Kissakal

കുറച്ചു ദിവസങ്ങൾക്ക്‌ മുൻപ്‌ അനിയനുമായ്‌ ഉപ്പയെ ഫിസിയോ തെറാപ്പി ചെയ്യുന്നതിന്റെ ഭാഗമായ്‌ കോയാസ്‌ ഹോസ്പിറ്റലിലേക്ക്‌ പോയിരുന്നു.

രണ്ടു ദിവസം ഇടവിട്ട്‌ പോകുന്നത്‌ കൊണ്ട്‌ അവിടെ കാണിക്കാനായ്‌ വരുന്ന മറ്റു കുടുംബങ്ങളേയും പരിചയമായിരുന്നു,
എനിക്കല്ല ഉപ്പാക്ക്‌.

ഉമ്മയായിരുന്നു കൂടെ പോകാറുള്ളത്‌,പക്ഷെ അന്ന് ഉമ്മാക്ക്‌ മറ്റൊരു സ്ഥലത്ത്‌ പോകാനുള്ളത്‌ കൊണ്ട്‌ ഞാനും അനിയനും കൂടെ പോയി.

ഡോക്റ്റര്റിന്റെ കൺസൾട്ടിംഗ്‌ റൂമിനകത്ത്‌ രണ്ടു മൂന്ന് കിടക്കകളൊക്കെയുണ്ട്‌,
ഞെരമ്പിന്റെ സ്ഥിതി ഗതികളും എല്ലിന്റെ ക്ഷമതയുമെല്ലാം തടവിയും ഞെക്കിയും നോക്കുന്നുണ്ടായിരുന്നു അവിടെ,
പൊതുവെ സ്റ്റ്രോക്ക്‌ വന്നവർക്ക്‌ നന്നായി ദേഷ്യം വരുന്ന ഒരു രീതിയുണ്ടാകാറുണ്ടെങ്കിലും ഡോക്റ്ററുടെ റൂമിൽ ക്ഷമയോടെ കൊച്ചു കുട്ടിയെപോലെ ഇരിക്കുന്ന ഉപ്പയായാ കണ്ടത്‌,
ഉപ്പ മാത്രമല്ല മറ്റു ഉപ്പമാരും ഉമ്മമാരും അങ്ങനെ തന്നെ..

ഡോക്റ്ററിന്റെ ചെക്കപ്പിനു ശേഷം അവിട്ര്യുള്ള എക്സസൈസ്‌ ചെയ്യുന്ന ഉപകരണങ്ങളിൽ കയറ്റി പ്രാക്റ്റീസ്‌ ചെയ്യാനായ്‌ പോയി..

ഏട്ടനെ കൊണ്ടു വന്ന അനിയത്തി,
ഭർത്താവിനെ കൊണ്ടു വന്ന ഭാര്യ,
ഭർത്താവിന്റെ അച്ചന്റ്ര് കൂടെ വന്ന മരുമകൾ അങ്ങനെ പല പല ആൾക്കാർ.
എല്ലാവർക്കും ഉപ്പയെ അറിയാം

"അല്ല ഉമ്മ വന്നില്ലെ"
എന്ന് ചോദിക്കുമ്പോ തന്നെ അറിയാമായിരുന്നു അവരെല്ലാം ഒരു കുടുംബമായിരുന്നു എന്ന്.

എക്സസൈസ്‌ നടക്കുന്നതിന്റെ ഇടയിൽ ഒരു പ്രായമായ മനുഷ്യൻ അവിടേക്ക്‌ വന്നു,
തോളിലൊരു കുഞ്ഞുമുണ്ട്‌,ഏകദേശം ആറു വയസ്സു തോന്നിക്കുന്നൊരു മകൻ,
പേരകുട്ടിയാണെന്നു മനസ്സിലായി അന്നേരം കാരണം കൂടെ സ്വന്ത മകളുമുണ്ട്‌.

ആ കുട്ടിയുടെ ചേഷ്ടകൾ കണ്ടപ്പോൾ തന്നെ ഖൽബ്‌ പൊട്ടിപ്പോയി,
തൈറോയിഡിന്റെ കുറവു മൂലം ബാധിച്ച അസുഖ കാരണം ഫിസിയൊ തെറാപ്പിക്ക്‌ വന്നതായിരുന്നു അവർ.
ഒരർത്ഥത്തിൽ ഈ തൈറോയിഡിന്റെ അസുഖം ബാധിച്ച സ്വന്തം പൊന്നോമനകളെ അവരുടെ ഉമ്മയും ഉപ്പയുമെല്ലാം നോക്കുന്നത്‌ കണ്ടിട്ടുണ്ടോ നിങ്ങൾ..?

ആ കുഞ്ഞ്‌ ആ വല്ലിപ്പാന്റെ കയ്യിലിരുന്നു കുസൃതി കാണിക്കുമ്പോ അവർ പറയുന്നുണ്ടായിരുന്നു:
"മോനൂട്ട്യേ ഇങ്ങോട്ട്‌ നോക്ക്‌ ഇങ്ങൊട്ട്‌ നോക്ക്‌"
എന്ന്..
പക്ഷെ ആ കുഞ്ഞ്‌  മറ്റൊരു ലോകത്തേക്കെന്നോണം നോക്കി ചിരിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്‌.
അന്നേരം ആ കുഞ്ഞിനെ നെഞ്ചത്തേക്ക്‌  പിടിച്ചുമ്മ വെക്കുമ്പോ അവരുടെ കണ്ണുകൾ നിറയുന്നത്‌ കണാൻ കഴിയുമായിരുന്നു..

ആ രംഗം നോക്കിക്കൊണ്ട്‌ എസ്കസൈസ്‌ ചെയ്യുന്ന ഉപ്പ കണ്ണു നിറച്ച്‌ പറയുന്നുണ്ടായിരുന്നു:
"അങ്ങട്ട്‌ നോക്ക്‌ ഇവനെ ന്തൊരു കഷ്ടാ ല്ലെ"..ന്ന്..

ആ കുഞ്ഞ്‌ ഉമ്മാന്റെ കയ്യിലെത്തിയപ്പോ ഉമ്മയുടെ കവിളിൽ നിന്നും ചുണ്ടുകളെടുക്കാതെ ഇങ്ങനെ ഉമ്മ വെയ്ക്കുന്നുണ്ടായിരുന്നു.
ഉമ്മാക്കും ആ കുഞ്ഞിനും മാത്രം ദൈവം കൊടുത്ത ഭാഷയിൽ അവർ മുഴുകിയിരുന്നു അന്നേരം..

കുഞ്ഞുങ്ങൾ ദൈവത്തിന്റെ ബർക്കത്താ,
ഓരോ ഭാര്യാ ഭർത്ത്‌ ബന്ധങ്ങളുടേയും കാതലായ ഒന്ന്..

ആറ്റു നോറ്റ്‌ സ്വപ്നങ്ങൾ നെയ്ത്‌ കാത്ത്‌ കാത്ത്‌ ദുനിയാവിലേക്ക്‌ പിറന്നു വീഴുന്ന ആ കുഞ്ഞിനെ ഉപ്പായെന്നും ഉമ്മായെന്നും വിളിക്കാൻ കഴിയാത്ത ആ വല്ലാത്ത അവസ്ഥ തികച്ചും ദയനീയമാണെന്നെ പറയാൻ കഴിയൂ..

മുൻപൊരിക്കൽ ഞാൻ എഴുതിയിരുന്നു പ്ലസ്‌ റ്റു ഫ്രെണ്ട്‌ ഷബ്നയുടെ കഥ..
ഗൂഡല്ലൂരിൽ ഭർത്താവിനൊപ്പം കഴിയുന്ന അവൾ വാട്സ്‌ ആപ്പ്‌ ഗ്രൂപ്പിൽ ഞാനൊരു ഉമ്മയായി എന്നു പറഞ്ഞ്‌ മെസ്സേജ്‌ വിട്ടപ്പോ കുഞ്ഞിന്റെ ഫോട്ടൊ അയക്കെന്നു പറഞ്ഞപ്പോ നാട്ടിൽ വരുമ്പോ കണ്ടാ മതി എന്ന് ഭർത്താവ്‌ പറഞ്ഞു എന്ന ന്യൂസ്‌ ഞങ്ങൾ ഫ്രെണ്ട്സുകളെ ചൊടിപ്പിച്ചു..

അയാളെ ഒരു മൊരടനായി കണ്ട്‌ അന്ന് ഞങ്ങൾ വസ്ത്രങ്ങളും മിഠായികളുമായി ചെന്നു കുഞ്ഞിന്റെ അടുത്തെത്തി കളിപ്പിക്കാൻ നോക്കിയപ്പോ ഒരു ഭാവ വെത്യാസവും ഇല്ലാതെ കണ്ടപ്പോഴായിരുന്നു ശബ്ന പറയുന്നത്‌ കുഞ്ഞിനു തൈറോയിഡ്‌ ന്റെ കുറവുണ്ടെന്നും ഉമ്മാനെ പോലും വിളിക്കില്ലാന്നും..

അന്നവൾ കരഞ്ഞു കലങ്ങിയ കണ്ണുമായ്‌ നിന്നത്‌ ഇപ്പഴും ഓർക്കുന്നുണ്ട്‌..

തൈറോയിഡിന്റെ അസുഖവുമായ്‌ കൂടെയുള്ള കുഞ്ഞിനെ എത്രത്തോളം സ്നേഹത്തോടെയാ അവളിപ്പളും പോറ്റുന്നതെന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത പരിമളം വീശുന്ന കാര്യമാണെന്നറിയാമോ നിങ്ങൾക്ക്‌..

പഴയതിനേക്കാളും ഒരുപാട്‌ മാറി സ്കൂളിലൊക്കെ പോകാൻ പാകത്തിൽ ആ കുഞ്ഞിപ്പോ മാറിയെങ്കിൽ അത്രയ്ക്ക്‌ സഹനം പേറി ക്ഷെമിച്ച്‌ സ്നേഹിച്ച്‌ കൊണ്ടു നടന്നിരിക്കണം..
അപ്പോഴെല്ലാം ശബ്ന പറയുന്നൊരു കാര്യമുണ്ടായിരുന്നു:
"എന്റെ ഇക്കയാ എനിക്ക്‌ ദൈര്യം തരുന്നതെന്ന്.."

ഇത്തരമൊരു കാര്യത്തിൽ ഒരു ചോദ്യം മുൻപിൽ വന്നിരുന്നു ഒരിക്കൽ
എന്തു കൊണ്ടാ ദൈവം ഇത്ര കാരുണ്യവാനാണെങ്കിൽ കുഞ്ഞുങ്ങളെ ഇങ്ങനെയൊക്കെ നൽകുന്നതെന്ന്,
അതിൽ ഞാൻബറിഞ്ഞെടുത്തൊരു കാര്യം പറഞ്ഞോടേ,
ഇസ്ലാമിക വിശ്വാസ പ്രകാരം ഒരാൾക്ക്‌ പല രീതിയിൽ പരീക്ഷണങ്ങൾ നൽകുമെന്നും അവർ അതിനെ എങ്ങനെ സമീക്കുമെന്നും മനസ്സിലാക്കാൻ ദൈവം നൽകുന്നതാണിതൊക്കെ എന്ന്..
മാത്രമല്ല മരണ ശേഷമൊരു ജീവിതമെന്ന വിശ്വാസം വളരെ ഇമ്പോർടന്റ്‌ കൊടുക്കുന്ന വിശ്വാസത്തിൽ പറയുന്നു:
"കുഞ്ഞുങ്ങൾ മരണമടഞ്ഞാൽ അവർ സ്വർഗ്ഗത്തിലെ ബൈത്തുൽ ഹംദ്‌ എന്ന കവാടത്തിൽ കാത്തിരിക്കുമത്രെ തന്റെ മാതാ പിതാക്കളെ കൊണ്ടുൻപോകാൻ..അതിനായ്‌ ഈ ഭൂമിയിൽ ദൈവ ക്രിപയാൽ ക്ഷമ കൈവരിക്കണം ഈ മാതാ പിതാക്കൾ എന്ന്...

മനസ്സു നീറും എനിക്കിപ്പഴും അങ്ങനത്തെ കുഞ്ഞുങ്ങളെ കാണുമ്പോ..
എന്തിനേറെ എന്റെ ഉപ്പ പോലും ഒരു മിനുറ്റ്‌ കണ്ണു നിറച്ചില്ലെ...

സ്നേഹമാണു മക്കൾ...
പൂവാടിയിലെ പൂമ്പാറ്റകളെ പൊലെ പാറി    നടന്നു ഉമ്മാക്കും ഉപ്പാക്കും തേൻ നുകർന്നു നൽകുന്ന ജന്നത്തിലെ മക്കൾ..

അവർക്ക്‌ സ്വർഗ്ഗത്തിന്റെ മണമുണ്ട്‌...

ക്ഷമയും മന ശക്തിയും സ്നേഹവും പകർന്നു അവർക്കൊക്കെ പുതു ജീവൻ നൽകി തന്റെ കുഞ്ഞിന്റെ ആ പുഞ്ചിരി കാണാൻ റബ്ബ്‌ വിധി നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു..
*********************
സ്നേഹത്തോടെ
ഷാഹിർ കളത്തിങ്ങൽ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്