Kissakal

18+

യോനിയിൽ ഒരു ഭക്ഷണസാധനവും പുരട്ടരുത്.

ഗുരുതരമായ രോഗങ്ങൾ ഉണ്ടാകും. തൈര്,നാരങ്ങാ,വെളുത്തുള്ളി ഇവ ഒന്നും യോനിയിൽ പുരട്ടരുത്. അത്തരം ഒരു whatsap/മെസ്സേങ്ങേർ സന്ദേശം കാണുവാൻ ഇടയായി.

Tampoon ൽ തൈര് പുരട്ടി യോനിയിൽ വെക്കുന്നത് നല്ലതാണ് എന്നൊക്കെ ആ forwardൽ കണ്ടു. അത് പാടില്ല. TOXIC SHOCK SYNDROME പോലത്തെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ വരെ ഉണ്ടാകും. മരണം വരെ സംഭവിക്കാം. അതുകൊണ്ട് ഒരു ഭക്ഷണസാധാനവും യോനിയിൽ വെക്കരുത്👍

പൂപ്പൽ അണുബാധ, ബാക്ടീരിയ, ഇവ ഒക്കെ കൂടുകയെ ചെയ്യൂ. ഒരു കാരണവശാലും ആരും ഇതിന് മുതിരരുത്. ഭക്ഷണസാധനങ്ങൾ ഭക്ഷിക്കുവാനുള്ളതാണ് അല്ലാതെ ഒരിക്കലും യോനിയിൽ ഉപയോഗിക്കുവാൻ പാടില്ല.

കട്ടി കുറഞ്ഞ സോപ്പോ, അല്ലെങ്കിൽ vaginal വാഷ് ഇന്ന് സുലഭമായി മാർക്കറ്റിൽ ലഭിക്കും. മൂത്രം ഒഴിച്ചതിന് ശേഷം നന്നായി വെള്ളം ഒഴിച്ചു കഴുകുക. ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപും ശേഷവും നന്നായി കഴുകുക.

നല്ല ശാരീരിക ശുചിത്വം ഉറപ്പ് വരുത്തുക. യോനിയിൽ നിന്നുള്ള ഡിസ്ചാർജ് നിയന്ത്രിക്കുവാൻ സഹായിക്കും. കൂടാതെ തക്ക സമയത്തു ഡോക്ടറെ കണ്ട് യോനിയുടെ ഉള്ളിൽ വെക്കാവുന്ന ഗുളികകൾ ലഭ്യമാണ്. സമയത്ത് ചികിൽസിച്ചില്ലെങ്കിൽ അണുബാധ കൂടി PID(Pelvic inflammatory disease), തുടങ്ങി നിരവധി ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാവാം.

ചുവപ്പോ, ബ്രൗണ് നിറത്തിലോ ഉള്ള യോനിയിലെ ഡിസ്ചാർജ് ഒരുപക്ഷേ ക്യാന്സരോ മറ്റു ഗുരുതര രോഗങ്ങളോ സൂചിപ്പിക്കാം. കൂടാതെ തൈര് രൂപത്തിൽ ഉള്ള ഡിസ്ചാർജ്,മഞ്ഞ നിറം,പച്ച നിറം ഉള്ളവ ഇവയൊക്കെ ശ്രദ്ധിക്കുക. Trichomoniasis, gonorrhea തുടങ്ങിയ രോഗങ്ങൾ ഒക്കെയും ആവാം. ചിലപ്പോൾ സാധാരണ കണ്ടുവരുന്ന പൂപ്പൽ അണുബാധയും ആകാം. പക്ഷെ സ്വയം ചികിൽസിക്കരുത്.ഉടനെ ഡോക്ടറെ കാണിക്കുക. രോഗം കൂടിയാൽ അണുബാധ കൂടി യോനിയിൽ നിന്ന് ഗര്ഭാശയം വരെ പടരാം...

ഡോ.ഷിനു ശ്യാമളൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്