അവൾ

❤അവൾ❤
ഫുൾ പാർട്ട്‌


"കണ്ണാ നീ എന്താ ഈ പറയണേ?"

മൊബൈലിൽ ഒഴുകിവന്ന അവന്റെ വാക്കുകൾ കേട്ട് അവൾ വിറച്ചു. കൈകൾ തണുത്തു മരവിച്ചു. ശ്വാസം മുട്ടുന്ന പോലെ. കണ്ണിൽ ഇരുട്ട് കയറുന്ന പോലെ.

"എനിക്ക് മനസിലാവാണില്ല. എന്തിനാ നമ്മൾ പിരിയണേ? അതിനും മാത്രം എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ?"

"അതൊന്നും പറഞ്ഞാൽ നിനക്കു മനസിലാവില്ല നിഷി. എന്റെ വീട്ടിൽ ഇത് സമ്മതിക്കില്ല. നിന്റെ ഈ വാശി അത് എനിക്കിഷ്ടല്ല.അങ്ങനെ അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട്."

"ഞാനിനി വാശി പിടിക്കില്ല. നിന്റെ അച്ഛനേം അമ്മയേം ഞാൻ പൊന്നു പോലെ നോക്കിക്കോളാം. നിന്റെ അനിയത്തിയെ പഠിപ്പിക്കണ്ടേ നമുക്ക്. ഒരു നല്ല വീട് പണിയണ്ടേ? എല്ലാ ഭാരവും ഇറക്കി വച്ച് കല്യാണം കഴിച്ചു ജീവിക്കണ്ടേ. ഞാൻ അന്ന് പറഞ്ഞ പോലെ അനുമോൾടെ കല്യാണം കഴിഞ്ഞിട്ടു മതി നമുക്ക്. ആരൊക്കെ എതിർത്താലും ഞാൻ ഇറങ്ങി വരാം.."

"വേണ്ട. കാത്തിരിക്കേണ്ട. ഞാൻ തീരുമാനിച്ചതാണ്. ഇത് ശരിയാവില്ല. ഇനി നീ എന്നെ കോൺടാക്ട് ചെയ്യാൻ നോക്കരുത്. എല്ലാം അവസാനിപ്പിക്കാം ബൈ

"കണ്ണാ....."

അങ്ങേ തലക്കൽ ഫോൺ കട്ടായി. അവൾ തിരിച്ചു വിളിക്കാൻ നോക്കി കോൾ പോകുന്നില്ല. മെസ്സേജ് അയക്കാൻ വാട്സ്ആപ് നോക്കിയപ്പോൾ ഡിപി കാണുന്നില്ല.ബ്ലോക്ക് ചെയ്തിരിക്കുന്നു. ഫേസ്‌ബുക്കിൽ തപ്പിയിട്ടും അവനെ കിട്ടിയില്ല.

"ചുമ്മാ പറഞ്ഞതാകും എന്നെ പറ്റിക്കാൻ... ആ പെൺകുട്ടീടെ കാര്യം പറഞ്ഞു അടിയായ ശേഷം അവൻ ഇച്ചിരി ചൂടിൽ ആണ്. എനിക്കിട്ടു ഒരു പണി തരാൻ ആകും. വിളിക്കട്ടെ. ശരി ആക്കം.."

ജോലി ഒക്കെ തീർത്തു ഓഫീസിൽ നിന്നും ഹോസ്റ്റലിൽ എത്തിയപ്പോൾ 7 മണി. 5 വർഷമായി ഈ ഓട്ടപാച്ചിൽ തുടങ്ങിയിട്ട്. ബാംഗ്ലൂർ നഗരത്തിന്റെ തിരക്കിൽ അവൾക്കുള്ള ഏക ആശ്വാസം അഖിൽ ആയിരുന്നു. നാട്ടിലെ ജോലി കളഞ്ഞു അവൻ തനിക്കു വേണ്ടി വന്നതാണ് ബാംഗ്ലൂരിൽ. 4 വര്ഷം കണ്ണടച്ച് തീരും മുൻപേ പോയി. അവനിപ്പോ ദുബായ് പോയിട്ട് 4 മാസം ആകുന്നു...

അവനോടോപ്പം ഉള്ള ദിനങ്ങൾ അവളുടെ കണ്ണിൽ മിന്നി മാഞ്ഞു. ഒരുമിച്ചുള്ള ബൈക്ക് യാത്രകൾ. പാർക്കിൽ ആരും അറിയാതെ തന്നിരുന്ന ഉമ്മകൾ, ഇടുപ്പിലൂടെ കയ്യിട്ടു ചേർത്ത് പിടിച്ചുള്ള നടത്തം, ഒരുമിച്ചു കഴിഞ്ഞ രാത്രികൾ....

ഓർത്തിരുന്നു സമയം പോയതറിഞ്ഞില്ല... 8:30...

"ഓ ദൈവമേ, ഇന്നും ഡിന്നർ മിസ് ആയി.. ഛെ..!!!"

അവൾ ഫോൺ  എടുത്തു വീണ്ടും നോക്കി

ഇല്ല മെസ്സേജ് ഒന്നും വന്നില്ല...

ദിവസങ്ങൾ നീങ്ങി. ഒടുവിൽ അവൾ തിരിച്ചറിഞ്ഞു ഇനി അവൻ വരില്ല. പാറൂന്നു വിളിക്കാറുള്ള ശബ്ദം ഇനി അവളുടേതല്ല. ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി അവൾക്.

കരഞ്ഞില്ല. കരച്ചിൽ വരാത്ത പോലെ. നടക്കുന്നതൊക്കെ വിശ്വസിക്കാൻ മടി ഉള്ള പോലെ.

അവന്റെ ഫ്രണ്ട് നെ വിളിച്ചു. അവളോട് കാലുപിടിച്ചു പറഞ്ഞു. അവനോടു ഒന്ന് വിളിക്കാൻ പറയാൻ. അവളുടെ നിരബന്ധത്തില് അവൻ തിരിച്ചു വിളിച്ചു.

"നീ എന്തിനാ  ഫ്രണ്ട്സിനെ ഒക്കെ ശല്യം ചെയ്യുന്നത്. ഞാൻ പറഞ്ഞത് മനസിലായില്ലേ? എനിക്കിനി നീ വേണ്ടാ ആദ്യായിട്ടും അവസാനായിട്ടും പറയാണ് ഇനി എന്നെ ബുദ്ധിമുട്ടിക്കരുത്"

എന്തെങ്കിലും തിരിച്ചു പറയാൻ കഴിയും മുൻപ് ഫോൺ കട്ടായിരുന്നു.

ആരോടും ഒന്നും പറയാതെ ബാഗും എടുത്തവൾ നടന്നു.

ദിവസങ്ങൾ നീങ്ങേ അവൾ ആരോടും മിണ്ടാതെ ആയി. ഓഫീസിൽ നിന്നും ലോങ്ങ് ലീവ് എടുത്തു. മുറിയിൽ അടച്ചിട്ടിരുന്നു. ദിവസവും 2 നേരമെങ്കിലും അമ്മയെ വിളിച്ചിരുന്ന അവൾ പിന്നെ വിളിക്കാതെ ആയി. ഉറക്കമില്ല. ഭകഷണം ഇല്ല. അവൾ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്ന് ഭയന്ന് അവളുടെ റൂം മേറ്റ് അവളുടെ അമ്മയെ വിളിച്ചു.

പിറ്റേന്ന് അച്ഛനും അമ്മയും വന്നു അവളെ കൂട്ടികൊണ്ടു പോയി. വീട്ടിൽ എത്തിയിട്ടും സ്ഥിതി മോശം അല്ലായിരുന്നു. ഉറങ്ങാതെ രാത്രികളിൽ അവൾ പിച്ചും പേയും പറഞ്ഞു കൊണ്ടിരുന്നു, അവളോട് എന്തെങ്കിലും  ചോദിയ്ക്കാൻ അമ്മക്ക് പേടി ആയിരുന്നു,. ഒടുവിൽ അവളെ അവർ കൗൺസലിംഗ്നു കൊണ്ട് പോയി.

അവൾക് ഡിപ്രഷൻ ആണത്രേ. 6 മാസം ചികിത്സ. അവൾ ജോലി വച്ചു.

അങ്ങനെ ഇരിക്കെ ഒരു രാത്രി അമ്മയെ വിളിച്ചുണർത്തി അവൾ എല്ലാം പറഞ്ഞു. അമ്മയെ കെട്ടിപിടിച്ചു അവൾ എങ്ങി എങ്ങി കരഞ്ഞു.മകളെ നെഞ്ചോടു ചേർത്ത് പിടിച്ചു അവർ കരച്ചിൽ അടക്കാൻ പാട് പെട്ടു.

ഒരുപാട് നാളുകൾക്കു ശേഷം അവൾ അന്ന് സുഖമായി ഉറങ്ങി....

(തുടരും...)

#അവൾ_ഭാഗം2

."അമ്മെ ഞാൻ നാളെ ബാംഗ്ലൂർ പോവാണ്"

"ബാംഗ്‌ളൂരോ? എന്തിനാ ഇപ്പൊ അങ്ങട് പോണേ? നിനക്കു വേണെങ്കിൽ ഇവിടെ നോക്കാം."

"വേണ്ട. എനിക്ക് പോണം. നാളെ രാത്രിക്കു ഞാൻ ബസ് ബുക്ക് ചെയ്തിണ്ട്. അവിടെ എനിക്ക് ഒരു ജോലി ശരിയായിട്ടുണ്ട്. തിങ്കളാഴ്ച ജോയിൻ ചെയ്യണം"

മനസില്ലാ മനസോടെ അവർ അവളെ അയച്ചു. തിരിച്ചു വന്ന നിഷി ആകെ മാറിയിരുന്നു. അവനു ഒരുപാടിഷ്ടമുള്ള പനങ്കുല പോലുള്ള മുടി അവൾ മുറിച്ചു കളഞ്ഞു.കരിമഷി കണ്ണിൽ മസ്‌കാരയുടെ വശ്യത പടർന്നു. ചെഞ്ചുണ്ടുകൾക്കു നിറം പോരെന്നവണ്ണം ലിപ്സ്റ്റിക്കുകൾ മാറി മാറി വന്നു പൊയ്ക്കൊണ്ടിരുന്നു.പുതിയതായി  ജോയിൻ ചെയ്ത കമ്പനിയിൽ അവൾ മനഃപൂർവം സുഹൃത്തുക്കളെ സൃഷ്ടിചു. ബിയർ കുടിക്കുന്നതിനു അഖിലിനോട് വഴക്കിട്ടിരുന്നവൾക്കു സ്കോച്ച് ഇന്നൊരു അലങ്കാരമാണ്. ഉറക്കം വരാതിരുന്ന എല്ലാ രാത്രികളിലും വോഡ്കയിലും വിസ്കിയിലും അവൾ സന്തോഷം കണ്ടെത്തി... നിശാക്ലബ്ബുകൾ അവളെ ആഘോഷിച്ചു. ഒരു വലിയ സൗഹൃദ വലയത്തിനു നടുവിൽ എല്ലാം മറന്നതായി അവൾ അഭിനയിച്ചു....

അങ്ങനെ ഇരിക്കെ അവളുടെ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു. അരുൺ ആണ്... ആദ്യം ജോലി ചെയ്തിരുന്ന സ്ഥലത്തു ഒപ്പം ഉണ്ടായിരുന്നവൻ. ചുമ്മാ വിശേഷങ്ങൾ ചോദിച്ചതിനൊടുവിൽ മനസിലായി താൻ താമസിക്കുന്നതിന് തൊട്ടടുത്ത് തന്നെയാണ് അവനും താമസിക്കുന്നത് എന്ന്... അറിയേണ്ട താമസം അവൻ കാണാൻ വന്നു.

"ഇതെന്തു കോലമാടി? മുടിയൊക്കെ മുറിച്ചോ? ആകെ എല്ലു പോലെ ആയല്ലോ?"

എല്ലാത്തിനും ഒരു പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി

"ആഹ്.... പരിചയപ്പെടുത്താൻ മറന്നു. ഇത് സന്ദീപ്. എന്റെ ഫ്രണ്ട് ആണ്. ഞങ്ങൾ സ്‌കൂൾ തൊട്ടു ഒരുമിച്ചാ"

അപ്പോഴാണ് അയ്യാളെ ശ്രദ്ധിക്കുന്നത്. നിഷ്കളങ്കം നിറഞ്ഞ ചിരി. കണ്ണിൽ എന്തോ ഒരു തിളക്കം ഉണ്ട്. നെറ്റിയിലെ ചന്ദന കുറി മുഖത്തെ പ്രസാദത്തിനു മാറ്റ് കൂട്ടും പോലെ.

"ഹലോ, ഞാൻ നിഷി"

"അറിയാം. അരുൺ പറയാറുണ്ട്. ഞാൻ സന്ദീപ്"

"അപ്പൊ മോളെ നിഷി ഞങ്ങൾ പോവാണ്. പിന്നെ നീ വീക്കെൻഡ് ചുമ്മാ ഇരിക്കുവാണേൽ ഞങ്ങളുടെ  റൂമിലേക്കു പോരെ. ഞങ്ങൾ കുറെ ട്രിപ്പ് ഒക്കെ പോകാറുണ്ട്."

"ശരി ഡാ. ഞാൻ വരാം"

കൈകൊടുത്തു അവർ പിരിഞ്ഞു.

വീക്കെൻഡ് വന്നു. പാർട്ടിക്കൊന്നും പോകാൻ തോന്നുന്നില്ല. കുറെ മാസങ്ങളായി അതിനോട് മടുപ്പു തോന്നി തുടങ്ങിയിട്ടു. വാട്സാപ്പ് നോക്കി കൊണ്ടിരിക്കെ അരുണിനെ ഓർമ വന്നു. അപ്പൊ തന്നെ വിളിച്ചു.

"ഡാ നീ എവിടാ?....... ഏഹ് വീട്ടിലാണോ?.... ഞാൻ ഇവിടെ ബോർ അടിച്ചിരിക്കുവാ?..... ഞാൻ അങ്ങോട്ട് വരട്ടെ?............ അയ്യോ എനിക്ക് വീടറിയില്ല?...... നീ വരുമോ?..... ഓകെ...."

ഒരുപാടു നാളുകൾക്കു ശേഷം ഒരു ഉന്മേഷം പോലെ. ഒരു ജീൻസും ഷർട്ടും ഇട്ടു. അലസി കിടന്ന മുടി ബൺ പോലെ കെട്ടി. അരുൺ വന്നു. അവന്റെ ബൈക്കിൽ അവന്റെ വീട്ടിലേക്. നല്ല ഭംഗിയുള്ള ഒരു 2 bhk വീട്. വലിയ ഹാളിൽ  അങ്ങിങ്ങായി വസ്ത്രങ്ങൾ കിടന്നിരുന്നു. അവൾ അകത്തേക്ക് കടന്നതും സന്ദീപ് കുളികഴിഞ്ഞു ഇറങ്ങിയതും ഒരുമിച്ചായിരുന്നു. അവളെ  കണ്ടതും നാണം മറക്കാൻ ഒരു തോർത്തുമുണ്ട് പോരാ എന്ന തിരിച്ചറിവിൽ സന്ദീപ് ബാത്റൂമിലേക് ഓടി പോയി... അവൾ പൊട്ടിച്ചിരിച്ചു. അവനു ടീഷർട് കൊണ്ട് കൊടുത്ത അരുണിന് നാലു കൊടുത്ത ശേഷം ചമ്മലോടെ അവൻ പുറത്തിറങ്ങി.

"ഹലോ"

"ഉം ഹലോ ഹലോ."

"ഞാൻ ഓഫീസിൽ പോകാൻ നിൽക്കായിരുന്നു."

"ഓ ശരി"

അവൾ പിന്നെയും ചിരിച്ചു കൊണ്ടിരുന്നു...

അവൾ അവിടെ നിത്യ സന്ദർശക ആയി. അരുണും സന്ദീപും അവരുടെ മറ്റു സുഹൃത്തുക്കളും അവൾക് ആശ്വാസം ഏകി. സന്ദീപ് അവൾക്ക് അടുത്ത സുഹൃത്തായി. എല്ലാ സുഹൃത്തുക്കളും നാട്ടിൽ പോയ ഒരു വീകെണ്ട് സന്ദീപും അവളും ഒരുമിച്ചു യാത്ര പോയി. നന്ദിഹിൽസ്... മഞ്ഞു കണങ്ങൾ മുത്തമിട്ടു ഇറങ്ങുന്നത് കാണാൻ പുലർച്ചെ പോകണം. യാത്രയിൽ അവൾ ഒരുപാടു സംസാരിച്ചു. പറയുന്നത് കേൾക്കാനായി അവനോടു ചേർന്നിരുന്നു മുഖം കാതോട് ചേർത്ത് വച്ചിരുന്നു. ഓവർടേക് ചെയ്തു വന്ന ഒരു വണ്ടിയെ ഇടിക്കാതെ സൈഡിലോട്ടു വെട്ടിച്ചപ്പോൾ, അപ്പോഴാണ് അവൾ ബോധം വന്നത്.

"ഛെ, ഞാൻ എന്താ ഈ ചെയ്തത്... സന്ദീപ് എന്ത് വിചാരിച്ചു കാണും. എന്താ ഞാൻ ഇങ്ങനെ? എന്താ  എനിക്കിങ്ങനെ?"

പിന്നീടുള്ള യാത്രയിൽ സന്ദീപ് വാചാലനായപ്പോഴും മൂളലിൽ മാത്രം അവൾ മറുപടി ഒതുക്കി... പതിയെ പതിയെ അവളുടെ മനസ് അവളുടെ പിടി വിട്ടു പോയിരുന്നു.
അങ്ങനെ ഇരിക്കെ ഒരു രാത്രി അവൾ കണക്കിന് മദ്യപിച്ചു. അന്ന് അഖിലിന്റെ പിറന്നാൾ ആയിരുന്നു. കുടിച്ചു ഓവറായി ബഹളം വച്ച അവളെ പിടിച്ചു വലിച്ചു സന്ദീപ് ടെറസിലേക് കൂട്ടി കൊണ്ട് പോയി.

"നിനക്കെന്താ ഭ്രാന്താണോ? എന്തിനാ ഇങ്ങനെ ഒക്കെ കാട്ടികൂട്ടുന്നെ...?"

"സന്ദീപ് നിനക്കറിയോ?"

"എനിക്കറിയാം, അരുൺ എല്ലാം പറഞ്ഞു എന്റടുത്തു. അവൻ പോയെന്നും പറഞ്ഞു ജീവിതം നശിപ്പിക്കാ? അപ്പൊ ഞങ്ങളൊക്കെ ആരാ?"

"എനിക്കാരുണ്ട് സന്ദീപ്, ഒറ്റക്കയില്ലേ, സ്നേഹിച്ചവൻ ഒറ്റക്കാക്കിയില്ലേ?"

"ഒരുപാടിഷ്ടം തോന്നിയ പെണ്ണ് മറ്റൊരുവന്റെ സ്വന്തം ആണെന്ന് അറിയുന്നവന്റെ വേദന നിനക്കറിയോ? അതറിഞ്ഞിട്ടും അവളോട് ഒരു തരിപോലും ഇഷ്ടം കുറയാതെ മനസ്സിൽ സൂക്ഷിച്ചു വച്ചു. എവിടെ ആണെങ്കിലും സന്തോഷമായിരിക്കാൻ പ്രാർത്ഥിച്ചു. ഒടുവിൽ മനസിന്റെ താളം തെറ്റി ഹോസ്പിറ്റലിൽ കിടന്ന അവളെ ഒരു നോക്ക് കണ്ടു പോന്നു. അപ്പോഴും അവളുടെ മുന്നിൽ നേരിട്ട് വന്നു നില്ക്കാൻ ധൈര്യം ഉണ്ടായിരുന്നില്ല. ഒരു പബ്ബിൽ കുടിച്ചു ബോധം കെട്ട അവളെ കണ്ടപ്പോൾ ചങ്കു തകർന്നു പോയി. അരുണിന്റെ കൂടെ പിറ്റേന്ന് അവളെ പോയി കണ്ടു. തിരിച്ചു ജീവിതത്തിലേക്ക് വരാൻ അവൾക് ഒരു നല്ല സുഹൃത്താണ് വേണ്ടതെന്നു മനസിലാക്കി, പിന്നെ ഒരു സുഹൃത്തും സംരക്ഷകനും ആയി. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ രണ്ടു കയ്യിലും വച്ചല്ലേ ഞാൻ കൊണ്ട് നടന്നത്. എന്നിട്ടിപ്പോ കുടിച്ചു മരിക്കാനെങ്കിൽ മരിക്ക് .ഞാൻ ആരാ ഒരു...."

പറഞ്ഞു മുഴുവനാക്കുന്നതിനും മുൻപ് നിഷി അവനെ കെട്ടിപ്പിടിച്ചു. തടഞ്ഞു വച്ചിരുന്ന കണ്ണീർ അണ പൊട്ടിയിരുന്നു. അവന്റെ കണ്ണീർ ധാരയായി ഒഴുകി. അവന്റെ മുഖം രണ്ടു കയ്യിലും എടുത്തു അവൾ മാറി മാറി ചുംബിച്ചു. അവന്റെ മാറിലേക് മുഖം പൂഴ്ത്തി അവൾ കരഞ്ഞു... നിലാചന്ദ്രനെയും നക്ഷത്രങ്ങളെയും സാക്ഷി നിർത്തി അവൻ അവളുടെ നെറുകയിൽ ചുംബിച്ചു. ആദ്യമായി അവൾക് തോന്നി "ഞാൻ സുരക്ഷിതയാണ്..."

സോഫയിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ അവളുടെ ഫോണിൽ ഒരു ദുബായ് നമ്പർ തെളിഞ്ഞു.

*അവസാനിച്ചു*

VijiAnn

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്