ആ ഒരാൾ

ആ ഒരാൾ

ഇന്ന് ഇതിനൊരു തീരുമാനമറിയണം അവൻ മനസ്സിലുറപ്പിച്ചു.. വർഷം കുറെയായി അവൻ അവളുടെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്...

എത്ര ശ്രമിച്ചിട്ടും അവളുടെ ഇഷ്ടം നേടാനാവാത്തതിൽ അവന് കടുത്ത നിരാശയുണ്ടായിരുന്നു...

അവൾ സ്ഥിരമായി വരുന്ന വഴി അവൻ കാത്ത് നിന്നു...

പതിവുപോലെ അവനെക്കണ്ടതും അവൾ വഴിമാറി നടക്കാൻ തുടങ്ങി...

"ദീപ.. നിൽക്കൂ... ഇനിയൊരിക്കലും ഞാൻ തന്നെ ശല്ല്യപെടുത്തില്ല.. പക്ഷെ എനിക്കറിയണം താനെന്തിനാ എന്നെ അവോയിഡ് ചെയ്യുന്നതെന്ന്.. കഴിഞ്ഞ നാല് വർഷമായി ഞാൻ ക്ഷമയോടെ തന്റെ പുറകെ നടക്കാൻ തുടങ്ങീട്ട്...ഇതിൽ കൂടുതൽ ഒരാണിനും തന്നെ സ്നേഹിക്കാനാവില്ല..ഒരാൾക്കും തന്നെ ഇത്ര കെയർ ചെയ്യാൻ പറ്റില്ല...എന്നിട്ടും...."

അത് പറഞ്ഞതും അവൾ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു...

"ഒരാളുണ്ട്... എന്റെ അച്ഛൻ.. കഴിഞ്ഞ ഇരുപത് വർഷമായി എന്റെ പിറകേ നടക്കുന്നു... നീ കെയർ ചെയ്യുന്നതിനേക്കാൾ നൂറുമടങ്ങ് എന്നെ കെയർ ചെയ്യുന്നു.. ഒരു ജന്മം  മുഴുവനെടുത്താലും ആ സ്നേഹത്തിന് പകരമായ് ആരും വരില്ല... ഇപ്പോൾ മനസ്സിലായില്ലേ ഞാനെന്ത് കൊണ്ടാ നിന്റെ പ്രേമം നിരസിക്കുന്നതെന്ന്.."

അതിന് മറുപടി പറയാൻ അവന് വാക്കുകൾ കിട്ടുന്നില്ലായിരുന്നു...

പ്രവീൺ ചന്ദ്രൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്