സോൾമേറ്റ്സ്

❤സോള്‍മേറ്റ്സ്❤
ഫുൾ പാർട്ട്‌
...........................
ഭാഗം ഒന്ന്

,,,,,,മോനെ കിച്ചൂ...ഈ അച്ചാറും കൂടി എടുത്തു വെയ്ക്ക്...,,,,

,,,,,എന്റെ അമ്മേ കഴിഞ്ഞ തവണ കൊടുത്തയച്ചത് ഇപ്പോഴും ബാക്കിയാ....,,,,

,,,,,എന്നാലും ഇത് കൂടി ഇരുന്നോട്ടെ...കടുമാങ്ങ നിനക്ക് ഇഷ്ടമുള്ളതല്ലേടാ...,,,,,
ശാരദ അവന്റെ ബാഗിലേക്ക് അച്ചാര്‍ എടുത്തു വെച്ചു.
,,,,,,,അമ്മേ...ഞ്ഞാന്‍ എന്നാ ഇറങ്ങുവാ...,,,,

,,,,പിന്നെ ഒരു കാര്യം..അടുത്ത തവണ നീ വരുമ്പോ കല്ല്യാണകാര്യത്തില്‍ ഒരു തീരുമാനം എടുക്കണം...,,,,,

,,,,,ഒാ...ആയിക്കോട്ടെ...ഞ്ഞാന്‍ ഇറങ്ങട്ടെ ന്റെ ശാരദമ്മേ....,,,,

ഞ്ഞാന്‍ ബാഗുമെടുത്ത് എന്റെ ബുള്ളറ്റ് സ്റ്റാര്‍ട് ചെയ്ത് അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.

എല്ലാ മാസവും അമ്മയെ കാണാന്‍ വരണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമാണ്.
അച്ഛന്‍ മരിച്ചിട്ട് വര്‍ഷം കൂറെ കഴിഞ്ഞു.ഏറണാകുളത്ത് ജോലി കിട്ടിയപ്പോള്‍ ആദ്യം പോകാന്‍ മടിച്ചിരുന്നു.
എന്നാല്‍ അമ്മ നിര്‍ബന്ധിച്ചപ്പോള്‍ പോകാന്‍ തീരുമാനിച്ചു.
അവിടെ ഒപ്പം താമാസിക്കാന്‍ ഒരുപാട് പറഞ്ഞു നോക്കി.പക്ഷേ അമ്മയ്ക്ക് നാടും വീടും വിറ്റിട്ട് വരാന്‍ താല്‍പ്പര്യമില്ലത്രേ..
അത്യാവശ്യം കൃഷികളൊക്കെയുണ്ട്ട്ടോ...
പോരാത്തതിന് ഡസന്‍ കണക്കിന് കോഴികളും താറാവുകളും വേറെ....

അവരോട് മിണ്ടിയും പറഞ്ഞും ഇരുന്നാല്‍ സമയം പോകുന്നതറിയില്ല എന്നതാണ് അമ്മയുടെ വാദം.
അച്ഛന്‍ പോയതില്‍ പിന്നെ എന്നെ ഈ നിലയില്‍ ആക്കാന്‍ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.
അമ്മ കഴിഞ്ഞാല്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ ബുള്ളറ്റ്.
ഓരോന്നും ഓര്‍ത്ത് റോഡിലൂടെ വണ്ടി യാന്ത്രികമായി ചലിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് റോഡില്‍ ഒരു ആള്‍ക്കൂട്ടം കണ്ടത്.
വണ്ടി റോഡിനോരം ചേര്‍ന്ന് നിര്‍ത്തിയിട്ട് ഞ്ഞാന്‍ ആള്‍ക്കൂട്ടത്തിനരികിലേക്ക് നടന്നു.

വണ്ടിയിടിച്ച് ബോധം പോയ നിലയില്‍ കിടക്കുകയാണ് ഒരു പെണ്‍കുട്ടി.ആരും സഹായിക്കുന്ന ലക്ഷണമില്ല.കാഴ്ചക്കാരെ പോലെ നോക്കി നില്‍ക്കുന്നതു കണ്ട് ഞ്ഞാന്‍ അവര്‍ക്കു നേരെ തിരിഞ്ഞു.

,,,,നിങ്ങള്‍ ഇത് എന്ത് കാണാന്‍ നോക്കി നില്‍ക്കാ...?ഈ കുട്ടിയെ ഹോസ്പ്പിറ്റലില്‍ എത്തിക്കണ്ടേ...,,,,
എന്റെ ഉച്ചത്തിലുള്ള സംസാരം കേട്ടപ്പോള്‍ ചുറ്റും കൂടി നിന്നവര്‍ ഒന്നു പകച്ചു.
ഒന്നു രണ്ടാള് സഹായത്തിന് വന്നതു കൊണ്ട് ഒരു ടാക്സിയില്‍ കയറ്റി നേരെ അടുത്തുള്ള ഹോസ്പ്പിറ്റലില്‍ എത്തിച്ചു.
അവളെ സ്ട്രക്ച്ചറിലേക്ക് കിടത്തിയപ്പോള്‍ സുബോധത്തില്‍ അവള്‍ എന്റെ കൈ മുറുകെ പിടിച്ചിരുന്നു.

തലയില്‍ നിന്നും രക്തം കിനിഞ്ഞിറങ്ങുന്നുണ്ട്.എന്തുകൊണ്ടോ എന്റെ ശരീരം വിറയ്ക്കാന്‍ തുടങ്ങിയിരുന്നു.
അല്ലെങ്കിലും രക്തം കണ്ടാല്‍ ഒരു വിറയുള്ളതാണ്.

ഡോക്ടര്‍ പരിശോധനയ്ക്ക് കയറ്റിയപ്പോള്‍ കൂടെ വന്നവര്‍ സ്ഥലം കാലിയാക്കി.
ആ കുട്ടിക്ക് ബോധം തെളിയാതെ പോകുവാന്‍ മനസ്സ് അനുവദിച്ചില്ല.

ഡോക്ടര്‍ ക്യാബിനിലേക്ക് വിളിച്ചപ്പോള്‍ അല്‍പ്പം പേടിയോടെയാണ് ഞ്ഞാന്‍ ചെന്നത്.

,,,,,ഡോക്ടര്‍ ആ കുട്ടിയ്ക്ക് എന്തെങ്കിലും കുഴപ്പം?,,,,
ഞ്ഞാന്‍ ധൃതിയില്‍ തന്നെ ചോദിച്ചു.

,,,,പേടിക്കാനൊന്നുമില്ല..തലയ്ക്ക് അല്‍പ്പം മുറിവു സംഭവിച്ചിട്ടുണ്ട്.നിങ്ങള്‍ ആ കുട്ടിയുടെ ആരാണ്?,,,,

,,,,,ആരുമല്ല...വഴിയില്‍ കിടക്കുന്നതു കണ്ട് ഇവിടേക്ക് എത്തിച്ചതാ...,,,,,

,,,,ആഹ് ഓകെ....പുറത്തിരുന്നോളൂ.ആ കുട്ടിയ്ക്ക് ബോധം തെളിയുമ്പോ അറിയിക്കാം.,,,,

,,,,ഓകെ ഡോക്ടര്‍..,,,,,

പെട്ടന്നാണ് ഓര്‍ത്തത് മാനേജറെ വിളിച്ച് കാര്യം പറയാം..എന്തായാലും ഇന്ന് ജോലിയ്ക്ക് കയറാന്‍ പറ്റുമെന്ന് തോന്നുന്നില്ല.സാറിനെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ ലീവ് തന്നു.

പെട്ടന്നാണ് നഴ്സ് വിളിച്ചത്.ആ കുട്ടിക്ക് ബോധം തെളിഞ്ഞുവത്രേ...

,,,,,സിസ്റ്റര്‍ എനിക്ക് ആ കുട്ടിയെ ഒന്ന് കാണാന്‍ പറ്റോ....,,,,,

,,,,,ആഹ് കയറി കണ്ടോളൂ..പെട്ടന്ന് ഇറങ്ങണം..,,,,,

,,,,ശരി സിസ്റ്റര്‍...,,,,,

അവള്‍ക്കരികിലേക്ക് ഞ്ഞാന്‍ നടന്നു.ആരാണെന്നര്‍ത്ഥത്തില്‍ അവള്‍ എന്നെ നോക്കി..

,,,,,ഞ്ഞാന്‍ കിച്ചൂ...തന്നെ ഇവിടെ എത്തിച്ചത് ഞ്ഞാനാണ്...,,,,,
അതുപറഞ്ഞപ്പോള്‍ അവള്‍ എനിക്ക് ഒരു പുഞ്ചിരി നല്‍കി.

സത്യം പറഞ്ഞാല്‍ ഇപ്പോഴാണ് അവളെ ശരിക്കും ശ്രദ്ധിച്ചത്.നല്ല എെശ്വര്യമുള്ള മുഖം.കരിമഷിയെഴുതിയ മിഴികള്‍,തിളങ്ങുന്ന ചെറിയ മൂക്കൂത്തി..പിന്നെ ഇടക്കിടെ നെറ്റിയിലേക്ക് വീഴുന്ന മുടിയിഴകള്‍....എന്നാലും മുഖം കണ്ടിട്ട് പാവമാണെന്ന് ഒന്നും തോന്നില്ല..

അവള്‍ എന്തോ പറയാന്‍ വന്നപ്പോള്‍ നഴ്സ് അങ്ങോട്ടേക്ക് വന്നു.
,,,,,കുറച്ചു സമയം പുറത്തേക്ക് നില്‍ക്കൂ..പേഷ്യന്റ് റെസ്റ്റ് എടുത്തോട്ടെ...,,,,
ഞ്ഞാന്‍ ശരി എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.

ഡോക്ടറെ കണ്ട് സംസാരിച്ചപ്പോള്‍ പ്രത്യേകിച്ച് പ്രശ്നമൊന്നും ഇല്ല എന്നാണറിഞ്ഞത്.നാളെ തന്നെ ഡിസ്ചാര്‍ജ് ചെയ്യാമെന്നും അറിയിച്ചു.

പിറ്റേ ദിവസം വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍ ഞ്ഞാന്‍ അവള്‍ക്കരികിലേക്ക് ചെന്നു.

,,,,താന്‍ ഇതുവരെ പോയില്ലേ...?,,,,

,,,,അതെങ്ങനെ പോകാനാ...താന്‍ ഇവിടെ ഒറ്റയ്കാണല്ലോ...ഇന്നലെ തന്നെ തന്റെ വീട്ടില്‍ അറിയിക്കേണ്ടതായിരുന്നു.പക്ഷേ ഞ്ഞാന്‍ നമ്പര്‍ ചോദിക്കാന്‍ മറന്നു..,,,,,

,,,,ഇനി ആരെയും വിളിച്ച് പറയണ്ട...ഡിസ്ചാര്‍ജ് ആയല്ലോ...പിന്നെ താനാണ് ഹോസ്പ്പിറ്റല്‍ ബില്ലടച്ചത് എന്ന് അറിഞ്ഞു.പക്ഷേ എന്റെ ബാഗ് അപകടസ്ഥലത്ത് വെച്ച് നഷ്ടപ്പെട്ടു..,,,,,

,,,,,അതിന് ഞ്ഞാന്‍ ഒന്നും പ്രതീക്ഷിച്ചില്ല തന്നെ സഹായിച്ചത്..,,,,,,ഞ്ഞാന്‍ മറുപടി പറഞ്ഞു.

,,,,,എന്തായാലും ഒത്തിരി നന്ദിയുണ്ട്...എന്നെ രക്ഷിച്ചതിന്.എന്റെ അച്ചമ്മയ്ക്ക് ഞ്ഞാന്‍ മാത്രമേ ഉള്ളൂ...അച്ഛനും അമ്മയും ചെറുപ്പത്തിലെ തനിച്ചാക്കി പോയതാ...ഞ്ഞാന്‍ നഴ്സിങ്ങിന് പഠിക്കുവാണ് .ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്ക് പോകുംവഴിയാണ് ഇത് സംഭവിച്ചത്.എനിക്ക് എന്തെങ്കിലും സംഭവിച്ചുന്ന് അച്ചമ്മ അറിഞ്ഞാല്‍ സഹിക്കില്ല..അതാണ് വിളിയ്ക്കണ്ട എന്നു പറഞ്ഞത്.നേരില്‍ കാണുമ്പോ അച്ചമ്മ തലയിലെ മുറിവു കണ്ടാ മതി...,,,,,

,,,,,ഓകെ...എന്നാല്‍ ഇറങ്ങാം...,,,,

അല്‍പ്പ സമയത്തിനകം തന്നെ ഞ്ഞങ്ങള്‍ ഇറങ്ങി.ഇതിനിടയില്‍ റോഡിന് സമീപം ഇട്ടിരുന്ന ബുള്ളറ്റ് ഞ്ഞാന്‍ പോയി എടുത്തു.

,,,,എങ്കില്‍ ശരിടോ....നമുക്ക് വീണ്ടും എവിടെയെങ്കിലും വെച്ച് കാണാം..,,,,
അവള്‍ ചെറുതായിട്ടൊന്ന് പുഞ്ചിരിച്ചു.

ഞ്ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.

,,,,,ഹലോ മാഷെ ഒന്ന് നില്‍ക്കുവോ...,,,,അവളുടെ വിളി കേട്ട് ഞ്ഞാന്‍ തിരിഞ്ഞു നോക്കി.
,,,,എന്താണ് ടോ....,,,,,

,,,,,മാഷ് എങ്ങോട്ടാ പോകുന്നത്...?,,,,

,,,,,ഏറണാകുളത്തേക്കാ....എന്തേയ്...,,,,,

,,,,,,ഞ്ഞാനുും ആ വഴിയ്ക്കാ...തനിക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ അവിടെ ഗാന്ധി നഗറില്‍ ആക്കുമോ?,,,,
,,,,,,ആഹ് കേറിക്കോ....,,,,,

,,,,,നന്ദി മാഷേ...എന്നാ വേഗം വിട്ടോളൂ...,,,,

അവള്‍ കയറിയതും ഞ്ഞാന്‍ യാത്ര തുടര്‍ന്നു.

,,,,ഹലോ മാഷേ....,,,,,

,,,,,എടോ ഞ്ഞാന്‍ മാഷൊന്നും അല്ല...കിച്ചൂന്ന് വിളിച്ചാ മതി....,,,,

,,,,,എന്നാല്‍ കിച്ചൂ...ഇങ്ങനെ പോയാല്‍ നമ്മള്‍ അവിടെ എത്തുമ്പോ രാത്രിയാകും..കുറച്ച് സ്പീഡില്‍ പോയ്ക്കൂടെ...,,,,,

അവളുടെ ആ ചോദ്യം എനിക്ക് അത്ര രസിച്ചില്ല.ഹും.ഒരു സഹായം ചെയ്യാമെന്ന് വെച്ചപ്പോ  അവളുടെ ഒരു ചോദ്യം കണ്ടില്ലേ...
,,,,,താന്‍ കൂടെയുള്ളതു കൊണ്ടാ സ്പീഡ് കുറച്ചത്.തനിക്ക് പേടിയാണെന്ന് കരുതീ...,,,,,
ഞ്ഞാന്‍ അങ്ങനെ പറഞ്ഞെങ്കിലും അവള്‍ വിശ്വസിക്കാത്ത മട്ടില്‍ ചിരിച്ചു.

കുറച്ചു സ്പീഡു കൂട്ടി വണ്ടി ഓടിച്ചു....അവള്‍ യാത്ര നന്നായി ആസ്വാദിച്ച് ഇരിക്കുന്നത് ഞ്ഞാന്‍ മിറര്‍ ഗ്ലാസിലൂടെ കണ്ടു.

കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ റോഡില്‍ തിരക്ക് നന്നേ കുറഞ്ഞു വന്നു.സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ചൂട്..ഇടയ്ക്ക് തൊട്ടു തലോടി കൊണ്ടിരിക്കുന്ന കാറ്റിലും നന്നായി വിയര്‍ക്കാന്‍ തുടങ്ങി.

,,,,,പിന്നെ തന്റെ പേര് ഇത് വരെ പറഞ്ഞില്ലല്ലോ..,,,,,

,,,,,അതിന് താന്‍ ചോദിച്ചില്ലല്ലോ...,,,,
അവളുടെ മറുപടി പെട്ടന്ന് തന്നെയായിരുന്നു.

,,,,,എന്നാല്‍ ഇപ്പോ പറയ് എന്താ പേര്?,,,,

,,,,എന്റെ പേര് എെശ്വര്യ....,,,,,

,,,,,ആഹാ മുഖം നോക്കാതെയാണോ പേരിട്ടത്,,,,

,,,,,എന്താടോ എന്റെ മുഖത്തിന് ഒരു കുഴപ്പം?,,,,പെട്ടന്നാണ് അവളുടെ മുഖം ചുവന്നു തുടുത്തത്.

,,,,ഞ്ഞാന്‍ ഒരു തമാശ പറഞ്ഞതാണ് ടോ...,,,,,

കൂറെ സംസാരത്തിലൂടെ ശരിക്കും അപരിചിതരായ ഞ്ഞങ്ങള്‍ നല്ല സുഹൃത്തുക്കളായ പോലെ തോന്നി.വീണ്ടും തിരക്കേറിയ റോഡിലൂടെ എന്റെ ബുള്ളറ്റ് നീങ്ങി കൊണ്ടിരുന്നു.

തുടരും

സോള്‍മേറ്റ്സ്
........................
ഭാഗം രണ്ട്

കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഞ്ഞങ്ങള്‍ ട്രാഫിക്കില്‍ പെട്ടു.ഹൊ...സഹിക്കാനാവാത്ത ചൂട്....ട്രാഫിക്ക് മാറാതെ വണ്ടി മുന്നോട്ട് നീക്കാനുംപെറ്റില്ല..

,,,,,എടോ   ....ഈ ട്രാഫിക്ക് ഇപ്പോ എങ്ങാനും മാറുവോ....?,,,,,,

,,,,,,അത് എനിക്ക് എങ്ങനെ അറിയാം...ഞ്ഞാനല്ലല്ലോ ഈ ട്രാഫിക് ഉണ്ടാക്കിയത്...,,,,,

,,,,,അത് പറയുമ്പോ മാഷിനെന്താ ഇത്ര ഗൗരവം?,,,,,

,,,,,ദേ....ഈ മാഷെന്ന് വിളിക്കുന്നത് എനിക്കത്ര പിടിക്കുന്നില്ലാട്ടോ...പത്താം ക്ലാസിലെ ന്റെ പേടിസ്വപ്നമായ രാഗവന്‍ മാഷിന്റെ മുഖം ഓര്‍മ വരും...,,,,,
അത് കേട്ടപ്പോള്‍ അവളുടെ ചുണ്ടില്‍ ചിരി വിടര്‍ന്നു.

,,,,,എന്താടോ...അതിന് ഇത്ര ഇളിക്കാന്‍...?,,,,

,,,,ഹേയ് ഒന്നൂല്ല...എന്താ ആ രാഗവന്‍ മാഷിനെ ഇത്ര പേടി?,,,,,

,,,,,അത് ഇപ്പൊ താനറിയണ്ട...,,,,
ഇവള്‍ ശരിക്കും ഒരു വായാടിപെണ്ണ് തന്നെയാ...എന്തൊക്കെ അറിയണം...
ട്രാഫിക്ക് കുറയുന്നില്ലല്ലോ...അതെങ്ങനെയാ ഈ നാട് നന്നാവില്ല..നന്നാവാന്‍ പോകുന്നില്ല....

,,,,,മുഖ്യമന്ത്രി രാജി വെക്കണോ മാഷേ....,,,,,

വീണ്ടും അവളുടെ മാഷേ വിളിയും ഒരു തമാശയും.....അതെങ്ങനെയാ പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ലല്ലോ....

പെട്ടന്നാണ് ഫോണില്‍ ഹരിവരാസനം.....വിശ്വമോഹനം....പാടിയത്.
ആഹ് അമ്മയാണ്.ഞ്ഞാന്‍ ഫോണ്‍ ഓണ്‍ ചെയ്ത് ചെവിയോടടുപ്പിച്ചു.

,,,,ആഹ് പറയ് അമ്മേ....,,,,,

,,,,,ടാ കിച്ചൂ നീ അവിടെ എത്തിയിട്ട് ഫോണ്‍ ചെയ്യാറുള്ളതാണല്ലോ...എന്താ ഇന്നലെ വിളിക്കാഞ്ഞത്..?,,,,,

,,,,,അയ്യോ അമ്മേ ഞ്ഞാനത് മറന്നതാ...,,,,,
ഇന്നലെ നടന്ന കാര്യം ഇപ്പോ പറഞ്ഞാല്‍ ശരിയാവില്ല..പറഞ്ഞാല്‍ പിന്നെ ചോദ്യങ്ങളായി....പറച്ചിലായി....എന്തിനാ..വെറുതെ....പെട്ടന്നാണ് അവള്‍ക്ക് ചുമയ്കാന്‍ കണ്ട നേരം...നിര്‍ത്താതെയുള്ള അവളുടെ ചുമ ഫോണിന്റെ അങ്ങേത്തലയ്ക്കലില്‍ നിന്ന് അമ്മ കേട്ടു.

,,,,ടാ കിച്ചൂ ...ആരാ നിന്റെ കൂടെ...ആരാ ചുമയ്ക്കണെ....,,,,,

,,,,,അത് അമ്മേ ഞ്ഞാനിവിടെ റോഡിലാ...ട്രാഫിക്കില്‍ പെട്ടിരിക്കാ...അടുത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടിയില്‍ നിന്ന് ഏതോ ഒരു അമ്മച്ചിയുടെ ചുമയാണെ കേട്ടത്..,,,,,
അത് അവളുടെ മുഖത്ത് നോക്കിയാണ് പറഞ്ഞത്.ഹൊ അവള്‍ പെട്ടന്ന് തുറിച്ചൊരു നോട്ടം എന്റെ നേര്‍ക്ക്...
പെട്ടന്നാണ് ട്രാഫിക്ക് മാറിയത് ഞ്ഞാന്‍ ശ്രദ്ധിച്ചത്.പുറകില്‍ നില്‍ക്കുന്ന വണ്ടികള്‍ ഹോണടിച്ചു കൊണ്ട് ഭീക്ഷണി മുഴക്കി കൊണ്ടിരുന്നു.

,,,,,അമ്മേ ഞ്ഞാന്‍ പിന്നെ അങ്ങോട്ട് വിളിക്കാം.,,,,,ഫോണ്‍ ഓഫ് ചെയ്ത് പെട്ടന്ന് തന്നെ ഞ്ഞാന്‍ വണ്ടിയെടുത്തു.

,,,,,അതേ താന്‍ എന്താ നേരത്തെ പറഞ്ഞത്?,,,,

,,,,അത് പിന്നെ അമ്മയോട് ഇന്നലത്തെ കാര്യം വിശദീകരിക്കാന്‍ നിന്നാല്‍ നമ്മള്‍ ഇവിടെ തന്നെ നില്‍ക്കേണ്ടി വരും..,,,,

,,,,മ്...,,,,
അവള്‍ ഒന്നു മൂളി മറുപടി നല്‍കി.

സമയം ഒരു മണിയോട് അടുത്തിരുന്നു.ഹൊ നല്ല വിശപ്പും തുടങ്ങി...കൈയിലെ പൈസയൊക്കെ ഹോസ്പിറ്റല്‍ ബില്‍ അടച്ച് തീര്‍ന്നത് മറന്നു..അടുത്തുള്ള എടിഎംല്‍ കയറി പൈസ എടുക്കാമെന്ന് കരുതി ഞ്ഞാന്‍ വണ്ടി റോഡിന് സമീപം ചേര്‍ന്ന് നിര്‍ത്തി.

,,,,താന്‍ എന്താ ഇവിടെ നിര്‍ത്തിയത്?,,,,,

കുറച്ച് പരിഭ്രമത്തോടെയുള്ള അവളുടെ ചോദ്യം കേട്ടപ്പോള്‍ മനസ്സിലായി ചെറിയൊരു ധൈര്യകുറവും പേടിയും അവളുടെ ഉള്ളില്‍ ഉണ്ടെന്ന്..എത്രയായാലും ഞ്ഞാന്‍ അവള്‍ക്ക് വെറും അപരിചിതന്‍ ആണല്ലോ...പിന്നെ കുറച്ച് വായാടിയാണെന്നുള്ളൂ..ഓരോന്നും ചിന്തിച്ച് വന്ന കാര്യം മറന്നല്ലോ...

,,,,,എന്താടോ ഇവിടെ നിര്‍ത്തിയത്?,,,,

,,,,,താന്‍ ഇങ്ങനെ പരിഭ്രമിക്കണ്ട..കുറച്ചു നീങ്ങി ഒരു എടിഎം ഉണ്ട്.അവിടെ ഒന്ന് കയറാനാണ്..എന്തോ താന്‍ ചെറുതായൊന്ന് പേടിച്ചോ...?,,,,,

,,,,,,ഏയ് ഇല്ല...പെട്ടന്ന് ഇവിടെ ആള്‍താമാസം ഇല്ലാത്തയിടത്ത് നിര്‍ത്തിയപ്പോ....,,,,,,

,,,,മ്മ്......മ്മ്....താന്‍ വിചാരിക്കുന്നതുപോലെ മോശമായൊരു പെരുമാറ്റം എന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ല..,,,,,

,,,,,മ് എന്നാല്‍ താന്‍ വേഗം പോയി വാ...,,,,,

,,,,,ഓകെ....,,,,
ഞ്ഞാന്‍ പോയിട്ട് വേഗം തിരിച്ചെത്തി.

,,,,എടോ നമുക്ക് പോയാലോ....,,,,,

,,,,ആഹ്  പോകാം ..പിന്നെ എനിക്ക്....,,,,,

,,,,,എനിക്ക്....,,,,

,,,,,അത് പിന്നെ....,,,,
അവള്‍ മടിച്ച് മടിച്ച് പറയാന്‍ തുടങ്ങിയപ്പോ തന്നെ കാര്യം പിടി കിട്ടി...

,,,,തനിക്ക് നന്നായി വിശക്കുന്നണ്ടല്ലേ...,,,,,

,,,,മ്  അതെ....,,,,
അവള്‍ വേഗം മറുപടി നല്‍കി.
,,,,വിശക്കുന്നെങ്കില്‍ അത് പറയാന്‍ എന്താ ഇത്ര മടി...ഇപ്പോ നമ്മള്‍ നല്ല ഫ്രണ്ട്സായ സ്ഥിതിക്ക് തനിക്ക് എന്നോട് എന്തും പറയാം...,,,,,
എന്റെ ആ വാക്കുകള്‍ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തി.

കുറച്ചു മുന്നോട്ട് നീങ്ങിയപ്പോള്‍ റോഡിനു സമീപം ഒരു ഹോട്ടല്‍ കണ്ടു.ഞ്ഞങ്ങള്‍ അവിടേക്ക് ചെന്നു.
രണ്ടു ബിരിയാണിക്ക് ഓര്‍ഡര്‍ കൊടുത്തു.ഭക്ഷണം വരാന്‍ താമസിച്ചപ്പോള്‍ അവള്‍ വീട്ടിലെ ഓരോ കാര്യങ്ങളെപ്പെറ്റി സംസാരിക്കാന്‍ തുടങ്ങി.

,,,,,കിച്ചൂ...എന്റെ അച്ചമ്മയുടെ പിറന്നാളാണ് ഇന്ന്.ഞ്ഞാന്‍ വീട്ടിലേക്ക് വരുന്ന കാര്യം അച്ചമ്മയെ അറിയിച്ചിട്ടില്ല..അച്ചമ്മയ്ക്ക് ഒരു സര്‍പ്രെസ് ആയിക്കോട്ടെ..പക്ഷേ എന്റെ തലയിലെ ഈ കെട്ട് കാണുമ്പോ അച്ചമ്മ പേടിക്കും അതോര്‍ക്കുമ്പോ....,,,,,

,,,,,അതൊന്നും ഓര്‍ത്ത് താന്‍ വിഷമിക്കണ്ട...ഇത് ഒരു ചെറിയ മുറിവല്ലേ...,,,,,

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ടേബിളില്‍ എത്തിയതോടെ അവള്‍ ആര്‍ത്തിയോടെ കഴിക്കുന്നുണ്ടായിരുന്നു.
നല്ല വിശപ്പായതിനാല്‍ ഞ്ഞാനും മതിയാകുവോളം കഴിച്ചു.ഇനി അല്‍പ്പം കൂടി പിന്നിട്ടാല്‍ ഗാന്ധിനഗര്‍ എത്തും.

പോകുന്ന വഴിയില്‍ ഞ്ഞാന്‍ ഒരു കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി.അവിടെ നിന്ന് ഒരു കൃഷ്ണ വിഗ്രഹം വാങ്ങി ഇറങ്ങി.

,,,,,നല്ല ഭംഗിയുള്ള വിഗ്രഹമാണല്ലോ...,,,,അവള്‍ ആ വിഗ്രഹം തിരിച്ചും മറച്ചും നോക്കി പറഞ്ഞു.

,,,,,,ഇത് തനിക്ക് തന്നെ വാങ്ങിയതാടോ...,,,,

എന്റെ മറുപടി കേട്ട് വിശ്വസിക്കാത്ത മട്ടില്‍ എന്നെ അവള്‍ നോക്കി.

,,,,,താന്‍ സംശയത്തോടെ ഇങ്ങനെ നോക്കണ്ട...ഇന്ന് തന്റെ അച്ചമ്മയുടെ പിറന്നാള്‍ ആണെന്നല്ലേ പറഞ്ഞത്..ഇത് എന്റെ വക ഒരു സമ്മാനമായി ഇരുന്നോട്ടെ..,,,,,

അത് പറഞ്ഞ് ആ വിഗ്രഹം അവളുടെ കൈയില്‍ കൊടുത്തപ്പോള്‍ അവളുടെ കണ്ണുകള്‍ നിറയുന്നണ്ടായിരുന്നു.

,,,,ഏയ് താന്‍ കരയാതെ.....നമുക്ക് വേഗം പോകാം...,,,,,

,,,,,കിച്ചൂ...തന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..ഒരു പരിചയവുമില്ലാത്ത എന്നെ ഹോസ്പ്പിറ്റലില്‍ എത്തിച്ചു.തന്റെ യാത്രയില്‍ എന്നെ കൂടെ കൂട്ടി..ഭക്ഷണം വാങ്ങി തന്നു.പിന്നെ ഈ സമ്മാനവും..,,,,
അവളുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ എന്നെ കുറിച്ച് എനിക്ക് തന്നെ മതിപ്പുളവാക്കി.

,,,,താന്‍ ഇങ്ങനെ സെന്റിയടിക്കാതെ വണ്ടിയില്‍ കയറിയേ...തനിക്ക് അച്ചമ്മയെ കാണാന്‍ കൊതിയായിരിക്കല്ലേ..,,,,,

അല്‍പ്പനേരം കൊണ്ട് തന്നെ ഞ്ഞങ്ങള്‍ അവിടെ എത്തിചേര്‍ന്നു.
മനസ്സില്‍ എന്തോ ഒരു വിഷമം പോലെ അപ്പോള്‍ അനുഭവപ്പെട്ടു.

ശരിക്കും പറഞ്ഞാല്‍ അവളുടെ സംസാരം എന്റെ യാത്രയ്ക്ക് ഒരു സുഖം തന്നെയായിരുന്നു.
ഗാന്ധി നഗര്‍ എത്തിയപ്പോഴാണ് അവള്‍ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടത്.

വീട്ടില്‍ വന്ന് ആ സമ്മാനം അച്ചമ്മയ്ക്ക് നേരിട്ട് കൊടുക്കണമെന്ന് .എതിരൊന്നും പറയാതെ ഞ്ഞാന്‍ അവള്‍ പറഞ്ഞ വഴിയിലൂടെ വീട്ടിലേക്ക് തിരിച്ചു.

പെട്ടന്നാണ് അവളുടെ വീടിന് മുന്നില്‍ ഒരു ആള്‍ക്കൂട്ടം കണ്ടത്..വീടിന് പുറത്ത് തൂക്കിയ ഫ്ലക്സിലേക്ക് അവള്‍ ഒന്നേ നോക്കിയുള്ളൂ...

അച്ചമ്മ എന്ന് പറയലും ബോധം പോയി അവള്‍ വീഴാന്‍ പോയതും ഒരുമിച്ചായിരുന്നു.

പെട്ടന്ന് തന്നെ ഞ്ഞാനവളെ പിടിച്ച് ഏണീപ്പിച്ചു.അവള്‍ മുന്നോട്ട് ഒരടി നീങ്ങാതെ കരഞ്ഞു നിലവിളിച്ചപ്പോള്‍ ഞ്ഞാന്‍ ഒരു നിമിഷം എന്തുചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നു.

തുടരും

സോള്‍മേറ്റ്സ്
.......................
ഭാഗം മൂന്ന്

അവളെയുംകൂട്ടി അകത്തേക്ക് നടക്കുമ്പോള്‍ മുറ്റത്ത് കൂടി നില്‍ക്കുന്നവര്‍ ഒരു പരിഹാസകണ്ണോടെ ഞ്ഞങ്ങളെ ഉറ്റു നോക്കി കൊണ്ടിരുന്നു.
അതിന്റെ അര്‍ത്ഥം എന്താണെന്ന് എനിക്ക് മനസ്സിലായില്ല.

എന്നാല്‍ അകത്തേക്ക് പ്രവേശിച്ചപ്പോള്‍ അവിടെ നിന്നിരുന്ന അവളുടെ അമ്മായി എന്ന് പറയുന്ന സ്ത്രീ ഞ്ഞങ്ങളുടെ നേര്‍ക്ക് കലി തുള്ളി കൊണ്ട് വന്നു..

,,,,,ടീ....കുരുത്തംകെട്ടവളെ..എന്തിനാ ഇപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തത്.അച്ചമ്മ മരിച്ച വിവരം അറിയിക്കാന്‍ ഇന്നലെ വൈകീട്ട് ഹോസ്റ്റലിലേക്ക് പോയപ്പോഴല്ലേ മനസ്സിലായത്.നീ മുന്നെ അവിടുന്ന് പോയതാണെന്ന്..അതിപ്പോ കണ്ടവരുടെ കൂടെ കറങ്ങി നടക്കാനാണെന്ന് സുധീ നിങ്ങളെ കണ്ടപ്പോഴാ മനസ്സിലായത്..,,,,,
അതു പറഞ്ഞ് ആ സ്ത്രീ എന്റെ നേര്‍ക്ക് ഒരു നോട്ടം എറിഞ്ഞു.

ഇവര്‍ ഇതെന്താ പറയുന്നത്...എല്ലാം കേട്ട് ഞ്ഞാന്‍ പെട്ടന്ന് നിശ്ചലനായി പോയി.

,,,,,,അമ്മായി വിചാരിക്കുന്നതു പോലെയല്ല കാര്യങ്ങള്‍...,,,,,
അവള്‍ പറയാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ ആ സ്ത്രീ അവളെ പിടിച്ച് പുറത്തേക്ക് തള്ളി.അത് കണ്ട് എന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു.

,,,,,നിങ്ങള്‍ ഇതെന്താ ചെയ്യുന്നത്..?,,,,,,

,,,,,,എടാ ചെക്കാ ....നീ ഒന്നും പറയണ്ട...ഈ നിമിഷം ഇവളേം കൊണ്ട് ഇറങ്ങിക്കോണം..വീട്ടിലേക്ക് വരാതെ വല്ലവന്റേം കൂടെ കറങ്ങി നടന്നിട്ടും പോരാ...അച്ചമ്മയുടെ മുഖം പോലും നീ കാണില്ല..,,,,,
ആ സ്ത്രീ രോഷകുലയായി...ഞ്ഞങ്ങള്‍ക്ക് പറയാനുള്ളത് ഒന്നും അവര്‍ക്ക് കേള്‍ക്കണ്ടായിരുന്നു.അവള്‍ ഒന്നും പറയാതെ കരഞ്ഞു തളര്‍ന്നിരുന്നു.

അവളുടെ അപ്പോഴത്തെ അവസ്ഥ കണ്ട് എനിക്കും സങ്കടം തോന്നി...ആകെ തുണയുള്ള അച്ചമ്മയല്ലേ അവളെ തനിച്ചാക്കി പോയത്..

,,,,,ടാ സുധീ ഇവളെ പിടിച്ച് പുറത്താക്ക്ടാ.....,,,,,
ആ സ്ത്രീയുടെ വാക്കു കേട്ട് അവന്‍ വന്ന് അവളുടെ കൈയില്‍ പിടിച്ച് പുറത്തേക്ക് തള്ളാന്‍ ശ്രമിച്ചപ്പോള്‍ ,പരിസരം ഒന്നും നോക്കാതെ ഞ്ഞാന്‍ അവന്റെ മുഖം നോക്കി കൊടുത്തു.

അടി കൊണ്ട ദേഷ്യത്തില്‍ അവന്‍ എനിക്ക് നേരെ ചാടി കയറി.ഞ്ഞാനും വിട്ടുകൊടുത്തില്ല..

,,,,തൊട്ടുപോകരുത് ഇവളെ...ചെറിയൊരു തെറ്റിദ്ധാരണയുടെ പേരില്‍ ഇതെന്ത് കോപ്രായങ്ങളാ നിങ്ങള്‍ കാണിക്കുന്നത്..ഇവളുടെ അച്ചമ്മയെ കാണാന്‍ ഇവള്‍ക്ക് അവകാശമില്ലേ...അവള്‍ അച്ചമ്മയെ കണ്ടിട്ടേ ഇവിടെ നിന്ന് നിറങ്ങൂ...പിന്നെ നിങ്ങളുടെ തെറ്റിദ്ധാരണ അത് അങ്ങനെ തന്നെ ഇരുന്നോട്ടെ...,,,,,
ചുറ്റും കൂടി നിന്നവര്‍ ആ മറുപടിയില്‍ നിശബ്ദരായി.....

നിലത്ത് അവശയായി ഇരിക്കുന്ന എെശ്വര്യയെ എഴുന്നേല്‍പ്പിച്ച് അച്ചമ്മയുടെ അരികിലേക്ക് കൊണ്ടു പോയി...

അച്ചമ്മയെ നോക്കി അവളോരോന്നും പറഞ്ഞ് കരഞ്ഞു കൊണ്ടിരുന്നു.
ഞ്ഞാന്‍ കൊണ്ടു വന്ന വിഗ്രഹം അച്ചമ്മയുടെ അരികില്‍ തന്നെ വെച്ചു.
,,,,,ഞ്ഞാന്‍ ഇത് തരാനാണ് വന്നത്..പിറന്നാള്‍ സമ്മാനമായിട്ട്..പക്ഷെ ഞ്ഞാന്‍ ഒരിക്കലും പ്രതീക്ഷില്ല..ജീവനില്ലാത്ത ഈ ശരീരമാണ് കാണാന്‍ കഴിയുക എന്ന്.,,,,,

അച്ചമ്മയെ നോക്കി അതുപറയുമ്പോള്‍ എന്തു കൊണ്ടോ എന്റെ സ്വരം ഇടറി പോയിരുന്നു..

മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ഞ്ഞാന്‍ പുറത്തേക്ക് ഇറങ്ങി ...
ഈ സുധി എന്നയാള്‍ ആ സ്ത്രീയുടെ മകനാണെത്രേ...അവനെ കൊണ്ട് എെശ്വര്യയെ കല്ല്യാണം കഴിപ്പിക്കാന്‍ ആ സ്ത്രീ നോക്കിയെങ്കിലും അച്ചമ്മയുടെയും അവളുടെയും എതിര്‍പ്പ് കാരണം അത് നടന്നിരുന്നില്ല..
അതിന്റെ ദേഷ്യവും അമര്‍ഷവും ആ സ്ത്രീക്ക് വേണ്ടുവോളം ഉണ്ട്...ഇത് അവിടെ നിന്നിരുന്ന ചിലര്‍ പറഞ്ഞ് അറിഞ്ഞു..

ഞ്ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് അവള്‍ വരുന്നത് നോക്കി.
അവള്‍ എനിക്ക് നേരെ നടന്നടുത്തു...
,,,,,,എടോ...താനിവിടെ നില്‍ക്കുന്നത് ഇനി ശരിയാകില്ല...തനിക്ക് എന്നെ ഇപ്പോഴും വിശ്വാസം ഉണ്ടെങ്കില്‍ എന്റെ കൂടെ വരാം...ഒരു നല്ല സുഹൃത്തായി ഇപ്പോഴും തന്നെ സഹായിക്കാന്‍ ഞ്ഞാന്‍ ഒരുക്കാ....ഏറണാകുളത്ത് എന്റെ ചെറിയമ്മയുടെ വീട്ടില്‍ നിന്നു കൊണ്ട് തനിക്ക് പഠിക്കാം..അവിടെ ചെറിയമ്മയും മോളും മാത്രം ഉള്ളൂ...അതല്ല...ഇവിടെ താന്‍ നിന്നാല്‍ തന്റെ അമ്മായി എന്നു പറയുന്ന സ്ത്രീ തന്നെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ല..താന്‍ ആലോചിക്ക് എന്തു വേണം.ന്ന്..,,,,,

,,,,,കിച്ചൂ...ഞ്ഞാന്‍ ഇനി എന്തിന് വേണ്ടിയാ ജീവിക്കണെ...എന്നെയൊന്ന് സഹായിച്ചതിന്റെ പേരില്‍ തനിക്ക് എന്തെല്ലാം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു...എല്ലാത്തിനും സോറി....,,,,,

,,,,,താന്‍ സോറി ഒന്നും പറയണ്ട...ചിലപ്പോ എനിക്ക് ഇവിടെ വരാന്‍ തോന്നിയത് ഒരു നിമിത്തമാകും..താന്‍ ജീവിച്ചു കാണിക്കണം..തന്നെ സഹായിക്കാന്‍ ഞ്ഞാനുണ്ടല്ലോ....,,,,,,

അവള്‍ കണ്ണുകള്‍ തുടച്ച് ഉറച്ച് ഒരു തീരുമാനം എടുത്ത പോലെ വണ്ടിയില്‍ കയറി.

,,,,,കിച്ചൂ .....അച്ചമ്മയുടെ ആഗ്രഹം പോലെ എനിക്ക് നഴ്സ് ആവണം..,,,,,
അവളുടെ ഉറച്ച തീരുമാനത്തില്‍ എനിക്ക് സന്തോഷം തോന്നി.

അവളുടെ ആഗ്രഹം നിറവേറ്റാന്‍ എന്നെ കൊണ്ട് കഴിയുന്നതു പോലെ സഹായിക്കണമെന്ന് ഞ്ഞാനും ഉറപ്പിച്ചു..
അല്‍പ്പദൂരം പിന്നിട്ടപ്പോള്‍ ചെറിയമ്മയുടെ വീട് എത്തി.

ബുള്ളറ്റിന്റെ ശബ്ദം കേട്ട് ചെറിയമ്മ പുറത്തേക്ക് വന്നു.

,,,,,,ആഹ് കിച്ചൂ..നിന്നെ ഈ വഴിയ്ക്ക് കണ്ടിട്ട് കൂറെയായല്ലോ   ...അല്ല ആരാടാ കൂടെയുള്ള കുട്ടി....,,,,,

ചെറിയമ്മ അത് ചോദിച്ചപ്പോള്‍ അവള്‍ എനിക്ക് പിന്നില്‍ മറഞ്ഞു...ചിലപ്പോള്‍ തോന്നും ഇവളൊരു തന്റേടി പെണ്ണാണെന്ന്..ചിലപ്പോള്‍ തനി പാവവും...സത്യത്തില്‍ ഇവള്‍ എങ്ങനെയാണാവോ....

,,,,,,ചെറിയമ്മേ ഇത് എന്റെ ഫ്രണ്ടാ...,,,,
ഞ്ഞാന്‍ തുടക്കം മുതലേ സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു...അതു കേട്ടപ്പോള്‍ അവളോട് ചെറിയമ്മയ്ക്ക് ഒരലിവ് തോന്നി...

,,,,,മോള് പേടിക്കണ്ട...മോള്‍ക്ക് ഇവിടെ എന്റെയൊപ്പം നില്‍ക്കാലോ..,,,,,

ചെറിയമ്മയും അവളും സംസാരിച്ച് പെട്ടന്ന് തന്നെ കൂട്ടായി.
അവളെ അവിടെ ഏല്‍പ്പിച്ച് യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ മനസ്സില്‍ പൂര്‍ണ്ണമായും ശാന്തതയായിരുന്നു..ആരോരുമില്ലാത്ത കുട്ടിയെ സഹായിച്ച സന്തോഷം..

അവളെ സുരക്ഷിതമായ കൈകളില്‍ ഏല്‍പ്പിച്ച സന്തോഷം...അങ്ങനെ ഞ്ഞാന്‍ ജോലി സ്ഥലത്തേക്ക് തിരിച്ചു.

റൂമില്‍ പോയി ഫ്രെഷ് ആയി.പിന്നെ ഭക്ഷണം വെച്ച് കഴിച്ച് നന്നായി ഉറങ്ങി...

നല്ലൊരു സുഖനിദ്രയ്ക്ക് ശേഷം രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ വൈകി പോയി...പിന്നെ ധൃതിയില്‍ തന്നെ ഓഫീസില്‍ പോകാന്‍ റെഡിയായി...

ഓഫീസില്‍ ചെന്ന് വേഗം ജോലിക്ക് കയറി...ഉച്ചത്തെ ബ്രേക്ക് ടൈമിലാണ് ഓര്‍ത്തത് അമ്മയെ വിളിക്കേണ്ട കാര്യം..

എെശ്വര്യയെ കണ്ടതു മുതലുള്ള കാര്യങ്ങള്‍ എല്ലാം അമ്മയോട് തുറന്നു പറഞ്ഞപ്പോള്‍ അമ്മ ,ഞ്ഞാന്‍ ചെയ്തതാണ് ശരിയെന്ന് സമ്മതിച്ചു...

,,,,,,അമ്മേ  ജോലിക്ക് കയറാന്‍ ടൈമായി..ഞ്ഞാന്‍ പിന്നെ വിളിക്കാം..,,,,

,,,,ടാ കിച്ചൂ..നീ വെയ്ക്കാന്‍ വരട്ടെ..പിന്നെ ഒരു കാര്യംണ്ട്..ഇന്നലെ ബ്രേക്കര്‍ ഒരു കുട്ടിയുടെ ആലോചന കൊണ്ടു വന്നിട്ടുണ്ട്.ഫോട്ടോ എനിക്കിഷ്ട്ടപ്പെട്ടു.ഞ്ഞാന്‍ അടുത്ത ആഴ്ച പോയി കാണുന്നുണ്ട്ട്ടോ...,,,,

,,,,,എന്റെ ശാരദമ്മേ....ആ കുട്ടിയെ കണ്ട് അമ്മയ്ക്ക് ഇഷ്ടായാല്‍ അത് ഉറപ്പിക്കാമെന്നേ...അമ്മ കണ്ടെത്തുന്ന കുട്ടിയെ ഞ്ഞാന്‍ വിവാഹം കഴിക്കൂന്ന് ഞ്ഞാന്‍ ആദ്യമേ വാക്കു തന്നതല്ലേ...,,,,,

,,,,എന്നാ ശരി മോനെ...,,,,,

,,,,ശരി അമ്മേ ഞ്ഞാന്‍ പിന്നെ വിളിയ്ക്കാം..,,,,,
അത് പറഞ്ഞ് ഫോണ്‍ ഓഫ് ചെയ്ത് ഞ്ഞാന്‍ എന്റെ ജോലിയിലേക്ക് കടന്നു...

തുടരും

സോള്‍മേറ്റ്സ്
.......................

ഭാഗം നാല്

റൂമിലെത്തിയപ്പോള്‍ സമയം ഏഴു മണി കഴിഞ്ഞിരുന്നു.ചെറിയമ്മയുടെ അടുത്ത് അവളെ നിര്‍ത്തി പോയിട്ട് പിന്നെ വിളിച്ചില്ലല്ലോ...ഫോണ്‍ എടുത്ത് നമ്പര്‍ ഡയല്‍ ചെയ്യാന്‍ നോക്കിയപ്പോഴതാ..ഇങ്ങോട്ട് കോള്‍ വരുന്നു.
ഹൊ മനസ്സില്‍ വിചാരിച്ചുള്ളൂ...അപ്പോഴേക്കും കോള്‍ വന്നു..

,,,,,ഹലോ....എെശ്വര്യ...,,,,,

,,,,കിച്ചൂന് ഞാനെണെന്ന് എങ്ങനെ മനസ്സിലായി...,,,,,

,,,,,ഞാന്‍ ഊഹിച്ചതാടോ...പിന്നെ എന്തൊക്കെയുണ്ടടോ..അവിടെ തനിക്ക് ഇഷ്ട്ടപ്പെട്ടോ...?,,,,,

,,,,,ആ കിച്ചൂ...എനിക്ക് ഇഷ്ട്ടപ്പെട്ടൂ...നല്ല സ്നേഹമുള്ള ചെറിയമ്മയാ....പിന്നെ..തനിക്ക് ഫ്രീ ആവുമ്പോ  ഈ വഴി ഒന്ന് വരോ...,,,,,,

,,,,,,ആ നാളെ എനിക്ക് അവധിയാ...അങ്ങോട്ട് വരാം...,,,,,

അവള്‍ അധികമൊന്നും സംസാരിക്കാതെ ഫോണ്‍ വെച്ചു..
പിറ്റേ ദിവസം ചെറിയമ്മയുടെ വീട്ടിലെത്തിയപ്പോള്‍ മുറ്റത്ത് ചെടി നനച്ചു കൊണ്ടിരിക്കുകയായിരുന്നു അവള്‍..
ബുള്ളറ്റിന്റെ ശബ്ദം കേട്ടതും അവള്‍ എന്നെ നോക്കി.
,,,,,ആഹാ...താന്‍ ഇവിടുത്തെ ജോലിയൊക്കെ ഏറ്റെടുത്തോ...,,,,,

,,,,,,ഞാന്‍ ഇവിടെ താമസിക്കുമ്പോ ഇവിടെയുള്ളവരെ സഹായിക്കേണ്ടത് എന്റെ കടമയല്ലേ...കിച്ചൂ..,,,,,

,,,,,ഉവ്വ് ഉവ്വ്...സഹായിച്ച് പണി തരാതിരുന്നാല്‍ മതി..,,,,
ഞാന്‍ തമാശ രൂപേണ പറഞ്ഞതാണെങ്കിലും അവളുടെ മുഖം പെട്ടന്ന് മങ്ങി..

,,,,,അയ്യോ...താന്‍ വിഷമിക്കാതെ...ഞാന്‍ ഒരു തമാശ പറഞ്ഞതാ...,,,,,
അല്ലെങ്കിലും എനിക്ക് അങ്ങനെ പറയേണ്ട ആവശ്യം ഉണ്ടായിരുന്നോ..ഛെ..ചില നേരത്ത് ഞാന്‍ ഇങ്ങനെയാ...

,,,,,,കിച്ചൂ തമാശ പറഞ്ഞതാണെങ്കില്‍ കൂടി സത്യമായ കാര്യം തന്നെയല്ലേ...എന്നെ കൊണ്ട് വലിയ ബുദ്ധിമുട്ടിലായില്ലേ..?,,,,

ഇവള്‍ വീണ്ടും സെന്റിയടിക്കാനുള്ള പുറപ്പാടണല്ലോ...

,,,,,താന്‍ വെറുതെ എഴുതാപ്പുറം വായിക്കണ്ട...തന്നെ സഹായിക്കുന്നത് ഒരിക്കലും ഞാന്‍ ഒരു ബുദ്ധിമുട്ടായി കണ്ടിട്ടില്ല..ഇനി അങ്ങനെ കാണും ഇല്ല..,,,,

ഞങ്ങളുടെ സംസാരം കേട്ടിട്ട് ചെറിയമ്മ പുറത്തേക്ക് വന്നു..

,,,,,എന്താ കിച്ചൂ..പുറത്ത് നിന്ന് സംസാരിക്കാതെ അകത്തേക്ക് കയറി വാടാ...,,,,,

,,,,,ആഹ് ദാ വരുന്നൂ...ലേഖ...എവിടെ...അവളെ ഈ വഴിയ്ക്ക്  കാണുന്നില്ലല്ലോ...,,,,,

,,,,,അവള്‍ കൂട്ടുകാരിയെ കാണാന്‍ പുറത്ത് പോയിരിക്കാ..,,,,,

ചെറിയമ്മയുടെ മകളാണ് ലേഖ.അവളും ഭര്‍ത്താവും വിദേശത്താണ്.ഇപ്പോള്‍ കുറച്ചു ദിവസം നാട്ടില്‍ നില്‍ക്കാന്‍ വന്നിരിക്കുകയാണ്.

ഞാന്‍ അകത്തേക്ക് ചെന്നതും അവള്‍ ചായ എടുത്തിട്ട് വരാമെന്ന് പറഞ്ഞ് അടുക്കളയിലേക്ക് പോയി..

,,,,,കിച്ചൂ...നീ എന്തായാലും അവളെ ഇവിടെ നിര്‍ത്തിയത് നന്നായി.ലേഖ പുറത്ത് പോകുമ്പോഴൊക്കെ എനിക്ക് ഒരു കൂട്ടായല്ലോ..പിന്നെ ഒരു ദിവസം കൊണ്ട് തന്നെ ആ കുട്ടി ഇവിടുത്തെയായി.

ചെറിയമ്മയുടെ ആ സംസാരം കേട്ടപ്പോള്‍ മനസ്സിലായി.എെശ്വര്യയെ നന്നായി ബോധിച്ചുവെന്ന്..

അവള്‍ പെട്ടന്ന് എനിക്ക് ചായയുമായി വന്നു.ഞാന്‍ അത് വാങ്ങി കുടിച്ചു നോക്കി.
ആഹാ നല്ല ചായയാണല്ലോ..ഇവള്‍ ആളു കൊള്ളാം... എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും ഞാന്‍ മുഖത്ത് പ്രകടിപ്പിച്ചില്ല.

,,,,,,കിച്ചൂ..ചായ എങ്ങനെയുണ്ട്..?,,,,
അവള്‍ ആകാംക്ഷയോടെ ചോദിച്ചു..

,,,,,മ്....തരക്കേടില്ല....,,,,,

,,,,,അപ്പോ ചായ കൊള്ളൂല്ല ലേ..,,,,,,
അവളുടെ ചോദ്യം കേട്ട് ഞാനും ചെറിയമ്മയും മുഖത്തോടു മുഖം നോക്കി ചിരിച്ചു.

,,,,,എന്റെ മോളെ..അവന്‍ വെറുതെ പറഞ്ഞതാ..,,,,,അവളുടെ തോളില്‍ തട്ടി കൊണ്ട് ചെറിയമ്മ പറഞ്ഞു.

,,,,,എടോ..ചായ അടിപൊളിയാണ് ടോ..താന്‍ അല്‍പ്പം വായാടിയാണെങ്കിലും ആള് ഞാന്‍ വിചാരിച്ച പോലെയല്ല...,,,,,

,,,,,,അല്ല...താന്‍ എന്താ അപ്പോ വിചാരിച്ചത്?,,,,,

,,,,,അത്....ഞാന്‍ ഒന്നും വിചാരിച്ചില്ല..താന്‍ ചോദ്യം ചോദിച്ച് കുഴപ്പിക്കാതെ..ഞാന്‍ ഈ ചായ മുഴുവന്‍ കുടിച്ചോട്ടെ....,,,,,
ചായ കുടിക്കുന്നതിന് ഇടയില്‍ ഞാന്‍ പറഞ്ഞു..

കുടിച്ച് തീര്‍ന്ന് ചായകപ്പ് അവള്‍ക്ക് നേരെ നീട്ടി..
,,,,പിന്നെ താന്‍ എന്താ...വരാന്‍ പറഞ്ഞത്?,,,,

,,,,,അത് കിച്ചൂ..അടുത്ത മാസം ഇരുപതാം തിയ്യതി എന്റെ എക്സാം തുടങ്ങും...,,,,,

,,,,,ആഹ് അപ്പോ നന്നായി പഠിച്ചോ...ഫീസിന്റെ കാര്യം ഓര്‍ത്ത് താന്‍ വിഷമിക്കണ്ട..,,,,,

,,,,,,ഏയ്..ഫീസ് മുന്നേ അടച്ചതാണ്..തനിക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ ഗുരുവായൂര്‍ അമ്പലത്തിലേക്ക് ഒന്നു വരോ?,,,,,

,,,,,ആ അതിനെന്താ...അടുത്തമാസം ആദ്യത്തെ ആഴ്ചയില്‍ പോകാം..എനിക്ക് ലീവാണ്.പിന്നെ അമ്മയും കുറച്ചു ദിവസം മുന്നേ പറഞ്ഞതാണ് ഗുരുവായൂര്‍ തൊഴാനായിട്ട് പോകണംന്ന്.നമുക്ക് ഒരുമിച്ച് എന്റെ കാറില്‍ പോകാം..എന്താ മതീലേ...?,,,,,,

,,,,,തേങ്ക്സ് കിച്ചൂ....ഇത്ര പെട്ടന്ന് എന്റെ ആഗ്രഹം നടക്കുമെന്ന് വിചാരിച്ചില്ല..,,,,,,

നീ ഇവളേം കൊണ്ട് പുറത്തൊക്കെ പോയി വാ..അച്ചമ്മയുടെ കാര്യം പറഞ്ഞ് ഇടക്കിടെ ഇവള് വിഷമിച്ചിരിക്കാ ....പിന്നെ ഇവിടെ തന്നെ ഇരുന്ന് മടുത്തു കാണും മോള്....
ചെറിയമ്മ അത് പറഞ്ഞപ്പോള്‍ പോയേക്കാം എന്ന് എനിക്കും തോന്നി.
അവള്‍ ഡ്രസ് മാറി വന്ന് വണ്ടിയില്‍ കയറി.

,,,,,നമുക്ക് ഇപ്പോള്‍ എങ്ങോട്ടാ പോകേണ്ടത്?താന്‍ പറയ്..,,,,,

,,,,,എങ്ങോട്ടായാലും കുഴപ്പമില്ല കിച്ചൂ...ബുള്ളറ്റില്‍ ഇരുന്ന് ഇങ്ങനെ കൂറെ യാത്ര ചെയ്യാന്‍ എന്തു രസാണല്ലേ...യാത്രയെ ഒരുപാടിഷ്ടാണ് എനിക്ക്..,,,,,,
ഞാന്‍ വണ്ടി തിരക്കേറിയ റോഡിലൂടെ ചലിപ്പിച്ചു..കുറച്ചു ദൂരം മുന്നോട്ട് പോയപ്പോള്‍ അവള്‍ കൈ രണ്ടും വിടര്‍ത്തി പിടിച്ച് കാറ്റിന്റെ ഗന്ധം ആസ്വാദിച്ചു കൊണ്ടിരുന്നു...

ഇൗശ്വരാ...ഇവള്‍ ഇതെന്തിനുള്ള പുറപ്പാടാണ്..

,,,,,എടീ പെണ്ണെ....നിന്റെ കൈകള്‍ ഒന്നു ഒതുക്കി വെച്ചേ..ഇത് റോഡാണെന്ന് മറക്കണ്ട...,,,,,

,,,,,,എന്റെ കിച്ചൂ..ആരെങ്കിലും കണ്ടോട്ടെ...ഞാന്‍ കാറ്റിനെ പിടിച്ചു കൊണ്ടിരിക്കുകയാ...താന്‍ നേരെ നോക്കി വണ്ടിയോടിക്ക്,,,,,
ന്റെ കൃഷ്ണാ..ഇനി ഇവള്‍ക്ക് അല്‍പ്പം വട്ടുണ്ടോ...വണ്ടിയില്‍ കയറിയാല്‍ ഈ പെണ്ണിന് ഭ്രാന്താ...കാറ്റിനെ പിടിക്കുകയാണു പോലും..ഭ്രാന്ത് അല്ലാണ്ട് എന്താ...റോഡിലെ മറ്റ് യാത്രക്കാര്‍ ഇവളെ നോക്കുന്നത് കാണുന്നുമില്ല...

ഞാന്‍ വണ്ടി റോഡിനു സമീപം നിര്‍ത്തി.അവളെ തിരിഞ്ഞൊന്ന് നോക്കി..

ഞങ്ങളുടെ കണ്ണുകള്‍ക്കിടയില്‍ നേര്‍ത്ത ഒരകലം മാത്രം..അപ്പോള്‍ വീശിയടിക്കുന്ന കാറ്റില്‍ അവളുടെ അഴിച്ചിട്ട മുടികള്‍ അനുസരണയില്ലാതെ പാറി കളിക്കുന്നുണ്ട്.

,,,,,എന്താ കിച്ചൂ ഇവിടെ നിര്‍ത്തിയത്?,,,,,

,,,,,താന്‍ മര്യാദക്ക് ഇരിക്കുകയാണെങ്കില്‍ മാത്രമേ ഞാന്‍ വണ്ടിയെടുക്കൂ..,,,,
ഞാന്‍ ഉറപ്പിച്ച് തന്നെ പറഞ്ഞു.

അവള്‍ ശരി എന്ന അര്‍ത്ഥത്തില്‍ ഒന്നു മൂളി തലകുനിച്ച് ഇരുന്നു.

ഞാന്‍ വീണ്ടും വണ്ടിയെടുത്ത് നീങ്ങി.ഒരു ഷോപ്പിംങ്ങ് മാളിനു മുന്നില്‍ നിര്‍ത്തി.

,,,,താന്‍ ഇറങ്ങ്..നമുക്ക് ഇവിടെ നിന്ന് കുറച്ച് ഡ്രസ്സ് എടുക്കാം...,,,,,

,,,,,വേണ്ട കിച്ചൂ..ഇന്നലെ ചെറിയമ്മ പുറത്തു പോയപ്പോള്‍ കുറച്ച് ഡ്രസ്സ് എനിക്ക് എടുത്തിരുന്നു..,,,,,

,,,,,എന്നാലും കുറച്ചും കൂടി നമുക്ക് എടുക്കാടോ..താനിങ്ങ് വന്നേ..,,,,,
അവളുടെ കൈയില്‍ പിടിച്ച് നടക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ എന്നെ തന്നെ നോക്കി നിന്നു..
പെട്ടന്ന് തന്നെ ഞാന്‍ എന്റെ കൈകള്‍ വിടുവിച്ചു.

,,,,,ഓഹ് സോറി....ഞാനറിയാടെ..,,,,,
അവള്‍ ചിരിച്ചു കൊണ്ട് എന്റെയൊപ്പം നടന്നു.
അവളോട് ഞാന്‍ കൂടുതല്‍ സ്വാതന്ത്ര്യം എടുക്കുന്നുണ്ടോ എന്നൊരു സംശയം..ആദ്യമായിട്ടാണ് ഒരു പെണ്‍കുട്ടിയുമായി ഇത്ര അടുപ്പത്തില്‍ സംസാരിക്കുന്നതും ഒപ്പം യാത്ര ചെയ്യുന്നതും ..

എന്റെ മനസ്സ് ഇനി മറ്റെന്തെങ്കിലും ഫീലിംങ്ങ്സിലേക്ക് പോകുന്നുണ്ടോ?...ഏയ് പാടില്ല.....അങ്ങനെ എന്തെങ്കിലും ചിന്തയിലേക്ക് മാറിയത് എെശ്വര്യ അറിഞ്ഞാല്‍ ഒരുപക്ഷേ അവള്‍ എന്നെ കുറിച്ച് മോശമായി ചിന്തിക്കും..എപ്പോഴും നല്ല ഫ്രണ്ട്സ്...അതേ അത് മതി......
ഞാന്‍ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു.

,,,,,,എടോ..താന്‍ തനിക്ക് ഇഷ്ടപ്പെട്ട ഡ്രസ്സ് ഒക്കെ എടുത്തോട്ടോ...,,,,,

,,,,,കിച്ചൂ..താന്‍ എന്തിനാ എനിക്ക് വേണ്ടി അനാവശ്യമായി പണം ചിലവാക്കുന്നത്?,,,,

,,,,,എടോ..പണം ആവശ്യത്തിന് ചിലവാക്കാനുള്ളതാണ്...താന്‍ വേഗം എടുക്കാന്‍ നോക്ക്..,,,,

അവള്‍ മറുപടിയെന്നോണം മൂളി.
പ്രൈസ് ടാഗ് നോക്കി വില കുറവുള്ള രണ്ടെണ്ണം എടുത്ത് കൈയില്‍ പിടിച്ചു.

,,,,,,താന്‍ വിലയൊന്നും നോക്കണ്ട..നല്ലത് നോക്കി എടുത്തോ...അല്ലെങ്കില്‍ വേണ്ട ഞാന്‍ എടുക്കാം..,,,,

കുറച്ച് ഡ്രസ് ഞാന്‍ സെലക്ട് ചെയ്തു..
,,,,,തനിക്ക് ഇത് ഇഷ്ട്ടപ്പട്ടോ...,,,,,മെറൂണ്‍ കളറിലുള്ള ചുരിദാര്‍ അവള്‍ക്ക് നേരെ നീട്ടീ ചോദിച്ചു.

,,,,,,മ്.....,,,,,,അവള്‍ വീണ്ടും മൂളി..
ഇവള്‍ക്കെന്താ വാ തുറന്ന് പറഞ്ഞാല്‍...
,,,,,താന്‍ മൂളാതെ പറയ്ടോ....,,,,
എന്റെ ശബ്ദം കേട്ടപ്പോള്‍ അവള്‍ മറുപടി നല്‍കി.

,,,,,എനിക്കിഷ്ടായി കിച്ചൂ..,,,,,

,,,,ആ അങ്ങനെ പറയ്....,,,,,

ഡ്രസ് എടുത്ത് അവിടെ നിന്നും ഇറങ്ങിയപ്പോഴാണ് കണ്‍മുന്നില്‍ പ്രതീക്ഷിക്കാത്ത രൂപം..സുധീ...

അവനെ കണ്ടതും എെശ്വര്യയുടെ മുഖം പരിഭ്രമം കൊണ്ട് നിറഞ്ഞു...

തുടരും...

സോള്‍മേറ്റ്സ്
.........................
ഭാഗം അഞ്ച്

,,,,,,രണ്ടും കൂടി ഇവിടെ കറങ്ങി നടക്കാണല്ലേ...?നീ എന്റെ മുഖത്ത് തല്ലിയത് ഞാന്‍ മറന്നിട്ടില്ല..,,,,
അവന്‍ ഭീക്ഷണി സ്വരത്തില്‍ അത് പറഞ്ഞപ്പോള്‍ ഒന്നും പറയാതെ പോകുന്നത് ശരിയല്ല എന്ന് എനിക്ക് തോന്നി.

,,,,,തല്ല് രണ്ടെണ്ണം കൂടുതല്‍ നിനക്ക് കിട്ടേണ്ടതായിരുന്നു.പിന്നെ ഒന്നില്‍ അങ്ങോട്ട് നിര്‍ത്തിയതാ..,,,,

എന്റെ മറുപടി കേട്ട് അവന്‍ എന്റെ നേര്‍ക്ക് ഒന്നുംകൂടി അടുത്തു.

,,,,,നിനക്ക് എന്താ എന്നെ വീണ്ടും തല്ലണോ...ധൈര്യം ഉണ്ടെങ്കില്‍ തല്ലി നോക്കടാ..അപ്പോ കാണാം..,,,,,,
അവന് മുന്നിലേക്ക് എെശ്വര്യ പെട്ടന്ന് കയറി നിന്നു.

,,,,,പ്ലീസ് ....സുധീ...ഇവിടെ വെച്ച് ഒരു പ്രശ്നം ഉണ്ടാക്കരുത്.കിച്ചൂ അന്ന് തല്ലിയതിന് ഞാന്‍ മാപ്പ് പറയാം..,,,,,
അവള്‍ അവന്റെ മുമ്പില്‍ കൈകൂപ്പി നില്‍ക്കുന്നതു കണ്ട് എനിക്ക് ഒട്ടും പിടിച്ചില്ല.
അല്ലെങ്കിലും ഇവള്‍ക്ക് ആവശ്യസമയത്ത് നാവ് കാണില്ലല്ലോ...
,,,,,നിന്റെ മാപ്പ് നിന്റെ കൈയില്‍ തന്നെ ഇരുന്നോട്ടെ...,,,,,,സുധീ വേറെയൊന്നും പറയാതെ എന്നെ തുറിച്ചു നോക്കി നടന്നകന്നു.

,,,,,എെശ്വര്യ താന്‍ എന്തിനാ സുധിയോട് മാപ്പ് പറയാന്‍ പോയത്..?അന്ന് അവന് ഒരു തല്ല് ആവശ്യമായിരുന്നില്ലേ..,,,,,

,,,,,പക്ഷേ കിച്ചൂ..അവനോട് മാപ്പ് പറയാന്‍ തയ്യാറായതു കൊണ്ട് അവന്‍ പോയി.അല്ലെങ്കില്‍ അവന്‍ കിച്ചുവിനെ ഇപ്പോ തല്ലാന്‍ വന്നെങ്കിലോ?,,,,,

,,,,,തല്ലാന്‍ വന്നാല്‍ ഞാന്‍ അവനിട്ട് നാലെണ്ണം കൊടുത്തിരിക്കും.അതിന് സംശയം ഒന്നും വേണ്ട..,,,,

,,,,,മ്..അതെനിക്കറിയാം..കിച്ചൂ..നമുക്ക് പോകാം...,,,,,

,,,,,മ് ഓകെ....,,,,,

കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ചെറിയമ്മയുടെ വീട് എത്തി.അവള്‍ അകത്തേക്ക് കയറി പോയപ്പോള്‍ ഞാന്‍ പോകാനായി വണ്ടി തിരിച്ചു.

അപ്പോഴാണ് ചെറിയമ്മയുടെ വിളി കേട്ട് ഞാന്‍ തിരിഞ്ഞു നോക്കുന്നത്.

,,,,,കിച്ചൂ...ഒന്ന് നിന്നേ...,,,,

,,,,,എന്താ ചെറിയമ്മേ....?,,,,

,,,,,അവള്‍ ശരിയ്ക്കും ഒരു പാവം കുട്ടിയാ അല്ലേടാ...,,,,
ഞാന്‍ ഒരു പുഞ്ചിരിയിലൂടെ തലയാട്ടി..

,,,,,ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയോടാ..,,,,,

,,,,,ആ ....ചോദിക്ക് ചെറിയമ്മേ...,,,,,,

,,,,,നിനക്ക് അവളെ ഇഷ്ടമാണോ..വിവാഹം കഴിക്കാന്‍ താല്‍പ്പര്യം ഉണ്ടോ...?,,,,,
ആ ചോദ്യം എന്നില്‍ ഒരു ഞ്ഞെട്ടല്‍ ഉളവാക്കി.

,,,,,എന്താ ചെറിയമ്മേ ഇങ്ങനെ ചോദിക്കാന്‍..അവള്‍ എന്റെ ഫ്രണ്ടാണ്..അങ്ങനെ മാത്രമേ ഞാനും അവളും കണ്ടിട്ടുള്ളൂ..,,,,,ഞാന്‍ മറുപടി നല്‍കി..

,,,,,പക്ഷേ എനിക്ക് അങ്ങനെ തോന്നുന്നില്ല...,,,,,ചെറിയമ്മ അത് പറഞ്ഞ് അകത്തേക്ക് കയറി പോയി.

അമ്മ കണ്ടു പിടിക്കുന്ന പെണ്ണിനെ മതി എനിക്ക്..അതെ ..അത് മതി..
എെശ്വര്യ ...അവളോട് എനിക്ക് പ്രണയം ഉണ്ടോ...മനസ്സില്‍ ഒരുപാട് തവണ ചോദിച്ചു.ഉത്തരം കിട്ടുന്നില്ലല്ലോ...
ഞാന്‍ എന്റെ ചിന്തകള്‍ക്ക് ഫുള്‍സ്റ്റോപ്പിട്ട് നേരെ റൂമിലേക്ക് മടങ്ങി.

അന്നത്തെ രാത്രിയില്‍ എനിക്ക് അശേഷം ഉറങ്ങാന്‍ സാധിച്ചില്ല..എവിടെ നോക്കിയാലും എെശ്വര്യയുടെ മുഖം..
അവളോടൊപ്പം ഉള്ള യാത്രകള്‍..

പിന്നീട് ആ ഒരാഴ്ചയില്‍ ഇടയ്ക്ക് എന്നെ അവള്‍ ഫോണില്‍ വിളിക്കുകയും കലപില സംസാരമൊക്കെ തുടര്‍ന്നു..ഇപ്പോള്‍ അവള്‍ ശരിയ്ക്കും ഒരു വായാടി പെണ്ണ് ആയി മാറി..
ഇടയ്ക്ക് അവള്‍ അച്ചമ്മയെ കുറിച്ച് പറഞ്ഞു തുടങ്ങും.അവസാനം അത് കരച്ചിലിന്റെ വക്കോളം എത്തുകയും ചെയ്യും.

ഒരാഴ്ച കഴിഞ്ഞുള്ള ഒരു രാത്രി സമയത്താണ് അമ്മ ഫോണ്‍ വിളിച്ചത്.ഞാന്‍ ഫോണ്‍ എടുത്ത് ഹലോ..പറഞ്ഞു.

,,,,,,മോനെ കിച്ചൂ...ഞാന്‍ കഴിഞ്ഞയാഴ്ച പറഞ്ഞ കുട്ടിയില്ലേ...ആ കുട്ടിയെ ഞ്ഞാനിന്നലെ പോയി കണ്ടൂട്ടോ..നല്ല കുട്ടിയാണ് ടാ..നിനക്ക് ചേരും..ദിവ്യ എന്നാണ് അവളുടെ പേര്.അവളെ എനിക്ക് നന്നേ ബോധിച്ചു.നിന്റെ ഫോട്ടോ അവര്‍ക്ക് ഇഷ്ട്ടപ്പെട്ടൂടാ..ഇനി നീ വന്നിട്ട് ആ കുട്ടിയെ കാണണം.,,,,,
അമ്മ എല്ലാം തീരുമാനിച്ച മട്ടിലായിരുന്നു.

,,,,,അമ്മയ്ക്ക് ഇഷ്ട്ടപ്പെട്ട സ്ഥിതിക്ക് ആലോചിക്കാനുണ്ടോ...?ഞാന്‍ അടുത്ത് തന്നെ വരുന്നുണ്ട്..ആ കുട്ടിയെ പോയി കാണും ചെയ്യാം..അത് പോരെ എന്റെ ശാരദമ്മേ..,,,,

,,,,,മതീടാ...നിന്റെ കല്ല്യാണം കഴിഞ്ഞ് കണ്ടാ മതി എനിക്ക്..,,,,
പിന്നെയും കൂറെ വിശേഷങ്ങള്‍ പറഞ്ഞ് കഴിഞ്ഞാണ് ഫോണ്‍ വെച്ചത്.
പാവം അമ്മ..അമ്മയുടെ ആഗ്രഹം പോലെ എല്ലാം നടക്കണം..

ചെറിയമ്മയുടെ വീട്ടില്‍ പോയപ്പോള്‍ അമ്മ പറഞ്ഞ കാര്യങ്ങള്‍ എല്ലാം സംസാരിച്ചു.

,,,,ഞാന്‍ നാളെ തന്നെ വീട്ടിലേയ്ക്ക് തിരിയ്ക്കും.അമ്മ പറഞ്ഞ കുട്ടിയെ പോയി കാണണം.,,,,,

അവള്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നത് കണ്ട് ഞാന്‍ ചോദിച്ചു.

,,,,താന്‍ എന്താ.. ഒന്നും മിണ്ടാത്തത്..?,,,,

,,,,ഞാന്‍ എന്താ പറയാ കിച്ചൂ..എന്തായാലും അമ്മയുടെ ആഗ്രഹം പോലെ നടക്കട്ടെ..,,,,

അവള്‍ അത് പറഞ്ഞപ്പോള്‍ എനിക്കുറപ്പായി..ഒരു നല്ല ഫ്രണ്ടിന്റെ സ്ഥാനമാണ് അവളുടെ മനസ്സില്‍ എനിക്കെന്ന്....

പിറ്റേ ദിവസം ഞാന്‍ വീട്ടിലേക്ക് യാത്ര തിരിച്ചു.അമ്മ ഒരുപാട് സന്തോഷത്തിലാണ്..
എന്റെ ആദ്യത്തെ പെണ്ണുകാണല്‍..
കൂറെ നേരം കണ്ണാടിക്കു മുന്നില്‍ നിന്ന് ഒരുങ്ങിയിട്ടും മൊത്തത്തില്‍ ഒരു സംത്യപ്തി കുറവ്..

,,,,എടാ കിച്ചൂ...മതി ഒരുങ്ങിയത്..വേഗം..ഇറങ്ങാന്‍ നോക്ക്..,,,,

,,,,,ദാ വരുന്നൂ..എന്റെ ശാരദമ്മേ....,,,,
വേഗം തന്നെ ഒരുക്കം കഴിഞ്ഞ് ഇറങ്ങി..

കൂടെ അമ്മാവനും അമ്മായിയും വന്നിരുന്നു.
അമ്മാവനാണ് ഡ്രൈവ് ചെയ്തത്.ഒരു വലിയ വീടിനു മുന്നില്‍ കാര്‍ കൊണ്ടു പോയി നിര്‍ത്തി.

അകത്തേക്ക് ചെന്നതും ഒരു കല്ല്യാണത്തിനുള്ള ആളുകളുണ്ട്..
കുട്ടികള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി കളിക്കുന്നു.

കൂറെ പേര്‍ എന്നെ സൂക്ഷിച്ചു വീക്ഷിക്കുന്നു.
എല്ലാവരോടും ഒരു ചിരി അങ്ങ് പാസാക്കി..പെണ്‍കുട്ടിയുടെ  അച്ഛന്‍ അകത്തേക്ക് ക്ഷണിച്ചിരുത്തി.

കുറച്ചു സമയത്തിനകം തന്നെ ചായയുമായി പെണ്ണ് എത്തി..ചായ കപ്പ് എനിക്ക് നേരെ നീട്ടി ഒന്നു പുഞ്ചിരിച്ച് അവള്‍ മുന്നില്‍ നിന്നും പോയി.
മുന്നില്‍ നിരത്തിവെച്ച പലഹാരങ്ങള്‍ എന്നെ ദയനീയമായി നോക്കും പോലെ..
പെണ്‍കുട്ടി കാണാന്‍ കുഴപ്പമില്ലെങ്കിലും മനസ്സ് തീരെ പൊരുത്തപ്പെടാത്ത പോലെ..

ചായ കുടിക്കുന്നതിന് ഇടയില്‍ അമ്മ പതിയെ ചെവിയില്‍ ചോദിച്ചു.
,,,,കുട്ടിയെ ഇഷ്ടമായോ കിച്ചൂ....,,,,,

ഞാന്‍ മൂളികൊണ്ട് സമ്മതമറിയിച്ചു..
അവിടുത്തെ തലമൂത്ത കാരണവര്‍ ചോദിച്ചു ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടോ എന്ന്..ഞാന്‍ ഇല്ല എന്ന് മറുപടി നല്‍കി.

വീട്ടില്‍ എത്തിയപ്പോള്‍ പെണ്ണിന്റെ വീട്ടുകാര്‍ വിളിച്ചു.അവര്‍ക്ക് കല്ല്യാണത്തിന് താല്‍പ്പര്യം ആണെന്ന് അറിയിച്ചു.ഞങ്ങളും തിരിച്ച് അറിയിച്ചു.

പെണ്ണിന്റെ അച്ഛന്‍ വിദേശത്ത് പോകുന്നതിനാല്‍ നിശ്ചയം വേഗം നടത്താന്‍ തീരുമാനിച്ചു.തിയ്യതിയും കുറിച്ചു.

ഫോണ്‍ നമ്പര്‍ കൊടുക്കാത്തതിനാല്‍ പരസ്പരം ഒന്നും സംസാരിച്ചില്ല..

നാളെയാണ് ഗുരുവായൂര്‍ പോകണംന്ന് വിചാരിച്ച ദിവസം.ഉമ്മറത്തിരുന്ന് പത്രം വായനയിലാണല്ലോ..ശാരദമ്മ...

,,,,,,അമ്മേ...ഞാന്‍ അമ്മയോട് ഒരു കാര്യം പറയാന്‍ മറന്നു..,,,,,

,,,,,എന്താടാ കിച്ചൂ.....,,,,,,

,,,,,അമ്മ പറഞ്ഞിരുന്നില്ലേ..ഗുരുവായൂര്‍ പോകണം എന്ന്..നാളെ നമ്മള്‍ പോകുന്നു..,,,,

എന്റെ വാക്കുകള്‍ കേട്ടതും പത്രം മടക്കി വെച്ച് അമ്മ എന്നെ നോക്കി..

,,,,,സത്യമാണോടാ...നാളെ പോകുമോ നമ്മള്‍.....,,,,,
വിശ്വസിക്കാത്ത മട്ടില്‍ അമ്മ ചോദിച്ചു.

,,,,,അതേന്ന്....നമ്മള്‍ പോകും..പക്ഷേ നമ്മുടെ കൂടെ ഒരാളും കൂടി കാണും...,,,,,

,,,,,അതാരാ.. ആ ഒരാള്‍...,,,,,

,,,,,അത് ചെറിയമ്മയുടെ വീട്ടില്‍ ഞാന്‍ നിര്‍ത്തിയ കുട്ടിയില്ലേ..എെശ്വര്യ..അവള്‍ക്കും വരാന്‍ ആഗ്രഹം ഉണ്ടത്രേ....അവളുടെ പരീക്ഷ വരാണല്ലോ....,,,,,

,,,,,,ആഹ്...അതിനെന്താടാ...ആ മോളും വന്നോട്ടെ...അവളെ ഒന്ന് കാണണം എന്ന് ഞാനും കരുതിയതാ....,,,,,

,,,,ഓകെ ന്റെ ശാരദമ്മേ...,,,,,

എന്തായാലും അവളെ വിളിച്ചു കാര്യം പറയാമെന്ന് കരുതി ഫോണ്‍ ചെയ്തു...

,,,,എടോ....നാളെ രാവിലെ അഞ്ചു മണിയ്ക്ക് തന്നെ റെഡിയായി നില്‍ക്കണം..നമ്മള്‍ നാളെ ഗുരുവായൂര്‍ക്ക് പോകുന്നു..,,,,

,,,,,ഓകെ കിച്ചൂ..ഞാന്‍ പോയി ചെറിയമ്മയോട് പറയട്ടെ..,,,,,
ഹൊ പെണ്ണിന് എന്താ സന്തോഷം...ഫോണും കട്ട് ചെയ്ത് ഓടി കളഞ്ഞല്ലോ....

പിറ്റേ ദിവസം നേരത്തെ ഏണീറ്റ് കുളിച്ച്,കസവു മുണ്ടും മെറൂണ്‍ ഷര്‍ട്ടും ധരിച്ച് ഒരുങ്ങി..

കണ്ണാടിക്കു മുന്നില്‍ നിന്നപ്പോള്‍ നല്ല സംതൃപ്തി തോന്നി.

ഹൊ...കാണാന്‍ ഇപ്പോഴാണടാ...നിനക്ക് ഒരു എെശ്വര്യം വന്നത്..
അത് പറഞ്ഞപ്പോള്‍ എെശ്വര്യയെ ഓര്‍മ്മ വന്നു..ഇതിപ്പോ എവിടെ നോക്കിയാലും അവളെ കുറിച്ചുള്ള ചിന്തയാണല്ലോ...

രണ്ടാഴ്ച കഴിഞ്ഞാല്‍ എന്റെ നിശ്ചയം ആണെന്നുള്ളത് മറന്നോ?.....കെട്ടാന്‍ പോകുന്നവളുടെ മുഖമല്ലേ..ഞാന്‍ ഓര്‍ക്കേണ്ടത്..

,,,,,,,എടാ കിച്ചൂ..നീ ഇറങ്ങുന്നില്ലേ....കണ്ണാടിക്ക് മുന്നില്‍ നിന്ന് എന്തുവാടാ നീ പിറുപിറുക്കുന്നത്,,,,,

ശാരദമ്മ കലിപ്പിലാണല്ലോ....

,,,,,ഞാന്‍ ദാ വരുവാണെ......,,,,,

വാതില്‍ പൂട്ടി കാറെടുത്ത് ഇറങ്ങി.റോഡില്‍ വെളിച്ചം വീണു തുടങ്ങുന്നുവുള്ളൂ....

ചെറിയമ്മയുടെ വീട്ടില്‍ എത്തിയപ്പോള്‍ വെളിച്ചം തെളിഞ്ഞു വന്നു തുടങ്ങി..
കാറന്റെ ഹോണടി കേട്ട് ചെറിയമ്മ പുറത്തേക്ക് വന്നു.

,,,,,,മോളെ അവര്‍ വന്നൂട്ടോ..വേഗം ഇറങ്ങാന്‍ നോക്ക്..,,,,,
പെട്ടന്ന് തന്നെ അവള്‍ അകത്തു നിന്നെത്തി.

ഹൊ...പെണ്ണ് ആകെ മാറി പോയല്ലോ...സെറ്റ് മുണ്ടും മുല്ലപൂവും ഒക്കെ കൂടി എന്തൊരു ഭംഗി..നെറ്റിയില്‍ തൊട്ട ചുവന്ന പൊട്ടും അതിനു മുകളിലായി ചന്ദന കുറിയും തിളങ്ങുന്ന കുഞ്ഞു മൂക്കുത്തിയും വലിയ ജിമിക്കി കമ്മലും എല്ലാം കണ്ട് കണ്ണെടുക്കാന്‍ തോന്നുന്നില്ല..അവളിലേക്ക് അടുപ്പിക്കുന്നതു പോലെ....

ഛെ...എന്റെ ഫ്രണ്ടിനെ കുറിച്ച് ഇങ്ങനൊക്കെ പറയാമോ...ഞാന്‍ മനസ്സിനെ നിയന്ത്രിച്ചു കൊണ്ടിരുന്നു..

അവള്‍ വന്നപ്പോള്‍ അമ്മ കാറില്‍ നിന്നും ഇറങ്ങി...

,,,,കിച്ചൂന്റെ അമ്മയാണല്ലേ...?,,,,,

,,,,,അതേ മോളെ...കിച്ചൂ...മോളുടെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്..മോള് വാ...,,,,,
അമ്മ അവളെ കാറില്‍ കയറ്റി..

അവളും അമ്മയും പിന്‍ സീറ്റിലാണ് ഇരുന്നത്..
ഞാന്‍ ചെറിയമ്മയോട് പറഞ്ഞ് വണ്ടി ഗുരുവായൂര്‍ ലക്ഷ്യം വെച്ച് തിരിച്ചു...
ഇടക്കിടെ അവള്‍ എന്നെ ശ്രദ്ധിക്കുന്നത് മിറര്‍ ഗ്ലാസിലൂടെ കാണാമായിരുന്നു.

എന്റെ കണ്ണുകളും അവളിലേക്ക് പോയി കൊണ്ടിരുന്നു.

യാത്രയില്‍ മൊത്തത്തില്‍ ഒരു നിശബ്ദത നിഴലിച്ചിരുന്നു.
അതുകൊണ്ട് ഞാന്‍ റേഡിയോ ഓണ്‍ ചെയ്തു.
മധുരമായ പ്രണയ ഗാനങ്ങള്‍ ഒന്നൊന്നായി ഒഴുകി കൊണ്ടിരുന്നു.

,,,,പിന്നെ മോളെ..ഇവന്റെ കല്ല്യാണം ശരിയായിട്ടോ..രണ്ടാഴ്ച കഴിഞ്ഞാല്‍ നിശ്ചയം നടത്തണം..മോള് ഒരാഴ്ച മുമ്പേ വരണംട്ടോ..,,,,,

അമ്മയുടെ ആ വാക്കുകള്‍ കേട്ട് അവളുടെ പ്രതികരണം എന്താണെന്ന് അറിയാന്‍ ഞാന്‍ മിറര്‍ ഗ്ലാസിലേക്ക് നോക്കി...

തുടരും

സോള്‍മേറ്റ്സ്
........................
ഭാഗം ആറ്

അവള്‍ മൗനം പാലിച്ച് ഇരിക്കുകയായിരുന്നു.ഞാന്‍ കണ്ടു ആ കണ്ണുകളില്‍ ചെറിയ നനവ് പടര്‍ന്നത്.

ഇനി ഇവള്‍ എന്നെ സ്നേഹിക്കുന്നുണ്ടാകുമോ..?

അതോ ...ഞാന്‍ നിശ്ചയത്തിന്റെ കാര്യം നേരത്തെ പറയാത്തതിന്റെ വിഷമം കൊണ്ടാണോ?

ഹൊ..ഈ പെണ്ണുങ്ങളുടെ മനസ്സ് വായിക്കാന്‍ എനിക്ക് അന്നും ഇന്നും കഴിഞ്ഞിട്ടില്ലല്ലോ...
അതെങ്ങനെയാ...എന്റെ മനസ്സ് വായിക്കാന്‍ തന്നെ എനിക്ക് കഴിഞ്ഞിട്ടില്ല..

സൗഹൃദവും പ്രണയവും കൂടി ,മൊത്തത്തില്‍ ഭ്രാന്ത് പിടിപ്പിക്കുന്നതു പോലെ...
അപ്പോഴാണ് റേഡിയോയിലെ മധുരഭാഷണം ഞാന്‍ ശ്രദ്ധിച്ചത്.

,,,,,ഹലോ....ഗുഡ് മോണിംഗ്...എവരിവണ്‍..ഞാന്‍ നിങ്ങളുടെ സ്വന്തം ആര്‍ ജെ സൂരജ്...ഇന്ന് നമ്മള്‍ പറയാന്‍ പോകുന്നത് സോള്‍മേറ്റ്സിനെ കുറിച്ചാണ് ട്ടോ....
എന്തൊക്കെ പ്രതിസന്ധികള്‍ നേരിട്ടാലും സോള്‍മേറ്റ്സ് കണ്ടുമുട്ടുകയും ഒന്നാവുകയും ചെയ്യും.....
നിങ്ങളുടെ പാര്‍ട്ട്നറെ നിങ്ങള്‍ അറിയാതെ കണ്ടുമുട്ടിയുട്ടുണ്ടാകാം...അല്ലെങ്കില്‍ കണ്ടിട്ടും തിരിച്ചറിയാതെ പോകുന്നതും ആകാം...
എന്നാലും നമ്മുടെ പോലെ തന്നെ വികാരവിചാരങ്ങള്‍ ഉള്ള ആ സോള്‍മേറ്റ് എവിടെയാകും അല്ലേ?.....

അത് കേട്ട് കഴിഞ്ഞതും റേഡിയോ ഓഫ് ചെയ്ത് ഞാന്‍ ഡ്രൈവിംങ്ങ് തുടര്‍ന്നു....

ഗുരുവായൂര്‍ എത്തിയതിനു ശേഷം തൊഴുത് മടങ്ങാന്‍ നേരമാണ് അവളോട് സംസാരിക്കാന്‍ അവസരം കിട്ടിയത്..

,,,,എടോ..താന്‍ എന്താ ഒന്നും മിണ്ടാത്തത്?,,,,
അമ്മ ഇനിയും തൊഴുത് ഇറങ്ങിയിട്ടില്ല..അതുകൊണ്ട് സംസാരിക്കാന്‍ ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു.

,,,,,കിച്ചൂ എന്നോട് പറഞ്ഞില്ലല്ലോ കല്ല്യാണം നിശ്ചയിച്ച കാര്യം..?,,,,
പരിഭവത്തോടെ അവള്‍ ചോദിച്ചു.

,,,,,അത് ഞാന്‍ നേരില്‍ കാണുമ്പോ പറയാമെന്ന് കരുതിയിട്ടാ...പിന്നെ താന്‍ ഈ വേഷത്തില്‍ സുന്ദരിയായിട്ടുണ്ട്...,,,,,

,,,,,സത്യമായിട്ടും..ഇത് ചെറിയമ്മ എടുത്തു തന്നതാ..പിന്നെ കിച്ചുവും ഈ വേഷത്തില്‍ നന്നായിട്ടുണ്ട്.,,,,,

ആ സമയത്താണ് അമ്മ ഞങ്ങള്‍ക്കരികില്‍ എത്തിയത്.ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.

പിറ്റേ ദിവസം തൊട്ട് എെശ്വര്യയുടെ പരീക്ഷകള്‍ തുടങ്ങി.ഇടക്കിടെ ഞാന്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു.

പരീക്ഷയെല്ലാം നന്നായി എഴുതിയെന്ന് പറഞ്ഞുകൊണ്ട് അവള്‍ ഫോണ്‍ ചെയ്യുമ്പോള്‍ മനസ്സില്‍ എന്തോ വലിയ സന്തോഷം...

നിശ്ചയത്തിന് അധികം നാളുകള്‍ ഇല്ലാത്തതിനാല്‍ ഓഫീസില്‍ ലീവ് എഴുതി കൊടുത്തു.

അമ്മയുടെ നിര്‍ബന്ധം നിമിത്തം എെശ്വര്യയെ വീട്ടിലേക്ക് കൊണ്ട് വരാന്‍ ഞാന്‍ തീരുമാനിച്ചു.
പരീക്ഷയെല്ലാം കഴിഞ്ഞ് ഇപ്പോള്‍ അവള്‍ ഫ്രീയായിരിക്കുകയാണല്ലോ....

എന്തായാലും അവള്‍ക്കിഷ്ടം ബുള്ളറ്റ് യാത്രയാണല്ലോ..അതും എടുത്ത് പോകാമെന്ന് കരുതി ഞാന്‍ ഇറങ്ങി.
സന്ധ്യയായ നേരത്താണ് അവിടെ എത്തിയത്.

,,,,,എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ ചെറിയമ്മേ...,,,,അവള്‍ ചെറിയമ്മയോട് യാത്ര പറഞ്ഞു.

ചെറിയമ്മയുടെ മുഖത്തുള്ള സങ്കടം കണ്ടപ്പോള്‍ എനിക്ക് അതിശയമായി.

,,,,,ടാ കിച്ചൂ...ഇവളെ പിരിയുന്ന കാര്യം ഓര്‍ക്കുമ്പോള്‍ എനിക്ക് സഹിക്കുന്നില്ലടാ...,,,,,

ചെറിയമ്മ,സ്വന്തം മോളുടെ കല്ല്യാണത്തിന് പോലും ഇത്രയ്ക്കും വിഷമിച്ചു കാണില്ല.ഇതിപ്പോ ഒരാഴ്ചത്തെ കാര്യമല്ലേ ഉള്ളൂ..ഇവള്‍ ഇതെന്ത് കൈവിഷമാണാവോ കൊടുത്തത്?അവരുടെ സ്നേഹം കണ്ട് എനിക്ക് എന്തോ അത്ഭുതമായി.

ഞാന്‍ അവളെയുംകൂട്ടി വീട്ടിലേക്ക് യാത്ര തിരിച്ചു.

കൂറെ ദൂരം മുുന്നോട്ട് പോയിട്ടും അവള്‍ ഒന്നും സംസാരിക്കുന്നില്ല..ഇവള്‍ക്കിതെന്ത്പ്പെറ്റി?

യാത്ര തുടങ്ങിയാല്‍ ഓരോന്നും മിണ്ടിയും പറഞ്ഞ് ഇരിക്കുന്നതാണല്ലോ...ഞാന്‍ ഓര്‍ത്തു.

,,,,,എന്താടോ താന്‍ മിണ്ടാത്തത്?,,,,

,,,,,,കിച്ചൂ...ഇനി മുതല്‍ ഈ ബുള്ളറ്റിന്റെ പിന്‍സീറ്റിലെ അവകാശി മറ്റൊരു കുട്ടിയാകില്ലേ?എനിക്ക് ഇനിയൊരു യാത്ര തന്റെ ഈ ബുള്ളറ്റില്‍ ഉണ്ടാകുമോ?,,,,,

അവളുടെ ആ ചോദ്യം നെഞ്ചില്‍ തറച്ചതു പോലെ..

,,,,,താന്‍ എന്തിനാടോ..ഇങ്ങനെയൊക്കെ പറയുന്നത്?തനിക്ക് എപ്പോ വേണമെങ്കിലും എന്റെയൊപ്പം യാത്ര ചെയ്യാമല്ലോ..,,,,,

,,,,,അത് അങ്ങനെ ശരിയാവില്ലല്ലോ കിച്ചൂ..അവകാശം ഉള്ളവര്‍ വരുമ്പോ നമ്മള്‍ പലതും ഒഴിഞ്ഞു കൊടുക്കണം.അര്‍ഹതയില്ലാത്തത് ആഗ്രഹിക്കാനും പാടില്ലല്ലോ..,,,,

ഇടറിയ സ്വരത്തോടെ അവള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ എന്റെ മറുപടി മൗനം മാത്രമായിരുന്നു.

കുറച്ചു നേരം ഞങ്ങള്‍ക്കിടയില്‍ നിശബ്ദത മാത്രമായി.സമയം ആറുമണിയോടടുത്തു.

,,,,,കിച്ചൂ..ഞാന്‍ ഒരു കാര്യം പറയട്ടെ...,,,,,

,,,,,ആ....പറയ്ടോ....,,,,,

,,,,,നമുക്ക് കടല് കാണാന്‍ ഒന്ന് പോയാലോ...ഈ സമയത്ത് കടല്‍ കാണാന്‍ നല്ല ഭംഗിയാണെന്ന് ഫ്രണ്ട്സ് പറയാറുണ്ട്..,,,,,,

,,,,,അതിനെന്താ നമുക്ക് പോകാടോ...ഇപ്പോ തന്നെ....,,,,,,

,,,,,സത്യമാണോ കിച്ചൂ...എന്നെ കൊണ്ടുപോവോ...,,,,,

,,,,,തനിക്കെന്താ എന്നെ വിശ്വാസം ഇല്ലേ?കടലിന്റെ ഭംഗി എല്ലാം ആസ്വാദിച്ച് ഒരു എെസ്ക്രീം കഴിച്ചിട്ടേ നമ്മള്‍ വീട്ടിലേക്ക് മടങ്ങുന്നുള്ളൂ...എന്താ മതിയോ?,,,,,

ഞാന്‍ അത് പറഞ്ഞ് തീര്‍ന്നതും തേങ്ക്സ് കിച്ചൂ .....എന്ന് പറഞ്ഞ് അവളുടെ കൈകള്‍ എന്നെ ഇറുകെ പുണര്‍ന്നതും ഒരുമിച്ചായിരുന്നു..

അറിയാതെ തന്നെ എന്റെ കൈകള്‍ ബ്രേക്കിലമര്‍ന്നു...അവള്‍ അപ്പോഴും എന്റെ ദേഹത്തു നിന്നും പിടി വിട്ടിട്ടില്ലായിരുന്നു..

,,,,എന്താ കിച്ചൂ വണ്ടി നിര്‍ത്തിയത്?,,,,

,,,,,അത് പിന്നെ.......,,,,,
പെട്ടന്ന് തന്നെ അവള്‍ കൈകള്‍ വിടുവിച്ച് ചമ്മിയ മുഖത്തോടെ എന്നെ നോക്കി ചിരിച്ചു.

,,,,,സോറി കിച്ചൂ...ഞാന്‍ സന്തോഷം കൊണ്ട് അറിയാതെ...,,,,,,
അവള്‍ക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലായിരുന്നു.

മുമ്പ് എപ്പോഴോ കേട്ട വാക്കുകള്‍ മനസ്സിലേക്ക് തെളിഞ്ഞു വരുന്നു...

ഞാന്‍ എന്റെ സോള്‍മേറ്റിനെ കണ്ടിട്ടും അറിയാതെ പോകുന്നതാണോ...?
ഡ്രൈവിംങ്ങിനിടയില്‍ ചിന്തകള്‍ക്ക് പോകുന്നത് ശരിയല്ലാത്തതിനാല്‍ ചിന്തകളെ മാറ്റിവെച്ച് ഡ്രൈവിംങ്ങില്‍ മാത്രം ശ്രദ്ധിച്ച് മുന്നോട്ട് നീങ്ങി.അടുത്തുള്ള ബീച്ചിനു സമീപം വണ്ടിയൊതുക്കിയിട്ടു.

അവള്‍ വേഗം കടലിനു സമീപത്തേക്ക് നടന്നു.അവള്‍ക്ക് പിന്നാലെയായി ഞാനും..

അവള്‍ പറഞ്ഞതു പോലെ ഈ നേരത്ത് കടലു കാണാന്‍ ഒരു പ്രത്യേക ഭംഗിയുണ്ട്..

പക്ഷികള്‍ ഒന്നൊന്നായി തന്റെ കൂടുകള്‍ തേടി യാത്രയാകുന്നു..കപ്പലണ്ടി പൊതികളുമായി ഓരോരുത്തര്‍ അങ്ങിങ്ങായി നടന്നു നീങ്ങുന്നു....

അവള്‍ നടന്നു നീങ്ങുന്നതും നോക്കി ഞാന്‍ കടലിന്റെ പരിസരത്ത് ഒരിടത്തായി നിന്നു.എന്റെ നില്‍പ്പ് കണ്ടിട്ടാകാം അവള്‍ എന്റെ നേര്‍ക്ക് ഓടി വരുന്നുണ്ട്...

എന്റെ കൈയില്‍ പിടിച്ച് വലിച്ച് കടലിനോരത്തേക്ക് അവള്‍ കൂട്ടികൊണ്ട് പോയി...

തണുത്ത കാറ്റ് ഞങ്ങളെ  വീശിയടിച്ചു കൊണ്ടിരുന്നു.ഓരോ മണല്‍ തരികളെയും തൊട്ട് തഴുകി പോകുന്ന തിരമാലകള്‍...

അവള്‍ തിരമാലകളോടൊപ്പം അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കളിക്കുകയാണ്...ഒരു കൊച്ചു കുട്ടിയുടെ പോലെയുള്ള പെരുമാറ്റം കണ്ട് എന്തോ എനിക്ക് ചിരി വരുന്നു...

,,,,,കിച്ചൂ....എന്തൊരു ഭംഗിയാണല്ലേ ഈ കടലിന്...ചിലപ്പോള്‍ ഇത് മനുഷ്യനെ തഴുകാനായി വരും...ചിലപ്പോള്‍ ഇത് ക്രൂരതയോടെ മനുഷ്യനെ വിഴുങ്ങാനായി വരും..അല്ലേ?,,,,,

അവളുടെ വായില്‍ നിന്ന് കൂറെ സാഹിത്യങ്ങള്‍ ഒഴുകാന്‍ തുടങ്ങിയിട്ടുണ്ട്....
ആഴത്തിലേക്ക് പരന്നു കിടക്കുന്ന കടലിനെ നോക്കി അവള്‍ കൂറെ നേരം നിശബ്ദമായി നിന്നു.
എന്റെ കണ്ണുകള്‍ അവളിലേക്കും ഉടക്കിനിന്നു.....
മനസ്സ് എന്തോ എന്റെ കൈക്കുള്ളില്‍ ഒതുങ്ങാത്തതു പോലെ....
ഞാന്‍ ഇനി ഇവളെ സ്നേഹിച്ചു തുടങ്ങുകയാണോ?..........

അവള്‍ കടലിന്റെ ഭംഗി ആസ്വാദിച്ചു നില്‍ക്കുന്നതിന് ഇടയില്‍ ഞാന്‍ എെസ്ക്രീം വാങ്ങാന്‍ നടന്നു..

കുറച്ചു ദൂരം നടന്നപ്പോഴാണ് അവളുടെ കിച്ചൂ............എന്ന നിലവിളി കേട്ടത്..

നോക്കിയപ്പോള്‍ അവളെ തിരമാല വലിച്ച് കൊണ്ട് പോകുന്ന കാഴ്ചയാണ് കണ്ടത്...

അവള്‍ കരയിലേക്ക് വരാന്‍ നന്നേ ബുദ്ധിമുട്ടുന്നു.കണ്‍മുന്നില്‍ കണ്ടത് വിശ്വസിക്കാനാവാതെ ഞാന്‍ അവള്‍ക്കരികിലേക്ക് ഓടി അടുത്തു...

അവളെ ഒരു വിധത്തില്‍ കരയ്ക്കെത്തിച്ചു.

,,,,,കിച്ചൂ നീ വന്നില്ലായിരുന്നെങ്കില്‍....ഞാന്‍ ഇപ്പോ..,,,,,
അവള്‍ നന്നേ കിതച്ചുകൊണ്ട് പറഞ്ഞു...

അത് കേട്ടപ്പോള്‍ എന്റെ മനസ്സ് ഒരു നിമിഷം പതറി പോയി...പരിസരം ഒന്നും ശ്രദ്ധിക്കാതെ ഞാന്‍ അവളെ എന്റെ നെഞ്ചോട് ചേര്‍ത്തി.അവളുടെ കൈകളും എന്നെ പുണര്‍ന്നു..

,,,,,താന്‍ എന്തിനാടോ കടലിന്റെ ആഴത്തിലേക്ക് പോയത്?ഒരു നിമിഷം കൊണ്ട് തന്നെ എനിക്ക് നഷ്ട്ട്ടപ്പെട്ടേനെ....,,,,,,,

എന്റെ സ്വരം പെട്ടന്നാണ് പൊട്ടിതെറിച്ച അവസ്ഥയിലായത്.അറിയാതെ തന്നെ കണ്ണുകളും നിറഞ്ഞിരുന്നു.
അവള്‍ ഒന്നും മിണ്ടാതെ ഒരു പൂച്ചകുഞ്ഞിനെ പോലെ എന്റെ കരവലയത്തിനുള്ളില്‍ ഒതുങ്ങി നിന്നു...

കുറച്ചു നിമിഷം ഞങ്ങള്‍ ആ നില്‍പ്പ് തുടര്‍ന്നു.
പരിസരബോധം വീണ്ടെടുത്തപ്പോള്‍ ഞാന്‍ അവളെ എന്നില്‍ നിന്നും മാറ്റി നിര്‍ത്തി...

അവളുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു.പെട്ടന്ന് തന്നെ അവള്‍ കണ്ണു തുടച്ച് മുഖത്ത് ഒരു പുഞ്ചിരി വരുത്താന്‍ ശ്രമിച്ചു...

മറ്റൊന്നും പറയാനാവാതെ ഞാന്‍ അവളെയും കൂട്ടി ബുള്ളറ്റിനു സമീപത്തേക്ക് നടന്നു...

,,,,,താന്‍ മതി കടല്‍ കണ്ടത്...വീട്ടില്‍ പോകാം...,,,,,,

ഞാന്‍ വണ്ടിയില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത് അവളെ നോക്കി..

,,,,,കിച്ചൂ...അപ്പോ എെസ്ക്രീം വാങ്ങുന്നില്ലേ?,,,,,

അവളുടെ ചോദ്യം കേട്ട് എന്റെ ഞ്ഞരമ്പിലെ രക്തം തിളച്ച് കേറി..

,,,,,ഇനി നിനക്ക് എെസ്ക്രീം കൂടി വേണോ?മര്യാദയ്ക്ക് വന്ന് വണ്ടിയില്‍ കയറെടീ..........,,,,,,,

പിന്നെ അവള്‍ ഒന്നും മിണ്ടാതെ എനിക്ക് പിന്നിലായി ഇരുന്നു.

തുടരും

❤️❤️സോള്‍മേറ്റ്സ്❤️❤️
.....................
ഭാഗം ഏഴ്

വീട്ടിലെത്തിയപ്പോള്‍ നേരം കൂറെ ഇരുട്ടിയിരുന്നു.
ബുള്ളറ്റിന്റെ കിടുകിടു ശബ്ദം കേട്ടിട്ടാകാം അമ്മ പെട്ടന്ന് വാതില്‍ തുറന്നു.

,,,,,,എന്താടാ...നീ വരാന്‍ വൈകിയത്?,,,,,

,,,,,ഞാന്‍ എത്തിയില്ലേ...ദേ അമ്മ കൂട്ടികൊണ്ട് വരാന്‍ പറഞ്ഞ ആളെത്തിയിട്ടുണ്ട്...,,,,,

അവള്‍ അമ്മയുടെ അടുത്തേക്ക് ചെന്നു..
,,,,,വാ മോളെ..വന്ന് എന്തെങ്കിലും കഴിയ്ക്ക്...,,,,,

അവളെ അമ്മ അകത്തേക്ക് കൂട്ടികൊണ്ട് പോയി.ടേബിളില്‍ ഒരുപാട് വിഭവങ്ങള്‍ അമ്മ ഒരുക്കി വെച്ചിട്ടുണ്ടല്ലോ...

ഹൊ കണ്ടപ്പോള്‍ തന്നെ വയറും മനസ്സും നിറഞ്ഞു.

,,,,,,അമ്മയുടെ കറികള്‍ എല്ലാം കൊള്ളാംട്ടോ....,,,,,
അവള്‍ കഴിയ്ക്കുന്നതിനിടയില്‍ പറയുന്നതു കേട്ടു.

അവള്‍ അത് പറഞ്ഞതും അമ്മ ചിക്കന്‍ കറി വീണ്ടും വീണ്ടും കൊടുത്തു കൊണ്ടിരിക്കുന്നു.

,,,,അമ്മേ... കുറച്ച് കറി എനിക്കും കൂടി.....,,,,,,
ഞാന്‍ പ്ലേറ്റ് അമ്മയ്ക്ക് നേരെ നീട്ടി..

,,,,,,നീ ഇപ്പോ തന്നെ കൂറെയായല്ലോ..കഴിച്ചിട്ട് വേഗം ഏണീറ്റ് പോടാ...,,,,,

,,,,,ആഹാ...കണ്ടോ..കണ്ടോ...അമ്മയ്ക്ക് ഇപ്പോ ഇവളെ കിട്ടിയപ്പോള്‍ എന്നെ വേണ്ടാതായോ...?,,,,,
എന്റെ മറുപടി കേട്ട് അവള്‍ വായില്‍ കൈ വെച്ച് ചിരിക്കുന്നുണ്ട്...

ടേബിളിന്റെ അടിയിലേക്ക് നോക്കിയപ്പോള്‍ അവളുടെ നീട്ടിവെച്ച കാലുകള്‍.അതില്‍ ഒന്നു നോക്കി ഞാന്‍ ഒന്നു ചവിട്ടി..

,,,,,,അമ്മേ......,,,,,എന്ന് അവളുടെ നീട്ടിയൊരു വിളി...

,,,,,,എന്താ മോളെ...എന്താപ്പെറ്റിയത്?,,,,,

,,,,,അത് അമ്മേ ഈ കിച്ചൂ....,,,,,

ഇനി ഇവിടെ നിന്നാല്‍ ശരിയാവൂലാ....
ഞാന്‍ കൈ കഴുകി എന്റെ റൂമിലേക്ക് പോയി..

ഉറക്കം വരാത്തതിനാല്‍ മുഖപുസ്തകത്തിലെ ഓരോ പോസ്റ്റുകളിലേക്ക് കണ്ണും നട്ടിരുന്നു.

പ്രണയം തുളുമ്പുന്ന കഥകളും കവിതകളും...ഓരോന്നും വായിച്ച് കിടന്നു..

പെട്ടന്നാണ് പരിചയമില്ലാത്ത ഒരു നമ്പറില്‍ നിന്നും ഒരു കോള്‍ വന്നത്..

ഫോണെടുത്ത് ഹലോ...കൂറെ പറഞ്ഞെങ്കിലും മറുവശത്ത് നിശബ്ദത മാത്രം..

,,,,,ഹലോ...ആരാന്ന് വെച്ചാല്‍ ഒന്നു പറയോ...,,,,,

ഞാന്‍ ക്ഷമ നശിച്ച് ഫോണ്‍ ഓഫ് ചെയ്തു.
അല്ലെങ്കിലും നട്ടപാതിരയ്ക്ക് മനുഷ്യനെ മെനക്കെടുത്താന്‍ കൂറെയെണ്ണം കാണും...

എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

പിറ്റേ ദിവസം ഉറക്കമുണര്‍ന്നപ്പോള്‍ കേട്ടത് അവളുടെയും അമ്മയുടെയും ചിരിയും സംസാരവുമൊക്കെയാണ്.

എന്താ ഇതിന് മാത്രം ഇത്ര ചിരിയ്ക്കാന്‍?
പുതപ്പ് തലയില്‍ നിന്ന് മാറ്റികൊണ്ട് ഞാന്‍ അടുക്കള ഭാഗത്തേക്ക് ഒന്ന് എത്തിച്ചു നോക്കി.

,,,,,പിന്നെ മോളെ....രാഗവന്‍ മാഷിന്റെ തലവട്ടം കണ്ടാല്‍ അപ്പോള്‍ അവന്‍ എന്റെ സാരിത്തുമ്പില്‍ ഒളിയ്ക്കും..അത്രയ്ക്കും പേടിയാ..മാഷിന്റെ കൊമ്പന്‍ മീശയും തുറിച്ചുള്ള നോട്ടവും....,,,,,

അമ്മ പറയുന്നത് കേട്ട് അവള്‍ ചിരിയ്ക്കുന്നുണ്ട്..

,,,,,,കിച്ചൂ പറഞ്ഞിട്ടുണ്ട് ആ കാര്യം...,,,,,

ഓഹോ.....അപ്പോ എന്റെ പഴയകാല സ്മരണകള്‍ അയവിറക്കി കൊണ്ട് നില്‍ക്കാണ് രണ്ടാളും..

എന്റെ ഒളിച്ചുനോട്ടം കണ്ടതും അമ്മ എന്റെ നേര്‍ക്ക് വന്നു.

,,,,,ടാ കിച്ചൂ..നീ ഇവിടെ നില്‍പ്പുണ്ടായിരുന്നോ?പോയി പല്ല് തേച്ച് ചായ കുടിക്കാന്‍ നോക്കടാ...നിശ്ചയത്തിനുള്ള ഡ്രസ്സ് എടുക്കാന്‍ പോകണ്ട കാര്യം മറന്നോ?,,,,,

,,,,,,ഓര്‍മ്മയുണ്ട്.ഞാന്‍ വേഗം റെഡിയാവാന്‍ നോക്കട്ടെ...,,,,,

അത് പറഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ആ മുഖത്തെ ചിരി മങ്ങിയിരുന്നു.

ഞാന്‍ ഒരുങ്ങി കൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഗോവണി പടികളിലൂടെ അവളുടെ പാദസരത്തിന്റെ കിലുക്കം അടുത്ത് അടുത്ത് വരുന്നത് കേട്ടത്..

,,,,,കിച്ചൂ...വേഗം താഴോട്ട് ചെല്ലാന്‍ അമ്മ പറഞ്ഞു.,,,,,
ഞാന്‍ മുടി ചീകുന്നതിന് ഇടയില്‍ അവളെ നോക്കി

,,,,,താന്‍ ഇനിയും റെഡിയായില്ലേ.. എന്താ ഞങ്ങള്‍ക്കൊപ്പം വരുന്നില്ലേ..?,,,,,

,,,,,അത് കിച്ചുവും അമ്മയും പോയി വാ...ഞാന്‍ വരുന്നില്ല..,,,,,
അവള്‍ മറുപടി നല്‍കി തിരികെ നടന്നു..

,,,,,ഏയ്.....ഒന്നു നില്‍ക്ക്...താന്‍ ഇവിടെ ഒറ്റയ്ക്ക് നില്‍ക്കണ്ട...വേഗം പോയി റെഡിയാവാന്‍ നോക്ക്...,,,,,
അവള്‍ ഒന്നും മിണ്ടാതെ മുറിയില്‍ നിന്നും പോയി.

താഴോട്ട് ചെന്നപ്പോള്‍ അമ്മ എന്നെയും നോക്കി നില്‍ക്കുന്നുണ്ട്..

,,,,,ടാ..എത്ര നേരം വേണം നിനക്ക് ഒരുങ്ങാന്‍...,,,,,അമ്മയുടെ പതിവു ചോദ്യം...

,,,,,,ഹൊ..അത് പോട്ടെ...പിന്നെ അമ്മ എെശ്വര്യയെ വിളിച്ചില്ലേ...?,,,,,

,,,,,ഞാന്‍ മോളെ വിളിച്ചതാ..മോള് വരുന്നില്ലന്ന് പറഞ്ഞു...,,,,,

അപ്പോഴേക്കും അവള്‍ റെഡിയായി വന്നിരുന്നു..

,,,,,ആ മോള് വന്നോ...ഞങ്ങളുടെ ഒപ്പം വരാന്‍ തോന്നിയത് നന്നായി.ഇവിടെ ഒറ്റയ്ക്ക് ഇരിക്കണ്ടല്ലോ...,,,,
അമ്മ അവളെയും കൂട്ടി പുറത്തേക്ക് ഇറങ്ങി.

,,,,,അമ്മേ ഒരു അഞ്ചു മിനിറ്റു കുടി വെയിറ്റ് ചെയ്യണെ..ഒരാള്‍ കൂടി വരാനുണ്ട്..,,,,

,,,,,അതാരാ?,,,,,

അപ്പോള്‍ തന്നെ അവന്റെ വണ്ടി വീടിനു മുന്നില്‍ എത്തി.
ഫ്രണ്ട്സ് ഒരുപാട് പേരുണ്ടെങ്കിലും ബെസ്റ്റ് ഫ്രണ്ട് എന്ന് പറയാന്‍ എപ്പോഴും അവന്‍ മാത്രമായിരുന്നു.ശ്രീകാന്ത്.....

ചെറുപ്പം തൊട്ടേ എന്റെ ബെസ്റ്റ് ഫ്രണ്ട് ശ്രീ.....
അവന്‍ വീട്ടില്‍ ഇടക്കിടെ വരാറുള്ളതാണ്.
ജോലി കിട്ടി ഞാന്‍ ഏറണാകുളത്തേക്ക് പോയപ്പോള്‍ അവന്റെ വരവ് കുറച്ച് കുറഞ്ഞു.

അവന്‍ എന്നെ വിളിച്ചു പറഞ്ഞതാണ് അവന്റെ സുഹൃത്തിന്റെ ഷോപ്പില്‍ നിന്നും ഡ്രസ്സ് എടുക്കാന്‍ പോയാല്‍ മതി എന്ന്..

അവനെയും കൂടെ കൂട്ടാം എന്ന് ഞാനും കരുതി.ചിലപ്പോള്‍ കുറച്ച് ഡിസ്കൗണ്ട് കിട്ടിയാലോ....?

അവനെ കണ്ടതും അമ്മ ശ്രീ എന്ന് വിളിച്ച് അടുത്തേക്ക് ചെന്നു.

എന്നെ പോലെ തന്നെയാണല്ലോ..അമ്മ അവനെയും കാണുന്നത്.
എെശ്വര്യ ഒന്നും മിണ്ടാതെ മൗനത്തില്‍ തന്നെ നില്‍ക്കുന്നുണ്ട്..

,,,,,ശ്രീ...ഇതാണ് ഞാന്‍ ഇന്നലെ പറഞ്ഞ കുട്ടി..,,,,,
ഇന്നലെ പാതിരാത്രിയില്‍ വന്ന കോള്‍ ഇവന്റെയായിരുന്നു.അവന്‍ രണ്ടാമത് കോള്‍ ചെയ്തപ്പോള്‍ എല്ലാം ഞാന്‍ പറഞ്ഞിരുന്നതാണ്..

,,,,,ഹലോ..എെശ്വര്യ നമുക്ക് പിന്നെ പരിചയപ്പെടാട്ടോ...എന്നാല്‍ നമുക്ക് പോയാലോ?,,,,,

ഡ്രൈവിംഗ് ശ്രീ തന്നെ ഏറ്റെടുത്തു.
അമ്മയ്ക്ക് ശ്രീയുടെ അടുത്ത് ഇരിക്കണമെന്ന് പറഞ്ഞ് മുന്‍സീറ്റില്‍ പോയി ഇരുന്നു.

ഞാനും എെശ്വര്യയും പിന്നിലും ഇരുന്നു.

,,,,,,ശ്രീയ്ക്ക് ഇടയ്ക്ക് എന്നെ കാണാന്‍ വന്നുകൂടെ...മുമ്പൊക്കെ വരാറുള്ളതാണല്ലോ..,,,,
അമ്മ അവനോട് പരിഭവം പറയുന്നുണ്ട്.

,,,,വരാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല  അമ്മേ..ജോലി കഴിഞ്ഞ് നിന്ന് തിരിയാന്‍ സമയം കിട്ടാഞ്ഞിട്ടാ......,,,,,

,,,,,എടാ ശ്രീ....നീ ഇങ്ങനെ കള്ളം പറഞ്ഞ് എന്റെ ശാരദമ്മയെ പറ്റിക്കാന്‍ നോക്കണ്ട.....കുറച്ച് നാളായിട്ട് നീ ജോലിയില്‍ ഒന്നും ശ്രദ്ധിക്കുന്നില്ല എന്ന് നിന്റെ അമ്മ പറഞ്ഞല്ലോ...?,,,,,

അവന്‍ എന്നെ നോക്കി കണ്ണിറുക്കി കാണിക്കുന്നുണ്ട്.അമ്മയോട് ഒന്നും പറയല്ലേ എന്ന ഭാവത്തില്‍ ...ഹും ഞാന്‍ ഒന്നും അറിയുന്നില്ല എന്നാ അവന്റെ ഭാവം..

,,,,,,കേട്ടോ അമ്മേ....ഇവന് രണ്ട് വര്‍ഷമായിട്ട് ഒരു പെണ്ണുമായിട്ട് സ്നേഹത്തിലായിരുന്നു.ഒടുവില്‍ ആ പെണ്ണിന്റെ വീട്ടില്‍ പോയി ആലോചിച്ചപ്പോള്‍ അവളുടെ വീട്ടുകാര്‍ക്ക് ഭയങ്കര എതിര്‍പ്പും..വീട്ടുകാരെ എതിര്‍ത്ത് അവള്‍ ഒന്നും ചെയ്യുകയും ഇല്ല.ആ ബന്ധം അവിടെ തീര്‍ന്നു..,,,,,,

ഞാന്‍ അത് പറഞ്ഞ് കഴിഞ്ഞപ്പോഴാണ് ചിന്തിച്ചത് അമ്മയോട് പറയേണ്ടിയിരുന്നില്ല എന്ന്..

,,,,,ഞാന്‍ ഈ കേട്ടതൊക്കെ നേരാണോ ശ്രീ...,,,,,

അമ്മയുടെ ചോദ്യം കേട്ടപ്പോള്‍ ശ്രീ ഒന്നു തലയാട്ടി.അതെ എന്ന ഭാവത്തില്‍...അവന്‍ ഡ്രൈവിംഗ് തുടര്‍ന്നു കൊണ്ടിരുന്നു.

,,,,,,എന്തായാലും കിച്ചു ഞാന്‍ എന്റെ മനസ്സില്‍ തോന്നിയ സ്നേഹം അവളോട് പറയാന്‍ ധൈര്യം കാണിച്ചതുപോലെ വീട്ടില്‍ പോയി ആലോചിക്കാനും ധൈര്യം കാണിച്ചില്ലേ.?പിന്നെ ആദ്യമേ തന്നെ വീട്ടില്‍ സമ്മതം ചോദിക്കണ്ടതായിരുന്നു.എങ്കിലും വീട്ടുകാരെ ധിക്കരിച്ച് ഞാന്‍ അവളെ കൂടെ കൂട്ടില്ല..വീട്ടുകാരുടെ സന്തോഷത്തിന് വേണ്ടി ചിലതൊക്കെ നമ്മള്‍ വേണ്ടാന്ന് വെക്കുന്നു...,,,,,

ശ്രീ അത് പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ അവളിലേക്ക് ഒന്ന് നോക്കി.അവള്‍ പുറത്തെ കാഴ്ചകള്‍ ഓരോന്നിലേക്കും കണ്ണും നട്ടിരിക്കുകയാണ്..

എന്തോ ശ്രീയുടെ വാക്കുകള്‍ മനസ്സില്‍ തന്നെ നില്‍ക്കുന്നു.കണ്‍മുന്നില്‍ കാണുന്ന കാഴ്ചകള്‍ അവ്യക്തമാകുന്നതു പോലെ....

ശ്രീയുടെ ധൈര്യം പോലും എനിക്ക് ഇല്ലല്ലോ...കുട്ടികാലം മുതലേ പലതിനോടും പേടിയാണ്..ധൈര്യം വേണ്ടയിടങ്ങളില്‍ അതിന് മടിച്ച് നിന്നിട്ടുണ്ട്..

എന്തൊക്കെയോ നഷ്ടപ്പെടാന്‍ പോകുന്നുവെന്ന തോന്നല്‍....

ഓരോന്നും ഓര്‍ത്ത് സ്ഥലം എത്തിയത് അറിഞ്ഞില്ല...ഷോപ്പില്‍ ചെന്ന് നിശ്ചയത്തിനുള്ള ഡ്രസ്സ് നോക്കി എടുത്തു..

വീട്ടിലേക്ക് എത്തിയപ്പോള്‍ തന്നെ ഒരു വിധം സമയമായി..

ദിവസങ്ങള്‍ ഓരോന്നും പോയികൊണ്ടിരുന്നു..ഓരോ ദിവസം കഴിയുംന്തോറും എെശ്വര്യ എന്നില്‍ നിന്നും അകലം പാലിക്കാന്‍ തുടങ്ങുന്നതു പോലെ...

അതിരാവിലെ ഏണീറ്റ് വീട്ടിലെ പണികള്‍ ചെയ്യാന്‍ അമ്മയോടൊപ്പം കൂടുന്നതും കല്ല്യാണത്തിന്റെ ഓരോ കണക്കും കാര്യങ്ങളും ചെയ്യാന്‍ എന്റെയൊപ്പം കൂടുന്നതും എല്ലാം എനിക്കത്ഭുതമായിരുന്നു..

ഓരോന്നും മറന്നു പോയത് ഓര്‍ത്തെടുത്ത് ചെയ്യാന്‍ അവള്‍ നന്നായി സഹായിച്ചിരുന്നു.

അമ്മയുമായി അവള്‍ എത്ര പെട്ടന്നാണ് അടുത്തത്...ഞാനും ശ്രീയും കൂടി ഒരു വിധം സ്ഥലങ്ങളില്‍ പോയി ക്ഷണം കഴിഞ്ഞു.

അങ്ങനെ ആ ദിവസം വന്നെത്തി..നിശ്ചയ ദിവസം.പെണ്ണിന്റെ വീട്ടിലാണ് ചടങ്ങ്...

പുതു വസ്ത്രമണിഞ്ഞ് രാവിലെ തന്നെ ഒരുങ്ങാന്‍ തുടങ്ങി.ബന്ധുക്കളും കുട്ടികളും ചേര്‍ന്ന് വീട്ടില്‍ നല്ലൊരു ബഹളം തന്നെയാണ്.

തിരക്കിനിടയില്‍ അവളെ എന്റെ കണ്ണുകള്‍ തിരഞ്ഞെങ്കിലും കാണാനായില്ല..

അവള്‍ എവിടെ എന്ന് അന്വേഷിക്കുവാന്‍ പോലും ഇടം തരാതെ സുഹൃത്തുക്കള്‍ എന്റെ ചുറ്റും കൂടിയിരിക്കുകയാണ്.

സമയം അടുക്കുംന്തോറും നെഞ്ചിടിപ്പ് കൂടി കൂടി വന്നു.
മഴ പെയ്യാന്‍ തുടങ്ങുന്നതിന് മുമ്പുള്ള കാര്‍മേഘങ്ങളെ പോലെ ആകെ കൂടി മുടി കെട്ടിയ അവസ്ഥ.

പെണ്ണിന്റെ വീട്ടിലേക്കുള്ള യാത്രയിലും അവളെ നോക്കി.കണ്ടില്ല...

അങ്ങനെ പെണ്ണിന്റെ വീട്ടിലെത്തി.അവര്‍ എന്നെ അകത്തേക്ക് ക്ഷണിച്ചിരുത്തി.

ദിവ്യ നന്നായി അണിഞ്ഞൊരുങ്ങി തന്നെ എന്റെ അരികില്‍ വന്നിരുന്നു.അവള്‍ എന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.

ഞാനും ഒരു വിധത്തില്‍ മുഖത്ത് പുഞ്ചിരി വരുത്താന്‍ ശ്രമിച്ചു.മിനിറ്റുകള്‍ കടന്നു പോയി.മോതിര മാറ്റത്തിന് സമയമായി.മോതിരം പരസ്പരം ഇടാന്‍ കൈകളിലെടുത്തപ്പോള്‍ ഞാന്‍ കണ്ടു.

എന്റെ നേര്‍ക്ക് നില്‍ക്കുന്ന എെശ്വര്യയുടെ മുഖം.അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ഒരു നിമിഷം ഞാന്‍ അവളെ തന്നെ നോക്കി നിന്നു......

തുടരും

❤️💑സോള്‍മേറ്റ്സ്   അവസാനഭാഗം💑❤️
.......................
ഭാഗം എട്ട്

അവളുടെ മുഖത്ത് സന്തോഷമാണോ സങ്കടമാണോ?ഒന്നും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല...

,,,,,കിച്ചൂ....നീ എന്ത് ആലോചിച്ചിരിക്കാ...മോതിരം ആ കുട്ടിയുടെ വിരലിലേക്ക് അണിയ്...,,,,,

അമ്മയുടെ ശബ്ദം എന്നെ ഉണര്‍ത്തി.
ഞാന്‍ യാന്ത്രികമായി ആ മോതിരം ദിവ്യയുടെ വിരലിലേക്ക് അണിഞ്ഞു.

അവളുടെ അച്ഛന്‍ എന്റെയും ദിവ്യയുടെയും കൈകള്‍ പരസ്പരം ബന്ധിപ്പിച്ചു.ഞാന്‍ എെശ്വര്യയുടെ നേര്‍ക്ക് നോക്കി..പക്ഷേ അവളെ അവിടെ കാണുന്നില്ല...

ചുറ്റും ഉള്ളവരിലേക്ക് എന്റെ കണ്ണുകള്‍ ചലിച്ചു.പക്ഷേ ആ മുഖം മാത്രം അവിടെ ഇല്ല...

കൂറെ നേരത്തെ ഫോട്ടോയ്ക്ക് പോസ് ചെയ്യലും സല്‍ക്കാരങ്ങള്‍ക്കും ഒക്കെ ഫുള്‍സ്റ്റോപ്പിട്ട് വീട്ടിലേക്ക് മടങ്ങി.

വന്നവര്‍ എല്ലാം പോയി കഴിഞ്ഞിരുന്നു.ഞാനും അമ്മയും തനിച്ചായി

,,,,,അമ്മേ എെശ്വര്യ എവിടെ?ഞാന്‍ എത്ര നേരമായി അവളെ തിരയുന്നു,,,,,,

,,,,,,മോനെ ഞാന്‍ നിന്നോട് പറയാന്‍ വരായിരുന്നു.നിശ്ചയം കഴിഞ്ഞ ഉടനെ ആ കുട്ടി കരഞ്ഞു കൊണ്ട് പോകാന്‍ നിന്നപ്പോഴാ എന്റെ മുന്നില്‍ വന്ന് പ്പെട്ടത്.
എന്തുപ്പെറ്റി എന്ന് ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല ആ കുട്ടി.ചെറിയമ്മയെ കാണണം എന്ന് പറഞ്ഞ് ഒറ്റപോക്കായിരുന്നു.,,,,,

അമ്മ അത് പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഞാന്‍ അവളുടെ മുറിയിലേക്ക് ചെന്നു.അവള്‍ കൊണ്ട് വന്ന സാധനങ്ങള്‍ ഒന്നും എടുത്തിട്ടില്ല.

മുറിയില്‍ നിന്നും ഇറങ്ങാന്‍ നേരമാണ് ഷെല്‍ഫിനു മൂലയില്‍ ഒരിടത്തായി ഒരു ഡയറി കണ്ണില്‍പ്പെട്ടത്.

ഞാന്‍ ആ താളുകള്‍ മറിച്ചു നോക്കി.ആദ്യത്തെ രണ്ടു പേജുകള്‍ ശൂന്യമായിരുന്നു.അടുത്ത പേജ് മറിച്ചപ്പോള്‍ അതില്‍ കൂറെ വാചകങ്ങള്‍....

......ആരോരുമില്ലാത്ത എന്നെ സഹായിച്ച,
......എന്റെ ജീവിതം തിരിച്ചു തന്ന,
.......എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച,
........ബുള്ളറ്റ് യാത്രകളില്‍ ഒപ്പം കൂട്ടിയ,
.........ആ നല്ല മനസ്സിനെ.........
എന്റെ കിച്ചുവോട് എനിക്ക് എന്തു വികാരമാണുള്ളത്???????
കൂറെ ആലോചിച്ച ശേഷം ഉത്തരം കിട്ടി..
യെസ്....പ്രണയം....എന്റെ പ്രണയം......

അത് വായിച്ചപ്പോള്‍ രണ്ടു തുള്ളി കണ്ണുനീര്‍ ആ താളിലേക്ക് പതിഞ്ഞു.

അടുത്ത താളുകളിലേക്ക് എന്റെ കണ്ണുകള്‍ ചലിച്ചു.

........എന്റെ സോള്‍മേറ്റ് എന്ന് എനിക്ക് തോന്നിയ വ്യക്തി.
.........ഓരോ തവണ അടുക്കുംന്തോറും അകലരുതേ എന്ന് മനസ്സ് ആഗ്രഹിച്ചിരുന്നു കിച്ചു...പക്ഷേ കിച്ചൂ എനിക്കതിനുള്ള അര്‍ഹതയുണ്ടോ????കിച്ചുവിനെ സ്വന്തമാക്കാനുള്ള അര്‍ഹത...????

പിന്നെ ആ താളുകളില്‍ നിറച്ചും ചോദ്യചിഹ്നങ്ങള്‍ മാത്രമായിരുന്നു.

ഞാന്‍ ഒരു നിമിഷം അലറി വിളിച്ച് കരഞ്ഞുപോയി...
ഇത്രയും നാള്‍ ഒരുമിച്ച് ഉണ്ടായിട്ടും അവളുടെ മനസ്സ് എനിക്ക് വായിക്കാന്‍ സാധിച്ചില്ലല്ലോ...

,,,,,എന്താടാ കിച്ചൂ..നിനക്ക് ?,,,,,
അമ്മ എന്റെ തോളില്‍ കൈവെച്ച് ചോദിച്ചു.

,,,,,അമ്മേ എെശ്വര്യ....എനിക്ക് അവളെ വേണം....ഞാനവളെ അത്രമാത്രം സ്നേഹിക്കുന്നുണ്ട്.ഞാന്‍ എന്റെ വിരലില്‍ അണിഞ്ഞ മോതിരം അതിന് ഒരു വിലയും ഞാന്‍ നല്‍കുന്നില്ല....എെശ്വര്യയെ മനസ്സില്‍വെച്ച് ദിവ്യയെ വിവാഹം ചെയ്യാന്‍ എനിക്ക് സാധിക്കില്ല അമ്മേ..,,,,,

എന്റെ സ്വരം വല്ലാതെ ഇടറിപോയിരുന്നു..

,,,,,ടാ കിച്ചൂ..എന്റെ മനസ്സും ഒരു നിമിഷം ആഗ്രഹിച്ചിരുന്നു.ആ മോളെ എന്റെ മോന് സ്വന്തമായിരുന്നെങ്കില്‍ എന്ന്..എനിക്ക് സ്വന്തം മകളായിരുന്നെങ്കില്‍ എന്ന്..അത്രയ്ക്കും നല്ല കുട്ടിയാണ് ടാ അവള്‍.സ്നേഹിക്കാന്‍ മാത്രം അറിയാവുന്നവള്‍.പക്ഷേ നിനക്കത് തോന്നാന്‍ വൈകിപ്പോയി എന്ന് മാത്രം.എന്തായാലും ഇഷ്ട്ടമില്ലാത്ത ഒരു കുട്ടിയുടെ ഒപ്പം നീ ജീവിക്കുന്നത് കാണാന്‍ ഈ അമ്മയ്ക്ക് വയ്യടാ..വേഗം പോയി ആ മോളെ വിളിച്ചു കൊണ്ട് വാ...ഒരുപക്ഷേ ദിവ്യയെ കാണുന്നതിന് മുന്നേ എെശ്വര്യയെ ആദ്യം കണ്ടിരുന്നെങ്കില്‍ നിനക്ക് ഞാന്‍ അവളെ തന്നെ തിരഞ്ഞെടുക്കുമായിരുന്നു.,,,,,

അമ്മ അത്രയും പറഞ്ഞതും ഞാന്‍ മറുപടി കൊടുക്കാതെ വേഗം കീ എടുത്ത് ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്തു..അവളെ അന്വേഷിച്ച് പോയി..

അവളെ എത്രയും വേഗം കണ്ടാല്‍ മതിയെന്നായി..പ്രതീക്ഷിച്ചതുപോലെ അവളെ അകലെ നിന്നും കണ്ടു.

ഞാന്‍ അവള്‍ക്കു മുന്നിലേക്ക് വണ്ടി ബ്രേക്കിട്ട് നിര്‍ത്തി..പെട്ടന്ന് അവള്‍ ഞ്ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി.

ഞാന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി അവള്‍ക്കടുത്തേക്ക് ചെന്നു.അവളുടെ കൈയില്‍ പിടിച്ച് വലിച്ച് ബുള്ളറ്റിനോട് ചേര്‍ത്ത് നിര്‍ത്തി ചോദിച്ചു.

,,,,,ഈ ബുള്ളറ്റിന്റെ പിന്‍സീറ്റിലെ യഥാര്‍ത്ഥ അവകാശിയാവാന്‍ പോരുന്നോ?,,,,

,,,,,കിച്ചൂ...എന്താ പറഞ്ഞത്?,,,,

,,,,,,അതെടോ..എന്റെ ബുള്ളറ്റിന്റെ പിന്‍സീറ്റിലെ അവകാശി എന്റെ ജീവിതത്തിന്റെയും കൂടി അവകാശിയാ..ഞാനും എന്റെ സോള്‍മേറ്റിനെ കണ്ടെത്തിയെടോ...മുമ്പേ കണ്ടെത്തിയതാണ് പക്ഷേ എന്റെ മനസ്സ് പറഞ്ഞ സ്വരം ഞാന്‍ കണ്ടില്ല എന്ന് നടിച്ചു...ഇനിയും എനിക്ക് അതിന് വയ്യാ...അമ്മയ്ക്കും പൂര്‍ണ്ണ സമ്മതമാണ് തന്നെ  എന്റെ ഒപ്പം കൂട്ടാന്‍...,,,,,

അവള്‍ തലകുനിച്ച് നിന്നപ്പോള്‍ കണ്ണുനീര്‍ നിലത്തേക്ക് ഇറ്റുവീഴുന്നുണ്ടായിരുന്നു.

,,,,,,,താന്‍ ഇനിയും മൗനം പാലിക്കാതെ...എന്നോട് എന്തെങ്കിലും പറയ്...,,,,,

,,,,,കിച്ചൂ അത് വേണ്ട...തന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നു വരാന്‍ പോവല്ലേ...ആ കുട്ടിയുടെ ജീവിതം ഞാനായിട്ട് തകര്‍ക്കില്ല...,,,,,

,,,,,,ഇല്ല എെശ്വര്യ...ഞാന്‍ ആ കുട്ടിയെ വിവാഹം ചെയ്താലാണ് അവളുടെ ജീവിതം തകരുന്നത്.ഇന്ന് കഴിഞ്ഞ നിശ്ചയം അതിന് ഞാന്‍ പ്രാധാന്യം കൊടുക്കുന്നില്ല..പിന്നെ താന്‍ ഡയറിയില്‍ അവസാനം ചോദിച്ച ചോദ്യം..അതിന് ഞാന്‍ ഉത്തരം തരാം.എന്റെ ജീവിതത്തിന്റെ ഭാഗമാകാന്‍ നിനക്ക് മാത്രമാണ് അര്‍ഹത...നീ വേഗം വണ്ടിയില്‍ കയറ്...,,,,,,,

,,,,,കിച്ചൂ ഞാന്‍ വരില്ല...,,,,

അവള്‍ ശാഠ്യം പിടിച്ച് നിന്നു...
,,,,,നിന്നോട് കയറാനല്ലേ പറഞ്ഞത്,,,,,

അവളെയും കൂട്ടി നേരെ പോയത് ദിവ്യയുടെ വീട്ടിലേക്കാണ്...
ദിവ്യയുടെയും വീട്ടുകാരുടെ മുന്നില്‍ ഞാന്‍ എെശ്വര്യയെ നിര്‍ത്തി എന്റെ മനസ്സിലുള്ള കാര്യങ്ങള്‍ വിശദമായി തന്നെ പറഞ്ഞു .മോതിരം ദിവ്യയുടെ കൈയില്‍ വെച്ച് കൊടുത്തു.

,,,,,ദിവ്യയോട് ഞാന്‍ മാപ്പ് ചോദിച്ചാലും ഒരു പരിഹാരം ആകില്ല..പക്ഷേ ഇന്ന് തന്നെ ഇത് അവസാനിക്കുന്നതല്ലേ നല്ലത്..,,,,

ദിവ്യയുടെ പ്രതികരണം അറിയാന്‍ ഞാനും എെശ്വര്യയും അവളെ നോക്കി.

,,,,,കിച്ചൂ....താന്‍ എന്നോട് ഇത് പറഞ്ഞപ്പോള്‍ എന്റെ ജീവിതം തന്നെയാ രക്ഷിച്ചത്.ഞാന്‍ വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ട് മാത്രമാണ് ഈ വിവാഹത്തിന് സമ്മതിച്ചത്.ഞാന്‍ സ്നേഹിക്കുന്ന ഒരാളുണ്ട്.അയാളോടൊപ്പം ജീവിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്.ഇപ്പോഴും അതാണ് ആഗ്രഹിക്കുന്നത്.പക്ഷേ എന്റെ ഇഷ്ടം വീട്ടുകാര്‍ അംഗീകരിക്കില്ല..,,,,,

ദിവ്യ അതു പറഞ്ഞപ്പോള്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു.

രോഗി ഇഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്ന് പണ്ടാരോ..പറഞ്ഞതു പോലെ ഇപ്പോള്‍ നടന്നിരിക്കുന്നു.

ഈ കല്ല്യാണം നടക്കില്ല എന്നറിഞ്ഞപ്പോള്‍ ദിവ്യയുടെ അച്ഛന്‍ എന്നോട് ചാടി കയറാന്‍ വന്നു

,,,,,,നിങ്ങളുടെ മകള്‍ ആഗ്രഹിക്കുന്നയാളുടെ കൂടെ ജീവിക്കാന്‍ നിങ്ങള്‍ക്ക് സമ്മതിച്ചു കൂടെ .മകളുടെ സന്തോഷം ആഗ്രഹിക്കുന്ന ഒരച്ഛന്‍ തന്നെയല്ലേ നിങ്ങള്‍..,,,,,

ഞാന്‍ കഴിവിന്റെ പരാമാവധി ദിവ്യയെ ന്യായികരിച്ചത് കാര്യങ്ങള്‍ അനുകൂലമാക്കി.

കല്ല്യാണം എല്ലാവരെയും ക്ഷണിച്ച സ്ഥിതിയ്ക്ക് അത് നടക്കില്ല എന്നറിഞ്ഞാലും ഒരു വിധത്തില്‍ അപമാനകരമാണല്ലോ...

താന്‍ നിശ്ചയിച്ച വിവാഹമെ നടക്കൂ എന്ന് വാശിപിടിച്ചിരുന്ന ദിവ്യയുടെ അച്ഛന്‍ ദിവ്യ സ്നേഹിക്കുന്ന ആളുമായി വിവാഹം നടത്താന്‍ സമ്മതം മൂളി.

ദിവ്യ ഫോണ്‍ ചെയ്ത് അവനോട് വീട്ടിലേക്ക് വരാന്‍ പറഞ്ഞു.

ഉടനെ തന്നെ അവന്‍ വീട്ടിലേക്ക് എത്തി..ഒരു നിമിഷം ഞാനും എെശ്വര്യയും അമ്പരന്നു.

എന്റെ ചങ്ക് ചങ്ങാതി ശ്രീ...അതേ അവന്‍ തന്നെയല്ലേ...ഞാന്‍ സൂക്ഷിച്ചു നോക്കി.

കാണുന്നത് സത്യം തന്നെ ശ്രീകാന്ത്..

,,,,,എടാ നീയോ...നീയായിരുന്നോ ദിവ്യയെ സ്നേഹിച്ച ചെക്കന്‍..ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേടാ നിനക്ക്,,,,
ഞാന്‍ അവന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടി മുറുക്കി

,,,,എടാ കിച്ചൂ...ഞാന്‍ അറിയാന്‍ വൈകി പോയിടാ..നീ ഇവളെയാണ് കെട്ടുന്നതെന്ന്.നീ എനിക്ക് ഫോട്ടോ ഒന്നും കാണിച്ചു തന്നിട്ടില്ലല്ലോ.പിന്ന നിശ്ചയ തലേന്ന് ഞാന്‍ അറിഞ്ഞിരുന്നു എല്ലാം..അപ്പോഴേക്കും വൈകിപോയില്ലേ..മനപൂര്‍വം തന്നെയായിരുന്നു ഇന്ന് ഇവിടെ നടന്ന ചടങ്ങില്‍ നിന്നും ഞാന്‍ ഒഴിഞ്ഞു മാറിയത്,,,,,

അവന്‍ എല്ലാം പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു.

,,,,സാരല്ല്യടാ..ഇപ്പോ എല്ലാം ശരിയായില്ലേ...ഇനി നിന്റെ പെണ്ണാണ് ടാ ദിവ്യ..,,,,,

എല്ലാ കാര്യങ്ങളും ഭംഗിയായി കലാശിച്ചതില്‍ എല്ലാവര്‍ക്കും സന്തോഷമായി.....

അങ്ങനെ ഞാനും എെശ്വര്യയും പുറത്തേക്ക് ഇറങ്ങി.

ബുള്ളറ്റിനു സമീപത്തേക്ക് നടക്കുമ്പോള്‍ ഞാന്‍ അവളുടെ കൈകള്‍ പിടിച്ചു.ഈ തവണ കുറച്ച് അധികാരത്തോടെയാണ് പിടിച്ചത്..

,,,,,എടോ..ഇനി പറയ്...എന്നെ വിവാഹം ചെയ്യാന്‍ സമ്മതമാണോ...,,,,,

,,,,നൂറുവട്ടം സമ്മതം കിച്ചു....,,,,,അത് പറഞ്ഞ് അവള്‍ എന്റെ കവിളില്‍ ഒന്നു നുള്ളി....

,,,,,,ശ്ശൊ...എന്തൊരു വേദന...മര്യാദയ്ക്ക് വന്ന് വണ്ടിയില്‍ കയറെടീ വീട്ടില്‍ എത്തിയിട്ട് ഇതിനുള്ളത് തരാം...,,,,,,

അവള്‍ ഒന്നു പുഞ്ചിരിച്ചു കൊണ്ട് ബുള്ളറ്റില്‍ എന്നോട് ചേര്‍ന്നിരുന്നു...

,,,,,,എടോ ആദ്യം നമുക്ക് എെസ്ക്രീം പാര്‍ലറിലേയ്ക്ക് വിട്ടാലോ...,,,,,,

,,,,,ആ മതി കിച്ചൂ...വേഗം വിട്...,,,,

എെസ്ക്രീം പാര്‍ലര്‍ ലക്ഷ്യം വെച്ച് ഞാന്‍ യാത്ര തുടര്‍ന്നു.

,,,,,,,ഇപ്പോ ഒരു മഴ പെയ്തെങ്കില്‍ നല്ല രസായിരുന്നു .അല്ലേടോ...?,,,,,

,,,,,,അതേ കിച്ചൂ..എനിക്കും അത് തോന്നി.എന്നിട്ട് എനിക്ക് കൈകള്‍ വിടര്‍ത്തി മഴയെ നന്നായി പുണരണം...,,,,,

ഇവള്‍ വീണ്ടും ഭ്രാന്ത് പറയാന്‍ തുടങ്ങിയോ കൃഷ്ണാ.....
മഴ ഇല്ലെങ്കിലും നല്ല തണുത്ത കാറ്റടിക്കുന്നുണ്ട്.....
അവള്‍ എന്നെ ഇറുകെ പുണര്‍ന്ന് എന്നോട് ചേര്‍ന്ന് ഇരിക്കുമ്പോള്‍ അറിയാതെ മനസ്സ് മന്ത്രിക്കുകയായിരുന്നു.

ഇനി ഏഴു ജന്‍മവും ഇവളെ എന്റെ മാത്രം സ്വന്തമാക്കണംന്ന്.....

യെസ്......മൈ....സോള്‍മേറ്റ്........💕💕💕💕

..........ശുഭം............
ജിംസി

എന്റെ കഥയെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും ഒത്തിരി നന്ദി......

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്