ഷഹാന ഫസ്റ്റ് പാർട്ട്‌

❤ഷഹന❤
ഫുൾ പാർട്ട്‌
*******

"ഡി ഷഹന,,, ഒന്നിങ്ങു വന്നേ,, "

വിളി കേട്ട ഭാഗത്തേക് ഞാനൊന്ന് നോക്കി...

പടച്ചോനെ ജന്തു ചൂടൻ,,, ഇവനീ കോളേജിലായിരുന്നോ ??

കൂട്ടുകാരികളുമൊത്തു കോളേജ് ക്യാന്റീനിൽ നിന്നും ചായ കുടിച്ചോണ്ടിരിക്കുമ്പോഴാണ് എന്നെ തേടി ആ വിളി വന്നത്... വിളിച്ചത് മറ്റാരുമല്ല,, എന്റെ ആജന്മ ശത്രു,,,എന്ന് കരുതി അവൻ എന്റെ ആരുമല്ല എന്ന് നിങ്ങൾ വിചാരിക്കരുത്... അവനെന്റെ കാർണോരുടെ രണ്ടാമത്തെ സന്തതിയാ ,,  ( ഉമ്മയുടെ ഒരേ ഓരങ്ങളായാണ് അവന്റെ ഉപ്പ,,, അഥവാ ഞമ്മളെ കാക്കു... )

അവനെ ഞാൻ ആജന്മ ശത്രു എന്ന് പറഞ്ഞത് എന്തിനാന്നറിയണ്ടേ നിങ്ങൾക്ക്... അവനിക്ക് എന്റെ വായാടിത്തരം ഇഷ്ടമല്ല.. അതിനവൻ എപ്പോഴും എന്നെ വഴക്ക് പറയും.. അത് കേൾക്കാൻ പറ്റാത്തത് കൊണ്ട് അവന്റെ മുന്നിൽ പോയി ഞാൻ നിൽക്കാറില്ല... ഒരു ചൂടൻ സ്വഭാവമാണ്.. അതാ ഞാൻ ആദ്യം ജന്തു ചൂടൻ എന്ന് വിശേഷിപ്പിച്ചത്... പക്ഷെ ഒറിജിനൽ പേര് അതല്ല ട്ടോ... ആഷിക്... അതാണവന്റെ പേര്... ഇടയ്ക്കിടെ ഞാൻ ചൂടൻ ആഷി എന്ന് വിളിക്കും..

അവനെ കുറിച്ചു ഏകദേശം നിങ്ങൾക് മനസിലായില്ലേ... ഇനി ബാക്കി കഥയിലൂടെ അറിയാം... എന്നെ കുറിച്ചും,,, അവനെ കുറിച്ചും... പിന്നെ എന്റെ കുടുംബത്തെ കുറിച്ചും...

കാന്റീനിനു പുറത്തു നിൽക്കുന്ന അവനിക്കരികിലേക്ക് ഞാൻ ചെന്നു...

"ഉം എന്താ,,, വിളിച്ചത് ??"

ഞാനവനെ നോക്കി വളരെ ഗൗരവത്തോടെ ചോദിച്ചു..

"ക്ലാസ് തുടങ്ങിയിട്ട് ഒരാഴ്ചയായില്ല,, അപ്പോഴേക്കും ക്യാന്റീനോക്കെ അടക്കി ഭരിക്കാൻ തുടങ്ങിയല്ലോ നീ... "

"ഓഹ്  പിന്നേ,,, കാന്റീൻ അടക്കി ഭരിക്കാൻ ഞാനിവിടെയുള്ള അടുക്കളയിലായിരുന്നല്ലോ ഏത് നേരവും... ഒന്ന് പോടോ... വിശന്നിട്ട് ഒരു ചായ കുടിക്കാന്ന് വിചാരിച്ചു വന്നതാ,, അപ്പോഴാ തന്റെ എൻട്രി "

"അല്ലടി,, ഞാൻ നിന്റെ എത്ര വയസ്സിനു മൂത്തതാ,,, എടാ പോടാന്നൊക്കെ വിളിക്കാൻ നിനക്ക് ഒരു നാണവുമില്ലേ,, "

"ഹേയ്,, വിളിക്കുന്ന എനിക്കില്ല,,, ഇനി കേൾക്കുന്ന നിനക്കുണ്ടെങ്കിൽ അതെന്നെ ബാധിക്കുന്നില്ല.. "

"അതെങ്ങനെയാ ഉണ്ടാവുക,,, ബഹുമാനം എന്നൊരു വാക്ക് അറിയില്ലല്ലോ തനിക്ക്... എന്തെങ്കിലും നല്ല കാര്യം പറയാൻ വന്നാലോ.. പിന്നേ ഞമ്മളെ മേക്കിട്ട് കയറികോളും... എന്നാടീ നീയെനി നന്നാവുക ??"

"കുറെ പേരെ ബഹുമാനിച്ചതാ,,, എന്നിട്ട് അതിന്റെ നന്ദിയൊന്നും ആരും ഇതുവരെ ഇങ്ങോട്ട് കാണിച്ചില്ല... അപ്പോ ഞാൻ കരുതി ഇനിയാരെയും ബഹുമാനിച്ചിട്ട് കാര്യമില്ലെന്ന്... പിന്നേ,,, ഞാൻ എപ്പോഴാണോ നന്നാവുന്നത്,,,, അപ്പോ നിന്നെ വിളിച്ചു പറയാ ട്ടോ.. "

"ആരാടാ ആഷി ഇത്,,, നിന്റെ പുതിയ സെറ്റപ്പ് ആണോ ??"

ഞങ്ങൾക്കരികിലൂടെ നടന്നു പോയ അവന്റെ കൂട്ടുകാരന്റേതായിരുന്നു ആ ചോദ്യം... അത് കേട്ട് എനിക്ക് ചിരിയാണ് വന്നത്... ഈ ചൂടന് എന്ത് സെറ്റപ്പ്,,,

"ഹേയ് സെറ്റപ്പ് ഒന്നുമല്ലടാ,,, ഇതെന്റെ പെങ്ങളാ,, "..  ചോദിച്ചവനൊരു മറുപടിയും കൊടുത്തു അവൻ എനിക്ക് നേരെ തിരിഞ്ഞു..

"അപ്പോ പെങ്ങള് ചെല്ല്,,, ബാക്കി ചായ കൂടി കുടിച്ചിട്ട് വാ,,, നീ ഇവിടെ എന്ത് കാട്ടി കൂട്ടിയാലും ഞാനറിയും... അത് കൊണ്ട് മര്യാദക്ക് നടന്നാൽ നിനക്ക് കൊള്ളാം... ഇല്ലെങ്കിൽ എന്റെ തനി സ്വഭാവം നീ അറിയും.. "

"നീ ഈ കോളേജിലാണ് പഠിക്കുന്നതെന്നറിഞ്ഞിരുന്നെങ്കിൽ ഞാനിവിടെ ജോയിൻ ചെയ്യില്ലായിരുന്നു... ആകെ ഇന്നലെ നിന്റെ വീട്ടിൽ നേർച്ചയ്ക്ക് തന്നെ വരാതിരുന്നത് നിന്റെ തിരു മോന്ത കാണണ്ടല്ലോന്ന് കരുതിയാ... ഇതിപ്പോ ആകെ എടങ്ങേറായല്ലോ പടച്ചോനെ..

അല്ലടാ,,, നീയിപ്പോ എന്താ പഠിക്കുന്നത് ??"

"ഞാൻ Msc ഫിസിക്സ്  ലാസ്റ്റ് ഇയർ.... "

"ആഹാ,, അപ്പോ ഞമ്മളെ സൂപ്പർ സീനിയറാണല്ലേ,,, ഓഹ്,,, സമാധാനമായി,, ഈ ഒരു വർഷം കൂടിയല്ലേ നിന്നെ സഹിക്കേണ്ടതുള്ളൂ... "..

"ഷാന,,, വേഗം വാടി,, ഞങ്ങള് നിന്നെ വെയ്റ്റ് ചെയ്യുകയാ,, "

എന്റെ കൂട്ടുകാരിലൊരാളായ സഹലയുടെ വിളിയിൽ ഞാൻ ഒന്ന് തിരിഞ്ഞു നടന്നു.. അപ്പോഴാണ് അവളുടെ ചോദ്യം,,,

"അവനാരെടാ,,, ??"

തിരിഞ്ഞു നടന്ന ഞാൻ വീണ്ടും അവനരികിലേക്ക് തന്നെ  നടന്നടുത്തു... ഒരു ലോഡ് നാണം മുഖത്തു ഫിറ്റാക്കി ഞാൻ സഹലയെ നോക്കി പറഞ്ഞു

"എന്റെ മുറചെക്കനാ,,, "

അത് കേട്ട അവനൊന്ന് ഞെട്ടി... അവളും...

"ഉം,,, നടക്കട്ടെ നടക്കട്ടെ ".. എന്നും പറഞ് സഹല അവിടെ നിന്നും പോയി...

"ആരാടി നിന്റെ മുറചെക്കൻ??? "

കട്ട കലിപ്പിൽ അവനതും ചോദിച്ചു കൊണ്ട് എന്റെ നേർക്ക് പാഞ്ഞടുത്തു...

"നീയെന്നെ "

വളരെ കൂളായി ഞമ്മള് മറുപടി കൊടുത്തു..

"എടി കോപ്പേ,,, വെറുതേ അനാവശ്യം പറഞ്ഞാലുണ്ടല്ലോ,,, എന്റെ കൂട്ടുകാരൻ ചോദിച്ചപ്പോ ഞാൻ പറഞ്ഞ മറുപടി നീ കേട്ടതല്ലേ,,, പിന്നേ ഇപ്പോ നിന്റെ വകയെന്തിനാ വേറൊരു കൂട്ടി ചേർക്കൽ,,, "

ഒറ്റ ശ്വാസത്തിൽ അവൻ പലതും പറഞ്ഞു കഴിച്ചു... അതും കലിപ്പ് മോഡിൽ... അത് കണ്ട് എനിക്ക് ചിരിയാണ് വന്നത്... ആളല്ലങ്കിലേ ചൂടനാ,,, ഒന്ന് കൂടി ചൂടാക്കാനാ ഞാനത് പറഞ്ഞത്...

"അതേയ്,, ഞാൻ അനാവിശ്യയിട്ടൊന്നും പറഞ്ഞില്ലല്ലോ,,, മുറചെക്കനാണെന്ന് പറഞ്ഞത് സത്യല്ലേ,,, തമിഴ്നാട്ടിലാണെങ്കിൽ അമ്മാവനാണ് മുറചെക്കൻ,, അത് കേരളത്തിലെത്തുമ്പോ അമ്മാവന്റെ മകനാകുന്നു,,,
അതിലെവിടെയാടാ അനാവശ്യമാകുന്നത്... "

ഒരല്പം പരിഹാസത്തോടെ ഞാനതും പറഞ്ഞു അവനെയൊന്ന് നോക്കി...

ദേ വീണ്ടും കട്ട കലിപ്പിൽ....

വാട്ട്സാപ്പിന്റെ പുതിയ വേർഷൻ അപ്ഡേറ്റ് ആക്കി അവന്റെ മുഖത്തു ഫിറ്റാക്കിയാലോന്ന് ഞമ്മളൊന്നാലോചിച്ചു പോയി... അപ്പോ നമുക്ക് ഇഷ്ടമുള്ള സ്മൈലി പ്രസ്സ് ചെയ്യാലോ,, ഇതെപ്പോ നോക്കിയാലും ഈ കലിപ്പ് മൂടന്നെ... കണ്ട് കണ്ട് ഞമ്മക്ക് മടുത്തു..

"ഓഹോ,, അപ്പോ നിന്റെ ഇത്തയെ പോലെ നീയും കച്ച കെട്ടി ഇറങ്ങിയിരിക്കയാണോ,, പ്രേമമാണെന്നും പറഞ്... "..

അവന്റെ ചോദ്യം കേട്ട് ഞമ്മക്ക് ചിരി വന്നു..

ആഹ്,, പറയാൻ മറന്നു,, എന്റെ ഇത്തയുടെ കാമുകനാണ്... ഇത്ത ഈ മണ്ണിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചത് ഈ ആഷിയെ ആയിരുന്നു... അവളത് ഉപ്പയോട് പറയുകയും ചെയ്തിരുന്നു... ഉപ്പയ്ക്കവളോടുള്ള ഇഷ്ട കൂടുതൽ കൊണ്ടാകണം ഉപ്പ എതിരൊന്നും പറഞ്ഞില്ല... പകരം ആഷിയോട് നേരിട്ട് ചെന്ന് പറഞ്ഞു.. അന്നവൻ അതിനെ എതിർത്തു.. ഒരു പെങ്ങളെ പോലെയേ ഞാനവളെ കണ്ടുള്ളൂ,, എന്ന് മാത്രമല്ല എനിക്ക് വിവാഹ പ്രായമായിട്ടുമില്ല.. കയ്യിലൊരു ജോലിയും ഇല്ലന്ന്..

പക്ഷെ ഉപ്പ പലവട്ടം അവനെ നിർബന്ധിച്ചെങ്കിലും അവൻ ഒഴിഞ്ഞു മാറിയിരുന്നു... ഒടുവിൽ ഒരു വർഷം മുന്നേ ഇത്തയുടെ വിവാഹം മറ്റൊരാളുമായി നടത്തി... പാവം ഇത്ത,,, അന്നൊരുപാട് കരഞ്ഞെങ്കിലും ഇന്നതിനേക്കാൾ ഇരട്ടി സന്തോഷിക്കുന്നു... കാണാൻ ആഷിയൊരു മൊഞ്ചനാണെന്നതാകണം ഇത്തയെ അവനിലേക്ക് ആകർഷിച്ചത്...

പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഞാനതൊന്നും കണ്ട് മോഹിച്ചിട്ടില്ല.. മോഹിക്കാനും പോകുന്നില്ല..

"അയ്യടാ,,, പ്രേമിക്കാൻ പറ്റിയൊരു മൊതല്,,, ഒന്ന് പോടാപ്പാ,,, ഞാനവളോട് ചുമ്മാ പറഞ്ഞതാ,, മുറചെക്കനെന്നൊക്കെ.... ഈ ഒരു വർഷം തന്നെ നിന്നെയെങ്ങനെ സഹിക്കൂന്നു ആലോചിച്ചു പകച്ചു പണ്ടാരടങ്ങി നിൽക്കുമ്പോഴാണ് ഓന്റെ ഒരു ഒലക്കമ്മലെ പ്രേമം,,, എനിക്കെന്താ വേറെ ആരെയും കിട്ടാഞ്ഞിട്ടാണോ പ്രേമിക്കാൻ..."

"ഹും,,, പ്രേമിക്കാൻ ആളെ കിട്ടില്ലെന്ന് ഒന്നും ഞാൻ നിന്നോട് പറഞ്ഞില്ലല്ലോ... പിന്നേ ആ പ്രേമത്തിന്റെ പേരിൽ ഒരു വർഷം മുന്നേ നിനക്ക് കിട്ടിയ മധുരമുള്ള ഓർമ്മകൾ തന്നെ മതിയല്ലോടി ഇനിയൊരു പ്രേമം നിന്നിൽ മുള പൊട്ടാതിരിക്കാൻ... "

അവനാ പറഞ്ഞ വാക്കുകൾ എന്റെ ഹൃദയത്തിൽ വന്നു തറച്ചു... ഞാനൊരിക്കലും ഇഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത കാര്യം,,, ഇന്ന് എന്നിലേക്ക് വാക്കുകളായി തൊടുത്തു വിട്ടിരിക്കുന്നു... പെട്ടെന്നുള്ള എന്റെ മൗനം കണ്ടാകണം ആഷി വീണ്ടും പറഞ്ഞു തുടങ്ങി..

"നിന്റെ ഇക്ക എന്നെ വിളിച്ചിരുന്നു,,, ഒരാങ്ങളയെ പോലെ നിനക്കൊരു സംരക്ഷണം നൽകണമെന്ന് പറഞ്... അവനെന്റെ കൂട്ടുകാരനാണെന്നുള്ള ഒരൊറ്റ കാരണം കൊണ്ടാണ് വായാടിയാണെന്നറിഞ്ഞിട്ടും നിന്നെ ഞാൻ സംരക്ഷിച്ചോളാം എന്നുറപ്പ് നൽകിയത്.. "

"ഓഹോ,, അപ്പോ ഷാഹിക്കയ്ക്ക് അറിയായിരുന്നോ നീ ഈ കോളേജിലാണെന്ന്,, "

"പിന്നേ അറിയാതെ,,, ഞങ്ങള് തമ്മിൽ എന്താ അറിയതായിട്ടുള്ളത്... എല്ലാ കാര്യവും ഞങ്ങള് പരസ്പരം പങ്ക് വെക്കാറുണ്ട്... ആ പഴയ സൗഹൃദം ഞങ്ങളിപ്പോഴും തുടരുന്നുണ്ട്... പിന്നേയ്,,, നിനക്കെന്ത് ആവിശ്യമുണ്ടെങ്കിലും പറയാൻ മടിക്കണ്ട,, ഞാനുണ്ടാകും... കൂടെ... എന്തെങ്കിലും പ്രശ്നം നേരിടേണ്ടി വന്നാൽ എന്നെ വന്നൊന്ന് കണ്ടാൽ മതി,, "

അതും പറഞ്ഞ് അവൻ നടന്നു നീങ്ങി... ഞാനെന്റെ കൂട്ടുകാർക്കരികിലേക്കും... ചായ കുടിയും കഴിഞ് ഞങ്ങള് മൂന്നു പേരും അവിടെന്നിറങ്ങി നടന്നു...

ഞാനും സഹലയും നിഷയും,,, ഞങ്ങളാണ് ഒരു ഗ്യാങ്... സഹലയുടെ നിക്കാഹ് കഴിഞ്ഞതാണ്.. നിഷയ്ക്കാണെങ്കിൽ ഈ കോളേജിൽ തന്നെ ഒരുത്തനുണ്ട്... രാജൻ എന്നാ ചെക്കന്റെ പേര്... ഞമ്മള് കളിയാക്കി രാജപ്പൻ എന്ന് വിളിക്കും... എനിക്ക് മാത്രം ആരുമില്ല... അല്ല,, എനിക്കതിൽ താല്പര്യമില്ല... എന്ന് പറയുന്നതാകും ശരി..

"അല്ലടി,, അവൻ ശരിക്കും നിന്റെ മുറചെക്കനാണോ,,, ??"

സഹലയുടെ വകയായിരുന്നു ചോദ്യം...

"ആഹ്.. എന്റെ കാക്കൂന്റെ മോനാണ്.. "

"എന്തൊരു മൊഞ്ചാടാ അവനു... നിനക്കൊട്ടും മാച്ചില്ല ട്ടോ... "..

നിഷയുടെ വകയായിരുന്നു അടുത്ത കമന്റ്..

"അതെന്താടി ഞമ്മളെ കാണാൻ മൊഞ്ചില്ലെ ??"

"മൊഞ്ചോക്കെയുണ്ട്,, പക്ഷെ ഓന്റത്ര എത്തൂല... ഓനിക്ക് വേറെത്ര നല്ലതിനെ കിട്ടും "..

അതും പറഞ് രണ്ടും എന്നെ കളിയാക്കാൻ തുടങ്ങി...

"അവനെ കുറിച്ചോർത്തു നിങ്ങള് ടെൻഷനടിക്കണ്ട... അവനും ഞാനും തമ്മിൽ സാഹോദര്യ സ്നേഹം മാത്രമേയുള്ളു.. പിന്നേ ഈ മൊഞ്ചിലൊക്കെ എന്താ ഉള്ളത്.. "..

"ഉം,,, ഞങ്ങള് മാച്ചില്ലന്ന് പറഞ്ഞപ്പോഴേക്കും ഓള് റൂട്ട് മാറ്റി പിടിച്ചു.. കൊച്ചു ഗള്ളി.. "

"പോടീ,, ഞാൻ കാര്യം പറഞ്ഞതാ,,, അവനേ ഭൂമിയിൽ എല്ലാരും പെങ്ങന്മാരാ... പിന്നെയല്ലേ പ്രേമം കോപ്പുമൊക്കെ.. "

ഞങ്ങള് ക്ലാസ്സിലേക്ക് കയറിയെങ്കിലും എനിക്കെന്തോ മനസ്സിന് വല്ലാത്ത അസ്വസ്ഥത... ആഷി നേരത്തെ പറഞ്ഞ വാക്കുകൾ വീണ്ടും എന്റെ മനസ്സിലേക്ക് വന്നു കൊണ്ടിരുന്നു... ഒരു വർഷം മുന്നേ നടന്ന ആ സംഭവം... എന്റെ ജീവിതത്തിലെ മറക്കാനാകാത്ത നോവ് സമ്മാനിച്ച ഓർമ്മകൾ...

എനിക്കൊന്നും വയ്യെന്ന് പറഞ് ഞാൻ ആ പീരീഡ് ക്ലാസ് കട്ടാക്കി പുറത്തേക്ക് നടന്നു...
ആരുമില്ലാത്തൊരൊഴിഞ്ഞ ഇടം നോക്കി ഞാനിരുന്നു... ഏകാന്തതയെ കൂട്ടു പിടിച്ചു ആ ഓർമ്മകളിലേക്ക് ഞാനൊന്നും പിറകോട്ട് പോയി...

ഷഹന,,, നിങ്ങളറിയാത്ത ഒരുപാട് കാര്യങ്ങൾ അടങ്ങിയൊരു പെണ്ണ്... വെറുമൊരു പെണ്ണെന്ന വാക്ക് കൊണ്ട് എന്നെ കുത്തി നോവിച്ച ഒരാണിന്റെ കരണകുറ്റിക്ക് ഒന്ന് പൊട്ടിക്കാൻ തന്റേടം കാണിച്ചൊരു പെണ്ണ്... അതിന്റെ പേരിൽ വീട്ടിലുണ്ടായ കോലാഹലം... കുടുംബക്കാർക്ക് മുന്നിൽ തന്റേടി എന്നൊരു കൂട്ടി ചേർക്കൽ...

യഥാർത്ഥത്തിൽ ഈ ഷഹന ആരാണെന്ന് ആർക്കും അറിയില്ല.. ആർക്കും...

ഉപ്പയും ഉമ്മയും ഇത്തയും ഇക്കയും ഞാനുമടങ്ങുന്ന ഒരു അണുകുടുംബം... ഉപ്പയുടെ കണ്ണിലെന്നും ഇത്തയായിരുന്നു നല്ല കുട്ടി... അവളെപ്പോഴും സൈലന്റ് ആണ്.. അധികമാരോടും കൂട്ടു കൂടാത്ത പ്രകൃതം.. പക്ഷെ ഷഹന,, ഒരു വായാടിയായത് കൊണ്ടാകണം ഉപ്പയ്ക്ക് ഇഷ്ടം കുറഞ് പോയത്... പിന്നെ മൊഞ്ചാരല്പം കൂടുതലായിരുന്നെനിക്ക്... പക്ഷെ ഇന്നും ഞാനത് മറ്റൊരാൾക്ക് മുന്നിൽ പ്രദർശിപ്പിച്ചില്ല...

പെണ്ണിന്റെ സൗന്ദര്യം പാതിയും അവളുടെ മുടിയിഴകളിലായിരുന്നു... അത് കൊണ്ട് തന്നെയാണ് ഞാനെന്റെ നീണ്ട ഇടതൂർന്ന മുടിയെ മാടിയൊതുക്കി ആരും കാണാത്ത വിധത്തിൽ കെട്ടി വെക്കുന്നത്... അതിനാവരണം ചെയ്തു കൊണ്ട് എന്റെ തലയിലെന്നും ഒരു തട്ടത്തിന്റെ മറവുമുണ്ടായിരുന്നു... സ്‌കാഫ് ചെയ്തു വെക്കാതെ ഞാൻ വീടിനു വെളിയിലിറങ്ങാറില്ല... കാരണം എന്റെ മുഖം മുഴുവനായും ആരെങ്കിലും കണ്ടാലോ എന്ന് ഭയന്നാണ്... എന്റെ കൂടെപിറപ്പുകളല്ലാതെ മറ്റാർക്ക് മുന്നിലും ഞാനെന്റെ യഥാർത്ഥ മുഖം കാഴ്ച വെച്ചിട്ടില്ല... എന്റെ കുടുംബക്കാർക്ക് മുന്നിൽ പോലും... പക്ഷെ അപ്രതീക്ഷിതമായി ഒരാൾ,,, എന്നെ കണ്ടിരുന്നു... ഞാനൊളിപ്പിച്ചു വെച്ച എന്റെ മുഖം... ഷഹനയുടെ യഥാർത്ഥ മൊഞ്ചുള്ള മുഖം... അതാരാണെന്ന് വഴിയേ പറയാം

എന്നിട്ടും ഉപ്പയെന്നും വഴക്കായിരുന്നു... ഉടുത്തൊരുങ്ങി പോകുന്നെന്നും പറഞ്.. ശകാരിക്കാൻ ഉപ്പയ്ക്കധികാരമുള്ളത് കൊണ്ട് തന്നെ മറുത്തൊരു മറുപടി ഞാൻ പറയാറില്ല... എന്നിട്ടും എനിക്കനുഭവിക്കേണ്ടി വന്നു ഒരുപാട് വേദനകൾ.. ഇല്ലാത്ത പ്രണയത്തിന്റെ പേരും പറഞ്....

അന്ന് ഞാൻ പ്ലസ് വണ്ണിന് പഠിക്കുന്ന സമയം,, സയൻസ് ആയിരുന്നത് കൊണ്ട് എന്നും രാവിലെ സ്പെഷ്യൽ ക്ലാസ്സുണ്ടാകാറുണ്ട്... ഒറ്റയ്ക്കുള്ള പോക്ക് വരവിനിടയിലാണ് വില്ലനായി അവനെത്തിയത്. ..

റാഷിദ്

ദിവസങ്ങളോളം പ്രണയാഭ്യർത്ഥനയുമായി അവൻ പിന്നാലെ നടന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല... ആദ്യമായിട്ടാണ് ഒരാൾക്ക് മുന്നിൽ വാക്ക് പോരാട്ടം നടത്താതെ മൗനമായി നടന്നു പോകുന്നത്... ഒടുവിൽ ഒരു ദിവസം അവൻ എനിക്ക് മുന്നിൽ ബൈക്ക് നിർത്തി.. അതിൽ നിന്നിറങ്ങി...

"ഷഹന... പ്ലീസ്,, ഇന്നെങ്കിലും ഒന്ന് മിണ്ടിയിട്ട് പോടോ... "

ഞാനെന്റെ മൗനം ഉപേക്ഷിച്ചാൽ പിന്നെ അവിടെ ഒരു വാക്പയറ്റ് നടക്കുമെന്നറിയുന്നത് കൊണ്ട് തന്നെയാണ് ഒന്നും മിണ്ടാതെ നിന്നത്... അവന്റെ മുഖത്തേക്ക് പോലും ഒന്ന് നോക്കാതെ ഞാൻ മാറി നടക്കാനൊരുകുമ്പോഴാണ് അവനെന്റെ കയ്യിൽ കയറി പിടിച്ചത്... അതും അവന്റെ കൂട്ടുകാരൻ നോക്കി നിൽക്കെ.. എനിക്കെന്നെ നിയന്ത്രിക്കാൻ പറ്റാത്തത് കൊണ്ടാകണം പരിസരം മറന്ന് ഞാനെന്റെ മറു കൈ കൊണ്ടവന്റെ കവിളിൽ ആഞ്ഞടിച്ചത്...

"എന്താ ഇവിടെയിങ്ങനെ ഒറ്റയ്ക്കിരിക്കുന്നത്.. ??"

തികച്ചും അപരിചിതനായൊരാളുടെ ശബ്ദം എന്റെ ചിന്തകളെ കീറി മുറിച്ചു... ചോദിച്ചയാൾക്ക് ഒരു മറുപടി കൊടുക്കാതെ ഞാൻ അവിടെ നിന്നും പോകാനൊരുങ്ങി...

"അങ്ങനെയങ് പോയാലോ പെങ്ങളെ "..  എന്നും പറഞ് കൊണ്ട് അയാൾ എന്നോടൊപ്പം നടന്നടുത്തു... മുന്നിലൊരു തടസ്സമായി നിന്നു... കണ്ടാൽ അറിയാം എന്റെ സീനിയർ ആണെന്ന്...

പടച്ചോനെ,,, വീണ്ടും പരീക്ഷണമാണോ ?? ഇതിൽ നിന്നെങ്ങനെയാ ഞാനൊന്നു രക്ഷപ്പെടുക.. ???

(തുടരും )

ഷഹന
  @@@@

Part 2
********

പടച്ചോനെ,, എങ്ങനെയാ ഇതിൽ നിന്നൊന്ന് രക്ഷപ്പെടുക.... ആഷി ഒന്ന് വന്നെങ്കിൽ എന്ന് ചിന്തിച്ചു പോയി ഞാൻ...

ഇവിടെ എന്റെ തന്റേടം കാണിക്കാൻ പാടില്ല.. അറിയാത്തൊരാളാണ് എനിക്ക് മുന്നിലുള്ളത്.. എന്താണവന്റെ ഉദ്ധേശമെന്നും എനിക്കറിയാത്ത സ്ഥിതിക്ക് വിനയപൂർവം പെരുമാറാം..

"പ്ലീസ്,,, ഞാനൊന്ന് പൊയ്ക്കോട്ടേ,,, "..

വളരെ താഴ്മയോടെ ഞാനവനോട് കേണപേക്ഷിച്ചു... എനിക്കുമവനുമിടയിൽ അകലം കുറഞ്ഞു വരുന്നത് കണ്ടപ്പോൾ ഞാൻ പിറകിലേക്ക് പോയി കൊണ്ടിരുന്നു..

"നമുക്കൊന്ന് വിശദമായി പരിചയപ്പെട്ടിട്ട് പോകാം പെങ്ങളെ,, "

അവൻ പറഞ്ഞ വാക്കുകളിൽ എനിക്കെന്തോ പന്തികേട് തോന്നി... പിറകിലേക്ക് നോക്കാതെയുള്ള എന്റെ നടത്തം ആരിലോ ചെന്ന് മുട്ടി... തിരിഞ്ഞു നോക്കിയതും അവനിൽ നിന്ന് അകന്നു മാറിയതും ഒരുമിച്ചായിരുന്നു..

അൻവർ

ഇവനെങ്ങനെ ഇവിടെയെത്തി... ഇവൻ ബാംഗ്ലൂരിൽ എന്തോ ഷോപ്പ് നടത്തുകയാണെന്ന് ആണല്ലോ ഇത്ത പറഞ്ഞിട്ടുള്ളത്.. ഓഹ്,,, അൻവർ ആരാണെന്ന് ഞാൻ പറഞ്ഞില്ല അല്ലേ,, എന്റെ ഇത്തയുടെ ഭർത്താവിന്റെ അനിയൻ... ഇവന്റെ മുന്നിൽ അപ്രതീക്ഷിതമായിട്ടാണ് ഈ ഷഹനയുടെ മുഖം അന്നൊരിക്കൽ വെളിവായത്

"ഷഹനയെന്താ ഇവിടെ ?? ക്ലാസ് വിട്ടല്ലോ,, എന്താ വീട്ടിൽ പോകാൻ ഉദ്ദേശമൊന്നുമില്ലേ ??"

ആലോചനകൾക്ക് വിരാമമിട്ടു കൊണ്ടാണ് അൻവറിന്റെ ചോദ്യങ്ങളെന്റെ കർണപുടത്തെ തലോടിയത്...

"ആഹ്,, ഞാൻ പോകാനിരിക്കയാണ്... "..  എന്നും പറഞ് എന്നെ തടഞ്ഞു നിർത്തിയവന്റെ നേർക്ക് ഒന്ന് രൂക്ഷമായിട്ട് നോക്കി ഞാനവിടെന്ന് സ്കൂട്ടായി..
*********-**-********************

"എന്താടാ നിനക്കിതുവരെ പെൺകുട്ടിയോളെയൊന്നും പരിചയപെട്ടു മതിയായില്ലേടാ ??"

അൻവർ വളരെ ദേഷ്യത്തോടെ അവന്റെ നേർക്ക് പാഞ്ഞടുത്തു...

"മച്ചാനേ,,, മോനിപ്പോ വന്ന് കയറിയതല്ലേയുള്ളു,, അധികം ഞങ്ങളെ ചോദ്യം ചെയ്യാൻ വരല്ലേ,, ഞാനെനിക്ക് ഇഷ്ടമുള്ളവരോടൊക്കെ സംസാരിക്കും പരിചയപ്പെടും... അത് ചോദിക്കാൻ താനാരാഡാ,, "

"അയ്യോ,, നമ്മളത് ചോദിക്കാനൊന്നും ആരുമായില്ലടോ,,, പക്ഷെ,, ഇപ്പോ കണ്ട പെണ്ണിന്റെടുത്തു ആണ് നിന്റെ വിളയാട്ടമെങ്കിൽ നീ വിവരമറിയും... പറഞ്ഞില്ലാന്ന് വേണ്ട.. "

"ഓഹോ,, എങ്കിലതൊന്ന് കാണണമല്ലോ,, ഇത്രയ്ക്കങ് പൊള്ളാൻ അവളരാടാ നിന്റെ ??പെങ്ങളോ,, അതോ,, ?? "

പറഞ്ഞു മുഴുവനാക്കും മുന്നേ അൻവർ വായ പൂട്ടാൻ ആംഗ്യം കാണിച്ചു..

"അവളെന്റെ ആരായാലും അത് നിന്നെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല... ഒന്ന് നീ ഓർത്താൽ കൊള്ളാം,, ഇത് പോലൊരു പെങ്ങള് നിനക്കുമുണ്ടെന്ന കാര്യം... നീ  ഇവിടെ എന്ത് കാട്ടി കൂട്ടിയാലും അതിന്റെ പരിണിത ഫലം നിന്റെ പെങ്ങളിലൂടെ നിനക്ക് കിട്ടും... പിന്നെ ഷഹന,, നീ കാരണം അവൾക്കെന്തെലും സംഭവിച്ചാൽ,, പൊന്നു മോനെ,, നീ എന്റെ സീനിയർ ആണൊന്നൊന്നും ഞാൻ നോക്കൂല,, "

രോഷം കൊണ്ടൊരോ വാക്കും അവനു നേരെ തൊടുത്തു വിടുമ്പോഴും ഞാൻ ആലോചിക്കുകയായിരുന്നു എനിക്കെന്താണവളോട് ഇത്രയും അറ്റാച്ച്മെന്റ്... പ്രണയമാണോ,,, അറിയില്ല... പ്രേമിച്ചു നടക്കാനൊന്നും ഈ അൻവറിനു താല്പര്യമില്ല... എന്തോ,, അന്നാ മുഖം അവിചാരിതമായിട്ടാണ് കണ്ടതെങ്കിലും ഇന്നും മനസ്സിൽ നിന്ന് മാഞ്ഞു പോയിട്ടില്ല,,,..
*******************************

നടന്നു നേരെ ചെന്നു പെട്ടത് ആഷിയുടെ മുമ്പിൽ.. കലിപ്പ് മോഡ് ഓണാക്കി വെച്ചിട്ടുണ്ട് ചെക്കൻ..

"ഡി,, നീയെവിടെയായിരുന്നു ഇത്രയും നേരം.. മനുഷ്യനിവിടെ തീയിൽ ചവിട്ടി നിൽക്കുകയായിരുന്നു... നിന്നെ കാണുന്നില്ലെന്നും പറഞ് നിന്റെ ഫ്രണ്ട്സ് വന്ന് പറഞ്ഞപ്പോ തൊട്ട് തിരയാൻ തുടങ്ങിയതാ.. "

"ആഹാ,, വെറുതെയല്ല തനെപ്പോഴും ചൂടാകുന്നത്,, ആ തീയിൽ നിന്നൊന്ന് മാറ്റി ചവിട്ടെടാ,,, അപ്പോ കുറച്ചൊക്കെ ചൂട് കുറഞ്ഞു കിട്ടും.. "

"ദേ,, മനുഷ്യൻ ഒരു കാര്യം പറയുമ്പോ നീ ഇങ്ങനെ അധികം തമാശിക്കല്ലേ,, എവിടെയായിരുന്നെടി കോപ്പേ നീ ഇത്രയും നേരം,, ക്ലാസ്സൊക്കെ വിട്ട് എല്ലാരും വീട്ടിലെത്തിയല്ലോ.. "

"ഞാൻ എവിടെയായാലും തനിക്കെന്താടോ,, അല്ലെങ്കിൽ തന്നെ നേരിൽ കാണുമ്പോ കടിച്ചു കീറാൻ വന്നോളും... എവിടെയാണെന്ന് പറഞ്ഞിട്ട് വേണം അവിടെയും സ്വസ്ഥത തരാതിരിക്കാൻ.. "..

എന്തോ,, എന്റെയാ വാക്ക് അവനിൽ വേദനയുണ്ടാക്കിയെന്ന് തോന്നുന്നു.. പെങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാകില്ലേ അവൻ എന്നോട് ചോദിച്ചിട്ടുണ്ടാകുക.. പക്ഷെ ഞാനതൊന്നും ആലോചിക്കാതെ അവനെ എന്തൊക്കെയോ പറഞ്ഞു..

"ആഷി,, ഞാൻ... "..  എന്ന് പറഞ് തുടങ്ങുമ്പോഴേക്കും അവൻ നടന്നകന്നിരുന്നു..
*********-************-**-*******
അല്ലെങ്കിലും എനിക്കെന്താ അവളോട്,,, അവളെവിടെ പോയാലും എനിക്കെന്താ... ഞാനെന്തിനാ ഇത്ര അപ്സെറ്റ് ആയത്.. ഹാ പെങ്ങളായത് കൊണ്ടാകും... പക്ഷെ അതവൾക്ക് കൂടി തോന്നണ്ടേ... പോട്ടെ,, ഇനി മുമ്പിൽ ചെന്ന് പെടാതിരിക്കാം... ഷാഹിയോട് വിളിച്ചു പറയാം,,, അവൾക്കെന്നെ കാണുന്നതേ കലിയാണെന്ന്... എന്റെ സംരക്ഷണം അവൾക്കാവിശ്യമില്ലെന്ന്..

************************************

ഇന്നത്തെ ദിവസത്തെ പ്രാകി കൊണ്ടായിരുന്നു ഞാൻ വീട്ടിലേക്ക് പോന്നത്.. വീട്ടിൽ ഇപ്പോ ഞാനും ഉമ്മയും മാത്രമേയുള്ളു..

ഇത്ത,, കല്യാണം കഴിഞ്ഞതിൽ പിന്നെ അവിടെയാണ്... ഷാഹിക്ക ഉപ്പയോടൊപ്പം നിന്ന് ഉപ്പാന്റെ ബിസിനസ്സ് നോക്കി നടത്തുന്നു,, ഒരു പ്രവാസി പട്ടമണിഞ്ഞു കൊണ്ട്..

കുളിയും നിസ്കാരവും കഴിഞ്ഞയുടൻ ഞാൻ ഫോണെടുത്തു നോക്കി... ആഷിയുടെ  വാട്സാപ്പിലെക്ക് മെസേജ് വിട്ടു കൊടുത്തു..

സോറി പറഞ്ഞു കൊണ്ട് ഒരു മൂന്നാലു മെസേജ് കൊടുത്തെങ്കിലും അവൻ റിപ്ലൈ ഒന്നും തന്നില്ല... പടച്ചോനെ ഞാൻ പറഞ്ഞത് ഫീലായി കാണുമോ ചൂടന്...

അല്ലെങ്കിലും,, അവനല്ലേ ഇന്നത്തെ എന്റെ മൂഡ് കളഞ്ഞത്.. ഓരോന്ന് പറഞ് മനസിനെ വേദനിപ്പിച്ചത് അവനല്ലേ.. ചൂടൻ.. പാതിവഴിയിൽ മുറിഞ്ഞു പോയ എന്റെ ഓർമ്മകളിലേക്ക് ഞാൻ വീണ്ടും തുഴയുകയായിരുന്നു..

******************************

അപ്പോഴത്തെ ദേഷ്യത്തിനാണ് ഞാനറിയാതെ അവന്റെ മുഖത്തടിച്ചത്... എത്ര തന്റേടമുള്ള പെണ്ണായാലും അതൊരാണിനെ അവഹേളിക്കുമ്പോൾ ഒന്ന് ഓർക്കണമായിരുന്നു,, അതിന്റെ ഭവിഷ്യത്തു എന്തൊക്കെയാണെന്ന്...

അന്ന് റാഷിദ് എന്നോട് പലതും വെല്ലു വിളിച്ചാണ് അവിടെ നിന്നും പോയത്.. വൈകീട്ട് വീട്ടിലെത്തുന്നത് വരെ എനിക്ക് ഒരു സമാദാനവുമില്ലായിരുന്നു.. അന്ന് ഉപ്പ നാട്ടിലുണ്ട്... ഇത്തയുടെ വിവാഹവും കഴിഞ്ഞില്ലായിരുന്നു..

വീടിനു വെളിയിൽ തന്നെ ഉപ്പ ഉണ്ടായിരുന്നു.. എന്നെ തുറിച്ചൊന്ന് നോക്കിയത് കണ്ടപ്പഴേ എനിക്ക് തോന്നി എന്തേലും പ്രശനം അവനാക്കിയിട്ട് പോയെന്ന്.. ഒന്നും മിണ്ടാതെ അകത്തേക്ക് പോകാനൊരുങ്ങുമ്പോഴാണ് ഉപ്പയുടെ ചോദ്യം എന്റെ കാതിൽ പതിഞ്ഞത്

"നിനക്ക് ഒരു റാഷിദിനെ അറിയുമോ ??"

ചോദ്യം കേട്ടതും ഞാനൊന്ന് ഞെട്ടി... പടച്ചോനെ ഇവനെന്തൊക്കെയായിരിക്കും ഇവിടെ വന്ന് പറഞ്ഞിട്ടുണ്ടാകുക...

കള്ളം പറഞ് ശീലമില്ലാത്ത കൊണ്ടാണ് ഉപ്പയോട്‌ അറിയാം എന്നൊരു മറുപടി കൊടുത്തത്..

പറഞ്ഞു തീരും മുന്നേ ഉപ്പ എന്റെ മുടിക്കുത്തിൽ പിടിച്ചു അകത്തേക്ക് വലിച്ചു... അരയിൽ നിന്ന് ബെൽറ്റൂരി തല്ലാൻ തുടങ്ങി.. ഒരുപാട് വേദനിച്ചെങ്കിലും ഒന്നും പ്രതികരിക്കാൻ നിന്നില്ല... ശബ്ദം കേട്ടപ്പോഴേക്കും ഇത്ത തടുക്കാൻ വന്നിരുന്നു.. ഇത്തയെ പോലും തള്ളി മാറ്റി ഉപ്പയുടെ ദേഷ്യം മുഴുവൻ എന്നോട് തീർത്തു..

"ഉപ്പാ,, ഞാനൊരു തെറ്റും ചെയ്തിട്ടില്ല,,, എനിക്കവനോട് ഉപ്പ കരുതും പോലെ ഒന്നുമില്ല... "..  കരഞ്ഞു കൊണ്ട് അത്രയെങ്കിലും പറഞ്ഞൊപ്പിച്ചുവെങ്കിലും ഉപ്പ കേൾക്കാൻ കൂട്ടാക്കിയില്ല..

"അവനിനിവിടെ വന്ന് പറഞ്ഞിട്ട് പോയതൊക്കെ പിന്നെ എന്താടി കള്ളമാണോ.. നിനക്കു അഴിഞ്ഞാടി നടക്കാൻ അവനും കൂട്ടുണ്ടായിരുന്നു എന്നവൻ പറഞ്ഞത് ഈ മുറ്റത്തു നിന്നാ.. നിനക്ക് മുന്നേ ഒരുത്തി ഉണ്ടല്ലോ,, അവളിന്ന് വരെ ഒരാളെ കൊണ്ടും ഒന്നും പറയിപ്പിച്ചിട്ടില്ല.. നീ,, നീ മാത്രമാണ് എനിക്കെന്നും വേദന തന്നത്... കുടുംബത്തിൽ പോയാലോ,, ഷഹനയുടെ തന്റേടത്തെ കുറിച്ച് പറയാൻ എല്ലാർക്കും നൂറ് നാവാ,,, "

രോഷം കൊണ്ട് ഉപ്പ എന്തൊക്കെയോ പറഞ്ഞപ്പോഴും തല്ലിന് ഒരു കുറവുമുണ്ടായിരുന്നില്ല... ഉമ്മയെല്ലാം നോക്കി കണ്ടതല്ലാതെ ഒന്നും മിണ്ടിയിട്ടില്ല ഇതുവരെ.. പാവം..

"ഉപ്പാ,, അവൻ പറഞ്ഞതൊക്കെ കള്ളമാ,, ഞാനൊരിക്കലും അവനൊപ്പം പോയില്ല... അവനാ,,, അവനാണെന്നെ പിറകെ നടന്ന് ശല്യം ചെയ്തത്... അല്ലാതെ ഞാൻ... "..

"മതി നിർത്തു.. "..  പറഞ്ഞു മുഴുവനാക്കും മുന്നേ ഉപ്പ എന്നെ തടഞ്ഞു.. ആ നേരത്താണ് ഷാഹിക്ക വീട്ടിലേക്ക് കയറി വന്നത്.. ഇത്ത വിളിച്ചിട്ട് വന്നതാകണം.. അല്ലെങ്കിൽ ആ സമയത്തൊന്നും ഇക്ക വീട്ടിൽ വരാത്തതാ..

ഇക്കയെ കണ്ടതും ഞാനോടി ആ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരയാൻ തുടങ്ങി... ഇക്കയുടെ കരങ്ങൾ എന്നെ വാരി പുണർന്നപ്പോൾ അതുവരെ ഞാനനുഭവിച്ച നോവുകളൊക്കെ എങ്ങോ പോയി മറഞ്ഞു..

"ഷാഹിക്കയെങ്കിലും എന്നെ വിശ്വസിക്കണം,,, ഞാനൊരു തെറ്റും ചെയ്തിട്ടില്ല... "

"എനിക്കറിയാം എന്റെ മോളെ,,, ഉപ്പയ്ക്ക് മനസിലാക്കാൻ പറ്റില്ലെന്ന് വെച്ച് എല്ലാരും അത് പോലെയാകില്ലല്ലോ.. "

"നീ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്ത് കൊണ്ട് നീ അവൻ ശല്യപ്പെടുത്തുന്ന കാര്യം എന്നോടോ ഇവനോടോ പറഞ്ഞില്ല ??"

ഉപ്പയുടെ ആ ചോദ്യം എന്നെ തളർത്തി...

ശരിയാണ്,, ഞാനീ കാര്യം മുന്നേ വീട്ടിൽ പറഞ്ഞിരുന്നെങ്കിൽ ഇന്ന് ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു...

"എന്തെടി നിന്റെ നാവിറങ്ങി പോയോ ??"

വീണ്ടും ഉപ്പയുടെ ചോദ്യം എന്നിലേക്ക് വന്നടുത്തപ്പോൾ ഇക്കയാണ് പ്രതികരിച്ചത്..

"പത്തു പതിനാറ് വർഷം പോറ്റി വളർത്തിയ മോള് പറയുന്ന വാക്ക് നിങ്ങൾക് വിശ്വാസമില്ല.. എവിടെന്നോ വന്നൊരുത്തന്റെ വാക്ക് കേട്ട് അവളെ ശിക്ഷിക്കുന്നതിനു മുമ്പ് ഒന്നാലോചിക്കണമായിരുന്നു,,, അവന്റെ നിലവാരം എത്രത്തോളമുണ്ടെന്ന്.. അവൻ നല്ലൊരുത്താനായിരുന്നെങ്കിൽ ഇന്നീ വീട്ടിൽ വന്ന് ബഹളമുണ്ടാക്കുകയല്ല ചെയ്യുക,, മറിച്ചു മാന്യമായിട്ട് അന്വേഷിക്കുകയാണ് ചെയ്യുക... ഇതിപ്പോ മനഃപൂർവം അവളെ കുടുക്കാൻ വേണ്ടി കാട്ടി കൂട്ടിയതാണ്.. "

ഇക്കയുടെ വാക്കുകൾ കേട്ട് കഴിഞ്ഞപ്പോ ഉപ്പ മൗനം പാലിച്ചു... ഒരു നെടുവീർപ്പോടു കൂടി പലതും പറയാൻ തുടങ്ങി..

"പെൺമക്കളുള്ള ഉപ്പമാരുടെ നെഞ്ചിലെന്നും തീയാ... ഇന്നിവളെ കുറിച് അവൻ പറഞ്ഞിട്ട് പോയപ്പോ തൊട്ട് ഞാനനുഭവിക്കുന്ന വേദന
നിങ്ങൾക്കാർക്കും പറഞ്ഞാൽ മനസിലാവില്ല.. എന്റെ മോളെ കുറിച് മറ്റൊരാൾ മോശമായി പറഞ്ഞിട്ട് പോകുമ്പോൾ പിന്നെ ഞാനവളെ ന്യായീകരിക്കുകയാണോ ചെയ്യേണ്ടത് ?? അവൾ ചെയ്തത് തെറ്റാണെങ്കിൽ അത് തിരുത്താൻ വേണ്ടിയാണു ഞാനിന്നവളെ ശിക്ഷിച്ചത്... അല്ലാതെ നിങ്ങളൊക്കെ കരുതും പോലെ എനിക്കവളോട് സ്നേഹമില്ലാഞ്ഞിട്ടല്ല.. ഷംനയെ പോലെയല്ലവൾ... എന്ത് കൊണ്ടും അവളൊരു പടി മുന്നെയാണ്..  അത് കൊണ്ട് തന്നെയാണ് അവളെ കുറിച്ചോർത്തു ഞാനിത്രയുമധികം ആധി കൊള്ളുന്നത്.. "

ഉപ്പയുടെ ആ വാക്കുകൾ എന്നിലെ വേദനകളെയെല്ലാം മായ്ച്ചു കളഞ്ഞിരുന്നു... അപ്പോ ഞാൻ കരുതിയ പോലെയല്ല എന്റെ ഉപ്പ,, എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാ ഇന്നിങ്ങനെയൊക്കെ ചെയ്തത്..

പിറ്റേന്ന് മുതൽ ഷാഹിക്കയോടൊപ്പമായിരുന്നു സ്കൂളിലേക്കുള്ള പോക്കും വരവും... അന്ന് തൊട്ട് ഉപ്പ സമാധാനത്തോടെ പെരുമാറാൻ തുടങ്ങി.. പ്ലസ് ടു കഴിയാനാകുമ്പോഴേക്കും ഇക്കയും പോയി,, ഉപ്പയോടൊപ്പം ഗൾഫിലേക്ക്...

പഠിക്കാനുള്ള കഴിവ് ഉണ്ടായത് കൊണ്ട് മാത്രമാണ് ഉപ്പ ഇപ്പോ പഠിക്കാൻ വിട്ടത് തന്നെ.. ഒരുപക്ഷെ ആഷിയുള്ള ധൈര്യത്തിലായിരിക്കും ഉപ്പ എതിർപ്പൊന്നും പറയാതിരുന്നത്... ആ ആഷിയെ ആണല്ലോ ഞാൻ പിണക്കി വിട്ടത്...

പടച്ചോനെ,, എന്റെ ജന്മം എന്താ ഇങ്ങനെ,,, ഇനിയിപ്പോ ആഷി ഷാഹിക്കയോട് വിളിച്ചു പറയുമോ,,, ആലോചിച്ചു നിൽക്കാൻ സമയമില്ലാത്തത് കൊണ്ട് ഞാൻ വേഗം ഷാഹിക്കയ്ക്ക് വിളിച്ചു..

"ഹാലോ,, ഷാഹിക്ക,,, സുഖാണോ ??"

"സുഖമാണ്,, ഷാന കുട്ടി,,, എന്തൊക്കെയുണ്ട് വിശേഷം,,, "

"ഇക്കൂസ്‌ നല്ല പണിയാ കാണിച്ചത്,,, ആ ചൂടൻ പഠിക്കുന്നത് അവിടെയാണെന്ന് എന്നോടൊന്ന് സൂചിപ്പിക്കുക കൂടി ചെയ്തില്ലല്ലോ,,, ഇന്നാണ് അവന്റെ മുന്നിൽ പോയി പെട്ടത്.. ഇന്നന്നെ രണ്ടും കൂടി ഉടക്കുകയും ചെയ്തു.. ഹി ഹി. "

"അല്ലാഹ്,,, നീ ആഷിയോട് തെറ്റിയോ,,, എടി കോപ്പേ,, ഉപ്പ അറിഞ്ഞാൽ നിന്നെ കൊല്ലും... അവനവിടെ ഉണ്ടെന്നുള്ള ധൈര്യത്തിലാ ഉപ്പ നിന്നെ ഡിഗ്രിക്ക് പഠിക്കാൻ സമ്മതിച്ചത് തന്നെ... "

"ആഹ്,, അപ്പോ ഞാൻ ഊഹിച്ചത് പോലെ തന്നെ... ഞങ്ങള് രണ്ടാളും കീരിയും പാമ്പുമാണെന്ന് നിങ്ങൾക്കെല്ലാർക്കും അറിയാല്ലോ... പിന്നെ എന്തിനാ എന്നോടീ ചതി ചെയ്തത് ഇക്കൂസേ,, ഇതിലും ബേധം പഠിക്കാൻ പോകാതിരിക്കുന്നതാ,, "

"ഉം,, എന്നാ ഇനിയെന്റെ ഷാന മോള് പോകണ്ട ട്ടോ,,, ആഷിയെങ്കിലും സ്വസ്ഥായിട്ട് പേടിച്ചോട്ടെ,,, നിന്റെ ശല്യമില്ലാതെ.. "

"എല്ലാരും ഓന്റെ സൈഡ് ആണല്ലോ,,, ഞമ്മളെ ആർക്കും വേണ്ടല്ലോ,,, എന്നാ ഇനി മുതൽ ഷഹനയും ഓന്റെ ഒപ്പമാ... നോക്കിക്കോ നിങ്ങള്... എന്നെ സംരക്ഷിക്കാൻ ഏല്പിച്ച ഓനെ ഞാൻ വളച്ചൊടിച്ചു കുപ്പിയിലാക്കും.. "

"ഹാ ഹാ ഹാ,,, അത് പൊളിച്ചു... വളച്ചൊടിക്കാൻ പോകുന്ന നിന്റെ എല്ല് വളയാതിരുന്നാ മതി ഷാന,,, ഷംന വിചാരിച്ചിട്ട് നടന്നില്ല,, പിന്നെയല്ലേ നീ... അവൻ വളഞ്ഞാൽ നീ ചോദിക്കുന്നത് ഞാൻ തരും... അവന്റെ കണ്ണിൽ നിങ്ങളൊക്കെ പെങ്ങന്മാരാ,,, "

"ആഹ്,, ഈ ഭൂമിയിലുള്ള എല്ലാരും ആഷിയുടെ പെങ്ങന്മാരാ,, അപ്പോ അവനെങ്ങനെയാ പെണ്ണ് കെട്ടുക ?? ഒരു ഐഡിയ ഉണ്ട് ഷാഹിക്ക,, ഓന്റെ പെണ്ണിനെ ഞമ്മക്ക് കണ്ടെത്താം,,, എങ്ങനെയെന്നു വെച്ചാല്,, പാതാളത്തിലുള്ള ഞമ്മളെ മഹാബലിയുടെ മോളെ അവനിക്ക് വേണ്ടി അന്വേഷിക്കാം.. അതാകുമ്പോ ഭൂമിയിലല്ലല്ലോ,, അത് കൊണ്ട് പെങ്ങളാകൂല.. . എങ്ങനെയുണ്ട് ഞമ്മളെ ഐഡിയ.. "

"ഹും,,, കൊള്ളാം,,, അവനെ വിളിച്ചിട്ട് ഞാൻ പറയാം,, നിനക്കവിടെ പെണ്ണ് കണ്ടു വെച്ചിട്ടുണ്ടെന്ന്... പറയട്ടെ.. ആഷിയോട്.. "

"അയ്യോ,, വേണ്ടായേ,,, ഇനി അതിന്റെ ചൂട് കൂടി കേൾക്കാൻ വയ്യ... ഏതായാലും നിങ്ങളെനിക്കിട്ട് പണിത സ്ഥിതിക്ക് ഞാൻ നിങ്ങൾക്കിട്ടും പണിയാം... "

"എന്ത് പണിയും എന്നാടി നീ പറയുന്നത്.. "

"നിങ്ങളെന്നെ നോക്കാൻ ഏല്പിച്ചത് ആഷിയെയല്ലേ,,, ഞാൻ ആരേലും ആയിട്ട് പ്രേമത്തിലാകുമോന്നല്ലേ ഉപ്പയുടെ പേടി... ആ പേടി ഞാൻ തീർത്തു തരാം... ഞാനും ആഷിയും കട്ടക്ക് പ്രേമിക്കുന്നത് നിങ്ങള് കണ്ടോ.. "

"ആഹ്,, എനിക്കതിൽ വിരോധമൊന്നുമില്ല മോളെ,,, സന്തോഷമേയുള്ളൂ,,, പക്ഷെ അവൻ നിന്നെ പ്രേമിക്കുമെന്ന് എനിക്ക് തോന്നുന്നില്ല... ഏതായാലും ഈ വർഷം നിന്റെ കാര്യം കട്ടപൊക... അവനുണ്ടാകും എന്തിനും... ഏതായാലും അവനെ ഞാനൊന്ന് വിളിച്ചു നോക്കട്ടെ,,, പെങ്ങളെ കുറിച്ചുള്ള അഭിപ്രായം അറിയാല്ലോ.. "

"ആയിക്കോട്ടെ,,, അതേയ് ഞാൻ ചുമ്മാ പറഞ്ഞതാ ട്ടോ,,, എനിക്ക് ആഷിയോട് ഒന്നുമില്ല... ഞമ്മളിങ്ങനെ തന്നെ അങ്ങ് പോകട്ടേന്ന്,, അടിയും വഴക്കുമൊക്കെ ആയിട്ട്.. "
********************************

ഉറങ്ങാൻ കിടക്കുമ്പോഴാണ് ആഷിയുടെ മെസേജ് കണ്ടത്.. ഇറ്റ്സ് ok... എന്ന് മാത്രം അയച്ചിരുന്നു... ചൂടൻ...

കസിൻസ് എന്നാ ഗ്രൂപ്പിൽ ഫാമിലിയിലെ എല്ലാരുമുണ്ട്... അതിലൊരു ലോഡ് മെസ്സേജസ് കണ്ടു... നോക്കുമ്പോ എല്ലാം ഞമ്മളെ പറ്റിയാണ്...

ഷാഹിക്കയാണ് ആദ്യം തുടങ്ങിയത്... ഷഹനയും ആഷിയും ഒരേ കോളേജിൽ... അതിനു താങ്ങിയിട്ട് കുറെ എണ്ണമുണ്ട്.. മൂത്തമ്മയുടെ മക്കൾസൊക്കെ ഞമ്മക്കിട്ട് താങ്ങാൻ പറ്റുന്നത്രെ താങ്ങിയിട്ടുണ്ട്.. ഒന്നും മിണ്ടാതിരുന്നാൽ ശരിയാകൂല്ലല്ലോ...

ചൂടന്റെ മെസ്സേജ് ഒന്നും കാണുന്നില്ല...
അതിനിടെയാണ് മൂത്തമ്മയുടെ ഒരു മോള് എഴുതിയത് കണ്ടത്..

ഷഹന,, ആഷിയെ പൊരിച്ചെടുത്തിട്ടുണ്ടാകുമോ ??

ഞാൻ നല്ല മറുപടി കൊടുത്തു..

"ഇല്ല ഇത്തൂസേ,,, ഇന്ന് ഉപ്പും മുളകും പുരട്ടി വെക്കാനേ പറ്റിയുള്ളൂ,, നാളെ പോയിട്ട് പൊരിച്ചെടുക്കണം... അപ്പോ ഫോട്ടോ ഞാൻ ഗ്രൂപ്പിൽ ഇട്ടു തരാ ട്ടോ "... അല്ല പിന്നെ..

"നീയല്ലേ ആള്,, ചിലപ്പോ ഇന്നന്നെ പൊരിച്ചാലോ.. "..

അടുത്ത ആളുടെ മെസ്സേജ്...

ഇവർക്കൊക്കെ ഇതെന്തിന്റെ കേടാ...

അപ്പോഴാണ് ആഷിയുടെ മെസ്സേജ് പ്രൈവറ്റ് ആയിട്ട് വന്നത്...

"പോയി ഉറങ്ങേടി,,, "

"നീ പോടാ,,, എനിക്കുറങ്ങാൻ മനസ്സില്ലെങ്കിലോ.. "

"ഓഹോ,, മനസ്സ് കൊണ്ടാണോ വായാടി ഉറങ്ങാറ് ??"

"വായാടി,, നിന്റെ കെട്ടിയോൾ,,, എന്നെ അങ്ങനെ വിളിക്കണ്ട... എനിക്കിഷ്ടമല്ല.. "

"ഓഹ് പിന്നെ നിനക്കിഷ്ടമുള്ളത് വിളിക്കാൻ ഞാനാരാ നിന്റെ.. "

"മുറചെക്കൻ "..  കണ്ണിറുക്കുന്ന ഒരു സ്മൈലിയും വിട്ടു കൊടുത്തു..

"പോടി വായാടി,,, ഞാനിതൊക്കെ സ്ക്രീൻഷോട് എടുത്തിട്ട് നിന്റെ ഉപ്പയ്ക്ക് അയച്ചു കൊടുക്കും... വെറുതേ കളിയ്ക്കാൻ നിൽക്കണ്ട.. "

"എനിക്ക് സന്തോഷമേയുള്ളൂ.. നമ്മുടെ കല്യാണം പെട്ടെന്ന് നടത്തും ഉപ്പ... "

"പടച്ചോനെ,, ഇതേത് ജാതി... ഇപ്പഴേ കല്യാണത്തെ കുറിച്ചൊക്കെ കിനാവ് കാണാൻ തുടങ്ങിയല്ലോ.. "

"ഓഹ്,, ഇപ്പോ കിനാവ് കണ്ടതും കുറ്റമായോ,, അല്ല ചൂടാ,, നീയൊക്കെ ഇനിയെപ്പോഴാ കിനാവ് കാണുക.. "

"കാണുമ്പോ പറഞ് തരാടി വായാടി,,, ഇപ്പോ എന്തായാലും കാണുന്നില്ല.. പോരെ "

"ആഹ്, എപ്പോ ആയാലും എന്നെ തന്നെ കാണണേ ചൂടാ,,, ".. 

അവനതിനു റിപ്ലൈ ഒന്നും തന്നില്ല...

പെട്ടെന്നാണ് എനിക്ക് അൻവറിനെ കുറിച്ചോർമ്മ വന്നത്... ഇത്തയോട് വിളിച്ചു ചോദിച്ചാലോ,, അവനെങ്ങനെ കോളേജിൽ എത്തി എന്ന്...

അവനെ കുറിച്ചറിയാനുള്ള ആകാംക്ഷയിൽ ഞാൻ ഇത്തയുടെ ഫോണിലേക്ക് ഡയൽ ചെയ്തു

ഷഹന
@@@@

Part 3
******

അൻവറിനെ കുറിച്ചറിയാനുള്ള ആകാംക്ഷയിൽ ഞാൻ ഇത്തയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു..

"ഇത്താ,,, ഇങ്ങളെ ഒരു വിവരവുമില്ലല്ലോ... ഇപ്പോ ഞമ്മളെയൊക്കെ വേണ്ടാതായി അല്ലേ.. "

ചുമ്മാ പരിഭവം നടിച്ചു ഞാൻ തന്നെ സംസാരിച്ചു തുടങ്ങി..

"എന്റെ വിവരമില്ലെങ്കിലെന്താ,, നിന്റെ വിവരങ്ങളൊക്കെ ഞാനറിയുന്നുണ്ട്... ഗ്രൂപ്പിൽ വന്ന മെസ്സേജസൊക്കെ വായിച്ചിട്ട് നിന്നെ വിളിക്കാനിരിക്കയായിരുന്നു ഞാൻ.. അപ്പോഴാ നീ ഇങ്ങോട്ട് വിളിക്കുന്നത്... "

"ആഹാ,, ഇങ്ങള് ആള് മോശമില്ലല്ലോ,, പൂർവ കാമുകന്റെ വിശേഷങ്ങളൊക്കെ നോക്കി അവിടെ കുത്തിയിരുന്നോ,, ഇങ്ങളെ കെട്ടിയോൻ അറിയണ്ട,, "

"പോടി,, ഞാനതൊന്നും നോക്കിയതല്ല... എന്റടുത്തു ഷാഹിക്ക വിളിച്ചു പറഞ്ഞിരുന്നു നീയും ആഷിക്കയും ഒരേ കോളേജിലാണെന്ന്.. ഉപ്പയ്ക്ക് ആകെയുള്ള സമാധാനവും അതാണെന്ന്.. "

"എല്ലാർക്കും സമാധാനം കിട്ടിയപ്പോ ഈ ഷഹനയുടെ മനസ്സമാധാനം പോയി കിട്ടി... ആ ചൂഡനെ കൊണ്ട്.. "

"നിന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ പൊളിച്ചേനെ,,  ഹി ഹി ഹി.. "

"ഇത്തൂസിന്റെ പൂതി കൊള്ളാലോ,,, ഇപ്പോഴുമുണ്ടോ ആഷിയോടൊരു മുഹബ്ബത്ത്,, ??"

"ഹേയ് ഇപ്പൊ ഒന്നുല്ലടാ,,, ഞാൻ ചുമ്മാ പറഞ്ഞതാ,, എന്തോ അന്നൊരുപാട് ഇഷ്ടായിരുന്നു,,, പക്ഷെ തിരിച്ചു തരാൻ അവനിക്ക് തോന്നാത്തത് കൊണ്ട് അതവിടെ അവസാനിപ്പിച്ചു.. അത്രേയുള്ളു... അല്ല,, എന്തായി നിങ്ങളുടെ കാര്യം... ഇപ്പോഴും അടിയും വഴക്കൊക്കെ തന്നെയാണോ... ??"

"ആഹ്,, അതിനൊരു മാറ്റവുമില്ല... പിന്നെ ഇത്താ,, ഞാൻ വിളിച്ചത് വേറൊരു കാര്യം ചോദിക്കാനാ,, ഇങ്ങളെ അനിയനില്ലേ,, അൻവർ,,, അവനിപ്പോ എവിടെ,, ബാംഗ്ലൂരല്ലേ,, ??"

"അല്ല,, ഇപ്പോ നാട്ടിലുണ്ട്... അവനിക്ക് ഇപ്പോ ഡിഗ്രി പഠിക്കണമെന്ന് വല്ലാത്ത പൂതി,,, ബാംഗ്ലൂരുള്ള ഷോപ്പ് ഏതോ കൂട്ടുകാരനെ ഏല്പിച്ചിട്ട് ഇപ്പോ പഠിക്കാൻ പോകുന്നുണ്ട്.. എന്തേയ്,,, അവനും നിന്റെ കോളേജിലാണോ ??"

"ആഹ്,, ഞാനിന്ന് കണ്ടു.. കോളേജിൽ വെച്.. ഒന്നും മിണ്ടാൻ നിന്നില്ല... അവൻ അവിടെ പഠിക്കുന്നുണ്ടെന്ന് അറിയില്ലല്ലോ... അതാ ചോദിച്ചത്... "

"അവൻ ഇടയ്ക്കിടെ നിന്നെ കുറിച് ചോദിക്കാറുണ്ട്... നിന്നെ കുറിച് ആകെ നല്ലത് പറയുന്നത് അവനേയുള്ളു എന്നാ എനിക്ക് തോന്നുന്നത്... പാവം കുട്ടിയാണല്ലേ ഷഹന എന്നെന്നോട് പറയുമ്പോ ഞാൻ ഒന്ന് മൂളി കൊടുക്കും... ഞമ്മക്കറിയുന്ന ഷഹന അത്ര പാവമൊന്നുമല്ലല്ലോ,,, അവന്റെ തെറ്റിദ്ധാരണ ഞാൻ മാറ്റാനും പോകാറില്ല... "

"നല്ല ഇത്തൂസ്,,, അവനെങ്കിലും അങ്ങനെ പറഞ്ഞല്ലോ... ഞമ്മക്ക് സമാധാനായി... ഇനി അവനെ കണ്ടാൽ ഒന്ന് വിശദമായി പരിചയപ്പെടണം... "

"പരിചയപെടുന്നതൊക്കെ കൊള്ളാം,,, അവനെയും പേര് വിളിച്ചു കളിക്കരുത്... ഇക്കാന്ന് വിളിക്കാൻ നോക്കണം... അല്ലെങ്കിൽ പിന്നെ നിന്നെ കുറിച്ചുള്ള ധാരണയൊക്കെ അങ്ങ് മാറിക്കോളും കേട്ടോടി.. "

"ഉത്തരവ് മഹാറാണി... കെട്ടിയോന്റെ അനിയനോടൊക്കെ എന്താ സ്നേഹം... സ്വന്തം കൂടെപ്പിറപ്പിനോടില്ല.. "

പലതും പറഞ്ഞും ചിരിച്ചും അന്നത്തെ ഫോൺ സംഭാഷണം ഞാനവിടെ അവസാനിപ്പിച്ചു..

************************************

പിന്നീടുള്ള ദിവസങ്ങളൊക്കെ മഹാ ബോറായിരുന്നൂന്ന് വേണം പറയാൻ... ആഷിയെ പേടിച്ചു ഒന്നും കളിക്കാൻ പറ്റാറില്ല... സഹലയ്ക്ക് എപ്പോ നോക്കിയാലും ഫോൺ വിളിയാ... നിശയും രാജപ്പനും കൂടി കറങ്ങാത്ത സ്ഥലമുണ്ടോന്ന് ഞമ്മക്ക് സംശയമാ... ക്ലാസ്സിലേക്കെന്നും പറഞ് അവൾ വരും.. ഓന്റൊപ്പം കറങ്ങാൻ പോകും... നല്ല ടീമാ...

പലപ്പോഴും ഒറ്റയ്ക്കായി പോകുമ്പോ ഇടയ്ക്കൊക്കെ ലൈബ്രറി ലക്ഷ്യമാക്കി നടക്കും... അവിടെയിരുന്ന് എന്തേലും വായിച്ചോണ്ടിരിക്കും...

ദിവസങ്ങൾ അങ്ങനെ കടന്നു പോയി.. ഇടയ്ക്കൊക്കെ ആശിയുമായി വഴക്കാകും.. അതിനിടയിലാണ് ഒരു സംഭവമുണ്ടായത്..

ഫ്രീ ടൈമ് ഞാൻ ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് സഹല ഓടിക്കൊണ്ട് വന്നത്..

"ഡി,, ഷാന,, നീ നോക്കിയേ,, നിന്റെ ചൂടനും വേറൊരു പെണ്ണും കൂടി സൊള്ളുന്നത്... കണ്ടിട്ട് രണ്ടും ലവ് ആണെന്ന തോന്നുന്നത്.. നിനക്ക് കാണിച്ചു തരാൻ അവര് കാണാതെ ഞാൻ ഒരു ഫോട്ടോ എടുത്തിട്ടുണ്ട്.. "

അവളുടെ ഫോൺ എന്റെ മുന്നിലേക്ക് നീട്ടിയപ്പോ സംഭവം ശരിയാണ്... തൊട്ടുരുമ്മി ഇരിക്കുന്നുണ്ട് ചൂടൻ... ഏതോ പെണ്ണുമായി..

"നീ ഇതെനിക്ക് വാട്സാപ്പിലെക്ക് അയക്ക്,,, ഇനി ഇത് വെച് ഞാനൊരു കളി കളിക്കട്ടെ.. കുറെ നാളായി അവനിക്കിട്ട് ഒന്ന് പണിയണമെന്ന് വിചാരിച്ചിട്ട്... "

അങ്ങനെ ആ ഫോട്ടോ ഞമ്മളെ ഗാലറിയിൽ വന്നു... അത് നോക്കി ഞമ്മളൊന്ന് ഉള്ള് തുറന്ന് ചിരിച്ചു..

"മോനെ ആഷി,, ഇനി നീ ഷഹനയുടെ കളി കണ്ടോ... എനിക്കൊരു ഫ്രീഡം തരാതെ നീയിങ്ങനെ പേടിപ്പിച്ചു നടന്നില്ലേ... ഇനി നിന്നെ ഞാൻ പേടിപ്പിക്കും.   നോക്കിക്കോ.. "

ഓരോന്നും മനസ്സിൽ പറഞ് ഞാൻ അവനെ തിരഞ്ഞു നടന്നു... എവിടെയും കാണാൻ കിട്ടണ്ടേ.. പണ്ടാരം... ഇനി ഓളെയും കൂട്ടി ഒളിച്ചോടിയോ എന്തോ...

കുറെ തിരഞ്ഞപ്പോ കണ്ടു.... കോളേജ് ഗ്രൗണ്ടിലൂടെ ഒറ്റയ്ക്ക് നടന്നു പോകുന്ന ഞമ്മളെ ചൂഡനെ..

"ഹലോ  ആഷി,,, ഒന്ന് നിന്നേ.. "

എന്റെ വിളി കേട്ടതും അവനവിടെ നിന്നു... ഞാൻ അവനിലേക്ക് നടന്നടുക്കുന്നത് വരെ എന്നെ തന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു..

"ആഷി,,, നീ ഞമ്മള് വിചാരിച്ച പോലെയൊന്നുമല്ലല്ലോടാ,,, ആള് പുലിയാണല്ലോ... "

"അതെ,, പുലി തന്നെയാ,, തന്നെ പോലെയുള്ളതിനെയൊക്കെ മെരുക്കിയെടുക്കണമെങ്കിൽ അറ്റ്ലീസ്റ്റ്  പുലിയെങ്കിലും ആകണ്ടേ വായാടി ??"

"ഓഹോ അപ്പോ നിന്റെ പെണ്ണും എന്നെ പോലെ വായാടി ആണോടാ ??അങ്ങനെയെങ്കിൽ അത് പൊളിച്ചു... ഇൻക് അങ്ങനെ തന്നെ വേണം.. "

"നീ ഇതേത് പെണ്ണിന്റെ കാര്യമാ പറയുന്നത്... കുറെ നേരായല്ലോ മുന വെച് സംസാരിക്കുന്നു,, ഒന്ന് തെളിച്ചു പറയെടി "

അപ്പോഴേക്കും ചെക്കൻ ചൂടായി.. ഞാനെന്റെ ഫോൺ അവനിക്ക് മുന്നിലേക്ക് നീട്ടി...

"ദേ നോക്കിയേ,,, ഈ പെണ്ണിന്റെ കാര്യമാ പറഞ്ഞത്... അങ്ങേയ്ക്ക് അറിയുമോ ആവോ ??"

ഒരല്പം പരിഹാസത്തോടെ ഞാനവനെ നോക്കി ചോദിച്ചു... അവനു യാതൊരു ഭാവ മാറ്റവുമില്ല...

"ഞാനീ ഫോട്ടോ കസിൻസ് ഗ്രൂപ്പിൽ ഇടും... അതോടെ നിന്റെ നല്ല പിള്ള ചമയൽ ഒക്കെ അങ്ങ് കാറ്റിൽ പറക്കും മോനെ ആഷി "

പറഞ്ഞു തീർന്നതും അവനെനിക്കരികിലേക്ക് വന്നു,, പെട്ടെന്നവൻ എന്നെ അവനിലേക്ക് ചേർത്ത് പിടിച്ചു.. അവന്റെ ഫോണിൽ ഒരു സെൽഫി എടുക്കുകയും ചെയ്തു...

അപ്രതീക്ഷിത സെൽഫി ആയത് കൊണ്ട് നമ്മളെ നല്ല മൊഞ്ചുണ്ടാകും കാണാൻ.. അല്ല പിന്നെ...

"നീ ഇത് ഗ്രൂപ്പിലിട്ടാൽ ഞാനിപ്പോ എടുത്ത നമ്മുടെ സെൽഫിയും ഇടും... എന്നിട്ട് ഒരു കാപ്ഷനും കൊടുക്കും... ഞാനും എന്റെ പെണ്ണും എന്ന് പറഞ്... അപ്പോ പിന്നെ ഗ്രൂപ്പിൽ നിനക്ക് നല്ല സ്വീകരണമായിരിക്കും...പക്ഷെ അത് ഞാനത്ര കാര്യമാക്കുന്നില്ല... വേറൊന്ന് കൂടി ഞാൻ  ചെയ്യും... അത് നിന്നേ നല്ല വണ്ണം ബാധിക്കും മോളെ,,, "

"നീയെന്താ ചെയ്യല്,, അതും കൂടി പറയെടാ.. "

"നിന്റെ ഉപ്പയ്ക്ക് അയച്ചു കൊടുക്കും,,, എന്റെ സ്ഥാനത്തു മറ്റൊരുത്തന്റെ മുഖം എഡിറ്റ് ചെയ്തു വെക്കും... പിന്നെ എന്താ നടക്കാന്ന് നിനക്കറിയാല്ലോ,,, അത് കൊണ്ട് എന്റെ മോളിപ്പോ നിന്റെ ഫോണിലുള്ള ഫോട്ടോ അങ്ങ് ഡിലീറ്റ് ചെയ്തേക്ക്... "

അവൻ പറയുന്നത് കേട്ട് ഞാനാകെ പരിഭ്രമിച്ചു... അവനിക്കിട്ട് പണിയാൻ പോയ ഞാനാ... ഇപ്പോ എട്ടിന്റെ പണി കിട്ടി ഇവിടെ നിൽക്കുന്നത്...

മനസ്സില്ലാ മനസ്സോടെ ഞാൻ ആ ഫോട്ടോ ഡിലീറ്റ് ആക്കി അവനു കാണിച്ചു കൊടുത്തു..

ഒരൊന്നൊന്നര ആക്കിയ ചിരി അവനെനിക്ക് തന്നു.. എന്റെ കൈ പിറകിലേക്ക് വലിച്ചു തിരിച്ചിട്ടു അവൻ പറയാ..

"ഒരു പെൺകുട്ടിയോട് അടുത്തിരുന്നു സംസാരിച്ചെന്ന് വെച് അവളെന്റെ കാമുകി ആകാൻ പോകുന്നില്ല... നീയൊക്കെ ആ കണ്ണ് കൊണ്ട് കാണുന്നത് കൊണ്ടാ അങ്ങനെ തോന്നുന്നത്... പിന്നെ ഡിലീറ്റ് ആക്കാൻ പറഞ്ഞത് ആ പെൺകുട്ടിയുടെ ഭാവി കളയണ്ടാന്ന് കരുതിയ... അല്ലാതെ എന്റെ ഭാഗം ന്യായീകരിക്കാനല്ല... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്കറിയാം ഞാനാരാണെന്ന്... കേട്ടോടി വായാടി.. "

"ആഹ് കൈ വിടെടാ തെണ്ടി,,, എനിക്ക് വേദനിക്കുന്നു... "

ഞാൻ കെഞ്ചി പറഞ്ഞിട്ടും അവനത് കൂട്ടാക്കിയില്ല..

"ഇനി മുതൽ ഞാൻ ഒന്ന് കൂടി സ്‌ട്രിക്‌ട് ആകാൻ പോകുകയാ... ഫ്രണ്ട്‌സിനോടുള്ള നിന്റെ പോക്ക് വരവ്,,, അതെവിടെയായാലും ഇനി വേണ്ട... നിനക്കു പിന്നാലെ എപ്പോഴും ഞാനുണ്ടാകും... അവരൊപ്പം കൂടിയുള്ള നിന്റെ ക്ലാസ് കട്ട് ആക്കലൊക്കെ ഞാൻ കാണുന്നുണ്ട്..ഇനി ഈ കോളേജിൽ നീ ആഷി അറിയാതെ ഒന്നും ചെയ്യാൻ പോകുന്നില്ല.. നോക്കിക്കോ... "

അതും പറഞ്ഞവൻ കയ്യിന്റെ പിടി വിട്ടു... വേദന കൊണ്ട് ഞാൻ കൈ കുറെ വട്ടം കുടഞ്ഞു... ആ കുരിപ്പിന് യാതൊരു കുലുക്കവുമില്ല...

"വല്ലാത്ത കഷ്ടമാണല്ലോ നിന്നെ കൊണ്ട്... കോളേജ് ലൈഫൊക്കെ ആസ്വദിക്കാന്ന് വെച്ചതാ.. അപ്പോഴാ ഓരോ ചൂടൻ നിയമങ്ങൾ... സാരമില്ല... ഈ ഒരു വർഷമല്ലേ,, അത് കഴിയാറാകാലയല്ലോ... അപ്പോ പിന്നെ നിന്റെ ശല്യം സഹിക്കണ്ടല്ലോ... ഞാനെനിക്ക് ഇഷ്ടമുള്ളത് പോലെ നടക്കും... നീയും നോക്കിക്കോ.. "

"ഓഹ്,, ആയിക്കോട്ടെ പെങ്ങളെ... എന്നാ പിന്നെ ഞാനങ്ങോട്ട് പോയ്കോളാം... "

"അതേയ്,,, എന്റെ ഫോട്ടോ ഡിലീറ്റ് ആക്കിയിട്ട് പോയ മതി.. "

"എനിക്ക് മനസ്സില്ലെങ്കിലോ.. "

"ഞാനെന്റെ മനസ്സ് കൊണ്ട് ആക്കാം.. "

"അച്ചോടാ,,, ആ വൃത്തികെട്ട മനസ്സ് അവിടെ തന്നെ വെച്ചേക്ക്,,, എന്റെ ഫോൺ തൊടാൻ വരണ്ട... "

"ഡാ,, ആഷി,,, അധികം കളിക്കല്ലേ,,, എന്റെ ഫോട്ടോ ഡിലീറ്റ് ആക്കിയിട്ട് പോയ മതി.. ഞാൻ നീ പറഞ്ഞത് അനുസരിച്ചല്ലോ... പിന്നെ നിനക്കെന്താ ഞാൻ പറയുന്നത് കേട്ടാല്... "

അവന്റെ മുന്നിൽ രണ്ട് കയ്യും നീട്ടി തടസ്സമായി നിന്നു കൊണ്ട് ഞാൻ അത് പറഞ്ഞു...

"ഇതെന്റെ ഫോൺ,,, ഞാനെടുത്ത സെൽഫി,,, കൂടെ എന്റെ പെങ്ങളും,,, അതിൽ അന്യായമായിട്ട് ഞാനൊന്നും കാണുന്നില്ല.. അത് കൊണ്ട് മോള് വഴി മാറിയട്ടെ,,, എനിക്കിപ്പോ ഇത് ഡിലീറ്റ് ആക്കാൻ മനസ്സില്ലാ... "

"അപ്പോ നിനക്കെന്നെ അത്രയ്ക്ക് ഇഷ്ടമാണല്ലേ,,, കൊച്ചു കള്ളാ,,, എന്നാ ഇയ്യന്നെ  വെച്ചോ,, ഡിലീറ്റ് ആക്കണ്ട.. "

കുറച്ചു നാണമൊക്കെ മുഖത്തു വരുത്തി വെച് ഞാനവനെ നോക്കി പറഞ്ഞു..

കലിപ്പ് മോഡ് ആക്ടിവായിട്ടുണ്ട്...

"ഡി കോപ്പേ,, നിന്നെ ഇഷ്ടമായത് കൊണ്ടൊന്നുമല്ല,,, ഇതിപ്പോ കളയാത്തത്... ഇതുപോലെ നീ ഇനിയും വല്ല ദുരുദ്ദേശവും കൊണ്ട് വന്നാലോ,, അന്നെന്റെ കയ്യിൽ എന്തേലും പിടിവള്ളി വേണ്ടേ,,, അതിനുള്ള മുൻകരുതലാണ്  ഇത്... "

"ഓഹ്,, പിന്നെ,,, ചുമ്മാ നീ പെങ്ങളെന്ന് പറയുന്നതാ,, നിന്റെ ഉള്ളിൽ ഞമ്മളോടുള്ള മുഹബ്ബത്ത് ഞമ്മക്കറിയാ ട്ടോ... ഞാനാരോടും പറയില്ല... ഈ കാര്യം... നമുക്കിത് രഹസ്യായിട്ട് വെക്കാം.. എന്തേയ്.. "

"വേണ്ടെടി,, നോട്ടീസ് അടിച്ചു വിട്ടോ... അതായിരിക്കും ബെറ്റർ,,, ഒന്ന് പോടി... "

"അപ്പോ ഞാൻ നോട്ടീസ് അടിക്കാൻ കൊടുക്കട്ടെ... "

"ഇത് വല്യ ശല്യമായല്ലോ പടച്ചോനെ,,, നീയൊന്ന് പോയെ,,, നീ ഇനി എന്ത് പറഞ്ഞാലും ഞാനീ ഫോട്ടോ കളയില്ല... "

അതും പറഞ്ഞവൻ എന്നെ തട്ടി മാറ്റി പോകാനൊരുങ്ങി...

"എടാ ആഷി,,, എന്നെ അതിൽ തീരെ മൊഞ്ചില്ലടാ,,, ആകെക്കൂടി ഒരു പ്ലിങ്ങിയ മോന്തയാ,,, അത് കളഞ്ഞിട്ട് നമുക്കൊന്നിച്ചു ഒരു അടിപൊളി സെൽഫി എടുക്കാട,, "

"ഞാനിത് ഫ്രെയിം ചെയ്ത വെക്കാനൊന്നും പോണില്ല... അല്ലെങ്കിലും നിനക്കുള്ള മൊഞ്ചു മാത്രല്ലേ ക്യാമെറയിൽ തെളിയൂ... "

അതും പറഞ്ഞവൻ നടന്നകന്നു...

എന്നാലും എന്തൊക്കെയായിരുന്നു എന്റെ മനസ്സിൽ... ഇതിപ്പോ വെള്ളത്തിൽ വരച്ച വര പോലെയായി... പിരാന്ത്...

ഓരോന്ന് ആലോചിച്ചു തിരിച്ചു നടക്കാനൊരുങ്ങുമ്പോഴാണ് പിന്നിൽ നിന്നൊരു വിളി കേട്ടത്..

"ഷഹന,,, ഒന്നവിടെ നിൽക്കുമോ ??"

ആരാണെന്ന് നോക്കാൻ ഞാൻ പിന്തിരിഞ്ഞു നോക്കി...

അൻവർ...

ഷഹന
@@@@

Part 4
*******

"ഷഹന ഒന്ന് നിൽക്കുമോ "

വിളിച്ചത് ആരാണെന്ന് അറിയാൻ ഞാനൊന്നു പിന്തിരിഞ്ഞു നോക്കി..

അൻവർ

എനിക്കരികിലേക്ക് നടന്നടുത്തവൻ ഒരു പുഞ്ചിരി സമ്മാനിച്ചു...

"ഇപ്പോ ഇവിടെന്ന് നിന്നോട് സംസാരിച്ചതാരാ ഷഹന ??"

ആശിയുമായിട്ടുള്ള സംസാരം അവൻ കണ്ടെന്നിരിക്കണം,, അതാണ് ചോദിച്ചത്..

"അത്,, എന്റെ കസിനാണ് അൻവർക്ക,,, "

ഇത്ത പറഞ്ഞോണ്ടാണ് ഞമ്മള് ഇവനെ ഇക്കാന്നൊക്കെ വിളിക്കുന്നത്... അല്ലെങ്കിൽ ഇപ്പോ കാണായിരുന്നു..

"ഓഹ്,, അങ്ങനെ,, ഞാനൊന്നു ചോദിച്ചോട്ടെ,, ഷഹനയോട്,,, "

"ആഹ്,, ചോദിച്ചോളൂ,, " ഭയങ്കര വിനയമൊക്കെ വരുത്തി ഞാൻ അവനോട് മറുപടിയും പറഞ്ഞു...

ആകെ എന്നെ നല്ലതായിട്ട് കാണുന്നത് ഈ നിൽക്കുന്ന മഹാനല്ലയോ,,, അപ്പോ പിന്നെ ഞമ്മള് അത് പോലെ നിന്നു കൊടുക്കണ്ടേ,,,

"ഷഹനയ്ക്ക്  ലവ് അഫയർ വല്ലതും ഉണ്ടോ ??"

ആഹാ,, ബെസ്റ്റ് ചോദ്യം...

"ഇതുവരെ ഇല്ല ഇക്ക,,, ഇനിയങ്ങോട്ട് ഉണ്ടാകുമോന്ന് പറയാനും പറ്റില്ല... എന്തേയ് അങ്ങനെ ചോദിച്ചത്,,, ഇങ്ങൾക് താല്പര്യമുണ്ടോ ഞമ്മളുമായിട്ടുള്ള പ്രണയത്തിനു ?? ഹി ഹി "

അവസാനം ഞാനൊന്നാക്കിയതായിരുന്നു... പക്ഷെ അതാ തെണ്ടിക്ക് മനസ്സിലായില്ല..

"താല്പര്യമുണ്ട്,, പക്ഷെ പ്രണയിക്കാനല്ല,,, കല്യാണം കഴിക്കാൻ... അത് കഴിഞ്ഞിട്ട് പ്രണയിക്കുന്നതല്ലേ സുഖം.. "

"ആഹാ,, ഇങ്ങളെ പ്രൊപോസിങ്‌ കൊള്ളാല്ലോ മാഷേ,,, നിങ്ങളിത് ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത് വല്ല പിടിയുമുണ്ടോ ??.. ഇന്നത്തെ കാലത്തു നേരെ തിരിച്ചാണ് സംഭവിക്കാർ... ഇതിപ്പോ ഒരുമാതിരി ഓൾഡ് മോഡൽ ആയി പോയല്ലോ അൻവർക്ക... "

അതും പറഞ് ഞാനൊന്ന് ചിരിക്കാൻ തുടങ്ങി..

"ഏത് മോഡൽ ആയാലും നമ്മുടെ ജീവിതത്തെ പ്രണയിച്ചാൽ പോരെ ഷഹന,,, "

പടച്ചോനേ,,,, ഞമ്മക്ക് ഉത്തരം മുട്ടി... ഇനിയെന്താ ഇപ്പോ പറയാ ??

"അതേയ് ഇക്കാ ,,,, ഞാനിപ്പോ ഒരു കല്യാണത്തെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല... ഏതായാലും ഡിഗ്രി കഴിയട്ടെ,, അപ്പോ നമുക്ക് നോക്കാം... അതുവരെ ഞാനിങ്ങനെ തന്നെ അങ്ങ് പൊയ്ക്കോട്ടേ.. "

"തന്റെ ഈ ഇക്കാന്നുള്ള വിളി കേൾക്കുമ്പോ എന്തോ വല്ലാത്ത ഫീലാണ് ട്ടോ... "

"സത്യം,,, എനിക്കുമങ്ങനെ തന്നെ,, ആരെയും വിളിച്ചു ശീലമില്ലാത്തോണ്ട് ഒരു എടങ്ങേറ് ഫീൽ... "

അത് കേട്ടപ്പോ അവനൊന്ന് ചിരിച്ചു..

"നീ ആള് കൊള്ളാല്ലോടി,, "

"അത്രയ്ക്കൊന്നും കൊള്ളില്ല അൻവർക്ക,, ഇങ്ങള് കരുതും പോലെ ഷഹന അത്ര പാവമൊന്നുമല്ല,,, എനിക്കറിയാം നിങ്ങളന്ന് നിങ്ങളുടെ വീട്ടിൽ വെച് അവിചാരിതമായിട്ടാണെങ്കിലും എന്റെ യഥാർത്ഥ മുഖം കാണാനിടയായത് കൊണ്ടാണ് ഇന്നെന്നെ വന്ന് ഇഷ്ടമാണെന്ന് പറഞ്ഞത് എന്ന്... പക്ഷെ ഷഹനയെ കുറിച് കൂടുതൽ അറിയാതെ പെട്ടെന്നങ്ങനെ ഒരു തീരുമാനം എടുക്കണ്ടായിരുന്നു... സാരമില്ല,, ഇനിയും രണ്ട് വർഷമുണ്ട്,, എന്നെ കുറിച് മനസ്സിലാക്കാൻ... അപ്പോ ഇങ്ങള് തന്നെ ഈ തീരുമാനം മാറ്റും.. "

"എനിക്കറിയാം ഷഹനയെ കുറിച്,,, ഇത്ത പറഞ്ഞത് വെച്ചും ഞാൻ കണ്ടത് വെച്ചും എങ്ങനെയാണു ഷഹന എന്ന് ഞാൻ ഒരു വിധം മനസ്സിലാക്കിയിട്ടുണ്ട്... പിന്നെ,, ആ മുഖത്തിന്റെ മൊഞ്ചു,, അതിന്നും മാഞ്ഞു പോയിട്ടില്ല ഈ ഖൽബിൽ നിന്ന്... അത് കൊണ്ടാണ് ആദ്യം തന്നോട് വന്ന് കല്യാണത്തെ കുറിച്ചൊക്കെ സംസാരിച്ചത്... ഇനിയിപ്പോ ഏതായാലും രണ്ട് വർഷം കൂടി നല്ല വണ്ണം പരിചയപെട്ടിട്ട് നമുക്ക് ആലോചിക്കാം... "

മറുപടിയായി ഞാനൊന്നും പറഞ്ഞില്ല... കാരണം എനിക്കെന്തോ അവനെ ഉൾകൊള്ളാൻ പറ്റാത്ത പോലെ... ഒരുപക്ഷെ ഇവൻ എന്റെ ഉപ്പയോടാണ് ഇതിനെ കുറിച് ആദ്യം സംസാരിച്ചതെങ്കിൽ ഇന്നന്നെ നടത്തിക്കോളും എന്റെ വിവാഹം... അത്രയ്ക്ക് ഇഷ്ടാണ്,, ഉപ്പയ്ക്ക് ഇവരുടെ ഫാമിലിയെ...

പടച്ചോനേ,,, ആരെയാണ് നീ എനിക്ക് വേണ്ടി വിധിച്ചത് ??? ആരെയായാലും ഞാൻ കൊതിച്ചത് പോലൊരു ജീവിതം തന്നാൽ മതിയായിരുന്നു..

************************************

രാത്രി ഏറെ വൈകിയിട്ടും ഉറങ്ങാൻ പറ്റുന്നില്ലായിരുന്നു... എന്തോ അൻവറിന്റെ വാക്കുകൾ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു... എന്താണവനെ എനിക്ക് അംഗീകരിക്കാൻ പറ്റാത്തത് ?? അതിനു മാത്രമുള്ള പോരായ്മകളൊന്നും അവനില്ലല്ലോ... ഇനിയെന്റെ മനസ്സിൽ മറ്റാരോടോ സ്നേഹം തോന്നി തുടങ്ങിയോ...

കളിയായിട്ടാണ് ആഷിയോട് ഓരോന്ന് പറയുന്നതെങ്കിലും,, ഉള്ളിലെവിടെയോ ഒരു സതോഷം തോന്നാറുണ്ട്,, അവനോടൊപ്പം ചെലവഴിച്ച നിമിഷങ്ങളെ കുറിച്ചോർത്തു...

ഉറക്കം വരാതായപ്പോൾ ഞാൻ ഫോണെടുത്തൊന്ന് നോക്കി... ആഷിയുടെ മെസ്സേജും ഉണ്ട്,, ഷാഹിക്കയുടേതും ഉണ്ട്..

ഷാഹിക്കയുടെ വോയിസ് മെസ്സേജ് കേട്ട് നോക്കി..

"ഷാന,,, നിന്റെ സെൽഫി പൊളിച്ചു ട്ടോ... നല്ല രസമുണ്ടെടി നിന്നെ അവനോടൊപ്പം കാണാൻ,,, ആഷിക്ക് കണ്ണ് തട്ടാതിരിക്കാൻ നിന്നു കൊടുത്ത പോലെയുണ്ട് നിന്റെ മോന്ത... ഇത് കണ്ടപ്പോ തൊട്ട് ഞാനിവിടെയിരുന്നു ചിരിക്കയാ... "

കോന്തൻ,,, അപ്പഴേക്കും അത് ഷാഹിക്കയ്ക്ക് അയച്ചു കൊടുത്തു... അതിനായിരിക്കും ഡിലീറ്റ് ആക്കാതെ വെച്ചത്...

ഞാൻ ഒരു റിപ്ലൈ കൊടുത്തു

"ഷാഹിക്ക,,, ഇങ്ങള് ചിരിച്ചോളൂ ട്ടോ... എല്ലാരും കൂടി ഞമ്മളെ ആക്കി ചിരിക്ക്... ചിരി നിർത്തി കഴിഞ്ഞാൽ എനിക്കൊന്നു അയക്കണെ,, ആ ഫോട്ടോ...
ഞാനും കൂടി ഒന്ന് മനസ്സറിഞ്ഞു ചിരിക്കട്ടേന്ന്.. "

"നിനക്കു അയക്കണ്ടാന്ന് അവൻ പ്രോമിസ് ചെയ്യിപ്പിച്ചിരുന്നു... അത് കൊണ്ട് ഞാൻ അയച്ചു തരില്ല...നീ അവനോട് ചോദിച്ചു നോക്ക്... "

അതും പറഞ് ഷാഹിക്ക പോയി...

ആഷിയുടെ മെസ്സേജ് നോക്കിയപ്പോ ഞമ്മളൊന്ന് ഞെട്ടി..

"ഡി,, ഷഹന,,, എനിക്ക് തന്നോടൊന്ന് സംസാരിക്കണം.. "

പടച്ചോനെ,,, ഇനി ഇവനും ഞമ്മളെ ഇഷ്ടായോ..  അതായിരിക്കുമോ ഇനി സംസാരിക്കാനുണ്ടാവുക,, ഏതായാലും കുറച്ചു ജാഡ കാണിക്കാം... എന്നിട്ട് അറിയാം എന്താ സംസാരിക്കാനുള്ളതെന്ന്...

"തന്റെ സംസാരം കേട്ട് ബോറടിച്ചിട്ടാ ഞമ്മള് വീട്ടിലേക്ക് വരുന്നത്,, ഇവിടെയെങ്കിലും ഞമ്മളെ ഒന്ന് ഫ്രീ ആക്കി വിട്ടൂടെടാ.. "

"ഓഹ് പിന്നെ,, സംസാരം കേട്ടാല് ബോറടിക്കുന്നൊരാള്,,, ഒന്ന് പോടി... എനിക്ക് തന്നോടൊരു കാര്യം ചോദിക്കാനാ.. "

"ആഹ്,, ചോദിക്കലും പറയലുമൊക്കെ ഇനി നാളെ കോളേജിൽ വെച്ചാകാം... എനിക്കുറങ്ങണം... "

"ഓഹ് ആയിക്കോട്ടെ മാഡം.. "

അവനെന്തായിരിക്കും പറയാനുണ്ടാവുക എന്ന ആകാംക്ഷയിൽ ആയിരുന്നു ഞാനന്ന് ഉറക്കിനെ വരവേറ്റത്...

***********************************

രാവിലെ കോളേജിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് ഉമ്മ പറയുന്നത് കേട്ടത്..

"ഷാന,, നിയറിഞ്ഞോ,, മൂന്നാലു മാസം കഴിഞ്ഞാൽ ഞമ്മളെ അജ്‌വാന്റെ കല്യാണാണ്... കാക്കു ഇന്നലെ വിളിച്ചപ്പോ പറഞ്ഞതാ... ഇങ്ങള് രണ്ടാളും സമപ്രായക്കാരല്ലേ,, അതോണ്ടാകും കാക്കു എന്റെടത്തു ചോദിച്ചത്,, ഷാനാന്റെ കാര്യോന്നും നോക്കുന്നില്ലേ എന്ന്.. "

പടച്ചോനെ പെട്ടല്ലോ,,, ഈ അജ്‌വ എന്ന് പറയുന്നത് ഞമ്മളെ ആഷിയുടെ പെങ്ങളാ.. അവളും ഞാനും ഒരേ പ്രായക്കാരായതാണ് ഇപ്പോ പ്രശ്നത്തിലാക്കുന്നത്... ഇനിയിപ്പോ കാക്കൂന്റെ ഈ ചോദ്യം ഉമ്മ ഉപ്പാക്ക് കൈമാറും... അതോടെ ഞമ്മളെ കാര്യത്തിൽ ഏതാണ്ട് തീരുമാനമാകും...

"അവളുടെ കല്യാണം ഉണ്ടെന്ന് കരുതി എന്റേതും നടത്തണമെന്ന് എന്താ കാക്കൂന് ഇത്ര നിർബന്ധം... ദേ ഉമ്മാ,, ഞാനൊരു കാര്യം പറയാം,, എനിക്ക് ഇപ്പഴേ കല്യാണമൊന്നും വേണ്ട... ഇങ്ങളിതെനി ഉപ്പാനോട് പറഞ് കുളമാക്കണ്ട.. "

ഉമ്മയുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ കോളേജിലേക്ക് വിട്ടു... ബസ്സിറങ്ങി നടക്കുന്നതിനിടയിലാണ് ചൂടൻ ബൈക്ക് പാർക്ക് ചെയ്തു വെക്കുന്നത് ഞാൻ കണ്ടത്...

എന്നെ കണ്ടതും അവനൊന്ന് ചിരിച്ചു.. ഞാനവനിക്കരികിലേക്ക് നടക്കും മുന്നേ അവനെന്നെ ലക്ഷ്യമാക്കി നടന്നു കഴിഞ്ഞിരുന്നു...

ഒരുപാട് പ്രതീക്ഷയോടെയായിരുന്നു ഞാനവന് മുന്നിൽ നിന്നത്...

"നിന്നോടിന്നലെ ഒരുത്തൻ സംസാരിക്കുന്നത് കണ്ടല്ലോ,, എന്താണവൻ പറഞ്ഞത് ??"

പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ടായിരുന്നു അവന്റെ ആദ്യത്തെ ചോദ്യം എനിക്ക് മുന്നിലേക്ക് തൊടുത്തു വിട്ടത്... അവനാരാണെന്ന് അല്ല ചോദിച്ചത്,, പകരം എന്താണ് പറഞ്ഞതെന്ന് മാത്രമേ അറിയേണ്ടതുള്ളൂ ചൂടന്..

ദേഷ്യവും സങ്കടവുമൊക്കെ തോന്നിയെങ്കിലും ഒന്നും പുറത്തു കാണിച്ചില്ല..

"അവനൊരു കല്യാണ കാര്യം പറഞ്ഞതാ.. "

ഒരു ഒഴുക്കൻ മട്ടിൽ ഞാനുത്തരം നൽകി..

"ആരുടെ കല്യാണ കാര്യം ??

"എന്റെ കല്യാണ കാര്യം തന്നെ.. "

"അതിനവനാര് ബ്രോക്കറോ,,, ഇമ്മാതിരി കാര്യങ്ങൾ സംസാരിക്കാനാണെങ്കിൽ നീയെന്തിനാടി കെട്ടിയൊരുങ്ങി കോളേജിലേക്ക് വരുന്നത്,,, വീട്ടിൽ തന്നെ ഇരുന്നാൽ പോരെ.. "

പടച്ചോനെ,, കലിപ്പ് തുടങ്ങി... അതും രാവിലെ തന്നെ...

"അവൻ ബ്രോക്കറും കീക്കറുമൊന്നുമല്ല,,, അവനെന്നോട് കല്യാണം കഴിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞെന്നേയുള്ളൂ,,, അതിനുള്ള മറുപടിയും ഞാൻ കൊടുത്തിട്ടുണ്ട്... പിന്നെ ഞാൻ വീട്ടിലിരിക്കണോ അതോ കെട്ടിയൊരുങ്ങി കോളേജിലേക്ക് വരണോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളും... നീ അതിൽ ഇടപെടേണ്ട."

"ആഹാ,,, നിന്നെ പ്രൊപ്പോസ് ചെയ്തതാണോ,,, ആരാടി അവൻ ??"

"യെന്തിരൻ.. "

"ഓഹ്,, റോബോർട്ട് ആണോ ?? അല്ലെങ്കിലും തന്നെയൊക്കെ കെട്ടാൻ ഒരു മനുഷ്യ ജന്മം വരുമോ ??"

അവനെനിക്കിട്ട് ഒന്ന് ആക്കിയതാണ്..

"അധികം താങ്ങല്ലേ,,, റോബോർട്ടോന്നുമല്ല അവൻ,,, മനുഷ്യ ജന്മം തന്നെയാ... സംശയമുണ്ടെങ്കിൽ ഇത്തയെ വിളിച്ചൊന്ന് ചോദിച്ചു നോക്ക്.. "

"അവനും ഹംനയും തമ്മിൽ എന്താ ബന്ധം.. "

"ഇത്താന്റെ അനിയനാണ് കക്ഷി,,, അൻവർക്ക.. "

അത് കേട്ടതോടെ ചൂടൻ ചിരിക്കാൻ തുടങ്ങി...

"നീയെന്തിനാടാ ചിരിക്കുന്നത്.. ??"

"ഹേയ് ഒന്നുമില്ലെടി,,, എന്തായാലും അവനൊരു പുണ്യ ജന്മം തന്നെയാ... നിന്റെ വായിൽ നിന്ന് ഇക്കാ എന്നുള്ള വിളി കേൾക്കാൻ പറ്റിയല്ലോ... ഇനി നമ്മളെയൊക്കെ എന്നാണാവോ ഇതുപോലെയൊക്കെ ഒന്ന് ബഹുമാനിക്കുക.. "

"ഓഹ്,, അതിനാണോ ചിരിച്ചത്... കള്ളി വല്ലി.. "

ഞമ്മളോരു പുക്നത്തോടെ ഓനെ നോക്കി ചിരിച്ചു...

"അല്ലെടി,, അവനെങ്ങാനും നിന്നെ കെട്ടിയാല് ആ പാവം ഹംനയുടെ കാര്യം വീണ്ടും കഷ്ടത്തിലാവൂല്ലേ,,, ??"
" അപ്പോ ഞാനെന്താ പാവമല്ലേ,,, ഓഹ് ഞാനിവിടെ പത്താളെ കൊന്നിട്ടിരിക്കയാണല്ലോ... അതോണ്ടാകും ഞമ്മളൊന്നും പാവമല്ലാത്തത്,, "

"നീ ഒന്ന് കൊന്നിരുന്നെങ്കിൽ പരലോകത്തു പോയെങ്കിലും സമാധാനിക്കാമായിരുന്നു... ഇതിപ്പോ ജീവിക്കാനും വിടുന്നില്ല,, മരിക്കാനും വിടുന്നില്ല... അതിന്റെ നടുവിൽ കിടന്നുരുളുകയല്ലേ ഞങ്ങളൊക്കെ.. "

"അത്രയ്ക്ക് ബുദ്ധിമുട്ടാണെൽ താനെന്തിനാടോ എന്നെയിങ്ങനെ ഫോള്ളോ ചെയ്യുന്നത്... എന്നെ മൈൻഡാക്കാതെ നടന്നോളു.. "

"അയ്യടാ,, ആ പൂതി മോളെ മനസ്സിൽ വെച്ചാ മതി... എന്നിട്ട് വേണം നിനക്കിവിടെ കിടന്ന് ആർമാദിക്കാൻ,,, ഷാഹി എന്നോടൊരു കാര്യം ഏല്പിച്ചിട്ടുണ്ടെങ്കിൽ ഞാനത് ചെയ്തിരിക്കും... അതിപ്പോ എത്ര അൺസഹിക്കബിൾ ആളായാലും ശരി.. "

അതും പറഞ്ഞവൻ എന്നെയൊന്നു നുള്ളിയിട്ട് പോയി...

പടച്ചോനെ,, ഈ ജന്തു ചൂടൻ ഇനിയെപ്പോഴാ നന്നാവുക,,,ഈ ജന്തുനെയൊക്കെ മനസ്സിലിട്ട് നടന്ന എന്നെ വേണം പറയാൻ...

ഭാഗ്യം തന്നെ,, അധികം മനക്കോട്ട കേട്ടാഞ്ഞത്...

ഓരോന്ന് ചിന്തിച്ചു ക്ലാസ് എത്തിയതറിഞ്ഞില്ല... ഇനി ഒരു മാസം കൂടിയുണ്ട്.. ഈ വർഷമൊന്നു കഴിഞ്ഞു കിട്ടാൻ... അതോടെ ഞമ്മള് ഫ്രീ ആകുമല്ലോ എന്നോർത്തപ്പോൾ മനസ്സിന് വല്ലാത്ത സമാധാനം...

******************************

ഇടയ്ക്കിടെ അൻവർ വന്ന് സംസാരിക്കും... അതൊക്കെ ആഷി കാണാറുമുണ്ട്.. പക്ഷെ അതിനവൻ എതിർപ്പൊന്നും പറഞ്ഞില്ല... ഒരിക്കൽ അൻവർ സംസാരിച്ചിട്ട് പോയതും ആഷിയുടെ കടന്നു വരാവുo ഒന്നിച്ചായിരുന്നു..

രണ്ടാളും മുഖാമുഖം നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് പോകുന്നത് കണ്ടു...

"അവനെന്താടി നിന്നോട് ഇത്രയ്‌ക്കൊക്കെ സംസാരിക്കാൻ ??"

"അതൊന്നും പറഞ്ഞേരൂല മോനെ,,, അതൊക്കെ സെക്രട്ട ആണ് ട്ടോ "..

ചുമ്മാ അവനെയൊന്ന് ചൂടാക്കാൻ വേണ്ടി പറഞ്ഞതായിരുന്നു...

ഉടൻ തന്നെ അവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ഷാഹിക്കയ്ക്ക് വിളിക്കാനൊരുങ്ങി..

"ഞാൻ ഷാഹിയോട് വിളിച്ചു പറയാം,,, പെങ്ങളിവിടെ രഹസ്യമായിട്ട് പലതും ചെയ്യുന്നുണ്ടെന്ന്.. "..

അതും പറഞ്ഞവൻ ഫോൺ ചെവിയിലേക്ക് വെച്ചു,,, പെട്ടെന്ന് തന്നെ ഞാനത് തട്ടി മാറ്റി എന്റെ കൈക്കുള്ളിലാക്കി,, ഫോൺ കട്ട് ചെയ്തു... ഫോൺ എന്റെ കയ്യിൽ പിടിച്ചു ഞാനെന്റെ കൈ പിറകോട്ട് വലിച്ചു..

"താനെന്തിനാടോ തുപ്പിയതും തുമ്മിയതുമൊക്കെ ഇക്കനോട് വിളിച്ചു പറയുന്നത്,,, തനിക്കെന്തിന്റെ സൂക്കേടാ ??"

"അവനെന്നോട് എല്ലാം പറയണമെന്ന് പറഞ്ഞത് കൊണ്ട്... നീയെന്റെ ഫോൺ തരുന്നുണ്ടോ ഇല്ലയോ... "

"തരാൻ എനിക്ക് ഇപ്പോ മനസ്സില്ലാ,,, "

"തരണ്ട,,, ഞാനെടുത്തോളം,, "

അതും പറഞ്ഞവൻ എനിക്കരികിലേക്ക് വരുന്തോറും ഞാൻ പിറകോട്ട് പോയി കൊണ്ടിരുന്നു...

"ഡി,, ഷഹന,, എന്നെ ദേഷ്യം പിടിപ്പിക്കല്ലേ,, എന്റെ ഫോണിങ് താടി കോപ്പേ,, "

"തരാം,, പക്ഷെ,, ഷാഹിക്കയോട് അങ്ങനെയൊന്നും പറയൂലാന്ന് പ്രോമിസ് ചെയ്യ്.. "

"പറ്റില്ല... ഞാൻ പറയും.. എനിക്ക് നിന്നെക്കാൾ വലുത് അവനാ.. "

അവന്റെ കൈ ബലമായി പിടിച്ചു തിരിച്ചു... ഫോൺ അവന്റെ കൈക്കുള്ളിലാക്കി.. വീണ്ടും അവൻ കോൾ ചെയ്യാനൊരുങ്ങുമ്പോഴേക്കും ഞാനവന്റെ കയ്യിൽ പിടിച്ചു യാചിച്ചു...

"പ്ലീസ് ആഷി,, നീ കരുതും പോലെ ഞങ്ങള് തമ്മിൽ ഒന്നുമില്ലടാ,,, അവനന്ന്  പ്രൊപ്പോസ് ചെയ്തു എന്നുള്ളത് ശരി തന്നെയാ... പക്ഷെ എനിക്കവനോട് യാതൊരു വിധത്തിലുള്ള സ്നേഹവുമില്ല... നീയിത് ഇക്കയോട് പറഞ്ഞാൽ അവരത് കല്യാണത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കും... കാരണം ഇക്ക ഉപ്പയോട് പറയും... ഉപ്പയ്ക്ക് അവനാണെങ്കിൽ 100 വട്ടം സമ്മതമാവുകയും ചെയ്യും... എനിക്കിനിയും പഠിക്കണം... കോളേജ് ലൈഫ്,, ഫ്രണ്ട്സ്,, ഇതൊക്കെ ആസ്വദിച്ചിട്ട് മതി ഒരു കല്യാണം എന്ന് ആഗ്രഹിച്ചതാ ഞാൻ... പ്ലീസ് ആഷി... ഇക്കയോട് പറയല്ലേ.. "

പറഞ്ഞു തീരുമ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി...

ആ കണ്ണീർ കണ്ട് അവന്റെ മനസ്സൊന്നലിഞ്ഞു... അതാകണം അവൻ ഫോൺ കട്ട് ചെയ്തത്...

"Ok പറയുന്നില്ല... പക്ഷെ മറ്റൊരു കാര്യം ഇനിയവനോട് നീ അടുത്തിടപഴകി സംസാരിക്കാൻ നിൽക്കണ്ട... നിന്റെ മനസ്സിൽ അവനോട് ഇഷ്ടമില്ലായിരിക്കാം.. പക്ഷെ അവന്റെ മനസ്സിലുണ്ടല്ലോ... അത് കൊണ്ട് മാക്സിമം അകലം പാലിക്കണം... അതിലെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ??"

"ഇല്ല,,, ഞാൻ ഇനി അവനോട് സംസാരിക്കുന്നില്ല പോരെ.. "

"ഉം,, മതി... പിന്നെ മറ്റൊരു കാര്യം,, നെക്സ്റ്റ് വീക്ക് ആണ് കോളേജ് ഡേ,,, അന്ന് നീ വരുന്നുണ്ടെങ്കിൽ തന്നെ ഫ്രണ്ട്‌സിനൊപ്പം ചുറ്റി തിരിയാൻ ഞാൻ സമ്മതിക്കില്ല... പ്രോഗ്രാം കഴിയുന്നത് വരെ ഓഡിറ്റോറിയത്തിനുള്ളിൽ ഉണ്ടാകണം... "

"അതിലും ഭേദം പ്രോഗ്രാമിന് വരാതിരിക്കുന്നതല്ലേ,,, ഹിറ്റ്ലർ മാധവൻ കുട്ടിയുടെ പരിഷ്കരണങ്ങൾ കൂടുന്നുണ്ട് ട്ടോ.. "

"അതാ ഞാൻ പറഞ്ഞത്,,,താൻ അധികം ബുദ്ധിമുട്ടി വരണ്ട... എന്റെ ലാസ്റ്റ് ഇയർ അല്ലേ.. അപ്പോ എനിക്ക് തന്നെ ശ്രദ്ധിക്കണ്ടല്ലോ.. ഫ്രണ്ട്‌സിനൊപ്പം അടിച്ചു പൊളിക്കാല്ലോ.. "

"ഉം... ഞാൻ വരുന്നില്ല.. താനെന്തേലും ചെയ്തോ.. "

ഉള്ളിൽ ചിരിച്ചു കൊണ്ടാണ്  ഞാനത് പറഞ്ഞത്.. അവൻ കാണാതെ ഞമ്മള് പ്രോഗ്രാമിന് വരും... അല്ല പിന്നെ... ഷഹനയോടാ ഓന്റെ കളി...
**********************************

ഒരാഴ്ചക്കുള്ളിൽ ഞാനും ഫ്രണ്ട്സും കൂടി കോളേജ് ഡേയുടെ പ്രോഗ്രാമിനെ കുറിച് ചർച്ച ചെയ്ത് കൊണ്ടിരിന്നു... ആഷി കാണാതെ കോളേജിലേക്ക് പോകാനുള്ള പദ്ധതിയും ഞങ്ങള് കണക്കു കൂട്ടി വെച്ചു..

ഷഹന
@@@@

Part 5
******

കോളേജിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്.. ഉടനെ ഞാൻ പോയി കോൾ അറ്റൻഡ് ചെയ്തു... നോക്കുമ്പോ  ഷാഹിക്കയായിരുന്നു...

"ആഹ് ഷഹന,, നിയറിഞ്ഞോ ഞമ്മളെ ആഷി കോളേജിലേക്ക് പോകും വഴി ബൈക്കിൽ നിന്ന് ഒന്ന് വീണു... കാലിന്റെ എല്ലു പൊട്ടിന്നൊക്കെ പറഞ് ബാൻഡേജ് ഇട്ടിട്ടുണ്ട് വീട്ടിൽ വിശ്രമിക്കുകയാണ്.. പാവം.. "

ആഹാ രാവിലെ തന്നെ ഗുഡ് ന്യൂസ് ആണല്ലോ... ഇന്ന് ഞമ്മള് പൊളിക്കും..

"അയ്യോ എന്നിട്ട് ആഷിക്ക് ഇന്ന് കോളേജിൽ വരാൻ പറ്റൂലെ ??"

"ഇല്ലന്ന് അവനെന്നോട് പറഞ്ഞു... പിന്നെ നീയും പോകുന്നില്ലെന്ന് അവൻ പറഞ്ഞായിരുന്നല്ലോ... അവനില്ലാത്തതല്ലേ അത് കൊണ്ട് നീയും പോകാതിരിക്കുന്നതാ നല്ലത്.. "

"ആഹ്,, ഞാൻ പോണില്ല ഷാഹിക്ക... ഇങ്ങള് ഫോൺ വെച്ചോ... ഞമ്മക്കിത്തിരി പണി ബാക്കിയുണ്ട്.. "

"ആഹ്,, പറ്റുമെങ്കിൽ നീ ആഷിയെ പോയൊന്ന് കണ്ടു നോക്ക്... "

"ഓഹ് പിന്നേ,,, അതിന്റെ ആവശ്യമൊന്നുമില്ല ഇക്കൂസേ,,, അവനൊരു എല്ലിന്റെ കൂടുതൽ ഉണ്ടായിരുന്നു,,, ചൂടെല്ലിന്റെ,,, അതായിരിക്കും പടച്ചോൻ പൊട്ടിച്ചത്... അതിനിപ്പോ കാണാൻ പോകണ്ട കാര്യമൊന്നുമില്ല.. "

"ഡി,, നീ പറഞ് പറഞ് കൂടുന്നുണ്ട് ട്ടോ,,, ഇങ്ങനെയുള്ള സമയത്തൊക്കെ ഇമ്മാതിരി വർത്താനം പറഞ്ഞാലുണ്ടല്ലോ,,, ഞാനൊന്ന് തരും.. "

"ഓഹ്,, കൂട്ടുകാരനെ പറഞ്ഞപ്പോഴേക്കും ഇങ്ങക്ക് പൊള്ളിയല്ലേ... ഇനി ഞാൻ ഒന്നും മിണ്ടുന്നില്ല പോരെ,,, "

അതും പറഞ് ഞാൻ ഫോൺ കട്ടാക്കി... സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ,,,
പർദ്ദയും ഹിജാബും ധരിച്ചു പോകാമെന്നാണ് ഞാൻ കരുതിയത്... ആഷി എന്നെ തിരിച്ചറിയാതിരിക്കാൻ വേണ്ടി... ഇനിയിപ്പോ അതിന്റെ ആവിശ്യമില്ല... അവനെന്തായാലും ഇന്ന് വരൂലല്ലോ...

ഞാനും സഹലയും കൂടി ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയുമൊക്കെ വാങ്ങി ഒരു പാത്രത്തിലാക്കി ബാഗിൽ വെച്ചു... നിഷ ഞങ്ങളോടൊപ്പം കൂടാതെ രാജപ്പന്റെ കൂടെ പോയി... ആഹ് പിന്നേ രാജപ്പന്റെ തല്ലിപ്പൊളി ഡാൻസുമുണ്ടെന്ന് അവൾ പറഞ്ഞത് കൊണ്ടാണ് ഞങ്ങളീ സാധനങ്ങളൊക്കെ വാങ്ങി കൂട്ടിയത്...

അവന്റെ പ്രോഗ്രാം കഴിഞ്ഞാല് കൂക്കി വിളിക്കേണ്ടത് ഞമ്മളെ കടമയാണല്ലോ... അതിനൊരുപാട് ഊർജം ചെലവാകും... അപ്പൊ ഞമ്മള് കുറച്ചു മാങ്ങയും നെല്ലിക്കയുമൊക്കെ അകത്താക്കും... എന്നിട്ട് പോയ ഊർജത്തെ വീണ്ടും കൊണ്ടുവരും... പിന്നേ അടുത്ത പ്രോഗ്രാമിനെ കൂക്കി വിളിക്കും... ഇങ്ങനെയൊക്കെ ആണ് ഞമ്മളെ പ്ലാൻ..

പിന്നേ കുറച്ചു കടലയും വാങ്ങി വെച്ചു... കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ അതും കൂടി അകത്തക്കണം... എല്ലാം കഴിഞ്ഞാല് ബബ്ലിഗം ചവച്ചരക്കണം... എന്നാലേ വായക്ക് ഒരു റിലാക്‌സേഷനൊക്കെ കിട്ടൂ...

അപ്പോ ഞമ്മള് നേരെ ഓഡിറ്റോറിയം ലക്ഷ്യമാക്കി നടന്നു നീങ്ങി.. പിന്നിൽ നിന്നും അൻവറിന്റെ വിളി കേട്ടപ്പോ ഒന്നവിടെ നിന്നു..

"അതേയ് ഷഹന,,, എന്റെ പ്രോഗ്രാമുണ്ട് ട്ടോ... ഒന്ന് പ്രോത്സാഹിപ്പിക്കണം.. "

സഹലയാണ് അതിനു മറുപടി കൊടുത്തത് ??

"അതെന്താടോ ഞമ്മളുടെ പ്രോത്സാഹനമൊന്നും ഇയാൾക്ക് പിടിക്കൂലേ.. "

"എന്റെ പൊന്നു പെങ്ങളെ,,, അവളെ പരിചയമുണ്ടായത് കൊണ്ട് അങ്ങനെ പറഞ്ഞു പോയതാ... നീയും പ്രോത്സാഹിപ്പിക്കണേ,, "

അതും പറഞ്ഞവൻ നടന്നകന്നു... ഏറ്റവും പിറകിലുള്ള ചെയറിൽ പോയി ഞങ്ങള് സ്ഥാനമുറപ്പിച്ചു... കാരണം അവിടെയാകുമ്പോ കൂക്കി വിളിച്ചു  പ്രോഗ്രാം കൊളമാക്കിയാൽ തന്നെ ആരാണെന്ന് മനസിലാകില്ല...

ഇതുവരെയായിട്ടും പ്രോഗ്രാം തുടങ്ങിയില്ല... ആഷി ഇല്ലാത്തോണ്ട് എന്താന്നറീല്ല നല്ല രസമുണ്ട് ഇന്നത്തെ ദിവസം... ഓരോന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഫോൺ വൈബ്രേറ്റ് ചെയ്തത്...

ആഷിയാണ് വിളിക്കുന്നത്...

"ഹാലോ ഷഹന,, നീ എവിടെയാ ഉള്ളത്... "

"ഞാൻ കോളേജിലുണ്ട്... നീ ഇന്ന് ലീവാണെന്ന് അറിഞ്ഞത് കൊണ്ടാ ഞാനിന്നിങ്ങോട്ട് പോന്നത്...  ഹി ഹി.. "

"ഉം,, ആയിക്കോട്ടെ,, അല്ലെടി ഇത്രയും നാൾ നിന്റെ ബോഡിഗാർഡ് ആയി നടന്ന എന്റെ ബോഡി ഒന്ന് വീക്കായപ്പൊ നിനക്കൊന്ന് കാണാൻ വന്നൂടെ ?? എന്തൊരു ജന്മമാടി നിന്റെ ??"

"അച്ചോടാ,,, ഇന്റെ ബൈക്കിനെ കാണാൻ വാരാന്ന് വിചാരിച്ചതാ,,, അതിനെന്തേലും പറ്റിയൊന്ന് അറിയാൻ... നിനക്കെന്തായാലും ഞമ്മക്ക് ഒന്നുല്ല ട്ടോ.. ഏതായാലും ഞമ്മള് വരാ ട്ടോ... ഈ പ്രോഗ്രാംസ് ഒന്ന് കഴിയട്ടെ.. "

"ഷഹന,,, എന്റെ ചൂടെല്ല്‌ പൊട്ടി പോയെടി,, അതെങ്കിലും നിനക്കു കാണണ്ടേ,, "

"ഓഹോ,, അപ്പോ ഷാഹിക്ക അതും വിളിച്ചു പറഞ്ഞോ ?? വല്ലാത്ത സാധനങ്ങള് ആണ് രണ്ടും.. എല്ലാ കാര്യങ്ങളും ഇങ്ങള് അറിയുന്നുണ്ടല്ലോ.. "

"ആഹ്... അവനെന്നെ വിളിച്ചു പറഞ്ഞിരുന്നു... നീ പറഞ്ഞതൊക്കെ.. അതേയ് ഷഹന,, എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്... "

"പെട്ടെന്ന് പറഞ്ഞോളൂ ചൂടാ,, ഇവിടെ പ്രോഗ്രാം തുടങ്ങാനായി... "

"താനൊന്ന് പുറത്തേക്കിറങ്ങിയേ,,, ഞാൻ പറയുന്നത് നീ മാത്രമേ കേൾക്കാൻ പാടുള്ളു,, അല്ല അത് നീ മാത്രമേ കേൾക്കൂ എന്നെനിക്കറിയാം,, പക്ഷെ നിന്റെ മറുപടി നിന്റെ ഫ്രണ്ട്സ് കേൾക്കുമല്ലോ,, അതാ ഞാൻ പുറത്തേക്കിറങ്ങാൻ പറഞ്ഞത്... ജസ്റ്റ് ഒന്ന് ഡോറിനടുത്തേക്ക് ചെന്നാൽ മതി.. "

"ഓഹോ,, അത്രയ്ക്ക് സീക്രെട് ആണോടാ,, എങ്കിൽ ശരി... ഞാനിറങ്ങാം... "

അവൻ പറഞ്ഞത് കേട്ട് ഞാൻ പതിയെ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് ആദ്യം കണ്ട ഡോർ വഴി പുറത്തേക്കിറങ്ങി...

ഫോണിലൂടെ അവനോട് കാര്യം പറയാനാവിശ്യപെടുമ്പോഴേക്കും എന്റെ കയ്യിലാരോ പിടിച്ചു വലിക്കുന്നത് കണ്ടു... തിരിഞ്ഞു നോക്കിയാ ഞാൻ അന്താളിച്ചു പോയി...

ആഷിക്...

കയ്യും പിടിച്ചവൻ ഡോറിനടുത്തുള്ള ചെയറിൽ പിടിച്ചെന്നെ ഇരുത്തി... തൊട്ടിപ്പുറത്തു അവനും സ്ഥാനം പിടിച്ചു...

വല്ലാത്തൊരവസ്ഥയിലായിരുന്നു അത് വരെയും ഞാൻ... എന്റെ പ്രതീക്ഷകളൊക്കെ അസ്ഥാനത്തായല്ലോ എന്നോർത്തു...

"അപ്പൊ കാല്.... "

അവനെ നോക്കി ഞാനത്രയും പറഞ്ഞൊപ്പിച്ചു...

"ഹേയ്,,, ഒരു സീറ്റ് ഒപ്പിച്ചു തന്നൂന്ന് വെച്ചു എന്റെ കാലൊന്നും നീ പിടിക്കണ്ടടി... ഇതൊക്കെ ഒരു ആങ്ങളയുടെ ധർമമല്ലേ... പെങ്ങളോടൊപ്പം ചേർന്നിരുന്ന് പ്രോഗ്രാംസ് ആസ്വദിക്കുക എന്നുള്ളത്.. "

അവന്റെ ആ ഡയലോഗ് എനിക്കെവിടെയും പിടിച്ചില്ല...

"അതല്ലടാ തെണ്ടി,, താനല്ലേ ബൈക്കിൽ നിന്നും വീണു,, കാലൊക്കെ ഒടിഞ്ഞു എന്നൊക്കെ പറഞ്ഞത്... എന്നിട്ടൊന്നും കാണുന്നില്ലല്ലോ... "

"ഓഹ്,,, അതാണോ,,, അത് ഞാനും ഷാഹിയും കൂടി കളിച്ച ഡ്രാമയല്ലേ,, ഏതായാലും മോള് പെട്ടു... "

പടച്ചോനെ,,, ഇവന്മാർ എനിക്കിട്ട് ഇത്ര വലിയ പാര പണിയുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതീല്ല... ആ ഷാഹിക്ക അവിടെ നിൽക്കട്ടെ,,, മിണ്ടില്ല ഞാൻ...

ഓരോന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ആഷി പതിയെ എന്റെ കാതോരം വന്ന് ചോദിക്കുന്നത് കേട്ടത്..

"ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ,,,  എന്ന് കേട്ടിട്ടുണ്ടോ നീ ?? അതാണിവിടെ ഞാനെടുത്ത പ്രയോഗം... "

അതും പറഞ്ഞവൻ ചിരിക്കാൻ തുടങ്ങി...

"ഒരു മുഴം മുന്നേ എറിഞ്ഞത് പേപ്പട്ടി ആയതു കൊണ്ട് നിങ്ങളുടെ ഡ്രാമ വിജയിച്ചു... അല്ലായിരുന്നെങ്കിൽ ഇപ്പോ കാണാമായിരുന്നു.. "

"ചൂടാകല്ലേ പെങ്ങളെ,,, നീ വരുന്നില്ലെന്ന് പറഞ്ഞപ്പോഴേ എനിക്ക് സംശയമായിരുന്നു,, അതാ ഞാനൊന്നു കളിച്ചു നോക്കിയത്... അതേതായാലും നന്നായി... തന്റെ കളിയൊന്നും നടക്കില്ലല്ലോ.. "

അയ്യോ,, എന്റെ ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയുമൊക്കെ ഇനിയെങ്ങനെ ഞാൻ അകത്താക്കും... കൂക്കാനിരുന്ന പ്രോഗ്രാമൊക്കെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കേണ്ടി വരുമല്ലോ...

"ഇതാണോ നീ പറയാറുള്ള കുട്ടി.. "

നല്ല മധുരമുള്ള ശബ്ദം കേട്ട് ഞാനൊന്ന് നോക്കി... ആഷിയുടെ സൈഡിൽ ഇരിക്കുന്ന പെൺകുട്ടിയാണ് അത് ചോദിച്ചത്... അവളെ കണ്ട ഞാനൊന്ന് ഞെട്ടി... അന്ന് എടുത്ത ഫോട്ടോയിലുള്ള അതേ പെണ്ണ്...

"അതേടി,,, ഇതാണെന്റെ പെങ്ങള്... ആള് ഭയങ്കര മിടുക്കിയ.. "

അവനൊന്നു ആക്കിയതാണേലും ഞമ്മക്ക് പെരുത്തു സന്തോഷായി...

"അല്ലടാ,, താനാരാ ശ്രീ കൃഷ്ണനോ,,, തനിക്കിരുവശവും ഓരോ പെണ്ണുണ്ടല്ലോ,, "

ഒന്ന് ഞാൻ തന്നെ,, മറ്റേത് അവളും...

"അല്ലടി ,, ശ്രീരാമൻ... അയാൾക്കൊരാളല്ലേയുള്ളു,, സീത... അതാണെന്റെ വലതു വശത്തു... പിന്നേ മറു വശത്തു പെങ്ങളും... "

ഈ കുരിപ്പിനെ കൊണ്ട് തോറ്റല്ലോ...

"ആഷി,, അപ്പോ ഇതാണല്ലേ നിന്റെ സീത,, ഞാനന്ന് പറഞ്ഞപ്പോ എന്തൊക്കെയായിരുന്നു ഡയലോഗ്,, എന്നിട്ടിപ്പോ കണ്ടില്ലേ തൊട്ടുരുമ്മി ഇരിക്കുന്നത്... അതേയ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകണ്ടെങ്കിൽ എന്നെ വേഗം പറഞ്ഞു വിട്ടോ... "

"അയ്യടാ,,, അങ്ങനെയങ് മോള് പോകണ്ട... അവളെന്റെ സീതയൊന്നുമല്ലങ്കിലോ,,, അപ്പോ താൻ കട്ടുറുമ്പ് ആകില്ലല്ലോ... പിന്നെ അന്ന് പറഞ്ഞത് തന്നെയാണ് ഇപ്പോഴും ആവർത്തിക്കുന്നത്... വെറുമൊരു ഫ്രണ്ട് ആണവൾ... തൽകാലം മോള് ഈ പ്രോഗ്രാംസ് കഴിയുന്നത് വരെ ഇക്കാക്കനെയൊന്ന് സഹിക്ക്... ഈ ദിവസം കൂടിയേ ഉള്ളൂ ഞാൻ... അത് കഴിഞ്ഞിട്ട് മോൾക് എന്ത് വേണേലും കളിക്കാം.. "

നിരാശയോടെ ഞാൻ പ്രോഗ്രാംസ് ഓരോന്നും വീക്ഷിക്കാൻ തുടങ്ങി... കയ്യടിക്കാൻ പറഞ്ഞോണ്ടിരിക്കാൻ ചൂടനുമുണ്ട്... ഇടയ്ക്കിടെ ഞാൻ സഹലനെ ഒന്ന് നോക്കി... ആ തെണ്ടി ഫോണും കുത്തി കൊണ്ടിരിക്കയാണ്... ഓൾടെ ചെക്കനോട് ചാറ്റുന്നുണ്ടാകും... ഞാൻ മാത്രം ബോറടിച്ചു പണ്ടാരടങ്ങി...

അവസാന ശ്രമമെന്നോണം ഒരിക്കൽ കൂടി ഞാനവന്റെ മുഖത്തേക്ക് നോക്കി... നല്ല മൊഞ്ചുണ്ട് ട്ടോ കാണാൻ...

"എന്താടി നോക്കുന്നേ ?? എന്നെയെന്താ ആദ്യായിട്ട് കാണുന്നെയാണോ ??"

"ഇന്ന് നിന്നെ കാണാൻ നല്ല മൊഞ്ചുണ്ടല്ലോടാ""

"മോളധികം സോപ്പിടണ്ട... ഞാൻ പതയൂല... പിന്നെ ഞാൻ പണ്ടേ മൊഞ്ചനാണെന്ന് എല്ലാരും പറയാറുണ്ട്... പക്ഷെ ഒരു വായാടിയുടെ വായിൽ നിന്ന് ആദ്യായിട്ടാ കേൾക്കുന്നത്... അത് കൊണ്ട് കേട്ടപ്പോ നല്ല സുഖം.. ഹി ഹി.. "

ഇവനിന്ന് വന്നപ്പോ തൊട്ട് ഞമ്മക്കിട്ട് താങ്ങുന്നുണ്ട്... ഇന്നത്തെ ദിവസം പോക്കന്നെ...

"ഡി,, നിന്റെ കല്യാണ ചെക്കനതാ സ്റ്റേജിൽ കയറുന്നു.. "

ആഷി എന്നെ തോണ്ടി വിളിച്ചു അൻവറിനെ കാണിച്ചു തന്നു...

"ആഹാ ബെസ്റ്റ്,,, മുറചെക്കന്റെ ഒപ്പമിരുന്ന് കല്യാണ ചെക്കന്റെ പാട്ട് കേൾക്കുന്ന ആദ്യത്തെ പെണ്ണ് ഞാനായിരിക്കും... അല്ലേടാ ആഷി.. ?"

ഇത്തവണ അവനൊന്ന് കൊണ്ടു... കുറെ നേരായി ഞമ്മളെയിട്ട് താങ്ങുന്നു... എന്തേലും ഒന്ന് തിരിച്ചു കൊടുക്കണ്ടേ,,

"ഡി കോപ്പേ,, നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്നെയങ്ങനെ കാണണ്ട എന്ന്... പിന്നെയും പിന്നെയും അതന്നെ 
പറഞ്ഞോണ്ടിരുന്നാൽ നിന്റെ തരിമൂക്കിനിട്ട് ഞാനൊന്ന് തരും... പറഞ്ഞില്ലാന്ന് വേണ്ട "

"ആഹാ,, അപ്പോ ചൂടന്റെ ചൂടെല്ല്‌ പൊട്ടിയില്ലല്ലേ,,, ഇപ്പഴാ പഴയ ആഷിയായത്... ചൂടൻ ആശിയെയാണ് ഞമ്മക്ക് ഇഷ്ടം... പിന്നേയ് ഇതന്നെ പറഞ്ഞോണ്ടിരിക്കണ്ടെങ്കിൽ എന്നെ വേഗം പറഞ്ഞു വിട്ടോ.. "

"ആഹ് താൻ പറഞ്ഞോ... എനിക്ക് കുഴപ്പമില്ല... നല്ല രസമുണ്ട് കേൾക്കാൻ... അതും നിന്റെ മുറചെക്കനാണെന്ന് കൂടി ആകുമ്പോ.. "

അതും ഏറ്റില്ല... ഇനിയിപ്പോ ഈ തെണ്ടിക്കൊപ്പമായികൊട്ടെ ഞമ്മളെ കോളേജ് ഡേ... അതും വെള്ളത്തിലായി...

"അല്ലടാ ആഷി,, എന്താ നിന്റെ ഭാവി പരിപാടി.. ??"

"ഒരു ഭൂതം അടുത്തിരുന്നു വർത്തമാനം പറഞ്ഞോണ്ടിരിക്കുമ്പോ ഞമ്മക്കെന്ത് ഭാവി ??"

"ഓഹോ,, ഈ ഡയലോഗ് ഓൾഡ് അല്ലേടാ... കുറച്ചു ലേറ്റസ്റ്റ് ആയിട്ട് എന്തേലും ഉണ്ടെങ്കിൽ ഇറക്ക്... ഇതൊക്കെ കേട്ട് ഞമ്മക്ക് മടുത്തതാ.. "

"തന്റെ മറ്റവനോട് പോയി പറ,, ലേറ്റസ്റ്റ് ആയിട്ടുള്ള ഡയലോഗ് ഇറക്കാൻ... മര്യാദക്കവിടെ ഇരുന്ന് പ്രോഗ്രാംസ് കാണെടി കോപ്പേ.. "

കലിപ്പ് കട്ട കലിപ്പ്... ഇനിയിപ്പോ ഞമ്മളെന്ത് പറഞ്ഞിട്ടും കാര്യമില്ല... ഈ പ്രോഗ്രാം എന്റെ കയ്യീന്ന് പോയി...
***************************************

എക്സാമും കഴിഞ് കുറച്ചു ദിവസം വെക്കേഷനും കിട്ടി... വീണ്ടും പുതിയ അക്കാഡമിക് ഇയർ തുടങ്ങി...

അവിടെയെനിക്ക് ആഷിയെ പേടിക്കണ്ട... ഞാനും എന്റെ കൂട്ടുകാരും അടങ്ങുന്ന ലോകം...

ക്ലാസ് തുടങ്ങി ഒരു മാസത്തോളം കഴിഞ്ഞപ്പോ ജൂനിയർസ് വന്നു... അറിയാവുന്നവരെയൊക്കെ മാക്സിമം പരിചയപ്പെട്ടു വന്നപ്പോഴേക്കും കോളേജ് ലെയ്ഫ് എന്താണെന്ന് ഞാനറിഞ്ഞു തുടങ്ങി...

കൂട്ടുകാർക്കൊപ്പമിരുന്ന് ക്ലാസ് കട്ടാക്കലും ജോറായിട്ട് തന്നെ മുന്നോട്ട് പോയി... പക്ഷെ ഇടയ്ക്കൊക്കെ എനിക്ക് ആഷിയെ മിസ്സ് ചെയ്തിരുന്നു.. എന്നാലും അത് ചാറ്റിങ്ങിലൂടെ തുടർന്ന് പോയതിനാൽ ലെയ്ഫ് അത്ര ബോറായില്ല...

അങ്ങനെയിരിക്കെയാണ് ഞങ്ങളുടെ ഹെഡ്(ഫിസിക്സ് ഡിപ്പാർട്മെന്റ് ) പുതിയൊരു സാറിനെയും കൂട്ടി ഞങ്ങളുടെ ക്ലാസ് റൂമിലേക്ക് കടന്നു വന്നത്...

ഞങ്ങളിലേക്ക് നടന്നടുത്ത ആ മൊഞ്ചനെ കണ്ട് എല്ലാരും അന്ധം വിട്ടു നോക്കി നിന്നു.. ഞാനാകെ മരവിച്ച അവസ്ഥയിലായിരുന്നു... എന്റെ കണ്ണുകൾ അവന്റെ കണ്ണിലേക്കുടക്കിയപ്പോ ഒരു പുഞ്ചിരി കൊണ്ടെന്നെ അവൻ വരവേറ്റു...

അവനാരാണെന്ന് നമുക്ക് അടുത്ത പാർട്ടിൽ പറയാം...

ഇനിയാണ് കഥയുടെ തുടക്കം... കാത്തിരിക്കാം.....
(തുടരും )

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്