ആദ്യ രാത്രി

#ആദ്യരാത്രി

"ആദ്യരാത്രിയുടെ ആലസ്യത്തിൽ താമസിച്ചാണവൻ എഴുന്നേറ്റത്.എഴുന്നേറ്റപാടെ ഉടുത്തിരുന്ന ഉടുമുണ്ട് തപ്പിയെടുത്ത് അവൻ ചാടിയെഴുന്നേറ്റു.കാലുകൾ നിലത്തുറപ്പിച്ചപ്പോൾ പതിയെ അവൻ വേച്ചുപോയി....

തലക്കു വല്ലാത്തൊരു പെരിപ്പും മന്ദതയും.മനസാകെ വല്ലാത്തൊരസ്ഥത...

പതിയെ അവൻ കട്ടിലിലേക്കിരുന്നു.അലങ്കരിച്ചിരിക്കുന്ന മുറിയും ബെഡ്ഡിലെ ചതഞ്ഞരഞ്ഞ മുല്ലമൊട്ടും കണ്ടവനൊന്ന് ശരിക്കും ഞെട്ടി...

പതിയെ സ്ഥലകാലബോധം വന്നു തുടങ്ങി. ഇന്നലെ ആയിരുന്നു തന്റെ വിവാഹം. ആദ്യരാത്രിയും കഴിഞ്ഞു. ഇന്നലെ കുടിച്ചു ഫിറ്റായിട്ടും താലി കെട്ടിയവൾ പിന്നെയും നിർബന്ധിപ്പിച്ച്  കുടിപ്പിച്ചു...

" തന്റെ മനസ്സറിയുന്നൊരു ഭാര്യയെ ജീവിത പങ്കാളിയായി കിട്ടിയതോർത്ത് അവനേറെ സന്തോഷിച്ചു.കുറച്ചു കഴിഞ്ഞ് വെട്ടിയിട്ട വാഴ പോലെ ബെഡ്ഡിലേക്ക് വീണത് മാത്രം ഓർമ്മയുണ്ട്.ബോധം ഇപ്പോഴാണു വീണത്...

നവവധു എവിടെയെന്ന ആശങ്കയിൽ അവൻ അടുക്കളയിലേക്ക് നടന്നു...

"അമ്മേ ഒരു ചായ..."

"ഇതെന്നാടാ കടയാണൊ..."

അമ്മ എടുത്തടിച്ചതു പോലുള്ള മറുപടി കേട്ടവൻ അമ്പരന്നു..

"നീയൊക്കെ എവിടത്തെ ഭർത്താവാടാ.ആ പെണ്ണ് രാവിലെ എന്തോരം വിളിച്ചു. പോത്ത് പോലെ കിടന്നുറങ്ങാൻ നാണമില്ലേടാ നിനക്ക്..."

"എന്നിട്ട് അവളെന്തിയെ അമ്മേ.."

"വെളുപ്പിനെ അവളുടെ അച്ഛനു സുഖമില്ലെന്നും പറഞ്ഞു ഫോൺ വന്നെന്ന്.അതുകൊണ്ട് രാവിലെ തന്നെ അവൾ സ്ഥലം വിട്ടു..."

ഇളിഭ്യനായ അവൻ കിട്ടിയ ചായയും കുടിച്ച് ഡ്രസ്സും മാറി ബൈക്കിൽ ഒരൊറ്റ വിടീൽ.
പെണ്ണിന്റെ വീട്ടിൽ ചെന്ന് ബെല്ലടിച്ചു.അകത്തു നിന്ന് പെണ്ണിന്റെ അച്ഛൻ ഇറങ്ങി വരുന്നത് കണ്ട് അവനൊന്ന് ഞെട്ടി...

"മോളെന്തിയെ മോനെ..."

"അച്ഛനു സുഖമില്ലെന്നും പറഞ്ഞിട്ട് രാവിലെ തന്നെ അവൾ ഇവിടേക്കു വന്നല്ലൊ..."

സംഭവങ്ങൾ ചുരുക്കത്തിൽ പറഞ്ഞപ്പോൾ അവളുടെ അമ്മ നെഞ്ചത്തടി തുടങ്ങി...

"ചതിച്ചല്ലൊ ഭഗവാനെ..കുരുത്തം കെട്ടവൾ ഒളിച്ചോടിയൊ..."

ഈ പ്രാവശ്യം വെള്ളിടി വെട്ടിയത് അവനിലാണ്

"അപ്പോൾ എല്ലാവരും കൂടി അറിഞ്ഞു കൊണ്ട് എന്നെ ചതിച്ചതാണല്ലെ..."

അവൻ ദേഷ്യപ്പെട്ടിട്ട് അവിടെ നിന്ന് വീട്ടിലേക്ക് തിരിച്ചു പോന്നു.ഉണ്ടായ അപമാന ഭാരം മുഴുവനും അമ്മയോട് തുറന്നു പറഞ്ഞു...

"അവളെ കെട്ടാൻ നിനക്കല്ലായിരുന്നൊ പൂതി ഇപ്പോൾ എങ്ങനെ ഇരിക്കുന്നു.തൊലിവെളുപ്പ് കണ്ട് പോയാൽ ഇങ്ങനെ ഇരിക്കും..."

ആകെ ക്ഷമകെട്ട അവൻ വീട്ടുകാരുടെ സമ്മതത്തോടെ പോലീസിൽ പരാതി നൽകി.രണ്ടു ദിവസത്തിനുള്ളിൽ അവളെയും കാമുകനെയും പിടികൂടി കൊണ്ടു വന്നെങ്കിലും കാമുകന്റെയൊപ്പം പോകാനായിരുന്നു അവൾക്ക് താല്പര്യം...

എനിക്കിനിയൊരു ഉത്തരവാദിത്വമില്ലെന്നും എന്തെങ്കിലും സംഭവിച്ചാൽ തന്നെ കാരണക്കാരൻ താനല്ലെന്നും അവൻ അവളെക്കൊണ്ട് എഴുതി വാങ്ങിപ്പിച്ചു....

വീട്ടിൽ തിരിച്ചെത്തിയ അവനു വാശിയായിരുന്നു.കറുത്ത നിറത്തിന്റെ പേരിൽ താനൊഴിവാക്കിയ മുറപ്പെണ്ണിനെ തന്നെ അമ്മയെ കൊണ്ട് ആലോചിപ്പിച്ച് കല്യാണമുറപ്പിക്കാൻ അവൻ ആഗ്രഹിച്ചു...

വിവരം അറിഞ്ഞതും അവൾ പൊട്ടിത്തെറിച്ചു....

"ചേട്ടനു കറുത്തവരെ പുച്ഛമായിരുന്നില്ലെ അനുഭവിച്ചോ.വലിയ സൗന്ദര്യമൊന്നും ഇല്ലെങ്കിലും സ്നേഹഹിക്കാൻ അറിയാവുന്ന ഒരു ചെക്കനെ മാത്രമേ ഞാൻ കെട്ടൂ...ചേട്ടൻ സ്ഥലം കാലിയാക്കിക്കൊ..."

ഇളിഭ്യനായി അവൻ സ്ഥലം വിടുമ്പോൾ അവളുടെ ചുണ്ടിൽ വിരിഞ്ഞത് വിജയച്ചിരി ആയിരുന്നു...."

NB:- തൊലിവെളുപ്പിലല്ല കാര്യം മനസ്സിന്റെ സൗന്ദര്യത്തിലാണ്....

(Copyright protect)

A story by സുധീ മുട്ടം

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്