Kissakal

പെണ്ണ് കെട്ടാനുള്ള പ്രായം അതിക്രമിക്കുന്നു, മുടിയൊക്കെ നിരച്ച് തുടങ്ങി വേണേൽ വന്ന് പെണ്ണ് കാണടാ ,ഇതൂടെ കാണാൻ നിനക്ക് ടൈമില്ലേൽ ഞാൻ ഇനി നിന്റെ അനിയന് പെണ്ണ് നോക്കും ചെക്കാ ,

അവനൊരു CBI ക്കാരൻ വന്നിരിക്കുന്നു പിന്നെ പോലീസ്കാർക്ക് പെണ്ണ് കെട്ടാൻ പോലും നേരമില്ലാതെ നാട് നന്നാക്കലല്ലേ ജോലി എന്ന്  എന്റെ ഉമ്മ ഭീശണിയുടെ സ്വരത്തിൽ പറഞ്ഞപ്പോൾ ലീവെടുത്തു നാട്ടിലേക്കുള്ള വണ്ടി പിടിച്ചു.,

കാരണം വേറെ ഒന്നുമല്ല ഞാൻ  അച്ഛനാവുന്ന മുന്പ് എന്റെ അനിയൻ എന്നെ വല്യച്ഛനാക്കുന്നതിനോട് ഒരു താല്പര്യവുമില്ല ,

വീട്ടിലെത്തി, ഹരിതാപവും പച്ചപ്പും കണ്ട് അഹിന്ദുക്കൾക്ക് പ്രവേശനമില്ലന്ന് എഴുതി വെച്ച അമ്പല ചിറയിൽ അമ്പല കമ്മിറ്റിക്കാർ ഉണരും മുൻപ് പോയി ഒന്നു മുങ്ങിക്കുളിച്ച് കയറി വന്ന് പ്രാതൽ കഴിക്കുമ്പോഴായിരുന്നു ഉമ്മയുടെ പ്രസ്ഥാവന വരുന്നത്.,

നാളെ കഴിഞ്ഞ് പെണ്ണ് കാണാൻ ചെല്ലാം എന്ന് ഞാനവർക്ക് വാക്ക് കൊടുത്തതാ  അറിയുന്ന കൂട്ടരാ പെണ്ണ് MBA പഠിച്ചിട്ടുണ്ട് ഇനി അത് കഴിഞ്ഞ് ഉമ്മാടെ മോൻ ഇവിടുന്ന് പോയാൽ മതി ഇല്ലേൽ റേഷൻ കാർഡിൽ നിന്നും പേരും വെട്ടും അജൂ ,

ങെ
വീണ്ടും ഭീശണിയോ.?
ഇതെന്താ പെണ്ണ് കെട്ടിയില്ലേൽ ഇസ്ലാമീന്ന് പുറത്താക്കുമോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു പിന്നെ വേണ്ടന്ന് വെച്ചു ചുമ്മാ പോലീസുകാർ തല്ല് വാങ്ങുന്നത് നാണക്കേടല്ലെ..,

പെട്ടന്നായിരുന്നു ഒരു കാൾ വന്നത്..,

അജ്മൽ ഞാൻ പത്മനാഭൻ ആണ് റിട്ടയർഡിറക്ടർ From CBI..,

ആ പപ്പേട്ടാ എന്നാ ഉണ്ട് വിശേഷം, ഇതെന്നാ പതിവില്ലാതെ ഈ വെളുപ്പാം കാലാത്ത്  ഒരു കാൾ..?

നീ എന്താടാ എന്റെ മകൾ അശ്വതി വിളിച്ചിട്ട് ഫോൺ എടുക്കാത്തത് ,വാട്ട്സ്ആപ്പും നോക്കുന്നില്ലന്ന് പരാതി പറഞ്ഞു.?

ആര് അച്ചുവോ അവൾക്ക് വട്ടാ പപ്പേട്ടാ കോളേജിൽ പ്രോഗ്രാമിന് എന്നെ എഴുന്നള്ളിച്ച് ഷൈൻ ചെയ്യണം  എനിക്കിവിടെ പെണ്ണ് കെട്ടാൻ നേരമില്ല..,

അത് വിട് അജു..,
ഞാൻ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാ വിളിച്ചത് ,
നിന്നെ അത്യാവശ്യമായിട്ട് ഒന്ന് കാണണം ഇന്ന് തന്നെ നീ ഒന്ന് ഇത്രടം വരെ ഒന്ന് വരാമൊ?

ദേ പപ്പേട്ടാ ചുമ്മാ കളിക്കല്ലേ ഞാൻ പെണ്ണ് കാണാൻ വന്നതാ ഇവിടുന്ന് മുങ്ങാൻ പറ്റില്ല ,ഉമ്മ കാറ് തരില്ല ,നിങ്ങള്കാര്യം പറ മനുഷ്യ ,

നീ ബസ്സിന് കയറിക്കോ ഇറ്റ്സ് മൈ ഓർഡർ എന്നായിരുന്നു പപ്പേട്ടന്റെ മറുപടി..,

ബാഗ് എടുത്ത് ഇറങ്ങാൻ നിർവാഹമില്ല പാന്റ്സ് മുഴുവൻ അലക്കി ഇട്ടിരിക്കുവാ ,മുണ്ടും ഷർട്ടും ദരിച്ച് ബസ്സിന് കയറി പപ്പേട്ടനെ കണ്ടതും പപ്പേട്ടൻ എന്നെ കൊണ്ടുപോയത് പോലിസ് സ്‌റ്റേഷനിലേക്കായിരുന്നു.,

അജു ,എന്റെ ബാല്യകാല സുഹൃത്ത് കൃഷ്ണനാണ് അകത്ത് കിടക്കുന്നത് ,അവർ ഒരു കൃഷിക്കാരനാണ് സാധുവാ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തതാണ്..,
കേസ് മകളെ പീഡിപ്പിച്ചു എന്നാണ്  ,എനിക്ക് ചില സംശയങ്ങളുണ്ട് ,അവനെ എനിക്കറിയാം ,അവനൊരിക്കലും അത് ചെയ്യില്ല ,പക്ഷേ കേസ് കൊടുത്തത് മകൾ തന്നെയാന്ന്..,

FIR ന്റെ കോപ്പി ഉണ്ട് ഇതിൽ പീഡനശ്രമം നടന്നു എന്നതിന് തെളിവായ് പെൺകുട്ടിയുടെ കയ്യിലും കഴുത്തിലും നഖം കൊണ്ട പാടും ഉണ്ട് ,സീൻ മഹസ്സറിലും സാക്ഷിമൊഴിയിലും വെക്തതയില്ല , പക്ഷേ വനിതാ സംഘടനയുടെ സപ്പോർട്ട് ഉണ്ട് കേസിൽ നീ ഇതൊന്നു നോക്കിയേ..,

ശെരിയാ പപ്പേട്ടാ ഇത് ലോക്കിട്ടിട്ടുണ്ട് എല്ല പ്രോസിക്യൂഷന് അനുകൂലമാണ് ഇത് ഇനി എന്താക്കാനാ..?
ജാമ്യം പോലും കിട്ടില്ല..,

നീ ഇതൊന്ന് ഇൻവസ്റ്റിക്കേറ്റ് ചെയ്ത് സത്യം തെളിയിക്കണം ,അവനെ പുറത്തിറക്കണം ,

എന്റെ പപ്പേട്ടാ ഞാനിതിൽ എങ്ങനെ ,നിങ്ങള് എന്ത് ഡയറക്ടറാണ് മനുഷ്യ CBl ക്ക് അങ്ങനെ കയറി ഹെഡ് ചെയ്യാൻ വകുപ്പില്ലന്ന് അറിഞ്ഞൂടെ..?

എനിക്ക് വേണ്ടി ചെയ്യണം നീ, ഈസറ്റേഷനിലെ
SI സതീഷൻ എന്റെ സുഹൃത്താ അവനോട് സംസാരിക്കാം  ,കൃഷ്ണനെ കണ്ട് സംസാരിച്ചാൽ  ത്രൂ കിട്ടും പ്ലീസ് എന്ന് പപ്പേട്ടൻ പറഞ്ഞപ്പോൾ,

ശെരി ,വരൂ ശ്രമിക്കാം എന്ന് പറഞ്ഞു  സ്റ്റേഷനിൽ കയറി SI യെ കണ്ട് ഞാൻ എന്റെ ।Dഷോ ചെയ്തതും സല്യൂട്ട് തന്നു, കാര്യം അന്വേഷിച്ചപ്പോൾ  വിനയത്തോടെ നടന്നതൊക്കെ വിവരിച്ചു തന്നു..,

6 മാസമായിട്ട് അമ്മ വീട്ടിലില്ലാത്ത സമയം നോക്കി കുട്ടിയേ നിരന്തരം പീഡിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു, എന്ന് പ്രാതമിക അന്വേഷണത്തിൽ തെളിഞ്ഞു എന്ന് വെക്തം..,

അയാൾ എന്ത് ചോദിച്ചിട്ടും കരയുകയല്ലാതെ മറുപടി തരുന്നില്ല സർ എന്നായിരുന്നു SI യുടെ മറുപടി., എനിക്ക് അദ്ധേഹത്തേ ഒന്ന് കാണാണം ,

അത് പിന്നെ സർ റൂൾസ് ,മുകളിൽ നിന്നും ഓർഡർ ഇല്ലാതെ എന്ന് പറഞ്ഞ് S I സതീഷൻ തല ചൊറിയുന്നുണ്ടായിരുന്നു..,

ഹ ഹ ഹ
സതീഷ് സർ ഞാൻ ഇനി DGP യേ കൊണ്ട് വിളിപ്പിക്കണോ ?
സതീഷിനും ഗുണം ഉണ്ടന്ന് കരുതിക്കോളൂ
എനിക്ക് ഒന്ന് സംസാരിക്കണം അദ്ധേഹത്തോട് ,

അയ്യോ അതല്ല സർ റിമാന്റിലുള്ള പ്രതിയേ ,
ഇത് വനിതാ കമ്മീഷനും പത്രക്കാരും അറിഞ്ഞാൽ എന്റെ തൊപ്പി തെറിക്കും പിന്നെ സർ ഈ വക നീചന്മാരായ ക്രിമിനൽസിന് വേണ്ടി ഇറങ്ങിയാൽ വല്യ പ്രശ്നമാവും സർ അത് കൊണ്ടാ..,

അങ്ങനെയാണേൽ സതീഷ് സർ ഒരു വെള്ള പേപ്പർ തരൂ , ഇത് നുമ്മുടെ പപ്പേട്ടന്റെ സുഹൃത്താണ്,
CBI ക്ക് സ്വമേതയാ കേസ് എടുക്കാൻ വകുപ്പുണ്ട് , മനുഷ്യവകാശ കമ്മീഷന് ഒരു പരാതി പപ്പേട്ടൻ കൊടുത്താലും മതിയാവും,

നമുക്ക് ഇതിന്റെ സത്യാവസ്ഥ ഒന്നറിയണം ,
സതീഷ് കണ്ടു പിടിക്കുന്ന പോലെ റിപ്പോർട്ട് നൽകാം..,
രഹസ്യമായ് ഒരു ശ്രമം നടത്താം ക്രഡിറ്റ് തനിക്കിരിക്കട്ടേടോ എന്ന് പറഞ്ഞതും എല്ലാവരും ചിരിച്ചു..,

കൃഷ്ണേട്ടനെ കണ്ട് കാര്യം തിരക്കി ഞാനും സതീഷും പപ്പേട്ടനും ,
അയാൾ കരഞ്ഞു കൊണ്ട് ഞാൻ അങ്ങനെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ പപ്പാ എന്ന് പറഞ്ഞു,
കുറേ ചോദ്യങ്ങൾക്ക് അയാൾടെ കണ്ണീരാണ് ഉത്തരം..,

തെളിവുകൾ നിങ്ങൾക്കെതിരാ എന്ന് പറഞ്ഞപ്പോൾ എന്റെയും പപ്പേട്ടന്റെയും കണ്ണിലേക്ക് ദയനീയമായ് ഒന്ന് നോക്കി ,
ആ നോട്ടം പോലീസിൽ ചേർന്നവരുടെ തൃക്കണ്ണ് തുറപ്പിക്കാൻ സാധിച്ചിരിക്കും..,

******

സതീഷ് സർ..,
ഇനി ആ വീട് വരെ പോകണം പെൺകുട്ടിയേ കാണണം.,

സൈബർ സെല്ലിലെ പ്രണവിനെ  വിളിച്ച് ആ പെൺകുട്ടിയുടെ മൊബൈൽ നമ്പർ ട്രേസ് ചെയ്ത് 17 ദിവസത്തേ കാൾ ലോഗും മറ്റുഡീറ്റിയൽസും ഒരു മണിക്കൂറിനുള്ളിൽ എടുക്കാൻ പറഞ്ഞ ശേഷം..,

സതീഷ് ഒരു വനിതാ കോൺസ്റ്റബിളിനെ വേണം ,യൂണിഫോം വേണ്ട മഫ്തിയിൽ മതി..,
സതീഷും യൂണിഫോം മാറ്റിയേക്ക് ജീപ് വേണ്ട പുറത്ത് നിന്നും ഒരു വണ്ടി അറേഞ്ച് ചെയ്തേകു
make it Fast എന്ന് ഓർഡർ കൊടുത്തു..,

യസ് സർ എന്ന് പറഞ്ഞു 1 മണിക്കൂറിനുള്ളിൽ എല്ലാം റെഡിയാക്കി പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ടു..,

ആ വീട്ടിൽ ചെന്ന് കയറിയതും ഫെമിനിസ്റ്റുകളുടെ പട തന്നെ ഉണ്ടായിരുന്നു..,

കേസിന്റെ കാര്യത്തിന് വേണ്ടി കുട്ടിയോട് അല്പം സംസാരിക്കണമെന്ന് അറിയിച്ചതും കടിച്ച് കീറാൻ വന്നു അവർ..,
ഇനി എന്ത് ചോദിക്കാനാ കോടതി തീരുമാനിക്കട്ടെ എന്നായിരുന്നു മറുപടി..,
പീഡിപ്പിക്കുന്ന രംഗം കേട്ട് ആസ്വദിക്കാൻ വന്നതാവും  അല്ലേലും ആൺ വർഗ്ഗം തന്നെ ഇങനെയാ എല്ലാത്തിന്റെയും അരിഞ്ഞ് കളയണം, പിഞ്ചുകുഞ്ഞെന്നോ കിളവിയെന്നോ നോട്ടമില്ല കാമ പ്രാന്തന്മാർക്ക് ,എന്നായിരുന്നു അതിൽ ഒരുത്തിയുടെ കമന്റ്..,

ങെ
ഇവളെന്താ ടെസ്റ്റൂബ് ശിഷു വാണോ ഒരാണുണ്ടാക്കിയതല്ലേ ഇവളെയും എന്ന് ചിന്തിച്ചുവെങ്കിലും പ്രതികരിച്ചിട്ട് കാര്യമില്ലന്ന് മനസ്സിലായപ്പോൾ
ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചതും വിവരമുള്ള ഒരു സ്ത്രീ ഇറങ്ങി വന്നു ഞങ്ങളോട് തുടർന്നു..,

സർ ആ കുട്ടിയുടെ മാനസികാവസ്ഥ ശെരിയല്ല ഇപ്പോൾ സംസാരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല ,

മാഡം പ്ലീസ് ഞങ്ങളുടെ ഡ്യൂട്ടി തടസ്സപ്പെടുത്തരുത്
ഇദ്ധേഹം ഈ കേസ് അന്വേഷികുന്ന ഓഫീസറാണ് എന്ന് പറഞ്ഞ് സതീഷിനെ കാണിച്ച് കൊടുത്തു ,
എന്നിട്ട് വീണ്ടും തുടർന്നു
കുറച്ച് കാര്യങ്ങൾ കൂടി അറിയാനുണ്ട് ,തെളിവുകൾ സ്ട്രോങ് അല്ല പ്രതിക്ക് രക്ഷപ്പെടാൻ പഴുതുണ്ട്..,
വെക്തമായ ഒരു സ്റ്റേറ്റ്മെന്റ് കൂടി വേണം ,

ഈ കുട്ടിക് നീതി ലഭിക്കണം അതിന് വേണ്ടി വന്നതാ ഞങ്ങളും കുട്ടിയോടൊപ്പമാണ് എന്നറിയിച്ചപ്പോൾ അവർ സമ്മതം തന്നു..,

ആ കുട്ടിയുടെ വിഷദീകരണം..,

സർ എന്റെ പേര് പാർവ്വതി,

അച്ഛൻ നീചനാണ് ഒരു പാട് തവണ എന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചിട്ടുണ്ട്..,
പിറകിലൂടെ വന്ന് ബാക്കിൽ വന്ന് അത് കൊണ്ട് അമർത്തും,
അമ്മ കുടുംബശ്രീയുടെ പരിപാടിക്ക് പുറത്ത് പോകുമ്പോഴാണ് ഇതെല്ലാം ചെയ്യുന്നത്..,
ഒരു പാട് തവണ കുളിമുറിയിൽ ഒളിഞ്ഞു നോക്കും ,
മുറ്റത്തിരുന്ന് മീൻ മുറിക്കുമ്പോൾ കാലുകളെ തുറിച്ച് നോക്കും ,കഴിഞ്ഞ തവണ അടുക്കളിൽ വെച്ച് എന്നെ കയറിപ്പിടിച്ചു കുതറി ഓടാൻ ശ്രമിച്ച എന്നെ അച്ഛൻ തല്ലി ,ഇതാ സാർനോക്കു അച്ഛൻ പിടിച്ച അടയാളം നഖം കോറിയതാ നാക്കൂ സാർ എന്ന് പറഞ്ഞ് ഇടത് സൈഡിലെ കഴുത്തിലെ നഖം കോറിയ അടയാളം എന്ന് പറഞ്ഞ് കാണിച്ചു തന്നു..,
കുട്ടി കരച്ചില് തുടർന്നു..,

എല്ലാം കേട്ടിരുന്നു..,

കുട്ടിയുടെ അമ്മയോട് ചോദിച്ചപ്പോൾ അയാൾ ഇങ്ങനെ ഒരാളാണന്ന് അറിഞ്ഞില്ല സർ ,ഞാൻ പ്രസവിച്ച എന്റെ മകൾ തന്നെ ഇങ്ങനെ പറയുമ്പോൾ ഞാനിനി എന്ത് ചെയ്യും സർ എന്നായിരുന്നു മറുപടി..,

അതിനിടക്ക് സൈബർ സെല്ലിലെ പ്രണവ് വിളിച്ച ഫുൾ ഡീറ്റിയൽസ് തന്നിരുന്നു..,

പെട്ടന്ന് ഞാനൊരു ചോദ്യം അസ്ഥാനത്ത് കയറി കുട്ടിയോട്  ചോദിച്ചു ആരാണ് ബെൻസിൽ വർഗീസ് എന്ന്..?

അത് കേട്ടതും പാർവ്വതിയുടെ മുഖം വിളറി വെളുത്തു
വെപ്രാളപ്പെട്ട് എന്നെ തുറിച്ച് നോക്കി..,

     തുടരും..,

രണ്ടാം ഭാഗം..,
*******
പെട്ടന്ന് ഒരു ചോദ്യം അസ്ഥാനത്ത് കയറി
കുട്ടിയോട് ഞാൻ ചോദിച്ചു, '
ആരാണു ബെൻസിൽ വർഗീസ് എന്ന്?.,

അത് കേട്ട് പാർവ്വതി യുടെ മുഖം വിളറി വെളുത്തു.,

വെപ്രാളപ്പെട്ട് എന്നെ തുറിച്ച് നോക്കുന്ന പാർവതിയേ ഞാൻ ചെറുപുഞ്ചിരിയോടെ നേരിട്ടു.,

അത് ഇവിടെ അടുത്തുള്ള ചേട്ടനാ ,
പരിജയം ഉണ്ട് ,എന്താ സാർ അയാളെ ചോദിച്ചത്.?

ഒന്നും ഇല്ല ചുമ്മാ ചോദിച്ചതാ ?

എന്നും പറഞ്ഞ്
  ബെൻസിൻ വർഗീസിനെ പൊക്കണം,
സ്റ്റേഷനിലേക്ക് മെസ്സേജ് ഫോർവേർഡ് ചെയ്യാൻ ഏല്പിക്കൂ.,
അവനെ ലോക്കപ്പിൽ ഇട്ടേക്കാൻ പറ..,
ബാക്കി അവിടെ വന്നിട്ട് നോക്കാം
അവൻ അത്താണി കവല ടവർ റേഞ്ചിലുണ്ടന്ന് പ്രണവ് അറിയിച്ചിട്ടുണ്ട് ,
Do it Now എന്ന് ഓർഡർ നൽകി.,
എന്ന് രഹസ്യമായ് SI സതീഷിന്റെ ഫോണിലേക് ഞാനൊരു ടെക്സ്റ്റ് അയച്ചു..,

സതീഷ് ഇച്ചിരി മാറി നിന്ന് ഫോൺ ചെയ്യാൻ ശ്രമിക്കുന്നു

ആ നേരം പാർവ്വതി എഴുന്നേറ്റ് പോകാൻ ശ്രമം നടത്തിയെങ്കിലും ഞാൻ  സൂചന നൽകിയ കാരണം ലേഡീസ് കോൺസ്റ്റബിൾ അവിടെ ഇരിക്കാൻ പറഞ്ഞു പിടിച്ചിരുത്തി ..,

ഞാൻ വീണ്ടും പാർവതിയോട് തുടർന്നു
വെറും പരിജയമേ ഉള്ളൂ..?

അതെ സാർ ഈ നാട്ടുകാരനാണ് തമ്മിൽ വഴിയിൽ വെച്ചൊക്കെ കാണാറുണ്ട്..?

മ്.,
പക്ഷേ അവൻ ഞങ്ങളോട് പറഞ്ഞത് നിങ്ങൾ തമ്മിൽ പ്രണയത്തിലാണെന്നാണ് ,
അതാ ചോദിച്ചത്.?

അല്ല സാർ പ്രണയമൊന്നുമില്ല എല്ലാവരേയും പോലെ ഒരിഷ്ടം അത്രേയുള്ളൂ, ദൈവമാണേ സത്യം..,

ഹ ഹ ഹ
ദൈവത്തേയൊക്കെ പിടിക്കണോ.?
നീ എന്നും രാത്രി 7 മണിക്ക് അവനെ വിളിക്കാറുണ്ടന്നും അവൻ പറഞ്ഞു ,
അവനിപ്പോൾ ഞങ്ങളുടെ കസ്റ്റഡിയിലാണ് ..,

നോ സർ ഞാൻ വിളിക്കാറൊന്നുമില്ല
എന്റെ കയ്യിൽ നമ്പർ ഒന്നും ഇല്ല സർ...,
ദേ എന്റെ ഫോൺ നോക്കൂ സർ എന്ന് പറഞ്ഞ് മൊബൈൽ എന്റെ കയ്യിൽ തന്നു..,

അപ്പോഴേക്കും ഫെമിനിസ്റ്റ് നേതാവ് വന്ന് എന്റെ നേരെ തിരിഞ്ഞു..,

ഹേ മിസ്റ്റർ നിങ്ങളോടല്ലേ പറഞ്ഞത് ആ കുട്ടിയുടെ അവസ്ഥ മോശമാണന്ന്,
ഇനി എന്തെങ്കിലും ചോദിക്കാനുണ്ടങ്കിൽ ഞങ്ങളുടെ വക്കീലിന്റെ പ്രസൻസിൽ മതി എന്ന് പറഞ്ഞതും,

ഞാൻ SI സതീഷിനെ ഒരു നോട്ടം നോക്കി.,
പുള്ളിക്ക് കാര്യം പിടികിട്ടി ,

സതീഷ് തുടർന്നു എങ്കിൽ അത് മാഡം ഈ പേപ്പറിൽ എഴുതി ഒപ്പിട്ട് തരൂ ,ഡ്യൂട്ടി തടസ്സം നിൽക്കാൻ അധികാരമുണ്ടന്നും ,സമ്മതിക്കില്ലന്നും എഴുതിക്കോളൂ ബാക്കി കാര്യം ഞാനേറ്റു ,
എഴുതൂ മാഡം എന്ന് പറഞ്ഞ് പേപ്പർ നീട്ടിയതും അവർ വാണം വിട്ട പോലെ തിരിച്ച് പോയി..,

അത് കണ്ട് ഞങ്ങൾ ഒന്ന് ചിരിച്ചു..,
ശേഷം ഞാൻ പാർവ്വതിക്ക് മുഖാമുഖം ഇരുന്നു..,

മൊബൈലിൽ നമ്പർ ഇല്ലല്ലേ..?

അപ്പോൾ അവൻ നുണ പറഞ്ഞതാവും ,സാരല്യ ,

മോൾടെ കയ്യിലെ പാട് ഒന്ന് കാണിച്ചേ ,
അച്ഛൻ പിടിവലി നടത്തിയപ്പോൾ ഉണ്ടായതല്ലേ ഇത്..?

അ ,അതെ സർ എന്ന് പറഞ്ഞ് എന്നെ ആകാംശയോടെ നോക്കി ഇരിക്കുന്നു..,

ഇനിമോളുടെ വിരൽ ഒന്ന് കാണിച്ചേ.,

വിരലുകൾ ക്രമത്തിൽ അടുക്കിപ്പിടിച്ചു ആ പാടുകളിൽ വെച്ച് നോക്കി ,
ആഹാ എത്ര കൃത്യമാലേ മോൾടെ വിരലുകളും അച്ഛന്റെ വിരലുകളും സേം ആകും അല്ലേ.?
എന്ന് ചോദിച്ചതും പാർവതി കരച്ചിൽ തുടങ്ങി..,

അത് കണ്ട് കൊച്ചിന്റെ അമ്മ വന്ന് എന്നോട് തുടർന്നു.,

എന്തിനാ സർ ഇനീം എന്റെ കുഞ്ഞിനെ ഇങ്ങനെ ഓരോന്ന് ചോദിച്ച് കഷ്ടപ്പെടുത്തുന്നേ ..,

ഇല്ലമ്മേ മോള് സത്യം പറയും ഇവിടെ വെച്ച്
ഇപ്പോൾ അല്ലേ മോളെ ..?

എന്ത് സത്യം എന്ന് ചോദിച്ച് ഫെമിനിസ്റ്റ് പട മൊത്തം അവിടെ തടിച്ചുകൂടി.,

എന്ത് സത്യം എനിക്കൊന്നും അറിയില്ല അമ്മേ ദേ നോക്കിയേ എന്ന് പറഞ്ഞു വീണ്ടും കരയാൻ തുടങ്ങി..,

അപ്പോഴേക്കും വനിതാ കമ്മീഷൻ നേതൃനിരയായ, Adv, Dr ഷീനുജ ഹുസൈൻ ,Adv വത്സല ശ്രീനിവാസൻ ,Adv റോസമ്മ ചെറിയാൻ തുടങ്ങിയവർ അവിടെ ഹാജറായി..,

അവർക്ക് സല്യൂട്ട് ചെയ്ത ശേഷം ഡീറ്റിയൽസ് കൃത്യമായ് വിവരിച്ചപ്പോൾ യൂ കാൻ പ്രൊസീഡ് എന്ന് ഉത്തരവും നൽകി.,

ഞാൻ കുട്ടിയുടെ അടുത്തിരുന്ന് വീണ്ടും തുടർന്നു.,

മോളെ നിനക്ക് ഞാൻ ആരാണന്ന് മനസ്സിലായോ.?
ഞാൻ അജ്മൽ മുഹമ്മദ് IPS ,
ഒരു CBl ഉദ്യോഗസ്ഥനാണ് മോള് എന്തിനാ 
ഇങ്ങനെ നുണ പറയുന്നത്..?

സത്യം പറ

ഞാൻ സത്യമാ പറഞ്ഞത് വേറെ ഒന്നും എനിക്കറിയില്ല പ്ലീസ് സർ..,

മോളു  ഇവിടുന്ന് പറഞ്ഞാൽ മോളെ ആരും ഒന്നും ചെയ്യില്ല സ്റ്റേഷനിലേക്ക് കൊണ്ടു പോയാൽ ചോദ്യം ചെയ്യലിന്റെ രീതി മാറും..?

മോളെ നീ ഇത് സ്വയം ചെയ്ത മുറിപ്പാടാണ് ,
നിന്നെ ടെസ്റ്റിന് വിടണോ ഞാൻ

സത്യം പറഞ്ഞോളൂ ,
എനിക്കെല്ലാം അറിയാം മോളും ബെൻസിലും തമ്മിൽ പ്രണയത്തിലാണന്നും 
അച്ഛനെ കുടുക്കാൻ വേണ്ടി മാത്രം കൊടുത്ത കേസാണന്നും എനിക്കറിയാം ,
ഈ മുറിപ്പാട് മോളുണ്ടാക്കിയതാണന്നും എനിക്കറിയാം
സത്യം പറഞ്ഞോളൂ മോൾക്ക് എതിരെ കേസ് ഒന്നും വരില്ല പേടിക്കണ്ട..,

അവളുടെ മുഖം ക്ഷുപിതമായ്ചുവന്നു തുടുത്തു..,

ശബ്ദം ഉയർത്തി തന്നെ പാർവ്വതി
പറഞ്ഞു തുടങ്ങി..,

അതെ സർ ബെൻസിലും ഞാനും തമ്മിൽ ഇഷ്ടത്തിലാണ്  അച്ഛന്റെ കാല് പിടിച്ച്
പറഞ്ഞാ ഞങ്ങളെ കല്യാണം നടത്തി തരാൻ
അച്ഛൻ സമ്മതിച്ചില്ല ,

ഒളിച്ചോടാൻ പ്ലാനിട്ടതും അച്ഛൻ പിടിച്ചു,
ഇഷ്ടപെട്ട ചെറുക്കന്റെ കൂടെ ജീവിക്കാൻ
എനിക്കും അവകാശമുണ്ട് എന്ന് പറഞ്ഞതിന് അച്ഛൻ എന്നെ തല്ലി ചതച്ചു ,
എനിക്ക് ബെൻസിൽ അച്ചായന്റെ കൂടെ തന്നെ  ജീവിച്ചേ പറ്റൂ എനിക്ക് ഒരിക്കലും അച്ചായനില്ലാതെ ജീവിക്കാൻ കഴിയില്ല ,

അതിന് വേണ്ടി ഞാൻ എന്തും ചെയ്യും ,
അച്ഛനോട് ഞാൻ പറഞ്ഞതാ ഒരു പെണ്ണിന് നഷ്ടപ്പെടാനുള്ളത് മുഴുവൻ ഞാൻ അച്ചായന് നൽകിയതാ  എന്ന് പറഞ്ഞിട്ടും അച്ഛൻ സമ്മതിച്ചില്ല പിന്നെ ഞാനെന്ത് ചെയ്യണം സർ,

എനിക്ക് ഇനി ഒരിക്കലും മറ്റൊരാണിന്റെ കൂടെ ജീവിക്കണ്ട സർ ,

എന്ന് പറയുമ്പോൾ വനിതാ കമ്മീഷനും ഫെമിനിച്ചികളും  ഞെട്ടലോടെ അവളെ നോക്കുന്നുണ്ടായിരുന്നു.,

ഞാൻ എഴുന്നേറ്റ് നിന്ന്
ഫെമിനിച്ചികളോടായ് തുടർന്നു,
കേട്ടല്ലോ ഇവൾ പറഞ്ഞത്..,

ഫെമിനിസത്തോട് വിയോജിപ്പൊന്നുമില്ല
പക്ഷെ കാള പെറ്റു എന്ന് കേൾക്കുമ്പഴേ കയറെടുക്കുന്ന ഈ സ്വഭാവം നിർത്തിയേക്ക്..,

ഇവിടെ ഒരുത്തി ഞങ്ങൾ കയറി വന്നപ്പോഴേ ആണുങ്ങളുടെയൊക്കെ അത് വെട്ടണം എന്ന് പറഞ്ഞല്ലോ.?
എവിടെ അവർ  ഇപ്പോൾ പറ ആണുങ്ങളുടേത് വെട്ടണോ അതോ ഇതുപോലുള്ളവളുമാരുടേത് സിമന്റ് ഇട്ട് അടക്കണോ..?

മിസ്റ്റർ ഓഫീസർ പ്ലീസ് മൈന്റ് യുവർ വേർഡ്സ് എന്ന് വനിത കമ്മീഷൻ ഇടക്ക് കയറി എന്നോട് പറഞ്ഞു.,

സോറി മാം വിത്ത് യുവർ പെർമിഷൻ എനിക്ക് ഇവരോട് ഇച്ചിരി പറയാനുണ്ട്..,

നിങ്ങൾ ഒരു കാര്യം ചിന്തിക്കണം ആൺവർഗ്ഗതോടുള്ള നിങ്ങളുടെ
ഈ പരമ പുച്ഛമുണ്ടല്ലോ  അത് എന്തിനാണ് ?

നിങ്ങളൊന്നും മാനത്ത് നിന്നും പൊട്ടിവീണതൊന്നമല്ല..,
ഒരാണ് ദയ കാണിച്ചത് കൊണ്ട് തന്നെയാ
നിങ്ങളും ജെനിച്ചത്..,
പാഷാണത്തിൽ കൃമി എന്ന് പറയുന്ന
പോലെ ചില തന്തായില്ലാത്തരം ചെയ്യുന്ന
ക്രിമിനൽസ് ആണുങ്ങളിലും  ഉണ്ട്,

ഇല്ലന്ന് പറയുന്നില്ല ,
പക്ഷേ അതേ അളവിൽ ക്രിമിനൽസ്
സ്ത്രീകളിലും ഉണ്ടന്ന് പഠനം പറയുന്നുണ്ട്.,

ആണുങ്ങളെ മുഴുവൻ പുച്ഛിച്ച് നീയൊക്കെ നിരത്തിൽ ഇറങ്ങി നടന്നിട്ടും ആരും ഒന്നും ചെയ്യാത്തത് നിന്നെയൊന്നും കണ്ട് ഭയന്നിട്ടല്ല സ്ത്രീയേ ബഹുമാനിക്കണം
അതാണ് സംസ്കാരം എന്ന് സ്വന്തം
അമ്മ പഠിപ്പിച്ച് കൊടുത്ത ഒരു തലമുറ ഇവിടെ ജീവിക്കുന്നത് കൊണ്ട് മാത്രമാണ്..,
ചിന്തിക്കുക ,

ഇവിടെ ആരും തല്ലി ചതച്ച് പറയിപ്പിച്ചില്ല അവൾ സ്വയം കുറ്റം സമ്മതിച്ചത് കണ്ടോ,

ഇത് പോലീസിന്റെ മികവാണ്  എന്ന് പറയുമ്പോൾ
SI സതീഷ് വന്ന് എന്നെ പിടിച്ച്,
കൂൾ സർ എന്താ ഇത് ഇങ്ങനെ ഒരു റിയാക്ഷൻ ?
സർ എന്തു പറ്റി..?

ഹേ സോറി അയാം കൂൾ..,

അയാം എക്സ്ട്രയ്മിലി സോറി മാം ,
അറിയാതെ റിയാക്റ്റ് ചെയ്ത് പോയതാണ്.,

ഇറ്റ്സ് ഓക്കെ മിസ്റ്റർ ഓഫീസർ..,

താങ്ക്യൂ മാം
നാളെ  വനിതാ കമ്മീഷന് മുന്നിൽ കേസിന്റെ മുഴുവൻ വിവരങ്ങളും  വിത്ത് സോളിഡ് എവിടൻസ് അടക്കം SI സതീഷ് എക്സ്പ്ലയ്ൻ ചെയ്ത് സമർപ്പകും..,
എന്ന് പറഞ്ഞ് ഷർട്ടിന്റെ ബട്ടണിൽ ഒളിപ്പിച്ച ക്യാമറ എടുത്ത് സതീഷിന് നൽകിയ ശേഷം വീണ്ടും തുടർന്നു..,

ബഹുമാനപ്പെട്ട കമ്മീഷൻ നേരിട്ട് കോടതിയിൽ ഹാജറായി ഈ കേസിലെ പ്രതിയായ കുട്ടിയുടെ അച്ഛന് നീതി നേടികൊടുക്കണമെന്ന്
താഴ്മയായ് അപേക്ഷിക്കുന്നു..,

എന്ന് പറഞ്ഞ് കമ്മീഷന് സല്യൂട്ട് ചെയ്ത് ഇറങ്ങാൻ നേരം കുട്ടിയുടെ അമ്മയുടെ മുഖത്തേക് ഞാൻ തുറിപ്പിച്ച്
ഒരു നോട്ടം നോക്കിയതും ..,

അവരുടെ അത് വരെയുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ട് ഭയം അവരെ വിഴുങ്ങുന്നുണ്ടന്ന്
ആ മുഖത്ത് നിന്നും ഞാൻ വായിച്ചെടുക്കുന്നുണ്ടായിരുന്നു...!!

തുടരും...,

മൂന്നാംഭാഗം..,
**********

വനിതാ കമ്മീഷന് സല്യൂട്ട് ചെയ്ത് അവിടെ നിന്നും ഇറങ്ങാൻ നേരം ഞാൻ പാർവ്വതിയുടെ അമ്മയെ തുറച്ച് നോക്കിയതും അവരുടെ മുഖത്ത് ഭയം ഇരച്ച് കയറി വിളറി വെളുക്കുന്നുണ്ടായിരുന്നു..,

വല്ലാത്ത പരവേശവും മുഖത്ത് കാണാൻ സാധിച്ചു.,

ഞാൻ അവരുടെ അരികിലേക്ക് ചേർന്ന് നിന്ന് ചെവിയിലായ് പറഞ്ഞു തുടങ്ങി.,
ഇനി ബെൻസിൽ ഒരിക്കലും പുറം ലോകം കാണില്ല, അവനെ ഞാൻ അകത്ത് ഇട്ട് പൂട്ടും ,
അമ്മ പേടിക്കണ്ടട്ടോ, മകൾക്കെതിരെ കേസ് വരില്ല നിങ്ങളുടെ ഭർത്താവ് തെറ്റൊന്നും ചെയ്തിട്ടില്ല ,അദ്ധേഹത്തേ പുറത്തിറക്കുകയെ ഉള്ളൂ  എന്ന് പറഞ്ഞതും അവർ നെറ്റി ചുളിച്ച് എന്നെ നോക്കി .,

എന്നിട്ട് കൈകൂപ്പി ,
ഞാനവരെ കൈ പിടിച്ചു സാരല്യ ട്ടോ മോളെ പഠിപ്പിച്ച് നല്ല മിടുക്കൻ നായര് ചെറുക്കനെ കൊണ്ട് തന്നെ കെട്ടിച്ചോളൂ അത് വരെ ബെൻസിൽ ശല്യം ഉണ്ടാവില്ല  എന്ന് പറയുമ്പോൾ ആശ്ചര്യത്തോടെ എന്നെ നോക്കി തലയാട്ടി തന്നു.,
അവിടുന്ന് ഇറങ്ങി പോകുമ്പോൾ ആണുങ്ങളുടെയെല്ലാം വെട്ടണം എന്ന് പറഞ്ഞ ഫെമിനിച്ചി ചെവിയിൽ സ്വയം പിടിച്ച് സോറി പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.,
അവളെ നോക്കി കണ്ണിറുക്കി കാണിച്ച് ചിരിച്ച് കൊണ്ട് തന്നെ വണ്ടിയിൽ കയറിയതും..,
*********

സ്റ്റേഷനിലെത്തിയതും ബെൻസിലിനെ ലോക്കപ്പിൽ കയറി കണ്ടു കുറച്ച് ചോദ്യങ്ങൾ മാത്രം ചോദിച്ചു സത്യസന്ധമായി തന്നെ അവൻ ഉത്തരവും തന്നു..,

ഉത്തരം കിട്ടിയ ശേഷം അവന്റെ സെന്റർ ബോൾട്ട് നോക്കി 4 എണ്ണം പെടച്ചു.,
വേദന കൊണ്ട് അവൻ പുളയുമ്പോൾ അവിടെ ഇട്ട് തന്നെ വീണ്ടും വീണ്ടും ഞാൻ അവന്റെ കൂമ്പിനിട്ട് പൊങ്കാല നടത്തുന്നത് കണ്ട് SI സതീഷ് കയറി വന്നു തുടർന്നു.,
സർ പ്ലീസ്. അവൻ ഇവിടെ കിടന്ന് ചത്ത് പോകും നാളെ കോടതിയിൽ ഹാജറാക്കാനുള്ളതാ..,

ഓക്കെ സതീഷ് എന്ന് പറഞ്ഞ് കൈ കുടഞ്ഞ് ലോക്കപ്പിൽ നിന്നും ഇറങ്ങി SI സതീഷിനോടായ് 'തുടർന്നു
ഇവൻ ഇനി പുറം ലോകം കാണരുത് മയക്കു മരുന്ന്  കേസ് ചാർത്തിയേക്ക് ,അകത്ത് കിടക്കട്ടെ ഇവൻ ഇനി ഇവൻ പുറത്ത് വേണ്ട .,
അതിന് എന്താ വേണ്ടതെന്ന് വെച്ചാൽ ചെയ്തോളൂ,
ഇറ്റ്സ് മൈ ഓർഡർ എന്ന് രൂക്ഷമായ് ഞാൻ പറയുമ്പോൾ സംശയത്തോടെ SI സതീഷും, പപ്പേട്ടനും ലോക്കപ്പിലേക്ക് നോക്കുന്നുണ്ടായിരുന്നു.,

*******
എങ്കിൽ അജു നമുക്ക് വീട്ടിൽ പോകാം റെസ്റ്റ് എടുക്കണ്ടേ എന്ന് പപ്പേട്ടൻ പറയുമ്പഴായിരുന്നു പടച്ചോനെ ഇട്ട ഡ്രസ്സല്ലാതെ വേറെ ഒന്നും കൊണ്ടു വന്നില്ലന്ന തിരിച്ചറിവ് വന്നത്.,

മ്, എന്ന് പപ്പേട്ടനെ നോക്കി മൂളിയ ശേഷം
സതീഷ് സർ ഞങ്ങളിറങ്ങുന്നു.,
നിങ്ങൾ അങ്ങോട്ട് വന്നാൽ സൗകര്യമായിരുന്നു..? ഷുവർ സർ ഞാനും അത് പറയാൻ ഇരിക്കുവായിരുന്നു സമയം സന്ധ്യ കഴിഞ്ഞു  സർ പോയി ഫ്രഷ് ആകുമ്പോഴേക്കും ഞാൻ ഒന്ന് വീട്ടിൽ പോയി നേരെ അങ്ങോട്ട് വരാം ..,
എന്ന് പറഞ്ഞ് കോൺസ്റ്റബിൾ അനീഷിനോട് ജീപ്പിൽ ഡ്രോപ് ചെയ്യാനും സതീഷ് ഏല്പിച്ചു..,

ഗുഡ് .,

* **** *

പപ്പേട്ടന്റെ വീട്ടിലെത്തി കുളിയും തേവാരവും കഴിഞ്ഞ് പപ്പേട്ടന്റെ തന്നെ ഒരു മുണ്ടും ടീഷർട്ടും ഇട്ട് രുഗ്മി അമ്മാളു പപ്പൻ സാറിന്റെ ഹൈക്കമാന്റ് ഉണ്ടാക്കിയ ദോശയും ചട്ണിയും കഴിച്ചിരിക്കുമ്പോഴായിരുന്നു ആക്റ്റീവയുടെ ശബ്ദം കേട്ടത്..,

ടാ അജു ദേ അച്ചു സാർ വന്നിട്ടുണ്ട് ബാക്കി കയ്യോടെ വാങ്ങിക്കൊ എന്നെ നോക്കണ്ട എന്ന് പറഞ്ഞ് പുള്ളി കഴിച്ച പാത്രം എടുത്തോണ്ട് ദേ പോണ്..,
ദുഷ്ടൻ വിളിച്ച് വരുത്തി കൊലക്ക് കൊടുക്കുന്നോ എന്ന് ചിന്തിച്ച് തിരിഞ്ഞ് നോക്കിയതും അശ്വതി ഇടുപ്പിൽ കൈവെച്ച് എന്നെ നോക്കി നിൽക്കുന്നു.,

ഇടംകണ്ണിട്ട് അവളുടെ മുഖത്തേക്ക്  ഒന്ന് നോക്കി..,
ദേഷ്യം ഇരച്ച് കയറി 11 kv ഇലട്രിക് ലൈൻ പോലെ ആയിട്ടുണ്ട് തൊട്ടാൽ അടുത്ത പറമ്പിൽ പോയി വീഴും അത്ര ഗൗരവത്തിലാ മുഖ ഭാവം.,
ഞാൻ വേഗം തല താഴ്ത്തി ദോശയിൽ ശ്രദ്ധ ചെലുത്തി.,

എന്ത് പൂരം കണ്ട് നിൽക്കുവാടി നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇത്ര ലേറ്റാവരുതെന്ന് എവിടെ പോയതായിരുന്നു നീ എന്ന രുഗ്മിനി അമ്മാളുവിന്റെ ചോദ്യത്തിന്..,
ഇന്നൊരു പാർട്ടി ഉണ്ടായിരുന്നു അമ്മേ..,
നിങ്ങളെ കെട്ട്യോനും മലപ്പുറത്തുള്ള ഒരു വല്യ സാറും ചേർന്ന് എന്റെ ഫ്രണ്ട് ജിനിയേ പബ്ലിക്കായ് തെറി വിളിച്ചു, അതിന്റെ പാർട്ടിയായിരുന്നു..,

ങെ..,
അതാര് എന്ന ഭാവത്തിൽ ഞാൻ ഒരു നോട്ടം നോക്കി., ശേഷം തലച്ചോർ കയ്യിലെടുത്ത് കറക്കി ആലോചന തുടങ്ങി
പെട്ടന്ന് ഓർമ്മ വന്നു ,യ്യോ ഫെമിനിച്ചി .,
ഈശ്വരാ അവള് ഇവൾടെ ഫ്രണ്ടായിരുന്നോ.,
എന്ന് ചിന്തിച്ചിരിക്കുമ്പഴായിരുന്നു
ജീപ് വരുന്ന ശബ്ദം കേട്ടത് ..,

അജു ,സതീഷ് വന്നിട്ടുണ്ട് വാ നമുക്ക് പുറത്തിരിക്കാം, എന്ന് പപ്പേട്ടൻ പറയുന്നുണ്ടായിരുന്നു.,
ഞാൻ പുറത്തേക്ക് ഇറങ്ങി ചെന്നതും സതീഷ് സല്യൂട്ട് തന്നു..,
വരൂ സതീഷ് നമുക്ക് അവിടെ ഇരിക്കാം എന്ന് പറഞ്ഞു മുറ്റത്തെ തോട്ടത്തിന് നടുക്ക് ഉള്ള കസേരകൾക്ക് കാണിച്ചു .,
യസ് സർ എന്നു പറഞ്ഞു കൂടെ വന്ന് ഇരുന്നു ,
വീട്ടിലെ വിശേഷങ്ങൾ പറയുന്നതിനിടക്ക് സതീഷ് ഒരു ചോദ്യം ഉന്നയിച്ചു..,

എന്തിനാ സർ സ്റ്റേഷനിൽ വെച്ച് ബെർസിലിനെ മർദ്ധിച്ചത് ,പെട്ടന്ന് അങ്ങനെ ഒരു റിയാക്ഷൻ വരാൻ കാരണം എന്ന് ചോദിക്കുമ്പോൾ,

അവൻ ലോക ഫ്രോഡാ അവന്റെ കണ്ണിൽ നോക്കിയാൽ മനസ്സിലാവും ,എനിക്കും നിനക്കും പെൺമക്കളുണ്ട് അമ്മയും പെങ്ങളും ഉണ്ട് അത് കൊണ്ടാണ് അജ്മൽ അങ്ങനെ റിയാക്റ്റ് ചെയ്തത് എന്ന് പപ്പേട്ടൻ ഉത്തരം പറഞ്ഞു കൊണ്ട് അങ്ങോട്ട് കയറി വന്നത്..?
അതാണ് CBI യുടെ മികവ് .,

ചെറുപുഞ്ചിരിയോടെ സതീഷ് വീണ്ടും തുടർന്നു..,
എങ്ങനെയാണ് സർ 5 മണിക്കൂറിനുള്ളിൽ ആ പെണ്ണ് ഫാബ്രിക്കേറ്റ് ചെയ്ത കേസാണിതെന്ന് മനസ്സിലായത്..,

സതീഷ് സ്റ്റേറ്റ്മെന്റ് എഴുതിക്കോളു എന്ന് പറഞ്ഞ് ഞാൻ തുടർന്നു..,

ബെൻസിൽ വർഗീസിന്റെ 17 ദിവസത്തേ കാൾ ലോഗ് റെക്കോർഡ് എടുത്തപ്പോൾ അതിൽ വെക്തമായ സൂചനകൾ ഉണ്ടായിരുന്നു ,

കേസിലെ പ്രതി എന്ന് ആരോപിക്കുന്ന കൃഷ്ണൻ നായരുടെ ഉടമസ്ഥതയിലുള്ള പാടത്തിന് സൈഡിലുള്ള പമ്പ് ഹൗസിൽ വെച്ചായിരുന്നു പ്ലാനിംഗ് നടത്തിയതും, പാർവ്വതിയും ബെൻസിലും ശാരീരിക ബന്ധത്തിൽ ഏർപെട്ടിരുന്നതും ,
അതിന് തെളിവായ് പമ്പ് ഹൗസിന് പിറകിലെ കാട്ടിൽ നിന്നും I Pill എന്ന ഗർഭനിരോധന ഗുളികയുടെ കവറുകൾ ലഭിച്ചിരുന്നു, ബെൻസിൽ അത് സമ്മതിച്ചിട്ടും ഉണ്ട്.,

ബെൻസിൽ വർഗീസിന് മറ്റു സ്ത്രീകളുമായ് വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിട്ടുണ്ടന്ന് കോൾ ലോഗ് പരിശോധിച്ചപ്പോൾ മനസ്സിലായെന്ന് പ്രണവ് തന്ന റിപ്പോർട്ടിൽ പറയുന്നുണ്ട് ,ഒരു പക്ഷേ കൃഷ്ണൻ നായർ അത് അറിഞ്ഞിട്ടുണ്ടാവാം അത് കൊണ്ടായിരിക്കും അവരുടെ പ്രണയത്തെ എതിർത്തതും..,
കൃഷ്ണൻ നായർ നിരപരാധിയാണന്ന് അയാളെ ചോദ്യം ചെയ്തപ്പോൾ അയാളുടെ കണ്ണുകൾ വിളിച്ച് പറയുന്നുണ്ടായിരുന്നു,

പാർവ്വതിയുടെ ഭയം ആദ്യനോട്ടത്തിലെ ഞാൻ തിരിച്ചറിഞ്ഞിരുന്നു,  കള്ളക്കഥകൾ മെനയുന്നവരുടെ കണ്ണുകൾ നോക്കിയാലെ മനസ്സിലാക്കാൻ സാധിക്കും ,
കാരണം ഞങ്ങൾ വെൽ ട്രൈനഡ് ആണ്..,

ഓപ്പോസിറ്റ് സോഫ്റ്റ് അപ്രോച്ച് എന്ന തിയറിയും ഊഹങ്ങളും ചേർത്ത് മതിയായ തെളിവുകൾ ഇല്ലാഞ്ഞിട്ടും ചുമ്മാ കറക്കി കുത്തിയാലും സത്യം തെളിയിക്കാൻ സാധിക്കും,
ഞാൻ തന്ന ക്യാമറ വിശ്വൽസിലെ പാർവ്വതിയുടെ മൊഴിയും ഈ സ്റ്റേറ്റ്മെന്റും, തെളിവുകളും നാളെ വനിത കമ്മീഷന് സമർപ്പിക്കുന്ന മുൻപ് ഒർജിനലിന്റെ ബ്ലൂ പ്രിന്റ് എടുത്ത് കൈവശം വെക്കണം ,
SPയേ വിവരം അറിയിച്ച ശേഷം മാത്രം കമ്മീഷനുമായ് ബെന്ധപ്പെടുക സതീഷ്..,

യസ് സർ എന്ന് സതീഷ് മറുപടി പറയുമ്പോഴാണ് രുഗ്മണി അമ്മാളുവിന്റെ കൂടെ
അശ്വതി ചായയുമായ് നാണത്തോടെ വന്നത്
അല്ല പപ്പേട്ടാ ഇവളെ കെട്ടിക്കുന്നില്ലെ..?
ഇവളുടെ ചായയുമായുള്ള വരവ് കണ്ടാൽ തോന്നും സതീഷ് സർ ഇവളെ പെണ്ണ് കാണാൻ വന്നതാണെന്ന്, എന്ന് പറഞ്ഞതും ഞങ്ങളെല്ലാവരും ചിരിച്ചു..,

അത് കേട്ട് അശ്വതിയുടെ മുഖം കടുന്നല് കുത്തിയ പോലെ ആയിട്ടുണ്ട്..,

അയ്യോ സർ ഞാനൊന്ന് കെട്ടിയതാ രണ്ട് മക്കളും ഉണ്ട് ഇനി എന്ത് ചെയ്യും ,അല്ലായിരുന്നേൽ കെട്ടായിരുന്നു സർ എന്ന് സതീഷിന്റെ ചോദ്യം..?

അത് സാരമില്ല സതീഷ് അവൾക്ക് അതൊന്നും കുഴപ്പമില്ല അല്ലേ അച്ചൂ എന്ന് ഞാനും പറഞ്ഞു..,

പെൺകുട്ടികളോട് അസഭ്യം പറയുന്ന നിങ്ങളേക്കാളും നല്ലത് ഈ ഏട്ടൻ തന്നെയാ അജുക്കാ..,

എന്ത് മായമോ മന്ത്രമോ നിങ്ങൾ ചെയ്തെ എന്നറിയില്ല അവളിപ്പോൾ നിങ്ങളെ ഫാനായിട്ട് മന്ത്രിച്ചിട്ട കോഴിയേ പോലെ നടക്കുന്നുണ്ട്, മിക്കവാറും നിങ്ങൾ അവളെ കെട്ടേണ്ടി വരും അജുക്കാ എന്ന് അശ്വതിയും..,
അതോടെ അവിടെ ഒരു പൊട്ടിച്ചിരിക്ക് തുടക്കമായി..,

ഓക്കെ സർ താങ്ക്യൂ സോമച്ച് ,ലേറ്റാവുന്നുണ്ട് ഞാൻ ഇറങ്ങട്ടെ എന്ന് പറഞ് സതീഷ് എഴുന്നേറ്റ് സല്യൂട്ട് ചെയ്ത് പോയി..,

ശേഷം പപ്പേട്ടൻ തുടർന്നു..,

എന്താ അജു ചാർജ് ഷീറ്റ് കറക്റ്റ് അല്ലല്ലോ യാഥാർത്ഥ പ്രതി എവിടെ എന്ന ചോദ്യം ഉന്നയിച്ചത്..,

നീ ആ ഭാഗം മനപ്പൂർവ്വം വിട്ടത് എന്തിനാ എന്നും ബെൻസിലിനെ അകത്തിടാൻ പറഞ്ഞതിന്റെ പൊരുളും അവന് മനസ്സിലായിട്ടില്ല..,

എനിക്ക് ഉറപ്പുണ്ടായിരുന്നു നീ അത് അവരോട് പറയില്ലന്നും.., അത് നീ നേരിട്ട് തീർക്കുമെന്നും എനിക്കറിയാം എന്ന് പറഞ്ഞതും ഞാനൊന്നു പുഞ്ചിരിച്ചു..,

ശേഷം അച്ചുവിനോടായ് നമുക്ക് നിന്റെ ആക്റ്റീവയിൽ ഒരിടം വരെ പോകണം എന്ന് പറഞ്ഞതും അവൾ തലയാട്ടി..,

അജു പോയി കിടന്നോളൂ കിടക്ക വിരിച്ചിട്ടുണ്ട് എന്ന് രുഗ്മിനി അമ്മാളു പറഞ്ഞു..,

ശെരി എന്ന് പറഞ്ഞു കിടക്കാൻ പോകുമ്പോൾ മനസ്സിൽ യഥാർത്ഥ പ്രതിയേ നാളെ നേരിൽ പോയി കാണണം എന്ന് മാത്രമായിരുന്നു..!!

തുടരും..,

അവസാന ഭാഗം.,
*******

അജു പോയി കിടന്നോളൂ കിടക്ക വിരിച്ചിട്ടുണ്ട് എന്ന് രുഗ്മിനി അമ്മാളു പറഞ്ഞു..,

ഞാൻ ശെരി എന്ന് പറഞ്ഞ് കിടക്കാൻ പോകുമ്പോൾ മനസ്സിൽ യെഥാർത്ഥ പ്രതിയെ നാളെ കാണണം എന്ന് തന്നെയായിരുന്നു മനസ്സിൽ.,

ക്ഷീണം കാരണം കിടന്ന ഉടനെ തന്നെ ഉറങ്ങുകയും ചെയ്തു,

പെട്ടന്ന്
അജുക്ക അജുക്ക എന്ന് പറഞ്ഞ് തട്ടി വിളിച്ചതും ഞാൻ ഞെട്ടി ഉണർന്നു.,

അയ്യോ പ്രേതം എന്ന് പറഞ്ഞ് പിടഞ്ഞപ്പോൾ പ്രേതം അല്ല ഞാനാ അച്ചു .,
ഇങ്ങനെ ഒരു പേടി തൊണ്ടൻ.,

ങെ
ആര് അച്ചുതനോ.?

അച്ചുതൻ അല്ല മൂപ്പരെ വല്യച്ഛനാ.,
പേര് അശ്വതി എന്ന് പറഞ്ഞ് ലൈറ്റിട്ടു ,

ഹോ നീയായിരുന്നോ നിനക്ക് ലൈറ്റ് ഇട്ട്
വിളിച്ചു കൂടെ പിശാഷേ,
മനുഷ്യനെ പേടിപ്പിക്കാനായിട്ട്..,

ഞാനറിഞ്ഞോ ഇത്രേം വലിയ പേടിതൊണ്ടനാ നിങ്ങളെന്ന്..,
അല്ല അജുക്ക ഇങ്ങനെ പേടി ഉള്ള നിങ്ങളെ എങ്ങനെയാ CBI ൽ എടുത്തേ.,

ഹോ ഞാൻ ഒരു സ്വപ്നം കണ്ടതാടി,
ഒരു ആത്മഹത്യ കേസ് റഫറൻസിന് വന്നിരുന്നു ,
അത് ആലോചിച്ച് കിടന്നതാ..,

അല്ല നീ എന്താ ഇവിടെ.?
ഉറങ്ങിയില്ലേ എന്നാടി കള്ളത്തരം ഇരുട്ടത്ത് പതുങ്ങിയൊക്കെ വരുന്നേ.?

വെറുതെ അജുക്കാനെ ഒന്ന് ബലാൽസംഗം
ചെയ്യാൻ വന്നതാ

ആ അത്രേയുള്ളൂ.,

ങെ
ബലാൽസംഗമോ ടീ നട്ടപാതിരാക്ക് ഉറക്കത്തിൽ വിളിച്ചുണർത്തി കോമഡി പറയുന്നോ.?
എന്നാടി..?

താഴേ വരോ അജു ക്കാ,
ചിറ്റയുടെ അമ്മായിയപ്പൻ മരിച്ചു..,
അച്ഛനും അമ്മയും അങ്ങോട്ട് പോയി ഇച്ചിരി മുൻപ്, അജുക്കാനെ ഉണർത്തണ്ട എന്ന് പറഞ്ഞു അച്ഛൻ ,

എനിക്ക് പേടിയാവുന്നുണ്ട് അതാ വിളിച്ചത് താഴെ വന്ന് കിടക്കോ പ്ലീസ്.,

ഹ ഹ ഹ
അത്രേയുള്ളൂ ദേ വരുന്നു നീ ഒരു ഷീറ്റും -പില്ലോയും ഹാളിൽ വിരിച്ചേക്ക് ഞാനവിടെ കിടക്കാം.,
എന്ന് പറഞ്ഞ് താഴെ പോയി കിടന്നു..,

കണ്ണിലേക്ക് ഉറക്കം വരുന്ന സമയം നോക്കി
പിന്നേം അച്ചു വിളിച്ചുണർത്തി.,
ഇനി എന്നാടി നിന്റെ റൂമിൽ വന്ന് കിടക്കണോ.?

അതല്ല പിന്നെ എനിക്ക് ഒരാഗ്രഹം സാധിച്ച് തരോ എന്ന് പറഞ്ഞ് അടുത്തിരുന്നു..,

എന്ത് ആഗ്രഹം ?

ഇന്ന് മരുതൂർ കാവിലെ പൂരമാ ,
വെടിക്കെട്ട് കാണാൻ കൊതിയുണ്ട് ,
ഇപ്പോൾ സമയം 11 ,ആയിട്ടുള്ളൂ 18 KM ഉള്ളൂ നമുക്ക് ആക്റ്റീവയിൽ പോയാലോ..?

ഈശ്വരാ..,
നീ ഉറങ്ങാൻ സമ്മതിക്കൂലല്ലേ..,

പ്ലീസ് ഇക്കൂസെ ഇത് വരെ കണ്ടിട്ടില്ല ,
ഞാൻ വണ്ടി ഓടിച്ചോളാം  വാ ഇക്കാ മുഖം കഴുക്..,

എടി പപ്പേട്ടൻ അറിഞ്ഞാൽ എന്നെ തെറ്റിദ്ധരിക്കും ?
പിന്നെ ഞാൻഡ്രസ്സ് ഒന്നും കൊണ്ടു വന്നില്ല,
ഇട്ടോണ്ട് വന്നത് അലക്കിയിട്ടിരിക്കുവല്ലേ..,

ഓ പിന്നെ
അച്ഛന് എന്നെക്കാൾ വിശ്വാസം അജുക്കാനെയാ
ആ പേടി എനിക്കില്ല,
പിന്നെ ഇതൊക്കെ മതി പിന്നെ പെണ്ണ് കാണാനൊന്നുമല്ല എന്റെ കൂടെയല്ലേ
അതൊക്കെ മതി..,
എന്ന് പറഞ്ഞ് വലിച്ച് കയറ്റി വണ്ടിയിൽ ഇരുത്തി

പൂരപ്പറമ്പിൽ ജനാവലിക്കൾക്കിടയിൽ കഥ പറഞ്
എന്റെ കൈ പിടിച്ച് എല്ലാം നടന്നു കണ്ടു ..,

വെടിക്കെട്ട് കാണാൻ ഗെമയിൽ മുന്നിൽ
പോയി നിന്ന പാർട്ടിയാ ,
വെടി മരുന്ന് പൊട്ടി തുടങ്ങിയതും
എന്റെ നെഞ്ചിൽ മുഖം അമർത്തി
ചെവി പൊത്തി നിന്നു..,
ഹ ഹ ഹ.,

എല്ലാം കഴിഞ്ഞ് കരിവളയോടായ് മുഹബ്ബത്ത് 
വള സ്റ്റാളിന് മുന്നിൽ നിന്ന് വളനോക്കി വാങ്ങുന്നതിനിടക്ക് ഒരു കാൾ വന്നത് കൊണ്ട് ഞാൻ  ഇച്ചിരി മാറി നിന്ന സമയം,

പിള്ളേര് എന്തോ കമന്റടിച്ചു അവളെ പിറകേ കൂടിയതും ചെറിയ പേടിയോടെ അവൾ എന്റെ അരികിൽ വന്ന് നിന്നതും,

വേണ്ട അളിയാ അത് കല്യാണം കഴിഞ്ഞതാ ഇറച്ചിയിൽ മണ്ണ് പറ്റും കെട്ട്യോൻ കൂടെ ഉണ്ടന്ന് പറഞ്ഞ് കമന്റടിച്ചവന്മാര് സോറി പെങ്ങളെ എന്ന് പറഞ്ഞ് പോയപ്പോൾ അഹങ്കാരത്തോടെ എന്റെ കൈ പിടിച്ച് തന്നെ പൂരപ്പറമ്പിലൂടെ അച്ചു നടന്നു..,

തിരിച്ച് വരുമ്പോൾ സ്വഭാവത്തിന് ഇച്ചിരി മാറ്റം വന്നിട്ടുണ്ട്..,
വണ്ടിയുടെ കീ തന്നിട്ട് എന്നോട് ഓടിക്കാൻ പറഞ്ഞു ,
വരുന്ന വഴി വാശി പിടിച്ച് തട്ട് കടയിൽ നിർത്തി ചായയും ഓംലറ്റും വാങ്ങിപ്പിച്ച് അടുത്തിരുന്ന് കഴിച്ച ശേഷമാ വീട്ടിൽ വന്നത്..,

**********

പിറ്റേന്ന് കാലത്ത് തന്നെ ബൻസിൽ വർഗീസിന്റെ വീട്ടിൽ അശ്വതിയുടെ കൂടെ ആയറ്റീവയിൽ യാത്ര തിരിച്ചു.,
അവന്റെ അമ്മയേ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു..,
അവന്റെ വൃത്തികേട് തടയാൻ ചെന്ന അച്ഛനെ തല്ലി നടുവൊടിച്ചിട്ട ക്രൂരനായ മകനെ അന്നെ ആ അമ്മ വെറുത്തിരുന്നു..,

എന്നും മദ്യപിച്ച് വന്ന് വീട്ടിൽ പ്രശ്നമുണ്ടാക്കുന്ന
ആ മകനെ ഇനി വേണ്ടന്ന് അമ്മയും പറഞ്ഞു..,

അവന്റെ ലാപ്ടോപ്പും ഹാർഡ് ഡിസ്ക്കുകയും ഞാനെടുത്തു..,

ശേഷം ഞങ്ങൾ യാത്ര തിരിച്ചത് പാർവതിയുടെ വീട്ടിലേക്കായിരുന്നു.,

അശ്വതിയേ കണ്ടതും പാർവ്വതി അവളെ കെട്ടിപ്പിടിച്ച് കരഞ്ഞ് പരിഭവങ്ങളോടെ അവർ ഒന്നിച്ചിരിക്കുമ്പോൾ ഇച്ചിരി മാറി ഞാൻ ആ അമ്മയോട് സംസാരിച്ചു തുടങ്ങി..,

ഭർത്താവിന്റെ നിരപരാദിത്വം തെളിയിച്ചതിലുള്ള അവരുടെ നന്ദി പ്രകടനത്തിനിടക്ക് ഞാൻ ഒരു ചോദ്യം ഉന്നയിച്ചു..,

കൃഷ്ണൻ നായർ തിരിച്ചു വരുന്ന മുൻപ്
ഒന്നുകിൽ നിങ്ങൾ ആത്മഹത്യ ചെയ്യുക ,
അല്ലങ്കിൽ ഈ വീട് വിട്ട് ഇറങ്ങി തിരിച്ച് വരാത്ത അത്ര ദൂരെക്ക് മറഞ്ഞു പോകുക..,

അത് പറഞ്ഞതും വിളറി വെളുത്ത് ഉത്ക്കണ്ഡഭാവത്തിൽ എന്നെ തുറിച്ച് നോക്കി മനസ്സിലായില്ല കുട്ടി പറഞ്ഞത് എന്നായിരുന്നു മറുപടി..,

നല്ലൊരു അഭിനയത്രിയാണ് നിങ്ങൾ '
ഭാവങ്ങളും, മെയ് വഴക്കവും ഉള്ള കലാകാരി..,
പക്ഷേ അത് എന്റെ അടുത്ത് വേണ്ട ,
ഈ കേസ് അന്വേഷിച്ചത് ഞാനാണ്..,
ബെൻസിൽ എല്ലാം സമ്മതിച്ചു കഴിഞ്ഞു..,

എന്ത് സമ്മതിക്കാൻ നിങ്ങൾ എന്താ ഉദ്ധേശിക്കുന്നത് വെറുതെ ഇല്ലാത്തത് പറയരുത് പോലീസാണന്ന് കരുതി എന്തും ആവാം എന്ന ഭാവം അരുത് കുട്ടി ,നിന്നക്ക് ഒരു അമ്മയുള്ളതല്ലേ.?
എന്ന് പറഞ് രൂക്ഷമായ് എന്നെ നോക്കുന്ന അവരേ പുച്ഛത്തോടെ നോക്കി കൊണ്ട് ഞാൻ തുടർന്നു..,

ബെൻസിലിന്റെ നമ്പറിലേക്ക് അവന്റെ പേരിൽ തന്നെയുള്ള മറ്റൊരു സിം കാർഡിൽ നിന്നും പാർവ്വതിയുടെ നമ്പറിൽ നിന്നും കാൾ വരുന്ന അതേ ടവർ റേഞ്ചിൽ നിന്നും കോളുകളും SMSയും വരുന്നുണ്ടായിരുന്നു..,
എന്ന് പറഞ്ഞ് ഒരു ഫോൺ എടുത്ത് അവരെ കാണിച്ചതും അവരൊന്നു ഞെട്ടി..,

ഇതിൽ രണ്ട് സിം കാർഡ് ഉപയോഗിക്കാം..,

ആദ്യം ഞാൻ വിശ്വസിച്ചത് പാർവ്വതിക്ക് അവൻ രഹസ്യമായ് നൽകിയതാവും ആ സിം കാർഡ് എന്നായിരുന്നു..,

ഒരു സിം കാർഡ് ബെൻസിന്റെ പേരിലും മറ്റൊന്നു നിങ്ങളുടെ പേരിലും..,

പക്ഷേ പാർവ്വതിയുടെ സിം കാർഡ് കൃഷ്ണൻ നായരുടെ പേരിലും, ആ സിം കാർഡ് ഉപയോഗിക്കുന്ന മൊബൈലിന്റെ IMAനമ്പറും വെത്യാസം ഉണ്ട് രണ്ടും രണ്ടാണ്..,

അവിടെ എനിക്ക് ആശയക്കുഴപ്പം വന്നു..,

പിന്നെ ഞാൻ ഒന്നിൽ നിന്നും വായിച്ച് തുടങ്ങി
ഒരു ടീച്ചറും, കുടുംബശ്രീ പ്രവർത്തകയുമായ നിങ്ങളും കമ്പ്യൂട്ടർ കഫേയിലെ ജോലിക്കാരനുമായിരുന്ന ബെൻസിലും എന്ത് ബന്ധമാണന്ന് ,
നിങ്ങൾ തമ്മിൽ വർഷങ്ങൾക്ക് മുൻപേ ബന്ധം ഉണ്ടായിരുന്നു എന്നതിന് തെളിവായ് ബേങ്കിലെ പണമിടപാട് രേഖകളിൽ തെളിവുണ്ടായിരുന്നു..,

ഇന്നലെ പാർവതിയേ ചോദ്യം ചെയ്യുന്നതിന്റെ ഇടയിൽ നിങ്ങൾ എന്നോട് സംസാരിക്കുന്ന സമയത്ത്  ആരും ശ്രദ്ധിക്കാതെ ലേഡീസ് കോൺസ്റ്റബിളിനെ കൊണ്ട് എടുപ്പിച്ചതായിരുന്നു
ഈ ഫോൺ..,

കൃഷ്ണൻ നായർ എന്തുകൊണ്ടാണ് മകളെ അവന് കെട്ടിച്ച് കൊടുക്കാതിരുന്നത് എന്ന കാരണം നിങ്ങൾക്കറിയാം.,

അതിന്റെ പേരിൽ നിങ്ങൾ തമ്മിൽ വഴക്കുണ്ടായിട്ടുണ്ട് മകൾടെ ഭാവി ഓർത്ത് മാത്രമായിരുന്നു അയാൾ ആത്മഹത്യ ചെയ്യാതിരുന്നത്..,

നിങ്ങളും ബെൻസിലും പ്രണയത്തിലായിരുന്നു..,
നിങ്ങൾ തമ്മിൽ ശാരീരിക ബന്ധം പുലർത്തുന്നുണ്ടായിരുന്നു.,
അതറിഞ്ഞിട്ടും തന്റെ മകളെ ഓർത്തായിരുന്നു കൃഷ്ണൻ നായർ മൗനം പാലിച്ചത്..,

കൃഷ്ണൻ നായരെ ഒഴിവാക്കാൻ വേണ്ടി മകളെ പ്രണയിക്കുന്ന പോലെ അഭിനയിക്കാനും നിങ്ങൾ തന്നെയാ ബെൻസിലിനെ പ്രേരിപ്പിച്ചത് ,

കഴിവുള്ള ഫ്രാഡ് ആയിരുന്ന ബെൻസിലിന് ലോകം അറിയാത്ത കൃഷ്ണ ഭക്തയായ  പാവം പാർവ്വതി എന്ന പെൺകുട്ടിയുടെ ഹൃദയത്തിൽ ബെൻസിൽ എന്ന അച്ചായനെ പ്രതിഷ്ഠിക്കാൻ അവന് അനായാസം സാധിച്ചു.,

പക്ഷേ ബെൻസിൽ എന്ന ക്രിമിനലിനെ നിങ്ങൾക്കും അറിയില്ലായിരുന്നു..,
അച്ഛന്റെ സമ്മതമില്ലാതെ എനിക്ക് കൂടെ വരാൻ കഴിയില്ലന്ന് ആദ്യമേ പറഞ്ഞ പാർവ്വതിയേ പ്രണയത്തിന്റെ തുറുപ്പ് ചീട്ട് കാണിച്ച് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു അവൻ..,

ദുർബലയായ ആ പെൺകുട്ടിക്ക് ഒടുവിൽ വഴങ്ങേണ്ടി വന്നു..,
പിന്നീട് അവർ ശാരീരിക ബന്ധം തുടർന്ന് കൊണ്ടേ ഇരുന്നു..,
ഒരേ ദിവസം അമ്മയേയും മകളേയും അവൻ മാറി മാറി ഉപയോഗിക്കുന്നുണ്ടായിരുന്നു..,
ഇത് രണ്ട് പേർക്കും അറിയില്ലായിരുന്നു..,

നിങ്ങളാണ് ബെൻസിലിന് ഈ ഐഡിയ പറഞ്ഞ് കൊടുത്തതും, നിങ്ങളുടെ നിർദ്ധേശ പ്രകാരമാണ്  ഈ കേസ് പാർവ്വതിയേകൊണ്ട് ബെൻസിൽ കൊടുപ്പിച്ചതും..,

ഇത് നോക്കൂ ഇത് ബെൻസിലിന്റെ ലാപ് ടോപ് ആണ്
എന്ന് പറഞ്ഞ് ആ സ്ത്രീയുടെയും പാർവ്വതിയുടെയും നഗ്നതയുളള ഫോട്ടോസ് കാണിച്ചു കൊടുത്തു..,
കൂടെ ഒത്തിരി വീട്ടമ്മമാരുടേയും പെൺകുട്ടികളുടേയും കാണിച്ച് കൊടുത്തതും ആ സ്ത്രീ തളർന്ന് തലയിൽ കൈ വെച്ച് അവിടെ ഇരുന്ന് പോയി..,

നിങ്ങൾ ഒരു ദുശിച്ച സ്ത്രീയാണ്..,
ഈ ഭാഗം ഞാൻ മനപ്പൂർവ്വം മറച്ച് വെച്ചത് മറ്റൊന്നും കൊണ്ടല്ല..,
എനിക്കും ഒരു അമ്മയുണ്ട്, അമ്മ എന്ന പവിത്രപുണ്യം ജന്മങ്ങളുടെ മഹത്വമായ് കാണുന്ന ഒരു പറ്റം ചെറുപ്പക്കാരുണ്ട് ഇവിടെ അവർക്ക് അത് സഹിക്കില്ല ,സ്വന്തം അമ്മയേപോലും സംശയിക്കേണ്ടി വരുന്ന മക്കളുടെ  മനോവേദന
ഈ സമൂഹത്തിന് വേണ്ട..,
എന്ന് പറഞ്ഞ് ഞാൻ നടന്നകലുമ്പോൾ ആ സ്ത്രീ മരവിച്ച് എന്നെ നോക്കി ഇരിപ്പുണ്ടായിരുന്നു..,

*******

തിരിച്ച് വരുമ്പോൾ അശ്വതി എന്നോട്..,
അജു ക്കാ ഉമ്മാനോട് പെണ്ണ് കണ്ടു പെൺകുട്ടിക്ക് ഇഷ്ടപ്പെട്ടു എന്ന് പറയണേ..?

എന്താ അച്ചു മനസ്സിലായില്ല..,

ബാക്കി അജുക്കയുടെ ഉമ്മ പറഞ്ഞു തരും..,

ങെ
എന്ന ചോദ്യഭാവത്തിൽ ഞാൻ അവളെ നോക്കി ഇരുന്നു..,

തിരിച്ച്  വീട്ടിലെത്തിയപ്പോഴായിരുന്നു കാര്യം അറിഞ്ഞത്..,

ഗുരുദക്ഷിണയായ് പപ്പേട്ടൻ എന്നെ മരുമകനായ് ചോദിച്ചിട്ടുണ്ടെന്നും, ജാതിയും മതവും ആർക്കും പ്രശ്നമല്ലന്നും ഉമ്മക്ക് 100 വട്ടം സമ്മതാ മാണന്നും,

അശ്വതിക്ക് എന്നെ കെട്ടാൻ ഇഷ്ടമാണന്നും,
പെണ്ണ് കാണാൻ പോകാൻ ഇരുന്നത് അശ്വതിയേ ആയിരുന്നെന്നും അറിഞ്ഞത്..,

അങ്ങനെ അജ്മൽ മുഹമ്മദ് IPS ന്റെയും അശ്വതിയുടെയും വിവാഹം ഉറപ്പിച്ചു..,

കുറച്ച് നാളുകൾക്ക് ശേഷം ഒരു പത്രറിപ്പോർട്ട് കണ്ടു..,
പ്രണയനൈരാശ്യം കാരണം മനോനില തെറ്റിയ മകളുടെ അവസ്ഥ കണ്ട് മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു എന്നും, പാർവ്വതിയുടെ അമ്മയുടെ ഫോട്ടോയും ഉണ്ടായിരുന്നു..,

പത്രം മടക്കി വെച്ച് അജ്മൽ മുഹമ്മദ് IPS എന്ന CBI ഉദ്യോഗസ്ഥൻ പുതിയ കേസിന്റെ പിറകേ ഓടി തുടങ്ങിയിരുന്നു....!!

   ശുഭം.,

രചന.,
ഷാഹുൽ സാനു...!!

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്