എന്റെ_ഇരുനിറക്കാരി_പെണ്ണെ

❤എന്റെ_ഇരുനിറക്കാരി_പെണ്ണെ❤

ഫുൾ പാർട്ട്‌

റിയൽ സ്റ്റോറി😉

ഒരു നാട്ടിൻ പുറത്ത് നടക്കുന്ന ഒരു കുഞ്ഞു കഥ...

പെട്ടിക്കടയുടെ മുൻപിൽ ഒരു വണ്ടി പതുക്കെ വന്നു നിന്നു..
ചേട്ടാ ഈ കൃഷ്ണൻ ചേട്ടന്റെ വീട് ഏതാണ്?? കാറിൽ നിന്നും ഇറങ്ങിയ ആള് ചോദിച്ചു..
ഇത് കേട്ട കടക്കാരൻ..
ആരാ എവിടുന്നാ എന്തിനാ കൃഷ്ണനെ തിരക്കുന്നേ..???
ഞങ്ങള് കുറച്ച് തേക്കുന്നണെ അവിടെ ഒരു കുട്ടി ഉണ്ടെല്ലോ ആ കുട്ടിയെ പെണ്ണുകാണാൻ വന്നതാണ്..
ആഹാ അത് പറയണ്ടേ വീട് ദേ ആ കാണുന്നതാണ്... ഒരു ഓടിട്ട പഴയ വീട് കാണിച്ച് കടക്കാരൻ പറഞ്ഞു.. അവിടുത്തെ കുട്ടി അല്ലെ അവള് നല്ല കുട്ടിയാണ് വെല്ല്യ നിറവും ഭംഗിയും ഒന്നുമില്ല എന്നെ ഉള്ളൂ നല്ല സ്വഭാവം ആണ് മീനാക്ഷിടെ...
ആഹാ അവളെ കുറിച്ചു നല്ല അഭിപ്രായം ആണെല്ലോ..
ഇതൊക്കെ കേട്ടു ഒന്ന് ചിരിക്കുക മാത്രം ചെയ്തു കണ്ണൻ...
വീടിന്റെ മുറ്റം നിറയെ ചെടികളും പൂക്കളും ഒരു കുഞ്ഞു പൂന്തോട്ടം...ഭംഗിയായി അനുസരണയോടെ വളർന്നു നിൽക്കുന്ന ചെടികൾ..
കാറിൽ വന്നിറങ്ങിയ ആളുകൾ വലിയ സൗകര്യം ഒന്നും ഇല്ല എങ്കിലും ആ വീട്ടിലേക്ക് കയറി ഇരുന്നു... കസേരയിൽ ഇരുന്നു കൊണ്ട് കണ്ണൻ മുറി മുഴുവൻ ഒന്ന് നോക്കി..  ചെറിയ മുറി ആണെങ്കിലും നല്ല രസമുണ്ട് ഓരോ കോണിലും ചെറിയ ചെറിയ ഓരോ കൗതുകമുള്ള വസ്തുക്കളും കൊണ്ടു അലങ്കരിച്ചു വെച്ചിട്ടുണ്ട്... എല്ലായിടത്തും ഒരു  പെണ്കുട്ടിയുടെ സാമിപ്യം...

കതകിന്റെ ഇത്തിരി വിടവിൽ ചെറുക്കനെ കാണാനുള്ള തിരക്ക് കൂട്ട് നടക്കുയാണ്..
ടി ചെറുക്കനെ കാണാൻ നല്ല ഭംഗി ഉണ്ട് പിന്നെ നിന്നെപോലെ ഒന്നും അല്ല നല്ല വെളുത്തിട്ടാണ്...നോക്കിയാൽ കണ്ണെടുക്കാൻ പറ്റുന്നില്ല... ഒരു സുന്ദരൻ.
ഇതും പറഞ്ഞ് ചിരിക്കുകയാണ് അയലത്തെ ചേച്ചിമാരും പിന്നെ കുറെ ബെന്ധുക്കളും..
ഈ സമയം ഞാൻ മനസിൽ ഓർത്ത് ഇവരൊക്കെ പെണ്ണിനെ ഒരുക്കാൻ കാണാൻ തന്നെ വന്നതാണോ അതോ കുറ്റം കണ്ടുപിടിക്കാനോ..?? ദേ ആ നിൽക്കുന്ന ഭൂലോക സുന്ദരി അവളുടെ മുന്നിലത്തെ രണ്ടു പല്ല് വെപ്പാണ്.. പിന്നെ അവളുടെ അത് കാട്ടിയുള്ള ചിരി കാണുമ്പോൾ എനിക്ക് ചിരി വരും... പിന്നെ ഞാൻ കറുപ്പാണെന്നു പറഞ്ഞ ആ നിക്കുന്ന കുഞ്ഞമ്മ മുഖം വെളുക്കാൻ കുറെ പൗഡർ കുഴച്ചു മുഖത്തു വാരി പൂശിട്ടുണ്ട്..ചുണ്ടിൽ എന്തോ വാരിത്തേച്ചു വെച്ചിട്ടുണ്ട് കണ്ടാലോ ഒരു ഭൂതത്തിന്റെ മുഖവും..എന്നിട്ടാണ് ഇവര് മറ്റുള്ളവരെ കുറ്റം പറയുന്നേ..

പണ്ട് തൊട്ട് ഞാൻ ഇതൊക്കെ കേൾക്കുന്നത് കൊണ്ട് അതൊക്കെ ഒരു ശീലം ആയി..
പഠിക്കുന്ന സമയത്തു കൂടെ നടക്കുന്ന വെള്ളപാറ്റകളെ നോക്കാൻ നൂറു കണക്കിന് ആൺകുട്ടികൾ ഉണ്ട് അവർക്കൊക്കെ രണ്ടും  മൂന്നും പ്രേമം ഉണ്ട് നമ്മൾ പാവം ഇതൊക്കെ കണ്ട് ഇങ്ങനെ നടന്നു....
അതിലൊരുത്തി എപ്പോഴും എന്നെ കളിയാക്കുമായിരുന്നു നിനക്ക് വല്ല്യ നിറമൊന്നുമില്ലല്ലൊടി നിന്നെ ഒക്കെ ആർക്കേലും ഇഷ്ട്ടപെടുമോ?? ഇതു കേട്ടു ചിരിക്കാൻ കുറെ പേരും... ക്ലാസ്സ്‌ ഫോട്ടോ എടുക്കുമ്പോൾ പലപ്പോഴും ഞാൻ അന്നത്തെ ദിവസം പോകാറില്ല ഫോട്ടോ കൈയിൽ കിട്ടുമ്പോൾ അതിൽ വെല്യ നിറം ഒന്നും ഇല്ലാത്ത ഞാൻ ഒരു കോണിൽ ചിരിക്കാതെ നിൽക്കുന്ന ആ ഫോട്ടോ എന്തിനാ എനിക്ക് പിന്നെ കൂട്ടുകാരുടെ കളിയാക്കലും....
ആ അവൾക്ക് കിട്ടിയതോ എട്ടാം ക്ലാസ്സിൽ പഠുത്തം നിർത്തിയ ഒരു മണ്ടൻ പോരാത്തേന് കോങ്കണ്ണും.. അവളുടെ കല്യാണത്തിന് പോയി ഞാൻ ആസ്വാധിച്ചു സദ്യ ഉണ്ടു.. അവളുടെ ജാട ഇനി കാണേണ്ടല്ലോ...
ഇതൊക്കെ ഓർത്തു ഇരിക്കുമ്പോൾ ആണ് ഒരു വിളി...
മീനു ഡീ...  പെട്ടന്നു ഞാൻ ഞെട്ടിപ്പോയി
ദേ നീ ഈ ചായയും കൊണ്ട് അങ്ങോട്ടു ചെന്നെ..
ഓ വെല്ല്യ പുതുമ ഒന്നുമില്ല പിന്നെ ഇതു എത്രമത്തെ ആണ് അതുകൊണ്ട് എനിക്ക് വെപ്രാളം ഒന്നും ഉണ്ടായില്ല..  എല്ലാവരും കണ്ടിട്ട് പോകും പെണ്ണിന് ചന്ദം പോരാ നിറം പോരാ പിന്നെ വീട് ചെറുതാണ്... സാമ്പത്തികം പോരാ എന്നൊക്കെ പറഞ്ഞ് അതൊക്കെ പോകും..
പുതിയതായി ഇവരെന്താ പറയുക അറിയില്ല..
മടുപ്പ് ഒന്നും തോന്നില്ല..  ഇതൊക്കെ ഏതൊരു സാധാരണ വീട്ടിലും നടക്കുന്നെ അല്ലെ ശീലം ആയോണ്ട് വെല്ല്യ പ്രശ്നം ഇല്ല...
ഞാൻ ചായയും ആയി പെട്ടന്ന് അങ്ങോട്ട്‌ ചെന്നു പിന്നെ എനിക്ക് നാണം ഒന്നും അഭിനയിക്കാൻ വയ്യ..  നാണിച്ചു നാണിച്ചു നാണം പോലും എങ്ങോട്ടോ നാണിച്ച് ഓടിപോയി..
ചെറുക്കനെ ഞാൻ മനഃപൂർവം നോക്കിയില്ല ഇതൊന്നും നടക്കാൻ പോകുന്നില്ല പിന്നെ വെറുതെ എന്തിനാ നോക്കി ആ മുഖം മനസ്സിൽ ഇടുന്നത്.. അതോണ്ട് ആ ഭാഗം ഒരു നിരോധിത പ്രദേശമായി ഞാൻ തന്നെ അങ്ങ് പ്രതിഷിട്ടിച്ചു...
ഞാൻ ചായയും കൊടുത്തിട്ട് അകത്തേക്ക് വന്നു പഴുത്തു ചക്കയിൽ ഈച്ച ഒട്ടുന്ന പോലെ ആണു കുറച്ച് മുൻപ് ഞാൻ വർണിച്ച ആ ലോക സുന്ദരിമാർ എന്നെ പൊതിഞ്ഞതു.. എങ്ങനെ ഉണ്ടെടി നീ കണ്ടോ സുന്ദരൻ അല്ലെ നല്ല വെളുത്ത നിറം അല്ലെ.. നിനക്ക് ചെയൂല്ലടി..
അത് കേട്ടിട്ട് ആ പറഞ്ഞ ആളെ ഞാൻ ഒന്ന് മുഖത്ത് നല്ല ഭംഗിയുള്ള ഒരു ചിരിയും ഫിറ്റ്‌ ചെയ്ത് ഞാൻ ഒന്ന്  നോക്കി...
ആ ചേച്ചിടെ മുന്നിലത്തെ വെപ്പ് പല്ല് അടിച്ച് താഴെ ഇട്ടാലോ..  അവരുടെ മുഖം കണ്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ചിരി സഹിക്കാൻ വയ്യാരുന്നു ഒരു വിധം ഞാൻ ആ ചിരി അടക്കി പിടിച്ചു...

മീനു ആ പയ്യന് നിന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന്.. അമ്മ സന്തോഷത്തോടെ ഓടി വന്നു പറഞ്ഞു.. അമ്മയുടെ മുഖത്തെ സന്തോഷം അത് കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി..
ഈ വിവാഹം എങ്കിലും നടക്കും എന്ന ഒരു പ്രധീക്ഷയുടെ ചിരി ആണ് അത്..
ഇതു വരെ ആരും എന്നോട് സംസാരിക്കണം എന്ന് പറഞ്ഞിട്ടില്ല ഇതു ആദ്യത്തെ സംഭവം ആണ്..
ഈ ചെക്കൻ എന്തു പറയാൻ ആണോ എന്തോ
എല്ലാരും ആലോചിച്ചിട്ട് പിന്നെ പറയാം എന്ന് പറഞ്ഞ് പോകുന്നെ ആണ് പതിവ്..

കേട്ടപ്പോൾ എനിക്കും ഉള്ളിന്റെ ഉള്ളിൽ ഒരു സന്തോഷം തോന്നി..
പക്ഷെ ഇതു കേട്ടു നിന്ന ചിലർക്ക് ബോധം മറഞ്ഞോ എന്നൊരു സംശയം... പക്ഷെ അവരുടെ മുൻപിൽ ഞാൻ ചെറുതായിട്ട് ഒന്ന് പൊങ്ങി...
അത്രയും നേരം ഇല്ലാതിരുന്ന എന്തൊക്കെയോ ആ നിമിഷം മുതൽ നെഞ്ചിൽനുള്ളിൽ തോന്നി തുടങ്ങിയോ എന്നൊരു സംശയം.. ഒരു നാണവും പിന്നെ ഒരു പരവേശവും....
ഞാൻ പതുക്കെ നടന്ന് ആ ചെക്കന്റെ അടുത്തക് എത്തി...
അവൻ എന്നെ കത്ത് ആ ചെമ്പരത്തി ചെടിയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു... സംസാരിച്ചു കഴിയുമ്പോൾ അവൻ ആ ചെമ്പരത്തി പൂ ചെവിൽ വെച്ച് ഓടുമോ എന്തോ..
എന്തായാലും സംസാരിച്ചു നോക്കാം അല്ലെ..
അവന്റെ അടുത്തേക്ക് ഞാൻ നടന്നു ചെന്നു...

തുടരും......... 😉😉😁😁

#എന്റെ_ഇരുനിറക്കാരി_പെണ്ണെ...

റിയൽ സ്റ്റോറി.....

#അവസാന ഭാഗം....😊

അവന്റെ അടുത്തേക്ക് ചെല്ലും തോറും എന്തോ നെഞ്ചിനകത്തു ഇതുവരെ തോന്നാത്ത ഒരു പിടച്ചിൽ.. ഇതെന്താ ഇപ്പോൾ ഇങ്ങനെ ശോ കഷ്ട്ടം ആയെല്ലോ ദൈവമേ.. ::
എന്തു പറയാൻ ആണാവോ ഈ കാത്തു നിൽപ്പ്.. ?? മുഖത്ത് നോക്കത്തൊണ്ട് എനിക്ക് ഒരു ചമ്മൽ ഉണ്ട് ആ പിന്നെ ചമ്മല് എനിക്ക് ചമ്മൽ ഒന്നുമില്ല അല്ലെ..

ഈ ചെക്കൻ എന്തിനാ പുറം തിരിഞ്ഞു നിൽക്കുന്നത് കണ്ടിട്ട് ഇവന് ആണ് നാണം എന്ന് തോന്നുന്നു..
അല്ല ഇവന്റെ നിൽപ്പും പടുതിയും കണ്ടിട്ട് ഞാൻ ഇവനെ "ചെറുക്കൻ കാണാൻ"വന്നതു പോലെ ഉണ്ട്..

ഞാൻ പതുക്കെ അവന്റെ അടുത്തേക്ക് ചെന്നു.. ഒന്ന് മുരട് അനക്കി ശോ വെപ്രാളം കൊണ്ടാവും ആട് കരയും പോലെ ആയി ശബ്ദം. ശ് ആദ്യം തന്നെ പണി പാളിയോ ദൈവമേ.. ??
അവൻ പതുക്കെ ചിരിച്ചു കൊണ്ട് എന്റെ നേർക്ക് തിരിഞ്ഞു നിന്ന് എന്റെ മുഖത്തേക്ക് തന്നെ നോക്കി..

ഹല്ല ഈ മോന്ത ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ... ആ ഓഹ് ഇത് അവൻ അല്ലെ എന്റെ ഒപ്പം പഠിച്ച സായിപ്പ് കണ്ണൻ എന്ന് അറിയപെട്ട കണ്ണൻ ഉള്ളിൽ പൊങ്ങി വന്ന ചിരി എനിക്ക് അടക്കി പിടിക്കാൻ കഴിഞ്ഞില്ല ഞാൻ അവിടെ നിന്ന് ഉറക്കെ ചിരിച്ചു...

ഇവൻ ആരുന്നോ എന്നെ പെണ്ണ് കാണാൻ വന്നത്.. ?? അതും ക്ലാസിൽ പഠിച്ച ഏറ്റവും കാണാൻ കൊള്ളാത്ത
"ഈ ഇരുനിറക്കാരി പെണ്ണിനെ"
എന്താടാ നിനക്ക് വീട് വെല്ലോം മാറിപോയതാണോ... ??

അത്രയും നേരം ഒരു ചിരിമാത്രം മുഖത്ത് വെച്ചിരുന്ന അവൻ പതുക്കെ സംസാരിച്ചു തുടങ്ങി....

"എന്റെ ഇരുനിറക്കാരി പെണ്ണെ"...

നിന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്... ആ ഇഷ്ട്ടം ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല അന്നത്തെ പാവാടക്കാരി ചാട്ടക്കാരി പെണ്ണിനെ ഈ നെഞ്ചിനുളളിൽ വെച്ച് കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് എത്ര കാലം ആയ്‌ന്ന് അറിയുമോ നിനക്ക്??
നിന്നെ കാണാൻ എന്തു ഭംഗി ആണെന്ന് നിനക്ക് അറിയാമോ.. നിന്റെ ഈ നിറവും പിന്നെ നിന്റെ ആ കവിളിലെ നുണകുഴിയും.. നിന്റെ ഈ കോലൻ മുടിയും നിനക്ക് എന്തു ഭംഗിയായി ചേരുമെന്ന് അറിയാമോ?
ഈ അഴകും നിന്റെ ഈ ആരെയും കൂസാക്കാത്ത ഉള്ളിന്റെ ഉള്ളിൽ ആരും കാണാതെ  മറച്ചു വെച്ച സങ്കടങ്ങളും പിന്നെ മറ്റാർക്കും മുഖം കൊടുക്കാതെ ഉള്ള നിന്റെ നടപ്പും ഒക്കെ ആണ് നിന്നിലെ സൗന്ദര്യം...

അന്ന് ഈ ഇഷ്ട്ടം പറയാൻ ഞാൻ ശ്രെമിക്കാഞ്ഞത് സത്യം പറയാല്ലോ പേടിച്ചിട്ടാണ്.. എങ്ങാനം നീ എന്നെ ചെരുപ്പ് ഊരി തല്ലിയാലോ അല്ല അന്ന് നീ അതും ചെയ്യും... ഇതൊക്കെ പറഞ്ഞ് അവൻ ചിരിക്കുക ആണ്..

ഞാൻ ഇതെവിടെയാ ദൈവമേ എന്തൊക്കെ ആണ് കേൾക്കുന്നെ?? സ്വപ്നം വെല്ലോം ആണോ അതോ ഇതൊക്കെ എന്താണ് ആവോ ??? ഞാൻ സ്വയം ഒന്ന് കൈയിൽ പിച്ചി നോക്കി ശെരിയാ സത്യം ആണ്..

ഈശ്വരാ എന്നെ കാത്തോണേ..

കണ്ണൻ::പിന്നെ നീ എന്താ ഒന്നും പറയാതെ നിൽക്കുന്നെ എന്നെ ഇഷ്ട്ടം അല്ല എന്നാണെകിൽ പറഞ്ഞോളൂ.... 
എന്തും വരട്ടെ എന്ന് കരുതി അന്ന് ഞാൻ ഒരു കാര്യം ചെയ്തിരുന്നു..
നീ അറിഞ്ഞോ എന്തോ എനിക്ക് അറിയില്ല.
അന്ന് നിന്റെ ബുക്കിൽ ആരും അറിയാതെ ഒരു കത്ത് ഞാൻ വെച്ചിരുന്നു നീ അത് കണ്ടില്ല എന്ന് എനിക്ക് മനസിലായി കണ്ടിരുന്നു എങ്കിൽ അതിനുള്ള മറുപടി അപ്പോൾ കിട്ടുമായിരുന്നെല്ലോ.. ?
അത് പേടിച്ചിട്ടു തന്നെ ആണ്
ഞാൻ അതിൽ പേര് എഴുതിയിരുന്നില്ല..

അത്രേയും നേരം മിണ്ടാതിരുന്ന ഞാൻ പതുക്കെ സംസാരിച്ചു തുടങ്ങി...

ആ കത്ത് നീ ആരുന്നോ എഴുതിയത് ആ അത്രേം മനോഹരമായ കത്ത് എഴുതിയ ആളെ ഞാൻ തേടി നടക്കുകയായിരുന്നു കുറെ കാലം മറുപടിയും ആയി..
അന്ന് അറിഞ്ഞിരുന്നു എങ്കിൽ കഷ്ടം ആയി പോയെല്ലോ...
ഹോ ജീവിതത്തിൽ ആദ്യം ആയി കിട്ടിയ പ്രണയലേഖനം അത് വായിക്കാൻ ആകാംഷയോടെ തുറന്നു നോക്കിയ എന്റെ കണ്ണുകൾ നിറഞ്ഞു പോയി അത് സന്തോഷം കൊണ്ട് അല്ല....
ഈ അക്ഷരം അറിയാത്തവന്റെ കത്ത് ആണെല്ലോ ഈശ്വരാ എനിക്ക് കിട്ടിയ പ്രണയലേഖനം...

അത് നീ ആണോ എഴുതിയത്...
അതും പറഞ്ഞ് ഞാൻ ഉറക്കെ പൊട്ടിച്ചിരിച്ചു..
അത് കേട്ട് അവനും ചിരിച്ചു...

കണ്ണാ...  നിനക്ക് ഒരു കാര്യം അറിയാമോ നീ അറിയാതെ ഞാൻ നിന്നെയും നോക്കാറുണ്ടായിരുന്നു.. നീ എന്നെ നോക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു..

അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ ഞാൻ നടന്നു.... മനപ്പൂർവം മനസിനെ കല്ലാക്കി മാറ്റി ഞാൻ..-;/
മറ്റൊന്നും കൊണ്ടല്ല എന്റെ ഉള്ളിലെ ഇഷ്ടം ഞാൻ നിന്നോട് പറഞ്ഞാൽ മറ്റുള്ളവരുടെ കളിയാക്കലും കുറ്റപ്പെടുത്തലും എനിക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ലയിരുന്നു..
ഞാൻ മറച്ചു വെച്ചു ഈ സായ്പ്പിനോട് ഉള്ള എന്റെ പ്രണയം.... എന്നെ വിവാഹം ചെയ്താൽ നിന്നെ ആളുകൾ കളിയാക്കും...
വേണ്ട അത് വേണ്ട...

കണ്ണൻ:;;അതൊക്കെ പോട്ടെ വിട്ടുകള...
ആര് എന്തു പറഞ്ഞാലും നീ എന്റെ ചുന്ദരി പെണ്ണ് ആണ്....

ഇപ്പോൾ പറയെ നമ്മുക്ക് ഒരുമിച്ച് തുടങ്ങാം...
നിന്റെ ഈ കളിയും തമാശകളും പിന്നെ ഈ കുറുമ്പും എനിക്ക് മാത്രം വേണം...
"എന്റെ ഇരുനിറക്കാരി പെണ്ണിനെ"

അത് കേട്ട് എന്റെ കണ്ണു നിറഞ്ഞുപോയി അതുവരെ ഞാൻ അടക്കിവെച്ച എല്ലാം കുറുമ്പും അവന്റെ നെഞ്ചിൽ ചേർത്തു വെയ്ക്കാൻ എന്റെ ഹൃദയം പെരുമ്പറ മുഴക്കി....

നാണിച്ചു തലകുനിച്ചു നിന്ന എന്റെ മുഖം അവൻ മെല്ലെ പിടിച്ച് ഉയർത്തി...
എന്റെ കണ്ണുകൾ അവനോട് മന്ത്രിച്ചു ഇഷ്ട്ടം ഒരു നൂറ് ഇഷ്ട്ടം.....

സ്വന്തം #പാറു..😊

ഇഷ്ട്ടം..... എന്റെ ഈ കുഞ്ഞു സ്റ്റോറി വായിച്ച എല്ലാവർക്കും ഒരുപാട് നന്ദി....

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്