❤ഹിജാബിനുള്ളിലെ കരിമഷികണ്ണുകൾ❤

    ❤ഹിജാബിനുള്ളിലെ കരിമഷികണ്ണുകൾ❤
❤ഫുൾ പാർട്ട്‌❤

(ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം )

    റബ്ബേ.... എന്നെ കാത്തോളണേ... !!ഇന്ന് എന്റെ കോളേജിലെ ഫസ്റ്റ് ഡേ ആണ്... അറിയുന്ന ഫ്രണ്ട്‌സ് ആരെങ്കിലും ഉണ്ടാകണേ....

നമ്മളെ പ്രാർത്ഥന കേട്ടു ഇങ്ങള് പേടിക്കണ്ട ട്ടോ.. ഇന്ന് കോളേജിലെ നമ്മടെ ഫസ്റ്റ് ഡേ ആണ്.. അതോണ്ടാ ഇത്ര പേടി. കോളേജ് ലൈഫ് എന്ന് ഇതുവരെ കേട്ടിട്ടൊള്ളൂ. ഇനി ഇന്ന് മുതൽ ഇതാ അനുഭവിക്കാനും പോവാണ്.. 😉

"മോളെ.. ഹന്നൂ.. അന്റെ ഒരുങ്ങലൊന്നും കഴിഞ്ഞില്ലേ. വന്നു ചായ കുടിച്ചാ.. "

ഹാ.. ഇത് നമ്മടെ ഉമ്മയാ ട്ടൊ.. ന്റെ പൊന്നുമ്മ.

"ഉമ്മാ.. ദേ വരുന്നു..  "

ഞാൻ ചായകുടിച്ചു വരാട്ടോ. പുലർച്ചെ 5:00മണിക്ക് എഴുന്നേറ്റു വീട് വൃത്തിയാക്കലും മറ്റും കഴിഞ്ഞാ നമ്മടെ ചായകുടി.  പണ്ടേ ശീലിച്ചു പോയതാ.. 😊

"അല്ല.. ന്റെ ഹന്നു. ഇജ്ജി പർദ്ദയും ഹിജാബും ഇട്ടാണോ പോകുന്നെ.. !"

നമ്മളെ വേഷം കണ്ടിട്ടാ ഉമ്മാടെ ചോദ്യം.

"ന്റെ ഉമ്മച്ചി.. ഇതാ നമക്ക് ചേർന്ന വേഷം. ഔറത്ത് മറച്ചു പുറത്തിറങ്ങണം എന്ന് ഇങ്ങള് തന്നെ ല്ലേ ന്നെ പഠിപ്പിച്ചത്. അതിനു ത്തമം ഈ ഡ്രസ്സ്‌ തന്നെയാ.. ഇതിട്ടാ എനിക്ക് കുറച്ചു സമാദാനവുമാണ്. ആളുകളുടെ സഹതാപ നോട്ടം കാണേണ്ടല്ലോ.. "

"പടച്ചോനെ.. ന്റെ കുട്ടിനെ ഇയ്യ് കാത്തോളണേ.. ഓള് ഒരുപാട് കണ്ണീരു കുടിച്ചതാ..

"എന്താ ഉമ്മച്ചി.. ഇങ്ങള് ഇങ്ങനെ കരയുന്നത്.. ദേ എന്നെ കൂടെ വിഷമിപ്പിക്കല്ലി. കഴിഞ്ഞതൊക്കെ കഴിഞ്ഞു. അതൊക്കെ മറക്കാൻ വേണ്ടി യാ ഞാൻ പഠിക്കാൻ വീണ്ടും പോവാണെന്നു പറഞ്ഞെ. '

പടച്ചോനെ ന്റെ കണ്ണും നിറഞ്ഞു വരാണല്ലോ..

ഇതെല്ലാം കണ്ടു ഇങ്ങള് അന്തം വിട്ടു ഇരിക്കായിരിക്കും.. നമ്മള് ഈ ചെറിയ ജീവിതത്തിൽ വലിയ വലിയ വെല്ലുവിളികൾ നേരിട്ടതാ.. അതാ ന്റെ ഉമ്മ ഇങ്ങനെ കരയുന്നത്. അതൊക്കെ നമ്മൾ വഴിയേ പറയാം.. ഇങ്ങള് ഒന്ന് ക്ഷമിച്ചിരിക്കൂ... 
എന്നാ നമുക്ക് കോളേജിലെക്ക് വിട്ടാലോ.. ഇപ്പൊ തന്നെ കുറെ വൈകി.. ഇനി കഥ പറഞ്ഞു നിന്നാൽ ബസ്‌ പോകും.

ഹാ.. സമാധാനമായി.. ദേ ബസ്‌ സ്റ്റോപ്പിൽ അതാ ന്റെ കൂടെ പഠിച്ച രമ്യ. അവളെതു  കോളേജിലേക്ക് ആണാവോ.. !

"ഹായ് രമ്യ..

ഹിജാബ് ഒക്കെ ഇട്ടു കറുപ്പിനാൽ മൂടിയ എന്നെ ഓൾക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു.. 
"എടി.. ഹന്നു.. നീയെന്താ ഹിജാബ് ഒക്കെ ഇട്ടു .. ?ഞാൻ ആരാന്നു കരുതി നിൽക്കായിരുന്നു.. പിന്നെ അന്റെ കിളിനാദം കേട്ടപ്പോൾ അല്ലെ ആളെ മനസ്സിലായത്... "

ശ്ശോ... ഓൾക്ക് ന്നെ മനസ്സിലായി.

" എടി.. ഈ ഹിജാബും പർദ്ദയും ഒക്കെ ഇട്ടാൽ ഒരുസംരക്ഷണമാ.ആർക്കും ന്നെ പെട്ടന്ന് തിരിച്ചറിയാൻ കഴിയുല.അല്ല..നീ ഏതു കോളേജിലെക്കാ.. ?

"ഞാൻ മഞ്ചേരി NSS കോളേജിൽ ആണ്.. നീയോ  ?

(മഞ്ചേരി NSS  കോളേജിൽ ഉള്ള കൂട്ടുകാർ ഉണ്ടെങ്കിൽ ക്ഷമിക്കണം.. കാരണം നമ്മൾ ഇതുവരെ ആ  കോളേജിന്റെ പടി ചവിട്ടിയിട്ടില്ല. പിന്നെയാ കോളേജിലെ പ്രണയകഥ എഴുതുന്നത് 😂.സത്യം പറഞ്ഞ മഞ്ചേരി nss കോളേജ് ഞാൻ കണ്ടിട്ട് പോലുമില്ല..  ഒക്കെ ഒരു സങ്കൽപ്പത്തിൽഎഴുതുന്നത.കോളേജിലേക്ക് പോവാൻ ഒന്നും പാവം നമ്മൾ വളർന്നിട്ടില്ല.. 😔)

"ഹാ.. സൈം... ഞാനും അവിടെയാ.. കൂട്ടിന് ഒരാൾ ഇല്ലാഞ്ഞിട്ടു പേടിച്ചു നിൽക്കായിരുന്നു.. ഇപ്പഴാ സമാദാനമായേ... "

"ഹോ.. ഞാനും ആകെ പേടിച്ചു നിൽക്കാ..നീ ഉണ്ടായത് ഭാഗ്യം.. "

ദേ ബസ്‌ വരുന്നു.. അപ്പൊ ഇനി നമ്മളെ കോളേജിൽ നിന്നും കാണാട്ടോ...

ഞങ്ങൾ അങ്ങനെ ക്യാമ്പസ്‌ പടിവാതിലിലും എത്തി.

പടച്ചോനെ കാത്തോളണേ...

ഞാൻ രമ്യയുടെ കൈ മുറുകെ പിടിച്ചു.

"എടി എനിക്ക് പേടിയാകുന്നു.. 
"എനിക്കും....

ഞങ്ങൾ അങ്ങനെ നടക്കുവാ ട്ടൊ.. അപ്പൊ ണ്ട് പുറകീന്ന് ആരോ വിളിക്കുന്നു.

" ഹാ.. മക്കളവിടെ നിക്കി..

പടച്ചോനെ സീനിയേഴ്സ് ആണാവോ.

ഞാനും രമ്യയും ഒന്നിച്ചു തിരിഞ്ഞു നോക്കി. മൂന്നാലു പേരുണ്ട്..

"എന്താ ടി നിന്റെ പേര്.. ?
രമ്യയോട് ആണ് ചോദ്യം

" രമ്യ "

"ഈ ഹിജാബ്കാരീടെ എന്താവോ?

" ഹനാൻ  "

നമ്മൾ സകല ധൈര്യവും എടുത്തു പറഞ്ഞു..

" എന്തോന്ന് ?

പടച്ചോനെ... വീണ്ടും എന്നോടാണ്.

"ഹനാൻ "

"എടാ രാഹുലെ.. ഇവള് ഇങ്ങനെ ഹിജാബ് ഒക്കെ ഇട്ടു നടന്ന നമ്മളൊക്കെ പിന്നെ എന്തിനാ ഇവിടെ ഇരിക്കുന്നെ.. 
എന്റെ കുട്ടി ആ ഹിജാബ് ഒന്ന് അഴിച്ചാ..'

"ഹേയ് ഇല്ല.. Plzz... ഞങ്ങൾ ഒന്ന് പൊയ്ക്കോട്ടേ...

ഞാൻ എങ്ങനെയൊക്കെയോ പറഞ്ഞു..

"എടാ.. ഇവള് നമ്മൾ പറയുന്നത് അനുസരിക്കുന്നില്ലല്ലോ.. ഡാ സജാദേ.. നീ ആ ഹിജാബ് ഒന്ന് വലിച്ചിട്ടാ.. ഓൾടെ ഒടുക്കത്തെ മൊഞ്ചു നമക്ക് ഒന്ന് കാണണല്ലോ..

റഫീഖ് സജാദിനോട് പറഞ്ഞു. 
അവൻ ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റു ന്റെ ഹിജാബ് വലിക്കാനായി കൈ പൊന്തിച്ചു.

"തൊട്ടു പോകരുത് അവളെ... "

അവിടെ ഒരു ആണത്തമുള്ള യുവാവിന്റെ ശബ്ദം ഉയർന്നു. വരുന്ന ആളിന്റെ മട്ടും ഭാവവും ഒക്കെ കണ്ടു രാഹുലും സജാദും റഫീകും പെട്ടന്ന് തന്നെ അവിടുന്ന് ഓടിപ്പോയി..

ഞാനും രമ്യയും ശബ്ദം കേട്ട ദിക്കിലേക്ക് കണ്ണു പായിച്ചു..

(തുടരും)

********************

Part -2

ഞാനും രമ്യയും ശബ്ദം കേട്ട ദിക്കിലേക്ക് കണ്ണു പായിച്ചു. 
ദേ.. വേറെയും നാലു സീനിയേഴ്സ്..😱

"നിങ്ങൾ പേടിച്ചു പോയോ.. സാരല്ല ട്ടൊ.. അവന്മാർക്ക് ഇതുതന്നെയാണ് പണി. ഒന്ന് വിരട്ടിയില്ലെങ്കിൽ കിടന്നു തരികിട കളിക്കും. "

ആ ശബ്ദത്തിനുടമ ഞങ്ങളോട് പറഞ്ഞു.

"താങ്ക് യു ഇക്കാക്ക  '

നമ്മൾ നന്ദി അറിയിച്ചു. നന്ദി പറയാണ്ടിരിക്കാൻ പറ്റില്ലല്ലോ.. മൂപ്പർ നമ്മളെ രക്ഷിച്ചതല്ലേ...

" എന്താ രണ്ടാളുടെയും പേര്.. ?

"എന്റെ പേര് രമ്യ. ഇത് ഹനാൻ.

"ഉം.. ഞാൻ ആദിൽ.. ഇത് നമ്മ കട്ട ചങ്ക്സ് ഷെമീർ.,ഹാഷിം, മനോജ്‌.. പിന്നെ ഇനി നിങ്ങളെ ശല്യം ചെയ്താൽ ഞങ്ങളെ അറിയിച്ചാൽ മതി ട്ടൊ..   "

" ഉം "

ഹോ.. വലിയൊരു ആശ്വാസം തോന്നി..

ഞങ്ങൾ വേഗം ക്ലാസ്സ്‌ തപ്പിപിടിച്ചു പോയി. 
ഇന്ന് ഫസ്റ്റ് ഡേ ആയതോണ്ട് എല്ലാരും പരിചയപ്പെടുന്ന തിരക്കിലാണ്.

എന്റെ മുഖത്തു ഹിജാബ് കണ്ടതോണ്ട് ആണെന്ന് തോന്നുന്നു എല്ലാരും എന്നെ അന്യഗ്രഹ ജീവികളെ പോലെ നോക്കുന്നുണ്ട്..

പക്ഷെ നമ്മൾ ഈ ലോകത്ത് ഒന്നും അല്ലാട്ടോ...

നമ്മൾ നമ്മടെ ഫൈസിക്കാനെ ഓർത്തു കണ്ണിൽ വെള്ളം നിറച്ചു ഇരിക്കാ...

നിങ്ങൾ എല്ലാരും വിചാരിക്കും ആരാ ഫൈസിക്ക എന്ന്... വേറെ ആരും അല്ലാട്ടോ..

നമ്മടെ കഴുത്തിൽ മഹർ ചാർത്തിയ ആൾ.. ന്റെ ഫൈസിക്ക... 😔.. 
എന്തു പറയാം..
എല്ലാം പടച്ചോന്റെ ഓരോ പരീക്ഷണങ്ങൾ... നിങ്ങൾ ടെൻഷൻ അടിക്കല്ലേ..

ഞാൻ എല്ലാം പറയാം..

നമ്മൾ പ്ലസ്‌ ടു പഠിക്കുന്ന കാലം.. കാണാൻ ഞാൻ കുറച്ചു മൊഞ്ചത്തി ആണെ.. 😉

ഒരു അസ്സൽ വായാടിയും... 
ഞാൻ  സ്കൂളിൽ പോകുന്നത് ഒക്കെ കണ്ട ഫൈസിക്കാക്ക് നമ്മളോട് പെരുത്ത് മുഹബത്..

എന്താ ചെയ്യാ.

.മൂപ്പരു വീട്ടിൽ വന്നു കല്യാണം ആലോചിച്ചു. 
ആള് പ്രവാസി ആണുട്ടോ.

നമ്മളെ വാപ്പാക്ക് ആണെങ്കിൽ ഫൈസി ക്കാനെ പെര്ത്ത് ഇഷ്ട്ടായി.. എനിക്ക് താഴെ രണ്ടു പെങ്ങൾമാർ കൂടി ഉണ്ട് ട്ടോ.. അവരെയും വാപ്പാക്ക് കെട്ടിച്ചയക്കേണ്ടെ. അങ്ങനെ വാപ്പച്ചി ഞങ്ങളുടെ കല്യാണം നടത്താൻ സമ്മതിച്ചു.

പതിയെ നമക്ക് മൂപ്പരോഡ് ഇഷ്ടം തോന്നി.

അങ്ങനെ പ്ലസ്ടു പൂർത്തി ആക്കിയ ശേഷം ഞങ്ങളുടെ കല്യാണം നടന്നു.

ന്റെ ഫൈസിക്ക ആള് പാവായിരുന്നു ട്ടൊ.
പരസ്പരം സ്നേഹിച്ചും കുസൃതി നിറഞ്ഞതുമായ ഒരു ജീവിതം.
  ഞങ്ങളുടെ സന്തോഷങ്ങൾക്ക് അധികം കാലം ദീർഘായുസ് പടച്ചോൻ തന്നില്ല.

കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ ആയിരുന്നു ഞങ്ങൾ അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ പോയത്. എനിക്കു യാത്ര പോകുന്നത് വല്യ ഇഷ്ടമായിരുന്നു..

പക്ഷെ ആ യാത്ര എന്റെ ജീവിതം തകർക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. 
മടങ്ങി വരുമ്പോൾ ഞങ്ങളുടെ വണ്ടി ആക്‌സിഡന്റിൽ പെട്ടു..ഞാൻ മൂന്നാലു ദിവസം icu വിൽ ആയിരുന്നു. ബോധം ലഭിച്ചപ്പോൾ ആണ് ഞാനത് അറിഞ്ഞത്.. 
ന്റെ ഫൈസിക്ക എന്നെ തനിച്ചാക്കി പോയീ എന്നാ സത്യം .. 😢ആകെ ഭ്രാന്തു പിടിച്ച ഒരവസ്ഥ..

ഞാൻ ജീവനേക്കാൾ ഏറെ സ്നേഹിച്ച എന്റെ ഇക്ക എന്നെ തനിച്ചാക്കി വിടപറഞ്ഞപ്പോൾ ഞാൻ ആകെ തളരുക ആയിരുന്നു.

ഞാൻ വീട്ടിൽ കഴിഞ്ഞ ഓർമകളിൽ മുഴുകി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ എനിക്കു വേണ്ടി കണ്ണുനീർ പൊഴിക്കുന്ന രണ്ടു ഹൃദയങ്ങൾ അവിടെ ഉണ്ടായിരുന്നു..

ന്റെ ഉമ്മയും ഉപ്പയും. ന്റെ അവസ്ഥ കണ്ട് അവരെ കൂടെ കരയിപ്പിക്കണ്ടാ ന്ന് കരുതിയാ കോളേജിൽ പോകാന്നു തീരുമാനിച്ചതു.
അവർക്കും അതു ആശ്വാസമായി.

ആളുകളുടെ സഹതാപത്തോടെ ഉള്ള നോട്ടം ചുമലിലേൽക്കാൻ കഴിയാഞ്ഞിട്ടാ ഞാൻ പർദ്ദയിലേക്കും ഹിജാബിലേക്കും തിരിഞ്ഞതു.

അത് എനിക്കൊരു സംരക്ഷണം ആയിരുന്നു.
അല്ലെങ്കിലും  എന്റെ ഭംഗി വെളിപ്പെടുത്തേണ്ടതു ഭർത്താവിന്റെ മുന്നിൽ അല്ലെ.

ഹാ.. എല്ലാം ഒരു വിധി..

വീണ്ടും കല്യാണം കൊണ്ട് വീട്ടിൽ പലരും വന്നതാ.. 
എനിക്കും താല്പര്യം ഇല്ല.
പിന്നെ ന്റെയും ഫൈസിക്കയുടെയും ജീവിതം ശരിക്ക് അറിഞ്ഞു എന്നെ എന്റെ ഫൈസിക്കയെ പോലെ സ്നേഹിക്കുന്ന ആള് വന്നാൽ മാത്രമേ  ഞാൻ പുതിയൊരു ജീവിതത്തിലേക്ക് കാലു കുത്തുകയുള്ളൂ. ന്റെ ഫൈസിക്ക അവസാനം പറഞ്ഞത് ഇതായിരുന്നു...

"ഹന്നൂ... ഞാൻ മരിച്ചാൽ നീ പുതിയൊരു ജീവിതത്തിലേക്ക് പൂർണ സമ്മതത്തോടെ പ്രവേശിക്കണം..അയാളെ നീ എന്നേക്കാൾ ഏറെ സ്നേഹിക്കണം. 
ന്റെ അവസാനത്തെ ആഗ്രഹം ആണ്.. അതു  നീ  സാധിച്ചു തരണം. നീയിങ്ങനെ ഉരുകിത്തീരരുത്....

അതു പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഫൈസിക്ക എന്നെ വിട്ടു പോയിരുന്നു.

ഹ... ഞാൻ എന്റെ കഥ ഒക്കെ പറഞ്ഞു ഇങ്ങളെ വെറുപ്പിച്ചു ലെ.. സോറി ട്ടൊ..

പിന്നെ ഇന്നത്തെ കോളേജിൽ പോക്കും ഒക്കെ കഴിഞ്ഞു ക്ഷീണിച്ചു.. 
ഇനി ഏതായാലും ഉറങ്ങാൻ പോട്ടെ..

എനിക്കു എന്നും ഉറക്കത്തിൽ കൂട്ടിനു ന്റെ ഫൈസിക്ക വരാറുണ്ട് ട്ടൊ.

ആൾടെ ശരീരം ഇല്ലെങ്കിലും ആത്മാവ് എന്റെ അടുത്ത് തന്നെ ഉണ്ടെന്നാണ് ഞാൻ ന്റെ മനസ്സിനെ സമാധാനിപ്പിച്ചതു......

അപ്പൊ ഗുഡ് നൈറ്റ്‌..... 😊

::::::::::::::::::::::::::::::::
*******************

സൂര്യൻ കിഴക്കു നിന്നും ഉദിച്ചു വരുന്നുള്ളു ട്ടൊ. ന്റെ പണി ഒക്കെ തീർന്നു. ഇനി കുളിച്ചു കോളേജിൽ പോണം.

ദേ.. കണ്ടോ ന്റെ രണ്ടു അനിയത്തിമാരും എണീറ്റു വരുന്നത്. 
ഓൽ ക്ക് ഇപ്പഴാ നേരം വെളുത്തത്.
രണ്ടാളും ഇരട്ടകൾ ആണു ട്ടൊ.

ഹസ്നയും ഹംനയും. രണ്ടും പത്താം ക്ലാസ്സിലാ.. ആ വക ചിന്ത രണ്ടാൾക്കും തീരെ ഇല്ല.. പിന്നെ നിക്കൊരു അനിയൻ ഉണ്ട്. ഹസീബ്. ഓൻ ഏഴാം ക്ലാസ്സിലും ആണ്. ഓൻ ആണ് നമ്മക്ക് എപ്പോഴും സപ്പോർട്ടിനു ഉണ്ടാവാ.
പിന്നെ വാപ്പച്ചി അഹ്‌മദ്‌, പലചരക്കു കടയിൽ ആണു ട്ടോ. പിന്നെ ഉമ്മച്ചി ആയിഷ.ഇതാണ് ന്റെകൊച്ചു കുടുംബം.

അപ്പൊ ന്റെ കുടുംബക്കാരെ ഒക്കെ പരിചയപ്പെട്ടല്ലോ. 
ഇനി ഞാൻ കോളേജിൽ പോകട്ടെ.. ഏതായാലും ഒറ്റ ദിവസം കൊണ്ട് കോളേജ് നമ്മക്ക് പെര്ത്ത് ഇഷ്ടായി.

ഇനി ഇന്നെന്തങ്കിലും പുകിലുണ്ടാവോ ആവോ... !!

【തുടരും】

******************

Part-3

നമ്മക്ക് ബസ്‌ സ്റ്റോപ്പിൽ നിന്ന് രമ്യനെ കൂട്ടിനു കിട്ടി. 
കോളേജിന്റെ അരികിൽ ഉള്ള ചീനി മരച്ചോട്ടിൽ രാഹുലും ഫ്രണ്ട്സും ഉണ്ട്. അവർ നമ്മെ മൈൻഡ് ചെയ്തില്ല..

ഹോ സമാധാനം.. ഇനീപ്പോ ആരേം പേടിക്കണ്ടല്ലോ.

::::::::::::::::::::::::::::::::::::::::::::

"ഡാ.. ആദീ.. ഇന്നെന്താ മുഖത്തു നല്ല ഉന്മേഷം.. ?

റിസ്വാൻ എന്നെ  ഒന്ന് ആക്കി ചിരിച്ചു.

"ഹാ.. ശരിയാ ഞാനും രാവിലെ തൊട്ടു ശ്രദ്ധിക്കുന്നതാ.. ഇന്ന് നേരത്തെ കോളേജിൽ എത്തി.. എന്തോ ഒന്നുണ്ട്..

ഹാഷിയും പറഞ്ഞു.

"എടാ.. ഇന്നലെ നമ്മൾ പരിചയപ്പെട്ട രണ്ടു പുതുമുഖങ്ങൾ ഇല്ലേ.. അതിലെ ആ ഹിജാബ് ഇട്ട ആ സുന്ദരിയുടെ ആ കരിനീല കണ്ണുകൾ എന്നെ അവളിലേക്ക് വലിച്ചടുപ്പിക്കുകയാ.... "

ഞാൻ എങ്ങനെയൊക്കെയോ പറഞ്ഞു.

"എന്താടാ നീ പറയുന്നേ... !

മനുവും ഹാഷിയും റിസ്വാനും എന്നെ അമ്പരപ്പോടെ നോക്കി നിൽക്കാ...

"ഇത്രേം കാലം ഒരുപാട് മൊഞ്ചത്തിമാർ ഉണ്ടായിട്ടും ഒരു പെണ്ണിനെ പ്രേമിക്കാതെ നടന്ന ഇജ്ജെന്നെണോ ഈ പറയുന്നേ..

മനു നമ്മളെ മുഖത്തു നോക്കി ചോദിച്ചു.

സത്യത്തിൽ ഓലു പറയുന്നത് ശരിയാ.

ഈ കോളേജിൽ ഒരുപാട് മൊഞ്ചത്തിമാർ കയറിയിറങ്ങിയിട്ടും ഞാൻ ഓലെ ഒന്നും ശ്രദ്ധിച്ചിരുന്നില്ല.

ഇങ്ങോട്ട് പ്രൊപോസലുമായി വന്ന കുറെ എണ്ണം ഉണ്ട്. ഓലെ ഒന്നും ഞാൻ മൈൻഡ് ചെയ്തില്ല. പക്ഷെ ഓരോടൊന്നും തോന്നാത്ത എന്തോ ഒന്ന് എനിക്കു  ഈ പർദ്ദക്കാരിയോട് തോന്നുന്നു.

ആ കരിമഷി എഴുതിയ കണ്ണുകൾ... 
ആ നോട്ടത്തിൽ ഞാൻ ആകെ ഇല്ലാതായിപ്പോകുന്നത് പോലെ..

"ശരിയാടാ.. ഞാൻ ഇത്രേം കാലം ഗേൾസിനെ ഒന്നും മൈൻഡ് ചെയ്തിരുന്നില്ല. പക്ഷെ ഇന്നലെ അവൾ ഈ കോളേജിന്റെ പടികയറിയപ്പോൾ തന്നെ ഞാൻ ഓളെ ശ്രദ്ധിച്ചിരുന്നു. ആ രാഹുലും കൂട്ടരും ഓളെ ഉപദ്രവിക്കാൻ ചെന്നപ്പോൾ എനിക്ക് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. "

"ഹും.. ഇപ്പഴാ അന്റെ ഹലാക്കിന്റെ പ്രേമം. അതും ഈ ലാസ്റ്റ് ഇയറിൽ. "

"ഡാ.. അതിനു ഞാൻ പ്രേമിച്ചു നടക്കാൻ ഒന്നും പോകുന്നില്ല. അല്ലെങ്കിലും ഈ മരം ചുറ്റി നടക്കലൊന്നും എനിക്കു തീരെ ഇഷ്ടമല്ല. അവൾക്കു ഇഷ്ടാണോ എന്ന് അറിയണം. എന്നിട്ട് എന്റെ മഹറിനു അവകാശി ആക്കണം. 
എടാ. നിങ്ങൾ ഹെല്പ് ചെയ്യില്ലേ.. Plzz..

"ഉം.. ആദ്യമായിട്ടാണ് ഇവനിങ്ങനെ പറയുന്നേ. അപ്പൊ കൂടെ നിൽക്കാതിരിക്കാൻ പറ്റോ...

റിസ്വാൻ എന്റെ ചുമലിൽ തട്ടി പറഞ്ഞു.

"എടാ.. ഞങ്ങളുണ്ട് കൂടെ...

"നിങ്ങൾ ആണെടാ ചങ്ക് ചങ്ങായിമാർ ...

"ഏതായാലും അപ്പൊ ഇന്ന് നിന്റെ വക ചിലവ് വേണം മോനെ...

നമ്മളെ മനു നമ്മക്കിട്ട് അസ്സൽ പണി തന്നു.

"ഇന്നാ നൂറിന്റെ നോട്ട്..

ഞാൻ ആകെ ഉണ്ടായിരുന്ന ഇരുന്നൂറിൽ നിന്ന് നൂറു രൂപ കൊടുത്തു.

"അതൊന്നും നടക്കില്ല മോനെ.. ഒരു നൂറും കൂടി താ..

ഹാഷി യും നമ്മളെ വെറുപ്പിച്ചു.. ന്റെ കയ്യിലെ ആ നൂറിന്റെ നോട്ടു ഞാൻ കൊടുത്തു. ഇപ്പൊ നമ്മുടെ കീശ കാലി.. അവന്മാർ കടയിലേക്ക് എന്നും പറഞ്ഞു പോയി.

ഞാൻ ആ കരിമഷി കണ്ണുകളെ തിരഞ്ഞു അവിടെ തന്നെ ഇരുന്നു.

അന്ന് ഓളു കോളേജ് വിട്ടു പോകുന്നതും നോക്കി നിന്ന്.. ഓളെ കാണുമ്പോൾ തന്നെ ഹൃദയം പടപടാന്ന് മിടിക്ക.. ഓള് എന്നെ കണ്ടിട്ടില്ല. 
ഇനീപ്പോ ഇവിടെ നിന്നിട്ട് കാര്യം ഇല്ല.. ഏതായാലും ഇനി വീട്ടിൽ പോകട്ടെ. ചങ്ങായിമാർക്ക്‌ ഫോൺ വിളിച്ചു ഞാൻ വീട്ടിൽ പോവാന്ന് പറഞ്ഞു. ന്നിട്ട് നമ്മൾ വേഗം അവിടുന്ന് സ്കൂട്ടായി..

ഹോ.. രാത്രി ആയിട്ട് നമ്മൾ വേഗം കിടന്നു. പക്ഷെ ഉറക്കം എന്നു പറഞ്ഞത് നമ്മടെ അടുത്തു കൂടെ വന്നിട്ടു പോലുമില്ല. കണ്ണടച്ചാലും തുറന്നാലും ഓളെ ആ ഹിജാബ് കൊണ്ട് മറച്ച ആ മുഖവും ആ സുറുമയിട്ട ആ മിഴികളും ആണ് നമ്മടെ കണ്മുന്നിൽ വരുന്നത്. 
ഇത്രയും കാലം ഒരു പെണ്ണിനോടും തോന്നാത്ത എന്തോ ഒന്ന് അവളോട്‌ മാത്രം.. ഇതാണോ നമ്മടെ ചങ്ങായിമാർ പറയുന്ന പ്രേമം എന്നൊക്കെ.. പടച്ചോനെ.. എന്തൊക്കെ ആണിത്.. ?

ഒരു വട്ടം ഓളെ കണ്ടപ്പോഴേക്കും ഓള് ന്റെ മനസ്സ് കീഴടക്കി. ഇനി എങ്ങനെയെങ്കിലും ഓളെ പറ്റി മുഴുവൻ ഡീറ്റെയിൽസും അറിയണം.. ഇനി ഏതായാലും നാളെ കോളേജിൽ ചെന്നിട്ടാകാം.

ഇനീപ്പോ എങ്ങനെലും നമ്മൾ നേരം വെളുപ്പിക്കട്ടെ ട്ടൊ..

(തുടരും)

***********

Part-4

സൂര്യൻ ഉണർന്നില്ലെന്നു തോന്നുന്നു.

ഓ സമയം 6:00മണി ആയിട്ടുള്ളു.

എന്നും 8:00 മണിക്ക് എഴുന്നേൽക്കുന്ന ഞാൻ തന്നെയാണോ ഇത് എന്ന് എനിക്ക് തന്നെ  സംശയം.

ഏതായാലും ഇനി ഉറക്കം വരൂന്ന് തോന്നുന്നില്ല.

സുബ്ഹി നിസ്കരിക്കട്ടെ..

എല്ലാ ദിവസവും നേരം വൈകലാണ്.

ഞാൻ കുളിച്ചു ഫ്രഷ് ആയി. 
ഇന്നെന്താ സമയം പോകുന്നെ ഇല്ലല്ലോ. 6:30 ആയിട്ടുള്ളു.

ഏതായാലും ഇനി ഉമ്മച്ചിന്റെ കയ്യിന്നു അസ്സൽ സുലൈമാനി കുടിച്ചിട്ട് തന്നെ കാര്യം.

നമ്മൾ വേഗം അടുക്കളയിലോട്ട് പോയി ട്ടൊ. 
അവിടുണ്ട് ഉമ്മച്ചി ചായ ഉണ്ടാകുണു.

നമ്മളെ കണ്ടിട്ട് പാവം കണ്ണും മിഴിച്ചു നോക്കിനിൽക്കാ..

"പടച്ചോനെ ഇന്ന് കാക്ക മലർന്നു പറന്നോ ആവോ...

ഉമ്മച്ചി നമ്മളെ ഒന്ന് ആക്കി പറഞ്ഞു.

"ഇന്നെന്താ ആദ്യേ ഇത്ര നേരത്തെ തന്നെ.. അല്ലെങ്കി ന്റെ പിരാക്ക് കേക്കാതെ ഇജ്ജ് കിടക്കപായെന്ന് എണീക്കലില്ലല്ലോ.

"കുറച്ചൊക്കെ ചേഞ്ച്‌ വേണ്ടേ  ഉമ്മച്ചി.. അതോണ്ടാ.....

ഉമ്മാനെ അങ്ങനെ പറഞ്ഞു പാട്ടിലാക്കി.

ഉമ്മച്ചി ന്റെ അടുത്തുന്നു നല്ല  ചൂടുള്ള ചായ വാങ്ങി  കയ്യിൽ പിടിച്ചു നമ്മൾസിറ്റൗട്ടിലേക്ക്മുങ്ങി.ഇനീപ്പോ അവിടെ നിന്നാൽ ശരിയാകില്ല..

ഉപ്പച്ചി ഗൾഫിൽ ആയതോണ്ട് നമ്മള് ഇപ്പൊ പണിക്കൊന്നും പോകാതെ സുഖായി ജീവിക്കുന്നു.

എന്നെ നിങ്ങൾ ശരിക്ക് പരിചയപ്പെട്ടില്ലല്ലോ..

ഞാൻ ആദിൽ.

നേരത്തെ നിങ്ങൾ കണ്ടത് ന്റെ ഉമ്മച്ചി ആസിയ. 
വാപ്പ അലവി ഹാജി ബിസിനസ്‌ ഒക്കെ ആയിട്ട് അങ്ങു ഗൾഫിൽ. 
ഒരു വായാടി പെങ്ങൾ ആരിഫ.

ഓള് ഇപ്പൊ പാവം ആണുട്ടോ.

ഓൾടെ വായാടിത്തം ഓക്കെ ഇപ്പൊ നിന്നുട്ടൊ.
എന്താന്നു വെച്ചാൽ ഓളെ ഒരു മൊഞ്ചന്റെ തലയിൽ കെട്ടിവെച്ചു.

ഇനീപ്പോ രണ്ടു അനിയന്മാർ ആണ് വീട്ടിൽ ഉള്ളത്.

അജ്മലും അൻസലും.

നമ്മളെ അജു വല്യ പഠിപ്പുലിസ്റ്റ് ആണ്.ആള്പത്താം ക്ലാസ്സിൽ.

അനു ആണെങ്കിൽ വല്യ ഫുട്ബോൾ കളിക്കാരനും. ഓന് പ്ലസ്ടു ആണ്.

പിന്നെ നമ്മക്ക് അങ്ങനെ തലതിരിഞ്ഞ പിരാന്ത് ഒന്നും ഇല്ല.

എന്റെ കഥ കേട്ടു വെറുപ്പിച്ചു ലെ.. സോറി ട്ടോ.

എന്നാ ഞാൻ വേഗം കോളേജിൽ പോകാൻ നോക്കട്ടെ.
ഇന്ന് തന്നെ നമ്മളെ മൊഞ്ചത്തിനെ വലയിൽ വീഴ്ത്തണം.

നമ്മള് ബൈക്ക് സ്റ്റാർട്ട്‌ ആക്കി പെട്ടെന്ന് തന്നെ കോളേജിലെക്ക് വിട്ടു.

::::::::::::::::::::::::::::::::::::::::::::::::::::::::::

ഹ.... ഇന്ന് നമ്മൾ കോളേജിൽ പോകുന്നില്ല ട്ടോ.

എന്താണെന്നു വെച്ചാൽ..

എന്റെ രണ്ടു ഇരട്ട അനിയത്തിമാർ ഇല്ലേ..

ഓലെ രണ്ടാളെയും കാണാൻ ഒരു കൂട്ടർ വന്നിരുന്നു. 
അതല്ല രസം.. 
കാണാൻ വന്ന ചെക്കന്മാർ രണ്ടാളും ഇരട്ടകൾ ആണ്.

ഇനി രണ്ടാളെയും ഒരു വീട്ടിൽക്ക് ആണ്  കെട്ടിച്ചയാക്കാൻ പോകുന്നെ.

അവിടുത്തെ കാര്യം ഇനി കട്ടപ്പൊക... രണ്ടും ഒന്നിച്ചു വീട്ടിൽ ഉണ്ടായാൽ ഉള്ള തല്ലു നമ്മക്ക് ശരിക്ക് അറിയാലോ..

ഓല് ഇപ്പൊ നിക്കാഹ് കൈച്ചു പോകാന്നു പറഞ്ഞു.
പത്താം ക്ലാസ്സ്‌ കഴിഞ്ഞിട്ട് കല്യാണവും.

അപ്പൊ ഇന്നാണ് നിക്കാഹ്.

അപ്പൊ ഞാൻ ഇന്നത്തെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു.  രണ്ടാളും മൊഞ്ചത്തിമാർ ആയിട്ടുണ്ട് ട്ടോ.

നമ്മക്കു ഇന്ന് തിരക്കോടു തിരക്കാ..

::::::::::::::::::::::::::::::::::::::::::::

"എടാ.. മനു.. ഇയ്യിതെവിടെയാ..

"ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയിട്ടുള്ളൂ. ഇജ്ജ് നേരം വെളുക്കുന്നതിനു മുൻപ് തന്നെ കോളേജിൽ എത്തിയോ..

മനു ചിരിച്ചു പറഞ്ഞു .

"ആ.. ഞാൻ നേരത്തെ പോന്നു. എന്നാ നീ വേഗം വാ..

"ശരി ടാ..

നമ്മള് ഫോൺ വച്ചു. ഇനി ഇവന്മാർ എപ്പഴാണാവോ വരുന്നത്... ?

നമ്മളിപ്പോഴും കോളേജിന്റെ ചീനി മരച്ചോട്ടിൽ ഇരിക്കുവാ. അതാ നമ്മളെ കട്ട ചങ്ക്സ്  വരുന്നു.

"നീ ഇന്നലെ ഇവിടുന്നു പോയില്ലേ ടാ.. ഓളെ സ്വപ്നം കണ്ടു ഇവിടെ കിടന്നു ഉറങ്ങിയിരിക്കും..

റിസ്വാൻ നമ്മളെ കളിയാക്കി പറഞ്ഞു.

"ഇന്നലെ തന്ന പൈസക്ക് നന്ദി എങ്കിലും പറയെട....

നമ്മൾ പെട്ടന്ന് സൈലന്റ് ആയി.

"സോറി ഡാ.. അന്നെ നമ്മളൊന്നു കളിയാക്കിയതല്ലേ..

ഹാഷി നമ്മളെ മൗനം കണ്ടു പറഞ്ഞു.

"എടാ.. അതാ ആ രമ്യ വരുന്നു.. പക്ഷെ അന്റെ മൊഞ്ചത്തിനെ കാണുന്നില്ലല്ലോ...

മനു രമ്യയെ ചൂണ്ടി പറഞ്ഞു.

"ഏതായാലും നമ്മക്ക് ഓളോട് അന്റെ മൊഞ്ചത്തിനെ പറ്റി ചോദിച്ചു നോക്കാം. പറ്റിയ അവസരം ഇതാണ്.

ഹാഷി എന്റെ കയ്യും പിടിച്ചു ഓളെ അടുത്തേക്ക് നടന്നു. കൂടെ ന്റെ മനുവും റിസ്വാനും.

അയ്യോ... എനിക്കാണേൽ എന്തൊക്കെയോ പേടി.. മനസ്സ് പടപടാന്ന് മിടിക്കുന്നു .

"ഹായ്.. രമ്യ.. ഒന്നു നിൽക്കൂ..

ഹാഷിം ആണ് പറഞ്ഞത്.

രമ്യ ഞങ്ങളെ കണ്ടപ്പോൾ ഒന്നു നിന്നു..

"ഇന്ന് പർദ്ദക്കാരി ഇല്ലേ.. ?

മനു ഓളോട് ചോദിച്ചു.

" ഹേയ് ഇല്ലാ.. ഓളെ വീട്ടിൽ ഇന്ന് നികാഹ് ആണ്...

അത് കേട്ടതും പിന്നെ നമ്മളെ അവസ്ഥ പറയണോ... 
ബോധം പോയില്ല എന്നുമാത്രം....... കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ ഒഴുകാൻ തുടങ്ങിയിരുന്നു......

(തുടരും)

**********

Part-5

"ഹേയ്.. ഇല്ല. അവളെ വീട്ടിൽ ഇന്ന് നിക്കാഹ് ആണ്..

അത് കേട്ടതും പിന്നെ നമ്മളെ അവസ്ഥ പറയണോ...

ബോധം പോയില്ല എന്നുമാത്രം. അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ വീഴുന്നുണ്ട് .

നമ്മടെ ചങ്ക്സ് നമ്മളെ ദയനീയമായ ഒരു നോട്ടം അങ്ങു നോക്കി.

"എന്തിനാ... നിങ്ങൾ അവളെ ചോദിച്ചേ... ?

രമ്യ ഞങ്ങളുടെ മുഖഭാവം കണ്ടു കാര്യം അന്വേഷിച്ചു.

"ഹേയ്.. ഒന്നുല്ല.

ഹാഷി മറുപടി പറഞ്ഞു.

ഓള് പോകാൻ ഒരുങ്ങി. അപ്പൊ ണ്ട് ഓള് പറയാ..

"പിന്നെ നിങ്ങളു കരുതും പോലെ ഹന്നുന്റെ  നിക്കാഹ് അല്ലാട്ടോ...

ഓള് പറയുന്നത് കേട്ടപ്പഴാ നമ്മക്ക് ശ്വാസം നേരെ   വീണത്.

"പിന്നെ... ?

ഞാൻ ആകാംഷയോടെ ചോദിച്ചു .

"ഓളെ രണ്ടു അനിയത്തിമാരുടെതു  ആണ്"

അപ്പഴും നമ്മൾ ടെൻഷനിലായി. കാരണം ഓളെ നിക്കാഹ് കഴിഞ്ഞാൽ അല്ലേ സാദാരണ അനിയത്തിമാരുടെ നിക്കാഹ് ഉണ്ടാക്കൽ.. 
"അപ്പൊ ഓളെ മാര്യേജ് കഴിഞ്ഞതാണോ.. ?

മനു ചോദിച്ചു.

"ഉം... പക്ഷെ ഹസ്ബൻഡ് മരിച്ചു.

അത് ഞങ്ങൾ നേട്ടലോടെ ആണ് ചെവിയോർത്തതു. 
കാരണം ഈ ചെറിയ പ്രായത്തിൽ തന്നെ ഹസ്ബൻഡ് മരിച്ചു ന്ന് പറയുമ്പോൾ....

"അല്ല.. നിങ്ങൾ എന്തിനാ ഓളെ കുറിച്ച് ചോദിച്ചേ... ?

രമ്യ ചോദിച്ചു.

"അത്.. സത്യം പറഞ്ഞ.. ഓളെ അന്ന് കണ്ടപ്പോ തൊട്ടു ഓള് ഇവന്റെ മനസ്സിൽ കേറിയിട്ടുണ്ട്. ഇത്രേം കാലം ഒരു പെണ്ണിനെ പോലും പ്രേമിക്കാത്ത ഇവനാ... ഓന്റെ നിർബന്ധം കൊണ്ട് അന്നോട് ചോദിച്ചതാ ഓളെ പറ്റി.

റിസ്വാൻ നമ്മളെ നോക്കി അങ്ങു പറഞ്ഞു.

"ഓളെ ഹസ് മരിച്ചു ന്ന് കരുതി ഓളെ ഇനി കെട്ടാൻ പറ്റൂലാന്ന്  ഉണ്ടോ.. ?

നമ്മളെ ചോദ്യം കേട്ട് നാലു പേരും അന്തം വിട്ടു നിൽക്കാ..

"ഇജ്ജെന്താടാ പറയുന്നേ... ?

ഹാഷി കണ്ണും മിഴിച്ചു നോക്കി.

"ഞാൻ ആദ്യമായിട്ടു സ്നേഹിച്ച പെണ്ണ് ഓളാണ്. ഓളെ മറക്കാൻ ഈ ജന്മത്തിൽ എനിക്കു കഴിയുന്ന് തോന്നുന്നില്ല. ഓള് സമ്മതിച്ചാൽ ഞാൻ തന്നെ ഓളെ കെട്ടും. പൊന്നു പോലെ നോക്കും.

"പക്ഷെ ഓള് സമ്മതിക്കുന്ന് തോന്നുന്നില്ല..

രമ്യ വിഷമത്തോടെ പറഞ്ഞു.

"അതെന്താ... ?

"ഓളെ ഉപ്പ ഓൾക് വീണ്ടും കുറെ കല്യാണാലോചനകൾ കൊണ്ട് വന്നതാ  പക്ഷെ ഓള് സമ്മതിച്ചില്ല.

"ഇനീപ്പോ എന്താ ചെയ്യാ....

നമ്മൾ ആകെ വട്ടു തലയ്ക്കു പിടിച്ച പോലെ ആയി.

"ഏതായാലും ഞാൻ ഓളോട് ഒന്നുടെ ചോദിച്ചു നോക്കട്ടെ.

"ഉം....

"എന്നാ ഞാൻ പോകട്ടെ..

അതും പറഞ്ഞു ഓള് പോയി.

"എടാ.  അന്റെ വീട്ടുകാർ സമ്മതിക്കുന്ന് തോന്നുന്നുണ്ടോ.. ?

മനു ചോദിച്ചു.

"ഓല് സമ്മതിച്ചാലും ഇല്ലെങ്കിലും ഈ ആദിൽ ഒരു പെണ്ണിന് മഹർ ചാർത്തുന്നുണ്ടെങ്കിൽ അത് എന്റെ ഹന്നു ന്റെ കഴുത്തിൽ ആയിരിക്കും.

എന്റെ വർത്താനം കേട്ടു നമ്മളെ ചങ്ങായിമാർ കണ്ണും മിഴിച്ചു നമ്മളെ നോക്കി നിൽക്കാ...

"എടാ നമുക്ക് ക്ലാസ്സിൽ കയറാം. ഇന്നും സംസാരിച്ചു നേരം വൈകി.

ഹാഷി ധൃതിയിൽ പോകാൻ ഒരുങ്ങി.

"ഓ വല്യ പഠിപ്പുലിസ്റ്റ്.. ഇയ്യെന്തിനാ ക്ലാസ്സിൽ കയറുന്നത് എന്ന് നമ്മക്ക് ശരിക്ക് അറിയാം ട്ടോ .. ആ പെണ്ണുങ്ങളെ വായിനോക്കി ഇരിക്കാനല്ലേ...

മനു ഓനെ നോക്കി ഒന്ന് കണ്ണടച്ച് പറഞ്ഞു.

"ഇജ്ജ് അധികം പറയണ്ട ട്ടോ. പറയുന്നേ കേട്ടാൽ തോന്നും ഇജ്ജ് ആരേം നോക്കുന്നില്ല എന്ന്. ആ രമ്യ വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിച്ചതാ. 
അന്റെ കണ്ണു രണ്ടും ഓളെ മുഖത്തു തന്നെ  ആയിരുന്നല്ലോ..

ഹാഷി മനുവിനിട്ട് ഒന്നു താങ്ങി. മനു ഒരു വിളറിയ ചിരി ചിരിച്ചു.

നമ്മളെ മനസ്സ് മൊത്തം ഓളെ ആലോചിച്ചു ഇരിക്കുവാ.

ഇനീപ്പോ ഓളു എന്താ പറയാ ആവോ..

ഈ ദിവസം എങ്ങനെലും പെട്ടന്ന് കഴിഞ്ഞു കിട്ടിയെങ്കിൽ..

പടച്ചോനെ ഓളെ മറുപടി പോസിറ്റീവ് ആകണേ...

നമ്മള് ഉള്ളു തുറന്നു പടച്ചോനോട് പ്രാർത്ഥിച്ചു.

ഇയ്യ് ന്റെ പ്രാർത്ഥന കേൾക്കണേ നാഥാ...   ഓളെ ന്റെ ബീവി ആക്കി തരണേ......... ഓള് എങ്ങനെലും സമ്മതിക്കണേ....

(തുടരും)

**********

Part-6

ഹാ.. അങ്ങനെ എന്റെ അനിയത്തിമാരുടെ  നിക്കാഹ് അടിപൊളിയായി നടന്നു.

ഇപ്പൊ രണ്ടാളും ഫോൺ കിട്ടിയപ്പോൾ അതിന്മേൽ തോണ്ടി നടക്കാ..
ഇപ്പത്തെ പിള്ളേരല്ലേ... പറഞ്ഞിട്ട് കാര്യല്ല.

ഇനീപ്പോ ഏതായാലും കോളേജിൽ പോകട്ടെ..

പാവം രമ്യ അവളിന്നലെ ഒറ്റക്കാ പോയത്.

രമ്യ ബസ്‌ സ്റ്റോപ്പിൽ നമ്മളെയും കാത്തു നിൽപ്പുണ്ട്. 
ഞാൻ എത്തിയതും ബസ്‌ വന്നതും ഒപ്പം ആയിരുന്നു. 
ഭാഗ്യത്തിനു ബസ്‌ കിട്ടി. 
ഹോ സമാധാനം..
ബസ്‌ സ്റ്റോപ്പിൽ നിന്ന് കുറച്ചു നടക്കാൻ ഉണ്ട് ട്ടോ കോളേജിലെക്ക്.

"ഹന്നൂ.. നിക്കാഹ് ഒക്കെ ഗംഭീരമായോ..

"പിന്നെല്ലാതെ... അടിപൊളി.. ഓലെ നിക്കാഹ് കണ്ടപ്പോൾ എനിക്ക് എന്റെ കല്യാണം ഓർമ വന്നു..
ന്റെ ഫൈസിക്ക.... എല്ലാം ഒരു വിധി.. അങ്ങനെ സമാദാനിക്കാം.

നമ്മളെ കണ്ണ്ന്ന് അപ്പോഴേക്കും വെള്ളം നിറഞ്ഞു ട്ടോ. ന്റെ ഫൈസിക്കാനെ ഓർക്കുമ്പോൾ സാദാരണ ഇങ്ങനെ കണ്ണുനീർ വരുന്നത് പതിവാ.

"ഹന്നൂ.. കരയല്ലേ.. ഞാനൊരു കാര്യം ചോദിച്ചോട്ടെ..

"ഉം.. നീ പറ.. ഞാൻ പെട്ടന്ന് പഴയതൊക്കെ ഓർത്തു.. അതാ.. 

മിഴികളിൽ നിന്ന് അനുവാദമില്ലാതെ അടർന്നു വീണ കണ്ണുനീർ തുള്ളികൾ  ഞാൻ തുടച്ചു.

"നിന്റെ ഫൈസിക്ക ഏതായാലും നിന്നെ വിട്ടു പോയി. നിനക്കാണേൽ വയസ്സ് 20ആയിട്ടുള്ളു. നീയെന്താ ഇനിയുമൊരു വിവാഹത്തിന് സമ്മതിക്കാത്തത്.. ?

"എടി... എനിക്കു കഴിയുന്നില്ലടി എന്റെ ഫൈസിക്കന്റെ സ്ഥാനത്തു മറ്റൊരാളെ കാണാൻ.....

"അതുകരുതി.. നീ ഇങ്ങനെ ഉരുകി ജീവിക്കുന്നത് നിന്റെ ഫൈസിക്ക ഒരിക്കലും ഇഷ്‌ടപ്പെടില്ല ടി..

"ശരിയാ.. ന്റെ ഫൈസിക്ക അവസാനമായും പറഞ്ഞത് അതായിരുന്നു. 
ഇക്കാന്റെ മരണശേഷം വേറെ വിവാഹം കഴിക്കണമെന്നു.. 
പക്ഷെ എനിക്കൊരു നിബന്ധന ഉണ്ട്. എന്റെയും  എന്റെ ഫൈസിക്കയുടെയും ജീവിതം അറിഞ്ഞു എന്നെ ഫൈസിക്കയെ പോലെ സ്നേഹിക്കാൻ കഴിയുന്ന ഒരാൾ...
അങ്ങനെ ഒരാൾ വന്നാൽ ഞാൻ ഉറപ്പായും അയാളെ എന്റെ ജീവിതപങ്കാളിആയിസ്വീകരിക്കും.ന്റെ ഫൈസിക്കയുടെഅവസാന ആഗ്രഹം അതായത് കൊണ്ട് മാത്രമാണ് ഞാനിങ്ങനെ ഒരു തീരുമാനം എടുത്തത്"

"ഉം.. അങ്ങനെ ഒരാൾ വരാതിരിക്കില്ല. നമുക്ക് കാത്തിരിക്കാം.

"ഉം.. വേഗം നടക്ക്. ഇപ്പൊ തന്നെ നേരം വൈകി.

"സമയം ആവുന്നേ ഉള്ളു.

ഞങ്ങളങ്ങനെ നടക്കുവാ.

അപ്പൊ അതാ ചീനിമരച്ചോട്ടിൽ ആദിയും ഫ്രണ്ട്സും.
ആ ആദി ന്റെ നോട്ടം അത്ര ശരിയല്ലല്ലോ. പടച്ചോനെ എന്നെ തന്നെയാണല്ലോ അവൻ നോക്കുന്നെ..

"ടി.. ദേ.. അവന്മാർ. നമ്മളെ ആണല്ലോ നോക്കുന്നെ.

"ഉം.. ശരിയാ.. ചിലപ്പോൾ നിന്നെ ആയിരിക്കും.

അവൾ എന്നെ നോക്കി കണ്ണിറുക്കി.

"ഒന്നു പോടീ..

ഞങ്ങൾ പെട്ടന്ന് തന്നെ ക്ലാസ്സിൽ പോയി.. 
ഹോ പീരിയഡ് ഒക്കെ എത്ര പെട്ടെന്നാ പോകുന്നെ. 
ലഞ്ച് ബ്രേക്ക്‌ ആയി. ഭക്ഷണം കഴിച്ചു ഞാനും രമ്യയും ക്ലാസ്സിൽ തന്നെ വന്നിരുന്നു.
അപ്പൊ ണ്ട് ആദിടെ ഫ്രണ്ട് മനു വരുന്നു. രമ്യ ഇപ്പൊ വരാമെന്നു പറഞ്ഞു ഓന്റെ അടുത്തേക്ക് പോയി.

പടച്ചോനെ ഇനി ഇവര് തമ്മിൽ പ്രണയത്തിൽ ആയോ....
വെറുതെ അല്ല അവന്മാർ വന്നപ്പോൾ ഇവളെ നോക്കിയിരുന്നതു . ഇപ്പഴല്ലേ കാര്യം മനസ്സിലായത്.

ഹാ.. രമ്യ അതാ വരുന്നു.

"ന്റെ ഹന്നു.. നീ പറഞ്ഞില്ലേ നിന്റെ ഫൈസിക്കാടെ പോലെ സ്നേഹിക്കുന്ന ആൾ വന്നാൽ വിവാഹം നടത്തുന്ന്.

പടച്ചോനെ ഇവൾ നമ്മക്കിട്ട് പണി തരാണോ

"യാ..  അതിനു...

"അങ്ങനെ ഒരാൾ ഇപ്പൊ നിന്നെ സ്വീകരിക്കാനായ് കാത്തിരിക്കുന്നുണ്ട്...

പടച്ചോനെ... ആരാണാവോ...

"ആരാടി... അത്.. ?

ആരായിരിക്കും.... ന്റെ ഫൈസിക്കയുടെ പോലെ ന്നെ സ്നേഹിക്കാൻ ഇനി വരുന്നത്.

ഫൈസിക്കാ... വേറെ ലോകത്തു നിന്ന് നിങ്ങൾ ഇതെല്ലാം കാണുന്നില്ലേ ....
ഇങ്ങളെ പോലെ ന്നെ സ്നേഹിക്കാൻ ഈ ഭൂമിയിൽ വേറെ ഒരാളും കൂടിയോ...

ഇങ്ങളെ സ്ഥാനത്തു ഞാൻ  എങ്ങനെ മറ്റൊരാളെ എന്റെ പാതിയായി കാണും... ?

എനിക്കതിനു കഴിയുമോ... ?

റബ്ബേ... ന്റെ കണ്ണു നിറഞ്ഞു വരാണല്ലോ..

പെയ്യാൻ വിതുമ്പി നിന്ന മഴത്തുള്ളികൾ പോലെ എന്റെ  കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊഴിയാൻ തുടങ്ങിയിരുന്നു .... ന്റെ ഫൈസിക്കയെ ഓർത്ത്....

(തുടരും)

***********

Part-7

"ആരാണെന്നു പറ... Plzz...

നമ്മളെ ഹൃദയം പടപടാന്ന് മിടിക്കുണ്ട്.

"ടി.. അതാരാണ് എന്നറിയോ.. ആദിൽ.. നമ്മളെ അന്ന് രക്ഷിച്ച ഹീറോ..

പടച്ചോനെ... എന്തൊക്കെയാണ് ഇവൾ പറയുന്നേ...
ആ ആദിക്കാക്ക് എന്നെ ഇഷ്ടാണെന്നോ..

അവൻ കാണാൻ നല്ല മൊഞ്ചൻ ആണ്. അവനൊക്കെ വേറെ ചൊർക്കുള്ള പെണ്ണുങ്ങൾ തന്നെ കിട്ടും. 
പിന്നെ എന്തിനാ അവൻ എന്നെ തന്നെ നോക്കുന്നെ.. 
നമ്മക്ക് ആകെ സംശയം ആയി.

"എടി.. അപ്പൊ അവനു എന്നെ കുറിച്ച് എല്ലാം അറിയോ..

ഞാൻ ആകാംഷയോടെ ചോദിച്ചു.

"ഉം.. ഞാൻ ഇന്നലെ കോളേജിൽ വന്നപ്പോൾ അവനും അവന്റെ ഫ്രണ്ട്സും എന്റെ അടുത്ത് വന്നു. നിന്നെ പറ്റി ചോദിച്ചു. 
അപ്പൊ നിന്റെ വീട്ടിൽ നിക്കാഹ് ആണെന്ന് പറഞ്ഞപ്പോൾ ഓലെ മുഖം ആകെ വല്ലാതായി.

അപ്പൊ ഞാൻ പറഞ്ഞു അന്റെ നിക്കാഹ് അല്ലെന്നു. പിന്നെ നിന്റെം ഫൈസിക്കയുടെയും കഥ ഒക്കെ പറഞ്ഞു. അപ്പൊ ഓൻ പറയാ..നിനക്ക് സമ്മതമാണെങ്കിൽ ഓൻ നിന്നെ കെട്ടുമെന്നു.

നമ്മൾ ആകെ അന്തം വിട്ടു കുന്തം വിഴുങ്ങിയ മാതിരി നില്ക്കാ..
എന്നാലും അവനെന്റെ ഡീറ്റെയിൽസ് ഒക്കെ അറിഞ്ഞിട്ടും എന്നെ വേണ്ടെന്നു വക്കുന്നില്ലല്ലോ.. 
പടച്ചോനെ...
എന്തൊക്കെ ആണിത്... ?

നമ്മൾ ആകെ പെട്ടല്ലോ...

"ടി... അവൻ മറുപടി പറയാൻ പറഞ്ഞിട്ടുണ്ട്.

"അത്... എനിക്കു കുറച്ചു ആലോചിക്കണം. നാളെ പറയാന്നു പറ..

"എന്നാ ഞാൻ അവനോടു പറഞ്ഞു വരാം..

അതും പറഞ്ഞു രമ്യ അവിടുന്ന് പോയി.

ക്ലാസ്സ്‌ ഒക്കെ തുടർന്ന് കൊണ്ടിരിക്കുന്നു. പക്ഷെ എന്റെ മനസ്സ് വേറെ ഏതോ ലോകത്താണ്. എന്താ എനിക്കു പറ്റിയതു... 
എങ്ങനെലും ക്ലാസ്സ്‌ ഒന്നു കഴിഞ്ഞു വീട്ടിൽ എത്തിയിരുന്നെങ്കിൽ..

സമയം അങ്ങനെ തള്ളി നീക്കി.

ഞങ്ങൾ വീട്ടിലേക്കു മടങ്ങി പോവാ..
അപ്പൊ ണ്ട് ആദിക്കയും ഫ്രണ്ട്സും വരുന്നു.

പടച്ചോനെ... എനിക്ക് ധൈര്യം തരൂ... എന്റെ കാലു വിറച്ചിട്ടു വയ്യ.

"ഹന്നൂ.. ഒന്നു നിൽക്കൂ..

റബ്ബേ..  ആദിക്ക ആണല്ലോ.

ഞാൻ അവിടെ നിന്നു.രമ്യയും മറ്റു ഫ്രണ്ട്സും വർത്താനം പറഞ്ഞു എന്റെ അടുത്തുന്നു പോയി.

"ഒന്നു മുഖത്തു നോക്ക് പെണ്ണെ.. ഇജ്ജെന്താ താഴേക്കു മാത്രേ നോക്കുള്ളൂ...

നമ്മള് തലയും താഴ്ത്തി നിൽക്കുന്നത് കണ്ടിട്ടാ മൂപ്പരുടെ ചോദ്യം.

നമ്മള് മൂപ്പരെ മുഖത്തു നോക്കി. ആളെ നോട്ടം കണ്ടിട്ട് തല കറങ്ങുന്നല്ലോ...

"ഹന്നൂ..എനിക്ക് നിന്നെ പെര്ത്ത് ഇഷ്ടാ..നിന്നെ കുറിച്ച് എല്ലാം രമ്യ പറഞ്ഞിരുന്നു. നിനക്ക് പൂർണ സമ്മതമാണോ നമ്മൾ തമ്മിലുള്ള വിവാഹത്തിന്.. ?

റബ്ബേ.. ഞാൻ എന്താ പറയാ....

"നീ എന്തെങ്കിലും ഒന്നു പറ പെണ്ണെ...

"അത്... ഞാൻ നാളെ പറയാം.....

"ഉം... മറുപടി പോസിറ്റീവ് ആകണം ട്ടോ...

ഞാൻ ഒന്നും പറയാതെ വേഗം ബസ്‌ സ്റ്റോപ്പിലേക്ക് നടന്നു....

പടച്ചോനെ... കിടന്നിട്ടു ഉറക്കം വരുന്നില്ലല്ലോ..

ഞാൻ എന്താ നാളെ ആദിക്കാനോടു പറയാ...

ഇക്കാക്ക് നല്ല മനസ്സാണ്. അതോണ്ടാണല്ലോ എന്റെ മാര്യേജ് ഒരു വട്ടം കഴിഞ്ഞത് ആണെന്ന് അറിഞ്ഞിട്ടും വീണ്ടും എന്നെ തന്നെ വേണം എന്ന് പറയുന്നത്.

റബ്ബേ... ഞാൻ എന്തൊക്കെയാ ചിന്തിക്കുന്നത്...

ഇക്കാടെ ഫാമിലിയെ കുറിച്ച് ഞാൻ ചിന്തിച്ചോ.. ആ ഉമ്മയും ഉപ്പയും ഒരു രണ്ടാം കേട്ടു കാരിയെ ആണ് തന്റെ മകൻ സ്നേഹിച്ചത് എന്നറിയുമ്പോൾ അവർ സമ്മതിക്കുമോ......

അവരെ കണ്ണുനീർ ഞാൻ കാണേണ്ടി വരുമോ...

നേരം വെളുക്കട്ടെ... എന്റെ തീരുമാനം ഇനി മാറ്റാൻ എനിക്ക് കഴിയില്ല..

സൂര്യൻ സ്വർണകിരണങ്ങളാൽ ഭൂമിയിൽ ഉദിച്ചു പൊങ്ങി..

ഞാൻ വേഗം കോളേജിലെക്ക് പോകാൻ ഒരുങ്ങി.

അതാ... ആദിക്ക എന്റെ അടുത്തേക്ക് ആണല്ലോ വരുന്നേ....

രമ്യ ആണെങ്കിൽ അവനെ കണ്ടപ്പോൾ ഒരു കള്ളച്ചിരി ചിരിച്ചു എന്റെ അടുത്തുന്നു പോയി.

"ഹായ്.. ഹന്നു.... എന്തായി തീരുമാനം... ?

"അത്..... എനിക്ക് സമ്മതമല്ല....

എന്റെ മറുപടി കേട്ടു ആദിക്ക ആകെ കറന്റടിച്ച പോലെ നില്ക്കാ..

ഞാൻ പിന്നെ ഒന്നും പറയാതെ വേഗം ക്ലാസ്സിലേക്ക് ഓടി. 
അല്ലെങ്കിൽ ഞാൻ അവിടെ നിന്നും നെഞ്ച് പൊട്ടി കരയുമായിരുന്നു...

രമ്യയും ആദിക്കാടെ ഫ്രണ്ട്സും ഇതെല്ലാം കണ്ടു ഓടി വരുന്നുണ്ടായിരുന്നു......

(തുടരും)

************

Part-8

പടച്ചോനെ.. 
എന്താ.. ഓൾക് ന്നെ ഇഷ്ടമല്ലാത്തതു....

ഓളെ ഫൈസിക്കാനെ പോലെ ഞാൻ ഓളെ സ്നേഹിക്കാം എന്നു പറഞ്ഞതാണല്ലോ....

എന്നിട്ടും അവളെന്താ അങ്ങനെ പറഞ്ഞെ...  

ഓള് സമ്മതമല്ലാന്നു പറഞ്ഞപ്പോൾ ഓളെ കണ്ണു നിറഞ്ഞിരുന്നല്ലോ..

എന്നാലും.. ഓള് ഇങ്ങനെ പറയുന്ന് ഒരിക്കലും കരുതീല..

"ആദി... എന്താടാ.. ഓള് പറഞ്ഞെ...

നമ്മളെ നിൽപ്പ് കണ്ടു ഹാഷി ചോദിക്കാ.

"ടാ... ഓൾക്ക് ന്നെ ഇഷ്ടല്ലെത്രേ....

നമ്മളെ മറുപടി കേട്ടു എല്ലാരും അന്തം വിട്ടു നിൽക്കാ...

"എന്നാലും ഓള് അങ്ങനെ പറഞ്ഞോ...

രമ്യ വിശ്വസിക്കാൻ കഴിയാത്ത പോലെ ചോദിച്ചു.

"ഉം... 
ഞാൻ ആകെ സൈലന്റ് ആയി.

"ഞാൻ ഓളെടുത്തു പോയി വരാം...

അതുംപറഞ്ഞു രമ്യ പോയി. 
നമ്മളെ ചങ്ങായിമ്മാര് എന്തൊക്കെ പറഞ്ഞു ആശ്വാസിപ്പിക്കുന്നുണ്ട്.

പക്ഷെ നമ്മളെ ചെവിക്കു അതൊന്നും കുറച്ചു പോലും കേറിയില്ല. അതിപ്പോ ആർക്കായാലും അങ്ങനെ ആണല്ലോ.

::::::::::::::::::::::::::::::::::::::::::::::

നമ്മൾ വേഗം ക്ലാസ്സിൽ പോയി ഡെസ്കിമ്മേ തലവച്ചു കിടന്നു..

കണ്ണ്ന്ന് മഴ വെള്ളം പോലെ കണ്ണീരു വരുന്നുണ്ട് .

ന്റെ മറുപടി കേട്ടു ആദിക്ക ആകെ തളർന്നു പോകുമല്ലോ...
അങ്ങനെ പറയേണ്ടായിരുന്നു.

"ഡീ... എന്തു പണിയാ നീ ചെയ്തേ.. ആദി നിന്നെ ജീവനേക്കാളെറെ സ്നേഹിക്കുന്നു എന്നറിയാമായിട്ടും നീയെന്തിനാ ഇഷ്ട്ടമല്ലന്ന് പറഞ്ഞെ...

രമ്യ കുറച്ചു ദേഷ്യത്തിലാണ്.

ഓള് എന്റെ അടുത്തേക്ക് വന്നു. ന്റെ കരച്ചിൽ കണ്ടപ്പോൾ ഓളാകെ പേടിച്ചു.

"ഹന്നൂ... എന്തിനാ നീ ഇങ്ങനെ കരയുന്നെ.. അവനു എത്ര വിഷമായീന്നറിയോ...

ഓൾ എന്റെ ചുമലിൽ തട്ടി പറഞ്ഞു.

"എടി... എനിക്ക് ഇഷ്ടാ... ആദിക്കാനെ...

ഞാൻ ഇടറിയ സ്വരത്തിൽ പറഞ്ഞു.

"പിന്നെ. നീ എന്തിനാ അങ്ങനെ പറഞ്ഞെ..

"ഞാൻ ഇഷ്ടാന്ന് പറഞ്ഞാ ആദിക്കയും സന്തോഷിക്കും. 
പക്ഷെ നീ ഒരു കാര്യം ഓർത്തോ..
ഇത്രയും കാലം ആദിക്കാനെ വളർത്തി വലുതാക്കിയ ആ ഉമ്മക്കും ഉപ്പക്കും സമ്മതമാകുമോ.. 
തന്റെ മകൻ ഒരു രണ്ടാം കെട്ടുകാരിയെ ആണ് കെട്ടാൻ പോകുന്നത് എന്നറിഞ്ഞാൽ.....

സത്യത്തിൽ ആ കാരണം കൊണ്ട് മാത്രമാണ് ഞാൻ സമ്മതമല്ല ന്ന് പറഞ്ഞത്"

"അതിനു നീ എന്റെ ഉമ്മാന്റെയും ഉപ്പാന്റെയും സമ്മതം ചോദിച്ചോ....

ആദിക്ക അതും പറഞ്ഞു ക്ലാസ്സിലെക്ക് വന്നു. ആള് കുറച്ചു ദേഷ്യത്തിൽ ആണ്.

പടച്ചോനെ ഞാൻ പറഞ്ഞത് മുഴുവൻ ആദിക്ക കേട്ടോ.... !!!

"ഇത്രേം കാലം എന്റെ സന്തോഷങ്ങൾ ആയിരുന്നു അവരുടെ സന്തോഷവും. 
എനിക്കു ഉറപ്പുണ്ട് അവർ സമ്മതിക്കുമെന്നു.

ഇനി അവർ സമ്മതിച്ചാലും ഇല്ലെങ്കിലും ഈ ആദിൽ ഒരു പെണ്ണിനെ മഹർ ചാർത്തുകയുള്ളൂ.. അത് നിന്നെ ആയിരിക്കും. ഇത് സത്യം... സത്യം... സത്യം...

ആദിക്ക കുറച്ചു സിനിമാ സ്റ്റൈലിൽ പറഞ്ഞു.

എന്നിട്ട് 
എന്റെ അടുത്ത് വന്നു പറഞ്ഞു.

"ന്റെ ഹന്നു.. ന്റെ ഉമ്മാനെയും ഉപ്പാനെയും ഞാൻ പറഞ്ഞു മനസിലാക്കി കൊടുക്കാം ട്ടോ.... 
ഇജ്ജ് ഒന്ന് ചിരിക്കു പെണ്ണെ...

അപ്പോഴാ എനിക്കും സന്തോഷമായേ.

"പിന്നെ.. അന്റെ വാപ്പ ഒരു ജോലീം ഇല്ലാത്ത എന്നെ കൊണ്ട് അന്നെ നിക്കാഹ് കൈപ്പിച്ചുതരൂന്ന് തോന്നുന്നില്ല. അതോണ്ട് ഞാൻ ഇനി അങ്ങു ഗൾഫിൽ ക്ക് പറക്കുവാ...

"എന്താടാ നീ പറയുന്നേ...

ആദിക്കന്റെ പെട്ടെന്നുള്ള തീരുമാനം ഞങ്ങളെ എല്ലാം അത്ഭുതപ്പെടുത്തി.

ഞങ്ങളെല്ലാരും ആകെ കണ്ണും മിഴിച്ചു നില്ക്കാ..

"ഉപ്പച്ചി അവിടെ ജോലി ശരിയാക്കാം എന്നു പറഞ്ഞിട്ടുണ്ട്.
ന്റെ കല്യാണം ഉണ്ടാക്കാൻ ഉപ്പ അടുത്ത ആഴ്ച വരുന്നുണ്ട്. അപ്പൊ ഞാൻ നിന്റെ കാര്യം പറയാം. പിന്നെ ഉമ്മച്ചിയെ അതിനു മുമ്പേ സോപ്പിട്ടു നമ്മളെ ഭാഗത്തു ആക്കണം. 
കല്യാണം കഴിഞ്ഞിട്ട് ഫാമിലി ആയിട്ടു അങ്ങോട്ട്‌ പോകാമെന്നാ ഉപ്പ പറയുന്നേ. 
അപ്പൊ നിന്നെയും കൊണ്ടേ ഞാൻ പൊകൂ...

ആദിക്ക പറയുന്നത് കേട്ടു ഞാൻ അത്ഭുതത്തോടെ അങ്ങേരെ മുഖത്തുക്കും നോക്കി നിന്നു...

"ടാ.. ഇവരെ സർ വരുന്നുണ്ട്. നമുക്ക് ക്ലാസ്സിൽ പോകാം.

അത് പറഞ്ഞു ഹാഷി ആദിക്കാനെയും മനുനെയും റിസ്വാനെയും വലിച്ചു കൊണ്ട് പോയി.

അന്ന് ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ പെട്ടന്ന് വീട്ടിലേക്കു പോയി. ആദിക്കാനെ പറ്റി ഉമ്മച്ചിനോട് പറയണം...

"ഹന്നു... ഇയ്യ് വന്നോ... ബാഗ് അവിടെ വെച്ച് ചായ കുടിക്കാൻ വന്നോ...

"ശരി ഉമ്മാ..

നമ്മളു റൂമിൽ ബാഗ് വെച്ച് വേഗം അടുക്കളയിലോട്ട് ചെന്നു. ഉമ്മച്ചി നമ്മക്കവിടെ നല്ല ചൂട് ചായ ഉണ്ടാക്കിവച്ചിരിക്കുന്നു.

"ഉമ്മച്ചി.... ഞാൻ ഒരു കാര്യം പറയട്ടെ...

എന്താന്നാ രൂപത്തിൽ ഉമ്മി നമ്മളുടെ മുഖത്തു നോക്കി.

"അത്.. ഉമ്മാ.. ന്റെ കോളേജിൽ ന്റെ സീനിയർ ആയി ഒരു ഇക്കാക്ക പഠിക്കുന്നുണ്ട് .
പേര് ആദിൽ.

ഞാൻ വന്ന അന്നുമുതലെ ആള് ന്റെ പിറകെ ആണ്. 
രമ്യ എന്നെക്കുറിച്ചു എല്ലാം അയാളോട് പറഞ്ഞു. എന്നിട്ടും അയാൾ എന്നെ തന്നെ കെട്ടുള്ളൂ എന്നു പറഞ്ഞു നടക്കാ...

ആള് പാവാണ്.അയാളെ  വീട്ടില് കാര്യം പറയാ ന്നാ പറഞ്ഞെ..."

"ന്റെ മോൾക്ക്‌ ഇഷ്ട്ടാണെങ്കിൽ ഞങ്ങൾക്ക് വേറെ അഭിപ്രായം ഇല്ല.

ഉമ്മച്ചി പറഞ്ഞു.

"ഓന്റെ വാപ്പാന്റെ പേരെന്താ.. ?

പടച്ചോനെ...

ഉപ്പച്ചി ആണല്ലോ ചോദിക്കുന്നെ. ഉപ്പ ഇവിടുള്ള കാര്യം ഞാൻ ഓർത്തില്ലല്ലോ.

"അലവി ഹാജി.. എന്നാണെന്നാ തോന്നുന്നേ. ഗൾഫിൽ ആണ്.

"ഏതു... ആ സ്കൂളിന്റെ അടുത്തുള്ള വല്യ പെരയാണോ അയാളുടെ... ?

ഉപ്പ അത്ഭുതത്തോടെ ചോദിച്ചു.

"ആ... ആ പെരയാണെന്നാ ആദിക്ക പറഞ്ഞെ.

"അത് ആരെ വീടാണെന്ന്  അനക്കറിയോ.....

ഉപ്പച്ചി കുറച്ചു വിഷമത്തോടെ ചോദിച്ചു..

(തുടരും)

★ഹിജാബിനുള്ളിലെ കരിമഷികണ്ണുകൾ★-9

"അത് ആരെ വീടാണെന്ന്  അനക്കറിയോ....

"ആരുടേതാ...

ഉമ്മച്ചി  ആകാംഷയോടെ ചോദിച്ചു. കൂടെ ഞാനും ഉപ്പച്ചിടെ വാക്കുകൾക്കായി കാത്തിരുന്നു.

"അനക്കറീലെ ന്റെ മൊതലാളി അലവി ഹാജിയെ.. 
മൂപ്പരെ വല്യ മകനാണ് ഓള് പറഞ്ഞ ആദിൽ. 
ഓൻ ഇടക്കൊക്കെ കടയിൽ വരാറുണ്ട്. ഓന് നല്ല സ്വഭാവം ആണ്. പക്ഷെ  ഓല് ഒക്കെ വല്യ പൈസക്കാരാണ് മോളെ.. ഓന് അന്നെ ഇഷ്ടാണേലും വീട്ടുകാർ സമ്മതിക്കുന്നു തോന്നുന്നില്ല...

ഉപ്പ പറഞ്ഞത് കേട്ടപ്പോൾ എനിക്കാകെ തല കറങ്ങുന്ന പോലെ.. ഉപ്പാന്റെ മുഖം കണ്ടാൽ അറിയാം.. നല്ല വിഷമം ഉണ്ടെന്നു.....

ആദിക്കാനെ പതിയെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരുന്നു...ഇനി ആദിക്കാടെ വീട്ടിൽ എന്തായിരിക്കും ആവോ....

ഞാൻ കാരണം ആ മാതാപിതാക്കൾ വേദനിക്കില്ലേ......

റബ്ബേ... 
എനിക്കു പൊറുത്തു തരണേ......

ഈ പ്രശ്നം എങ്ങനെയെങ്കിലും തീർത്തു തരണേ....

::::::::::::::::::::::::::::::::::::::::
നമ്മള് വീട്ടിൽ എത്തിയപ്പോൾ ഉണ്ട് ഉമ്മ നമുക്ക് സ്ഥിരം തരാറുള്ള ചായയുമായി പടി വാതിലിൽ നിൽക്കുന്നു..

കുറച്ചു ദിവസം കഴിഞ്ഞാൽ ആ സ്ഥാനത്ത് ന്റെ ഹന്നു ആയിരിക്കും.. ഞാൻ ഓള് നിൽക്കുന്നതും സ്വപ്നം കണ്ടു നോക്കി...

"എന്താടാ ഇജ്ജ് അവിടെ തന്നെ നിന്നത്... ?

നമ്മളെ നിൽപ്പ് കണ്ടിട്ടാണ് ഉമ്മി ടെ ചോദ്യം.

"ഹേയ്.. ഒന്നുല്ല ഉമ്മാ...

നമ്മള് വേഗം അകത്തേക്ക് കയറി.

റബ്ബേ... ഉമ്മാനോട് ഇപ്പൊ എങ്ങനെയാ ഓളെ കുറിച്ച്  പറയാ...

ഏതായാലും അടുക്കളയിൽ വെച്ച് പറയണ്ട.. ചിലപ്പോ വിറകു കൊള്ളി കൊണ്ട് പുറത്തു നല്ലോണം കിട്ടിയാലോ...

"ഉമ്മാ... ഉപ്പ അടുത്ത ആഴ്ച അല്ലെ വരുന്നേ... ?

"ആ.. അന്റെ കല്യാണം നടത്തണ്ടേ.. ന്നിട്ട് എല്ലാർക്കും കൂടെ ഗൾഫിൽ പോകാം. 6മാസം അവിടെ നില്ക്കാ..

"പിന്നെ... ഇങ്ങള് ഇച്ചു പെണ്ണിനെ ഒന്നും തപ്പാൻ പോവണ്ട ട്ടോ..

"അതെന്താ....

ഉമ്മി സംശയത്തോടെ നമ്മളെ അങ്ങു നോക്കി.

"അത്...  എനിക്കൊരു കുട്ടിയെ ഇഷ്ടാണ്....

"അപ്പൊ സുഖമായല്ലോ ... ഏതാ ആ കുട്ടി... ?

"ന്റെ കോളേജിൽ പഠിക്കുന്ന കുട്ടി ആണ്.പേര്ഹനാൻ.ഓളെ വാപ്പാനെ ഇങ്ങക്ക് അറിയും. നമ്മളെ കടയിലെ അഹ്‌മദ്‌കാക്ക.  പക്ഷെ ഒരു പ്രശ്നം ഉണ്ട്..

"എന്താ.. ഓൾക്ക് അന്നെ ഇഷ്ടല്ലേ..

"ഇഷ്ടക്കേട് ഒന്നും ഇല്ല. എന്താന്ന് വെച്ചാൽ...
ഓളെ കല്യാണം ഒരു വട്ടം കഴിഞ്ഞതാ.

ഒരു മാസം കഴിഞ്ഞപ്പോൾ ഓളെ ഭർത്താവ് ആക്‌സിഡന്റിൽ മരിച്ചു"

പടച്ചോനെ... ഉമ്മച്ചിന്റെ നോട്ടം അത്ര ശരിയല്ലല്ലോ...

"ന്റെ കുട്ടിക്ക് വേറെ ഒരു പെണ്ണിനേയും കിട്ടീലെ.. ?
ഒരു രണ്ടാം കേട്ടുകാരിനെ ആണോ ഇജ്ജ് ഇഞ്ഞി കെട്ടാൻ പോകുന്നെ...
ഒരു കാര്യം ഓർത്തോ .. എനിക്കിതിന് സമ്മതം ഇല്ല. ഞാൻ അന്റെ വാപ്പാനോട് ഒന്ന് പറയട്ടെ... ഹും...

ഉമ്മച്ചി ഭയങ്കര കലിപ്പിലാണ്.. നമ്മളെ ദേഷ്യത്തോടെ അങ്ങു നോക്കി ഉമ്മ ഉമ്മാന്റെ പണിക്ക് പോയി.

നമ്മളവിടെ അടി കിട്ടിയ കുട്ടിയെ പോലെ കുറച്ചു നേരം അങ്ങനെ നിന്നു. 
എന്നാലും ഉമ്മി ഇങ്ങനെ പറയുന്ന് ഒരിക്കലും കരുതീല..
നമ്മളെ കഷ്ടകാലം..!! അല്ലാതെന്തു പറയാനാ.. 
ന്റെ അവസാന പിടിവള്ളിയും പോയല്ലോ റബ്ബേ....

നമ്മളെ കണ്ണ് ന്ന് വെള്ളം തുരുതുരാ വരുന്നുണ്ട്.

അയ്യേ ആണുങ്ങൾ കരയോ... 
ആരും കാണണ്ട...

ഞാൻ വേഗം റൂമിൽ കയറി വാതിൽ അടച്ചു...

വയറു കത്തിക്കാളുന്നുണ്ടെങ്കിലും 
ഇന്ന് നമ്മൾ നിരാഹാരം ഇരിക്കാൻ തീരുമാനിച്ചു. അല്ല പിന്നെ....

ഉമ്മിടെ മനസ്സ് അങ്ങനെയെങ്കിലും മാറിയാലോ....

ഉമ്മച്ചി കുറെ വാതിലിൽ വന്നു മുട്ടി. പക്ഷെ ഞാൻ ആരാ  മോൻ... നമ്മള് വല്യ കലിപ്പിലാ...

കുറെ നേരം ഓളെ യും സ്വപ്നം കണ്ട് 
നേരം എങ്ങനെയോ വെളുപ്പിച്ചു.

വിശന്നിട്ടു വയറിനുള്ളിൽ നിന്ന് ചില കലപില ശബ്ദങ്ങൾ കേൾക്കുന്നുണ്ട്.

ഇന്നും ഇനി നിരാഹാരം ഇരിക്കാം.... 
വീട്ടില്ന്ന് പോകുന്നത് വരെ. എന്നിട്ട് കടയിൽ നിന്ന് വല്ലതും വാങ്ങി തിന്നണം. നമ്മളങ്ങനെ ഓരോന്നും ചിന്തിച്ചു സമയം കളഞ്ഞു.

എന്നിട്ട് നമ്മള് വേഗം ഫ്രഷ് ആയി ചായ ഒന്നും കുടിക്കാതെ കോളേജിൽ പോകാൻ ഒരുങ്ങി. അതു കണ്ടു ഉമ്മച്ചി ഉണ്ട് വരുന്നു.

പാവം ഇന്നലെ മുഴുവൻ നമ്മളെ ഓർത്തു വിഷമിച്ചിരുന്നിട്ടുണ്ടാവും.. മക്കൾ പട്ടിണി കിടന്നാൽ അന്ന് ഉമ്മമാരും പട്ടിണി കിടക്കും. അവർക്ക് എന്തെങ്കിലും അസുഖം വന്നാൽ രോഗം ഭേദമാകുവോളം അവർക്ക് വേണ്ടി സുജൂദിൽ കിടന്നു പ്രാർത്ഥിക്കുന്നുണ്ടാകും...

പടച്ചോനെ.. അങ്ങനെയുള്ള എന്റെ ഉമ്മച്ചിനെ ആണല്ലോ ഞാനിങ്ങനെ വിഷമിപ്പിക്കുന്നത്...

എനിക്കു പൊറുത്തു തരണേ നാഥാ....

ന്റെ ഹന്നു നെ ലഭിക്കാൻ ഇതല്ലാതെ വേറെ വഴികൾ എന്റെ മുന്നിലില്ല..

"അല്ലെ ആദി.... ഇജ്ജ് ഇന്നും പട്ടിണി കിടക്കാണോ...

നമ്മള് ഒന്നും പറഞ്ഞില്ല. മുഖം കടന്നൽ കുത്തിയ പോലെ കുറച്ചു വീർപ്പിച്ചു...

"ഞാൻ അന്റെ വാപ്പ വിളിച്ചപ്പോ പറഞ്ഞിരുന്നു.

എനിക്കു ഇഷ്ടക്കേട് ഒന്നും ഇല്ല..

ഞാൻ ആരിഫയോട് ഓളെ കുറിച്ച് ചോദിച്ചു.
ഓളെ ഒപ്പം പഠിച്ച കുട്ടി ആണെന്ന്.

കാണാൻ നല്ല ചൊർക്കും ഉണ്ട് പോരാത്തതിന് നല്ല സ്വഭാവവും ആണെന്നാ ഓള് പറഞ്ഞെ.

അന്റെ വാപ്പ കുറച്ചു ദേഷ്യത്തിൽ ആണ് ഫോൺ വച്ചത്... 
മൂപ്പരു സമ്മതിക്കുന്ന് തോന്നുന്നില്ല"

ഉമ്മി അതും പറഞ്ഞു ന്റെ മുഖത്തു നോക്കി.

"ഉമ്മാ.. ഉപ്പാനോട് പറഞ്ഞേക്ക്..
ഈ ആദിൽ ഒരു പെണ്ണിനെ കെട്ടുന്നുണ്ടെങ്കിൽ അത് ഹന്നുനെ ആയിരിക്കും. 
അവളല്ലാതെ വേറെ ഒരു പെണ്ണ് ന്റെ ജീവിതത്തിൽ ഉണ്ടാകുല...

ഉമ്മച്ചിന്റെ മറുപടിക്ക് കാത്തു നിൽക്കാതെ നമ്മള് വേഗം ബൈക്ക് സ്റ്റാർട്ട്‌ ആക്കി അവിടുന്ന് മുങ്ങി.. 
അല്ലെങ്കിൽ ഉമ്മിടെ വക വേറെ കേൾക്കേണ്ടി വരും...

അതിനിടയിൽ ആണ് നമ്മടെ ഫോൺ റിങ് ചെയ്തത്.

ഞാൻ വണ്ടി ഒരു വശത്തു സൈഡ് ആക്കി വിളിക്കുന്നത് ആരാണെന്നു നോക്കി...

പടച്ചോനെ.......

ഇനി ഇന്നത്തെ ദിവസം കട്ട പൊക..

ഇനി എന്തൊക്കെ കേൾക്കേണ്ടി വരുമോ ആവോ.... ?

< തുടരും >

★ഹിജാബിനുള്ളിലെ കരിമഷികണ്ണുകൾ★-10

അതിനിടയിൽ ആണ് നമ്മടെ ഫോൺ റിങ് ചെയ്തത്.

ഞാൻ വണ്ടി ഒരു വശത്തു സൈഡ് ആക്കി വിളിക്കുന്നത് ആരാണെന്നു നോക്കി...

പടച്ചോനെ.......

ഇനി ഇന്നത്തെ ദിവസം കട്ട പൊക..

ഇനി എന്തൊക്കെ കേൾക്കേണ്ടി വരുമോ ആവോ.... ?

ഇങ്ങള് പേടിക്കൊന്നും വേണ്ട.

ഫോൺ അടിക്കുന്നത് വേറാരും അല്ല. നമ്മളെ ബാപ്പ അലവി ഹാജി ആണ്.. 
അങ്ങു ഗൾഫിൽ ന്ന്. ഇനി ഇന്നലെ ഉമ്മാനോട് പറഞ്ഞ കാര്യങ്ങൾ ചോദിക്കാൻവേണ്ടി ആയിരിക്കും.

ചീത്ത കുറച്ചു വാങ്ങേണ്ടി വരും. അതിപ്പോ തന്നെ പ്രതീക്ഷിക്കാം..

നമ്മള് ബേഗം കാൾ അറ്റൻഡ് ചെയ്തു.

"ഹലോ..

"ഹലോ..

നമ്മളും ഒരു ഹലോ തിരിച്ചും കൊടുത്തു.

"എന്താ ആദിലേ.. അനക്ക് ഫോൺ എടുക്കാൻ ഒരു താമസം.. ?

പടച്ചോനെ.. ഉപ്പച്ചി കുറച്ചു ദേഷ്യത്തിൽ ആണല്ലോ.

"അത്.. ഉപ്പ ഞാൻ ബൈക്കിൽ ആയിരുന്നു. അത് ഒന്ന് സൈഡ് ആക്കാൻ വേണ്ടി നിന്നതാ.

നമ്മള് നൈസ് ആയി പറഞ്ഞു.

"ഉം.. എന്താ അന്റെ തീരുമാനം... ?ഇജ്ജെന്താ ഉമ്മാനോട് പറഞ്ഞത്..

അനക്ക് ഓളെ മാത്രേ കെട്ടാൻ കിട്ടിയതുള്ളൂ.
നാട്ടിലെ നമ്മളെ നിലയും വിലയും അനക്കറീണതല്ലേ..

പിന്നെന്താ ഇജ്ജിങ്ങനെ..

നമ്മളെ കീഴിൽ  കഴിയുന്നതാ ഓളെ വാപ്പയും കുടുംബവും. അത് അനക്കറീലേ... 
അനക്ക് ഞാൻ വേറെ പെണ്ണിനെ നോക്കുന്നുണ്ട്. 
ന്റെ ചങ്ങായിന്റെ മോളാ. 
ഓള് പഠിച്ചതും ജനിച്ചതും ഒക്കെ ഗൾഫിൽ ആ. അനക്ക് നല്ലോണം ചേരും ഓള്..

ഇജ്ജ് എതിര് പറയാൻ നിക്കണ്ട.
ഞാൻ വന്നിട്ട് ഓളെ വീട്ടില് പോകുന്നു.. ഓളെ കാണുന്നു. അനക്ക് ഇഷ്ടപ്പെടും.. പിന്നെ നിക്കാഹ് ഉറപ്പിച്ചു കല്യാണം ണ്ടാക്കുന്നു.

ഇജ്ജ് തല്ക്കാലം ഓളെ അങ്ങ് മറന്നു കള..

ഇജ്ജ് ഇനി അന്റെ തീരുമാനം മാറ്റിയില്ല എന്നറിഞ്ഞാൽ ബാക്കി നമ്മള് വന്നിട്ടു പറഞ്ഞു തരണ്ട്... 
ഹും.. 

ന്റെ സ്വഭാവം അനക്ക് ശരിക്ക് അറീല.. "

ഉപ്പാന്റെ ഓരോ വാക്കുകളും ന്റെ നെഞ്ചിൽ മുള്ളു തറക്കുന്നത് പോലെ ആണ് തറച്ചതു.

ആര് പറഞ്ഞാലും നമ്മള് ഹന്നു നെ അങ്ങ് വിട്ടു  കളയുല.
ഇനി എത്ര മൊഞ്ചുള്ള പെണ്ണ്  വന്നാലും കാര്യല്ല..

ഓളെ പേര് നമ്മള് നമ്മളെ ഹൃദയത്തിൽ കൊത്തി വെച്ചതാ. അത് മായ്ക്കാൻ പടച്ചോന് മാത്രേ കഴിയൂ.

"ഉപ്പ എന്തു പറഞ്ഞിട്ടും കാര്യം ഇല്ല. എനിക്കു ഹന്നു നെ അല്ലാതെ വേറെ ഒരു പെണ്ണിനെ ഓളെ  സ്ഥാനത്ത് കാണാൻ കഴിയുല. ഈ ആദിൽ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അത് ഹന്നു നെ ആയിരിക്കും. അതിൽ ഒരു മാറ്റോം ഇല്ല.

നമ്മള് കുറച്ചു ദേഷ്യത്തിൽ അങ്ങ് പറഞ്ഞു

"ഞാൻ അടുത്ത ആഴ്ച അങ്ങട്ട് വരട്ടെ.. ഇജ്ജ് ഓളെ കെട്ടാൻ ആണ് പ്ലാൻ എങ്കിൽ ഇന്ന് തൊട്ട്  പിന്നെ ഇജ്ജ് ന്റെ പെരീക്ക് ചവുട്ടാൻ നിൽക്കണ്ട. പറഞ്ഞേക്കാം...

ഉപ്പച്ചി കലിപ്പ് മൂടിൽ അതും പറഞ്ഞു ഫോൺ വെച്ചു.

നമ്മള് ആകെ പിരാന്ത് പിടിച്ച അവസ്ഥയിൽ ആയി.

ഉപ്പ പറഞ്ഞാൽ വാക്ക് വാക്കാണ്. അത് നമ്മക്ക് ശരിക്കും അറിയാം.

ഇനീപ്പോ വീട്ടില് പോകാനും പറ്റില്ല.നേരെകോളേജിലേക്ക് വിട്ടു.

നേരാവണ്ണം ഒരു പണി അറിയേങ്കിൽ ഓളെ അങ്ങു കെട്ടിയാൽ മതിയായിരുന്നു. എന്നിട്ട് ഓളെ ഒപ്പം ജീവിക്കാമായിരുന്നു.

ഇനീപ്പോ ഇത് എവിടേം എത്താത്ത അവസ്ഥ. നമ്മള് ബൈക്ക് ഓടിക്കുന്നുണ്ട്.. 
പക്ഷെ നമ്മളെ ചിന്ത വേറെ ഏതോ ലോകത്താണ്.

ഒരുപാട് സ്വപ്നം കണ്ടതാ ഹന്നു ന്റെ കൂടെ ഉള്ള ജീവിതം..
ഓളെ അത്ര മൊഞ്ചു വേറെ ഒരു പെണ്ണിനും ഉണ്ടാകില്ല.

അതെല്ലാ ചങ്ങായിമാരും പറയുന്ന ഡയലോഗ് ആണ്. ഓല് നോക്കുന്ന പെണ്ണിന്റെ അത്ര ഭംഗി വേറെ ആർക്കും ണ്ടാകുല എന്ന്. 
അത്രക്ക് ഓല് ഓലെ പെണ്ണിനെ സ്നേഹിക്കുന്നുണ്ടാകും.

പടച്ചോനെ....

ഇനീപ്പോ ഞാൻ എന്താ ചെയ്യാ..

നമ്മളെ കലിപ്പ് മുഴുവൻ നമ്മള് ബൈക്കിനോട് തീർത്തു. അതെപ്പഴും അങ്ങനെ തന്നെ ആണ്.

സ്പീഡ് അങ്ങ് നല്ലോണം കൂട്ടി. 
നമ്മളെ സ്പീഡ് കണ്ടു ആൾക്കാർ വായും പൊളിച്ചു നിൽക്കുന്നുണ്ട്.

ഓൽക്കൊന്നും അറീലല്ലോ നമ്മളെ മനസ്സിൽ തീ ആണ്  എരിയുന്നതെന്ന്.

പാവം ഞാൻ.. 

നമ്മളെ മനസ്
സിലാക്കാൻ ഈ ലോകത്തു നമ്മളെ കട്ട ചങ്ക്സ് അല്ലാതെ വേറെ ആരും ഇല്ലല്ലോ..

അതാണ് ഫ്രണ്ട്ഷിപ്പ് എന്ന് പറഞ്ഞാൽ.. 
നമ്മളെ ദുഃഖത്തിലും സന്തോഷത്തിലും കൂടെ ഒരു കൂടപ്പിറപ്പായി അവർ  ഉണ്ടാകും..

സ്നേഹിക്കാൻ മാത്രമല്ലാതെ തിരിച്ചു ചതിക്കാൻ അവർക്ക് അറിയില്ല. അതിനു അവർ ഒരിക്കലും ശ്രമിക്കുകയും ഇല്ല...

എത്ര ചീത്ത വിളിച്ചാലും പിണങ്ങിയാലും അതൊക്കെ കുറച്ചു നിമിഷങ്ങൾ  മാത്രേ അവർ അത് മനസ്സിൽ വക്കു.

പിന്നെ ടാ ന്ന് വിളിച്ചു തോളിൽ കയ്യിട്ടു നമ്മളെ കൂടെ വരും.

രക്ത ബന്ധങ്ങൾക്ക് പോലും ഇല്ലാത്ത സ്നേഹം നമ്മക്ക് ലഭിക്കുക കൂടെ പിറന്നതല്ലെങ്കിലും കൂട്ടു കൂടിയ ഇവരിൽ നിന്നും ആയിരിക്കും.

അതാണ്‌ നമ്മളെ  ചങ്ങായിമാർ..... 

ഉമ്മച്ചി എങ്കിലും എന്നെ മനസ്സിലാക്കും എന്നു കരുതി. അതും ഉണ്ടായില്ല.. എല്ലാം ന്റെ ഒരു വിധി. അതല്ലാതെ നമ്മളെന്തു പറയാനാ..

"ഹേയ്....

ആരോ നമ്മളെ ഉറക്കെ വിളിക്കുന്നത് കേൾക്കുന്നുണ്ട്.... 

എന്താണ് 
സംഭവിക്കുന്നത്...?

എന്തൊക്കെ ഒച്ചപ്പാടും ബഹളവും.

ഒന്നും അങ്ങട്ട് ശരിക്കും മനസ്സിലാകുന്നില്ലല്ലോ... !

പടച്ചോനെ എനിക്കു എന്താ പറ്റിയത്..... കണ്ണിൽ ഇരുട്ട് മൂടുന്നല്ലോ.. 

{തുടരും}

★ഹിജാബിനുള്ളിലെ കരിമഷികണ്ണുകൾ★-11

"ഹേയ്....

ആരോ നമ്മളെ ഉറക്കെ വിളിക്കുന്നത് കേൾക്കുന്നുണ്ട്.... 

എന്താണ് 
സംഭവിക്കുന്നത്...?

എന്തൊക്കെ ഒച്ചപ്പാടും ബഹളവും.

ഒന്നും അങ്ങട്ട് ശരിക്കും മനസ്സിലാകുന്നില്ലല്ലോ... !

പടച്ചോനെ എനിക്കു എന്താ പറ്റിയത്..... കണ്ണിൽ ആകെ  ഇരുട്ട് മൂടുന്നല്ലോ.........

••••••••••••••

നമ്മള് കണ്ണ് തുറന്നപ്പോൾ വേറെ ഏതോ ഒരു ലോകത്താണ്.

പടച്ചോനെ... ഞാൻ മരിച്ചോ.....

ശരീരം ആകെ വേദനിക്കുന്നുണ്ട്. കൈയും കാലും ഇളക്കാനെ പറ്റുന്നില്ല..

നമ്മള് ചുറ്റുപാടും ഒന്ന് നോക്കി. കുറെ യന്ത്രങ്ങൾ.
നമ്മളെ ശരീരം കണ്ടു നമ്മക്ക് ചിരി വന്നു. ആകെ പ്ലാസ്റ്റർ ഒക്കെ ഒട്ടിച്ചു വെള്ളയിൽ പുതച്ചു നിൽക്കുന്നു.

ഓ... അപ്പൊ ഞാൻ മരിച്ചിട്ടുണ്ടാകും.

അപ്പൊ ഞാൻ നേരെ നരകത്തിൽ അല്ലേ പോകാ...
റബ്ബേ.. ഞാൻ ഇത്രേം കാലം നന്മ ഒന്നും ചെയ്തതായി ഓർമ ഇല്ലല്ലോ..

എനിക്കു പൊറുത്തു തരണേ നാഥാ...

അപ്പൊ ണ്ട് ആരോ നമ്മളെ അടുത്ത് വരുന്നു.

ങേ...... മാലാഖ....... 
അതെ വെള്ള വസ്ത്രം ധരിച്ച മാലാഖ.. 
പക്ഷെ ഇത് ഒരു പെണ്ണ് ആണല്ലോ..

നമ്മക്ക് അപ്പഴും സംശയം.

നമ്മള് കണ്ണ് തുറന്നത് കണ്ടു ഓള് പറയാ..

"ഡോക്ടർ.. പേഷ്യന്റിന് ബോധം വന്നിട്ടുണ്ട്.

അതും പറഞ്ഞു മാലാഖ അപ്പുറത്തെ മുറിയിലെക്ക്  ഓടിപ്പോയി.

പടച്ചോനെ.. അപ്പൊ ഞാൻ മയ്യത്ത് ആയില്ലേ..

അൽഹംദുലില്ലാഹ്....

ആ അപ്പൊ ഇത് ഹോസ്പിറ്റൽ ആണ് ല്ലേ...

സത്യത്തിൽ എനിക്കെന്താ പറ്റിയത്..

ഉപ്പച്ചിടെ അടുത്ത് ന്ന് പള്ള നിറച്ച് ചീത്തയും വാങ്ങി ആ ടെൻഷനിൽ ന്റെ ഹന്നുനേം ചിന്തിച്ചു ബൈക്ക് ഒടുക്കത്തെ സ്പീഡിൽ ഓടിച്ചു പോയത് ഓർമ ണ്ട്.

പിന്നെ ആരോ എന്തോ ഉറക്കെ വിളിച്ചത് കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ എന്തോ വലിയ വണ്ടി യോ മറ്റോ ഇടിച്ചതു ആണെന്ന് തോന്നുന്നു.

ഒന്നും ശരിക്ക് അങ്ങ് ഓർമ കിട്ടുന്നില്ല.

നമ്മളങ്ങനെ ചിന്തിച്ചു നിൽക്കുമ്പോൾ ണ്ട് ഡോക്ടർ വരുന്നു.

മൂപ്പര് നമ്മളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. നമ്മള് തിരിച്ചും ഒരു മലപ്പുറം പുഞ്ചിരി പാസാക്കി.

"Mr.ആദിൽ. ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ. ഒരാഴ്ച ഹോസ്പിറ്റലിൽ കിടക്കണം. 
ഒരു മാസത്തെ റസ്റ്റ്‌ വേണം. പിന്നെ കാലിനു ചെറിയൊരു പൊട്ടുണ്ട്. വണ്ടി ഓടിക്കുമ്പോൾ ശ്രദ്ധിച്ചു ഓടിക്കണം ട്ടോ. 
നിന്റെ പേരെന്റ്സ് വന്നിട്ടുണ്ട്. പിന്നെ സംസാരം കുറക്കണം.

ഡോക്ടർ അതും പറഞ്ഞു പുറത്തു പോയി.

അയാൾ നമ്മളെ വിളിച്ചത് ഇങ്ങള് കേട്ടില്ലേ..Mr.ആദിൽ എന്ന്.. 
എനിക്ക് ചിരി അടക്കാൻ വയ്യ.

അതാ ആരോ ഡോർ തുറക്കുന്നു.
പടച്ചോനെ ഉമ്മച്ചി ആണ്.

പാവം കരഞ്ഞു കരഞ്ഞു മുഖം ഒക്കെ ക്ഷീണിച്ചു. അല്ലാഹ്..
ഉപ്പച്ചി കൂടെ ണ്ടല്ലോ.. അപ്പൊ ഉപ്പച്ചി എപ്പഴാ വന്നേ.. 
ഉമ്മി കണ്ണിൽ കുറെ വെള്ളം നിറച്ചു നമ്മളെ അടുത്ത് വന്നു. ഉമ്മച്ചിന്റെ മുഖം കണ്ടാൽ തോന്നും ഞാൻ മയ്യത്ത് ആയി കിടക്കാന്ന്.

"ന്റെ കുട്ടി... വാപ്പ ഓരോന്നു പറഞ്ഞു ന്ന് കരുതി ഇജ്ജ് എന്തിനാ ഈ പണി ചെയ്തേ..

ഉമ്മച്ചി നമ്മളെ നോക്കി കരഞ്ഞു പറഞ്ഞു.

അപ്പൊ അതാണ് കാര്യം. ഉപ്പ ചീത്ത പറഞ്ഞ ദേഷ്യത്തിൽ നമ്മൾ സൂയിസൈഡ് ചെയ്യാൻ പോയീന്നാ ഓല് കരുതിയതു.
എന്നാ പ്പോ അത് അങ്ങനെ തന്നെ ആയിക്കോട്ടെ. 
ഇനീപ്പോ ആ കാര്യം മാറ്റിപ്പറയേണ്ട.

അങ്ങനെലും എനിക്ക് ഹന്നു നെ കിട്ടുലെ.

"എന്താ.. ആദീ ഇജ്ജ് ചെയ്തത്. ഞാനങ്ങനെ പറഞ്ഞു ന്ന് കരുതി..
അന്റെ മനസ്സ് മാറ്റാൻ നോക്കിയതല്ലേ.. 
ഇജ്ജ് ഇങ്ങനെ ചെയ്യുന്നു കരുതിയോ.. 
മക്കളെ സന്തോഷം ആണ് മാതാപിതാക്കളുടെയും.. അനക്ക് ഓളെ അത്രക്ക് ഇഷ്ടാണെങ്കിൽ ഞാൻ നടത്തി തരും അന്റെ നിക്കാഹ്.

പടച്ചോനെ... ഞാൻ എന്തൊക്കെ ആണ് ഈ കേള്ക്കുന്നെ... ഈ പറയുന്നത് എന്റെ ഉപ്പ തന്നെ ആണോ... !

ന്നെ അപ്പൊ വണ്ടി ഇടിപ്പിച്ചതിനു നന്ദി ഉണ്ട് അല്ലാഹ്..

ഇതൊക്കെ വാപ്പ കുറച്ചു നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞാനീ വേദന സഹിക്കേണ്ടി വരുമായിരുന്നോ...

പാവം ഞാൻ...

"ഉമ്മച്ചി.. എനിക്കു ഹന്നു നെ ഒന്നു കാണണം.

നമ്മള് ഉമ്മച്ചിനോട് പറഞ്ഞു.

"ഓളു പുറത്തു ണ്ട്.. ഞാൻ വിളിക്കാം..

റബ്ബേ.. ന്റെ ഹൂറി എന്നെ കാണാൻ വന്നല്ലോ... നമ്മളെ അവസ്ഥ ഓള് കണ്ടാൽ.....

ഉമ്മച്ചി അതും പറഞ്ഞു പുറത്തു പോയി.

പടച്ചോനെ.. വീണ്ടും അതാ ആരോ വാതിൽ തുറക്കുന്നു..
നമ്മളെ മൊഞ്ചത്തി അല്ലാതെ പിന്നെ ആരാവാനാ..
ഇപ്പഴും ഓള് ആ ഹിജാബ് പൊക്കിയിട്ടില്ല. ഇനി എന്നാണാവോ ഓള ആ മൊഞ്ചുള്ള മുഖം കാണാൻ കഴിയ...

"ആദിക്കാ.. ഇങ്ങളെന്തിനാ ഈ പണി ചെയ്തേ.... ?

കുറച്ചു ദേഷ്യം കലർന്ന ഇടറിയ സ്വരത്തിൽ അവൾ ചോദിച്ചു. 
"ഡീ... ഇജ്ജെന്താ വിചാരിച്ചേ... അന്നെ കിട്ടൂല ന്ന് കരുതി നമ്മള് പോയി മരിക്കുന്നോ... അത് പള്ളീൽ പോയി പറ. എന്തു കഷ്ടകാലത്തിന് ആണാവോ ആ വണ്ടി നമ്മളെ ഇടിച്ചതു.. ?

നമ്മള് കുറച്ചു പൊങ്ങച്ചത്തോടെ പറഞ്ഞു.

അപ്പൊ ഓള് ണ്ട് മ്മളെ കണ്ണും മിഴിച്ചു നോക്കുണു.

"അപ്പൊ ഇങ്ങള് സൂയിസൈഡ് ചെയ്യാൻ നോക്കിയതല്ലേ...

"ഡീ.. ഉപ്പച്ചി കുറെ ചീത്ത പറഞ്ഞപ്പോൾ ആ ദേഷ്യത്തിൽ നമ്മള് ബൈക്കിന്റെ സ്പീഡ് നല്ലോണം കൂട്ടി അങ്ങ് പോയി അതാ ണ്ടായതു. അതോണ്ട് ഇപ്പൊ ന്താ എനിക്ക് അന്നെ നികാഹ് ചെയ്തു തരാന്ന് വാപ്പ പറഞ്ഞല്ലോ...

മ്മള് കുറച്ചു സന്തോഷത്തിൽ പറഞ്ഞു. ഓള് ആകെ അന്തം വിട്ടു നില്ക്കാണ്.

അപ്പൊ ണ്ട് ന്റെ തലയിൽ ഒക്കെ എന്തോ അരിച്ചു കയറുന്നതു പോലെ....കയ്യും കാലും ഒക്കെ ഭയങ്കര വേദന.....കണ്ണ് താനേ അടയുന്ന മാതിരി...

ഡോക്ടർ... എന്നു വിളിച്ചു മ്മളെ മൊഞ്ചത്തി ചങ്ക് പൊട്ടി വിളിക്കുന്നത് മാത്രം കേൾക്കാം....

ആ ശബ്ദവും എനിക്കു എന്നിൽ നിന്നും നേർത്തു വരുന്നതായി തോന്നി.....

(തുടരും)

★ഹിജാബിനുള്ളിലെ കരിമഷികണ്ണുകൾ★-12

പടച്ചോനെ... ന്താ ന്റെ ആദിക്കാക്ക് പറ്റിയത്..?ഒരു കുഴപ്പോം ഉണ്ടായിരുന്നില്ലല്ലോ. ഇത് വരെ ന്നോട് സംസാരിച്ചു നിന്നതായിരുന്നല്ലോ. 
സംസാരത്തിനിടയിൽ പെട്ടെന്ന് ശ്വാസം മുട്ടുന്ന മാതിരി... എന്തോ...

എനിക്കാകെ കയ്യും കാലും വിറക്കുന്നു..

മ്മളെ ഒച്ചപ്പാട് കേട്ടു ഡോക്ടറും സിസ്റ്റേഴ്സും അതാ ഓടി വരുന്നു...

മ്മളോട് എന്തൊക്കെയോ ചോദിച്ചു. മ്മള് ആകെ പേടിച്ചിരിക്കുന്നതു കണ്ടു 
അവർ icu ഇൽ നിന്നും മ്മളെ  പുറത്താക്കി. മ്മളെ അടുത്ത്ക്ക് എല്ലാരും പേടിച്ചു വരുന്നുണ്ട്. ഞാൻ എന്താ പറയാ...

"എന്താ.. മോളെ... ഓന്.... ഇജ്ജെന്തിനാ ഉറക്കെ വിളിച്ചേ...

ആദിക്കന്റെ ഉമ്മി മ്മളെ നോക്കി ചോദിച്ചു. പാവം ഉമ്മി.. ഇക്കാനെ ഓർത്തു ആകെ തളർന്ന അവസ്ഥയിൽ ആണ്.

"ഇക്കാക്ക്... പെട്ടന്ന് എന്തോ.... 

മ്മളെ വാക്ക് മുഴുവനാക്കുന്നതിന് മുന്പേ ഡോക്ടർ വാതിൽ തുറന്നു വന്നു. ഞങ്ങൾ ആകാംഷയോടെ ഡോക്ടറുടെ മുഖത്തെക്ക് നോക്കി.

"രണ്ടു കുപ്പി A+ രക്തം വേണം.

ഡോക്ടർ ആദിക്കാന്റെ ഉപ്പാനോട് പറഞ്ഞു. ഡോക്ടറുടെ മുഖം ആകെ വിഷമത്തിൽ ആണ്.

പടച്ചോനെ.. ഇക്കാക്ക് ഒന്നും വരുത്തല്ലേ..

"ഡോക്ടർ.. എന്താ ന്റെ മോന്.. ?

ഇക്കാടെ ഉപ്പ ഇടറിയ സ്വരത്തിൽ ചോദിച്ചു.

"സോറി.. ഒന്നും പറയാനായിട്ടില്ല. നിങ്ങൾ വേഗം ബ്ലഡ്‌ കൊണ്ട് വരൂ..

ഡോക്ടർ അതും പറഞ്ഞു വേഗം പോയി.

"ഉപ്പ..ഞങ്ങൾ ബ്ലഡ്‌ കൊണ്ട് വരാം...

ആദിക്കാടെ ഫ്രണ്ട്‌സ് ആയ മനുവും ഹാഷിയും റിസ്വാനും അതും പറഞ്ഞു വേഗം പോയി. ആദിക്കാന്റെ വണ്ടി ആക്‌സിഡന്റിൽ പെട്ടുന്നു കേട്ടപ്പോൾ ഓടിവന്നതായിരുന്നു അവർ.

ഉച്ചക്ക് ആദിക്കാടെ ഉപ്പ വിളിച്ചപ്പോൾ ആകെ പേടിച്ചു പോയി ആദിക്ക എന്നെ ഇഷ്ടാണെന്ന് പറഞ്ഞ ദേഷ്യത്തിൽ ചീത്ത പറയാനാണോ എന്ന് കരുതി.

അപ്പൊ ണ്ട് ആദിക്കാന്റെ ബൈക്ക് ആക്‌സിഡന്റിൽ പെട്ടു ന്ന് പറഞ്ഞത്.
അത് കേട്ടപ്പോൾ മ്മള് ആകെ തരിച്ചു വിറച്ചു.. അപ്പൊ തന്നെ ഉപ്പച്ചി നേം കൂട്ടി ഹോസ്പിറ്റലിലേക്ക് ഓടി വരികയായിരുന്നു.

റബ്ബേ... ആദിക്കാനെ കാത്തോളണേ..

മ്മള് അങ്ങിനെ ആദിക്കാനെ ചിന്തിച്ചു ഇരിക്കുവാ..

ആദിക്കാടെ ഉപ്പച്ചി വീട്ടുകാരോട് പറയാതെ പെട്ടന്ന് വന്നതായിരുന്നു.. എല്ലാർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി. പക്ഷെ വന്നപ്പോൾ ലഭിച്ച വാർത്തയോ തന്റെ മകൻ വണ്ടി തട്ടി ഹോസ്പിറ്റലിൽ ആണെന്നും.പാവം ഉപ്പ..

ബൈക്ക് നല്ല സ്പീഡിൽ ഓടിച്ചതു കൊണ്ടാണ് ആക്‌സിഡന്റ് പറ്റിയതെന്ന് ആരൊക്കെ പറയുന്നത് കേട്ടു..

പാവം.. ആദിക്കാടെ ഉപ്പ. മൂപ്പരു ചീത്ത പറഞ്ഞ ദേഷ്യത്തിൽ വണ്ടി ഇടിപ്പിച്ചതാണെന്നാ ഉപ്പ കരുതിയത്. ആ സങ്കടത്തിൽ ഉപ്പ കരഞ്ഞിരിക്കുവാണ്.

ഞാൻ കാരണമല്ലേ ഇപ്പൊ ഇതൊക്കെ സംഭവിക്കാൻ കാരണം.
പടച്ചോനെ... എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്... ?

കുറച്ചു കഴിഞ്ഞപ്പോൾ ഉണ്ട് ഡോക്ടർ വരുന്നു.

"ഡോക്ടർ.. എന്റെ മോൻ...

ആദിക്കാടെ ഉപ്പ ഇടറിയ സ്വരത്തിൽ ചോദിച്ചു.

"ഹേയ്.. പേടിക്കാനൊന്നുമില്ല. ഞങ്ങൾ കൈവിട്ടു പോയീ ന്നു കരുതിയതായിരുന്നു.
നിങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടിട്ടുണ്ടാകും. ഇപ്പൊ കുഴപ്പൊന്നും ഇല്ല.  നാളെ റൂമിലേക്ക്‌ മാറ്റാവുന്നതാണ് .

ഡോക്ടർ പറഞ്ഞു. അപ്പഴാ നമ്മക്ക് ശ്വാസം നേരെ വീണത്.

"ഡോക്ടർ.. ന്റെ കുട്ടിനെ ഒന്ന് കാണാൻ പറ്റോ.. ?

ആദിക്കാടെ ഉമ്മി ചോദിച്ചു.

"ആ..ഒരാൾ വീതം പോയി കണ്ടോളു. അധികം സംസാരിക്കാൻ അയക്കരുത്.

അങ്ങനെ ഓരോരുത്തരായി കാണാൻ പോയി. അടുത്തത് നമ്മടെ ഊഴമാണ്. 
നമ്മള് മൂപ്പരെ അടുത്ത് പോയി. നമ്മളെ നോക്കി ചിരിക്കുന്നുണ്ട്. ഹം... മനുഷ്യനെ പേടിപ്പിച്ച ആളാ...

"ന്റെ ഹന്നു.. ഇജ്ജെന്നാ ആ ഹിജാബ് ഒന്ന് പൊക്കി അന്റെ ആ പൂനിലാവ് വിരിയുന്ന മുഖം ഒന്ന് കാണിച്ചു തരാ...

"അയ്യോ.. സാഹിത്യം ഒന്നും വിളമ്പല്ലെ മാഷേ.. മാഷിന്റെ  പൂതി ഇപ്പൊ നടക്കുല ട്ടോ. ന്റെ മുഖം കാണാതെ അല്ലെ ന്നേ ഇഷ്ടാണ് എന്ന് പറഞ്ഞത് . അപ്പൊ ഞ്ഞി നമ്മളെ പെണ്ണുകാണാൻ വരുമ്പോൾ കാണാം ട്ടൊ..

നമ്മള് കുറച്ചു ജാട കാണിച്ചു. അല്ല പിന്നെ.

"എന്നെ ഒരു മാസം ഇങ്ങനെ കിടത്തിയപ്പോ അനക്ക് സമാധാനമായല്ലോ..

"അയ്യടാ... പറയുന്നത് കേട്ടാ തോന്നും ഞാൻ പറഞ്ഞിട്ടാ ഇങ്ങള് വണ്ടിന്റെ മുന്നിൽ ചാടിയതെന്നു തോന്നും.

"പടച്ചോനെ.. ഒരു മാസം കഴിഞ്ഞാൽ ഞാൻ ഇവളെയൊക്കെ സഹിക്കണല്ലോ..

ആള് പറയുന്നത് കേട്ടില്ലേ. മ്മളെ സഹിക്കണം ത്രേ.

"അതിനു ഞാൻ പറഞ്ഞോ ഇങ്ങളോട് ന്റെ പിന്നാലെ നടക്കാൻ..

മ്മള് അതും പറഞ്ഞു ആളെ കളിയാക്കി.

"പിന്നെ.. അധികം സംസാരിക്കേണ്ട ട്ടോ. ഈ ഒരു മാസം എന്നുള്ളത് ഇനി കൂടും. പിന്നെ നമ്മളെ കെട്ടാനു ന്നു പറഞ്ഞു വരണ്ട ട്ടോ.

"ഓ.. പിന്നെ..

ആൾടെ ജാട കണ്ടില്ലേ. 
അതു കരുതി നമ്മക്ക് ആളോട് ദേഷ്യം ഒന്നും  ഇല്ലാട്ടോ. മറിച്ചു കടലോളം ഇഷ്ടമാണ്. അങ്ങട്ടും ഇങ്ങട്ടും തല്ലു കൂടുമ്പോഴും ഇല്ലേ ഒരു രസം.

നേരത്തെ മ്മളോട് സംസാരിച്ചിട്ട് ആണ്  ആൾടെ ബോധം പോയത് .
ഇനി ബോധം പോയാൽ ഡോക്ടർ വരെ മ്മളെ പടിക്ക് പുറത്താക്കും.

"എന്നാ പിന്നെ മ്മള് പോവട്ടെ ട്ടൊ..

മ്മള് വേഗം പോവാൻ നിന്നു. വീട്ടില് ഉമ്മി ആധിപിടിച്ചു നിൽപ്പുണ്ടാവും.

"ഇയ്യ് ഒറ്റക്കാണോ വന്നത്. ?

"അല്ല. ഉപ്പച്ചി ഉണ്ട് കൂടെ.

"അപ്പൊ അന്റെ വീട്ടില് ഇജ്ജ് എല്ലാം പറഞ്ഞോ.

"അതൊക്കെ എപ്പോ പറഞ്ഞു. ഉപ്പ പറഞ്ഞു ങ്ങളു മ്മളെ സ്നേഹിച്ചാലും ഇങ്ങളെ വീട്ടുകാർക്ക് മ്മളെ പിടിക്കുലാന്ന്. അപ്പൊ തന്നെ ഇങ്ങളെ മറക്കാന്ന് കരുതീതാ. പിന്നെ അല്ലെ ഇങ്ങള് ഒലക്കമ്മലെ സർപ്രൈസ്  ഉണ്ടാക്കി വെച്ചേ. അതോണ്ട് ഇപ്പൊ ഇങ്ങക്ക് മ്മളെ കിട്ടും.

"അതെന്നെ അല്ലെ ഇൻക്ക് വേണ്ടത്. പക്ഷേങ്കില് ഈ വേദന ഇനി ഒരു മാസം സഹിക്കണ്ടെ..

"ഇങ്ങളോട് കിന്നാരം പറഞ്ഞു നിന്നാൽ ഡോക്ടർ ന്നെ പുറത്താക്കും. അതോണ്ട് മ്മള് പോവട്ടെ ട്ടൊ. അസ്സലാമുഅലൈക്കും..

"വലൈകുമുസ്സലാം.

മ്മള് വേഗം അവിടുന്ന് മുങ്ങി. ഉപ്പനെയും കൂട്ടി വീട്ടില്ക്ക് പോന്നു. 
ഉമ്മച്ചി മ്മള് വരുന്നതും നോക്കി നിൽപ്പുണ്ട്. ആദിക്കാനെ വണ്ടി ഇടിച്ചു ന്ന് കേട്ടപ്പോൾ ഉമ്മി ആകെ പേടിച്ചിരിക്കാർന്നു. മ്മള് കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ ഉമ്മക്കും സമാദാനമായി.

ഇനീപ്പോ ഒരു മാസം കഴിഞ്ഞാൽ ഞാനും ആദിക്കയും ഒന്നാകും. ഞങ്ങളുടെതായ ലോകത്തു..

ശ്ശെടാ.. മ്മളെ കുറച്ചു സ്വപ്നം കാണാനും ഇങ്ങള് അയക്കുലെ. ന്റെ ഫൈസിക്കാക്ക് ഇപ്പൊ സന്തോഷമായി കാണും.

ഫൈസിക്കാ.. ഇങ്ങള് ക്ക് ഇപ്പൊ സന്തോഷമായില്ലേ.. 
ഇങ്ങളെ ആഗ്രഹം മ്മള് സാധിച്ചു തരും ട്ടോ.
ഇങ്ങളെ പോലെ തന്നെ ആണുട്ടോ ആദിക്കയും. 
ഇങ്ങള് സ്നേഹിച്ച പോലെ തന്നെ ആണ് ഇക്കയും ന്നെ സ്നേഹിക്കുന്നത്..
മ്മളെ ഓർത്തു ഇനി ഇങ്ങള് വിഷമിക്കണ്ട ട്ടോ..
മ്മള്  ഹാപ്പി യാ... 
എന്നാലും ഇങ്ങള് അടുത്ത് ഉണ്ടായപ്പോൾ ഉള്ള സന്തോഷോന്നും ഇല്ലാട്ടോ...

(തുടരും)

★ഹിജാബിനുള്ളിലെ കരിമഷികണ്ണുകൾ★-13

മ്മള് അടുക്കളയിൽ ഉമ്മിനെ സഹായിച്ചു ഇരിക്കാട്ടോ..

അപ്പൊ ണ്ട് മ്മളെ പെണ്ണ് വിളിക്കുന്നു.. 

"ആദിക്കോ... 

മ്മടെ പെണ്ണാണ് കിടന്നു ഒച്ചവക്കുന്നത്. 

"എന്തിനാ പെണ്ണെ ഇജ്ജ് അവിടെ കിടന്നു ഒച്ച വെക്കുന്നത്.. ?

അതും പറഞ്ഞു മ്മള് ഓളെ അടുത്തെത്തി.

ആള് റെസ്റ്റിൽ ആണ് ട്ടോ.

അതോണ്ടാ.. 
പാവം. 
അധികം നടക്കരുത് എന്ന്  ഡോക്ടർ പറഞ്ഞതാ..

അതോണ്ട് മ്മള് ഓളെ റൂമിൽ വാതിൽ അടച്ചു കുറ്റി ഇട്ടു പോന്നതാ. അല്ലെങ്കിൽ പെണ്ണ് പറഞ്ഞത്  കേൾക്കാതെ ഉമ്മാനെ സഹായിക്കാന് എന്ന് പറഞ്ഞു വരും.

ഒരു കുഞ്ഞു മൊഞ്ചത്തിക്കായി കാത്തിരിക്കുവാ മ്മള്. 
ഇനി പ്പോ ഞമ്മളെ പോലെ ഒരു മൊഞ്ചൻ ആണെങ്കിലും മ്മക്ക് പെര്ത്ത് സന്തോഷം. 

"എന്തിനാ മുത്തേ.. ഇയ്യ് വിളിച്ചേ... 

മ്മള് ഓടി ഓളെടുത്തു എത്തി.

"ഇക്കാ.. ഇനിക്ക് വേദന വരുന്ന മാതിരി..എന്തോ  പേടിയാവുന്നു..

ഓളെ ശബ്ദം ഒക്കെ ഇടറിയിരുന്നു.

നല്ല വേദന ഉണ്ട് എന്ന് തോന്നുന്നു.
ഓളെ കണ്ണ് ന്ന് വെള്ളം വരുന്നുണ്ട്. മുറിവ് ആയാൽ പോലും കരയാത്ത പെണ്ണാ. 
പാവം... കുറെ സഹിക്കുന്നുണ്ട്. 

"ഇജ്ജ് സമാദാനമായിരിക്കു. ഞാൻ ഉമ്മച്ചി നെ വിളിച്ചു വരാം. 

മ്മള് വേഗം ഉമ്മി ന്റെ അടുത്ത് ക്ക് പാഞ്ഞു. 

പടച്ചോനെ... 
കാത്തോളണേ..

നാളെ ആണ് ഓളെ ഡേറ്റ്. 

ഉമ്മച്ചി നെ പെട്ടന്ന് തന്നെ  ഓളെ അടുത്തേക്ക് പറഞ്ഞയച്ചു. പിന്നെ കാർ സ്റ്റാർട്ട്‌ ചെയ്തു.

അപ്പോഴേക്കും ഉമ്മ ഓളെ കൂട്ടി വന്നു. വേഗം ഹോസ്പിറ്റലിലേക്ക് വിട്ടു.

ഓളെ പെട്ടന്ന് തന്നെ ലേബർ റൂമിലേക്ക്‌ കൊണ്ട് പോയി. മ്മള് ഹോസ്പിറ്റലിൽക്ക് പോന്നിട്ടുണ്ട് എന്നറിഞ്ഞു ഓളെ ഉപ്പയും ഉമ്മയും ഒക്കെ വേഗം വന്നു.

നമ്മളിവിടെ തീ തിന്നു ഇരിക്കുവാ..ഓളെ ഒരു വിവരവും അറിയാഞ്ഞിട്ടു. ഹൃദയം പടപടാന്ന് മിടിക്കുണ്ട്..

ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാത്തിരിപ്പ്.

ഞങ്ങളുടെ ഇടയിലേക്ക് വരുന്ന കുസൃതിയെയും കാത്തു...

ഹാ.. ഇങ്ങള് ആകെ അന്തം വിട്ടു ഇരിക്കാവും ലെ..

അന്ന് മ്മള് ആക്‌സിഡന്റ് പറ്റി ആശുപത്രിയിൽ കിടന്നത് ഓർമ ണ്ടോ.. 
പിന്നെ അവിടുന്ന് ഒരാഴ്ച  കഴിഞ്ഞു വീട്ടിൽക്ക് പോന്നു. 

പിന്നെ 
ഒരു മാസം അങ്ങനെ ഒരു കിടത്തം ആയിരുന്നു.

റസ്റ്റ്‌ ആണ് ത്രേ.. ഉമ്മച്ചി മ്മളെ അനങ്ങാൻ തന്നെ അയച്ചില്ല.

കോളേജിൽ പോക്കും അവിടെ നിന്നു. 
മ്മളെ മൊഞ്ചത്തിനേം കാണാൻ പറ്റൂല.

പിന്നെ ഫോൺ ഉണ്ടായത് ഭാഗ്യം. വാട്ട്സാപ്പ് ഗ്രൂപ്പിൽ ഒക്കെ മ്മള് ഫുൾ ടൈം സജീവമായി.
ഇത് കണ്ടു ഫോൺ ഉമ്മച്ചി ഇടക്ക് വാങ്ങി വക്കും.

അപ്പഴാ മ്മള് ശരിക്കും വീടും വീട്ടുകാരെയും ഒക്കെ കണ്ടത്. ഇത്രേം കാലം മ്മള് ആരേം അങ്ങനെ മൈൻഡ് ആക്കിയിരുന്നില്ലല്ലോ.

അങ്ങിനെ ഒരു മാസം കഴിഞ്ഞു മ്മളെ നിക്കാഹ്.

ഓളെ മ്മള് പെണ്ണ് കാണാൻ പോയി ട്ടൊ.

ന്റെ സാറേ..

ഓളെ ആ ഹിജാബ് അഴിച്ച ആ മുഖം ഒന്ന് നിങ്ങൾ കാണണം.

പതിനാലാം രാവുതിച്ച പോലെ ആയിരുന്നു. മ്മളെ ഉമ്മച്ചിക്കും ഉപ്പച്ചിക്കും അങ്ങനെ എല്ലാർക്കും   ഓളെ പെര്ത്ത് ഇഷ്ടായി.

പിന്നെ എല്ലാരും പെട്ടെന്ന് തന്നെ മ്മളെ കല്യാണം ഒരു തീയതി നിശ്ചയിച്ചു തീരുമാനിച്ചു.

അങ്ങനെ ഓള് മ്മളെ മണവാട്ടിയായി മ്മളെ പൊരേൽക്ക് വന്നു. 

കല്യാണം 
കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞു മ്മള് ഗൾഫിൽ ഒക്കെ ഒന്ന് കുടുംബസമേതം പോയി വന്നു. ഹണിമൂൺ എന്ന് പറഞ്ഞു അവിടെ ഒക്കെ കുറെ കറങ്ങി നടന്നു. 

പിന്നെ നാട്ടിൽ തന്നെ സെറ്റിലാവാന്നു ഉപ്പച്ചി തീരുമാനിച്ചു.
ഉപ്പയും ഞാനും  കൂടി നാട്ടിൽ ബിസിനസ്‌ തുടങ്ങി.

അങ്ങിനെ എല്ലാം കൊണ്ടും മ്മള് ഹാപ്പിയായി.

അങ്ങനെ മ്മളെ ഹിജാബ് ഇട്ട മൊഞ്ചത്തി മ്മക്ക് സ്വന്തം ആയി.

ഞങ്ങൾ  ഇണങ്ങിയും പിണങ്ങിയും മ്മളെ ലൈഫ് അടിച്ചു പൊളിച്ചു.

ഇനീപ്പോ അടുത്ത ആൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് ആണുട്ടോ. 

അതാ ഡോർ തുറന്നു ഒരു മാലാഖ വരുന്നു. 
കയ്യിൽ ന്റെ കുസൃതി കുടുക്കയുമായി.

മ്മളെ ഉമ്മ ഓളെ കയ്യിന്നു ന്റെ കുഞ്ഞിനെ വാങ്ങി.

ന്റെ ഹന്നു ന്റെ പോലെ പൂന്നിലാവു വിരിഞ്ഞ മുഖം.

"ആൺകുട്ടി ആണുട്ടോ. 

ആ മാലാഖ മ്മളെ നോക്കി അതും പറഞ്ഞു പോയി.

"ന്റെ ഫൈസി കുട്ടി... 

മ്മള് മനസ്സിൽ പറഞ്ഞു. 

ന്റെ ഹന്നു ന് നിർബന്ധം ആയിരുന്നു ആൺകുട്ടി ആണെങ്കിൽ ഓൾടെ ഫൈസി ക്കയുടെ പേര് ഇടാൻ. 
മ്മക്കും അതിൽ പെര്ത്ത് സന്തോഷം.

ഓളെ റൂമിലേക്ക്‌ മാറ്റി. 
വീട്ടുകാരും കുടുംബക്കാരും അങ്ങിനെ കുറെ ആൾക്കാർ മ്മളെ ഫൈസി മോനെ കാണാൻ വന്നുകൊണ്ടിരുന്നു.

മ്മക്ക് ശരിക്ക് ഓളോട് ഒന്ന് മിണ്ടാൻ പോലും പറ്റുന്നില്ല. 
അങ്ങനെ മ്മക്ക് ഓളെ ഒന്ന് ഒഴിഞ്ഞു കിട്ടി. മ്മളെ ഫൈസി മോൻ ഓളെ അടുത്ത് കിടന്നു ചിണുങ്ങുന്നുണ്ട്...

"ഇക്കോയ്... 

മ്മളെ മൊഞ്ചത്തി യാ

"എന്താ പൊന്നെ... 

"ഇവൻ ഇക്കാന്റെ പോലെ തന്നെ ആണുട്ടോ.. എപ്പോ തുടങ്ങിയതാ ഈ കരച്ചിൽ. ഉമ്മി പറഞ്ഞു ഇങ്ങളും ഇങ്ങനെ ആയിരുന്നു എന്ന്.

"എന്റെ മോൻ അല്ലേ ടീ.. 
ഓൻ കുറച്ചു നേരം കരഞ്ഞോട്ടെ... ഓന്റെ വാപ്പച്ചി യെ പോലെ തന്നെ അല്ലെ.

"ഉം.. ഇങ്ങളെ അതെ പോലെത്തന്നെ. ആ വട്ട മുഖം..

ഓള് മ്മളെ നോക്കി പറഞ്ഞു. 

"ന്റെ ഫൈസി കുട്ടി....

മ്മള് ഓനെ വാരിഎടുത്തു നെറ്റിയിൽ തുരുതുരാ ഉമ്മ വെച്ചു.

അപ്പൊ ആള് കരച്ചിൽ നിർത്തി ട്ടോ.
ഹോ.. മ്മളെ പവർ... 

"ഉപ്പച്ചിനെ കിട്ടിയപ്പോൾ ഓന് കരച്ചിൽ നിർത്തിയത് കണ്ടില്ലേ.. എന്താ ആള്... 

മ്മളെ മൊഞ്ചത്തി ഓനെ നോക്കി പറഞ്ഞു. 

"എന്റെ മുത്താണ് ടീ ഇത്... ഇനി പോരേൽ എത്തീട്ട് വേണം ഓന് കളിപ്പാട്ടം വാങ്ങിയത് നൽകാൻ.

"ഉം ..ഓന് ഇപ്പൊ തന്നെ അതെടുത്തു കളിക്കുവായിരിക്കും.. 
ഒന്ന് പോ മനുഷ്യ..ഇങ്ങള് തമാശ പറയാതെ.. 

മ്മളെ മൊഞ്ചത്തി മ്മളെ കവിളിൽ ഒരു നുള്ളും തന്നു പറഞ്ഞു. മ്മള് തിരിച്ചു ഓൾക്ക് ഒരു ചുടുചുംബനവും നൽകി. 

ഇനീപ്പോ എല്ലാവർക്കും സന്തോഷമായ സ്ഥിതിക്ക് മ്മളും മ്മളെ മൊഞ്ചത്തീം ഫൈസി കുട്ടീം ഞങ്ങളുടെതായ ലോകത്തേക്ക് വിട പറയുന്നു.

( അവസാനിച്ചു )

••••••••••

(എന്റെ ഈ കഥ വായിച്ചു  നല്ല  അഭിപ്രായങ്ങൾ അറിയിച്ച എന്നെ പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ പ്രിയവായനക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

Insha AllaH.....)

$0N@.($@Hl@.p.K)

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്