പാചകമണ്ഡോദരി

പാചകമണ്ഡോദരി

"ഉപ്പു എത്ര വേണം ചേട്ടാ ?"

ഞാൻ ദയനീയമായി അവളെ ഒന്ന് നോക്കി പിന്നെ ചട്ടിയിലും .മീൻ കറി നന്നായി വറ്റി ചട്ടിയുടെ അടിയിൽ പിടിക്കാനായി .

"ഉപ്പിട്ടില്ലെ കഴുതക്കുട്ടി ?"

"ഉപ്പിടാൻ പറഞ്ഞില്ലല്ലോ ?"

ദൈവമേ !  ഉപ്പു കറികൾക്ക് ആവശ്യം ആണെന്ന് പ്രാഥമിക ജ്ഞാനം ഇല്ലേ ഇവൾക്ക് ?

"എടീ ..!@#$%^^%% ഉപ്പിടാതെ പിന്നെ നിന്റെ ...."ബാക്കി കുറച്ചു കൂടെ പറയാനുളളത് ഞാൻ വിഴുങ്ങി .

കല്യാണം കഴിഞ്ഞു ഒരു ആഴ്ച തികഞ്ഞിട്ടില്ല .ജോലിയുട അത്യാവശ്യം  ഉള്ളത് കൊണ്ടാണ് നഗരത്തിലെ ഫ്ലാറ്റിലേക്ക്  പോരേണ്ടി വന്നത് .പാചകത്തിന്റ പള്ളിക്കൂടം പോലും കാണാത്തവളാണെന്നു അറിഞ്ഞില്ല ആരും പറഞ്ഞുമില്ല .

"ചേട്ടാ ഇത്രേം ഉപ്പു  മതിയോ ?"

"അമ്മെ ..ദേ ഒരു തവി ഉപ്പിടാൻ പോകുന്നു .."

"എടീ ..ഇടല്ലേ ഉപ്പു എന്നത് ഒരു നുള്ളു മതി ..."

ആപേരും പറഞ്ഞു ഒരു നുള്ളും കൊടുത്തു .ഈ കാലത്തു വല്ലോം ചെയ്യാൻ പറ്റുമോ എന്തേലും ചെയ്താൽ അപ്പോൾ പീഡനമായി .

"അപ്പോൾ മീൻ കറി റെഡി .ഇനി നമ്മളെന്തു കറിയാണ് വെയ്ക്കാൻ പോകുന്നെ ?" അവൾ ഉത്സാഹത്തിൽ.

"നമ്മൾ അല്ല ഞാൻ .ബഹുവചനം വേണ്ട ഏകവചനം .സിംഗുലാർ ..ഞാനല്ലേ വെയ്ക്കുന്നെ .നീ പ്രേക്ഷക  അല്ലെ?"

"പോ ചേട്ടാ കളിയാക്കാതെ എന്നെ പഠിപ്പിച്ചു താ ഞാൻ ചെയ്യാം "

അത് ന്യായം ..പാവം ഇത്രേം ആത്മാർത്ഥതയുള്ള ഒരു കൊച്ചിനെയാണല്ലോ ഞാൻ കളിയാക്കിയത്.എനിക്ക് പെട്ടെന്നവളോട് സ്നേഹം കൂടി ..

" എന്റെ ചക്കര ഈ പച്ചക്കറിയൊക്കെ അരിഞ്ഞോ.നമുക്ക് ഒരു അവിയൽ വെയ്ക്കാം "

"എനിക്ക് വലിയ ഇഷ്ടാണ് അവിയൽ ."അവൾ

"നിനക്കെന്താ ഇഷ്ടമല്ലാത്തത് ?നല്ല പോളിങ് ആണല്ലോ ?ഇതൊക്കെഎങ്ങോട്ടു പോകുന്നു ?"
ഞാൻ അവളുടെ മെലിഞ്ഞ ശരീരത്തിലേക്ക് നോക്കി .

എനിക്കാണെങ്കിൽ അയല്പക്കത്തെ വീട്ടിൽ ഭക്ഷണം ഉണ്ടാക്കുന്ന മണം അടിച്ചാൽ തടി വെയ്ക്കും .

" അവിയലിന് ഒരേ നീളത്തിൽ പച്ചക്കറികൾ അരിയണം.സാമ്പാർ പോലെയല്ലട്ടോ "

"സാമ്പാറിനെങ്ങനെയാ ചേട്ടാ അരിയുന്നെ?"

പിച്ചാത്തി അവളുട കയ്യിലായി  പോയി .അല്ലേൽ ഇതിനു മറുപടി ഞാൻ പറഞ്ഞേനെ .കല്യാണത്തിനു അടുത്തിരുന്നു  വെട്ടി വിഴുങ്ങുന്ന കണ്ടപ്പോൾ എന്തെങ്കിലും അറിയാം എന്ന് ഒരു മോഹം തോന്നിയിരുന്നു

.ഇവൾ രണ്ടു തവണ സാംബാർ വാങ്ങിച്ചു കഴിച്ചവളാ .

"നീ അടുക്കള കണ്ടിട്ടിലിലെയോ
കൊച്ചെ ?" "സാംബാർ നെക്സ്റ്റ് ഡേ പഠിക്കാം .ഇപ്പോൾ എന്റെ മോള് ഇതിൽ കോൺസെൻട്രേറ്റ് ചെയ്യ് ..നീളം കൃത്യമാവണം .പച്ചക്കറികളുടെ കൃത്യനീളത്തിലാണ് അവിയലിന്റെ രുചി.നോട്ട് ദി പോയിന്റ് "

കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ അവളെ കാണാനില്ല

" എടി നീ എവിടെയാ ?"

"സ്കൈൽ  എവിടെയാ ചേട്ടാ ?"

ഇവൾ ഇതിനിടയ്ക്ക് ബുക്കിൽ മാർജിൻ വരയ്ക്കാൻ പോയോ ?

"നിനക്കിപ്പോ സ്കയിൽ എന്തിനാ?"

"നീളം നോക്കാൻ .."

ഇവളെ ഞാൻ ....

" ഇതെന്തുവാ കെട്ടിടം പണിയാണോ? ..ഒരു ഊഹം അത്രേം മതി ..സത്യത്തിൽ നീ മന്ദബുദ്ധി ആണോ ?അതോ ആക്ടിങ് ആണോ ?" ചോദിച്ചു പോയി.

"ചേട്ടൻ എന്റെ സർട്ടിഫിക്കറ്റ് കണ്ടതല്ലേ ?  ഫസ്റ്റ് ക്ലാസ്സിൽ എം എസ്സി  പാസ് ആണ് ഞാൻ  ,"

"പക്ഷെ ഒരു മിസ്സിംഗ് ഉണ്ട് .എന്തോ എവിടെയോ ....ആ നീ അരിഞ്ഞു തുടങ്ങിക്കോ "

ഞാൻ തേങ്ങാ തിരുമ്മി അരച്ച് വന്നപ്പോൾ കാണുന്ന കാഴ്ച ..പെറ്റ തള്ള സഹിക്കുകേല .

മുരിങ്ങക്കായും അവളും തമ്മിൽ ഇന്ത്യ പാകിസ്ഥാൻ യുദ്ധം
അത് പിളർന്നിടാനുള്ള ശ്രമമാണ് .കുട്ടിക്കാലത്തു അടുപ്പിൽ വെയ്ക്കാനുള്ള വിറകുകീറുന്നത്  ഓർത്തു പോയി . മുരിങ്ങ കോലിന്റ അറ്റത്തു  പിച്ചാത്തി വെച്ചിട്ടു സ്ലാബിൽ അടിയോടടി .

"ഇങ്ങനെ അതിനെ കൊല്ലാകൊല ചെയ്യല്ലേ പൊന്നെ "പതിയെ സ്നേഹത്തോടെ ഇങ്ങനെ "

ഞാൻ രണ്ടായി പിളർത്തി മുരിങ്ങക്കായ പാത്രത്തിൽ വെച്ചു .

എന്നെ നോക്കുന്ന അവളുട കണ്ണുകളിൽ ആരാധന .റോക്കറ്റ് വിടുന്നവരെ നമ്മൾ നോക്കില്ല അതെ പോലെ ? നിങ്ങൾ നോക്കുമ്പോൾ ആരാധന ഉണ്ടോന്ന്എനിക്കറിഞ്ഞൂടാ എനിക്കുണ്ട് .

"ങേ വേറെ ഒന്നും അരിഞ്ഞില്ലേ?"

"എനിക്ക്  ഡൗട്..ഏത്തയ്ക്കയുടെ തൊലി കളയണോ ചേട്ടാ ?പിന്നെ ഈ വെള്ളരിക്കയ്‌ക്ക്‌ കുരു ... പടവലങ്ങായുടെ രോമം കളയണോ?"

"കുരു നിന്റെ .... പടവലങ്ങയ്ക്ക് രോമമോ? ഈശ്വര "

ഞാൻ നിലത്തിരുന്നു .

"ഒരു  ഉലക്ക കിട്ടുമോ ?"

" എന്തിനാ ചേട്ടാ ..ഇവിടെ ഉരലും ഉണ്ടോ "

"അല്ലാഡി മന്ദബുദ്ധി നിന്നെ കൊല്ലാനാ .."

ഞാൻ അവൾക്ക് നേരെ ചെന്നതും  അവൾ ഓടി .

ദൈവമേ ശത്രുക്കൾക്കു പോലും ഈ ഗതി വരുത്തല്ലേ ..

അമ്മു സന്തോഷ്

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്