ഭാര്യയും മന്ത്രവാദവും

ഭാര്യയും മന്ത്രവാദവും
---------------------------------------

"ഭർത്താവിന്റെ മൊബൈൽ ഫോൺ പരിശോധിച്ച ഭാര്യക്ക് ചാട്ടവാറടിയും ജയിൽ ശിക്ഷയും "...രാവിലെ പത്രം നിവർത്തി കൊണ്ട് ഞാൻ ഉറക്കെ വായിച്ചു ..

"നിങ്ങൾ അത്ര  ഉറക്കെ വായിക്കേണ്ട ..ഞാൻ വായിച്ചതാണ് ..സൗദിയിൽ അല്ലെ ..അതൊക്കെ ഉണ്ടാവും ..അവിടെ അത് മാത്രമല്ല ..പരസ്ത്രീ ബന്ധം ഉണ്ടെങ്കിൽ   ആണുങ്ങളുടെ കഴുത്തും വെട്ടാറുണ്ട് "..

അവളുടെ ഒറ്റ മറുപടിയിൽ ..ഞാൻ ഒതുങ്ങി ..അതാണ് എന്റെ ഭാര്യ..ആള് എന്നെക്കാൾ മിടുക്കിയാണ് അതുകൊണ്ടാണ് എല്ലാവരും എതിർത്തിട്ടും അവളെ തന്നെ കെട്ടിയത്

ഞാൻ മെല്ലെ എഴുനേറ്റു അടുക്കളയിലേക്ക് നടന്നു ..അവൾ ദോശ ചുടുകയാണ് ..അവളെ പുറകിലൂടെ പോയി കെട്ടിപിടിക്കണം എന്നഗ്രഹം ഉണ്ട് ..പക്ഷെ ഒന്ന് പാളിയാൽ ചൂടുള്ള തവി ശരീരത്തു വീഴും ..പണ്ട് ഒരു അനുഭവം ഉണ്ട് ..അത് കൊണ്ട് ഒന്ന് കുരച്ചു ...ഞാൻ വരുന്നുണ്ടെന്നു അറിയിക്കാൻ ..അവൾ എന്നെ പാളി നോക്കി ഞാൻ അവളുടെ പുറകിൽ ..ചേർന്ന് നിന്നു ..

."ദോശ ഉണ്ടാക്കി കഴിഞ്ഞെങ്കിൽ ..നമുക്ക് റൂമിൽ കുറച്ചു സംസാരിച്ചു ഇരിക്കാമായിരുന്നു..".ഞാൻ ..ഒരു കണ്ണടച്ചുകൊണ്ടു ..മെല്ലെ പറഞ്ഞു .

"അയ്യടാ ആ സംസാരം വേണ്ടാ ...ട്ടോ ..അമ്മയും അച്ഛനും ഇപ്പൊ വരും .."

"ഇല്ലന്നെ ഒരു മണിക്കൂർ കഴിയും ..നിന്നെ ഒറ്റക്ക് പകൽ കിട്ടാറേ ഇല്ലല്ലോ ..ഇന്ന് ഈവെനിംഗ് എനിക്ക് പോകുകയും വേണം ..പിന്നെ ഒരു മാസം  കഴിഞ്ഞേ കാണു .."

"ഒരു മാസം  അല്ലെ ..ഞാൻ കാത്തിരിക്കാം ..മോൻ പോയി കുളിക്കു ..എനിക്ക് ഇവിടെ നൂറു കൂട്ടം പണിയുണ്ട് "

വാടിയ മുഖത്തോടെ ഞാൻ അവളെ നോക്കി .."എന്നാൽ എന്നെ കുളിപ്പിച്ചു തരാനെങ്കിലും വന്നൂടെ "

"വിവാഹം കഴിയുന്നതിനു മുന്നേ ..ഒറ്റക്കല്ല കുളിച്ചേ ..ഇന്നും അങ്ങനെ കുളിച്ചാൽ മതി ..."

"ശരി ."..ഞാൻ ഗൗരവത്തോടെ ..തിരിഞ്ഞു നടന്നു ..

"ഞാൻ ഇപ്പൊ വരാം ..ചേട്ടൻ ..നടന്നോളു ...ഇതൊന്നു ചുട്ടു വെക്കട്ടെ ...ഇങ്ങനെ ഒരു മനുഷ്യൻ "

എന്റെ മുഖത്ത് പുഞ്ചിരി വിടർന്നു ...എനിക്ക് അറിയാമായിരുന്നു ..അവൾ വരുമെന്ന് ..ഞാൻ ഒരു മൂളിപ്പാട്ടും പാടി ..മെല്ലെ മുറിയിലേക്ക് നടന്നു ..

അവൾ കൊച്ചു കുട്ടികളെ പോലെയാണ് കുളിപ്പിക്കുക ...അവസാനം  തോർത്തുമുണ്ട് എടുത്തു തല തുവർത്തി തലയിൽ അല്പം രാസ്നാദി പൊടി ..വെച്ച് ..കാവിളിൽ ഒരു ഉമ്മ തന്നു  വിടും ..അപ്പോൾ അറിയാതെ ഞാനും ആ പഴയ കാലത്തേ  കൊച്ചു കുട്ടിയായി മാറും ..

ഞാൻ ...അവളെയും കാത്തു നിൽക്കുമ്പോഴാണ് ...അമ്മ വീട്ടിലേക്കു കയറി വന്നത് ...അമ്മയെ  കണ്ടതും എന്റെ മുഖം വാടി .."അമ്മ  എന്താ നേരെത്തെ ..."ഞാൻ അമ്മയുടെ ദയനീയമായി മുഖത്തേക്ക് നോക്കി

"നേരെത്തെയോ ..ഞങ്ങൾ എന്താ ടൂർ പോയതാണോ "..'അമ്മ  എന്നെ നോക്കി കണ്ണുരുട്ടി

"അല്ല ..അമ്പലത്തിൽ തിരക്ക് ഇല്ലായിരുന്നോ ..വഴിപാട് എല്ലാം നേരെത്തെ കഴിഞ്ഞോ എന്നാണ് "

"വഴിപാട് കഴിക്കാൻ അച്ഛൻ നിന്നു ...ഞാൻ  ഇങ്ങു പോന്നു "

"നന്നായി ...ഞാൻ അമ്മയെ കണ്ടില്ലല്ലോ എന്നു അവളോട് പറഞ്ഞതെ ഉള്ളു "

"ഉം ..."'അമ്മ എന്നെ അടിമുടി നോക്കി കൊണ്ട് അടുക്കളയിലേക്ക് പോയി ..ചമ്മി കൊണ്ട് ഞൻ എന്റെ റൂമിലേക്കും ....പിന്നെ ചെന്ന് ഒറ്റയ്ക്ക് കുളിച്ചെന്നു വരുത്തി ഇങ്ങു പൊന്നു ..

ഞാൻ മെല്ലെ തലയിട്ടു അടുക്കളയിലേക്കു നോക്കി ...അമ്മയെ കാണുന്നില്ല ..ശരീരത്തിലെ തണുപ്പുമാറ്റാൻ ഒരു കെട്ടിപ്പിടുത്തം നല്ലതാണെന്നു മനസ്സ് പറയുന്നു ..ഞാൻ ഒരു കള്ളനെ പോലെ പതുങ്ങി പതുങ്ങി അടുക്കളയിലേക്കു നടന്നു ..അവൾ എന്തോ അരിയുകയാണ് ..ഞാൻ മെല്ലെ അവളുടെ അടുത്ത് ചെന്നതും എന്റെ കൈതട്ടി പാത്രം നിലത്തുവീണതും ഒരുമിച്ച് ...അവൾ ഞെട്ടി തിരിഞ്ഞപ്പോൾ കത്തി നേരെ കൈ തണ്ടയിൽ ചെന്ന് പറ്റി ...

ഞാൻ  ഒരു നിമിഷം എന്തു ചെയ്യണമെന്നു അറിയാതെ നിന്നുപോയി ...മുറിഞ്ഞ കൈതണ്ടയിൽ നിന്നും ചോര വാർന്നൊഴുകാൻ തുടങ്ങി ...

"അയ്യോ ...".......ഓടി വന്ന 'അമ്മ അത് കണ്ടു ഉറക്കെ നിലവിളിച്ചു ...

ഞാൻ  മെല്ലെ ..മുറി കൈകൊണ്ടു അമർത്തി പിടിച്ചു ..അമ്മയെ നോക്കി പറഞ്ഞു .."എന്തിനാ ഒച്ചവെക്കുന്നെ കുഴപ്പം ഒന്നും ഇല്ല ..."

ഞാൻ ഭാര്യയുടെ നേരെ തിരിഞ്ഞു ..കൈയിൽ കത്തിയുമായി ..സ്തബ്ധയായി നിൽക്കുകയാണ് അവൾ .
ഞാൻ കണ്ണുകൾ കൊണ്ട് അവളെ അരികിലേക്ക് വിളിചെങ്കിലും ..അവൾ അനങ്ങാൻ പോലും കഴിയാതെ തരിച്ചു നിൽക്കുകയായിരുന്നു ..

"നീ പോയി തുണി എടുത്തുകൊണ്ടുവരു ..."അവളെ  നോക്കി  വേദന കടിച്ചമർത്തി കൃത്രിമ ചിരി ചിരിച്ചുകൊണ്ട്
ഞാൻ പറഞ്ഞു ..

അവൾ കത്തി നിലത്തേക്കിട്ടു ..മുറിയിലേക്ക് ഓടി ...അവൾ പോയതും 'അമ്മ എന്റെ അരികിൽ എത്തി .."ഈശ്വരാ ..എന്റെ കുട്ടിയെ ..കൊല്ലാൻ നോക്കിയല്ലോ ..അപ്പോഴെ ..ഞാൻ പറഞ്ഞതാ ..ഭ്രാന്തുള്ള പെണ്ണിനെ കെട്ടണ്ടാന്നു ..നീ കേട്ടോ ..."

"എന്റെ അമ്മെ ...ഇത് അവൾ കുത്തിയതൊന്നുമല്ല ..അബദ്ധവശാൽ  പറ്റിയതാ ..എനിക്ക് അബദ്ധം പറ്റിയതാ വെറുതെ ആ പാവത്തിനെ കുറ്റപ്പെടുത്തണ്ട "

"പിന്നെ നീ സ്വയം കൈ മുറിച്ചതാണോ ..എന്നെ കൊണ്ട് ഒന്നും പറയിക്കണ്ട .."

"അമ്മെ ...ഞാൻ അവളുടെ പുറകിലൂടെ ചെന്ന് പേടിപ്പിക്കാൻ ശ്രമിച്ചതാ അവൾ ..തിരഞ്ഞപ്പോ അറിയാതെ പറ്റിയതാ ..അല്ലാതെ 'അമ്മ കരുതുന്നപോലെ ഒന്നും ഇല്ല .."

"നോക്കിക്കോ ..നാളെ  കിടക്കുമ്പോൾ ..കഴുത്തു മുറിക്കില്ല എന്നു ആര് കണ്ടു ...ഒന്നുമില്ലെങ്കിൽ ഒരു തവണ വട്ടിളകിയതല്ലേ ..."

"അമ്മ ...എപ്പോ നോക്കിയാലും അവളെ കുറ്റപ്പെടുത്തുന്നു ..എല്ലാ അസുഖം പോലെ തന്നെയാ മാനസികപ്രശ്നങ്ങളും ചികിൽസിച്ചാൽ മാറും ..നമ്മുടെയൊക്കെ മനസ്സും എപ്പോഴാ മാറുന്നെ എന്നു പറയാൻ പറ്റില്ല ..ഇതിനൊന്നും അധിക സമയം വേണ്ട ..മാനത്തേക്ക് വിട്ട പട്ടം പോലെയാ മനസ്സ്  ..നമ്മുടെ കയ്യിൽ ഒരു നേർത്ത കയറിന്റെ ബലം മാത്രമേയുള്ളു ..."

"എന്നിട്ടു നമ്മുടെ കുടുംബത്തിൽ ആർക്കും ഇങ്ങനെ ഒന്നും വന്നില്ലല്ലോ .."

ഞാൻ അമ്മയോട് തർക്കിക്കാൻ ഇല്ല ...ഞാൻ കൈ പൊത്തികൊണ്ടു ..മുറിയിലേക്ക് നടന്നു ..മുറിയിൽ കടന്നതും ..വാതിലിന്റെ മറവിൽ അവൾ അതെല്ലാം കേട്ട് നിൽക്കുന്നുണ്ടായിരുന്നു ..ഞാൻ അവളെ നോക്കി ...അവളുടെ കണ്ണെല്ലാം ചുവന്നു കലങ്ങിയിരുന്നു ..കൈ കെട്ടാൻ എടുത്ത വെള്ളതുണി കൊണ്ട് വായ പൊത്തി കൊണ്ട് അവൾ .ഏങ്ങി എങ്ങി കരയുന്നുണ്ടായിരുന്നു ..

"അയ്യേ ..നീ ഇവിടെ നിൽക്കുകയാണോ ...അമ്മ അങ്ങനെ പലതും പറയും പഴയ ആൾക്കാർ അല്ലെ ..നീ അതൊന്നും കാര്യാമാക്കണ്ട ...നീ ഇതൊന്നു കെട്ടി തരു .."

ഞാൻ കൈ അവളുടെ നേർക്ക് നീട്ടി ...അവൾ വിറയാർന്ന കൈകളോടെ എന്റെ കയ്യിലെ മുറിവിൽ തുണി അമർത്തി കെട്ടി ..

"ചേട്ടാ നമുക്ക് ഹോസ്പിറ്റലിൽ കാണിക്കാം ..."..അവൾ വിതുമ്പികൊണ്ടു പറഞ്ഞു ..

"പിന്നെ ഇത്രയും ചെറിയ മുറിവുകൊണ്ടു ചെന്നാൽ അവര് ഓടിക്കും ...നീ എന്റെ ഡ്രസ്സ് എല്ലാം പാക്ക് ചെയ്യൂ . എനിക്ക് പോകാൻ ഉള്ള സമയം ആയി ...ഞാൻ ഇപ്പൊ വരാം ...."..രണ്ടടി നടന്നു ..ഞാൻ ഒന്ന് നിന്നു ..പിന്നെ അവളുടെ അരികിലേക്ക്  വന്നു

പിന്നെ .. അവളുടെ ..കവിളിൽ മെല്ലെ തലോടി..".നീ  കരയാതെ .. എനിക്ക് തിരുവനന്തപുരം  പോകാൻ സമയമായി
അമ്മയും നീയും ഇങ്ങനെ തുടങ്ങിയാൽ ഞാൻ കഷ്ടപ്പെട്ട് പോകും ട്ടോ ...എനിക്ക് നിന്നെമാത്രമേ ഇ അവസ്ഥയിൽ ഉപദേശിക്കാൻ  കഴിയു ...അതുകൊണ്ടു മോള് ക്ഷമിയ്ക്കു ..എനിക്ക് വേണ്ടി ..."

സത്യത്തിൽ ..ആർക്കും താല്പര്യമില്ലായിരുന്നു ഇ വിവാഹത്തിന് ..പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അവളുടെ 'അമ്മ ആത്‍മഹത്യ ചെയ്യുന്നത് ..അതിൽ പിന്നെ അവൾ മാനസികമായി വല്ലാതെ തളർന്നു പുറത്തൊന്നും പോകാതെ വീട്ടിൽ  മുറിയിൽ തന്നെ കഴിഞ്ഞുകൂടി ...ഒന്നുരണ്ടു വർഷത്തോളം അവൾ ..അങ്ങനെ ആയിരുന്നു ..ഇതൊക്കെ ആരൊക്കയോ എന്റെ വീട്ടുകാരെ പറഞ്ഞു ..പേടിപ്പിച്ചു  'അമ്മ ..ഇ വിവാഹത്തിന് ആദ്യം മുതൽക്കേ എതിരായിരുന്നു എന്റെ നിർബന്ധത്തിനു വിവാഹം കഴിച്ചെങ്കിലും ...അമ്മക്ക് ഇപ്പോഴും അവളെ  അംഗീകരിക്കാൻ സാധിച്ചിട്ടില്ല .

അന്ന് തന്നെ ഞാൻ തിരുവന്തപുരത്തേക്കു  വണ്ടി കയറി, .സെക്രട്ടറിയേറ്റിൽ ആണ് എനിക്ക് ജോലി ..ഇത്തവണ .പോരുമ്പോൾ ..വല്ലാത്ത ഒരു വിഷമം  എന്റെയുള്ളിൽ ഉണ്ടായിരുന്നു അങ്ങനെയെങ്കിലും അവളെയും ഇങ്ങോട്ടു കൊണ്ടുവരണം ..ഞാൻ മനസ്സിൽ ഉറപ്പിച്ചു ..

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അമ്മയുടെ ഫോണെത്തി ...

"ഞാൻ അമ്മാവന് കൊടുക്കാം ...ഞാൻ പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല ."..അമ്മ ഫോൺ അമ്മാവന് കൊടുത്തു .

"'നീന്നോട് കുറച്ചു കാര്യം സംസാരിക്കാനുണ്ട് . അമ്മ പറയുന്നതിലും കാര്യമുണ്ട് ...നീ വിചാരിക്കുന്നപോലെ അല്ല കാര്യങ്ങൾ ..നീ പോയാൽ അവൾ ആകെ മാറും ..മുറിയിൽ നിന്ന് പുറത്തിറങ്ങില്ല ...വല്ലാത്ത പെരുമാറ്റം ആണ് .ഒന്നുമില്ലെങ്കിൽ ഞങ്ങൾ അവളുടെ ബന്ധുക്കൾ അല്ലെ ..ഞാൻ ഇവിടെ വന്നിട്ട് രണ്ടു ദിവസമായി ഇന്നുവരെ അവൾ എന്നോട് ഒരു അക്ഷരം മിണ്ടിയിട്ടില്ല ..അത് പോട്ടെ ...അമ്മയോടും ഇങ്ങനെയാണെന്നാണ് പറയുന്നേ ...."

ഞാൻ ഒന്നും മിണ്ടിയില്ല ..എന്താണ് അമ്മാവൻ പറഞ്ഞു വരുന്നത് എന്നു മനസ്സിലാകുന്നില്ല ..അതുകൊണ്ടു ഒന്നും മിണ്ടാതെ വെറുതെ മൂളി ...

"നിനക്ക് അവളെ ഒരു പാട് ഇഷ്ടമാണെന്നു അറിയാം ..പക്ഷെ അവൾ നിന്റെ എടുത്ത് അഭിനയിക്കുയാണ് ..ഇതൊന്നും നീ വിശ്വസിക്കില്ല എന്നറിയാം .എനിക്കും അമ്മയ്ക്കും നിന്റെ ഭാവി  അത് നന്നായിരിക്കണം എന്നാഗ്രഹമുണ്ട് ..അതുകൊണ്ടു പറയുകയാണ് ..നീ അവളുടെ കാര്യത്തിൽ ഒരു നല്ല തീരുമാനം എടുക്കണം .ഇല്ലെങ്കിൽ നാളെ നീ ദുഃഖിക്കേണ്ടി വരും "

അവർ ഫോൺ കട്ട് ചെയ്തപ്പോൾ മുതൽ എനിക്ക് ടെൻഷൻ ആയി ...ഒന്നും ഇല്ലാതെ അമ്മയും അമ്മാവനും പറയില്ല ..അത് പോലെ തന്നെ അവളെ പറ്റി മോശമായി ഒന്നും തോന്നിയിട്ടുമില്ല ..

ഞാൻ അവളെ ഫോണിൽ വിളിച്ചു

"നീ ...എന്താ ചെയ്യുന്നേ "

"ഒന്നുമില്ല കിടക്കുകയാ ...ചെറിയ തലവേദന ഇപ്പോൾ മാറി "

"ഇന്ന് അമ്മ നിന്നോട് വഴക്കു ഉണ്ടാക്കാൻ വന്നോ "

"ഇല്ല ഏട്ടാ എന്തുപറ്റി ..."

"ഒന്നുമില്ല ...അമ്മാവൻ ..വന്നിരുന്നു അല്ലെ ..നീ കണ്ടില്ലേ "

"കണ്ടു ...ഒന്നും ഞാൻ ഒന്നും സംസാരിച്ചില്ല എനിക്കെന്തോ പേടിയാണ് അമ്മാവന്റെ മുന്നിൽ പോയി നില്ക്കാൻ "

"ശരി ...എന്നാൽ കിടന്നോളു ഞാൻ വെറുതെ വിളിച്ചെന്നേയുള്ളു " ഞാൻ ഫോൺ കട്ട് ചെയ്തു ..

രണ്ടു ദിവസം കഴിഞ്ഞപ്പോൾ  അമ്മാവൻ വീണ്ടും വിളിച്ചു ...

"നീ തിരക്കിൽ അല്ലല്ലോ ..ഞാനും അമ്മയും ഒരു കാര്യം തീരുമാനിച്ചു ..ഇവിടെ അടുത്ത് ..ഒരു ആളുണ്ട്  .ഇങ്ങനെയുള്ള കാര്യങ്ങൾക്കു  പറ്റിയ ആളാണ്  എന്റെ  മോള് പഠിക്കാതെ ക്‌ളാസിൽ ശ്രദ്ധിക്കാതെ ഇരുന്നപ്പോൾ ഇവിടെ വന്നു ചരട് കെട്ടിയിരുന്നു അതിനു ശേഷമാ ..അവള് മിടുക്കി ആയെ ...അയാളുടെ അടുത്തുപോയി ഒരു ചരട് കെട്ടിച്ചാൽ എല്ലാം ശരിയാകും ...നിനക്കൊക്കെ ഇ കാര്യത്തിൽ എതിർപ്പല്ലേ അതാ അമ്മക്ക് പറയാൻ പേടി ..."

"എന്റെ ഭാര്യക്ക് ..ഒരു ചരടും വേണ്ട മന്ത്രവും വേണ്ട ...എനിക്ക് അറിയാം എന്താണ് ചെയ്യേണ്ടത് എന്ന് .നിങ്ങളൊക്കെ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി ..ഞങ്ങളുടെ ജീവിതം ഇല്ലാതാക്കരുത് "

"അപ്പോൾ 'അമ്മ നിന്റെ ആരുമല്ലേ ..നിനക്ക് വേണ്ടിയല്ലേ ആ പാവം ജീവിക്കുന്നെ ..ഇനി നീ ഇപ്പൊ ഡോക്ടറെ കാണിച്ചാൽ ..എല്ലാവരും പറയില്ലേ അവൾക്കു മാനസികമായി കുഴപ്പം ഉണ്ടെന്ന് ..ഒന്നുമില്ലെങ്കിൽ അവളും ചിന്തിക്കില്ല എനിക്ക് എന്തോ കുഴപ്പം ഉണ്ടെന്ന് ...ഇതാകുമ്പോ ആർക്കും ഒന്നും പെട്ടന്ന് മനസ്സിലാകില്ല .."

"അതിനു അവൾക്കു എന്തു അസുഖം ഉണ്ടെന്നാണ് നിങ്ങൾ പറയുന്നേ .."

"ഒന്നും ഉണ്ടായിട്ടല്ല ...പക്ഷെ അവൾ ഇപ്പോഴും നമ്മുടെ കുടുബവുമായി ഇണങ്ങിയിട്ടില്ല ..ഇങ്ങനെ പോയാൽ കാര്യങ്ങൾ ശരിയാവില്ലല്ലോ ..അവൾക്കു പേടിയാണ് ..ആ പേടി മാറ്റിയില്ലെങ്കിൽ എങ്ങനെയാ ജീവിക്കുക ..ഇത് ഇപ്പൊ നിന്റെ  ജീവിതത്തിന്റെ മാത്രം കാര്യം അല്ലല്ലോ ..നമ്മുടെ കുടുബത്തിന്റെ കാര്യം അല്ലെ "

"അതിന് "

"ഒരു ചരട് മന്ത്രിച്ചു കെട്ടണം ..അത്രയേ ഉള്ളു  "

"ശരി നിങ്ങൾ എന്തെങ്കിലും ആയിക്കൊള്ളൂ "..ഞാൻ ഫോൺ കട്ട് ചെയ്തു ...ഞാനും കരുതി അങ്ങനെ പ്രശ്നങ്ങൾ തിരുമെങ്കിൽ തീരട്ടെ എന്ന്..

"അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ..മനസ്സിൽ എന്തൊക്കയോ സങ്കടം വല്ലാതെ നിറയുന്നു ..ഒന്ന് വീട്ടിൽ പോയാലോ ..എന്നൊരു തോന്നൽ ..അങ്ങനെ ..ഞാൻ രാവിലെ തന്നെ  വീട്ടിലേക്കു വണ്ടി കയറി

വീട്ടിൽ ചെന്നപ്പോൾ അച്ഛൻ മാത്രം ഉണ്ട് അവിടെ ചോദിച്ചപ്പോൾ അവരെല്ലാം പൂജാരിയുടെ വീട്ടിൽ പോയി എന്നറിഞ്ഞു ..ഞാൻ മെല്ലെ അങ്ങോട്ട് തിരിച്ചു .

ഞാൻ അവിടെ ചെന്നപ്പോൾ ..ഉള്ള  കാഴ്ച .കണ്ടു ഞാൻ തളർന്നു പോയി ..അമ്മയുടെ മടിയിൽ തളർന്നു കിടക്കുന്ന ഭാര്യ ...അവളുടെ കാലുകൾ കയറിൽ ബന്ധിച്ചിട്ടുണ്ട് ..

ഞാൻ ഓടി അവളുടെ അടുത്തിരുന്നു ...കണ്ണുകൾ ഉരുട്ടി അമ്മയെ നോക്കി ...

"നീ എന്താ നോക്കുന്നെ  അവളുടെ അമ്മയുടെ ആത്മാവ് ..അവളിൽ ഉണ്ട് ...അതുകൊണ്ടാ ഇങ്ങനെ ..ഇവിടെ വന്നപ്പോഴാ എല്ലാം അറിയുന്നേ ..."'അമ്മ  എന്നെ നോക്കി പറഞ്ഞു ..

"ആത്മാവ് ..ഞാൻ ഒന്നും പറയുന്നില്ല ...നിങ്ങൾ ഏതു നുറ്റാണ്ടിലാണ് ജീവിക്കുന്നെ ...ഒരു ചരട് കെട്ടണം എന്നു പറഞ്ഞതുകൊണ്ടല്ലേ ഞാൻ സമ്മതിച്ചേ ...."ഞാൻ മെല്ലെ അവളുടെ കൈ പിടിച്ചു എഴുനേൽപ്പിക്കാൻ ശ്രമിച്ചു ..

"അവൾ ..മയക്കം വിട്ട്  എഴുനേൽക്കുബോൾ എല്ലാം ശരിയാകും ...നീ പേടിക്കണ്ട "

ഞാൻ അവളുടെ ...കൈ അപ്പോഴാണ് ശ്രദ്ധിച്ചത് ..കൈ ചുവന്നിരിക്കുന്നു ...ചില ഭാഗത്തു ചോര പൊടിഞ്ഞിട്ടുണ്ട്

"എന്താ ..അമ്മെ ഇതൊക്കെ "..ഞാൻ അമ്മയെ ദയനീയമായി നോക്കി

"ഒഴിപ്പിക്കാൻ ശ്രമിക്കുബോൾ അതൊക്കെ ഉണ്ടാവും ..."...മറുപടി പറഞ്ഞത് ..അവിടെ ഉള്ള  പുജാരിയാണ് ..ഞാൻ തിരിഞ്ഞു അയാളെ നോക്കി ..അയാൾ കയ്യിൽ ഒരു വെറ്റില ..എടുത്തു മുറുക്കാൻ ഉള്ള പരിപാടിയാണ്

ഞാൻ മെല്ലെ എഴുനേറ്റു .അയാളുടെ കരണം നോക്കി ...ഒറ്റയടി അടിച്ചു .ആയാളും  വെറ്റിലയും തെറിച്ചു പിറകോട്ടു വീണു .

."ഇയാൾക്ക്  ബാക്കി പിന്നെ തരുന്നുണ്ട് ..."അയാളെ നോക്കി ഞാൻ പറഞ്ഞു

ഞാൻ അവളുടെ കൈ പിടിച്ചു ..തട്ടി വിളിച്ചു ...കണ്ണുകൾ പാതി തുറന്നു അവൾ ..എന്നെ നോക്കി ,.മെല്ലെ എഴുന്നേൽപ്പിച്ചു ...

ഞാൻ അമ്മയെ നോക്കി ...'അമ്മ അയാളെ തല്ലിയതിലുള്ള ഞെട്ടലിൽ ഇരിക്കുക ആയിരുന്നു ...

"നീ എന്താ വിചാരിച്ച ...അഹങ്കാരം കാണിക്കാ ..ഇവളെയും കൂട്ടി നീ നമ്മുടെ വീടിന്റെ പടി കയറരുത് ..."..അമ്മയുടെ കണ്ണുകൾ ചുവന്നു  ചുണ്ടുകൾ വിറച്ചു ...

"ഒരു പാട് സ്നേഹിക്കുന്ന അമ്മ നഷ്ടപ്പെട്ടാൽ ...ആരും തളർന്നു പോകും ..ഇവൾക്കും അതെ പറ്റിയുള്ളൂ .ഞാൻ ഇവളുടെ കൈ പിടിച്ചു പടി കയറുമ്പോൾ ...ഞാൻ ഇവൾക്ക്  വെച്ച് നീട്ടിയത് ...എന്റെ അമ്മയെ അല്ല ഇവൾക്ക്  നഷ്ടപെട്ട അവളുടെ അമ്മയെ ആണ് ...എന്നിട്ടും  ഒരു നിമിഷം പോലും എന്റെ അമ്മക്ക് ഇവളെ സ്നേഹിക്കാൻ കഴിഞ്ഞില്ലല്ലോ ..."..

"ഒരു പെണ്ണ് വന്നപ്പോൾ ...നിനക്ക് ഞങ്ങൾ ആരും വേണ്ട അല്ലെ ..."...അമ്മാവൻ ..എന്റെ നേരെ നോക്കി

"വേണം ......ഇപ്പൊ എനിക്കും  ഭ്രാന്താണ് ...ഭ്രാന്ത് മാറുമ്പോൾ ഞങൾ വരാം ..."ഞാൻ അവളുടെ കൈ പിടിച്ചു മെല്ലെ പുറത്തേക്കു നടന്നു ..

                                                                                                                     
മനസ്സു എന്നാൽ ഒരു പട്ടം പോലെയാണ് ...ഒരു നേർത്ത കയറിന്റെ ബലം മാത്രമേയുള്ളു ...നമുക്ക് നിയന്ത്രിക്കാൻ
   
                                                                                                                                                      
                                                                                                                                                             സ്നേഹപൂർവം  Sanju Calicut

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്