❤ഷെമീറിന്റെ രണ്ടാം കെട്ട്‌ !!❤

❤ഷെമീറിന്റെ രണ്ടാം കെട്ട്‌ !!❤
ഫുൾ പാർട്ട്‌

ഇന്ന് ഷെമീറിന്റെ രണ്ടാം കല്യാണ രാവാണ് .വലിയഒരുക്കങ്ങൾ ഒന്നും  ഇല്ല .ഷെമീറിന്റെ അടുത്ത കുടുംബക്കാർ മാത്രം തിരുമംഗലം തറവാട്ടിൽ വന്നു ചേർന്നിട്ടുണ്ട്.

തിരുമംഗലം തറവാട്ടിലെ അമ്മദ്‌ ഹാജിക്കും ആയിഷുമ്മയ്ക്കുംഅഞ്ച് മക്കളാണ് .നാല് ആണും ഒരു പെണ്ണും ഇളയവനാണ് ഷെമീർ.

അമ്മദ്‌ ഹാജിക്കു ഒരു ജേഷ്ട്ടനും ഒരു അനുജനും ഒരു പെങ്ങളു മാണുള്ളത്.
അവരെല്ലാവരും കുടുംബ സമേതം എത്തിയിട്ടുണ്ട്‌.
ആയിഷുമ്മയുടെ രണ്ട്അനുജത്തി മാരുംഒരാങ്ങളയും
അവരുടെ കുടുംബവും നേരത്തെ തന്നെ വന്നിട്ടുണ്ട്‌.

കൂട്ടുകുടുംബമായി
പാരമ്പര്യമായി കിട്ടിയ ഏക്കറു കണക്കിനുള്ള ഭൂമിയിൽ കൊട്ടാര സമാനമായ നാലു വീടുകളിലാണ്
അവർ താമസികുന്നത്‌.
ആ പറമ്പിൽ ഇല്ലാത്ത സാധനങ്ങൾ ഇല്ലെന്നു തന്നെ പറയാം.പച്ചക്കറികൾ സ്വദേശിയും  വിദേശിയുമായ പലയിനംപഴവർഗ്ഗങ്ങൾ,നെല്ല്,
കപ്പ,മാങ്ങാ.തേങ്ങ,ചക്ക,അങ്ങിനെ എല്ലാമെല്ലാം അവിടെ സമൃദ്ധമായി വിളഞ്ഞു നിൽക്കുന്നു.പാലും,മോരും,പശുവും,ആടും,താറാവ് കോഴി കാട തുടങ്ങിയ പക്ഷി മൃഗാദികളും ..

എല്ലാ കൃഷികൾക്കും വേണ്ടി ഇഷ്ടംപോലെ പണിക്കാരുംആ തറവാട്ടിൽ സ്ഥിരമായി ഉണ്ടാകും ഹാജിയും മക്കളും ആ നാട്ടിലെ പേരുകേട്ട വ്യവസായികളാണ്,

കോടീശ്വരന്മാരാണെങ്കിലും
പക്ഷെ ദാനശീലരും,ക്ഷമാശീലരും
അലിവുള്ളവരുമാണ് ബാപ്പയും മക്കളും.എല്ലാവരെയും കയ്യയച്ചു സഹായിക്കും.
സന്തുഷ്ടമായ ആ കുടുംബത്തിൽ
വിധിയുടെ കരിനിഴൽ വീണത് അപ്രതീക്ഷിതമായിരുന്നു.
അമ്മദ്‌ ഹാജിയുടെ ഇളയ മകന്റെ ആദ്യഭാര്യയെ ഒഴിവാക്കേണ്ടി വന്നു,
ഒരു സുപ്രഭാതത്തിൽ വളർന്നു  വന്ന പണക്കാരാണ്ഷെമീറിന്റെ  ആദ്യഭാര്യവീട്ടുകാർ.
പെണ്ണിനേക്കാൾ തൂക്കംസ്വർണ്ണവും
അന്നത്തെ മുന്തിയ കാറുമായിട്ടാണ് അവൾ കടന്നു വന്നത്.
കൂടാതെ അൽപ്പം സൗന്ദര്യവും ഉണ്ട്.
◦ പക്ഷെ അവളെക്കാളും തറവാടിത്തവും സൗന്ദര്യവും കൊണ്ട് മികച്ചവരാണ് മറ്റു മക്കളുടെ ഭാര്യമാർ,വിനയമായിരുന്നു അവരുടെയെല്ലാം മുഖ മുദ്രയെങ്കിൽ
പക്ഷെ ഷെമീറിന്റെ ഭാര്യ ഒരു പ്രത്യേക സ്വഭാവക്കാരിയായിരുന്നു 15 വർഷംകൂടെ ജീവിച്ചു,അതിൽ
രണ്ട് ആൺമക്കളും ഉണ്ടായി മക്കൾക്ക് പോലും സ്വസ്ഥത നഷ്ടപ്പെട്ടപ്പോൾ ആ ബന്ധം വേർപെടുത്തേണ്ടി വന്നു ...

അങ്ങിനെ എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി  വീണ്ടും ഒരു കല്ല്യാണത്തിന് തയ്യാറായി ഷമീർ.
_________________________

പക്ഷെ ഷെമീറിന്റെ മനസ്സിൽ തീയാണ്
15 വർഷം ഒരു പാട് അനുഭവിച്ചു  ഓർക്കുമ്പോൾ തന്നെ ഭയം തോന്നുന്നു 
ഞാനോ എന്റെ കുടുംബകാരോ ആരോടും ഒരു തെറ്റും ചെയ്തില്ല എന്നിട്ടും എന്തെ റബ്ബേ എനിക്ക് ഈ വിധി വന്നു എന്റെ മക്കൾക്ക് ഉമ്മയും ബാപ്പയും രണ്ട്ദ്രുവങ്ങളിലായി നിൽക്കേണ്ടി വന്നു
മക്കൾക്ക് ഉമ്മയുടെ അടുത്ത്പോകാൻ ഒട്ടും താല്പര്യം ഇല്ല
അവളുടെ വീട്ടുകാരണെങ്കിൽ അങ്ങിനെ ഒരു മക്കളെ പറ്റിചിന്തയും ഇല്ല.. എല്ലാം വിധി
ഓർക്കാതിരിക്കലാണ് ഏറ്റവും നല്ലത്
വീണ്ടും മറ്റൊരു വിവാഹം 😓

സബീന പാവപ്പെട്ട വീട്ടിലെ പെണ്ണാണ്
ആദ്യ കല്യാണം കഴിഞ്ഞിട്ട് 3 പെണ്മക്കളാണ് 13 വയസ്സിൽ കല്യാണം കഴിഞ്ഞു 14)0വയസ്സിൽ മൂത്ത മോളെ പ്രസവിച്ചു ഓരോവയസ്സിന്റെ വ്യത്യാസത്തിൽ ആണ് മൂന്ന് മക്കളും
മൂന്നാളുടെയും കല്യാണം കഴിഞ്ഞു മക്കൾ സുഖമായിരിക്കുന്നു

എന്തോ കാരണവശാൽ ആ വിവാഹബന്ധം വേർപെട്ടു

സബീനാന്റെ ഭർത്താവ് വേറെ കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നു
ഒരുകല്ല്യാണ വീട്ടിൽ വെച്ചാണ് സെബിയെ എന്റെ ഇത്താത്ത മാരും ഉപ്പയും ഉമ്മയും കാണുന്നത്

ഒരു  പാവപ്പെട്ട കുടുംബത്തിലെ പാവം പെണ്ണ് ഉപ്പയും ഉമ്മയും മാത്രമേ ഉള്ളു മറ്റാരും ഇല്ല
അവർക്കും പ്രായ മായി ആ കുടുംബത്തിന്റെ അത്താണിയും അവൾ മാത്രം ഒരു തുണിക്കടയിൽ ജോലിക്ക് പോയിട്ടാണ് കുടുംബം കഴിഞ്ഞു പോകുന്നത്.
പക്ഷെ വീട്ടു കാർക്ക് അവളെ ഇഷ്ട്ടായി
അവർ പരിചയ മട്ടിൽ ഫോൺ നമ്പർ വാങ്ങി ഇടക്ക് വിളിക്കും അങ്ങിനെ എല്ലാകാര്യവും സംസാരിച്ചു  അവളുടെ ഉമ്മയുമായും സംസാരിക്കും.
ആ കുടുംബവുമായി നല്ല അടുപ്പമായി.
സബീനയും ഉമ്മയും ഇവരുടെ മനസ്സിൽ കല്യാണത്തിന്റെ ആലോചന ഉള്ളകാര്യം അറിയില്ല.
പതുക്കെ പതുക്കെ അവർ വീടും പരിസരവും കണ്ടു ആ നാട്ടിലൊക്കെ അവരെ പറ്റി അന്വേഷിച്ചു .എന്ത് കൊണ്ടാണ് വിവാഹം വേർപെട്ടത് എന്നൊക്കെ മനസ്സിലാക്കി നല്ല മറുപടിയാണ് കിട്ടിയത് അങ്ങിനെ...

ഒരു വെള്ളിയാഴ്ച  ദിവസം വീട്ടുകാർ എല്ലാരും ജുമായും കഴിഞ്ഞു ഉച്ച ഭക്ഷണത്തിന് ഇരിക്കുമ്പോൾ ഇക്കാക്ക മാരും ഭാര്യമാരും ഈ വിവരം അവതരിപ്പിച്ചു ഉപ്പയോടും ഉമ്മായോടും അവർ ശേഖരിച്ച എല്ലാവിവരവും അവർ ഉപ്പയോട് പറഞ്ഞു എല്ലാം കേട്ടതും ഷെമീർ ഒന്ന്ഞെട്ടി   ഇനി ഏത് തടവറയിലാ ചെന്ന് ചാടുന്നത് അവൻ ഓരോന്നോർത്തു ഇരിക്കുമ്പോൾ ഉപ്പയുടെ ചോദ്യം  ഷെമീറെ നീ എന്ത് പറയുന്നു.  ഒരു തുണ ആവശ്യമാണ്
അത് കൊണ്ട് നീ കണ്ട്ഇഷ്ടപെട്ടെങ്കിൽ മാത്രം നമുക്ക് നടത്താം വീണ്ടും ഒരു കെണിയിൽ പോയി ചാടരുതല്ലോ.... ഞായറാഴ്ച നിങ്ങൾ ആരെങ്കിലും ഒരാൾ കൂടെ പോയി കണ്ടിട്ട് വാ എന്നിട്ട് തീരുമാനിക്കാം  
ഉപ്പ പറഞ്ഞു.
അവൾ ഒരു തുണിക്കടയിൽ തൽകാല ജോലി നോക്കുന്നുണ്ട് ഉപ്പാ  അവിടെ പോയി കാണാം മൂത്ത മകൻ പറഞ്ഞു ഹാ. അതാ നല്ലത് മറ്റാരും അറിയില്ലല്ലോ തൽക്കാലംഅവളും അറിയേണ്ട.

അങ്ങിനെ ഷെമീറും ഇക്കയും കൂടി പോയി മക്കൾക്ക് കുറച്ചു വസ്ത്രം എടുത്ത്  അവളെയുംകണ്ടു തിരിച്ചു പോരും വഴി ഇക്കാൻറെ കമന്റ് നല്ല അച്ചടക്കം ഉള്ള പെണ്ണ് ശാലീനതതുളുമ്പും മുഖ പ്രസാദം.  നിനക്കെന്ത്തോന്നി ഷെമീറെ. കുഴപ്പം ഇല്ല നിങ്ങളുടെ എല്ലാം ഇഷ്ട്ടം എന്റെ വിധി എന്തായാലും അനുഭവിച്ചു തീർക്കുക   ഷെമീറെ വീണ്ടും നമ്മൾക്ക് അബദ്ധം പറ്റരുത്  അവൾ സൈനുവിനെ പോലെ അല്ല. കറുത്തിട്ടാണ് നിനക്ക് ഇഷ്ടമുണ്ടങ്കിൽ മാത്രം നിന്നാൽ മതി .

എന്റെ ഇക്കാ കളറിലല്ല കാര്യം എന്ന് എന്റെ ജീവിതം പഠിപ്പിച്ചു ആ മനസ്സ് നന്നായാൽ മതി യായിരുന്നു  .

അങ്ങിനെ ഒരുദിവസം പെങ്ങൾസെബീനയുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ   മടിച്ചു മടിച്ചു കൊണ്ട്സബീന പെങ്ങളോട് ആവശ്യപ്പെട്ടു  നിങ്ങളുടെ ആങ്ങളയോട് ഒന്ന് വിളിക്കാൻ പറയുമോ.  ഓ പറയാലോ 😛
ഒരു കളിയാക്കി ഉള്ള ചിരിയും ചിരിച്ചു ഫോൺ വെച്ചു.

ഷെമീർ വന്നപ്പോൾ ഒരു കള്ളച്ചിരിയാലെ പെങ്ങൾ പറഞ്ഞു
ഇക്കാനോട് ഒരാളെ  മറക്കാതെ വിളിക്കാൻ പറഞ്ഞു

ആരെ 😊 നമ്മളെ പുതിയ ഇത്താത്താനെ.   അപ്പോൾ ചേട്ടത്തിമരുടെ ചോദ്യം  അല്ലാ..
അപ്പോൾ നീ ഇതുവരെ അവളെ വിളിച്ചില്ലേ  കഷ്ടം

അവൻ ആദ്യം എതിർത്തെങ്കിലും വിളിക്കാമെന്നേറ്റു
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അവൻ വിളിച്ചു കാത്തിരുന്ന പോലെ അവൾ ഫോൺ എടുത്തു

ഹലോ..   ഹലോ......

അസ്സലാമു അലൈക്കും

വഅലൈക്കും സലാം....

കേൾക്കാമോ....,
ആ കേൾക്കാം സുഖമാണോ.  ഹും
കിടന്നോ... ഹും
മൂളലേ ഉള്ളോ,,,

ഒന്നും ചോദിക്കാനില്ലേ .
പിന്നെന്തിനാ അത്യാവശ്യമായി വിളിക്കാൻ പറഞ്ഞത്  .

അത്.... അത് പിന്നെ
അവൾ വിയർത്തൊലിക്കാൻ തുടങ്ങി  എങ്ങിനെ ചോദിക്കും മോശ മാകുമോ. ഒരു പാട് ചോദ്യങ്ങളും ഉത്തരങ്ങളും അവളുടെ മനസ്സിൽ അലഞ്ഞുതിരിഞ്ഞു
വീണ്ടും മറു തലക്കൽ

ഹലോ... കട്ടായോ!!
എന്താ ഒന്നും മിണ്ടാതിരിക്കുന്നത്
അവിടെആളുണ്ടോ!!

ഹും ഉണ്ട് എന്നാ പറ എന്താ പറയാനുള്ളത് എന്തും തുറന്നു പറഞ്ഞോ  അതാണ് എനിക്കിഷ്ടം

ആ വാക്ക്. ഒരു ധൈര്യം കിട്ടിയത് പോലെ സബീന തുടർന്നു
അതേ.... പിന്നേ. ...

ഹാ പറയെടോ..

പിന്നെ നമ്മൾ രണ്ടു പേരുടെയും രണ്ടാം വിവാഹമാണ് ചില കാരണങ്ങളാൽ നമ്മുടെ രണ്ടു പേരുടെയും ബന്ധം വേർപെട്ടു.

എന്നാൽ നമ്മൾ ഒന്നിക്കാനുള്ള ഒരുക്കത്തിലാണ് അള്ളാഹു വിധിച്ചാൽ
പക്ഷെ നിങ്ങൾ ഒരു പാട് ഉയർന്ന ആളുകളാ ഒരു കാരണ വശാലും നിങ്ങൾക്ക് ഞാൻ യോജിക്കൂല പണം കൊണ്ടോ പത്രാസ് കൊണ്ടോ പഠിപ്പ് കൊണ്ടോ പതവികൊണ്ടോ യോഗ്യത കൊണ്ടോ പ്രായം കൊണ്ടോ സൗന്ദര്യം കൊണ്ടോ
ഒന്ന് കൊണ്ടും ഞാൻ നിങ്ങളുമായി യോജിക്കില്ല വീണ്ടും ഒരു പ്രയാസം അനുഭവിക്കുന്നതിനു മുമ്പേ ഒന്ന് ആലോജിച്ചൂടെ  എനിക്ക് പേടിയാവുന്നു മനസ്സിൽ വല്ലാത്ത ഭയം.....

കഴിഞ്ഞോ ചോദ്യം

നീ നിന്റെ മനസ്സ് കണ്ടോ സെബി ..

ഇല്ലഎന്തേ ..

എനിക്ക് അതുമതി
അത് വെളുത്താൽ മതി അവിടെ ഒരു കരടുംവീഴാതെ സൂക്ഷിച്ചോ  സംശയം തീർന്നോ
ഹും.  എന്ന ഓക്കേ ഉറങ്ങിക്കോ
ഓക്കേ. ..

അങ്ങിനെ ഒത്തുവന്ന വിവാഹ രാവ് ആണ് ഇന്ന്

എന്തൊക്കെയോ ഓർത്ത് കിടന്ന്സമയം ഒരു മണി. എല്ലാരും അവിടെ ഇവിടങ്ങളിൽ കഥപറഞ്ഞും ചിരിച്ചും ആഘോഷിക്കുന്നു
മക്കളും ആഘോശത്തിലാണ് ബാപ്പി വേറെ പെണ്ണ്കെട്ടുകയാണ് എന്നൊന്നും അവർക്കറിയില്ലല്ലോ.അവർ ആഘോഷത്തിലല്ലേ

*ഷെമീറിന്റെ                      രണ്ടാം കെട്ട്*

*അവസാനഭാഗം*
*തുടരുന്നു*

അങ്ങിനെ ഇരുട്ടിന്റെ കരിമ്പടം മാറ്റി
പ്രഭാതത്തിന്റെ  പൊൻവെളിച്ചം പാരാകെ പരന്നുതുടങ്ങി.തിരുമംഗലംതറവാടും പരിസരവും ഉണർന്നു
ആളും ബഹളവും തുടങ്ങി.
പുതുപെണ്ണിന്റെവസ്ത്രങ്ങളും മറ്റു സാധനങ്ങളും ഒരു പെട്ടിയിലാക്കി വെച്ചു,വല്ലിക്കാന്റെ മകനെ വിളിച്ചു മുല്ലപൂവാങ്ങാൻ പറഞ്ഞയച്ചു,അപ്പോഴെക്കും വല്ലിക്ക വന്നു ഷമീറിനെ വിളിച്ചു മൊനെ ഷമീറെ നീ മഹർ എവിടെ വെച്ചു?അറിയില്ല വല്ലിക്കാ ഉപ്പാന്റെ അടുത്താണ് കൊടുത്തത് .അപ്പോൾ പെങ്ങൾ പറഞ്ഞു   ഇപ്പോൾ തന്നെമഹർ എടുത്ത് വെച്ചോ അല്ലെങ്കിൽ തിരക്കിനിടയിൽ മറന്നുപോകും.ഷമീർ ഉടനെ പൊയി മഹർ എടുത്തുകൊണ്ടു വരുമ്പോഴാണ് ഉമ്മയും അമ്മായി മാരും എളേമ്മമാരും മുറിയിൽ  വന്നത്  അവർക്കെല്ലാം മഹർ കാണിച്ചു കൊടുത്തു,കണ്ടവരെല്ലാം അതിശയത്തോടെ പരഞ്ഞു,അല്ല ആയിശൂ ഇത്രയും വേണമായിരുന്നോ? ഒരു മഹർ മാല പോരെ...ഇതിപ്പെന്തിനാ ഇങ്ങനെ ചങ്ങല പോലുള്ള മാല ..? പോരാത്തതിന് വളയും കൈചെയ്നും മോതിരവും .....ഇതിപ്പോ എല്ലാം ഉണ്ടല്ലോ? അപ്പോൾ ഇടക്ക് കേറി പെങ്ങൾ പറഞ്ഞു മൂത്തുമ്മേ ഇതിപ്പോളത്തെ ഫാഷനാ 15 പവനാ..ഷമീറിനിഷ്ടപ്പെട്ടു വാങ്ങീതാ ...പിന്നെ ആരുമൊന്നും പരഞ്ഞില്ല....
അപ്പൊഴെക്കും ഉപ്പ കയറിവന്നു ചോദിച്ചു
രണ്ട്കാറിൽ ആണുങ്ങളും രണ്ട് കാറിൽ പെണ്ണുങ്ങളും പൊയാൽ പൊരെ ? അതു മതി ഉപ്പാ വല്ലിക്ക പറഞ്ഞു .
ഷെമീറിന്റെ കൂട്ടുകാരും അടുത്ത ബന്ധുക്കളും കൂടെ ഉസ്താദും എല്ലാവരും നേരത്തെ തന്നെ എത്തിയിരുന്നു.12 മണി ആയപ്പോൾ അമ്മദ്ഹാജിഅകത്തുവന്ന് ഷമീറിനോട് പറഞ്ഞു,മൊനെ പൊകാൻ തയ്യാറായി കൊള്ളൂ 12 മണിആയി ഉടനെ ഷെമീർ നിസ്കരിച്ചു പ്രാർത്ഥിച്ചു,ഉമ്മയുടെയും ഉപ്പയുടെയും മറ്റു കാരണവന്മാരുടെയെല്ലാം അനുഗ്രഹം വാങ്ങി പുറപെട്ടു....
സമയംഅസറിനോടടുത്തു
അങ്ങിനെ ആ പുതുപെണ്ണിനെയും കൂട്ടി വീടിന്റെ പടികടന്നു വരുമ്പോൾ വീട്ടിൽ തിക്കും തിരക്കും ആണ് അയൽകാരും ജോലിക്കാരും വീട്ടുകാരും കുടുംബക്കാരും
പെണ്ണും പുതിയാപ്പിളയും കാറിൽ നിന്നും ഇറങ്ങിയതും പെണ്ണുങ്ങൾ  തമ്മിൽ തമ്മിൽ മുറു മുറുപ്പു  പറയാൻ തുടങ്ങി ,അല്ല ആയിശൂ എന്താ ഇങ്ങൾക്കു പറ്റിയത് ??
ചെക്കനും പെണ്ണും  രാവും പകലും പോലെ ഉണ്ടല്ലോ?
ആദ്യത്തെ പെണ്ണ്ഇറങ്ങി വരുമ്പോൾ ഒരു നിലാവുധിച്ചപോലുണ്ടായിരുന്നു
ന്റെ അമ്മായി ഒന്ന് മിണ്ടല്ലേ. അവൾക്കെന്താ ഒരു കുഴപ്പം ഇവിടെല്ലാർക്കും ഇഷ്ട്ടായിക്കണ്..ഇങ്ങള് ബിസ്മിയും ചൊല്ലിഅവളുടെ കൈയിങ് പിടിച്ചു അകത്തേക്ക് കയറ്റിക്കൊ....
അല്ലാഹുവെ എന്റെ മോനെ സ്നേഹിക്കാനും അവനെ അറിയാനും അവനെയും മക്കളെയും നോക്കാനും ഉള്ള നല്ല മനസ്സ് കൊടുക്കാണേ റബ്ബേ,,,,
അങ്ങിനെ ഉമ്മയും അമ്മയിമാരും  എളേമ്മമാരും മൂത്തുമ്മമാരും പുതുപെണ്ണിനെ കൈ പിടിച്ചു കയറ്റി മധുരം നൽകി..പെങ്ങൾ അവളെയും കൂട്ടി മുറിയിൽ കൊണ്ട് പോയി  മംഗല്യ കോടി മാറ്റി  മാറി ഉടുക്കാനുള്ള വസ്ത്രംകാണിച്ചു കൊടുത്തു,പെങ്ങൾ പറഞ്ഞു നിങ്ങൾ വസ്ത്രം മാറിഒന്ന് ഫ്രഷ് ആയികൊളീൻ  ഞാനും അപ്പോളേക്കും മാറ്റി വരാംഎന്നും പറഞ്ഞു അവൾ  പുറത്തു നിന്നും മുറി അടച്ചു,
സെബീന എല്ലാം മാറ്റി ഇറങ്ങി. നിസ്ക്കാരകുപ്പായം എടുത്ത്  അസർ നിസ്കരിച്ചു.  പിന്നെ രണ്ട് റകഅത്ത് സുന്നത്തും നിസ്കരിച്ചു പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഷെമീർ കേറി വന്നു   അവൻ അനങ്ങാതെ അവളെ തന്നെ നോക്കി നിന്നു അപ്പോളാണ് നമ്മുടെ പെങ്ങൾ സെബിയെ താഴേക്ക് വിളിക്കാൻ വന്നത് ഷെമീറിന്റെ നിൽപ്പ് കണ്ട് അവളും നിന്നു
അറിയാതെ അവളു പറഞ്ഞു പോയി അൽഹംദുലില്ലാഹ്,,,
അല്ലാഹുവിനെ പേടി ഉണ്ടെങ്കിൽ കുടുംബം നന്നാവും
ഇക്കാ പേടിക്കണ്ട ..
സെബി നിസ്ക്കാരകുപ്പായം മടക്കി വെച്ച് തിരിഞ്ഞു നിന്നപ്പോൾ ഇവരിരുവരെയുമാണ് കണ്ടത് 
സെബിക്ക് എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാതെ പരുങ്ങുന്നത് കണ്ടപ്പോൾ ഷെമീർ സ്ഥലം വിട്ടു...
അങ്ങിനെ വൈകിട്ടത്തെ ഭക്ഷണവും കഴിഞ്ഞു, ക്ഷീണം കാരണം  വന്നവർ ചിലർ ഓരോ മുറിയിലേക്കും പോയി .
ചേട്ടത്തിമാരുംഉമ്മയും പെങ്ങളും സെബിയെ ഉപ്പാന്റെയും ഇക്കാക്കമാരുടെയും അടുത്ത് കൊണ്ട് പോയി പരിചയപ്പെടുത്തി
  പിന്നെ അവളെയും കൂട്ടി പെങ്ങൾ മുറിയിലേക്ക് പോയി..

ഷെമീർ എല്ലാവരുടെകൂടെയും ഇരിക്കുന്നുണ്ടങ്കിലും മനസ്സ് പരക്കം പയുകയാ. പടച്ചവനെ ഇനിയും നീ എന്നെ പരീക്ഷികല്ലേ താങ്ങാൻ വയ്യ....പതിയെ അതിഥികൾ എല്ലാവരും  പിരിഞ്ഞുപോയി ബാക്കിയുള്ളവർ അവർക്കായി ഒരുക്കിയ റൂമുകളിലേക്ക് ഉൾവലിഞ്ഞു ..ഷെമീർ പതിയെ മുറിയിലേക്ക് കയറി.തലകുനിച്ചു എന്തൊ ആലോചിക്കുകയായിരുന്ന സെബിയെതന്നെ നൊക്കി നിന്നു,,താനകത്തു വന്നതൊന്നും അവൾ അറിഞ്ഞിട്ടില്ലാ,,പതിയെ ശബ്ദമനക്കി, സലാം ചൊല്ലി,,ഇടറിയ സ്വരത്തിൽ അവൾ സലാം മടക്കി .
തനിച്ചിരുന്നു ബോറടിച്ചോ എന്ന ചോദ്യത്തിന് അവൾ ഇല്ലാ എന്നുത്തരം പറഞ്ഞു .ഉമ്മയെയും ഉപ്പയെയുംതനിച്ചാക്കിയിട്ടു വിഷമം ഉണ്ടോ. സാരമില്ല അതൊക്കെ മറിക്കോളും
ആട്ടെ നമ്മളെ മക്കളെ കണ്ടോ?
കണ്ടു.എനിക്കൊത്തിരി ഇഷ്ട്ടമായി...
അവർ വല്ലിക്കയുടെ  ലാളനയിൽവളർന്നതാ ഇപ്പോളും അവരുടെ അടുത്താ കിടക്കുക എന്നെ തിരിഞ്ഞു നോക്കില്ല,,
അങ്ങിനെ വിഷമങ്ങളും സന്തോഷവും പരസ്പരം പങ്ക് വെച്ചും ആരാത്രി അവസാനിച്ചു പാതിരാ നേരത്ത് ഒന്ന് മയങ്ങി  
താമസിച്ചാണ് എഴുന്നേറ്റത്    സെബി ഭയന്നുംകൊണ്ട് ചാടി താഴെഇറങ്ങി
പേടി ഉണ്ടായിരുന്നു മനസ്സിൽ ,ഷെമീറിനാവട്ടെ വല്ലാത്ത ഒരു ഉന്മേഷം,അവൻ നിരാശയിൽ നിന്നും നിറമുള്ള സ്വപ്ന ലോകത്തേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു
മനസ്സിന് സന്തോഷം നിറഞ്ഞ അനുഭവങ്ങൾ അള്ളാഹു ഇപ്പൊഴെങ്കിലും തിരിച്ചു തന്നല്ലൊ....
അങ്ങിനെ ഊണൊക്കെ കഴിഞ്ഞു എല്ലാരും ഇരിക്കുമ്പോൾ ഉപ്പയും ഉമ്മയും മുറിയിൽ പോയി ഒരു കവറുമായിവന്നു
അതിൽ നിന്നും ഒരു പെട്ടിപുറത്തെടുത്തു എല്ലാരും ആകാംഷയോടെ നോക്കുമ്പോൾ ഉമ്മ ആ ബോക്സ് സെബിയുടെകയ്യിൽ വെച് കൊടുത്തു അവളെന്താണെന്നറിയാതെ ചുറ്റുപാടും നോക്കി  വല്ലിക്കാൻറെ ഭാര്യ അത് തുറന്നു ..അതിൽ നിറയെ സ്വർണ്ണം പല ഫാഷനും  അത് കണ്ട് സെബിയുടെ കണ്ണനിറഞ്ഞു
അത് മുഴുവൻ എല്ലാവരും അവളെ കൊണ്ട് ഇടിപ്പിച്ചു
നല്ല ഭംഗി ഉണ്ട് ഷെമീറിന്റെ ഭാര്യ ഒന്നുമില്ലാത്തവളല്ല . എല്ലാരെ പോലെയുംഒന്നിനും ഒരു കുറവും ഇല്ല  എല്ലാരുടെയും മുന്നിൽ വെച്ചുസെബി കരഞ്ഞു പോയി  അത് കണ്ട് എല്ലാവരും അവളെ ആശ്വസിപ്പിച്ചു  ക്കൂട്ടത്തിൽ ഷെമീറുംവലിസന്തോഷ വനാണ് എല്ലാരും അവനെ യാണ് ശ്രദ്ധിച്ചത്  ആദ്യ കല്യാണം കഴിഞ്ഞതിന് ശേഷം അവന്റെ സന്തോഷം കണ്ടിട്ടില്ല ഇന്ന് എല്ലാവരുടെയും കൂടെ ചിരിച്ചുംകളിച്ചും നിൽക്കുന്നു

അതു കണ്ട ഉപ്പയും അള്ളാഹുവെ നിനക്ക് സ്തുതിയെന്നു പറഞ്ഞു.
സെബി അതിനിടക്ക് സ്വർണ്ണം അത്യാവശ്യത്തിനുള്ളത് മാത്രമെടുത്തു ബാക്കി ഉമ്മയെ ഏൽപ്പിച്ചു
അങ്ങിനെ  ദിവസങ്ങൾ  കഴിഞ്ഞു  അണഞ്ഞു പോയതിരിനാളം ആളികത്തി തിരുമംഗലം തറവാട്ടിൽ
സെബിയുടെ  വീട്ടിലേക്ക് വിരുന്ന് പോകാനൊരുങ്ങി അവർ അവിടേക്കുള്ള വസ്ത്രം എടുത്തു 
നല്ലകളർ ഒരുഷർട്ട് കണ്ടപ്പോൾ സെബിഅതുഷെമീറിന് എടുത്തു അവൻ ഇട്ടുനോക്കിയപ്പോൾ നല്ല ഭംഗി.  ഷെമീറിന്  ആദ്യമായിട്ടാണ് ഇങ്ങനെ ഒരനുഭവം സാദാരണ ആദ്യ ഭാര്യയെയും കൂട്ടി ഷോപ്പിങ്ങിന്വന്നാൽ അവർക്കുള്ള. ഏറ്റവും വിലപിടിച്ചത് എടുക്കാനെ സമയം കാണു എന്നാലും  മതിയാകില്ല  ഇന്നിതാ ആദ്യം എനിക്ക് വേണ്ടി അതും എനിക്ക് ഇണങ്ങിയ എന്റെ ഇഷ്ട്ടം അറിഞ്ഞു എടുത്ത്തന്നിരിക്കുന്നു
ഇത്താത്ത മാരും പെങ്ങളും സെബിക്കെടുത്ത വിലകൂടിയ
തൊക്കെ മാറ്റി സാധാരണയുള്ളതു മാത്രം എടുത്തു എനിക്കിതൊക്കെ മതിയെന്നു പറഞ്ഞു .
അവർക്കതൊക്കെ പുതിയ അനുഭവം ആയിരുന്നു
അങ്ങിനെവിരുന്നു പോയി  അയൽപക്കക്കാരൊക്കെ   കാണാൻ വന്നു . അടുത്തുള്ള കുടുംബ വീടുകളിലെല്ലാം ഒന്നു കയറിയിറങ്ങി  മൂത്തപ്പാന്റെ വീട് ഇത്തിരി ദൂരെ ആയത് കൊണ്ട് ഇന്ന് നടന്നില്ല നാളത്തേക്ക് മാറ്റി  അവിടെ എത്തി ഉച്ച ഭക്ഷണം എല്ലാം കഴിഞ്ഞു മൂത്താപ്പയും മക്കളും ഹാളിലിരുന്നു കുശലാന്വേഷണങ്ങൾ നടത്തുമ്പോൾ
സെബിയുടെ വിശേഷങ്ങളറിയുകയായിരുന്നുമൂത്തുമ്മയും മരുമക്കളും,വിശേഷങ്ങൾ ചോദിച്ച അവരോടു അവൾക്ക് ഭർതൃ വീട്ടുകാരുടെ ഗുണങ്ങളെയും നന്മകളെയും പറഞ്ഞു മതിയാകുന്നില്ലായിരുന്നു എല്ലാം കേട്ട അവർ അല്ലാഹുവിനെ സ്തുതിച്ചു....
ഇതെല്ലാം കേട്ട മൂത്തുമ്മായുടെ മകൾ പറഞ്ഞു നിന്റെ പഴയ ഭർത്താവിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാമോ ? നിന്നെക്കാളും ഒരു സൗന്ദര്യ വതിയെആഗ്രഹിച അവനിപ്പോൾ ഒരു ഭ്രാന്തനെ പോലെയായി ഒരുസ്വസ്ഥതയും ഇല്ല  എന്നും വഴക്കും  വക്കാണവും ....അവൾ അവൾക്കു തോന്നിയപോലെ ജീവിക്കുന്നു ....എന്തായിരുന്നു കല്യാണം കഴിഞ്ഞ പുതുക്കത്തിൽ ,,,ഹൊ ഇത്രെം സുന്ദരിയെകെട്ടിയ അവന്റെ ഭാഗ്യമാണെന്നു പറഞ്ഞവരൊക്കെ ഇപ്പോൾ തലയിൽ കൈവെക്കുന്നു...
ഇതൊക്കെ കേട്ട് കൊണ്ടു നിൽക്കുകയായിരുന്ന ഷെമീറിനോട് മൂത്തമ്മ പറഞ്ഞു  മോനെ ഇതു അടുത്ത വീട്ടിലെ രണ്ടാം കല്യാണത്തെ കുറിച്ച് പരഞ്ഞതാ... അങ്ങിനെ അവനും ആ കഥകൾ മുഴുവൻ കേട്ട്
അവൾ അവനെയും കൂട്ടി മുറ്റത്തൊക്കെ ഒന്നുനടന്നു  അപ്പോളാണ് ഷെമീറിന്റെ ശ്രദ്ധയിൽ പെട്ടത്  ഷെമീറിന് പരിചയ മുള്ളഒരു മുഖം  സെബി അതാരാ നിനക്ക് അറിയോ
ഹും അവരെ പറ്റിയ ഇപ്പോൾ മൂത്തുമ്മയും അമ്മായിയും പറഞ്ഞത്
അവൻ അങ്ങോട്ട് തന്നെ ശ്രദ്ധിച്ചു അപ്പോളാണ് അവളുടെ മുഖം കണ്ടത് സൈനു
എന്റെ റബ്ബേ ഞാൻ ഇഷ്ട്ടപ്പെടാത്ത മുഖം
അവൻ മനസ്സിൽ ഓർത്ത് എനിക്കറിയും പോലെഇവർക്കറിയില്ലല്ലോ
തൽക്കാലം ഇവർ അറിയണ്ട എന്റെ ആദ്യ ഭാര്യയാണെന്ന് തടി തപ്പാം
അത് പോലെ സെബിയും ഓർത്തു എന്റെ ആദ്യ ഭർത്താവാണ്  ഇതിലെ കഥാ പാത്രമെന്നുഷെമീർക്ക അറിയണ്ട എന്ന്
അവിടെയൊക്കെ ഒന്ന്കറങ്ങി അവർ
മൂത്താപ്പാന്റെഅടുത്തെത്തി
അവർ യാത്ര പറഞ്ഞിറങ്ങുമ്പോൾ
മൂത്തുമ്മ  ഷെമീറിന്റെ കൈ പിടിച്ചു പറഞ്ഞു മോനെ എന്റെ മോളെ നല്ലോണം നോക്കണേ പാവാ ഒരു പാട് സഹിച്ചു ആ കയ്യിൽപിടിച്ചു മുഖത്തോട് വെക്കുമ്പോൾ മൂത്തുമ്മന്റെ കണ്ണ് നിറഞ്ഞിരുന്നു
അവർ ഇറങ്ങി.
ഇത്തരം യാത്രഷെമീറിന്റെ ജീവിതത്തിൽ ആദ്യമായിരുന്നു
അത്രയ്ക്ക് ഷെമീർ ആസ്വദിക്കുകയായിരുന്നു.
ഒരിക്കലും തിരിച്ചു കിട്ടില്ലെന്നു കരുതിയ എന്റെ ജീവിതം അല്ലാഹു തിരിച്ചു തന്നു അൽഹംദുലില്ലാഹ്.
ഇടക്ക് അവളൊരു കുട്ടിയായ് പതിനേഴിന്റെ പാലൊളിവായ കാമുകിയയ് കുഞ്ഞിപെങ്ങളായ് നല്ലൊരു ഭാര്യയായ്‌ഒരുമ്മയായ് അവൾ കൊഞ്ചിയുംകുസൃതി കളിച്ചും
നെഞ്ചിൽ ചാഞ്ഞു കിടന്നു സ്വപ്നം കണ്ടും അനുസരിപ്പിച്ചും അനുസരിച്ചും തഴുകി തലോടിയും തെറ്റുകൾ ചൂണ്ടി കാട്ടിയും അവളെന്നിൽ ഒരു മാലാഖയായ്പറന്നു വന്നു സ്നേഹത്തിന്റെ തീരത്ത് തിരമാലകൾ ക്കപ്പുറത്ത് മായാലോകത്തു സ്നേഹത്തിന്റെ മഴത്തുള്ളികളായ് ജീവിക്കുകയാണ് ഈ സന്തോഷത്തിൽ പങ്ക് ചേർന്ന
ഏല്ലാവർക്കും 
ഞങ്ങളുടെ സ്നേഹാശംസകൾ.
ശുഭം

സുബൈദഇസ്മയിൽ ഗുളികപ്പുഴ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്