ബട്ടർഫ്‌ളൈ

❤ബട്ടർഫ്‌ളൈ❤
ഫുൾ പാർട്ട്‌


              ഒരു വേനലവധിക്കാലം.....പൂക്കുന്നത്ത്  റഹീമാജിയുടെ വീട്.....

          കല്യാണം കഴിഞ്ഞു 2മാസം തികഞ്ഞപോയേക് ജോലി സ്ഥലത്തു വീടും വെച്ച് കൂടിയോൻഡ് റഹീമാജിയുടെ  ബന്തുക്കളാരും കൂടെയില്ല..

        ഭാര്യയും 4മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം.....

           """"പടച്ചോനെ.... ഇന്ന് ആരെയാണോ കണികണ്ടത്.... ഇത്രേം വലിയ പണി ജീവിതത്തിൽ കിട്ടിയിട്ടില്ല.... """"

       വളരെ സങ്കടത്തിൽ ചിന്താവിഷ്ടയായി ഇരിക്കുകയാണ്  ഷംന..... ഒരേയൊരു ഇക്കാക്ക ഷാഹി  ബൈക്ക് ആക്‌സിഡന്റിൽ പരിക്കുപറ്റി ഹോസ്പിറ്റലിലാണ്.... രാവിലെ ഓഫീസിൽ പോകുന്ന വഴി കാറുമായി കൂട്ടിയിടിച്ചു.... ഉമ്മയും ഉപ്പയും കേട്ടപാടെ ഹോസ്പിറ്റലിലേക് ഓടി.... വീട്ടിൽ ഷംനയും അനിയൻ ഷഹാനും അനിയത്തി ഷെഹ്‌മയും മാത്രേ ഒള്ളു....

         ഷാഹിക്ക് ആക്‌സിഡന്റായതിൽ വിഷമമുണ്ടേലും അതിലും വലിയ വിഷമത്തിലാ നമ്മുടെ നായിക.....

       കാരണം എന്താന്നു വെച്ചാ...... ജനിച്ചിട്ട് 18കൊല്ലം കഴിഞ്ഞെങ്കിലും ഇന്ന് ആദ്യായിട്ടാ വീട്ടിൽ തനിച്ചാവുന്നത്.... നേരത്തിനു ഫുഡ്‌ അടിക്കാൻ മാത്രം കിച്ചണിൽ കേറുന്ന ഷംനക്ക് ഇന്ന് മൂന്നു പേരുടെ വിശപ്പ് മാറ്റണം.....

        ആലോജിച്ചിട്ട് എത്തും പിടിയും കിട്ടുന്നില്ല..... ചോറ് മാത്രേ ഉമ്മാക്ക് ഉണ്ടാക്കാൻ ടൈം കിട്ടിയിട്ടൊള്ളു. അപ്പോയെക്കും ഹോസ്പിറ്റലിൽ നിന്ന് വിളി വന്ന്..... """"പടച്ചോനേ ന്റെ കുട്ടിനെ കാത്തോണേ... ""'  ന്നും പറഞ്ഞു മൂന്നു മക്കളേം വീട്ടിലാക്കി ഉപ്പന്റോപ്പം ഉമ്മ  പോയി....
       

         
          രാവിലെ ചായ കുടിച്ചത്  ടെൻഷൻ കാരണം ദഹിച്ചു ദഹിച്ചു വയറിനകത്തൂന്ന് മ്യൂസിക് കേൾക്കുന്നുണ്ട്.....

      സമയം 12 ആവാറായി.....  ഷംന ഇതുവരെ ഫ്രൂട്സൊക്കെ വെച്ച്  ഷെഹ്‌മക്കും ഷഹാനും കൊടുത്തു അഡ്‌ജസ്റ്റി.... ഉച്ചക്ക് ചോറിനു എന്തെടുത്തു കൊടുക്കും എന്നും ചിന്തിച്ചിരിപ്പാണ്...

        പ്ലസ് ടു റിസൽട്ടും കാത്തിരിക്കുന്ന ഷംന ഉമ്മ സഹായത്തിനു വിളിക്കുമ്ബോയൊക്കെ ഷെൽഫിൽ നിന്നും ബുക്കെടുത് വായിക്കാ ന്നും  പറഞ്ഞ് റൂമിൽ കേറിയിരിക്കും.

            വീട്ടിലെ സെർവന്റ് മറിയത്താക്ക് ഒരാഴ്ചയായിട്ട് ഡെങ്കിപ്പനി പിടിച്ചു കിടപ്പിലാ.,,,, രാവിലെ അടിച്ചുവാരാൻ പറഞ്ഞപ്പോ മറിയത്തനേം ഡെങ്കിപ്പനിയേം നൂറു വട്ടം പ്രക്രിയ താ.,,, അതിനുള്ള പണിയാണോ പടച്ചോ നേ ഇത്.,,,

           കടന്നൽ കുത്തിയ മുഖവുമായി ഷംന കിച്ചണിലേക്കു പോയി..... ഫ്രിഡ്ജിൽ തലേന്നുണ്ടാക്കിയ വല്ലോം ഇരിപ്പുണ്ടോ ന്ന് കണ്ണോടിച്ചു... വേവിക്കാത്ത പച്ചക്കറികളും ഫ്രൂട്സും  മാത്രേ കണ്ടോള്ളൂ....

       ഉമ്മാക്ക് വിളിച്ചുനോക്കാം...

         ഹലോ.... ഉമ്മാ....

      ഷംനു..... മോളെ.... ഷാഹി icu വിലാ....കൊയപ്പൊന്നും ഇല്ലെന്നാ ഡോക്ടർ പറഞ്ഞത്. മോള് പിന്നെ വിളിക്കിട്ട... ഡോക്ടർ വിളിക്ക്ണ്ട്....

         ഹലോ... ഉമ്മാ വെക്കല്ലി....

    ഉമ്മ ഫോൺ വെച്ച്....

    ഇനിയിപ്പോ എന്താ ചെയ്യാ.....

        ""ഷംനു ത്താ നിക്ക് ഓറിയോ ജൂസുണ്ടാക്കിത്തരി....."' ഷഹാനാണ്

       ടാ ഇയ്യിപ്പോ അല്ലെ ആപ്പിൾ തിന്നേ... അപ്പോയ്ക്ക് വിശന്ന.... ഇക്കാക്ക ഹോസ്പിറ്റലിൽ icu വിലാ... പോയി ദുആ ചെയ്യ് വേഗം സുഖ മാവാൻ....

          ഉം..... ന്നും പറഞ്ഞു തലയും തായ്തി അവൻ പോയി....

       കഴിച്ചിലായി... ആലോചിക്കാനേ ടൈം ഇല്ല... അതിനിടയില് ഓറിയോ ജൂസ്.....

           കഴിഞ്ഞ ദിവസം ഉമ്മ ഉണ്ടാക്കിയ ഓറിയോ ജൂസ് അടിപൊളിയെനു... നല്ല കട്ടപ്പാലും ഓറിയോ ബിസ്കറ്റും ഷുഗറും മിക്സ്‌ ചെയ്ത ജൂസ്... കുടിച്ചപ്പോ ഒടുക്കത്തെ ടേസ്റ്റ്.ഇതെന്തോന്നാ ജൂസെന്ന് അറിയാണ്ട് ചോദിച്ചുപോയി.....അതുപകാരമായി വൈകീട്ട് ഇന്ന് അതുവെച്ച് അഡ്ജസ്റ്റാം  ....

       ഇപ്പൊ വെണ്ടക്ക എങ്ങിനാ കറിവെക്കുന്നെന്ന് യൂറ്റൂബിൽ അടിച്ചു നോക്കാം....

        ഒരുപാട് വെണ്ടക്ക റെസിപ്പീസ് ഉണ്ട്....കുറെ നോക്കിയപ്പോ ഉമ്മ ഉണ്ടാക്കുന്ന പോലുള്ളത് കണ്ടു..... ടേസ്റ്റും അതുപോലെ ആയാൽ മതിയാർന്നു.....

        ആദ്യം വേണ്ടതൊക്കെ റെഡിയാക്കാം.... തക്കാളി വെളുത്തുള്ളി, ഇഞ്ചി, മുളക്, കറിവേപ്പില, ഉപ്പ്, മഞ്ഞൾ പൊടി....

       അള്ളോഹ് മഞ്ഞൾ പൊടി എവിടാ..... കുറെ തപ്പിയപ്പോ 3 ടിൻ കിട്ടി.... ഇതിൽ മഞ്ഞൾ പൊടി എങ്ങിനെ കണ്ടുപിടിക്കും....

          ഉമ്മാനോട് ചോദിക്കല്ലാണ്ട് വേറെന്തു ചെയ്യും....

         """ഹലോ..... ഉമ്മാ.... ഈ റോസ് മൂടിയുള്ള ടിൻ ആണോ നീല മൂടിയുള്ള ടിന്നാണോ മഞ്ഞൾപൊടിയുടെ... """

          ഇങ്ങോട്ടെന്തെങ്കിലും പറയുന്നെന് മുന്നേ ഒറ്റ ശ്വാസത്തിൽ  ചോദിച്ചു.....

           ഹാ... ഇയ്യെന്താ ഉണ്ടാകണേ....

      വെണ്ടക്ക...

   
         ""അതുവേണ്ട.  തക്കാളികറി ഉണ്ടാക്കിയാൽ മതി. അതാ എളുപ്പം...  മുട്ട ഫ്രിഡ്ജിൽ ഉണ്ട്.അതും പൊരിച്ചിട്ട് ചോറു തിന്നോണ്ടു....ഗ്യാസ് ഓൺ ആക്കുമ്പോ ശ്രദ്ധിച്ചോട്ടോ... പിന്നെ മഞ്ഞൾപൊടി നീല മൂടിയാ.... രണ്ടു തക്കാളിയും ഒരു മുളകും ഇട്ടോണ്ടു.... വെളിച്ചെണ്ണ ടിൻ വെള്ളം പോലുള്ളതാ... മഞ്ഞ കളറിലുള്ളത് ഓയിലാട്ടോ. അതെടുക്കണ്ട....

         ആഹ്... അതെനിക്കറിയാ.....ഉമ്മാ പിന്നെ ഈ കറുത്ത കടുകില്ലേ അതെവിടാ....

          അതവിടെ നോക് ഷംനു..... ഞാൻ വെക്ക....

കുരുകുരു കടുക് കിട്ടി....

            ഇപ്പോഴാ സമാദാനമായെ..... ഈ ഉമ്മ ഒരു സംഭവം തന്നെ....

          ആദ്യമായിട്ട് ഷംന തക്കാളിക്കറിയും ഓംലെറ്റും ഉണ്ടാക്കി.... ചോറു തിന്നുമ്പോ എന്തോ ഒരു സ്വരച്ചേർച്ചയില്ല..... മഞ്ഞൾപൊടി ഇത്തിരി കൂടിപ്പോയി.... ഓംലെറ്റിൽ ഉപ്പും കൂടി... ... എന്നാലും സ്വയം ഉണ്ടാക്കിയതല്ലെന്ന് വെച്ച് അഡ്ജസ്റ് ചെയ്തു. കുട്ടികൾ ഒന്നും പറയാണ്ട് കഴിച്ചും പോയി.....

             ഹോസ്പിറ്റലിൽ നിന്ന് അന്ന് പോരാൻ ഉപ്പക്കും ഉമ്മക്കും പറ്റിയില്ല.... രാത്രി മക്കൾക്ക്‌  കൂട്ടുകിടക്കാൻ അടുത്ത വീട്ടിലെ നബീസുമ്മനിം മോളെയും ഉമ്മ ഫോൺ വിളിച്ചു ഏർപ്പാടാക്കി....

            ഇശാ നമസ്കാരം കഴിഞ്ഞു ചോറും തിന്നു കിടക്കാൻ നേരത്താ അവര് വന്നത്.... നബീസുമ്മ നേരെ കിച്ചണിൽ കയറി ചോറൊക്കെ എടുത്തു ഫ്രിഡ്ജിലൊക്കെ വെക്കുമ്പോ ഷംനു നോക്കിനിന്നു....."ഉമ്മ പറഞ്ഞേല്പിച്ചതാ... ന്നാ വരി കിടക്കാം...

ഒരുമിച്ചു ഒരു റൂമിലാണ് എല്ലാരും കിടന്നത്...
         ഷംനക്    കിടന്നിട്ടു ഉറക്കം വരുന്നില്ല.... നാളെ എന്തു ചെയ്യും എന്ന ആലോചന അവളിലൊരു പേടി വരുത്തി.....

          ഉമ്മ ഇങ്ങിനാവുമോ...

        ഞാൻ രാവിലെ ദോശ കണ്ടാൽ ഇന്ന് പുട്ട് ഉണ്ടാക്കിക്കൂടെ ന്ന് ചോദിക്കും പുട്ട് കണ്ടാൽ ഇഡ്ഡലി ഇല്ലേ ന്ന് ചോദിക്കും..... അപ്പൊ ഉമ്മ പറയും ഇന്നലെന്നെ പറയണ്ടേ ന്ന്..... എനിക്കിപ്പോയാ അത് തിന്നാൻ തോന്നിയെ എന്നൊക്കെ പറഞ്ഞു ഞാൻ കഴിക്കാതിരിക്കും.... ഉമ്മ വേഗം എനിക്ക് വേണ്ടത് കോളേജിൽ പോകുമ്പോയേക് റെഡിയാക്കിയിട്ടുണ്ടാകും... എത്ര കഷ്ട്ടപ്പെട്ടാവും ഉമ്മ ഇതൊക്കെ തലേന്നുതന്നെ റെഡിയാക്കണെ.....ന്നിട്ടും ഞാൻ രാവിലെ വീണ്ടും കഷ്ട്ടപ്പെടുത്തും.... പാവം ആണ് ഉമ്മ...  ഞാനതൊന്നും ആലോചിച്ചിട്ടേ ഇല്ല.... ഇനി അങ്ങിനൊന്നും ചെയ്യൂല.... മനസ്സിൽ പ്രതിജ്ഞയെടുത്തു മെല്ലെ ഉറക്കിലേക് വഴുതി വീണു.....

               നബീസുമ്മ വിളിച്ചപ്പോയ എണീറ്റത്. സമയം 5 ആയിട്ടുള്ളു.... എന്തിനാ ഇത്ര നേരത്തെ നീക്കണേന്ന് ചോദിച്ചപ്പോ ബാങ്ക് കൊടുത്തു... ഞങ്ങൾ വീട്ടിൽക് പോകുവാ. വാതിലടച്ചോളൂട്ടോ എന്നും പറഞ്ഞു അവരിറങ്ങി.....
         ചില ആളുകൾക്ക് അവരുടെ വീട്ടിൽ നിന്ന് മാറിയാൽ നില്കാൻ പറ്റില്ല.... അതുകൊണ്ട് ആവും നേരം വെളുക്കാൻ കാത്തിരിക്കാണ്ട്  പോയെ...
ടോർച്ചിന്റെ വെളിച്ചം കണ്ണെത്തും ദൂരെ മറയും വരെ ഷംനു അവര് പോകുന്നതും  നോക്കിയിരുന്നു......

                നിസ്കാരം കഴിച്ചു കുറച്ചു നേരം ഒന്ന് കിടന്നു.... പ്രാർത്ഥന കഴിഞ്ഞാൽ കോളേജില്ലാഞ്ഞാൽ 10മണിക്ക് എഴുന്നേൽക്കുന്ന ഷംനു ഞെട്ടിയുണർന്നു നോക്കിയപ്പോ ആറര ആയിട്ടുള്ളു...... ഗാഢ നിദ്രയിൽ പോയിവന്ന ഫീലിംഗ്........

         മനസ്സിൽ ചിന്താഭാരം കൂടുമ്പോ ഉണ്ടാകുന്ന പ്രതിഭാസം...... ടെൻഷനുകളൊന്നും ഇല്ലാണ്ടിരുന്നാലേ നിദ്രദേവി പോലും കടാക്ഷിക്കൊള്ളൂ.....

           ഉണർന്നു കിടന്നു രാവിലെ പൂരി ഉണ്ടാക്കാമെന്ന് ഉറപ്പിച്ചിട്ടാണ് എണീറ്റത്.... ഫോൺ ബെല്ലടിക്കുന്നു. നോകുമ്പോൾ ഉമ്മയാണ്....

            ""ഹലോ.... ഷംനു.... എണീറ്റാ..... "

       

        "ആഹ്.. ഉമ്മാ ഉറക്കം വര്നില്ല.... '"

      """ഉപ്പ രാവിലെ അങ്ങട് പോരാൻ നിന്നതാ.... ഇന്ന് ഒരു ഓപ്പറേഷൻ ഉണ്ടേലോ പോരാൻ പറ്റൂല.... ഇങ്ങള് കടേന്ന് ബ്രെഡ്ഡും ജാമും കൊണ്ടൊന്നു ചായ കുടിച്ചോണ്ടു.... ""

        ആഹ്... ആയിക്കോട്ടെ.... ഉമ്മ ഇങ്ങളിങ്ങാട്ട് വെരി.... നിക്ക് പേടിയാവുണ്ട്.... ഇടറുന്ന ശബ്ദത്തിൽ ഷംന പറഞ്ഞൊപ്പിച്ചു....

  ""'" ഇജ്ജ് പേടിക്കണ്ട...ചായകുടിച്ചിട്ട് ഇങ്ങട്ട് പോര.... സമദ് കാക്കാന്റെ ഓട്ടോ വിളിച്ച മതി.....

      ഹോസ്പിറ്റലിലെത്തി ഉമ്മയെ കണ്ടപാട് ഷംന കെട്ടിപ്പിടിച്ചു കരഞ്ഞു.... 24മണിക്കൂർ വീട്ടിൽ ഒറ്റക്കായപ്പോയേക് താനനുഭവിച്ച ടെൻഷൻ കൊണ്ടാവണം....
       ഷാഹിക്കയെ റൂമിലേക്ക്‌ വൈകിട്ടു കൊണ്ടുവന്നു... രണ്ടു കാലിനും എല്ലിന് പൊട്ടുണ്ട്....
     കണ്ടപാട് ഉമ്മ കരച്ചിൽ തുടങ്ങി.... ഉമ്മയുടെ കണ്ണുനീർ കണ്ടപ്പോ 3മക്കളും ഒരുമിച്ചു കര യാ....

 രണ്ടുമാസം കാലും നീട്ടി റെസ്റ്റെടുത്തൽ തീരാവുന്ന പ്രോബ്ലം ഒള്ളു സൽ‍മ... ഇയ്യിങ്ങനെ കരഞ്ഞു ഓനേം കുട്ടികളീം വെഷമിപ്പിക്കല്ലേ.....

      അന്നത്തെ ദിവസം രാത്രി നാസ്തയും കഴിച്ചാണ് വീട്ടിൽക് വന്നത്... ഉപ്പയും കൂടെയുണ്ടായോണ്ട് ഷംനക്ക്‌ ആശ്വാസമായി.. .

           പിറ്റേന്ന് ഉപ്പ കിച്ചണിൽ ഡ്യൂട്ടി ഏറ്റെടുത്തോണ്ട് നെഞ്ചിൽ നിന്നൊരു വല്ലാത്ത ഭാരമൊഴിഞ്ഞ ഫീലിങ്ങായിരുന്നു ഷംനക്ക്....

         വൈകിട്ടു ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജും വാങ്ങി ഉമ്മ വന്നപ്പോ പെരുന്നാൾ നിലാവ് ഷംനയുടെ മനസ്സിലും മുഖത്തും ഉദിച്ചിരുന്നു....

         """ ന്നാലും ഷംനു  ഇയ്യെങ്ങിനാടി ഗ്യാസ് കത്തിച്ചത്..... ""'എനിക്ക് ആക്‌സിഡന്റ് പറ്റിയതിന്  അനക്ക് നല്ല പണികിട്ടീലോ ന്ന് ആലോജിച്ചിട്ട് വേദനപോലും മറന്നു ചിരിച്ചുപോയി..... ഹഹഹഹ.... "'''

        ഇക്കാക്കാന്റെ കമന്റ് ഇഷ്ടാവാത്തോണ്ട് മുഖം വീർപ്പിച്ചു... ""നിന്റെ നാവിന്റെ എല്ലാർന്നു പോട്ടേണ്ടിയിരുന്നെ ന്നും പറഞ്ഞു ഷംനു.

             "" അന്റെ രണ്ടു വയസിനു  ഇളയതല്ലേ ഫാതിയുടെ മോള്....സ്കൂൾക് പോകുമ്പോയേക് അടിച്ചുവാരി തുടച്ചു, അലക്കി,അവൾക്കും അനിയനും കൂട്ടാനുണ്ടാക്കി ടിഫിൻ ബോക്സിലാക്കും.... അന്യന്റെ വീട്ടിൽക് പോകണ്ട പെണ്ണാ... ഇയ്യെന്നാ ഇതൊക്കെ പഠിക്കുവാ.... """"

          ""' അതിന്റെ ഉമ്മച്ചി..... ഫാത്തിതക്ക് ജോലിക്ക് പോകണം.... അപ്പൊ അഫിന്റെ സാഹചര്യം അങ്ങിനാണ്.....

     അതായത് ഉമ്മച്ചി സാഹചര്യം ആണ് മനുഷ്യനെ നന്നാക്കുന്നതും ചീത്തയാക്കുന്നതും... ഉദാഹരണത്തിന് ന്റെ ക്ലാസിലെ ശിഖ... അവളുടെ അമ്മ കിടപ്പിലായപ്പോ  എല്ലാ ജോലിയും ചെയ്തു അമ്മക്കുള്ള ചോറും കഞ്ഞിയും അമ്മക്ക് എടുത്തു കഴിക്കാൻ പറ്റുന്നിടത് വെച്ചിട്ടാ ക്ലാസിൽ വന്നിരുന്നേ..... അച്ഛന് ജോലിക്ക് പോകുമ്പോ ടിഫിനും കൊടുത്തുവിടും..... ഇപ്പൊ അവളുടെ അമ്മക്ക് സുഖമായി.... എല്ലാ ജോലിയും അമ്മതന്നെയാ ചെയ്യുന്നേ.... അവളിപ്പോ എപ്പോഴും ഫോണിൽ കളിചോണ്ടിരിക്കുവാ....

             അപ്പൊ ഇങ്ങള് പറി.... സാഹചര്യം അല്ലെ വില്ലൻ.... അല്ലാണ്ട് ഞാനാണോ.....

     മകളുടെ ശാസ്ത്രീയ വിശകലനം കേട്ടു ഉമ്മയും ഉപ്പയും ഇക്കാക്കയും കണ്ണും തള്ളി ഇരുന്നുപോയി.....

              """ഷംനു.... ഇയ്യ് പറഞ്ഞത് ശെരിയാ..... ഇനി അന്റെ സാഹചര്യം ഞാനൊന്നു മാറ്റി നോക്കട്ടെ... നന്നാവുമോ എന്നറിയാലോ..... """,

          അതിനുമ്മച്ചി ഞാൻ കേടായിട്ടൊന്നുല്ല്യ നന്നാക്കാൻ.....ന്നാലും നിക്കിനി ഒന്ന് പാചകം പഠിക്കണം....  """"

        """അള്ളാ...പുറത്തിറങ്ങി വല്ല കാക്കയും മലർന്നു പറക്കുന്നുണ്ടോന്ന് നോക്കി ഉപ്പച്ചി..... """

         ""  ഇയ്യോളെ കളിയാക്കല്ലേ ഷാഹിയെ.... അനുഭവത്തീന്ന് പഠിച്ച പാഠം ആയോണ്ട് ഓള് പടിക്കെന്നെ ചെയ്യും... നോക്കിക്കോ.... """

       """അങ്ങനെ പറഞ്ഞോടിക് ഉപ്പച്ചിയെ....ഞാൻ ഉണ്ടാക്കുന്ന ചായ ഫസ്റ്റ് ഇക്കാക്ക് തരണ്ട്... ന്നിട്ട് കളിയാക്കാൻ വന്നോണ്ടു.... """

             ""ഹഹഹഹ...... ഇനിക്ക് ചിരി നിർത്താൻ പറ്റണില്ല..... ഇയ്യ് ചായുണ്ടാക്കീട്ട് ഞാൻ കുടിക്കുവോ ഷംനു..... ""'

          നാളെ മുതൽ ഞാൻ പുതിയൊരു ജീവിതം തുടങ്ങേണ്.... ഉപ്പച്ചി, ഉമ്മച്ചി.. ന്നെ അനുഗ്രഹിക്കണം..... ഇക്കാക്ക് ഷംന ആരാന്നു ഞാൻ കാണിച്ചു തരാട്ടാ....

            വക്കിലല്ല പ്രവർത്തിയിലാ കാര്യം..... നിങ്ങളെല്ലാരും എന്നെക്കുറിച്ച് അഭിമാനം കൊള്ളുന്ന ഒരു ദിവസം വരും... ഇത് ഷംനുവ പറയുന്നേ....

           എന്നാലൊന്ന് കാണണല്ലോ.... അന്റെ പ്രവർത്തി......

             കാണാം....

ഷംനയുടെ പ്രതിജ്ഞ എത്രത്തോളം സത്യമാവുമെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ഉമ്മയും ഉപ്പയും....

                അപ്പൊ നമ്മക്കും      കാത്തിരുന്നു കാണാം.....

                             
 ബട്ടർഫ്‌ളൈ 🦋

     ഭാഗം... 2

                പതിനാലാം രാവ് തോൽക്കുന്ന മൊഞ്ചോടെ സ്വപ്നലോകത്ത് പാറിക്കളിച്ച ഷംനുവിന് അലാറത്തിന്റെ മണിയടിശബ്ദം വിരക്തിയാണ് സമ്മാനിച്ചത്....

       മനസ്സില്ല മനസ്സോടെ എണീറ്റു പ്രാഥമിക കർമവും കഴിഞ്ഞു പ്രയർ ഹാളിലെത്തിയ അവളെ ഉമ്മ സലാം കൊണ്ട് വരവേറ്റു.....

           പതിവിൽ കവിഞ്ഞ ഒരു പുഞ്ചിരി ഉമ്മയിൽ കണ്ടപ്പോഴാണ് ഷംനുവിന്റെ തലയിൽ ലൈറ്റ് കത്തിയത്.....

        """പുല്ല്.... ഒടുക്കത്തെ പ്രതിജ്ഞയൊന്നും വേണ്ടാരുന്നു.... ഉറക്കം മാടിവിളിക്കുന്നുണ്ട്..... ഉമ്മയില്ലാത്തോണ്ട് രണ്ടുദിവസം 10മണിവരെ ഉറങ്ങാൻ പറ്റാത്ത ക്ഷീണവും.....

           പ്രാർത്ഥന യൊക്കെ കഴിഞ്ഞു ഉമ്മയുടെ പിറകിൽ കിച്ചണിലേക്.......

          """ഇന്നാ ഐശ്വര്യായിട്ട് ബിസ്മിയും ചൊല്ലി ആ കെറ്റിലിൽ ചായക്ക് വെള്ളം വെച്ച് തുടങ്ങിക്കോ..... ""'

          ശോകമൂകമായ വധനത്തോടെ ഷംനു കെറ്റിലിൽ വെള്ളം വെച്ചു...ഉമ്മയോട് ചോദിച്ചുകൊണ്ട് ചായപ്പൊടിയും പഞ്ചസാരയും ഒക്കെ ചേർത്ത് ചായറെഡിയാക്കി ഇക്കാക്കക്കും ഉപ്പക്കും കൊണ്ടുപോയി കൊടുത്തു.......

          """'ചായ കൊള്ളാലോ.... ഇയ്യെന്നെയാണോ ഉണ്ടാക്കിയെ ഷംനുട്ടി.... """

     
     """" കളിയക്കൊന്നും വേണ്ട.... ചായ ഒരു തുടക്കം മാത്രം..... കാണാനിരിക്കുന്നേയുള്ളു..... ഇക്കാക്ക... വെക്കേഷൻ തീരുന്ന മുൻബ് ഞാൻഅടിപൊളി കുക്ക് ആവും.... നോക്കിക്കോ.....

        ""ഉവ്വുവ്വേ... നോക്കാം.... ""

        ഇക്കാക്കയുടെ മുന്നിൽ തോറ്റുകൊടുക്കാൻ ഭാവമില്ലാത്തോണ്ട് ഉറക്കത്തെ ദൂരെ കളഞ്ഞു വാശിയേറിയ ചുവടോടെ ഷംനു കുച്ചനിലേക് നടന്നു....

         പുട്ടും കടലക്കറിയും ആണ് ഉമ്മിയുടെ അന്നത്തെ  സ്‌പെഷൽ...

           പുട്ടുപൊടിയിൽ വെള്ളം ഒഴിച്ചു ഉതർത്താൻ പറഞ്ഞപ്പോ കയ് പാത്രത്തിൽ തൊട്ടതും അവൾ തിരിച്ചു വലിച്ചു....

        """ഉമ്മച്ചി... ഇത് കയ്യിൽ ഒട്ടിപ്പിടിക്കുന്നു.... ""

       പിന്നെങ്ങനാ പുട്ട് ഉണ്ടാക്കണേ.... മര്യാദക്ക് ഇങ്ങിനെ ഉതർത്തിക്കൂട്....എന്നാലേ പഠിക്കാൻ പറ്റുള്ളൂ.... അല്ല.. പടിക്കണ്ടെങ്കിൽ ഇങ്ങട്ട് മാറ്.. ഞാൻ ചെയ്തോളാം.....

       """ഇങ്ങള് ചൂടാവല്ലി ഉമ്മച്ചീ..... ഞാൻ പാചകത്തിൽ ഡിഗ്രി എടുത്തിട്ട് വന്നതല്ലല്ലോ..... കോഴ്സിന് ഒന്നാം ക്ലാസ്സിൽ ചേർന്നിട്ടല്ലേയുള്ളു.....ഇങ്ങള് സബൂറാക്കി...  """"

       ആഹ് ഇജു പറഞ്ഞത് ശെരിയാ..... ഞാനീ അടുക്കളയിൽ കേറിയത് കല്യാണം കഴിഞ്ഞ ശേഷാ.... കല്ല്യാണപ്പിറ്റേന്നന്നെ നിന്റെ വല്ലിമ്മ എന്നെ അടുക്കളയിലാക്കി അയലത്തെ വീട്ടിൽക് പോയി.... പത്തിരി ഉണ്ടാക്കാനുള്ള പൊടി എടുത്തു തന്നിട്ടാ പോയത്..... വീട്ടിലാണെങ്കിൽ ഞാൻ അല്ലെ മൂത്ത മരുമകൾ..... ഉപ്പാന്റെ പെങ്ങന്മാരൊക്കെ കല്യാണം കഴിഞ്ഞ ക്ഷീണം കൊണ്ട് പോത്തുപോലെ കെടന്നുറങ്ങാ..... പൊടി കയ്യിലും പിടിച്ചു ഞാൻ പകച്ചുനിന്നു.... ഉമ്മ കാട്ടണത് കണ്ട ഓര്മയുണ്ടെന്നല്ലാതെ ചെയ്‌തുനോക്കി ശീലും ഇല്ലല്ലോ..... പിന്നെ ഞാനെന്തൊക്കെയോ കാട്ടി പൊടിയൊക്കെ വാട്ടി കൊയച്ചു....കൊയച്ചിട്ട് അങ്ങട് എത്രായിട്ടും ശെരിയാകനില്ല..... കുറച്ചൂടെ വെള്ളം ആക്കി കൊയച്ചു ഒരുവിധം പത്തിരി ആക്കി..... ആ പത്തിരി തിന്നിട്ട് അന്റെ ബല്ലിമ്മ പറഞ്ഞത് ഞാനിപ്പളും മറന്നിട്ടില്ല....

        ""ഇതെത്ത ഇങ്ങിനെ ഒണങ്ങിക്കൂണ്ട്....പത്തിരി ഇണ്ടാക്കാൻ അറീലെങ്കിൽ അതുപറഞ്ഞാൽ പോരെ.... അന്റെ പെരീന്ന് കയ്യും കഴുകി തിന്ന പോലെ ഇബടന്നും ആവാന്ന പൂതിയെങ്കിൽ മനസ്സിൽ വെച്ചാളാ... നേരാം ബണ്ണം ഉണ്ടാക്കിക്കൊണ്ടു.... ഇല്ലേൽ ഈ പാത്തു ആരാന്ന് ഇയ്യറിം...... """"

         ആ... ന്നും പറഞ്ഞു ഒറ്റപ്പോക്കെന് ബല്ലിമ്മ.... ഇന്നോർക്കുമ്പോ ചിരിവരും..... അന്ന് കണ്ണിൽ കണ്ണീരോണ്ട് ഒന്നും കാണാൻ പറ്റീനില്ല.....
                  ഒന്നും പറഞ്ഞു തരാനും സഹായിക്കാനും ആരും ഇല്ലെനി.... കുറ്റം പറയാൻ നാത്തൂന്മാർക്കുംവല്ലിമ്മക്കും  നൂറുനാവും....
           

         രണ്ടു മാസം മാത്രേ ബെല്ലിമ്മാന്റൊപ്പം നിന്നിട്ടുള്ളു എങ്കിലും ഞാൻ ഇയ്യ് പറഞ്ഞ ഡിഗ്രി അവിടുന്ന് സ്വയം പഠിച്ചെടുത്തിനു...

       

      ആരും എല്ലാം തികഞ്ഞിട്ടല്ല അടുക്കളയിൽ കേറാ... ഉണ്ടാക്കി ഉണ്ടാക്കിയെന്നെ പടിക്കൊള്ളു.... ആദ്യക്കെ ഉപ്പും മുളകും കൂടിയും കൊറഞ്ഞും ഇരിക്കും.... പിന്നെ കൊറേ കഴിയുമ്പോ ശെരിയായിക്കോളും..... അത് മറ്റുള്ളോർ മനസ്സിലാക്കണം.... ന്റെ സ്ഥിതി അതല്ലെനി.... ഉണ്ടാക്കുന്നത് നന്നായില്ലെങ്കിൽ കുറ്റം പറയാ ന്നല്ലാതെ ഇങ്ങിനെ ഉണ്ടാക്കിയാൽ മതിയെന്ന് ആരും പറഞ്ഞില്ല.....

        അനക്ക് പറഞ്ഞുതരാൻ ഞാനുണ്ടല്ലോ.... മടിക്കാണ്ടങ്ങു ചെയ്തൂട്... ഒക്കെ ശെരിയാകും.... നന്നായാലും ഇല്ലെങ്കിലും നമ്മളെന്നെ അല്ലെ കഴിക്കാൻ....
     

       ഉമ്മ ഒന്നൂടെ കാണിച്ചുകൊടുത്തു.....

           ആദ്യം കുറച്ചു ബുദ്ധിമുട്ടിയെങ്കിലും പിന്നെപ്പിന്നെ ഷംനക്ക് കുക്കിങ് ഒരു ഹരമായി. ...

         രണ്ടുമാസത്തെ വെക്കേഷൻ കൊണ്ട് പാചക റാണിയായി വാക്ക് പാലിച്ചതിനു ഇക്കാക്ക ഷംനക്ക് മുന്നിൽ മുട്ട് മടക്കി....

         ഉമ്മയുടെ ഐറ്റംസൊക്കെ പഠിച്ചെടുത്തപ്പോ പരീക്ഷണ കാലമായിരുന്നു.... യൂട്യൂബിൽ കയറി ഓരോന്ന് ട്രൈ ചെയ്യും.... ഇക്കാക്കയും ഉപ്പയും ഉമ്മയും കട്ടസപ്പോർട്ടും....

        ഒരു കൊച്ചു സ്വർഗത്തിൽ പൂമ്പാറ്റയായി അവളങ്ങിനെ പാറിനടന്നു.....

----------------------------------------

          സ്വപ്നങ്ങൾക്ക് ചിറകു മുളച്ചു അനിയന്ത്രിതമായി പാറിനടക്കാൻ വർണ്ണ വിസ്മയങ്ങൾ തീർത്ത കലാലയ മുറ്റം......

         ഡിഗ്രിക്ക് ജോയിൻ ചെയ്യുന്ന ദിവസമാണിന്ന്..... ബെസ്റ്റ് ഫ്രണ്ട്സും ഷംനയുടെ കൂടെയുണ്ട്..... റാഹിമയും നിഹാലയും.....

         സ്കൂൾ കാലത്ത് തൊട്ടേ മൂന്നുപേരും ചങ്ക് ഫ്രണ്ട്സാണ്..... കോളേജിൽ ഒരുമിച്ചുകിട്ടാൻ ഒരു കോഴ്സ് തന്നെ തെരഞ്ഞെടുത്തു ഒരുമിച്ചു കൊടുത്തതാ.... ഭാഗ്യത്തിന് അലോട്ട്മെന്റിൽ മൂന്നിനും ഒരു കോളേജിൽ തന്നെ കിട്ടി.... കുറച്ചു ദൂരെയാണ് കോളേജ്. ഒരു ഒന്നര മണിക്കൂർ യാത്രയുണ്ട്....അതിന്റെ ത്രില്ലിലാ മൂവരും.... പ്ലസ് ടു വരെ വീടിനടുത്തുള്ള ഹയർ സെക്കൻഡറിയിൽ പഠിച്ചതിനാൽ വീട്ടുകാരുടെ കണ്ണ് എപ്പോഴും അവരുടെ അടുത്തുതന്നെ ഉണ്ടാർന്നു....  ചുരുക്കിപ്പറഞ്ഞാൽ ഒന്ന് തുമ്മിയാൽ വീട്ടിലറിയുന്ന അവസ്ഥ....  കൂട്ടുകാരികളുടെ വീരസാഹസിക പ്രണയ കഥകൾ കേൾക്കാനല്ലാതെ അനുഭവിക്കാൻ സ്കൂളിലെ സൗന്ദര്യ റാണിമാർക്ക് യോഗം കിട്ടിയിരുന്നില്ല....

           നവാഗതരെ ഇതിലെ ഇതിലെ......

കൗതുകത്തോടെയും അതിലേറെ സന്തോഷത്തോടെയും  കലാലയ മുറ്റതേക്.....


       വരവേൽപ് കഴിഞ്ഞു ക്ലാസിലേക്കു കയറി മൂന്നുപേരും ഒരു ബെഞ്ചിൽ തന്നെ സ്ഥാനമുറപ്പിച്ചു.......

           ഫസ്റ്റ് ഡേ കൊയപ്പമൊന്നും ഇല്ലാണ്ട് പരിചയപ്പെടലിലും മറ്റുമായി ഒതുങ്ങി.....

           തിരിച്ചുപോരാൻ ബസ് കാത്തുനില്കുമ്പോഴാണ് കുട്ടികളുടെ ഇടയിൽ നിന്നും കോളേജിലെ റാഗിങ്ങിന്റെ  വീരസാഹസിക കഥകൾ കേൾക്കുന്നത്..... റാഗിംങ്‌  എന്ന് കേട്ടപ്പോയെ മൂന്നും ചെറുതായൊന്നു പേടിച്ച മട്ട...

               ആഹ്.... വരുന്നിടത്തു വെച്ചു കാണാം..... തോറ്റു പിന്മാറാനല്ലല്ലോ വന്നത്..... മനസ്സിൽ ദൃഢ നിശ്ചയത്തോടെ മൂവരും മുന്നോട്ട്.....

         വീട്ടിലെത്തിയപ്പോ 6 മണി ആയിട്ടുണ്ട്....

         """"ഷംനു ദൂരം ഒരുപാടിണ്ടല്ലേ.... നിനക്കു ബസ്സിൽ  യാത്ര ചെയ്തിട്ട്  ക്ഷീണമുണ്ടോ...... """"

          ഇല്ലുമ്മ.... ഇതൊക്കെ ഒരു രസല്ലേ....

          "" ആ രസക്കെ തന്ന... അനക്കത് ശീലല്ലാത്തല്ലേ... അല്ല കോളേജിൽ ആരെങ്കിലും ഇങ്ങളെ ഉലദ്രവിച്ചീനോ.... ""

      ഹേയ്..... അവിടെന്താ ദുർഗുണ പരിഹാര പാഠശാല ആണോ ഉപദ്രവിക്കാൻ..  

          ""അതല്ലെടി....മ്മളെ ഫസി കോളേജിൽ പോയ അന്ന് ഓളെ  ആരൊക്കെയോ റാഗിങ്ങാന്നും പറഞ്ഞു കയ്യിൽ കേറിപിടിചിട്ട് ഓള് കോളേജിക്ക് പോകുന്നില്ലന്നും പറഞ്ഞു നിർത്തീലെ.... അതുപോലെ ആരേലും ഉണ്ടേനോ..... """

       ഓഹ്.... അങ്ങിനെ... ഇന്ന് ഒന്നും ഉണ്ടായൊന്നും ഇല്ലുമ്മ....  പിന്നെ ന്നെ ആരേം പിടിക്കാൻ വന്നാ ഞാൻ ഓന്റെ മോന്തക്കിട്ട് കൊടുക്കും.... അല്ലാണ്ട് കോളേജ് നിർത്തതൊന്നുല്ല്യ.....

       ""  ആ.... ഇയ്യൊലത്തും...... അതിനനക്ക് ദൈര്യണ്ടോ..... ആരേലും അന്നെപ്പിടിച്ച ഇജവിടെന്നെ പേടിച്ചു മുള്ളും..... """"

       

        മ്മാ.... ഇതോക്കി.... ഈ ഷാഹിക്ക പേടിപ്പിക്കണ്.....

         """ അനക്ക് വല്ല്യ ധൈര്യല്ലേ.... പിന്നെന്തിനാ പേടിക്കണ്ടു.... """

            ഉപ്പാ.... അങ്ങിനെല്ലേ പറയാ..... എനിക്ക് ധൈര്യം തരുന്നേനു പകരം മുള്ളും ന്നൊക്കെ പറഞ്ഞാൽ....

            """    അനക്ക് അന്നെ വിശ്വാസമുണ്ടെങ്കിൽ ആരേം നേരിടാൻ കഴിയും... ഇയ്യ് ധൈര്യായിട്ട് പോയിട്ട് വാ..... """

              ഉപ്പയുടെ വാക്കുകളിൽ നിന്നും സംതൃപ്തിയോടെ ഷംന രാവിനെ വരവേറ്റു.....

           ബാങ്ക് വിളിച്ചപ്പോ തന്നെ എണീറ്റു പ്രാർത്ഥനയും കഴിഞ്ഞു കുളിച്ചു ഫ്രഷായി....

        ചായകുടിയൊക്കെ  കഴിഞ്ഞു റെഡിയായപ്പോയേക് ഫ്രണ്ട്സും വന്നു.  മൂവരും കോളേജിലേക്ക് യാത്ര തിരിച്ചു......

       

                കലാലയ ലോകത്തിൽ അവരെ കാത്തിരിക്കുന്നതെന്തെന്നറിയാൻ നമുക്കും കാത്തിരിക്കാം.....

ബട്ടർഫ്‌ളൈ.... 🦋

      ഭാഗം.... 3

                ബസ്സിറങ്ങി  കോളേജിലെക് നടക്കുമ്പോഴാണ് പലതരം തോരണങ്ങളുടെയും ഫ്ലെക്സുകളുടെയും ഇടയിൽ ഷംന ഒരു മുഖം ശ്രദ്ധിച്ചത്.....

        എവിടെയോ കണ്ടു മറന്ന മുഖം.... എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല....

        ""ഡീ   നീ വായിനോക്കി നിക്കാണ്ട് വരണുണ്ടോ....""

       അതല്ലെടി... റാഹി.. അവനെ നോക്ക്.. ആരാണെന്ന് മനസ്സിലാകുന്നില്ല.... നല്ല പരിജയം ഉണ്ട്....

         ""ഏത്... ആ ബ്ലാക്ക് ഷർട്ട്‌ ആണോ... ""

      അതെന്നെ.... എനിക്ക് നന്നായിട്ടറിയാം.... ബട്ട്‌ ആരാന്നറിഞ്ഞൂടാ.....

         "എനിക്കറിഞ്ഞൂടാ. നീ വാ.... ഇവിടെന്നെ ഉണ്ടാവും... നമുക്ക് കണ്ടുപിടിക്കാം.... ""

       റാഹിക്ക് അറിയുവോ ടീ....

       """ ഇല്ല.... അവൻ ആള്  പുലിയാ...കപ്പും പിടിച്ചു നിക്കണ നിപ്പ് കണ്ടാ.... ""

        ന്നാലും... ആരായിരിക്കും...

       ""വാടീ... വായിനോക്കി.... ക്ലാസിൽ കേറണ്ടെ..... ""

         ഓർമയുടെ ചെപ്പുകൾ ഓരോന്നായി അടർത്തുമ്പോൾ ജീവിതത്തിലെ കടന്നുപോയ നാളുകൾ മുന്നിൽ  കളർഫുൾ സീനുകളായി തെളിഞ്ഞെങ്കിലും ഷംനക്ക് "അവൻ ""ആരാണെന്നു ഓർത്തെടുക്കാൻ ആയില്ല....

             ക്ലാസിൽ ഇരിക്കുമ്പോഴും ടീച്ചേർസ് മാറി മാറി വന്നപ്പോഴും അവന്റെ മുഖം ഓർത്തെടുക്കുന്ന തിരക്കിലായിരുന്നു ഷംന....

      കഴിയുന്നില്ല.....

       ലഞ്ച് ടൈമിലാണ് സീനിയേഴ്സ് ക്ലാസ്സിലേക്ക് ഇടിച്ചു കയറിയത്.... ഒന്നു പകച്ചെങ്കിലും ഷംനയുടെ കണ്ണുകൾ"" അവനെ ""തേടി അലഞ്ഞു....

          ഇല്ല... ഈ കൂട്ടത്തിലൊന്നും അവനില്ല..... നിരാശയോടെ തലയും തായ്തി ഇരിക്കുമ്പോൾ സീനിയേഴ്സ് വന്ന് ക്ലാസ്സ്‌ തുടങ്ങി....

       ഓരോരുത്തർക്കും ഓരോ പണിയാണ് കിട്ടിയത്... നിഹാലക്ക് പാട്ടും റാഹിക്ക് അതിനനുസരിച്ചുള്ള സ്റ്റെപ്പും....

          ഷംനക്ക് എന്തുകൊടുക്കും എന്ന് ആലോചിച്ചു ഒരുത്തൻ വന്ന് പേര് ചോദിച്ചു....

       മറുപടിക്ക് സൗണ്ട് ഇല്ലെന്നും പറഞ്ഞ് ഉറക്കെ പറയെന്നായി...

          വീണ്ടും പറഞ്ഞ ഷംനയുടെ സൗണ്ട് ഒന്ന് കൂടിപ്പോയി.

         ""നിനക്ക് സീനിയേഴ്സിനെക്കാൾ ഉച്ചത്തിൽ സംസാരിക്കണം ല്ലേ.... എന്നാ മോള് ഈ ഉച്ചത്തിൽ ഈ ലഡു ഒന്ന് എണ്ണിക്കെ.... """


         അതിനു ലഡു എവിടെ.....

         ""ഫാഹിസെ ഇവൾ ലഡു ചോദിക്കുന്നു.... ""

        ഇവൾക്കാണോ.. ഡാ... പാവം കൊടുത്തേക്ക്....

       "" ടീ... മര്യാദക്ക് ലഡു ഉണ്ടെന്നു സങ്കല്പിച്ചിട്ട് എണ്ണിക്കോ.... "

           ആ...
          ഒന്ന്... രണ്ട... മൂന്ന്...

        അങ്ങിനല്ല.... ഒരു ലഡു ഒന്ന്.... രണ്ടു ലഡു രണ്ട്... ഇങ്ങിനാ എണ്ണ...

          നൂറു വരെ ലഡു എണ്ണിക്കൊടുത്തപ്പോയ്ക്ക്  ഷംന നന്നായിട്ടു വിയർത്തിരുന്നു....

        സീനിയേയ്സ് പോയെന്നു മനസ്സിലായപ്പോ ആണ് എല്ലാരുടേം ശ്വാസം നേരെ വീണത്....

         ആലോചിക്കുമ്പോൾ ധൈര്യം ഉണ്ടെങ്കിലും  അനുഭവിക്കുമ്പോ കയ്യും കാലും വിറച്ചിട്ട് ഒന്നിനും വയ്യാത്ത അവസ്ഥയാ.... വെർതയല്ല ഷാഹിക്ക മുള്ളും ന്നൊക്കെ പറഞ്ഞത്... ഒന്നൂടെ പേടിപ്പിച്ചിരുന്നേൽ മുള്ളിയേനെ....

            ഇക്കാക്ക് കളിയാക്കാൻ ഇതുമതിയാവും.... ആരോടും ഒന്നും പറയണ്ട....

            റാഗിങ്ങിന്റെ ഹാങ്ങോവറിൽ മുങ്ങിയപ്പോ  ""അവന്റെ"" മുഖം മറന്നിരുന്നു...

        തിരികെ ബസ് സ്റ്റാന്റിലേക് നടക്കുമ്പോഴാണ് ആ ഫ്ലെക്സ് വീണ്ടും ഷംനയുടെ കണ്ണിലുടക്കിയത്...

          നോക്കി നില്കുന്നത് കണ്ടപ്പോ നിഹാല പിടിച്ചു വലിച്് കൊണ്ടുപോയി...

       രാത്രിയിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോ കോളേജിലെ വിശേഷം ഉമ്മയാണ് ഷംനയോട് ചോദിച്ചത്.... റാഗിങ്ങിന്റെ കാര്യം പറഞ്ഞെങ്കിലും പേടിച്ചു വിറച്ച കാര്യം മനപ്പൂർവ്വം മറച്ചു വെക്കാൻ അവൾ മറന്നില്ല.....

       ഉപ്പച്ചി... ഞാനിന്നൊരാൾടെ ഫോട്ടോ കണ്ടു... കോളേജിലെ ഒരു ഫ്ലെക്സിൽ.... കണ്ടു നല്ല മുഖ പരിജയം ഉണ്ട്.... ബട്ട്‌ ഓർത്തെടുക്കാൻ പറ്റണില്ലാ....

           ""ആണോ.... കോളേജിൽ ഉള്ളതന്നെ അല്ലെ... നേരിട്ട് കാണുവാണേൽ ചോദിക്ക്... """സംശയങ്ങൾ ബാക്കി വെക്കരുത്... അത് നമ്മുടെ സ്വസ്ഥത നശിപ്പിക്കും ""

        കാണുവാണേൽ ചോദിക്കണം....

        ഉറങ്ങാൻ കിടന്നപ്പോഴും ആ മുഖം മനസ്സിൽ തെളിഞ്ഞു നിന്നു... "ഉപ്പ പറഞ്ഞത് ശെരിയാ.... സംശയങ്ങൾ സ്വസ്ഥത തരുന്നില്ല ""

          പിറ്റേ ദിവസം....

           കോളേജിലേക് കേറുമ്പോ തൊട്ടു ഷംനയുടെ കണ്ണുകൾ ആ മുഖം തേടി അലഞ്ഞു കൊണ്ടിരുന്നു.....


      എവിടെയും കണ്ടില്ല...
       നിരാശയോടെ ക്ലാസിൽ കയറി..... ലഞ്ച് ബ്രേക്ക്‌ ടൈമിൽ മൂന്നുപേരും ""അവനെ ""തേടി ഇറങ്ങി....

           സീനിയേയ്സിന്റെ പണി നല്ല പാലും വെള്ളത്തിൽ വരാൻ സാദ്യത ഉള്ളോണ്ട് ഓരോ ചുവടും ശ്രദ്ധയോടെ മൂവരും  മുന്നോട്ട് വെച്ചു...

      അര മണിക്കൂർ തിരഞ്ഞെങ്കിലും ഒരിടത്തും "അവനെ " കണ്ടെത്താൻ പറ്റിയില്ല...

          """ഹലോ..... ത്രിമൂർത്തികൾ എങ്ങോട്ടാ.... ഒന്നിങ്ങു വന്നേ... ""

         പടച്ചോനേ... പെട്ട്.... സീനിയേഴ്സ് പെൺപട....

           ""എന്താടി  നിന്റെയൊക്കെ പേര്.... "

       പെൺപിള്ളേർ  ആയോണ്ട് ധൈര്യത്തിൽ പേര് പറഞ്ഞു....

         ""   ന്താ ഇവിടെ കിടന്നു കറങ്ങുന്നേ... ക്ലാസിൽ പോടീ... ""

         ഒന്നുല്ല്യ... പൊക്കോളാം...

         അവരുടെ തന്തേടെ വകയാണോ കോളേജ്.. ന്നും പിറുപിറുത്തു മൂവരും ക്ലാസിലെത്തി....

             നിരാശയും സങ്കടവും കൂടിയെന്നല്ലാതെ ഷംനക്ക് അവൻ ആരാണെന്ന് ഓർത്തെടുക്കാനോ നേരിട്ട് കണ്ടു ചോദിക്കാനോ ഒരു ആഴ്ച കഴിഞ്ഞിട്ടും സാധിച്ചില്ല....

            മനം മടുപ്പിക്കുന്ന വീക്കെൻഡ് കഴിഞ്ഞു പ്രസന്ന വധനവുമായെത്തിയ തിങ്കൾ.....
       
          ബ്രേക്ക് ടൈമിൽ പുറത്തിറങ്ങിയ മൂവരുടെയും മുന്നിൽ    ഇത്ര നാളും മനസ്സിന്റെ ഉള്ളിലുറങ്ങിയ ആ വദനം പ്രത്യക്ഷപ്പെട്ടു...

        കൂട്ടുകാരോടൊത്ത് മരത്തണലിൽ സൊറപറഞ്ഞു ചിരിക്കുന്നു....

          അമ്പരപ്പോടെയും ആകാംഷയോടെയും ഷംന അവനിലേക് ഉറ്റുനോക്കിക്കൊണ്ടിരുന്നു.....

            "" എന്താടീ.... വല്ല
ഓർമ്മയും വരുന്നുണ്ടോ.... ""

         ഇല്ല റാഹി... എത്തും പിടിയും കിട്ടണില്ല....

          ടീ.... ഷംന അവനെ ഇങ്ങിനെ ദഹിപ്പിച്ചു നോക്കല്ലേ... അവന്മാരെല്ലാം കൂടി ഞമ്മളെ പഞ്ഞിക്കിടും.....

         ന്നാലും... ടീ.... എനിക്ക് ഉറപ്പാ.... ഇവനെ എനിക്കറിയും....

           ""   എന്നാ വാ..  ചോദിക്കാം... ""

        അല്ലാഹ്.... കാണുമ്പോ ധൈര്യായിട്ട് ചോദിക്കണം എന്ന് മനസ്സിലുറപ്പിച്ചതാ.... കാല് ഒരു അടി അനങ്ങുന്നില്ലെടി.... നിക്ക് പേടിയാ.     വാ  .. നമുക്ക് പോകാം....

         """പേടിയാണേൽ വാ... ക്ലാസിൽ പോകാം... ഇത്രേം ദിവസം കാണാഞ്ഞിട്ട് ഞങ്ങൾക്കൊരു സ്വസ്ഥത തന്നില്ല.... ഇപ്പൊ കണ്ടപ്പോ അനക്ക് പേടി......

ഇനി ഇജവനെ കുറിച്ചെന്തേലും പറഞ്ഞാ ഞമ്മളന്നെ പഞ്ഞിക്കിടും.... പറഞ്ഞില്ലാന്നു വേണ്ട.... ""

                നിഹലായുടെ ഭീഷണി കൂടിയായപ്പോ ഷംന ഒന്നൂടെ അവന്റെ അരികിലേക്ക് നടക്കാൻ കാലെടുത്തു വെച്ചു.... ബട്ട്‌ അവൾക്കതിനു സാധിച്ചില്ല...

             ""ഇനിയെന്റെ തോന്നലാണെങ്കിലോ....              അവനെ അറിയില്ലെങ്കിലോ....വേണ്ട  വെറുതെ സസി ആവണ്ട....

           ഇതേ സമയം.... അവന്റെ ഒരു കൂട്ടുകാരൻ പറഞ്ഞിട്ട് അവരും ഇവരുടെ അടുത്തേക്ക് ശ്രദ്ധിക്കാൻ തുടങ്ങി....
   
         ""കുറെ നേരായല്ലോ അവളുമാർ  നിന്നെ ശ്രദ്ധിക്കുന്നു... വാടാ പോയി ചോദിക്കാം.... ""

              ഷംനയും നിഹാലയും റാഹിയും അവന്റെം ഫ്രെണ്ട്സിൻറേം വരവുകണ്ടു പിന്തിരിഞ്ഞെങ്കിലും """"നിക്കെടി """  എന്ന് കേട്ടതോടെ ശിലപോലങ്ങ് ഉറച്ചുപോയി....

             ""   എന്താ... നിങ്ങടെ പ്രശ്നം.... കൊറേ നേരായല്ലോ വായ്നോട്ടം തുടങ്ങീട്ട്... ഞങ്ങളിൽ ആരെയാ സെലക്ട്‌ ചെയ്യേണ്ടേ എന്ന കൺഫ്യുഷനിലാണോ....

       തലയും തായ്തി നിന്നതല്ലാതെ മൂന്നും ഒന്നും മിണ്ടിയില്ല....

        ""മൂന്നും എന്താ ഊമയാണോ.... മൊകത്തോട്ട് നോക്കെടി... ""

           തല ഉയർത്തി ഷംന അവന്റെ മുഖത്തേക് നോക്കി നിന്നു.

       സംശയത്തോടെ നെറ്റി ചുളിച്ചു  കണ്ണെടുക്കാതെ അവനെ തന്നെ നോക്കി നില്കുന്നത് കണ്ടിട്ട് ദേശ്യത്തോടെ """ നീ എന്താ ഇങ്ങിനെ നോക്കുന്നെ... എന്നെ തിന്നാൻ വല്ല ഉദ്ദേശവും ഉണ്ടോ..... ""ന്ന് ചോദിച്ചു...

        നിഹാല ഷംനുവിനെ വലിച്ചു നോക്കിയെങ്കിലും അവളനങ്ങിയില്ല....

               ""ടാ... അജു... വാടാ... അതിനു വട്ടാന്നാ തോന്നണേ.... വല്ലോം പറഞ്ഞു ബോധം പോയാൽ റാഗിംഗാന്നും പറഞ്ഞു കേസാവും... നീ വാ.... """
             

         നല്ല പെട കിട്ടാഞ്ഞിട്ടാ.... നിക്ക് ചൊറിഞ്ഞു വന്നതാ.... ഇങ്ങിനേം ഉണ്ടാവുമോ പെൺപിള്ളേർ...

തിരിച്ചു നടക്കുന്നതിനിടയിൽ അവന്റെ വാക്കുകൾ റാഹിയെയും നിഹാലയെയും വേദനിപ്പിച്ചെങ്കിലും... ഷംനയുടെ ചിന്താ മണ്ഡലത്തിൽ അവന്റെ കൂട്ടുകാരൻ വിളിച്ച ""അജു "" എന്ന പേര് മാത്രമേ പതിഞ്ഞൊള്ളൂ....

             പെട്ടെന്ന് ശിലപോലിരുന്ന ഷംനുവിന് ബോധോദയം ഉണ്ടായപോൽ  ... """അജു... അജൂക്ക.... എന്നും വിളിച്ചു അവന്റെ അരികിലേക്കു നടക്കാൻ തുടങ്ങി....

              """ ആര്.... അജൂക്കയോ.... അതാരാടീ.... ""

               റാഹി.... ഞാൻ പറയാം..... നിങ്ങളിവിടെ നിക്ക്... ഞാനവനെ പിടിക്കട്ടെ....

                നാളുകളായിട്ട് എന്നെ കളിപ്പിച്ച മുഖത്തെ തിരിച്ചറിഞ്ഞ സന്തോഷത്തോടെ ഷംനയുടെ പാദങ്ങൾ അവനിലേക് ഓടുകയായിരുന്നു....

             അവനെയും ഫ്രെണ്ട്സിനെയും കടന്നു അവന്റെ മുമ്പിൽ പോയി നിന്നെങ്കിലും കിതപ്പിനെ വെല്ലാൻ അവൾക്കായില്ല....

           പകച്ചു നിൽക്കുന്ന അജുവിന്റെയും കൂട്ടുകാരുടെയും  മുമ്പിൽ ഏതാനും നിമിഷങ്ങൾ ഉരിയാടാനാവാതെ ഷംന കിതച്ചു നിന്നു....

          എന്താ... എന്ന ഭാവേന അവളെയും കൂട്ടുകാരെയുംമാറി മാറി  നോക്കി കൈകൊണ്ടും ചുമൽ കൊണ്ടും ആംഗ്യം കാണിച്ചു നിൽക്കുകയാണ് അജു...
     
      """ അജൂക്ക.... ""'

               വീണ്ടെടുത്ത ശ്വാസത്തോടെ ഷംന വിളിച്ചു.....

                  ആരാ   എന്ന ഭാവേന നെറ്റി ചുളിച്ചു നോക്കി അജുവും...

         ""   ഞാൻ... ഷംന.""

        ഷംനയോ.... മനസ്സിലായില്ല...

  " അജൂക്ക....ഷംനുട്ടിയ. ""

     അജുവിന്റെ മുഖത്തെ ആകാംഷ മാറി മറിയുന്നത് ഷംനക്ക് കാണാമായിരുന്നു....

തുളുമ്പാൻ കൊതിക്കുന്ന മിഴികളോടെ ദയനീയ ഭാവത്തോടെയുള്ള  ഷംനയുടെ നോട്ടം അജുവിന്റെ കണ്ണ് നിറക്കുന്നത് കൂട്ടുകാർക്കും ആകാംഷയായി....

  ""ആരാ....ടാ.... ""

            വാക്കുകൾക്ക് പരതുന്നപോലെ അക്ഷരങ്ങൾ മുറിഞ്ഞു പോകുന്ന പോലെ അജു പരവശനായി....

                   കൂട്ടുകാർ മറുപടിക്കായി കാത്തു നിന്നു....

             നിങ്ങളും കാത്തിരിക്കുമെന്ന വിശ്വാസത്തോടെ....

                          ബട്ടർഫ്‌ളൈ.. 🦋
ഭാഗം... 4

          കൂട്ടുകാർക്ക് മറുപടി നൽകാതെ ഷംനയുടെ കയ്യും പിടിച്ച് അജു മരത്തണലിലേക്ക് നടന്നു....

        """സുഖമാണോ ഷംനുട്ടി... ""

         അൽഹംദുലില്ലാഹ്... ഇക്കക്കോ...

      "ഉം.... വീട്ടിലെല്ലാർക്കും സുഖമാണോ ... ""

       സുഖം തന്നെ ഇക്കാ... ഷാഹിക്കക്ക് ആക്‌സിഡന്റ് ആയിരുന്നു ഇപ്പൊ കൊയപ്പല്യാ... ഉമ്മയും അഫിയും അനുവും എന്തുപറയുന്നു...

       ""എല്ലാർക്കും സുഖം... റാഹത്തായിട്ട് പോണു... ""

      അനു ഇപ്പൊ പ്ലസ് ടു അല്ലെ...
     
       ""യാ... ഓർക്കുന്നുണ്ടോ നീ അവളെ.... ""

        പിന്നെ.. ഓർക്കാ ണ്ടിരിക്കുവോ ഇക്കാ...        നിങ്ങളെ ഒരാഴ്ചയായിട്ട് ആ ഫ്ലെക്സിൽ കാണുന്നുണ്ട്.. എവിടെയോ കണ്ട മുഖം. ഓർത്തെടുക്കാൻ പറ്റിയില്ല.. അതോണ്ടാ ഞാൻ  നേരിൽ കണ്ടപ്പോ കണ്ടപ്പോ അങ്ങിനെ നോക്കി നിന്നെ....  ആരോ അജു എന്ന് വിളിക്കണ കേട്ടപ്പോയാ  മനസ്സിലായത്....

       """ എനിക്ക് ദേഷ്യം വന്നൂട്ടോ... നിന്റെ നോട്ടം കണ്ടിട്ട്.... """

      രണ്ടുപേരുടെയും സല്ലാപത്തിന് വിരാമമിട്ട് ഫ്രണ്ട്സ് കടന്നുവന്നു...

       ""ആരാ ടാ അജൂ..നീ ഇത്രക്ക് ക്ലോസായിട്ട് പെൺപിള്ളേരോട് മിണ്ടണത് കണ്ടിട്ടില്ലല്ലോ.... ""

        ഷംനു... നീ ക്ലാസിൽ പൊക്കോ.... പിന്നെ കാണാട്ടോ...

        നിഹാലയും റാഹിയും ഷംനയുടെ വരവിനായി കാത്തിരിക്കുവായിരുന്നു...കാത്തിരുന്നു കണ്ടെത്തിയത് ആരാണെന്നറിയാനുള്ള ആകാംഷയോടെ.....

       """"ഇത്ര ദിവസായിട്ട് നിക്ക് മനസ്സിലായില്ലല്ലോ അജൂക്കയെ...  ന്റെ കസിൻ ആണ് റാഹി അവൻ.... ""

      ഹേ... അപ്പൊ അവനെ നിനക്കറീലെ....

      ""അറിയും... ബട്ട്‌ കണ്ടിട്ട് ഇപ്പൊ 8വര്ഷായിക്കാണും.. അതാ മനസ്സിലാവാത്തെ.... ""

       അതെന്താ.. നിങ്ങടെ ഫാമിലികൾ തമ്മിൽ ബന്ധം ഇല്ലേ....

       """ഇല്ല... മോളെ... അതൊരു വല്ല്യ കഥയാ....

കഥയോ.... ന്നാ പറ.... കേള്കട്ട്....

  അതായത് ന്റെ ഉമ്മയുടെ വല്ല്യ ആങ്ങളയുടെ മകൻ ആണ് ഈ അജു...  ഇവന്റെ ഉപ്പ മരിച്ചു. അന്ന്  അവന് 14 വയസാണെന്ന് തോന്നുന്നു... രണ്ടു അനിയത്തിമാർ ഉണ്ട്... അഫി ന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു.... പിന്നെ അനു, അവള്കന്ന് 3 വയസായിട്ടൊള്ളു.... """

       അതൊക്കെ ഓക്കേ... ന്നിട്ടെന്താ സംഭവം... കഥ പറ....

     """ നിഹാ... നീ കേൾക്ക്... ഇങ്ങോട്ട് ചോദിക്കല്ലേ.... """

       ഉം...

      "" മരണം ഒക്കെ നടന്നോണ്ട് ഉമ്മ കൊറേ ദിവസം അവിടായിരുന്നു.... തിരിച്ചു വന്നിട്ടും ഇടക്കിടക്ക് പോയിക്കൊണ്ടിരിക്കും... ഞാനും ലീവുള്ളപ്പോയൊക്കെ പോകുവായിരുന്നു... അങ്ങനെ
അങ്കിൾ മരിച്ചു ഒരു വർഷം കഴിഞ്ഞപ്പോൾ ഉമ്മാക്ക് ഒരു ആഗ്രഹം അവരെ ഞങ്ങളുടെ വീട്ടിൽക് കൊണ്ടുപോരാൻ....

എന്റുപ്പ,,, യതീം മക്കളല്ലേ.. നമുക്ക് നോക്കാം ന്നും പറഞ്ഞു..

ആന്റിയെ ഞങ്ങൾക്കെല്ലാർക്കും വല്ല്യ ഇഷ്ട്ടായിരുന്നു... ന്റുമ്മാക്കും...നല്ല സ്വഭാവം ആർന്നു ആന്റിയുടെ.

        അജൂക്കായേം അഫിയേം അനൂനേം കളിക്കാൻ കിട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ... രണ്ടു മാസത്തെ വെക്കേഷൻ ഞങ്ങളടിച്ചു പൊളിച്ചു...

        അവരുടെ ക്ലാസ്സ്‌ തുടങ്ങാൻ ആയപ്പോ, ഇവിടത്തെ സ്കൂളിൽ ചേർത്തിയാലോ ന്ന് അന്ന്  ഉമ്മയാ ആദ്യം ചോദിച്ചത്.... ഉപ്പാക്ക് ഉമ്മയുടെ ഇഷ്ടത്തിന് എതിരഭിപ്രായം ഇല്ലായിരുന്നു...

          ആന്റിയുടെ സമ്മതം ചോദിച്ചു ഉമ്മ... അവർക്കും ഇഷ്ട്ടായിരുന്നു... ഉമ്മ ഒരു നാത്തൂനായിട്ടല്ല കൂടപ്പിറപ്പായിട്ട ആന്റിയെ കണ്ടിരുന്നത്.... തിരിച്ചു അവർക്കും...

      രാത്രി കിടക്കുമ്പോ  ഞാൻ അഫിയോട് ന്റെ സ്കൂളിന്റെ വിശേഷങ്ങളൊക്കെ പറഞ്ഞു... അവളും പുതിയ സ്കൂളിനെ വരവേൽക്കാനുള്ള ആകാംഷയോടെയാ ഉറങ്ങിയത്....

       അന്ന് ഞാനെണീറ്റ് വന്നപ്പോയെക് അവരെല്ലാം പോകാൻ റെഡിയായി നിൽക്കുന്നു.... ആന്റി കരയുന്നുണ്ട്.... എനിക്കൊന്നും മനസ്സിലായില്ല.... ഉമ്മയോട് ചോദിക്കാന്ന് വെച്ചു ചെന്നപ്പോ ബെഡിൽ കിടന്നു കരയുന്ന ഉമ്മയെ ആണ് കണ്ടത്.... അരികിൽ പോയി കാര്യം ചോദിച്ചപ്പോ ദേഷ്യത്തോടെ ""പോകുന്നുണ്ടോ അവിടന്ന് """ ന്ന് പറഞ്ഞു...

ഉപ്പയുടെ അടുത്ത് പോയപ്പോ ചോദിച്ചിട്ട് ഒന്നും മിണ്ടുന്നില്ല...

         അഫിയെ പിടിച്ചു ഞാൻ പോകല്ലേ ന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞു....

         അന്നാദ്യമായിട്ട് ഉമ്മയെന്നെ അടിച്ചു..... """കേറിപ്പോടീ അകത്തു """എന്നും പറയുന്നുണ്ടായിരുന്നു...

           ഭക്ഷണം പോലും കഴിക്കാൻഡ് ഞാനൊരുപാട് കരഞ്ഞു...ഉമ്മയുടെ അടിയുടെ വേദനയേക്കാൾ അഫിയെ പിരിയേണ്ടിവന്ന മനസിന്റെ വേദനയായിരുന്നു കണ്ണുനീരിൽ മുങ്ങിയത്....

    വർഷങ്ങൾക്കു ശേഷം ഉപ്പന്റേം ഉമ്മാന്റേം സംസാരത്തിൽ നിന്നും ആണ് എന്തിനാ അവര് പോയെ ന്ന് മനസ്സിലായെ.. """

       എന്തിനാ ടീ പോയെ... നീ കാര്യം പറ...

        ""എന്റെ ഉപ്പ ഏതായാലും അവരെ ചെലവും കാര്യങ്ങളും ഒക്കെ നോക്കുവല്ലേ.. വിധവയായ സുന്ദരിയായ ആന്റിയും മൂന്ന് മക്കളും... അവർക്കൊരു ജീവിതം കൊടുത്തോട്ടെ ന്ന് ഉമ്മയോട് ചോദിച്ചതാ ഉപ്പ.... ""

         അതിനെന്തിനാ ടീ അവര് പോയെ...

       """ഓ ന്റെ ബുദ്ധൂസെ   .... ന്റുപ്പാ ആന്റിയെ കല്യാണം കഴിക്കാൻ സമ്മദം ചോദിച്ചതാ ഉമ്മയോട്.... പിന്നെ പറയണോ.... ഉമ്മ വായിൽ വന്ന തെറിയൊക്കെ പറയുന്നത് കേട്ടിരുന്നു..... ആന്റി ഉപ്പയെ മയക്കി എടുത്തതാണെന്നും പറഞ്ഞു ഇറക്കി വിട്ടതാ അവരെ വീട്ടീന്ന്.... പിന്നെ  ഇന്നാണ് അജൂക്കയെ കാണണേ.... ഉപ്പ ആന്റിയെ കെട്ടീരുന്നേൽ ഇന്നിപ്പോ അവരൊക്കെ എന്റെ വീട്ടിലിരുന്നേനെ...""

         ഓഹ്... അപ്പൊ നിങ്ങൾ പിന്നെ അവരുടെ വീട്ടിൽ  പോയിട്ടേയില്ലേ....

          ""ഉമ്മാന്റെ വീട്ടിൽക് പോകാറുണ്ട്... വേറെ ഒരു അങ്കിളും ഉണ്ട് എനിക്ക്.... അജൂക്കനേം അനിയത്തിമാരേം ആന്റിയെയും ആ അങ്കിളിനെക്കൊണ്ട് ഉമ്മാന്റെ വീട്ടീന്ന് ഇറക്കിവിട്ടത് എന്റുമ്മയുടെ കൈകൾ തന്നയാ.... ആന്റിയുടെ വീട്ടിലാ പിന്നെ അവരൊക്കെ വളർന്നത്.....അന്നൊക്കെ എല്ലാരേം ഒരുപാട് മിസ്സ്‌ ചെയ്തിരുന്നു...പിന്നെ പിന്നെ എല്ലാം ഓർമ്മകൾ മാത്രമായി.... """

       ക്ലാസും കഴിഞ്ഞു ബസ്സും കാത്തു  സ്റ്റാന്റിൽ നില്കുമ്പോഴാണ് അജുവിന്റെ ബൈക്ക് ഷംനക്കരികിൽ ബ്രേക്ക്‌ ഇട്ടത്....

         """ഞാൻ നിന്നെ അവിടൊക്കെ നോക്കി... ഇവിടെത്തിയോ അപ്പോയ്ക്ക്... ഞാൻ കൊണ്ട് വിടണോ... ""

       വേണ്ട ഇക്കാ... ഇവരൊക്കെ ഉണ്ട്... ഞങ്ങൾ ഒരുമിച്ചു പൊക്കോളാം...

        ""എപ്പോഴാ ബസ് വരണേ... ""

       കുറച്ചു സമയം ഉണ്ട്... 10 മിനുട്ട് കഴിയും....

       ""എന്ന നിനക്ക് അഫിയെ കാണണോ.... ""

       ആ.. എവിടെ... ഇവിടടുത്താനോ പടിക്കണേ.....

       """അല്ലെടീ... നീ വാ കേറ്... ബസ് വീടിനടുത്തൂടെയാ പോകുന്നത്...വീട്ടിൽ നിന്ന്  അതികം ദൂരം ഇല്ല ബസ് സ്റ്റോപ്പിലേക്... ബസ് അവിടെ എത്തുമ്പോയേക് നമുക്ക് വീട്ടിൽ പോയി എല്ലാരേം കാണാം.... ""

       ഉം...

                ഷംന ബൈക്കിൽ കയറിയതും,, അജുവിന്റെ  കൂട്ടുകാരുടെ ബഹളം  ആയിരുന്നു...

          """""ടാ അജൂ....കാക്ക മലർന്നു പറക്കുന്നുണ്ടോ നോക്ക്.... """

        പോടെ...

        """ഇന്ന്  .മഴ പെയ്യൂട്ട... ആദ്യായിട്ട നിന്റെ ബൈക്കിൽ ഒരു പെണ്ണ് കേറുന്നേ.... """

          പെയ്താൽ ഞങ്ങളങ്ങു സഹിച്ചോളാം... നീ വേഗം വീട്ടിൽക് വിട്ടോ....

         കോളേജ് ഹീറോയുടെ ബൈക്കിൽ കയറിപ്പോകുന്ന ഷംനയെ പെൺപട അസൂയയോടെയും ദേഷ്യത്തോടെയും നോക്കുന്നുണ്ടായിരുന്നു....

        അജു വീട്ടിലെത്തി ഷംനയുടെ കയ്യും പിടിച്ചു കയറി വരുന്നത് കണ്ടപ്പോ ഉമ്മയും അനിയത്തിമാരും ഒന്ന് പേടിച്ചു...

        ""''ഏതാടാ... ഈ കുട്ടി.... ""

      ഉമ്മയുടെ കണ്ണുമിഴിച്ചുള്ള നോട്ടവും ചോദ്യവും  കണ്ടപ്പോ അജുവിന് ചിരിയാണ് വന്നത്..

          """ ന്റുമ്മ.. ഞാനിതിനെ അടിച്ചോണ്ട് വന്നതൊന്നുമല്ല.... ഇങ്ങളൊന്ന് സൂക്ഷിച്ചു നോക്കി... എവിടെയെങ്കിലും കണ്ട ഓർമ്മയുണ്ടോ..... """

         """ ആന്റി... ഞാൻ ഷംനുട്ടിയ.... ""

        അല്ലാഹ്.... ന്റെ മോളായിരുന്ന..... മനസ്സിലായില്ല.... ഒരുപാടങ്ങു വളർന്നു... ഇത്തിരി അല്ലെ ഉണ്ടായിരുന്നുള്ളൂ അന്ന്....

          വിശേഷങ്ങളും സങ്കടങ്ങളും പങ്കുവെച്ചു പത്തുമിനിറ്റ് നേരം ഷംന അവിടെ നിന്നു... ബസ് വരുമെന്ന് അജു ഓര്മിപ്പിച്ചപ്പോ മനസ്സില്ല മനസ്സോടെ അഫിയെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു..... കണ്ണ് നിറഞ്ഞ അവളുടെ യാത്ര കണ്ടു നിന്നവരിലും നൊമ്പരമായിരുന്നു.....

             ബസ്സിൽ കേറ്റിയിട്ട് അജു ""നാളെ കാണാം. പോയിട്ട് വാ... ""എന്ന് പറഞ്ഞപ്പോ അവളുടെ മുഖത്തു പാതി ചന്ദ്രൻ ഉദിച്ചു നിന്നു.....

            അജു വീട്ടിലെത്തിയപ്പോ എല്ലാരും സങ്കടത്തിലിരിക്കുന്നു...

          ""എന്താ.... ഇവിടെ... എന്താ പ്രോബ്ലം.... ""

          അജൂക്ക... ഷംനൂനെ പറഞ്ഞയക്കണ്ടായിരുന്നു.... എന്തു രസാ അവളോട്‌ സംസാരിക്കാൻ... എനിക്ക് കണ്ടു കൊതി തീർന്നില്ല.....

             """ പിന്നെ... അവളെ ഇവിടെ നിർത്താൻ പറ്റുവോ അഫി... . അവളുടെ ബാപ്പയും ഉമ്മയും വാളും കൊണ്ടിങ്ങു വരും കൊണ്ടുപോകാൻ....  ഞാൻ നാളെയും ഇതുപോലെ കൊണ്ടുവരണ്ട്.... അപ്പൊ കൊതിതീരുവോളം നോക്കി നിന്നോട്ടോ....

         ദേഷ്യം പിടിക്കുന്ന ഭാവത്തോടെ ഉള്ള അഫിയുടെ നോട്ടം അജുവിന്റെ കണ്ണ് നിറച്ചിരുന്നു.....

          """" അഫി.... മോൾക്ക്‌ അറിയാഞ്ഞിട്ട നമ്മുടെ ഉപ്പയുടെ പെങ്ങളെ.... ഉമ്മന്റെ ഉപ്പ മരിച്ചിട്ട് ഞാൻ വിളിച്ചു പറഞ്ഞപ്പോ ഇങ്ങനൊരു കുടുംബക്കാർ ഞങ്ങൾക്കില്ല എന്ന അവര് പറഞ്ഞത്....ഏഴു വർഷത്തിന് ശേഷം മരണം പറയാൻ വിളിച്ചപ്പോഴും ദേഷ്യം മാറിയിട്ടില്ലേൽ അവരുടെ മോള് ഞമ്മളോട് മിണ്ടി എന്നറിഞ്ഞാൽ മതി വാളെടുക്കാൻ.... അതോണ്ടാ ഷംനുട്ടിയോട്   വീട്ടിൽ ഒന്നും പറയണ്ടെന്ന് ഞാൻ  പ്രത്യേകം പറഞ്ഞത്.... """

             എന്തു തെറ്റ് ചെയ്തിട്ടാ ഇക്കാ അവരൊക്കെ ഞമ്മളോട് മിണ്ടാത്തെ....

     അഫിയുടെ വാക്കുകൾ ഉമ്മയുടെ കണ്ണീരിനു വഴിവെച്ചപ്പോ അജു വല്ലാണ്ടായി....

         ""ഇങ്ങനാണേൽ ഞാനിനി അവളെ കൊണ്ടുവരില്ല..... എന്നെ കണ്ടപ്പോ സന്തോഷത്തോടെയുള്ള അവളുടെ  അജൂക്ക എന്ന വിളി കേട്ടിട്ട നിങ്ങളെ കൂടി കാണിക്കാന്ന് വെച്ചത്.... ""'

          ഇല്ലിക്കാക്ക....നിക്ക് ഇങ്ങിനെ കണ്ടാ മതി.. ഞാനിനി പറയൂല.....

           ഉമ്മയെയും പെങ്ങന്മാരെയും കണ്ണിലെ കൃഷ്ണ മണിപോലെ കാക്കുന്ന അജുവിന് കുടുംബക്കാരുടെ അവഗണനയിൽ കണ്ണീർപൊഴിക്കാൻ മനസ്സില്ലായിരുന്നു.... വിഷമങ്ങളെല്ലാം ഉള്ളിലൊതുക്കി കുടുംബത്തിലെ ഒരാളെ എങ്കിലും കാണാൻ പറ്റിയല്ലോ എന്ന സന്തോഷത്തിലായിരുന്നു അജുവിന്റെ മനസ്സ്....

                ഷംനയുടെ മനസ്സ് വല്ലാതെ നീറുന്ന അവസ്ഥയിലാണ്.... കോളേജിലെ വിശേഷങ്ങളൊക്കെ വീട്ടിൽ വിസ്തരിച്ചു പറഞ്ഞു  ചിരിക്കുന്ന അവൾക്കു അജുവിനെ കണ്ട കാര്യം പറയാനും പറയാണ്ടിരിക്കാനും സാധിച്ചില്ല.....

             ഉപ്പയോട് എല്ലാം തുറന്നു പറയണം... ഉമ്മാക്ക് ചിലപ്പോ കേൾക്കുമ്പോൾ ഉൾകൊള്ളാൻ ആയെന്നു വരില്ല.... ഷംന തീരുമാനിച്ചുറപ്പിച്ച്  ഉമ്മയുടെ ഫോണിൽ നിന്ന് ഉപ്പയെ വിളിച്ചു ആരും കാണാതെ ടെറസിൽക് വരാൻ പറഞ്ഞു....

            എങ്ങിനെ തുടങ്ങുമെന്നറിയാതെ ആദ്യം ടെന്ഷനടിച്ചെങ്കിലും വള്ളി പുള്ളി തെറ്റാതെ കാര്യങ്ങൾ അതുപോലങ് പറയാൻ ഷംനക്ക് സാധിച്ചിരുന്നു.....

             കേട്ടപ്പോ ഒന്ന് പകച്ചെങ്കിലും.... നിന്റുമ്മ അറിയണ്ട.... അറിഞ്ഞാൽ നിന്റെ കോളേജിൽ പോക്കങ്ങ് നിറുത്തൂട്ടാ ഷംനു... എന്നാണ് ഉപ്പ പ്രതികരിച്ചത്....

               ഉപ്പ.... ഞാനിനി ഇടക്കൊക്കെ അഫിയേം ആന്റിയെം കാണാൻ പൊക്കോട്ടെ....

        ""  ഉം.... പൊയ്ക്കോ.... ഉമ്മയോട് പറയണ്ട.... അതിന്റെ തലയിൽ പറയുന്നതൊന്നും കേറില്ല.... കുടുംബ ബന്ധം ചേർക്കുന്നത് നല്ല കാര്യാ.... എനിക്ക് അവരോടു വെറുപ്പൊന്നും ഇല്ലാന്നും എന്നിൽ നിന്ന് വന്നുപോയത് പൊറുത്തു തരാനും പറയണം...

               ഉപ്പയുടെ മനസ്സിൽ കുറ്റബോധം ഉണ്ടെന്നു മനസ്സിലായപ്പോ ഷംനക്ക് സന്തോഷമായി.....ഈ ഉമ്മാക്ക് എന്തിന്റെ കേടാ പടച്ചോനേ.... മരിക്കേണ്ട നാൾ കുറിച്ച് ഭൂമിയിലേക് വന്നവർ എന്തിനാ ഇങ്ങിനെ പിണങ്ങി നിക്കണേ.... പിണങ്ങി നിക്കുന്നോരുടെ ഇബാദത്തുകൾ സ്വീകരിക്കില്ലെന്ന നബി (സ )പറഞ്ഞിട്ടുള്ളത്.... ഉമ്മയെ പറഞ്ഞൊന്ന് ശെരിയാക്കണം...ന്റുമ്മ അവരോടു പൊരുത്തപ്പെടീക്കാൻഡ് മരിച്ചുപോയാലോ.... യാ റബ്ബേ ഉമ്മാക്ക് നല്ല ബുദ്ധി കൊടുക്കണേ.....

          ഉപ്പ കൂടെയുള്ളോണ്ട് സമാദാനം ഉണ്ട്... ഷാഹിക്കാനേം പറഞ്ഞു മനസ്സിലാക്കാൻ പറ്റും.... ഓരോന്ന് ചിന്തിച്ചു മനസിനെ അഴിച്ചു വിട്ടപ്പോ ഷംനയുടെ  ഉറക്കം പോയി.... രാത്രിയുടെ യാമങ്ങളിലെപ്പോയോ  അറിയാതെ  അവൾ നിന്ത്രയിൽ അലിഞ്ഞു ചേർന്നു....

                          തുടരും....

ബട്ടർഫ്‌ളൈ... 🦋
ഭാഗം.. 5..

         സൂര്യൻ ഉദിക്കും മുന്ബെഴുന്നേറ്റ് പ്രയർ ഹാളിലെത്തിയിട്ടും ഉമ്മയെ എങ്ങിനെ പറഞ്ഞ് മനസ്സിലാക്കും എന്ന ചിന്ത ഷംനയുടെ മനസ്സിനെ നോവിച്ചു കൊണ്ടേയിരുന്നു....

            ഉമ്മ കിച്ചണിലെ പാത്രങ്ങളോട് മല്ലിടുമ്പോ സഹായിക്കാൻ പതിവിലും ഉത്സാഹത്തോടെ അവളും കൂടി...

           ഉമ്മയുടെ തെറ്റ് തിരുത്താൻ ഒരു നാടകം കളിക്കാൻ ഷംന തീരുമാനിച്ചു.... എങ്ങിനെ തുടങ്ങുമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഉമ്മയുടെ ചോദ്യം ഷംനയിലേക്ക് വന്നത്....

       ""എന്താണ്.... ഇന്നൊരു സോപ്... ""

       എന്തു സോപ്..

     """ന്റെ ഷംനു... എന്തേലും കാര്യം സാദിക്കാനുണ്ടേൽ അതുപറ.... നീ വളഞ്ഞു മൂക്കുപിടിക്കണ്ട... ""

       ഞാനതിന് എപ്പോഴാ ഇങ്ങളെ മൂക്കുപിടിച്ചെ... ഉമ്മച്ചിയെ...

       """ആഹ്...ടീ.. എന്താ... കാശ് വല്ലോം വേണോ... ""

      വേണ്ട ഉമ്മാ... എനിക്കൊന്നും വേണ്ട....

      ""എന്ന.. പോയി റെഡിയായിക്കോ... ഇവിടെ ഞാൻ നോക്കിക്കോളാം.... ""

      ഉമ്മാ...

  """ന്തേ... ""

      ഉമ്മാ...

     """ഷംനുട്ടി... ഇജ്ജ് കാര്യം പറയിണ്ടോ... നിക്ക് നൂറുകൂട്ടം പണിണ്ട്.... ""

        അതല്ലുമ്മച്ചി.... റാഹി ഇല്ലേ...അവളോട്‌ ഞാനിന്നലെ പിണങ്ങി.... ഞാനിനി മിണ്ടൂല... അവള് ശെരിയാവില്ല....

       """  എന്ത്..... വല്ല്യ ചക്കരിം ഈച്ചയും ആയിരുന്നല്ലോ മൂന്നും.... എന്തിനാ പിണങ്ങിയെ... ഇജ്ജ് കാര്യം പറ... """

       അത്... അതൊക്കെയുണ്ട്.... ഉമ്മ ചോദിക്കരുത്... ഞാൻ പറയൂല... ഞാനോളോട് ഇനി മിണ്ടാൻ പോവൂല...

 

       ""അപ്പൊ വല്ല്യ പ്രശ്നാണല്ലോ... സ്കൂളിൽ പഠിക്കുമ്പോ തൊട്ടു വല്ല്യ കൂട്ടായിരുന്നിട്ട് പോത്തുപോലെ വളർന്നെന് ശേഷാ പിണങ്ങണെ.... അനക്കെന്താ ഷംനു വട്ടായോ... """

         എനിക്കിഷ്ടല്ലതത് ചെയ്ത ഞാൻ കൂടെ നിക്കണോ... ഇനി ഞാൻ മിണ്ടൂല.... ഓള് എത്ര സോറി പറഞ്ഞാലും ഞാൻ മിണ്ടൂല...മിണ്ടൂല പറഞ്ഞാൽ മിണ്ടൂല....  എനിക്കിഷ്ടല്ല....

         """ അപ്പൊ സംഗതി സീരിയസ് ആണല്ലോ.... ഞാൻ നീ വെറുതെ  തമാശക്ക് പറയുവാന്നാ വിചാരിച്ചേ....കാര്യം എന്താന്നു വെച്ചാ പറ... എന്നാലല്ലേ പരിഹാരം ഉണ്ടാക്കാൻ പറ്റുള്ളൂ.... ""

     
         എന്താന്ന് എന്നോട് ചോദിക്കും വേണ്ട... പരിഹാരം കൊണ്ട് ഇങ്ങു വരും വേണ്ട.... ഞാനിനി റാഹിയോട് കൂട്ടില്ല... എന്തെ അവരോടൊപ്പം പോകാതെ നേരത്തെ പോകുന്നെ ന്ന് നിങ്ങൾ ചോദിക്കുവല്ലോ എന്നോർത്തിട്ട ഇപ്പൊ പറഞ്ഞെ... ഞാൻ പോയി റെഡിയാകട്ടെ... നേരത്തെ പോണം....

        """അവിടെ നിക്ക്... അങ്ങനങ് പോകല്ലേ... ഇയ്യെന്താ കുട്ടിക്കളി കളിക്കാണോ.... ഇത്രക്ക് പിണങ്ങാൻ മാത്രം എന്താ ഉണ്ടായേ.... വേണ്ട... ചോദിക്കുന്നില്ല.... ഈ പിണങ്ങി നിന്നാലുള്ള പ്രശ്നം എന്താന്നു നിനക്കറിയുവോ.... """

   

       ആ... എനിക്കറിഞ്ഞൂടാ... ആരും  ഇതിലിടപെടണ്ട.... ഈ ജന്മത്തിൽ ഞാനവളോട് മിണ്ടൂല.... ഷംന തീരുമാനിച്ചാൽ തീരുമാനിച്ചതാ.....

       വാശിയോടെ ഷംന വാക്കുകൾ കൊണ്ട് ഉമ്മയിൽ മാറ്റം വരുത്താനുള്ള ശ്രമം  തുടങ്ങി.... നാടകത്തിനു തുടക്കമിട്ട് ഉമ്മയുടെ നാവിൽ  നിന്നുതന്നെ ഉത്തരം കിട്ടാൻ കാത്തിരുന്നു....

     
        ""മൂന്ന് ദിവസത്തിൽ കൂടുതൽ പിണങ്ങി നിൽക്കാൻ പാടില്ല മോളെ... അത് ഞമ്മക്ക് പറഞ്ഞതല്ല.... """

      എനിക് നിങ്ങടെ വഅളൊന്നും കേൾക്കണ്ട... ഞാൻ പോകുവാ....

       പെട്ടെന്ന് റെഡിയായി വീട്ടിൽ നിന്നും ഇറങ്ങുമ്പോ    റാഹിയെയും നിഹാലയെയും വിളിച്ചു ഉമ്മയോട് നടത്തിയ നാടകം അവതരിപ്പിച്ചു.... നേരെ ബസ് സ്ടാന്റില്ക് എത്തിയാൽ മതി എന്നും വീട്ടിൽക് വരണ്ട എന്നും പ്രത്യേകം പറഞ്ഞ് അവളിറങ്ങി.....

           കോളേജിലെത്തിയപ്പോയേ  ഷംനയുടെ കണ്ണുകൾ അജുവിനെ തേടി അലയുന്നുണ്ടായിരുന്നു....

        പുഞ്ചിരിയും തൂകിക്കൊണ്ട് അവളെയും കാത്ത് മരത്തണലിൽ ഇരിക്കുന്ന അജുവിന്റെ അടുത്തേക്ക് അവൾ നടന്നു....

           വീട്ടിലെ വിശേഷങ്ങളെല്ലാം പങ്കുവച്ചു രണ്ടുപേരും സംസാരിച്ചു....ഉപ്പ മാപ്പ് പറഞ്ഞതും  ഉമ്മയോട് കളിച്ച നാടകത്തിന്റെ കാര്യവും പറയാൻ  ഷംന  മറന്നില്ല....

         """" ആഹാ... ന്നിട്ട് നീ പിണങ്ങിയാലുള്ള പ്രശ്നം മുഴുവൻ  പറയുന്നതിന് മുൻപ് ഓടിപ്പോന്നതെന്തേ..  അതുപറഞ്ഞാലല്ലേ ഉമ്മയോട് നിനക്ക് മറുചോദ്യം ചോദിക്കാൻ പറ്റുള്ളൂ.... ""

       അതൊക്കെ ഉണ്ട് അജൂക്ക.... ഞാനിനി അങ്ങോട്ട്‌ എത്തുന്ന വരെ ഉമ്മ ആലോചിക്കും എന്നോടെങ്ങിനെ പറഞ്ഞ് മനസ്സിലാക്കും എന്ന്....അപ്പൊ യല്ലേ അതിനേക്കാൾ  മറുചോദ്യത്തിനു ഒരു പ്രസക്തി കിട്ടൊള്ളൂ....എങ്ങിനുണ്ട് എന്റെ ബുദ്ധി....

        """ കൊള്ളാലോ ടീ..   ഉമ്മയെ നീ വളച്ചു കുപ്പിയിലാക്കുവോ.....ന്നിട്ട് വേണം എനിക്കെന്റെ ഉപ്പാന്റെ വീട്ടിലൊന്ന് പോകാൻ....എത്ര കാലായി എന്നറിയുവോ ആ വീട്ടിൽകൊന്നു പോയിട്ട്.... ഉപ്പയുടെ ഖബറിങ്ങൽ പോയിട്ട് തിരിച്ചു പോരുമ്പോ പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് എളയുപ്പ ഒന്ന് വിളിച്ചെങ്കിലെന്ന്.... എന്നെ കണ്ടാൽ പോലും മിണ്ടാണ്ട് പോകും..   ഇതിനു മാത്രം എന്തു തെറ്റാ ഞങ്ങൾ ചെയ്തേ.... """

        ഒക്കെ ശെരിയാകും അജൂക്ക... ഇങ്ങള് എന്നെക്കൂടി കരയിക്കല്ലി.... ഉമ്മ പറഞ്ഞിട്ടാ ചെറിയ മാമന് ഇത്ര ദേഷ്യം.... ഉമ്മാനെ ശെരിയാക്കിയാൽ ഒക്കെ ശെരിയാകും.... ഇങ്ങള് നോക്കിക്കോളി... ഇൻ ഷാ അള്ളാഹ് ഒരാഴ്ച കൊണ്ട് ഞാൻ ശെരിയാക്കിത്തരാ...

         ""'' എന്ന... നോക്കാം... പിന്നെ നിന്നെ ഇന്നും കൊണ്ടുവരാൻ അഫി പറഞ്ഞിട്ടുണ്ട്.   വരില്ലേ നീ .... """

           വരാണ്ട് പിന്നെ.... ഉപ്പ സമ്മദിച്ചോണ്ട് ഒരു കുഴപ്പും ഇല്ല....എന്ന വൈകിട്ടു കാണാം....

          വൈകുന്നേരം  അഫിയെയും ആന്റിയെയും കണ്ടു  സന്തോഷത്തോടെ  യാത്ര പറഞ്ഞിറങ്ങി...

         അജുവിന്റെ മനതാരിൽ പ്രതീക്ഷയുടെ നാമ്പുകൾ മുളപൊട്ടിയിരുന്നു....

       കാലങ്ങളായുള്ള ബന്ധുക്കളുടെ പിണക്കം മാറാൻ ഇലാഹിനോട് കരഞ്ഞു പ്രാർത്ഥിച്ചതിനു ഉത്തരം കിട്ടാൻ സമയം ആയെന്നൊരു തോന്നൽ അവനിലുണ്ടായി....

         വീട്ടിലേക്കു കയറുമ്പോൾ ഉമ്മയെ ഒളികണ്ണിട്ട് നോക്കി സലാം പറഞ്ഞു കയറി... റൂമിൽക് പോകുമ്പോ നടത്തത്തിനു  സ്പീഡ് കൂടുതലായിരുന്നു... ഉമ്മയുടെ ചോദ്യങ്ങളെ നേരിടാൻ മനസ്സിനെ പാകപ്പെടുത്തിയെ മതിയാകൂ....

          ഉറങ്ങാൻ പോകും വരെ ഉമ്മയുടെ അരികിൽ ഒറ്റപ്പെടാതെ ശ്രദ്ധിക്കാൻ  ഷംനക്ക് സാധിച്ചിരുന്നു...

             കിച്ചണിലെ തിരക്കുപിടിച്ച പ്രഭാതം....

            ""ഷംനു... എന്തായി പിണക്കം മാറിയോ.... """

         അതിനി മാറാൻ പോകുന്നില്ല ഉമ്മാ.....

    """""  എന്താടീ... അതിനുമാത്രം ഉണ്ടായേ... """

          ചോദിക്കണ്ട ന്ന് പറഞ്ഞതല്ലേ ഞാൻ.... എന്നെ ഓരോന്ന് ഓർമിപ്പിക്കണ്ട.... വെറുതെ മൂഡ് കളയാൻ.... ഉമ്മ വേറെ വല്ലതും പറഞ്ഞോളി....

        """എടി.... നീ ഒരു സത്യ വിഷ് വാസി  അല്ലെ.... നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ... പിണങ്ങി നിൽക്കുന്നത് നല്ലതല്ല.... നീ പിണക്കത്തിൽ മരിച്ചുപോയാലോ.. എന്താ അവസ്ഥ എന്ന് നിനക്കറിയുവോ.... ""

        ഉമ്മ നിർത്തുന്നുണ്ടോ.... എനിക്ക് ഒന്നും കേൾക്കണ്ട....

        """കേൾക്കണം....ഷംനു  ... അള്ളാഹുവിനു ഇബാദത്തെടുക്കാതിരിക്കുന്ന ആൾക്ക് തൗബ ചെയ്തു കേതിച്ചു മടങ്ങിയാൽ അല്ലാഹ് പൊറുത്തുകൊടുക്കും.... എന്നാൽ പിണങ്ങി നിന്നാൽ അയാളോട് പൊരുത്തപ്പെടീക്കാതെ അള്ളാഹ്  പൊറുത്തുതരില്ല....

         നീ ഒന്ന് ചിന്തിച്ചു നോക്ക്... എത്ര വലിയ തെറ്റാണെന്നു.... """"

         ഉമ്മ പോയെ.... വഅളും  കൊണ്ട് വന്നിരിക്കുന്നു.... ഞാനെനിക്കിഷ്ടമുള്ളത് ചെയ്യും....

       പെട്ടെന്നുതന്നെ ഉമ്മാക്ക് പിടികൊടുക്കാതെ ഷംന കോളേജിലേക്കിറങ്ങി.... മനസൊന്നു കൂടി ചൂട് പിടിക്കട്ടെ... ന്നിട്ട് ഉമ്മയോട് ചോദിക്കണം... നിങ്ങളെന്തിനാ അപ്പൊ ആന്റിയോട് പിണങ്ങി നിൽകുന്നെ എന്ന്....

          നാടകത്തിന്റെ കാര്യം പറഞ്ഞ് ആലോചിച്ചു ചിരിച്ചുകൊണ്ടാണ്  മൂന്നുപേരും കോളേജിലെത്തിയത്....

           """ എന്നാലും.... ഇന്നും പിടികൊടുത്തില്ലേ... """

          അജൂക്ക ഇങ്ങളൊന്നടങ്ങി.... ആവോളം ക്ഷമിച്ചില്ലേ... ഇനി ആറുവോളം കാത്തുനിക്കാം....

എന്റെ ഉമ്മയായതോണ്ട് അഹങ്കാരത്തോടെ പറയുവാ.... മൂപ്പത്തിക്ക് പെട്ടെന്ന് അങ്ങ് ദഹിക്കൂല..... ഇതിപ്പോ ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ നമുക്ക് മാറ്റിയെടുക്കാ....

     ""നീ... ഒന്ന് പെട്ടെന്ന് ശെരിയാക്ക് ഷംനു.... ഇനി ക്ഷമിക്കാൻ വയ്യെടി... ""

        കളി തുടങ്ങിയല്ലേ ഒള്ളൂ.... കുറച്ചൂടെ പോകട്ടെ..... റാഹിക്ക് ഉമ്മ വിളിക്കണം... എന്താ പ്രശ്നം എന്ന് ചോദിക്കാൻ...

    അവള് ഫോണെടുക്കാതെ കട്ട് ആക്കിക്കോളും... അല്ലെങ്കിൽ എന്തേലും ചോദിച്ചാൽ ഉള്ള സത്യം അവളങ്ങു പറയും... അഭിനയിക്കാൻ അറിഞ്ഞൂട... അവൾ കട്ട്‌ ആക്കുമ്പോ ഉമ്മാക്ക് മനസ്സിലാകും....  അത്രക്ക് സീരിയസായിട്ട് വേണം എനിക്ക് ഉമ്മയോട് ചോദിക്കാൻ....

            കുടുംബം ഒന്നാകുമെന്ന പ്രതീക്ഷയോടെ ഷംനയുടെ നാടകം മൂന്നാം ദിവസത്തിലേക് കടന്നു...

    പ്രതീക്ഷിച്ചപോലെ റാഹിക്ക് ഷംനയുടെ ഉമ്മയുടെ കാൾ വന്നു.....

          റാഹി ഫോൺ അറ്റൻഡ് ചെയ്യാതെ കട്ട് ചെയ്തുകൊണ്ടേയിരുന്നു.... 5 തവണയും ഷംന പറഞ്ഞതുപോലെ റാഹി കാൾ കട്ട്‌ ചെയ്തു....


  കാര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട്‌ ഷംനയുടെ റൂമിലേക്ക്‌ ഉമ്മ രാത്രി തന്നെ കടന്നുചെന്നു... വ്യക്തതയോടെയും ഗൗരവത്തോടെയും പിണക്കത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന  ഉമ്മയെ വളരെ ലാഘവത്തോടെ നോക്കിക്കാണാൻ ഷംനക്ക് സാധിച്ചിരുന്നു....
     
       മറുത്തൊന്നും പറയാതെ വാക്കുകൾകൊണ്ട് ഉമ്മ നടത്തുന്ന പോരാട്ടങ്ങളെ ചെവികൊണ്ട ഷംന, അവസാനം ഒന്നു മാത്രേ തിരിച്ചു ചോദിച്ചോള്ളൂ..

        """ ഉമ്മ... അപ്പൊ നിങ്ങളെന്തിനാ ആന്റിയോട് പിണങ്ങി നിൽക്കുന്നെ.... """

            അതുവരെ ഉമ്മയുടെ ചിന്താ മണ്ഡലത്തിൽ വർഷങ്ങൾക്കു മുൻപ് അറുത്തെറിഞ്ഞ ആ കാര്യം തെളിഞ്ഞിട്ടില്ലായിരുന്നു... പെട്ടൊന്ന് ഇങ്ങിനെ പ്രതീക്ഷിക്കാതെ കേട്ടതുകൊണ്ട് ഒന്നും ഉരിയാടാനാവാതെ മുറിവിട്ടിറങ്ങുമ്പോ ഉമ്മയുടെ ഭാവം ഷംനക്ക് മനസ്സിലായില്ല....

തെറ്റായിപ്പോയി എന്ന ചിന്തയാണോ.... ഒരിക്കലും കൂട്ടിച്ചേർക്കാൻ കഴിയില്ല എന്നാണോ.... അതോ.... താൻ പറഞ്ഞതൊക്കെ എനിക്കുതന്നെ വിനയായോ എന്നാണോ....

                  ഉമ്മയുടെ മനസ്സറിയാൻ പതിവിലും നേരത്തെ ഉണർന്നു ഫ്രഷ് ആയി പ്രാർത്ഥനയും കഴിഞ്ഞു ഷംന കിച്ചണിലേക്ക് പോയി.....

                 അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമെന്ന വിശ്വാസത്തോടെ....

                          , ബട്ടർഫ്‌ളൈ... 🦋
ഭാഗം... 6

        വർണ്ണ വിസ്മയങ്ങൾ തീർത്ത കലാലയ മുറ്റത്തു ആകാംഷയോടെ ഷംനയെ കാത്തിരിക്കുകയാണ് അജു...

          എന്നും പുഞ്ചിരിച്ചുകൊണ്ട് വരുന്ന ഷംനയിന്ന് മുഖം തായ്തി സങ്കടത്തോടെയാണ് അജുവിനരികിലെത്തിയത്....

          """എന്തെ.... മുഖത്തൊരു തെളിച്ചം ഇല്ലല്ലോ... എന്തുപറ്റി ഷംനു..... """

      കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന കണ്ണീർതുള്ളികൾ പിടിച്ചുനിർത്താനാവാതെ ഷംന നിന്നു..... എങ്ങിനെ ഞാൻ പറഞ്ഞു തുടങ്ങുമെന്ന് അവൾക്കറിയില്ലായിരുന്നു.... ഉമ്മയുടെ മനസ്സിനെ മാറ്റിയെടുക്കാൻ നാടകം കളിച്ചു വിജയിക്കാമെന്ന ധാരണ പാടെ തകർന്നുവെന്ന് അജുവിനോട് വിതുമ്പിക്കൊണ്ടവൾ പറഞ്ഞു.....

        അജൂക്ക.... എന്നെക്കൊണ്ട് സാധിക്കില്ല.... ഇനിയെനിക്ക് ഇക്കാര്യം ഉമ്മയോട് മിണ്ടാൻ പോലും പറ്റില്ല....

       ""അതിനു എന്താ ഉണ്ടായേ... നീ കാര്യം പറ... """

         ഉമ്മ എന്തുപറയും എന്ന് അറിയാനുള്ള ആകാംഷയോടെയാ ഞാൻ ഇന്ന് ഉമ്മയുടെ അരികിലേക്ക് പോയത്... അങ്ങോട്ട്‌ ചോദിക്കാൻ സമയം തരാതെ എന്നെ ഇങ്ങോട്ട്  ചോദ്യം ചെയ്യുകയായിരുന്നു....

       എവിടെ നിന്നു വന്നു നിനക്ക് ഇപ്പൊ ആ കുടുംബം.... എന്ന ചോദ്യത്തിലാ തുടങ്ങിയെ.... കൂടുതൽ കുത്തി കുത്തി ചോദിച്ചപ്പോ ഞാനെല്ലാം പറഞ്ഞു.... നിങ്ങളുടെ വീട്ടിൽക് വന്നതടക്കം..... """

      എല്ലാം കേട്ടപ്പോ ഉമ്മയുടെ ഭാവം മാറി....

      """അപ്പൊ നീയെന്നെ പരീക്ഷിക്കുകയായിരുന്നല്ലേ...ഉപ്പയോട് പറഞ്ഞപ്പോ നീ എന്നോട് എന്തെ പറയാണ്ടിരുന്നേ.... """

           അതുമ്മ... ഞാൻ..... ഉമ്മ എങ്ങിനെ എടുക്കും എന്നറിയില്ലല്ലോ... അതുകൊണ്ടാ.....

        """  നീ റാഹിയോട് പിണങ്ങി എന്നൊക്കെ പറഞ്ഞെന്നെ  വിഡ്ഢിയാക്കി... ല്ലെ... """

       ഉമ്മാ... അങ്ങിനല്ല.... ഞാൻ നേരിട്ടങ്ങിനെ പറഞ്ഞാൽ ഉമ്മാക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റൂല.... അതുകൊണ്ട് ഉമ്മക്കതിന്റെ ഗൗരവം മനസ്സിലാവാൻ വേണ്ടിയാ അങ്ങിനൊക്കെ പറഞ്ഞെ.....

        ഞങ്ങളുടെ സംസാരം കേട്ടിട്ട് ഉപ്പയും ഷാഹിക്കയും വന്നു.... ഉപ്പയെ കണ്ടതും ഉമ്മ ഉപ്പയോടായി....

      ""നിങ്ങളും കൂടി അറിഞ്ഞിട്ടാണല്ലേ..... എന്നെ ഒരു പൊട്ടിയാക്കാൻ ആയിരുന്നു ബാപ്പയും മക്കളും നോക്കിയതല്ലേ..... """

         സൽ‍മ... ഇയ്യെഴുതാപ്പുറം വായിക്കണ്ട..... അവൾ വന്ന് പറഞ്ഞപ്പോ നിന്നോട് പറയണ്ടെന്ന് ഞാൻ തന്നെയാ പറഞ്ഞത്.... അതന്നെ പൊട്ടിയാക്കാൻ വേണ്ടിയിട്ടൊന്നും അല്ല... നിനക്ക് അതങ്ങു നേരിട്ട്  കേട്ടാൽ ക്ഷമിക്കാനുള്ള മനസൊന്നും കാണില്ല അതുകൊണ്ടാ.....

       """അപ്പൊ നിങ്ങടെ മനസ്സിലിപ്പോഴും അങ്ങിനെ ഒരാഗ്രഹം ഉണ്ടല്ലേ..... ഇനി നിങ്ങളെന്താണെന്നു വെച്ചാ ചെയ്തൊളീ.... ഇപ്പൊ മക്കളെയും മയക്കി എടുത്തല്ലോ.... എല്ലാരും കൂടി എനിക്കൊരു കുപ്പി വിഷം വാങ്ങിതന്നിട്ട്  ഓളെയും കുട്ടിയോളെയും ഇങ്ങട് കൊണ്ടന്നാളി..... """

        സൽ‍മ..... ഉപ്പയുടെ ശംബ്ദം കുറച്ചു കനത്തിലായിരുന്നു.....

        """ഇനി ഇജ് വല്ലതും പറഞ്ഞാലുണ്ടല്ലോ.... എന്നെ എനിക്ക് പിടിച്ചാ കിട്ടൂല..... """

       ഷാഹിക്ക എല്ലാം കണ്ടിട്ട് ഒന്നും മനസ്സിലാവാതെ നിൽക്കായിരുന്നു....ഞാനിക്കയോട് എല്ലാം പറഞ്ഞു....
       

       എന്നിട്ട് ഇക്കയെന്താ പറഞ്ഞെ....

        """"ഉമ്മാ നിങ്ങളിങ്ങനെ പറയാൻ മാത്രം ഇവിടൊന്നും സംഭവിച്ചില്ലല്ലോ.... കുടുംബം ഒന്നാവുന്നത് നല്ല കാര്യല്ലേ.... """

        ഇതും കൂടി കേട്ടപ്പോ ഉമ്മാക്ക് ദേഷ്യം കൂടി....

      """" ഇങ്ങളെല്ലാരും അപ്പൊ ഒറ്റക്കെട്ടായി ല്ലെ.... ഞാനൊരു കാര്യം പറഞ്ഞുതരാം.... അവരെ ഈ വീട്ടിലേക്ക് കൊണ്ടന്നാൽ പിന്നെ സൽ‍മ ഇവിടെ കാണൂല.... ഇങ്ങൾക്ക് എന്നെയാണോ ഓളെയാണോ വാണ്ടി ന്ന് ഇങ്ങള്  ഇപ്പൊ തീരുമാനിച്ചോളി.... ""

        ഉപ്പയും ഇക്കയും ഞാനും മുഖത്തോട് മുഖം നോക്കി ഒന്നും ഉരിയാടാനാവാതെ നിന്നു......

         ഉമ്മാ.... ഞങ്ങൾക്ക് ഉമ്മ മതി.... വേറെ ആരും വേണ്ട.... കുടുംബം ഒന്നാവണം എന്നെ ഞാൻ വിചാരിച്ചൊള്ളൂ.... അല്ലാതെ ഇങ്ങള് കരുതുമ്പോലെ......

       വാക്കുകൾ പൂർത്തിയാക്കാനാവാതെ ഞാൻ വിതുമ്പി....

         മറുത്തൊന്നും പറയാതെ ഉപ്പ എന്നെ റൂമിലേക്ക്‌ കൊണ്ടുപോയി.....

         ""'' ഇനി ഉമ്മാനോട് ഇതിനെപ്പറ്റി ഒന്നും സംസാരിക്കാൻ നിക്കണ്ട.... ഉമ്മന്റെ മനസ്സിൽ ഞാൻ അവരെ കല്യാണം കഴിക്കും എന്നാ.... എത്ര പറഞ്ഞാലും ഇപ്പൊ തലയിൽ കേറൂല....എഴുതാപ്പുറം വായിച്ചു കൂട്ടുകയാ.... "''

        ഉപ്പാ.... ഞാൻ കാരണം.

         """ഏയ്‌.... നീ പോയി കോളേജിൽ പോകാൻ റെഡിയാവാൻ നോക്ക്.... ഇതങ്ങു മറന്നേക്കൂ... ""

      ഭക്ഷണം കഴിക്കുമ്പോ ഉമ്മ പറഞ്ഞു.....

         ""''എന്നെ വേണം എന്നുണ്ടെങ്കിൽ നീ ഇനി ആ വീട്ടിൽ പോകരുത്..... അജുവിനോട് അതികം മിണ്ടാനും നിക്കണ്ട.... """ന്ന്

        വിതുമ്പിക്കരയുന്ന ഷംനയെ എങ്ങിനെ ആശ്വസിപ്പിക്കും എന്നറിയാതെ അജു കുഴങ്ങി..... റാഹി വന്ന് ഷംനയെ കൈപിടിച്ചു ക്‌ളാസ്സിലേക്ക് കൊണ്ടുപോകുമ്പോഴും നിന്ന നിൽപ്പിൽ നിന്ന് അനങ്ങാൻ അവനു സാധിച്ചില്ല.....

        കൂട്ടുകാർ വന്ന് തോളിൽ തട്ടിയപ്പോഴാണ് മനസ്സിന്റെ അനിയന്ത്രിതമായ സഞ്ചാരത്തിൽ നിന്നും അജു മുക്തനായത്....

           മനസ്സിനെ പറഞ്ഞു മനസിലാക്കാം... കുടുംബം  ഒന്നാവുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉമ്മയെയും അഫിയെയും എങ്ങിനെ പറഞ്ഞു ഞാൻ മനസ്സിലാക്കി കൊടുക്കും..... ക്ലാസിലിരുന്നപ്പോഴും ആലോചനയിൽ മുഴുകിയ അജുവിന്റ മനസ്സ് അലയുകയായിരുന്നു....

         ബ്രേക്ക്‌ ടൈമിൽ ഷംനയെ കാണാതിരുന്നപ്പോ അജു അവളുടെ ക്ലാസ്സ്‌ റൂം ലക്ഷ്യമാക്കി നടന്നു..  

            """"ഷംനു...J ഇപ്പോഴും കരച്ചില് മാറിയില്ലേ...  അയ്യേ... ഉമ്മ അങ്ങിനെ പറഞ്ഞെന്നു കരുതി നീ ഇങ്ങിനെ കരഞ്ഞോണ്ടിരിക്കണോ..
      ഒക്കെ ശെരിയാകും... നീ ഒന്ന് ചിരിക്കെടാ... ഈ വർഷത്തോടെ എന്റെ പിജി കഴിയും... അടുത്ത വർഷം അഫി ഇവിടെത്തന്നെ ജോയിൻ ചെയ്യുകയും ചെയ്യും... നിനക്ക് കോളേജിൽ വെച്ചു ഞങ്ങളെ കാണാലോ... പിന്നെന്താ...
        ഷാഹിക്കാനേ ഞാൻ ഓഫീസിൽ പോയി കാണുന്നുണ്ട്... പറയുന്നത് മനസ്സിലാക്കാൻ അവനു സാദിക്കും...
   നിന്റെ വാക്കുകളിൽ പ്രതീക്ഷയർപ്പിച്ചു ഉമ്മയും അഫിയും അവിടെ കാത്തിരിക്കുന്നുണ്ട്.... അവരോട് എന്തുപറയുമെന്ന ഞാൻ ആലോചിക്കുന്നേ..... നിനക്കറിയുവോ ഷംനു എന്റുപ്പയെ ഉമ്മ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന്... ഇപ്പോഴും ഉപ്പാക്കിഷ്ടമില്ലാത്ത ഭക്ഷണം ഉമ്മ കഴിക്കുന്നത് ഞാൻ കണ്ടിട്ടില്ല.. ഉപ്പാക്കിഷ്ടല്ലാത്ത കളറിലുള്ള ഡ്രസ്സ്‌ ധരിക്കുന്നതും കണ്ടിട്ടില്ല...
ഉമ്മ ഇപ്പോഴും പറയും ഉപ്പ മരിച്ചെങ്കിലും ആ മനസ് എന്റെ കൂടെ ഇപ്പോഴും ഉണ്ടെന്ന്...
നീ ഒന്ന് ആലോചിച്ചു നോക്ക്... അത്രത്തോളം ഉപ്പയെ സ്നേഹിക്കുന്ന എന്റുമ്മയ്ക്ക് ആ സ്ഥാനത്തു നിന്റെ ഉപ്പയെന്നല്ല വേറെ ആരെയെങ്കിലും കാണാൻ പറ്റുവോ.... """

          അജൂക്ക.... ഞാൻ..... എങ്ങിനാ ഇതൊക്കെ ഉമ്മയെ പറഞ്ഞു മനസ്സിലാക്കാ....നിങ്ങളുടെ കാര്യം പറയുമ്പോയെ ഉമ്മാക്ക് അന്നെന്റെ ഉപ്പ പറഞ്ഞത് മാത്രേ ചിന്തയൊള്ളൂ..... ഉപ്പ അന്നങ്ങിനെ പറയാനുള്ള സാഹചര്യം എന്താണെന്നു അറിയുവോ അജൂക്കക്ക്...
   നിങ്ങളന്ന് വീട്ടിൽ താമസിക്കുമ്പോ നാട്ടുകാർ പലതും പറഞ്ഞുണ്ടാക്കിയിരുന്നു....ആന്റിയെ ഉപ്പ വേറെ കണ്ണുകൊണ്ട കാണുന്നെ എന്നൊക്കെ... വീട്ടിനുള്ളിൽ ഉള്ളോർക്ക് അതൊന്നും അറിയില്ലല്ലോ... അങ്ങാടിയിലേക്ക് ഇറങ്ങുമ്പോ ഉപ്പ ഒരുപാട് കേട്ടിരുന്നു.... അതുകൊണ്ടാ... ഉമ്മ നിങ്ങളെ അവിടെ സ്കൂളിൽ ആക്കാമെന്നൊക്കെ പറഞ്ഞപ്പോ, ആന്റിക്കൊരു പേരുദോഷം വേണ്ടല്ലോ എന്നു വെച്ചു കല്യാണം കഴിച്ചോട്ടെ എന്ന് ഉപ്പ ചോദിച്ചത്..

           ഇതൊക്കെ ഉമ്മയോട് പറഞ്ഞിട്ടും ഉമ്മാക്ക് മനസ്സിലാകുന്നില്ലല്ലോ....

        """"ഇനി അതു പോട്ടെ.... നമുക്ക് ഇവിടെ വച്ചു കാണാലോ...വീട്ടിലേക്കിനി വരണ്ട അതാ നല്ലത്...  കോളേജ് കഴിയുമ്പോയേക് ശെരിയാക്കി എടുക്കാം... എന്തേലും ഒരു വഴി ഉണ്ടാകും.... """""

        അജുവിന്റെ തുറന്നുള്ള സംസാരം  ഷംനയിൽ സമാദാനം നൽകി....

          മാസങ്ങൾ കടന്നുപോയി.... അജു ഷാഹിയോടും ഷംനയോടുമുള്ള ബന്ധം തുടർന്നുകൊണ്ടിരുന്നു....

          കോളേജിൽ വെച്ചു അജുവിന്റെ ഫോണിൽ നിന്നും  ഷംന അഫിക്കും ആന്റിക്കും വിളിച്ചു സംസാരിക്കും.... വീട്ടിലെത്തിയാൽ അങ്ങനൊരു കാര്യത്തെക്കുറിച്ചു മനപ്പൂർവ്വം മറക്കാൻ ശ്രമിക്കും.... ഉപ്പയോടും ഇക്കയോടും ഉമ്മ കേൾക്കാതെ അജുവിന്റെ വിശേഷങ്ങൾ പറയും...

പിന്നീടൊരിക്കലും ഉമ്മയോട് ആ വിഷയം സംസാരിച്ചില്ല....

-------------------------------------
അന്നൊരുനാൾ..........

           കോളേജിലെ

ആർട്സ് ഡേയുടെ
ആഘോഷങ്ങൾ കഴിഞ്ഞു ഷംന  വീട്ടിലെത്തിയപ്പോ   വല്ലാത്ത ക്ഷീണം ഉണ്ടായിരുന്നു.... ഭക്ഷണം കഴിച്ചെന്നു വരുത്തി പ്രാർത്ഥനയും കഴിഞ്ഞു കിടന്നു.....

               സമയം അർത്ഥ രാത്രി കഴിഞ്ഞു.... ഞെട്ടിയുണർന്ന ഷംനക്ക് വല്ലാത്തൊരു അസ്വസ്ഥത.... എണീറ്റു ബെഡ്‌ഡിലിരുന്നപ്പോ തല കറങ്ങുന്ന പോലെ.... ശക്തിയായ തണുപ്പും ഉണ്ട്....

   ഒരുവിധം എണീറ്റു വെള്ളം എടുക്കാൻ നടന്നു.....

          വീട്ടിനുള്ളിൽ എന്തെല്ലാമോ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടാണ് ഉമ്മയും ഉപ്പയും ഞെട്ടിയുണർന്നത്..... റൂമിൽ നിന്നിറങ്ങി വാതിൽ തുറന്നു ലൈറ്റ് ഇട്ടപ്പോൾ ഷാഹിയും വന്നു..... ഷംനയുടെ റൂമിൽ നിന്നാണെന്നുള്ള നിഗമനത്തിൽ മൂവരും അങ്ങോട്ട്‌  നടന്നു.....

              ഡോർ തുറന്നപ്പോ തായേ വീണുകിടക്കുന്ന ഷംനയെ ആണ് കണ്ടത്.... വെള്ളത്തിന്റെ ജഗ്ഗും ഫ്‌ളവർ വേസും എല്ലാം തായെ വീണു കിടക്കുന്നുണ്ട്... അതിന്റെയൊക്കെ ശബ്ദം ആവാം എല്ലാവരേം ഉണർത്തിയത്.....

          പെട്ടെന്ന് ഷംനയെ എടുത്തു  ഉപ്പ മടിയിൽ കിടത്തി ... തൊട്ടുനോക്കിയപ്പോ  പൊള്ളുന്ന പനി... മുഖത്തു അൽപ്പം വെള്ളം കുടഞ്ഞപ്പോൾ തന്നെ  ബോധം വന്നു.....

       ""എന്താ മോളെ ഉണ്ടായേ... ""

        ""അറിയില്ല....തലയ്ക്കു കനം തോന്നുന്നു.... വെള്ളം കുടിക്കാൻ എണീറ്റത് ഓർമയുണ്ട്...പിന്നൊന്നും ഓർമ്മയില്ല..... ""

     നേരം വെളുക്കട്ടെ.... നമുക്ക് ഡോക്ടറെ കാണാം.... ഇപ്പൊ പനിക്ക് ഈ മരുന്ന് കഴിച്ചു കിടന്നോ.....

        ഷാഹിയും ഉപ്പയും കുറച്ചു നേരത്തിനു ശേഷം കിടക്കാൻ പോയി....
 
      വെള്ളമൊക്കെ കൊടുത്തു ഉമ്മ ഷംനയുടെ  കൂടെത്തന്നെ കിടന്നു....

        രാവിലെ എഴുന്നേറ്റപ്പോ  ഷംനക്ക് ഛർദി തുടങ്ങി..... ഭക്ഷണം കൊടുക്കുന്നതും വെള്ളവും ഇരട്ടിയായി ഇങ്ങോട്ട് തന്നെ പോന്നുകൊണ്ടിരുന്നു..... ക്ഷീണം പിടിക്കാതിരിക്കാൻ ഉമ്മ ഇടയ്ക്കിടെ വെള്ളം  കൊടുക്കുന്നുണ്ട്..... ഷംനയുടെ മുഖം വിളറിവെളുത്തു ആകെ അവശയായി..... ഷാഹിയും ഉപ്പയും എടുത്തുകൊണ്ടാണ് വണ്ടിയിലേക്ക് കയറ്റിയത്.... വണ്ടിയിൽ ഇരിക്കുമ്പോഴും ഛർദി തുടർന്നു.... പരിജയം ഉള്ള  ഡോക്ടറുടെ വീട്ടിലേക്കു ആണ് കൊണ്ടുപോയത്....

             """ കൊയപ്പൊന്നും ഇല്ല.... പേടിക്കണ്ട.... ഛർദി പെട്ടെന്ന് നിർത്താൻ പറ്റില്ലല്ലോ.... ഈ മരുന്ന് കൊടുത്താൽ ശെരിയാവും.... പിന്നെ.... യൂറിനും ബ്ലഡ്ഡും ഒന്ന് ടെസ്റ്റ്‌ ചെയ്തോളു....കുറവില്ലെങ്കിൽ  വൈകീട്ട് ഇവളെ കൊണ്ടുവന്നാൽ മതി.... കുറവുണ്ടെൽ റിസൾട്ട് മാത്രം കാണിച്ചാമതി.... ""'

               ഡോക്ടറുടെ നിർദ്ദേശ പ്രകാരം അടുത്തുള്ള ലാബിൽ ബ്ലഡ്ഡും യൂറിനും കൊടുത്തു വീട്ടിലേക്കു തിരിച്ചു....

          വീട്ടിലെത്തി ഭക്ഷണം കഴിച്ചു.... ഛർദിച്ചെങ്കിലും മരുന്ന് കഴിച്ചു..... ഇടക്കിടക്ക് വെള്ളം കൊടുത്തു ഉപ്പ കൂട്ടിരുന്നു.... താത്കാലിക ശമനം മാത്രേ കണ്ടുള്ളു.... ഛര്ദിക്ക് കുറവൊന്നും കണ്ടില്ല.... വൈകുന്നേരം വരെ നോക്കിയാൽ ആകെ പ്രശ്‌നാവും ഇപ്പൊ തന്നെ വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാം....

       "", സൽ‍മ   .. കുറച്ചൂടെ നോക്കാം.... ഡോക്ടർ പറഞ്ഞില്ലേ ഛർദി പെട്ടെന്ന് നിർത്താൻ പറ്റില്ലെന്ന്.... ""

            അല്ലെങ്കിൽ നമുക്ക് ആ ഡോക്ടർടെ അടുത്തേക്ക് തന്നെ ഒന്നൂടെ പോയിനോക്കാ.....

            ഉമ്മയുടെ നിർദ്ദേശ പ്രകാരം ഡോക്ടറുടെ അടുത്തേക്ക് പോയി.... ലാബിൽ കൊടുത്ത ടെസ്റ്റിന്റെ റിസൽട്ടും വാങ്ങിയാണ് പോയത്....

  റിസൾട് കണ്ട ഉടനെ ഡോക്ടർ....

          """" രക്തത്തിന്റെ കൗണ്ട് വളരെ കുറവാണ്.... അഡ്മിറ്റ് ചെയ്യാതെ മരുന്ന് കൊണ്ട് കുറയില്ല.... ഇവിടെ അഡ്മിറ്റ് ഇല്ലല്ലോ...നിങ്ങളൊരു നല്ല ഹോസ്പിറ്റലിലേക്ക് പൊക്കോളൂ....

          ഡോക്ടർ സജെസ്റ്റ് ചെയ്ത ഹോസ്പിറ്റലിലേക്ക് ഷംനയെയും കൊണ്ട് വാഹനം നീങ്ങിത്തുടങ്ങി....

             കാഷുവാലിറ്റിയിൽ കിടത്തി.... ഡൂട്ടി ഡോക്ടർ പരിശോദിച്ചു..... റിസൾട് നോക്കിയ ഉടനെ പേഷ്യന്റിന്റെ കൂടെ ആരാ ഉള്ളത് എന്ന് ചോദിച്ചു... ഉമ്മയും ഉപ്പയും ഉണ്ടെന്നു പറഞ്ഞപ്പോ ഡോക്ടർ,, അപ്പൊ ഹസ്ബൻഡ് എവിടെ എന്നാണ് ചോദിച്ചത്...

  കല്യാണം കഴിഞ്ഞിട്ടില്ല ഡോക്ടറെ....

       അസുഖത്തെ കുറിച്ച് ചോദിച്ചറിഞ്ഞ ഡോക്ടർ ഫോണിൽ വിളിക്കാൻ തുടങ്ങി....

           വേറൊരു ഡോക്ടർ വന്ന് റിസൾട്ട് കയ്യിലും പിടിച്ചു ഫോണിൽ സംസാരിക്കുകയാണ്... വീണ്ടും ആറു പേര് വന്നു.... അവരെല്ലാം റിസൾട്ട് മാറി മാറി നോക്കുന്നുണ്ട്....

         ഷംനയെ കിടത്തിയ ബെഡ്‌ഡിനരികിൽ ഉമ്മയും ഉപ്പയും ഷാഹിയും ഉണ്ട്...

        എന്താ ഉപ്പ,, അവര് ഇവള്ടെ റിസൾട്ട് ആണല്ലോ നോക്കുന്നത് എന്തേലും പ്രശ്നണ്ടാവുമോ.....

             ഉം.... എന്നഒരു മൂളലിൽ ഒതുക്കിയതല്ലാതെ ഷാഹിയോട് മറുപടി പറയാൻ ആ പിതാവിന് സാധിച്ചില്ല.... ഡോക്ടർ മാരുടെ ചർച്ച അയാളിൽ ഭീതി പരത്തിയിരുന്നു......

                   കുറച്ചു മിനിട്ടുകൾക്ക് ശേഷം ഡോക്ടർ ഷംനക്കരികിലെത്തി.... അവളുടെ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു..... അസുഖത്തെ കുറിച്ച് മാത്രമല്ല.... വീടിനെക്കുറിച്ചും വീട്ടിലാരൊക്കെയാ ഉള്ളത് എന്നും പഠനത്തെക്കുറിച്ചും കോളേജിലേക്കുള്ള യാത്രയെക്കുറിച്ചുവരെ ചോദിച്ചു....

           """ഒരു ഇൻജെക്ഷൻ എടുക്കാനുണ്ട്.... നിങ്ങളൊന്നു പുറത്തു നിൽക്കൂ.... എന്നും പറഞ്ഞു ഡോക്ടർ ബെഡിന്റെ കർട്ടൻ നീക്കി.....

                      ""ഈ ഇൻജെക്ഷൻ എടുത്താൽ ഛർദി നിന്നോളും.....ക്ഷീണത്തിനു ഗ്ലൂക്കോസ് ഇടാം.... പേടിക്കണ്ടാ ട്ടോ....

                    ഡോക്ടറുടെ വാക്കുകൾക്ക് തല കൊണ്ട് ആംഗ്യ ഭാഷയിൽ ഷംന മറുപടി പറഞ്ഞു.... അത്രമേൽ ക്ഷീണം സംഭവിച്ചിരുന്നു.....

                  ഇഞ്ചക്ഷനെടുത്തു ട്രിപ്പും ഇട്ടു പോകാൻ നേരം ഡോക്ടറുടെ ചോദ്യം, ഷംനയിൽ പേടിയും അമ്പരപ്പും കൊണ്ട് ക്ഷീണമുള്ള കണ്ണുകൾ പോലും വികസിക്കുന്ന തരത്തിലുള്ളതായിരുന്നു....
മറുപടി പറയാൻ കഴിയാതെ അവളാകെ പേടിച്ചു.....

                       തുടരും.....

ബട്ടർഫ്‌ളൈ....
ഭാഗം... 7

     
       കണ്ണുകൾ തുറക്കാൻ പോലും ശേഷിയില്ലാതെ തളർന്നു പോയിരുന്ന ഷംന, ഡോക്ടറുടെ ചോദ്യം കേട്ടു എണീറ്റിരുന്നുപോയി....

       പകച്ചുനിൽക്കുന്ന അവളുടെ അരികിലായി ഇരുന്നുകൊണ്ട് ഡോക്ടർ സൗമ്യമായി വീണ്ടും ചോദിച്ചു.....

       ""നിന്റെ അറിവോടെ നീ ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടോ "??

       ഇല്ലെന്നു തലയാട്ടിക്കൊണ്ട് പറയുമ്പോ ഷംനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു....

      """കുട്ടി കരയണ്ട.... നിന്റെ ലാബ് റിപ്പോർട്ടിൽ യൂറിനിൽ അങ്ങനൊരു കാര്യമുണ്ട്   എന്നു കണ്ടു.... ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊക്കെ സർവ്വ സാദാരണമായ കാര്യം ആണല്ലോ.... അതാ നേരിട്ട് ചോദിച്ചത്..... ഒരു പക്ഷെ നീ അറിയാതെ സംഭവിച്ചിരിക്കാം... പിന്നെ . നീ അറിഞ്ഞുകൊണ്ട് സംഭവിച്ചിട്ടില്ല എന്ന് നിനക്ക് ഉറപ്പുണ്ടെങ്കിൽ നമുക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ ഒരു ടെസ്റ്റ്‌ ചെയ്യാം.... ""

      ഡോക്ടർ എനിക്കുറപ്പുണ്ട്... ഞാൻ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല....ഞാൻ  അറിയാതെ അങ്ങിനെ സംഭവിക്കാൻ ഒരു ചാൻസും ഇല്ല... എനിക്കുറപ്പാ...

       """ഓക്കേ.... കൂൾ... ഒരുപക്ഷെ ലാബ് റിപ്പോർട്ടിൽ തെറ്റ് സംഭവിക്കാം... എന്തായാലും ടെൻഷനാവണ്ട... ഇപ്പോ നിന്റെ രോഗത്തെയാണ് ചികിൽസിക്കേണ്ടത്.. ഈ ലാബ് റിപ്പോർട്ടിനെയല്ല...
ചോദിക്കാതിരിക്കാൻ നിർവ്വാഹമില്ലാത്തോണ്ട് ചോദിച്ചെന്നു മാത്രം... ""

        ഡോക്ടറുടെ വാക്കുകളിൽ തന്റെ അവസ്ഥയെപ്പോലും മറന്നു ഷംന ആലോചനയിലാണ്ടുപോയി.... ഒരിക്കലും തനിക്കു അങ്ങിനെ സംഭവിക്കാൻ ഇടയില്ല... അത്രക്ക് ഉറപ്പുണ്ട്... പിന്നെ എന്തിനു ഞാൻ ഭയക്കണം എന്നുള്ള ചിന്ത  അവളിലൊരു ധൈര്യം നൽകി..  

      ഷംനയുടെ റിസൾട്ടുമായി ഡോക്ടർ ഉപ്പയുടെയും ഷാഹിയുടെയും അരികിലെത്തി... ഡോക്ടർ വന്നതും ഉമ്മ ഷംനക്കരികിലേക്ക് പോയി....
     

       
എന്താ ഡോക്ടർ മോൾക്കെന്തെങ്കിലും.... മകളുടെ അവസ്ഥ അറിയാൻ ആ പിതാവിന് തിടുക്കം ആയിരുന്നു...

      , """കുഴപ്പമൊന്നും ഇല്ല...കൗണ്ട് കുറഞ്ഞിട്ടുണ്ട്... മരുന്ന്കൊണ്ട് പെട്ടെന്ന് മാറിക്കിട്ടില്ല... ഇൻജെക്ഷൻ വേണ്ടിവരും.. രണ്ടുദിവസം ഇവിടെ കിടക്കേണ്ടി വരും... പിന്നെ കുറച്ചു ടെസ്റ്റ്‌ കൂടെ ചെയ്യണം.... ഞാനിതിൽ എഴുതിയിട്ടുണ്ട്... ബില്ലടച്ചിട്ട് വന്നോളൂ...

         ബില്ലടക്കാനുള്ള ലിസ്റ്റുമായി പോയ ഷാഹി അതെ സ്പീഡിൽ തിരിച്ചുവന്നു....

         """ ഡോക്ടർ.... എന്തിനുള്ള ടെസ്റ്റ്‌ ആണ് ഇത്... രണ്ട് ദിവസം കയിഞ്ഞിട്ടെ റിസൾട്ട് കിട്ടുള്ളൂ എന്നാ അവര് പറഞ്ഞെ... സീരിയസ് ആയിട്ട് ഇങ്ങിനെ കൊണ്ട് വരുമ്പോ എന്ത് ആവശ്യത്തിനാ ഇത്തരം ടെസ്റ്റുകൾ... രണ്ട് ദിവസം കഴിഞ്ഞാണോ ഇവൾക്ക് മരുന്ന് കൊടുക്കുക.... നിങ്ങൾക്ക് ഹോസ്പിറ്റൽ   ബിസിനസാണോ.... """

         3000 രൂപയുടെ  ടെസ്റ്റ്‌  അതും 48 മണിക്കൂർ കഴിഞ്ഞുള്ള ആവശ്യത്തിന്, ഇതു  കണ്ടു ഹോസ്പിറ്റലിനെ കുറ്റം പറഞ്ഞു തട്ടിക്കയറുകയാണ് ഷാഹി....

         """കൂൾ ഡൗൺ... മിസ്റ്റർ.... ഇവിടെ വെച്ചു ഒരു ഇഷ്യു ആക്കണ്ട... നിങ്ങളെന്റെ ക്യാബിനിലേക്ക് വന്നോളൂ.... """

       പറഞ്ഞതും ഡോക്ടർ ദ്രിതിയിൽ നടന്നകന്നു....

         ക്യാബിനിലെത്തിയ ഷാഹി ആകാംഷയോടെ ഡോക്ടറുടെ വാക്കിനായ് കാതോർത്തു... തന്റെ ഷംനക്ക് അരുതാതെന്തോ ഉണ്ടെന്നുള്ള തോന്നൽ അവന്റെ ഉള്ളിൽ മുളപൊട്ടിയിരുന്നു....

         എല്ലാം തുറന്നു പറഞ്ഞ ഡോക്ടർ

       """" ടെസ്റ്റ്‌ ചെയ്യാണ്ടിരിക്കാൻ ഹോസ്പിറ്റൽ മാനേജ്‍മെന്റിനു അധികാരം ഇല്ല.... ആ കുട്ടി പറയുന്നത് തന്റെ അറിവോടെ ഒന്നും സംഭവിച്ചിട്ടില്ല എന്നാ... പിന്നീടൊരിക്കൽ നിങ്ങളിതും പറഞ്ഞു ഹോസ്പിറ്റലിനെതിരെ തിരിയാൻ സാത്യത ഉണ്ട്... അതുകൊണ്ട് ഈ ടെസ്റ്റുകൾ ചെയ്തേ പറ്റൂ.... """

      മറുത്തൊന്നും പറയാതെ രണ്ടുപേരും അവിടന്നിറങ്ങി.... ടെസ്റ്റിനുള്ള ബില്ലും അടച്ചു വരുന്ന ഷാഹിയുടെ മുഖത്തേക്ക് ഉപ്പയുടെ കണ്ണുകൾ ഭീതിയോടെ നോക്കുന്നുണ്ടായിരുന്നു....

         ഷംനയെ റൂമിലേക്ക്‌ മാറ്റി... വീട്ടിൽ കുട്ടികൾ ഒറ്റക്കായതിനാൽ ഷാഹിയെയും ഉമ്മയെയും ഹോസ്പിറ്റലിൽ നിർത്തി ഉപ്പ വീട്ടിലേക്കു തിരിച്ചു....

        ആ പിതാവിന്റെ കണ്ണുകളിൽ അന്ന് രാത്രി നിദ്രയുടെ ഭാവം തെളിഞ്ഞതേയില്ല... തന്റെ മകൾക്കു എന്തു സംഭവിച്ചു എന്നുള്ള ചിന്ത, സാധാരണക്കാരനായ ആ മനുഷ്യന് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു....

         ഇഞ്ചക്ഷനും മരുന്നുകളും ഷംനയിൽ അവൾ പോലും അറിയാതെ മയക്കം സൃഷ്ടിച്ചിരുന്നു....

      ഷാഹിയുടെ ആലോചനയും ഒരിടത്തും അടങ്ങിയിരിക്കാതെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള നടത്തവും ഉമ്മയിൽ ആദി കൂട്ടി... എല്ലാവരും എന്നിൽ നിന്നും എന്തോ മറക്കുന്നുണ്ട് എന്ന തോന്നൽ ഉമ്മക്കുണ്ടായിരുന്നു... എന്താ പ്രശ്നമെന്നുള്ള ഉമ്മയുടെ ചോദ്യത്തിന് ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും ഷാഹിക്ക് എല്ലാം പറയേണ്ടി വന്നു....

         """ ന്റെ റബ്ബേ.... ഞാനെന്തൊക്കെയാ ഈ കേൾക്കണേ... """

       നെഞ്ചത്തടിച്ചുള്ള ഉമ്മയുടെ ഉച്ചത്തിലുള്ള കരച്ചിൽ ഷാഹിക്ക് സഹിക്കാൻ പറ്റിയില്ല...

        """ നിങ്ങളോട് പറയാണ്ടിരുന്നത് ഇതുകൊണ്ട.... ഇങ്ങിനെ ഉറക്കെ കരഞ്ഞു ഈ ഹോസ്പിറ്റലിലുള്ളോരേ മൊത്തം അറിയിച്ചാളി.... ""

        ഷാഹിയുടെ  വാക്കുകളിൽ ഉമ്മയൊന്നടങ്ങി....

       ""ഉമ്മാ... ഇങ്ങള് ബേജാറാവല്ലി... എന്താ നടന്നത് എന്ന് നമ്മക്ക് ഓളോട് ചോദിക്കാ... ഇപ്പൊ ഈ അവസ്ഥയൊന്നു മാറട്ടെ.... ഡോക്ടറോട് ഓള് എന്റെ അറിവോടെ ഒന്നും സംഭവിച്ചിട്ടില്ല എന്നാ പറഞ്ഞിട്ടുള്ളത്... എന്താ സത്യം എന്ന് നമുക്കറിയില്ലല്ലോ.... ""

       സ്വന്തം കൂടപ്പിറപ്പിനെ വർത്തമാന കാലഘട്ടത്തിലെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ  സംശയിക്കാണ്ടിരിക്കാനും അവളുടെ പെരുമാറ്റത്തിന്റെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ വിശ്വസിക്കാണ്ടിരിക്കാനും ഷാഹിക്ക് ആയില്ല.....

       

         സൂര്യൻ കിഴക്കുദിച്ചു വെള്ളകീറും മുമ്പേ ഉപ്പ മക്കളെ സെർവന്റ് മറിയാത്തയെ വിളിച്ചേല്പിച്ചു ഹോസ്പിറ്റലിലെത്തി.... ഉറക്കം തൊട്ടുതീണ്ടാത്ത കണ്ണുമായ് മൂന്നുപേരും ഷംനക്കരികിൽ ഒന്നും ഉരിയാടാതെ നിൽക്കുകയാണ്....

       നേഴ്‌സ് വന്ന് ഇൻജെക്ഷൻ കൊടുത്ത് കനം ഇല്ലാത്ത ഭക്ഷണം കൊടുത്തിട്ട് കൊടുക്കാനുള്ള മരുന്ന് ഉമ്മയെ ഏല്പിച്ചിട്ട് പോയി....

        ചർദ്ധിയില്ലാത്തതിനാലും ഗ്ലൂക്കോസിന്റെ എനർജിയും കാരണം ഷംനക്ക്  അന്ന് ഉന്മേഷത്തിന്റെ പുലരിയാണ് .....

         പ്രാതൽ കഴിച്ചു പതിനൊന്നുമണിക്ക് വരുന്ന ഡോക്ടറെ കാത്തിരിക്കുന്ന മടുപ്പിക്കുന്ന  സമയം.....

      ഉപ്പയിലും ഉമ്മയിലും ഷാഹിയിലും,,,,, നാടൊട്ടുക്കും പ്രചരിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടികളുടെ അഴിഞ്ഞാട്ട കഥകൾ സ്‌ക്രീനിൽ തെളിയുന്ന പ്രതീതിയായിരുന്നു.....

         ഷംനയോട് ചോദിക്കാൻ  മനസ്സിനുള്ളിൽ കുത്തിനിറച്ചിട്ടുള്ള ചോദ്യങ്ങൾ, ഉമ്മയിൽ നിന്നും പുറത്തുചാടാൻ തുടങ്ങി....

       """എന്തൊക്കെയാ ടീ ഞാൻ കേട്ടത്.... ആരുടെ കൂടെ അഴിഞ്ഞാടാനാ നീ കോളേജിലേക്കെന്നും പറഞ്ഞു കെട്ടിയൊരുങ്ങി പോയിരുന്നത്....പറയെടി... """

        തന്റെ ആരോഗ്യം വീണ്ടെടുത്ത് കട്ടിലിൽ ചാരി നിന്നിരുന്ന ഷംനയിൽ ഉമ്മയുടെ വാക്കുകൾ കേട്ടതും ശരീരത്തോടൊപ്പം മനസ്സും തകർന്നടിയാൻ കാരണമായി.....

        കണ്ണീരോടെ അവളാ കട്ടിലിൽ ഇരുന്നു....

      """ ഉമ്മാ.... നിങ്ങളെന്തൊക്കെയാ ഈ പറയുന്നേ.... ഞാൻ എന്തു ചെയ്തൂന്നാ.... എനിക്കൊന്നും അറിയിലുമ്മ.... സത്യാ ഞാൻ പറയുന്നേ.... """

        ഷംനയുടെ കണ്ണീരിലൊന്നും ഉമ്മയുടെ മനസ്സിൽ ഒരു ചലനവും സൃഷ്ടിച്ചില്ല... ഉപ്പയും ഷാഹിയും  ഒന്നും മിണ്ടാതെ നിന്നു...

         "''ആ അജുവിന്റെ കൂടെ കൂടി ആ വീട്ടിൽക്കൊക്കെ പോയെന്നു  പറഞ്ഞപ്പോയെ ഞാൻ വിചാരിച്ചതാ ഇങ്ങനൊക്കെ നടക്കും ന്ന്... അതിനെങ്ങനാ ബാപ്പയും വളം വെച്ചു കൊടുത്തതല്ലേ.... ഇനി അനുഭവിച്ചോളി.... ഞാൻ ആയിനല്ലോ പുറത്ത്.... മക്കളായാൽ ഉമ്മമാര് പറയുന്നതും കുറച്ചു  കേൾക്കണം.... "'''

        ഉമ്മാ.... ആ അജൂക്കാനേ എന്തിനാ വെറുതെ ഇതിലേക്ക് വലിച്ചിഴക്കണേ.... എന്നെ ആരും ഒന്നും ചെയ്തിട്ടിലുമ്മ..... എനിക്കറിയാ...

      """ എടി.... ഇയ്യറിഞ്ഞിട്ടുണ്ടാവൂല.... ഇപ്പൊ മയക്കി കിടത്തി എല്ലാം നേടിയിട്ട് ഒന്നും അറിയാത്തവനെ പോലെ നടക്കാൻ ആർക്കും പറ്റും....ഇപ്പത്തെ കാലത്ത് അതൊക്കെ നടക്കുന്നതല്ലേ..... """

        ഉമ്മാ.... അജൂക്ക എന്നെ കോളേജിൽ വെച്ചു കാണുന്നതല്ലാതെ വീട്ടിൽക്കൊന്നും ഇപ്പൊ പോകാറില്ല.... ഇങ്ങള് കരുതുന്ന പോലുള്ള ഒരാളല്ല അജൂക്ക....

ഷാഹിക്ക.... ഇങ്ങൾക്കറിയൂലെ അജൂക്കാനേ....  അഫിനെ കാണുന്നപോലെ അല്ലെ ആജൂക്ക എന്നേം കാണുന്നെ.... ഇങ്ങള് പറഞ്ഞൊടിക്കി ഉമ്മാനോട്....

        """ആഹാ... ഇയ്യോനെ കാണലുണ്ടോ.... അണക്കെങ്ങിനെ ഓനെ അറിയാ..... """

     അതുമ്മ... കാണലുണ്ട്. എന്റെ ഓഫീസിൽ വന്നിരുന്നു... അങ്ങിനെ അറിയാം... എന്നുവെച്ചു അവന്റെ സ്വഭാവം എനിക്കറിഞ്ഞൂടാ....

       ഷാഹിയുടെ വാക്കിലും അജുവിനെ സംശയത്തോടെയാണ് നോക്കിക്കാണുന്നതെന്ന് മനസ്സിലായപ്പോ ഷംന വീണ്ടും തകർന്നു.... ഒരിക്കലും അജൂക്കയുടെ ഭാഗത്തുനിന്ന് അങ്ങനൊരു അനുഭവം തനിക്കുണ്ടായിട്ടില്ലെന്ന് അവൾ ആണയിട്ടു പറഞ്ഞു....

      ആരും കേട്ടില്ല.... ഉമ്മയുടെ കുറ്റപ്പെടുത്തലും സമകാലിക സംഭവങ്ങളുടെ വിവരണവും കൂടി ആയപ്പോൾ ഉപ്പയിലും ഷാഹിയിലും അജു കുറ്റക്കാരനായി ചിത്രീകരിക്കപ്പെട്ടു....

       ഡോക്ടർ വന്ന്.....

       ""കൊയപ്പമൊന്നുനമില്ല... ഈ മരുന്ന് കണ്ടിന്യു ചെയ്താൽ മതി... ""

പിന്നെ ഇന്നലെ ചെയ്ത യൂറിൻ ടെസ്റ്റ്‌ റിസൾട്ട് കിട്ടിയിട്ടുണ്ട്.... അതിൽ അങ്ങനൊരു പ്രശ്നവും കാണുന്നില്ല.... നിങ്ങൾ ഇതുമായി ഒരു ലേഡി ഡോക്ടറെ കാണിക്കണം... നേഴ്‌സ് വരും.. കൂടെ പോയാൽ മതി..... """

എന്നും പറഞ്ഞുപോയി.....

       ഉമ്മയും ഷംനയും നേഴ്സിന്റെ പിറകെ ലേഡി ഡോക്ടറുടെ റൂമിലേക്ക്‌ നടന്നു....

       ""' നിങ്ങളൊന്നു പുറത്തു നിന്നോളൂ.... എനിക്ക് മോളോട് കുറച്ചു സംസാരിക്കണം.... ""

      ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് മനസ്സില്ല മനസ്സോടെ ഉമ്മ പുറത്തിറങ്ങി..... ഉള്ളിലെന്താ നടക്കുന്നതെന്നറിയാതെ ആകാംഷയോടെ ഡോക്ടറുടെ വാതിലിനരികിൽ നിൽക്കുന്ന ഉമ്മയെ 10മിനുട്ടിനു ശേഷം റൂമിലേക്ക് വിളിപ്പിച്ചു.....

       """"ഇരിക്കൂ....

       നിങ്ങൾ ടെസ്റ്റ്‌ ചെയ്തു കൊണ്ടുവന്ന റിപ്പോർട്ടിൽ കാണുന്നതൊന്നും ഇവിടുന്നു ടെസ്റ്റ്‌ ചെയ്തതിലില്ല....  ഒരുപക്ഷെ യൂറിനിലൂടെ ഒഴുകിപ്പോയിരിക്കാം.... അതൊരു സാധ്യത മാത്രമാണ്... കൂടുതൽ വ്യക്തമാവണമെങ്കിൽ ഒരു ടെസ്റ്റിന് കൂടി കൊടുത്തില്ലേ അതിന്റെ റിസൾട്ട് കിട്ടണം..... """

       വ്യക്തമായി എല്ലാം ചോദിച്ചറിഞ്ഞു പുറത്തിറങ്ങുമ്പോ ഉമ്മയുടെ മനസ്സ് അജുവിനെ തെറ്റുകാരനാക്കിക്കൊണ്ടിരുന്നു..... ആ കുടുംബത്തോട് ഉമ്മയുടെ മനസ്സിൽ ആയത്തിൽ പതിഞ്ഞുപോയ ദേഷ്യം അതിനു വളം വെക്കുന്നതാണല്ലോ.....

       ""എന്താ... നിന്നോട് ഡോക്ടർ ചോദിച്ചത്.... ""

        അറിഞ്ഞുകൊണ്ട് എന്തേലും സംഭവിച്ചിരുന്നോ എന്നു ചോദിച്ചു... ഞാൻ ഇല്ലെന്നും പറഞ്ഞു....

"""""അത്ര നേരം, അതുമാത്രേ ചോദിച്ചുള്ളൂ.... """

       ആഹ്.... ഉമ്മയോട് അവിടെ ചോദിച്ചതൊക്കെ എങ്ങിനെ പറയുമെന്നറിയാതെ ഒരു മൂളലിലൊതുക്കി ഷംന ഒഴിഞ്ഞുമാറി.....

          വിവരങ്ങളൊക്കെ അറിഞ്ഞ ഉപ്പയും ഷാഹിയും,,ഇപ്പൊ വരാം,, എന്നും പറഞ്ഞു പുറത്തോട്ടു പോകുമ്പോ..... അജുവിന്റെ അരികിലേക്കാണെന്ന് അവര് തിരിച്ചു വരുന്നതുവരെ ഷംന ഊഹിച്ചതുപോലുമില്ല....

        """" മര്യാദക്ക് ചോദിച്ചിട്ടോന്നും അവൻ സത്യം പറയുന്നില്ല.... പോലീസിലേൽപിക്കേണ്ടി വരും ന്നാ തോന്നുന്നേ.... """

       ഉപ്പയുടെ ഈ വാക്കുകളാണ് ഉച്ചമയക്കത്തിലായിരുന്ന ഷംനയെ ഉണർത്തിയത്....

         ""'നിങ്ങളെന്തു പണിയ കാണിച്ചേ.... ആളുകളുടെ ഇടയിൽനിന് ഓനോട്‌ ചോദിക്കാൻ പോയാ.... """

       ഓനെ ഒറ്റക്ക് വിളിച്ചിട്ട ചോദിച്ചേ... അല്ലാതെ നാട്ടുകാരെ വിളിച്ചുകൂട്ടാൻ പറ്റുവോ..... ആരെങ്കിലും അറിഞ്ഞാൽ നമ്മുടെ കുട്ടിക്കല്ലേ പ്രശ്നം....

      പക്ഷേങ്കി... ഓനൊന്നും സമ്മതിക്കണില്ല.... പോലീസിനെക്കൊണ്ട് ചോദിപ്പിക്കേണ്ടി വരും... എന്നാലേ വാ തുറക്കൂ....

        """അതിനു കേസാക്കണ്ടേ... അപ്പോ നാട്ടുകാർ മൊത്തം അറിയില്ലേ... നിങ്ങളെന്താ പറയിൻഡ്... ഇനിക്ക് മനസ്സിലാവണില്ല.... """

      ഞമ്മളെ ഇല്ല്യാസിന്റെ മോൻ ടൗണിലെ എസ് ഐ അല്ലെ... ഓനോട്‌ കാര്യം പറഞ്ഞു ചോദിപ്പിക്കാം.... എന്തായാലും രണ്ട് ദിവസം കഴിഞ്ഞു റിസൽട്ട് കിട്ടുവല്ലോ.... ന്നിട്ട് നോക്കാ.....

       """ആ...... നിങ്ങളാ അജൂനെ തല്ലിയാ..... ""

        അതുപിന്നെ.... അവൻ ചൂടായപ്പോ ഷാഹി ഒന്ന് കൊടുത്തു.... അപ്പോയ ഒന്നടങ്ങി നിന്നത്......

          മനസാ വാചാ കർമ്മണാ അറിയാത്ത കാര്യത്തിന് അജൂക്കയെ പോയി അടിച്ചെന്നൊക്കെ കേട്ടപ്പോ തന്റെ മാതാപിതാക്കളോട് ഷംനക്ക് ദേഷ്യം തോന്നി.....

       തന്നെയും തന്റെ വാക്കുകളെയും വിശ്വാസമില്ലാതെ ഒരു ലാബ് റിപ്പോർട്ടിൽ ഇത്രമാത്രം വിശ്വാസം അർപ്പിക്കാൻ ഇവർക്കെങ്ങിനെ കഴിഞ്ഞു.... ചിത്ര ശലഭത്തെ പോലെ പാറി നടന്നിരുന്ന ഷംനക്ക് ഈ അനുഭവം വല്ലാത്ത ഷോക്കായിരുന്നു...

        നീറുന്ന മനസ്സോടെ  എല്ലാവരും കാത്തിരുന്ന  സംഭവത്തിന്റെ ചുരുളഴിയാനുള്ള രണ്ടാമത്തെ ദിവസം....

        കിട്ടിയ റിസൾട്ടുമായി ഡോക്ടറെ കാണാൻ ഷംനയോടൊപ്പം മൂവരും കൺസെൽട്ടിങ് റൂമിലേക്ക്‌ നടന്നു.....

         ഡോക്ടർ പറഞ്ഞത് കേട്ടു വാ പൊളിച്ചുനിക്കാനല്ലാതെ അവർക്കായില്ല....

         """"ഒരു കുഴപ്പവും ഇല്ല.... ഒന്നും സംഭവിച്ചിട്ടും ഇല്ല..... ഇത് നിങ്ങൾ കൊണ്ടുവന്ന ലാബ് റിപ്പോർട്ടിൽ വന്ന പിഴവ് മാത്രമാണ്..... """

         :ഷംന റൂമിലേക്കോടി......  പിടിച്ചുനിർത്തിയ സങ്കടങ്ങളെ കരഞ്ഞു തീർത്തു.....

         മകളെയും അവളുടെ വാക്കുകളെയും വിശ്വസിക്കാതെ ചെയ്തുകൂട്ടിയതോർത്ത്  എങ്ങിനെ അവളുടെ മുഖത്തുനോക്കുമെന്നറിയാതെ ഉമ്മയും ഉപ്പയും...


ബട്ടർഫ്‌ളൈ... 🦋
ഭാഗം... 9

         കുറഞ്ഞ വാക്കുകളിൽ തന്റെ ആശയം വിശദീകരിച്ചു മറുപടിക്കായി മൂന്നുപേരിലേക്കും മാറി മാറി നോക്കി നിൽക്കുകയാണ് ഷംന....

       ഭക്ഷണം കഴിക്കുന്ന പ്ലൈറ്റിലേക്ക് തലയും തായ്തി ഇരിക്കുന്ന ഉമ്മ കൈ കുടഞ്ഞു മുഴുവൻ കഴിക്കാതെ എണീറ്റു....

     പെട്ടെന്നുതന്നെ ഉപ്പയുടെ വലതുകൈ ഉമ്മയുടെ കയ്യിൽ പിടി മുറുക്കി...

     """അങ്ങനങ്ങു മുങ്ങല്ലേ സൽ‍മ.... ഇജിവിടെ ഇരിക്ക്.... ആദ്യേ ഓള് പറഞ്ഞതല്ലേ സമ്മതിക്കണന്ന്...  ""

       ഉമ്മ ഒന്നും പറയാതെ മൗനം പാലിച്ചു....

     """ഉമ്മാ... ഞാനവരെ ഇങ്ങോട്ട് കല്യാണത്തിന് ആന്റിയെ ആന്റിയായി വിളിക്കാനാണ് പറയുന്നത്.... അല്ലാതെ എന്റുമ്മയുടെ സ്ഥാനത്തിരുത്താനല്ല.... അവരുടെ അവസ്ഥയൊന്ന് ഉമ്മ ആലോചിച്ചിട്ടുണ്ടോ, ഉപ്പയുടെ വീട്ടുകാരിൽ നിന്ന് ഇങ്ങിനെ അവഗണന മാത്രമേ അവർക്ക് കിട്ടിയിട്ടൊള്ളൂ.... കുടുംബം ഒന്നാകണം ആ ഒരു ആഗ്രഹം മാത്രേ എനിക്കൊള്ളൂ... ഇനിയെന്താണെന്നു വെച്ചാൽ ഉമ്മാക്ക് തീരുമാനിക്കാം.....

       ""ഓള് പറയുന്നതിലും കാര്യണ്ട് ഉമ്മാ... അജുവിനെ ഞാൻ അടിച്ചിട്ടും അവനെന്നോട് ഒരു ദേഷ്യം കാണിച്ചില്ല... ഇടക്ക് വിളിച്ചു എല്ലാരുടേം വിവരം തിരക്കും... എത്ര സന്തോഷാവും ഉമ്മാ അവർക്ക് ഞമ്മളൊന്ന് വിളിച്ചാൽ... ""

     ഷാഹിയുടെ വാക്കുകൾ ഉമ്മയിലൊന്ന് അയവു വരുത്തിയ പോലെ ആയിരുന്നു....

    ""സൽ‍മ നീ ആലോജിക്ക്... ഞങ്ങൾക്കൊക്കെ സമ്മദാ... നിന്റെ അഭിപ്രായം മാത്രം അറിഞ്ഞാൽ മതി.... ""

     നിങ്ങൾക്കൊക്കെ സമ്മദാണെൽ ഇനി ഞാനായിട്ടെന്തു പറയാനാ.... പോയി വിളിക്കി.....

      ഷംനയുടെ മുഖത്ത് പതിനാലാം രാവുദിച്ച ചേലായിരുന്നു....

     """പിന്നെ ഒരു കാര്യം... കല്യാണം വിളിക്കാൻ ഞമ്മളെല്ലാരും ഒരുമിച്ചു ആന്റിയുടെ വീട്ടിൽ പോകും.... പറ്റില്ലേൽ ഇപ്പൊ പറയണം.... """"

      ഉമ്മ ഷംനയെ തുറിച്ചൊന്ന് നോക്കി... പെട്ടെന്ന് നോട്ടം പിൻവലിച്ചു ചെറുതായൊന്നു ചിരിച്ചു... ഷംനയിൽ കണ്ട മാറ്റം ഉമ്മയെ അത്രമേൽ സന്തോഷിപ്പിച്ചിരുന്നു....

       ആന്റിയെ കല്യാണം വിളിക്കാൻ എല്ലാവരും കൂടി യാത്രയായി... ഷംനയിൽ പഴയ സന്തോഷവും കളിയും ചിരിയും  തിരിച്ചുവന്ന സന്തോഷം എല്ലാ മുഖങ്ങളിലും കാണാമായിരുന്നു....

   ആന്റിയുടെ വീട്ടിലെത്തി കാളിംഗ് ബെൽ ഓടിച്ചെന്നു അടിച്ചു ഷംന കാത്തിരുന്നു.... വാതിൽ തുറന്നു നോക്കിയ അഫി കണ്ണും മിഴിച്ചു അനങ്ങാനാവാതെ നിൽക്കുകയാണ്....

     """അഫി.... നീ ഏതു ലോകത്താ... അവിടിന്നിങ്ങോട്ട് ഇറങ്ങിപ്പോരു.... സ്വപ്നല്ല.. സത്യാ... അതും പറഞ്ഞു ഷംന അഫിയുടെ പുറത്തൊന്നു തട്ടി....

      സ്വബോധത്തിലേക്ക് തിരിച്ചുവന്നു ഉമ്മാ എന്നു വിളിക്കാൻ ശ്രമിച്ചെങ്കിലും അഫിയുടെ ശബ്ദം പുറത്തേക്കു വന്നില്ല...

     """"ആന്റി ""ഷംന ആന്റിയെ നീട്ടി വിളിച്ചു...

     ആരാ അഫി അവിടെ.... എന്നും ചോദിച്ചുകൊണ്ട് സിറ്റ് ഔട്ടിലേക് വന്ന ആന്റിയും പെട്ടെന്ന് ഒന്ന് സ്റ്റക്കായി...

     ഉമ്മയും ആന്റിയും എങ്ങിനെ തുടങ്ങുമെന്നറിയാതെ കുഴങ്ങി...

   അസ്സലാമു അലൈകും... ഉമ്മ സലാം കൊണ്ട് തുടങ്ങി...
     വ അലൈകുമുസ്സലാം എന്ന് പറഞ്ഞു ആന്റി കണ്ണുതുടക്കുന്നുണ്ടായിരുന്നു....

പിന്നെ അവിടെ   കെട്ടിപ്പിടിക്കലും വിശേഷം പറയലും പരിഭവം പറയലും ചായ എടുക്കലും ആകെ ബഹളമയം....

      ഷംനയും അഫിയും സല്ലാപത്തിലാണ്....  അജു ജോലിക്കാര്യത്തിനു എറണാകുളം പോയതോണ്ട് അവനെ മാത്രം കാണാൻ പറ്റിയില്ല....അജുവിനെ വിളിച്ചു അഫി കാര്യങ്ങൾ പറഞ്ഞപ്പോ അൽഹംദുലില്ലാഹ് എന്നും പറഞ്ഞവൻ  ഫോണിൽ ഉമ്മയോടും ഷാഹിയോടും ഉപ്പയോടുമൊക്കെ സംസാരിച്ചു...

     

     രാത്രി ഭക്ഷണം കഴിച്ചു അവിടിന്നിറങ്ങുമ്പോ എല്ലാവരുടെയും വയറു മാത്രമല്ല... മനസും നിറഞ്ഞിരുന്നു.... കല്യാണത്തിന് ഒരാഴ്ച മുന്നേ അവിടെത്തിക്കോളൂട്ടോ എന്നു ഉമ്മ ആന്റിയോട് ഇറങ്ങുമ്പോ വീണ്ടും ഓർമപ്പെടുത്തി...

     പതിവായുള്ള ഫോൺ വിളികളിലും ഉമ്മ പറഞ്ഞിട്ട് അങ്കിളിന്റെ അജുവിന്റെ വീട്ടിലേക്കുള്ള സന്ദർശനവും തകർന്നടിഞ്ഞ കുടുംബ ബന്ധം പുനർസൃഷ്ട്ടിച്ചു....

     കല്യാണത്തിന് നാല് ദിവസം മാത്രേ ബാക്കിയുള്ളൂ... പറയലൊക്കെ കഴിഞ്ഞു...ഡ്രസ്സ്‌ എടുക്കൽ ഇനിയും കുറച്ചു  ബാക്കിയുണ്ട്...

       """ഷാഹിക്ക... ഇന്നെനിക്കു തലേന്നിടാനുള്ള ഡ്രസ്സ്‌ എടുക്കണ്ടേ. പിന്നെ എനിക്ക് ഒരു മാല കൂടി വേണുട്ടോ... അനുവിന് കൊടുക്കാനാ... ""

     ഷെഹ്‌മയുടെ വാക്കുകൾ ഷാഹിക്ക് സന്തോഷം നൽകി...

     ""അവരൊക്കെ വന്നിട്ട് എല്ലാർക്കും ഒരുമിച്ചു പോയി എടുക്കാട്ടോ ഷഹ്‌മക്കുട്ടി... """

      വീട്ടിൽ വിരുന്നുകാരുടെ തിരക്കാണ്...ജോലി സ്ഥലത്തു വന്ന് താമസമാക്കിയതിനാൽ നാട്ടിലുള്ള  കുടുംബക്കാരൊക്കെ നേരത്തെ തന്നെ നാട്ടിൽ നിന്നും എത്തി തുടങ്ങി...

     ഉമ്മയുടെ കുഞ്ഞാങ്ങളയും കുടുംബവും ഉപ്പയുടെ രണ്ടു പെങ്ങന്മാരും അനിയനും  കുടുംബവും എല്ലാവരും നേരത്തെ എത്തിയിരുന്നു... വീട്ടിൽ കുട്ടികളുടെ കരച്ചിലും ബഹളവുമാണ്...

     എല്ലാവരും അജുവിനെയും കുടുംബത്തെയും കാത്തിരിക്കുകയാണ്... അവരിറങ്ങി എന്നുപറഞ്ഞു വിളിച്ചതുമുതൽ ഷംന തിരക്കിലാണ്... അവർക്കുള്ള റൂമൊരുക്കലും ഫുഡ്‌ ഒരുക്കലും എല്ലാം ഷംനയുടെ നേതൃത്വത്തിലാണ് നടക്കുന്നത്....

     അജുവിന്റെ കാർ ഗേറ്റിൽ എത്തിയപ്പോയേ ഷംന ഓടി സിറ്റൗട്ടിൽ വന്നു.... വര്ഷങ്ങള്ക്കു ശേഷം ആ വീട്ടിലേക്കു വരുന്ന അതിഥികളെ കാണാൻ എല്ലാവരും മുന്നിൽത്തന്നെ വന്നിട്ടുണ്ട്....

     ഉപ്പയും ഷാഹിയും അജുവിനെ സലാം പറഞ്ഞു സ്വീകരിച്ചു അകത്തേക്ക് ക്ഷണിച്ചു...

       ഷംന തന്റെ പ്രിയ കൂട്ടുകാരിയെ കെട്ടിപ്പിടിച്ചു സ്വീകരിച്ചു....

       അവര് കാറിൽ നിന്നിറങ്ങിയതുമുതൽ ഷോക്ക് ഏറ്റപോലെ അവരെ കണ്ണിമ വെട്ടാതെ നോക്കുന്ന ഉമ്മയെക്കണ്ടു ഷംനയുടെ ഉള്ളൊന്ന് കാളി....

        """പടച്ചോനേ... ഇനി ഉമ്മ എല്ലാരുടേം മുന്നിൽ വെച്ചു ഒരു സീനുണ്ടാക്കുവോ.... ഇതുവരെ അവരെ വിളിച്ചു എവിടെത്തി എന്ന് ചോദിക്കാൻ പറഞ്ഞോണ്ടിരുന്ന ഉമ്മയാ... ഇപ്പൊ കണ്ടപ്പോ കാലു മാറുവോ.... """

         ഷംനയുടെ ഉള്ളിൽ ആയിരം ചോദ്യങ്ങൾ ഉടലെടുത്തു....

      """" ഉമ്മാ..... നിങ്ങളെന്താ ഇങ്ങിനെ നോക്കി നിക്കണേ....ആന്റിയെ വിളിക്കി.... ""

         ഷംനയുടെ വാക്കുകൾ കേട്ടു അവളുടെ മുഖത്തേക് നോക്കിയ ഉമ്മയുടെ മുഖം വിളറി വെളുത്തു വല്ലതും കണ്ടു പേടിച്ച രൂപമായിരുന്നു....

           ""എന്താ.. ഉമ്മാ എന്തുപറ്റി.... ഉമ്മയെ പിടിച്ചുകൊണ്ടു പേടിയോടെ ഷംന ചോദിച്ചു.... ""

        ഒന്നും മിണ്ടാതെ നിൽക്കുന്ന ഉമ്മയോട്  ആന്റിവന്നു സലാം പറഞ്ഞപ്പോ ഒരുപൊട്ടിക്കരച്ചിലായിരുന്നു മറുപടി....

        എന്താ പ്രശ്നമെന്നറിയാൻ എല്ലാവരും ഉമ്മക്കരികിൽ നിൽക്കുകയാണ്.... ആന്റിയെ കെട്ടിപ്പിടിച്ചു  കരയുന്ന ഉമ്മയെ എല്ലാവരും സമാദാനിപ്പിച്ചു...

         അൽപ്പ സമയത്തിന് ശേഷം ഉമ്മയൊന്ന് റിലാക്സ് ആയി... ആദ്യം അന്ന്വേഷിച്ചത് അജുവിനെയാണ്...

      അജുവിനെക്കണ്ടതും "" വല്ലിക്ക ""എന്നും വിളിച്ചു അവനെപ്പിടിച്ചു കരച്ചിലായി....

         ഉമ്മയുടെ അവസ്ഥ കണ്ടു പേടിച്ചിരുന്നവരെല്ലാം സന്തോഷം കൊണ്ട് കണ്ണുതുടച്ചു....

അജുവിനു മരിച്ചുപോയ അവന്റെ ഉപ്പയെ വരച്ചു വെച്ച പോലെ രൂപ സാദൃശ്യം ഉണ്ട്... വര്ഷങ്ങള്ക്കുശേഷം അവനെക്കണ്ടതും കുഞ്ഞുപെങ്ങളുടെ ഓർമയിലേക്ക് ആ വല്ലിക്ക ഓടിവന്ന വരവാണ് കണ്ണീരുകൊണ്ട് ആദിത്യം അരുളിയത്.  .
 

      അപരിചിതത്വം വക വെക്കാതെ തനിക്കു നാഥൻ നൽകിയ അനുഗ്രഹം വേണ്ടുവോളം ആസ്വദിച്ചു അജു വീട്ടിലെ ഒരംഗമായി മാറി... ഷാഹിക്ക് എല്ലാത്തിനും കൂടെ അജു ഉള്ളതിനാൽ ടെൻഷനൽപ്പം കുറഞ്ഞു...

    ഡ്രെസ്സെടുക്കലും ഫാൻസിയെടുക്കലും എന്നുവേണ്ട എടുത്തത് വീട്ടിലെത്തി അണിഞ്ഞൊരുങ്ങുമ്പോ കൊള്ളില്ലെന്നും പറഞ്ഞു മാറ്റിയെടുക്കലും ഒക്കെയായിട്ട് അജുവിന് പെൺപടയെയും കൊണ്ട് ഷോപ്പിങ് തന്നെയാണ് പ്രധാന ജോലി.....

         കണ്ണീരും കിനാക്കളും പറഞ്ഞൊതുക്കി കല്യാണ രാവിലേക്ക്....

           മൈലാഞ്ചി അണിഞ്ഞു മൊഞ്ചത്തിമാരും മണിയറയൊരുക്കുന്ന മൊഞ്ചന്മാരും കല്യാണ രാവിന്റെ മാറ്റ് കൂട്ടി....

        എല്ലാത്തിനും ഓടി നടക്കുന്ന അജുവിനെക്കണ്ട ഉപ്പ, ഉമ്മയുടെ അനിയനോട്....

           """എടാ അസിയെ... നീ അജൂനെക്കണ്ടോ... എന്തൊരു ഉഷാറോടെയാ എല്ലാടത്തും നോക്കി നടത്തുന്നെ.... ഞാനവനെ എന്റെ മരുമകനാക്കിയാലോ എന്നാലോചിക്കുവാ.... എന്താ എളേപ്പ എന്ന നിലയിൽ നിന്റെ അഭിപ്രായം.... """

               അൽഹംദുലില്ലാഹ്.... നല്ലൊരു കാര്യാ അളിയൻ ചെയ്യുന്നത്... എനിക്ക് നൂറുവട്ടം സമ്മതം.... എന്റെ പെങ്ങളുടെ വാക്ക് കേട്ടു അവരെ ഞാൻ അകറ്റി നിർത്തി... എനിക്കതിൽ അന്നൊന്നും ഒരു കുറ്റബോധവും തോന്നിയിരുന്നില്ല... ഇന്നിപ്പോ ഈ മക്കളുടെ സന്തോഷം കാണുമ്പോ ചെയ്തുപോയതോർത് ഖേദിക്കുവാ....

         ""ഇനി പറഞ്ഞിട്ടൊരു കാര്യും ഇല്ലെടാ.... നമുക്ക് കുടുംബ ബന്ധം ഒന്നൂടെ ഒന്ന് ദൃഢമാക്കാം....എല്ലാരുടേം അഭിപ്രായം ചോദിക്കാം... സമ്മദാണെൽ നാളെത്തന്നെ എൻഗേജ്മെന്റ് നടത്താലോ.... കല്യാണം ഓള് പഠിച്ചുകഴിഞ്ഞിട്ടു ആക്കാം.... ""

              രണ്ടുപേരും കല്യാണ പന്തലിൽ നിന്നും വീടിനകത്തേക്ക് ഷംനയുടെ ഉമ്മക്കരികിലേക്ക് നടന്നു...

        ഇതേ സമയം.....

       ഷാഹിയുടെ ബോസിന് കല്യാണത്തിന്റെ അന്ന് ഒരു ഫോറിൻ ട്രിപ്പ് ഉള്ളതിനാൽ ഫാമിലിയടക്കം തലേന്നുതന്നെ വന്നിരുന്നു... അവരോട് വിശേഷം പറഞ്ഞു ചിരിച്ചോണ്ടിരിക്കുവാണ് ഷംനയുടെ ഉമ്മ....

      ""അല്ല ഷാഹിക്ക് സിസ്റ്റേഴ്സ് ഇല്ലേ... അവരൊക്കെ എവിടെ ഉമ്മാ... വന്ന സ്ഥിതിക്ക് എല്ലാവരെയും കണ്ടിട്ട് പോകാല്ലോ.... """

              ഷെഹ്‌മക്കുട്ടി വിളിച്ച ഉടനെ ഓടിവന്നു...

        """ഷംനു..... ""

       എന്തെ ഉമ്മാ.... എന്നും ചോദിച്ചുകൊണ്ട് സ്റ്റെയർ കേസിറങ്ങി വരുന്ന പതിനാലാം രാവിനെ കണ്ടപ്പോൾ ബോസിന്റെ ഭാര്യക്ക് അത്ഭുതം തോന്നി...

           ""ഞാൻ തേടി നടന്ന കുട്ടി... എന്റെ മകനിക്ക് നന്നായ് ചേരും... ""

മനസ്സിലാണ് പറഞ്ഞതെങ്കിലും ഭർത്താവിനോട് കണ്ണുകൊണ്ടു പറയാതെ പറയാൻ അവർക്ക് സാധിച്ചു....

         "" ഷംനു.... ഇത് ഷാഹിയുടെ ബോസ്.. ഇതവരുടെ വൈഫ്‌.. ഇത് മോള്... ""

           ""ഷംനു  പഠിക്കുവാണോ ""

      ഒട്ടുമിക്ക വിശേഷങ്ങളും ഷംനയോട് നേരിട്ട് ചോദിച്ചറിഞ്ഞ ബോസിന്റെ ഭാര്യ അവൾ പോയിക്കഴിഞ്ഞു ഉമ്മയോട് കാര്യം അവതരിപ്പിച്ചു....

          """ഷംനു  വിന്റെ മേരേജ് നോക്കുന്നുണ്ടോ... ""

       ഇല്ലില്ല... ഡിഗ്രി കംപ്ലീറ്റ് ആക്കാതെ അവള് സമ്മതിക്കില്ല...

       """ഞാനൊന്നു ചോദിച്ചോട്ടെ.... ""

         അവരുടെ മുഖവുരയും ചോദിക്കാനുള്ള മടിയും കണ്ടപ്പോയെ ഉമ്മാക്ക് കാര്യം ഏതാണ്ടങ്ങു മനസ്സിലായി....

            ""എന്റെ മകന്റെ മേരേജ് നോക്കുന്നുണ്ട്... ഞങ്ങൾക്കിവളെ ഇഷ്ട്ടായി... നിങ്ങൾക്കും എന്റെ മോനിക്കും ഇഷ്ട്ടാവാണേൽ നമുക്ക് എൻഗേജ്മെന്റ്  നടത്താം... മേരേജ് അവള് പറഞ്ഞതുപോലെ സ്റ്റഡി കഴിഞ്ഞു മതി... എന്താ നിങ്ങളുടെ അഭിപ്രായം.... ""

    ഈ സംഭാഷണം കേട്ടുകൊണ്ടാണ് ഷംനയുടെ ഉപ്പയും അങ്കിളും അകത്തോട്ടു  വന്നത്...

           മുഖത്തോട് മുഖം നോക്കി എന്തുപറയുമെന്നറിയാതെ അവര് അവിടത്തന്നെ നിന്നു....

       ""ഞാനിപ്പോ എന്താ പറയുക... നിങ്ങൾ അവളുടെ ഉപ്പയോട് സംസാരിക്കി... അവരൊക്കെ തീരുമാനിക്കട്ടെ.... ""

            എല്ലാ മുഖങ്ങളും ഉപ്പയിലേക്ക്....

    ബോസ് ഉപ്പയുടെ അരികിലേക്ക് വരും തോറും ഉപ്പയുടെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു ഭയം ഉടലെടുത്തു....

    തനിക്കു ചിന്തിക്കാൻ പോലും കഴിയാത്ത സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ ഏക ആൺതരി ഒരുവശത്തും വർഷങ്ങൾക്കു ശേഷം ഒന്നായ കുടുംബത്തിലെ സ്നേഹനിധിയായ അജു മറുവശത്തും....

     പണത്തിനാണോ കുടുംബ ബന്ധത്തിനാണോ പ്രാധാന്യം നൽകേണ്ടത്.... തീരുമാനം എടുക്കാനാവാത്ത ഉപ്പയുടെ ഉള്ളം നീറി.....

                തുടരും...

    ബട്ടർഫ്‌ളൈ.... 🦋
ഭാഗം... 10...

       പണത്തിനാണോ കുടുംബ ബന്ധത്തിനാണോ പ്രാധാന്യം നൽകേണ്ടത്.... ??

       തന്റെ മകൾക്കു വന്ന വലിയൊരു സൗഭാഗ്യമാണ് ഈ ആലോചന....ഒരു  ഉപ്പയുടെ സ്ഥാനത്തു നിന്ന് ചിന്തിക്കുമ്പോൾ അവളുടെ ഭാവി നന്നാവാനെ ഞാൻ  ആഗ്രഹിക്കൂ.... അജുവിനോട് ഈ കാര്യം സൂചിപ്പിച്ചിട്ട് പോലും ഇല്ലല്ലോ.. പിന്നെന്താ ഇവർക്ക് ഷംനയെ കൊടുത്താൽ.... മനസ്സിൽ ഓരോരോ ചിന്തയിലാണ് ഷംനയുടെ ഉപ്പ..

        "" അപ്പൊ ഉപ്പാ.... നിങ്ങൾ പറയു... മോളെ ഞങ്ങൾക് തന്നൂടെ.... """

     അളിയന്റെ മുഖത്തേക്ക് ഒന്നു നോക്കിയിട്ട്  ഉപ്പ പറഞ്ഞുതുടങ്ങി....

      """ എനിക്ക് സമ്മതക്കുറവൊന്നും ഇല്ല... പിന്നെ മോളോട് ഒന്ന് ചോദിച്ചിട്ട് ഞങ്ങൾ തീരുമാനം അറിയിക്കാം... എന്താ അതുപോരെ.... ""

      അതുമതി.... ഉപ്പാ...

എന്നാ നിങ്ങൾ തീരുമാനം അറിയിക്കു..ഞങ്ങളിറങ്ങട്ടെ....

       മൈലാഞ്ചി കല്യാണത്തിന്റെ പൊലിവ് എല്ലാം അവസാനിച്ചു... നാളത്തെ കല്യാണ മാമാങ്കത്തിനുള്ള പാചക പുരയിലെ ചെമ്പിന്റെയും പത്രങ്ങളുടെയും കോലാഹലം മാത്രം....
 
     ""അസി... ഞാൻ.... ""

     അളിയൻ ഒന്നും പറയണ്ട... നമുക്ക് സങ്കല്പിക്കാൻ കഴിയാത്ത ബന്ധം ആണ് ഇത്... നമ്മുടെ മോൾടെ ഭാഗ്യമാണെന്ന് കൂട്ടിയാൽ മതി... അജൂന്റെ കാര്യം ആരും അറിയണ്ട....ഞാൻ നിങ്ങടെ കൂടണ്ട്..... """

അസി യുടെ വാക്കുകൾ ഉപ്പയിൽ സന്തോഷം നൽകി....

      ഹാളിൽ എല്ലാവരും ഒരുമിച്ചിരുന്നു സല്ലപിക്കുമ്പോൾ ഉപ്പ ഷംനയോട് സംസാരിക്കണം എന്നും പറഞ്ഞു റൂമിലേക്ക്‌ വിളിച്ചു....

      ""നിന്റെ കല്യാണക്കാര്യം പറയാനാ വിളിച്ചേ... ""

      മുഖവുര ഇല്ലാതെയുള്ള ഉപ്പയുടെ സംസാരത്തിൽ ആദ്യമൊന്ന് പകച്ചെങ്കിലും പിന്നെയവൾ പൊട്ടിച്ചിരിച്ചു....

   """ ഉപ്പാക്കെന്താ ഇപ്പൊ എന്നെ കെട്ടിക്കാൻ വല്ല വെളിപാടും ഉണ്ടായോ.... ""

    ""വെളിപാടൊന്നും അല്ലെടി... ഷാഹിയുടെ ബോസില്ലേ.. നീ നേരത്തെ കണ്ടില്ലേ അവരെ... അവരാ പറഞ്ഞെ....""

       അവരെന്താ എന്നെ കെട്ടിക്കാൻ പറഞ്ഞോ....

      "" അല്ല... ഇപ്പൊ എൻഗേജ്മെന്റ് നടത്തി പഠിത്തം കഴിഞ്ഞു കല്യാണം ആക്കാമെന്ന് പറഞ്ഞു """

      അതൊക്കെ അവരാണോ തീരുമാനിക്കാ...ഇനിക്ക് ഉമ്മയും ബാപ്പയും ഒന്നും ഇല്ലേ....

      ""അവര് പറഞ്ഞത്.... അവരുടെ മോനെക്കൊണ്ട് നിന്നെ കെട്ടിക്കാന... """

        ഇന്റെ പടച്ചോനേ... ന്നിട്ട് ഉപ്പ സമ്മതിച്ചോ...

     "" നിന്നോട് ചോദിച്ചിട്ട് എല്ലാവരും കൂടി തീരുമാനിച്ചിട്ട് അറിയിക്കാമെന്ന ഞാൻ പറഞ്ഞത്....നീ പറ ഞാനെന്താ അവരോട് പറയണ്ടേ... ""

     എങ്ങിനാ ഉപ്പാ പറയണ്ടേ എന്നെനിക്കറിയില്ല... അവരൊക്കെ വല്ല്യ ആളുകളാ... എനിക്കങ്ങനെ ഹൈ ലെവൽ ആയി ജീവിക്കാനൊന്നും  പറ്റില്ല... ഒരു സാദാരണക്കാരിയായ ഞാൻ അവരുടെ സ്റ്റാറ്റസിന് ചേരില്ലെന്ന് പറഞ്ഞു എന്നെ   ഇവിടെന്നെ കൊണ്ടുവന്നാക്കും....

   "" അതൊക്കെ നിനക്ക് തോന്നുന്നതാ... ഓരോരുത്തരുമായിട്ട് ഇടപഴകുമ്പോ അവരുടെ രീതിയൊക്കെ പഠിച്ചോളും... അല്ലാതെ എല്ലാം പഠിച്ചിട്ടു നിന്നെ കെട്ടിക്കാൻ പറ്റുവോ.... """

    ഉപ്പാ ഞാൻ പറയുന്നത് കേൾക്കി.... എനിക്ക് ഞാനായിട്ടെ ജീവിക്കാൻ പറ്റുള്ളൂ... അവരുടെ ലൈഫ് വേറെ ലെവലാ... ക്ലബ്ബും ഷോപ്പിങ്ങും ബ്യൂട്ടി പാർലറും ഒക്കെയായിട്ട് കറങ്ങി നടക്കാനേ അവർക്കൊക്കെ ടൈം ഉണ്ടാകുള്ളൂ... വീടെന്താണെന്നും കുടുംബം എന്താണെന്നും സ്നേഹം എന്താണെന്നും ഒന്നും അവരെപ്പോലുള്ളവർക്ക് അറിയുണ്ടാവില്ല... പണം മാത്രം ആവും അവരുടെ ഫ്രണ്ട്....

      ""ഷംനു  .... നീ എന്തിനാ ആവശ്യമില്ലാത്തതൊക്കെ ചിന്തിക്കുന്നേ.... ഇത്രേം നല്ല ബന്ധം വേണ്ടാന്നു വെക്കാൻ എന്നെക്കൊണ്ടാവില്ല... ഞാനിതു നടത്തും..... ""

       """"ഉപ്പാ ഞാൻ പറയുന്നതൊന്നു മബസ്സിലാക്കി...

     ഞാനൊന്നു ചോദിച്ചോട്ടെ....ആ ബോസിന്റെ ഭാര്യ ഇന്ന് ഇട്ട ഡ്രസ്സ്‌ നിങ്ങൾ കണ്ടില്ലേ... തലയിലെ തട്ടം എത്രപ്രാവശ്യം വീണു.. അതു നേരെയാക്കുമ്പോൾ പകുതി മാത്രേ മറക്കുന്നുള്ളൂ... അവരിട്ട ടോപ്പ് കണ്ടോ... ഷാഹ്‌മക്കുട്ടി അത്ര ഇറക്കമുള്ള ഡ്രെസ്സിട്ടപ്പോ ഉപ്പയെന്താ അന്ന് പറഞ്ഞത്... ഇതൊന്നും മുസ്ലിമായ പെൺകുട്ടിക്ക് പറ്റിയതല്ലെന്നല്ലേ.... അപ്പൊ അത്രക്ക് മോഡേൺ ആയി നടക്കുന്ന  ആ ഉമ്മയുടേം  മകന്റേം  ദീൻ ഉപ്പാക്ക് മനസ്സിലാകില്ലേ.... """

       ""അതൊക്കെ നീ എന്തിനാ നോക്കുന്നെ... നിനക്ക് മറച്ചു നടക്കണേൽ നിനക്ക് ആവാലോ.... ""

      ""അതാ ഞാൻ ആദ്യമേ പറഞ്ഞത്... എന്നെ അങ്ങോട്ട്‌ കെട്ടിച്ചയച്ചാൽ സാധാരണക്കാരിയായ ഞാൻ അവരുടെ സ്റ്റാറ്റസിന് ചേരില്ലെന്നും പറഞ്ഞു ഇവിടെന്നെ കൊണ്ടുവന്നാക്കുമെന്ന്...എന്നെക്കൊണ്ട് അവരെപ്പോലെ മോഡേൺ ആവാനൊന്നും പറ്റില്ല.. """

      സംസാരത്തിനിടക്ക് ഉമ്മയും കേറി വന്നു....

     രണ്ടുപേരുടെയും വിശദീകരണം കേട്ട് ഉമ്മയൽപ്പം മൗനം പാലിച്ചു....

       ""സൽ‍മ... ഇയ്യെന്താ ഒന്നും മിണ്ടാത്തെ... അഭിപ്രായം പറഞ്ഞാലല്ലേ തീരുമാനിക്കാൻ പറ്റുള്ളൂ.... ഇവൾ പറയുന്നതൊക്കെ ശെരിതന്നെയാ.... എന്നാലും....ഇങ്ങനൊരു ബന്ധം നമുക്ക് സ്വപ്നത്തിൽ കാണാൻ പോലും പറ്റില്ല.... നീ പറ.. എന്താ ചെയ്യണ്ടേ..    """

     ഉം എന്നൊന്നിരുത്തി മൂളിക്കൊണ്ട് ഉമ്മ...

    ""  ഷംനു..... നീ പോയി കിടന്നോ... രാവിലെ നേരത്തെ എണീക്കണ്ടേ... ഉറക്കം കളയണ്ട.... """

         ഉമ്മയുടെ മറുപടി കേൾക്കാൻ അവിടെ  നിന്നു തിരിയുന്ന ഷംനയെ ഉമ്മ പറഞ്ഞയച്ചു....

      "" ഞാനെന്താ ഇക്കാ പറയാ... എനിക്കാ  സ്ത്രീയുടെ സംസാരവും ആ സ്റ്റൈലും ഒന്നും പിടിച്ചിട്ടില്ല... ഓള് പറഞ്ഞപോലെ ഞമ്മക്ക് അതൊന്നും ശെരിയാവൂല... ഓലിക്കൊക്കെ ദുനിയാവിനെപ്പറ്റിയുള്ള വിചാരം മാത്രേ ഉണ്ടാവുള്ളൂ... ആഖിറത്തെപ്പറ്റി ഒരു ചിന്തയും ഉണ്ടാവില്ല...."""

      അല്ല... അനക്കെപ്പയാ ഈ ആഖിറത്തെപ്പറ്റി ചിന്തയൊക്കെ ഉണ്ടായേ...

      ""നിങ്ങളെന്നെ കളിയാക്കണ്ട... എന്റെ തെറ്റ് എനിക്ക് മനസ്സിലായി... അതിപ്പോ തിരുത്തുകയും ചെയ്തു... ഞാനിനി ആരോടും പിണങ്ങാനൊന്നും പോകുന്നില്ല.... ""

      അൽഹംദുലില്ലാഹ്..... പടച്ചോൻ കാത്തു...

    ""ആ.. പിന്നെ... ഞാനൊരു കാര്യം പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുവോ.... ""

      കാര്യം പറ... ന്നിട്ട് നോക്കാ...

      """ഞാനൊരാൾ കാരണമല്ലേ ഇത്രേം നാൾ റാബിയോടും മക്കളോടും എല്ലാരും പിണക്കത്തിലായെ.... ""

      അതെ.... അതിനിപ്പോ എന്താ വേണ്ടേ....

     """നമ്മക്ക് നമ്മുടെ ഷംനനെ അജൂനെക്കൊണ്ട് കെട്ടിച്ചാലോ....""

       ഉമ്മയുടെ ചോദ്യം ഉപ്പയിൽ സന്തോഷം നൽകിയെങ്കിലും  ബോസിന്റെ മകൻ മനസ്സില് നോവായി നിലകൊണ്ടു....

     ചിന്തകൾ കാടുകയറിയപ്പോ എല്ലാവരും പറഞ്ഞതിലും കാര്യമുണ്ടെന്ന് മനസ്സിലാക്കി അജുവുമായുള്ള കല്യാണത്തിന്  സമ്മദം അറിയിച്ചു.... തന്റെ മനസ്സിലും ഇങ്ങനൊരു ചിന്ത ഉണ്ടായിരുന്നെന്നും പറയാൻ വന്നപ്പോഴാണ് ബോസിന്റെ ഭാര്യയുടെ വാക്കുകൾ കേട്ടതെന്നും ഉപ്പ പറഞ്ഞപ്പോൾ ഉമ്മയിൽ എന്തെന്നില്ലാത്ത സന്തോഷം അലതല്ലുന്നുണ്ടായിരുന്നു....

      ഉമ്മ ഷംനയുടെ മനസ്സറിയാനും ഉപ്പ അജുവിന്റെ മനസ്സറിയാനും അവരവരുടെ അടുത്തേക്ക് പോയി.....

       അജുവും ഷാഹിയും ഫ്രണ്ട്സും ചൂടേറിയ ചർച്ചയിലാണ്... നാളത്തെ ഓരോ കാര്യങ്ങളും ഓരോരുത്തർ ഏറ്റെടുത്തു നടത്തണമെന്ന് അജു നിർദ്ദേശം നൽകുന്നുണ്ട്....

      ""അജൂ..... ""

      എന്താ അങ്കിൾ...ഉറങ്ങിയില്ലേ... നാളത്തെ കാര്യങ്ങളൊന്നും ഓർത്തു ടെൻഷനടിക്കാതെ പോയി ഉറങ്ങിക്കോളൂ... ഞങ്ങളൊക്കെയില്ലേ....

    ""അതല്ലടാ.... ഞാൻ... ഒരു കാര്യം...... ചോദിക്കാനാ.... ""

     എങ്ങിനെ തുടങ്ങുമെന്നറിയാതെ വാക്കുകൾക്ക് പരതുന്ന അങ്കിളിന്റെ നിൽപ്പ് കണ്ടു കാര്യം സീരിയസാണെന്ന് അജു ഊഹിച്ചിരുന്നു. ..

      എന്താണെങ്കിലും പറയി.....  മുഖവുരയൊന്നും വേണ്ട അങ്കിൾ...

     """അതു... ഞാൻ...

 ഷംന...

       ഷംനക്കെന്താ അങ്കിൾ... മിഴിച്ചുനോക്കിക്കൊണ്ട് അജു ചോദിച്ചു....

           ഒന്നുല്ല്യ... നിനക്ക് അവളെ ഇഷ്ട്ടാണോ....

     ""ആ... അതെ... അവള് നല്ല കുട്ടിയല്ലേ... എന്താ അങ്കിൾ അങ്ങിനെ ചോദിച്ചേ... ""

      നിനക്ക് അവളെ കല്യാണം കഴിക്കാവോ....

     ""എന്താ പ്രശ്നം... അവളെന്തേലും എന്നെപ്പറ്റി  പറഞ്ഞോ... ഞാനവളെ അങ്ങിനെ ഒന്നും കണ്ടിട്ടില്ല... ഞാൻ അവളെ  പറഞ്ഞു മനസ്സിലാക്കിക്കൊള്ളാം....അങ്കിള് പേടിക്കണ്ട.... ""

       അതിനവൾ പറഞ്ഞിട്ടൊന്നും ഇല്ല.... നിനക്ക് സമ്മതമാണോ എന്നു ഞാൻ ചോദിച്ചെന്നേയുള്ളൂ.... എന്റേം സല്മയുടേം മനസ്സില് തോന്നിയതാ....

    "" ഞാനെന്താ പറയാ.... ""

       മൗനം പാലിച്ചു നിൽക്കുന്ന അജുവിനോട് നീ ആലോചിച്ചു തീരുമാനിച്ച് രാവിലെ പറഞ്ഞാൽ മതി... പിന്നെ നിന്റുമ്മനോടും പെങ്ങളോടുമൊക്കെ സൽ‍മ ചോദിച്ചോളും....എല്ലാർക്കും സമ്മതാണെങ്കിൽ നാളെ എൻഗേജ്മെന്റ് നടത്താ...

      ഉപ്പ പോയിക്കഴിഞ്ഞും റൂമിൽ കയറാതെ അജു ചിന്തയിലാണ്ടു.....

      -------------------------

      ഉമ്മ... നിങ്ങളെന്തൊക്കെയാ ഈ പറയുന്നേ... ഞാൻ അജൂക്കയെ ഷാഹിക്കയെ പോലെയാ കണ്ടത്... എന്നെക്കൊണ്ട് പറ്റില്ല കല്യാണം കഴിക്കാൻ...

     """ഷംന...അതൊക്കെ  എനിക്കറിയാം... പക്ഷെ ബന്ധങ്ങൾ ഒന്നൂടെ ഉറപ്പുള്ളതാവാൻ കല്യാണം നല്ലതല്ലേ.... ""

          നിങ്ങളെന്തു പറഞ്ഞാലും ശെരി.. ഷംനക്ക് ഒരു വാക്കേ ഉള്ളു... ഇതും പറഞ്ഞു ഉമ്മ ഇനി ഇങ്ങോട്ട് വരണ്ട... പിന്നെ എന്റെ കല്യാണം.... അതു ഡിഗ്രി കഴിഞ്ഞിട്ട് ആലോചിച്ചാൽ മതി...

      ഉമ്മ പോകാനൊരുങ്ങവേ ഉപ്പ അങ്ങോട്ട്‌ കടന്നുവന്നു....

          ""ശെരി.... നിനക്ക് സമ്മതമല്ലേൽ പിടിച്ചു കെട്ടിക്കൊന്നും ഇല്ല... ഞങ്ങളുടെ മനസ്സില് തോന്നിയത് ചോദിച്ചെന്നേയുള്ളൂ...

     പിന്നെ... ആന്റിയുടേം അജൂന്റെയും ഒക്കെ മനസ്സില് ഇപ്പോഴും ഒരു പേടിയുണ്ടാകും... നമ്മളിവിടന്ന് ഇറക്കിവിടുവോ ന്ന്... വര്ഷങ്ങളായിട്ടുള്ള പിണക്കം ആയിരുന്നില്ലേ.... അപ്പൊ അവർക്കിനി അങ്ങനൊരു ടെൻഷൻ വേണ്ടല്ലോ... ..നിങ്ങളുടെ കല്യാണം കഴിഞ്ഞാൽ അവർക്ക് വലിയ ആശ്വാസം ആകും.നിന്റെ ഉമ്മ കാരണം അല്ലെ എല്ലാം... അതാ ഞങ്ങൾഇങ്ങനൊക്കെ ആലോചിച്ചേ....  വേണ്ടെങ്കിൽ വേണ്ട... വിട്ടേക്ക്....

         ഉപ്പയുടെ മനസ് തുറന്നുള്ള സംസാരം ഷംനയിൽ മാറ്റം വരുത്തി... തിരിഞ്ഞുനടന്നിരുന്ന ഉമ്മയേം ഉപ്പയെം വിളിച്ചു അവള് സമ്മതം അറിയിച്ചു....

   അജുവിനോട് എളേപ്പയും ഷാഹിയും ഒക്കെ നിർബന്ധിച്ചു പറഞ്ഞു കൊണ്ടിരുന്നു...

""അജു... നിന്റുമ്മയും അഫിയും ഒക്കെ വല്ല്യ സന്തോഷത്തിലാ ഇത് കേട്ടിട്ട്... ഷംനയോടു  ചോദിച്ചപ്പോ അവൾക്കും പ്രശ്നല്ല്യ.... നീ എന്താ അവളെ വേണ്ടാന്നു വെക്കണേ.... """

      എളേപ്പയുടെ വാക്കുകൾ ഷാഹിക്ക് വല്ലാത്ത നൊമ്പരം നൽകിയിരുന്നു....

  """എനിക്കു ഷംനുവിനെ അങ്ങിനെ കാണാൻ കഴിയാത്തോണ്ടാ എളേപ്പ... അല്ലാതെ ഒന്നും ഉണ്ടായിട്ടല്ല.... ""'

    "" നോക്ക് അജൂ... നിനക്കറിയാലോ പരസ്പരം അകന്നു കഴിഞ്ഞ നമ്മള് ഇപ്പൊ ഒന്നായിട്ടൊള്ളൂ... ഇവരിങ്ങനെ ഒരാഗ്രഹം പറയുമ്പോ അതു തട്ടിക്കളഞ്ഞാൽ ഇനി അതിന്റെ പേരിൽ വീണ്ടും പിരിയേണ്ടി വരരുത്.... എനിക്കതെ പറയാനൊള്ളൂ... ബാക്കി നിന്റീഷ്ട്ടം.... ആ.... പിന്നെ... ഒരു കാര്യം കൂടി പറഞ്ഞുതരാ....ഇന്നലെ ഷാഹിയുടെ ബോസ് വന്നില്ലേനോ... അവര് ഷംനയെ ചോദിച്ചിരുന്നു മകന് വേണ്ടിട്ട്... അതു വേണ്ടെന്നു വെച്ചിട്ടാ ഇവരൊക്കെ അവളെ നിനക്ക് തരുന്നത്.... ബന്ധം ആണ് വലുതെന്നും ചെയ്ത തെറ്റ് തിരുത്തണമെന്നും എന്റെ പെങ്ങൾക്കും ഇപ്പൊ നല്ല ബോധം ഉണ്ട്... നീ ആലോചിച്ചു തീരുമാനിക്ക്... "'

      """എനിക്കു സമ്മതം....."""

      എളേപ്പയുടെ സംസാരം അജുവിൽ ഒന്നും ആലോചിക്കാതെ സമ്മതം  പറയാനുള്ള പ്രാപ്തി നൽകിയിരുന്നു......

        കല്യാണ നാളിന്റെ പുതുപുലരി സന്തോഷത്തിന്റേതായിരുന്നു.... ഷാഹിയുടെ കല്യാണവും ഷംനയുടെ എൻഗേജ്മെന്റും....
.

         വർഷങ്ങളായുള്ള പിണക്കത്തിന്റെ പരിസമാപ്തി എല്ലാവരുടെ മനസ്സിലും മുഖങ്ങളിലും തെളിഞ്ഞു നിന്നിരുന്നു....

       എല്ലാവരുടേം പാതിചന്ദ്രനുദിച്ച അധരം കണ്ടിട്ട്  ബിരിയാനിക്കന്ന് മധുരമായിരുന്നോ എന്നു സംശയം ഉണ്ട്.....
       

  ഇനിയവർ ജീവിക്കട്ടെ.... സന്തോഷത്തോടെ.  സമാദാനത്തോടെ അതിലേറെ സ്നേഹത്തോടെ....

        ശുഭം....

(വിശ്വാസം അതൊരിക്കൽ നഷ്ട്ടപ്പെട്ടു പോയാൽ വീണ്ടെടുക്കാൻ പ്രയാസമാണ്..  കാര്യ കാരണങ്ങൾ ഇല്ലാതെ ഒരാളിൽ കുറ്റം ചാർത്തുമ്പോൾ അതൊരു പക്ഷെ അവരുടെ ആനന്ദം നിറഞ്ഞ നിമിഷങ്ങളെത്തന്നെ കവർന്നെടുത്തേക്കാം....

       ഇസ്ലാമിക നാഗരികതയിൽ കുടുംബ ബന്ധത്തിനുള്ള പ്രാധാന്യം വളരെയേറെ വിലമതിക്കുന്നത് തന്നെയാണ്. കുടുംബ ബന്ധം ചേർക്കുന്നവർക്ക് ഐഹിക വിഭവങ്ങളിൽ വിശാലത ലഭിക്കുമെന്നും ആയുസ്സ് നീട്ടിക്കൊടുക്കുമെന്നും പ്രവാചകൻ (സ )സന്തോഷ വാർത്ത അറിയിച്ചിട്ടുണ്ട്.. പരസ്പരം സഹകരിച്ചും ഇണങ്ങിയും ഒത്തൊരുമിച്ചു മുന്നോട്ട് നീങ്ങുന്ന കുടുംബങ്ങളിലെന്നും സമാദാനവും ഐശ്വര്യവും നിറഞ്ഞു നിൽക്കുക തന്നെ ചെയ്യും....

കുടുംബബന്ധം മുറിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.'  ബന്ധങ്ങള്‍ ഉപേക്ഷിക്കലും ബന്ധുക്കള്‍ക്ക് ഗുണവും നന്മയും ചെയ്യാതിരിക്കലുമാണ് കുടുംബബന്ധം വിഛേദിക്കല്‍. വളരെ ഗുരുതരമായ പാപമാണിതെന്ന് പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു. പരസ്പരം സഹകരിച്ചും ഇണങ്ങിയും ഒത്തൊരുമിച്ചു മുന്നോട്ടു നീങ്ങുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പിന് വേണ്ടിയാണ് ഇത്തരം വ്യവസ്ഥകളെല്ലാം ഇസ്‌ലാം മുന്നോട്ട് വെച്ചിട്ടുള്ളത്. 'പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലും വിശ്വാസികള്‍ ഒരു ശരീരം പോലെയാണ്. ഏതെങ്കിലും ഒരവയവത്തിന് പ്രയാസമുണ്ടായാല്‍ മുഴുവന്‍ ശരീരവും ഉറക്കമിളച്ചും പനിച്ചും അതിനോട് താദാത്മ്യം പ്രകടിപ്പിക്കുന്നു.' എന്ന പ്രവാചക വചനം യാഥാര്‍ത്ഥ്യമാക്കേണ്ടതും അതിലൂടെയാണ്.

      എല്ലാവർക്കും നന്മ മാത്രം ആശംസിച്ചു കൊണ്ട് നിറുത്തട്ടെ.....

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമെന്ന വിശ്വാസത്തോടെ....

                        ഷെറിൻ....

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്