എനിക്ക് വേണ്ട ഈ കലിപ്പനെ

❤എനിക്ക്_വേണ്ട_ഈ_കലിപ്പനെ❤
ഫുൾ പാർട്ട്‌

ടി.... ഹോ അവളുടെ കരണം പുകഞ്ഞു കാണും ശോ അതുപോലെ ഒരു അടി ആയിരുന്നു അത്... അതും കവലയിൽ നാലാള് കാണെ..-=
അവൻ നിന്ന് തുള്ളുക ആയിരുന്നു..ദേഷ്യം കൊണ്ട്..
യൂണിഫോം ഇട്ട ആ കുട്ടി മുഖം പൊത്തി പിടിച്ച് നിന്ന് കരയുകയാണ്.. വല്ല്യ പ്രായം തോന്നുന്നില്ല..
അവളെ കണ്ടപ്പോൾ എനിക്ക് കഷ്ടം തോന്നി..

ഞാനും എന്റെ കൂട്ടുകാരികളും ബസിൽ ആ കാഴ്ച കണ്ട് ഞെട്ടി തരിച്ചു പോയി. എന്താ സംഭവം ആർക്കും അറിയില്ല.
ബസ്സിൽ ഉണ്ടായിരുന്ന ചില മുതിർന്ന ആളുകൾ..
ഇവന് എന്തിന്റെ കേടാണ് ഒരു പെണ്കുട്ടിയെ ഇങ്ങനെ നടു റോഡിൽ ഇട്ടു തല്ലാൻ നാണമില്ലേ??
എന്താണ് നടക്കുന്നത് എന്ന് ആർക്കും ആർക്കും പരസ്പരം മനസിലാകുന്നില്ല..

ഹോ ഇവനെ ഒക്കെ കെട്ടുന്നവളുടെ കഷ്ടകാലം ആണ്.
ആം അത് ശെരിയാ ടി ഇവനെ കണ്ടാലേ അറിയാം അവൻ ഒരു കലിപ്പൻ ആണെന്ന്..%

കൂടെ നിൽക്കുന്നവർ അവനെ പിടിച്ച് മാറ്റാൻ ശ്രെമിച്ചു എങ്കിലും അത് വിഫലമായി.

ഞങ്ങളുടെ ബസ്സ് നീങ്ങി തുടങ്ങി..
എന്റെ മനസ്സിൽ നിന്നും അവനും ആ പെണ്കുട്ടിയും മാഞ്ഞു പോയതേ ഇല്ല..
അവന്റെ ദേഷ്യ ഭാവം "ഹോ ഓർക്കാനേ വയ്യാ പേടി ആവുന്നു..
അവന്റെ കൂടെ ഒക്കെ ഒരു പെൺകുട്ടി എങ്ങനെ ജീവിക്കും അത് നരകം ആയിരിക്കും..
------------------======***--------
കുറച്ച് നാളുകൾക്കു ശേഷം പഠനം ഒക്കെ തീർന്നു പരിക്ഷയുടെ നല്ല ചൂട് സമയം..
അതെ ചൂടിൽ തന്നെ അച്ഛന്റെ ഒരു ചോദ്യം എന്റെ നേരെ..
എന്തെങ്കിലും ഇഷ്ട്ടം വെല്ലോം ഉണ്ടോ എന്റെ കുട്ടിക് മനസ്സിൽ ഉണ്ടെങ്കിൽ അച്ഛനോട് പറയണേ... ജാതിയും മതവും ഒന്നും ഒരു പ്രശ്നവും ഇല്ലട്ടോ...എന്റെ മോൾടെ ഇഷ്ട്ടം ആണ് എനിക്ക്.
അത് കേട്ട് ഞാനും എന്റെ പാവം മനസ്സും ശശി ആയി...എന്തു ചെയ്യാനാ നമ്മടെ ചങ്കിൽ ഒന്നും ആരും കേറിയില്ല..
ഈ അച്ഛൻ ഒന്ന് പോയെ എനിക്ക് അങ്ങനെ ഒന്നും ഇല്ല കെട്ടോ...
ഇങ്ങനെ അച്ഛൻമാരോ?
അപ്പോൾ പിന്നെ
ഇനിപ്പോ ഒരു കല്യാണം ഒക്കെ ആവാം അല്ലെ കുട്ടിയെ അച്ഛൻ എന്നോട് ചോദിച്ചു..
അച്ഛൻ അങ്ങനെ ആണ് ഏതു കാര്യവും എപ്പോൾ വേണമെങ്കിലും പരസ്പരം പറയാനും പങ്കുവെയ്ക്കാനും ഒരു മടിയും ഇല്ല..ഞാനും അച്ഛനും അത്രയും കൂട്ടാണ്..
അമ്മ ഇല്ലാത്ത എനിക്ക് എല്ലാം എന്റെ അച്ഛൻ ആണ് എന്റെ അച്ഛൻ എന്നോടോ അമ്മയോടോ ഇന്നുവരെ മുഖം കറുപ്പിച്ചു ഇന്നുവരെ സംസാരിച്ചിട്ടില്ല..ദേഷ്യപെട്ടിട്ടുമില്ല..

അച്ഛാ.... ഒന്നും വേണ്ട എനിക്ക് ഇപ്പോൾ കല്യാണം വേണ്ട..
ഹേയ് ഞാൻ നിന്നെ ഒരിക്കലും നിർബന്ധം പിടിക്കില്ല...പിന്നെ നാളെ വൈകിട്ടു ഒരു കൂട്ടരു നിന്നെ ഒന്ന് കാണാൻ വരുന്നുണ്ട്...
അച്ഛാ അയ്യോ എനിക്ക് വയ്യാ ആരെയും കാണാൻ..അച്ഛൻ തന്നെ അങ്ങ് കണ്ടാൽ മതി...

ടാ ഞാൻ അവരോടു വരാൻ പറഞ്ഞു പോയെടാ മോളോട് ചോദിക്കാൻ വിട്ടുപോയി ഷെമിക് കേട്ടോ..ഇനി മോൾക്ക്‌ അത്രക്ക് ഇഷ്ട്ടം അല്ലെങ്കിൽ ഞാൻ അവരോടു വിളിച്ചു പറയാം വരണ്ട എന്ന്.
ഹോ ഇനി അച്ഛൻ അവരെ വിളിച്ചു പറയാൻ നിക്കണ്ട നാളെ വൈകിട്ട് അല്ലെ സാരമില്ല.
പക്ഷെ എനിക്ക് ഇഷ്ട്ടം അല്ലെങ്കിൽ ഞാൻ അവരോടു തുറന്നു  പറയും കേട്ടല്ലോ.
Ok സമ്മതിച്ചു..എന്റെ പൊന്നെ അച്ഛൻ ചിരിച്ചു കൊണ്ട് എന്റെ തലയിൽ ഒന്ന് കൊട്ടിയിട്ട് പോയി...
----===----=======-------===***
അങ്ങനെ അടുത്ത ദിവസം വൈകിട്ടു.. വെല്ല്യ   താൽപ്പര്യം ഒന്നുമില്ല എന്നാലും വെറുതെ ഒരുങ്ങി നിന്നു...അച്ഛന്റെ വാക്കിനു വേണ്ടി മാത്രം...
അങ്ങനെ പെണ്ണ് കാണാൻ ഉള്ള ആളുകൾ വന്നു ഞാൻ ചായയും ആയി ചെന്നു ഹോ എന്തു ചടങ്ങ് ആണ് ഇതൊക്കെ.. 
എല്ലാവർക്കും ചായ കൊടുത്തു അവസാനം ചെറുക്കന്റെ അടുത്തെക്ക് ചെന്നു അവന് ചായ കൊടുത്തു അവന്റെ മുഖത്തേക്ക് നോക്കിയ ഞാൻ ഞെട്ടിപോയി.. ഇത് അന്ന് റോഡിൽ വെച്ചു കണ്ട അവൻ അല്ലെ അതെ അവന്റെ മുഖം ഞാൻ മറക്കില്ല ഒരിക്കലും..
എന്റെ ചങ്ക് കിടന്നു ഇടിക്കാൻ തുടങ്ങി..

ബ്രോക്കർ ആണെന്ന് തോന്നുന്നു അയാൾ പറഞ്ഞു ആ കുട്ടികൾക്ക് എന്തെങ്കിലും പറയാൻ കാണും....
പെട്ടന്ന് അവൻ പറഞ്ഞു എനിക്ക് ഒന്നും പറയാൻ ഇല്ല പ്രത്യേകിച്ചു..
ഇഷ്ട്ടം ആണെങ്കിൽ നടക്കട്ടെ അത്രേം ഉള്ളൂ..

ഹോ അവന്റെ കലിപ്പ് എനിക്ക് വയ്യ എന്തൊരു കലിപ്പ് ആണ്.. ഞാൻ അച്ഛനെ അകത്തേക്ക് വിളിച്ചു അച്ഛാ എനിക്ക് ഇവനെ വേണ്ട.. അന്ന് നടന്ന കാര്യങ്ങൾ ഞാൻ ചുരുക്കി അച്ഛനോട് പറഞ്ഞു..
ഒന്നും ആലോചിക്കാതെ അച്ഛൻ ബ്രോക്കർടു പറഞ്ഞു താൽപ്പര്യം ഇല്ല എന്ന് അവർ മടങ്ങിപ്പോയി..
----;--------------**======-------------====
കുറച്ച് ദിവസം കഴിഞ്ഞ്
ശേ എന്തു പറയാൻ ആണ് ഈ ബസ്സ് സമരം തന്ന ഒരു പണിയെ... ഇത്രേം രാത്രി ആവും എന്ന് ഞാൻ വിചാരിച്ചില്ല.. ഇവടെ എങ്ങും ആരെയും കാണുന്നുമില്ല അച്ഛൻ ഇപ്പോൾ പേടിക്കുന്നുണ്ടാവും..ശോ ഫോൺ എടുക്കാൻ ഞാൻ അങ്ങ് മറക്കുകയും ചെയ്തു.. കൂട്ടുകാരിയുടെ കല്യാണതലക്ക് അവളുടെ വീട്ടിലേക്ക് ചെന്നില്ല എങ്കിൽ അവൾ പിന്നെ മിണ്ടില്ല.. എന്തു ചെയ്യാനാ..
ആകെ ഭയന്ന് വിറച്ചു ഞാൻ നിൽക്കുകയാണ്.
അപ്പോൾ ആണ് രണ്ട് പേര് എന്റെ അടുത്തേക്ക് നടന്നു വന്നത്..
ഞങ്ങൾ കൊണ്ട് വിടണോ തന്നെ അവരുടെ വരവ് എനിക്ക് പന്തി ആയി തോന്നിയില്ല.. എന്നെ അടിമുടി വിറക്കാൻ തുടങ്ങി... ഞാൻ കരയുന്ന മട്ടായി.. ഞാൻ ചുറ്റും കണ്ണോടിച്ചു...

തുടരും..... 😊

❤എനിക്ക്_വേണ്ട_ഈ_കലിപ്പനെ❤

അവസാന_ഭാഗം....

ആരെയും അവിടെ കാണുന്നില്ല. അവന്മാരെ കണ്ടാൽ തന്നെ അറിയാം ഒരു വശപ്പിശക്.എന്റെ ചങ്കിടിപ്പിന്റെ ശബ്ദം ആണോ ഈ കേള്ക്കുന്നെ..
ഒരു പെൺകുട്ടി രാത്രിയിൽ ഒറ്റക്ക് ആയൽ അതാണ് പറ്റിയ അവസരം എന്ന്‌ കരുതുന്നവർ ഉള്ളെ നാട് അല്ലെ നമ്മുടെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ ഒക്കെ പ്രധീക്ഷിച്ചാൽ മതി..
അതിൽ ഒരുത്തൻ അവനു ഇരുപത്തിനോട് അടുത്തെ പ്രായം കാണുക ഉള്ളു അവന്റെ നോട്ടം ആണ് എനിക്ക് ഏറ്റവും ഭയമായി തോന്നിയത്..

എന്താ മോളെ ഞങ്ങൾ കൊണ്ടുവിടാം എന്താ പോരുന്നോ വണ്ടിയുണ്ട് നമ്മുക്ക് കഥകൾ ഒക്കെ പറഞ്ഞ് അങ്ങ് പോകാമെന്നേ വാ പോകാം.. അവൻ എന്റെ നേരെ വന്നു എന്റെ കൈയിൽ പിടിക്കാൻ ഭാവിച്ചു..

അപ്പോൾ ആണ് ഒരു ബൈക്കിന്റ  ശബ്ദം കേട്ടത് എന്തും വരട്ടെ ഞാൻ ആ റോഡിലേക്ക് ചാടി ഇറങ്ങി.. പെട്ടന്ന് ബൈക്ക് നിർത്തി ഇല്ലാരുന്നു എങ്കിൽ എന്നെ ഇടിച്ചു പഞ്ചർ ആയെന്നെ.

ഹോ എന്തോന്നാ ടി  ചവാൻ ആണോ നീയൊക്കെ പാതിരാത്രിക്ക്..
ഈ ശബ്ദം ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ ഞാൻ ഒന്നേ നോക്കിയുള്ളൂ
അയ്യോ ദേ ആ കലിപ്പൻ ഇവനാണോ അയ്യോ  ഇതിലും ഭേദം അവൻമാര് ആരുന്നു..
അവനെ കണ്ടതും അവിടെ ഉണ്ടായിരുന്ന ആ പയ്യൻമാർ
"കണ്ടം നോക്കി ഓടുന്നത് കണ്ടു" കണ്ടം കണ്ടോ എന്തോ??
പക്ഷെ ബൈക്കിന്റെ പുറകിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ഞാൻ ഞെട്ടിപ്പോയി..

"അച്ഛാ.....
അച്ഛൻ അല്ലെ അത് ഞാൻ ഓടി ചെന്ന് അച്ഛന്റെ മാറിലേക്ക് ചാഞ്ഞു.. അച്ഛൻ എന്റെ രണ്ട് കൈ കൊണ്ടും മുറുക്കെ ചേർത്തു പിടിച്ചു.. ഇത്രയും നേരം ഞാൻ അനുഭവിച്ച എല്ലാ വേദനകളും ഒരു നിമിഷം കൊണ്ട് അലിഞ്ഞു പോയി..
അച്ഛൻ എന്താ ഇയാളുടെ ബൈക്കിൽ ഞാൻ അത്ഭുതത്തോടെ ചോദിച്ചു.. ??

അപ്പോഴേക്കും "കലിപ്പൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോയി കഴിഞ്ഞു."
മോളെ അവൻ നല്ലവൻ ആണ് മോളെ കാണാഞ്ഞു ഞാൻ കവലയിൽ നിന്നപോൾ ഇവൻ അവിടെ വന്നു എന്നോട് കാര്യം തിരക്കി ഞാൻ പറഞ്ഞു മോളെ തിരക്കി ഇറങ്ങിയത് ആണ് എന്ന് അപ്പോൾ തന്നെ അവൻ എന്നെയും കൂട്ടി നിന്നെ തിരക്കി ഇറങ്ങി..
അപ്പോൾ ഞാൻ അവന്റെ ബൈക്ക് പോയ സൈഡിലേക് ഒന്ന് പാളി നോക്കി അവൻ കണ്ണിൽ നിന്നും മറഞ്ഞിരുന്നു..
പക്ഷെ അവൻ അന്ന് ആ പെൺകുട്ടിയെ തല്ലിയത് അതോർക്കുമ്പോൾ ആണ് ആ കലിപ്പനെ എനിക്ക് ഇഷ്ട്ടപെടാൻ പറ്റാത്തതു..
*--===//////------------------
അടുത്ത ദിവസം ഞാൻ എന്റെ കൂട്ടുകാരിയോട് ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു അവൾ പറഞ്ഞു നമ്മുക്ക് അന്ന് ആ സംഭവം എന്താണെന്നു ഒന്ന് തിരക്കാം അപ്പോൾ അറിയാമല്ലോ എന്താ സത്യം എന്ന്..
അന്ന് അവളുടെ ചേട്ടന്റെ കൂട്ടുകാരനും അവിടെ ഉണ്ടായിരുന്നു. രാഹുൽ
അവനോട് തന്നെ ചോദിക്കാം.
അങ്ങനെ ഞങ്ങൾ അവനെ തിരക്കി ഇറങ്ങി. അവന്റെ വീട്ടിൽ ചെന്നു ഞാനും അവളും..

രാഹുൽ ചേട്ടനോട് എന്റെ കൂട്ടുകാരി തന്നെ അന്ന് കവലയിൽ വെച്ചു നടന്ന സംഭവത്തിന്റെ സത്യം എന്താണെന്ന്  ചോദിച്ചു

അന്ന് അവിടെ എന്താണ് സംഭവിച്ചത് ചേട്ടാ... ഒന്ന് പറയാമോ.. ?
രാഹുൽ::ഓ അതോ നിങ്ങൾ അതു തിരക്കി ഇറങ്ങിയതാണോ??
ഹേയ് അല്ല ആ കുട്ടി പാവം അന്ന് അവൾ ഒരുപാട് കരയുന്നതു കണ്ടു ഞങ്ങൾക്ക് ഒരുപാട് സങ്കടം ആയി..
രാഹുൽ::അതു അവൾക് കിട്ടേണ്ട തന്നെ ആണ് അവൾ അങ്ങനത്തെ ഒരു പണിയാണ് കാണിച്ചത് അവള് ഞങ്ങളുടെ കൂട്ടുകാരന്റെ പെങ്ങൾ ആണ്..എന്നും സ്കൂൾ വിട്ടു കഴിഞ്ഞാൽ എട്ടും പൊട്ടും തിരിയാത്ത അവൾ ഒരുത്തന്റെ കൂടെ ബസ്സിന്റെ പിന്നില്ലേ സീറ്റിൽ കയറി ഇരുന്ന് സംസാരം ആണ്..
ഇത് പലപ്പോഴും പിടിക്കപ്പെടുകയും അവളെ ഗുണദോഷിക്കുകയും ചെയ്തു..അവൾ അതു കേട്ടില്ല..ഇപ്പോഴത്തെ എല്ലാം പെൺകുട്ടികളും ആൺകുട്ടികളും ഇങ്ങനെ ആണ് മറ്റുള്ളവർ കാണുന്നുണ്ടോ എന്ന് ഒന്നും നോക്കില്ല ബസ്സ് സ്റ്റോപ്പിലും പൊതു സ്ഥലങ്ങളിൻ വെച്ചു ഒരു മരിയാതയും ഇല്ലാതെ പെരുമാറുന്നെ അന്ന് അവന്റെ കണ്ണിൽ അതു കണ്ടു അതാ അവൻ അന്ന് അങ്ങനെ പെരുമാറിയത്..

ഇതു കേട്ട ഞങ്ങൾ സത്യത്തിൽ അവൾക്കു കിട്ടിയത് കുറഞ്ഞുപോയി എന്നെ തോന്നിയുള്ളൂ..
എനിക്ക് ആ "കലിപ്പനെ അപ്പോൾ തന്നെ കാണണം എന്ന്‌ തോന്നി... എവിടെ എന്റെ കലിപ്പൻ ഞാൻ വെറുതെ അവനെ തെറ്റിധരിച്ചു കഷ്ടം ആയി..
ഇത്തിരി കലിപ്പ് ഒക്കെ വേണം ഇങ്ങനെ ഒക്കെ ഉള്ള സാഹചര്യം കൈകാര്യം ചെയ്യാൻ... അന്ന് അവൻ എന്റെ അടുത്ത് അച്ഛനെ കൊണ്ട് വന്നപ്പോഴേ എന്റെ ഹൃദയം അവനെ സ്നേഹിച്ചു തുടങ്ങിരുന്നു....

അവനോടു എനിക്ക് നല്ല കട്ട പ്രേമം അങ്ങ് തോന്നി...അവനെ ഞാൻ അങ്ങ് ചങ്കിൽ കൊള്ളിച്ചു.

"--------======::::///////?----------
കുറച്ച് ദിവസങ്ങൾക്കു ശേഷം..
ഞാൻ അവന്റെ  ബൈക്കിന്റെ മുന്നിൽ മനപ്പൂർവം എടുത്തു ചാടി..
അവൻ ബൈക്കിൽ നിന്നും ചാടി ഇറങ്ങി എന്നെ തല്ലാൻ കൈ ഓങ്ങി ഞാൻ ഒന്നും നോക്കി ഇല്ല അവന്റെ കവിള് നോക്കി ഒരു ഉമ്മ അങ്ങ് കൊടുത്തു പിന്നല്ല..
ഡീ അവൻ അലറി ഞാൻ പേടിച്ചു കണ്ണടച്ചു..
കുറെ നേരം കഴിഞ്ഞു കണ്ണ് തുറന്നപ്പോൾ അവൻ എന്നെ തന്നെ നോക്കി നിക്കുന്നു..
ബൈക്കിൽ കേറി ഇരുന്ന് എന്നോട്..
ഇങ്ങോട്ട് കേറടി..
ഞാൻ പിന്നെ ഒന്നും നോക്കിയില്ല ചാടി അങ്ങ് കേറി...
#എനിക്ക് വേണം ഈ കലിപ്പനെ

#അവസാനിച്ചു....

സ്വന്തം #പാറു....😊😊

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്