ഉൾകരുത്ത

ഉൾക്കരുത്ത്

"എന്തൊരു ഉറക്കമാ ചേട്ടാ ഇത്?" ഒന്നെഴുന്നേ ൽക്ക് നേരമെത്രയായീന്നാ.. മോളെ സ്കൂളിൽ കൊണ്ടാക്കണ്ടെ?.."

അകത്ത് നിന്ന് മകളുടെ ഉച്ചത്തിലുളള സംസാരം കേട്ടാണ് ഞാനകത്തേക്ക് ചെന്ന് നോക്കിയത്...

അവളുടെ ആ നിൽപ് കണ്ട് ഞാനാധിയോടെ ചോദിച്ചു..

"എന്താ മോളേ ഇത്?"

എന്റെ സ്വരം കേട്ടതും അവൾ എന്റെ നേർക്ക് തിരിഞ്ഞു..

"ഇത് കണ്ടോ അച്ഛാ! ഈ ഏട്ടൻ കിടന്നു പോത്തു പോലെ ഉറങ്ങുന്നത്..എനിക്ക് ജോലിക്ക് പോകണം എന്നറിയാത്തത് പോലെ.." 

എന്ത് പറയണമെന്നറിയാതെ ഞാനവളെത്തന്നെ നോക്കിനിന്നു..

"എന്തൊക്കെയാ മോളേ ഇത്..നിനക്കെന്താ പറ്റിയത്?"

"എനിക്കൊന്നും പറ്റിയിട്ടില്ല..മോളെ സ്കൂളിൽ വിടണം..എനിക്ക് ജോലിക്കു പോകണം... അത്രതന്നെ"

"അവളെ ഞാൻ കൊണ്ട് വിടാം.. നീ വന്ന് എന്തെങ്കിലും കഴിക്ക് ആദ്യം.."

"ശരി അച്ഛാ..ഏട്ടൻ എണീക്കുമ്പോൾ പറയണെ ഞാൻ ഓഫീസിൽ പോയീന്ന്..പിന്നെ കുറി പൈസ അടക്കാറായിട്ടുണ്ട്..അഞ്ജുവിന്റെ സ്കൂൾ ഫീസ് ഞാൻ ഇന്നടക്കാട്ടോ..പൈസ ഏട്ടൻ എന്നെ ഏൽപ്പിച്ചിട്ടുണ്ട്..പാവം എല്ലാം കരുതിവച്ചിട്ടുണ്ട്..എന്നിട്ടാ ഉറങ്ങിയത്.."

അവളുടെ ആ വാക്കുകൾ എന്റെ ഹൃദയത്തി ലാണ് കൊണ്ടത്.. എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.. കാരണം അവളുടെ ഭർത്താവ് മരിച്ചിട്ട് ഇന്നേക്ക്  രണ്ടാഴ്ച്ച തികഞ്ഞതേയുളളൂ...

ഇത് വരെ അവൾ ഒന്ന് പൊട്ടിക്കരഞ്ഞിട്ടുപോ ലുമില്ല..അന്ന് മുതൽ അവളിതുപോലെയാണ്...

അങ്ങനെ ഒരു സംഭവം നടക്കാത്തത് പോലെ യാണ് പലപ്പോഴും അവളുടെ പെരുമാറ്റം..

ഭർത്താവിനോടെന്നപോലെ അവൾ വെറുതെ സംസാരിക്കും..പരിഭവം പറയും... വഴക്കുകൂടും..

അവൾ അവനെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു.. അവൻ തിരിച്ചും.. അവളുടെയും കുട്ടിയുടേയും കാര്യങ്ങൾക്കൊന്നും ഒരു  കുറവും വരുത്തിയിരുന്നില്ല അവൻ..മരുമകനേക്കാൾ സ്വന്തം മകനായിരുന്നു എനിക്കവൻ..

വിധി അവനെ ഞങ്ങളിൽ നിന്ന് തട്ടിയെടുത്തു കളഞ്ഞു..

ഓഫീസിൽ പോകാനായി  തിരക്കിട്ടൊരുങ്ങി വന്ന അവളെ ഞാൻ തടഞ്ഞു നിർത്തി.. അവളെ ചേർത്തു പിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു..

"അച്ഛന്റെ കുട്ടിക്കെന്താ പറ്റിയേ?..ഒന്നു പൊട്ടിക്കരഞ്ഞൂടെ ന്റെ കുട്ടിക്ക്?..അച്ഛന്റെ ചങ്കു തകരുന്നു മോളെ നിന്നെ ഈ അവസ്ഥയിൽ കാണുമ്പോൾ" ..

"എന്താ അച്ഛാ ഇത്..എനിക്കൊന്നുമില്ല."
അവൾ ഒരു ഭാവഭേദവുമില്ലാതെ പറഞ്ഞു..

"അവൻ നമ്മളെ വിട്ടുപോയി മോളെ.. നമ്മളത് മനസ്സിലാക്കിയേ പറ്റൂ.. എന്റെ മോളെ ഇങ്ങനെ കാണുമ്പോൾ അച്ഛന് സഹിക്കുന്നില്ല.."

അവൾ എന്റെ കണ്ണുനീർ തുടച്ച് കൊണ്ട് പറഞ്ഞു..

"അച്ഛൻ വിഷമിക്കണ്ട.. എനിക്കൊന്നൂല്ല്യ..
പിന്നെ എന്റെ ഏട്ടൻ മരിച്ചൂന്ന് ഞാൻ വിശ്വസി ക്കുന്നില്ല.. ഏട്ടൻ ഇവിടൊക്കെത്തന്നെ യുണ്ട്..അതാ എന്റെ ധൈര്യം..അത് കൊണ്ട് തന്നെ ഞാനെന്തിന് കരയണം.."

പതറാതെയുളള ആ മറുപടികേട്ട് ഞാൻ ആശ്ചര്യത്തോടെ അവളെ നോക്കി..

"ഏട്ടൻ ഞങ്ങളെ വിട്ടു പോകുന്നതിന് മുമ്പേ എനിക്കതിനുളള ധൈര്യം പകർന്ന്  തന്നിട്ടുണ്ട്.. എന്നോട് ഒരിക്കലും കരയരുത് എന്ന് പറഞ്ഞിട്ടുണ്ട്.. എപ്പോഴും ധൈര്യമായിരിക്കാൻ പറഞ്ഞിട്ടുണ്ട്..എന്നും ഏട്ടൻ കൂടെയുണ്ടാവു മെന്നും..ഞങ്ങൾക്ക് വേണ്ടതൊക്കെ ചെയ്ത് വച്ചിട്ടാ ഏട്ടൻ പോയിരിക്കുന്നത്..ഞാൻ കരഞ്ഞാ ആ ആത്മാവിന് നോവും..ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായിത്തന്നെ ഞങ്ങൾ ജീവിക്കും..എന്റെ ഏട്ടന് വേണ്ടി..ഞാൻ ഇറങ്ങട്ടെ അച്ഛാ!..എന്നെയോർത്ത് അച്ഛൻ വിഷമിക്കരുത്."

ദൃഢമായിരുന്നു ആ വാക്കുകൾ..

ഭർത്താവിന്റെ വിധവയായി ഒരു കോണിൽ മറ്റുളളവരുടെ കാരുണ്യത്തിന് കാത്ത് നിൽക്കാ തെ ജീവിച്ചു കാണിക്കാൻ അവളെടുത്ത ചങ്കൂറ്റം..

ഒരച്ഛൻ എന്ന നിലയ്ക്ക് എനിക്ക് ഏറ്റവും അഭിമാനം തോന്നിയ നിമിഷം!..

പ്രവീൺ ചന്ദ്രൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്