118

ദേവു
ഫുൾ പാർട്ട്
......

ഉണ്ണി ഏട്ടാ...
ഏട്ടൻ എന്നെ വിട്ട് പോകുവാണോ?

അമ്മു നീ എന്നെ ഒന്ന് മനസ്സിലാക്ക്, ഒരുമിച്ചു ജീവിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല , സാഹചര്യം അത് നോക്കണ്ടേ നമ്മള്. കല്യാണം കഴിഞ്ഞും നമുക്ക് ജീവിക്കേണ്ട...? ഒരു ജോലി ഇല്ലാതെ ഞാൻ എങ്ങനെയാ നിന്നെ നോക്കുവാ. അതാ ഞാൻ പറഞ്ഞത് കുറച്ചു നാൾ നീ ഒന്നു കാത്തിരിക്ക് ..

ഉണ്ണിയുടെ വശിക്കു മുന്നിൽ ഒന്നും മറുത്തു പറയാൻ അമ്മുവിന് കഴിഞ്ഞില്ല.
അവൾക്ക് എന്തൊക്കെയോ ഉണ്ണിയുടെ കാതിൽ പറയണം എന്നും അവന്റെ കൂടെ ഒരുമിച്ച് ഒരുപാട് കാലം ജീവിക്കണം എന്നും ഉണ്ടായിരുന്നു... പക്ഷെ....
...........

നാലു വർഷങ്ങൾക്കു ശേഷം ആണ് ഉണ്ണി മടങ്ങി വന്നത്.
നല്ല ഒരു ജോലിയും , കൈ നിറയെ കാശും ഒക്കെ ഉണ്ട് ഉണ്ണിയുടെ കൈയ്യിൽ..
നാട്ടിൽ എത്തിയാൽ ഉടനെ തന്നെ ആകെ ഉള്ള ഒരു പെങ്ങള് കുട്ടിയുടെ കല്യാണം നടത്തണം, ഒരു വീട് വയ്ക്കണം എന്നിട്ട് അമ്മുവിനെയും കൂടെ കൂട്ടി ഒരു നല്ല ജീവ്‌തം നയിക്കണം എന്നൊക്കെ ആയിരുന്നു അവന്റെ ആഗ്രഹം..

നാട്ടിൽ എത്തി പിറ്റേന്ന് തന്നെ അമ്മുവിനെ അന്വേഷിച്ചാണ്‌ ഉണ്ണി ഇറങ്ങിയത്..
അവർ ഒരുമിച്ച് കൈ കോർത്തു നടന്ന വഴിയൊരങ്ങളും, ഒളിച്ചു കളിച്ച ആ മാവിൻ ചോടുകളും ഒക്കെ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചത് ഉണ്ണി നോക്കി കാണുകയായിരുന്നു.

പെട്ടന്ന് ആണ് ഉണ്ണി അങ്ങു ദൂരെ ആരോ തന്നെ നോക്കി നിൽക്കുന്നത് കണ്ടത്,
അതേ അത് എന്റെ അമ്മുവാണ് ....
അവൻ പെട്ടന്ന് ഒരു വല്ലാത്ത സന്തോഷം കൈവരിച്ച അവസ്ഥയിൽ ആയി....
വഴിയരികിൽ അവന്റെ വരവിനായി അവൾ കാത്തുനിൽക്കുന്ന പോലെ ആണ് അവനു തോന്നിയത്..

അമ്മു.... എത്ര നാളായി നിന്നെ ഒന്നു കണ്ടിട്ട്.
സുഖമാണോ നിനക്ക് ...

മം ... എനിക്ക് സുഖം ആണ്..

അല്ല അമ്മു നീ എന്താ ഇവിടെ ഇങ്ങനെ നിക്കുന്നത് ....

ഞാൻ ഉണ്ണിയേട്ടനെ കാത്തു നിന്നതാ..

എന്നെയോ.. ഞാൻ ഇപ്പൊ വരും എന്ന് നീ എങ്ങനെയാ അറിഞ്ഞേ..?

അത്... അത്.., ഏട്ടൻ ഇന്നലെ നാട്ടിൽ എത്തിയ കാര്യം ഞാൻ അറിഞ്ഞിരുന്നു... എനിക്കറിയാം ഇന്ന് എന്തായാലും എന്നെ കാണാൻ ഏട്ടൻ വരും എന്ന്..

അതേ നിന്നെ കാണാൻ ആണ് ഞാൻ ഇങ്ങോട്ടു വന്നത് തന്നെ..

എന്തായാലും ഇവിടെ നിന്ന് നമ്മൾ സംസാരിക്കുന്നത് ശരിയല്ല ഉണ്ണി ഏട്ടാ.. ഏട്ടൻ തറവാട്ടിലേക്ക് വാ... ഞാൻ അവിടെ കാത്തിരിക്കും....

അല്ല അമ്മു നിനക്ക് എന്നോട് ഇപ്പോഴും ദേഷ്യം ആണോ? നിന്നെ ഞാൻ ഇത്രേം കാലം മറന്നതല്ല., ഒരുമിച്ച് നമുക്ക് ജീവിക്കണം എങ്കിൽ എനിക്ക് ഒരു ജോലിയും പിന്നെ കുടുംബ പ്രാരാബ്ധങ്ങളും ഒക്കെ തീരണം എന്നറിയാവുന്നത് കൊണ്ടാ... ഇപ്പൊ ഞാൻ സ്വതന്ത്രനാണ് എന്റെ എല്ലാ കടമകളും ഞാൻ നിറവേറ്റി കഴിഞ്ഞിരിക്കുന്നു..
ഇനി നീയും ഒത്തൊരു ജീവിതം ആണ് എന്റെ ആഗ്രഹം.. നമ്മൾ ആഗ്രഹിച്ചതുപോലെ നമുക്ക് ജീവിക്കേണ്ടേ..?

ഉണ്ണി ഏട്ടാ നമുക്ക് സംസാരിക്കാം എന്നു ഞാൻ പറഞ്ഞില്ലേ.. ഏട്ടൻ നടക്ക് തറവാട്ടിലേക്ക്.. ഞാൻ അവിടെ ഉണ്ടാകും..

മം... ഞാൻ വരാം നീ നടന്നോ...
.....

കാഴ്ചകൾ ഒക്കെ കണ്ടു നീങ്ങുന്നതിനിടയിൽ ആണ് അവൻ പെട്ടന്ന് ആരോ തന്നെ വിളിക്കുന്നത് കേട്ടത്,
അത് മാളു ആണ് , അമ്മുവിന്റെ കൂട്ടുകാരി.

എന്താ മാളു ,എന്തുണ്ട് വിശേഷം ഒക്കെ...?
നീ ഇപ്പൊ എവിടെയാ , കല്യാണം ഒക്കെ ആയോ?

ആ ഏട്ടാ എനിക്ക് സുഖമാണ്, കഴിഞ്ഞ വർഷം ആ എൻ്റെ കല്യാണം കഴിഞ്ഞത്. ഇപ്പൊ അവിടെയാ....അല്ല ഏട്ടൻ ഇത് എപ്പോ എത്തി.?

ഞാൻ ഇന്നലെ വന്നതാ , അമ്മുവിനെ ഒന്നു കാണാം എന്നു കരുതി ഇറങ്ങിയതാ....

ഏട്ടാ..... ഏട്ടൻ അമ്മുവിനെ അന്വേഷിച്ചാണോ ഇങ്ങോട്ടു വന്നത്..

ആ അതേ അവളുടെ തറവാട്ടിൽ ഉണ്ടാകും എന്നാ അവൾ പറഞ്ഞത്, ഒന്നു പോയി നോക്കട്ടെ.. എനിക്ക് വേണ്ടി എത്ര നാളായി കാത്തിരിക്കുന്നു പാവം...

അമ്മു പറഞ്ഞെന്നോ? ഏട്ടൻ എന്തൊക്കെയാ ഈ പറയുന്നത്....

അല്ല ഉണ്ണി ഏട്ടാ... അപ്പൊ ഏട്ടൻ ഒന്നും അറിഞ്ഞില്ലേ?

എന്ത്? എന്താ മാളു..?എന്തറിഞ്ഞില്ലെന്നാ?

അല്ല അമ്മു .... അമ്മു പോയി....അവൾ നമ്മളെ ഒക്കെ വിട്ടു പോയിട്ടു 2 വർഷം ആയി....

എന്ത്..? മാളു എന്തൊക്കെയാ നീ ഈ പറയുന്നത്.... ഞാൻ ഇപ്പൊ കൂടി അവളെ കണ്ടതാ..അവളാ പറഞ്ഞേ എന്നോട് തറവാട്ടിലേക്ക് ചെല്ലാൻ...

ഏട്ടാ... ഏട്ടന് തോന്നിയത് ആയിരിക്കും, അല്ലാതെ നമ്മുടെ അമ്മു നമ്മളെ വിട്ട് പോയി..

അല്ല എനിക്ക് തോന്നിയത് അല്ല.... അവളെ ഞാൻ കണ്ടതാ... എന്റെ അമ്മു , അവൾ പഴയതിലും സുന്ദരി ആയിട്ടുണ്ട്...
എനിക്ക് തോന്നിയത് ഒന്നും അല്ല...
നിനക്ക് എന്താ പറ്റിയെ കുട്ടി.... ഞാൻ പോകുവാ...

അവൻ എന്തൊക്കെയോ പുലമ്പിക്കൊണ്ടാണ് തറവാട്ടിലേക്ക് നടന്നത്...
പല ഓർമകളും അവന്റെ ഉള്ളിൽ ഓടിക്കളിക്കുന്നുണ്ടായിരുന്നു..
തറവാട് മുറ്റം.. പണ്ട് ഞാനും എന്റെ അമ്മുവും ഒരുപാട് ഓടികളിച്ചു നടന്ന ഇടം അല്ലെ... ഈ കഴിഞ്ഞ നാലു വർഷം അവിടെ എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടാകുമോ...? ഇല്ല.. ഒരു മാറ്റവും ഉണ്ടായിട്ടുണ്ടാവില്ല.. അമ്മുവും അമ്മായിയും നല്ലോണം നോക്കുന്നുണ്ടാകും തറവാടും പരിസരവും...

അല്ല എന്നാലും ഈ മാളു വിന് ഇത് എന്താ പറ്റിയെ...ആ കുട്ടിയ്ക്ക് മാനസികമായി എന്തേലും പറ്റിയതാണോ ആവോ? പാവം..

ഓരോന്ന് ആലോചിച്ചു നടന്ന കൂട്ടത്തിൽ പെട്ടന്ന് തന്നെ തറവാട്ടു മുറ്റത്തെത്തിയതായി ഉണ്ണിയ്ക്കു തോന്നി..

പക്ഷെ .....
തറവാട്....... ഇതെന്താ ഇങ്ങനെ ..... ആകെ കാട് പിടിച്ചു ...... ദൈവമേ ഞാൻ എന്താ ഈ കാണുന്നത്....
ഉണ്ണിയ്ക്കു അവന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല...
ഉണ്ണി ഏട്ടാ......
അവൻ പെട്ടന്ന് തിരിഞ്ഞു നോക്കി....
"എന്റെ ദേവിയെ....."
.........
തുടരും....

ദേവു .

ഭാഗം 2

അമ്മു എന്താ ഇത് ... ഞാൻ എന്താ ഈ കാണുന്നെ .... എനിക്ക് ഒന്നും മനസ്സിലാകുന്നില്ല .. എന്താ നിന്റെ കണ്ണൊക്കെ ചുവന്ന്.... എന്താ ഇത് നിന്റെ കയ്യിൽ.. എന്താ ഒന്നും പറയാത്തത്..
അവളുടെ കൈ നിറയെ രക്ത കറ പുരണ്ടിരുന്നു....
ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടെങ്കിലും അവൻ മെല്ലെ അവളെ അവന്റെ അടുത്തേക്ക് ചേർത്തു പിടിച്ചു...

പക്ഷെ അവൾ ഒഴിഞ്ഞു മാറുന്നത് അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... എന്നാലും അവൻ അവളെ ചേർത്തു പിടിക്കുക തന്നെ ചെയ്തു.

ഏട്ടൻ വെറുതെ വിഷമിക്കാതെ.... ഞാൻ പറയാം. എല്ലാം ഞാൻ പറയാം..
ഏട്ടൻ വെറുതെ മാളുവിനെ സംശയിച്ചു അല്ലെ.?

എന്ത്. ? നീ എന്താ ഈ പറയുന്നേ... അവൾ പറഞ്ഞത് എന്താന്ന് അറിയുവോ.?

അവൾ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.. അത് സത്യം ആണ്...

അവൻ പെട്ടന്ന് അവളിൽ നിന്ന് കുതറി മാറി.. ഒന്നും പറയാൻ അവനു കഴിയുന്നില്ലായിരുന്നു..

അമ്മു എന്തൊക്കെയാ നീ പറയുന്നത്.. എങ്ങനെ...?

നിനക്ക് എന്താ പറ്റിയെ...?

ഹഹ... ഏട്ടൻ ഒട്ടും മാറിയിട്ടില്ല... ആ പഴയ പാവം ഏട്ടൻ തന്നെയാ ഇപ്പോഴും...

ഏട്ടൻ അന്ന് പോയതിനു ശേഷം സംഭവിച്ചത് ഒന്നും ഏട്ടൻ അറിഞ്ഞിരുന്നില്ല അല്ലെ?
ഏട്ടന്റെ കുഞ്ഞിനെ ഞാൻ പ്രസവിച്ച കാര്യം ഏട്ടന് അറിയുവോ? മാനക്കേട് കാരണം എന്റെ അച്ഛനും അമ്മയും ജീവൻ കളഞ്ഞ കാര്യം ഏട്ടന് അറിയുവോ?
ഒന്നും അറിഞ്ഞില്ല നീ... ഒന്നും ആരും നിന്നെ അറിയിച്ചില്ല...

കഴിഞ്ഞ രണ്ടു വർഷം ആയി ഞാൻ ഇവിടെ നിന്നെ കാത്തു ഇരിക്കുകയായിരുന്നു...
നിന്നെ ഇന്ന് തന്നെ ഇവിടെ, എന്റെ മുന്നിൽ എത്തിച്ചത് ആണ് വിധി...
എന്റെ അച്ഛനും അമ്മയും എരിഞ്ഞമർന്ന മണ്ണ്.. എന്റെ മോള് ദേവു വിനെ അവർ ഇല്ലാതാക്കിയത് ഈ തറവാട്ട് മുറ്റത്താ... ഇവിടെ തന്നെ ആകട്ടെ നിന്റെ അന്ത്യവും.....

അമ്മു... എന്താ പറഞ്ഞേ ,.എന്റെ കുഞ്ഞ്...
അന്ന് എന്തേ നീ ഒന്നും പറയാഞ്ഞേ... എന്റെ കുഞ്ഞിനെ ആര് കൊന്നു എന്നാ....
....
മതി നിർത്ത് നിന്റെ വാചകം.... ഞാൻ നൊന്തു പ്രസവിച്ച എന്റെ കുഞ്ഞിനെ എന്റെ കണ്മുന്നിൽ വച്ചാ കൊന്നു തള്ളിയത് നിന്റെ അച്ഛൻ.. ഞാൻ കാലു പിടിച്ചു പറഞ്ഞതാ. ഞങ്ങൾ എവിടെയെങ്കിലും പോയി ജീവിച്ചോളാം എന്ന് പക്ഷെ.... എന്റെ കണ്മുന്നിൽ ഇട്ടല്ലേ അയാൾ ന്റെ ദേവുനേ....

നിന്റെ ജീവിതം തകർക്കും പോലും ആ കുഞ്ഞ് , നിന്റെ കുടുംബം തകരും പോലും അത് വളർന്നാൽ, അത് ഇല്ലാതായാൽ നിനക്ക് നല്ലത് വരും എന്നു പറഞ്ഞാ അവർ ആ കുഞ്ഞിനെ ........
ഇല്ല .... അങ്ങനെ നീ സന്തോഷത്തോടെ ജീവിക്കേണ്ട... നിന്റെ കുടുംബം മുഴുവൻ ഇല്ലാതാവണം...

അമ്മു ഞാൻ ഇതൊന്നും അറിഞ്ഞതല്ല.... പക്ഷെ നിന്നെ .... നിനക്ക് എന്താ സംഭവിച്ചത്?

മരിച്ചു, ഞാൻ വെറും ജഡം ആണ്  ഇന്ന്... എന്റെ ദേവു എന്റെ മുന്നിൽ കിടന്നു പിടഞ്ഞു ഇല്ലാതായത്  അന്ന് ഞാനും മരിച്ചു....

നിന്റെ കുടുംബം മുഴുവൻ... എന്തിന് ഈ നാട് മുഴുവൻ വിചാരിക്കുന്നത് അതാ.. ഞാൻ മരിച്ചു... .
പലയിടത്തും പലരും കണ്ടു എന്നെ , അവർക്കൊക്കെ ഞാൻ യക്ഷിയായി...
അതേ പ്രതികാര ദാഹത്തോടെ നടക്കുന്ന ഞാൻ യക്ഷി തന്നെയാ.... അതല്ലേ നിന്റെ അച്ഛനെ എന്റെ ദേവുനേ ഇല്ലാതാക്കിയവനെ, ഒരു ദയയും ഇല്ലാതെ വെട്ടി നുറുക്കിയത് ഞാൻ ...

എന്ത്.? എന്റെ അച്ഛൻ...

അതേ ഞാൻ കൊന്നു.......

.......

അമ്മേ.......

പെട്ടന്ന് ആണ് ഒരു കുഞ്ഞിന്റെ കരച്ചിൽ അവർ കേട്ടത്... ആകാശം ഇരുണ്ടു... കാറ്റിന്റെ ശക്തിയിൽ പലപ്പോഴും അവരുടെ പ്രണയത്തിനു സാക്ഷ്യം വഹിച്ച ആ മരങ്ങൾ പോലും നിലം പതിച്ചു....

ആ കുഞ്ഞിന്റെ കരച്ചിൽ അവരുടെ കാതുകളെ ഭയപ്പെടുത്തി കൊണ്ടിരുന്നു...
അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയായിരുന്നു....

മോളെ..........

അമ്മുവും ഉണ്ണിയും ഒരേ സ്വരത്തിൽ അലറി...

ആഞ്ഞടിക്കുന്ന കാറ്റിൽ അന്തരീക്ഷം കരിയിലകളും പൊടി പടങ്ങളുമാൽ നിറഞ്ഞിരുന്നു.....
വ്യക്തമായി അല്ലെങ്കിലും ഒരു കുഞ്ഞു കാലടികൾ തങ്ങൾക്കു നേരെ നടന്നു വരുന്നത് അവർ കണ്ടു....

തുടരും.....

ദേവു....

ഭാഗം ...3
...........

അതാ ആ രൂപം തന്റെ അടുത്ത് എത്തിയിരിക്കുന്നു...
ഉണ്ണിയുടെ ഉള്ളിൽ ഒരു ആളൽ രൂപപെട്ടു.

പെട്ടന്ന് തന്നെ അന്തരീക്ഷം ശാന്തമായി... ഇരുണ്ട മേഘങ്ങൾ അപ്രതീക്ഷം ആയി.. എവിടെയും ശൂന്യത മാത്രം ആയി...

അവൻ അമ്മുവിനെ നോക്കി.... അതാ അമ്മു അവളെ കാണുന്നില്ല... അവനും ദേവുവും മാത്രം...

അമ്മു.....

അവൻ അലറി... അവനിലെ ഭയം കൂടി വന്നു.. എങ്കിലും തന്റെ മകൾ ചെറു പുഞ്ചിരി യോടെ മുന്നിൽ നിൽക്കുന്നത് ഉണ്ണിയെ വല്ലാതെ സങ്കടപ്പെടുത്തി...

അച്ഛൻ അമ്മയെ ആണല്ലേ നോക്കുന്നത്..
അമ്മ വരും.... പേടിക്കണ്ട..

മെല്ലെ അവന്റെ മകളെ അവൻ ചേർത്തു പിടിച്ചു...
.....
ഇതേ സമയം മാളു വീട്ടിൽ എത്തി..

അമ്മു... അമ്മു... നീ ഇത് എവിടെയാ..

എന്താ മാളു നീ എന്തിനാ ഇങ്ങനെ ഒച്ച വയ്ക്കുന്നെ...

അത്......അമ്മു , ഉണ്ണി ഏട്ടൻ വന്നു.... ഇന്നലെയാ എത്തിയത്...

ഉണ്ണിയേട്ടൻ വന്നൂന്നോ..?

മം .... വന്നു... ഞാൻ കണ്ടു.... സംസാരിച്ചു.... നിന്നെ വഴിന്നു കണ്ടു എന്നും നീ തറവാട്ടിലേക്ക് ചെല്ലാൻ പറഞ്ഞു എന്നും പറഞ്ഞ് തറവാട്ടിലേക്ക് പോയിട്ടുണ്ട്....

എന്നെ കണ്ടുന്നോ...?എവിടുന്ന്.? അല്ല തറവാട്ടിലേക്ക് എന്തിനാ പോയേ? നീ എന്തിനാ സമ്മതിച്ചേ...? പോകരുതെന്ന് വിലക്കിക്കൂടാരുന്നോ?

ഞാൻ പറഞ്ഞതാ... പക്ഷെ കേട്ടില്ല... ഒന്നും പാവം അറിഞ്ഞിട്ടില്ല...

എന്റെ ഉണ്ണിയേട്ടൻ... ഞാൻ ഇപ്പൊ വരാം..

അമ്മു നിലംതൊടാതെ പാഞ്ഞു....

ആ ഓട്ടത്തിലും അവളുടെ മനസ്സ് ഉണ്ണിയേട്ടനെ കാണാൻ കൊതിച്ചു കൊണ്ടിരുന്നു...
ഈ കഴിഞ്ഞ നാലു വർഷങ്ങൾ... എന്റെ കുഞ്ഞില്ലാതെ രണ്ടു വർഷവും.... നീറി നീറി ഇല്ലാതായ നാലു വർഷങ്ങൾ അവളുടെ കണ്ണിലൂടെ മാറിമറിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.

തന്റെ കുഞ്ഞ് കണ്മുന്നിൽ കിടന്നു പിടഞ്ഞു ഇല്ലാതായത് കണ്ട അന്ന് വീണതാണ്... കഴിഞ്ഞ രണ്ടു വർഷവും മാളുവും അവളുടെ അമ്മയും ആണ് സ്വന്തം പോലെ അവളെ പരിപാലിച്ചത്... നേരെ നിൽക്കാനും നടക്കാനും ആയതു തന്നെ മൂന്നു മാസങ്ങൾക്കു മുൻപാണ്. ആരും അറിയാതെ പുറം ലോകവും ആയി ഒരു ബന്ധവും ഇല്ലാതെ അവൾ കഴിച്ചു കൂട്ടി ആ ഇരുട്ടു മുറിയിൽ....

അതാ അവൾ രണ്ടു വർഷത്തിന് ശേഷം വീണ്ടും എത്തി ആ തറവാട്ടു മുറ്റത്ത്..... കാടുപിടിച്ച ആ പരിസരം അവളെ പല ഓര്മകളിലേയ്ക്കും പിടിച്ചിട്ടു...
അവളുടെ കണ്ണുകൾ ഉണ്ണിയ്ക്കായി തിരഞ്ഞു..
അതാ ഉണ്ണി .... കൂടെ ദേവു.... അമ്മുവിന് അവിടെ എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.......

ഉണ്ണിയേട്ടാ.....

അവളുടെ ശബ്ദം ആ തറവാട് മുറ്റം മുഴുവൻ നിറഞ്ഞു നിന്നു... ഉണ്ണി ചാടി എഴുന്നേറ്റു... അതാ അമ്മു... താൻ കാണാൻ ആഗ്രഹിച്ച രൂപം അല്ല ഇപ്പൊ അമ്മുവിന്... നേരത്തെ കണ്ട രൂപം അല്ല ഇപ്പൊ... അവൻ ദേവുവിന് നേരെ തിരിഞ്ഞു...

അതേ അച്ഛാ... അമ്മ തന്നെ....

അവളുടെ വടിവൊത്ത ശരീരം തികച്ചും മാറിയിരിക്കുന്നു... നേരെ നിൽക്കാൻ പോലും ആവാത്ത അവളെ കണ്ട് ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു... അമ്മു ഓടി ഉണ്ണിയുടെ അടുക്കൽ എത്തി.. തളർന്നിരുന്നു പാവം... ഒന്നും പറയാൻ പോലും കഴിയാത്ത വിധം ക്ഷീണിതയായിരുന്നു അമ്മു.. എന്തൊക്കെയോ പരസ്പരം ചോദിക്കണം എന്ന് ഉണ്ടായിരുന്നു രണ്ടാൾക്കും... പക്ഷെ.. അവർ രണ്ടു പേരും ദേവുവിന് നേരെ തിരിഞ്ഞു...

ദേവു അമ്മയുടെ അടുത്തേക്ക് ചെന്നു... അവൾ തന്റെ മകളെ ചേർത്തു പിടിച്ചു...

അമ്മേ.... അമ്മ എന്നോട് ക്ഷമിക്കണം...
ഇത്രേം നാൾ ഞാൻ ഈ ദിവസത്തിനു വേണ്ടി ആയിരുന്നു കാത്തിരുന്നത്....

എനിക്ക് എന്റെ അമ്മയുടെയും അച്ഛന്റെയും സ്നേഹം വേണം ആയിരുന്നു.. പക്ഷെ അത് ഇല്ലാതാവാൻ കാരണം ഈ അച്ഛൻ അല്ലെ...
ഞാൻ ഇല്ലാതെ അമ്മ ഇതുവരെ ഒറ്റയ്ക്കായിരുന്നില്ലേ.. അതിനു കാരണം അച്ഛൻ അല്ലെ... അച്ഛൻ മാത്രം സന്തോഷിച്ചു ജീവിച്ചില്ലേ ഇത്രേം നാൾ.... വേണ്ട ഇനി അച്ഛൻ ജീവിക്കേണ്ട എന്നു കരുതിയാണ് അച്ഛനെ ഇവിടേയ്ക്ക് കൊണ്ടു വന്നത്.. പക്ഷെ.. അമ്മേ അച്ഛൻ അമ്മയെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ഇപ്പോഴും... അമ്മയുടെ കൂടെ ജീവിക്കാൻ ആണ് അച്ഛൻ ഇപ്പൊ വന്നത് തന്നെ... ഇത്രേം നാൾ അമ്മ ഒറ്റയ്ക്കായത് കൊണ്ടാ ഞാൻ പോകാതിരുന്നത്... അമ്മയ്ക്ക് കാവൽ ആയി ഞാൻ ഉണ്ടായിരുന്നു... ഇനി ഞാൻ പോകുവാ..
മുത്തച്ഛനെ ഞാൻ കൊണ്ടുപോകുവാ......
ഇനി ആരും നിങ്ങളെ ശല്യപ്പെടുത്തില്ല....

അമ്മുവിനും ഉണ്ണിയ്ക്കും സഹിക്കാൻ കഴിഞ്ഞില്ല ആ വാക്കുകൾ.. അവർ മകളെ അടുത്തേക്ക് ചേർക്കാൻ ശ്രമിക്കും തോറും അവൾ അകന്നു പൊയ്ക്കൊണ്ടേ ഇരുന്നു......

ദേവു.....

ഉണ്ണിയും അമ്മുവും അലറി വിളിച്ചു... അപ്പോഴേയ്ക്കും അവരിൽ നിന്നും ഒരുപാട്‌ ദൂരം പോയിരുന്നു ദേവു.....

Sreehari

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്