മുഹബ്ബത്ത് last പാർട്ട്‌

💞മൊഹബ്ബത്💞
ഫുൾ പാർട്ട്‌

❤Previous parts❤

1
https://sharechat.com/post/brXaV1/

2
https://sharechat.com/post/6AnQw6/

part--15💕
_________________________________________

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കു വരുന്നില്ല....മനസ്സിൽ നിച്ചു പറഞ്ഞ കാര്യങ്ങളാണ്....നാഫിന്റെ കാര്യം....

എന്റെ പെണ്ണിനെ എനിക്ക് നഷ്ടപ്പെടുമോ..

അവളെ നിക്ക് കിട്ടില്ലേ...നിച്ചുനോട് എങ്ങനെയാ പറയുക ഞാനും നിന്റെ പെങ്ങളും തമ്മിൽ 2 വർഷമായി ഇഷ്ടത്തിലാണ് എന്ന്..

പറഞ്ഞാൽ തന്നെ അവൻ എങ്ങനെയാ react ചെയ്യുക...എന്തിനാ അവനോട് ഈ ചതി കാണിച്ചേ എന്ന് ഓൻ ചോദിച്ചാൽ പറയാൻ ഒരു മറുപടി ഇല്ലെനിക്ക്....

ജനിച്ചിട്ട് ഇന്നേവരെ എന്റെ നിച്ചൂനോട് ഞാൻ ഒന്നും മറച്ചു വെച്ചിട്ടില്ല...അവൻ എന്നോടും....നാഫിയും ഞാനും പ്രണയത്തിലാണ് എന്നൊരു കാര്യം മാത്രം ആണ് ഞാൻ അവനിൽ നിന്നും മറച്ചു വെച്ചത്....

അവനോട് പറഞ്ഞാലും അവൻ ഒരിക്കലും അതിന് എതിര് നിൽക്കില്ല എന്ന് എനിക്ക് അറിയാം...എന്നിട്ടും ഞാൻ പറയാതിരുന്നത് നാഫിടെ നിർബന്ധം കൊണ്ടായിരുന്നു....

ഇനിയിപ്പോ ഞാൻ അത് പറഞ്ഞ ഞാൻ അവനെ ചതിച്ചു എന്ന് കരുതുമോ അവൻ...അവൻ എന്നെ തള്ളി പറഞ്ഞാൽ എനിക്കത് സഹിക്കാവുന്നതിലും അപ്പുറമാണ്....അവന്റെ ചങ്ങാത്തത്തെക്കാൾ വലുതായി മറ്റൊന്നുമില്ല എനിക്കീ ഭൂമിയിൽ....

നാളെ നാഫി എന്താ പറയുന്നേ എന്ന് നോക്കട്ടെ...എന്നിട്ട് എന്തേലും തീരുമാനിക്കാം....
*****************************************

രാവിലെ മുതലേ ഞാൻ ഷാഹിയെ ശ്രദ്ധിക്കുന്നുണ്ട്....ചുമ്മാ സന്തോഷം അഭിനയിക്കുകയാണ് അവൻ...

എന്തോ ഒരു സങ്കടം ഉണ്ട് അവന്റെ മനസ്സിൽ....ചോദിച്ചിട്ടാണേൽ ഒന്നും പറയുന്നുമില്ല....പൊതുവെ അവൻ ഇങ്ങനെ അല്ല....നിർത്താതെ സംസാരിക്കുന്ന ആൾ ആണ്....പക്ഷെ ഇതിപ്പോ എന്താ പറ്റിയെ എന്ന് മനസ്സിലാവുന്നുമില്ല....

ഓരോന്ന് ആലോചിച്ചു കോളേജ് എത്തിയത് അറിഞ്ഞില്ല....

എന്നെയും കാത്തു നാലാളും ഗേറ്റിന്റവിടെ തന്നെ ഉണ്ടായിരുന്നു....

"നി വന്നോ...."

"ഉം....നിങ്ങൾ നേരത്തെ എത്തിയോ..."

"ഇല്ലെടാ... കുറച്ചു സമയം ആയതെ ഉള്ളൂ...."

"ആഹ്...ടാ....ഷാദി വന്നോ..."

"ആഹ്...വന്നൂടാ ..വന്നപ്പോ തന്നെ നിന്നെയും തപ്പി നടക്കുന്നുണ്ടായിരുന്നു..."

"ഹിഹി...."

"എന്തിനാണെന്ന് ചോദിച്ചപ്പോൾ ഒരു കാര്യമുണ്ട് എന്ന് പറഞ്ഞു...."

"ഹഹ..."

"എന്താടാ കാര്യം...."

"ടാ...ഇന്നലെ ഒരു ബല്യ സംഭവം ഉണ്ടായി"

"എഹ് എന്തെനു..."

ഷാഹിടെ കൂടെ ഓളെ വീട്ടിൽ പോയതും പിന്നെ ഷാഹിടടുക്കുന്ന് ഓളെ നമ്പർ വാങ്ങി മെസ്സേജ് അയച്ചതും ഒക്കെ അവരോട് പറഞ്ഞു....

"ഹഹ...അത് കലക്കി....പക്ഷെ...ഓൾ കണ്ടുപിടിച്ചാലോ..."

"അതിന് ഇന്ന് തന്നെ ഞാൻ ഒളോട് പറയും...നിനക്ക് മെസ്സേജ് അയച്ചത് ഞാൻ ആണെന്ന്..."

"പിന്നെന്തിനാ നി ഓളെ പറ്റിച്ചേ...."

"ചുമ്മാ....ഒരു രസം...."

"ടാ...ദേ ഓൾ വരുന്നുണ്ട്...."

ഞാൻ നോക്കിയപ്പോ ഓൾ നടന്ന് വരുന്നു...

എന്റെ അടുത്ത് വന്നു നിന്നു....

"നിച്ചുകാക്ക....ഇങ്ങള് ഷാഹിക്കാനോട് എന്തേലും പറഞ്ഞിരുന്നോ...."

"ആഹ്...നിന്റെ ശാഫാസിന്റെ ഷാധിയാണ്ടാ എന്റെ ഷാദി എന്ന് പറഞ്ഞിരുന്നു..."

"അള്ളോഹ്....ഇങ്ങോ എന്തിനാന്നു പറഞ്ഞേ..."

"പറഞ്ഞാലെന്താടി...."

"ഞാൻ പറഞ്ഞ നിച്ചൂക്ക ഇങ്ങോ ആണെന്ന് ഇക്കൂസിന് അറീല്ല....ഷാഹിക്കാ എങ്ങാനും പറഞ്ഞാ പിന്നെ യുദ്ധം ആയിരിക്കും..."

"എന്തിന് യുദ്ധം...നി എന്താ ശഫാസിനോട് പറഞ്ഞത്..."

"ഞാനും നിങ്ങളും തമ്മിൽ അടി ആയതും പിന്നെ ഫ്രണ്ട്‌സ് ആയതും അതിന് ശേഷം ഇങ്ങള് എന്നെ പ്രൊപോസ് ചെയ്തതും ഒക്കെ ഞാൻ ഇക്കൂസിനോട് പറഞ്ഞിരുന്നു...."

"എന്റെ റബ്ബേ....ഇവളെ ഞാൻ കൊല്ലും..."

"ഹിഹി...പക്ഷെ...ഞാൻ പറഞ്ഞ ആൾ ഇങ്ങള് ആണെന്ന് ഇക്കൂന് അറീല്ല...."

"ഹോ...ഭാഗ്യം...."

"പക്ഷെ....ഷാഹിക്കാക്കു അറിയാലോ... ഷാഹിക്കാ പറഞ്ഞാൽ എല്ലാം കൊളമാകും...."

"ഷാഹി പറയില്ല...ഓനെ എനിക്കറിയാം..."

"ഹാ...പിന്നെ...ഇങ്ങളെ പെങ്ങളെ എപ്പഴാ ഇങ്ങോ ഷാഹിക്കാക്കു കൊടുക്കുന്നെ..."

ഷാദി ചോദിച്ചത് ഒരു അമ്പരപ്പോടെ ആണ് ഞാൻ കേട്ടത്...ഈ പെണ്ണേന്താ ഇങ്ങനെ ചോദിക്കുന്നേ.... വട്ടായോ ഇവൾക്ക്

"എന്താ ഷാദി....നി എന്താ ചോദിച്ചേ..."

"അല്ല ഇക്കാ....ഷാഹിക്കാ ഇങ്ങളെ നല്ല ചെങ്ങായി അല്ലെ....കൂടാത്തതിന് കസിനും... ഇക്കാനെ പോലെ ഒരു ചെക്കനെ ഇങ്ങളെ പെങ്ങക്ക് കിട്ടിയാൽ അത് ഭാഗ്യം അല്ലെ...."

"ഓഹ്...അങ്ങനെ....അതേ ....ഭാഗ്യം തെന്നെ ആണ്....അവനും എന്റെ പെങ്ങൾക്കും പൂർണ സമ്മതം ആണെങ്കിൽ ഞാൻ എന്റെ അളിയാനായി അവനെ എടുക്കും...അതിൽ പരം സന്തോഷം പിന്നെന്താ ഉള്ളെ....."

"ആഹ്...എന്നാ പെട്ടെന്ന് നോക്ക്..."

"ഹിഹി...."

"പിന്നെ ഇക്കാക്കമാര് എനിക്ക് ഒരു ഉപകാരം ചെയ്ത് തരോ...."

ഓൾ ഞങ്ങളെ അഞ്ചാളെയും നോക്കി ചോദിച്ചു....

"ഇജ്ജ് പറ മുത്തേ...."

ഷെബി പറഞ്ഞു....

"ദേ....ഈ നമ്പർ ആരെ പേരിലാ എന്നൊന്ന് നോക്കോ.... എനിക്ക് ഇന്നലെ മെസ്സേജ് വന്നതാ....ഓരോന്ന് പറഞ്ഞു മനുഷ്യനെ വട്ടാക്കുന്നു...."

ഓളത് പറഞ്ഞപ്പോ സത്യം പറഞ്ഞാൽ എനിക്ക് ചിരി വന്നു....ഞാൻ ബാക്കി നാലിന്റെയും മുഖത്തു നോക്കിയപ്പോ ചിരി അടക്കി വെക്കാൻ പാട് പെടുകയാണ്...

"ആരാണപ്പാ ആ നമ്പർ..."

ഞാൻ ഒന്നും അറിയാത്ത പോലെ ഒളോട് ചോദിച്ചു....

"അമ്മോപ്പ....ഏതാവനാണോ എന്തോ....ഞരമ്പ് രോഗി.... വട്ടൻ...പൊട്ടൻ...ആരായാലും അവനെ എന്റെ കൈയ്യിൽ കിട്ടും.... കല്ല് എടുത്തെറിയും ഞാൻ ഓനെ... അല്ല പിന്നെ...."

എന്റെ പൊന്ന് ഷാദി....ഇങ്ങനൊന്നും പറയല്ലേ..... ഞാൻ പാവം....

"ഷാദി....നി ഒരു കാര്യം ചെയ്യ്....ഇപ്പൊ നിന്റെ ഫോണിൽ നിന്ന്  ആ നമ്പറിലേക്ക് വിളിക്ക്...."

ജംഷി ഞമ്മക്കിട്ട് പണി തന്നൂട്ടാ...

ടാ...തെണ്ടി... നിനക്ക് ഞാൻ തരാടാ....

"അയ്യോ...അതെന്തിനാ വിളിക്കുന്നേ..."

ഓൾ ചോദിച്ചു...

"ഇജ്ജ് വിളിക്ക് ഷാദി...."

ഇർഫുവും റെമിയും പറഞ്ഞു....

"ഉം...."

എന്ന് മൂളി....ഓൾ എന്റെ നമ്പർ ഡയല് ചെയ്തു.....

പടച്ചോനെ....ദേ അടിക്കുന്നു എന്റെ പോക്കറ്റിൽ നിന്ന്....ഇനി രക്ഷ ഇല്ലാ....

ഞാൻ ഓളെ മുഖത്തു നോക്കി...പക്ഷെ ഓളെ മുഖത്തു വല്യാ ഭാവമാറ്റം ഒന്നൂല്ലാ....ഹേ...ഓൾ ഡയലോഗ് അടിക്കേണ്ട സമയം കഴിഞ്ഞല്ലോ...

ഇതെന്തു പറ്റി.  

"നിച്ചുക്കാക്ക...ഒന്നുകിൽ ഇങ്ങള് ആ ഫോൺ അറ്റൻഡ് ചെയ്യ്..അല്ലെങ്കിൽ കട്ട് ചെയ്യ്...."

ഇപ്പഴല്ലേ ഞമ്മക്ക് മനസ്സിലായെ....പൊട്ടതിക്ക് തിരിഞ്ഞില്ല... ഞാനാ ഓളെ കളിപ്പിച്ചെന്നു....

ഓളെ വിചാരം എനിക്ക് വേറെ ഏതോ കാൾ വന്നതാണ് എന്നാണ്....

ഞാൻ ഫോൺ അറ്റൻഡ് ചെയ്തു...

ഹെലോ എന്നാക്കി ഓൾടെ മുഖത്തു നോക്കിയപ്പോൾ ഓൾ പ്ലിങ്ങി പണ്ടാരടങ്ങി......

മോന്ത കണ്ടപ്പോൾ നിക്ക് ചിരി സഹിക്കാൻ കഴിഞ്ഞില്ല...പാവം....ശരിക്കും ശശിയായി...

ഞാൻ ഫോൺ കട്ട് ചെയ്‌തു.... എന്നിട്ട് ഒളോട് ചോദിച്ചു....

"എന്താ ഷാദി ഒന്നും മിണ്ടാത്ത..."

"ഇങ്ങള് പോ....ഞാൻ മിണ്ടൂല്ല.... എല്ലാരും കൂടി അന്ന ശശിയാക്കിലെ....പോ "

എന്നും പറഞ്ഞു കലിപ്പ് മൂഡ് on ആക്കി വെച്ചു പെണ്ണ് പോയ്‌.....

ഹിഹി... പാവം....ശരിക്കും പ്ലിങ്ങി....
*****************************************

ഛേ... നിച്ചുക്കാക്ക ആയിരുന്നോ എനിക്ക് മെസ്സേജ് അയച്ചത്....ശേ...അവരെല്ലാം കൂടി എന്നെ ആക്കിയതാണല്ലേ.... പാവം ഞാൻ....

എന്നാലും ഞാൻ എന്തൊരു ബുദ്ധൂസ് ആണ്.....നാഫിടേം ഷാഹിക്കാടേം കാര്യം നിച്ചൂക്ക അറിയേണ്ടതായിരുന്നു എന്റെ വായിൽ നിന്ന്....

അതേങ്ങാൻ അറിഞ്ഞിട്ടുണ്ടെൽ പടച്ചോനെ... എന്താവുമായിരുന്നു അവസ്ഥ....

അന്നേ ഇക്കൂസ് പറഞ്ഞിന്‌....ഷാഹി പ്രേമിക്കുന്നത് ഓന്റെ ചങ്ക് നിച്ചൂൻറെ പെങ്ങളെ ആണ്....ഓന്റെ മുറപ്പെണ്ണ് തന്നയാണ്.... അത് ഓന്റെ ചങ്ങായിക്ക് അറിയില്ല എന്നൊക്കെ....

ആ നിച്ചുവാണ് നിച്ചുക്കാക്ക എന്ന് ഞാൻ അറിഞ്ഞത് ഇന്നലെ....അറിയാതെ ആണേലും ഞാൻ ചോദിച്ചത് അബദ്ധമായി പോയേനെ...

അന്നേരം എന്തൊക്കെ ആണ് പറഞ്ഞു ഒപ്പിച്ചേ എന്ന് എനിക്ക് തന്നെ ഓർമയില്ല....

അള്ളോഹ്...എന്തായാലും രക്ഷപ്പെട്ടു... ഇക്കാക്ക് സംശയം ഒന്നുല്ല....
*****************************************

വൈകുന്നേരം വീട്ടിലെത്തിയപ്പോൾ ഉമ്മ എന്നെയും കാത്തു പുറത്തു തന്നെ ഉണ്ട്...

"മോനെ....ഞാൻ നാഫിയോട് ഉപ്പാ പറഞ്ഞ കാര്യം ഒന്ന് സൂചിപ്പിച്ചിരുന്നു...പക്ഷെ ഓൾ അത് കേൾക്കുന്നില്ല....നി എങ്ങനെ എങ്കിലും ഒന്ന് പറ...."

"ഉമ്മാ...ഞാൻ അറിയാതൊണ്ടു ചോദിക്കുവാ...എന്തിനാ ഇത്ര തിരക്ക് പിടിച്ച് ഓളെ കെട്ടിക്കുന്നെ... ഓൾ പടിക്കുവല്ലേ...."

"നിച്ചൂ...എനിക്കും ഉപ്പാക്കും ഇതാണ് ഇഷ്ടം....നി ഞങ്ങളെ കൂടെ നിക്കണം....നി ഒളോട് പറ... നി പറഞ്ഞാൽ ഓൾ കേൾക്കും...."

ഉമ്മാനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയ ഞാൻ നേരെ നാഫിടെ റൂമിലേക്ക് പോയി....

"മോളെ...."

ഞാൻ വിളിച്ചപ്പോൾ ഇക്കാക്ക എന്നും വിളിച്ചു പെണ്ണ് ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി....

"എന്താ നാഫി...നിയെന്തിനാ കരയുന്നേ"

"ഇക്കാക്ക.... എന്തിനാ എനിക്ക ഇത്ര വേഗം കല്യാണം നോക്കുന്നെ...ഇക്കാക്ക പറ ഉപ്പാനോട്...ഇപ്പഴേ വേണ്ട എന്ന്"

"മോളെ...ഞാൻ പറഞ്ഞു...പക്ഷെ...ഉപ്പാക്കും ഉമ്മാക്കും അതാണ് ഇഷ്ടം....പിന്നെ..."

"ഇല്ലാ...നിക്ക് ഇത് ഇഷ്ടല്ലാ..."

"നിനക്ക് എന്തേ ഇപ്പൊ വേണ്ടാത്തെ..."

"അത്....പിന്നെ...."

"പറ.... എന്തായാലും പറ...."

"ഓളെ നിർബന്ധിക്കണ്ട...ഞാൻ പറയാം.."

പറഞ്ഞ ആളുടെ മുഖത്തേക്ക് ഞാനും നാഫിയും ഒരുപോലെ നോക്കി....
_________________________________________

💞മൊഹബ്ബത്💞

part--16💕
_________________________________________

പറഞ്ഞ ആളുടെ മുഖത്തേക്ക് ഞാനും നാഫിയും ഒരുമിച്ചു നോക്കി....

ഷാഹി.....

ഇവനെന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ....

"ഷാഹി.... നിന്നെ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലാട്ടോ...."

ഞാൻ പറഞ്ഞു....പക്ഷെ...അവന്റെ മുഖത്ത് ചെറിയ ഒരു ചിരി മാത്രം.....ഒരു തരം വിഷാദ ഭാവം....ഇവൻ ഇതെന്താ ഇങ്ങനെ.... ഇനിയും നേരത്തെ ഉള്ള ആ മൂഡിൽ നിന്ന് മാറിയില്ല....

"എന്താ ഷാഹി...നി പറയാം എന്ന് പറഞ്ഞേ...."

ഞാൻ ചോദിച്ചു.... അവൻ എന്റെ കൈ പിടിച്ചു....എന്റെ മുഖത്തേക്ക് നോക്കുന്നില്ല....എനിക്ക് ദേഷ്യം വരാൻ തുടങ്ങി....

"ഷാഹി....എന്താ...."

എവിടെ.... ഞാൻ ചോദിച്ചതിന് മറുപടി ഇല്ലെന്ന് മാത്രമല്ല....താഴോട്ട് നോക്കി നിൽപ്പാണ് ചെക്കൻ....

"ടാ കോപ്പേ.... എന്താന്ന് വെച്ചാ പറഞ്ഞ തോലക്ക്....എനിക്ക് ദേഷ്യം വരുന്നുണ്ട്..."

ആഹ്....ആ പറഞ്ഞത് ഏറ്റു... അവൻ എന്റെ മുഖത്തേക്ക് നോക്കി...ഭാഗ്യം...പക്ഷെ...ചെക്കന്റെ കണ്ണൊക്കെ നിറഞ്ഞിട്ടിൻഡ്....എന്തു പറ്റി ആവോ.....

ഞാൻ നാഫിയെ നോക്കിയപ്പോൾ പെണ്ണും ഒരേ കരച്ചിൽ...ശേ....ഇവർക്കൊക്കെ എന്താ പറ്റിയെ... 

"നിച്ചൂ....നി എന്നോട് ക്ഷമിക്കണം...."

ഷാഹി പറഞ്ഞു...

"ക്ഷമിക്കാനോ... എന്താടാ...അതിന് മാത്രം നിയെന്താ ചെയ്തേ....പറ ഷാഹി..."

"ടാ....ഞാൻ പറയുന്നത് നി എങ്ങനെയാ ഉൾക്കൊള്ളുക എന്ന് എനിക്കറിയില്ല... പക്ഷെ...ഇനിയും പറയാതിരുന്നാൽ ഞാൻ നിന്നോട് ചെയ്യുന്ന ഏറ്റവും വലിയ ചതി ആയിരിക്കും അത്"

ഓഹ്....ഇവൻ ഇതെന്തൊക്കെയാ പറയുന്നേ .....നിക്ക് ആകെ വട്ടായി...

"ഷാഹി....നി എന്താന്ന് വെച്ചാ പറ...."

"ടാ....ഞാൻ പറഞ്ഞു കഴിഞ്ഞാൽ എന്താ വേണ്ടത് എന്ന് നിനക്ക് തീരുമാനിക്കാം...നി പറയുന്നതെ ഞാൻ ചെയ്യൂ....."

"ഉം...ശരി... ഇനിയെങ്കിലും നി കാര്യം പറ"

"ടാ....ഞാനും നാഫിയും 2 വർഷമായി പ്രണയത്തിൽ ആണ്...."

അത് മാത്രമേ അവൻ പറഞ്ഞുള്ളു...പിന്നൊന്നും അവൻ പറഞ്ഞില്ല....

അവൻ പിടിച്ച എന്റെ കൈ ഞാനറിയാതെ തന്നെ അവനിൽ നിന്നും അകന്നു....കുറച്ചു നേരത്തേക്ക് ഞാൻ ഒന്നും മിണ്ടിയില്ല....

അവൻ അത് പറഞ്ഞപ്പോൾ പെട്ടെന്ന് എന്റെ മനസ്സിലേക്ക് വന്നത് ഷാദിടെ ചോദ്യം ആയിരുന്നു....

"അല്ല...ഇങ്ങള് എപ്പഴ ഷാഹിക്കാക്കു ഇങ്ങളെ പെങ്ങളെ കൊടുക്കുന്നെ..."

ഞാൻ ഒന്നും മിണ്ടാത്തത് കണ്ട ഷാഹി...

"നിച്ചൂ...."

അവന്റെ ശബ്ദത്തിൽ ഇടർച്ച ഉണ്ടായിരുന്നു....

ഞാൻ അവന്റെ കോളറയ്ക്ക് പിടിച്ചു....

"എന്തിനായിരുന്നെടാ എന്നോടീ ചതി...ഞാൻ അതിന് മാത്രം നിങ്ങളോട് രണ്ടാളോടും എന്താ ചെയ്തേ...."

പറയുമ്പോൾ എന്റെ ശബ്ദവും ഇടരുന്നുണ്ടായിരുന്നു....

"ഷാഹി....എന്റെ പെങ്ങളെക്കാൾ വിശ്വാസമായിരുന്നു എനിക്ക് നിന്നെ....ആ നിൻറെടുക്കുന്നു ഇങ്ങനൊന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല....എന്നെ നിങ്ങള് രണ്ടാളും കൂടെ വിഡ്ഢി ആക്കുവല്ലേ ചെയ്തേ..."

"നിച്ചൂ.... ഇല്ലെടാ....നിക്ക് നിന്നെക്കാൾ വലുതായി ഒന്നുമില്ല....ടാ...നി ഇങ്ങനൊന്നും പറയല്ലേ...."

"എനിക്കിത് തന്നെ വേണം...നിന്നെയൊക്കെ കൂടെ നിർത്തിയതിന് ഇതൊക്കെ തന്നെ വേണം...എന്തായാലും കൊള്ളാം... രണ്ടാളും കൂടെ വളരെ ഭംഗിയായി എന്നെ ഒരു കോമാളിയാക്കി...."

എന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു....

പിന്നെ ഞാൻ നാഫിടെ നേരെ തിരിഞ്ഞു...കരണ കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു...

അവളും പൊട്ടിക്കാരയുന്നുണ്ടായിരുന്നു...

"നിച്ചൂ....വേണ്ടെടാ...അവളെ തല്ലല്ലേ...നിന്നെക്കാൾ വലുതല്ല എനിക്കവൾ.... നി പറഞ്ഞാൽ ഞാൻ അവളെ മറക്കും.... അവളെ വേണ്ടെന്ന് വെക്കും...."

ഷാഹി അത് പറഞ്ഞപ്പോ നാഫി അവിശ്വസനീയമായി ഷാഹിയെ നോക്കി....

"എന്തിന്...ഇനിയെന്തിന്...ഞാനെന്നൊരു കൂട്ടുകാരനെ പറ്റി നിയും ഓർത്തില്ല... ഇങ്ങനൊരു ആങ്ങളയെ പറ്റി ഇവളും ഓർത്തില്ല....എന്തിനാടാ എന്നോട് മറച്ചു വെച്ചേ... ഞാൻ എതിര് നിൽക്കും എന്ന് കരുതിയല്ലേ...."

ഞാൻ എങ്ങനെയൊക്കെയാ അത്രേം പറഞ്ഞത് എന്ന് എനിക്കറിയില്ല....

"ഷാഹിക്കാനെ കുറ്റപ്പെടുത്തണ്ട നിച്ചൂക്കാക്ക...എല്ലാ തെറ്റും എന്റെ ഭാഗത്താണ്....ഞാനാണ് ഷാഹിക്കാനോട് ആദ്യം ഇഷ്ടം പറഞ്ഞത്...നിരസിച്ചപ്പോഴും പിന്നാലെ നടന്നത് ഞാൻ ആണ്...പിന്നെ ഇക്കയും ഇഷ്ട്ടാണ് എന്ന് പറഞ്ഞപ്പോൾ ഇങ്ങളോട് പറയണം എന്ന് ഷാഹിക്കാ പറഞ്ഞിരുന്നു... പക്ഷെ...എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഇക്കാനോട് എല്ലാം മറച്ചു വെച്ചത്...."

നാഫി പറഞ്ഞു നിർത്തി....

"ഇനിയൊന്നും നിങ്ങള് പറയണ്ട...എനിക്ക് ഒന്നും കേൾക്കും വേണ്ട...ഇനിയെനിക്ക് ഇങ്ങനൊരു പെങ്ങളും ഇങ്ങനൊരു കൂട്ടുകാരനും ഇല്ല...ഇന്നത്തോടെ നിർത്തി...എന്താണെന്ന് വെച്ചാ നിങ്ങൾ തീരുമാനിച്ചോ...."

എന്നും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നതും ഷാഹി എന്റെ കൈയ്യിൽ പിടിച്ചു....

"നിചൂ....പ്ലീസ്....ടാ...നിയില്ലെങ്കിൽ ഞാൻ ഇല്ല....നിനക്കറില്ലേടാ....നിച്ചൂ...നി പറയുന്നത് എന്തായാലും ഞാൻ അനുസരിക്കും....എനിക്ക് നിന്റെ കൂട്ട് വിട്ടിട്ട് മറ്റൊന്നും വേണ്ട...ഇവളെ പോലും"

"എന്താടാ പറഞ്ഞേ....എനിക്ക് വേണ്ടി നി ഇവളെ മറക്കോ.... പിന്നെന്തിനാടാ നി സ്‌നേഹിച്ചത്...."

"ടാ...എനിക്ക് നിന്നെ വേണം....നിന്നെ നഷ്ടപ്പെടുത്തീട്ട് ഒന്നും വേണ്ട എന്നാ ഞാൻ ഉദേശിച്ചേ.... അല്ലാതെ...."

"ടാ....ഷാഹി...."

എന്നും പറഞ്ഞു ഞാൻ ഓനെ കെട്ടിപ്പിടിച്ചു....
================

പാവം എന്റെ നിച്ചൂ....അവനോട് ഞാൻ മറച്ചു വെക്കരുതായിരുന്നു... അവന് നല്ല സങ്കടം ഉണ്ട്....

ഞാൻ അവനെ ചേർത്തു പിടിച്ചിട്ടാണ് ഉള്ളത്.....കുറെ നേരത്തേക്ക് അങ്ങനെ തന്നെ നിന്നു....എന്നോട് അവന് ദേഷ്യം ഇല്ലാതിരുന്നാൽ മതി എനിക്ക്...അവനെ നഷ്ടപ്പെടുന്നത് എനിക്ക് ആലോചിക്കാൻ കൂടി വയ്യ....

"ടാ...."

നിച്ചൂ വിളിച്ചു....

"ഉം...എന്താ നിച്ചൂ...."

"ടാ....എന്റെ പെങ്ങളെ നിനക്ക് തരുന്നതിൽ പരം സന്തോഷം എനിക്ക് മറ്റൊന്നുമില്ല...പക്ഷെ....."

"എന്താ നിച്ചൂ...."

"ഉപ്പാ സമ്മതിക്കോന്ന് എനിക്ക് ഉറപ്പില്ല..കാരണം മറ്റൊന്നുമല്ല... നിനാക്ക് ഇവളെ തരുന്നതിൽ ഉപ്പാക്ക് സന്തോഷം മാത്രേ ഉണ്ടാവൂ...പക്ഷെ...ഇങ്ങള് രണ്ടാളും പ്രണയത്തിൽ ആയിരുന്നു എന്ന് അറിഞ്ഞാൽ ഉപ്പാ സമ്മതിക്കില്ല...കാരണം ഞാൻ പറയാതെ തന്നെ നിനക്ക് അറിയാലോ...ഈ ലോകത്ത് ഉപ്പാ ഏറ്റവും കൂടുതൽ വെറുക്കുന്ന ഒന്നുണ്ടേൽ അത് പ്രണയം ആണ്...അതിനി അവള് പ്രണയിക്കുന്നത് എത്ര നല്ല ആളായാലും ഉപ്പാ സമ്മതിക്കില്ല...."

"ടാ...രണ്ട് വീട്ടുകാരുടെയും പൂർണ്ണ സമ്മതം ഉണ്ടെങ്കിൽ മാത്രം മതി എനിക്ക് ഇവളെ...അല്ലാതെ വേണ്ട എനിക്ക്...എല്ലാരുടെയും ശാപം വാങ്ങി ഞങ്ങള് ഒന്നിക്കുന്നതിലും നല്ലത് ഇവളെ ഞാൻ മറക്കുന്നതാണ്...."

അതും പറഞ്ഞു ഞാൻ നാഫിടെ മുഖത്തു നോക്കി....അവള് കരചിലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.....

"ഇല്ലെടാ...നിനക്ക് ഇവളെ നഷ്ടപ്പെടില്ല...അതിന് ഈ നിച്ചൂ മരിക്കണം...എന്റെ പെങ്ങൾക്ക് ഒരു മാരൻ ഉണ്ടേൽ അതെന്റെ ഷാഹി ആണ്..."

എന്നും പറഞ്ഞു അവൻ എന്റെ തോളിൽ തട്ടി.... പിന്നെ വീണ്ടും തുടർന്നു...

"പിന്നെ ഒരു കാര്യം....ഇതൊന്നും ഇപ്പൊ മറ്റാരും അറിയണ്ട....ഇപ്പൊ എന്നല്ല...ഒരിക്കലും അറിയരുത്... വേണ്ടത് എന്താ വെച്ചാൽ ഞാൻ ചെയ്തോളാം..."

എന്നും പറഞ്ഞു ഓൻ നാഫിക്ക് ഒരു മുത്തവും കൊടുത്തു എന്റെ കൈയ്യും പിടിച്ചു പുറത്തേക്ക് പോയി.....
*****************************************

എത്ര ചിന്തിച്ചിട്ടും എനിക്ക് ഒരു വഴി തെളിയുന്നില്ല...

നാഫിടേം ഷാഹിടേം കാര്യം എങ്ങനെ ഉപ്പാനെ അറിയിക്കും എന്ന ആലോചനയിൽ ആണ് ഞാൻ....

"മോനെ നിച്ചൂ..."

ഉമ്മയാണ്...

"എന്താ ഉമ്മാ...."

"നിയൊന്നിങ് വന്നേ...ഒരാളെ കാണിച്ചു തരാം..."

ഉമ്മ ഭയങ്കര സന്തോഷത്തിൽ ആണ് അത് പറഞ്ഞത്....

"ആരാ ഉമ്മാ...."

"നി വാ..."

എന്നും പറഞ്ഞു ഉമ്മ താഴേക്ക് പോയി...ഞാനും പിന്നാലെ പോയി....

താഴെ എത്തിയതും വന്ന ആളെ കണ്ടു ഞാൻ അമ്പരന്നു പോയി....

"ഉപ്പാ...ഇങ്ങളെന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ... ഒന്ന് പറഞ്ഞിരുന്നേൽ ഞാൻ കൂട്ടാൻ വരില്ലേ..."

"ഹഹ...നിന്നോട് പറഞ്ഞാൽ പിന്നെ സർപ്രൈസ് പോയില്ലേ...."

"ഹഹ......ശരിക്കും ഞാൻ ഞെട്ടി പോയി...."

ഉപ്പനോട് കുറച്ചു കുശലാന്വേഷണം ഒക്കെ പറഞ്ഞു.... ഉപ്പാ പോയി ഫ്രഷ് ആയി വന്നു...ഞങ്ങളെല്ലാം ഒന്നിച്ചു ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോ ഉപ്പാ...

"എന്താ നിച്ചൂ...ഇന്റെ പെങ്ങളെ കാര്യത്തിൽ നി എന്താ തീരുമാനിച്ചത്"

ഉപ്പാ എന്നോടായി ചോദിച്ചു....ഉമ്മയും എന്റെ മുഖത്തേക്ക് തന്നെ നോക്കുകയാണ്... ഞാൻ നാഫിയെ നോക്കിയപ്പോൾ ഓൾ എന്നെ നോക്കി ചിരിക്കുന്നുണ്ട്...

ഓൾക്ക് അറിയാം ഞാൻ ഓളെയും ഷാഹിയെയും കൈ വിടില്ല എന്ന്... അതാണ് ആ ചിരിയുടെ കാരണം...

"ഉപ്പാ...ഞാൻ നാഫിക്ക് വേണ്ടി മുന്നേ ഒരാളെ മനസ്സിൽ കണ്ട് വെച്ചിട്ടുണ്ട്....സമയം ആവുമ്പോൾ നിങ്ങളോടൊക്കെ സൂചിപ്പിക്കാം എന്ന് വിചാരിച്ചു നിൽക്കുവാരുന്നു..."

"ആഹാ...അത് കൊള്ളാലോ...എന്റെ മോന്റെ സെലക്ഷൻ എന്തായാലും മോശമാവില്ല എന്ന് ഉപ്പാക്ക് അറിയാം...നി പറയു...ഞമ്മക്ക് അത് തന്നെ ഉറപ്പിക്കാം.."

അത് കേട്ടപ്പോ എനിക്ക് ഒരു ആശ്വാസം തോന്നി....നാഫിടെ മുഖത്തും അത് തെളിഞ്ഞു കണ്ടു....

ആരാണെന്ന് അറിയാനുള്ള ആകാംക്ഷ ഉപ്പാൻറേം ഉമ്മാന്റേം മുഖത്തു നിന്ന് കൃത്യമായി മനസിലാവുന്നുണ്ട്.....
_________________________________________

💞മൊഹബ്ബത്💞

part--17💕
_________________________________________

ആരാണെന്ന് അറിയാനുള്ള ആകാംക്ഷ ഉമ്മാന്റേം ഉപ്പാൻറേം മുഖത്തു നിന്ന് കൃത്യമായി മനസിലാവുന്നുണ്ട്....

"മറ്റാരുമല്ല ഉപ്പാ...ഞമ്മളെ ഷാഹിയെ ആണ് ഞാൻ ഉദേശിച്ചേ...."

ഞാൻ അത് പറഞ്ഞപ്പോൾ ഉമ്മയും ഉപ്പയും മുഖത്തോട് മുഖം നോക്കി...

ഇവർക്ക് ഇഷ്ടവില്ലേ ഞാൻ പറഞ്ഞത് എന്ന ടെന്ഷന് ആയി എനിക്ക്..

സമ്മതിച്ചില്ലെങ്കിൽ എന്ത് ചെയ്യും...ഞാൻ നാഫിയെ നോക്കിയപ്പോൾ ഓൾ ടെന്ഷന് അടിച്ചു ഇരിക്കുവാന്ന്....

"ഇങ്ങള് ഒന്നും പറഞ്ഞില്ല..."

ഞാൻ പറഞ്ഞു....

"ഹഹ......ഞാൻ പറഞ്ഞില്ലെടി നമ്മടെ മോന്റെ സെലക്ഷൻ എന്തായാലും മോശമാവില്ല എന്ന്... അവൻ എന്റെ മോനാണ്...."

ഉപ്പാ ഉമ്മാനോടായി പറഞ്ഞു....

"നിച്ചൂ...നാളെ തന്നെ ഷാഹിയോടും ഉപ്പാനോടും ഇങ്ങോട്ട് വരാൻ പറ... നമ്മക്ക് ഇത് വാക്ക് പറഞ്ഞുവെക്കാം...."

കുറച്ചു നിർത്തി ഉപ്പാ വീണ്ടും..

"എന്തായാലും നാഫിക്ക് 18 ആവാൻ ഇനിയും ഒരു വർഷം കൂടി ഉണ്ട്...കൂടാതെ ഷാഹിക്കും വയസ്സ് 23 അല്ലെ ആയുള്ളൂ.."

ഉപ്പാടെ വായിന്ന് അത്രേം കേട്ടപ്പോഴാണ് എനിക്ക് സമാധാനം ആയത്...എന്റെ ഷാഹി ഇതറിഞ്ഞാൽ ഒരുപാട് സന്തോഷിക്കും....

"അല്ല നിച്ചൂ... ഇന്റെ പെങ്ങക്ക് ഇതിന് സമ്മതമാണോ..."

ഉപ്പാ നാഫിയെ നോക്കിക്കൊണ്ട് ചോദിച്ചു..

"ആഹ്...അതേ ഉപ്പാ...ഒളോട് ഞാൻ ഇത് മുന്നേ സൂചിപ്പിച്ചിരുന്നു...അല്ലെ നാഫി..."

അവൾ ഒരു ചിരിയും ചിരിച്ചു മെല്ലെ അവിടുന്ന് സ്കൂട് ആയി...

ഹിഹി...കൊച്ചുഗള്ളി...നാണം കൊണ്ട് ഓടിപ്പോയത് കണ്ടില്ലേ...

"ഹോ...ഇപ്പഴാണ് എനിക്ക് ഒരു സമാധാനമായത്...."

ഉമ്മാ പറഞ്ഞു....

"അതെന്താ ഉമ്മാ..."

ഞാൻ ചോദിച്ചു....

"നേരത്തെ പറഞ്ഞ ആ ആലോചനെടെ കാര്യം പറഞ്ഞപ്പോൾ നാഫിടെ കളി കണ്ടപ്പോ ഞാൻ വിചാരിച്ചു ഈ പെണ്ണിന് ഇനി ആരോടെങ്കിലും പ്രേമം ഉണ്ടോ എന്ന്.."

ഉമ്മാ അത് പറഞ്ഞപ്പോ ഞാൻ ചെറുതായി ഒന്ന് പരുങ്ങി എന്നത് സത്യം...പക്ഷെ ശരിക്കും ഞെട്ടിയത് ഉപ്പാന്റെ വാക്കുകൾ കേട്ടാണ്...

"അതിനാര് പറഞ്ഞു നിന്റെ മോൾക്ക് പ്രേമം ഇല്ലാന്ന്...അവൾക്ക് ഒരാളെ ഇഷ്ട്ടാണ് എന്ന് പറഞ്ഞാ നി വിശ്വസിക്കൊ"

ഉപ്പാ ഇതെന്തൊക്കെയാ ഈ പറയുന്നേ പടച്ചോനെ...

"ഉപ്പാ...."

ഞാൻ വിളിച്ചു....

"എനിക്കറിയാ നിച്ചൂ... നാഫിയും ഷാഹിയും ഇഷ്ടത്തിൽ ആയിരുന്നു എന്നും ഈ ആലോചനെടെ കാര്യം പറഞ്ഞപ്പ അവര് നിന്നോട് അവർ തമ്മിൽ ഇഷ്ടത്തിലാണ് എന്നു പറഞ്ഞത് എന്നും എനിക്ക് മനസ്സിലാക്കാൻ പറ്റും...ഞാൻ സമ്മതിക്കില്ല എന്ന് വിചാരിച്ചല്ലേ നി എന്നോട് ഇങ്ങനൊക്കെ പറഞ്ഞത്"

ഉപ്പാന്റെ ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് എന്തോ പോലെ ആയി....

"ഞാൻ സമ്മതിക്കാതിരിക്കുന്നു നിനക്ക് തോന്നുന്നുണ്ടോ മോനെ...എനിക്കെന്റെ മക്കളുടെ സന്തോഷം അല്ലെ വലുത്... ഇത്രേം നാളും ഞാൻ അതിനു മാത്രം ആണ് മുൻതൂക്കം കൊടുത്തതും...അതിലുപരി... എനിക്ക് നിയും ഷാഹിയും ഒരുപോലെ അല്ലെ..എന്റെ ഷാഹി മോനെ ഇങ്ങോട്ട് കിട്ടുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുക ഞാൻ അല്ലെ...."

ഇതൊക്കെ പറയുമ്പോൾ ഉപ്പാന്റെ ഉള്ളിൽ നല്ല സങ്കടം ഉണ്ടെന്ന് എനിക്ക് മനസ്സിലായി...എനിക്കെന്തോ കുറ്റബോധം തോന്നി...കാരണം ഇത്രേം നല്ല ഉപ്പനോട് ഒന്നും മറച്ചു വെക്കണ്ടായിരുന്നു എന്നൊരു തോന്നൽ....

"ഉപ്പാ ഞാൻ...."

എനിക്ക് പറഞ്ഞു പൂർത്തിയാക്കാൻ കഴിഞ്ഞില്ല...

"പോട്ടേ മോനെ...സാരമില്ല..."

എന്നും പറഞ്ഞു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഉപ്പാ റൂമിലേക്ക് പോയി...കൂടെ ഉമ്മയും...

എനിക്ക് വല്ലാത്ത സന്തോഷം തോന്നി...

കാരണം...ഞാൻ കരുതിയത് പോലെ അത്ര വല്യ വാശിക്കാരൻ ഒന്നുമല്ല എന്റെ ഉപ്പാ....ഒരു പച്ചപ്പാവം ആണെന്ന് ഇന്ന് എനിക്ക് ബോധ്യപ്പെട്ടു......

ഓരോന്ന് ചിന്തിച്ചു റൂമിലേക്ക് പോയി....

അല്ലാ... അതിനിടയിൽ ഞാൻ എന്റെ പെണ്ണിനെ മറന്നോ....ഹിഹി.....

ഓൾ എന്നെ ബ്ലോക്ക് ആക്കിയിട്ടല്ലേ ഉള്ളത്...ചുമ്മാ ഒന്ന് വിളിച്ചു നോക്കാം...

ഞാൻ ഓളെ നമ്പർ ഡയല് ചെയ്തു.... പെട്ടെന്ന് തന്നെ ഓൾ ഫോൺ അറ്റൻഡ് ചെയ്തു....

"ഹെലോ...."

ഞാൻ അങ്ങോട്ട് പറഞ്ഞു....

"ഹെലോ....ആരാ...."

പെണ്ണ് ഇങ്ങോട്ട് ചോദിച്ചു....

ഹേ...അപ്പൊ ഇനിയും ഇവളെന്റെ നമ്പർ സേവ് ചെയ്തില്ലേ...മൊയന്ത്....

"നിന്റെ കെട്ടിയവനാടി..."

ഞാൻ വളരെ സ്നേഹത്തോടെ പറഞ്ഞു...

"എനിക്ക് കെട്ടിയവനൊന്നില്ല...ആരാണെന്ന് വെച്ചാ പറയു..."

"ടി....കോപ്പേ... നിന്റെ തന്ത...."

അല്ല പിന്നെ...മനുഷ്യന്റെ ക്ഷമക്കും ഒരു അതിരില്ലേ... എനിക്ക് തീരേ ക്ഷമ ഇല്ലാ എന്നത് വേറൊരു സത്യം...ഹഹഹ....

"അള്ളോഹ്....നിച്ചുക്കാക്ക...ഇങ്ങളെനു..."

"ആഹ്‌ടി പോത്തെ...."

"ഇങ്ങളെന്തിന് വിളിച്ചെ...."

"അതെന്താ.... എനിക്കെന്റെ പെണ്ണിനെ വിളിച്ചൂടെ...."

"ഇങ്ങളെ പെണ്ണോ....ഒന്ന് പോയേ....."

"ടി....നിന്നോട് കൊഞ്ചാൻ വിളിച്ചതോന്നും അല്ല....അല്ലെങ്കിൽ തന്നെ നിന്നെ ആർക്കാ വേണ്ടേ....എനിക്ക് വേറെ നല്ല മൊഞ്ചത്തി കുട്ട്യോളെ കിട്ടും...ഹും..."

"ആഹ്...എന്നാ പിന്നെ മോൻ ഫോൺ വെച്ചു നല്ല മൊഞ്ചത്തി കുട്ട്യോളെ പോയി കണ്ടു പിടിക്ക്...ചുമ്മാ എന്നോട് സംസാരിച്ചു ടൈം വേസ്റ്റ് ആക്കണ്ട..."

"ഒന്ന് പോടി പുല്ലേ... ടി...എന്റെ പെങ്ങൾ നാഫിയും എന്റെ മുത്ത് ഷാഹിയും തമ്മിൽ പ്രേമം ആയിരുന്നു എന്ന കാര്യം നിനക്ക് മുന്നേ അറിയാമായിരുന്നു അല്ലെ..."

കുറച്ചു നേരത്തേക്ക് ഓൾ ഒന്നും മിണ്ടിയില്ല..........

"ടി....നിന്നോടാ ചോദിച്ചത്....നിനക്കെന്താ ചെവി കേൾക്കൂലെ... എന്നോട് തറുതല പറയാൻ നല്ല നാവണല്ലോ..."

"ഇക്കാക്ക എന്താ അങ്ങനെ ചോദിച്ചേ..."

"എങ്ങനെ..."

"ഷാഹിക്കാടെയും നാഫിടെയും കാര്യം..."

"ആഹ്...ഞാൻ എന്റെ പെങ്ങളെ ഒനിക്ക് കെട്ടിച്ചു കൊടുക്കാൻ പോകുവാ...ഇന്ന് അവര് എന്നോട് പറഞ്ഞു 2 വർഷമായി അവര് ഇഷ്ടത്തിൽ ആണെന്ന്...ഞങ്ങൾക്ക് ആർക്കും ഒരു കുഴപ്പവും ഇല്ല...നാളെ ഒനോടും ഓന്റെ ഉപ്പാനോടും ഒന്ന് ഇങ്ങോട്ട് വരാൻ പറയണം....വാക്ക് പറഞ്ഞു വെക്കണം"

"അൽഹംദുലില്ലാഹ്...."

"ഉം....ഞമ്മളെ കാര്യത്തിലും ഇതുപോലെ ഒരു തീരുമാനം ആകണ്ടേ... ഞാൻ ഉപ്പനേം കൂട്ടി അങ്ങോട്ട് വരുന്നുണ്ട്... വൈകാതെ തന്നെ..."

"അയ്യട...ഒന്ന് പോ ഇക്കാ...എനിക്ക് ഉറക്കം വരുന്നുണ്ട്...ഗുഡ് നെറ്റ്...."

"ടി...എന്നെ unblock ആക്ക് ട്ടാ...."

"ആഹ്...ഓകെ..."

എന്നും പറഞ്ഞു ഓൾ ഫോൺ വെച്ചു...

ഹോ...ഒളോട് സംസാരിച്ചപ്പോ മനസ്സിന് എന്തോ ഒരു ആശ്വാസം....ഒളുമായിട്ടു തല്ല് കൂടാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ്...

ഞാൻ വേഗം ഷാഹിയെ വിളിച്ചു കാര്യങ്ങൾ ഒക്കെ സംസാരിച്ചു....പാവം... ഒനിക്ക് ഇപ്പോഴാണ് ശ്വാസം നേരെ വീണത്....
*****************************************

നിച്ചൂ വിളിച്ചു പറഞ്ഞതോർത്ത് എനിക്ക് ഒരുപാട് സന്തോഷം ആയി....ഞാൻ വേഗം താഴേക്ക് പോയി....

അവിടെ ഉപ്പയും ഉമ്മയും ഷംനയും ഒക്കെ ഇരുന്ന് സംസാരിക്കുന്നുണ്ട്....

"ആഹ്...വാ ഷാഹി...ഞാൻ വിചാരിച്ചു നി ഉറങ്ങിക്കാണും എന്ന്..."

ഉപ്പാ പറഞ്ഞു......

"നിങ്ങളോടൊക്കെ എനിക്ക് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്...."

"എന്താ മോനെ...പറഞ്ഞോ..."

ഉപ്പാ പറഞ്ഞു.... ഷംനയ്ക്ക് അറിയാം ഞാനും നാഫിയും തമ്മിലുള്ള ബന്ധം....

ഞാൻ ഉപ്പാനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു....നാളെ അവിടെ പോകാൻ നിച്ചൂ വിളിച്ചു പറഞ്ഞതും പറഞ്ഞു....

എല്ലാം കേട്ടപ്പോൾ ഉപ്പാക്കും ഉമ്മാക്കും ഒരുപാട് സന്തോഷം ആയി...എല്ലാരേക്കാൾ സന്തോഷം ഷമ്മുനാണ്....

"അപ്പൊ നിച്ചൂക്കാക്ക സമ്മതിച്ചോ...ഹോ ഇപ്പഴല്ലേ എനിക്ക് ഒരു സമാധാനയത്..."

ഓൾ പറഞ്ഞു....

"ഞമ്മക്ക് നാളെ ഒന്ന് അങ്ങോട്ട് പോയേക്കാം...."

ഉപ്പാ പറഞ്ഞു....

ഞാൻ റൂമിലേക്ക് പോയി....കുറച്ചു കഴിഞ്ഞപ്പോൾ....

"ഇക്കാക്ക...."

ഷമ്മു ആണ്....

"ഉം...എന്തേ ടി...."

"എനിക്ക് ഇങ്ങളോട് ഒരു കാര്യം പറയാൻ ഉണ്ട്...."

"ഉം....എന്തേ...പറഞ്ഞോ...."

പെണ്ണിന് എന്തോ കാര്യമായി പറയാൻ ഉണ്ട്...ഓൾക്ക് പറയാൻ ഉള്ളത് കേൾക്കാനായി ഞാൻ ഇരുന്നു....
_________________________________________

💞മൊഹബ്ബത്💞

part--18💕
_________________________________________

ഓൾക്ക് പറയാൻ ഉള്ളത് കേൾക്കാനായി ഞാൻ ഇരുന്നു....

"അത് പിന്നെ കാക്കു..."

"പറയെടി...."

"ഞാൻ പറഞ്ഞാൽ കാക്കു എന്നോട് ദേഷ്യപ്പെടരുത്...."

"എന്താ മോളെ...നി പറയു..."

"ഇക്കാക്ക...എനിക്ക് നിച്ചൂക്കാക്കാനെ ഇഷ്ട്ടാണ്.... ഒരുപാട്...പലപ്രാവശ്യം ഞാൻ അത് ഇക്കാനോട് പറഞ്ഞിട്ടുണ്ട്...പക്ഷെ ഇക്കാക്ക എന്നെ പാടെ തള്ളി കളയുകയാണ് ചെയ്തത്... ഇപ്പോഴാ ഞാൻ അറിഞ്ഞത് ഇക്കാക്ക് ഷാദിയായെ ഇഷ്ട്ടാണ് എന്ന്....."

ഓളത് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി...

"നിയെന്താ പറയുന്നേ ഷംന...നി അതൊക്കെ മനസ്സീന്ന് കളഞ്ഞേക്ക്...അതൊന്നും ഒരിക്കലും നടക്കാൻ പോവുന്നില്ല....ഞാൻ ഇതിന് സമ്മതിച്ചേനെ....ഓനെ കൊണ്ട് സമ്മതിപ്പിക്കൂം ചെയ്തേനെ....പക്ഷെ...ഇനി അതൊന്നും നടക്കില്ല....കാരണം...അവനിപ്പോ അവന്റെ ജീവനേക്കാൾ ഏറെ ഷാദിയെ സ്നേഹിക്കുന്നുണ്ട്...."

"എനിക്കറിയാം ഇക്കാക്കാ....ഒരിക്കലും നടക്കാത്ത സ്വപ്‌നമാണ് ഞാൻ കാണുന്നത് എന്ന് എനിക്കറിയാം...ഞാൻ ഇങ്ങളോട് വെറുതെ ഒന്ന് സൂചിപ്പിച്ചു എന്നെ ഉള്ളു...."

അതും പറഞ്ഞു ഓൾ ഒന്ന് ചിരിച്ചു....പാവം...നല്ല വിഷമം ഉണ്ട് ഓൾക്ക്...

പക്ഷെ....എനിക്കെന്റെ പെങ്ങളുടെ ഭാഗത്ത് നിൽക്കാൻ കഴിയില്ല... നിച്ചൂവിന്റെ ഭാഗത്താണ് ഞാൻ നിൽക്കേണ്ടത്...അവന്റെ ഭാഗത്ത് നിന്ന് തന്നെയാണ് ഞാൻ ചിന്തിക്കേണ്ടതും...

ഞാൻ നോക്കുമ്പോൾ ഷംന മുറിയിൽ നിന്ന് പോയിരുന്നു....
*****************************************

ഓഹ്...അങ്ങനെ ഷാഹിക്കാടെ കാര്യത്തിൽ ഒരു തീരുമാനം ആയി....

നിച്ചൂക്കാക്ക പാവാന്ന്... ഈ പുറമെ കാണുന്ന ദേഷ്യം മാത്രേ ഉള്ളു...

ഇനി എന്റെ ഇക്കൂസിന്റെ കാര്യത്തിൽ കൂടി ഒരു തീരുമാനം ആക്കണം....

ഞാൻ ഓരോന്ന് ആലോചിച്ചിരിക്കുമ്പോൾ ആണ് ഇക്കൂസ് റൂമിലേക്ക് കയറി വന്നത്...

"ഷാദി മോളെ...നി ഉറങ്ങിയില്ലേ...."

"ഇല്ലാ ഇക്കൂ..."

"നിനക്കൊരു കാര്യം കേൾക്കണോ...ഞമ്മളെ ഷാഹിന്റെ കാര്യം എല്ലാം ഓകെ ആയി...."

ഇക്കാക്ക വളരെ സന്തോഷത്തിൽ ആണ് അത് പറഞ്ഞത്...ഞാൻ മുന്നേ അറിഞ്ഞ കാര്യം ഞാൻ പറഞ്ഞില്ല....

"ഇക്കൂസെ...ഷാഹിക്കാടെ കാര്യത്തിൽ തീരുമാനം ആയി...ഇനി ഇങ്ങളേതും ഓകെ ആകണ്ടേ..."

"അതിന് ഞാൻ മാത്രം വിചാരിച്ചാൽ പോരല്ലോ മോളെ....അവളും കൂടി മനസ്സ് വെക്കണ്ടേ....ഓൾടെ വായിന്ന് അനുകൂലമായ മറുപടി കിട്ടിയാൽ എനിക്ക് ധൈര്യമായി ഷാഹിയോട് പറയാം...."

"ഷംന എന്താ പറഞ്ഞേ...."

"എന്ത് പറയാൻ...കഴിഞ്ഞ ഒരു വർഷമായി ഞാൻ ഓൾടെ പിന്നാലെ നടക്കുന്നില്ലേ...അപ്പോഴൊക്കെ ഓൾ പറഞ്ഞ അതേ മറുപടി... ഓൾക്ക് നിഷാദിനെ ഇഷ്ട്ടാണ്...ഓനെ മതി എന്ന്..."

"എഹ്....ഏത് നിഷാദിനെ...."

ഞാൻ ഒരു അമ്പരപ്പോടെ ചോദിച്ചു....

"നിന്റെ സീനിയർ നിഷാദിനെ...ഷാഹിടെ നിച്ചൂനെ...മിനിയാന്ന് ഓനെ കണ്ടപ്പോൾ ആണ് മനസ്സിലായെ ഓനാന്ന് ഞമ്മക്ക് പാരയായ ആളെന്ന്...."

അള്ളോഹ്...ഞാൻ എന്തൊക്കെയാ ഈ കേള്ക്കുന്നെ.....എന്റെ ഇക്കൂസിന് ഷംനയെ ഇഷ്ട്ടാണ്...ഷംനയ്ക്ക് ആണെങ്കിൽ നിച്ചൂക്കാക്കാനെ ആണ് ഇഷ്ട്ടം... നിച്ചുകാക്കക്കോ...എന്നെയും...

ഹോ...ബെല്ലാത്ത ജാതി....ഇതിനെങ്ങനെ ഒരു പരിഹാരം കാണും.... ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ പടച്ചോനെ....

"ഇക്കൂസെ...ഇങ്ങള് കഴിവതും പരിശ്രമിക്കു..ഞാനും ഷംനയോട് ഒന്ന് സംസാരിക്കാം..."

"ഉം....നടക്കുന്നു തോന്നുന്നില്ല മോളെ..."

എന്നും പറഞ്ഞു ഇക്കു പുറത്തേക്ക് പോയി...പാവം.....ഒത്തിരി ഇഷ്ട്ടാണ് ഷംനയെ....ഹാ...എല്ലാം ശരിയാവും...

പറഞ്ഞ പോലെ നാളെ ക്ലാസ്സ് ഇല്ലല്ലോ...

കോളേജിൽ എന്തോ പ്രോഗ്രാം ആയോണ്ട് ക്ലാസ് ഇല്ലാ എന്ന് sir പറഞ്ഞിരുന്നു....

ഹോ....നാളെ സമാധാനത്തിൽ വീട്ടിൽ ഇരിക്കാം....
*****************************************
ഇന്ന് ക്ലാസ് ഇല്ലാത്തത്  നന്നായി..എന്തായാലും ഇന്ന് പോകാൻ കഴിയുമായിരുന്നില്ല...

ഷാഹിയും ഓന്റെ ഉപ്പയും വരുന്നതല്ലേ...

ഓന്റെ ഉപ്പാക്കും എന്റെ ഉപ്പാക്കും ഞാനോ ഓനോ എന്ന വ്യത്യാസം ഇല്ല....

"മോനെ....നിച്ചൂ...ദേ ഇക്കയും ഷാഹിയും വന്നിട്ടുണ്ട്...നി അങ്ങോട്ട് വാ..."

ഉമ്മയാണ് വന്നു വിളിച്ചത്....

"ആഹ്...ഞാൻ വരാം ഉമ്മാ....ഇങ്ങള് പൊയ്ക്കോളി...."

കുറച്ചു നേരം കഴിഞ്ഞപ്പോ ഞാൻ താഴേക്ക് പോയി....ഷാഹിടെ മുഖത്തു നല്ല സന്തോഷം ഉണ്ട്......ഞാൻ നാഫിയെ നോക്കിയപ്പോൾ അവൾ അവിടെയെങ്ങും ഇല്ലായിരുന്നു....

ഉമ്മാ കാക്കുനോട് എന്തൊക്കെയോ പരിഭവങ്ങൾ പറയുന്നുണ്ട്...ആങ്ങളെയും പെങ്ങളുമല്ലേ...ഇതൊക്കെ സർവ സാധാരണം....

കുറച്ചു നേരത്തെ സംസാരത്തിന് ശേഷം കാര്യത്തിലേക്ക് കടന്നു....

"അപ്പൊ....ഇന്നലെ നിച്ചൂ വിളിച്ചു ഷാഹിയോട് പറഞ്ഞപ്പോ തന്നെ ഇവൻ ഞങ്ങളോട് കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു.... അന്നേരം ആണ് രണ്ടാളും പ്രേമത്തിൽ ആയിരുന്ന കാര്യം ഞങ്ങളൊക്കെ അറിയുന്നത്...."

കാക്കു പറഞ്ഞു.....

"ഉം...അതേ....ഷാഹിയെ ഇങ്ങോട്ട് തരാൻ നിങ്ങൾക്ക് വിരോധം ഒന്നും ഇല്ലെങ്കിൽ നമുക്കിതങ് വാക്ക് പറഞ്ഞു വെക്കാം..."

ഉപ്പാ പറഞ്ഞു....

"അതിന് മുന്നേ....എനിക്കൊരു കാര്യം പറയാൻ ഉണ്ട്...."

കാക്കു പറഞ്ഞു....എന്താണെന്നുള്ള അർത്ഥത്തിൽ ഞങ്ങൾ കാക്കുനെ നോക്കി....

"മറ്റൊന്നുമല്ല....ഞങ്ങടെ മോനെ നിങ്ങക്ക് തരുമ്പോ നിങ്ങടെ മോനെ ഞങ്ങക്കും തരണം...എന്താ...."

കാക്കു പറഞ്ഞത് കേട്ടപ്പോൾ ഞാനും ഷാഹിയും ഒന്ന് ഞെട്ടി....

"ഉപ്പാ...ഇങ്ങളെന്തൊക്കെയ ഈ പറയുന്നേ...അതൊന്നും നടക്കാത്ത കാര്യം ആണ്.. ."

ഷാഹി പറഞ്ഞു.. 

"ഷാഹി...നി മിണ്ടാതിരിക്ക്... എനിക്കറിയേണ്ടത് അളിയന്റെയും നിച്ചൂന്റെയും അഭിപ്രായമാണ്...."

കാക്കു പറഞ്ഞു...

"എനിക്ക് വിരോധം ഒന്നുമില്ല...എന്റെ മോനിക്ക് പൂർണ്ണ സമ്മതം ആണെങ്കിൽ"

ഉപ്പാ അതും പറഞ്ഞു എന്നെ നോക്കി...

"മറ്റെന്ത് പറഞ്ഞാലും ഞാൻ അംഗീകരിക്കും....പക്ഷെ...ഷംനയെ ഞാൻ സ്വീകരിക്കില്ല....അതിന് എനിക്ക് സാധിക്കില്ല....അതൊരിക്കലും നടക്കില്ല"

ഞാൻ കാക്കുനോട് പറഞ്ഞു....

"എന്ത് കൊണ്ട് നടക്കില്ല....എന്റെ മോൾക്ക് എന്താ കൊറവ്..."

"കുറവ് ഉണ്ടായിട്ടൊന്നുമല്ല...എനിക്ക് മറ്റൊരു കുട്ടിയെ ഇഷ്ട്ടാണ്...ഓൾ അല്ലാതെ മറ്റൊരാളും ഈ നിച്ചൂൻറെ പെണ്ണായി വരില്ല...വരാൻ ഞാൻ സമ്മതിക്കില്ല...."

എന്റെ ഉപ്പാ ഒന്നും മിണ്ടിയില്ല....

"അങ്ങനെ ആണെങ്കിൽ ഇതും നടക്കില്ല...ഷാഹിടെയും നാഫിടെയും കാര്യം ഇങ്ങളിങ് മറന്നേക്കൂ...."

കാക്കു പറഞ്ഞു....അത് കേട്ടപ്പോൾ എനിക്ക് നല്ല സങ്കടായി...ഞാൻ കാരണം... പക്ഷെ....എന്റെ തീരുമാനത്തിൽ നിന്ന് ഞാൻ പിന്മാറില്ല...എനിക്ക് എന്റെ പെണ്ണിനെ നഷ്ടപ്പെടുത്താൻ വയ്യ....

"ഉപ്പാ....സ്വന്തം മോനായ എന്റെ ഇഷ്ടത്തെക്കാൾ ഉപ്പാക്ക് വലുത് ഉപ്പാന്റെ വാശി അല്ലെ....അത് തന്നെ ജയിക്കട്ടെ...എന്തായാലും നിച്ചൂൻറെ സന്തോഷം തന്നെയാണ് എനിക്കും വലുത്....ഓന്റെ തീരുമാനം തന്നെയാണ് എന്റെയും തീരുമാനം....അവൻ ആഗ്രഹിച്ച പെണ്ണ് തന്നെ അവന്റെ ഇണയായി വരും... അതിന് വേണ്ടി നാഫിയെ മറക്കാൻ ഞാൻ ഒരുക്കമാണ്..."

ഷാഹി അത്രേം പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.....ഞാൻ പോയി ഓനെ കെട്ടിപ്പിടിച്ചു....

"നിച്ചൂ...ഞാൻ പോട്ടേ..."

എന്നും പറഞ്ഞു ഓൻ പോയി....

ഉപ്പയും ഉമ്മയും എന്തെങ്കിലും പറയും എന്ന് കരുതിയതാണ്....പക്ഷെ ഞാൻ പ്രതീക്ഷിച്ച പോലെ ഒന്നും സംഭവിച്ചില്ല..

"മോൻ പറഞ്ഞത് തന്നെയാണ് അതിന്റെ ശരി....നി ഒരിക്കലും നിനക്ക് ഇഷ്ടമില്ലാതെ ഒന്നിനും സമ്മതിക്കേണ്ട...നിനക്ക് ഇഷ്ടപ്പെട്ട കുട്ടിയെ ഞങ്ങൾ തന്നെ നിനക്ക് കൊണ്ട് വന്നു തരും...."

ഉപ്പാ അത്രേം പറഞ്ഞപ്പോൾ എന്തോ നല്ലൊരു സന്തോഷം തോന്നി...എന്നാലും മനസ്സിൽ ഒരു കുറ്റബോധം....ഞാൻ നേരെ നാഫിടെ റൂമിലേക്ക് പോയി....

"മോളെ നാഫി..."

എന്നു വിളിച്ചപ്പോൾ പെണ്ണ് തിരിഞ്ഞു നോക്കി...കരഞ്ഞു കരഞ്ഞു കണ്ണൊക്കെ ചുവന്നു വന്നിട്ടുണ്ട്....

"എന്താ ഇക്കൂ...."

"നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ..."

"എന്തിന്.... എന്റെ ഇക്കൂ പറഞ്ഞത് തന്നെയാ ശരി.......ഷംനയെ ഇക്കാക്ക ഇഷ്ടമില്ലാതെ സ്വീകരിക്കണ്ട..സ്വന്തം ജീവിതത്തിലെ സന്തോഷം കളഞ്ഞിട്ട് എന്റെ ഇക്കൂ എനിക്ക് സന്തോഷം നൽകേണ്ട....എനിക്ക് ഒരു വിഷമവും ഇല്ല".

എന്നും പറഞ്ഞു ഓൾ ചിരിച്ചു...വല്ലാത്ത വിഷമം തോന്നി മനസ്സിന്...അധിക നേരം അവിടെ നിൽക്കാതെ ഞാൻ വേഗം എന്റെ മുറിയിലേക്ക് പോയി....
*****************************************

പോകുന്ന വഴിക്ക് എന്റെ ചിന്ത നാഫിയിൽ തന്നെ ആയിരുന്നു.... എന്റെ പെണ്ണിനെ എനിക്ക്  നഷ്ടപ്പെടും.... അവളെ സ്വന്തമാക്കാൻ എനിക്ക് കഴിയില്ല....

എന്നാലും കോഴപ്പുല്ല...കൂട്ടുകാരന് വേണ്ടി സ്‌നേഹിച്ച പെണ്ണിനെ മറക്കുന്നത് നല്ല കാര്യം ആണ്....അങ്ങന കരുതി ഞാൻ സമാധാനിച്ചോളം...

ഞാൻ ഉപ്പനോടൊ ഉപ്പാ എന്നോടൊ ഒന്നും സംസാരിച്ചില്ല.... വീട്ടിൽ എത്തിയപ്പോൾ പുറത്തു തന്നെ ഉമ്മയും ഷമ്മുവും ഉണ്ട്...

രണ്ടാളുടെയും മുഖത്തു നല്ല സന്തോഷം ഉണ്ട്....പാവം ....അവർക്ക് അറിയില്ലല്ലോ...എല്ലാം കൊളമാക്കിയിട്ടാണ് ഉപ്പാ വന്നിരിക്കുന്നെ എന്നത്....

"ഇക്കൂസെ...എന്തുവാണ്.... സന്തോഷമായില്ലേ..."

ഷംന എന്റെ അടുത്ത വന്നിരുന്ന് ചോദിച്ചു...

"എന്ത് സന്തോഷം മോളെ...നിന്റെ ഉപ്പാ എല്ലാം പൊളിച്ചടുക്കി കയ്യിൽ തന്നില്ലേ"

ഞാൻ അതും പറഞ്ഞു ദേഷ്യത്തോടെ ഉപ്പാനെ നോക്കി....

"എന്താ നി അങ്ങനെ പറഞ്ഞേ...."

ഉമ്മാ ചോദിച്ചു....

"പറയാം...എല്ലാം പറഞ്ഞു തരാം..."

എന്നു ഞാനും പറഞ്ഞു...

ഞാൻ പറഞ്ഞതൊന്നും മനസ്സിലാവാതെ നിൽക്കുവാണ് ഉമ്മയും ഷംനയും.....
_________________________________________

💞മൊഹബ്ബത്💞

part--19💕
_________________________________________

ഞാൻ പറഞ്ഞതൊന്നും മനസ്സിലാവാതെ നിൽക്കുവാണ് ഉമ്മയും ഷംനയും....

"എന്താ മോനെ...നി കാര്യം പറയു..."

ഞാൻ എല്ലാം അവരോട് പറഞ്ഞു....

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഷംന

"ഉപ്പാ... ഇങ്ങളെന്തിനാ ആവശ്യമില്ലാത്തത് ഒക്കെ പറയാൻ പോയേ...."

"ആവശ്യം ഇല്ലാത്തതോ...നി പറയൂ മോളെ നിനക്ക് ഇഷ്ട്ടല്ലേ അവനെ....നിയും ഇവനും ഇന്നലെ സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു....നിനക്ക് വേണ്ടിയാ ഞാൻ അവനോട് അങ്ങനെ ചോദിച്ചേ..."

ഉപ്പാ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു....

"നിച്ചൂക്കാക്കാനെ എനിക്ക് ഇഷ്ടമാണ് എന്നത് ശരി തന്നെ...പക്ഷെ...ഒരിക്കലും ഇക്കാക്ക് എന്നെ സ്നേഹിക്കാൻ കഴിയില്ല.... അതെനിക്ക് നന്നായി അറിയാം...ഈ ഒരു പ്രശനം പറഞ്ഞു ഉപ്പാ ഷാഹിക്കാടേം നാഫിൻറേം കാര്യം നടക്കില്ല എന്ന പറയരുത്....പ്ലീസ്...."

ഷംനന്റെ വാക്കുകൾ കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി... ഒരു കടലോളം സ്നേഹം നിച്ചൂനോട് അവൾക്ക് ഉണ്ടെന്ന് മനസ്സിലാക്കാൻ ആ വാക്കുകൾ തന്നെ ധാരാളം....

ഉപ്പാ മറുപടി പറയുന്നത് ഒന്നും കാത്ത് നിൽക്കാതെ ഓൾ റൂമിലേക്ക് പോയി...ഞാനും....
*****************************************

പടച്ചോനെ....ഞാൻ കാരണം....എന്റെ ഷാഹിക്കാ നാഫിയെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്നു മറ്റാരെകാളും എനിക്ക് അറിയാം....

ഇല്ലാ ഞാൻ കാരണം ആരും വിഷമിക്കരുത്....

പാവം നാഫി കരയുന്നുണ്ടാവും...അവൾടെ സങ്കടം കാണുമ്പോൾ നിച്ചുകാക്കക്കും സങ്കടം വരും....

എല്ലാരുടെയും വിഷമം മാറണമെങ്കിൽ ഞാൻ തന്നെ വിചാരിക്കണം....

ഉം....എന്താ വേണ്ടത് എന്ന് എനിക്കറിയാം...
*****************************************

ഷംന....നിനക്ക് വേണ്ടി മരിക്കാൻ പോലും ഞാൻ തയ്യാറാണ്... എന്തിനാടി നി എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നെ...

എന്റെ മനസ്സ് കാണാൻ നി ശ്രമിക്കുന്നില്ലലോ....

ഒരു വർഷമായി നിന്നെയും നെഞ്ചിലേറ്റി ആണ് ഞാൻ നടക്കുന്നത്...ഇത്തിരി സഹതാപം പോലുമില്ലേ പെണ്ണെ നിനക്ക് എന്നോട്....

നിച്ചുവിന് നിന്നെ ഇഷ്ടമല്ല എന്ന് നി തന്നെ പറഞ്ഞിട്ടുണ്ട്....പിന്നെ എന്തിനാണ് നി വീണ്ടും വീണ്ടും അവന്റെ പിന്നാലെ പോവുന്നത്....നിനക്ക് എന്നെ സ്നേഹിച്ചൂടെ.... പൊന്ന് പോലെ നോക്കില്ലേ ഞാൻ....

അവളെ കുറിച്ചു ആലോചിച്ചിരിക്കുമ്പോൾ ആണ് പെട്ടെന്ന് ഫോൺ റിങ് ചെയ്തത്...

ഞാൻ നോക്കുമ്പോൾ ഷംന calling....

എനിക്കുണ്ടായ സന്തോഷത്തിന് അതിര് ഇല്ലായിരുന്നു....ഞാൻ വേഗം കാൾ അറ്റൻഡ് ചെയ്തു....

"ഹെലോ...ഷംന....ഞാൻ ഇപ്പൊ നിന്നെ കുറിച്ചു ഓർത്തതെ ഉള്ളൂ...."

"ഇക്കാക്ക..."

"ഉം...പറ ഷംന...."

"സത്യമായിട്ടും ഇങ്ങക്ക് എന്നെ ഇഷ്ടമാണോ"

"ഹോ...പിന്നെ എന്റെ തലക്ക് സുഖമില്ലാതൊണ്ടാണോ ഇത്രേം നാൾ നിന്റെ പിന്നാലെ നടന്നത്...."

"എന്നാ ഇങ്ങളോട് ഞാൻ ഒരു കാര്യം പറയട്ടെ"

"ഉം....പറ...."

"എന്റെ ഷാഹിക്കാനോട് ചോദിക്ക് നിന്റെ പെങ്ങളെ എനിക്ക് തരോന്നു...."

ഓൾ പറഞ്ഞത് എനിക്ക് വിശ്വസിക്കാൻ ആയില്ല....

"ഷംന....നിയെന്താ പറഞ്ഞു വരുന്നേ..."

"ഓഹ്...ബുദ്ധൂസ്....ഇങ്ങളെ എനിക്ക് ഇഷ്ടമാണ് എന്ന്....."

എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല....

"ഷംന.....സത്യമാണോ...എനിക്ക് ഇത് വിശ്വസിക്കാമോ...നി ചുമ്മാ എന്നെ കളിപ്പിക്കുന്നതോന്നുമല്ലല്ലോ...."

"അല്ലെന്ന്....സത്യമായിട്ടും എനിക്ക്.ഇങ്ങളെ ഇഷ്ടമാണ്...."

"മതി... എനിക്ക് ഇത്രേം കേട്ടാ മതി...ഇനി എന്താ വേണ്ടെന്ന് എനിക്കറിയാം...."

ഓൾ ഫോൺ വെച്ചപ്പാട് ഞാൻ ഷാദിയോട് സംഭവം പറഞ്ഞു....ഓൾക്ക് നല്ല സന്തോഷമായി.....

****************************************

രാത്രി എല്ലാരും കൂടെ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോ ഞാൻ....

"എനിക്ക് ഇങ്ങളോട് എല്ലാം ഒരു കാര്യം പറയാൻ ഉണ്ട്..."

"എന്ത ഷംന....നി പറ...."

ഷാഹിക്കാ പറഞ്ഞു....

"ഉപ്പാ ഇങ്ങള് കേൾക്കാനായി ആണ് ഞാൻ പറയുന്നേ...."

"എന്താ മോളെ...പറയു..."

"നിങ്ങള് കരുതും പോലെ എനിക്ക് നിച്ചൂക്കാക്കാനോട് ബെല്ലാത്ത പ്രേമം ഒന്നുല്ല...ഇക്കാക്കാനെ ഇഷ്ടമായിരുന്നു...പക്ഷെ ഇക്കാക്കക്ക് അങ്ങനെ ഒന്നും ഇല്ലെന്നും എന്നെ സ്നേഹിക്കില്ലെന്നും മനസ്സിലാക്കിയപ്പോ തന്നെ ഞാൻ അതൊക്കെ മനസ്സീന്ന് എടുത്ത് കളഞ്ഞിരുന്നു....."

ഞാൻ പറയുന്നതൊക്കെ ക്ഷമയോടെ കേൾക്കുന്നുണ്ട് എല്ലാരും.....ഞാൻ തുടർന്നു....

"ഇപ്പൊ എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്...നിച്ചുകാക്കാൻറെ കാര്യത്തിൽ കാണിച്ച അതേ താല്പര്യം ഇയാളുടെ കാര്യത്തിലും ഉപ്പാ കാണിക്കണം..."

"ആരാ ഷംന ആൾ...."

ഇക്കൂസ് ആണ് അത് ചോദിച്ചത്....

"അത് പിന്നെ.... ഇക്കാക്ക...."

"പറ......."

"ശഫാസ്ക്ക......എനിക്ക് ഇക്കാക്കാനെയും ഇക്കാക്ക് എന്നയും ഇഷ്ടമാണ്...."

ഇക്കാൻറെ കയ്യീന്ന് ഒരു തല്ല് ആണ് ഞാൻ പ്രതീക്ഷിച്ചത്....പക്ഷെ.....ഇക്കാക്ക എന്റെ അടുത്ത് വന്നു പുഞ്ചിരിയോടെ പറഞ്ഞു....

"ഷഫാസ് എന്നെ കുറച്ചു മുന്നേ വിളിച്ചിരുന്ന്... ഓൻ എല്ലാം പറഞ്ഞു..."

അത് കേട്ട് ഞാൻ ഒന്ന് ചിരിച്ചു....

"ഉപ്പാ ഒന്നും പറഞ്ഞില്ല....."

ഇക്കാക്ക ഉപ്പയോട് പറഞ്ഞു....

"ഞാനെന്ത് പറയാനാ....ഓൾക്ക് വേണ്ടിയാണ് ഞാൻ നിച്ചൂനോട് അങ്ങനെ പറഞ്ഞത്....ഇനി ഓൾക്ക് വേണ്ടെങ്കിൽ എനിക്കും വേണ്ട....നാളെ തന്നെ പോയി നിന്റെ കാര്യം വാക്ക് പറഞ്ഞു.വെക്കാം"

ഉപ്പാ ഇക്കാക്കയോട് പറഞ്ഞു....

പാവം....ഇപ്പോഴാണ് ഇക്കാക്ക ഒന്ന് മനസ്സ് അറിഞ്ഞു ചിരിച്ചത്.....രണ്ട് കാര്യം.ഇപ്പൊ ഓകെ ആയി....എന്റെയും ഷാഹിക്കാൻറേം കാര്യം...ഇനി നിച്ചൂകാൻറേം കൂടി ഒന്ന് ഓകെ ആയാൽ എല്ലാർക്കും സമാധാനം ആയി.....
*****************************************

ഇന്ന് കോളേജിൽ പോകാൻ എന്തോ ഒരു മൂഡ് ഇല്ലാ....എന്ത് വേണം എന്ന് ആലോചിച്ചു നിൽക്കുമമ്പോൾ ആണ് ഷെബി വിളിച്ചത്.....

"ഹെലോ ഷെബി..."

"ആഹ്...നിച്ചൂ....ടാ ഇന്ന് വരുന്നില്ലേ നി"

"ടാ...ഇന്ന് വരണോ വേണ്ടയോ എന്ന് ആലോചിച്ചു നിൽക്കുവാണ് ഞാൻ"

"എന്നാ മോൻ അധികം.ആലോചിക്കേണ്ട...നി വാ..."

"ഉം....ശരി...."

ഇന്ന് പോയേക്കാം....ഷാദിയെയും കാണാലോ.....
------------------------------------

കോളേജിൽ എത്തിയപ്പോൾ എന്തോ മനസ്സിന് ഒരു സന്തോഷം പോലെ....

എന്നാലും മനസ്സറിഞ്ഞു ഒന്ന് ചിരിക്കാനും കഴിയുന്നില്ല....കാരണം എന്റെ ഷാഹി തന്നെയാണ്....ഓന്റെയും നാഫിടെയും മുഖം മനസ്സിലേക്ക് വരുമ്പോൾ എന്തോ ഒരു കുറ്റബോധം....

"ടാ...നിയിത് ഏതു ലോകത്താ"

ജംഷി ചോദിച്ചു.....

ഞാൻ നടന്നതൊക്കെ അവരോട് പറഞ്ഞു....

"പോട്ടെടാ.....എല്ലാം ശരിയാവും...ഷാഹിടേം നാഫിടേം കാര്യം ഓകെ ആവും....നി ടെന്ഷന് ആവാതിരിക്കു...."

റെമി എനിക്ക് കുറച്ചു ആശ്വാസ വാക്കുകൾ തന്നു....പക്ഷെ അതൊന്നും കേട്ട് തണുക്കാൻ എന്റെ മനസ്സ് തയ്യാറല്ലായിരുന്നു.....
°°°°°°°°°°°°°°°°°°°°°°°°°°°°

ഇന്ന് വന്നിട്ട് ഷാദിയെ കണ്ടതെ ഇല്ലാ...കാണാൻ ശ്രമിച്ചില്ല എന്നതാവും ശരി....എന്തോ അവളുടെ അടുത്ത് പോകാൻ മനസ്സ് അനുവദിക്കാത്ത പോലെ...

"നിച്ചുക്കാക്ക...."

ഓൾടെ വിളി കേട്ടാണ് ഞാൻ നോക്കിയത്..

ഓളും മിസ്ബയും എന്റെ അടുത്തേക്ക് നടന്നു വന്നു........

"എന്താ ഷാദി...."

"ഇങ്ങളെന്താ ഇന്ന് വന്നിട്ട് എന്നെ കാണാൻ വരാഞ്ഞെ.. "

"നിന്നെ എന്തിനാ ഞാൻ കാണാൻ വരുന്നേ...നിനക്ക് എന്നോട് സ്നേഹം ഒന്നുമല്ലല്ലോ....പിന്നെ നിന്റെ അടുത്ത് വന്നു നിന്നെ ശല്യം ചെയ്യണ്ട എന്നു വിചാരിച്ചു...."

"ഓഹ്....അപ്പൊ എന്നെ ഒഴിവാക്കി ഷംനയെ കെട്ടാൻ ആണോ പ്ലാൻ...."

ഓൾടെ ആ ചോദ്യം എന്നെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്....ഷംനയുടെ കാര്യം ഇവളെങ്ങനെ അറിഞ്ഞു....

"ഇക്കോ...ഇങ്ങള് ഇപ്പൊ എന്താ ആലോചിച്ചെന്ന ഞാൻ പറയട്ടെ...ഷംനയുടെ കാര്യം ഇവളെങ്ങനെ അറിഞ്ഞു എന്നല്ലേ...."

"ആഹ്...അതേ....നിനക്കെങ്ങനെ"

"ഓഹ്...ഇക്കാക്കോ...ഒന്ന് സമാധാനപ്പെട്..ഞാൻ പറഞ്ഞു തരാം..."

എന്നും പറഞ്ഞു ഓൾ ക്യാന്റീനിലേക്ക് നടന്നു....പിറകെ ഞാനും മിസ്ബയും....

അവിടെ ഇരുന്ന് കൊണ്ട് അവൾ എല്ലാം പറയാൻ തുടങ്ങി....

ഷാഹിയും ശഫാസും ചങ്ങായിമാർ ആയതും അതിനു ശേഷം ഷഫാസ് ഷംനയുടെ പിന്നാലെ നടന്നതും....ഷംന എന്റെ പേര് പറഞ്ഞു ഒഴിഞ്ഞു മാറിയതും... ഷാഹിടേം നാഫിടേം കാര്യം നടക്കില്ല എന്ന് മാമൻ പറഞ്ഞതും അതിന് ശേഷം ഷംന ഷഫാസിനെ വിളിച്ചു ഇഷ്ടം അറീച്ചതും അത് ഷാഹിയോട് ശഫാസും ഷംനയും കൂടെ പറഞ്ഞതും ഒക്കെ ഓൾ പറഞ്ഞു....

മാമൻ ഷാഹിടേം നാഫിടേം കല്യാണത്തിന് സമ്മതിച്ചത് അറിഞ്ഞപ്പോൾ എനിക്ക് ഉണ്ടായ സന്തോഷത്തിന് അതിര് ഇല്ലായിരുന്നു.... എന്റെ പേരും പറഞ്ഞു മുടങ്ങാനിരുന്ന 2 കല്യാണമാണ് ഇപ്പൊ ഓകെ ആയത്....

അതിൽ പരം സന്തോഷം എനിക്ക് വേറെന്ത്.....

പക്ഷെ അപ്പോഴും അവിടെ ബാക്കി ആയ ഒരു ചോദ്യം....എനിക്ക് ഷാദിയെ നഷ്ടം ആവുമോ.....

എന്റെ ഇരുപ്പ് കണ്ട അവൾ....

"ഇങ്ങളെന്താ ഇക്കാക്ക....ഒന്നും മിണ്ടാത്തെ"

"എന്ത് മിണ്ടാൻ നിനക്ക് എന്നെ വേണ്ടല്ലോ......എല്ലാവരും ഹാപ്പി ആയി...ഞാൻ മാത്രം പോസ്റ്റ്...."

ഞാൻ ആ പറഞ്ഞതിന് ഒരു ചിരി മാത്രം മറുപടി തന്നു ഓൾ പോയി.....

ആ ചിരിയുടെ അർത്ഥം എനിക്ക് മനസ്സിലായില്ല.... എന്തായാലും എന്താ...

ഞമ്മക്ക് സന്തോഷം തരുന്ന അർത്ഥം ആയിരിക്കില്ല.....
================

സമയം പെട്ടെന്ന് കടന്നു പോയി...

വൈകുന്നേരം ഞാൻ വീട്ടിലേക്ക് പോയി...

വീടിന്റെ പുറത്ത് ഉണ്ടായ ആൾക്കാരെ കണ്ട് എനിക്ക് സന്തോഷം ആയി....

ഷാഹിയും മാമനും....പിന്നെ ശഫാസും ഓന്റെ ഉപ്പയും.......ഷാദി എനിക്ക് ഓൾടെ ഉപ്പാന്റെ ഫോട്ടോ കാണിച്ചു തന്നിട്ടുണ്ട്...

ഷാദിടെ ഉപ്പാ നാട്ടിൽ വന്നോ...വന്നിട്ടുണ്ടാവും.....

എന്നെ കണ്ടപ്പോൾ എല്ലാരുടെയും മുഖത്തു നല്ല ചിരി....ഞാൻ അകത്തു കയറി....

"ഇതാണോ നിഷാദ്...."

ഉപ്പയോട് ഷാദിടെ ഉപ്പാ ചോദിച്ചു....

"ആഹ്...അതേ...."

ഉപ്പാ മറുപടി പറഞ്ഞു....

ഷംനയുടെയും ശഫാസിന്റെയും കാര്യം എല്ലാരും തീരുമാനിച്ചു...ആർക്കും എതിർപ്പ് ഒന്നുല്ല....നാഫിടേം ഷാഹിടേം കാര്യം മുന്നേ പറഞ്ഞ പോലെ വാക്ക് പറഞ്ഞു വെച്ചു...

രണ്ടാളുടെയും കല്യാണം 1 വർഷം കഴിഞ്ഞിട്ട്...അവർക്കെല്ലാം സന്തോഷം...

എനിക്കും....അപ്പഴും ഞമ്മളെ കാര്യത്തിൽ ഒരു തീരുമാനവും ഇല്ലാ....ഞമ്മള് പോസ്റ്റ്...

ഹാ...വിധി പോലെ നടക്കട്ടെ....പടച്ചവനല്ലേ വലിയവൻ.....
_________________________________________
💞മോഹബ്ബത്💞

part--20

(അവസാന ഭാഗം)
_________________________________________

3 വർഷങ്ങൾക്ക് ശേഷം.....

എന്തുവാണ് ഇങ്ങനെ നോക്കുന്നെ....

നോക്കണ്ട.... ഇത് ഞാൻ തന്നെയാ ഇങ്ങടെ സ്വന്തം നിച്ചൂ...പിന്നെ എന്റെ കൈയിൽ ഉള്ളത് എന്റെ മോനാണ് ട്ടാ...

മുഹമ്മദ്‌ ഷയാൻ നിഷാദ്.........

എന്റെ മോന്റെ ഒന്നാം പിറന്നാൾ ആണ് ഇന്ന്...

പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എല്ലാവരും ഇവിടെ.....എന്റെ വീട്ടിൽ ഒത്തുകൂടിയിട്ടുണ്ട്.....

"നിച്ചൂ...നി ആരോടാടാ ഒറ്റയ്ക്ക് സംസാരിക്കുന്നെ..."

ഹാ....വന്നല്ലോ വനമാലകൾ....ശഫാസും ഷാഹിയും ആണ് ട്ടാ....ഇപ്പൊ ഡയലോഗ് അടിച്ചത്.....അവരെയൊക്കെ മറന്നോ ഇങ്ങള്.....എങ്ങനെ മറക്കാനാ അല്ലെ....

"അല്ലെടാ...ഞാൻ ഇവർക്ക് എന്റെ മോനെ പരിചയപ്പെടുത്തി കൊടുക്കുവാ..."

"ഹാ....മോനെ പരിചയപ്പെടുത്തി കൊടുക്കുന്നതിന് മുന്നേ അന്നത്തെ സംഭവങ്ങളുടെ ബാക്കി നി ഇവർക്ക് പറഞ്ഞു കൊടുത്തോ..."

ഷാഹി ചോദിച്ചത് ശരിയാണല്ലോ....ഇങ്ങക്ക് ബാക്കി നടന്ന കാര്യങ്ങൾ ഒന്നും അറിയില്ലല്ലോ അല്ലെ...

ഞാൻ പറഞ്ഞു തരാം....

3 വർഷങ്ങൾക്ക് മുന്നേ....

കൃത്യമായി പറഞ്ഞാൽ അന്ന് ശഫാസും ഷാഹിയും അവരുടെ ഉപ്പയും ഒക്കെ എന്റെ വീട്ടിൽ വന്ന ആ ദിവസം....

                          @@@@@@

അവരുടെ ഒക്കെ കാര്യം ഓർത്ത് സന്തോഷിക്കുമ്പോഴും എന്റെ മനസ്സിൽ വല്ലാത്ത വിഷമം ഉണ്ടായിരുന്നു....

എന്റെ ഷാദിയെ എനിക്ക് കിട്ടില്ലേ എന്നോർത്ത്.....

ബാൽക്കണിയിൽ ഞാൻ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ....

"എന്താടാ നിച്ചൂ... നിന്റെ മുഖത്ത് ഒരു മ്ലാനത....."

ഷഫാസ് ചോദിച്ചു...കൂടെ ഷാഹിയും ഉണ്ട്..

"ഹേയ്...ഒന്നൂല്ലടാ...."

ഞാൻ ഒഴിഞ്ഞു മാറി....

"ടാ....കോപ്പേ...നിനക്ക് എന്റെ പെങ്ങളെ ഇഷ്ടാണോ...."

ഓന്റെ ചോദ്യം എന്നിൽ ഉണ്ടാക്കിയ ഞെട്ടൽ ചെറുതൊന്നുമല്ല....പടച്ചോനെ...ഇവനെന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നേ....

എല്ലാം അറിഞ്ഞോ ഇവൻ....

"എഹ്...എന്താ നി അങ്ങനെ ചോദിച്ചേ..."

"ടാ....നിയെന്താ കരുതിയെ ഞാൻ ഒന്നും അറിഞ്ഞില്ലേന്നോ....എന്നോട് ഇവൻ ഇന്നലെ എല്ലാം പറഞ്ഞു...."

ഓൻ ഷാഹിയെ കാണിച്ചു പറഞ്ഞു....

ഞാൻ ഷാഹിടെ മുഖത്ത് നോക്കിയപ്പോൾ ഓൻ കണ്ണിറുക്കി കാണിച്ചു....

"ടാ......ഓളെ പോലൊരു പെങ്ങളെ കിട്ടിയ നി  ഭാഗ്യവാൻ ആണ്....ഓൾ എത്ര നല്ല പെണ്ണാടാ...ഞാൻ ഓൾടെ പിന്നാലെ നടന്നിട്ടും ഇതുവരെ എനിക്ക് അനുകൂലമായ ഒരു നോട്ടം പോലും അവൾ തന്നിട്ടില്ല....വീട്ടുകാരുടെ ഇഷ്ടം നോക്കി ജീവിക്കുന്ന ഓളെ പോലൊരു പെണ്ണിനെ കിട്ടാൻ ഭാഗ്യം വേണം...."

അതു പറഞ്ഞതും എന്റെ കണ്ണ് നിറഞ്ഞു...

"നിച്ചൂ...ആ ഭാഗ്യം നിനക്ക് കിട്ടിക്കോട്ടെ...ഞങ്ങൾക്ക് പൂർണ്ണ സമ്മാതാടാ അതിന്...."

ശാഫാസിന്റെ വാക്കുകൾ എനിക്ക് വിശ്വസിക്കാനായില്ല....

"അതിന് നിന്റെ പെങ്ങൾക്ക് സമ്മതമാണോ"

"ഹഹ....ഒളോട് ഞാൻ ഇവൻ ഇന്നലെ പറഞ്ഞപ്പാട് തന്നെ ചോദിച്ചു...എനിക്കും ഉപ്പാക്കും ഉമ്മാക്കും കുഴപ്പമില്ലെങ്കിൽ ഓൾ ഡബിൾ  ഓകെ....ഇന്നിപ്പോ ഇവിടെ നിന്റെയും ഓൾടെയും കാര്യം കൂടെയാ വാക്ക് പറഞ്ഞു വെച്ചേ...അതറിയോ നിനക്ക്....."

ഓൻ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ഉണ്ടായ സന്തോഷത്തിന് അതിര് ഇല്ലായിരുന്നു..... അപ്പൊ അതാണ് ഇന്ന് ഓൾ ചിരിച്ച ആ ചിരിയുടെ അർത്ഥം......

കൊച്ചുഗള്ളി.......
**********************

പിന്നെ ഞാനും ശഫാസും ഷാഹിയും പഠനം പൂർത്തിയാക്കാൻ നിന്നില്ല...PG പഠനം ഞങ്ങൾ മതിയാക്കി....

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ മൂന്നാളും ദുബായിലേക്ക് പറന്നു..

എന്റെ ഷെബിയും റെമിയും ജംഷിയും ഇർഫുവും പഠനം തുടർന്നു....

പിന്നീടുള്ള നാളുകളിൽ ഫോൺ വിളിയിലൂടെ ഞാനും ഷാദിയും പ്രണയ്ച്ചു..

കൃത്യം ഒരു വർഷത്തിന് ശേഷം ഞങ്ങൾ നാട്ടിൽക്ക് വന്നു....വൈകാതെ തന്നെ ഞങ്ങളുടെ മൂന്നാൾടെയും കല്യാണം ഒരേ
ദിവസം തന്നെ നടക്കുകയും ചെയ്തു....
==============

ഇപ്പൊ ഏകദേശം കാര്യങ്ങൾ ഒക്കെ പിടി കിട്ടീല്ലേ...?

എന്റെ ചങ്കുകൾ നാലാളുടെയും കല്യാണം കുറച്ചു ദിവസങ്ങൾക്ക് മുന്നേ കഴിഞ്ഞുട്ടാ.

ശഫാസിനും ഷാഹിക്കും ഓരോ ആണ്മക്കൾ ഉണ്ട്... ..

                          @@@@@@

"ഓഹ്...ഇങ്ങള് മൂന്നാളും ഇവിടെ വന്ന് നിൽക്കുവാണോ...വന്നേ...cake cut ചെയ്യാൻ സമയമായി....."

ആഹ്....ഇതാരാണെന്ന മനസ്സിലായോ...

എന്റെ ബീവി....ഇങ്ങടെ വായാടി ഷാദി....

"അല്ലെടി... ഞാൻ ഇവർക്ക് ഞമ്മളെ കഥ ഒക്കെ പറഞ്ഞു കൊടുക്കുവാരുന്നു"

"ആഹ്....എന്നാ ഇങ്ങളും വന്നൊളി...എന്റെ മോന്റെ പിറന്നാൾ ആഘോഷം എല്ലാർക്കും കൂടി അടിപൊളി ആക്കാം...."

ഹിഹി...ഓൾ പോയി....

പിന്നെ....എന്നെ പോലെ തന്നെ ആണ് ട്ടാ എന്റെ മോനും....മഹാ ചൂടൻ ആണ്...

എന്റെ ഷാദിയെ പോലെ ഒരു മോളെ വേണം എന്നായിരുന്നു ആഗ്രഹം...ഒരു വായാടി കുട്ടിയെ.....

എന്നാൽ ഓൾക്ക് എന്നെ പോലെ ഒരു മോനെ വേണം എന്നായിരുന്നു ആഗ്രഹം.. ഒരു ചൂടനെ.....

പടച്ചോൻ ഓളെ പ്രാർത്ഥനയാണ് കേട്ടത്...

നിങ്ങടെ സ്വന്തം നിച്ചുവും ഷാദിയും ഇപ്പൊ വളരെയധികം സന്തോഷത്തിൽ ആണ്...ആ സന്തോഷത്തിന് മാറ്റ് കൂട്ടാൻ വന്നതാണ് ഞങ്ങളെ മോൻ....

ഞങ്ങളെ മോന്റെ കൂടെ ഞങ്ങൾ ശരിക്കും ഒന്ന് life enjoy ചെയ്യട്ടെ....

അപ്പൊ ഞമ്മക്ക് cake cut ചെയ്യാൻ പോവല്ലേ...ഇങ്ങളും വന്നൊളി...ഞമ്മക്ക് എല്ലാർക്കും കൂടി ഞമ്മടെ മോന്റെ birthday അടിച്ചു പൊളിക്കാം....😉
_________________________________________

      * ഈ കഥ ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു....എന്നെ ഇത്രേം നാൾ പ്രോത്സാഹിപ്പിച്ച എല്ലാർക്കും നന്ദി രേഖപ്പെടുത്തുന്നു.... നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ കഥ എത്തിക്കാൻ കഴിഞ്ഞില്ല എങ്കിൽ എല്ലാവരും ക്ഷമിക്കണം......എന്റെ എഴുത്തിനെ സ്നേഹിക്കുകയും എന്റെ കൂടെ നിൽക്കുകയും ചെയ്ത എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി......ഇനിയും നിങ്ങളുടെ സ്നേഹവും സഹകരണവും പ്രോത്സാഹനവും എനിക്ക് ഉണ്ടാവും എന്ന ശുഭാപ്തി വിശ്വാസത്തോടെ........

                               സ്നേഹപൂർവ്വം

                                     SACHU💕

AGAIN THANK YOU ALL 😘😘😘😘😘😘

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്