108

STORY-- ലൂബി& ദി മാൻ

ഫുൾ പാർട്ട്‌

1

അമേരിക്കയിലെ തന്റെ ബിസിനസ്സ്  ജീവിതത്തിന്റെ മടുപ്പും വിരസതയും
മറന്ന് ഭാര്യയും മകളുമായി ഒന്നിച്ച് സന്തോഷമുള്ള കുറച്ചു നാളുകൾ പങ്കുവെയ്ക്കാനായി തോമസ് കുര്യൻ
നാട്ടിലേക്ക് പുറപ്പെട്ടു...
സൈബൻ വാലിയിലുള്ള  ഒരു വലിയ വീടും എസ്റ്റേറ്റും വിലക്ക് വാങ്ങി അങ്ങോട്ടേക്കാണ്
യാത്ര...

കാറിലിരുന്ന പുറത്തെ കാഴ്ചകൾ കണ്ട് മതി മറന്നിരിക്കുകയായിരുന്നു കുര്യന്റെ മകൾ ലൂബി.
കുര്യന്റെയും ഭാര്യ എൽസി യുടേയും ഏകമകളാണ് ലൂബി.
പത്തൊൻപത് വയസ്സ് പ്രായമുണ്ട് അവൾക്ക്..

നേരിട്ട് ഒരിക്കലും നാടു കണ്ടിട്ടില്ലാത്ത
അവൾക്ക് ഈ യാത്ര ആഹ്ലാദമുളവാക്കുന്നതായിരുന്നു..

സൈബൺ വാലിയിലെ തണുപ്പുള്ള കാലാവസ്ഥ അവൾ ഇഷ്ടപ്പെട്ടു..
ഹൈറേഞ്ചിന് സമീപമായിരുന്നു
ആ കൂറ്റൻ ബംഗ്ലാവ്...
കാറ്റാടി മരങ്ങളുടെ തോട്ടങ്ങൾക്കിടയിലൂടെ മൂന്ന് കിലോമീറ്റർ കയറിയാൽ കുറച്ച് തേയിലത്തോട്ടമുണ്ട്..
അത് കഴിഞ്ഞാൽ  രണ്ട് വശവും പുൽമേടുകൾ
അത് കഴിഞ്ഞ് ചെറിയ കയറ്റം കയറി ചെന്നാൽ ബംഗ്ലാവായി...
അവർ അവിടെ താമസമാക്കി..

അവിടെ കുറേ ജോലിക്കാരെയും ഏർപ്പാടാക്കിയിരുന്നു...
ആഴ്ചകൾ കടന്നു പോയി..

ആ ബംഗ്ലാവിന്റെ പിറകിൽ കാറ്റാടി മരങ്ങളുടെ വലിയ തോട്ടമുണ്ടായിരുന്നു..
അവയുടെ നീണ്ട നിരകൾക്കുമപ്പുറം അടുത്ത സ്റ്റേറ്റിന്റെ വനമേഘലയാണ്...

ബംഗ്ലാവിൽ നിന്നും നോക്കിയാൽ കാറ്റാടി മരങ്ങൾക്കപ്പുറം വനത്തിന്റെ വശ്യസൗന്ദര്യം ഭാഗികമായി ദർശിക്കാമായിരുന്നു.,
ഇടതൂർന്നു നിൽക്കുന്ന കാറ്റാടി മരങ്ങളും
ദൂരെ ദൃശ്യമാകുന്ന കാനന ഭംഗിയുമൊക്കെ
ലൂബിക്ക് പുതു അനുഭവങ്ങൾ ആയിരുന്നു..

തന്റെ ക്യാമറയുമായി  അവൾ എപ്പോഴും മരക്കൂട്ടങ്ങൾക്കടുത്ത് പോകുമായിരുന്നു:..
ദൂരെയെങ്ങും പോകാത്തതു കാരണവും അവൾ വേഗം മടങ്ങി വരുന്നതു കാരണവും
കുര്യനും എൽസിയും അവളെ വിലക്കിയിരുന്നില്ല.,,
ഒരു ദിവസം കൂടി കടന്നു പോയി.

രാവിലെ തന്നെ ലൂബി തന്റെ ക്യാമറയും തൂക്കി കാറ്റാടിമരങ്ങൾക്കടുത്തേക്ക് നടന്നു
നീല ജീൻസും വെള്ള ടീ ഷർട്ടും ധരിച്ച അവൾ അതിനു മേലേ മെറൂൺ നിറത്തിലുള്ള ഒരു തുകൽ കോട്ടും ധരിച്ചിരുന്നു..
തവിട്ടു നിറത്തിലുള്ള ക്യാൻവാസ് ഷൂസ് ധരിച്ച അവൾ ഓരോ മരങ്ങൾക്കിടയിലൂടെയും ചാടിക്കന്ന് മുന്നോട്ട് നീങ്ങി.

എന്നും വരാറുണ്ടായിരുന്ന സ്ഥലത്തെത്തി അവൾ .... ചുറ്റും കണ്ണോടിച്ചു..
എന്തോ ശബ്ദം.,
 
ഒരു മരം കൊത്തി തന്റെ മുന്നിലുള്ള മരത്തിൽ.,,
ക്യാമറ എടുത്ത് ക്ലിക്ക് ചെയ്യും മുൻപ് അത്
പറന്ന് മുന്നോട്ട് പോയി..
ലൂബി അതിന്റെ പിറകേ :ഒരു കൊച്ചു കുട്ടിയേ പോലെ ഓടി...
പൊടുന്നനെ അവൾ നിന്നു..
തൊട്ടു മുന്നിലെ കാറ്റാടി മരത്തിന്നു പിന്നിൽ കരിയിലകൾ കൂടിക്കിടക്കുന്നു.
അതിനു മുകളിൽ ഒരാൾരൂപം കമിഴ്ന്നു കിടക്കുന്നുണ്ടായിരുന്നു..
അരക്കെട്ടിലെ ചെറിയ വസ്ത്ര മൊഴികെ '
അയാളുടെ ശരീരം നഗ്നമായിരുന്നു..
ലൂബി കാറ്റാടി മരത്തിന് പിറകിൽ മറഞ്ഞ് നിന്നു കൊണ്ട് നോക്കി.
വെളുത്ത നിറമുള്ള ഒരാൾ
നീളമുള്ള ചെമ്പൻമുടികൾ...
സാധാരമനുഷ്യരേക്കാളും നീളമുണ്ട് അയാൾക്ക്..
അയാളുടെ പാദങ്ങൾ നീണ്ടതായിരുന്നു
നഖങ്ങൾ കൂർത്തിരുന്നു'.
കൈവിരലുകൾക്ക് നല്ല നീളവും.
നഖങ്ങൾ കൂർത്തതും ആയിരുന്നു'.
ലൂബി പെട്ടെന്ന് പിന്തിരിഞ്ഞ് ഓടി..
അവൾ ഒരു കമ്പിൽ തടഞ്ഞ് വീണു..
എഴുന്നേൽക്കുന്നതിന് മുൻപേ അയാൾ അവളുടെ മേൽ ചാടി വീണു..

*പാർട്ട് -2*

തന്റെ മേലേ വന്നിരിക്കുന്ന ആളെ കണ്ട് ലൂബി ഞെട്ടിത്തരിച്ചു..
അയാളുടെ നീലക്കണ്ണുകൾ ലൂബിയുടെ കണ്ണു ക ളിലേക്ക് ഉറ്റുനോക്കി..
പൊടുന്നനെ',,
അയാൾ അവളുടെ ദേഹത്ത് നിന്നും
മാറി കിതച്ചു കൊണ്ട് മരച്ചുവട്ടിലേക്ക് ഇരുന്നു..
ലൂബിയും നിരങ്ങി പിറകോട്ട് മാറി
പേടിച്ചരണ്ട കണ്ണുകളുമായി അയാളെ നോക്കിയിരുന്നു..
അയാളുടെ ചെമ്പൻ നിറമുള്ള നീളമുള്ള മുടികൾ മുഖത്തിന് മുന്നിലേക്ക് വീണു കിടന്നിരുന്നു'.

ലൂബി വിറയലോടെ ചോദിച്ചു
ആരാ....?
അയാൾ അവളുടെ ചുണ്ടനക്കം ശ്രദ്ധിച്ച്
ഒന്നും മനസ്സിലാകാത്ത പോലെ അവളെ
നോക്കി കണ്ണും മിഴിച്ചിരുന്നു...

അവൾ ധൈര്യം സംഭരിച്ച് വീണ്ടും ചോദിച്ചു
ആരാ...?
അയാൾ അവളുടെ മുഖത്തേക്ക് ഒരു നിമിഷം നോക്കിയിരുന്ന ശേഷം പറഞ്ഞു..
അറിയില്ല.
എനിക്ക് ഒന്നും ഓർക്കാൻ പറ്റുന്നില്ല....
നിങ്ങൾ ആരാണ് ..അയാൾ ലൂബിയോട് ചോദിച്ചു..

ലൂബി.. അവൾ പറഞ്ഞു.
ലൂബി ആ പേര് അയാൾ ഉരുവിട്ടു കൊണ്ടിരുന്നു..
ഞാൻ എവിടെ യാണ്- അയാൾ ചോദിച്ചു...

അയാൾ തന്റെ ശരീരത്തിലേക്കുo
ലുബിയുടെ ശരീരത്തിലേക്കും മാറി മാറി നോക്കിക്കൊണ്ടിരുന്നു.,,
ലൂബി അയാളെ സൂക്ഷിച്ചു നോക്കിയ ശേഷം
അയാളോട് പറഞ്ഞു...
നിങ്ങൾ സാധാരണ മനുഷ്യനെ പോലെ അല്ല..
നിങ്ങൾക്ക് എന്തോ വ്യത്യാസങ്ങൾ ഉണ്ട്.

പെട്ടെന്ന് ഒരു കാട്ടുമുയൽ അവർക്കു മുന്നിലൂടെ ചാടിപ്പോയി...
അയാൾ അത്ഭുതത്തോടെ അത് നോക്കി നിൽക്കുന്നത് ലൂബി ശ്രദ്ധിച്ചു..
അവളുടെ മനസ്സിലൂടെ അനേകം ചിന്തകൾ
കടന്ന് പോയി...

ഇയാൾ ആരാണ് ഇയാളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയാലോ..
വേണ്ട അതു ശരിയാവില്ല ആരാണെന്ന് പോലും അറിയാത്ത ഒരാളെ ...
അതും മനുഷ്യരിൽ നിന്നും വ്യത്യസ്തനായ
ഒരാളെ '..

അയാൾ കാടിനുള്ളിലേക്ക് നോക്കി നിന്നു...
ലൂബി തന്റെ ക്യാമറയിൽ ഒന്ന് ക്ലിക്ക് ചെയ്തു.
ഫ്ലാഷ് മിന്നിയതും അയാൾ കൈ കൊണ്ട് തന്റെ മുഖം മറച്ചു...

അവൾ ചോദിക്കുന്നതിനൊക്കെ അയാൾ മൂളൽ മാത്രം നൽകി ചുറ്റിലും നോക്കി ക്കൊണ്ടിരുന്നു.,

അയാൾ പതിയെ മുന്നോട്ട് നടക്കാൻ തുടങ്ങി'..
ലൂബിയും പിന്നാലെ നടന്നു..
അവൾ ചോദിക്കുന്നത് കേട്ട ഭാവം നടിക്കാതെ
അയാൾ കാടിനുള്ളിലേക്ക് നടന്നു.

അയാൾ ചില പച്ചിലകൾ പറിച്ച് മണം പിടിച്ച് നോക്കിക്കൊണ്ടിരുന്നു..
പിന്നാലെ നടന്ന ലൂബി..
അറിഞ്ഞിരുന്നില്ല താൻ വീട്ടിൽ ഏറെ അകലെ ആണെന്ന്..

ഒരു പാറക്കെട്ടിന്റെ അടുത്തെത്തിയ അയാൾ അവിടെ ഒരു മരക്കമ്പിൻ മേൽ ഇരുന്നു.
അയാളെ നോക്കി നിൽ ക്കുന്ന ലൂബി കണ്ടു അയാളുടെ  പിറകിൽ ഒരു കറുത്ത പുക രൂപം..
ലൂബി സ്തംഭിച്ചു നിൽക്കേ അത് അയാളുടെ പിറകിൽ എത്തിയിരുന്നു..

*പാർട്ട്: 3*

ഒരു മനുഷ്യനോട് സാമ്യമുള്ള ആ കറുത്ത രൂപം അയാളുടെ പിന്നിലെത്തി അയാളുടെ തലക്കു മുകളിൽ വട്ടമിടാൻ തുടങ്ങി..
അയാൾ മരക്കമ്പിൽ നിന്നും എഴുന്നേറ്റു...
അയാൾ ആ പുക രൂപത്തെ നോക്കിയതും അത് മാഞ്ഞു പോയി..
ലൂബി നന്നായി വിയർത്തു..
അവൾ അയാളുടെ ചെവികൾ ശ്രദ്ധിച്ചു ..
ചെവികൾ മുകളിലേക്ക് കൂർത്തു നിൽക്കുന്ന പോലെ...
അവൾ അയാളുടെ അടുത്തേക്ക് ചെന്നു..
അയാൾ അവളെ അടിമുടി നോക്കി.
ശേഷം തന്റെ ശരീരത്തിലേക്കും..
ലൂബി ചോദിച്ചു..
ശരിക്കും നിങ്ങൾ ആരാണെന്ന് ഓർമയില്ലേ?
അയാൾ അവളെ നോക്കി നിശബ്ദനായിരുന്നു...
ശരിക്കുമൊന്ന് ഓർത്ത് നോക്കൂ.
അയാൾ ഇരുചെവികളിലും പിടിച്ചു കൊണ്ട് പറഞ്ഞു..
എന്റെ ഓർമയിൽ ഒന്നും വ്യക്തമാകുന്നില്ല-??

അയാൾ പതുക്കെ കാടിനുളളിലേക്ക് നടക്കാൻ തുടങ്ങി..
ലൂബിയും പിന്നാലെ നടന്നു...
ഏറെ നടന്ന ശേഷം ഒരു പാറക്കെട്ടിന്റെ അടുത്തെത്തി...
അതിനു താഴെ ഒരു കാട്ടരുവി ഉണ്ടായിരുന്നു..
അയാൾ നടന്ന് അരുവിയുടെ അരികിലിരുന്നു.
പതിയെ ജലത്തിൽ തൊട്ടു.,,
പിന്നെ കൈ കൊണ്ട് കോരി നോക്കി.,,
ലൂബി ഇതെല്ലാം കണ്ട് കൊണ്ട് പിറകിലുണ്ടായിരുന്നു..
പെട്ടെന്ന് അയാൾ ഒന്ന് ഞരങ്ങി'.
പിന്നെ ചാടിയെഴുന്നേറ്റു.
അയാൾ വേദനയാൽ പുളയുന്നതു പോലെ ലൂബിക്ക് തോന്നി...

അയാളുടെ മുതുകിൽ ഒരു മുഴ പ്രത്യക്ഷപ്പെട്ടു...
അയാൾ വേദന കൊണ്ട് പുളഞ്ഞു.,
ലൂബി അയാൾക്കരികിലേക്ക് ചെന്നു..
വേദനയാൽ പുളയുന്ന അയാൾക്കു നേരേ
തന്റെ കൈകൾ നീട്ടി.
അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു..
അവൾ അയാളുടെ മുതുകിലെ മുഴയിൽ പതിയെ ഒന്നു തൊട്ടു...
അവൾ നോക്കി നിൽക്കേ ആ മുഴ വലുതാ കാൻ തുടങ്ങി..
അയാൾ വില്ലുപോലെ പിറകിലേക്ക് വളഞ്ഞു..
കഴുത്തിന്  താഴെ നിന്നും നടുഭാഗo വരെ ആ മുഴ വളർന്നു..
ലൂബി എന്തു ചെയ്യണമെന്നറിയാതെ അമ്പരന്നു നിന്നു...

ആ മുഴ വളരെയധികo വലിപ്പം വെച്ചു കഴിഞ്ഞിരുന്നു...
അത് ഒരു ചാക്ക് കെട്ട് പോലെ അയാളുടെ മുതുകത്തിരുന്നു.

പതിയെ പതിയെ അത് വലിപ്പം വെച്ച് കൊണ്ടിരുന്നു.,

അയാൾക്കു അൽപ്പം അകലെയായി വീണ്ടും ആ കറുത്ത പുക രൂപം പ്രത്യക്ഷപ്പെട്ടു.
..
അത് വായുവിൽ ഒന്ന് ചുറ്റിയ ശേഷം
അയാൾക്കു നേരേ പാഞ്ഞടുത്തു ..
അയാൾ നിലത്തേക്ക് മുട്ടുകുത്തി വേദനയാൽ തല മുന്നിലേക്ക് കുനിച്ച്
ഉറക്കെ അലറി..
പെട്ടെന്ന് അയാളുടെ മുതുകിലെ മുഴ രണ്ടായി പിളർന്നു.,
ലൂബി തരിച്ചു നിൽക്കേ അതിൽ നിന്നുo..
വലിയ ശബ്ദത്തോടെ എന്തോ പുറത്തേക്ക് വന്നു..

*അവസാന ഭാഗം*

                കണ്ണുകൾ പതുക്കെ തുറന്ന ലൂബി അമ്പരപ്പോടെ അത് നോക്കി നിന്നു..

കുനിഞ്ഞിരുന്ന അയാളുടെ മുതുകിൽ  വെള്ളത്തൂവലുകൾ നിറഞ്ഞ വലിയ രണ്ട് ചിറകുകൾ...
അയാളുടെ ചുറ്റും ഒരു പ്രകാശം...
അങ്ങോട്ടേക്ക് പാഞ്ഞടുത്ത ആ കറുത്ത പുക രൂപം ആ വെളിച്ചത്തിൽ തട്ടി വായുവിൽ അലിഞ്ഞു പോയി....

അയാൾ മുഖമുയർത്തി...
അപ്പോൾ ആ കണ്ണുകളിൽ ഒരു തിളക്കമുണ്ടായിരുന്നു..
അയാൾ പതിയെ ചിറകുകൾ വീശി തറയിൽ നിന്നും അൽപ്പം ഉയർന്നു അന്തരീക്ഷത്തിൽ നിന്നു.
അയാളുടെ ചുറ്റും ഒരു പ്രകാശവലയം ഉണ്ടായിരുന്നു ..അയാളുടെ ചുണ്ടുകളിൽ ഒരു ചെറിയ ചിരി വിടർന്നു ... കണ്ണുകളിൽ അഭൗമികമായ തിളക്കം ഉണ്ടായി...
അമ്പരന്നു നിൽക്കുകയായിരുന്ന റൂബിയോട് അയാൾ പറഞ്ഞു.,,
നീ ഭയപ്പെടണ്ട ...
എനിക്ക് എല്ലാം മനസ്സിലായിരിക്കുന്നു...
പ്രപഞ്ചത്തിൽ മനുഷ്യൻ ചെയ്തു കൂട്ടുന്ന തിന്മകൾ ഒരു മായിക രൂപം തീർത്തു.
അന്യായത്തിനും അനീതിക്കും അധർമ്മത്തിനും കാവലാളായ ഒരു രൂപം.. എല്ലാ മനുഷ്യനേയും തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു മായാരൂപം..
പക്ഷേ നന്മയുടേയും സത്യത്തിന്റേയും കാവൽക്കാർക്ക് ആ രൂപത്തെ എതിർക്കണമെങ്കിൽ ഒരു മനുഷ്യന്റെ സഹായം വേണമായിരുന്നു..

നിഷ്കളങ്കമായ മനസ്സുള്ള  ഒരു മനുഷ്യന്റെ സാമീപ്യവും സ്പർശവും വേണമായിരുന്നു...
നിന്റെ മുന്നിൽ ഞാൻ എത്തപ്പെട്ടത് ഒരു ഗർഭസ്ഥ ശിശുവിനെ പോലെയാണ് ...
നിന്റെ സ്പർശവും സാമീപ്യവും എന്റെ നിയോഗo എനിക്ക് കാണിച്ചു തന്നു  എന്നിലെ ശക്തിയായ നന്മയുടെ ചിറകുകൾ വിടർത്തി...

നിന്റെ കണ്ണുകളിൽ നിന്ന് ഞാൻ മറയുമ്പോൾ എന്റെ ഓർമകളും നിന്നിൽ നിന്ന് മാഞ്ഞു പോകും..
ഇല്ലെങ്കിൽ ലോകം നിന്നെ വിശ്വസിക്കില്ല...
ഞാൻ ഉണ്ടാവും ഇനി ഇവിടെ..
നന്മയുടെ പ്രകാശം വിതക്കാൻ..
തിന്മയുടെ കറുത്ത രൂപത്തെ നന്മയുടെ പ്രകാശം കൊണ്ട് ഇല്ലാതാക്കാൻ',,
നിനക്ക് നല്ലത് വരട്ടെ...
അയാൾ ചിറകുകൾ വീശി ആകാശത്തേക്ക് ഉയർന്നു മറഞ്ഞു.,
ലൂബിയുടെ ചുറ്റും ഒരു പ്രകാശം മിന്നി മറഞ്ഞു.,
അവൾ കണ്ണു തുറന്നപ്പോൾ..
കാറ്റാടി മരങ്ങളുടെ ഇടയിൽ നിൽക്കുകയായിരുന്നു.
അവൾക്ക് ഒന്നും ഓർമയുണ്ടായിരുന്നില്ല.
എന്നത്തേയും പോലെ അവൾ മൂളിപ്പാട്ടും പാടി വീട്ടിലേക്ക് നടന്നു..
  :                                       അവസാനിച്ചു......

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്