കറുമ്പി

കറുമ്പി
ഫുൾ പാർട്ട്

( ഭാഗം- 1)
     
കറിച്ചട്ടീീീീ...എന്നുള്ള നീട്ടി വിളി അവൾ കേട്ടതായി ഭാവിച്ചില്ല,,തിരിഞ്ഞു നോക്കാതെ അവൾ വേഗത്തിൽ നടന്നു,,ഇപ്പോൾ ആ കളിയാക്കി വിളി അവൾ കേട്ടു മടുത്തിരിക്കുന്നു,,,നീന,,ഒരു പത്തൊൻപതു വയസ്സുകാരി,കാണാൻ നല്ല വർക്കത്തൊക്കെയുണ്ട്,കറുപ്പാണു,,കറുപ്പെന്നു പറഞ്ഞാൽ ചട്ടിക്കറുപ്പ്,,നല്ല വെളുത്ത് മുല്ലപ്പൂ പോലെയുള്ള പല്ലുകൾ ആ കറുപ്പിന്റെ കട്ടി കുറച്ചു കൂടി കൂട്ടുന്നു,, പടിക്കാൻ മിടുക്കിയാണു,,നല്ലൊരു ചിത്രകാരിയും കൂടിയാണ്,,അവൾ നടന്നു പോകുന്ന വഴികളിൽ കൂടി നിൽക്കുന്നവർ അവളെ കളിയാക്കി വിളിക്കുന്നതാണു കറിച്ചട്ടി എന്ന്,കോളേജിലും  ആ പേരിൽ തന്നെയാണു അവൾ അറിയപ്പെട്ടിരുന്നത്,,ആദ്യമൊക്കെ അത് അവളെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു,,വീടിനു പുറത്തോട്ട് ഇറങ്ങുവാൻ തന്നെ അവൾ മടിച്ചിരുന്നു,,സങ്കടത്താൽ കരയാത്ത ദിനങ്ങൾ ഉണ്ടായിരുന്നില്ല,,പിന്നെ പിന്നെ അതു ശീലമായി തുടങ്ങി, അവരെ എന്തിനു കുറ്റപ്പെടുത്തുന്നു, പലപ്പോഴും കണ്ണാടിയിൽ ഞാൻ, എനിക്കു തന്നെ മോശമായി തോന്നിയിരിക്കുന്നു,തല കുനിച്ച് തിരിഞ്ഞു നടന്നിരിക്കുന്നു,,ദൈവം എന്നെ ഇങ്ങനെ സൃഷ്ടിച്ചു, ഇനി മരണം വരെ ജീവിക്കുക.അത്ര തന്നെ,,കളിയാക്കുന്നവർ കളിയാക്കട്ടെ,അവർക്കു മടുക്കുമ്പോൾ അവർ നിർത്തിക്കോളും,,ഇനി ഞാൻ അതോർത്തു കരയില്ല,സങ്കടപ്പെടില്ല,,,അവരുടെ കളിയാക്കലുകളിൽ തീർന്നു പോകാനുള്ളതല്ല എന്റെ ജീവിതം,പൊരുതണം, വളരണം,അവർക്കു മുന്നിൽ ജീവിച്ചു കാട്ടണം,,എന്റെ ജീവിതം എന്റെ കൈകളിലാണു,,,ദൃഡ്ഡ നിശ്ചയത്തോടെ അവൾ ജീവിച്ചു തുടങ്ങുകയായിരുന്നു...അന്നവൾ നേരത്തെ ഉണർന്നു, പ്രഭാത കർമ്മങ്ങൾ കഴിച്ചു കുളിച്ചു വൃത്തിയായി, വരച്ചു തീർന്നിട്ടില്ലാത്ത തന്റെ ചിത്രത്തിന്നടുത്തെയ്ക്ക് എത്തി, നിറങ്ങളില്ലാത്ത ജീവിതത്തിനു അവൾ സ്വയം നിറങ്ങൾ നൽകുകയായിരുന്നു, ചായത്തിൽ മുങ്ങിയ ബ്രഷ് ചലിച്ചു തുടങ്ങി,.സുന്ദരനായ ഒരു ചെറുപ്പക്കാരനിലേയ്ക്ക് ചിത്രം മാറുകയായി,,സമയം ഏറെയായി, കോളേജിലേയ്ക്ക്  പോവാനുള്ള സമയമായി, ധൃതി പിടിച്ചു ഭക്ഷണം കഴിച്ചെന്നു വരുത്തി ബാഗുമായി അവൾ റോഡിലെയ്ക്ക് നടന്നു,,ബസ് സ്റ്റോപ്പിൽ കുറെ ആൾക്കാരുണ്ടായിരുന്നു, കുറെ പൂവാലന്മാരും..സുന്ദരിമാരിലേയ്ക്കു മാത്രം തുറക്കുന്ന അവരുടെ കണ്ണുകൾ എന്നെ കൊത്തി വലിക്കില്ല, ആരിലേയ്ക്കും നോട്ടമയക്കാതെ അവൾ ദൂരേയ്ക്ക് നോക്കിയിരുന്നു,,ബസ്സ് വന്നു ,നല്ല തിരക്കുണ്ടായിരുന്നു ബസ്സിൽ,.തിക്കി തിരക്കി എങ്ങനെയൊക്കെയൊ കയറിപ്പറ്റി,,പുക തുപ്പി ശബ്ദത്തോടെ ബസ്സ് മുന്നോട്ടു നീങ്ങി തുടങ്ങി,,എന്റെ പിന്നിൽ ഒരു പയ്യൻ ഉണ്ടായിരുന്നു,എനിക്കറിയാം അവനെ, മനു, കാണാൻ വെളുത്ത് സുന്ദരൻ,, എന്റെ ക്ലാസിൽ തന്നെയാണു അവനും,,ആൾക്കാരെ ഇറക്കിയും കയറ്റിയും ബസ്സ് പോയിക്കൊണ്ടിരുന്നു,,നീന!! ആ വിളി കേട്ടാണു ഞാൻ പിറകോട്ടു നോക്കിയത്,മനു ആണു വിളിച്ചത്,,എന്താ? ഞാൻ ചോദിച്ചു...നീന ഇന്നു പതിവിലേറെ സുന്ദരിയായിരിക്കുന്നല്ലൊ,,എനിക്കു ദേശ്യമാണു വന്നത്,എങ്കിലും ജീവിതത്തിൽ ആദ്യമായിട്ടാണു ഒരാൾ ഇങ്ങനെ പറയുന്നത്, ഞാൻ അമർഷം ഉള്ളിലൊതുക്കി,,അവൻ പറയുകയാണു, നീന ഇന്നു പൊട്ടു തൊട്ടിരിക്കുന്നു,,അപ്പോഴാണു ഞാനും അതോർത്തത്, ഞാൻ പൊട്ടു തൊടാറില്ലായിരുന്നു,എന്നിലെ അപകർശതാ ബോധമൊ,അറിയില്ല..പൊട്ടു തൊടാറില്ല..ഒരു മാറ്റത്തിനു ഒരുങ്ങിയതല്ലെ,അതോണ്ട് തൊട്ടതാ..അവൻ എന്റെ ചെവിക്കരികിൽ പതുക്കെ പറയുകയാണു, എപ്പൊഴും ഇങ്ങനെ പൊട്ടൊക്കെ തൊട്ട് സുന്ദരിയായി വന്നൂടെ,,എനിക്കൊന്നും മനസ്സിലാകുന്നില്ല, അവൻ എന്നെ പുതിയ രീതിയിൽ കളിയാക്കുകയാണൊ¿ അതൊ, കാര്യമായിട്ടു തന്നെ പറയുന്നതാണൊ,,ഈശ്വരാാ..ആകെ ഒരു വല്ലാത്ത അവസ്ഥ..നീന ഒന്നും പറഞ്ഞില്ല,,അവൻ എന്റെ ചിന്തയെ ഉണർത്തി..അത്..അത്..എനിക്ക് വാക്കുകൾ കിട്ടുന്നില്ല...എന്തായാലും എനിക്കിഷ്ടായി എന്ന് പറഞ്ഞു അവൻ എന്റെ മുറിഞ്ഞ വാക്കിനൊപ്പം പറഞ്ഞു നിർത്തുമ്പോഴെയ്ക്കും ഇറങ്ങേണ്ട സ്റ്റോപ്പിൽ എത്തി,,,അസ്വസ്തമായ മനസ്സോടെ ഞാൻ തല കുനിച്ച് ബസ്സിൽ നിന്നും ഇറങ്ങി,എനിക്കു പിറകിലായി അവനും,,കോളേജിലേയ്ക്ക്  നടന്നു കയറുമ്പോഴും അവൻ എന്റെ കൂടെ ഉണ്ടായിരുന്നു, അവൻ തുടർന്നു, നീന പേട്ക്കേണ്ട. ഞാൻ തന്നെ കളിയാക്കിയതല്ല,കാര്യം പറഞ്ഞതാടൊ,ഇഷ്ടപ്പെട്ടില്ലേൽ ഞാനിങ്ങു തിരിച്ചെടുത്തോളാം...ഈശ്വരാാ..എന്താ സംഭവിക്കുന്നത്, ഇതൊക്കെ സ്വപനമാണൊ,എന്തിനാണു ഇങ്ങനെ പരീക്ഷിക്കുന്നത്,,ഞാൻ എന്നെ തന്നെ പതിയെ നുള്ളി നോക്കി,വേദനിക്കുന്നു,സ്വപ്നമല്ല..എന്തെങ്കിലും ആവട്ടെ.സംസാരിക്കുക തന്നെ, ഞാൻ മൌനം ഭഞ്ചിച്ചു...അയ്യൊ..അങ്ങനൊന്നും ഇല്ല,ഞാൻ പതിയെ അവനെ നോക്കി ,അത് പിന്നെ ആരും ഇതു വരെ എന്നോടിങ്ങനൊന്നും പറഞ്ഞിട്ടില്ല,,എനിക്കൊന്നും പറയാൻ പറ്റുന്നില്ല...അവൻ പറഞ്ഞു, നീന ആരോടും സംസാരിക്കാറില്ല,ആരെയും നോക്കാറുമില്ല, പിന്നെ എങ്ങനെ തന്നോട് പറയാൻ പറ്റും¿ അവൻ പറഞ്ഞു തുടങ്ങുമ്പോഴേക്കും ക്ലാസിൽ എത്തി,,എന്നാൽ ശരി നീന,പിന്നെ സംസാരിക്കാം,ഇടയ്ക്ക് നമ്മളെയൊക്കെ ഒന്നു നോക്ക്,കാശു ചിലവുള്ള കാര്യമൊന്നും അല്ലല്ലൊ,ചിരിച്ചു കൊണ്ട് അവൻ അവന്റെ ബെഞ്ചിലേയ്ക്ക് നടന്നു.......തുടരുമായിരിക്കും
#belgazi
കറുമ്പി:- ( ഭാഗം- 2 )

              ആകെ ഒരു മരവിപ്പായിരുന്നു, സന്തോഷത്താൽ എന്റെ മനസ്സ് ഏതൊ അൽഭുത ലോകത്തേയ്ക്ക് പറന്നു പോയ്ക്കൊണ്ടിരിക്കുന്നു, അവഗണനയുടെയും,പരിഹാസത്തിന്റെയും ഇടയിൽ എന്നെ പോലൊരുവൾക്ക് സന്തോഷിക്കാൻ കേവലം നല്ലൊരു വാക്കു മതിയായിരുന്നു, ഇത് അതിനെക്കാളൊക്കെ എത്രയൊ അധികമാണു,, ഇപ്പോൾ ഞാൻ ഓർക്കുന്നു!! ക്ലാസിൽ പലപ്പോഴും അവന്റെ നോട്ടം എനിക്കു നേർ വന്നിട്ടുണ്ട്,പക്ഷെ സ്വപ്നം കാണാൻ പോലും അവകാശമില്ലാത്ത ഞാൻ അതിനെ മറ്റൊരു രീതിയിലാണു കണ്ടിരുന്നത്..ബെഞ്ചിൽ എനിക്കൊപ്പം ഇരിക്കുന്ന സുന്ദരി ലക്ഷ്മിയിലേക്കാണു അവൻ നോട്ടമയക്കുന്നത് എന്നാണു ഞാൻ കരുതിയിട്ടുള്ളത്,,പക്ഷെ അവനു അതെന്നോടു പറയാമായിരുന്നില്ലെ¿ അവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, ന്യൂനതയിൽ നിന്നുള്ള എന്റെ പെരുമാറ്റം ഞാൻ തന്നെ എന്നെ ഏറെ തനിച്ചാക്കിയിരിക്കുന്നു,,അങ്ങനെ ചിന്തയിൽ നിന്നും ചിന്തകളിലേയ്ക്ക് എന്റെ മനസ്സ് മാറി മറിയുകയാണു, അന്ന് ആദ്യമായി ക്ലാസിൽ മാഷ് വന്നതൊ,പറഞ്ഞതൊ ഒന്നും ഞാൻ അറിഞ്ഞില്ല,,നിറങ്ങളില്ലാത്ത ലോകത്തു നിന്നും നിറങ്ങളാൽ അൽഭുതം തീർത്ത ഒരു മായാ ലോകത്തിലായിരുന്നു ഞാൻ,അവിടെ എന്റെ സ്വപ്നങ്ങൾ പൂത്തു തുടങ്ങുകയായിരുന്നു,ഞാൻ പതിയെ ജീവിച്ചു തുടങ്ങുകയായിരുന്നു...ഇന്റർവെല്ലിന്റെ മണിയടി നാദം പൊടുന്നനെ എന്റെ ചിന്തകളെ മുറിച്ചു,,ഞാൻ മെല്ലെ മനുവിലേയ്ക്ക് കണ്ണുകളെ അയച്ചു,കൂട്ടുകാരോട് സംസാരിച്ചു കൊണ്ടിരുന്ന അവന്റെ നോട്ടം ചാട്ടുളി പോലെ എന്റെ നെഞ്ചിലേയ്ക്ക് തറച്ചു ,ഹൊ!! ഞാൻ മുഖം തിരിച്ചു കളഞ്ഞു,നാണത്താൽ ഞാൻ ആകെ ചൂളിപ്പോയി,,പിടിച്ചു നിൽക്കാനാകാതെ വീണ്ടും ഞാൻ അവനെ നോക്കി,അവിടെ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൻ നിൽക്കുന്നുണ്ടായിരുന്നു,,സന്തോഷത്തിന്റെ നിമിഷങ്ങൾ,,എന്നിൽ ഞാൻ അറിയാതെ ഒരു പെണ്ണിന്റെ ഭാവ മാറ്റങ്ങൾ തുടങ്ങുകയായിരുന്നു, നാണവും,സ്നേഹവും,പ്രണയവും,കാമവും പതയുന്ന പെണ്ണ്.........തുടരും
                                             
                                           #belgazi
കറുമ്പി:- ( ഭാഗം - 3 )

             ഉച്ച ഭക്ഷണത്തിനായി കോളേജ് പിരിഞ്ഞു,,മനു എന്റെ അരികിലേയ്ക്ക് വന്നു, നീന ഭക്ഷണം വീട്ടീന്നു കൊണ്ടു വരികയാ പതിവ് അല്ലെ? ഞാൻ അതെ എന്ന്  മൂളി, കോളേജിലെ ഏറെ പേരും കാന്റീനിൽ പോയി കഴിക്കാറാണു പതിവ്, മനുവും അങ്ങനെയാണു,എനിക്കാണെങ്കിൽ അതു കഴിച്ചാൽ ഇറങ്ങത്തില്ല,,നീന ഇന്നു നമുക്ക് കാന്റീനിൽ പോയി കഴിക്കാം,എന്താ? ഞാൻ പറഞ്ഞു, അയ്യൊ, ഞാനെങ്ങും വരുന്നില്ല,എനിക്കതൊന്നും ഇഷ്ടല്ല, മനു പോയ് കഴിച്ചോളൂ,,എന്റെ വാക്കുകൾ അവനെ വേദനിപ്പിച്ചൊ എന്തൊ, അവൻ പറഞ്ഞു, അതെന്താ നീന, എന്റെ കൂടെ വരുന്നത് ഇഷ്ടമല്ല എന്നാണൊ? അതൊ ആളുകൾക്കിടയിൽ വരുന്നത് നീനയ്ക്ക് ഇഷ്ടമല്ല എന്നാണൊ¿ ഹെയ് അങ്ങനെയല്ല, എന്റെ സ്വരത്തിനു നേരിയ പതർച്ച,,വീണ്ടും അവന്റെ ചോദ്യം, പിന്നെ എങ്ങനെയാണു?  അത്, അത് പിന്നെ....എന്റെ ശബ്ദം മുറിഞ്ഞു..വാ നീന, ഞാനല്ലെ വിളിക്കുന്നെ, എനിക്കു വേണ്ടി വന്നൂടെ? പിന്നെയും അവനെ എതിർത്തു നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല, അവൻ നടന്നു തുടങ്ങി,അവനു പിറകിൽ യാന്ത്രികമായ് ഞാനും,,,കാന്റീനിൽ നല്ല തിരക്കായിരുന്നു, ആകെ ബഹളമയം, മനുവിന്റെ കൂടെ എന്നെ കണ്ടതും ഒരു അൽഭുത ജീവിയെ കണ്ടതു പോലെ എല്ലാ കണ്ണുകളും എന്നിലേയ്ക്ക് പതിഞ്ഞു,,സംസാര ശേഷി നഷ്ടപ്പെട്ടവരെ പോലെ ആകെ മൌനം,,എന്റെ കാലുകൾ വിറയ്ക്കാൻ തുടങ്ങി,,എന്റെ പരുങ്ങൽ കണ്ട മനു എന്റെ കയ്യിൽ പിടിച്ചു മുന്നോട്ടു നടന്നു, അവിടെ മൂലയിൽ ഒരു ടേബിൾ കാലിയുണ്ട്,,വരൂ നീന, നമുക്ക് അവിടെ ഇരിക്കാം അവന്റെ ഉറച്ച സ്വരം, അവന്റെ കൈകളിലെ ചൂട് എന്റെ ഭയം കുറച്ചുവൊ, ഒരു പാവ കണക്കെ അവന്റെ കൂടെ ഞാൻ നടന്നു,, നീനയ്ക്ക് കഴിക്കാൻ എന്താ വേണ്ടത്¿  ടേബിളിൽ തല കുനിച്ചു നോക്കിയിരിക്കുന്ന എന്നോടായി അവൻ ചോദിച്ചു,, പെട്ടെന്ന് ഞെട്ടി അവനെ നോക്കി, തൊണ്ട വരളുന്നു, വാക്കുകൾ പുറത്തോട്ട് വരുന്നില്ല, ഈ നിമിഷം മരിച്ചു പോകുമൊ എന്നു പോലും ഭയന്ന നിമിഷം,,,എനിക്ക്, എനിക്ക് കുറച്ചു വെള്ളം,, ഹ ഹ,, വെള്ളം കുടിക്കാനാണൊ ഇവിടെ വന്നെ, ഒരു കളിയാക്കിയ പോലെ അവന്റെ ചോദ്യം, ടേബിളിൽ കിടന്ന പാത്രത്തിൽ നിന്നും ഒരു ഗ്ലാസിലേയ്ക്ക് വെള്ളം പകർന്ന് അവൻ എനിക്ക് നേരെ നീട്ടി തുടർന്നു, നീന എന്തിനാണു ഇങ്ങനെ ഭയക്കുന്നത്¿ ആരെയാണു നീന ഭയക്കുന്നത്?  ഇവിടെ എല്ലാരും നിന്നെ പോലെ മനുഷ്യരാണു, ആരും നിന്നെ പിടിച്ചു തിന്നത്തൊന്നുമില്ല,,പിന്നെ, നിന്റെ പ്രോബ്ലം എനിക്ക് മനസ്സിലായി, നിന്റെയുള്ളിൽ അപകർശതാ ബോധമാണു, അതു നിന്നെ മറ്റുള്ളവരിൽ നിന്നും ദൂരെയാക്കിയിരിക്കുന്നു,,,അവൻ തുടരുന്നതിനിടയിൽ സപ്ലയർ വന്നു, ഇവിടെ എന്താ കഴിക്കാൻ വേണ്ടത്¿ മനു അയാളിലേയ്ക്ക് തിരിഞ്ഞു,, രണ്ട് ചിക്കൻ ബിരിയാണി എടുത്തോളൂ,, തിരിഞ്ഞു നടക്കാൻ തുടങ്ങിയ അയാളോടായി അവൻ വീണ്ടും പറഞ്ഞു, രണ്ട് പൈനാപ്പിൾ ജ്യൂസൂടി എടുത്തോളൂ...ഞാൻ അവനെ നോക്കിയിരിക്കുകയായിരുന്നു, അവൻ എന്നിലേയ്ക്ക് തിരിഞ്ഞു തുടർന്നു,, നീനയ്ക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടൊ¿ ഞാൻ അതെ എന്നു തലയനക്കി,, നീന, ഈ ലോകം ഒതുങ്ങി കൂടുന്നവർക്ക് ഉള്ളതല്ല, നമ്മുടെ ശരികളിലേയ്ക്ക് ഉയർന്നു പറക്കുന്നവനുള്ളതാണു,,ആത്മവിശ്വാസത്തിന്റെ വീര്യമൂറിയ വാക്കുകൾ അവന്റെ വായിൽ നിന്നും മുത്തു കണക്കെ പൊഴിഞ്ഞു വീഴുകയായിരുന്നു,,ഒരു കുട്ടിയെ പോലെ അൽഭുതത്തോടെ ഞാൻ അവന്റെ വാക്കുകൾ ശ്രവിച്ചു കൊണ്ടിരുന്നു,,,നീന, അതു കൊണ്ട് മറ്റുള്ളവർ എന്തു പറയുന്നുവൊ അതു നീ കേൾക്കേണ്ട, നിനക്കെന്തു തോന്നുന്നുവൊ അതു ചെയ്യുക,,ടേബിളിൽ വെച്ച ആവി പറക്കുന്ന ബിരിയാണി എനിക്കു നേരെ തള്ളി അവൻ പറഞ്ഞു, ഉം. കഴിക്ക്...ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ അനുസരിച്ചു,,ഇതാ, ആദ്യമായി ഒരു മനുഷ്യ ജീവി എന്നോട് ഉള്ളു തുറന്നു സംസാരിക്കുന്നു, എന്റെ കൂടെ സമയം ചിലവഴിക്കുന്നു,,എന്റെ പ്രശ്നങ്ങളെ അറിയാൻ ശ്രമിക്കുന്നു,,,ആദ്യ ഉരുള വായിലേയ്ക്കു വെക്കുമ്പോഴേയ്ക്കും എന്റെ കണ്ണുകൾ നിറഞ്ഞൊലിക്കാൻ തുടങ്ങിയിരുന്നു,,,അതെ!! സന്തോഷത്തിന്റെ കണ്ണുനീർ.......തുടരും
       
                                          #belgazi
കറുമ്പി:- ( ഭാഗം-4)

         അവൻ കാണാതിരിക്കാൻ മുഖം കുനിച്ച് ഒരു കയ്യാൽ ഞാൻ കണ്ണീർ തുടച്ചു,,നീന കഴിക്കുന്നില്ലെ¿ അവന്റെ ചോദ്യം,,ഉം, എന്നു മൂളിക്കൊണ്ട് അവനെ കാണിക്കാനെന്നോണം ഞാൻ ഒരു ഉരുള കൂടി കഴിച്ചു,,കുറച്ചു നേരത്തേയ്ക്ക് മൌനം തളം കെട്ടി കിടന്നു,,ടേബിളിൽ ഉണ്ടായിരുന്ന ജ്യൂസ് എനിക്കു നേരെ നീട്ടി പറഞ്ഞു, ഇതാ, ജ്യൂസ് കുടിക്ക്,കഴിക്കുന്നതിനിടയിൽ ഞാൻ അതു വാങ്ങി, തണുത്ത ജ്യൂസ് അകത്തു ചെന്നപ്പോൾ വല്ലാത്ത കുളിർമ തോന്നി, എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ അവൻ എന്നോടായി പറഞ്ഞു, നീനയ്ക്കു മതിയായെങ്കിൽ എഴുന്നേറ്റോളൂ, അവനു പിറകെ ഞാനും എഴുന്നേറ്റു, കൈ കഴുകി വരുമ്പോഴേയ്ക്കും അവൻ ബില്ലു കൊടുത്ത് ടിഷ്യൂ കൊണ്ട് കൈ തുടക്കുകയായിരുന്നു, പരുങ്ങിയുള്ള എന്റെ വരവു കണ്ട് അവൻ ചെറുതായി ചിരിച്ചു,ഞാൻ ചൂളിപ്പോയി,,, കാന്റീനിൽ നിന്നു പുറത്തേയ്ക്ക് നടക്കവെ പിറകിൽ നിന്നും ആരോ!!! കറിച്ചട്ടീീീ...കറിച്ചട്ടി എന്താ പുറത്തോട്ടൊക്കെ ഇറങ്ങാൻ തുടങ്ങിയൊ,പതിവില്ലാതെ കാന്റീനിലൊക്കെ,,,അടുത്ത ക്ലാസിലെ വിഷ്ണു ആയിരുന്നു അത്,,അവനെപ്പോഴും ഉള്ളതാണു എന്നെ കാണുമ്പോൾ ഒരു ചൊറിച്ചിൽ,,ആ ആൾക്കൂട്ടത്തിൽ തൊലിയുരിഞ്ഞു പോകുന്ന പോലെ തോന്നി,,,അവന്റെ ചോദ്യം കേട്ടതും എനിക്കു മുന്നെ നടന്ന മനു വെട്ടിത്തിരിഞ്ഞു, അവന്റെ നേരെ നടന്നു,,വേണ്ട എന്ന് അവനെ വിലക്കണമെന്നു തോന്നി എനിക്ക്, പക്ഷെ വാക്കുകൾ പുറത്തേയ്ക്കു വന്നില്ല,,അവന്റെ അരികിലെത്തിയ മനു അവന്റെ ഷർട്ടിന്റെ കോളറിൻ മേൽ കടന്നു പിടിച്ചു,, എല്ലാവരുടെയും കണ്ണുകൾ അവരിലേയ്ക്കു തിരിഞ്ഞു,,അവനെ പിറകിലോട്ട് തള്ളി നീക്കിക്കൊണ്ട് മനുവിന്റെ ഉറച്ച സ്വരം,,എന്താടാ വിഷ്ണു, തന്റെ തന്തയുടെ വകയാണോടാ കോളേജ് കാന്റീൻ¿ മനുവിന്റെ കടന്നു പിടുത്തത്തിൽ വിഷ്ണു തെല്ലൊന്ന് ഭയന്നു,,ഭയം മറച്ച് അവൻ ചോദിച്ചു,, അതിനു നിനക്കെന്തിനാ ചൊറിയുന്നെ, ഞാൻ അവളോടല്ലെ ചോദിച്ചത്,നീ കോളറീന്നു വിട്,,രംഗം വശളാവുന്നത് കണ്ട് ഞാൻ ആകെ പേടിച്ചു,എനിക്ക് വേണ്ടി  ആവശ്യമില്ലാത്ത പ്രശ്നങ്ങളിൽ ചെന്ന് ചാടുകയാണു അവൻ,, വിഷ്ണുവിന്റെ മേലുള്ള പിടുത്തം ഒന്നു കൂടി മുറുക്കി അവൻ  പറഞ്ഞു,അവളോടു ചോദിക്കാൻ നീ ആരുവാ, അവൾ നിന്റെ വീട്ടു വേലക്കാരിയാന്നു കരുതിയൊടാ നീ,,ഇതും പറഞ്ഞ് മനു അവനെ ദൂരേയ്ക്ക് തള്ളി തെറിപ്പിച്ചു,,ദേശ്യം കൊണ്ട് അവന്റെ മുഖം ചുവന്നിരുന്നു,,നിറഞ്ഞ രോഷത്തോടെ അവൻ പറഞ്ഞു, കുറെ കാലമായി കേൾക്കുന്നു, തനിക്കൊക്കെ ചൊറിയുന്നുണ്ടേൽ വീട്ടിൽ തള്ളയ്ക്ക് പോയി ചൊറിഞ്ഞു കൊടുക്ക്,അല്ലാതെ ഈ പാവം പിടിച്ച പെണ്ണിനു മേൽ അല്ല കുതിര കയറേണ്ടത്,,പിറകിൽ തല കുനിച്ചു കരഞ്ഞു തുടങ്ങുകയായിരുന്ന എന്റെ നേർക്ക് വന്ന് എന്റെ കയ്യിൽ പിടിച്ച് അവൻ ആൾക്കൂട്ടത്തിനു നടുവിലേയ്ക്ക് വന്നു,,, ദെ, ഇവളില്ലെ ഈ നീന,,ഇവളും ഒരു മനുഷ്യ ജന്മമാണു, നിങ്ങളെ പോലൊക്കെ മജ്ജയും,മാംസവുമുള്ള മനുഷ്യ ജീവി,തൊലി വെളുപ്പില്ലാത്തതിന്റെ പേരിൽ നിങ്ങളൊക്കെ കൂടി ഈ പാവത്തിനെ കുറെ കാലമായി വേട്ടയാടുന്നു,,ഇനി മതി, ഇവൾക്കും ഇവിടെ ജീവിക്കണം,അല്ല, ജീവിക്കും...തൊലി വെളുപ്പിന്റെ പേരിൽ നിങ്ങൾ അഹങ്കരിച്ചൊ,,പക്ഷെ!! ഇനി ഇവൾക്കു മേൽ ആരുടെയെങ്കിലും പരിഹാസം നിറഞ്ഞ ദുഷിച്ച ദൃഷ്ടി പതിഞ്ഞാൽ!!!കൊന്നു കളയും പട്ടികളെ...അവൻ കിതയ്ക്കുകയായിരുന്നു,അവന്റെ ഭാവം കണ്ട് എനിക്ക് പോലും ഭയം തോന്നി,,ഇതു വരെ അവനെ ഇങ്ങനെ കണ്ടിട്ടില്ല,,ചുറ്റിലും കൂടി നിന്നവരിലൊക്കെ ആകെ ഒരു അമ്പരപ്പ്,നിശബ്ദത...ഇളകിയ ബട്ടൻസ് നേരെയാക്കി കൊണ്ട് വിഷ്ണു ആൾക്കൂട്ടത്തിനിടയിലേയ്ക്ക് ഊളിയിട്ടു,,ബഹളം കേട്ടു ഓടിയെത്തിയ അദ്ധ്യാപകർ കൂടി നിന്നവരെ മാറ്റി,,എന്റെ മനസ്സ് സന്തോഷത്താൽ ഇളകി മറിഞ്ഞു,,കരുത്തനായ ഒരു പുരുഷന്റെ കൂടെ ആദ്യമായി അഭിമാനത്തോടെ ഞാൻ തല ഉയർത്തി നിന്നു,,,,ആളുകൾക്കിടയിലൂടെ ഒരു നായകനെ പോലെ അവൻ എന്റെ കൈ പിടിച്ചു മുന്നോട്ടു നടന്നു.......തുടരും

                                          #belgazi
കറുമ്പി:-(ഭാഗം-5)

           അവന്റെ കൂടെ കൈ പിടിച്ചു നടക്കുമ്പോൾ ഈ ലോകം കീഴടക്കിയവളെ പോലെയായിരുന്നു ഞാൻ,ഇത്രയും കാലം ഞാൻ അനുഭവിച്ച വേദനകൾക്ക് അറുതി വന്നിരിക്കുന്നു,ഈ നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്നു വരെ ഞാൻ ചിന്തിച്ചു, വേണ്ട, അപ്പോൾ എനിക്ക് എന്റെ മനുവിനെ നഷ്ടമാകില്ലെ,,അന്ന് വൈകുന്നേരം മനു ബൈ പറഞ്ഞു പോകുമ്പോൾ മനസ്സിൽ വല്ലാത്ത നീറ്റൽ,ഒരൊറ്റ ദിനം കൊണ്ട് ഒരായുഷ്കാലം മുഴുവൻ ഒരുമിച്ചു ജീവിച്ചവരെ പോലെയായിരുന്നു എനിക്ക്,,,എങ്കിലും ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെ ഞാൻ പെട്ടെന്നു തന്നെ വീട്ടിലേയ്ക്ക് എത്തി, ഇതു വരെ ഇല്ലാത്ത ഉൽസാഹമായിരുന്നു എനിക്ക്,ഓടി നടന്ന് എല്ലാ പണികളും തീർത്തു,,പതിവില്ലാത്ത എന്റെ സന്തോഷം കണ്ട് അമ്മ ചോദിച്ചു, എന്തു പറ്റി എന്റെ കറുമ്പിക്ക്¿ ഇന്ന് വല്ലാതെ സന്തോഷത്തിലാണല്ലൊ,,അമ്മ അങ്ങനെയാണു,അച്ചനില്ലാത്ത വിഷമം എന്നെ അറിയിക്കാതെ വളർത്താൻ എന്നെ സ്നേഹിച്ചു കൊന്നിട്ടുണ്ട്,,സ്നേഹം കൂടുമ്പോൾ അമ്മ എന്നെ കറുമ്പി എന്നാണു വിളിക്കാർ, അമ്മയുടെ ആ വിളി എനിക്ക് വല്ലാതെ ഇഷ്ടവും ആയിരുന്നു,,അമ്മയുടെ ചോദ്യത്തിനു മുന്നിൽ ചൂളിപ്പോയ ഞാൻ നാണത്താൽ ചിരിച്ചു,, എന്നിട്ട് അമ്മയെ പിറകിലൂടെ ചേർത്ത് പിടിച്ചു കഴുത്തിൽ മുഖം അമർത്തി,,അതേയ്,ഇന്നു ഞാൻ ഇത്തിരി സന്തോഷത്തിലാ,.എന്തെ, എനിക്കു സന്തോഷിച്ചൂടെ? ഈ തള്ളയ്ക്ക് കുശുമ്പാ,,.എടീ, എന്റെ തോളീന്നു വിടെടീ . ഞാനിപ്പൊ വീഴും,,ഞാൻ അമ്മയുടെ തോളിൽ നിന്നും കൈ എടുത്തു അമ്മയ്ക്ക് മുന്നിലേയ്ക്ക് വന്നു മുഖത്തേയ്ക്ക് നോക്കി,.അമ്മ പിണക്കത്തോടെ മുഖം തിരിച്ചു,.എന്തേലും കാര്യം സാധിക്കാൻ അമ്മയുടെ സ്ഥിരം അടവാണിത്, ഞാൻ അമ്മയുടെ മുഖം പിടിച്ചു എന്റെ നേർക്ക് തിരിച്ചു,അപ്പൊഴേയ്ക്കും പിണങ്ങിയൊ,,.അത് ഒരു വല്ല്യ സംഭവാണു, ഞാൻ പറയാം, പക്ഷെ അമ്മ എന്നെ വഴക്ക് പറയരുത്,,എന്റെ കയ്യിലടിച്ചു വാക്കു താ.,, അമ്മയുടെ മുഖത്തെ കനം തെല്ലു കുറഞ്ഞു,,ഉം,ശരി..വാക്കു തന്നിരിക്കുന്നു, കാര്യം അറിയാനുള്ള അമ്മയുടെ അടങ്ങാത്ത ജിജ്ഞാസയിൽ അമ്മ എന്റെ കയ്യിലടിച്ചു സത്യം ചെയ്തു,,ഞാൻ നടന്ന മുഴുവൻ കാര്യങ്ങളും അമ്മയ്ക്ക് മുന്നിൽ നിരത്തി,,എല്ലാം കേട്ടു കഴിഞ്ഞ അമ്മയുടെ മുഖത്ത് സങ്കടം നിഴലിച്ചു,അമ്മയുടെ ഭാവ മാറ്റം എന്നിൽ നിരാശ പടർത്തി,,ഞാൻ ചോദിച്ചു, എന്താ അമ്മെ, അമ്മയ്ക്ക് ഇഷ്ടമായില്ലെ? ഇഷ്ടമില്ലെങ്കിൽ വേണ്ട..ഞാൻ അത് മറന്നു കൊള്ളാം,,അമ്മയ്ക്കു മുന്നിൽ ഒരു കുറ്റവാളിയെ പോലെ ഞാൻ തല കുനിച്ചു നിന്നു,,നിമിഷങ്ങളുടെ മൌനത്തിനു ശേഷം അമ്മ ചിന്തയിൽ നിന്നുണർന്നു,എന്നെ മാറോട് ചേർത്തു പിടിച്ചു മുടിയിഴകളിൽ പതിയെ തലോടി,അതല്ല മോളെ,,എന്റെ കുട്ടീടെ സന്തോഷം തന്നെയാ എന്റേം സന്തോഷം,പക്ഷെ!! ഇതൊന്നും നമുക്ക് പറഞ്ഞതല്ല മോളെ,അവരൊക്കെ വല്ല്യ വല്ല്യ ആൾക്കാരാണു,നമ്മുടെ കൊക്കിനു ഒതുങ്ങുന്നതെ നമ്മളു കൊത്താവൂ,ഇല്ലെങ്കിൽ ഇപ്പൊഴത്തെ ഒരു ചെറിയ സന്തോഷത്തിനു ജീവിതാവസാനം വരെ എന്റെ കുട്ടി കരയേണ്ടി വരും,അത് കാണാനുള്ള കരുത്ത് ഈ  അമ്മയ്ക്കില്ല മോളെ,,എന്റെ മോൾ ശരിക്കൊന്നാലോചിക്ക്,,എന്നിട്ട് മോൾടെ ഇഷ്ടം എന്താച്ചാ അതു പോലെ ചെയ്യ്, ഈറനണിഞ്ഞ കണ്ണുകൾ ഒപ്പിക്കൊണ്ട് അമ്മ അടുക്കളയിലേയ്ക്ക് നടന്നു,,അമ്മയുടെ വാക്കുകൾ എന്റെ നെഞ്ചിൽ ഒരു സ്ഫോടനം തന്നെ സൃഷ്ടിച്ചു,ഒരു ദിനം കൊണ്ട് ഞാൻ മനസ്സിൽ കെട്ടിപ്പൊക്കിയ സ്വപനങ്ങൾ ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞു,,ചിന്തകൾ എന്നെ തളർത്തിക്കൊണ്ടിരുന്നു,,പൊട്ടിക്കരഞ്ഞു ഞാൻ മുറിയിലേയ്ക്ക് ഓടിക്കയറി വാതിലടച്ചു, എനിക്ക് സങ്കടം സഹിക്കാനായില്ല,മുറിയുടെ മൂലയിൽ പൂർത്തിയാവാത്ത ചിത്രത്തിൽ സുന്ദരനായ യുവാവ് ചിരിക്കുന്നു,,ആ ചിത്രത്തിനിപ്പോൾ മനുവിന്റെ രൂപമാണു,അവൻ എന്നെ നോക്കി പുഞ്ചിരിക്കുകയാണു,,വേണ്ട!! കറുത്ത ലോകത്തെ വെളുത്ത സ്വപ്നങ്ങൾ എനിക്ക് വേണ്ട, ഒരു ഭ്രാന്തിയെ പോലെ ടേബിളിൽ കിടന്ന കറുത്ത ചായം തട്ടി തെറിപ്പിച്ചു, ആ ഛായം ഭിത്തിയിൽ തൂക്കിയ ചിത്രത്തിലൂടെ ഒലിച്ചിറങ്ങി.....തുടരും

                                     #belgazi
കറുമ്പി:- (ഭാഗം-6)

സമയം ഇഴഞ്ഞു നീങ്ങി,കരഞ്ഞ് കട്ടിലിൽ മുഖം ചേർത്തു കിടക്കുകയായിരുന്ന എന്റെ അടുക്കൽ അമ്മ വന്നിരുന്നു, പതിയെ മുടിയിൽ തലോടി,,അമ്മയുടെ കര സ്പർശം എനിക്ക് വല്ലാതെ ആശ്വാസം നൽകി,,ഭൂമിയിൽ ഒരു ദേവിയുണ്ടെങ്കിൽ അത് അമ്മയാണു, അവരുടെ തലോടലിൽ മാഞ്ഞു പോകാത്ത ഒരു സ്ങ്കടവും ഇന്നോളം ആർക്കുമില്ല,,ഒരു നെടുവീർപ്പിന്റെ ഇടവേളയ്ക്കു ശേഷം അമ്മ എന്നോട് പറഞ്ഞു,, വാ മോളെ, മുഖം കഴുകി നീ വല്ലതും കഴിക്ക്, നിന്റെ ഈ കിടപ്പ് കണ്ടിട്ട് അമ്മയ്ക്ക് സഹിക്കണില്ല,,എനിക്ക് വേണ്ടമ്മെ, ഞാൻ പിന്നെ കഴിച്ചോളാം,,എന്റെ തളർന്നു തൂങ്ങിയ വാക്കുകൾ അമ്മയെ സങ്കടപ്പെടുത്തിയതായി എനിക്കു തോന്നി,,കിടക്കയിൽ നിന്നും എഴുന്നേറ്റ് ഞാൻ പറഞ്ഞു,, അമ്മ വിശമിക്കേണ്ട,എനിക്ക് ഒന്നും ഇല്ല, പെട്ടെന്ന് ഒരു ദിനം ഇത്തിരി സ്നേഹം കിട്ടിയപ്പോൾ ഞാൻ വെറുതെ സ്വപ്നം കണ്ടു പോയി, ഞാൻ എന്നെ ഓർത്തില്ല, എന്റെ അമ്മയെ ഓർത്തില്ല,,എനിക്കൊന്നും വേണ്ടമ്മെ, എനിക്ക് എന്റെ അമ്മയെ മാത്രം മതി,,ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു,ഒലിച്ചിറങ്ങിയ കണ്ണു നീരൊപ്പി........
ആ രാത്രി എനിക്ക് ഉറക്കം വന്നില്ല,ചിന്തകൾ ഒന്നിനു പിറകെ ഒന്നായി എന്നെ കുത്തി നോവിച്ചു കൊണ്ടെ ഇരുന്നു,,കണ്ണടയ്ക്കുമ്പോൾ മുന്നിൽ മനുവിന്റെ രൂപം തെളിയുന്നു,,മായ്ക്കാൻ ശ്രമിച്ചിട്ടും മായാതെ അത് മനസ്സിനെ കീറി മുറിച്ചു കൊണ്ടേയിരിക്കുന്നു,,കറുത്ത ഇരുൾ ഭൂമിയെ മുഴുവനായും മൂടിയിരിക്കുന്നു,,രാവിന്റെ ഏതൊ യാമത്തിൽ ഞാൻ പോലും അറിയാതെ നിദ്ര എന്നെ വിഴുങ്ങി,,,,,
സൂര്യൻ ഇരുളിന്റെ തടവറ ഭേദിച്ചു പുറത്തു വന്നു,, തളർന്നുറങ്ങുകയായിരുന്ന എന്നെ അമ്മ വിളിച്ചെഴുന്നേൽപ്പിച്ചു,,സമയം ഏറെ വൈകിയതിനാൽ എല്ലാം പെട്ടെന്നു തന്നെ ഒരുക്കി, കോളേജിലേയ്ക്ക് പോകാൻ നേരം വെറുതെ കണ്ണാടിക്കു മുന്നിൽ ഒന്നു മുഖം കാട്ടി, അതിൽ ഒട്ടിച്ചു വച്ച പൊട്ട് എടുക്കാൻ നേരം എനിക്ക് മനുവിനെ ഓർമ്മ വന്നു,.വേണ്ട,എനിക്ക് ചാന്തും പൊട്ടും ഒന്നും വേണ്ട, ഞാൻ ആ പഴയ നീനയിലേയ്ക്ക് തിരിച്ചു പോകാൻ മനസ്സിനെ പടിപ്പിക്കുകയായിരുന്നു,സന്തോഷത്തിന്റെ ഓർമ്മകളെ നിങ്ങൾ എന്നിൽ മരിച്ചു കൊൾക,,,
ബസ്സിൽ പതിവു പോലെ എനിക്ക് പിറകിൽ ഉണ്ടായിരുന്നു മനു,നിറഞ്ഞ പുഞ്ചിരിയോടെ അവൻ എന്നെ സ്വീകരിച്ചു,ഞാനും മുഖത്ത് ചെറിയ ചിരി വരുത്തി തിരിഞ്ഞു നിന്നു, എന്റെ ഭാവ വ്യത്യാസം അവനിൽ ചോദ്യ ചിഹ്നം തീർത്തു, ,ബസ്സിൽ നിന്ന് ഇറങ്ങിയ ഉടനെ അവനാ ചോദ്യ ശരങ്ങൾ എന്നിലേയ്ക്ക് എയ്തു,,എന്തെ നീന,എന്തെ വല്ലാതിരിക്കുന്നെ? അവനോട് എന്തു പറയണം എന്നറിയാതെ ഞാൻ പകച്ചു നിന്നു,വാക്കുകൾക്കായി ശൂന്യതയിൽ തിരഞ്ഞു,അവനു നൽകാൻ എന്റെ കയ്യിൽ മറുപടി ഇല്ലായിരുന്നു,ഒരു വേള എല്ലാം അവനോട് തുറന്നു പറഞ്ഞാലൊ എന്ന് തോന്നി, വേണ്ട, അവൻ എന്തു വിചാരിക്കും,മറുപടി പറയാതെ ഞാൻ ധൃതിയിൽ നടന്നു,അവൻ എനിക്കു പിന്നാലെ വന്നു , നീന എന്താ ഒന്നും മിണ്ടാത്തെ? എന്താ പറ്റിയതെന്നു പറ,, ഇത്തവണ അവൻ എനിക്ക് അഭിമുഖമായി നിന്ന് കൈകൾ നീട്ടി എന്നെ തടഞ്ഞു നിർത്തി, നീന എന്താണെങ്കിലും പറഞ്ഞിട്ടു പോയാ മതി, നിന്നെ ആരേലും വല്ലതും പറഞ്ഞൊ? അതൊ ഇന്നലെ ഞാൻ തെറ്റായി എന്തെങ്കിലും....
എന്റെ മൗനം അവനെ വല്ലാതെ സങ്കടപ്പെടുത്തിയതു പോലെ, എന്റെ മനസ്സ് വല്ലാതെ പിടച്ചു, ഈശ്വരാ..ഞാൻ എന്താ പറയാ, ഇതെനിക്ക് താങ്ങാവുന്നതിലും അപ്പുറമാണു...ഞാൻ പറഞ്ഞു, മനു. എനിക്കൊന്നും ഇല്ല, മനു ഇപ്പോൾ ക്ലാസിലേയ്ക്ക് പോ,.ആൾക്കാരൊക്കെ നോക്കുന്നു..പ്ലീസ്...
ആൾക്കാരു കാണട്ടെ നീന, എന്തിനാണു നീ എന്നോട് ഇങ്ങനെ പെരുമാറുന്നെ? ഞാൻ എന്ത് തെറ്റാ നിന്നോട് ചെയ്തെ?
അവന്റെ ന്യായമായ ചോദ്യം എന്നെ പിടിച്ചുലച്ചു,,ഉള്ളിൽ തിളച്ചു മറിയുന്ന സങ്കടം ഒതുക്കി പിടിച്ച് ഞാൻ പറഞ്ഞു,, മനു ഒരു തെറ്റും ചെയ്തിട്ടില്ല, ,ക്ലാസിനു സമയമായി,എനിക്ക് പോണം,,ഞാൻ പോകുവാ...ഒരു വിധം പറഞ്ഞൊപ്പിച്ച് ഞാൻ അവനെ കടന്ന് ക്ലാസിനുള്ളിലേയ്ക്ക് നടന്നു കയറി....
നീനാ, നീനാ പോകല്ലെ,, പിറകിൽ നിന്നും ദൈന്യതയാലുള്ള അവന്റെ വിളി എന്റെ കാതുകളെ തുളച്ചു കടന്നു പോയി,,,ഒരു നിമിഷം ഓടിച്ചെന്ന്  അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയണം എന്നെനിക്ക് തോന്നി,,ഇല്ല, എനിക്കതിനു കഴിയില്ല,,ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ,സ്വയം ശപിച്ച്  ഞാൻ ബെഞ്ചിലേയ്ക്ക് നടന്നു...അപ്പൊഴും ദൈന്യത നിറഞ്ഞ കണ്ണുകളാൽ എന്നെ തന്നെ നോക്കി അവൻ ക്ലാസിനു പുറത്ത് വരാന്തയിൽ നിൽക്കുന്നുണ്ടായിരുന്നു......തുടരും

                                                          #belgazi

കറുമ്പി:-(ഭാഗം-7)

        എന്റെ മന്നസ്സ് കുറ്റഭാരത്താൽ പുകഞ്ഞു, ഞാനെന്തൊരു നീചയാണു, എനിക്ക് പിന്നാലെ കേണപേക്ഷിച്ചു വന്നിട്ടും സന്തോഷമുള്ള ഒരു വാക്കു പോലും പറയാതെ അവനെ ആട്ടിയോടിച്ചു,അതിനു മാത്രം അവൻ എന്തു തെറ്റാണു എന്നോട് ചെയ്തത്,,ഇപ്പോഴവൻ എന്തു മാത്രം വിഷമിക്കുന്നുണ്ടാകും,,എല്ലാം ഓർത്തപ്പോൾ എന്റെ മനസ്സു നീറി,ഹൃദയം പൊട്ടിപ്പോകുമൊ എന്നു പോലും ഭയന്നു, ഇല്ല, എനിക്കിത് സഹിക്കാനാവില്ല,എന്തെങ്കിലും ആകട്ടെ,എല്ലാം അവനോട് തുറന്നു പറയണം,ഞാൻ മനസ്സിൽ ഉറച്ചു,,ഒലിച്ചിറങ്ങിയ കണ്ണു നീരൊപ്പിക്കൊണ്ട് ഞാൻ അവന്റെ ബെഞ്ചിലേയ്ക്ക് നോക്കി,,അവനെ അവിടെങ്ങും കണ്ടില്ല,ക്ലാസെടുക്കാൻ ടീച്ചറു വന്നു, അവൻ ഇപ്പൊ വരുമായിരിക്കും എന്ന് ഞാൻ കരുതി,,സമയം കടന്നു പോയ്ക്കൊണ്ടിരുന്നു, മനുവിന്റെ ഓർമ്മകൾ മാത്രമായിരുന്നു എന്റെ മനസ്സിൽ,.അവനെ ഒരു നോക്ക് കാണുവാൻ എന്റെ കണ്ണുകൾ പിടച്ചു,,
   ക്ലാസ് പിരീഡുകൾ ഒന്നൊന്നായി കഴിയുന്നു, മനു വന്നില്ല, എന്റെ മനസ്സിൽ നിരാശ നീഴലിച്ചു....
ഉച്ച ഭക്ഷണത്തിനായി ക്ലാസ് പിരിഞ്ഞു,.ഉടനെ തന്നെ ഞാൻ പുറത്തേയ്ക്കിറങ്ങി,എന്റെ കണ്ണുകൾ അവനെ തേടുകയായിരുന്നു,,കോളജിന്റെ മുക്കിലും മൂലയിലും ഞാൻ അവനെ തേടി ഞാൻ നടന്നു,നിരാശയായിരുന്നു ഫലം,,എനിക്ക് അതിയായ സങ്കടം തോന്നി,ഞാൻ അവനോട് അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു,,നടന്നു നടന്ന് എന്റെ കാലുകൾ തളർന്നു തുടങ്ങിയിരുന്നു,ഒപ്പം മനസ്സും.,,വയ്യ, ഇനി തിരയാൻ ഒരിടവും ബാക്കിയില്ല,,.ഞാൻ ഒരിടത്ത് തളർന്നിരുന്നു,,, നീനാ!! പിറകിൽ നിന്നുള്ള വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി, അവിടെ എനിക്കു പിറകിൽ മനു നിൽക്കുന്നു,,,ഞാൻ പെട്ടെന്ന് എഴുന്നേറ്റു,,.മനു എവിടെയാ പോയത്? എന്തെ ക്ലാസിൽ വരാഞ്ഞെ¿ മനസ്സിൽ ഒരേ സമയം സങ്കടവും ദേശ്യവും കലർത്തി ഞാൻ അവനോട് ചോദിച്ചു,.
ഞാൻ എവിടെ പോയാലും നിനക്കെന്താ നീന,,നിനക്ക് നിന്റെ ഇഷ്ടങ്ങളല്ലെ,,എന്നെ ഇഷ്ടല്ലാത്തവർ എന്റെ കാര്യം തിരക്കേണ്ട,,അവന്റെ മുഖത്ത് ദേശ്യവും അമർഷവും ഞാൻ കണ്ടു,,,അവൻ തുടർന്നു, പക്ഷെ ഇപ്പൊ ഞാൻ വന്നത് ,എനിക്കറിയണം,എന്തു തെറ്റാ ഇതിനു മാത്രം ഞാൻ നിന്നോട് ചെയ്തത്? അത് പറഞ്ഞിട്ട് താൻ എവിടേക്കാന്നു വെച്ചാ പോയ്ക്കൊ, ഇല്ലെങ്കിൽ എനിക്ക് സമാധാനം കിട്ടില്ല,,അവൻ പറഞ്ഞു നിർത്തി. എന്റെ മറുപടിക്കായി കാത്തു,,,
ഒരു ചെറിയ മൌനത്തിനു ശേഷം ഞാൻ പറഞ്ഞു തുടങ്ങി,,,മനു ഒരു തെറ്റും ചെയ്തിട്ടില്ല,മനു എനിക്ക് സന്തോഷം മാത്രമെ തന്നിട്ടുള്ളു,,പക്ഷെ,എനിക്കറിയില്ല മനു, ചിലപ്പോൾ മനുവിനു എന്നോടുള്ള ഇഷ്ടം ഒരു സഹതാപത്തിൽ നിന്നും ഉണ്ടായതാവാം,എനിക്കത് ഉൾക്കൊള്ളാൻ പറ്റുന്നില്ല, പിന്നീട് അതെന്നെ ഒരുപാടു വേദനിപ്പിച്ചേക്കാം,അതെനിക്ക് സഹിക്കാൻ പറ്റില്ല,എനിക്കറിയാം മനുവിനെ,എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി കണ്ട മനുഷ്യൻ, അതു മനുവാണു,,ആ ഒരു ഇഷ്ടം എനിക്ക് മനുവിനോട് എന്നും ഉണ്ടാകും,,നമുക്കിതു വേണ്ട മനു,ഞാൻ കാരണം നിന്റെ സന്തോഷം കൂടി  ഇല്ലാതാകും,,
ഹും, പറഞ്ഞു തീർന്നൊ¿ അവനെന്റെ വാക്കുകൾക്കിടയിൽ കയറി,,,നീന. നീ പറയുന്നത് കേവലം നിന്റെ തോന്നലുകൾ മാത്രമാണു,,എന്റെ ഇഷ്ടം ഞാൻ പറഞ്ഞതാണു,പക്ഷെ നീ കരുതുന്നതു പോലെ അതൊരു സിംപതിയിൽ നിന്ന് ഉണ്ടായതല്ല,,ശരിക്കും എനിക്ക് നിന്നെ ഇഷ്ടമാണു, നീയെന്നെ ഇഷ്ടപ്പെടണം എന്നു ഞാൻ പറയില്ല,,നീ ശരിക്കും ആലോചിച്ച് ഒരു മറുപടി പറഞ്ഞാൽ മതി,,ഞാൻ കാത്തിരിക്കാം,,
യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ എന്റെ മുഖത്തു നോക്കി അവൻ അതു പറഞ്ഞപ്പോൾ ഞാൻ കണ്ടു, അവനിലെ മനുഷ്യനെ,,അവന്റെ ഉറച്ച വാക്കുകൾക്ക് മുന്നിൽ ഇനിയൊരു മറുപടി ഇല്ലാതെ ഞാൻ ഉഴറി,,,അറിയാതെ അവനു മുന്നിൽ ഞാൻ കീഴടങ്ങുകയായിരുന്നു....തുടരും

                                      #belgazi
കറുമ്പി:-(ഭാഗം-8)

         അന്ന് ഉച്ച തിരിഞ്ഞ് ഞങ്ങൾ ക്ലാസിൽ കയറില്ല,,ഒരുപാടു പറയാൻ ഉണ്ടായിരുന്നു എനിക്ക്,,അവനോടൊത്തുള്ള സംസാരത്തിനിടയിൽ  എന്റെ ഉച്ച ഭക്ഷണം പോലും ഞാൻ മറന്നു, തീരെ വിശപ്പു തോന്നുന്നില്ല, അവന്റെ സംസാരം എനിക്ക് അത്രയേറെ ഊർജ്ജം പകർന്നിരുന്നു,,ഞങ്ങൾ ഒരുമിച്ച് കോളജ് മൈതാനത്തിനടുത്തേയ്ക്ക് നടന്നു,,പലരുടെയും കണ്ണുകൾ അൽഭുതത്തോടെ ഞങ്ങളെ വീക്ഷിക്കുന്നതായി കണ്ടു,,വലിയ മൈതാനം, ചുറ്റിലും ഇടതൂർന്ന് വളർന്നു നിൽക്കുന്ന കാറ്റാടി മരങ്ങൾ,,അവയെ ലക്ഷ്യമാക്കി നടന്നു നീങ്ങി,,അവൻ എന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു, എനിക്കൊന്നും മനസ്സിലായില്ല,,എനിക്കിതെല്ലാം ഒരു സ്വപനമായിരുന്നു,വർണ്ണങ്ങൾ നിറഞ്ഞ മായാ ലോകത്തേയ്ക്ക് അവൻ എന്നെ കൈ പിടിച്ചു പറന്നുയരുന്നതായി എനിക്ക് തോന്നി,,,കാറ്റാടി മരങ്ങൾക്കിടയിലേയ്ക്ക് ഞങ്ങൾ നടന്നു കയറി,,,,നീന ഈ കാറ്റാടി മരങ്ങൾ കണ്ടൊ,,അവൻ എന്റെ ചിന്തയെ ഉണർത്തി,,.ഞാൻ 'ഉം', എന്നു മൂളി,,
ആയിരങ്ങളുടെ പ്രണയ കഥകൾ പറയാനുണ്ടാകും ഇവയ്ക്ക്,,പൂത്തുലഞ്ഞ പ്രണയങ്ങൾക്കും,,കൂപ്പു കുത്തിയ വിരഹങ്ങൾക്കും സാക്ഷിയാണു ഇവർ,,,അവൻ വാചാലനായി,,,
അവന്റെ വാക്കുകൾ ശ്രവിക്കുമ്പൊഴും,എന്റെ കണ്ണുകൾ അവന്റെ സുന്ദരമായ മുഖത്തേയ്ക്കായിരുന്നു,അവന്റെ രൂപം ഹൃദയത്തിലേയ്ക്ക് പ്രതിഷ്ടിക്കുകയായിരുന്നു ഞാൻ...
നീന!! അവന്റെ വിളികേട്ട് ഒരു സ്വപ്നത്തിൽ നിന്നെന്ന പോലെ ഞാൻ ഞെട്ടിയുണർന്നു,,,
നീ ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ല എന്നു തോന്നുന്നു,,നീ എന്താ ആലോജിക്കുന്നെ?
ഞാൻ, ഞാൻ മനുവിനെ നോക്കുകയായിരുന്നു,,നിന്റെ മുഖം എത്ര സുന്ദരമാണു,,ശരിക്കും നിലാവുദിച്ച പോലെ,,ഞാൻ ,മതി വരുവോളം ഒന്ന് കണ്ടോട്ടെ...
എന്റെ സംസാരം കേട്ട് അവൻ ചിരിച്ചു..,എന്നിട്ട് പറഞ്ഞു,, നീന, സൌന്ദര്യം എന്നത് ശരീരത്തിനല്ല,,യഥാർത്ത സൌന്ദര്യം,അതു മനസ്സിനാണു,,പക്ഷെ അതെല്ലാർക്കും കാണാൻ പറ്റില്ല,,നിന്നിലേയ്ക്ക് എന്നെ എത്തിച്ചത് വെളുത്തു തുടുത്ത നിന്റെ മനസ്സിന്റെ സൌന്ദര്യമാണു,,അങ്ങനെ നോക്കുമ്പൊ, ഈ ലോകത്തിലെ തന്നെ ഏറ്റവും സുന്ദരിയായ പെണ്ണ്  നീയല്ലെ നീന...അവൻ പറഞ്ഞു നിർത്തി,
അവന്റെ വാക്കുകൾ എന്നിൽ വല്ലാത്ത ആനന്ദം നൽകി,,,ഉള്ളു നിറഞ്ഞ സന്തോഷത്താൽ എന്റെ കണ്ണുകൾ നിറഞ്ഞു,,എന്നിലേയ്ക്ക് ഒരു ദൈവ ദൂതനെ പോലെ മനുവിനെ അയച്ച ദൈവത്തിനെ ഞാൻ സ്തുതിച്ചു...അവനെന്റെ കണ്ണുകൾ തുടച്ചു,
ഞങ്ങൾ ഉള്ളു തുറന്ന് ഒരുപാടു സംസാരിച്ചു,,പരസ്പരം പറഞ്ഞും അറിഞ്ഞും, അറിയാതെ ഒരുപാടടുത്തു,,ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ ധൃതിയിൽ ഓടി മറയുന്ന സമയം ഞങ്ങൾക്കിടയിൽ വില്ലനായി...
പിരിയാൻ നേരം അവൻ  എനിക്കു നൽകിയ പുഞ്ചിരി ഞാനെന്റെ ഹൃദയത്തിൽ പതിപ്പിച്ചു,,,
ഇപ്പോൾ ഞാൻ വരച്ചു തുടങ്ങി,ചുണ്ടിൽ മയക്കുന്ന പുഞ്ചിരിയുമായി നിൽക്കുന്ന എന്റെ  മനുവിനെ,,,
രാത്രി ഏറെ വൈകി വരച്ചു നിർത്തി, ഞാൻ ബെഡ്ഡിലേയ്ക്കു ചാഞ്ഞു,,കൈയ്യിലുടക്കിയ തലയിണയെ അവനെയെന്ന പോലെ വാരിപ്പുണർന്നു,,എന്നിൽ  വേലിയേറ്റങ്ങൾ നടക്കുകയായിരുന്നു,,
എനിക്കവനെ കാണണം,,ഈശ്വരാാ!! ഈ രാവൊന്നു പുലർന്നിരുന്നെങ്കിൽ....തുടരും

                                          #belgazi
കറുമ്പി :-(ഭാഗം-9)--------------------- പിന്നീട് അങ്ങോട്ടുള്ള ദിനങ്ങളൊക്കെയും സന്തോഷത്തിന്റെതായിരുന്നു,,എന്റെ ലോകം മനുവെന്ന മനുഷ്യനിൽ.  ഒതുങ്ങി കൂടുകയായിരുന്നു,,അവന്റെ കൂടെയുള്ള ഓരൊ നിമിഷവും എന്റെ ജീവിതത്തിനു പുതിയ മാനങ്ങൾ നൽകി,അവനെ കാണാത്ത ദിനങ്ങൾ മനസ്സിൽ ഒരുപാട് സങ്കടവും നൽകി,,അവന്റെ ഓർമ്മകളില്ലാത്ത ഒരു നിമിഷം പോലും എനിക്കുണ്ടായിരുന്നില്ല,,ദിനവും രാത്രി അവനെന്നെ ഫോണിൽ വിളിക്കും,ഒരുപാടു കാര്യങ്ങൾ പറയും,എന്തൊരു മനോഹരമായ ശബ്ദമാണു അവന്റേത്,,ഞാൻ ആ സ്വര മാധുരിയിൽ ലയിച്ചങ്ങനെ നിൽക്കും,,
സന്തോഷത്തിന്റെ ദിനങ്ങൾ ഒരുപാട് കടന്നു പോയി,,,
കോളേജ് ഇല്ലാത്ത ഒരു ദിവസം പെട്ടെന്ന് അവനെന്റെ വീട്ടിലേയ്ക്ക് വന്നു,,ഇതിനു മുൻപും അവൻ വീട്ടിലേയ്ക്ക് വന്നിട്ടുണ്ട്,അമ്മയ്ക്കും അവനെ ഒരുപാട് ഇഷ്ടമായിരുന്നു,,അവൻ ഞങ്ങളുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കും,ഒരുപാടു നേരം അമ്മയോട് സംസാരിക്കും,,പക്ഷെ ഇന്നു ഞാൻ അവൻ വരുമെന്ന് തീരെ പ്രതീക്ഷിച്ചില്ല,അതു കൊണ്ട് തന്നെ എന്റെ മുഖത്ത് ചെറിയ അൽഭുതം നിറഞ്ഞിരുന്നു,,,എന്റെ മുഖത്തെ പരുങ്ങൽ കണ്ടിട്ടാണൊ കയറിയ ഉടനെ അവന്റെ ചോദ്യം,,,:- എന്തെ നീന, ആകെ ഒരു വെപ്രാളം? ഞാൻ വന്നോണ്ടാണൊ,,,അവന്റെ പെട്ടെന്നുള്ള ചോദ്യത്തിൽ  ഞാൻ ആകെ വല്ലാതായിപ്പോയി ,,:- അയ്യൊ , അതല്ല,,ഞാൻ തീരെ പ്രതീക്ഷിച്ചില്ല,വരുവെന്ന് വിളിച്ചു പറഞ്ഞതും ഇല്ല...
:- അതൊരു സർപ്രൈസ് ആയിക്കോട്ടേന്ന് കരുതി,ഞാൻ വന്നത് ഇഷ്ടായില്ലെങ്കിൽ പോയ്ക്കൊള്ളാം,...
:- അയ്യൊ, അങ്ങനൊന്നും ഇല്ല,..വീടൊന്നും ശരിക്ക് വൃത്തിയാക്കിയിട്ടില്ല,ഒക്കെ അവിടെം,ഇവിടേം വലിച്ചു വാരി ഇട്ടിരിക്കയാ,അതോണ്ടാ...പറയുന്നതിനിടയിൽ നിലത്തു നിന്നും കടലാസു കഷണങ്ങളൊക്കെ ഞാൻ പെറുക്കി,,
:- ഹൊ, അതായിരുന്നൊ,,അതിനു ഞാൻ ഈ വീട് വാങ്ങാനൊന്നും വന്നതല്ലല്ലൊ.,,ഒരു കളിയാക്കിയ മട്ടിൽ അവൻ ചിരിച്ചു,,,
വാ, അകത്തോട്ടു വാ,,ഞാൻ അവനെ വീടിനുള്ളിലേയ്ക്ക് ക്ഷണിച്ചു,,,മനു ഇരിക്ക്, ഞാൻ കുടിക്കാൻ എന്തേലും എടുക്കട്ടെ,,എന്നും പറഞ്ഞ് അടുക്കളയിലേയ്ക്കു നടക്കാൻ ഒരുങ്ങി,,, അതൊന്നും വേണ്ട,,നിന്റെ ചിത്രങ്ങളൊക്കെ എവിടെയാ¿  ഞാൻ തിരിഞ്ഞു നിന്ന് എന്റെ മുറിയിലേയ്ക്ക് വിരൽ ചൂണ്ടി,,അപ്പോഴാണു എനിക്ക് ഓർമ്മ വന്നത്,അതിനുള്ളിൽ അവനു കൊടുക്കാൻ വേണ്ടി ഞാൻ വരച്ചു വെച്ച അവന്റെ ചിത്രമുണ്ടായിരുന്നു, അതും കാട്ടി ഞാൻ അവനെ അൽഭുതപ്പെടുത്താനിരുന്നതാണു,,ഇനീപ്പൊ ഒന്നും പറഞ്ഞിട്ട് കാര്യമില്ല,,എനിക്ക് ചെറിയ നിരാശ തോന്നി,,അവന്റെ കൂടെ മുറിയിലേയ്ക്ക് ഞാനും കയറി,,ഒരു അൽഭുത ലോകത്തേയ്ക്ക് എത്തിയ പോലെ അവന്റെ കണ്ണുകൾ ചുറ്റിലും പതിക്കുന്നത് ഞാൻ അറിഞ്ഞു,,അവൻ മേശപ്പുറത്ത് വരച്ചു വച്ചിരിക്കുന്ന ചിത്രങ്ങൾ ഓരോന്നായ് എടുത്തു നോക്കാൻ തുടങ്ങി,,എന്റെ ഓരൊ ചിത്രങ്ങളിലേയ്ക്ക് നോക്കുമ്പോഴും അവന്റെ കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു,ഒടുവിൽ അവന്റെ ചിത്രവും കയ്യിലെടുത്തു,,.നിറഞ്ഞ അൽഭുതത്തോടെ അവൻ എന്റെ നേരെ തിരിഞ്ഞു,,,ഹെ!! ഇതു ഞാനല്ലെ?  ഞാൻ തികഞ്ഞ അഭിമാനത്തോടെ അതെ എന്ന് മൂളി,,,ശരിക്കും എന്നെ പോലെ തന്നെ ഇരിക്കുന്നു,,താൻ ആളു കൊള്ളാലൊ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു,,,
എനിക്ക് വല്ലാതെ സന്തോഷം തോന്നി,എന്റെ അമ്മയല്ലാതെ വേറൊരാൾ ആദ്യായിട്ടാണു എന്റെ ചിത്രങ്ങൾ കാണുന്നതും,അഭിപ്രായം പറയുന്നതും,,,അൽഭുതം കൂറിയ അവന്റെ ചോദ്യത്തിനു ഞാൻ ഒരു നിറഞ്ഞ പുഞ്ചിരി പകരം നൽകി,,,അവൻ പിന്നെയും കുറെ ചിത്രങ്ങൾ എടുത്തു നോക്കി,,,ഹൊ!!! ഇതൊക്കെ നല്ല ഉഗ്രൻ സ്കെച്ചുകളാ,,താനൊരു സംഭവമാണല്ലെടൊ,,എന്തെ ഇതൊക്കെ ഇവിടെ ഒതുങ്ങിപ്പോകുന്നു¿ തനിക്കിതൊക്കെ വല്ല പ്രദർശനത്തിനും വച്ചൂടെ¿ ഇതൊക്കെ തന്റെ ഭാവി വരെ മാറ്റി മറിക്കാൻ പോന്നതാണു,...അവൻ എന്നെ ഒരുപാട് അഭിനന്ദിച്ചു,,പോകാൻ നേരം അവനെന്നോട് ചോദിച്ചു,,നീന, ഇതിൽ നിന്നും കുറച്ച് സ്കെച്ചുകൾ ഞാൻ എടുത്തോട്ടെ¿ നീനയ്ക്ക് ബുദ്ധിമുട്ടാകില്ലാലൊ?....ഹെയ്, മനുവിനു വേണ്ടത് എടുത്തോളൂ, ഞാൻ ഇതൊക്കെ ചുമ്മാ വരക്കുന്നതാ, ഇവിടെ ഇരുന്ന് വെർതെ പൊടി പിടിക്കാന്നല്ലാതെ,,.അവൻ അതിൽ നിന്നും കുറെ ചിത്രങ്ങൾ എടുത്തു പുറത്തിറങ്ങി,,, എന്നാൽ പിന്നെ ഞാൻ പോകാം,,അയ്യൊ, ഇവിടെ വരെ വന്നിട്ട് ഒരു ചായ പോലും കുടിക്കാതെ, അവന്റെ പിന്നാലെ മുറ്റത്തേയ്ക്ക് ഇറങ്ങി ഞാൻ പറഞ്ഞു,,,നടന്നു തുടങ്ങിയ അവൻ പെട്ടെന്ന് തിരിഞ്ഞു നിന്ന് എനിക്കരികിലേയ്ക്ക് വന്നു,,,പതിഞ്ഞ സ്വരത്താൽ പറഞ്ഞു,, അതൊന്നും വേണ്ട, തന്റെ ചിത്രങ്ങൾ കണ്ടതും എന്റെ മനസ്സു നിറഞ്ഞു,,,ഒരു ചെറിയ ഗ്യാപ്പിനു ശേഷം അവൻ എന്റെ കണ്ണുകളിലേയ്ക്ക് നോക്കി പറഞ്ഞു,,നീന,,ഇപ്പൊ എനിക്ക് നിന്നെയും ഇഷ്ടമാണു,.അതിലുപരി നിന്റെ ചിത്രങ്ങളും,,എല്ലാം ജീവനുള്ള ചിത്രങ്ങൾ,,,ഐ ലവ് യു നീന,റിയലി,ഐ ലവ് യു...അവൻ എന്നെ ചേർത്തു പിടിച്ച് എന്റെ നിറുകിൽ ചുംബിച്ചു,,,പിന്നെ ഒരു പുഞ്ചിരിയും സമ്മാനിച്ച്  തിരിഞ്ഞു നടന്നു,,,,തുടരും

                                      #belgazi

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്