#kissakal

എന്താടോ രാവിലെ തന്നെ മുഖത്തിനു ഒരു വൈക്ലബ്യം

ഒന്നുമില്ലിക്ക

എന്തായലും പറയടോ

ഇക്കാ ഡോക്റ്റർ പറഞ്ഞത്‌ രണ്ട്‌ പേർക്കും കുഴപ്പമോന്നുമില്ലന്ന് തന്നയല്ലേ. പിന്നെ എന്തിനാ എന്നെ മാത്രാം എല്ലാവരും ചേർന്ന്.  പറഞ്ഞു തീരും മുൻപേ അവളുടെ കണ്ണുനീർ ഭൂമിയിൽ പതിച്ചിരുന്നു.

അപ്പോൾ അതാണു സംഭവം. വിവാഹം കഴിഞ്ഞിട്ട്‌ ആറു വർഷമായി. രണ്ട്‌ പേർക്കും ഒരു കുഴപ്പവും കാണുന്നില്ലന്ന് തന്നെയാ ഡോക്റ്ററന്മാരും പറയുന്നത്‌. പിന്നെ ദൈവവും കൂടി കനിയണ്ടേ..

  ടീ പൊട്ടി പെണ്ണെ നമ്മൾക്ക്‌ രണ്ടും സ്നേഹിച്ച്‌ കൊതി തീർന്നിട്ടില്ലന്ന് പടച്ചവനു അറിയാം. അതാ നമ്മുട്‌ സ്നേഹം പങ്കിടിക്കാൻ ആരെയും പടച്ചവൻ സമ്മതിക്കാത്തത്‌. നീ വെറുതെ ഒരോന്ന് ചിന്തിച്ച്‌ കൂട്ടണ്ട.

ഇക്ക നിങ്ങൾക്ക്‌ ഒന്നുടെ കെട്ടിക്കുടെ . ചിലപ്പോൾ എന്റെ കുഴപ്പമാണെങ്കിലോ

  അത്‌ ഞാൻ നിന്നോട്‌ പറയാനിരുക്കുകയായിരുന്നു. നമ്മുടെ അറബ്‌ മാഷിന്റെ മോളെ ആലോചിച്ചാല്ലോ. നിനക്ക്‌ ജോലിക്ക്‌ ഒരു സഹായവും ആവും

ദേ കൊല്ലും ഞാൻ. ഞാൻ എന്റെ വിഷമത്തിന്റെ പുറത്ത്‌ എന്തെങ്കിലും തമാശ പറയുന്നത്‌ കാര്യാമായിട്ട്‌ എടുത്താൽ ഉണ്ടല്ലോ. 

ശ്ശെ തമാശയായിരുന്നു ഒരു നിമിഷം കൊണ്ട്‌ മനുഷ്യൻ എന്തെല്ലാം സ്വപ്നം കണ്ടു. നശിപ്പിച്ചില്ലെ നീ...

രാത്രി കൊഞ്ചി കൊണ്ട്‌ റൂമിലോട്ട്‌ വരുമല്ലോ. ഞാൻ ശരിയാക്കി തരാം.

അയ്യോ മോളെ ഇക്ക ഒരു തമാശ പറഞ്ഞതല്ലേ

  നിങ്ങളുടെ ഒരു തമാശ എല്ലാം എനിക്ക്‌ മനസ്സിലാകുന്നുണ്ട്‌. കണ്ണുരുട്ടി എന്നെ ഒന്ന് പേടിപ്പിച്ചിട്ട്‌ അവൾ അവിടെ നിന്നും പോയി..

  സംഭവം അവളുടെ കരച്ചിൽ മാറ്റാൻ പറഞ്ഞതാണങ്കിലും ഒരു കുഞ്ഞില്ലത്തതിന്റെ വിഷമം അവളെക്കാൾ നല്ലത്‌ പൊലെ എന്റെ കൽബിലുണ്ട്‌.. പക്ഷേ ആണായി പൊയത്‌ കൊണ്ട്‌ പുറത്ത്‌ കാണിക്കാൻ പറ്റില്ലല്ലോ. കൂട്ടുകാരുടെ മക്കൾ മദ്രസ്സയിൽ പൊകുന്നത്‌ കാണുമ്പോഴും, പെരുന്നാളിനു പുത്തനുടുപ്പിട്ട്‌ തക്ബീർ വീളികളുമായി പള്ളിയിലെക്ക്‌ വാപ്പിച്ചമാരുടെ വിരലീൽ തൂങ്ങി വരുന്നത്‌ കാണുമ്പോൾ, അവരുടെ കുഞ്ഞു വാശികൾക്ക്‌ മുന്നിൽ തൊറ്റു കൊടുത്തിട്ട്‌ അവൻ ആളോരു അഹങ്കാരിയാണെന്ന് പറയുന്നത്‌ കേൾക്കുമ്പോൾ, തകരുന്നത്‌ അവളുടെ മുന്നിൽ കല്ലാക്കി കൊണ്ട്‌ നടക്കുന്ന ആ ഹൃദയാമാണു...

     പിറ്റെന്ന് ലീവ്‌ തീർന്ന് തിരിച്ച്‌ പോകുന്നതിനു മുൻപായി കൂട്ടുകാർക്ക്‌ ആവശ്യമുള്ള കുറച്ച്‌ സാധനങ്ങൾ വാങ്ങിയിട്ട്‌ വീട്ടിലെത്തിയതും ഓൾ കരഞ്ഞു കൊണ്ട്‌ ഓടി വന്ന് കെട്ടിപ്പിടിച്ചതും ഒരുമിച്ചായിരുന്നു.. ഇക്കാ നമ്മൾ അവൾക്ക്‌ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. ഇക്കാ ഇങ്ങൾ ഒരു വാപ്പിയായി..

  അപ്പോൾ നീയ്യോ

ഞാൻ എന്റെയി പൊന്നിക്കാടെ കുഞ്ഞിന്റെ ഉമ്മിച്ചായും. അവളുടെ മുഖം സന്തോഷം കൊണ്ട്‌ ചുമന്നിരുന്നു..

അന്ന് രാത്രിയിൽ ഓളു നെഞ്ചോട്‌ ചേർന്ന് കിടന്നിട്ട്‌ പറഞ്ഞു ഇക്കാ ഈ പ്രാവശ്യം നിങ്ങൾ പൊകുമ്പോൾ എനിക്ക്‌ വലിയ വിശമമോന്നും ഇല്ലാട്ടോ. എനിക്ക്‌ ഇനി മിണ്ടാനും പറയാനും വഴക്കിടാനും എല്ലാം നമ്മുടെ വാവയില്ലേ.

ഇന്ന് ഒരു രാത്രി കൂടിയെ ഉള്ളു.നാളെ ഞാനങ്ങ്‌ പോകുവേ. എന്റെ അർത്തം വെച്ചുള്ള സംസാർത്തിനു നെറ്റിയിൽ ഒരുമ്മ തന്നിട്ട്‌ മോനെ മൂന്ന് മാസത്തെക്ക്‌ ശരീരം അനങ്ങരുതെന്ന ഡോകറ്റർ എടുത്ത്‌ പറഞ്ഞതാ.   അത്‌ കൊണ്ട്‌ എന്റെ മോൻ നല്ല കുട്ടിയായിട്ട്‌ വേഗം കിടന്ന് ഉറങ്ങു..

ടി എന്നാലും

ഞാൻ ഉമ്മായെ വിളിക്കണോ

എന്റെ പോന്നോ ഞാൻ എപ്പോഴെ ഉറങ്ങി..

......
   പൊകാൻ എല്ലാം റെഡിയായി, അവളോട്‌   യത്ര പറയാൻ വേണ്ടി നോക്കുമ്പോൾ കണ്ണു രണ്ടും നിറഞ്ഞ്‌ തുളുമ്പിയിരിക്കുന്നു. തല താഴ്ത്തി നിൽക്കുന്ന അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ട്‌ ഇറങ്ങുന്നതിനും മുൻപായി അവളോട്‌ പറഞ്ഞു, ഇനി കുറച്ച്‌  ക്ഷീണവും വേദനയുമോക്കെ വരും നിനക്ക്‌ വേണമെങ്കിൽ ഞാൻ ആ അറബ് മാഷിന്റെ മോളെ ഒരു സഹയത്തിനു

   ദേ കൊല്ലും ഞാൻ നിങ്ങളെ

വണ്ടി മുന്നോട്ട്‌ നീങ്ങിയപ്പോൾ ഗ്ലാസിലുടെ ഞാൻ കാണുന്നുണ്ടായിരുന്നു നിറഞ്ഞ്‌ തുളുമ്പിയ അവളുടെ കണ്ണുകളിലും ഒരു ഉമ്മിയായതിന്റെ സന്തോഷം....

Shanavasjalal

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്