തിരിച്ചറിവ് (144)

തിരിച്ചറിവ്..........😢😢

ഇക്കാ...... ഇങ്ങള്തെവിടാ....... ഒന്നു വേഗ० വരീ०........ ന്ക്ക് വല്ലാത്തൊരു തലവേദനയു० തളർച്ചയു०..... സഹിക്കാൻ പറ്റണില്ല ഇക്കാ..........എന്താന്നറീല കാലിലൊക്കേ ഒരു നീലക്കളറ് വന്ന്ക്ക്ണ്...

അതനക്ക് എപ്പളു० ഉണ്ടാവണല്ലേ റസീ....... അയ്നാണോ പ്പൊ യ്യ്ന്നേ വിളിച്ചേ..... അന്നോട് ഞാമ്പറഞ്ഞിട്ടില്ലേ ആവശ്യല്ലാത്ത കാര്യങ്ങക്ക് ഇങ്ങനെ വിളിക്കര്തെന്ന്...... നീയാ വേദനക്ക്ളള ഗുളികൊന്ന് എട്ത്ത് കുടിക്ക്....... അപ്പോ മാറിക്കോളു० തലവേദന ...........കാലിലെന്തേലു० കുത്ത്യേതാവു०....... ജ്ജാ കൊയമ്പെന്തേലു० ട്ത്ത് തേച്ചളാ......

അതൊക്കേ കുടിച്ച്...... ങ്ങട്ടു०.......... കൊറവില്ല...... കാലിനാണെങ്കി വേദന കൂടി............

പറഞ്ഞ് മുഴുവനാക്കു० മുൻപ് അൻവർ ഫോൺ കട്ട് ചെയ്തു......

തന്റേ കൂട്ടുകാരോടൊത്ത് വെളളമടിക്കുന്നതിനിടയിൽ അവന് മറ്റൊരു ചിന്തയു० ഉണ്ടായിരുന്നില്ല.........

എന്താടാ അന്റെ പെണ്ണിന് വേറേ പണിയൊന്നൂല്ലേ... ങ്ങനേ വിളിച്ചു ശല്ല്യപ്പെടുത്താൻ....... ഇത് പ്പൊ എത്രാമത്തെ തവണയാ.......... ഓളോട് പോയി പണി നോക്കാൻ പറയ്...........

അതല്ലെടാ എന്തോ കാര്യണ്ട്..... അല്ലെങ്കിൽ അവളിങ്ങനെ വിളിക്കൂലാ..... ഞാനെന്തായാലു० ഒന്നു പോയി നോക്കട്ടെ............ നീയാ ചാവിങ്ങ് തന്നേ....

അപ്പോഴേക്കും ചാവി മറ്റൊരുത്തൻ കൈയ്യിലാക്കിയിരുന്നു.....

ജ്ജ് പ്പോ അങ്ങനെ പോവണ്ട.... ഒരു ഭാര്യയേ സ്നേഹി...... ഇതു കഴിഞ്ഞിട്ടേ നമ്മള് പോണൊളളൂ.....

കൂട്ടുകാരുടേ നിർബന്ധത്തിന് വഴങ്ങി അവൻ വീണ്ടും കുടിയാര०ഭിച്ചു....... കള്ള് തലക്കു പിടിച്ചപ്പോൾ അവനെല്ലാ० മറന്നു....... തന്റേ ഭാര്യയേയു० മകളേയു० വീടിനെയുമെല്ലാ०......... ആ ലഹരിയിൽ അവനവിടത്തന്നേ കിടന്നു.......... പിന്നെ എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല......

ഇനി നീ വരികില്ലെന്നറിയാ०...............
മനസ്സിൽ കളവില്ലെന്നറിയാ०...............

ഫോൺ റി०ഗ് ചെയ്യുന്നത് കേട്ടാണ് അൻവർ മദ്യലഹരിയിൽ നിന്നു० ഉണർന്നത്........ സമയ० നോക്കിയപ്പോൾ 12 മണി കഴിഞ്ഞിരിക്കുന്നു.......  ലഹരി ഏകദേശം കെട്ടടങ്ങിയിരുന്നു...... അപ്പോഴാണ് താൻ വീട്ടിൽ പോയില്ലാന്നു० അവൾ വിളിച്ചിരുന്നു എന്ന കാര്യവു० അവനോർമ്മ വന്നത്.........

അവളായിരിക്കു० എന്നു കരുതി....... വേഗ० ഫോണെടുത്തു......

ഹലോ റസീ...... എങ്ങനെണ്ട് അന്റെ തലവേദന...... കൊറവുണ്ടോ മോളേ....... ഞാനിപ്പോ വരാട്ടോ...... മോളുറങ്ങീലേ..........
നീ വെഷമിക്കാതിരിക്ക്......നാളേ രാവിലെ തന്നെ നമുക്കു ഹോസ്പിറ്റലിൽ പോവാട്ടോ...... നീ വിളിച്ചപ്പോ ഞാനൽപ० തിരക്കിലായിരുന്നു.........

വിളിച്ചത് ആരാന്ന് പോലും നോക്കാതെ അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.......

അൻവറേ ഇത് റസിയല്ല.... ഓള്ടേ ആങ്ങളെയാണ്....... ഇനി നീയവളേ എവടി० കൊണ്ട് പോവേണ്ട ആവശ്യല്ല...... അവളിപ്പോ ഹോസ്പിറ്റലിൽ തന്നെയാ ഉള്ളേ...... പക്ഷേ മോർച്ചറിയിലാണെന്നു മാത്രം........ ജ്ജന്റേ തെരക്കൊക്കേ കയ്ഞ്ഞ്ട്ട് വന്നാ മതി........ പോസ്റ്റുമോർട്ട० കഴിഞ്ഞിട്ട് നാളേ രാവിലേ വീട്ടിലേക്കു കൊണ്ട് വരൊളളൂ........ അനക്ക് തെരക്കൊന്നു० ഇല്ലെങ്കിൽ നാളെ അവടേ ഉണ്ടായാ മതി......... ഭർത്താവിന്റേ സ്ഥാനത്തു നിന്ന് അതെങ്കിലു० ഇജ്ജ് ചെയ്യ്......... ജീവിച്ചിരിക്കുമ്പോ ഏതായാലും നീ അവളേ സ്നേഹിച്ചിട്ടില്ല........ അവൾക്കൊരുപാടിഷ്ടായിരുന്നില്ലേടാ നിന്നേ............. എന്നിട്ടു० നീ.............

അളളാ ഞാനെന്താ ഈ കേക്കണേ .........എന്താ ന്റ റസിക്ക് പറ്റ്യേ........ഞാനെന്തൊരു ദുഷ്ടനാണ്.അവള് പറീണത് പോലു० മുഴുവനായി കേൾക്കാൻ നിക്ക് തോന്നീലല്ലോ .........മരിക്കാൻ മാത്രം എന്താപ്പോ  ഉണ്ടായേ........

അവനാകേ തളരുന്ന പോലെ തോന്നി....... കൈയ്യു० കാലു० വിറച്ചിട്ട് ബൈക്കോടിക്കാനു० പറ്റണില്ല........ എങ്ങനൊക്കെയോ ഒരുവിധം ആശുപത്രിയിലെത്തി..........

അവിടെയെത്തിയപ്പോൾ എല്ലാരു० ഉണ്ട്...... കരഞ്ഞു കരഞ്ഞു തളർന്നിരിക്കുകയാണ്........ അവളുടെ ഉപ്പാടേ കൈയ്യിൽ തന്റേ മോളിരിക്കുന്നു....... ആ കുഞ്ഞു മുഖം വാടി തളർന്നിട്ടിണ്ട്..... കരഞ്ഞു കരഞ്ഞു കണ്ണൊക്കേ ചുവന്ന് വീർത്തിരിക്കുന്നു..........

എന്താണവൾക്ക് പറ്റിയതെന്ന് ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല........

ഞാൻ മോളെയെടുക്കാൻ തുനിഞ്ഞപ്പോൾ അതുവരെ ഒന്നും മിണ്ടാതെ നിന്ന അവളെ ബാപ്പ എന്റെ നേരേ തിരിഞ്ഞു...... അയാളുടെ സകല നിയന്ത്രണവു० തകരുകയായിരുന്നു..........

തൊടരുതെന്റേ കുട്ടിനേ........... ജ്ജെന്തൊരു മൻസനാടാ............ന്റെ കുട്ടി വിൾച്ചപ്പളു० അനക്കൊന്ന് വരാമ്പോലു० തോന്നീലല്ലോ...... കളളു० കുടിച്ച് തെണ്ടി നടക്ക്ണ അനക്കൊന്നു० സ്നേഹത്തിന്റീ० ബന്ധത്തിന്റീ० വെല അറീല്ലാ........

ഇപ്പോഴും അവളെങ്ങനേയാ മരിച്ചതെന്ന് ച്ച് മനസ്സിലായില്ല.....

അവളെ കാക്കുവാണ് പിന്നെ എല്ലാം പറഞ്ഞു തന്നത്........

വിറകെടുക്കാൻ പോയപ്പോ കാലിലെന്തോ കടിച്ചതാണ്..... കടിച്ചത് പാമ്പാണെന്നറിയുന്നത് ഹോസ്പിറ്റലിൽ വന്ന ശേഷമാണ്....... ഇവിടെ എത്തിയപ്പോഴേക്കും കാര്യങ്ങളൊക്കെ കൈവിട്ടുപോയിരുന്നു....... രണ്ടു മണിക്കൂർ മുമ്പ് എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെടാനുള്ള സാധ്യത ഉണ്ടായിരുന്നൂന്നാ ഡോക്ടർ പറഞ്ഞത്..........

ഇതെല്ലാം കേട്ടപ്പോ ന്റ റൂഹു० കൂടിയങ്ങ് എടുത്തിരുന്നെങ്കിലെന്ന് തോന്നി...... അവള് വിളിച്ചപ്പോ ഞാൻ ചെന്നിരുന്നെങ്കിൽ ന്റ റസിനേ നിക്ക് തിരിച്ചു കിട്ടുമായിരുന്നു..... ന്റേ ചീത്തകൂട്ടുകെട്ടു० മദ്യപാനവു० ഇന്നെനിക്കെന്റേ പ്രിയപ്പെട്ടവളെ നഷ്ടപ്പെടുത്തി........ ഇനിയെന്തിനാ ഞാൻ ജീവിക്കുന്നേ അളളാ.................

പോസ്റ്റുമോർട്ടത്തിനു ശേഷം തന്റേ പ്രിയപ്പെട്ടവളേയു० വഹിച്ചു കൊണ്ട് ആ०ബുലൻസ് വീട്ടിലേക്കു കുതിച്ചു.......

മയ്യത്ത് ഹാളിൽ കൊണ്ട് കിടത്തിയതു० അവളുടെ ഉമ്മ ഒാടി വന്നു അവളെ ചുംബന० കൊണ്ട് മൂടി...... അവർ വാവിട്ടു കരഞ്ഞു.......അവളെ പിടിച്ചു കുലുക്കി...

മോളേ എന്തിനാടീ........... നീ ഞങ്ങളെ വിട്ട് പോയേ....... ദാ നോക്കിയേ നിന്റേ മോള്..... നീയില്ലാതേ അവള് നിക്കൂലാന്നനക്കറീണതല്ലേ........ കേട്ടില്ലേടീ ഓള് കരീണത്...... കണ്ണ് തൊറക്ക് മോളേ........ അവരെയൊന്ന് സമാധാനിപ്പിക്കാൻ പോലു० എനിക്കായില്ല......

ആരൊക്കെയോ ചേർന്ന് അവരേ പിടിച്ചു മാറ്റി....... ആ മുഖത്തു അവസാനമായി ഒരു ചുംബനം നൽകാൻ മനസ്സ് വല്ലാതെ കൊതിച്ചു......

പക്ഷേ ഇനിയതിനുളള അവകാശം എനിക്കില്ല......... തൊട്ടാൽ വുളൂ മുറിയു० ......

താനൊരു അനാഥനാണെന്നറിഞ്ഞിട്ടു० അവളുടേ വീട്ടുകാരെല്ലാ० എതിർത്തിട്ടു० എന്നേ മാത്ര० മതി എന്നവളുടേ നിർബന്ധത്തിനു വഴങ്ങി എല്ലാവരും സമ്മതിക്കുകയായിരുന്നു.....

അവനൊരു അനാഥനാ മോളേ..... ഈ ബന്ധം ന്റ കുട്ടിക്കു വേണ്ടാന്ന് അവളേ ഉമ്മ പറഞ്ഞപ്പോൾ അവള് പറഞ്ഞൊരു വാക്കുണ്ട്......

ഉമ്മാ ആരൂ०ല്ലാത്തോണ്ട് ഇക്കാന്റെ സ്നേഹം മുഴുവനായി ച്ച് കിട്ടോലോന്ന്......

കല്ല്യാണത്തിന് ശേഷം ഈ കാര്യം പറഞ്ഞു അവളെപ്പോയു० ചിരിച്ചിരുന്നു. ഒരുപാട് ഇഷ്ടായിരുന്നു ന്നേ..... പക്ഷേ ആ സ്നഹത്തിന് പകര० ഒന്നു० തിരിച്ചു കൊടുക്കാനിക്കായില്ലല്ലോ റബ്ബേ........... നിക്കെപ്പോഴു० ന്റ സന്തോഷവു० കൂട്ടുകാരുമായിരുന്നു വലുത്......... അവളെ ഇതുവരെ മനസ്സറിഞ്ഞ് ഒന്നു സ്നേഹിക്കാൻ പോലു० എനിക്കായില്ലല്ലേ....... തന്റേ ഈ ചീത്ത സ്വഭാവം മാറ്റാൻ അവളെപ്പോയു० പറയുമായിരുന്നു..... പക്ഷേ ഞാനൊരിക്കലു० അതനുസരിക്കാൻ കൂട്ടാക്കിയില്ല... ന്റേ പ്രിയപ്പെട്ടവൾ നഷ്ടപ്പെടുന്നത് വരേ.....

മയ്യത്തെടുക്കാൻ സമയായി...... കാണേണ്ടവർ പെട്ടെന്നു കണ്ടു പോവണ०.......... പളളീലേ ഉസ്താദാണ്........

തന്റേ പ്രിയപ്പെട്ടവളേ അവസാനമായി  ഒരു നോക്കു കാണാൻ അവനു० ചെന്നു......

അവൾക്കേറ്റവു० ഇഷ്ടപ്പെട്ട വെളുത്ത വസ്ത്രത്തിൽ അവസാനമായി ഞാനവളെ കണ്ടു...... അവസാനമായി........ എപ്പോ ഡ്രസ്സ് എടുക്കുമ്പോയു० എനിക്ക് വെളുത്ത നിറത്തിലുള്ള ഡ്രസ്സ് മതീന്നവൾ പറയുമായിരുന്നു......

പക്ഷേ ഇതിനു മുന്പൊരിക്കലു० ഞാനവളെ ഇത്ര മൊഞ്ചത്തിയായി കണ്ടിട്ടില്ല......... അത്രക്കു० സുന്ദരിയായിട്ടുണ്ടവൾ.................

മയ്യത്തെടുത്തപ്പോൾ മോളേ കൊണ്ട് വന്നു കാണിച്ചു........

ഉമ്മച്ചീ...... ഞാനും വരാ ങ്ങളൊപ്പ०....... ന്നേ കൊണ്ടോവാതേ പോവല്ലേ മ്മച്ചീ......
മ്മച്ചിന്റേ കുട്ടിനീ० കൊണ്ടോവോ
..........ച്ച് പേട്യാ മ്മച്ചീ.........

ആ പൊന്നു മോളുടേ ഹൃദയ० തകർന്നുളള കരച്ചിൽ കണ്ട് ജന० മുഴുവൻ തേങ്ങി...........

അൻവർ അവളെയെടുത്ത് പൊട്ടി കരഞ്ഞു........

മയ്യത്ത് ചുമന്നു പോവുമ്പോൾ മയ്യത്തുകട്ടിലിന്റെ മുൻഭാഗത്തു തന്നെ അവൻ പിടിച്ചു.........തന്റെ പ്രിയപ്പെട്ടവളുടെ നഷ്ട० അവനേ വല്ലാതെ തളർത്തി....... തനിക്കു തിരിച്ചറിവ് വരാൻ വൈകിപ്പോയെന്ന ചിന്ത അവനെ അലട്ടികൊണ്ടിരുന്നു.........

അപ്പോഴേക്കും പളളിക്കാട്ടിൽ അവൾക്കായി  ഒരു ഖബ്ർ കാത്തു കിടന്നിരുന്നു....... തന്റേ പുതിയ അതിഥിക്കായി...........

Muhsina Afeef.......

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്