203

ഞാനൊന്നു കെട്ടാനായി പുര നിറഞ്ഞു നില്‍ക്കുമ്പോളാണ് അനിയൻ ഒരുത്തിയുമായി പ്രണയത്തിലാവുന്നതും അവനതിനെ വിളിച്ചോണ്ട് വരുന്നതും...
രണ്ട് പേരും ഒട്ടിപ്പിടിച്ച് വരുന്ന വരവ് കണ്ടാണ് വീടിന്റെ പടി കയറുമ്പോൾ ഞാൻ പറഞ്ഞത്... ഈ പടി കയറരുതെന്ന്.. ഞാനിത് പറയുമ്പോൾ വീട്ടുകാർ തടഞ്ഞു പറഞ്ഞു അവനിവിടേക്കല്ലാതെ എങ്ങോട്ടാണ് പോകുക എന്ന്
എന്റെ ദേഷ്യത്തിനങ്ങനെ പറഞ്ഞെങ്കിലും പിന്നീട് അത് വേണ്ടായിരുന്നു എന്ന് തോന്നി...
അവനെ വിശ്വസിച്ചു കൂടെ പോന്ന പെണ്ണിന്റെ കണ്ണും നിറഞ്ഞു അത് കണ്ടപ്പോൾ ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി...

ഒരു ജോലിയും കൂലിയും ഇല്ലാതെ അവനെങ്ങനെ അവളെ നോക്കും എന്നായിരുന്നു നടക്കുമ്പോഴും എന്റെ ചിന്ത
കുറേ നേരം അങ്ങനെ ഒറ്റക്കിരുന്നു ഞാൻ പിന്നെ ഏറെ ഒന്നും ആലോചിച്ചില്ല തിരിച്ചു വീട്ടിലേക്ക് നടന്നു...
കല്യാണം കഴിക്കാൻ ഞാൻ തന്നെ മാറ്റി വെച്ച കുറച്ചു പൈസയുണ്ടായിരിന്നു കയ്യിൽ ഞാനത് ഉമ്മയുടെ കയ്യിൽ കൊടുത്തു പറഞ്ഞു...... "" "ഇതവന് കൊടുത്തേക്കുമ്മ വല്ല ബിസിനസോ ഷോപ്പോ തുടങ്ങാൻ പറ ഇനി അങ്ങോട്ട് അവന് ഒരു ഉത്തരവാദിത്തമൊക്കെ വേണം ഈ പൈസ ഞാൻ തന്നതാന്ന് അവനോടു പറയേണ്ട '' '..... ഞാൻ ഇതുമ്മയോട് പറയുമ്പോൾ ഉമ്മ പറഞ്ഞു നീ എന്നാ ഒരു കല്യാണം കഴിക്കുക ഉമ്മാക്ക് അതും കൂടി കാണണം എന്ന് പറഞ്ഞുമ്മ എന്നെ തന്നെ നോക്കി നിൽക്കും നേരം ഞാൻ പുറത്തേക്ക് ഇറങ്ങി നടന്നു..

കെട്ടണം കെട്ടണം എന്ന് കരുതുമ്പോൾ എന്തെങ്കിലും ഭാരം തലയിൽ വന്നു വീഴും അതൊന്നു ഇറക്കി വെച്ചിട്ട് വേണം എന്ന് കരുതി കാലം ഏറെ പോയി...
എല്ലാം തീര്‍ന്നൊരുവിധം ശരിയായ സമയമെത്തിയപ്പോളാണ് അനിയൻ ചാടിക്കേറി ഒരുത്തിയെ കെട്ടിയതും നമുക്ക് പിന്നെയും കാത്തിരിപ്പു സമ്മാനിച്ചതും...

വീട്ടിലിരിക്കുമ്പോൾ പഴയ പോലെ ഒരു സുഖം മനസ്സിൽ വരുന്നില്ല
വീട്ടിൽ വല്ലാത്ത കലപില ബഹളം...
ഒരു ചായക്കായി ഉമ്മയെ വിളിച്ചു
ഉമ്മാക്കു പകരം അവളാണ് ചായ കൊണ്ട് വന്നു തന്നത് അവൾ ചായ എനിക്ക് നേരെ നീട്ടുമ്പോൾ പറഞ്ഞു '' 'ചായക്ക് കുഴപ്പം വല്ലതും ഉണ്ടേൽ പറയണം ഞാൻ ഒക്കെ പഠിച്ചു വരുന്നേയുള്ളു എന്ന്... ഇതും പറഞ്ഞവൾ അകത്തേക്ക് കയറുമ്പോൾ ഒരനുജത്തിയുടെ സ്നേഹം ഞാനവളിൽ കണ്ടു...
വീടിനൊരു അനക്കമൊക്കെ വന്നതിപ്പോളാണെന്ന് എന്നെനിക്കു തോന്നി...

മാസങ്ങൾ കടന്നു പോയി ഞാൻ പെണ്ണു കെട്ടാൻ തീരുമാനിച്ചു അങ്ങനെ തിരച്ചിലും തുടങ്ങി
എന്റെ ഹൃദയത്തിന്റെ പാതിയേ തേടി ഞാനലയാൻ തുടങ്ങി.... ചിലതൊക്കെ പാതിയിൽ വച്ച് മുടങ്ങി
എങ്കിലും പടച്ചോൻ വരച്ച ഒരുവളെ കണ്ടെത്തി ഒരു രണ്ടാം കെട്ടുകാരി... എന്തോ ഞാൻ ഉറപ്പിച്ചു അവൾ തന്നെ മതിയെന്ന്...
വീട്ടുകാർക്കെല്ലാം എതിർപ്പായിരിന്നു ഞാൻ അതൊന്നും കാര്യമാക്കിയില്ല
അങ്ങനെ വലിയ ആർഭാഡം ഒന്നുമില്ലാതെ വിവാഹം നടന്നു

വീടിന്റെ പടി അവളോടൊത്തു കയറുമ്പോൾ മനസ്സിൽ പുതിയ ജീവിതം വരച്ചു തുടങ്ങി ഞാൻ
നാളുകൾ മാഞ്ഞുമറഞ്ഞു വീട്ടിൽ ചില കശപിശകൾ തുടങ്ങി മനസ്സമാധാനം കുറഞ്ഞു തുടങ്ങി
ഒരു ദിവസം ഞാൻ കാര്യം എന്താണെന്ന് ഉമ്മയോട് തിരക്കി ഉമ്മ മറുപടി തന്നു.. '' 'നിന്റെ കെട്ടിയോളെ നിലക്ക് നിർത്തിക്കോ എന്നാണുമ്മ പറഞ്ഞു നിർത്തിയത്
ഞാൻ ഭാര്യയോട് ചോദിച്ചു എന്താ കാര്യം എന്ന് അവൾ പറഞ്ഞു' '' അടുക്കളയിലെ പണി എല്ലാം ഞാൻ തന്നെ ചെയ്യണം അതിൽ എനിക്കൊരു പരാതിയുമില്ല പക്ഷേ രണ്ടാം കെട്ടുകാരിയാണെന്നും പറഞ്ഞ് എന്നെ വേദനിപ്പിച്ചു ഞാൻ ഒന്നു കരഞ്ഞു അതു കണ്ടു തുടങ്ങിയതാണ് ഈ വഴക്കു പറച്ചിൽ...
വീടിന്നു വേണ്ടി കഷ്ടപ്പെട്ട എന്നെ അവർക്കിപ്പോ വേണ്ട എന്ന് എനിക്ക് തോന്നി തുടങ്ങി കാരണം ഇപ്പോൾ അനിയൻ നല്ല ബിസിനസ് കാരനാണ് അവരുടെ പത്രാസിനു ഞമ്മൾ ഇവിടെ ഒരധിക പറ്റാണ് എന്നും തോന്നി എങ്കിലും വീട് വിട്ടിറങ്ങാൻ മനസ്സ് വന്നില്ല..

തട്ടിയും മുട്ടിയും പോകുന്നിതിനിടക്കാണ് വീട് ഭാഗം വെക്കാൻ പോകുന്നു എന്ന് ഞാൻ ഭാര്യ പറഞ്ഞറിഞ്ഞത് കേട്ടപ്പോൾ ഒരു വിങ്ങൽ എങ്കിലും ഞാൻ എതിരു പറഞ്ഞില്ല...
അങ്ങനെ ഭാഗം വെപ്പു നടന്നു വീടനിയനെഴുതി കൊടുത്തു കുറച്ചു സ്ഥലം മൂത്ത പെങ്ങൾക്കും വീടിന്റെ പിറകു വശമുള്ള ഭാഗം എനിക്കും എഴുതി തന്നു... എന്റെ സമ്മതം ഉമ്മ ചോദിച്ചു ഞാൻ എതിരൊന്നും പറഞ്ഞില്ല ഓഹരി എഴുതിയപ്പോൾ '' 'അനിയൻ പറഞ്ഞു ഈ വീടിപ്പോൾ എന്റെ പേരിലാണ് പണ്ട് ഞാൻ എന്റെ ഭാര്യയെ കൂട്ടി ഈ വീടിന്റെ പടി കയറുമ്പോൾ പടി കയറരുതെന്ന് പറഞ്ഞവർ ഇപ്പോഴും ഇവിടെ ഉണ്ട്' '' '' '' 'എന്ന്
അവൻ അത് മറന്നിട്ടില്ല എന്നെനിക്കു മനസ്സിലായി പിന്നെയും അവൻ പറഞ്ഞു' '' 'പൈസ ഉണ്ടാക്കുക എന്നത് എന്റെ ഒരു വാശിയായിരിന്നു എന്ന്
ഞാൻ എല്ലാം കേട്ടു കൊണ്ടിരുന്നു പതിയെ എന്റെ ഉള്ളു വിങ്ങി തുടങ്ങി

ഞാൻ ഭാര്യയേയും കൂട്ടി തറവാടിന്റെ പടിയിറങ്ങുമ്പോൾ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു ഒരു വാക്കു പോലും പറയാനാവാതെ എന്റെ കണ്ണുകൾ തുളുമ്പി ഞാൻ ഭാര്യയുടെ കൈകൾ ചേർത്തു പിടിച്ചു...
നടന്നിറങ്ങുമ്പോൾ ലക്ഷ്യങ്ങളിലേക്കെന്റെ പ്രതീക്ഷകൾ പറന്നു തുടങ്ങി
ഒന്നും പ്രതീക്ഷിച്ചല്ല എന്റെ മനസുഖത്തിന് വേണ്ടി ഇറ്റിയിറങ്ങിയ വിയർപ്പു തുള്ളികൾക്ക് പകരം എന്റെ കണ്ണുനീർ തുള്ളികൾ അവസാനം പടിയിറങ്ങുമ്പോൾ വീണു ചിതറിയിരുന്നു

എ കെ സി അലി

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്