188

"അഭിയേട്ടൻ കുടിച്ചിട്ട്ണ്ടല്ലേ...."

കതക് തുറന്ന് ഭർത്താവിൻെറ പതിവില്ലാത്ത ചിരി കണ്ടപ്പോഴേ നിയ്ക്ക് കാര്യം മനസിലായി...

ഞാനോ... കുടിയ്ക്കാനോ... എന്താ ൻെറ ഉണ്ണിമായേ നീയീ പറയണേ......

ഇതും പറഞ്ഞ് തന്നെ ചേർത്തു പിടിച്ചപ്പോഴേ മദ്യത്തിൻെറ മണം അടിച്ചു കയറി...

വിട്.. മാറി നിൽക്കണുണ്ടോ.... എന്തൊരു നാറ്റാ ൻെറ അഭിയേട്ടാ... ഈ വൃത്തി കെട്ട ശീലം പതിവാക്കാനാണോ തീരുമാനിച്ചിരിക്കണേ...

അഭിയേട്ടനെ തള്ളിമാറ്റി ഞാൻ ദേഷ്യപ്പെട്ടു...

എല്ലാ കുടിയന്മാരെയും പോലെ ആ മനുഷ്യനും ൻെറ തലയിൽ കെെ വെച്ച് സത്യപ്രതിജ്ഞയ്ക്കൊരുങ്ങി...

നീയാണേ... നമ്മുടെ കുഞ്ഞുങ്ങളാണേ...............

പക്ഷേ അത് മുഴുവനാക്കാൻ ഞാൻ സമ്മതിച്ചില്ല....

ദേ അഭിയേട്ടാ... കള്ളസത്യം ചെയ്ത് ൻെറ കുട്ട്യോൾക്ക് ഒന്നും വരുത്തി വെയ്ക്കല്ലേ....

ഇതും പറഞ്ഞ് ഞാൻ അടുക്കളയിലേക്ക് പോയി...

പതിവില്ലാത്ത ഈ ശീലം കണ്ട് ദേഷ്യോം സങ്കടോം ഒക്കെ തോന്നണുണ്ട്.....

പ്രേമിച്ചിരുന്ന കാലത്ത് വല്ലപ്പോഴും കൂട്ടുകാരുടെ കൂടെ കൂടി കുടിക്കുമ്പോൾ പിണങ്ങി ദിവസങ്ങളോളം മിണ്ടാതിരുന്നിട്ട്... കല്ല്യാണത്തിന് ശേഷം എന്തേലും ആഘോഷങ്ങൾക്ക് മാത്രം ആയിരുന്നു അഭിയേട്ടൻ മദ്യപിച്ചിരുന്നത്..അതിൽ തനിക്ക് യാതൊരു പ്രശ്നവുമില്ലായിരുന്നു.. പക്ഷേ ഇതിപ്പോ രണ്ട് മൂന്ന് ദിവസമായി അടുപ്പിച്ച്... ഓർത്തിട്ട് സഹിക്കണില്ല.. കണ്ണ് നിറഞ്ഞൊഴുകി... കഴിക്കാൻ എടുത്ത് വെച്ചിട്ട് ഞാൻ മുറിയിലേക്ക് കയറി.. അപ്പുവും അച്ചുവും നല്ല ഉറക്കമാണ്.. മക്കളെ ചേർത്തു പിടിച്ച് കിടന്നപ്പോൾ കരച്ചിൽ നിയന്ത്രിക്കാൻ പറ്റിയില്ല...

അപ്പോഴാണ് ഹാളിൽ പാത്രം താഴെ വീണ് പൊട്ടുന്ന ശബ്ദം...
ചെന്ന് നോക്കിയപ്പോൾ അഭിയേട്ടൻ......

പാത്രം  നിലത്ത് വീണ് പൊട്ടിചിതറികിടക്കണു...  ദേഷ്യം കൊണ്ട് കത്തി ജ്വലിക്കുന്ന കണ്ണുകൾ... കണ്ടിട്ട് തന്നെ പേടിയാകുന്നു....

"അഭിയേട്ടാ..." പതിയെ വിളിച്ചു.....
"ആർക്കു വേണ്ടിയാടീ നീ വിളമ്പി വെച്ചിരിക്കുന്നേ.. വിളമ്പി അടച്ച് വെച്ച് പോകാനും മാത്രം എന്ത് തിരക്കാ നിനക്ക്..."
അഭിയേട്ടൻെറ അപ്പോഴത്തെ മുഖഭാവം കണ്ട് ൻെറ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി...
ആദ്യമായാണ് അഭിയേട്ടനെ ഇങ്ങനെ കാണുന്നത്....
"അഭിയേട്ടാ...  ഞാൻ...." എന്തോ പറയാൻ തുടങ്ങിയെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല...

മേശപ്പുറത്ത് വെച്ചിരുന്ന ചോറ് തട്ടിയെറിഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ല..

എന്ത് ഭാവിച്ചാ അഭിയേട്ടാ ഇങ്ങനെ തുടങ്ങണേ.. നമ്മുടെ മക്കളെപറ്റി ഓർത്തോ അഭിയേട്ടൻ... എവീടുന്ന് കിട്ടിയതാ ഈ നശിച്ച ശീലങ്ങൾ... ഇതിപ്പോ മൂന്ന് ദിവസായി അടുപ്പിച്ച്... വാക്കുകളെ മുറിച്ച് കൊണ്ട് കരച്ചിൽ വന്നു..

"ഒന്ന് നിർത്തണുണ്ടോ നീ........

മിണ്ടി തുടങ്ങിയ അന്ന് തുടങ്ങിയ സ്വെെര്യ കേടാ..  നാശം... " അഭിയേട്ടൻെറ വാക്കുകൾ മിന്നൽ പോലെ നെഞ്ചിൽ കൊണ്ടു...

"ഇപ്പോ ഞാൻ ശല്യാണല്ലേ.... "  അഭിയേട്ടൻ ഇയാളുടെ ഇഷ്ടം പോലെ നടന്നോ.. ഞാനും ൻെറ കുട്ട്യോളും തടസാവില്ല... നിയ്ക്കറിയാം എന്താ ചെയ്യേണ്ടതെന്ന്...

പറഞ്ഞ് തീരും മുന്നേ അഭിയേട്ടൻെറ കെെ മുഖത്ത് പതിഞ്ഞിരുന്നു... തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്...  മുറിയിലേക്ക് കയറി കുറേ കരഞ്ഞു... അഭിയേട്ടൻ ഹാളിൽ തന്നെ കിടന്നു.. അച്ചുമോൾ ഇടയ്ക്ക് എഴുന്നേറ്റ് കരഞ്ഞു.. അത് കേട്ട് അമ്മുവും എണീറ്റു.. ഇരട്ട കുട്ടികളാണ്.. രണ്ട് വയസ് മാത്രം പ്രായം... രണ്ടാളുടെയും കരച്ചിലടക്കാൻ നന്നേ പാടു പെട്ടു.... രണ്ടാളും മത്സരിച്ച് കരയണ കേട്ടിട്ടാവണം അഭിയേട്ടൻ എഴുന്നേറ്റു മുറിയിലേക്ക് വന്നു...
അച്ചുവിനെ കയ്യിലെടുത്ത് ഉറക്കാൻ നോക്കുകയാണ് അഭിയേട്ടൻ.. അമ്മു എൻെറ കയ്യിലും...
അഭിയേട്ടൻെറ മുഖത്ത് നോക്കാതെ കുനിഞ്ഞിരുന്നപ്പോഴും കണ്ണ് നിറഞ്ഞൊഴുകി...

രണ്ടാളെയും ഉറക്കി പുതപ്പിച്ച് കിടത്തി ഞാനും കിടന്നു...

"ഉണ്ണീ..." അഭിയേട്ടൻ വിളിച്ചു..

വിളി കേട്ടില്ല... കരച്ചിലിൻെറ ശക്തി കൂടി വരികയായിരുന്നു..... അഭിയേട്ടൻ എഴുന്നേറ്റു അരികിൽ വന്നിരുന്നു..

ഉണ്ണീ...ഇങ്ങോട്ട് നോക്ക്...

ആ ശബ്ദം കേട്ടപ്പോൾ നോക്കാതിരിക്കാൻ കഴിഞ്ഞില്ല...
സോറി ഡീ.. അപ്പോഴത്തെ ദേഷ്യത്തിന്... നിനക്ക് നൊന്തോ.. അഭിയേട്ടൻ കവിളിൽ തലോടി....

ആ കയ്യിൽ മുറുകെ പിടിച്ച് ഞാൻ അഭിയേട്ടൻെറ നെഞ്ചിലേക്ക് ചാഞ്ഞു....

എന്തിനാ അഭിയേട്ടാ ഇങ്ങനെ... ജീവിച്ച് തുടങ്ങിയതല്ലേ ഉള്ളൂ നമ്മൾ...  നമ്മുടെ കുട്ട്യോളെ ഒാർത്തൂടെ അഭിയേട്ടന്...
അഭിയേട്ടൻെറ നെഞ്ചിൽ മുഖം ചേർത്തു വെച്ച് കരഞ്ഞു...
മനപൂർവമല്ലെഡീ... ഓരോന്നോർത്ത്.. ഓഫീസിലെ ടെൻഷൻ.. അതുകൊണ്ടാ...

മദ്യപിച്ച് മറക്കേണ്ട എന്ത് ടെൻഷനാ അഭിയേട്ടാ നമ്മുടെ ജീവിതത്തിലുള്ളത്... ആഗ്രഹിച്ചതിനേക്കാൾ നല്ല ജോലി കിട്ടിയില്ലേ... ആർക്കും ഒരു എതിർപ്പുമില്ലാതെ നമ്മുടെ വിവാഹം നടന്നില്ലേ.. നമ്മൾ സ്വപ്നം കണ്ട പോലെ ഇരട്ടകുട്ട്യോളെ ദെെവം തന്നില്ലേ... ഇത്രയും സന്തോഷം ഉള്ളപ്പോ എന്ത് ടെൻഷനാ അഭിയേട്ടന്?.....

എന്ത് മറുപടി പറയണമെന്നറിയാതെ അഭിയേട്ടൻ ഇരുന്നു...തുടങ്ങാൻ എളുപ്പമാ അഭിയേട്ടാ.. അതിന് നൂറ് കാരണം ഉണ്ടാവും.. അതിലും എളുപ്പമാ നമ്മുടെ ഈ സന്തോഷമുള്ള ജീവിതം നശിക്കാനും... ഒന്നും അറിയാണ്ട് കിടന്നുറങ്ങണ ഈ കുട്ട്യോളെ കണ്ടില്ലേ അഭിയേട്ടൻ...

അഭിയേട്ടൻ നഷ്ടമാകുന്നൂന്ന് തോന്നിയാൽ പിന്നെ ഞാനും ഈ കുട്ട്യോളും ജീവനോടെ ണ്ടാവില്ല.... പറഞ്ഞ് മുഴുവനാക്കും മുന്നെ അഭിയേട്ടൻ തൻെറ വായ പൊത്തി...

ഇല്ല.. ഇനി ണ്ടാവില്ല... നിന്നേയും മക്കളേയുംകാൾ വലുതല്ല നിയ്ക്ക് ഒന്നും...

നശിപ്പിക്കില്ല ഞാൻ നമ്മുടെ ജീവിതം.....

കെെകൾ ചേർത്തു പിടിച്ച് അഭിയേട്ടൻ പറഞ്ഞു...

വിശ്വസിച്ചോട്ടെ ഞാൻ...

എൻെറ ചോദ്യത്തിന് മറുപടിയായി നെറ്റിയിൽ ഒരുമ്മ തന്നു അഭിയേട്ടൻ.. 

ആ നെഞ്ചിലെ ചൂടിൽ മയങ്ങുമ്പോഴും മനസുരുകി പ്രാർത്ഥിക്കുകയായിരുന്നു സന്തോഷം നിറഞ്ഞ ഈ ജീവിതം നശിപ്പിക്കാൻ മദ്യമെന്ന ദുരന്തം ഇനിയീ കുടുംബത്തിലേക്ക് വരരുതേയെന്ന്.....

Sandhrapt

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്