മുഹബ്ബത്തിന് തീരത്തു

💐🌷🌹🌹മുഹബ്ബത്തിൻ തീരത്ത് 🌹🌹🌷💐

പ്ലസ്‌ ടു കടന്നു പോയതറിഞ്ഞില്ല . ഇനി എക്സാമിന് നാല് മാസം പോലും തികച്ചില്ല. അങ്ങനെയിരിക്കുന്ന സമയത്താണ് എന്റെ മനസ്സിൽ പ്രണയം മുളക്കുന്നത്.

ഒരു ദിവസം ഉച്ചയ്ക്ക് ഇന്റെർവെല്ലിന് വരാന്തയിൽ സുഹൃത്തുക്കളുമായി സംസാരിക്കുമ്പോഴാണ് പ്ലസ്‌ വൺ ക്ലാസ്സിൽ പുസ്തകം വായിച്ചിരിക്കുന്ന അവളെ ഞാൻ ആദ്യമായി കാണുന്നത്. ആദ്യം കണ്ടപ്പോൾ തന്നെ ഒരു കൌതുകം തോന്നി. എന്റെ കൂടെയുള്ള ഫ്രെണ്ട്സ് പരസ്പരം സംസാരിച്ചുക്കൊണ്ടിരിക്കുകയാണ്. പക്ഷെ എന്റെ ശ്രദ്ധ മുഴുവനും അവളിൽ ആയിരുന്നു.
ഞാൻ ഇത്രേം കാലം ഇവിടെ പഠിച്ചിട്ടും ഇങ്ങനെയൊരാളെ ഇത് വരെ ഞാൻ കണ്ടില്ല.

അവളുടെ ആ തട്ടം ചുറ്റിയ മുഖം കാണുമ്പോ... ഹൊ... അതിലങ്ങ് ലയിച്ചു പോകും. അവൾ തല താഴ്ത്തി പുസ്തകം വായിച്ചു കൊണ്ടിരിക്കുകയാണ്. അവളൊന്നു മുഖം ഉയർത്തിയിരുന്നെങ്കിൽ ആ മുഖം ഒന്നുകൂടി ശരിക്കൊന്നു കാണാമായിരുന്നു. അവൾ ആ പുസ്തകത്തിൽ നിന്ന് കണ്ണ് എടുക്കാൻ വേണ്ടി ഞാൻ കാത്തിരുന്നു.

പെട്ടെന്ന് അവൾ പുറത്തോട്ടു നോക്കി . എന്നെ കണ്ടു കാണുവോന്നറിയില്ല. ഞാൻ പെട്ടെന്ന് ഫ്രെണ്ട്സിന്റെ ഭാഗത്തേക്ക്‌ മുഖം തിരിച്ചു. ക്ലാസ്സ്‌ തുടങ്ങാൻ സമയം ആയതുകൊണ്ട് ആ സമയം ക്ലാസ്സിൽ കയറി. അന്ന് വൈകീട്ട് ക്ലാസ്സ്‌ വിട്ടപ്പോൾ ഞാൻ ആ മുഖം കൊറേ അന്വേഷിച്ചു. പക്ഷെ കണ്ടില്ല.

കേരളത്തിലെ വടക്കേ ജില്ലയായ കാസറഗോഡിൽ വടക്ക് ഭാഗത്തുള്ള ഷേണി സ്കൂളിൽ ആണ് പഠിക്കുന്നത് .
പിറ്റേന്ന് രാവിലെ ഞാൻ ആ ക്ലാസ്സിൽ അവളെ തിരക്കി. ആ സമയത്ത് അവൾ എത്തിയിട്ടുണ്ടാവില്ല. അതുകൊണ്ട് കാണാൻ പറ്റിയില്ല.

എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു സിനാൻ. ഞാൻ അവനോടു അവളെ അറിയുവോന്ന്‌ ചോദിച്ചു.
അവൻ പറഞ്ഞു. ആളെ കാണിച്ചു തന്നാൽ നോക്കാംന്ന്‌.

അന്ന് ഉച്ചയ്ക്ക് അവനേം കൂട്ടി ഇന്നലെ അവളെ കണ്ട പ്ലസ്‌ വൺ ക്ലാസ്സിലേക്ക് പോയി. പക്ഷെ അവളെ കണ്ടില്ല.

അവൻ ചുമ്മാ  പറ്റിക്കുകയാണെന്ന് പറഞ്ഞ് എന്നെ വഴക്ക് പറഞ്ഞു. അന്ന് അവൾ ലീവ് ആയിരിക്കും ന്ന്‌ കരുതി.

അന്ന് വൈകീട്ട് ബസ്സിനു കാത്തിരിക്കുമ്പോൾ എതിർവശത്തെ ബസ്‌ സ്റ്റോപ്പിൽ അവളെ വീണ്ടും കണ്ടു. അപ്പഴാണ് ഞാൻ അവളെ മുഴുവനായിട്ട് കണ്ടത്.

അവളെ വീണ്ടും കണ്ട ആ നിമിഷം.....  അവളുടെ ആ മുഖത്ത് വിരിഞ്ഞിരിക്കുന്ന ആ പുഞ്ചിരിയും ആ കണ്ണും. എന്റെ റബ്ബേ പെട്ടു പോകും.

അന്ന് സിനാന് കാണിക്കാം എന്ന് വിജാരിച്ചാൽ അവൻ മുമ്പത്തെ ബസ്സിൽ പോയിരുന്നു. ബസ്സ് വരാൻ ഇനിയും സമയം ഉണ്ട്. അവളോട്‌ പോയി എന്തെങ്കിലും സംസാരിക്കണം എന്നുണ്ട്. പക്ഷെ ധൈര്യം ഇല്ല. ഞാൻ കയ്യും കെട്ടി ഇപ്പുറത്ത് അവളെത്തന്നെ നോക്കി നിന്നു.

ഞാൻ ഇങ്ങനെ നോക്കി നിക്കുന്നത് അവളുടെ ഒരു ഫ്രെണ്ടിന്റെ കണ്ടു. ആ ഫ്രെണ്ട് അവളോട്‌ ഞാൻ നോക്കുന്നുണ്ട് എന്ന കാര്യം പോയി പറഞ്ഞു. അവൾ പെട്ടെന്ന് ആരാ ന്ന്‌ ചോദിച്ചു. ആ ഫ്രെണ്ട് എന്റെ നേരെ കൈ ചൂണ്ടി അവൾക്കു എന്നെ കാണിച്ചു കൊടുത്തു. 
ഞാൻ പെട്ടെന്ന് മുഖം തിരിച്ചു.
ഛെ.  ഇനി എങ്ങനെയാ അവളുടെ മുഖത്ത് നോക്കുക. ആകെ നാറ്റക്കേസായി.
അവൾ നോക്കുന്നുണ്ടോ എന്ന് നോക്കാൻ ഞാൻ പതുക്കെ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. അവൾ എന്റെ നേരെ നോക്കുന്നുണ്ട്. അവൾ മാത്രല്ല. അവളുടെ ഫ്രെണ്ട്സും എന്നെ നോക്കി എന്തോ പറഞ്ഞു ച്ചിരിക്കുന്നുണ്ട്.
ഛെ. ഒന്നും വേണ്ടായിരുന്നു. അവൾ  എന്ത് വിജാരിച്ചിട്ടുണ്ടാവും. ഞാൻ കുറച്ചു മാറി നിന്നു.
കുറച്ചു കഴിഞ്ഞ് ഞാൻ വീണ്ടും അവളെ നോക്കി. അവൾ അവരോടു സംസാരിക്കുന്നുണ്ട്. എന്നെ കുറിച്ച് ആയിരിക്കുവോ. ഏയ്‌. ആയിരിക്കില്ല. അവൾ പതുക്കെ ഇടം കണ്ണ് കൊണ്ട് എന്നെ നോക്കി. അവളുടെ മുഖത്ത് നോക്കാനുള്ള ചമ്മൽ കൊണ്ട് ഞാൻ മുഖം താഴ്ത്തി.

അവളുടെ ഇടം കണ്ണ് കൊണ്ടുള്ള നോട്ടം പറയാതിരിക്കാൻ വയ്യ. മരിച്ചാലും അറിയില്ല. അവൾ ഇടക്ക് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. പരിഹാസത്തോടെയാണോ എന്നറിയില്ല.

അപ്പഴേക്കും അവൾക്ക് ബസ്സ് വന്നു. അവൾ പോയി. അന്ന് മുഴുവനും ഞാൻ നല്ല ഹാപ്പിയായിരുന്നു. രാത്രിയിൽ മുഴുവനും അവളുടെ മുഖം മാത്രമേ ഉള്ളു മനസ്സിൽ. കിടന്നാലും ഉറക്കം വരില്ല. കണ്ണടച്ചാൽ നേരത്തെ നടന്ന സംഭവം തന്നെ ഓർമ വരും. ഒരു മണി വരെ തിരിഞ്ഞും മറിഞ്ഞും കിടന്നു. അത് കഴിഞ്ഞു ഒന്ന് കണ്ണടച്ചു. കണ്ണ് തുറന്നപ്പോൾ സൂര്യൻ ഉദിചിരിക്കുന്നു. പെട്ടെന്ന് റെഡി ആയി സ്കൂളിലേക്ക് ചെന്നു.

എന്റെ കൂടെ സിനാനും ഉണ്ടായിരുന്നു. അവൻ പറഞ്ഞു. ഇന്നെന്തായാലും
എനിക്കവളെ കാണിച്ചു തരണംന്ന്‌. ഞാൻ അവളുടെ വരവും കാത്തിരിക്കുകയാണ്. ഓരോ ബസ്സ്‌ വരുമ്പോഴും വളരെ പ്രതീക്ഷയോടെ നോക്കിയിരുന്നു. അവസാനം ഒരു മഹാലക്ഷ്മി ബസ്സിൽ അവൾ വന്നിറങ്ങി. ഞാൻ സിനാനിന് അവളെ കാണിച്ചു കൊടുത്തു.

"ഡാ. അവളാഡാ."

"ഏത്. ആ മിഡ്‌ലിൽ ഉള്ളതാണോ"

"ആ അതെ"

"ഒന്നു പോടാ. ഇവിടെ ആർ മാസായി കൊറേ പേര് ശ്രമിക്കുകയാ അവളെ വളക്കാൻ. നിനക്ക് സെറ്റ് ആയിന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല."

"അല്ല. സെറ്റ് ആയിട്ടൊന്നും ഇല്ല."

"പിന്നെ. സംസാരിച്ചത് മാത്രാണോ"

"സംസാരിച്ചും ഇല്ല"

"പിന്നെ എന്ത് ഉണ്ടായിട്ടാ ലവ് എന്ന്‌ പറഞ്ഞത്."

"അ..... അത്.....  വൺ സൈഡ് ലവ്വാ."

"കഷ്ടം"

അവൻ ഒരു പുച്ഛത്തോട് എന്റെ മുഖത്ത് നോക്കി ക്ലാസ്സിൽ കയറി. ആരൊക്കെ തളർത്തിയാലും ഞാൻ പിന്മാറില്ല. എനിക്ക് ഇനി അവളില്ലാതെ പറ്റില്ല. എങ്ങനെയെങ്കിലും അവളോട്‌ ഒന്ന് സംസാരിക്കണം. അവളെ എന്റെ കൺമുന്നിൽ എത്തിച്ചത് വിധിയാണെങ്കിൽ ആ വിധി തന്നെ അവളെ എന്റെ കയ്യിൽ എത്തിക്കും. എനിക്ക് ഒരു വാശിയായി. എന്റെ പേര് താഹ എന്നാണെങ്കിൽ ഞാൻ അവളെ വളച്ചിരിക്കും.

വെറുതെ പറച്ചിൽ മാത്രേ ഉള്ളു. എനിക്ക് ധൈര്യവും ഇല്ല. പ്രതീക്ഷയും ഇല്ല.അവളുടെ മുഖത്ത് നോക്കാൻ പോലും പേടിയാ.

കുറച്ചു കഴിഞ്ഞു അവൾ വരാന്തയിൽ നിൽക്കുന്നുണ്ടായിരുന്നു. അവളോട്‌ എങ്ങനെയെങ്കിലും സംസാരിക്കണം എന്ന്‌ എനിക്ക് ആഗ്രഹം ഉണ്ട്. പക്ഷെ എന്താ ചോദിക്കുക.
ഇന്നലെ വെറുതെ നോക്കിയതാ. വേറെ അർത്ഥത്തിൽ ഒന്നും നോക്കിയതല്ല. എന്ന്‌ പറഞ്ഞ് ഒരു സോറിയും കൂടി പറയാം. എന്ന്‌ വിചാരിച്ചു.

ഞാൻ അവളുടെ അടുത്തു പോകാൻ ഒരുങ്ങി. പക്ഷെ ധൈര്യം വരുന്നില്ല. ഇപ്പൊ തന്നെ ആകെ വിറക്കാൻ തുടങ്ങി. നെഞ്ചിൽ കൈ വെച്ച് ഞാൻ എന്നോട് തന്നെ പറഞ്ഞു.

"താഹ പേടിക്കണ്ട. എന്ത് വന്നാലും നമുക്ക് നേരിടാം"
എന്ന്‌. ഞാൻ അവളെ ലക്ഷ്യമാക്കി നടന്നു. അവളുടെ അടുത്തെത്താറായി. സംസാരിക്കാൻ നല്ല അവസരം ആണ്. അടുത്തെങ്ങും അധികം ആളില്ല. ഞാൻ വളരെ അടുത്തെത്തിയപ്പോഴാണ് ദിലീപ് സാറിന്റെ വരവ്. സാർ ആളൊരു ചൂടനാ. ഞാൻ തിരിഞ്ഞ് പോകാനൊരുങ്ങി. ഞാൻ അവിടെ പരുങ്ങുന്നത് കണ്ട്‌ സർ എന്നെ വിളിച്ചു.

"താഹ"

"എന്താ സർ"

"എന്താ ഇവിടെയൊരു ചുറ്റിക്കളി."

"ഒന്നുല്ല സർ. ഞാൻ സ്റ്റാഫ്‌ റൂമിലേക്ക്‌..... "

"സ്റ്റാഫ്‌ റൂമിലേക്ക് ഇതിലൂടെയാണോ പോവുന്നത്. "

കുറച്ചു ദേഷ്യത്തോടെയാണ് ചോദിച്ചത്

"അല്ല. സർ ഇതിലൂടെയൊരു ഷോട്ട് കട്ട്‌ ഉണ്ടെന്ന് കേട്ടു"

"ഡാ. ഡാ. ഇവിടെ ചുറ്റിക്കളിക്കാതെ ക്ലാസ്സിൽ പോടാ"

"സ്റ്റാഫ്‌ റൂമിൽ പോയിട്ട് പോകാം സർ"

"ആരെക്കാണാനാ"

"അനീഷ്‌ സാറിനെ "

"Mm. ഓക്കേ പെട്ടെന്ന് ക്ലാസ്സിൽ കയറാൻ നോക്ക് "
അവൾ ഇതൊക്കെ കാണുന്നുണ്ടായിരുന്നു.

                            ......   തുടരും

   
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അറിയിക്കുക

                         താഹ ഉക്കിനടുക്ക

💐🌷🌹🌹മുഹബ്ബത്തിൻ തീരത്ത് 🌹🌹🌷💐

ഭാഗം 2

സാറിനെ കണ്ടതോടെ അവൾ ക്ലാസ്സിലേക്ക് കയറി. അന്ന് ഉച്ചയ്ക്ക് ഇന്റെർവെല്ലിന് അവളെക്കാണാൻ അവളുടെ ക്ലാസിനു മുന്നിൽ പോയി നിന്നു. അവൾ അകത്ത് കൂട്ടുകാരിയുമായി സംസാരിക്കുകയായിരുന്നു. എനിക്ക് എങ്ങനെയെങ്കിലും ഒന്ന് സംസാരിക്കണം. ഞാൻ എത്ര ശ്രമിച്ചിട്ടും അവൾ എന്നെ നോക്കുക പോലും ഇല്ല.

ഞാനവളോട് പോയി ഇഷ്ടമാണെന്ന് പറഞ്ഞാലും അവൾക്ക് എന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലോ. അല്ലെങ്കിൽ വേണ്ട എനിക്ക് അവളെ കിട്ടുവൊന്നും ഇല്ല. എന്ന് വിചാരിച്ചു തിരിഞ്ഞു നടക്കുമ്പോളാണ് അവളുടെ ക്ലാസ്സിലെ അസ്ഫാൻ എന്ന ഫ്രണ്ടിനെ കണ്ടത്. അവനോട് എനിക്ക് എന്ത് വേണെങ്കിലും സംസാരിക്കാം. കാരണം അവൻ എന്റെ നാട്ടിൽ തന്നെയാണ്. അവനെ ഞാൻ അടുത്ത് വിളിച്ചു. എന്നിട്ട് അവളെ കാണിച്ചു കൊടുത്തു.

"ടാ. അവളുടെ പേര് അറിയുവോ"

"ആ. അറിയാം."

പേര് ഞാൻ ചോദിച്ചു മനസ്സിലാക്കി.

"അവൾക്ക് ലവ് വല്ലതും ഉണ്ടോ"

"ഇല്ലെന്നാ തോന്നുന്നേ. ബോയ്‌സുമായി അത്ര അടുക്കുന്ന ടൈപ്പല്ല. ലവ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ എന്റെ പൊന്നളിയാ ഒന്നും നടക്കാൻ പോവ്ന്നില്ല."

ഞാൻ വീണ്ടും ആ ക്ലാസ്സിനകത്തേക്ക് നോക്കി അവൾ മുമ്പത്തെ പോലെ ഏതോ പുസ്തകം വായിക്കുകയാണ്.
ഞാൻ അസ്ഫാണിനോട് സംസാരിക്കുകയാണെങ്കിലും എന്റെ ശ്രദ്ധ മുഴുവനും അവളിലായിരുന്നു. കുറച്ചു കഴിഞ്ഞ് അവൾക്കു ഞാൻ അവളെ ശ്രദ്ധിക്കുന്നത് കണ്ടു. അവൾ എന്നെ പുച്ഛത്തോടെ ഒന്ന് നോക്കി.
അയ്യോ. കുഴപ്പമായോ. അവൾ പുസ്തകത്തെയും എന്നെയും മാറി മാറി നോക്കിക്കൊണ്ടേയിരുന്നു.

അവൾ എന്നെ നോക്കുന്ന സമയം നോക്കി ആരും കാണാതെ ഞാൻ കൈ ഉയർത്തി ഹായ് എന്ന് പതുക്കെ പറഞ്ഞു. അവൾ പുഞ്ചിരിച്ചു കൊണ്ട് വീണ്ടും പുസ്തകത്തിലേക്ക് കണ്ണോടിച്ചു. ആ ചിരി അവളുടെ മുഖത്ത് നിന്ന് മാഞ്ഞിരുന്നില്ല. ഹൊ എന്റെ റബ്ബേ. അവളെ എന്നിലേക്ക്‌ തന്നെ എത്തിക്കണേ.

അസ്ഫാൻ അവളെക്കുറിച്ച് നല്ല വാക്കൊന്നും പറഞ്ഞില്ല. സൗന്ദര്യം ഉള്ളതിന്റെ ജാടയാണവൾക്ക് എന്നാണ് പറയുന്നത്. പക്ഷെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചങ്കിൽ റൂഹുള്ള കാലം വരെ അവളായിരിക്കും എന്റെ പെണ്ണ്. ജനിച്ചത് ഞാൻ അവളോടൊപ്പം അല്ല. പക്ഷെ എനിക്ക് ഒരു മരണം ഉണ്ടെങ്കിൽ അത് അവളോടൊപ്പം ആയിരിക്കണം. അവളെക്കാണുമ്പോ എന്താന്നറിയില്ല. നെഞ്ചിനകത്ത് ഒരു വല്ലാത്ത കുളിർമ പോലെ തോന്നും. അവളോട്‌ എന്തെങ്കിലും ഒരു വാക്ക് മുഖത്ത് നോക്കി സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ....

അങ്ങനെ അന്ന് വൈകീട്ട് ബസ്സിനു കാത്തിരിക്കുന്ന സമയത്ത് അവളെ വീണ്ടും കണ്ടു. അവൾ മുമ്പത്തെ പോലെ അല്ല. ഇപ്പൊ കാണുമ്പോൾ നോട്ടം കൊണ്ടും പുഞ്ചിരി കൊണ്ടും പരിജയം കാണിക്കും. പതിവ് പോലെ ഞങ്ങൾ റോഡിന്റെ രണ്ടുവശത്തായി നിൽക്കുകയാണ്. അവൾ ഇടക്ക് എന്നെ നോക്കി പുഞ്ചിരിക്കും.

അവളുടെ ആ ചിരി കാണുമ്പോൾ മാരോട് ചേർത്ത് കെട്ടിപ്പിടിക്കാൻ തോന്നും. ഇപ്പോൾ പതിവ് പോലെ അധികം ആൾക്കാരൊന്നും ഇല്ല. ബസ്‌ സ്റ്റോപ്പിന്റെ അടുത്ത് കുറച്ച് പേരെ ഉള്ളു. അങ്ങോട്ട്‌ പോയി ഇഷ്ടമാണെന്ന് പറഞ്ഞാലോ.
ഇഷ്ടമാണെന്ന് വേണ്ട എന്തെങ്കിലും ഒരു വാക്ക് ഇപ്പോ പറയണം. അങ്ങോട്ട്‌ പോയാലോ. അവൾ വഴക്ക് പറഞ്ഞാലോ. എന്ത് വന്നാലും കുഴപ്പമില്ല. ഇപ്പോ പോയി സംസാരിച്ചിട്ടേ ബാക്കി കാര്യം ഉള്ളു.

ഞാൻ എന്റെ മനസ്സിൽ ഉള്ള മുഴുവൻ ധൈര്യവും പുറത്തെടുത്ത് അവളെ ലക്ഷ്യമാക്കി നീങ്ങി. അവളുടെ അടുത്ത് ആകെ നാല് കുട്ടികളെ ഉള്ളു. ഞാൻ അവളുടെ മുന്നിൽ എത്തി. അവൾ എന്നെത്തന്നെ നോക്കുന്നുണ്ട്. ഇപ്പോ എന്താ പറയുക. എന്ത് പറഞ്ഞാ തുടങ്ങേണ്ടത്. കഷ്ടകാലത്തിന് ചാടിപ്പുറപ്പെടുകയും ചെയ്തു. അയ്യോ.... ഇപ്പോ എന്താ പറയുക. ഒരു ഹല്ലോ പറഞ്ഞാലോ. ഞാൻ പറഞ്ഞു.

"ഹല്ലോ"

അവൾ ഒന്നും പറയുന്നില്ല. അവൾ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കുന്നുണ്ടായിരുന്നു. ആ സമയത്ത് ഇറങ്ങി ഓടിയാലോ എന്ന് വരെ തോന്നിപ്പോയി. എന്തോ പറയാൻ വേണ്ടി അവളുടെ ചുണ്ടുകൾ പിടക്കുന്നുണ്ട്. പെട്ടെന്ന് പുറകിൽ നിന്ന് ഒരു ഹോൺ കേട്ടു. അവൾക്കു ബസ്സ് വന്നു. ആ മഹാലക്ഷ്മി ബസ്സ് കാണുമ്പോൾ പോത്തിന്റെ പുറത്ത്‌ കാലൻ വരുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ബസ്സ് നിർത്തി. അവളുടെ കൂട്ടുകാരികൾ ഓരോന്നായി കയറാൻ തുടങ്ങി. അവസാനം അവൾ എന്റെ ഭാഗത്ത് തിരിഞ്ഞ് പോട്ടെ എന്ന് ചോദിച്ചു. അപ്പൊ എന്റെ മുഖത്ത് ഒരു വല്ലാത്ത പുഞ്ചിരി വന്നു. തല പൊട്ടിപ്പോകുന്നത് പോലെ തോന്നി. ഞാൻ രണ്ടു കയ്യും തലയിൽ വെച്ച് മുടി മുറുക്കെ പിടിച്ചു.

അവൾ ബസ്സിനകത്ത് കയറിക്കഴിഞ്ഞും എന്നെ നോക്കികൊണ്ടിരുന്നു. ബസ്സ് അകന്നു പോയി.

പേടിച്ചു എന്റെ നെഞ്ചിൽ ബാന്റടി മേളം നടക്കുന്നുണ്ടായിരുന്നു. ഞാൻ വേഗം അടുത്ത കടയിൽ പോയി. ഒരു കുപ്പി വെള്ളം വാങ്ങി. അര കുപ്പി വെള്ളം ഒറ്റ വലിക്ക് കുടിച്ചു. ബാക്കി വെള്ളം മുഖത്തേക്കൊഴിച്ചു.

അന്ന് രാത്രി പള്ളിയിൽ പോയി വരുമ്പോൾ അസ്ഫാനിനെ കണ്ടു. അവൻ അവിടെ ഒരു കടയിൽ മൊബൈലും നോക്കിയിരിക്കുകയായിരുന്നു. ഞാൻ അവന്റെ അടുത്തു പോയി ഇരുന്നു. അവനോടു പറഞ്ഞു.

"ടാ. നീ ക്ലാസ്സിൽ ഗേൾസിനോടൊക്കെ സംസാരിക്കില്ലേ."

"ആ. സംസാരിക്കാറുണ്ട്. എന്തെ"

"അവളോടും സംസാരിക്കുവോ"

"ഏത് അവൾ

"ടാ. മൊബൈൽ നോക്കിയത് മതി. ഒന്ന് ഇങ്ങോട്ട് നോക്ക്"

"ആ. പറ"

"ഞാൻ മുമ്പ് നിനക്ക് കാണിച്ചു തന്നില്ലേ  നിന്റെ ക്ലാസ്സിലെ.....    അവളോട്‌"

"നീ അവളെ ഇത് വരെ വിട്ടില്ലേ. നിന്നെ എന്ത് പറഞ്ഞാ മനസ്സിലാക്കുക."

"പ്ലീസ്‌. ടാ. അവളോട്‌ ഒന്ന് പറയെടാ"

"നീ വേറെ ആരെ വേണേലും നോക്കിക്കോ. ഞാൻ സപ്പോർട്ട് ചെയ്യാം. നിനക്ക് പ്ലസ്‌ ടുവിന് താഴെ വേറെ ആരെ വേണെങ്കിലും കിട്ടുവല്ലോ."

"പക്ഷെ അവളെപ്പോലെയാകില്ലല്ലോ"

"ഓ. തലയ്ക്കു പിടിച്ചിരിക്കുകയാണല്ലേ . ഓക്കേ. ഞാൻ ഇപ്പോൾ എന്താ ചെയ്യണ്ടേ."

"അവളോട്‌ ഒന്ന് ഒന്ന് ചോദിച്ചാൽ മതി എന്നെ പ്രണയിക്കുന്നുണ്ടോന്ന്"

"കഷ്ടം. ശരി. ഉത്തരം നെഗറ്റീവ് ആണെങ്കിൽ അവളെ വിടണം "

"ഉത്തരം എന്തായാലും എന്നോട് പറഞ്ഞാൽ മതി. ബാക്കി ഞാൻ നോക്കിക്കോളാം. പിന്നീട് ഞാൻ അവളുടെ പേരും പറഞ്ഞ് നിന്റെ മുന്നിൽ വരില്ല. സത്യം."

"Mm.ശരി"

അങ്ങനെ അന്നത്തെ രാത്രിയും ഉറങ്ങാതെ തീർത്തു. പിറ്റേന്ന് സ്കൂളിൽ അവളുടെ മുഖം ഞാൻ കാണാൻ ശ്രമിച്ചില്ല. പേടിയായിരുന്നു. അന്ന് ഉച്ചയ്ക്ക് ഞാൻ അസ്ഫാനിനോട് ചോദിച്ചു. മറുപടി കിട്ടിയോന്ന്‌. അവൾ നാളെ പറയാംന്ന്‌ പറഞ്ഞു. എന്നായിരുന്നു അവന്റെ മറുപടി. അന്ന് വൈകീട്ട് അവൾക്ക് നേരത്തെ ക്ലാസ്സ്‌ കഴിഞ്ഞു. അന്ന് കാണാൺ പറ്റിയില്ല.

എന്റെ മനസ്സിലെ വീർപ്പുമുട്ടൽ കൂടി. അവളുടെ മനസ്സിൽ എന്തായിരിക്കും. എന്നറിയില്ല. അന്ന് രാത്രി മനസ്സ് മുഴുവനും അസ്വസ്ഥതയായിരുന്നു. ഉറങ്ങാൻ പല വഴിയും നോക്കി. സമയം രാത്രി  12:30 ആയി. വീട്ടിൽ എല്ലാരും ഉറങ്ങി.തല നന്നായിട്ട് വേദനിക്കുന്നത് പോലെ തോന്നുന്നു. ഞാൻ കിച്ചണിൽ പോയി ചായ വെച്ചു കുടിച്ചു. പക്ഷെ അവളുടെ മുഖം എന്നെ വല്ലാണ്ട് അലട്ടുന്നു. കുറച്ചു സമയം T.V കണ്ടു. ഏത് ചാനൽ വെച്ചാലും അതിൽ കാണുന്ന പരിപാടി ശ്രദ്ധിക്കാൻ പറ്റുന്നില്ല. അവളുടെ ഓർമ്മകൾ മാത്രം. നടന്നും ഇരുന്നും കിടന്നും സമയം നീങ്ങി. പിറ്റേന്ന് രാവിലെ തന്നെ സ്കൂളിൽ പോകാൻ ഒരുങ്ങി. ബസ്സിൽ പോവണ്ട. ബൈക്കിൽ പോകാമെന്ന് വിചാരിച്ചു.

അന്ന് ബൈക്കുമായി പോകുമ്പോൾ ശ്രദ്ധ തെറ്റി ബൈക്ക് ഒരു മരത്തിൽ ചെന്ന്‌ ഇടിച്ചു. ഞാൻ തെറിച്ച് വീണു. കാലിന്റെ മുട്ടിന് പൊട്ടൽ പറ്റി. രണ്ടു മാസം ആശുപത്രിയിൽ ആയി.കുറച്ചു ദിവസം കഴിഞ്ഞ് ഒരു മാതിരി സുഖപ്പെട്ടപ്പോൾ ഞാൻ അസ്ഫാനിനോട് വിളിച്ചു ചോദിച്ചു. അന്ന് അവൾ പറഞ്ഞ ഉത്തരം എന്തായിരുന്നു എന്ന് .

അവൻ പറഞ്ഞു....

"ടാ. അവൾക്കു നിന്നെ ഇഷ്ടാണെടാ."

"സത്യാണോ"

"അതേടാ. എന്നോട് നിന്നെപ്പറ്റി എന്നും ചോദിക്കും. സുഖമായൊന്ന്. ഇത് വരെ നിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നല്ലോ"

അവന്റെ ആ വാക്കുകൾ എന്റെ നൊമ്പരങ്ങൾ ഒക്കെ മായിച്ചു കളഞ്ഞു. പക്ഷെ ഞാൻ ഡിസ്ചാർജ് ആയി. സ്കൂളിലേക്ക് പോകാൻ തുടങ്ങിയത്. സെൻറ് ഓഫിന്റെ ദിവസമായിരുന്നു. അവള്ക്ക് ക്ലാസ്സ്‌ പൂർണമായും കഴിഞ്ഞിരുന്നു. എക്സായമാണെങ്കിൽ ഒന്നിച്ചും അല്ല. രണ്ടു കോഴ്സ് ആയത് കൊണ്ട്.

ആകെ വിഷമത്തിലായി. അവളെക്കുറിച്ച് ഒരുപാട് അന്വേഷിച്ചു. കൊറേ പേരോട് നമ്പരും ചോദിച്ചു. കിട്ടിയില്ല. പക്ഷെ ഒരു കാര്യം അറിയാം. അവൾ ഇന്നും ആ സ്കൂളിൽ പഠിക്കുന്നുണ്ട്. അവളുടെ മനസ്സിൽ ഇപ്പോൾ എനിക്കൊരു ഇടമുണ്ടോ എന്ന് അറിയില്ല.

ഈ കഥ അവളുടെ കയ്യിൽ എത്തുമെങ്കിൽ അവൾ എന്നെ contact ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

എന്റെ സ്വന്തം മൊഞ്ചത്തിക്കുട്ടിക്ക് വേണ്ടി.........    

എന്തെങ്കിലും പരാതിയോ അഭിപ്രായമോ ഉണ്ടെങ്കിൽ  അറിയിക്കുക.
               
                ചുമ്മാ😉  

                   ............  താഹ ഉക്കിനടുക്ക

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്