കൊച്ച്

#kissakal

കൊച്ച്...

"അതേയ് ചേട്ടായി ഇന്നും ആ പെൺകൊച്ചു ചേട്ടായിയുടെ ബൈക്കിൽ തോട്ടേച്ചാ പോയെ "

ഞാൻ കുളിമുറിയിൽ നിൽക്കുമ്പോൾ പെങ്ങൾ വിളിച്ചു പറഞ്ഞു ...

ഇതിപ്പോ നാലഞ്ച് തവണ ആയി അവൾ പറയുന്നു ഇതുവരെ എനിക്ക് ആ പെങ്കൊച്ചിനെ കാണാനും പറ്റിയില്ല ..
എന്നും എന്റെ ബൈക്ക് തോട്ടേച്ചു പോകുന്നു ..

ഞങ്ങൾ താമസിക്കുന്നത് അഗ്രഹാരത്തിൽ ആയിരുന്നു , കാർ , ബൈക്ക് ഒക്കെ റോഡരികത്തായി തന്നെ പാർക്ക് ചെയ്യുന്നതും
ഒരുപാടു ആൾക്കാർ കടന്നു പോകാറുണ്ട് സ്കൂൾ സമയത്തൊക്കെ ..
"ഇതിപ്പോ ആരാ ഇങ്ങനെ ഒരാൾ ...?"
പെട്ടന്ന് തന്നെ തലതോർത്തി വെളിയിൽ വന്നു ആരേം കാണാനില്ല .
ഇനി ആളിനെ കണ്ടു പിടിക്കണം തീരുമാനിച്ചു .
അടുത്ത ദിവസം രാവിലെ പത്രം എടുത്തു വായിക്കാൻ കണക്കെ മുന്നിലെ പടിയിൽ ഇരുന്നു. നോട്ടം റോഡിൽ ആയിരുന്നു...
"ഇന്നെന്താ പതിവില്ലാതെ ഒരു പത്രം വായന "
അമ്മയുട ചോദ്യം ..
അ കത്തുനിന്നും അനുജത്തിയുടെ വക മറുപടി..

"ആ പെണ്ണിനെ കാണാൻ ഇരിക്കുവാ അമ്മെ ..!!"

"വയസ്സ് 28 ആയി പെണ്ണുകെട്ടാൻ പറഞ്ഞാൽ കേൾക്കില്ല ഇനി ആരേലും വിളിച്ചോണ്ട് വരാൻ പറഞ്ഞാ അതിനും കഴിയില്ല ...ഇങ്ങനെ ഒരു കോന്തൻ ആയിപോയല്ലോ നീയ്..."

'അമ്മ തുടങ്ങി രാവിലെ തന്നെ...!!
"എടി മാളു നീയാ ഇതിപ്പോ പറയിപ്പിച്ചത് ...
കയ്യിൽ ഇരുന്ന പത്രം മടക്കി അവൾക്കു ഒരു ഏറു കൊടുത്തു ...!!

കുറെ സമയം അവിടെ ഇരുന്നു...കുറെ കോളേജ് കുട്ടികൾ സ്കൂൾ കുട്ടികൾ ഒക്കെ കടന്നു പോയി ...ആരും എന്റെ ബുള്ളറ്റിൽ തൊട്ടില്ല ..ബുള്ളറ്റ് ഭ്രാന്ത് മൂത്ത കഴിഞ്ഞ മാസം വാങ്ങിയതാ..അടുത്ത് പോയി പതിയെ തൊട്ടുതലോടി ...മനസ്സിൽ പറഞ്ഞു..
"നീയാ എന്റെ എല്ലാം ...നിനക്കിഷ്ടം ആയ ആളിനെ നീയ് കാണിച്ചു താ ...എന്നിട്ടു നമുക്ക് ഇതിന്റെ മുകളിൽ ഇരുത്തി ഒരു പോക്ക് അങ്ങ് പോകാം എന്താ ..""
"അമ്മെ ദേ ചേട്ടന് വട്ടായി .. ബുള്ളറ്റിനു ഉമ്മ കൊടുക്കുന്നു ..."
""അവനു അല്ലേലും വട്ടാ..നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതെ ഓഫീസിൽ പോകാൻ നോക്കെടാ " 'അമ്മ വീണ്ടും ..!!

ഇനിനിന്നേച്ചു കാര്യം ഇല്ല.. സമയം ഒത്തിരി ആയി ഓഫീസിൽ പോകാനുള്ള സമയം ആയി...
കുളിമുറിയിൽ കയറി , വെള്ളം ഒഴിച്ച് , സോപ്പ് ഇട്ടു..അപ്പോളേക്കും മാളുവിന്റെ വിളി ...
"ചേട്ടാ ദേ ആ പെണ്ണ് ..പോണുട്ടാ ...ഇന്നും ബുള്ളറ്റെൽ തൊട്ടു..കാണാൻ സുന്ദരിയാ ട്ടാ.."
കുളിച്ചപാതി ഇറങ്ങി ഓടി വന്നു ..
അഗ്രഹാര വഴിയിൽ ആരും ഇല്ല...!!
വീണ്ടും നിരാശ ..!!
" ഞാൻ കണ്ടുട്ടോ .. നല്ല സുന്ദരിയാ.ചേലുണ്ട് കാണാൻ..!! മാളൂന്റെ വക എരിവ് ....

" നീയ് പോടീ പെണ്ണെ ....
അതെ അവൾക്കു  നിന്റത്രേം ചന്തം ഉണ്ടോ..?"
തിരിഞ്ഞു നിന്ന് അവളോട് ചോദിച്ചു ..

ആഹാ .!! ചെക്കന്റെ പൂതി ..."
ഹാ ..സുന്ദരിയാ..എന്നെ പോലെ തന്നെയാ കൂടുതൽ ഒന്നും അല്ല ...."
അവൾ കുശുമ്പ് കാണിച്ചു അകത്തു പോയി..
ആരാകും ..! മനസ്സിൽ ഒരു വല്ലാത്ത ആഗ്രഹം ..
അറിയാൻ മാത്രം ..നാളിതുവരെ ഒരു പ്രണയം ഒന്നും ആരോടും തോന്നിയിട്ടില്ല ...!!

ഓഫീസിൽ പോകാൻ റെഡി ആയി വെളിയിൽ
വന്നു ബുള്ളറ്റ് സ്റ്റാർട്ട് ആക്കാൻ ടൈം..
മുന്നിൽ ഒരു പേപ്പർ ചുരുട്ടി വച്ചേക്കുന്നു ..
ഒരു കുഞ്ഞു തുണ്ടു പേപ്പർ ..മനസ്സിൽ ഒരു പേടി .ചെറിയ വിറയൽ കൈകളിൽ ...അവളാകുമോ ?
പ്രേമലേഖനം ആകുമോ ..? ഇത്രെയും വൃത്തികേടായി പ്രേമലേഖനം കൊടുക്കുമോ ? അങ്ങനെ ആണേൽ ലോകത്തെ ആദ്യത്തെ പെണ്ണ് അവളാകും..പേപ്പർ എടുത്തു തുറന്നു ഒരു വലിയ ആകാംഷയോടെ ..!

" 3 മണിക്ക് ബീച്ച് റോഡിൽ ഉള്ള കോഫി ഷോപ് മുന്നിൽ ഞാൻ കാത്തുനിൽക്കും .."

ഇത്രേ ഉള്ളു അതിൽ...ആരാകും? ഇനീപ്പോ മാളൂന്റെ പണി ആകുമോ..? വിളിച്ചു ചോദിച്ചാലോ ...അല്ലെ വേണ്ട അവൾ ഇനി ഇതും പറഞ്ഞു കളിയാക്കൽ തുടങ്ങും ...
നേരെ ഓഫീസിൽ ചെന്നപാടെ ഹാൽഫ്‌ഡേ ലീവ് ഇട്ടു.. ഒരു മൂഡ് ഇല്ല..ആകെ ഒരു ടെൻഷൻ ..ക്ലോക്ക് നോക്കി ഇരിപ്പായി.. ഈ സാധനം വർക്ക് ചെയ്യുവാണോ? അതോ തിരികെ ഓടുകയാണോ ? മനസമാധാനം പോയി...
കൃത്യം 2 .30 ഇറങ്ങി..അഞ്ചു മിനുട്ട് മതി അവിടെ എത്താൻ എന്നാലും ഒരു ഇരുപ്പുറക്കുന്നില്ല അവിടെ ഇരുന്നേച്ചു...
കോഫി ഷോപ് എത്തി ബുള്ളറ്റ് വെളിയിൽവച്ചു അകത്തു കയറി ഇരുന്നു കോഫി പറഞ്ഞു..ടെൻഷൻ കാരണം ഉച്ചഭക്ഷണം കഴിച്ചില്ല ....സമയം ഇഴഞ്ഞു നീങ്ങുന്നു ..

3 .10 ഒരു ഓട്ടോ വന്നു എന്റെ ബുള്ളറ്റിനു അരികിലായി നിന്നു.. അതിൽ നിന്നും സുന്ദരി എന്നുതോന്നുന്ന പോലെ ഒരു പെൺകുട്ടി ..
അങ്ങനെപറയാൻ കാരണം ഞാൻ കോഫീ ഷോപ്നുള്ളിൽ ആയിരുന്നു മുഖം അത്രക്കങ്ങു വ്യക്തമല്ല ..ശെരി ഞാൻ അങ്ങട് പോകട്ടെ ..കണ്ടിട്ട് ബാക്കി ..

അവൾ എന്റെ ബുള്ളറ്റ് വട്ടചുറ്റി നോക്കുന്നു
എന്നെ അടുത്ത് കണ്ടപ്പോൾ ഒരു പരുങ്ങൽ ..നാണം ഒന്നും ആ മുഖത്തു കണ്ടില്ല ..പ്രേമലേഖനം തരാനുള്ള ഫീലിംഗ് ഒന്നും ആ മുഖത്തില്ല ...പക്ഷെ അവൾ സുന്ദരി ആണ് ..മാളു പറഞ്ഞപോലെ അല്ല..ഒരുപക്ഷെ അതിലും സുന്ദരി..സെറ്റ് കസവു പാവാടയും ബ്ലൗസും ..
എനിക്ക് സെറ്റുസാരി വീക്നെസ് ആണ് ..
ഇവൾ ഇങ്ങനെ അറിഞ്ഞു ...?
നല്ല കുട്ടിത്തം ഉള്ള മുഖം ..കുഞ്ഞു കണ്ണുകൾ , വൃത്തിയായി കരിമഷി എഴുതിയിരിക്കുന്നു ..
ഇതിനപ്പുറം ഒന്നും ഒരു പെണ്ണിനെ വർണ്ണിക്കാൻ എനിക്കറിയില്ല ..

അടുത്ത് ചെന്നു..മുഖം കുനിച്ചു നിപ്പാണ്..
ഒന്നും മിണ്ടുന്നില്ല ..എനിക്കാണേൽ ഈ പെങ്കൊച്ചുങ്ങളോട് മിണ്ടി വല്യ പരിചയം ഇല്ല..
മാളൂനോട് ഒഴികെ അങ്ങനെ വേറെ പെൺകുട്ടികളുമായി കൂട്ടും ഇല്ലാ..
"അതെ ഞാൻ വിഷ്ണു ..എന്റെ ബുള്ളറ്റെൽ താൻ ആണോ ഇവിടെ വരാൻ എഴുതി വച്ചതു .."
ഇച്ചിരി കടുപ്പത്തിൽ അങ്ങ് കേട്ടു....
ഒന്ന് ഞെട്ടിയോ എന്നോരുഫീൽ..ആ മുഖം ഒക്കെ അങ്ങ് ചുവക്കുന്നതുപോലെ ..ആ കണ്ണിൽ ഇച്ചിരി സങ്കടം വന്നോ എന്നൊരു തോന്നൽ ..
വേണ്ടായിരുന്നു ...!!
ഇനീപ്പോ എന്താചെയ്ക..!!
പറഞ്ഞും പോയി..വേറൊന്നും പറയാനും ഇല്ല..
ഞാനും തിരിഞ്ഞു നിന്നു അവൾ എന്തേലും പറയട്ടെ എന്ന് വിചാരിച്ചു ..
ഇച്ചിരി കഴിഞ്ഞതും വലതു കയ്യിന്റെ ഭാഗത്തായി അവളുടെ കൈ നീണ്ടു വരുന്നു വിരലിൽ മടക്കിയ ..വൃത്തിയായി മടക്കിയ ഒരു പേപ്പർ...
അയ്യോ .!! ഇതു അതുതന്നെ പ്രേമലേഖനം
പിടിച്ചുവാങ്ങാനാ തോന്നിയെ ..വിലകളയാൻ പാടില്ലലോ ..
"എന്താ ഇതു...? " ഒരു ജാടക്ക് ചോദിച്ചു..
ഉം ....ഒന്നുമൂളി കൈ ഒന്നുകൂടെ എന്റെ നേർക്ക് നീട്ടി ..വാങ്ങാൻ എന്ന അർത്ഥത്തിൽ ...
ഞാൻ അതുവാങ്ങി ..പ്രേമലേഖനം സാധാരണ ഉടനെ വായിക്കാറില്ലലോ ..പോക്കറ്റിൽ വെക്കണോ വായിക്കണോ എന്നൊരു ടെൻഷൻ
വായിക്കുന്നത് മോശം അല്ലെ..?
അതും ഇവിടെ വച്ച് ..!
അതും കയ്യിൽപിടിച്ചു നിൽപ്പായി ...



ഇച്ചിരി നേരം ആ പേപ്പർ കയ്യിൽ പിടിച്ചു നിന്ന്
അവിടെ ...എന്നിലെ ഒരു കാമുകൻ ഉള്ളിൽ നാമ്പിടുന്ന പോലെ തോന്നി ...
ശെരി ഇനിയൊരു യാത്ര പറഞ്ഞു പോയേച്ചു എവിടേലും പോയി ഇരുന്നു ഇതൊന്നു വായിക്കണം അതാണ് ഇപ്പഴുള്ള ജീവിത ലക്‌ഷ്യം ....
അവൾ അതെ നിപ്പുതന്നെ പോകാൻ പരിപാടി ഒന്നും ഇല്ലേ.. ഇതിനു ....
ഒന്നുപോയാലേ എനിക്ക് ഇതൊന്നു വായിക്കാൻ കഴിയു..

ജീവിതത്തിൽ ആദ്യമായി ഒരു സംഭവം ഇങ്ങനെ
അതും ഒരു പെൺകുട്ടി ഇങ്ങോട്ടു ലെറ്റർ തരുക എന്നൊക്കെ പറഞ്ഞാൽ ..എന്റമ്മോ ..!!
നമ്മളാണേൽ വലിയ ഫ്രീക്കൻ ഒന്നും അല്ല ..തികച്ചും ഒരു സാധാരണക്കാരൻ ..
കുടുംബ കഥ പറഞ്ഞു ബോർ അടിപ്പിക്കുന്നില്ല ..
ഇവൾക്ക് പോയിട്ട് അത്യാവശ്യം ഇല്ലന്ന് തോന്നണു .അങ്ങനെ അങ്ങ് നിക്കുവാ .....

പേപ്പർ പോക്കറ്റിൽ വെക്കാനായി തുടങ്ങുമ്പോൾ അവൾ ഒരു നോട്ടം ...ഇച്ചിരി കടുപ്പിച്ചു... ..കാമുകിയുടെ ഒരു ലക്ഷണം അവളെ മുഖത്തില്ല ഈ പിന്നെന്താ ഇങ്ങനെ..
ഇതിനെ എങ്ങാനും കെട്ടേണ്ടി വന്നാൽ ...
ഭഗവതി കഴിഞ്ഞു ജീവിതം ...

അത് വായിക്കു എന്ന രീതിയിൽ ഒരു മൂളൽ തലയനക്കം ...അവളിൽ നിന്നും...
ഇവൾ എന്ന മിണ്ടില്ലേ.വായിലെ മുത്ത് തൊഴിയും ആയിരിക്കാം ..സൗന്ദര്യത്തിന്റെ അഹംകാരം ...
ഞാൻ പതിയെ അത് തുറക്കാൻ നേരം . അവളെ ഒന്നുകൂടെ നോക്കി ..വീണ്ടും മുഖം കുനിച്ചു നിപ്പായി ..പണ്ടാരം ..
വായിക്കാനായി പേപ്പറിലേക്കു കണ്ണ് ...

" എന്നെ ഒന്ന് ഈ വണ്ടിയിൽ കയറ്റുമോ .
ഇതിന്റെ പുറകിൽ ഇരിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ..."
ഇത്രേ അതിൽ ഉണ്ടാർന്നുള്ളു ..
വായിച്ചു കഴിഞ്ഞപ്പോ എന്റെ എല്ലാ സന്തോഷവും പോയി..ദേഷ്യവും ..സങ്കടവും ..വെറുപ്പും എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാതെ ആയി ....

" അല്ല നീയെന്താ വിചാരിച്ചു വച്ചേക്കണേ ഞാൻ പണിയൊന്നും ഇല്ലാണ്ട് വായിനോക്കി നടക്കുവാണെന്നോ..? കണ്ടപെണ്ണുങ്ങളെ എല്ലാം ബൈക്കിൽ കേറ്റിനടക്കാൻ..അല്ല നിനക്ക് വേറെ പണി ഒന്നും ഇല്ലേ ..? അഴിച്ചുവിട്ടേക്കുവാനോ വീട്ടിൽ നിന്നും കണ്ട പയ്യന്മാരുടെ പുറകെ നടക്കാൻ ...വൃത്തികെട്ടത് ..!! എനിക്കും ഉണ്ട് ഒരു പെങ്ങൾ എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിക്കാതെ നെയ്യ് പോയി വേറെ ആളെ നോക്ക് ..."

ഒരു പൊട്ടിത്തെറി ആയിരുന്നു ..ഒറ്റ ശ്വാസത്തിൽ മനസ്സിലെ സങ്കടോം , ദേഷ്യം ...അമർഷം എല്ലാം പൊട്ടി പുറത്തു വന്നു ...""

അവളൊരു പൊട്ടി കരച്ചിലായിരുന്നു
ആ കുഞ്ഞു കണ്ണുകൾ നിറഞ്ഞു തുളുമ്പി ധാരയായി പുറത്തേക്കു ഒഴുകുന്നു ..നല്ലോണം എങ്ങുന്നുണ്ട് ..കൊച്ചു പിള്ളേരെ പോലെ ..
കണ്ണൊക്കെ ചുവന്നു ..കണ്മഷി ഒകെ കലങ്ങി ..
നടന്നു പോകുന്ന ആൾക്കാർ ഒകെ ശ്രെദ്ധിക്കാൻ തുടങ്ങി ..അവളാണെ കരച്ചിൽ നിർത്തുന്ന ഇല്ലാ...അകെ കുടുങ്ങി ഭഗവതി ...എന്താ ചെയ്ക .
ഞാൻ കൈലേസു എടുത്തു നീട്ടി ...

"കരച്ചിൽ നിർത്തിക്കെ ..ആൾക്കാരൊക്കെ നോക്കുന്നു ...കണ്ണുതുടക്കു ...പിടിക് .."
ഞാൻ പറഞ്ഞു ...
അതുകൂട്ടാക്കാണ്ട് വീണ്ടും കരച്ചിൽ തന്നെ...
ഏതു നേരത്താണോ ഭഗവതി ..ഇവിടെ വരാൻ തോന്നിയെ ..ആകെ വിയർത്തുകുളിച്ചു.....
..എന്തുപറയണം എന്തുചെയ്യണം എന്നറിയില്ല

"ഞാൻ ഒരു ഓട്ടോ പിടിച്ചു തരാം വീട്ടിൽ പൊക്കൊളു .."
ഒരുവിധത്തിൽ പറഞ്ഞു ഒപ്പിച്ചു ..

ഇവളെ എങ്ങാനും ബുള്ളറ്റെൽ കേറ്റികൊണ്ട് പോകുന്നത് ആരേലും കാണണം ..പിന്നെ അതൊരു കഥ ആകും ..ഇതുവരെ അങ്ങനെ ഒരു ചീത്തപ്പേര് ഇല്ലാ...
കഷ്ടകാലം ഓട്ടോ ഇല്ലാ..പെണ്ണാണെ കരച്ചിൽ നിർത്തുന്നതും ഇല്ലാ..

"ശെരി ഓക്കേ ..കയറ്റാം അടുത്ത ഓട്ടോ സ്റ്റാൻഡ് അല്ലെ ബസ്റ്റാന്റ് ഞാൻ ഇറക്കി വിടും നീയ് കരച്ചിൽ നിർത്തു ..."
പണ്ടാരം തിരക്കിട്ടു ഇറങ്ങി ഓടി ഹെൽമെറ്റ് എടുത്തില്ല ..ഇന്ന് പെട്ടത് തന്നെ..
മനസ്സിൽ വിചാരിച്ചു.ബുള്ളറ്റ് സ്റ്റാർട്ട് ആക്കി ..

കയ്യിൽ ഇരുന്ന പേപ്പർ ചുരുട്ടി കയ്യിൽ കൊടുത്തിട്ടു പറഞ്ഞു..
"അതെ ഇതിൽ എഴുതി വച്ചക്കണേ പോലെ വണ്ടി അല്ല...അത് കാളവണ്ടി ...ഇതു ബുള്ളറ്റാണ് കേട്ട ...വണ്ടിപോലും ..വണ്ടി"
കേറുന്ന മുന്നേ അവളോട് ബാക്കി ഉണ്ടാർന്ന ദേഷ്യം തീർത്തു ....

പക്ഷെ ഒരു ചിരി അവളുടെ മുഖത്തു വന്നു..
നനഞ്ഞ കണ്ണുകൾ കുറുകി ഒന്ന് അവൾ ചിരിച്ചു
മുടിഞ്ഞ സൗന്ദര്യം ..കരയുമ്പോളും ചിരിക്കുമ്പോളും ഒക്കെ അവൾക്കു വല്ലാത്ത ചന്തം ആണ് ....

"കയറു ...പേടി ഒന്നും ഇല്ലാലോ...ഞാൻ ഇച്ചിരി വേഗത്തിൽ ഓടിക്കും കേട്ടാ.."
പെട്ടന്ന് എവിടേലും കൊണ്ട് ഇറക്കി വിട്ടാൽ മതി എന്നായി എനിക്ക് ..."
അവളുകയറി ഞാൻ നല്ലോണം മുന്നോട്ടാഞ്ഞ ഇരുന്നത് ..നല്ല അകലം പാലിച്ചു ഇരുന്നു ..
മാന്യൻ ആയതുകൊണ്ടാണ് എന്നു വിചാരിക്കണ്ട ..നാട്ടുകാർ കാണും എന്ന ഒരു പേടി....
ഇച്ചിരി മുന്നോട്ടു പോയി.....
" എന്താ ഇയ്യാളുടെ പേര് ...?
മറുപടി ഇല്ലാ...
"എഡോ തന്നോടാ ചോദിച്ചേ എന്താ പേര്...?"
മറുപടി ഒന്നും ഇല്ലാ..എന്താ അഹംകാരം ..ബുള്ളറ്റെൽ ഇരുത്തിയതും പോരാഞ്ഞിട്ട് ഇവളുടെ ജാഡ കൂടെസഹിക്കണം ....
ഞാൻ ബുള്ളറ്റ് റോഡരികത്തായി നിർത്തി
നല്ല ദേഷ്യം വന്നു ...

"നീയ് ഒന്ന് ഇറങ്ങിക്കെ ഏകദേശം ഒരു മണിക്കൂർ ആയി..ഞാൻ ഇങ്ങനെ നീയ് ആവശ്യപ്പെട്ട കോപ്രായങ്ങൾ എല്ലാ അനുസരിച്ചു ഇരിക്കാൻ തുടങ്ങിയിട്ട് ..നിനെക്കെന്താ എത്ര ജാഡ ..എന്താ പേര് പറഞ്ഞാൽ ..ഞാൻ കൂട്ടീട് വന്നത് എനിക്കും ഒരുപെങ്ങൾ ഉണ്ട്..അതാ അവിടെ വിട്ടേച്ചു പോകാത്തത് ...അല്ലാണ്ട് നിന്റെ അഹംകാരം കാണണോ ...സൗന്ദര്യം കണ്ടിട്ടോ അല്ല ..."

വീണ്ടും ഒരു പൊട്ടിത്തെറി ..നേരത്തെ ഉള്ളതെല്ലാം മനസ്സിൽ കിടക്കണേ അതാ...

"ഇങ്ങട് നോക്കിയേ എന്തിനാ കുനിഞ്ഞു നിക്കണേ എന്തേലും കേൾക്കുമ്പോൾ ...""
അവൾ മുഖം ഉയർത്തി എന്നെ നോക്കി ...
ആ കണ്ണുകൾ വീണ്ടും നിറഞ്ഞു തുളുമ്പി ..

എനിക്ക് സംസാരിക്കാൻ കഴിയില്ല എന്ന് ആംഗ്യ ഭാഷയിൽ അവൾ പറയുമ്പോൾ ...
ശെരിക്കും ഞാൻ തകർന്നു പോയി ..നിഷ്കളങ്കതയുടെ ആ മുഖം ...ആ കണ്ണുകൾ എന്നെ വല്ലാതെ വിഷമിപ്പിച്ചു ...എന്ത് ചെയ്യണം  പറയണം എന്നെനിക്കറിയില്ല ..ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു ...

കയ്യിലെ ബുക്ക്  തുറന്നു അവളുടെ പേരുകാണിച്ചു തന്നു ...ശെരിക്കും എന്റെ കണ്ണുകൾ നിറഞ്ഞു പോയി..തുള്ളികൾ അടർന്നു താഴെ വീഴുന്ന മുന്നേ അവൾ കാണാതെ ദൂരേക്ക്‌ നോക്കി ..വിരലുകൾ കൊണ്ട് കണ്ണുകൾ തിരുമി ..
ലക്ഷ്മി സുബ്രമണ്യം ...അതാണ് അവളുടെ പേര്
അതിനു താഴെ അവൾ പേനകൊണ്ട് ...
ലച്ചു എന്നെഴുതി കാണിച്ചു ....
ലച്ചു....ലക്ഷ്മി..

അവളോട് വല്ലാത്തൊരു ഇഷ്ടം ..
അത് ഒരുപക്ഷെ അവളോടുള്ള അനുകമ്പ കൊണ്ടാണോ ...അവളിലെ ആ നിഷ്കളങ്ക കൊണ്ടാണോ..ഒന്നും എനിക്കറിയില്ല ...
ഞാൻ ബുള്ളറ്റ് സ്റ്റാർട്ട് ആക്കി ..അവളോട് കയറാൻ പറഞ്ഞു ...

പിന്നെ ഇരിപ്പിനു അല്പം മാറ്റം വരുത്തി ..ഇച്ചിരി അവളോട് ചേർന്നിരിക്കാൻ തോന്നി ..പക്ഷെ അവൾ നല്ല അകലം പാലിച്ച ഇരിക്കണേ ..
വേഗത ഇച്ചിരി കൂട്ടി നോക്കി ..അനക്കം ഇല്ല..
പതിയെ ഒരു കുഴിയിൽ ഇറക്കി ...പെട്ടന്ന് അവൾ എന്റെ തോളിൽ കൈപിടിച്ചു...
മനസ്സിൽ വല്ലാത്ത സന്തോഷം ..

"ലക്ഷ്മി....അല്ലെ വേണ്ട ലച്ചു...
അതും വേണ്ട...ഞാൻ കൊച്ചെ എന്ന് വിളിക്കാം എന്താ.."
ഞാൻ ചോദിച്ചു ...മറുപടി ഇല്ല..തിരിഞ്ഞു നോക്കി..ചിരിക്കുന്നുണ്ട് ...
"പറയു ഞാൻ അങ്ങനെ വിളിക്കട്ടെ ...!!"
തോളിലെ വിരലുകൾ അവൾ ഒന്ന് അമർത്തി ..
"ഇതെന്ത എങ്ങനെ...വിളിക്കട്ടെ അങ്ങനെ ...?
വീണ്ടും അവൾ വിരലുകൾ അമർത്തി....
" ആഹാ ഇതു എസ്  ആണോ നോ ആണോ. ഞാൻ എങ്ങനെ അറിയാനാ...എസ് ആണേൽ ഒരിക്കൽ ഞെക്കു നോ ആണേൽ രണ്ടുപ്രാവശ്യം ഞെക്കു.."
അവൾ ഒരു പ്രാവശ്യം തോളിൽ ഞെക്കി ...
മനസ്സിൽ ഒരു വല്ലാത്ത സന്തോഷം.അതിനു അതിരില്ലാത്ത പോലെ ..!!
"ഞാൻ ഒന്ന് കേൾക്കട്ടെ ..ഇതുപോലെ ജീവിതകാലം മുഴുവൻ എന്റെ ബുള്ളറ്റിന്റെ പുറകിൽ ഇരിക്കാൻ വന്നു കൂടെ എന്റെ കൂടെ..?"
ഞാൻ ചോദിച്ചു ... ഞെക്കൽ ഒന്നും വന്നില്ല ..
തിരിഞ്ഞു നോക്കാനുള്ള ധൈര്യം ഇല്ല...
കൈ അവിടെ തന്നെ ഉണ്ട് ...
"എന്തെ ഇഷ്ടം ഇല്ലന്ന് ഉണ്ടോ ...?"
സിഗ്നൽ ഇല്ല....
"ഈ മൗനം ഞാൻ സമ്മതമായി എടുത്തോട്ടെ ..?"
തോളിൽ പതിയെ വിരലുകൾ അമരുന്നത് ഞാൻ അറിഞ്ഞു ..പതിയെ ഒന്ന് തിരിഞ്ഞു നോക്കി..
നാണത്താൽ ഒരു നോട്ടം നോക്കിയെച്ചും ..ദൂരേക്ക്‌ നോക്കുന്ന അവളുടെ മുഖം നല്ലോണം ചുവന്നു തുടുത്തിരുന്നു ..അപ്പോഴും അവൾക്കൊരു വല്ലാത്ത ചന്തം ഉണ്ടായിരുന്നു ...

വീടിന്റെ മുന്നിൽ ബുള്ളറ്റ് സ്റ്റാൻഡ് ഇട്ടു വെക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഭയം ആയിരുന്നു ..'അമ്മ എങ്ങനെ പ്രതികരിക്കും എന്നറിയില്ല ...സംസാരിക്കാത്ത കുട്ടിയല്ലേ .
മാളു ഓടിവന്നു മുറ്റത്തേക്ക് സാധാരണ ഞാൻ വരാറുള്ളപ്പോൾ അവളുടെ ചോക്ലേറ്സ് വേണ്ടി ഓടി വരും ...വന്നപാടെ ഷോക്ക് അടിച്ചപോലെ ഒരു നിൽപ്പ് ...മുഖം അകെ ഒരു അമ്പരപ്പ് ..

"ചേട്ടാ ഇതു ആ കുട്ടിയല്ലേ...? ബൈക്കിൽ തൊട്ടേച്ചു പോകുന്ന ..?'
അമ്പരപ്പിൽ ഇടയിൽ ഒരുവിധം അവൾ പറഞ്ഞു ഒപ്പിച്ചു ...ഞാൻ ചിരിച്ചു കൊണ്ട്അവളെ എന്റെ വലത്തേ കൈയ്യാൽ ചേർത്തുനിർത്തി ...

" ബൈക്കിന്റെ ശബ്‌ദം കേട്ടേച്ചു ആളെ കാണുന്നില്ല ..കൊച്ചെ എടാ നീയ് എവിടെയാ .."

'അമ്മ സംസാരിച്ചുകൊണ്ടു വരാന്തയിൽ വന്നപ്പോൾ ഞങ്ങളുടെ മൂന്നുപേരുടെയും നിൽപ്പുകണ്ടു ഞെട്ടി ..അവളെ 'അമ്മ സൂക്ഷിച്ചു നോക്കുന്നു ..ആകെ ഒരു ടെൻഷൻ ..

"ഇന്ത പെണ്ണ്  യാര് ഡാ ...? "
"നീ കൊഞ്ചം ഇങ്കെ തള്ള്...."
മാളൂനെ നോക്കി 'അമ്മ പറഞ്ഞു..

ഇടക്കൊക്കെ 'വീട്ടിൽ നമ്മൾ തമിഴ് പറയും തമിഴ് ബ്രാഹ്മണൻ കുടുംബമായതു കൊണ്ടാണ് ...
മാളു അമ്മയുടെ അടുത്തേക്ക് മാറി നിന്നു
ഞാനും അവളും ..നല്ല ടെൻഷൻ..അവളുടെ മുഖത്തും ഉണ്ട്..'അമ്മ അവളെ തന്നെ നോക്കുന്നു...

"ഇതു ആരാണ് നീയ് ഞാൻ ചോദിച്ചത് കെട്ടില്ല്ലേ ..?"
അമ്മയുട സ്വരം കനത്തു ..മുഖ ഭാവം മാറി..
"അത് അമ്മ ഇതു..കൊച്ച...!!" ഞാൻ തപ്പിത്തടയാൻ തുടങ്ങി വാക്കുകൾ ഒന്നും വെളിയിൽ വരുന്നില്ല ...

"കൊച്ചോ..? ഇതു കൊച്ച...?" 'അമ്മ വിടില്ല ..ഉറപ്പായി ..!!
"അല്ല അമ്മെ ഇതു ലച്ചു...!! അല്ല ലക്ഷ്മി അടുത്ത തെരുവിലെയാ ..."
ഒരുവിധത്തിൽ അത്രേം ഒപ്പിച്ചു..(തെരുവ് എന്ന് പറഞ്ഞാൽ അഗ്രഹാരം ആണേ ...)

" ഏതാ നിന്റെ വീട് ..വീട്ടിൽ ആരൊക്കെ ഉണ്ട്.?"
'അമ്മ അവളെ നോക്കി ചോദിച്ചു...
അവൾ മിണ്ടാതെ നിന്നും പാവം ...നല്ലോണം പേടി ആ മുഖത്തും കണ്ണുകളിലും ഒക്കെ തെളിഞ്ഞു കാണാം ...
ഞാൻ അവളുടെ കയ്യിൽ പിടിച്ചു എനോട് ചേർത്ത് നിർത്തി ...ഇച്ചിരി ധൈര്യം വന്നപോലെ അമ്മയെ നോക്കി പറഞ്ഞു...
" അമ്മെ അവൾ സംസാരിക്കില്ല .സംസാരിക്കാൻ
കഴിയില്ല..എനിക്ക് ലക്ഷ്മിയെ ഇഷ്ടം ആണ് ...
കല്യാണം കഴിക്കണം ..."

എങ്ങനെ പറഞ്ഞു തീർത്തു എന്നെനിക്കറിയില്ല
'അമ്മ ഉടനെ മുന്നോട്ടുവന്നു ..അവളുടെ കൈകൾ പിടിച്ചു ..അമ്മയുടെ കണ്ണുകളിൽ സതോഷം നിറയുന്നത് കാണാമായിരുന്നു ....
ഒരുകൈയ്യാൽ എന്റെ കൈകൾ പിടിച്ചു...
"നിന്റെ ഉള്ളിൽ ഇത്രയും വലിയൊരു ഹൃദയം ഉണ്ടെന്നു ഞാൻ അറിയാണ്ട് പോയല്ലോ കോച്ചേ.." അമ്മയോട് വാക്കുകൾ വിതുമ്പി കണ്ണുകൾ നിറഞ്ഞൊഴുകി ...അമ്മക്ക് അവളെ ഇഷ്ടമായി ....!!
വാ മോളെ ...! 'അമ്മ അവളെയും വിളിച്ചു അകത്തേക്ക് പോയി..

"കൊച്ചു കള്ളാ മിണ്ടാപ്പൂച്ച കലം ഉടച്ചല്ലോ ..?
എനിക്കും ഒത്തിരി ഇഷ്ടായി ചേട്ടാ...പാവം കുട്ടി ."
മാളൂനെ ഞാൻ ചേർത്ത് നിർത്തി അവളുടെ നെറ്റിയിൽ ഒരു ഉമ്മകൊടുത്തു ,,
"നീയും അമ്മയും എന്റെ ഭാഗ്യ മോളെ...!! "
"ഞാൻ ചേട്ടത്തി അമ്മയെ നോക്കട്ടെ ..'അമ്മ അമ്മായി ഭരണം തുടങ്ങി കാണും..."
ചിരിച്ചു കൊണ്ട് അവൾ അകത്തേക്ക് ഓടി...

ഞാൻ മുറ്റത്തു വന്നു...എന്റെ ബുള്ളറ്റ് ..
നീയ് തന്ന ഭാഗ്യം ...അവനും കൊടുത്തു ഒരു ഉമ്മ....!!

ഇന്നിപ്പോൾ എന്റേം കൊച്ചിൻറേം കല്യാണം കഴിഞ്ഞു നാല് വര്ഷം ആയി ...ഈ വിവാഹ ദിനത്തിൽ എങ്ങനെ എല്ലാം ഓർമയായി ചികഞ്ഞു എവിടിരിക്കുമ്പോൾ ..മനസ്സിന് വല്ലാത്ത സന്തോഷം..ഞങ്ങൾക്കൊരു മോളായി ..അവൾക്കും ലക്ഷ്മി...ലച്ചു എന്നുതന്നെ ഞാൻ പേരിട്ടു ..എന്റെ വിളികൾക്കു അവൾ മറുപടി പറയണം...പിന്നെ എന്റെ കൊച്ചു..അവൾ സംസാരിക്കണം എന്ന് ഒരിക്കൽ പോലും ഞാൻ ആഹ്രഹിച്ചിട്ടില്ല സത്യം പറഞ്ഞാൽ...കാരണം ആ സ്നേഹം കൂടി ചേർത്ത് അവളെ സ്നേഹിക്കണം ..അന്ന് റോഡിൽ വച്ച് കരഞ്ഞതിനു ശേഷം ഇന്നേ വരെ അവളുടെ കണ്ണുകൾ കലങ്ങിയിട്ടില്ല ..ഞാനോ അമ്മയോ അതിനു വഴിയൊരുക്കിയിട്ടില്ല ..ഞങ്ങളുടെ ഭാഗ്യമാണ് എന്റെ കൊച്ചു...!!

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരു ഹൃദയത്തെ ആണ് നാം കണ്ടെത്തേണ്ടത്
അവിടെ ജാതിയോ മതമോ...
അംഗവൈകല്യങ്ങളോ  ഒരിക്കലും ഒരു തടസ്സമാകരുത് .....

( കഥയിൽ ഉടനീളം ഞാൻ ബുള്ളറ്റ് എന്ന വാക്ക് അങ്ങനെ ഉപയോഗിച്ചിട്ടുണ്ട് വായനയുടെ ഒഴുക്ക് തടസ്സം ആകും എന്നറിയാം ..പക്ഷെ അതിനോടുള്ള തീരാത്ത പ്രണയം ...അതാണ്
ക്ഷമിക്കുക ..
ആദ്യ ഭാഗത്തിനുള്ള ഇഷ്ടങ്ങൾക്കും അഭിപ്രായങ്ങൾക്കും ..ഒരുപാടു നന്ദി ..
ഇൻബോക്സിൽ മെസ്സേജ് അയച്ച എല്ലാ കൂട്ടുകാർക്കും ..ഒരുപാടു നന്ദി സ്നേഹത്തോടെ)

വിഷ്ണു അമ്പാടിയിൽ .....!!
#കഥ

Comments

Post a Comment

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്