ഷഹാന സെക്കന്റ്‌ പാർട്ട്‌

❤ഷഹന❤
ഫുൾ പാർട്ട്‌

🔰Previous Part Link🔰
https://sharechat.com/post/JM7z55/

Part 9
******
"എന്താ ഷഹന ഇത് ?? നിങ്ങള് തമ്മിലുള്ള ഈ വഴക്ക് ഇനി എന്നാ തീരുക ??"

കാക്കൂന്റെ ചോദ്യം എനിക്ക് നേരെ വന്നപ്പോൾ ഒട്ടും മടിക്കാതെ ഞാൻ ഒരു മറുപടി നൽകി...

"എന്റെ പൊന്നു കാക്കൂ,, ഇതൊന്നും ഇങ്ങള് കാര്യാക്കണ്ട,,, അവൻ കോളേജിലാകുമ്പോ എനിക്കിട്ട് കുറെ പണിതതാ,,, അപ്പോ ഞമ്മളും തിരിച്ചങ്ങോട്ട് ചെറിയ ഡോസോക്കെ കൊടുക്കണ്ടേ,,, എന്നാലല്ലേ അതിനൊരു ത്രില്ലുള്ളൂ,, "

എന്റെ മറുപടി കേട്ട് കാക്കു ഒന്ന് ചിരിച്ചു...

"രണ്ടാളും കണക്കാ,,, പറഞ്ഞിട്ട് കാര്യമില്ല... പിന്നെ വേറൊരു കാര്യം,,, കല്യാണത്തിന്റെ അന്ന് ദയവ് ചെയ്ത് രണ്ടാളും കൂടി വഴക്കിനു തിരി കൊളുത്തരുത്... ആൾക്കാരൊക്കെ അതുമിതും പറയാൻ നിൽക്കും,, അത് കൊണ്ടാ.. "

"ഹേയ് അങ്ങനെയൊന്നുമുണ്ടാകില്ല കാക്കൂ.."

അജ്മൽക്ക എന്നെ കൊണ്ടു വിടാമെന്നേറ്റു..

ഞാൻ കാറിലിരുന്ന് ആലോചിക്കുകയായിരിന്നു... ആഷിയോട് അകലാൻ ശ്രമിച്ചത് അവനോടുള്ള സ്നേഹം കുറയ്ക്കാനായിരുന്നു... പക്ഷെ അതെനിക്ക് സാധിക്കുന്നില്ലല്ലോ... ഇപ്പൊ അവൻ കാട്ടി കൂട്ടിയ കലി പ്രയോഗം,,, അത് തന്നെ മതി അവനോട് വീണ്ടും വീണ്ടും സ്നേഹം കൂടാൻ... ആ ചൂടന്റെ കലിപ്പിനോടായിരുന്നില്ലേ ഷഹനയ്ക്ക് പ്രണയം.. അതവനെനിക്ക് മുന്നിൽ പ്രകടമാക്കുമ്പോഴൊക്കെയാണ്  എന്നുളിലെ അവനോടുള്ള മുഹബ്ബത്തിന്റെ ആഴം കൂടുന്നത്...

വയ്യ,,, ആഷി,, എനിക്ക് നിന്നെ മറക്കാൻ... നീ വിളിക്കുമ്പോഴൊക്കെ മനഃപൂർവം ഞാൻ കട്ട് ആക്കിയതായിരുന്നു... നിന്നിൽ നിന്ന് അകലാൻ വേണ്ടി,,, വീട്ടുകാർ എനിക്കായി മറ്റൊരാളെ കണ്ടെത്തിയപ്പോ,, ഞാനെനിക്കായി കണ്ടെത്തിയ ആളിൽ നിന്ന് അകലം പാലിച്ചേ മതിയാകൂ... കാരണം ഞാൻ കണ്ടെത്തിയ ആൾക്ക് എന്നോട് സ്നേഹമില്ലെങ്കിൽ പിന്നെ ഞാൻ അവന്  വേണ്ടി വീട്ടുകാരുടെ മുന്നിൽ വാദിക്കുന്നത് കൊണ്ട്  അർത്ഥമില്ലല്ലോ,,,

എന്നാലും എന്താ ആഷി,, നിനക്കീ ഷഹനയെ അംഗീകരിക്കാൻ ഇത്ര മടി... നിനക്ക് നല്ല മൊഞ്ചത്തി കുട്ടിയോളെ കിട്ടുമെന്ന് നീ പറഞ്ഞപ്പോ വേണമെങ്കിൽ എനിക്കത് തെളിയിക്കാമായിരുന്നു നിനക്ക് മുന്നിൽ... ഞാനും ആ മൊഞ്ചത്തി കുട്ടിയോളുടെ ലിസ്റ്റിൽ ഉൾപ്പെടുമെന്ന് പറഞ്.... പക്ഷെ അത് ഈ ഷഹന ആഗ്രഹിക്കുന്നില്ല ആഷി,,, എന്റെ മനസ്സിന്റെ മൊഞ്ചു കണ്ട് നീ ഇഷ്ടം നേടിയെടുക്കുന്നതിനോടായിരുന്നു എനിക്ക് താല്പര്യം..

ഇനിയിപ്പോ അതൊന്നും ഓർത്തിട്ട് കാര്യമില്ല.. എനിക്ക് വിധിച്ചത് എന്താണോ,, അതല്ലേ എന്നെ തേടി വരൂ,,,

************************************

ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ ഞാനെന്റെ റൂമിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി...

പോടീ,,, എവിടേക്കെങ്കിലും,,, ഏതേലും പണ്ടാരക്കാലനെ കെട്ടി ജീവിക്ക്... നീ അറിയണ്ട എന്റെ പ്രണയം... ഇന്ന് നിന്നോട് തുറന്നു പറയാനിരുന്ന എന്നെ തടഞ്ഞ നിനക്ക് മുന്നിലെക്ക് ഇനിയീ കാര്യവും പറഞ്ഞു ആഷി വരില്ലടി കോപ്പേ,,,

അങ്ങനെയങ് തറപ്പിച്ചു പറയെല്ലടോ,,,

ആരാത് ??

മറ്റാരുമല്ല,,, എന്റെ മനസ്സായിരുന്നു...

പടച്ചോനെ,,, എന്റെ മനസ്സ് എന്താ ഇങ്ങനെ...

നിന്റെ ദേഷ്യം ആദ്യം നിയന്ത്രിച്ചു വെക്ക്,, എന്നിട്ട് താനൊന്ന് ആലോചിച്ചു നോക്ക്,,, അവളോട് പറയണോ വേണ്ടയോ എന്ന്... എത്രയും പെട്ടെന്ന് പറഞ്ഞില്ലെങ്കിൽ നിനക്ക് അവളെ മാത്രമല്ല,,, നിന്റെ മനസ്സിനെ പോലും നഷ്ടമായേക്കും... അത്ര ആഴത്തിലാണ് ഇപ്പോ നിനക്കവളോടുള്ള സ്നേഹം..

അവൾക്കെന്താ ഇത്ര ജാഡ ?? എനിക്ക് പറയാനുള്ളത് കേൾക്കാൻ മാത്രം അവൾക് പറ്റുന്നില്ലല്ലോ,,,

അപ്പോ നിനക്കു ജാടയില്ലേ.. ??

ആഹാ,,, ബെസ്റ്റ് മനസ്... ഈ മനസ്സെന്താ ഓളൊപ്പം കൂടി സംസാരിക്കുന്നത്...

നിന്റെ മനസ്സ് ഇപ്പോ നിന്റടുത്തില്ലടാ,,, അതവളുടെ അരികിലാ...

ആ വാക്ക്,,, അതെന്നെ വല്ലാതെ ചിന്തിപ്പിക്കുകയായിരുന്നു... ശരിയാണ്... എന്റെ മനസ്സിപ്പോ എന്നോടൊപ്പമില്ല... അവളെ മാത്രം പിന്തുടരുന്നുണ്ടെങ്കിൽ അത്ര മാത്രം സ്നേഹം എനിക്കവളോട് ഉണ്ടെന്നല്ലേ കരുതേണ്ടത്...

ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്... ഷാഹിയാണ് വിളിക്കുന്നത്...

"എന്താടാ ആഷി,,, പിന്നെ വിളക്കാന്നും പറഞ് വെച്ചിട്ട് ഇപ്പോ എത്ര ദിവസമായെടാ നീ എന്നോടൊന്ന് മിണ്ടിയിട്ട്.... നല്ല ആളാണല്ലോ നീ... "

ശരിയാണ്... അതിൽ പിന്നെ ഷാഹിയെ ഒന്ന് വിളിച്ചു നോക്കിയിട്ട് കൂടിയില്ല...

"സോറി ഡാ,,, ഞാൻ കല്യാണത്തിന്റെയൊക്കെ തിരക്കിലായി പോയെടാ,,, അതാ,,, വിളിക്കാൻ സമയം കിട്ടാതിരുന്നത്... "

മനഃപൂർവം ഞാനങ്ങനെയൊരു കള്ളം പറഞ്ഞു,,, എന്റെ ഷാഹിയോട്...

അല്ലെങ്കിൽ എന്തിനാണ് ഞാനവനിൽ നിന്ന് ഇത് മറച്ചു വെക്കുന്നത്... എല്ലാം പറഞ്ഞാലോ,,, അവനല്ലേ എന്റെ എല്ലാം... ഷഹനയ്ക്ക് എന്നോടുള്ള ഇഷ്ടം,, അതിപ്പോ എനിക്കുമവളോട് തോന്നി തുടങ്ങിയെന്ന് എന്റെ ഷാഹിയോട് പറയാം... ഇനി ഒരുപക്ഷെ പറഞ്ഞാൽ അവനതിനെ എങ്ങനെ കാണുമെന്നോർക്കുമ്പോൾ പറയാനും തോന്നുന്നില്ല... വല്ലാത്തൊരവസ്ഥയാണല്ലോ പടച്ചോനെ...

"ഡാ,,, ആഷി,,, നീയെന്താ ഒന്നും മിണ്ടാത്തെ ??,,, എത്ര നേരായി ഞാനിവിടെന്ന് ഓരോന്ന് ചോദിക്കുന്നു,,, താനിതേത് ലോകത്താടോ,,, "

ചിന്തയിൽ നിന്നുണർത്തിയത് അവന്റെ വാക്കുകളായിരുന്നു...
"ഹേയ്,, ഞാനിവിടെ തന്നെയുണ്ടെടാ,,, നീ പറ,, എന്തൊക്കെയുണ്ട് വിശേഷം... സത്യം പറഞ്ഞാൽ എനിക്ക് വല്ലാതെ നിന്നെ മിസ്സ് ചെയ്യുന്നുണ്ടെടാ,,, നീയിപ്പോ എനിക്കരികിൽ ഉണ്ടായിരുന്നെങ്കിൽ എനിക്കിത്രയും ടെൻഷൻ ഉണ്ടാകില്ലായിരുന്നു.. "

"ആഹാ,,, അപ്പോ നിനക്കെന്താടാ ഇത്ര വലിയ ടെൻഷൻ... ഞാനാകെ നിന്നെ വിളിച്ചത് തന്നെ എന്റെ മനസ്സൊന്ന് റിലാക്സ് ആകാൻ വേണ്ടിയാ... അപ്പോ നിനക്കതിനെക്കാളും വലിയ സങ്കടമോ,, ??"

"എനിക്കങ്ങനെ കാര്യായിട്ടൊന്നുല്ലടാ ഷാഹി,, ചുമ്മാ പറഞ്ഞതാ ഞാൻ,,, നിന്നെ കുറെയായില്ലേ കണ്ടിട്ട്,,, അത് കൊണ്ടങ്ങനെ പറഞ്ഞതാ,,, ആഹ്,, അതൊക്കെ പോട്ടെ,,, നിനക്കെന്താടാ അവിടെ പ്രോബ്ലം,,, അത് പറ.. "

"പ്രോബ്ലം എന്താന്ന് വെച്ചാല്,,, വേറൊന്നുമല്ല,, ഞമ്മളെ ഷഹനയുടെ കാര്യം തന്നെ,,, അവൾക്ക് ഉപ്പ ഇവിടെയുള്ള ഒരു പയ്യനുമായി വാക്കുറപ്പിച്ചിട്ടാണ് നാട്ടിലേക്ക് പോന്നത്... നല്ല പയ്യനാണ് അവൻ... നല്ല ജോലിയുമുണ്ട്,, കാണാനും മൊഞ്ചൻ... ഫാസിൽ എന്നാണ് പേര്... അവൻ നാട്ടിലെത്തിയാലുടൻ വീട്ടുകാരെയും കൂട്ടി വന്ന് പെണ്ണ് കാണാം എന്ന് പറഞ്ഞാണ് ഇവിടെ വാക്കുറപ്പിച്ചിട്ടുള്ളത്... പക്ഷെ പ്രശനം അതൊന്നുമല്ലടാ,,, ഷഹനയ്ക്ക് ഇങ്ങനെയൊരു ആലോചന ശരിയായിട്ടുണ്ടെന്ന് ഞാൻ അളിയനോട് വിളിച്ചു പറഞ്ഞപ്പോ അളിയൻ പറയുകയാ,,, അവന്റെ അനിയന് അഥവാ അൻവറിനു വേണ്ടി ഷഹനയെ അവർ മുന്നേ കരുതി വെച്ചതാണെന്ന്...

അൻവർ ആ കാര്യം ഷഹനയെ സൂചിപ്പിക്കുകയും ചെയ്തിരുന്നു എന്ന് ഷംന വിളിച്ചപ്പോ പറയുകയും ചെയ്തു... ഈ കാര്യമാണെങ്കിൽ ഉപ്പയോട് പറയാൻ ഷംനയും അളിയനും കൂടി എന്നെ ഏല്പിച്ചിരിക്കുകയാ,,, ഉപ്പയെ നിനക്കറിയാല്ലോ,,, വാക്ക് പറഞ്ഞാൽ പറഞ്ഞതാ,,, ഇനിയിപ്പോ ഞാനെന്താടാ ചെയ്യേണ്ടത്,,, ഞാനിതിനിടയിൽ കിടന്ന് ആകെ നട്ടം തിരിയുകയാ.... "

ഷാഹി എനിക്ക് വിളിച്ചു പറഞ്ഞ കാര്യം കൂടി കേട്ടപ്പോൾ എന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നത് പോലെ തോന്നിയെനിക്ക്... എന്റെ ഷഹനയ്ക്ക് വേണ്ടി അവിടെ കിട മത്സരം നടത്തുന്നു... അവളെയെനിക്ക് കിട്ടാനുള്ള വഴികളൊക്കെ അടഞ്ഞു പോകുമോ ?? എന്തുത്തരമാ ഞാനിപ്പോ ഷാഹിക്ക് കൊടുക്കേണ്ടത് ?? ഒന്നും മനസ്സിലാകുന്നില്ലല്ലോ എനിക്ക്...

"ഷാഹി,,, നിങ്ങൾക്കൊക്കെ ഇതെന്തിന്റെ കേടാ,,, അവള് നന്നായിട്ട് പഠിക്കുന്നുണ്ടല്ലോ,,, പിന്നെന്തിനാ ഇത്ര തിരക്കിട്ട് അവളെ കെട്ടിച്ചയക്കുന്നത്,,, നിന്റെ ഉപ്പ അവനിക്ക് വാക്കല്ലേ കൊടുത്തുള്ളൂ,,, അതങ്ങനെ തന്നെ നിന്നോട്ടെ,,, ഏതായാലും അവളുടെ പഠനം കഴിയട്ടെ,,, അപ്പോ കെട്ടിച്ചു തരാമെന്ന് പറ,,, "

"ആഹാ,,, ബെസ്റ്റ്,,, എന്റെ ആഷി നീ ഒരു മാഷാകുമ്പോഴേക്കും അവളെ പഠിപ്പിക്കാനുള്ള തത്രപ്പാടിലായല്ലോ... എന്നാൽ ഒരാങ്ങള എന്ന സ്ഥാനത്തു നിന്ന് നീ ചിന്തിക്ക്,, അവളുടെ പ്രായത്തിലുള്ള നിന്റെ പെങ്ങളുടെ കല്യാണം കഴിഞ് കൂടുമ്പോ ഞങ്ങൾക്കും കാണില്ലെടാ ആഗ്രഹം,,, അവളെ എത്രയും പെട്ടെന്ന് നല്ലൊരു കരങ്ങളിലേക്ക് ഏല്പിക്കാൻ.... തുടർന്ന് പഠിക്കണമെന്നുണ്ടെങ്കിൽ,, അത് കല്യാണം കഴിഞ്ഞാലും ആകാല്ലോ,, "

ഇനി ഞാനെന്താ പറയേണ്ടത്... പ്രതീക്ഷകൾ എല്ലാം തകർന്നടിഞ്ഞു എന്നെയൊരു നിരാശനാക്കുന്നതിനു മുമ്പേ ഷഹനയോട് കാര്യങ്ങൾ പറയണം... എത്രയും പെട്ടെന്ന് തന്നെ... ഇനി എന്റെയും അവളുടെയും കൂടിക്കാഴ്ച അത് പറയാനായിരിക്കണം...

ഇനി അവള് എനിക്ക് മുന്നിൽ നിന്ന് തരുന്നില്ലെങ്കിൽ മുഖം മുറിയെ ഒന്ന് കൊടുത്തിട്ട് പറയണം,,, നിന്റെ ശല്യം മരണം വരെ സഹിക്കാൻ ഞാൻ തയ്യാറാണെന്ന്... അല്ല പിന്നെ...

"ആഷി,,, നീ വീണ്ടും മുങ്ങിയോ... മിണ്ടാതിരിക്കാതെ എന്തേലും പോംവഴി പറഞ്ഞു താടാ,, "

വീണ്ടും ഷാഹിയുടെ സംസാരം കതോരത്തു എത്തിയപ്പോഴാണ് ആലോചനകൾ നിർത്തി വെച്ചത്...

"ഷാഹി,,, ഞാനൊന്ന് ഷഹനയോട് നേരിൽ സംസാരിക്കട്ടെ,,, എന്നിട്ടൊരു നല്ല തീരുമാനം പറയാം... അതുവരെ നീ ഉപ്പയോട് അൻവറിന്റെ കാര്യം പറയണ്ട... Ok??"

"Ok ഡാ,,, എന്നാ ശരി,,,, ഇപ്പോ എനിക്ക് കുറച്ചു സമാധാനമായി,,, നീയേതായാലും അവളോട് സംസാരിച്ചിട്ട് എന്നെ വിളിക്ക്... ബാക്കി പിന്നെ തീരുമാനിക്കാം... "

അതും പറഞ്ഞവൻ ഫോൺ കട്ട് ചെയ്തു...

നാളെ മൈലാഞ്ചി കല്യാണമായത് കൊണ്ട് ഷഹന വരും,,, അവളോടൊറ്റയ്ക്ക് ഒന്ന് സംസാരിക്കാൻ പറ്റണെ എന്ന പ്രാർത്ഥനയോടെ ഞാൻ നിദ്രയെ പുൽകി...
******************************

പിറ്റേന്ന് നേരം വെളുത്തപ്പോ തൊട്ട് ഞാൻ ഷഹനയെ തിരയുന്നുണ്ട്... പക്ഷെ അവള് വൈകീട്ട് മാത്രമേ എത്തുകയുള്ളൂ എന്ന് അവളുടെ ഉമ്മ പറഞ്ഞത് കേട്ടപ്പോ എന്റെ കലിയങ്  ഇളകി...

ഇവൾക്കിതെന്താ നേരത്തെ വന്നാല്... ഇങ്ങു വരട്ടെ,,, എന്നെ വന്ന് മൈൻഡാക്കുമോ എന്ന് നോക്കണം ആദ്യം... എന്നിട്ട് മതി ബാക്കിയൊക്കെ...

എങ്ങനെയൊക്കെയോ ഉന്തി തള്ളി വൈകുന്നേരമാക്കീന്ന് പറഞ്ഞാൽ മതിയല്ലോ... പെണ്ണിനെ നോക്കാനിരുന്നിട്ട് അവളുടെ പൊടി പോലും കാണാനില്ല... തിരഞ്ഞു നടന്ന് എനിക്ക് ഭ്രാന്തായി...

സന്ധ്യയോടടുത്തപ്പോൾ ഞാൻ പോയി കുളിച്‌ ഫ്രഷായിട്ട് വന്നു... ഇനി ആ കോപ്പിനെ കണ്ടിട്ടും വല്യ കാര്യമൊന്നുമില്ല... എനിക്കിനി തിരക്കായിരിക്കും... എന്നാലും ഇന്ന് തന്നെ ഞാനവളോട് പറയുമെന്ന വാശിയുമുണ്ടായിരുന്നു എനിക്ക്...

ഭക്ഷണത്തിന്റെ തിരക്കൊക്കെ കുറച്ചു ഒഴിഞ്ഞു എന്ന് കണ്ടപ്പോൾ ഞാൻ മെല്ലെ ഒന്ന് വീട്ടിനുള്ളിലേക്ക് കയറി... എല്ലായിടത്തും ഒന്ന് കണ്ണോടിച്ചു,, ഷഹനയുടെ നിഴൽ വെട്ടം പോലും കാണാനില്ല...

നിരാശയോടെ ഞാൻ മുകളിലേക്ക് കയറി... ഒരു മുറിക്കകത്തു നിന്ന് കുറെ പെൺകുട്ടിയോളുടെ സംസാരം കേൾക്കുന്നുണ്ട്... ചിലപ്പോ അവിടെ ഷഹനയെ കാണുമെന്ന് കരുതി ഞാനൊന്നു നോക്കി...

ആ മുറി മുഴുവൻ എന്റെ ഉമ്മയുടെ വീട്ടുകാർ ആയിരുന്നു... കുറെ പെൺകുട്ടിയോൾ... എല്ലാത്തിനും ഓരോ ചിരി പാസ്സാക്കി ഞമ്മളവിടെന്ന് പോകാനൊരുങ്ങുമ്പോഴാണ് പിന്നിൽ നിന്ന് ഒരു കാന്താരിയുടെ കമ്മന്റ്...

"അടുത്തത് ആശിക്കയുടെ കല്യാണമാ,,, അതിനു വേണ്ടി മൊഞ്ചത്തികളെ തപ്പി ഇറങ്ങിയതാണോ ആശിക്കാ ഇങ്ങള്... അങ്ങനെയാണേൽ ഇങ്ങളധികം ബുദ്ധിമുട്ടണ്ട ട്ടോ,, ഞമ്മള് ഇവിടെയൊക്കെ തന്നെയുണ്ട്.. "

പടച്ചോനെ,,, മുട്ടയിൽ നിന്ന് വിരിഞ്ഞില്ല പെണ്ണൊന്നും,, അപ്പഴേക്കും ആൺകുട്ടിയോളെ നോക്കി സൈറ്റ് അടിക്കാനും തുടങ്ങി... ഷഹനയെ കാണാത്ത ദേഷ്യത്തിൽ ഞാൻ വല്ലതും പറഞ്ഞു പോയാൽ അത് അധികമായാലോ എന്ന് കരുതി തൽകാലം മൗനം പാലിച്ചു അവിടെ നിന്നും സ്കൂട്ടായി...

താഴേക്കിറങ്ങാനൊരുങ്ങുമ്പോഴാണ് ഷംനയും ഷഹനയും കൂടി സംസാരിക്കുന്നത് കണ്ടത്... ഈ ഷംന പണ്ടേ ഞമ്മക്ക് പാരയാണ്,,, ദേ ഇപ്പഴും അതന്നെ സ്ഥിതി... എങ്കിലും ഞാൻ ഷഹനയെ ലക്ഷ്യമാക്കി നടന്നു...

"എന്താ ആഷിക്കാ,,, തിരക്കൊക്കെ കഴിഞ്ഞോ ??"

ഷംനയുടെ വകയായിരുന്നു ചോദ്യം...

"ആഹ്,, ഒരു വിധം തീർന്നൂന്ന് പറയാം "

അപ്പോഴാണ് ഷംനയുടെ ഫോണിലേക്ക് കോൾ വന്നത്.. ഫോണും പിടിച്ചവൾ നടന്നകന്നപ്പോൾ ഞാൻ ഷഹനയ്ക്ക് നേരെ തിരിഞ്ഞു...

"എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്.. ഒന്ന് എന്റെ ഒപ്പം ടെറസ്സിലേക്ക് വാ.. "

തിരിച്ചു തർക്കുത്തരം എന്തേലും പറയുമെന്ന് കരുതിയായിരുന്നു ഞാൻ നിന്നത്.. പക്ഷെ ഒന്നും പറഞ്ഞില്ല...

ഞാൻ നടന്നപ്പോൾ എന്റെ പിറകെ അവളും പോന്നു...

ടെറസ്സിലെത്തിയപ്പോൾ ചെറിയൊരു വെളിച്ചം മാത്രമേ കാണുന്നുള്ളൂ... പുറത്തുള്ള ആൾക്കാരുടെ ബഹളം  അവ്യക്തമായി കേൾക്കാം...

ഞാനെന്റെ കലിപ്പ് മോഡ് ആദ്യം തന്നെ ഡി ആക്ടിവൈറ്റ് ചെയ്ത് വെച്ചു... എനിക്കവളോട് ഇന്നത്തോടെ എല്ലാം തുറന്ന് പറയണം... വളരെ സൗമ്യനായി തന്നെയാണ് ഞാനവളോട് സംസാരിച്ചു തുടങ്ങിയത്.. അവൾക്ക് മുഖം കൊടുക്കാതെയാണ് എന്റെ നിൽപ്പ്...

"ഷഹനാ,,,,, അന്ന് നീ അങ്ങനെ പറഞ്ഞപ്പോ ഞാനത് തമാശയായിട്ടേ കണ്ടുള്ളൂ,,, നിന്നെ ഒന്ന് തോൽപിക്കാൻ കിട്ടിയ അവസരം ഞാൻ നന്നായി മുതലെടുക്കുകയും ചെയ്തു... പക്ഷെ,,, ഇന്ന് ഞാനാ കാര്യത്തെ കുറിച് ആലോചിച്ചപ്പോൾ... "

പറഞ്ഞു പൂർത്തിയാക്കും മുന്നേ അവള് സംസാരിച്ചു തുടങ്ങിയിരുന്നു...

"ആഷി,, പ്ലീസ്,,, ഇതാണ് തനിക്ക് സംസാരിക്കാനുണ്ടാവുക എന്ന് ഞാൻ കരുതിയില്ല... സഹതാപത്തിന്റെ വാക്കുകൾ എനിക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞു എന്നെ സ്വാന്തനിപ്പിക്കാൻ താൻ അധികം ബുദ്ധിമുട്ടണ്ട... പിന്നെ ഒരു കാര്യം,,, ഇത്തയെ പോലെ വാശി പിടിച്ചു വീട്ടുകാരെ കൊണ്ടൊക്കെ പറയിപ്പിച്ചു നിന്നെ എന്തായാലും ശല്യപെടുത്തുകയുമില്ല... "

എന്നെ പറഞ്ഞു മുഴുവനാക്കാൻ  അവള് വിടാത്തതിന്റെ ദേഷ്യത്തോടെ ഞാൻ അലറി...

"ഷഹന,,,, സ്റ്റോപ്പ് ഇറ്റ്.... എനിക്ക് സംസാരിക്കാനാണ് തന്നെ ഇവിടേക്ക് കൂട്ടി കൊണ്ട് വന്നത്... അല്ലാതെ തന്റെ കുമ്പസാരം കേൾക്കാനല്ല... "

അത് വരെ അവൾക്ക് മുഖം കൊടുക്കാതിരുന്ന ഞാൻ കലിപ്പോടു കൂടി തന്നെ അവൾക്ക് നേരെ തിരിഞ്ഞു...

"കുമ്പസരിക്കാൻ താനാരാടാ ??? പള്ളീലച്ചനോ ??"

ആ പഴയ ഷഹനയായി അവൾ എനിക്കെതിരെ സംസാരിക്കാൻ തുടങ്ങി...

"അല്ലെടി,,, നിന്റെ അച്ഛൻ... "

"അങ്ങനെയൊരു പോസ്റ്റ് ഒഴിവില്ലല്ലോടാ,,, എന്റെ മക്കളുടെ അച്ഛനാകാനുള്ള പോസ്റ്റ് ഒഴിവായിരുന്നു.... ആ പോസ്റ്റ് നിനക്ക് ഞാൻ ഒരിക്കൽ വെച്ചു നീട്ടിയതായിരുന്നു... അപ്പോ തനിക്ക് വലിയ ജാഡ... ആഹ്... ഇനി പറഞ്ഞിട്ട് കാര്യമില്ല... "

അവൾ പറഞ്ഞു അവസാനിപ്പിച്ചത് അങ്ങനെയായത് നന്നായി... ഇനി അവിടെന്ന് തുടങ്ങാം... അപ്പോ അവൾക്ക് കാര്യം പിടികിട്ടുമല്ലോ...

"ആഹ്,,, ആ ഒരു കാര്യത്തെ കുറിച് തീരുമാനിക്കണം... നമുക്ക് രണ്ട് പേർക്കും കൂടി അതിലൊരു തീരുമാനം ഇന്നത്തോടെ എടുക്കാം... "

"ഉം,,, ഷാഹിക്ക എന്നോട് പറഞ്ഞിരുന്നു... ആഷിയോട് ഞാൻ അൻവറിന്റെയും ഫാസിലിന്റെയും കാര്യം സംസാരിച്ചിട്ടുണ്ട്... ആഷി നല്ലൊരു തീരുമാനത്തിലെത്തി നിന്നോട് സംസാരിക്കുമെന്ന്... നീ എന്നെ ഇങ്ങോട്ട് വിളിക്കുമ്പഴേ എനിക്കറിയായിരുന്നു ഷാഹിക്ക പറഞ്ഞതനുസരിച്ചു നിന്റെ തീരുമാനം എന്നെ അറിയിക്കാനായിരിക്കുമെന്ന്.. "

ഒട്ടും പ്രതീക്ഷിക്കാതെ അവൾ അങ്ങനെ പറഞ്ഞപ്പോ ദേഷ്യം കൊണ്ട് ഞാൻ നിന്ന് വിറയ്ക്കുകയിരുന്നു..

നിന്നെയിന്ന് ഞാൻ.... എന്നും മനസ്സിൽ പറഞ് അവളുടെ രണ്ട് കാലിലും എന്റെ ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടി നിലച്ചു..

"ഇനി നീ ഒരക്ഷരം മിണ്ടരുത്... ഞാൻ പറയുന്നത് കേട്ട് കഴിഞ്ഞിട്ട് മതിയെടി നിന്റെ അധിക പ്രസംഗം... അതുവരെ നിന്റെ കാലുകൾ എന്റെ കാലിനടിയിൽ കിടന്ന് ഞെരിയട്ടെ... "
ഞാനത് പറഞ്ഞു തീരലും അവളുടെ ഇരുകരങ്ങളും എന്റെ നെഞ്ചിലേക്ക് അമർത്തി വെച്ചു എന്നെ ആഞ്ഞു തള്ളി...

കാലിൽ എന്തോ തട്ടി ഞാനവിടെ വീണു...

അവളെന്നെ തള്ളിയിടുന്ന രംഗം കണ്ടു കൊണ്ടാണ് എന്റെ ഇക്ക അവിടേക്ക് കടന്നു വന്നത്...

"എന്താ ഷഹന ഇത് ??,,, നിന്നോട് ഇന്നലെ ഉപ്പയെന്താ പറഞ്ഞത്,,,, രണ്ടും കൂടി വഴക്കിട്ട് ആളെ കൊണ്ട് അതുമിതും പറയിപ്പിക്കരുത് എന്ന് പറഞ്ഞിട്ടില്ലേ ??"

ഇക്കയ്ക്ക് എന്നേക്കാൾ കലിപ്പോ,,, വീഴ്ചയിൽ ചെറിയൊരു വേദന പറ്റിയെങ്കിലും ഞാൻ തന്നെ സ്വയം എഴുന്നേറ്റു.... അവളിലേക്ക് നടന്നടുത്തു..

"എന്റെ അജ്മൽക്ക,,, ഞാനല്ല,,, ഇവനാ എന്നെ ആദ്യം ചവിട്ടി മെതിച്ചത്,,, സഹിക്കാൻ പറ്റാത്തപ്പോ ഞാനൊന്നു തള്ളിയതെ ഉള്ളൂ... "

"പോത്തു പോലെ വളർന്നല്ലോ രണ്ടും... എന്നിട്ടിതുവരെ വഴക്കിനൊരു കുറവുമില്ല... ആഷി,, നിനക്കിതെന്തിന്റെ കേടാ,,, അവളോട് മാത്രമല്ലേയുള്ളു നിനക്കീ ചൂടൊക്കെ ??"

ഇക്ക പറയുന്നതൊന്നും ഞാൻ ചെവി കൊണ്ടില്ല... അവളിലേക്ക് രൂക്ഷമായി നോക്കി ഞാൻ പറഞ്ഞു...

"അതേടി,,, ഞാനാ തുടങ്ങി വെച്ചത്,, അപ്പോ അതെങ്ങനെ അവസാനിപ്പിക്കേണ്ടത് എന്നും എനിക്കറിയാം "

എന്നും പറഞ് ഞാനവൾക്കരികിലെക്ക്  നടക്കുമ്പോൾ ഇക്കയെനിക്ക് തടസ്സമായി നിന്നു...

"ഷഹനാ,, നീ ഇപ്പോ പോ,,, പിന്നെയൊരു കാര്യം,,, നാളെ കല്യാണം കഴിയുന്നത് വരെ നിങ്ങള് തമ്മിൽ നേരിൽ കണ്ടൂന്ന് ഞാനറിഞ്ഞാൽ,,, ബാക്കി ഞാൻ അപ്പോ കാണിച്ചു തരാം രണ്ടാൾക്കും.. "

ഇക്ക പറഞ് പൂർത്തിയാക്കും മുന്നേ ഷഹന  അവിടെം വിട്ട് പോയിരുന്നു...

കുറെ ഉപദേശങ്ങളൊക്കെ ഇക്ക എനിക്ക് പറഞ്ഞു തരുമ്പോഴും എന്റെ ചിന്ത മുഴുവൻ അവളായിരുന്നു... ഇത്രയും നല്ല ചാൻസ് കിട്ടിയിട്ട് ഒന്നും പാറയാൻ പറ്റിയില്ലല്ലോ എന്നോർത്തു ഞാൻ ഖേദിക്കുകയായിരുന്നു...

എന്റെ ഈ ദേഷ്യം കാരണം ഞാൻ വിചാരിച്ചതൊന്നും നടക്കുന്നില്ലല്ലോ... ഇനിയിപ്പോ ആ കോപ്പിനെ നാളെ കാണാനും പറ്റില്ല... കണ്ടാൽ ഇക്കാന്റെ വക സൽക്കാരമായിരിക്കും...

*******************************

രാവിലെ മുതൽ കുടുംബങ്ങളൊക്കെ എത്തി ചേർന്നിരുന്നു... ഷഹനയെ ഒരു മിന്നായം പോലെ കണ്ടിരുന്നു... മെറൂൺ കളർ ചുരിദാറിൽ പെണ്ണ് കുറേക്കൂടി ഒന്ന് മൊഞ്ചത്തിയായിട്ടുണ്ട്...

നിക്കാഹിന്റെ സമയം അടുത്ത് വരുമ്പോഴേക്കും വീട്ടിൽ ആളുകൾ വന്ന് നിറഞ്ഞിരുന്നു... കാരണം വീട്ടിൽ വെച്ചായിരുന്നു നിക്കാഹ്... അതിനു വേണ്ടി പ്രത്യേകം സദസ്സൊരുക്കിയത് കൊണ്ട് ആണുങ്ങളൊക്കെ ആ ഭാഗത്തിരിക്കുന്നുണ്ട്... കുറെ സ്ത്രീകൾ പാത്തും പതുങ്ങിയും നിക്കാഹ് കാണാൻ തിരക്ക് കൂട്ടുന്നുണ്ട്...

ചെക്കനും കൂട്ടരും നേരത്തെ എത്തിയിരുന്നു... കുറച്ചു നിമിഷങ്ങൾക്കകം നിക്കാഹ് തുടങ്ങാനിരിക്കവെയാണ് ഞാൻ എന്റെ മൊബൈൽ ഫോണിനെ കുറിച്ചോർത്തത്... കാരണം ഞമ്മക്ക് നിക്കാഹിന്റെ ഫോട്ടോസൊക്കെ അതിൽ പിടിക്കണം... ഫോൺ എന്റെ റൂമിൽ ചാർജിനാണെന്നുള്ള കാര്യം ഓർമ്മ വന്നപ്പോൾ ഞാൻ പെട്ടെന്ന് തന്നെ എന്റെ റൂം ലക്ഷ്യമാക്കി മുകളിലേക്ക് ഓടി...

ഞാൻ സ്റ്റെയർകേസ്  കയറുമ്പോഴാണ് ആലിയ താഴേക്കിറങ്ങുന്നത് കണ്ടത്... അവളെന്നെ കണ്ടതും ഒരു മൊബൈൽ എന്റെ കയ്യിലേൽപ്പിച്ചു...

"ആഷിക്ക,,, ഇങ്ങള് ഈ ഫോൺ ഒന്ന് ഷഹനക്ക് കൊടുക്കണേ,,, അവൾ രണ്ടാമത്തെ മുറിയിലുണ്ട്,,, എന്റെ ഫ്രണ്ട്സ് വന്ന് താഴെ വെയ്റ്റ് ചെയ്യുന്നുണ്ട്... ഞാനൊന്ന് പോയി അവരെ കൂട്ടിയിട്ട് വരാം... "

മറുത്തൊരു മറുപടിക്ക് കാത്തു നിൽക്കാതെ അവൾ തുള്ളി കൊണ്ട് താഴേക്കിറങ്ങി...

ഷഹനയുടെ ഫോണും കയ്യിൽ പിടിച്ചു ഞാൻ അവളുള്ള റൂം ലക്ഷ്യമാക്കി നടന്നു...

ഡോറിനു രണ്ട് മുട്ട് കൊടുത്തു ചെറിയൊരു ശബ്ദമുണ്ടാക്കി... അകത്തു നിന്ന് ഷഹനയുടെ പതിഞ്ഞ സ്വരം കേട്ട്...

നീ കയറിക്കോടി,, ഞാൻ ലോക്ക് ചെയ്തിട്ടില്ല...

ആലിയ ആകുമെന്ന് കരുതിയാണ് അവൾ അങ്ങനെ പറഞ്ഞതെന്ന് എനിക്ക് തോന്നി...

ഷഹനയെ കാണാമെന്ന പ്രതീക്ഷയോടെ ഞാൻ ഡോർ തുറന്നതും,,,, അപ്രതീക്ഷിതമായ വേഷത്തിൽ എന്റെ ഷഹനയുടെ മറ്റൊരു മുഖം എന്നിലേക്ക് തിരിഞ്ഞതും ഒരുമിച്ചായിരുന്നു...

(തുടരും )

ഷഹന
@@@@

Part 10
*********

ഷഹനയുടെ മറ്റൊരു മുഖം കണ്ട് ഞാൻ ഒന്ന് ഞെട്ടി...

ഞാനിപ്പോ സ്വർഗ്ഗത്തിലാണോ എന്ന് പോലും തോന്നിപ്പോയി...

അവളുടെ മുടിയെ മാടിയൊതുക്കി കെട്ടുന്നതിനിടയിലാണ് ഞാൻ ഡോർ തുറന്നതും അവളുടെ കൈകൾ മുടിയിൽ നിന്ന് ഒന്നയഞ്ഞതും... അവൾ കെട്ടി വെക്കാനൊരുങ്ങിയ മുടി ഒട്ടും അനുസരണയില്ലാതെ അയഞ്ഞു കിടക്കുന്നുണ്ട്...

അവളിന്നുവരെ ഒളിപ്പിച്ചു വെച്ച തട്ടത്തിൻ മറയത്തെ മൊഞ്ചു,,, അതൊന്ന് കാണേണ്ടത് തന്നെയായിരുന്നു... വെളുത്തു തുടുത്ത കവിളുകൾ പലപ്പോഴും പാതി മാത്രമേ ഞാൻ കണ്ടിട്ടുള്ളു,,, എന്നാൽ ഇന്നാ കവിളുകളിൽ കാണുന്ന മറ്റൊരു പ്രേത്യേകത എന്താന്ന് വെച്ചാല്,,, ഒരു ബ്യുട്ടി പോയിന്റ്,,, വെളുത്ത കവിളുകളിൽ ആകർഷണം നൽകാൻ പറ്റിയൊരു കറുത്ത കുഞ്ഞു മറുക്...

അവൾക്ക് ഭംഗി കൂട്ടുന്നത് അതൊന്നുമല്ല,,, അതവളുടെ നീണ്ട ഇടതൂർന്ന മുടിയിലാണ്...

എന്നെ അവിടെ കണ്ട മാത്രയിൽ അവൾ പല കോപ്രായങ്ങളും കാട്ടി കൂട്ടുന്നുണ്ട്... നേരത്തെ ധരിച്ചിരിക്കുന്ന ചുരിദാറിൽ നിന്ന് മറ്റൊരു വസ്ത്രത്തിലേക്ക് അവൾ മാറിയിട്ടുണ്ട്... സൂക്ഷിച്ചു നോക്കിയപ്പോ അത് അജ്‌വയുടെ ഡ്രസ്സ് ആണെന്ന് എനിക്ക് മനസ്സിലായി... ഇവൾക്കിതെന്താ പറ്റിയെ,,, പെട്ടെന്നൊരു മാറ്റം...

ലഹങ്കയാണ് അവളിപ്പോ ധരിച്ചിരിക്കുന്ന ഡ്രസ്സ്,,, അതും പിങ്ക് കളറിലുള്ളത്,,, ഞമ്മളെ ഫേവറൈറ്റ് ആണേ,, ഈ പിങ്ക്...

"ആഷി,,, പ്ലീസ്,, ആ ഡോറന്നടക്കൂ,,, "

ഷഹനയുടെ ശബ്ദം എന്റെ കാതിൽ പതിഞ്ഞപ്പോഴാണ് ഞാൻ ഉണർന്നത്... അതുവരെ അവളുടെ സൗന്ദര്യത്തിൽ ലയിച്ചങ്ങനെ നിൽകുകയായിരുന്നു...

ഞാനും ഷഹനയും മാത്രമുള്ള സമയമാണിത്... എന്ത് കൊണ്ടും അവളോട് എന്റെ ഇഷ്ടം പറയാൻ പറ്റിയൊരവസരം... പക്ഷെ വേണ്ട,,, ഇപ്പോ പറഞ്ഞാൽ അവള് തെറ്റിദ്ധരിക്കും... അവളുടെ മൊഞ്ചു കണ്ടിട്ടാണെന്ന് പറഞ് വഴക്കിടാൻ വരും... അതിലും ഭേദം ഇന്നിവിടെ വെച്ചു പറയാതിരിക്കുന്നതാ...

ഡോർ ഞാൻ വലിച്ചടച്ചു അവൾക്കരികിലേക്ക് നടന്നു നീങ്ങി... ഒട്ടും ദേഷ്യം എനിക്കില്ലായിരുന്നിട്ട് കൂടി ഞാൻ അങ്ങനെ അഭിനയിച്ചു...

"താനെന്താടി ഫാഷൻ പരേഡിന് പോകുന്നുണ്ടോ ?? മിനുട്ടുകൾ കൊണ്ട് ഡ്രസ്സ് മാറ്റി പുതിയ വേഷത്തിലിറങ്ങിയ കാണാൻ മൊഞ്ചുണ്ടാകുമെന്ന് കരുതിയോ നീ ??"

വല്ലാത്തൊരത്ഭുതത്തോടെ അവളെന്നെ നോക്കുമ്പോ ഞാൻ രൂക്ഷമായിട്ട് തന്നെ എന്റെ നോട്ടം തുടർന്നു..

"ഈ വേഷത്തിലാണ് താഴേക്കിറങ്ങാൻ പോകുന്നതെങ്കിൽ ഷഹനാ,, പറഞ്ഞില്ലെന്ന് വേണ്ട,, മഹാ ബോറാണ്,,, താൻ നേരത്തെ ഇട്ട ഡ്രെസ്സിനെന്തായിരുന്നെടി കുഴപ്പം ??"

"അതിനു കുഴപ്പമുണ്ടായിട്ടല്ല മാറ്റിയത്... ഇങ്ങളെ ചാച്ചൂസ് (അജ്മൽക്കന്റെ മോനാണ് )   കറി കൊണ്ട് അഭിഷേകം നടത്തിയത് എന്റെ നേർക്കായിരുന്നു... അപ്പോ അത് മഹാ ബോറാണെന്നും പറഞ് എല്ലാരും കളിയാക്കിയപ്പോ ആലിയ കൊണ്ടു തന്ന ഡ്രെസ്സ് ആണിത്... ഇനിയിതും ബോറാണെങ്കിൽ ഞാൻ വീട്ടിൽ പോയി കുത്തിയിരിക്കും... അല്ല പിന്നെ... "

"ആഹാ,, ചാച്ചൂന് അറിയാം വേസ്റ്റ് ബക്കറ്റു ഏതാണെന്ന്... അവൻ മിടുക്കനാ,,, അല്ലാതെ കറക്റ്റ് ആയിട്ട് ഇത് നിന്റെ മേക്കിട്ടന്നെ ഒഴിക്കത്തില്ലായിരുന്നു,,, "

"ആഷി താനൊന്ന് പോയാട്ടെ,,, അധികം തമാശിക്കാൻ നിൽക്കല്ലേ,,, "

"ഡി കോപ്പേ,,,, ആൾക്കാർക്കിടയിലേക്ക് വരുമ്പോ അല്പം മാന്യമായിട്ട് വേണം വരാൻ.. നിന്റെ ഇപ്പൊ ഇട്ടിരിക്കുന്ന ഡ്രസ്സ് മാറ്റിയിട്ട് അജ്‌വയുടെ മറ്റേതെങ്കിലും ഡ്രസ്സ് ഇടാൻ നോക്ക്... അല്ലാതെയെങ്ങാനും നിന്നെ ഞാൻ കണ്ടാൽ,,, ആൾകൂട്ടമാണോന്ന് എന്നും ഞാൻ നോക്കില്ല... കരണകുറ്റി നോക്കി ഒന്ന് പൊട്ടിക്കും... ഉറപ്പാ... ഇടുന്നവർക്ക് ഇത് ബോറല്ലായിരിക്കും,, പക്ഷെ കാണുന്ന ഞങ്ങളുടെ മാനസികാവസ്ഥ കൂടി മനസ്സിലാക്കിയാൽ കൊള്ളാം.. "

ആ ഡ്രെസിൽ അവൾക് ഒടുക്കത്തെ മൊഞ്ചാണ്... അങ്ങനെ സത്യം പറഞ്ഞാൽ അവൾക്കത് ഞമ്മളെ വെറുക്കാനുള്ള കാരണമാകും... കൂടാതെ ഓളെ മൊഞ്ചു ഞമ്മളല്ലാതെ ആരും കാണുകയും വേണ്ട എന്ന സ്വാർത്ഥതയും അതിന്റെ പിന്നിലുണ്ടെന്ന് കൂട്ടിക്കോളൂ...

"അത് പറയാൻ താനാരാടാ ??,,  ഞാൻ എനിക്കിഷ്ടമുള്ളത് ധരിക്കും,,, കാണുന്നവർക്ക് എന്ത് തോന്നിയാലും എനിക്ക് കുഴപ്പമില്ല... "

പടച്ചോനെ,,, കളി കാര്യമാകുമോ,,,

"ഞാനാരെന്ന് നിനക്കറിയില്ലെടി പുന്നാര മോളെ,,, നിന്റെ കാര്യത്തിൽ ഞാൻ എടുത്ത തീരുമാനമേ നടക്കൂ,,, കാരണം ഷഹനയുടെ മേൽ എല്ലാ അവകാശവും എനിക്ക് എഴുതി ഒപ്പിട്ടു തന്നിട്ടുണ്ട് ഒരാൾ... "

"ഓഹോ,,, അതാരാണാവോ,,, ???"

"വേറാരുമല്ല,,  ഈ ആഷിയുടെ മനസ്സ് തന്നെ.. "

"വല്ലാണ്ടങ് ഡയലോഗടിച്ചു സീൻ കൊളമാക്കണ്ട,,, താനൊന്ന് പോയി തന്നാൽ അത്രയും വലിയ ഉപകാരം...

കണ്ടോ,,, ഞാനെന്റെ ഇഷ്ടം പറഞ്ഞപ്പോ അവള് ഡയലോഗ് ആണെന്ന് പറഞ്ഞു തള്ളി കളഞ്ഞു...

പടച്ചോനെ,,, എന്റെ പെങ്ങളുടെ നിക്കാഹ്,,, അത് കഴിഞ്ഞു കാണുമോ,,, ഈ തെണ്ടിയോട് സംസാരിക്കാൻ നിന്നപ്പോ ഞാനത് മറന്നു... ഒന്നുമാലോചിക്കാതെ പെട്ടെന്ന് തന്നെ താഴേക്കിറങ്ങി...

ഭാഗ്യത്തിന് തീർന്നിട്ടില്ല... ഉപ്പയുടെ കരം അളിയനോട് ചേർത്ത വെച്ചു നികാഹിന്റെ വചനങ്ങൾ ചെല്ലി കൊടുക്കുമ്പോൾ ഞാൻ ഷഹനയുടെ ഉപ്പയെ ഒന്ന് നോക്കി... മൂപ്പർ വല്ലാത്ത സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നൂന്ന് മാത്രം...
ഞമ്മളെ നോട്ടം അങ്ങേര് കണ്ടില്ല... നോട്ടം കണ്ടില്ലെങ്കിലും വേണ്ടില്ല,, ആ വായാടിയെ ഈ കൈകളിൽ തന്നെ ഏൽപ്പിച്ചാൽ മതിയായിരുന്നു...

നിക്കാഹൊക്കെ കഴിഞ് ഭക്ഷണത്തിന്റെ തിരക്കിലേക്ക് എല്ലാരും മുഴുകി... ഞാനും... ഇടയ്ക്കൊക്കെ കണ്ണുകൾ ഷഹനയെ തിരഞ്ഞെങ്കിലും എവിടെയും കണ്ടില്ല...

സന്ധ്യയാകുമ്പോഴേക്കും കല്യാണം കഴിഞ് വീടൊന്ന് ശാന്തമായിരുന്നു... അജ്‌വയെയും കൂട്ടി ചെക്കൻ ഓന്റെ പാട്ടിനു പോയി...

"ഡാ,,, ചൂടാ,,,, "

വിളി കേട്ട ഭാഗത്തേക്ക് നോക്കുമ്പോ ഷഹനയാണ്... ഞാൻ പറഞ്ഞതനുസരിച്ചു പെണ്ണ് വേഷം മാറ്റിയിട്ടുണ്ട്... സത്യം പറഞ്ഞാൽ ഈ കോലത്തിൽ പെണ്ണെ ഒട്ടും മൊഞ്ചില്ല...

"എന്താടി,, വായാടി... വീട്ടിലേക്ക് പോകാനായില്ലേ,,, ഇവിടെ പരിപാടിയൊക്കെ കഴിഞ്ഞല്ലോ.. "

"പോകാൻ തന്നെയാടാ നിൽക്കുന്നത്... അതിനു മുന്നേ തന്നെ കണ്ട് രണ്ട് പറയണമെന്ന് തോന്നി... നീ ഒറ്റൊരുത്തൻ കാരണമാ ഇന്നെല്ലാരും എന്നെ കളിയാക്കിയത്... ഈ ഡ്രെസ്സിട്ടതിന്റെ പേരിൽ... തന്റെ കണ്ണിന് വല്ല മിസ്റ്റേകും ഉണ്ടോടാ തെണ്ടി... നേരത്തെ എന്നെ പറഞ് പറ്റിച്ചതാണല്ലേ,,, ലഹങ്ക ഇട്ടാൽ ബോറാണെന്ന്... "

"അതെ,,, നേരത്തെ ഞാൻ മനഃപൂർവം പറഞ്ഞതാ,,, ഇന്നലെ രാത്രി ഞാൻ പറയുന്നത് കേൾക്കാൻ നിൽക്കാതെ പോയില്ലേ,,, അതിനു പകരം വീട്ടിയതാ,,, അത് കൊണ്ടെന്തായി,,, ഇന്നെല്ലാരും പറയുന്നത് കേൾക്കാൻ പറ്റി എന്റെ വായാടിക്ക്,,, മറുത്തൊന്നും പറയാൻ പറ്റിയിട്ടുണ്ടാകില്ല അല്ലേ ആരോടും,,,,  ഹാ ഹാ ഹാ... "

അവളെ നോക്കി വെറുതേ ഞാൻ ആക്കി ചിരിച്ചു...

"നീ പോടാ ജന്തു ചൂടാ,,, ഇതിനു പകരം വീട്ടിയില്ലെങ്കിൽ എന്റെ പേര് ഷഹന എന്നായിരിക്കില്ല... നോക്കിക്കോ... "

വല്ലാത്ത ഒരു വെല്ലുവിളിയുമായി പെണ്ണ് പോകുന്നത് കണ്ടപ്പോ എനിക്ക് ചിരിയാണ് വന്നത്...

ഇനിയിപ്പോ പഴയത് പോലെ വീണ്ടും കോളേജിലേക്ക്... അവിടെ ഞാൻ അധ്യാപകനും,,, ഷഹന എന്റെ സ്റ്റുഡന്റും മാത്രമാണ്... പക്ഷെ എന്നിട്ട് കൂടി ഷഹന അവിടെ വെച്ചു തന്നെ എന്നോട് ഇഷ്ടം തുറന്ന് പറഞ്ഞതോർത്തപ്പോൾ എനിക്ക് തോന്നി ഇനിയെന്റെ ഇഷ്ടവും അവളെ അറിയിക്കേണ്ടത് അവിടെ നിന്ന് തന്നെയാകാം..

**************************************

ക്ലാസ് കഴിഞ്ഞു ബ്രേക്ക് ടൈമിൽ ഞാൻ ക്യാന്റീനിലേക്ക് പോകാനൊരുങ്ങുമ്പോ ഷഹനയെ കൂടി വിളിച്ചു... വിളിക്കേണ്ട താമസം ഓടി വന്നു...

"എന്താ സാറെ,,, വിളിച്ചത്... "

ആ സാർ വിളി വല്ലാത്തൊരക്കലാണ് എപ്പഴും...

"എന്റെ ഷഹനാ,, തൽകാലം നീ എന്നെ സാറേന്ന് വിളിക്കണ്ട... അത് കേൾക്കുമ്പോ എന്റെ കലിയങ്  ഇളകും... "

"Ok വിളിക്കുന്നില്ല...നീ എന്തിനാടാ വിളിച്ചത് ??"

"ഒന്നുല്ല,, വാ,,, നമുക്കൊന്ന് ചായ കുടിച്ചിട്ട് വരാം... "

"എന്റെ ചായയുടെ ക്യാഷ് നീ കൊടുക്കുമെങ്കിൽ വരാം... അല്ലെങ്കിൽ ഞാനില്ല... "

"കൊടുക്കാഡോ,,, നീ വാ... "

അവളോടൊപ്പം നടന്നു നീങ്ങുമ്പോ മനസ്സിനെന്തോ വല്ലാത്ത സന്തോഷമായിരുന്നു..

"ആഹ്,, നീയിപ്പോ ശമ്പളം കൈപ്പറ്റുന്ന പ്രൊഫെസ്സർ അല്ലേ,,, അപ്പോ കയ്യിലൊരുപാട് പൈസ കാണുമല്ലോ... ആട്ടെ,,, നിനക്കെത്രയാടാ സാലറി ??"

"ബെസ്റ്റ് ചോദ്യം... നിനക്കൊരു കാര്യം അറിയുമോ,,, പുരുഷന്മാരോട് ശമ്പളവും സ്ത്രീകളോട് വയസ്സും ചോദിക്കാൻ പാടില്ല.. "

"അതെന്താ ചോദിച്ചാൽ,,,, ഉത്തരം കിട്ടാത്ത ചോദ്യമൊന്നുമല്ലല്ലോ,,, എന്തേലും ഒരു ഉത്തരം പറഞ് ഒഴിവായ പോരെ.... "

ഇതിനോട് തത്വം പറയാൻ നിന്ന എന്നെ വേണം പറയാൻ... വല്ലാത്ത ജാതിയന്നെ...

"നിന്റെ ശമ്പളം കേട്ട് ഞമ്മളെ കണ്ണ് തള്ളുമോ എന്ന് പേടിച്ചിട്ടാണെങ്കിൽ ഇയ്യ്‌ പറയണ്ട ട്ടോ,,, അല്ലാണ്ട് ഒരുമാതിരി മറ്റേടത്തെ ഫിലോസോഫിയും കൊണ്ട് വന്ന് ആളെ പൊട്ടൻ കളിപ്പിക്കരുത്... "

"ഇനി ഞാൻ ആയിട്ട് കളിപ്പിക്കണോ,,, ഓൾറെഡി അങ്ങനെ തന്നെയല്ലേ... "

"ആഹ്,,, അതെ,,, ഒരുത്തൻ എന്ന് എന്റെ പിന്നാലെ ബോഡിഗാർഡ് ആയി കൂടിയോ,,, അന്ന് മുതലാണ് ഞമ്മളിങ്ങനെ പൊട്ടത്തരം മാത്രം പറയാൻ പഠിച്ചത്... "

"അതൊക്കെ വിട് എന്റെ ഷഹനാ,,, ആഹ് പിന്നെയൊരു കാര്യം... നിന്റെ മുടി സൂപ്പർ ആണ് ട്ടോ.. "

"പടച്ചോനെ,,, ഇന്റെ കണ്ണ് തട്ടി ഇനിയിപ്പോ എല്ലാം കൊഴിയാൻ തുടങ്ങുമല്ലോ,,, നീയൊക്കെ ഉള്ളത് കൊണ്ടാ ഞാനതിനെ പുറത്തു കാണിക്കാത്തത് തന്നെ... "

"നന്നായി,,,, പിന്നെ കണ്ണ് തട്ടാൻ പറ്റിയൊരു മുടി... ഒന്ന് പോടീ,,, പക്ഷെ ഷഹനാ,,, ആ മുടി കൊണ്ട് ഞമ്മക്ക് ചില ഉപകാരങ്ങളൊക്കെ വരാൻ പോകുന്നുണ്ട്... "

"എന്റെ മുടി കൊണ്ട് നിനക്കെന്ത് ഉപകാരമാ ഉള്ളത് ??"

"വേറൊന്നുമല്ല,,, ഞമ്മള് ഇനി കുറച്ചു നാൾ കഴിഞ്ഞാൽ ഗൾഫിലൊക്കെ പോകേണ്ടി വന്നാൽ,,, തിരിച്ചു വരുമ്പോഴേക്കും തലയിൽ ചിലപ്പോ ഒരൊറ്റ മുടി കാണാനുണ്ടാകൂല... അപ്പോ തന്റെ തലയിൽ നിന്ന് കുറച്ചു മുറിച്ചെടുത്തു ഞമ്മളെ തലയിലൊട്ടിക്കാം... "

"അയ്യടാ,,, ആ പൂതി മനസ്സിൽ വെച്ചാ മതി... അത്രയ്ക്ക് നിർബന്ധമാണെങ്കിൽ തനിക്ക് ഗൾഫ്ഗെയ്റ്റ് വെച്ചാൽ പോരെ,,, ഇത്ര കഷ്ടപ്പെടാൻ നിൽക്കണോ.. "

"എനിക്ക് ഗൾഫ്ഗെയ്റ്റ് ഒന്നും വേണ്ട,,, നിന്റെ തലയിലെ കേരളഗേയ്റ്റ് മതി.. "

"ചളി കുറച്ചധികം സ്റ്റോക്കുണ്ടല്ലോടാ ആഷി... "

"ആഹ്,,, ആവിശ്യമുള്ളവർക്കല്ലേ അത് കൊടുക്കാൻ പറ്റൂ.. "...

"ഹീ,, തമാശ.... "
" ഉം,,, അതൊക്കെ പോട്ടെ,,, എന്തായി നിന്റെ കല്യാണാലോചന ??"

"എന്താവാൻ,,, ഒന്നുമായില്ല... ഷാഹിക്ക നിന്റെ തീരുമാനത്തിന് വേണ്ടി അവിടെ വെയ്റ്റ് ചെയ്യുകയാ... "

"അപ്പോ നിനക്ക് സ്വന്തായിട്ട് തീരുമാനമൊന്നുമില്ലേ ??നിന്റെയല്ലേ കല്യാണം... "

"ഞാനായിട്ട് ഒരു തീരുമാനം എടുത്തപ്പോ ഒരാൾക്കത് തമാശ .,,, അത് കൊണ്ട് ഇപ്പോ സ്വയം തീരുമാനം എടുക്കൽ അങ്ങ് നിർത്തി വെച്ചു... മറ്റുള്ളവരുടെ തീരുമാനത്തിലങ് ജീവിച്ചു തീർക്കാമെന്ന് കരുതി.. "

അവളുടെ ആ വാക്കുകളിൽ എന്തോ സങ്കടം നിഴലിക്കുന്നത് ഞാൻ കണ്ടു...

"ആഹാ,,, സെന്റി ഡയലോഗ്‌സോക്കെ പഠിച്ചു വെച്ചിട്ടുണ്ടല്ലോ,,, "

"പിന്നെ ഫിസിക്സിലെ ഇക്വാഷൻ മാത്രം പഠിച്ചാൽ മതിയോ സാറെ,,, എല്ലാം പഠിക്കണ്ടേ,,, "

"എന്റെ പൊന്നു,,, നമിച്ചു.... നിന്നോട് ജയിക്കാൻ ഞമ്മളെ കൊണ്ടാവൂല... "

അവളോട് സംസാരിച്ചു ക്യാന്റീനിലെത്തിയതറിഞ്ഞില്ല... ഞങ്ങളിരുവരും അകത്തേക്ക് കയറുമ്പോഴായിരുന്നു അൻവർ അവിടെ നിന്നും ഇറങ്ങുന്നത് കണ്ടത്...

ഷഹനയെ കണ്ടതും അവനവിടെ നിന്നു... എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചപ്പോൾ തിരിച്ചും ഞാനൊരു പുഞ്ചിരി നൽകി...

"കസിൻ ബ്രദർ അല്ലേ ???"

എന്നെ ചൂണ്ടിക്കാട്ടി അവൻ ഷഹനയോട് ചോദിച്ചപ്പോ അവള് അതെ എന്ന ഉത്തരത്തിലൊതുക്കി...

പിന്നെ കാണാം എന്ന വാക്കോട് കൂടി ഷഹന ആ കൂടിക്കാഴ്ച പെട്ടെന്ന് തന്നെ അവസാനിപ്പിച്ചു...

"ഞാൻ നിന്റെ കസിൻ ബ്രദർ ആണെന്ന് നിങ്ങള് രണ്ടാളും കൂടി തീരുമാനിച്ചാൽ മതിയോ ??"

അവന്റെ ആ ചോദ്യവും ഷഹനയുടെ ഉത്തരവും എന്നിലുള്ളിൽ ഉറങ്ങി കിടന്നിരുന്ന കലിപ്പിനെ മെല്ലെ തട്ടിയുണർത്തി...

ആ ചോദ്യം കേൾക്കാത്ത ഭാവത്തിൽ അവള് രണ്ട് ചൂടുള്ള ചായ എന്ന് വിളിച്ചു കൂവുന്നത് കേട്ടു.... എന്നിട്ട് എന്നെ നോക്കിയൊന്ന് കണ്ണിറുക്കി...

"ആദ്യായിട്ടാണ് ചൂടന്റെ കൂടെയിരുന്ന് ഒരു ചൂട് ചായ കുടിക്കുന്നത്... പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീലാണ് ട്ടോ,,, "

അവളെന്നെ പരിഹസിച്ചതാണോ,,, അതോ അവളുടെ ആഗ്രഹം നിറവേറ്റിയതിന്റെ സന്തോഷത്തിലാണോ അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല...

ഇനിയും പറയാൻ വൈകിയാൽ ചിലപ്പോ എനിക്കെന്റെ വായാടിയെ നഷ്ടമായേക്കും...

"എന്താ,,, ഷഹന,,, ഈ ഫീലിങ് എന്നും വേണമെന്ന് തോന്നുന്നുണ്ടോ,, ??ഉണ്ടെങ്കിൽ നമുക്കത് പ്രവർത്തികമാക്കാമെന്നേ,,, "

"പിന്നേ,,,, എന്നും വേണം.... ഓസിക്ക് കിട്ടണ ചായയല്ലേ,,, അപ്പോ അതിനിത്തിരി ടേസ്റ്റ് കൂടും,,, അത് കൊണ്ട് പറഞ്ഞതാണ് ട്ടോ... "

ഹും,,, ബെസ്റ്റ്... ഞാൻ പരഞ്ഞടുക്കാൻ ശ്രമിക്കുമ്പോഴൊക്കെ അവളെന്തേലും പറഞ് അകലും... അപ്പോഴാണ് എനിക്കെന്റെ കലിയിളകുക... ഏതായാലും കലിപ്പ് മോഡ് ഓണക്കാൻ ഞാനുദ്ദേശിച്ചിട്ടില്ല...

ആഷി,,, പുതിയൊരു ഭാവം അപ്‍ലോഡ് ചെയ്തിട്ടുണ്ട്... അത് എത്രത്തോളം വിജയിക്കുമെന്ന് നമുക്ക് നോക്കാം...

"എന്താന്നറീല്ല ഷഹനാ,,, എനിക്കിപ്പോ സഹജീവികളോടൊക്കെ ഭയങ്കര സ്നേഹം,,,  പ്രേത്യേകിച്ചു ഞമ്മളെ ഫാസിലിനോടും അൻവറിനോടും... "

"ങേ,,, നിനക്കെന്താടാ വട്ടായോ ?? അവരോട് സ്നേഹം തോന്നേണ്ടത് എനിക്കല്ലേ,,, നീ ഇതെന്തൊക്കെയാ ആഷി പറയുന്നേ ??"

"അതേടി,,, അവരോടുള്ള സ്നേഹം കാരണം ഞാൻ നിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുത്തു... എന്റെ ജീവിത കാലം മുഴുവൻ നിന്റെ ശല്യം ഞാൻ സഹിച്ചോളാം,,, അവരിലാർക്കും വിട്ടു കൊടുക്കാതെ തന്നെ,, ,,, "  

എന്റെ വാക്കുകൾ കേട്ടതും അവളൊന്ന് ഞെട്ടി... എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയപ്പോൾ ഞാനൊന്നു പുഞ്ചിരിച്ചു കാണിച്ചു...

"ഇത് കേട്ടിട്ട് ഞാൻ ചിരിക്കണോ,,, അതോ കരയണോ ??"

അവളൊരല്പം പരിഹാസം കലർത്തിയാണ് എന്നോടത് ചോദിച്ചത്... വളരെ കൂളായിട്ട് തന്നെ ഞാൻ മറുപടി കൊടുത്തു...

"നിനക്കിഷ്ടം ഏതാണോ,,, അത് ചെയ്തോ,,, പക്ഷെ കരയുന്ന ഷഹന,,, അവളാണെന്റെ ഖൽബ് കവർന്നത്... അത് കൊണ്ട് തന്നെ എനിക്കിഷ്ടം കരയുന്ന വായാടി പെണ്ണിനെയാ,,, "

"ആഷി,,,, "

കണ്ണ് നിറഞ്ഞു വരുന്നത് ഞാൻ കാണുന്നുണ്ട്... എന്നിട്ടും ആ ചുണ്ടിൽ പുഞ്ചിരിയെ ആലേഖനം ചെയ്തു വെക്കാൻ എന്റെ പെണ്ണിന് കഴിഞ്ഞു...

"ഷാഹിയെ വിളിച്ചു പറഞ്ഞേക്ക് എന്റെ തീരുമാനം ഇതാണെന്ന്... "

അതും പറഞ് ഞാൻ ചായയുടെ ക്യാഷ് കൊടുക്കാൻ എഴുന്നേറ്റു... അവളിപ്പോഴും അവിടെ തന്നെ ഇരിക്കുകയാണ്...

ക്യാഷ് കൊടുത്തു കഴിഞ്ഞു വീണ്ടും ഞാനവൾക്കരികിലേക്ക് നടന്നു... മുഖം താഴ്ത്തിയിരിക്കുന്ന അവൾ,, എന്റെ ആഗമനം അറിഞ്ഞപ്പോൾ ഒന്ന് തലയുയർത്തി നോക്കി...

"നിന്റെ മൊഞ്ചു കണ്ടിട്ടാണ് ആഷി ഇഷ്ടപെട്ടതെന്ന് നീ തെറ്റിദ്ധരിക്കേണ്ട... ഷഹന മൊഞ്ചത്തിയാണ്,,, ഞാനത് സമ്മതിക്കുന്നു.... ഷഹനയുടെ ആ മൊഞ്ചുള്ള മുഖം മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കാതെ മൂടി വെക്കാൻ കാണിച്ച ആ മനസ്സിനോളം മൊഞ്ചോന്നും ഞാനാ മുഖത്തു കാണുന്നില്ല... അതിനേക്കാളുപരി ഈ ചൂടനിഷ്ടം വായാടി പെണ്ണിനെയാണ്...

എന്റെ മനസ്സിലുള്ളത് മുഴുവൻ നിന്നോട് പറയാൻ പലവട്ടം ഞാൻ ശ്രമിച്ചതാണ്... പക്ഷെ അപ്പോഴൊക്കെ ഒരോ കാരണം കൊണ്ട് പറയാൻ പറ്റിയിട്ടില്ല... ഇനിയും വൈകിയാൽ ഒരുപക്ഷെ,,, "

അത്രയും പറഞ്ഞു നിർത്തിയതും അവളെഴുന്നേറ്റു... എന്നോടൊപ്പം നടക്കാൻ തുടങ്ങി...
"ആഷി,,, ഞാനൊരുപാട് കേൾക്കാൻ ആഗ്രഹിച്ച വാക്കുകളാണിത്... പക്ഷെ,, ഷാഹിക്കയോട് ഞാനിതെങ്ങനെ പറയും... എനിക്കറിയില്ല... ഇനിയെന്താകുമെന്ന്.... ഉപ്പയുടെ തീരുമാനം അനുകൂലമാകുമെന്ന് എനിക്കൊരുറപ്പുമില്ല... "

"ഷാഹിയോട് ഞാൻ എല്ലാം പറയാൻ നിന്നതായിരുന്നു,, അന്ന് നീയാണ് അതിനു വിലക്ക് കല്പിച്ചത്... ആദ്യായിട്ടാണ് ഞാനെന്റെ ഷാഹിയോട് ഒരു കാര്യം മറച്ചു വെക്കുന്നത്... ഇനിയിപ്പോ ഞാനായിട്ട് പറഞ്ഞാൽ അവനതെങ്ങനെ കാണുമെന്ന് എനിക്കറിയില്ല... അതാണ് നിന്നെ ഏല്പിച്ചത്... "

വ്യക്തമായ ഒരു തീരുമാനം എടുക്കാൻ കഴിയാതെ അലയുകയായിരുന്നു എന്റെ മനസ്സ്...

"താനിപ്പോ ഒന്നും ചിന്തിക്കേണ്ട... പഠിക്കാൻ നോക്ക്... നമ്മുടെ പ്രണയം സത്യമാണെങ്കിൽ അത് വിജയിക്കും... എനിക്കീ പീരീഡ് ക്ലാസ്സുണ്ട്... ഞാൻ പോകുവാ......  ആഹ്... പിന്നൊരു കാര്യം ഇനിയിതും ചിന്തിച്ചു ഈ പീരീഡ്  ക്ലാസ് കട്ടാക്കാൻ  നിൽക്കണ്ട... എന്റെ കയ്യിന്റെ ചൂട് താനറിയും... "

അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ ക്ലാസ് റൂം ലക്ഷ്യമാക്കി നടന്നു...
*************************************

വീട്ടിലേക്കുള്ള മടക്കയാത്രയിൽ ഞാൻ ആലോചിക്കുകയായിരുന്നു ആഷി പറഞ്ഞ ഒരോ വാക്കിനെ കുറിച്ചും...

ഞാനാഗ്രഹിച്ചത് പോലെ തന്നെ ആഷി എന്റെ മനസ്സിന്റെ മൊഞ്ചിനാണല്ലോ പ്രാധാന്യം കൊടുത്തത്,,,എനിക്കത് മതി.... പുറമെ ചൂടനാണെങ്കിലും അവന്റെ ഉള്ളം ലോലമാണെന്ന് തിരിച്ചറിഞ്ഞത് ഇന്നത്തെ അവന്റെ സംസാരത്തിൽ നിന്നായിരുന്നു...

വീട്ടിലെത്തി കുളിയും നിസ്കാരമൊക്കെ കഴിഞ്ഞു ഞാൻ ഷാഹിക്കയ്ക്ക് കോൾ ചെയ്തു...

പക്ഷെ എത്ര ശ്രമിച്ചിട്ടും കിട്ടിയില്ല... നിരാശയോടെ ഞാൻ ആഷിക്ക് വിളിക്കാമെന്ന് കരുതി ഫോണിലേക്ക് വീണ്ടും ശ്രദ്ധ പതിപ്പിക്കാൻ പോകുമ്പോഴാണ് ഷഹനാ എന്നുള്ള ഉപ്പയുടെ ഉച്ചത്തിലുള്ള വിളി ഞാൻ കേട്ടത്...

ഫോൺ മുറിയിൽ തന്നെ വെച്ചു ഞാൻ ഉപ്പയ്ക്കരികിലേക്ക് നടന്നു..

ഉപ്പ നല്ല ദേഷ്യത്തിലാണുള്ളതെന്ന് മുഖഭാവം കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി...

"നീയും അൻവറും തമ്മിൽ എന്താ ബന്ധം ???

അവൻ നിന്റെ കോളേജിൽ പഠിക്കുന്നുണ്ടല്ലേ ??"

പടച്ചോനെ,,, ഉപ്പയെന്താ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായില്ല... എന്തോ ഒരുൾഭയം എന്നെ വേട്ടയാടി കൊണ്ടിരുന്നു...

ഉപ്പയ്ക്കൊരു മറുപടി കൊടുക്കാൻ ഞാനെന്റെ നാവിനെ ചലിപ്പിച്ചു തുടങ്ങി...

ഷഹന
@@@@

Part 11
********

"ഉപ്പയ്ക്കൊരു മറുപടി കൊടുക്കാൻ എന്റെ നാവ് ചലിച്ചു തുടങ്ങി..

"ഞങ്ങള് തമ്മില് അങ്ങനെ ബന്ധമൊന്നുമില്ല ഉപ്പ,,, കോളേജിൽ വെച്ചു കാണാറുണ്ട്... ചിലപ്പോഴൊക്കെ സംസാരിക്കാറുണ്ട്... അത്രേ ഉള്ളൂ... "

എന്റെ മറുപടിയിൽ ഉപ്പയ്ക്ക് അതൃപ്തി ഉണ്ടെന്ന് എനിക്ക് മനസ്സിലായത് ഉപ്പയുടെ അടുത്ത വാക്കുകളിലൂടെയായിരുന്നു...

"എന്നിട്ടവൻ പറഞ്ഞത് നിങ്ങള് തമ്മില് ഇഷ്ടത്തിലാണെന്നാണല്ലോ,,, കല്യാണം കഴിക്കാൻ നിനക്ക് പൂർണ സമ്മതമാണെന്ന് നീ അവനോട് കോളേജിൽ വെച്ചു പറഞ്ഞിരുന്നില്ലേ ??"

എന്റെ പടച്ചോനെ,,, അവനെന്തൊക്കെയാ ഉപ്പയോട് പറഞ് കൊടുത്തത്... ഇനിയിപ്പോ അതിന്റെ പേരിലായിരിക്കും എന്നോട് വഴക്കിടുക...

"എന്റെ ഉപ്പാ,, അതൊക്കെ അൻവർക്ക ഉപ്പയോട് കള്ളം പറഞ്ഞതാ,,, ഞാനങ്ങനെയൊന്നും പറഞ്ഞിട്ടില്ല... കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോ ഞാൻ പറഞ്ഞതാ എന്റെ പഠനം കഴിഞ്ഞിട്ടേ ഉള്ളൂ കല്യാണമൊക്കെ എന്ന്,,, "

"ഓഹോ,,, അപ്പൊ അവനങ്ങനെ തന്നോട് പറഞ്ഞിരുന്നല്ലേ,,, എന്നിട്ടെന്താ നീ അത് എന്നോടോ ഷാഹിയോടോ പറയാതിരുന്നത് ??"

"അത് പിന്നേ... ഞാൻ..... ഞാൻ  ആഷിയോട് പറഞ്ഞിരുന്നു,,,, അവൻ ഷാഹിക്കയോട് പറഞ്ഞിട്ടുണ്ടാകുമെന്ന് കരുതി... ഞാനത് അത്ര കാര്യമായിട്ട് എടുത്തിട്ടുമില്ല... "

"ഇന്ന് ഞാൻ അൻവറിനെ കണ്ടിരുന്നു... അവനെന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണോന്ന് ഒന്നന്വേഷിക്കണമെന്ന് തോന്നി നിന്നോട് ചോദിച്ചതാ,,, എന്തായാലും അവനു നിന്നെ ഞാൻ കെട്ടിച്ചു കൊടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല,,, ഞാൻ വാക്ക് കൊടുത്ത ചെക്കൻ അടുത്താഴ്ച നാട്ടിലെത്തും,,, അതോടെ നിർത്തിക്കോ നിന്റെ പഠിപ്പും പോക്കുമൊക്കെ,,, "

"ഉപ്പാ,,,, എന്തിനാണ് നിങ്ങളിങ്ങനെ തിരക്ക് കൂട്ടി കല്യാണം നടത്തുന്നത്... എന്റെ പഠനം കഴിയുന്നത് വരെയെങ്കിലും അതൊന്ന് നീട്ടിക്കൂടെ,,, ഉപ്പ  അവർക്ക് വാക്കല്ലേ കൊടുത്തുള്ളൂ,,, അതങ്ങ് മാറ്റി പറഞ്ഞ മതി "

"പ്‌ഫ,,, നിർത്തടി,,, വാക്ക് മാറ്റി പറഞ് ആർക്ക് മുന്നിലും തരാം താഴാൻ എന്നെ കിട്ടൂല... ഞാൻ ചിലതൊക്കെ കണക്കു കൂട്ടി വെച്ചിട്ടുണ്ട്,,, അതിലെന്തെങ്കിലും ഏറ്റക്കുറച്ചിൽ വന്നാൽ,,, വച്ചേക്കില്ല ഞാൻ ഒന്നിനെയും... "

ദേഷ്യത്തോടെ ഉപ്പ അതും പറഞ് റൂമിലേക്ക് കയറി പോയി... സങ്കടം കൊണ്ടെന്റെ കണ്ണ് നിറയുന്നുണ്ട്... ആഷിയോട് ഒന്ന് സംസാരിക്കണമെന്ന് മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ടെങ്കിലും ഒന്നും പറയാൻ പറ്റാത്തൊരവസ്ഥയിലേക്ക് ഞാൻ
****************************

പിന്നെ,, അൻവർ,,,, എന്ത് വന്നാലും നിനക്കെന്റെ മകളെ തരാൻ ഞാൻ ഉദ്ദേശിക്കുന്നില്ല... കാരണം നീ നല്ലൊരുവനായിരുന്നെങ്കിൽ ഇന്നെന്നോട് എന്റെ മോളെ ചേർത്ത് ഒരു കള്ളം പറയില്ലായിരുന്നു... അവൾക്ക് നിന്നെ ഇഷ്ടമാണെന്നുള്ള അസത്യം താൻ എനിക്ക് മുന്നിൽ വരച്ചു കാട്ടിയതു കൊണ്ട് അത് യാഥാർഥ്യമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല...

അന്നിത് പോലൊരുത്തന്റെ വാക്ക് കേട്ട് ഞാനെന്റെ മോളെ ഒരുപാട് വേദനിപ്പിച്ചതാ... ഇനി എന്റെ ഭാഗത്തു നിന്ന് അങ്ങനെയൊന്നും ഉണ്ടാകാൻ പോകുന്നില്ല.... ഇന്നെനിക്ക് എന്റെ മകളെ വിശ്വാസം... ഇനി അതിനു കോട്ടം തട്ടണമെങ്കിൽ എന്റെ കണ്ണുകൾ കൊണ്ട് ഞാൻ വല്ലതും കാണണം... കാതുകളാൽ നേരിട്ട് കേൾക്കണം.....

********************************

ഷാഹിയോട് എന്ത് പറയണമെന്ന് എനിക്കറിയില്ല... പക്ഷെ പറഞ്ഞേ പറ്റൂ... അവനോട് മറച്ചു വെച്ചതിന് പരിഭവം പറയുമായിരിക്കും,,, എന്നാലും സാരമില്ല... ഇനിയും അവനെ അറിയിക്കാതിരുന്നാൽ ഒരുപക്ഷെ അവനതിനു തടസ്സം നിന്നേക്കാം...

രണ്ടും കൽപ്പിച്ചു ഞാൻ അവനെ വിളിക്കാൻ തുടങ്ങി... പക്ഷെ എത്ര ശ്രമിച്ചിട്ടും കാൾ കണക്ട് ആകുന്നില്ല... ഉടനെ ഞാൻ മെസ്സേജ് അയച്ചു...

"പ്ലീസ് കോൾ മി,,,, ഷഹനയുടെ കാര്യത്തിൽ ഉചിതമായൊരു തീരുമാനം ഞാനെടുത്തിട്ടുണ്ട്... "

അത്ര മാത്രം അയച്ചു.... ഷഹനയോട് ഒന്ന് സംസാരിക്കാമെന്ന് കരുതി അവളെ ഞാൻ വിളിച്ചു...

പക്ഷെ,,,,,,,,

അവളും ഫോൺ എടുക്കുന്നില്ല....

വല്ലാത്ത സങ്കടം തോന്നിയെനിക്ക്.... ഇവൾക്കിതെന്താ ഒന്ന് കോൾ അറ്റൻഡ് ചെയ്താൽ.... അവളുടെ ഉപ്പ ഇല്ലായിരുന്നെങ്കിൽ ഉമ്മയുടെ ഫോണിലേക്ക് വിളിക്കാമായിരുന്നു....

പ്രതീക്ഷയോടെ വീണ്ടും ഞാൻ ഡയൽ ചെയ്തു... ഇത്തവണ അവളുടെ ഉമ്മയാണ് ഫോണെടുത്തത്...

"ആഷിയാണോ,,,, ഓൾക്ക് ഇന്ന് വയ്യ എന്നും പറഞ് അവൾ കിടന്നു... ക്ഷീണം കൊണ്ടാണെന്ന് തോന്നുന്നു അവൾ പെട്ടെന്ന് തന്നെ ഉറങ്ങി... എന്തേലും പറയാനുണ്ടോ,,, "

"ഹേയ് പറയാനൊന്നുമില്ല... ഞാൻ ചുമ്മാ വിളിച്ചു നോക്കിയതാ... നാളെ ഞാൻ കോളേജിൽ നിന്ന് കണ്ടോളാം... "

ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം കടിച്ചു പിടിച്ചു ഞാൻ ബെഡിലേക്ക് ചാഞ്ഞു... നാളെ ഇതിന്റെ കലിപ്പ് അവളോട് തീർത്തിട്ടില്ലെങ്കിൽ പിന്നെ ആഷിക്ക് ഒരു സമാധാനവും കിട്ടില്ല...
*********************************

പിറ്റേന്ന് ക്ലാസ് തുടങ്ങി കഴിഞ്ഞപ്പോഴാണ് ഷഹന ഡിപ്പാർട്മെന്റിലേക്ക് കയറി വന്നത്... അപ്പോ ഞാനും ഞങ്ങളുടെ ഹെഡും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു... ഹെഡിനെ നോക്കി അവളൊരു ഗുഡ് മോണിങ് ഒക്കെ പറഞ് ചിരിച്ചു... അങ്ങേര് തിരിച്ചും പറഞ്ഞു...
"എന്താ നിനക്ക് ക്ലാസ്സില്ലേ " എന്ന സാറിന്റെ ചോദ്യം ഞാൻ കേട്ടു... അവളെന്ത് മറുപടി പറയുമെന്നറിയാനായി ഞാനവളിലേക്ക് ഉറ്റു നോക്കി...

"ക്ലാസ്സൊക്കെയുണ്ട് സർ,,, ഞാൻ ഈ സെമിനാർ ഒന്ന് സബ്മിറ്റ് ചെയ്യാൻ വന്നതാ.. ആഷിക് സാർ ഇത് കൃത്യം 9. 30നു സബ്മിറ്റ് ചെയ്യാൻ പറഞ്ഞിരുന്നു... ഞാനിന്ന് ഒരല്പം ലേറ്റ് ആയി പോയി.. അതാ ക്ലാസ്സെടുക്കുന്ന സാറിന്റെ പെർമിഷൻ വാങ്ങി ഇങ്ങോട്ട് വന്നത്... സോറി സാർ.. "

വിനയപൂർവം അവൾ ഹെഡിനെ നോക്കി സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്...

കയ്യിലൊരു പേപ്പറുമായി അവളെന്റെ ടേബിളിനു മുന്നിൽ വന്നു നിന്നു... ഞാൻ നല്ല ഗൗരവത്തിൽ തന്നെയിരുന്നു... കാരണം ഹെഡിന്റെ മുമ്പിലാണ് ഞങ്ങളുള്ളത്...

"എന്താടി ഇത് ??"

ശബ്ദം താഴ്ത്തി ഞാനവളോട് ചോദിച്ചു...

അപ്പഴേക്കും സാറിന് ആരുടെയോ കോൾ വന്ന് അയാൾ പുറത്തേക്ക് പോയി... ഡിപ്പാർട്ടമെന്റ് ഒന്ന് ശ്രദ്ധിക്കണമെന്ന് സൂചനയും നൽകി...

"ഇത് സെമിനാർ "

അവളുടെ മറുപടി കേട്ട് ഞാൻ രൂക്ഷമായി അവളെയൊന്ന് നോക്കി...

"അതിനു ഞാൻ സെമിനാർ സബ്മിറ്റ് ചെയ്യാൻ ആരോടും പറഞ്ഞില്ലല്ലോ... "

"അതിനിത് ആഷിക് സാറിന്റെ സെമിനാറല്ല... ഇത് കെമിസ്ട്രിയുടെ സാറിന് കൊടുക്കാനുള്ളതാ... ഞാൻ നിന്നെയൊന്ന് കാണാൻ വേണ്ടി കള്ളം പറഞ്ഞിറങ്ങിയതാ... "

"എങ്കിൽ മോളതും കയ്യിൽ പിടിച്ചോണ്ട് തന്നെ ക്ലാസ്സിലേക്ക് വിട്ടാട്ടെ... ക്ലാസ് ടൈമിലാണോടി കാണാൻ വരുന്നത് ??"

"ആഷി,, അത്രയ്ക്ക് അത്യാവിശ്യമായത് കൊണ്ടാണ്... പ്ലീസ്,,, എനിക്ക് നിന്നോട് സംസാരിച്ചേ പറ്റൂ... "

"ഇപ്പോ പറ്റില്ല... താൻ ക്ലാസ്സിലേക്ക് പൊയ്ക്കോ... ക്ലാസ് കട്ടാക്കിയുള്ള  സംസാരമൊന്നും വേണ്ട.... അതെത്ര അത്യാവിശ്യമായാലും ശരി...

"ഒരു ക്ലാസ് കട്ടാക്കി എന്ന് വിചാരിച്ചു ആകാശമൊന്നും ഇടിഞ്ഞു വീഴാൻ പോകുന്നില്ല... ഞാനിന്ന് കയറില്ല എന്ന് പറഞ്ഞാൽ കയറില്ല... "

"എങ്കിൽ പുറത്തേക്ക് പൊയ്ക്കോ... എനിക്കിപ്പോ  തന്നോട് സംസാരിക്കാൻ പറ്റില്ല... നെക്സ്റ്റ് പീരിഡിന് വേണ്ടിയുള്ള പ്രീപറേഷൻ നടത്താനുണ്ട്... "

"ആഷി,,, പ്ലീസ്,,, അത്രക്ക് സീരിയസ് മാറ്റർ ആണ്.. "

അവൾ  ദയനീയമായിട്ടാണ് പറഞ്ഞത്...

"അത്രയ്ക്ക് സീരിയസ് മാറ്റർ ആയിരുന്നെങ്കിൽ ഞാൻ രാത്രി വിളിച്ചപ്പോ ഫോൺ എടുക്കണമായിരുന്നു... അപ്പോ സംസാരിക്കാമായിരുന്നല്ലോ ഈ സീരിയസ് മാറ്റർ... "

"ഓഹ്,, അപ്പോ അതാണ് കാര്യം... ഫോണെടുക്കാത്തതിന്റെ ദേഷ്യം തീർക്കുകയാണല്ലേ നീ.... ആ നേരം തന്നോട് സംസാരിക്കാനുള്ള മാനസീകാവസ്ഥയിലായിരുന്നില്ല ഞാൻ... അതാ.... "

"ഹും,,, നിനക്ക് മാത്രമേയുള്ളു ഈ മാനസികാവസ്ഥ,,, ഞങ്ങളൊക്കെ വെറും പോസ്റ്റായത് കൊണ്ട് എപ്പഴും ഖരാവസ്ഥയിലായിരിക്കും എന്ന് മാത്രം... "

"ആഷി,,, താനധികം തമാശിക്കാൻ നിൽക്കല്ലേ,,, ഇതെന്റെ ജീവിത പ്രശ്നമാണ്... ഇപ്പോ സംസാരിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ ഖേദിക്കേണ്ടി വരും... "

"ഞാൻ തമാശിച്ചിട്ടില്ല... കാര്യം പറഞ്ഞതാ.... എന്റെയും ജീവിത പ്രശ്നമാണിത്... ജീവിത സഖിയാക്കുന്ന പെണ്ണിന് മിനിമം ഡിഗ്രി ക്വാളിഫിക്കേഷൻ എങ്കിലും വേണമെന്ന് എനിക്ക് നിർബന്ധമുണ്ട്... അവളിങ്ങനെ ആവശ്യമില്ലാതെ ക്ലാസ് കട്ടാക്കി എന്നോട് സംസാരിക്കാൻ നിന്നാല് എന്റെയാ തീരുമാനത്തിൽ മാറ്റം വരുത്തേണ്ടി വരും... അത് കൊണ്ട് താനിപ്പോ ചെല്ല്... ഫ്രീ ടൈമ് കിട്ടുമ്പോ സംസാരിക്കാം... "

അതും പറഞ് ഞാനവളിൽ നിന്ന് മുഖം തിരിഞ്ഞു ബുക്ക്‌സൊക്കെ എടുത്ത് മറിച്ചു നോക്കാൻ തുടങ്ങി....

"ഇനി ഷഹന നിന്റെ മുന്നിലേക്ക് വരുന്നില്ല... നിന്റെ തീരുമാനം മാറ്റിക്കോളൂ... എനിക്ക് സങ്കടമില്ല... എന്റെ പഠനം ഒരാഴ്ച കൂടിയേ ഉണ്ടാകൂ,,, അപ്പൊ താനാഗ്രഹിച്ച പോലൊരു പെണ്ണിനെ കിട്ടാതെ വന്നേക്കാം... "

കണ്ണ് നിറഞ്ഞു കൊണ്ടവൾ അതും പറഞ്ഞകന്നു പോകുമ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു...

പെണ്ണെ,,, ആഷി ഇഷ്ടപെട്ടത് നിന്നെയാണെങ്കിൽ,,, നിന്റെയാ കണ്ണുനീരിൽ സത്യമുണ്ടെങ്കിൽ എന്റെ മഹറിനവകാശി നീ മാത്രമായിരിക്കും.....
*************************************

ലഞ്ച് ബ്രേക്കിന്റെ സമയത്താണ് വീട്ടിൽ നിന്ന് എനിക്ക് കോൾ വന്നത്... രാത്രിയിൽ വീട്ടിൽ ഒരു ചെറിയ പാർട്ടി ഉണ്ടെന്ന് പറഞ് ഉപ്പയാണ് വിളിച്ചത്... കല്യാണം കഴിഞ്ഞ പെങ്ങളും അളിയനും വീട്ടിലേക്ക് വരുന്നുണ്ടെന്നും അളിയനെ എല്ലാർക്കും ഒന്ന് പരിചയപ്പെടുത്തി കൊടുക്കാൻ കുടുംബക്കാരെയൊക്കെ വിളിച്ചൊരു പാർട്ടി..

അതിനു വേണ്ട ഒരുക്കങ്ങൾക്ക് എന്നോടൊന്ന് വീട്ടിലേക്ക് ചെല്ലാനാണ് ഉപ്പ പറഞ്ഞത്... ഹാഫ് ഡേ ലീവെടുത്തു ഞാൻ ഇറങ്ങി... ഇടയ്ക്കെപ്പഴോ ഷഹനയെ കുറിച്ചോർത്തെങ്കിലും വീട്ടിലെ ആവിശ്യം കണക്കിലെടുത്തു അവളെയൊന്ന് കാണാൻ കൂട്ടാക്കാതെ പാർക്കിംഗ് ഏരിയയിലേക്ക് വച്ച് പിടിച്ചു...

അവിടെ സഹലയും നിശയും നിൽക്കുന്നത് കണ്ടപ്പോ ഞാൻ ഷഹനയെ കുറിച്ചൊന്ന് തിരക്കി...

"എവിടെ നിങ്ങളുടെ ത്രിമൂർത്തികളിലെ നേതാവ് ????"

"അവൾ ക്ലാസ് വിട്ടയുടൻ പുറത്തേക്കിറങ്ങുന്നത് കണ്ടു... ഫുഡ് കഴിക്കാൻ വിളിച്ചിട്ടും ഫോൺ എടുത്തില്ല.. "

സഹല അങ്ങനെ പറഞ് നിർത്തിയപ്പോ എനിക്കെന്തോ പന്തികേട് തോന്നി...

ഉടനെ ഞാൻ ഫോണെടുത്തു വിളിക്കാൻ തുടങ്ങി.
എന്റെ വിളിക്ക് അവൾ ഉത്തരം നൽകാതെ ബിസി ആക്കി കൊണ്ടിരുന്നു...

എന്റെ കലിപ്പ് മോഡ് താനെ തന്നെ ഓണായീന്ന് പറഞ്ഞാ മതിയല്ലോ...

കോളേജിന്റെ ഏതേലും ഒരു മൂലയിൽ കാണുമെന്ന് കരുതി ഞാൻ വെറുതേ അവളെയും തപ്പിയിറങ്ങി...

കോളേജിന്റെ സെമിനാർ ഹാളിനു എതിർവശത്തെ സിമന്റ് ബെഞ്ചിൽ പൊരി വെയിലും കൊണ്ടിരിക്കുന്നത് കണ്ടപ്പോ നേരിയൊരാശ്വാസം തോന്നി... താടിക്ക് കയ്യും കൊടുത്തു ഭൂമിയിലെ മണൽത്തരികളെ എണ്ണി തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നവൾ...

അവളെ ലക്ഷ്യം വെച്ചു നടക്കുമ്പോഴും അവളാ ഇരിപ്പ് തുടർന്ന് കൊണ്ടിരുന്നു... എന്റെ ഫോൺ കൊണ്ട് ആ കയ്യിനൊരു തട്ട് കൊടുത്തപ്പോ മുഖമൊന്ന് താണു താഴേക്ക് പോയി...

ആരാണെന്നറിയാൻ ദേഷ്യത്തോടെ അവളൊന്ന്  നോക്കിയതും അവളെന്നെ കണ്ടു... ഉടൻ തന്നെ എഴുന്നേറ്റ്  പിന്തിരിഞ്ഞു നടക്കാനൊരുങ്ങി...

"ഹാ,,, അവിടെ നിൽക്കെടോ,,, ഒന്നും പറയാതെ അങ്ങനെയങ് പോയാലോ... "

പിന്നിൽ നിന്ന് ഞാൻ വിളിച്ചു പറഞ്ഞപ്പോൾ അവിടെ നിന്നു...

"എന്തേയ് സാറിന്റെ ഖരാവസ്ഥ ദ്രവകാവസ്ഥയിലേക്ക് പരിണമിച്ചത് കൊണ്ടാണോ ഇപ്പോ ഇങ്ങോട്ടേക്ക് പോന്നത് ??"

കണ്ടയുടൻ തന്നെ അവൾ എനിക്കിട്ടൊന്ന് താങ്ങി....

"ദ്രാവകമല്ലടി മോളെ,,, വാതകം... ഞാൻ ശ്വസിക്കുന്ന ഓക്സിജനും പുറത്തേക്ക് വിടുന്ന കാർബൺഡൈ ഓക്സയിടും ഇപ്പോ ഷഹനയുടെ പക്കലാ,,, അതൊന്നു തിരിച്ചു തന്നാൽ പോകാമായിരുന്നു... അല്ലെങ്കിൽ വീണ്ടും ഞമ്മള് ഖരാവസ്ഥയിലേക്ക് തന്നെ പോകുവെ,,, "

തിരിച്ചു ഞമ്മളും അവൾക്കിട്ടൊന്ന് താങ്ങി
....നല്ല കനപ്പിൽ തന്നെ....
".. പ്രണയത്തെ ഇങ്ങനെ ശാസ്ത്രീയമായി വർണിക്കാൻ എങ്ങനെ പറ്റുന്നു സാറെ,,, ... ക്ലാസ്സിൽ നിന്ന് കേട്ട് മടുത്തതാ... ഇപ്പോ വീണ്ടും വെറുപ്പിക്കുന്നു... ഫിസിക്സ് സാറിനെ പ്രേമിക്കാൻ തോന്നിയ നേരം ഒരു മലയാളം സാറിനെയാണ് പ്രേമിച്ചതെങ്കിൽ പ്രണയ കാവ്യമെങ്കിലും കേട്ട് ആസ്വദിക്കാമായിരുന്നു "

" അതിനിനിയും സമയമുണ്ടല്ലോ മാഡം,,,  പോയി മലയാളം സാറിനെ കണ്ട് പറഞ്ഞിട്ട് വാടി കോപ്പേ,,, "

"അയ്യോ,,, വേണ്ടായേ,,, ഇനി ഒരാഴ്ച കൂടിയേയുള്ളു ഈ കോളേജ് ലൈഫ്... അതിനിടയിൽ മലയാളം സാറിനെ പ്രണയിക്കാനുള്ള സമയമൊന്നും കിട്ടീന്ന് വരില്ല... "

ഇടറുന്ന വാക്കുകളോട് അവളെന്റെ മുഖത്തേക്ക് ഉറ്റു നോക്കി...

"കൊതിപ്പിക്കല്ലേ.... "

"ആഷി,,, തമാശിക്കാൻ പറ്റിയ സമയമല്ലിത്... എന്നെ മനസിലാക്കാൻ നിനക്കെന്താ പറ്റാത്തത് ?? പറയാനുള്ള കാര്യം എന്താണെന്ന് കൂടി നീ ഇതുവരെയായിട്ടും എന്നോട് ചോദിച്ചോ ?? "

"ഓഹ്,,, ഞാനത് മറന്നു... പറ മോളെ,,, എന്താ നിനക്ക് പറയാനുള്ളത്... "

"മറന്ന കാര്യമാണെങ്കിൽ വിട്ടേക്ക്... പറഞ്ഞു പറയിപ്പിച്ചിട്ട് എനിക്കൊന്നും നേടേണ്ട... താൻ പൊയ്ക്കോ... "

"ഡി കോപ്പേ,,, മര്യാദക്ക് നീ കാര്യം പറയുന്നുണ്ടോ,,, മനുഷ്യനെ മെനക്കെടുത്താനായിട്ട്... എന്ത് പറഞ്ഞാലും അതിൽ പിടിച്ചു തൂങ്ങിക്കോളും... "

"ഞാനെന്ത് പറഞ്ഞാലും നിനക്ക് ചൂട് കൂടും... അതെപ്പഴും അങ്ങനെ തന്നെയാണല്ലോ... ഇനി പറഞ് കഴിഞ്ഞാലോ പരിഹസിക്കാനും നിൽക്കും... "

"പോടീ,,, എന്നാ നീ പറയണ്ട... എനിക്ക് കേൾക്കുകയൂം വേണ്ട... പോരെ... "

ദേഷ്യം വാക്കുകളിലൂടെ പറഞ്ഞു തീർത്തു ഞാൻ അവളിൽ നിന്നും അകന്ന് നടക്കാൻ തുടങ്ങി... എന്റെ കയ്യിൽ കയറി പിടിച്ചിട്ട് അവളവിടെ നിർത്തി.. 

"ആഷി,,, എനിക്ക് പറ്റില്ല,,, ഒരാളെ മനസ്സിൽ വെച്ചു കൊണ്ട് മറ്റൊരുത്തന്റെ ഭാര്യയായിട്ട് ജീവിക്കാൻ... ഈ ഒരാഴ്ച കൂടിയേയുള്ളു എനിക്ക് മുന്നിൽ... നിന്നെയിങ്ങനെ കാണാനും വഴക്കിടാനും... അത് കഴിഞ്ഞാൽ ഉപ്പ പറഞ്ഞുറപ്പിച്ച വിവാഹം നടത്തും..... ആഷി ഇന്നലെ പറഞ്ഞ വാക്കുകളിൽ ഞാൻ മതിമറന്ന് സന്തോഷിച്ചിരുന്നു... പക്ഷെ ഇന്നിപ്പോ ഞാൻ നിനക്കരികിലേക്ക് വരുമ്പോഴൊക്കെ ഒരോ കാരണത്താൽ അകന്ന് പോകുമ്പോ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ട്... എന്നോടുള്ള ഇഷ്ടം ആത്മാർത്ഥമാണെങ്കിൽ എന്തെങ്കിലും ഒരു പോംവഴി കാണണമെന്ന് പറയാനാ ഞാൻ രാവിലെ തന്നെ കാണാൻ വന്നത്... "

നിറഞ്ഞൊഴുകുന്ന മിഴിനീർ കണങ്ങളെ കൈ കൊണ്ട് ഒപ്പിയെടുക്കാൻ വേണ്ടിയാകണം എന്റെ കയ്യിൽ പിടിച്ച അവളുടെ കയ്യിനെ അവൾ സ്വയം തന്നെ മോചിപ്പിച്ചത്...

എന്താന്നറീല്ല,,, അവള് കരയുന്നത് കാണുമ്പോൾ എന്റെ ഖൽബ് പിടയുന്നത്... ആ നേരം മാത്രമാണ് ഞാനവളെ കൂടുതൽ സ്നേഹിക്കുന്നതും...

അവള് പറഞ്ഞ സെന്റി ഡയലോഗിന് പകരം ഞാൻ മറ്റൊരു ഡയലോഗ് വെച്ചങ് കാച്ചി...

"ഹോ,, അപ്പൊ ഒരാഴ്ച കഴിഞ്ഞാൽ വായാടിയുടെ കാര്യത്തിന് ഒരു തീരുമാനമാകും അല്ലേ,,, സമാധാനമായി... ഇനിയിപ്പോ നിന്നെ കോളേജിൽ വെച്ചു ശല്യപെടുത്താനൊന്നും പറ്റില്ലല്ലോ... നിന്റെ കെട്ടിയോന്റെ വീട്ടിലേക്ക് വരേണ്ടി വരുമല്ലോ,,, നിന്റെ വായാടിത്തരത്തിനു കൂട്ട് നിൽക്കണമെങ്കിൽ.... "

"ആഷി,,,, അപ്പോ നിനക്കൊട്ടും സങ്കടമില്ലേ,,, നീ,, വീണ്ടും എന്നെ പരിഹസിച്ചതാണോ,,, ഇഷ്ടമാണെന്ന് കള്ളം പറഞ്... "

"ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞത് സത്യമാണ്... പക്ഷെ അത് പ്രണയമാണെന്ന് പറഞ്ഞില്ലല്ലോ... അങ്ങനെ കരുതിയത് നീയല്ലേ... "

ചുമ്മാ അവളെയൊന്ന് ചൂടാക്കാൻ പറഞ്ഞതാ...

"ഉം... "

ഒരു മൂളലിൽ മാത്രമൊതുക്കി അവളുടെ ഉത്തരം...

"എന്തേയ്,,, ഒന്നും പറയാനില്ലേ... "

"പറയാനുണ്ടായിരുന്നു,,, ഒരുപാട്.... ഇന്നലെ നീ വന്ന് അങ്ങനെ പറഞ്ഞപ്പോ തൊട്ട് പല കിനാവുകളും കാണാൻ തുടങ്ങിയിരുന്നു... ആഷിയെയും ചേർത്ത്... ഒരു ക്യാമ്പസ് പ്രണയമൊക്കെ ഞാനും കൊതിച്ചു പോയിരുന്നു... പക്ഷെ ഇപ്പോ അതൊക്കെ പറഞ്ഞിട്ട് കാര്യമില്ലല്ലോ... "

"എന്നിൽ നിന്നൊരു ക്യാമ്പസ് പ്രണയം പ്രതീക്ഷിച്ചത് നിന്റെ തെറ്റ്..... എന്റെ കാരക്ടർ മറ്റാരേക്കാളും നന്നായിട്ട് അറിയുന്ന നീ പിന്നെന്തിനാ അത് പ്രതീക്ഷിച്ചത് ?? "

"നീ പറഞ്ഞത് പോലെ എല്ലാം എന്റെ തെറ്റാണു ആഷി,,, പക്ഷെ,, ആ തെറ്റ് തിരുത്താൻ എനിക്കാഗ്രഹമില്ല... മരണം വരെ ഷഹന ആ പ്രതീക്ഷയിൽ ജീവിച്ചോളാം... "

വീണ്ടും പെണ്ണ് കരഞ്ഞു കൊണ്ട് നടന്ന് നീങ്ങി... എന്നെ ഇത്ര മാത്രം ഈ പെണ്ണ് സ്നേഹിക്കുന്നുണ്ടല്ലോ എന്നോർത്തപ്പോ വല്ലാത്ത സന്തോഷം തോന്നിയെനിക്ക്...

"ഷഹനാ,,, എന്താ പറയേണ്ടതെന്ന് എനിക്കറിയില്ല... നീ ആഗ്രഹിച്ചത് പോലൊരു ക്യാമ്പസ് പ്രണയം നൽകാൻ ആഷിയെ കൊണ്ട് പറ്റില്ല... പകരം ഞാനൊരുറപ്പ് നിനക്ക് തരാം... എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും... നിന്റെ വീട്ടുകാർ മനസ്സറിഞ്ഞു നിന്നെ എനിക്കേൽപ്പിക്കുമെങ്കിൽ മാത്രം... എന്റെ ഷാഹിയോട് ഒന്ന് സംസാരിച്ചിട്ട് തീരുമാനിക്കാം എന്റെ ഷഹനയെ മറ്റാർക്കും വിട്ടു കൊടുക്കണോ എന്ന് ;;;;"

"അപ്പോ ഷാഹിക്ക സമ്മതിക്കില്ലെങ്കിലോ ??"

"സമ്മതിക്കാതിരിക്കില്ല,, ബാക്കിയൊക്കെ പടച്ചോന്റെ കയ്യിലല്ലേ... പിന്നെ വേറൊരു കാര്യം,,, ആശിയെന്താണൊ കൊതിച്ചത്,,, അത് തന്നെയാണ് പടച്ചോൻ എനിക്കായി വിധിച്ചിട്ടുണ്ടാവുക... ഇതുവരെ അങ്ങനെയാണ്... ഇനിയും അങ്ങനെ തന്നെയായിരിക്കും എന്നാണെന്റെ വിശ്വാസം... "

ആ വാക്കുകളിൽ  അവള് ഒന്ന് പുഞ്ചിരിച്ചു.. 

"ആഹ് പിന്നെ,,, ഇന്ന് രാത്രി വീട്ടിലേക്ക് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്... അപ്പോ ഞാൻ നിന്റെ ഉപ്പയോട് സംസാരിച്ചോളാം... എന്താ ഉപ്പയുടെ നിലപാട് എന്ന് നോക്കാലോ,, "

അവൾക്കുമത് സമ്മതമാണെന്ന് അറിയിച്ചപ്പോൾ ഞാൻ പിന്നെ അവിടെ നിന്നില്ല...

*********************-**-**********

ഇതുവരെ ഷാഹിയെ ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റിയില്ല... അവനോട് പറയാതെ എങ്ങനെയാ ഉപ്പാനോട് നേരിട്ട് സംസാരിക്കുക... ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല...

രാത്രി എല്ലാരോടൊപ്പവുമിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും എന്റെ ചിന്ത മുഴുവൻ ഷഹനയുടെ  ഉപ്പയോട് ഈ കാര്യം എങ്ങനെ സൂചിപ്പിക്കുമെന്നോർത്തായിരുന്നു...

മനസ്സിനൊട്ടും സമാധാനം കിട്ടാതെ വന്നപ്പോൾ ഞാൻ അളിയനെ പോലും ഒന്ന് മൈൻഡാക്കാതെ മുകളിലെ ബാൽക്കെണിയിലേക്ക് പോയി... എന്റെ വരവും കാത്തു ഷഹന അവിടെ നിൽപ്പുണ്ടെന്ന് ഞാനറിഞ്ഞില്ല...ഞങ്ങളുടെ കൂടിക്കാഴ്ചയിൽ ആർക്കും സംശയം തോന്നാതിരിക്കാൻ ഒരുപാട് അകലം പാലിച്ചാണ് ഞങ്ങള് നിന്നത്..

"എന്താ ആഷി,,, ഒന്നും മിണ്ടാത്തത് ?? ഉപ്പയോട് ചോദിക്കാനുള്ള ധൈര്യമൊക്കെ ചോർന്ന് പോയോ ??"

"ധൈര്യ കുറവിന്റെയല്ലടി,,, ഷാഹിയോട് ഒന്ന് പറയാതെ ഉപ്പയോട് പറയാൻ നിന്നാല് പിന്നെയത് വേറൊരു പ്രശ്നത്തിന് കാരണമാകുമോ എന്നൊരു സംശയം... "

"ഉം,,, ഞാനും ഷാഹിക്കയെ കുറെ വട്ടം ട്രൈ ചെയ്തു... പക്ഷെ കിട്ടുന്നില്ല... നെറ്റ്‌വർക്ക് പ്രോബ്ലം ആണെന്ന് തോന്നുന്നു... അല്ലെങ്കിലിപ്പോ ഷാഹിക്ക ഒരു നൂറ് വിളി വിളിക്കേണ്ട സമയം കഴിഞ്ഞു.. "

"നീ ഭക്ഷണം കഴിച്ചോ ??"

വിഷയം ഒന്ന് മാറ്റാനായി ഞാൻ മനഃപൂർവം അവളോടങ്ങനെ ചോദിച്ചു

"ഇല്ല "

"എങ്കിൽ പോയി കഴിച്ചോ,,, നിന്നെ തിരക്കി ആരെങ്കിലും വന്നാൽ പിന്നെ അത് മതി.. "

"അതിനു എല്ലാരുടെയും കണ്ണിൽ നമ്മള് ശത്രുക്കളല്ലെടാ,,, അത് കൊണ്ട് സംശയിക്കാനുള്ള ചാൻസ് വളരെ കുറവാണ്.. "

"ആണോ,,, എന്നാ സംശയിക്കാനുള്ള വഴി എന്റടുത്തുണ്ട്,,, എന്താ പറഞ്ഞു തരണോ ??"

"പറഞ്ഞു തരണ്ട,,,, കാണിച്ചു തന്നാ മതി.. "

അതും പറഞ്ഞവൾ എന്നെ നോക്കിയൊന്ന് കണ്ണിറുക്കി...

പതിയെ ഞാൻ അവൾക്കരികിലേക്ക് നടന്നടുത്തു... ഒട്ടും പേടിയില്ലാതെ അവളാ നിൽപ് തുടർന്നു... അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ ഒരല്പ നേരം നിന്നു...

കണ്ണ് കൊണ്ടവൾ അനുരാഗം തീർക്കാൻ മിടുക്കിയാണെന്ന് എനിക്ക് മനസ്സിലായത് അവളുടെ കണ്ണിലേക്ക് ഞാൻ നോട്ടമെറിഞ്ഞപ്പോഴാണ്... അധിക നേരം എനിക്കങ്ങനെ നിൽക്കാൻ തോന്നിയില്ല...

പിന്തിരിഞ്ഞു ഞാൻ നടക്കാനൊരുങ്ങുമ്പോ അവളെന്നോട് ചേർന്ന് നിന്നു...

"ഷഹനാ,,, വേണ്ട... എനിക്കിതൊന്നും ശരിയാണെന്ന് തോന്നുന്നില്ല... "

ചേർന്ന് നിന്ന അവളെ തട്ടി മാറ്റി ഞാൻ കുറച്ചു മാറി നിന്നു... പെട്ടെന്നുള്ള എന്റെയാ അകലം അവളിൽ വേദനയുണ്ടാക്കിയെന്ന് എനിക്ക് തോന്നി...എനിക്ക് മുഖം തരാതെ അവൾ വിദൂരതയിലേക്ക് നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ പോലുമറിയാതെ എന്റെ കാലുകൾ ചലിച്ചു തുടങ്ങിയിരുന്നു അവൾക്കരികിലേക്ക്...

അവളുടെ തൊട്ടു പിറകിലായി ഞാൻ നിന്നു...

"ഷഹന,,, "

സ്നേഹത്തോടെ വിളിച്ചെങ്കിലും അവളൊന്ന് തിരിഞ്ഞു നോക്കിയില്ല...

പതിയെ ഞാനവളുടെ കാതോരം പോയി പറഞ്ഞു..

"കോടമഞ്ഞു താഴ്വരയിലെ ഒരു തണുത്ത പ്രഭാതം,,, അവിടെ ഞാനും എന്റെ പെണ്ണും മാത്രമുള്ളൊരു ലോകം,,, അന്ന് ഞാൻ നൽകും എന്റെ ഷഹനയ്ക്ക് ഒരു ചൂടൻ പ്രണയ ചുംബനം...

അതുവരെ അകലം പാലിച്ചേ മതിയാകൂ,,, ശരീരം കൊണ്ട്....  പക്ഷെ,, മനസ്സ് കൊണ്ട് നിമിഷങ്ങൾകഴിയുന്തോറും അടുത്ത് കൊണ്ടിരിക്കും ഞാനെന്റെ പെണ്ണിനോട്.. "

പ്രണയ സംഭാഷണങ്ങൾ അവർ പരസ്പരം കൈമാറുമ്പോൾ അവരറിയാതെ പിന്തുടർന്ന രണ്ട് കണ്ണുകളിൽ ദേഷ്യത്തിന്റെ അഗ്നിജ്വാല ആളിക്കത്തുകയായിരുന്നു...

ഷഹന
@@@

Part 12
*********

ഇവിടെ വെച്ചു ഒരു സീൻ ഉണ്ടാക്കിയാൽ അത് എല്ലാവരെയും ബാധിച്ചേക്കാം... തൽകാലം ഇവിടെ നിന്ന് പിന്മാറുന്നതാണ് ബുദ്ധി...

എന്താ വേണ്ടതെന്ന് എനിക്കറിയാം... വളരെ തന്ത്രപൂർവം ആയിരിക്കണം ഇനി എന്റെ നീക്കങ്ങളൊക്കെയും...

ഷഹനക്ക് വേണ്ടി ഞാനുറപ്പിച്ച വിവാഹമല്ലാതെ മറ്റൊന്നും നടക്കാൻ പോകുന്നില്ല ആഷിഖ്,,, നടത്തില്ല ഞാൻ... ഒരിക്കൽ നിനക്ക് മുന്നിൽ വന്ന് കെഞ്ചിയതായിരുന്നു ഞാൻ ഷംനയ്ക്ക് വേണ്ടി... അന്ന് നീ അത് കാര്യമാക്കിയില്ല... പക്ഷെ,, ഇന്ന് നീ വന്ന് എന്റെ കാലിൽ വീണാലും തരില്ലെടോ നിനക്കെന്റെ മോളെ...

എന്റെ രണ്ട് മക്കളെയും ആകർഷിപ്പിക്കാൻ നിനക്കെങ്ങനെ കഴിഞ്ഞൂടാ ??നിന്റെ മൊഞ്ചിലാണ് ഷഹനയും നിന്നിലേക്ക് അടുത്തതെങ്കിൽ നിന്നെക്കാൾ മൊഞ്ചുള്ള പയ്യന് ഞാനവളെ ഏൽപ്പിക്കുമ്പോൾ അവളെല്ലാം മറക്കും... നീ നോക്കിക്കോ...

ഇനിയെന്താണ് വേണ്ടതെന്ന് എനിക്കറിയാം...

********************************
വീട്ടിലേക്കുള്ള മടക്ക യാത്രയിൽ ഉപ്പയെന്നോട് വല്ലാതെ ദേഷ്യത്തിൽ സംസാരിക്കുകയായിരുന്നു...

"ഷഹനാ,,, നാളെ മുതൽ നീ കോളേജിൽ പോകണമെന്നില്ല... വീട്ടിൽ അടങ്ങിയൊതുങ്ങി ഇരുന്നാ മതി... പെണ്ണ് കാണലും വിവാഹവും എല്ലാം ഞാൻ പെട്ടെന്ന് തന്നെ നടത്തും... "

ഇടിത്തീ പോലെയോരോ വാക്കും നെഞ്ചിൽ വന്ന് പതിഞ്ഞപ്പോൾ ഓർത്തത് ആഷിയുടെ മുഖമായിരുന്നു... ഒരാഴ്ച വരെ സമയം കിട്ടിയിരുന്നതായിരുന്നു... എന്നിട്ടിപ്പോ എന്താ പെട്ടെന്നിങ്ങനെയൊക്കെ...

"എനിക്ക് നാളെ ഒരു ഇന്റേണൽ എക്സാം ഉണ്ട്,,, അത് കൊണ്ട് പോയേ പറ്റൂ... "

"എന്ത് കുന്തമുണ്ടെന്ന് പറഞ്ഞാലും നീ ഇനി വീടിന്റെ പടി ഇറങ്ങാൻ പാടില്ല... "

"ഉപ്പ,, പ്ലീസ്,,, ഒരാഴ്ച കൂടി ഇല്ലേ അവര് വന്ന് പെണ്ണ് കാണുന്നതിന്,,, അതുവരെ പോകാനുള്ള സമ്മതം ഉപ്പയെനിക്ക് തന്നിരുന്നില്ലേ,,, പിന്നെയെന്തിനാ ഇപ്പോ ഇങ്ങനെയൊരു തീരുമാനം.. ???"

"ഇങ്ങോട്ട് ചോദ്യങ്ങളൊന്നും വേണ്ട... ഞാൻ പറയുന്നതങ് അനുസരിച്ചാൽ മതി... "

വീണ്ടും കെഞ്ചി പറയാൻ തുനിഞ്ഞെങ്കിലും ഉപ്പ വിലക്കേർപ്പെടുത്തിയത് കൊണ്ട് ഞാൻ മൗനം പാലിച്ചു...

വീട്ടിലെത്തിയ ഉടൻ ആഷിയോട് സംഭവം പറയണമെന്ന് കരുതിയാണ് ഞാൻ എന്റെ റൂം ലക്ഷ്യമാക്കി ഓടിയത്...

ഡോറടച്ചു ആഷിയെ വിളിക്കാനൊരുങ്ങുമ്പോഴേക്കും ഉപ്പ വാതിലിൽ ശക്തിയായി മുട്ടാൻ തുടങ്ങി...

ഫോൺ അവിടെ വെച്ചു ഞാൻ ഡോർ തുറന്നു...

"നിന്റെ ഫോണെവിടെ ???"

ഒന്നും മിണ്ടാത്തെ ഞാൻ ഫോണെടുത്തു ഉപ്പയെ ഏൽപ്പിക്കുമ്പോ എനിക്ക് മുന്നിലും ചില ലക്ഷ്യങ്ങളുണ്ടായിരുന്നു...

"ഇനി മുതൽ നിനക്കു ഈ കുന്ത്രാണ്ടത്തിന്റെ ആവിശ്യമില്ല.. "

അതും പറഞ് ഉപ്പ നടന്നകന്നപ്പോൾ എന്തിനെന്നറിയാതെ എന്റെ ഹൃദയം വല്ലാതെ പിടയുന്നുണ്ടായിരുന്നു...

*********************************

ഷഹനയുടെ ഉപ്പ വിളിച്ചു എന്നെയൊന്ന് നേരിൽ കാണണമെന്ന് പറഞ്ഞപ്പോ ഞാൻ ക്ലാസ് ഉണ്ടെന്ന് പറഞ് ഒഴിഞ്ഞു മാറിയതാണ്.. ഒരു പത്തു മിനിറ്റു നേരം സംസാരിച്ചാൽ മതിയെന്നുള്ള അവളുടെ ഉപ്പയുടെ ആവശ്യത്തെ ഞാൻ തള്ളി കളയാനും പോയില്ല...

രാവിലെ കോളേജിലേക്ക് പോകുന്നതിനിടയിൽ വഴിയരികിൽ വെച്ചാണ് അവളുടെ ഉപ്പയുമായി കൂടിക്കാഴ്ച ഒരുക്കിയത്...

നിറഞ്ഞ ഒരു പുഞ്ചിരിയുമായിട്ടാണ് ഉപ്പ എന്നെ സ്വാഗതം ചെയ്തത്..

"ആഷിക്ക് കുടിക്കാനെന്തെങ്കിലും വേണോ ??"

ഉപ്പയുടെ സംസാരം തുടങ്ങിയത് നല്ല മാന്യതയോടെ തന്നെയായിരുന്നു...

"വേണ്ട,,, ഞാൻ നാസ്ത കഴിച്ചിട്ടാണ് വീട്ടിൽ നിന്നിറങ്ങിയത്... "

അതിനു ചേർന്നൊരു മറുപടിയും ഞാൻ നൽകി..

"ഇന്നലെയോട് കൂടി ഷഹനയുടെ നാടകം അവസാനിച്ചിരിക്കുന്നു... ആഷിയുടെ സ്നേഹം,,, അതെത്രത്തോളമുണ്ടെന്ന് അവള് മനസ്സിലാക്കി കഴിഞ്ഞു... ഇനിയാണ് ഞാനും എന്റെ മോളും കൂടി പദ്ധതിയിട്ട നാടകത്തിന്റെ ക്ലൈമാക്സ്.... "

അങ്ങനെയൊക്കെ പറഞ് ഉപ്പ എന്നെ നോക്കിയൊന്ന് പരിഹാസത്തോടെ ചിരിക്കാൻ തുടങ്ങി...

"നാടകമോ,,, എന്തിനു ???,,, എന്റെ സ്നേഹമറിയാൻ ഷഹനയ്ക്കും നിങ്ങൾക്കും ഒരു നാടകത്തിന്റെ ആവിശ്യമെന്താ ??"

ഒന്നും മനസ്സിലാകാതെ രണ്ട് മൂന്ന് ചോദ്യങ്ങൾ ഞാൻ ഒന്നായിട്ടങ് ചോദിച്ചു...

"നാടകം,,, അതെന്തിന് വേണ്ടിയാണെന്ന് ചോദിച്ചാൽ,,, ഷംനയ്ക്ക് വേണ്ടി... ഒരു പുൽനാമ്പിനെ പോലും നോവിക്കാതിരുന്ന എന്റെ മോളുടെ ആഗ്രഹം നിറവേറ്റാൻ നീ വിസമ്മതിച്ചപ്പോൾ അന്ന് മുതൽ ഞാനും ഷഹനയും കൂടി പദ്ധതിയിട്ടതായിരുന്നു നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റാതിരിക്കാനുള്ള ഞങ്ങളുടെയീ നാടകം... ഷഹനയ്ക് നിന്നോടുള്ള സ്നേഹം വെറും അഭിനയം മാത്രമായിരുന്നു... "

ഉപ്പ പറഞ്ഞ വാക്കുകൾ എന്നെ വല്ലാതെ തളർത്തിയെങ്കിലും ഞാൻ എന്റെ ഷഹനയെ കുറിച്ചാലോചിക്കുകയായിരുന്നു... അവള് ഇന്നലെ എന്നോട് പറഞ്ഞ വാക്കുകളൊക്കെ അപ്പോ നാടകത്തിനു വേണ്ടി മെനഞ്ഞെടുത്ത ഡയലോഗ്സ് മാത്രമായിരുന്നോ ???

ഒരുത്തനെ മനസ്സിൽ വെച്ചു കൊണ്ട് മറ്റൊരുത്തന്റെ ഭാര്യയായി എനിക്ക് ജീവിക്കാൻ പറ്റില്ല ആഷി,,, എന്നവൾ പറഞ്ഞത് ഇപ്പഴും ഈ നെഞ്ചിലുണ്ട്... അവളുടെ വാക്കിനേക്കാൾ ഞാൻ ഇഷ്ടം വെച്ചത് ആ കണ്ണുനീരിനോടായിരുന്നില്ലേ,,, അതിലെങ്കിലും സത്യമില്ലാതിരിക്കില്ല...

"ഷഹനയല്ലേ നിന്നോടാദ്യം ഇഷ്ടം വന്ന് പറഞ്ഞത്... അതിൽ നിന്ന് തന്നെ നിനക്കു മനസിലാക്കാം അവളുടെ സ്നേഹം വെറും അഭിനയമായിരുന്നെന്ന്... തന്റെ ഇത്തയെ കരയിച്ചവന് താനായിട്ട് ഒരു മറുപടി കണ്ണീരിലൂടെ തന്നെ നല്കുമെന്നവൾ എന്നോട് വിളിച്ചു പറഞ്ഞിരുന്നു...

നിന്നെ വിളിച്ചു ഞാൻ അവളെ സംരക്ഷിക്കാൻ ഏൽപ്പിക്കുമ്പോൾ ഞാൻ ഉള്ള് തുറന്ന് ചിരിക്കുകയായിരുന്നു... ഒരിക്കൽ നിനക്ക് മുന്നിൽ കാല് പിടിച്ചതായിരുന്നു ഞാൻ എന്റെ മൂത്ത മകൾക്ക് വേണ്ടി... ഇന്ന് അത് നേരെ തിരിച്ചായി മാറി,,, എന്റെ മറ്റൊരു മകൾക്ക് വേണ്ടി നീ എന്റെ കാല് പിടിക്കേണ്ട അവസ്ഥ... പക്ഷെ അങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കാതിരിക്കാൻ വേണ്ടിയാണു ഞാനിന്ന് നിന്നോട് കാണാൻ വരാൻ പറഞ്ഞത്...

ഞങ്ങളുടെ നാടകം പൂർണമായി കഴിഞ്ഞത് കൊണ്ട് ഷഹനയെ നിനക്ക് ഇനി കാണാൻ സാധിക്കില്ല... അവളിനി മുതൽ വീട്ടിലിരിക്കും... ഞാനുറപ്പിച്ച വിവാഹം നടത്തുന്നത് വരെ... "

എന്റെ സങ്കടങ്ങൾ ദേഷ്യമായി പരിണമിച്ചെങ്കിലും അത് ഉപ്പയുടെ മുന്നിൽ തീർക്കാൻ എനിക്ക് തോന്നിയില്ല.... കാരണം ഷഹനയോട് ചോദിച്ചറിയണം ഇതിൽ വല്ല സത്യവുമുണ്ടോ എന്ന് ??ഷാഹിയുടെ ഒരു വിവരവും ഇല്ലാതിരുന്നത് കൊണ്ട് എന്റെ സംശയം ഏറെക്കുറെ ബലപ്പെട്ടിരിക്കുന്നു...

എന്നെ ചതിക്കുകയാണെന്നെങ്ങാനും എനിക്ക് തോന്നിയാൽ പിന്നെ ഞാൻ എന്താ ചെയ്യുക എന്ന് എനിക്ക് തന്നെ വലിയ പിടിയില്ല...

"അപ്പൊ ശരി,, നമുക്ക് കാണാം... അവളുടെ അധ്യാപകൻ എന്ന നിലയിൽ എല്ലാ ബഹുമാനങ്ങളും തന്ന് അവള് നിന്നെ കല്യാണം ക്ഷണിക്കും... അന്ന് വരണം... നീ... നിർബന്ധമായും... ആഹ്,,, പിന്നെ,,, ഷാഹി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്... അവനിതൊന്നും അറിയില്ല... ഇനി ഞാൻ തന്നെ എല്ലാം അറിയിച്ചോളാം... "

അതും പറഞ് അവളുടെ ഉപ്പ പോയി കഴിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ആ വഴി വാക്കിൽ ഞാൻ നിസ്സഹായനായി നിന്ന് പോയി... ഷഹനയെ കോൺടാക്ട് ചെയ്താലോ എന്ന ഉൾവിളിയിൽ ഞാൻ ഫോണെടുത്തു അവളെ വിളിച്ചെങ്കിലും നമ്പർ സ്വിച്ച് ഓഫായിരുന്നു...

കോളേജിലേക്കുള്ള യാത്ര ക്യാൻസൽ ആക്കിയാലോ എന്ന് വരെ ചിന്തിച്ചു പോയി ഞാൻ... മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നുണ്ടെങ്കിലും എനിക്കെന്റെ ഷഹനയെ അവിശ്വസിക്കാൻ മാത്രം തോന്നിയില്ല... അത്രത്തോളം അവളിൽ ഞാൻ ആഴ്ന്നിറങ്ങിയിട്ടുണ്ട്..

***********************************

ഉപ്പയുടെ വാക്ക് ധിക്കരിച്ചു കൊണ്ട് ഞാൻ കോളേജിലേക്ക് വിട്ടു... ആഷിയെ കാണണമെന്നുള്ള ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു മനസ്സിൽ... ഉപ്പ വീട്ടിലില്ലെന്നും ഇനി വൈകീട്ടെ തിരിച്ചു വരൂ എന്നും ഉമ്മയിൽ നിന്ന് മനസ്സിലാക്കിയ ഞാൻ ഉമ്മയുടെ കാല് പിടിച്ചിട്ടാണ് കോളേജിലേക്ക് പോന്നത്... ഉപ്പ തിരിച്ചെത്തുന്നതിന് മുന്നേ വീട്ടിലെത്തണം എന്ന ലക്ഷ്യമായിരുന്നു മനസ്സിൽ...

ആദ്യത്തെ പീരീഡ് എക്സമായിരുന്നു... ഒന്നും എഴുതാൻ പറ്റിയില്ലെന്ന് വേണം പറയാൻ... നെക്സ്റ്റ് പീരീഡ് കട്ടക്കാമെന്നു കരുതി പുറത്തേക്കിറങ്ങാൻ ഒരുങ്ങുമ്പോഴേക്കും ആഷി ക്ലാസ്സിലേക്ക് കയറി വന്നിരുന്നു...

അപ്പോഴാണ് ഞാൻ ഓർത്തത് തന്നെ,, ഇപ്പോ അവന്റെ പീരീഡ് ആണെന്ന്... അവന്റെ മുഖത്തേക്ക് ഞാൻ നോക്കിയെങ്കിലും അവനെന്നെ മൈൻഡ് ആക്കിയത് പോലുമില്ല... ഭയങ്കര ദേഷ്യത്തിലാണെന്ന് കണ്ടപ്പോ തന്നെ മനസ്സിലായി... ഇനി ഇന്നലെ വിളിച്ചു ഫോൺ കിട്ടാത്തതിന്റെ കലിപ്പ് ആയിരിക്കുമെന്ന് കരുതി ഞാൻ മുഖം കുനിച്ചാണ് ക്ലാസ്സിലിരുന്നത്...

എങ്ങനെയൊക്കെയോ സമയം ഉന്തി തള്ളി നീക്കി... ബ്രേക്ക് ടൈമായപ്പോൾ ആഷിയെ കാണണമെന്നുള്ള ലക്ഷ്യവുമായാണ്  ഞാൻ ക്ലാസ്സിൽ നിന്നുമിറങ്ങിയത്,,, പക്ഷെ അപ്രതീക്ഷിതമായി അൻവർ എന്റെ മുന്നിൽ വന്ന് നിന്നു... ഒരല്പം ഞെട്ടലോടെ ഞാൻ അവന്റെ മുഖത്തേക്ക് നോക്കി..

വരാന്തയിൽ നിന്ന്  അവനോട് സംസാരിക്കുന്നത് ഡിപ്പാർട്മെന്റിലിരുന്ന് ആഷി കാണുമെന്ന് എനിക്കുറപ്പായിരുന്നു... അവനെ എന്തെങ്കിലും പറഞ് ഒഴിവാക്കണമെന്ന് കരുതി ഞാൻ പറയാൻ തുടങ്ങുമ്പോഴേക്കും അവൻ പറഞ്ഞു തുടങ്ങിയിരുന്നു..

"ഞാനെപ്പൊഴെങ്കിലും ഇഷ്ടമാണെന്നും പറഞ്ഞു നിന്നെ ശല്യപ്പെടുത്താൻ വന്നിരുന്നോ ?? ഇല്ലല്ലോ,,, നിന്നോടെനിക്കൊരു ഇഷ്ടം തോന്നി,, അത് ഞാൻ നേരിട്ട് പറഞ്ഞു,,, പ്രണയിച്ചു നടക്കാനൊന്നും എനിക്ക് താല്പര്യമില്ല എന്നും ഞാൻ നിന്നോട് സൂചിപ്പിച്ചതാണ്... വിവാഹ കാര്യം സംസാരിച്ചപ്പോൾ നീ എതിർപ്പൊന്നും പ്രകടിപ്പിക്കാതെ പഠനം പൂർത്തിയായാൽ അതിനെ കുറിച്ചാലോചിക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി നിനക്കും എന്നോട് ഇഷ്ടക്കേടൊന്നും ഉണ്ടാകില്ല എന്ന്..

അത് വെച്ചാണ് ഞാൻ നിന്റെ ഉപ്പയോട് നിനക്കും എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത്.. അല്ലാതെ മനഃപൂർവം ഒരു കള്ളം പറഞ്ഞതൊന്നുമല്ല,,, നിനക്ക് ഒരു പ്രൊപോസൽ വന്നൂന്ന് ഇത്ത പറഞ്ഞത് കൊണ്ടാ ഞാൻ നേരിട്ട് നിന്റെ ഉപ്പയെ കണ്ട് സംസാരിച്ചത്... അതിനു ഇന്ന് നിന്റെ ഉപ്പ വന്ന് എന്നോട് കുറെ കയർത്തു സംസാരിച്ചു... ഞാനെന്തോ വലിയ അപരാധം ചെയ്തത് പോലെ....

നിന്റെ മനസ്സിൽ എന്നോട് ഇഷ്ടമില്ലെന്ന് ഷംന ഇത്ത പറഞ്ഞപ്പോഴാണ് ഞാനാ സത്യം മനസ്സിലാക്കുന്നത് തന്നെ... ആരുടേയും ഇഷ്ടം പിടിച്ചു വാങ്ങാനൊന്നും ഞാൻ മുതിരുന്നില്ല... ഇക്കാന്ന് വിളിച്ചു നീ എന്നോട്
സംസാരിച്ചപ്പോ ഒരുപാട് ആഗ്രഹിച്ചതായിരുന്നു ആ വിളി ജീവിതത്തിലുടനീളം കേൾക്കാൻ... പക്ഷെ പടച്ചോൻ എനിക്ക് വിധിച്ചില്ലായിരിക്കും എന്ന് ഞാൻ സമാധാനിച്ചോളാം... ഇനി ഞാൻ ആ കാര്യവും പറഞ് നിന്റെ മുന്നിലേക്ക് വരില്ല ട്ടോ... "

ചുരുങ്ങിയ സമയത്തിനുള്ളിൽ അൻവർ അത്രയും പറഞ്ഞു നിർത്തിയപ്പോ എനിക്കെന്തോ സങ്കടം തോന്നി... പാവം... ഉപ്പ ചിലപ്പോ അനാവശ്യമായിട്ട് വല്ലതും പറഞ്ഞു കാണും... അതാണിത്ര ടെൻഷൻ...

"അൻവർക്ക,,, ഞാൻ... അങ്ങനെയൊന്നും നിങ്ങളെ കണ്ടിട്ടില്ല... നിങ്ങള് അന്ന് പറഞ്ഞപ്പോ ഞാനത് തമാശയായിട്ടേ,,,, "

എന്നെ പറഞ്ഞു പൂർത്തിയാക്കാൻ അവൻ സമ്മതിച്ചില്ല...

"മതി ഷഹനാ,, ഇനി അതിനെ കുറിച്ചൊരു സംസാരം വേണ്ട... പിന്നെ നിനക്കു ആ സാറിനോടുള്ള ഇഷ്ടം ഇത്ത പറഞ് ഞാനറിഞ്ഞു... എന്തായാലും നിങ്ങള് തമ്മില് ചേരും... പക്ഷെ നിന്റെ ഉപ്പ അതിനു സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല... "

"ഇത്ത എങ്ങനെ അറിഞ്ഞു,,, ആശിയുമായുള്ള എന്റെ പ്രണയം... "

"ഇത്ത മാത്രമല്ല,, നിന്റെ വീട്ടിൽ എല്ലാവരും അറിഞ്ഞു... നിന്റെ ഉപ്പ വിളിച്ചു ഇത്തയോട് പറഞ്ഞപ്പോഴാണ് ഞങ്ങളറിഞ്ഞത്..... എന്നാ  ശരി ഷഹനാ,,, പിന്നെ കാണാം... "

അതും പറഞ്ഞവൻ നടന്നകലുമ്പോൾ എന്നിലേക്ക് രൂക്ഷമായൊരു നോട്ടമെറിഞ്ഞു കൊണ്ട് ആഷി നിൽക്കുന്നത് ഞാൻ കണ്ടു...

ആഷിയെ കണ്ട മാത്രയിൽ ഞാൻ അവനിലേക്ക് നടന്നതും അവൻ മുഖം തിരിച്ചു...

"ആഷി,, "

എന്റെ വിളി കേട്ടിട്ടും അവൻ കേൾക്കാത്ത ഭാവത്തിൽ നടന്നു... എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിന്ന് വിയർക്കുകയാണ്... വീട്ടിൽ ഉപ്പ അറിഞ്ഞിട്ടുണ്ടെങ്കിൽ ഇന്ന് യുദ്ധമായിരിക്കും... എത്രയും പെട്ടെന്ന് വീട്ടിലെത്തണം എന്നാ ചിന്ത മാത്രമായി എന്റെ മനസ്സിൽ... ഞാൻ ബാഗുമെടുത്തു പുറത്തേക്കിറങ്ങി...

വീട്ടിലേക്ക് പോകും മുന്നേ ആഷിയെ കാണണമെന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ചിരുന്നു... അവനെ ഡിപ്പാർട്മെന്റിൽ നോക്കിയപ്പോ കണ്ടില്ല... ഇനി വരുന്നിടത് വെച്ചു കാണാം എന്നുള്ള തീരുമാനത്തിൽ ഞാൻ നടക്കാനൊരുങ്ങുമ്പോഴാണ് ആഷി മുന്നിൽ വന്ന് നിന്നത്...

"എന്താടി ബാഗൊക്കെയായിട്ട്,,, അൻവറുമായി ഒളിച്ചോടാനാണോ പ്ലാൻ,??"

ആ ചോദ്യം കേട്ടപ്പോ എനിക്കെന്റെ ദേഷ്യം ഇരട്ടിച്ചു....

"അതേടാ,,, ഒളിച്ചോടാനുള്ള പ്ലാൻ മാത്രമല്ല... അത് പ്രാവർത്തികമാക്കാനുള്ള തയ്യാറെടുപ്പും കൂടിയാ... എന്തേയ് പോരുന്നോ ??"

"അയ്യോ,, നമ്മളില്ലേ,,, അല്ലെടി,, നിന്റെ നാടകത്തിൽ അൻവറിനു എന്താ റോൾ,, നടനോ അതോ സഹനടനോ,,, ഞാൻ വില്ലനാണെന്ന് നിന്റെ ഉപ്പ പറഞ് തന്നെയിരുന്നു രാവിലെ... ഇനിയിപ്പോ മോളുടെ വായിൽ നിന്നും കൂടി കേൾക്കണം,, ആഷിയുടെ വില്ലൻ വേഷത്തെ പറ്റി... "

അവൻ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല...
. "നീ എന്തൊക്കെയാ ആഷി ഈ പറയുന്നത് ??ഞാൻ അൻവറുമായി സംസാരിക്കുന്നത് കണ്ടിട്ടാണെങ്കിൽ തെറ്റിദ്ധരിക്കണ്ട,, അവനു എന്റെ ലെയ്‌ഫുമായി യാതൊരു ബന്ധവും ഇല്ല... പിന്നെ ഉപ്പ നമ്മുടെ കാര്യം അറിഞ്ഞൂന്ന് അവൻ പറഞ്ഞായിരുന്നു.. "

"അപ്പോ നീ ഒന്നും അറിയാതെയാണോ നാടകം കളിക്കാൻ ഇറങ്ങിയത് ??"

കുറെ നേരായല്ലോ ഈ കുരിപ്പ് നാടകത്തിന്റെ കാര്യം പറയുന്നു... മനുഷ്യനിവിടെ പിരാന്ത് പിടിച്ചു നിൽക്കുമ്പോഴാണ് ഓന്റെ ഒലക്കമ്മലെ ഒരു നാടകം...

"എന്റെ ആഷി,,, നിനക്ക് പറയാനുള്ളത് എന്താന്ന് വെച്ചാല് തെളിച്ചു പറയ്,,, അല്ലാതെ വളഞ്ഞു മൂക്ക് പിടിച്ചിട്ട് കാര്യമില്ല.. "

"നിന്റെ ഉപ്പ എന്നെ വന്ന് കണ്ടിരുന്നു... ഫാസിലുണ്ടായിട്ടുള്ള നിന്റെ കല്യാണം ക്ഷണിക്കാൻ,,, കൂടാതെ നിനക്കെന്നോടുള്ള പ്രണയം നീയും ഉപ്പയും കൂടി കളിച്ച നാടകമാണെന്നും പറഞ്ഞു ഒരുപാട് എന്നെ പരിഹസിച്ചു... "

"നാടകമോ,,, എന്തിനു വേണ്ടി ?? "

ഒന്നും മനസ്സിലാകാതെ ഞാനവനോട് ചോദിച്ചു..

"നിന്റെ ഇത്തയെ കെട്ടാത്തതിനുള്ള പ്രതികാരം.. അതിനായിരുന്നു പോലും ഈ നാടകം അരങ്ങേറിയത്.... "

"എന്നിട്ട് നീ ഉപ്പ പറഞ്ഞതും വിശ്വസിച്ചു ഇങ്ങോട്ട് പോന്നു അല്ലേ,,, "

"പൂർണമായും വിശ്വസിച്ചില്ല,,, ഇവിടെ എത്തും വരെ... നിന്നെ ക്ലാസ്സിൽ കണ്ടപ്പോ എനിക്ക് വിശ്വാസമായി എന്റെ പെണ്ണ് അറിയാതെ ഉപ്പ മാത്രം എഴുതി ഉണ്ടാക്കിയ തിരക്കഥയാണ് ഇതെന്ന്... "

"അപ്പൊ പിന്നെയെന്തിനാ ഞാൻ കുറച്ചു മുമ്പ് വിളിച്ചപ്പോ നീ മുഖം തിരിച്ചു കളഞ്ഞത്.. ??"

"എന്റെ പെണ്ണ് എന്നോട് മാത്രം വായാടിത്തരം പറയുന്നതാണ് എനിക്കിഷ്ടം... അല്ലാതെ കണ്ടവന്മാരോടൊക്കെ പറയാൻ നിന്നാൽ ഞാൻ നിന്നെ പൂവിട്ട് പൂജിക്കുമെന്ന് നീ കരുതണ്ട... "

"ഓഹ്,, അതിനായിരുന്നല്ലേ.... അതൊക്കെ പോട്ടെ എങ്ങനെയാ ഉപ്പ അറിഞ്ഞത് നമ്മുടെ കാര്യം.. ?"

"എനിക്കറിയില്ല,,, ചിലപ്പോ ഇന്നലെ എന്റെ വീട്ടിൽ വെച്ചുള്ള ഞങ്ങളുടെ സംസാരം കണ്ടിട്ടാകാം... "

"ഉം... എന്നിട്ട് നീയെന്താ ഇന്ന് ഉപ്പയോട് മറുപടി പറഞ്ഞത് ??"

"ഒന്നും പറഞ്ഞില്ല... പെട്ടെന്ന് കേട്ടത് കൊണ്ട് ഒന്നും പറയാൻ പറ്റിയില്ല... പക്ഷെ പറയും ഞാൻ ഒരൊന്നൊന്നര ഡയലോഗ്,,, അങ്ങേരുടെ മുഖത്തു നോക്കി തന്നെ... "

"എന്നിട്ട് വേണം ഉപ്പ അതിന്റെ കലിപ്പും കൂടി എന്നോട് തീർക്കാൻ.. "

"അതോർത്തു നീ പേടിക്കണ്ട... ഇനി നിന്റെ ഉപ്പ മനസ്സറിഞ്ഞു നിന്നെ തരുന്നില്ലെന്ന് കണ്ടാൽ ഞാൻ വിളിച്ചിറക്കികൊണ്ടോകും എന്റെ പെണ്ണായിട്ട്,,, എന്താന്ന് വെച്ചാല്,,, നീയിപ്പോ അൻവറിനോട് സംസാരിക്കുന്നത് കണ്ടപ്പോ തന്നെ എനിക്ക് സഹിക്കുന്നില്ല,,,  മറ്റൊരുത്തന്റെ ഭാര്യയായിട്ട് വിട്ടു കൊടുക്കാനുള്ള വിശാല മനസ്കത ഇപ്പൊ ആഷിക്ക് തീരെ ഇല്ലാതായി പോയി... അത് കൊണ്ട് മോള് ഞാൻ വിളിച്ചാൽ പോരൂല്ലേ... "

"പിന്നേയ്യ്,,, പോരാതെ,,, ഇയ്യ്‌ വിളിച്ചിറക്കാൻ ഒന്നും നിൽക്കണ്ടടാ,, നമുക്കിപ്പൊ തന്നെ ഒളിച്ചോടാം... എന്തേയ്... "

ഞാനൊരല്പം പരിഹാസത്തോടെയാണത് ചോദിച്ചത്..

"അയ്യോ,, എന്റെ പൊന്നു,,, ഞാനത് ചുമ്മാ പറഞ്ഞതാടി... ഒരു തമാശ പറയുമ്പോഴേക്കും നീ ഇങ്ങനെ ഞമ്മളെയിട്ട് വെറുപ്പിക്കല്ലെടി.. "

  "നീ പോടാ ചൂടാ... " എന്നും പറഞ്ഞു ഞാനവന്റെ പള്ളയ്ക്ക് ഒരു നുള്ളും പാസ്സാക്കി വീട്ടിലേക്ക് വെച്ചു പിടിച്ചു...
*********************************

വളരെയധികം ആധിയോട് കൂടിയാണ് ഞാൻ വീട്ടിലേക്ക് കയറി ചെന്നത്... ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളുടെ സാന്നിധ്യം അവിടെയുണ്ടെന്നുള്ളത് എന്നിൽ വല്ലാത്ത സന്തോഷമുളവാക്കി...

"ഷാഹിക്ക,,, "

ഇക്കയെ കണ്ട മാത്രയിൽ ഞാൻ ഓടി അടുത്തു  ഇക്കയ്ക്കരികിലേക്ക്... ആ നെഞ്ചിൽ വീണൊന്ന് പൊട്ടിക്കരയണമെന്ന്  തോന്നി... പക്ഷെ,,,,

എന്നെ കണ്ടതും ഇക്ക മുഖം തിരിച്ചു റൂമിലേക്ക് പോയി...

സാധാരണ എന്നെ കാണുമ്പോൾ ഷാന മോളേന്നും വിളിച്ചു വരുന്ന ആളാ,,, ഇപ്പോ എന്നിൽ നിന്ന് അകന്ന് പോയത്...

"ഷാഹിക്ക,,, "

എന്നും വിളിച്ചു വീണ്ടും ഞാൻ ഇക്കയുള്ള റൂമിലേക്ക് ചെന്നു...

"ഇനിയങ്ങനെ നീ എന്നെ വിളിക്കണ്ട... ആ വിളിയിൽ ഒരല്പമെങ്കിലും ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ നീയും അവനും കൂടി എന്നിൽ നിന്ന് ഒന്നും മറച്ചു വെക്കില്ലായിരുന്നു,,, "

ദേഷ്യം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല ഷാഹിക്ക അത്രയും പറഞ്ഞൊപ്പിക്കാൻ തന്നെ നന്നേ പാട് പെട്ടിരുന്നു... വാക്കുകൾ ഇടറുന്നുണ്ടായിരുന്നു...

"ഞാൻ ചെയ്തത് തെറ്റ് തന്നെയാണ് ഷാഹിക്ക,,, ഇക്കയിൽ നിന്ന് മറച്ചു വെച്ചത് തെറ്റല്ലെന്ന് ഞാൻ പറയില്ല,,, പക്ഷെ അതൊരിക്കലും ഇക്കയോടുള്ള സ്നേഹക്കുറവ് കൊണ്ടല്ല,,, ഇക്കയൊരിക്കലും അങ്ങനെ കരുതരുത്... "

കരഞ്ഞു കൊണ്ടാണ് ഞാൻ ഓരോന്നും പറഞ്ഞത്... കാരണം എന്റെ ഇക്ക ഞാൻ കാരണം വേദനിച്ചിട്ടുണ്ടെങ്കിൽ അതിനുത്തരവാദി എന്ന നിലയിൽ എന്റെ കണ്ണുകളും നിറയേണ്ടതാണല്ലോ...

"എന്തിനു വേണ്ടി,,,, എന്തിന് വേണ്ടിയാണു ഷാന നീ ആശിയോടുള്ള നിന്റെ ഇഷ്ടം എന്നിൽ നിന്ന് മറച്ചു വെച്ചത് ??? അതാണെനിക്കറിയേണ്ടത്... ഞാനൊരിക്കലും നിങ്ങൾക്ക് എതിര് നിൽകുമായിരുന്നോ ??"

ഇക്കയുടെ ഒരു ചോദ്യത്തിനും എന്റെ പക്കൽ വ്യക്തമായ മറുപടി ഇല്ലായിരുന്നു... ഒന്നും പറയാതെ ഞാൻ മുഖം താഴ്ത്തി നിന്നു...

"എന്തിനായിരുന്നു ഷാന,,, നിങ്ങള് രണ്ട് പേരും കൂടി എന്നെ ആരുമല്ലാത്തവനാക്കിയത് ?? നിങ്ങള് തമ്മിൽ അങ്ങനെയൊരു റിലേഷൻ ഉണ്ടെന്ന് ഞാനറിഞ്ഞിരുന്നെങ്കിൽ ഉപ്പയോട് ഞാൻ പറയുമായിരുന്നില്ലേ നിനക്ക് മറ്റൊരു വിവാഹാലോചന നോക്കേണ്ടെന്ന്... ഇതിപ്പോ ഞാനെന്താ ചെയ്യേണ്ടത്... ഉപ്പ പറഞ്ഞാ വാക്ക് മാറ്റില്ലെന്ന് നിനക്കും എനിക്കുമറിയാം... ആ സ്ഥിതിക്ക് എനിക്ക് ഉപ്പയോടൊപ്പം നിൽക്കാനേ കഴിയൂ... മറിച്ചു നിങ്ങളന്ന് ഒരു സൂചന നൽകിയിരുന്നെങ്കിൽ ഈ ഷാഹി നടത്തി തരുമായിരുന്നു നിന്റെ വിവാഹം... ആരുടെ വാക്കിനെ ധിക്കരിച്ചിട്ടാണെങ്കിലും... "

വീണ്ടും ഇക്കയ്ക്ക് മുന്നിൽ മൗനം പാലിച്ചതല്ലാതെ ഞാൻ ഒന്നും പ്രതികരിച്ചില്ല..

"എനിക്ക് കാണേണ്ടത് അവനെയാണ്,,, ആഷിയെ,,, അവനെ കണ്ട് രണ്ട് പറഞ്ഞിട്ടേയുള്ളു ഇനി ഷാഹിക്ക് ഒരു വിശ്രമം.. "

അവസാനം പറഞ്ഞ വാക്കുകൾ കേട്ട് എനിക്കെന്റെ സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല... പൊട്ടിക്കരഞ്ഞു കൊണ്ട് ഞാൻ ബെഡിലേക്ക് വീണു...

ആകെയുണ്ടായിരുന്ന പ്രതീക്ഷയും അസ്ഥാനത്തായി...

*********************************

"കൊട് മോനെ ആഷി കൈ ",, 

എന്നും പറഞ്ഞു ആലിയ എനിക്കൊരു ഷേക്ക് ഹാൻഡൊക്കെ തന്ന് എന്നോട് ചേർന്ന് നിന്ന് വീട്ടിനുള്ളിലേക്ക് കയറ്റി...

ഇതെന്താ ഇപ്പോ സംഭവം... വീട്ടുകാരെല്ലാം ഡൈനിങ് ഹാളിലിരിക്കുന്നുണ്ട്... ഞമ്മളെ നോക്കി ഒരു ആക്കിയ ചിരിയും...

"ഈ ചൂടൻ സാറിന് മാച്ച് ആ വായാടി പെണ്ണ് തന്നെയാ ഉപ്പച്ചി... "

വീണ്ടും ആലിയ ഞമ്മളെ നെഞ്ചത്തോട്ട് ഒരു ഗോളടിച്ചു... അത് കേട്ട് കണികളായ ഞമ്മളെ ഉപ്പയും ഉമ്മയും ഇക്കൂസും കെട്ടിയോളുമൊക്കെ കൂടി വീണ്ടും ചിരി പാസ്സാക്കി...

"ഇനിയാണ് ഈ വീട്ടിൽ യഥാർത്ഥ യുദ്ധം നടക്കാൻ പോകുന്നത്... ആഷിയും ഷഹനയും കൂടി ഒരു ജീവിതം തുടങ്ങിയാൽ കണ്ടു നിൽക്കുന്ന ഞങ്ങൾക്കത് വല്ലാത്തൊരു സുഖമാ... "

അജ്മൽക്കാന്റെ വകയുള്ള ഡയലോഗിൽ നിന്ന് ഞമ്മക്കൊരു കാര്യം മനസ്സിലായി,, എന്റെ വീട്ടുകാരും അറിഞ്ഞു കഴിഞ്ഞു ഷഹനയോടുള്ള എന്റെ അടുപ്പം... അത് വിവാഹത്തിലേക്കെത്തിക്കുന്നതിനു അവർക്കൊന്നും യാതൊരു വിധ എതിർപ്പുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഓരോരുത്തരുടെയും അഭിപ്രായത്തിലൂടെ...

പക്ഷെ,,,,,

(തുടരും)

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്