147

"ഉടുത്തൊരുങ്ങിക്കെട്ടി നീയെങ്ങോട്ടാടീ ശീലാവതി ചമഞ്ഞ്..എന്റെ മോൻ കഷ്ടപ്പെട്ടു ഉണ്ടാക്കുന്ന കാശ് കളയാൻ അല്ലാതെന്ത്..അസത്ത്..നീയൊരു കാലത്തും ഗുണം പിടിക്കില്ലെടി ശവമേ..

അമ്മായിയമ്മ ഇരുതലയിലും കൈവെച്ചു പ്രാകുന്നതു കേട്ട് അമ്മു ഉടുത്തൊരുങ്ങിയ വേഷത്തിൽ തന്നെ അകത്തേക്കു തിരിച്ചോടി..

ഇവിടെ വന്നു കയറിയ നാൾ മുതൽ അമ്മായിയമ്മയുടെ ശാപവാക്കുകളാണു..

പെണ്ണു കാണാനായി നന്ദേൻ വന്നപ്പോഴെ താൻ പറഞ്ഞിരുന്നു...

" ഏട്ടാ വിവാഹം കഴിഞ്ഞാൽ അമ്മയാകുവാനുള്ള ശേഷിയെനിക്കില്ല...ഗർഭായത്തിൽ ഒരു മുഴവന്നതു കാരണം ഓപ്പറേഷൻ നടത്തി നീക്കം ചെയ്യണ്ടി വന്ന പെണ്ണാണു ഞാൻ.. വീട്ടുകാരുടെ നിർബന്ധം കാരണമാണു ഞാൻ ഉടുത്തൊരുങ്ങി നിൽക്കുന്നത്.അറിഞ്ഞു കൊണ്ട് ആരെയും ചതിക്കാൻ വയ്യെനിക്ക്...

അദ്ദേഹം പിന്മാറുമെന്നാണു ഞാൻ കരുതിയത്..പക്ഷേ ചിരിച്ചു കൊണ്ട് ഏട്ടൻ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു...

"കല്യാണം കഴിഞ്ഞായിരുന്നെങ്കിൽ ഞാൻ സഹിക്കണ്ടേ.നീ നിന്റെ മനസിലെ നന്മ എന്നോടിത് തുറന്നു പറഞ്ഞു. നമുക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കാം.അപ്പോൾ കുട്ടികൾ ഇല്ലെന്ന വിഷമവും തീരും..

നന്ദേട്ടൻ അങ്ങനെ പറഞ്ഞതോടെ പിന്നെയെനിക്ക് സമ്മതിക്കാതെ തരമില്ലായിരുന്നു.ഇത്രയും സ്നേഹം നിറഞ്ഞൊരാൾ ജീവിതം വച്ചു നീട്ടുമ്പോൾ തിരസ്ക്കരിക്കാൻ കഴിഞ്ഞില്ല...

വിവാഹം ജീവിതം സന്തോഷകരമായിരുന്നു..ഒരുമാസത്തെ മധുവിധു കഴിഞ്ഞു ഏട്ടനു ഗൾഫിലേക്കു തിരിച്ചു പോകുന്നതിന്റെ തലേദിവസം ഞാൻ ചെറിയൊരു ഷോപ്പിങ്ങൊക്കെ നടത്തി...

" എന്റെ അമ്മയായത് കൊണ്ട് പറയുന്നതല്ല.പാവമൊന്നുമല്ല.അച്ഛൻ മരിച്ചതിനു ശേഷമാണ് അമ്മ ഇങ്ങനെ ആയത്.ചിലർക്ക് മക്കൾ അകന്നു പോകുന്നതു പോലെ ഫീൽ ചെയ്യും.നീയതൊന്നും കാര്യമാക്കണ്ട...

ഞാനെല്ലാം തലകുലുക്കി സമ്മതിച്ചു. നന്ദേട്ടനു മൂക്കത്താണു ദേഷ്യം.പെട്ടന്നു തന്നെ തണുക്കുകയും ചെയ്യും...

നന്ദേട്ടൻ പോയതോടെ ഞാൻ അമ്മായിയുടെ അടിമയായി എന്നു പറയുന്നതാണ് ശരി...

എല്ലാ ജോലികളും ചെയ്യിക്കും..തളർന്നൊന്ന് കിടക്കുമ്പോൾ അതിനും സമ്മതിക്കില്ല..എന്തെങ്കിലുമൊക്കെ ചെയ്തിട്ട് എനിക്കു പണിയുണ്ടാക്കി വെക്കും...

രാത്രിയിൽ ഉറങ്ങാമെന്നു വെച്ചാൽ അമ്മായിയമ്മ വലിയ വായിൽ നിലവിളിയായിരിക്കും..

നടുവേദന..കാലുവേദനയെന്നൊക്കെ പറഞ്ഞു..രാവ് വെളുക്കുവോളം കൂട്ടിരിക്കും..ഇടക്കിടെ തിരുമ്മി കൊടുക്കും..

പലരാത്രികളിലും ഇങ്ങനെ ആയപ്പോഴേക്കും ഞാൻ ഒടുവിൽ പൊട്ടിത്തെറിച്ചു..

"ഞാനും ജീവനുള്ളവളാണു..എനിക്കും ഒന്ന് ഉറങ്ങണം.‌വിശപ്പും ദാഹവുമുണ്ട്.അല്ലാതെ ഞാനൊരു യന്ത്രമല്ല...

ആദ്യം അവർ ഒന്ന് പകച്ചെങ്കിലും മറുപടി തിരികെ കിട്ടി..

" പ്രസവിക്കാൻ കഴിയാത്ത മച്ചി നീയെന്റെ മോനെ കയ്യും കാലും കട്ടി മയക്കിയെടുത്തിട്ട് അനാവശ്യം പറയുന്നൊ നശൂലമേ...

"നിങ്ങളുടെ മകനോട് സത്യങ്ങൾ തുറന്നു പറഞ്ഞിട്ടാ കല്യാണത്തിനു സമ്മതിച്ചത്.അല്ലാതെ ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല...

എന്റെ മറുപടി കേട്ടതും അമ്മായിയമ്മ പ്രാക്കും നെഞ്ചത്തടിയും തുടർന്നു.. ഞാൻ അവസാനം മുറിയിൽ കയറി കതക് അടച്ചു...

" ദൈവമേ വിവാഹം വേണ്ടിയിരുന്നില്ല..എന്തെല്ലാം പരീക്ഷണങ്ങൾ..

ഒന്ന് അണിഞ്ഞൊരുങ്ങി പുറത്തേക്കിറങ്ങിയാൽ പ്രായഭേദമന്യേയുള്ള നോട്ടങ്ങളാണു സഹിക്കാൻ കഴിയാത്തത്...

ഇവന്റെയൊക്കെ നോട്ടം കാണുമ്പോൾ പൊതുജന മധ്യത്തിൽ നഗ്നയാക്കപ്പെട്ടതു പോലത്തെ അവസ്ഥ...

വസ്ത്രത്തിന്റെ സ്ഥാനമൊന്ന് മാറി കിടന്നാൽ കാമറാ കണ്ണുകളാൽ (നോട്ടം) വയറും മാറിടവും ഒപ്പിയെടുക്കും..

പിൻഭാഗത്ത് കുറച്ചു മുഴുപ്പുണ്ടെങ്കിൽ അതും കൂടി വിടില്ല ശവങ്ങൾ...

ചിലർക്കൊരു വിചാരമുണ്ട് പട്ടാളക്കാരന്റെയും പ്രവാസികളുടെയും ഭാര്യമാർ വികാരമടക്കാൻ കഴിയാതെ വീർപ്പുമുട്ടുകയാണെന്ന്...

അനിയന്റെ പ്രായം പോലുമില്ലാത്തവൻ പറഞ്ഞതാണു കൂടുതൽ അമ്പരപ്പിച്ചത്..

"ചേച്ചീടെ ഒരു രാത്രിയെനിക്ക് തരാമോ..പ്ലീസ് ഒരു പ്രാവശ്യത്തേക്കു മതി...

ആദ്യമൊന്ന് വല്ലാതായെങ്കിലും അവന്റെ കരണത്തൊന്ന് പൊട്ടിച്ചു...

" നിന്റെ വീട്ടിൽ അമ്മയും പെങ്ങളുമില്ലേ അവരും പെണ്ണ് ഞാനും പെണ്ണ്..നീയവരോട് ചെന്ന് ചോദിക്കെടാ പട്ടി...നീ കോട്ടയം എഫ്കെ ഫിലിം കണ്ടതല്ലേ..അതുകൂട്ടു ഞാൻ ചെയ്യും...

പിന്നെവന്റെ പൊടിപോലും ഈ വഴി ഞാൻ കണ്ടില്ല..പ്രതികരിക്കാതിരുന്നാൽ ഇവന്റെയൊക്കെ ശൗര്യം കൂടത്തേയുള്ളൂ...

ഇങ്ങനെയൊക്കെ ജീവിതം ദുസഹമായി തീരുന്നതിനിടയിലാണു നന്ദേട്ടന്റെ അകൽച്ചയും...

എല്ലാം സഹിക്കാം...പക്ഷേ ആശ്വസിപ്പിക്കണ്ട പങ്കാളിയുടെ മൗനം...സഹിക്കാൻ കഴിയുന്നില്ല..

ആദ്യസമയങ്ങളിൽ ദിവസവും വിളിച്ചു തനിക്കു പറയുവാനുള്ളതു കേൾക്കുകയും ആശ്വസിപ്പിക്കുയും ചെയ്തിരുന്ന നന്ദേട്ടന്റെ ഫോൺ വിളി ആഴ്ചയിൽ ഒരു തവണയായി കുറഞ്ഞിരിക്കുന്നു...

ആൾ വരാനായി ഞാൻ കൊതിച്ചിരിക്കുമ്പഴാണു അദ്ദേഹത്തിന്റെ മാറ്റങ്ങൾ...

എന്തായാലും അദ്ദേഹം വരട്ടെ....അതുവരെ കാത്തിരിക്കാം...

പുറത്ത് അമ്മയിയമ്മയുടെ ശകാര വർഷങ്ങൾ അവസാനിച്ചെന്നു തോന്നുന്നു...അനക്കമില്ല...

അമ്മു അവിടെ തന്നെ കിടന്നു....

ഏതാനും ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നന്ദൻ എത്തി...വളരെ ക്ഷീണിതൻ ആയിരുന്നു...

കൊതിയോടെ അമ്മു ഓടി അടുത്ത് എത്തുമ്പഴേക്കും കാണാത്തഭാവം നടിച്ചു നന്ദൻ ഒഴിഞ്ഞുമാറി...

അമ്മുവിനത് വല്ലാത്ത ഷോക്കായിരുന്നു...മൂന്നുവർഷത്തെ കാത്തിരിപ്പിനൊടുവിൽ എത്തിയ ആൾ അകലം പാലിച്ചത് ഇരുവരെയും മാനസികമായി ഒരുപാട് അകറ്റി...

ഒടുവിൽ സഹികട്ട് അമ്മു പൊട്ടിത്തെറിച്ചു...

"നിങ്ങൾക്കൊരു വേലക്കാരിയും...അമ്മക്കു ഞാൻ ഒരു അടിമയുമായിരുന്നല്ലേ ലക്ഷ്യം.. ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്ന് പറഞ്ഞിട്ട് നിങ്ങൾ ഒഴിഞ്ഞു മാറുന്നു..ഇന്ന് എനിക്ക് രണ്ടിലൊന്നറിയണം..ഞാൻ നിങ്ങളുടെ ആരാ....

" നീയിവിടുത്തെ വേലക്കാരി.. മര്യാദക്ക് അനുസരിച്ച് നിൽക്കാൻ കഴിയുമെങ്കിൽ നിനക്കിവിടെ കഴിയാം..അല്ലെങ്കിൽ നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം...

നന്ദൻ പറഞ്ഞതിന്റെ പൊരുൾ അമ്മുവിനു മനസിലായി...ഒരു നിമിഷവൾ കണ്ണുകൾ അടച്ചു...

ഇരുമിഴികളിൽ നിന്നും നീർമണിത്തുള്ളികൾ ഒഴുകിയിറങ്ങി...

പെട്ടന്നൊരാവേശത്തിൽ അമ്മു നന്ദൻ കെട്ടിയ താലി അവന്റെ മുഖത്തേക്കു വലിച്ചെറിഞ്ഞു...

"ദാ നിങ്ങൾ കെട്ടിയ താലി..ഇനിയൊരു അവകാശവും പറഞ്ഞു വരരുത്...

ഉടുത്തിരുന്ന വേഷത്തിൽ അമ്മു ഇറങ്ങിപ്പോയി...എന്നിട്ടും നന്ദനിൽ ഒരുഭാവഭേദവും ഉണ്ടായില്ല....

വീട്ടിൽ എത്തിയട്ടും അമ്മുവിന്റെ ക്ഷോഭം അടങ്ങിയില്ല..മകളുടെ അവസ്ഥയിൽ മാതാപിതാക്കൾ ദുഖിതരായി...

അമ്മു തന്നെ മുൻ കയ്യെടുത്ത് വിവാഹമോചന ഹർജി നൽകി...നന്ദനും പൂർണ്ണസമ്മതമായതിനൽ വളരെ താമസിക്കാതെ തന്നെ വിവാഹം മോചനം അനുവദിച്ചു കിട്ടി...

സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി കിട്ടിയതോടെ അമ്മു അടിമുടി മാറുകയായിരുന്നു...

അമ്മയെ നഷ്ടപ്പെട്ട രണ്ടുമക്കളുടെ അച്ഛന്റെ വിവാഹാലോചന വന്നപ്പോൾ അമ്മു അതിനു സമ്മതിച്ചു.....

രണ്ടുമക്കളുടെ അമ്മയായതോടെ അമ്മുവിന്റെ നഷ്ടപ്പെട്ട ഉത്സാഹം വീണ്ടു കിട്ടി..സ്നേഹ സമ്പന്നനായ ഭർത്താവ്...

പിന്നെയവരാരയി അവളുടെ ലോകം... പഴയ ഓർമ്മകളൊക്കെ അമ്മു മറന്നു കഴിഞ്ഞു....

ഏതാനും വർഷങ്ങൾക്കുശേഷം അമ്മുവിനൊരു കത്ത് വന്നു...

ഫ്രം അഡ്രസ്സ് ഉണ്ടായിരുന്നില്ല...അവൾ കത്തുപൊട്ടിച്ചു വായിച്ചു...

" പ്രിയപ്പെട്ട അമ്മൂട്ടി...ഞാൻ ഒരിക്കൽ കൂടി അങ്ങനെയൊന്നു വിളിക്കട്ടെ....

ഈശ്വരാ നന്ദേട്ടൻ....

ആവേത്തിൽ മിഴികൾ വരിയിൽ കൂടി ആഴ്ന്നിറങ്ങി...

എനിക്കു നിന്നെ മനസിലാകും..ഒരിക്കലും ഓർക്കാത്ത ദിവസങ്ങളില്ല..ഗൾഫിൽ വെച്ചു എനിക്കൊരു തെറ്റുപറ്റി..ഒരു സ്ത്രീയുമായി ബന്ധപ്പെടണ്ട സാഹചര്യം വന്നു..തെറ്റാണെന്നറിയാം...പക്ഷേ നിന്നോട് ചെയ്ത തെറ്റിനു ദൈവം ശിക്ഷിച്ചതായിരിക്കാം..എയ്ഡ്സെന്ന മാഹാരോഗം എന്നെ പിടികൂടി....

പിന്നീട് നിന്നെ ഒഴിവാക്കാൻ... നിനക്കൊരു നല്ല ജീവിതം ലഭിക്കാൻ ഞാൻ മനപ്പൂർവം ഒഴിഞ്ഞു മാറി...

ബ്രോക്കർ വഴി രാജീവന്റെ കല്യാണാലോചന ഞാനാണു നിനക്കായി പറഞ്ഞയച്ചത്...

നീയാഗ്രഹിച്ചതൊക്കെ നടന്നല്ലൊ...സ്നേഹമുള്ളവനാണു രാജീവ്.. പിന്നെ തങ്കക്കുടം പോലത്തെ രണ്ടുമക്കളും...

അമ്മയെ കാര്യങ്ങൾ പറഞ്ഞു ഞാൻ മനസിലാക്കിയട്ടുണ്ട്...അമ്മക്കു ആരുമില്ല..നീ അമ്മയെ കൂടെ കൂട്ടണം..എന്റെ മരണശേഷം മാത്രമേ വക്കീൽ ഈ കത്ത് നിനക്ക് അയക്കൂ...

പ്രാർത്ഥനയോടെ നന്ദേട്ടൻ...

നിന്ന നിൽപ്പിൽ ഭൂമി വട്ടം കറങ്ങുന്നതായി നന്ദക്കു തോന്നി...

ഒരാശയമെന്നോണം വായുവിൽ കൈകൾചുഴറ്റി...

രാജീവ് അവളെ തന്നിലേക്കണച്ചു...

"നന്ദൻ മരിച്ചിട്ട് ഒരാഴ്ചയായി..വക്കീലെന്നെ വിളിച്ചിരുന്നു...രാജീവ് പറഞ്ഞു...

" രാജീവേട്ടാ എനിക്കവിടെ വരെയൊന്നു പോകണം..ആ കുഴിമാടത്തിനു മുന്നിലിരുന്നൊന്ന് പൊട്ടിക്കരയണം..ഞാൻ ചെയ്ത തെറ്റുകൾക്ക് മാപ്പു ചോദിക്കണം..അമ്മയെയും നമ്മുടെ കൂടെ കൂട്ടണം...

ശരി ഇപ്പോൾ തന്നെ പോകാം..

അവർ അവിടെ എത്തുമ്പഴെ കണ്ടു...വാടിത്തളർന്ന നന്ദന്റെ അമ്മയെ..

അമ്മയെ ചേർത്തു പിടിച്ചു നന്ദന്റെ കുഴിമാടത്തിനരികിലേക്കു നടന്നു....

അവളുടെ ഹൃദയം പൊട്ടിയുള്ള നിലവിളികൾ നന്ദൻ കേട്ടിരിക്കാം....

വീശിയ ഇളം കാറ്റിൽ നന്ദന്റെ സ്വരമുയർന്നു....

"എനിക്കു സന്തോഷമായി അമ്മൂട്ടി...എന്റെ ആത്മാവിനു ശാന്തിലഭിച്ചു"

സുധീ മുട്ടം

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്