എന്റെ ഭാഗ്യമാണവൾ

അവളുടെ ഫോട്ടോ കണ്ട് ആദ്യം ഉമ്മയോട് കുറവ് പറഞ്ഞത് അടുത്തുള്ള ചേച്ചിയാണ്.

ഷാനൂട്ടന് എന്ത് കുറവാണ് നബീസുമ്മാ ഉള്ളത്. നല്ല മൊഞ്ചുള്ള പെമ്പിള്ളേരെ നൂറെണ്ണത്തിനെ കിട്ടും. ഒപ്പം നടത്തുമ്പോൾ കുറച്ച് മൊഞ്ചെക്കെ വേണ്ടേ?

അവനിപ്പോഴും കെട്ടണം എന്നില്ല. ഞാനീ കെടപ്പ് കെടക്കാൻ തുടങ്ങീട്ട് നാളെത്രെ ആയി. കെട്ട് പ്രായം കഴിഞ്ഞ മോനെ എത്രയെന്ന് പറഞ്ഞാ എല്ലാത്തിനും ബുദ്ധിമുട്ടിക്കുക. അവൻകും കാണില്ലേ നല്ല ആഹാരം കഴിക്കാനും സ്വാതന്ത്ര്യമായിട്ട് നടക്കാനും ആഗ്രഹം.ഒരു പെണ്ണ് വന്നാൽ അവന് ഒന്ന് നടു നിവർത്താലോ.

പാവം ഉമ്മ. വർഷം ഒന്നായി ഈ കിടപ്പ്. കുളിമുറിയിൽ ഒന്ന് വീണതാണ്. നട്ടെല്ലിന് പൊട്ടലുണ്ട്. ഉപ്പ മരണപ്പെട്ടതിൽ പിന്നെ ഒരുപാട് കഷ്ടപ്പെട്ടാണ് ഉമ്മ എന്നെ വളർത്തിയത്.ആ ഉമ്മയെ ഏത് അവസ്ഥയിലും ഞാൻ നോക്കും. നോക്കണം. ന്നാലും ഒരു പെണ്ണ് നോക്കിയും കണ്ടും ചെയ്യുന്ന പോലാകില്ലല്ലോ.

ഫോട്ടോ കണ്ട് എനിക്കും ഇഷ്ടമായില്ല. ഉമ്മയാണ് ഒന്ന് പോയി കാണാൻ പറഞ്ഞത്. കാണുകയും ചെയ്തു. നല്ല കറുപ്പാണ് അവൾ. തീരെ മൊഞ്ചില്ലാന്ന് പറയാൻ വയ്യ. ന്നാലും...

എനിക്കും അവൾക്കും സംസാരിക്കാനായ് അവസരം കിട്ടിയപ്പോൾ അവൾ എന്നോട് പറഞ്ഞു.

ഇക്കാ ന്നെ ഇഷ്ടായില്ലാന്ന് പറഞ്ഞോ.ഇക്കാക്ക് ഞാൻ ചേരൂല. ഫോട്ടോ കണ്ടിട്ടും പിന്നെയും കാണാൻ വന്നത് തന്നെ ങ്ങളെ നല്ല മനസ്സ്.

ആ സംസാരം എനിക്ക് ഒരുപാട് ഇഷ്ടമായി.അവൾ അവളുടെ കുറവുകൾ സ്വയം മനസ്സിലാക്കുന്നു. മറുപടി ഒന്നും പറയാതെ അവിടുന്നിറങ്ങുമ്പോൾ എന്ത് ചെയ്യുണമെന്ന് ഒരു രൂപവും ഇല്ലായിരുന്നു.

വീട്ടിൽ വന്ന് ഉമ്മയുടെ മടിയിൽ കിടന്ന് ഉമ്മയോട് കാര്യം പറഞ്ഞപ്പോൾ ഉമ്മ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

ന്തിനാ കുഞ്ഞോനെ നിറം. നിന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ അവൾക്ക് കഴിയുമെങ്കിൽ..

ശരിയാണ് ഉമ്മ പറഞ്ഞത്. അത് മാത്രമാണ് ശരി. നിറവും മൊഞ്ചും നോക്കി മൂന്ന് വർഷം ഒരുത്തിയെ നെഞ്ചിൽ കൊണ്ട് നടന്നതാണ്.ദിവ്യ പ്രണയം. ഓളാണേൽ ഞാനില്ലാതെ ജീവിക്കില്ലാന്ന് ശപഥം ചെയ്തിരിക്കുവായിരുന്നു. അവസാനം എന്റെ സ്നേഹവും ഒരു പണക്കാരന്റ്റെ അലോചനയും അളന്നപ്പോൾ അവൾക്ക് അവന്റെ തുലാസിന് ഭാരം കൂടുതൽ തോന്നി. അന്ന് കഴിഞ്ഞതാ പ്രണയം. പിന്നെ ഏതവളെ കണ്ടാലും ഒരു തരം പുച്ഛം ആയിരുന്നു.ഇന്നിപ്പോൾ ഉമ്മക്കൊരു കൂട്ട് .അതിന് ഇന്ന് പോയി കണ്ടവൾ മതി..

മഹർ നൽകുമ്പോഴും ഭക്ഷണത്തിന്റെ സമയത്തും എന്നെ നോക്കി ആളുകൾ അടക്കം പറയുന്നുണ്ടായിരുന്നു. ചിലർ പരിഹാസം കലർന്ന ചിരി. എല്ലാം സഹിച്ചു.

ഒരു ഗ്ലാസ് പാലുമായി മണിയറയിൽ എത്തിയ അവളെ എനിക്ക് നല്ല ക്ഷീണമുണ്ട്. നീയും കിടന്നോ എന്നും പറഞ്ഞ് ഒഴിവാക്കുമ്പോൾ ആളുകൾക്ക് മുൻപിൽ സ്വയം കോമാളി ആകാനുള്ള വിധി ഞാൻ  തിരഞ്ഞെടുത്തു എന്ന ചിന്ത ആയിരുന്നു.

രാവിലെ ഉണർന്ന് നോക്കിയപ്പോൾ അവളെ കാണുന്നില്ല. മുറിയിൽ ഉമ്മയേയും. അന്വേഷണം കുളിമുറി വരെ എത്തിയപ്പോൾ ഉമ്മയെ കുളിപ്പിക്കുന്നു അവൾ.യാതൊരു അറപ്പും വെറുപ്പും ഇല്ലാതെ. അടുക്കളയിൽ നോക്കിയപ്പോൾ അടുക്കള പണി അത്രയും കഴിഞ്ഞിരിക്കുന്നു. എനിക്കുള്ള ആഹാരം വിളമ്പി തരുമ്പോഴും എനിക്ക് ആ പ്രവൃത്തി ഇഷ്ടമാകുമോ എന്ന ഭയം ആ കണ്ണുകളിൽ തെളിഞ്ഞ് നിന്നു.

ഒരു മുറിയിൽ അപരിചിതരെ പോലെ കഴിയുമ്പോഴും ഉമ്മയെ അവൾ പൊന്നുപോലെ നോക്കി. ഉമ്മയുടെ മുൻപിൽ വെച്ച് പരസ്പരം സ്നേഹം ഉള്ളതുപോലെ തന്നെ ഞാൻ അവളോട് പെരുമാറി.

ഒരു രാത്രിയിൽ തേങ്ങലിന്റെ ശബ്ദം എന്റെ കാതിൽ എത്തിയപ്പോൾ ഞാനവളോട് കാര്യം തിരക്കി.

ഒരായുസ്സ് മുഴുവൻ ഞാൻ ങ്ങളേം ഉമ്മായേയും പരിചരിച്ചോളാം. സ്നേഹിച്ചോളാം. എനിക്ക് പകരം ഒന്നും വേണ്ട ഇക്കാ. പക്ഷേങ്കിൽ അടുക്കളക്കാരിയോട് കാണിക്കുന്ന സ്നേഹവും ദയവും എങ്കിലും ങ്ങൾ എനിക്ക് നൽകണം. കാലിൽ വീഴാം ഞാൻ. എനിക്ക് പറ്റുന്നില്ല ങ്ങനെ മിണ്ടാതേം പറയാതേം നിക്കാൻ.

നിറഞ്ഞ കണ്ണുകളിൽ മാറി മാറി ഉമ്മകൾ നൽകി അവളെ നെഞ്ചിലേക്ക് ചേർക്കുമ്പോൾ ഞാനറിഞ്ഞു മൊഞ്ചെന്നാൽ എന്താണെന്ന്. അത് വരെ അടക്കിപ്പിടിച്ചിരുന്ന സ്നേഹം മുഴുവൻ അവൾക്ക് നൽകുമ്പോൾ ഞാനറിഞ്ഞു ഈ ലോകത്തിലെ ഭാഗ്യം ചെയ്യ്ത പുരുഷ ജൻമ്മം ഞാനാണെന്ന്.

സുബ്ഹിന്റെ കുളിരിൽ മുഖത്ത് വീഴുന്ന വെള്ളതുള്ളികൾ കൈകൊണ്ട് തുടച്ചു മാറ്റുമ്പോൾ ഞാൻ ഞാൻ എന്നും കാണുന്നൊരു മുഖമുണ്ട് എന്റെ പെണ്ണിന്റെ.

എണീക്ക് ഇക്കാ നിസ്കരിക്കണ്ടേ മ്മൾക്ക് എന്നും പറഞ്ഞ് എന്നെ ഉണർത്തുന്ന പെണ്ണ്.

സ്വാലിഹായ എന്റെ ഇണ.

എന്റെ ഭാഗ്യമാണവൾ.

❤ആയിഷ❤

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്