അനുജത്തി

അനുജത്തി
                   ***************
    
        ഇന്നെന്റെ അനിയത്തിയുടെ പിറന്നാൾ ആണ്. കുട്ടിക്കാലത്ത് എനിക്കവളോട് സ്നേഹത്തേക്കാളുപരി പിണക്കമോ ദേഷ്യമോ അങ്ങനെ എന്തൊക്കെയോ ആയിരുന്നു. .ആറു മാസം മാത്രമേ അമ്മിഞ്ഞപ്പാലു കുടിക്കാൻ കിട്ടിയുള്ളൂ എനിക്ക്. .അപ്പോഴേക്കും എനിക്ക് എട്ടിന്റെ പണിയുമായി അമ്മയുടെ വയറ്റിൽ അവൾ രൂപം കൊണ്ടു..പുറത്തു വന്നപ്പോളോ...അമ്മയുടെ മടിയിലോ അടുത്ത പ്രദേശത്തെവിടേലും എന്നെ കണ്ടാൽ മതി. .അപ്പോൾ തുടങ്ങും. .കീറ്റൽ..ഉടനെ അമ്മ എന്നെ താഴെ ഇടും..അമ്മയുടെ മടിയിൽ വലിഞ്ഞു കേറി ഞെളിഞ്ഞിരുന്നു അവളെന്നെ പുഛത്തോടെ നോക്കും..അതായിരുന്നു ആദ്യത്തെ കാരണം. .
      ഇത്തിരി വലുതായപ്പോളോ....അഛന്റടുത്തൂന്ന് പലഹാരപ്പൊതി ആദ്യം അവൾക്ക് വേണം..അവളുടെ സെലക്ഷൻ കഴിഞ്ഞേ ഞങ്ങൾ അതു തൊടാൻ പാടുള്ളൂ. .എതിർക്കാൻ ഉള്ള എന്റെ രണ്ടു  ശ്രമങ്ങൾ ആണു..ഇന്നും എന്റെ കാലിൽ കാണുന്ന തീക്കൊള്ളി കൊണ്ട് കുത്തേറ്റ പാടും .കൈമുട്ടിലെ മുറിവുണങ്ങിയ കലയും ..
        എന്നാലും ഒരു കാര്യത്തിൽ ഞങ്ങൾ കൂട്ടാണ് കേട്ടോ..ഏട്ടനു കിട്ടുന്ന.. അമ്മയുടെ അമിത പരിഗണനയാവുന്ന അഴിമതി ചോദ്യം ചെയ്യാൻ. .."ന സ്ത്രീ സ്വാതന്ത്ര്യമർഹതി..."അതാണ് അമ്മയുടെ പോളിസി. അതിൽ മാത്രം ഞങ്ങളൊറ്റക്കെട്ടായി എതിർത്തു പോരാടിക്കൊണ്ടേയിരുന്നു..
         അങ്ങനെ ഒരു വലിയ മഴക്കാലം. .അമ്മ ഞങ്ങളെ പഠിക്കാൻ ഇരുത്തി അമ്മമ്മയുടെ വീട്ടിൽ നെല്ലെടുക്കാൻ പോയിരിക്കുകയാണ് കൂടെ ശിങ്കിടിയും(ഏട്ടൻ )ഇത്തിരി നടന്നാ മതി..അമ്മയുടെ വീട്ടിലേക്ക്. .കൂടെ ചെല്ലാനുള്ള ഞങ്ങളുടെ ആഗ്രഹം തവിക്കണ വച്ച് മുളയിലേ നുള്ളി..അമ്മ. ..അങ്ങനെ ഞങ്ങൾ പഠിക്കും പോലെ.. കളിക്കാൻ തുടങ്ങി. .
       ഇംഗ്ലീഷ് ടീച്ചർ തന്ന ഉപന്യാസം എഴുത്ത് എന്നെ നോക്കി പല്ലിളിക്കുന്നുണ്ട്..അപ്പോൾ അനിയത്തിയുടെ തലയിൽ വന്ന ബുദ്ധി ആണ് തോട്ടിനക്കരെയുള്ള എന്റെ കൂട്ടുകാരിയുടെ വീട്ടിൽ പോയി ലേബർ ഇൻഡ്യ വാങ്ങി വന്നു എഴുതാം എന്ന്.വീട്ടിൽ ഏട്ടനു മാത്രം ഉള്ളതാണ് അതൊക്കെ. .അഞ്ച് വയസ്സ് വ്യത്യാസം ഉള്ളോണ്ട് അവന്റെ ബുക്ക് ഞാൻ കാണാറില്ല. .അമ്മയോട് ചോദിച്ചാൽ വിടില്ല..അതുകൊണ്ട് പോയിട്ട്
അമ്മ വരും മുന്നേ തിരിച്ചെത്തണം..ഇല്ലെങ്കിൽ അടി ഉറപ്പാണ്. ..
         അങ്ങനെ ഞങ്ങൾ ഇറങ്ങി... തോട്ടിൽ നിറയെ വെള്ളം ആണ്. .കുറച്ചു താഴെ പാലം ഉണ്ട്. .അതിലെ കടന്നു. അവളുടെ വീട്ടിൽ പോയി ബുക്ക് വാങ്ങി. .അപ്പോഴേക്കും മഴ കൂടി.. കുറച്ചു നേരം നോക്കി. .അവളുടെ അമ്മ തന്ന കുടയും കൊണ്ട് ഓടി ഞങ്ങൾ. .അമ്മ എത്തീട്ടുണ്ടാവും..ഇനീപ്പോ പാലം വരെ പോകാൻ സമയമില്ലാത്തതുകൊണ്ട് ഞങ്ങൾ തോടു ചാടിക്കടക്കാൻ തീരുമാനിച്ചു. വീതി കുറഞ്ഞ ഭാഗം നോക്കി. .ആദ്യം ഞാൻ ചാടി. .തിരിഞ്ഞു നോക്കി. ...അവളെ കണ്ടില്ല. .ചേച്ചീന്നൊരു വിളി കേട്ടു. .തോട്ടിലെ കലക്ക വെള്ളത്തിൽ അതാ ഒഴുകി പോകുന്നു എന്റെനിയത്തി കുട്ടി. .
       പിന്നൊന്നും ഓർമ്മ ഇല്ല.. വെള്ളത്തിലൂടെ അവളും. .അലറിക്കരഞ്ഞ് കരയിലൂടെ ഞാനും. .കൈയിൽ പിടിക്കാൻ ശ്രമിച്ചു ഞാൻ അവളുടെ. .പിന്നെ നോക്കിയപ്പോൾ ഞാനും വെള്ളത്തിൽ. .കിട്ടിയ തക്കത്തിന് ഞങ്ങൾ രണ്ടാളും കെട്ടി പിടിച്ചു. .കുറച്ചു വെള്ളം കുടിച്ചു. .അപ്പോഴേക്കും കണ്ടത്തിൽ വെള്ളം തിരിച്ചു വിട്ടിരുന്ന പണിക്കാർ ഓടി വന്നു. .വെള്ളത്തിൽ ചാടി ഞങ്ങളെ വലിച്ചു കേറ്റി. .കരയിലെത്തീട്ടും ഞാനും അവളും പിടിവിട്ടില്ല..
        ആ ചേട്ടൻമാർ ഞങ്ങളെ വീട്ടിൽ കൊണ്ട് വിട്ടു.. അപ്പോഴേക്കും അമ്മ എത്തിയിരുന്നു. .   നനഞ്ഞ് നായ്ക്കുട്ടികളെ പോലെ വന്നു കേറിയ ഞങ്ങളുടെ കാര്യം ബാക്കി പറയണ്ടാലോ ...അന്നത്തെ അടിയുടെ ചൂട് ഇന്നുമുണ്ട് മനസ്സിൽ. .അതിനേക്കാളുപരി ആ കുറച്ചു നിമിഷം കൊണ്ട് ഞാൻ അവളെ എന്റെ ജീവനേക്കാൾ സ്നേഹിക്കുന്നു എന്നും ഞാൻ തിരിച്ചറിഞ്ഞു. .അന്നുതൊട്ടിന്നു വരെ ഞങ്ങൾ എല്ലാം പങ്കുവച്ചു സ്നേഹിച്ച് കഴിയുന്നു..ഇനിയൊരു ജൻമം ഉണ്ടെങ്കിൽ അന്നും ഞങ്ങൾ ഒന്നിച്ചാവാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു..
       നഷ്ടപ്പെട്ടതിനു ശേഷം ആണ്.. അതിന്റെ വില നമ്മൾ മനസ്സിലാക്കുക..കൺമുന്നിൽ ആവുമ്പോൾ ...പറയാനുണ്ടോ...അതുകൊണ്ട് നമുക്കെല്ലാവർക്കും സ്നേഹിക്കാം പരസ്പരം. ..ഈ കുഞ്ഞു ജീവിതം തീരും വരെ....

Vineetha Anil

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്