ഭർത്താവിന് loving കേറിയിങ് ഇല്ല

*ഭർത്താവിന്_Loving_&_Caring_ഇല്ല*

" എന്റെ കല്യാണം കഴിഞ്ഞ് 4 വർഷമായി രണ്ടര വയസ്സെത്തിയ ഒരു കുട്ടി എനിക്കുണ്ട്. ഭർത്താവ് വിദേശത്താണ്. എന്നാൽ കല്യാണം എറൈജിഡ് ചെയ്തപ്പോഴുള്ളതും, കല്യാണം കഴിഞ്ഞ് ആദ്യ നാളിലുള്ള കെയറിംഗ് ഇപ്പോൾ ഭർത്താവിൽ നിന്ന് ലഭിക്കുന്നില്ല. സ്നേഹമുണ്ടോ എന്ന് ചോദിച്ചാൽ സ്നേഹമൊക്കെ ഉണ്ട്. എന്നാലും എന്തൊ ഒരു അകൽച്ച പോലെ തോന്നുന്നു................. "
🤔
പുരുഷൻമാർ ചിന്തിക്കുക.
ഏത് പെണ്ണും പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നത് പണവും പത്രാസും എത്ര കുറഞ്ഞാലും എനിക്ക് ലൗവിങ് ആന്റ് കെയറിംഗ് ആയ ഒരു ഭർത്താവായിരിക്കണം എന്റെത് എന്നാണ്. ഇത് ആഗ്രഹിക്കാത്ത സ്ത്രീകൾ ഇല്ല.!

*ഈ ലൗവിങ് ആന്റ് കെയറിംഗ് സ്ത്രീക്ക് ലഭിക്കാതെ വരുമ്പോഴാണ് അകൽച്ചയും അന്യന്റെ കൂടെ ഒളിച്ചോടി പോകുന്നതും. ഒരു ഉപ്പയിൽ നിന്ന് മകൾ ആlഗഹിക്കുന്നത് ലൗവിങ് ആന്റ് കെയറിംഗ് ആണ്.*

ഇത് ലഭിക്കാതെ വരുമ്പോൾ ആരാണ് ലൗവിങ് ആന്റ് കെയറിംഗ് കൊടുക്കുന്നത് അവരോടൊപ്പം പോവും .😳

രക്ഷിതാക്കളെ വിട്ട് കാമുകന്റെ കൂടെയും, സ്വന്തം ഭർത്താവിനെ വിട്ട് അന്യന്റെ കൂടെ ഒളിച്ചോടുന്നതുമൊക്കെ സ്നേഹക്കപ്പെടാത്തത് കൊണ്ടല്ല.മറിച്ച് ലൗവിങ് ആൻറ് കെയറിംഗ് ഇല്ലാത്തത് കൊണ്ടാണ്.

സ്നേഹവും ലൗവിങ് ആൻറ് കെയറിംഗും രണ്ടാണ്.

*ശരി_എന്താണ്_ലൗവിങ്_ആൻറ്_കെയറിംഗ്_എന്ന്_നോക്കാം*

സാധാരണ വിവാഹത്തിന്റെ ആദ്യ ദിനങ്ങളിൽ ഭൂരിപക്ഷം ഭർത്താക്കന്മാർക്കും ഈ കെയറിംഗ് ഉണ്ടാവും. എന്നാൽ കാലക്രമേണ ഇത് കുറഞ്ഞ് കുറഞ്ഞ് വരുന്നതായാണ് സാധാരണയായി അധികമാളുകളിലും കാണുന്നത്. വളരെ ചുരുക്കം ചില ഭർത്താക്കന്മാര് ഈ കെയറിംഗ് നിലനിർത്താറുണ്ട്.അങ്ങനെയുള്ള ഭർത്താവിനെ ലഭിച്ചവൾ ഭാഗ്യം മുള്ളവൾ തന്നയാണ്.😄

ഉദാ: ഭാര്യക്ക് സുഖമില്ല. ഭാര്യയോട് ഭർത്താവ് പറയുകയാണ്.

നീ ഡോക്ടറെ കാണിക്കണം വീട്ടിൽ നിന്ന് ആരെയെങ്കിലും കൂട്ടിക്കോ പൈസ ഞാൻ തരാം എനിക്ക് നിന്റെ കൂടെ ഡോക്ടറടുത്ത് വരാൻ സമയമില്ല. ഇത് കെയറിംഗ് അല്ല. !

👉കെയറിംഗ് എന്നാൽ സുഖമില്ലാത്ത ഭാര്യയെ വണ്ടിപ്പിടിച്ച് കൂടെ ഡോക്ടറടുത്ത് കാണിക്കുമ്പോഴാണ് ലൗവിങ് ആൻറ് കെയറിംഗ് ആവൂ.
ഡോക്ടറ കാണിച്ച് വീട്ടിൽ എത്തി ഭാര്യയോട് പറയുന്നു നീ റെസ്റ്റ് എടുത്തോ ഇന്ന് വീട് പണിയൊന്നും എടുക്കണ്ട ഞാൻ ജോലിയും കഴിഞ്ഞ് വരുമ്പോൾ ഭക്ഷണം വാങ്ങിച്ച് കൊള്ളാം, മരുന്ന് കൃത്യമായി കുടിക്കണം. ഭർത്താവ് അടുത്തുണ്ടെങ്കിൽ ഭാര്യക്ക് മരുന്ന് എടുത്ത് കൊടുത്ത് അത് കഴിക്കാൻ പറയുന്നത് കെയറിംഗ് ആണ്.

👉ഇത് ചെയ്യുന്നതിന് പകരം പല ഭർത്താക്കന്മാരും പറയാറ്, എടീ നീ മരുന്ന് കഴിച്ചോ ,നിന്റെ കളി അങ്ങനയല്ലെ പിന്നെങ്ങയൊരോഗം മാറുക......

എന്നിങ്ങനെയുള്ളവർത്തമാനം ഇത് എന്നെ ഭർത്താവ് ഈ അവസ്ഥയിലും കെയറർ ചെയ്യുന്നില്ല എന്ന തോന്നൽ ഉണ്ടാകും.... തീർച്ച.

നബി (സ്വ) പറഞ്ഞു: ``സത്യവിശ്വാസികളില്‍ ഈമാന്‍ ഏറ്റവും പരിപൂര്‍ണ്ണമായവര്‍ ഏറ്റവും നല്ല സ്വഭാവമുള്ളവരും.  നിങ്ങളില്‍ ഏറ്റവും ഉത്തമന്മാര്‍ ഭാര്യമാരോട്‌ ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കുന്നവരുമാണ്‌*'' (തുര്‍മുദി)

*ദാമ്പത്യ ജീവിതത്തിൽ രണ്ടും മൂന്നും മക്കളായി നാൽ പത്തി അഞ്ചും, അമ്പതും വയസ്സുള്ള സ്ത്രീകൾ വരെ ഭർത്താവിനെ ഉപേക്ഷിച്ച് അന്യന്റെ കൂടെ ഒളിച്ചോടാനുണ്ടാകുന്ന പ്രധാന കാരണം പണമോ, സൗന്ദര്യമോ, കുടുംബ മഹിമയോ അല്ല. മറിച്ച് ഭർത്താവിൽ നിന്ന് കെയറിംഗ് കിട്ടാത്തത് കൊണ്ട് മാത്രമാണ്. അത് കൊണ്ടാണ്‌ പണക്കാരന്റെ ഭാര്യ പണിക്കാരന്റെ കൂടെയും സൗന്ദര്യമുള്ളവന്റെ ഭാര്യ സൗന്ദര്യമില്ലാത്തവന്റെയും കൂടെ പോകുന്നത് സ്ത്രീക്ക് വേണ്ടത് ലൗവിംഗ് ആൻറ് കെയറിംഗ് ആണ്. അത് ആര് നൽകുന്ന പോ അവരോടൊപ്പം ചാടും.*

👉അത് കൊണ്ടാണ് നബി(സ) പറഞ്ഞത് :

``ഒരാള്‍ തന്റെ ഭാര്യക്ക്‌ വേണ്ടി ചെലവഴിക്കുന്നത്‌ സ്വദഖഃയാണ്‌''.

``ഒരാള്‍ തന്റെ ഭാര്യയുടെ വായിലേക്ക്‌ വെച്ച്‌ കൊടുക്കുന്ന ഒരു പിടി ഭക്ഷണത്തിന്‌ പോലും അവന്ന്‌ പ്രതിഫലം നല്‍കപ്പെടുന്നതാണ്‌''.

"മുസ്‌ലിംകളില്‍ ഏറ്റവും ശ്രേഷ്‌ഠര്‍ ഭാര്യമാര്‍ക്ക്‌ ഏറ്റവും ഗുണം ചെയ്യുന്നവരായിരുന്നു. അവിടുന്നരുളി"

``നിങ്ങളില്‍ ഏറ്റവും ഉത്തമരായവര്‍ നിങ്ങളില്‍ വെച്ച്‌ ഭാര്യമാര്‍ക്കേറ്റവും ഗുണം ചെയ്യുന്നവരാണ്‌. ഞാന്‍ നിങ്ങളില്‍ വെച്ച്‌ ഭാര്യമാര്‍ക്ക്‌ ഏറ്റവും ഗുണം ചെയ്യുന്നവനാണ്‌'' (ഇബ്‌നു ഹിബ്ബാന്‍).

👉വീണ്ടും നബി(സ) പറഞ്ഞു.

നീ ഭക്ഷിക്കുന്നുവെങ്കില്‍ അവളെയും ഭക്ഷിപ്പിക്കുക. നീ വസ്‌ത്രം ധരിക്കുന്നുവെങ്കില്‍ അവള്‍ക്കും വസ്‌ത്രം നല്‍കുക. മുഖത്ത്‌ അടിക്കാതിരിക്കുക. അവളെ ചീത്ത പറയാതിരിക്കുക. വീട്ടിലൊഴികെ അവളുമായി ദേശ്യപ്പെടാതിരിക്കുക.  (അബൂ ദാവൂദ്‌)
കണ്ണികള്‍ അറുത്തുമാറ്റാനോ അകത്തിവിടുത്താനോ അല്ല, അടുപ്പിച്ചടുക്കാനാവട്ടെ നമ്മുടെ ശ്രമം. മനസ്സുകള്‍ അകലുന്തോറും ബന്ധത്തിന്റെ കണ്ണികളാണകലുക. മനസ്സുകള്‍ അടുക്കുന്തോറും ബന്ധവും ദൃഢമാവും.

അടുത്തറിയുന്തോറും ബന്ധം ഹൃദ്യവും ഊഷ്‌മളവുമായിത്തീരും.

ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണി ബല്ല്യ ഒന്നായിത്തീരുമെന്ന ബഷീര്‍ വീക്ഷണം സത്യമായിത്തീരുന്ന ഒരവസരമാണ്‌ ദാമ്പത്യം. ഭര്‍ത്താവെന്ന ഒന്നും ഭാര്യയെന്ന ഒന്നും ഒന്നായി ഇമ്മിണി ബല്ല്യ ഒന്നായിത്തീരുന്ന സുന്ദരനിമിഷങ്ങളാവണം ദാമ്പത്യ ജീവിതം. രണ്ടു പുഴകള്‍ കൂടിച്ചേര്‍ന്ന്‌ ഒരു പുഴയായിത്തീരുന്ന പോലെ... ശാന്തമായി ഒഴുകട്ടെ ആ പുഴ.

#ഒരു_പ്രാർത്ഥന#
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഇണകളില്‍ നിന്നും മക്കളില്‍ നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ പ്രദാനം ചെയ്യേണമേ. ഞങ്ങളെ ഭയഭക്തര്‍ക്ക്‌ മാതൃകരാക്കുകയും ചെയ്യേണമേ- ആമീൻ
വി ഖു (അല്‍ ഫുര്‍ഖാന്‍ 74)

-നജ്മുദ്ദീൻ-

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്