മുഹബ്ബത്ത് 2nd പാർട്ട്‌

💞മോഹബ്ബത്💞

❤Previous Part❤
https://sharechat.com/post/brXaV1/

part--8💕
_________________________________________

"നിഷൂ..."

വിളിച്ചയാളുടെ മുഖത്തേക്ക് ഞാനും ഷാദിയും ഒരുമിച്ചു നോക്കി....

പടച്ചോനെ ഫസ്ന....ഇവളിതെന്തിനാ ഇപ്പൊ ഇങ്ങോട്ടേക്ക് വന്നേ...എവിടെ പോയാലും എനിക്ക് ഓരോ പാരകൾ ഉണ്ടാവുമല്ലോ....

വീട്ടിൽ പോയാൽ ഷംന...ഇവിടെ വന്നാൽ ഫസ്നയും ആയിഷയും....

ഓഹ്...ആയ്ഷയെ നിങ്ങക്ക് അറിയില്ലല്ലോ അല്ലെ...വഴിയേ പരിചയപ്പെട്ടോളും....

"ഉം....എന്താ...."

ഞാൻ അവളെ രൂക്ഷമായി നോക്കിക്കൊണ്ട് ചോദിച്ചു....

"ഇത് ആരാ നിഷൂ...."

"അറിഞ്ഞിട്ടിപ്പൊ എന്തിനാ...."

"നി എന്തിനാ നിഷൂ എന്നെ ഇങ്ങനെ avoid ചെയ്യുന്നേ..."

പടച്ചോനെ...ഇവൾ വിടുന്ന ലക്ഷണമില്ലല്ലോ....എന്ത് ചെയ്യും....

ഷാദി എന്താ വിചാരിക്കുക....

ഞാൻ ഒളികണ്ണിട്ട് ഷാദിയെ നോക്കിയപ്പോ പഹയത്തി ഞമ്മളെ ആക്കി ചിരിക്കേന്ന്..

ഞാൻ തറപ്പിച്ചൊരു നോട്ടം കൊടുത്തപ്പോ ആ ചിരി മെല്ലെ നിന്നു...പിന്നെല്ല...

"ഫസ്ന....ഇജ്ജ് ഒന്ന് പോയെടോ...ഇനിയും ന്നെ ശല്യപ്പെടുത്തിയാൽ ന്റെ നാവല്ല എന്റെ കൈ ആണ് നിന്നോട് മറുപടി പറയുക....ചുമ്മാ എന്നെ കൊണ്ട് അത് ചെയ്യിക്കരുത്...."

ഞാൻ ദേഷ്യത്തോടെ പറഞ്ഞു....

അത് കേട്ടപ്പോൾ ഓൾ ചിണുങ്ങിക്കൊണ്ടു പോയി....

ഓൾ പോയപ്പാട് ഷാദി....

"ഇക്കാ ..ആരാ അത്...."

"ഫസ്ന...final year B com സ്റ്റുഡന്റ് ആണ്.."

"ഹേ...ഇങ്ങളെ ജൂനിയർ ആണോ...എന്നിട്ടാണോ ഇങ്ങളെ പേരു വിളിച്ചെ..."

"ഹാ...ഓളെന്തെലും വിളിക്കട്ടെ..."

"ഓൾക്ക് ഇങ്ങളോട് പ്രേമം ആണല്ലേ...എനിക്ക് മനസ്സിലായി...."

"ആഹ്...തന്നെ... അതിനിപ്പോ എന്താ...മൊഞ്ചുള്ള ആണ്പിള്ളേർടെ പിന്നാലെ പെണ്പിള്ളേര് നടക്കുന്നതൊക്കെ സർവ സാധാരണം.."

"ഓഹ്....അങ്ങനെ...."

"ആഹ്...പിന്നെ ഒരു ആയിഷ കൂടി ഉണ്ട്....ഈ ഫസ്ന ആളൊരു വട്ടത്തി ആണ്....ഇങ്ങനെ ഓരോന്ന് പറഞ്ഞു ചിണുങ്ങിക്കൊണ്ടിരിക്കും....നേരെ മറിച്ച് ആയിഷ ഭയങ്കര ബോൾഡ് ആണ്....ആളെ ഞെട്ടിക്കുന്ന രീതിയിലാണ് സംസാരിക്കുക"

"ഹേ...ഓൾ എങ്ങനെ...മൊഞ്ചത്തി ആണോ"

"ആഹ്...അത്യാവശ്യത്തിനുള്ള മ
മൊഞ്ചൊക്കെ ഉണ്ട്...."

"ഹിഹി...."

"ഓഹ്...കിളിക്കുന്ന കണ്ടോ..."

"എന്താണ് രണ്ടാളും കൂടി സല്ലപിച്ചിരുന്നു എന്നെ മറന്നോ..."

മിസ്ബയാണ്...

"ഇന്നേ അങ്ങനെ മറക്കോടി...."

എന്നും പറഞ്ഞ് ഷാദി എഴുന്നേറ്റ് ഒളടുത്തേക്ക് പോയി....

"ഇക്കാ....എന്നാ ഞങ്ങള് പോട്ടേ...."

ഷാദി എന്നോട് പറഞ്ഞു....

"ഉം...ശരി...."

എന്ന് ഞാനും....

അവര് പോയപ്പാട് ഞാൻ എന്റെ ചങ്ങായിമാരട്ക്ക പോയി....

"ടാ...നിച്ചു...ഷാദി പോയോ..."

ജംഷി ചോദിച്ചു....

"ഉം...പോയിടാ...അതിനിടയിൽ ആ ഫസ്ന വന്ന് ബോറാക്കി..."

"ഹേ....ഓൾ എന്തിനാ വന്നേ..."

ഇർഫു ചോദിച്ചു....

"പടച്ചോനറിയാം...."

"ഹിഹി... ഓൾ നിന്നെയും കൊണ്ടേ പോകൂ...."

ഷെബി എന്നെ ചൂടാക്കാനായി പറഞ്ഞു...

"പിന്നെ ഞാൻ ഒളൊപ്പം പോകാൻ നിൽക്കുവല്ലേ.... ഒന്ന് പോടാ..."

"ഹാ...ടാ...നിയും ഷാദിയും സംസാരിക്കുന്ന കണ്ടിട്ട് ആയിഷ ഞങ്ങളോട് ചോദിച്ചു നിങ്ങള് lovers ആണോ എന്ന്...."

റെമി പറഞ്ഞു....

"ഹേ...എന്നിട്ട് നിങ്ങള് എന്ത് പറഞ്ഞു..."

"എന്ത് പറയാൻ...നിനക്ക് ഷാദിയെ ഇഷ്ട്ടാണ് എന്ന് ഞങ്ങൾ ഒളോട് പറഞ്ഞു..."

"പടച്ചോനെ... ഇങ്ങള് എന്തിനാ അങ്ങനെ പറഞ്ഞേ...."

"പറഞ്ഞാൽ എന്താടാ....നിനക്ക് എന്താ ആയ്ഷയോട് പ്രേമം ഒന്നുമല്ലല്ലോ...നിനക്ക് ഷാദിയെ ഇഷ്ടമല്ലേ....അത് ഒളോട് പറഞ്ഞാൽ എന്താ...."

"എടാ....നിങ്ങള് ഇങ്ങനെ ബുദ്ധിയില്ലാത്ത കളി കളിക്കല്ലേ.... ടാ...ഞാൻ ഷാധിയോട് പറഞ്ഞോ എനിക്ക് ഓളെ ഇഷ്ട്ടാണ് എന്ന്...???"

"ഇല്ല...."

"ഹാ...ആയിഷൻറെ സ്വഭാവം ഇങ്ങക്കും അറയുന്നതല്ലേ.....ഓൾ ഇനി ഷാധിയോട് ചോദിക്കൂലെ....പിന്നെ ഷാദി എന്നോട് ചൂടയാൽ...???"

"ടാ...ഞങ്ങൾ അത്രയൊന്നും ചിന്തിച്ചില്ല..."

"ഹോ...നിന്നെയൊക്കെ എന്താ വേണ്ടത്..."

"ടാ...ഇനിയിപ്പോ എന്താ ചെയ്യാ...."

"എന്ത് ചെയ്യാൻ .....എന്താ നടക്കുന്നെ എന്ന് നമ്മക്ക് നോക്കാം....ആയിഷ ഇതും പറഞ്ഞു ഷാദിനെ ശല്യപ്പെടുത്തിയാൽ ഇത്രേം നാളത്തെ പോലെ അല്ല...ഓളെ വെറുതെ വിടില്ല ഞാൻ...."

"ഉം...."

പടച്ചോനെ...ആ കുരിപ്പ് ഷാദിന്റടുക്ക പോയി ഒന്നും ചോദിക്കാതിരുന്നാൽ മതിയായിരുന്നു....
*****************************************

"ടി...ഷാദി...എന്താണ് നിങ്ങള് രണ്ടാളും അത്രേം നേരം സംസാരിച്ചത്..."

മിച്ചു എന്നോട് ചോദിച്ചു....

"ഹേയ്...പ്രത്യേകിച്ചൊന്നുല്ലടി... വീട്ടിലത്തെ കാര്യങ്ങൾ ഒക്കെ ചോദിക്കുവായിരുന്നു.."

"ഓഹ്...."

ഞങ്ങൾ ഓരോന്ന് സംസാരിച്ചു നടക്കുമ്പോൾ എതിരെ ആഷി വന്നു...കൂടെ ഫയാസും ഉണ്ടായിരുന്നു...

ഫയാസ് ആഷിടെ ചങ്ക് ആണ്....

"എവിടേക്കാണ് ചങ്കുവും മങ്കുവും..."

ഓൻ ഞമ്മളെ രണ്ടാളെയും ആക്കി....

"എവിടേക്കുമില്ലപ്പ....അല്ല..നി എങ്ങോട്ടേക്കാ"

"ചുമ്മാ.....ഞമ്മക്ക് പറ്റിയ ഏതെങ്കിലും മൊഞ്ചത്തി കുട്ട്യോൾ ഉണ്ടോ എന്ന് നോക്കട്ടെ...."

ആഷി പറഞ്ഞു....

"ഇജ്ജ് ഫയാസിനെയും കൂട്ടി പോയാൽ നിന്നെ ആരും നോക്കൂലെ... അതോണ്ട് ഓനെ കൂട്ടാണ്ട് ഒറ്റയ്ക്ക് പൊയ്ക്കോ..."

ഞാൻ അത് പറഞ്ഞപ്പോ ഫയാസ് ചിരിക്കാൻ തുടങ്ങി....

"പോടി... നി എന്തൊക്കെ പറഞ്ഞാലും എന്റെ മൊഞ്ച് കൊറയാനൊന്നും പൊന്നില്ല...മനസ്സിലായോ...."

"ഹിഹി......ഞാൻ അൻഷിക്കാനോട് പറയുന്നുണ്ട്...ഇങ്ങളെ അനിയൻ അവിടെ പെണ്പിള്ളേര്ടെ വായും നോക്കി നടക്കലാണ് എന്ന്..."

"ഹിഹി...കോഴി എന്ന പേര് എനിക്ക് already ഉണ്ടെടി...അതോണ്ട് കോഴപ്പുല"

കുറച്ചു നേരം കഴിഞ്ഞപ്പോ അവര് പോയി...

ഞങ്ങള് നേരെ ക്ലാസ്സിലേക്കും...
*****************************************

ഞങ്ങൾ അഞ്ചാളും കൂടി സൊറ പറഞ്ഞിരിക്കുമ്പോൾ ഞങ്ങളുടെ classmate ആയ അജ്‌നാസ് വന്നു....

"നിച്ചു... നിന്നെ അഹ്മദ് sir വിളിക്കുന്നുണ്ട്..."

"ആഹ്...ഞാൻ വന്നോളാടാ..."

ഓൻ പോയി....

"ടാ..ഞാൻ ഇപ്പൊ വരാം...."

ഞാൻ അവരോട് പറഞ്ഞു....

"ആഹ്...ഞങ്ങളിവിടെ തന്നെ ഉണ്ടാവും..."

"ഉം..."

ഞാൻ sir ന്റെ അടുത്തേക്ക് പോയി....

ഒരു പ്രോജക്ട് ന്റെ കാര്യം പറയാൻ ആയിരുന്നു sir വിളിച്ചത്.... അതും കഴിഞ്ഞു പോവുമ്പോൾ ആയിഷ മുന്നിൽ കേറി നിന്നു....

"നിഷൂ...നിൽക്ക്... പോകാൻ വരട്ടെ..."

"ആയിഷ...മുന്നിൽ നിന്ന് മാറി നിൽക്ക്"

"ഇല്ല...എനിക്ക് കുറച്ചു പറയാൻ ഉണ്ട്...അത് കേട്ടിട്ട് നി പോയാ മതി..."

"നി ആരോടാടി ആജ്ഞാപിക്കുന്നെ...എന്നോടൊ...ഈ നിഷാദിനോടോ....നി ആരാണെന്ന് നിന്റെ വിചാരം...ഞാൻ പോകാൻ വിചാരിച്ചാൽ പോയിരിക്കും....അത് നിയല്ല ഏത് അവൾ തടഞ്ഞാലും..."

"നിഷൂ....ഏതാ ആ പെണ്ണ്..."

"ഏത് പെണ്ണ്...."

"നേരത്തെ നിന്റെ കൂടെ ഉണ്ടായേ..."

"ആരായാലും നിനക്കെന്താ..."

"ജംഷിയും ഷെബിയും ഒക്കെ പറഞ്ഞു നിനക്ക് അവളെ ഇഷ്ടമാണ് എന്ന്... അവര് എന്നെ ചൂടാക്കാൻ പറഞ്ഞതല്ലേ...."

"അല്ല.....അവര് കാര്യത്തിൽ പറഞ്ഞതാ...എനിക്കവളെ ഇഷ്ട്ടമാണ്...ഒരുപാട്...പക്ഷെ ഞാൻ അത് ഒളോട് പറഞ്ഞിട്ടില്ല....പറയും ഞാൻ....സമയം ആവട്ടെ....പിന്നെ ഒരു കാര്യം...ഇതും പറഞ്ഞു ഇനി നി ഓളെ വല്ല രീതിയിലും ബുദ്ധിമുട്ടിച്ചു എന്ന് ഞാൻ അറിഞ്ഞാൽ.....നിഷാദിന്റെ തനി സ്വഭാവം നി അറിയും... പറഞ്ഞില്ലെന്നു വേണ്ട...."

അതും പറഞ്ഞു അവൾ എന്താണ് പറയുന്നത് എന്ന് പോലും കാത്തു നിൽക്കാതെ അവളെ എന്റെ മുന്നിൽ നിന്ന് പിടിച്ചു മാറ്റി ഞാൻ പോയി...

_________________________________________

💞മോഹബ്ബത്💞

part--9💕
_________________________________________

ക്ലാസ് കഴിഞ്ഞ് ഞാനും മിച്ചുവും പോകാൻ നിൽക്കുമ്പോൾ പെട്ടെന്ന്...

"ഒന്ന് നിന്നെ..."

ഞങ്ങള് രണ്ടാളും തിരിഞ്ഞു നോക്കി....

മൂന്ന് പെണ്പിള്ളേര്....ഞങ്ങളുടെ സീനിയർ ആണെന്ന് തോന്നുന്നു....

"എന്തേ..."

ഞാൻ ചോദിച്ചു.....

"നിയേതാടി...നിന്റെ പേരെന്താ...."

അതിലൊരുത്തി ചോദിച്ചു....ഓൾടെ ചോദ്യം എനിക്ക് തീരേ പിടിച്ചില്ലെങ്കിലും സീനിയർ ആണെന്ന് തോന്നിക്കൊണ്ടു കുറച്ചു ബഹുമാനത്തോടെ തന്നെ ഞാൻ പറഞ്ഞു....

"ഷാദിയ...."

"ഉം...ഷാദിയ....ഏതാ കോഴ്സ്...."

"BBA"

"നിയെന്താ വന്നപാടെ ഇവിടുത്തെ ആണ്പിള്ളേരേ മയക്കി എടുക്കാൻ നോക്കുവാണോ...."

അവളുടെ ആ ചോദ്യം എന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു.....

"ദേ...വെറുതെ അനാവശ്യം പറയരുത്....എനിക്ക് അതല്ല പണി...."

"നിയെന്താടി ഞങ്ങളോട് തർക്കുതരം പറയുന്നോ...."

"വേണ്ടാത്തത് പറഞ്ഞാൽ നിന്നോടെന്നല്ല ഏതു കൊമ്പത്തവളോടും ഞാൻ പറയും..."

"ഛി.... നിർത്തേടി..."

"പിന്നെ...നി പറയുമ്പോഴേക്ക് നിർത്താനും പറയാനും ഒക്കെ നിയല്ലേ എന്നെ നോക്കുന്നത് അല്ലെ....ഞാൻ നല്ല ബഹുമാനത്തിൽ ആണ് നിങ്ങളോട് സംസാരിച്ചത്.....അത് മാറ്റി എന്നെക്കൊണ്ട് ഈ രീതിയിൽ സംസാരിപ്പിച്ചത് നിങ്ങള് തന്നെ ആണ്..."

"ഉള്ളത് പറയുമ്പോ ആർക്കായാലും ദേഷ്യം വരും..."

"നിങ്ങളിതെന്തൊക്കെയാ ഈ പറയുന്നേ...എനിക്കൊന്നും മനസ്സിലായില്ല"

"നിയും നിഷാദും തമ്മിൽ എന്താ ബന്ധം..."

"അത് ചോദിക്കാൻ നി ആരാ..."

"ഞാൻ ആയിഷ..."

ഓഹ്...ഇപ്പഴല്ലേ ഞമ്മക്ക് കാര്യം പിടി കിട്ടിയെ... നേരത്തെ ഇക്കാക്ക പറഞ്ഞ മോയന്ത് ഇവള് തന്നെ....

"ഞാനും ഇക്കാക്കയും തമ്മിൽ നിങ്ങള് കരുതും പോലെ ഒരു ബന്ധവുമില്ല..
ഞങ്ങള് നല്ല friends ആണ്...."

"പക്ഷെ അങ്ങനെ അല്ലല്ലോ നിഷൂനോട് ചോയ്ച്ചപ്പോ ഒനും ഓന്റെ ചങ്ങാതിമാരും പറഞ്ഞത്...."

"അവരെന്താ പറഞ്ഞത്...."

"നിന്നെ നിഷൂന് ഇഷ്ട്ടാണ് എന്നാ അവര് പറഞ്ഞത്..."

അവൾ അത് പറഞ്ഞപ്പോ എനിക്ക് ചിരിയാണ് വന്നത്....

"ആഹ്....അതെന്തേലും ആവട്ടെ...ഇപ്പൊ എന്താ നിങ്ങടെ പ്രശനം..."

"നി നിഷൂനോട് അടുക്കരുത്...അവനെ കാണാൻ പോലും പാടില്ല...."

ഓഹോ...അവളുടെ ആജ്ഞ കണ്ടില്ലേ...ഓളെ കളി ഞമ്മളോടാന്ന്...ഹിഹി....

"ഞാൻ കാണും....സംസാരിക്കും...ഇനി ചിലപ്പോ പ്രേമിച്ചൂന്നും വരും....നി തടയാൻ കഴിയുമെങ്കിൽ തടയ്..."

പിന്നെല്ല.... ഓൾക്ക് നല്ലോണം ദേഷ്യം വന്നു...

"ടി...സീനിയർ ആയ എന്നോട് നി തർക്കുതരം പറയുന്നോ..."

"നി  നല്ല രീതിയിൽ ആണ് സംസാരിച്ചത് എങ്കിൽ ഞാനും അതുപോലെ പറഞ്ഞേനെ....ഇങ്ങോട്ട് കാണിക്കും പോലെ അല്ലെ അങ്ങോട്ടും കാണിക്കൂ..."

"നിന്നെ ഞാൻ വിടില്ല..."

"ഒന്ന് പോടോ... എന്നാ ഞങ്ങൾ പോട്ടേ ഇത്താത്തമാരെ..."

എന്ന് ഞാൻ ഒരു പുച്ഛഭാവത്തോടെ പറഞ്ഞു മിച്ചുന്റെ കൈയ്യും പിടിച്ചു പോയി....

മ്മളെ ഇക്കാക്കമാരെ കാണാൻ ആണ് ഞാൻ പിന്നെ പോയത്...

"ടി...ഷാദി ..ഇനിയിന്ന് അവരെ കാണണോ...late ആയില്ലേ...നാളെ കണ്ടാൽ പോരെ...."

മിച്ചു ചോദിച്ചു....

"നി പൊന്നെങ്കിൽ പൊയ്ക്കോ...ഞാൻ അവരെ കണ്ടിട്ടേ വരൂ..."

"ഹോ...എന്റെ പൊന്നേ വാ..."

എന്ന് ഓൾ പറഞ്ഞു....
*****************************************

ക്ലാസ്സ് കഴിഞ്ഞിട്ടും ഷാദിനെ കാണുന്നില്ല... ഇവളിതേവിടെ പോയി....

"ടാ..നിച്ചൂ...ഓൾ പോയിട്ടുണ്ടാവോ..."

റെമി ചോദിച്ചു....

"ഇല്ലെടാ...പോയിരുന്നെങ്കിൽ ഞമ്മള് കാണൂല്ലേ..."

"ഉം..."

ഞങ്ങൾ അവളെയും നോക്കി ഇരിക്കാൻ തുടങ്ങി ...

കുറച്ചു നേരം കഴിഞ്ഞപ്പോൾ ഓളും മിസ്ബയും നടന്നു വരുന്നു....

"ഞാൻ പറഞ്ഞില്ലേ ഓൾ പോയില്ല എന്ന്... ദേ വരുന്നു..."

ഞാൻ പറഞ്ഞ ഭാഗത്തെക്ക് അവര് നോക്കി....

"ടാ...ഓൾ നല്ല ഗൗരവത്തിൽ ആണല്ലോ..."

ജംഷി പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്....

ശരിയാണ് പുള്ളിക്കാരി കലിപ്പിൽ  ആണ്..

എന്ത് പറ്റിയോ ആവോ...

ഓൾ നടന്ന് വന്ന് ഞങ്ങളുടെ മുന്നിൽ നിന്നു....ഞങ്ങളെ അഞ്ചാളെയും ഓൾ മാറി മാറി നോക്കി....

ഹേ ഇവൾക്കിതെന്തു പറ്റി....

"എന്താ ഷാദി...ക്ലാസ് കഴിഞ്ഞിട്ട് കൊറേ നേരം ആയല്ലോ നി എന്താ പൊന്നില്ലേ..."

ഷെബി ചോദിച്ചു....

"ഇക്കാക്കമാര് എന്താ ആയ്ഷയോട് പറഞ്ഞത്...."

അവളുടെ ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചതായിരുന്നു...പക്ഷെ ഇത്ര പെട്ടെന്ന് വിചാരിച്ചില്ല....

"എന്താ ഷാദി...എന്താ പ്രശനം...."

ഞാൻ ചോദിച്ചു....

"ഇക്കാക്കമാരോട് ഞാൻ ചോദിച്ചത് എന്താണ് നിങ്ങൾ ആയ്ഷയോട് പറഞ്ഞത്..."

ഓഹ്...പെണ്ണ് കലിപ്പിൽ തന്നെ ആണ്....

"അത്... പിന്നെ...."

"എന്താ...ഇക്കാക്കക്ക് എന്നെ ഇഷ്ട്ടാണോ.."

റബ്ബേ...ഓളെ ആ ചോദ്യം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല....

"ഷാദി....ഞാൻ..."

എന്നെ പറഞ്ഞു മുഴുവനാക്കാൻ അവൾ സമ്മതിച്ചില്ല....അവൾ പൊട്ടി ചിരിക്കാൻ തുടങ്ങി....

ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല...

"എന്റെ പൊന്ന് കാക്കുമാര് ഒരു കള്ളം പറയുമ്പോൾ എന്നോടും കൂടെ പറയണ്ടെ...അപ്രതീക്ഷിതമായാണ് അവൾ വന്ന അതൊക്കെ പറഞ്ഞതെങ്കിലും ഞാൻ എന്നാലാവും വിധം മറുപടി കൊടുത്തിട്ടുണ്ട്....പിന്നെ....ഞാൻ ഇക്കാക്കാനോട് അടുക്കരുത് പോലും...ഓൾ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇനി നല്ലോണം ആക്കണം ഓളെ മുന്നിൽ നിന്ന്....ഇങ്ങളെല്ലാം.എന്റൊപ്പം നിക്കണം..."

ഓൾ പറഞ്ഞു നിർത്തി....

"മുത്തേ...ഇന്റെ കൂടെ ഞമ്മളുണ്ട്..."

ഇർഫു പറഞ്ഞു....

"ഹിഹി...thank uh.... എന്നാ പിന്നെ ഞങ്ങള് പോട്ടേ...നാളെ കാണാം..."

"ഉം...ശരി...."

ഞാൻ പറഞ്ഞു....

ഓൾ പോയി...നിക്ക് നല്ല സന്തോഷമായി..കാരണം ഞാൻ വിചാരിച്ച പോലത്തെ കോഴപ്പം ഒന്നുമുണ്ടായില്ല....

എന്നാലും ഒരു സങ്കടം....ഞാൻ കള്ളം പറഞ്ഞതാണ് എന്നല്ലേ ഓൾ വിചാരിച്ചെ....

ഹാ....എന്റെ പെണ്ണിനോട് എത്രയും പെട്ടെന്ന് എന്റെ ഇഷ്ട്ടം തുറന്ന് പറയണം...

പെട്ടെന്നാണ് എനിക്ക് ആയിഷൻറെ കാര്യം ഓർമ വന്നത്....

"ടാ...വാടാ...നിക്ക് ആ മോളെ ഒന്ന് കാണണം....ഒളെ നാല് തെറി പറഞ്ഞില്ലേൽ എനിക്ക് സമാധാനം ആവൂല്ല..."

"ആഹ്...ഇജ്ജ് വാ..."

എന്നും പറഞ്ഞു അവര് മുന്നേ നടന്നു...

പക്ഷെ ഞങ്ങൾക്ക് അവളെ പരതി പോവേണ്ട വന്നില്ല...കാരണം ഓൾ ഞങ്ങളുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു....

ഓളെ കണ്ടതും എന്റെ ദേഷ്യം കൂടി...
_________________________________________

💞മോഹബ്ബത്💞

part--10💕
_________________________________________

ഓളെ കണ്ടതും എന്റെ ദേഷ്യം കൂടി....

ഓളും പിന്നെ ഓളെ 2 ചങ്ങാതിമാരും ആണ് ഉണ്ടായത്...അബര് നടന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു....

"എന്താ നിന്റെ ഉദ്ദേശം..."

ഞാൻ അവളോട് ചോദിച്ചു....

"എന്ത് ഉദ്ദേശം നിഷൂ..."

അവള് തിരിച്ഛ് ചോദിച്ചു....

"നിയെന്തിനാ ഷാദിയെ കാണാൻ പോയത്"

"3 കൊല്ലം ഞാൻ നിന്റെ പിന്നാലെ നടന്നില്ലേ....എന്നിട്ടും നി എന്നെ ഒരു പ്രാവശ്യം പോലും ഇഷ്ടത്തോടെ നോക്കിട്ടില്ല.....ആ നി വെറും ദിവസങ്ങൾ മാത്രം കണ്ട ഓളെ ഇഷ്ട്ടാണ് എന്ന് പറഞ്ഞപ്പോൾ എനിക്ക് അത് സഹിക്കാവുന്നതിലും അപ്പുറമാണ്..."

"അതിനിപ്പോ എന്താ...നി ഇനി എന്തൊക്കെ പറഞ്ഞാലും.... നിനക്കിനി എത്രയൊക്കെ സങ്കടം വന്നാലും എനിക്കൊരു കുഴപ്പവും ഇല്ല....എനിക്ക് ഷാദിയെ ഇഷ്ട്ടാണ്...ഓൾ മാത്രമായിരിക്കും എന്റെ പെണ്ണ്...ഇനി എനിക്കോളെ വിധിച്ചിട്ടില്ല എങ്കിൽ പിന്നെ ഈ നിഷാദിന്റെ മനസ്സിലും ജീവിതത്തിലും മറ്റൊരു പെണ്ണിനും സ്ഥാനമില്ല....മനസ്സിലായോ....അതുകൊണ്ട് എന്റെ പൊന്ന് മോൾ ഇനി ഇതിന് പിന്നാലെ നടന്ന് സമയം കളയാൻ നിൽക്കേണ്ട...."

ഞാൻ അത് പറഞ്ഞു നിർത്തിയപ്പോ അവളുടെ മുഖത്ത് വന്ന ഭാവ മാറ്റങ്ങൾ... ഹോ അതൊന്ന് കാണേണ്ടത് തന്നെയാണ്...

"എന്താ നിഷൂ അവൾക്ക് ഇത്ര പ്രത്യേകത...എനിക്കെന്താ മൊഞ്ചില്ലെ..."

"ഇല്ലെന്ന് ഞാൻ പറഞ്ഞോ...പിന്നെ നി ചോദിച്ചില്ലേ...അവൾക്കെന്താ ഇത്ര പ്രത്യേകത എന്ന്.... അവളാണെടി പെണ്ണ്...നിന്നെ പോലെ ആൾക്കാരെ വെറുപ്പിക്കാൻ അവൾക്ക് അറിയില്ല... ആരെയും ആകർഷിക്കുന്ന സ്വഭാവം ആണ് ഓളത്..."

"ഇല്ല നിഷൂ...നിന്നെയും ഓളെയും ഒരുമിക്കാൻ ഞാൻ സമ്മതിക്കില്ല....അതിന് ഈ അയിഷ മരിക്കണം...."

അവളത് പറഞ്ഞു കഴിയും മുന്നേ ഷെബിയുടെ കൈ അവളുടെ മുഖത്തു പതിഞ്ഞു...

ഹാ...ഞാൻ കൊടുക്കേണ്ടത് ഓൻ കൊടുത്തു.... എനിക്ക് സന്തോഷമായി....

ഞാൻ ഷെബിയുടെ മുഖത്തേക്ക് നോക്കിയപ്പോ ഓളെ കൊല്ലാനുള്ള ദേഷ്യത്തിൽ നിൽക്കുവാണ് ഓൻ...

ഹിഹി...പാവം ആയിഷ.... പ്രതീക്ഷിക്കാതെ കിട്ടിയ അടി ആയത് കൊണ്ട് വല്ലാതെ ഞെട്ടിയിട്ടുണ്ട്....

"നി എന്തിനാ ഷെബി എന്നെ തല്ലിയെ..."

ഓൾ ഷെബിയോട് ചോദിച്ചു...

"തല്ലലല്ല...നിന്നെ കൊല്ലലാണ്....മോളെ"

ഓൻ പല്ല് കടിച്ചു പിടിച്ചു ദേഷ്യത്തോടെ പറഞ്ഞു.....

"ദേ...നിന്നോടൊരു കാര്യം പറഞ്ഞേക്കാം...ഇനിയും നി ഇവന്റെ കാര്യത്തിൽ ഇടപെടാൻ ആണ് ഉദ്ദേശം എങ്കിൽ പൊന്ന് മോളെ പിന്നെ നിന്നോട് ഇങ്ങനൊന്നും അല്ല പറയുക..."

ജംഷി പറഞ്ഞു....

"കണ്ടല്ലോ...എന്റെ ചങ്ങായിമാർക്ക് വരെ നിന്റെ കളി പൊടിക്കാതെയായി...ഇനിയും നി ഇത് നിർത്താൻ ഉദ്ദേശിച്ചിട്ടില്ല എങ്കിൽ ഷെബി തന്ന ആ അടി ഇനി ഞാൻ ആണ് തരിക....മമസ്സിലായോടി...."

എന്നും പറഞ്ഞു ഓളെ കലിപ്പോടെ ഒരു ഒന്നൊന്നര നോട്ടവും നോക്കി ഞങ്ങൾ അവിടുന്ന് പോയി....
--------------------------------

വീട്ടിൽ എത്തിയപ്പോ ഷാഹി അവിടെ ഉണ്ടായിരുന്നു....

"മുത്തേ....നി നേരത്തെ വന്നാ...?"

ഞാൻ ചോദിച്ചു.... ഓനെ കിട്ടിയാൽ പിന്നെ എനിക്ക് ആരെയും വേണ്ട...ഓനിക്കും അങ്ങനെ തന്നെ....

"ഇല്ലെടാ...കുറച്ചു മുന്നേ വന്നതെ ഉള്ളു"

"ആഹ്....നിനക്ക് ഇന്ന് ക്ലാസ് ഇണ്ടായില്ലേ."

"ഉം...ഇന്ന് പോയില്ലെടാ..."

"മടിയാ..."

"നി പോടാ...."

"ഹിഹി..."

ഓനോട് കുറെ നേരം സംസാരിച്ചു...

"ടാ...ഞാൻ എന്നാ ഇറങ്ങുവാ...ഷംനയെ കൂട്ടാൻ വന്നതാ ഞാൻ..."

"ആഹാ...നിന്നെ അങ്ങനെ ഇന്ന് വിടുന്നില്ല...നാളെ പോയാ മതി...."

"ടാ...അതൊന്നും ശരിയാവില്ല...."

"അതെന്താ ശരിയാവാതെ..."

"ടാ...ഞാൻ പിന്നെ വരാം...."

"ഇപ്പൊ നി പോയാ പിന്നെ നിച്ചൂന്നും വിളിച്ചു വരണ്ട...മനസ്സിലായോ..."

ഞാൻ ഇത്തിരി ദേഷ്യത്തോടെ തന്നെ പറഞ്ഞു....

"പടച്ചോനെ.... ഇവനെ ഞാൻ...."

"ഷാഹി... ഇന്ന് ഇവിടെ നിൽക്ക് മോനെ...നി ഇപോ ഇങ്ങോട്ടേക്ക് വരാറു പോലും ഇല്ലല്ലോ...നാളെ പോവാം...."

ഉമ്മ പറഞ്ഞു ഓനോട്....ഞങ്ങളെല്ലാം കൂടി നിർബന്ധിച്ചപ്പോൾ ഓൻ സമ്മതിച്ചു....
*****************************************

tv യും കണ്ട ഇരിക്കുമ്പോഴാണ് ശാഫാസ്ക്കാൻറെ വരവ്....

"ഇനിക്ക് പഠിക്കാൻ ഒന്നൂല്ലേ എന്റെ ഷാദി...ഏത് നേരവും tv അല്ലെങ്കിൽ മൊബൈൽ...."

എന്നോട് ചോദിച്ചു....

"ഹിഹി....പഠിക്കാൻ ഒരു മൂഡ് ഇല്ല...എന്താ ചെയ്യാ...."

"ഹാ...പഠിക്കാൻ മൂഡ് ഇല്ലെങ്കിൽ ഇനി നി കളേജിൽ പോവേണ്ട"

"അയ്യട...ഞാൻ പോവും...."

"ഹാ...ഇന്ന് ഉപ്പാ വിളിച്ചപ്പോ പറഞ്ഞിരുന്നു... ഇവളെ എത്രയും വേഗം കെട്ടിക്കണം എന്ന്....."

ഉമ്മ അത് പറഞ്ഞപ്പോ പെട്ടെന്ന് എനിക്ക് എന്തോ ദേഷ്യം വന്നു....പക്ഷെ ഞാനത് പുറത്തു കാണിച്ചില്ല....പക്ഷെ എന്റെ ഇക്കു മുത്താണ് .....

"അല്ലേലും ഇങ്ങള് ഉപ്പമാർക്കും ഉമ്മമാർക്കും ഇങ്ങനെ തന്നെയാ...പെണ്മക്കളെ പെട്ടെന്ന് പിടിച്ചു കെട്ടിക്കും.... അവരെ പഠിക്കാനും വിടില്ല...ഒന്നിനും വിടില്ല...."

ഇക്കു ദേഷ്യത്തോടെ പറഞ്ഞു നിർത്തി....

"അതിന് നിയെന്തിനാ ഇങ്ങനെ ചൂടാവുന്നെ"

ഉമ്മ ഇക്കുനോട് ചോദിച്ചു....

"ചൂടായതോന്നും അല്ല ഉമ്മാ...അവൾക്ക് വയസ്സാവുന്നതല്ലേ ഉള്ളൂ.... പതിനെട്ട് ആവുമ്പോഴേക്ക് ഓളെ കെട്ടിക്കാന്ന് ഇങ്ങള് ആർക്കേലും വാക്ക് കൊടുത്തിട്ടുണ്ടോ...ഇല്ലല്ലോ...പിന്നെന്താ..."

"ടാ...മോനെ...അതിന് നോക്കണം എന്നെ ഉപ്പാ പറഞ്ഞുള്ളു...ഇപ്പഴേ വേണം എന്ന് പറഞ്ഞില്ല...."

"ഹാ....ഓൾ ഇപ്പൊ പടിക്കുവല്ലേ... ഓൾ പഠിക്കട്ടെ.... ഇപ്പഴേ ഇതൊന്നും ആലോചിക്കേണ്ട...എന്റെ പെങ്ങൾ എപ്പോ പഠിപ്പ് മതി എന്ന് പറയുന്നോ...അന്ന് ഇങ്ങള് ഓളെ കെട്ടിച്ചോ...ഓൾക്ക് നല്ല ഒരു മൊഞ്ചൻ ചെക്കനെ ഞാൻ തന്നെ നോക്കും....."

ഇക്കാൻറെ വാക്ക് എനിക്കൊരുപാട് ആശ്വാസം നൽകി...അല്ലെങ്കിലും എനിക്ക് എന്റെ ഇക്കാക്കയാണ് എല്ലാത്തിനും support...

"ഹോ...ഈ ആങ്ങളെയും പെങ്ങളെയും കൊണ്ട് തോറ്റു...ഇങ്ങാനുണ്ടോ പിള്ളേര്.."

ഉമ്മ പറഞ്ഞോണ്ട് അടുക്കളായിലേക്കും പോയി....

അത് കേട്ടപ്പോ എനിക്ക് ചിരി വന്നു...ഇക്കു എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു റൂമിലേക്ക് പോയി....

ഞാൻ ഇക്കാക്കന്റെ റൂമിലേക്ക് പോയി....

"ഇക്കൂസെ...."

"എന്താ പൊന്നേ..."

"ഹോ...എന്താ ഒരു ചൂട്...ഇങ്ങളെ വാക്ക് ആണ് എനിക്ക് ഒരു ആശ്വാസം..."

"ഉം...എന്തായാലും ഇപ്രാവശ്യത്തെ പഠിപ്പ് കൂടി കഴിഞ്ഞാൽ ഞാൻ ഗൾഫിലേക്ക് പോകും....ഇന്ഷാ അല്ലാഹ്...ഞാൻ പോയി വന്നതിന് ശേഷം മതി എന്റെ പെങ്ങടെ കല്യാണം....പിന്നെ നിനക്ക് വേണ്ടി ഞാൻ തന്നെ ഒരു ചെക്കനെ കണ്ടു പിടിക്കും... എന്റെ പെങ്ങൾക്ക് എന്ത് കൊണ്ടും യോജിക്കുന്ന ഒരു മൊഞ്ചനെ..."

അതും പറഞ്ഞു ഓൻ എന്റെ കവിളിൽ നുള്ളി ...

"പിന്നെ..  ഇക്കാക്കക്ക് മോളോട് ഒന്നേ പറയാൻ ഉള്ളു...പ്രണയതിന്നൊന്നും നി നിൽക്കില്ല എന്ന് എനിക്കറിയാം...എന്നാലും ഒരു കാരണ വശാലും നി അതിലൊന്നും വീണു പോവരുത്...അത് മാത്രം എനിക്ക് അംഗീകരിക്കാൻ ആവില്ല...."

"ഇല്ല....ഞാൻ ഒരിക്കലും ഇക്കൂന്റെ വാക്ക് ധിക്കരിക്കില്ല... എന്റെ വീട്ടുകാർ എനിക്ക് വേണ്ടി കണ്ട് പിടിക്കുന്നത് ആരെയാണോ... അവനെ ഞാൻ സന്തോഷത്തോടെ സ്വീകരിക്കും..."

"മതി... ഇത്രേം കേട്ടാ മതി എനിക്ക്"

ഞാൻ ചിരിച്ചു....പിന്നെ ഞാൻ എന്റെ റൂമിലേക്ക് പോയി....

എന്റെ ഇക്കാക്ക പണ്ട് തൊട്ടെ എന്നോട് പറയുന്ന കാര്യം ആണ് അത്...പ്രേമതിലൊന്നും വീഴരുതെന്ന്...

അത്കൊണ്ട് തന്നെയാണ് ഇന്നേവരെ ഒരുതന്റേയും മുഖത്തേക്ക് ആ രീതിയിൽ നോക്കാത്തത്....

ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും...

എന്റെ വീട്ടുകാർക്ക് എന്നിലുള്ള വിശ്വാസം നഷ്ടപ്പെടുത്താൻ ഞാൻ ആയിട്ട് അവസരം ഉണ്ടാക്കില്ല....

💞മോഹബ്ബത്💞

part--11💕
_________________________________________

ഷാദിയോട് എന്റെ ഇഷ്ട്ടം എങ്ങനെ അവതരിപ്പിക്കും എന്ന ആലോചനയിൽ ആണ് ഞാൻ....അപ്പോഴാണ്...

"എന്താ നിച്ചൂ...നി ആലോചിക്കുന്നെ"

ഞാൻ നോക്കിയപ്പോ ഷാഹി ആണ് ....

അവനോട് ഇന്നേവരെ ഞാൻ ഒരു കാര്യവും മറച്ചു വെച്ചിട്ടില്ല....ഞങ്ങളുടെ ജീവിതത്തിൽ എനിക്കറിയാത്ത ഒരു രഹസ്യവും അവന് ഇല്ല....അവനു അറിയാത്ത ഒരു രഹസ്യവും എനിക്കും ഇല്ല....

"ഷാഹി...."

"ഉം...എന്താടാ...നി എന്തോ കാര്യമായിട്ട് ചിന്തിക്കുകയാണല്ലോ..."

"ടാ....അത് പിന്നെ...."

"ഉം....എന്തായാലും പറയെടാ..."

"ടാ... എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണ്..."

ഞാൻ അത് പറഞ്ഞപ്പോൾ അവൻ ഒന്ന് ഞെട്ടി....എങ്ങനെ ഞെട്ടാതിരിക്കും... അവന് എന്റെ സ്വഭാവം ശരിക്കും അറിയാം....ആ ഞാൻ ഒരു പെണ്ണിനെ ഇഷ്ട്ടാണ് എന്ന് പറഞ്ഞ ഓൻ ഞെട്ടും...

"ടാ...ഇജ്ജ് ന്താ പറഞ്ഞേ...."

"എനിക്ക് ഒരു പെണ്ണിനെ ഇഷ്ട്ടാണ് എന്ന്"

"ഹേ...നിച്ചൂ...ഇജ്ജ് തന്നെയാണോ ഈ പറയുന്നേ...."

"അതേടാ....ഞാൻ തന്നെയാ"

"ടാ...ആരാടാ ആ ഭാഗ്യവതി...."

"ഷാദിയ...എന്റെ ഷാദി...എന്റെ ജൂനിയർ ആണെടാ.... BBA1st year...."

ഞാൻ അവനോട് അവൾ വന്ന അന്ന് മുതൽ ഉള്ള എല്ലാ കാര്യങ്ങളും പറഞ്ഞു...ഇന്ന് ആയിഷ പോയി ഒളോട് വഴക്കിട്ടത് വരെ....താടിക്ക് കൈയ്യും കൊടുത്തു ഇരിക്കെന്ന് ചെക്കൻ....

"ടാ....പോത്തെ...ഇന്നോടാ ഞാൻ പറയുന്ന... വല്ലതും കേൾക്കുന്നുണ്ടോ.."

ഞാൻ ചോദിച്ചു...

"ആഹ്...ഉണ്ട് ടാ...ഹഹ...എന്തായാലും ഓൾ നിനക്ക് പറ്റിയ പെണ്ണ് തന്നെ...അതൊണ്ടല്ലേ സീനിയർ ആണ് എന്ന് അറിഞ്ഞിട്ടും നല്ലോണം നിയുമായി വഴക്കിട്ടത്...."

"ഉം....ഓൾ മുത്താണ്...ടാ...ഇജ്ജ് എനിക്ക് ഒരു വഴി പറഞ്ഞു താ..."

"എന്ത് വഴി..."

"ഒളോട് ഞാൻ എങ്ങനെയാ പോയി ഇഷ്ട്ടാണ് എന്ന് പറയുക..."

"ആദ്യം ഓൾടെ മനസ്സിൽ ആരെങ്കിലും ഉണ്ടോ അറിയൂ..."

"അതൊന്നും ഇല്ല...."

"ഹേ...അതെങ്ങനെ നിനക്ക് അറിയാം...."

"ഒരിക്ക ഞാൻ ഒളോട് ചോദിച്ചു അത്...അന്നേരം ഓൾ പറഞ്ഞു love ഒന്നും ഇല്ല .....അതിലൊന്നും താല്പര്യം ഇല്ല എന്ന്"

"ആഹ്...എന്നാ പിന്നെ കുഴപ്പുല്ല...പിന്നെ നിനക്ക് എന്താ ഇഷ്ട്ടം പോയി പറയുന്നതിന് മുടക്കം...."

"ടാ...അവൾ എങ്ങനെ react ചെയ്യും എന്നൊരു പേടി....ഇനി അഥവാ ഞാൻ പോയി പറഞ്ഞാൽ പിന്നെ ഞാനുമായിട്ടു ഇപ്പൊ ഉള്ള ആ അടുപ്പം ഓൾ ഒഴിവാക്കുമോ എന്നും ടെന്ഷന് ഉണ്ട്...."

"നി പറഞ്ഞതൊക്കെ വെച്ചു നോക്കുമ്പോ ഓൾ അസ്സലൊരു വായാടി ആണ്...ടാ...അങ്ങനുള്ള പെണ്പിള്ളേര്ക്ക് ജാഡ ഉണ്ടാവില്ല.... ഇഷ്ട്ടാണ് എന്ന് പറഞ്ഞു വെച്ചു മിണ്ടാതിരിക്കും ഇല്ല..."

"ആണോ..."

"ആഹ്...ഇജ്ജ് പോയി ധൈര്യമായി പറയു...ഓൾ എന്താ പറയുന്നേ എന്ന് അറിയണം എങ്കിൽ നി പോയി പറയണ്ടെ...ചുമ്മാ ഇരുന്ന് ഇങ്ങനെ ആലോചിച്ചാലൊന്നും അത് മനസ്സിലാവൂല്ലല്ലോ...."

"ഉം....നി കരളാണ്.....ന്നാ വാ...ഉറങ്ങാം..."

"ഹഹ..."

ഉറങ്ങാൻ കിടന്നിട്ടും കണ്ണിൽ ഒരേയൊരു രൂപം മാത്രം....💗എന്റെ ഷാദി...💗

അവളെന്താ കാന്തമോ...ദിവസം കഴിയുന്തോറും എനിക്ക് അവളോടുള്ള ഇഷ്ട്ടം കൂടുന്നു എന്നല്ലാതെ കുറയുന്നില്ല.... അവളില്ലാതെ പറ്റില്ല എന്നൊരു തോന്നൽ...

ഹാ...നാളെ എന്തായാലും പറയണം ഒളോട്....ഇൻ ഷാ അല്ലാഹ്....

*****************************************

കോളേജ് എത്തിയതും നിഷാദ്ക്കാ എന്റെ മുന്നിൽ വന്ന് നിന്നു......

"ഇങ്ങളെന്താ ഇക്കാ...ആളെ പേടിപ്പിക്കുന്ന"

"ഇന്നോടാരാ പേടിക്കാൻ പറഞ്ഞേ...."

"പിന്നെ ഇങ്ങനെ പെട്ടെന്ന് മുന്നിൽ കേറി നിന്നാൽ ആരായാലും ഞെട്ടും..."

"ഓഹ്...പിന്നെ..എനിക്ക് ഒരു കാര്യം പറയാനുണ്ട്...."

"എന്ത് കാര്യം...."

"ഇപ്പൊ പറയൂല്ല...ഇന്ന് second period ക്ലാസ്സിൽ കയറേണ്ട....ക്യാന്റീനിലേക്ക് വാ..."

"എന്തിനാ ഇക്കാ..."

"പുഴുങ്ങി തിന്നാൻ...."

"അയ്യോ...എന്നാ ഞാൻ വരില്ല..."

"ദേ....എന്നെ ദേഷ്യം പിടിപ്പിക്കരുത്... പറഞ്ഞത് അനുസരിച്ച മതി...വരണം...കേട്ടല്ലോ...."

"ഓഹ്...വല്ലാത്തൊരു ചൂടൻ തന്നെ ഇങ്ങള്...ഞാൻ വന്നോളം... ന്റെ പടച്ചോനെ....."

"ആഹ്....എന്നാ പൊയ്ക്കോ...."

"ഉം...ശരി...."

ഞാൻ നേരെ ക്ലാസ്സിലേക്ക് വിട്ടു....

സത്യം പറഞ്ഞാൽ നിഷാദ്ക്കാടെ ആ കലിപ്പ് എനിക്ക് ഒരുപാട് ഇഷ്ട്ടാണ്...ഹിഹി...ദേഷ്യം പിടിക്കുമ്പോൾ ആ മോന്ത ഒന്ന് കാണേണ്ടത് തന്നെയാണ്....

*****************************************

"ടാ...നിച്ചൂ...ഇജ്ജ് ഇന്ന് ഒളോട് പറയൊ..."

ഇർഫുന്റെ വകയാണ് ചോദ്യം....

"ഉം....പറയണം...."

"ഹാ....പിന്നെ...ഇത് പറയുമ്പോ എങ്കിലും ആ ചൂടൻ സ്വഭാവം പുറത്തെടുക്കരുത് പ്ലീസ്..."

റെമി പറഞ്ഞു....

"ടാ...എനിക്ക് നല്ല ടെന്ഷന് ഉണ്ട് ട്ടാ"

"ഇനിക്ക് ടെന്ഷന് ഉണ്ടെന്നോ...അതൊക്കെ ഇൻക്ക് ഉണ്ടോ നിച്ചൂസെ...."

ജംഷി ഞമ്മക്കിട്ട് താങ്ങി...

"ഹോ....പഹയന്മാർ.... ഒന്ന് മിണ്ടാതിരിയെടാ..."

"ടാ...ഞമ്മക്ക് ചിലവ് വേണം ട്ടാ..."

ഷെബിയാണ്....

"ടാ....ഓൾ yes പറയൊന്ന് നോക്കാട്ട്...മിക്കവാറും ഞാൻ പ്ലിങ്ങും.."

"ഹേയ്....അതോന്നുണ്ടാവൂല്ലെടാ..."

ഓൻ എന്നെ സമാധാനിപ്പിച്ചു..

എന്നാലും എന്റെ ടെന്ഷന് ഒരു കുറവും ഇല്ല....

****************************************

first period കഴിഞ്ഞു second period ന്റെ bell അടിച്ചപ്പോൾ ഞാൻ...

"ടി....മിച്ചൂസ്...ഞാൻ ഈ period ഇരിക്കുന്നില്ല...."

"അതെന്താ...നി എങ്ങോട്ട് പോകുവാ"

"ഇന്ന് second period ആവുമ്പോ ക്യാന്റീനിലേക്ക് വരണം എന്ന നിഷാദ്ക്കാ പറഞ്ഞിരുന്നു.... എന്തോ പറയൻ ഉണ്ട് പോലും...."

"ഹിഹി...മിക്കവാറും പ്രൊപ്പോസൽ ആയിരിക്കും...."

"ഒന്ന് പോടി....അങ്ങേർക്ക് അങ്ങനത്തെ വികാരം ഒന്നുമില്ല...ഹിഹി....ഞാൻ പോയെച്ചു വരാം...."

"ആഹ്...ശരി...."

ഒളോട് അതും പറഞ്ഞു ആഷിയോട് മോഞ്ചോടെ  ഒരു ചിരിയും പാസാക്കി ഞാൻ ക്യാന്റീനിലേക്ക് നടന്നു...

എന്നെയും കാത്തു നിഷാദ്ക്കാ കാന്റീനിൽ പുറത്തു തന്നെ ഉണ്ടായിരുന്നു....

****************************************

ഓളെ കണ്ടപ്പോൾ എന്റെ ധൈര്യം ഒക്കെ പോവുന്നത് പോലെ....എന്നിലെ ചൂടൻ നിഷദ് എവിടെയോ പോയി ഒളിച്ചു....

ശേ....ഒരു ഗൗരവത്തോടെ നിൽക്കാൻ പറ്റുന്നില്ല....എന്തോ ഞാൻ ആകെ മാറുന്നത് പോലെ തോന്നി എനിക്ക്....

അവൾ നടന്ന് എന്റെ മുന്നിൽ വന്നു നിന്നു...

"എന്താ ഇക്കാ കാര്യം...."

"നി വാ...നമുക്ക് എന്തേലും കഴിച്ചോണ്ട് സംസാരിക്കാം...."

"അതവേണ്ട ഇക്കാ..."

"അതെന്ത വേണ്ടാത്തെ...."

"എന്തോ ഒന്നും വേണം എന്നില്ല..."

"ഞാൻ ആദ്യമായി അല്ലെ വിളിക്കുന്നേ"

"ആഹ്....എന്നാ വാ..."

ഞാനും ഓളും കൂടി ക്യാന്റീനിലേക്ക് കയറി...

ഞങ്ങളെ പോലെ വേറെയും രണ്ട് മൂന്ന് ആള്ക്കാര് അവിടെ ഉണ്ടായിരുന്നു.... ഞങ്ങൾ ഒരു സീറ്റിൽ ഇരിപ്പുറപ്പിച്ചു...

"ചേട്ടോയ്...2 ചായയും.... പിന്നെ നിനക്ക് എന്താ വേണ്ടേ .."

"എനിക്ക് ചിക്കൻ റോൾ മതി...."

"ഹിഹി...എന്നെപോലെ ചിക്കൻ റോളിന്റെ ആളാണോ..."

"ഉം.....തന്നെ....എനിക്ക് ഭയങ്കര ഇഷ്ട്ടാണ്..."

"ആഹ്...ചേട്ടാ....2 ചായ...2 ചിക്കൻ റോൾ"

"ആഹ്...ദേ വരുന്നു..."

എന്ന് ചേട്ടനും....

അവളോട് എങ്ങനെ തുടങ്ങും എന്ന് അറിയാതെ ഇരിക്കുവാന്ന് ഞാൻ....

"ഇക്കാ....ദേ ചായ..."

ഓൾ പറഞ്ഞപ്പോ ആണ് ചായയും ചിക്കൻ റോളും മുന്നിലെത്തിയത് ഞാൻ അറിഞ്ഞത്.....

"ഉം...ഇനി പറഞ്ഞോ....എന്താ കാര്യം..."

ഓൾ ചോദിച്ചു....

"അത്....ഷാദി...."
_________________________________________

💞 മോഹബ്ബത്💞

part--12💕
_________________________________________

"അത്....ഷാദി...."

"എന്താ ഇക്കാ.....എന്താണേലും പറഞ്ഞോ.."

"ഷാദി...ഇതുവരെ ഇങ്ങനൊരു കാര്യം ആരോടും പറഞ്ഞിട്ടില്ല...അതുകൊണ്ട്‌ആയിരിക്കും എനിക്ക് ഇത്ര ടെന്ഷന്....ഷാദി...എനിക്ക് നിന്നെ ഇഷ്ട്ടാണ് ഒരുപാട് ഒരുപാട്...നിന്നെ കണ്ടപ്പോ തൊട്ടെ എന്ന് പറയാൻ വയ്യ...കാരണം ആദ്യമൊന്നും എനിക്ക് ആ feeling ഒന്നും ഉണ്ടായിരുന്നില്ല... പക്ഷെ...പിന്നീട് എപ്പോഴോ നിന്നെ ഞാൻ വല്ലാതെ സ്നേഹിക്കാൻ തുടങ്ങി.... വെറും ദിവസങ്ങൾ കൊണ്ടുള്ള പരിചയം മാത്രമേ നിയും ഞാനും തമ്മിൽ ഉള്ളു എങ്കിലും എന്തോ വല്ലാത്തൊരു അടുപ്പം തോന്നുന്നു നിന്നോട്....ഇന്നലെ ഞാൻ ആയ്ഷയോട് ചുമ്മാ പറഞ്ഞതോന്നുമല്ല...സത്യം തന്നെയാണ്....ഇനി എന്താ വേണ്ടത് എന്ന് നിനക്ക് തീരുമാനിക്കാം..."

ഇത്രയും ഇക്കാ ഒറ്റശ്വാസത്തിൽ പറഞ്ഞവസാനിപ്പിച്ചു....

ഇക്കാൻറെ വായിന്ന് ഇങ്ങനൊരു കാര്യം ഞാൻ ഒട്ടും പ്രതീക്ഷിച്ചിതല്ല....

"ടി...."

ഇക്കാൻറെ വിളി കേട്ടാണ് പെട്ടെന്ന ഞാൻ ഞെട്ടിയത്...

"ആഹ്...എന്തെനു"

"നിയൊന്നും പറഞ്ഞില്ല...."

"ഞാൻ......"

"പിന്നെ ഒരുകാര്യം...നിന്റെ ഉത്തരം പോസിറ്റീവ് ആവണം എന്നാണ് എന്റെ ആഗ്രഹം....ഇനി അത് നെഗറ്റീവ് ആണെങ്കിലും എനിക്ക് കുഴപ്പമൊന്നുമില്ല...കാരണം...ഞാൻ ആദ്യമായി സ്നേഹിച്ച പെണ്ണാണ് നി...നിന്നെ അങ്ങാനൊന്നും മറക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല....എന്താണ് എന്ന് വെച്ചാ നി ആലോചിച്ചു ഒരു തീരുമാനം പറയൂ...."

എന്റെ റബ്ബേ....ചൂടന് ഇങ്ങനെയൊക്കെ ഉള്ള feelings ഉണ്ടോ....ചോദിക്കേണ്ട...മിക്കവാറും തല്ല് കിട്ടും....

"ഇക്കാ....ആലോചിക്കാൻ ഒന്നുമില്ല...ഞാൻ ഇപ്പൊ തന്നെ തീരുമാനം പറയാം...."

"ഉം...എങ്കിൽ പറ ..."

ഞാൻ എന്താ പറയുന്നത് എന്ന് അറിയാൻ ഉള്ള ആകാംക്ഷ ഞാൻ ആ കണ്ണുകളിൽ കണ്ടു.....ഇക്കാ എന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന് ആ നോട്ടത്തിൽ നിന്നും എനിക്ക് മനസ്സിലായി....

പാവം....ആ കണ്ണിൽ നോക്കി ഞാൻ എങ്ങനെയാ ഇഷ്ടം അല്ലെന്ന് പറയുക...

"പറയു ഷാദി...."

"ഇക്കാനെ എന്നല്ല....ഒരാളെയും എനിക്ക് സ്നേഹിക്കാൻ കഴിയില്ല..."

"ഹേ...അതെന്താ...നിനക്ക് വല്ല കുഴപ്പവും ഉണ്ടോ...."

ഓഹ്....മനുഷ്യൻ ഇവിടെ കാര്യം പറയിമ്പോ മൂപ്പര് ചോദിക്കുന്ന കണ്ടാ....

"അതേയ്....തോക്കിൽ കേറി വെടി വെക്കല്ല....ഞാൻ പറയുന്നത് മുഴുവനായും കേൾക്ക്...."

"ആഹ്...എന്നാ പറ...."

നേരിയ ഒരു നിരാശ ഞാൻ ആ മുഖത്ത് കണ്ടു....

"എന്റെ ഇക്കാക്കക്ക് ഞാൻ കൊടുത്ത വാക്കാണ് ഒരാളെയും പ്രണയിക്കില്ല എന്ന്.... എന്റെ ഇക്കു എനിക്ക് വേണ്ടി കണ്ടു പിടിക്കുന്നത് ആരെയാണോ അവനയെ ഞാൻ സ്നേഹിക്കൂ...അത് വരെ എന്റെ മനസ്സിൽ മറ്റൊരുത്തനും സ്ഥാനമില്ല...."

അത് ഞാൻ പറഞ്ഞപ്പോൾ ഇക്കാൻറെ മുഖത്തു ഉണ്ടായ നിരാശ പെട്ടെന്ന് മാറി പകരം വല്ലാത്തൊരു സന്തോഷം നിറഞ്ഞു നിന്നു....

എന്താണെന്ന് എനിക്ക് മനസ്സിലായില്ല...കാരണം...ഞാൻ പ്രണയിക്കാൻ കഴിയില്ല എന്ന് പറഞ്ഞിട്ടും ചിരിക്കുന്നതിന്റെ പൊരുൾ എനിക്ക് മനസ്സിലായില്ല....

"എന്താ ഇക്കാ ഇത്ര സന്തോഷം...."

"നിന്നെ കെട്ടാൻ പോവുന്ന ഞാൻ എത്ര ഭാഗ്യവാൻ ആണെന്ന് ആലോചിച്ചു പോയതാ...."

"ഹേ...എന്ത്....???"

"വീട്ടുകാരുടെ സന്തോഷം നോക്കി നിൽക്കുന്ന നിന്നെ സ്നേഹിക്കാൻ തോന്നിയത് തന്നെ വലിയൊരു ഭാഗ്യം....ആ നിന്നെ അങ്ങനെ അങ്ങു വിട്ടുകളയാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.... നിന്നെ നഷ്ടപ്പെടുത്തിയാൽ അതായിരുക്കും  എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം....നിഷാദ് നിന്നെ മോഹിച്ചിട്ടുണ്ടെൽ നിന്നെയും കൊണ്ടേ പോകൂ...അതും നിന്റെയും എന്റെയും വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടെ...."

ഇക്കാൻറെ ആ വാക്ക് എനിക്ക് നല്ലോണം ഇഷ്ട്ടായി....എന്നെ സ്നേഹിക്കാൻ നിർബന്ധിച്ചില്ലല്ലോ....അതു തന്നെ വലിയ പ്ലസ് പോയിന്റ്....രണ്ട് വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടെ ആണെങ്കിൽ എനിക്കും ഇക്കാൻറെ മഹറിന്നവകാശി ആവുന്നതിൽ സന്തോഷം മാത്രമേ ഉള്ളൂ....

"ഇൻ ഷാ അല്ലാഹു...പടച്ചവൻ വിധിച്ചത് പോലെ നടക്കട്ടെ...."

എന്നും പറഞ്ഞു ഞാൻ ക്ലാസ്സിലേക്ക് പോയി.....

*****************************************

അവൾ പോയിട്ടും ഞാൻ കാന്റീനിൽ തന്നെ ഇരുന്നു....എനിക്കെന്തോ വല്ലാത്ത സങ്കടം തോന്നി....ഒപ്പം അവളോട് ഒരു ബഹുമാനവും....

വീട്ടുകാര് കണ്ടു പിടിക്കുന്ന ആളെയെ കെട്ടൂ എന്ന് പറഞ്ഞു നിൽക്കുന്ന പെണ്പിള്ളേര് ഇപ്പൊ ഉണ്ടോ....എന്റെ നാഫിയുടെ കാര്യത്തിൽ വരെ എനിക്ക് അതിന് വിശ്വാസം ഇല്ല....

എന്റെ ഷാദി....അവളെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല....

"ടാ...നിച്ചൂ...."

ചങ്ങായിമാരു വന്ന് വിളിച്ചപ്പോഴാണ് അവളെ കുറിച്ചുള്ള ചിന്തകളിൽ നിന്ന് ഞാൻ മോചിതനായത്....

"ഉം....എന്തെടാ..."

"എന്തായി....അവൾ എന്ത് പറഞ്ഞു...."

"എന്ത് പറയാൻ..."

"ടാ....നി പറ.... ഓളെന്താ പറഞ്ഞേ..."

ഓൾ പറഞ്ഞത് അതുപോലെ ഞാൻ അവർക്ക് പറഞ്ഞു കൊടുത്തു....

"നിച്ചൂ....ഒരിക്കലും നി അവളെ മറ്റാർക്കും വിട്ട് കൊടുക്കരുത്....ഇങ്ങനൊരു പെണ്ണിനെ കിട്ടാൻ ഭാഗ്യം ചെയ്യണം.."

ഷെബി പറഞ്ഞത് ശരിയാണ്....എന്റെ മഹറിന്നവകാശിയാവുന്ന ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ഷാദിയാണ്....അവൾ മാത്രമാണ്.....

ഇനി ഇതും പറഞ്ഞു ഞാൻ അവളെ ശല്യപ്പെടുത്തില്ല....ഒരിക്കലും...അവളെ മറക്കുകയുമില്ല....ഇനി ഈ നിച്ചു ജീവിക്കുന്നത് അവൾക്ക് വേണ്ടിയാണ്...അവളെ സ്വന്തമാക്കാൻ വേണ്ടി....

*****************************************

"എന്താ എന്റെ ഷാദിക്കുട്ടി ആലോചിക്കുന്നെ"

ഷഫാസ്ക്കയാണ്.... വീട്ടിലെത്തിയിട്ടും നിച്ചൂക്ക പറഞ്ഞ കാര്യത്തിൽ തന്നെയാണ് ഞാൻ ഉള്ളത്......എത്രയോ ആൾക്കാർ ഇതുപോലെ പ്രണയാഭ്യർത്ഥന കൊണ്ട് വന്നിട്ടുണ്ട്.... പക്ഷെ....അന്നൊന്നും എനിക്കിങ്ങനെ ഉണ്ടായിട്ടില്ല...

എന്നാൽ ഇതിപ്പോ ഇക്കാ പറഞ്ഞിട്ട് പോയപ്പോ തൊട്ട് ഇപ്പൊ വരെ എന്റെ മനസ്സിൽ അതാണ്...ചിലപ്പോ ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ടായിരിക്കാം ഇങ്ങനെ....

"ഹേയ്...ഒന്നുല്ല ഇക്കൂസെ....ഞാൻ ചുമ്മാ ഓരോന്ന്...."

"അതൊന്നുമല്ല.... എന്റെ മോളെ ഞാൻ ഇന്നും ഇന്നലെയും കാണുന്നതോന്നുമല്ലല്ലോ....നി പറയെടി..."

അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ ഇക്കാനോട് ഈ കാര്യം മറച്ചു വെക്കുന്നെ...

ഓർമ വെച്ച നാൾ തൊട്ട് ഇന്നേവരെ എല്ല കാര്യങ്ങളും ഞാൻ പറഞ്ഞിരുന്നത് എന്റെ ഇക്കുനോട് ആണ്....ആരു കമെന്റ് അടിച്ചാലും....ആരു വന്നു പ്രൊപോസ് ചെയ്താലും....ഒക്കെ....ഞാൻ എന്റെ ഇക്കുനോടാണ് പറയൽ....എന്റെ പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തി തരുന്നതും എന്റെ ഇക്കാക്കയാണ്......

"അത്...പിന്നെ...ഇക്കാക്ക...."

"ഉം....പറഞ്ഞോ...."

ഞാൻ എല്ലാം പറഞ്ഞു....നിച്ചൂക്ക പറഞ്ഞതും അതിന് ഞാൻ പറഞ്ഞ മറുപടിയും ഒക്കെ....

എല്ലാം കെട്ടുകഴിഞ്ഞപ്പോ എന്റെ ഇക്കാക്ക എന്നെ ചേർത്തു പിടിച്ചു നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകി....

"എന്റെ മോൾക്ക് അവനോട് മനസ്സിൽ ചെറിയ ഒരു ഇഷ്ടമെങ്കിലും ഉണ്ടോ...."

"ഇല്ല....പക്ഷെ....ആദ്യമായി ആണ് ഇങ്ങനൊരു കാര്യം പറഞ്ഞു വരുന്ന ആളോട് ഞാൻ വളരെ ശാന്തമായി സംസാരിക്കുന്നത്...അതെന്താ അങ്ങനെ എന്ന് എനിക്കറിയില്ല...."

"ഉം....പടച്ചോൻ എന്തെങ്കിലും ഒക്കെ തീരുമാനിച്ചു വെച്ചിട്ടുണ്ടാവുമല്ലോ....അത് പോലെ നടക്കട്ടെ....നമ്മളെന്തൊക്കെ വിചാരിച്ചാലും അത് മാറ്റാൻ ഒന്നും കഴിയില്ലല്ലോ....അവനുള്ളതാണ് നി എങ്കിൽ അതിനെ തടയാൻ ആർക്കും പറ്റില്ല....പക്ഷെ ഇപ്പഴും ഞാൻ ഒരു കാര്യം പറയുന്നു....പ്രണയിക്കാൻ നിൽക്കരുത്..."

"എന്റെ ഇക്കാക്കക്ക് തന്ന വാക്ക് ഞാൻ തെറ്റിക്കില്ല...."

ഓൻ മുറിയിൽ നിന്നും പോയി....എന്റെ ഇക്കു എനിക്ക് എന്നും ഒരു അത്ഭുതം ആയിരുന്നു..... കാരണം മറ്റൊന്നുമല്ല...സാധാരണ ആങ്ങളമാര് ഇങ്ങനൊരു കാര്യം കേട്ടാൽ മുന്നും പിന്നും നോക്കാതെ ഇഷ്ട്ടാണ് എന്ന് പറഞ്ഞവനെ തല്ലിയിട്ട് വരികയാണ് പതിവ്... എന്നാൽ ഇവിടെ...ഞാൻ ശല്യമാണ് എന്ന് പറഞ്ഞവരേ അല്ലാതെ ഇന്നേവരെ ഒരാളെയും എന്റെ ഇക്കു കൈകാര്യം ചെയ്തിട്ടില്ല....

അവൻ തന്നെയാണ് എനിക്ക് ധൈര്യവും...
*****************************************

ഞാൻ വീട്ടിൽ എത്തിയപ്പോൾ എന്നെയും കാത്തു ഷാഹി പുറത്തു തന്നെ ഉണ്ടായിരുന്നു....

"ഹാ..നി വന്നോ...നി വന്നിട്ട് പോകാനിരുന്നതാ ഞാൻ...."

"ടാ....പോക്കായോ...."

"ആഹ്‌ടാ...കുറച്ചു ദിവസമായി കോളേജ് കണ്ടിട്ട്...നാളെ പോണം...."

"ഉം....എന്നാ രാത്രി പോവാടാ...."

"ഹഹ...അങ്ങനെ പറഞ്ഞു നി ഇന്നും എന്നെ ഇവിടെ നിർത്തിക്കും.... ഒരു കാര്യം ചെയ്യ്...നി വീട്ടിലോട്ട് വാ..."

"ഹേ...പോടാ...ഞാൻ ഇല്ല...."

ഹോ...ആ ഷംന ഇവിടെയായിട്ട് തന്നെ ഇങ്ങനെ....ഇനി അവിടെ കൂടി ഞാൻ പോയാൽ പിന്നെ കണക്കായി....

"അതെന്താ നിനക്ക് വന്നാൽ..."

"ഹേ...ടാ...ഞാൻ പിന്നെ വരാം...."

"ഇപോ വരുമെങ്കിൽ വന്നാമതി....നാളെ അവിടുന്ന് കോളേജിൽ പോകാം...."

"ടാ...വേണ്ടെടാ..."

അവൻ എന്തൊക്കെയോ പറഞ്ഞു...ഓന്റെ സങ്കടവും നിർബന്ധവും കൂടി ആയപ്പോ ഉമ്മയും പൊക്കോളൻ പറഞ്ഞു......

അവസാനം ഞാൻ സമ്മതിച്ചു.... എന്റെ ഷാഹിയെക്കാൾ സന്തോഷം ഷംനയ്ക്ക് ആയിരുന്നു.... ഹും.... ഓളെ ഇനി സഹിക്കണ്ടേ....
----------------------------------

ബാൽക്കണിയിൽ ഇരിക്കുമ്പോൾ നല്ല തണുത്ത കാറ്റ്....ഷാദി....ഷാദി...ഷാദി.......

ഓൾ തന്നെ മനസ്സിൽ... മറ്റൊരു ചിന്തയും ഇപ്പൊ ഇല്ല....

"ആരാടാ....ഷാദിയാണോ മനസ്സിൽ...."

ശാഹി ചോദിച്ചു....

"ഉം...അതേ...അവളെ അല്ലാതെ മറ്റാരെ ഓർക്കാനാടാ..."

"എന്തായി...ഒളോട് പറഞ്ഞോ നി...."

"ഉം...പറഞ്ഞു...."

"എന്നിട്ടോ...."

ഞാൻ എല്ലാം ഓനോട് പറഞ്ഞു...എല്ലാം ശരിയാവും എന്ന് പറഞ്ഞു ഓൻ എന്നെ സമാധാനിപ്പിച്ചു....

പെട്ടെന്ന് ഒനിക്ക് ഒരു ഫോൺ കാൾ വന്നു...
_________________________________________

💞മോഹബ്ബത്💞

part--13💕
_________________________________________

പെട്ടെന്ന് ഒനിക്ക് ഒരു ഫോൺ കാൾ വന്നു...അവൻ കാൾ അറ്റൻഡ് ചെയ്തു....

വിളിച്ചയാൾ ഭയങ്കര പരാതി പറച്ചിൽ ആണെന്ന് തോന്നുന്നു....ഓൻ ഓരോന്ന് പറഞ്ഞു സോപ്പിടുന്നിൻഡ്.....

ഫോണ് വെച്ചപ്പാട് ഓൻ...

"ടാ....നിച്ചൂ....ഇജ്ജ് വാ...നമുക്കൊരു സ്ഥലം വരെ പോയിട്ട് വരാം..."

"എവിടേക്കെടാ...."

"ഇജ്ജ് വാടോ...."

എന്നും പറഞ്ഞു ഓൻ എന്നെയും കൂട്ടി പോകാൻ ഇറങ്ങി....

"നിങ്ങളിതേവിടേക്കാ....ഭക്ഷണം എടുത്ത് വെക്കുന്നുണ്ട്...."

ഷംനയാണ്....

"ഞങ്ങൾക്ക് ഭക്ഷണം വേണ്ട...കഴിച്ചിട്ടെ വരൂ....ഉമ്മാനോടും പറഞ്ഞേക്കു..."

എന്നും പറഞ്ഞു ഞങ്ങൾ ഇറങ്ങി....എവിടേക്കാണ് എന്ന് എനിക്ക് മനസ്സിലായില്ല....

അവന്റെ ബുള്ളറ്റ് പോയി നിന്നത് ഒരു വലിയ വീടിന്റെ മുന്നിലാണ്....എന്റെയും അവന്റെയും ഒക്കെ വീട് പോലുള്ള ഒരു വലിയ വീട്....അവൻ ബെൽ അടിച്ചു....

കാണാൻ നല്ല മൊഞ്ചുള്ള ഒരു ചെക്കാനാണ് വാതിൽ തുറന്നത്....ഞങ്ങളുടെ അതേ പ്രായം കാണും....ഷാഹിയും ഒനും തമ്മിൽ കണ്ടപ്പോ പിന്നൊന്നും പറയേണ്ട....കെട്ടിപ്പിടുത്തവും കുശലം പറച്ചിലും തല്ലും ഒക്കെയായി നല്ല രസുണ്ടെനു കാണാൻ.....

ഞാൻ എന്നൊരു ആൾ ഇവിടെ പോസ്റ്റായി നിൽക്കുന്ന കാര്യം പഹയൻ ശാഹി മറന്നെന്ന് തോന്നുന്നു....ഷാഹിയോട് അവൻ ചോദിച്ചു....

"ഇതാരാ ശാഹി...."

"ആഹ്....ഇതാണ് എന്റെ മുത്ത് നിച്ചു....നിഷാദ്...."

ശാഹി പറഞ്ഞു....

"ഇതാണോ നിച്ചൂ....ഹായ്..."

എന്നും പറഞ്ഞു അവൻ എന്റെ കൈ പിടിച്ചു....ഈ ഷാഹി എന്നെ കുറിച്ചു പറഞ്ഞെന്ന് തോന്നുന്നു ഇവനോട്....

"ഷാഹി വായി തുറന്നാൽ ആദ്യം വരുന്ന പേര് തന്റേതാ... നിച്ചൂനെ കുറിച്ചു പറയാൻ നൂറ് നാവാണ്...ഇങ്ങനെ ഓരോന്ന് തന്നെ കുറിച്ചു പറയുമ്പോ ഞാനടക്കം കോളേജിലെ എല്ലാരും പറയും തന്നെ ഒന്ന് കാണണമല്ലോ എന്ന്...."

ഓഹ്....അപ്പോ അതാണ് കാര്യം....ഹിഹി...

ഞാൻ എന്റെ ചങ്കുകളോട് ഷാഹിയെ കുറിച്ചു പറയും പോലെ ഉണ്ടാവും ഷാഹി എന്നെകുറിച്ചും പറയുന്നു... ഹിഹി...

അവര് ഒരുമിച്ചു പഠിക്കുന്ന കൂട്ടുകാർ ആണെന്ന് എനിക്ക് മനസ്സിലായി... ഞാൻ അവനോട് ഒന്ന് ചിരിച്ചു... പിന്നെ ഷാഹിയെ നോക്കി....ഓൻ നൈസ് ആയിട്ട് ചിരിച്ചു കാണിച്ചു....

ഓന്റെ കൂട്ടുകാരൻ ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി....ഓനെ എനിക്ക് നല്ല ഇഷ്ട്ടായി...ഞമ്മക്ക് പറ്റിയ ചെക്കൻ തന്നെ...അതേ കളി....

"ഉമ്മാ...കുടിക്കാൻ എന്തേലും എടുക്ക്‌.."

ഓൻ വിളിച്ചു പറഞ്ഞു...കുറച്ചു കഴിഞ്ഞപ്പോ ജ്യൂസുമായി വന്ന ആളെ കണ്ട് ഞാൻ ഞെട്ടി....

ഷാദി....അവൾടെ വീടാണോ ഇത്....അവൾടെ ഇക്കാക്ക ആണോ ഷഫാസ്.....ഞാൻ ഓളെ കണ്ടു...പക്ഷെ...ഓൾ എന്നെ കണ്ടില്ല....

"ഷാദിക്കുട്ടി... എന്തല്ലാ അന്റെ ഹാല്... ഒരു വിവരവും ഇല്ലല്ലോ ഇന്റെ..."

ഷാഹി ഒളോട് പറഞ്ഞു....

ഓൾ ശഫാസ്സിന്റെ അടുത്ത പോയി ഇരുന്നു

"ഹാ...അതാ ഇപ്പൊ നന്നായെ...ഇങ്ങള് നമ്മളെയെല്ലാം മറന്നില്ലേ... ഇങ്ങോട്ടേക്ക് ഒന്നു വന്നിട്ട് എത്ര നാളായി..."

ഓൾ പരിഭവം പറഞ്ഞു....

"എന്റെ പൊന്ന് ഷാദി...ഇങ്ങോട്ടേക്ക് പോട്ടേ..ഓൻ കോളേജ് കണ്ടിട്ട് എത്ര ദിവസം ആയിന്ന് ചോദിക്ക്...ഞങ്ങളെ ഒന്ന് വിളിച്ചിട്ട് പോലും ദിവസം കുറെ ആയി.."

ഷഫാസ് പറഞ്ഞു....

"ഹിഹി...തിരക്കിലായിപ്പോയെടാ...പിന്നെ ഷാദി...നിനക്കിവനെ അറിയോ...നിന്റെ super senior ആണ്....MBA ആണ് പഠിക്കുന്നെ നിന്റെ കോളേജിൽ..."

ഷാഹി അത് പറഞ്ഞപ്പോൾ ആണ് ഷാദി എന്റെ മുഖത്തേക്ക് നോക്കിയത്...എന്നെ കണ്ടതും ഓൾ ഒന്ന് ഞെട്ടി...ഇവനെന്താ ഇവിടെ എന്നൊരു നോട്ടം ആയിരുന്നു ഓൾടെ മുഖത്ത്.... ഹിഹി...നല്ല മൊഞ്ചുണ്ട് കാണാൻ....

"ഇവളെ അറിയാതിരിക്കില്ല....നല്ല വായാടി ആയത് കൊണ്ട് മിക്കവാറും എല്ലാർക്കും അറിയുമായിരിക്കും ഇവളെ..."

ഷഫാസ് അത് പറഞ്ഞപ്പോൾ ഞാനും ഓളും ഒരുപോലെ ചരിച്ചു....കാരണം ഓളെ ആദ്യദിവസം തന്നെ ശരിക്കും അറിഞ്ഞത് ഞാൻ അല്ലെ....

"ആഹ്...എനിക്കറിയാം ഇവളെ...ഞാൻ കണ്ടിട്ടുണ്ട്...."

ഞാൻ പറഞ്ഞു....

"നിങ്ങൾക്ക് അറിയോ..... പോയ ദിവസം തന്നെ MBA ക്ക് പഠിക്കുന്ന ഏതോ പയ്യനുമായി  വഴക്കായി....ഇവൾ ഇങ്ങനെ ആയാൽ എന്താ ചെയ്യാ....കെട്ടുന്നൊന് എങ്ങനെ സഹിക്കും എന്ന് പടച്ചോന് അറിയാ...."

ഓൻ അത് പറഞ്ഞപ്പോ ഷാദി ഓനെ പിടിച്ചു നുള്ളി....

ഞാൻ സഹിച്ചോളാടാ...എനിക്ക് തന്നേക്കു നിന്റെ പെങ്ങളെ....ഞാൻ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചോളം... ഞാൻ മനസ്സിൽ പറഞ്ഞു....

ഇത്രേം നേരം ഞാൻ അവിടെ ഉണ്ടായിട്ടും പഹയത്തി എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ല....ഓളെ ഉമ്മാനോടും കൊറേ നേരം സംസാരിച്ചു....

"ഉമ്മാ...നിച്ചു നമ്മടെ ഷാദി പഠിക്കുന്ന കോളേജിലാണ് പഠിക്കുന്നത്...."

ഷഫാസ് ഉമ്മാനോട് പറഞ്ഞു....

"ആണോ...നന്നായി...ഇവളെ ഒന്ന് നോക്കിക്കൊളണെ മോനെ... തക്കം കിട്ടിയാൽ ആരേലും ആയിട്ട് വഴക്ക് കൂടാൻ നിൽക്കുന്ന ആളാ ഓൾ...ഉപ്പാക് എപ്പഴും പേടിയാ...ഷാഹിടെ കോളേജിൽ തന്നെ അയക്കാം എന്നാ വിചാരിച്ച... പക്ഷെ അവിടെ...കിട്ടിയില്ല...."

ഓൾടെ ഉമ്മ പറഞ്ഞത് കേട്ടപ്പോ ഞാൻ ഓൾടെ മുഖത്തേക്ക് നോക്കി....ചമ്മി ഒരു വകയായി പെണ്ണ്....

"ഞാൻ നോക്കിക്കോളം ഉമ്മാ...ഇങ്ങള് പേടിക്കണ്ട...."

ഞാൻ പറഞ്ഞു....ഇവളെ അല്ലാതെ മറ്റാരെയാ ഞാൻ നോക്കണ്ടേ...ഹിഹി...

"ഇവളെ നോക്കാൻ ഞാൻ ന്റെ ചെങ്ങായിന്റെ അനിയനെ ആക്കിന്...പക്ഷെ...ഇപ്പൊ അവരു നല്ല കൂട്ടായി...നമ്മോ ശശിയും....".

ഷഫാസ് പറഞ്ഞു....

"ഓഹ്...ആഷി പറഞ്ഞ പോലെ അവിടെ ആണല്ലേ...അന്ന് അന്ഷി വിളിച്ചപ്പോ പറഞ്ഞിരുന്നു ഷാദിയും ആഷിയും ഒരേ കോളേജിൽ ആണെന്ന്..."

ഷാഹിയും പറഞ്ഞു....

എല്ലാം കേട്ട് കൊണ്ട് ഓൾ നിന്നു....

ഞങ്ങൾ അവിടുന്ന് ഭക്ഷണം ഒക്കെ കഴിച്ചിട്ടാണ് ഇറങ്ങിയത്....തിരിച്ചു ഷാഹിടെ വീട്ടിലെത്തി....

ഓൻ കുളിക്കാൻ എന്നും പറഞ്ഞു പോയപ്പോ ഞാൻ കട്ടിലിൽ കിടന്ന് എന്റെ പെണ്ണിനെ സ്വപ്നം കാണാൻ തുടങ്ങി....

എന്റെ ഷാദി....ഞാൻ നിന്നെയും കൊണ്ടേ പോകൂ...നി കണ്ടോ....

ഞാൻ കണ്ണും പൂട്ടി എന്നോട് തന്നെ പറഞ്ഞു....പക്ഷെ അത് മറ്റൊരാൾ കൂടെ കേട്ടു.....ഷംന.....

"ഇക്കാ....ആരാ ഷാദി...."

അവൾ ചോദിച്ചപ്പോ ആണ് ഞാൻ കണ്ണ് തുറന്ന് നോക്കിയത്.....ഛേ... അവൾ കേട്ടു അല്ലെ....അല്ലെങ്കിൽ തന്നെ ഓൾ കേട്ടാൽ എനിക്കെന്താ....പോകാൻ പറ.... അല്ല പിന്നെ....

"എന്റെ പെണ്ണാണ് .....എന്തേ....വല്ല കുഴപ്പവും ഉണ്ടോ...."

"ഇക്കാൻറെ പെണ്ണോ...അപ്പൊ ഞാനാരാ"

"അമ്മോ...നി ആരാ...ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കാതെ പോടി....ഷാഹി ഇതൊന്നും അറിയണ്ട....സ്വന്തം പെങ്ങള് ഒരുത്തന്റെ പിന്നാലെ നടന്ന് അവനെ ശല്യം ചെയ്യുകയാണ് എന്ന് അറിഞ്ഞാൽ അവന് അത് സഹിക്കാൻ കഴിഞ്ഞു എന്ന് വരില്ല...അവന് നിന്നെ അത്രേം വിശ്വാസാണ്...."

അങ്ങനെ എങ്കിലും ഒഴിഞ്ഞു പൊക്കോട്ടെ വെച്ചാണ് ഞാൻ അത് പറഞ്ഞത്...പക്ഷെ എവിടെ... പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല എന്ന് ഓൾ എനിക്ക് മനസ്സിലാക്കി തന്നു....

"ഇല്ലാ...ഇക്കാ എന്തൊക്കെ പറഞ്ഞാലും ഞാൻ പിന്തിരിയില്ല....ഇക്കാ എന്റേതാണ്... എന്റേത് മാത്രം...."

ഛേ.... ഈ കുരിപ്പ്.... ഇവിടെ വെച്ചു തല്ലാനും കഴിയില്ല....ഒന്ന് ഉറക്കെ വഴക്ക് പറയാനും കഴിയില്ല....

പെട്ടെന്നാണ് ഷാഹി കുളിയും കഴിഞ്ഞു വന്നത്...

"നിങ്ങൾ രണ്ടാളും കൂടെ എന്താ ചർച്ച...."

"ഹേയ്...ഒന്നുല്ല...ഇവൾ ചോദിക്കുവാരുന്നു ആരാ ഈ ഷാദി എന്ന്...."

"അതിനിടയിൽ നി നിന്റെ മനസ്സിലെ മോഹബ്ബത് ഇവളോടും പറഞ്ഞോ..."

"ഹേയ്...ഇല്ലാ...നിച്ചൂക്ക പറഞ്ഞിട്ടൊന്നുല്ല.. ഏതോ ഷാദിയെ കുറിച്ചു ഒറ്റയ്ക്ക് ഇരുന്ന് സംസാരിക്കുന്ന കേട്ടപ്പോ ഞാൻ ചോദിച്ചത്"

ഷംന പറഞ്ഞു....

"ഓഹ്...ടാ...നിച്ചൂ...ഇന്നോട് ഒരു കാര്യം ചോയിച്ചാ നി സത്യം പറയൊ...."

"എന്താ ഷാഹി...ഇന്നോട് ഞാൻ കള്ളം പറയാറുണ്ടോ..."

"ഇല്ലാ...."

"എന്നാ പറ...."

"ഷംന....നി പുറത്തു പൊക്കോ..."

"ഉം..."

ഓൾ പോയി...

"ടാ...ശഫാസ്സിന്റെ പെങ്ങൾ ഷാദി അല്ലെ നി പറഞ്ഞ നിന്റെ മൊഞ്ചത്തി...."

പടച്ചോനെ.... ഈ പഹയൻ ഇത് എങ്ങനെ മനസ്സിലാക്കി....

"ടാ...അതേ...നിനക്ക് എങ്ങനെ മനസ്സിലായി...."

"ഹാ...അത് പറ... ഇന്ന് ഓന്റെ വീട്ടിലേക്ക് പോകുമ്പോഴേ എനിക്ക് സംശയം വന്നിരുന്നു.... കാരണം....നി അന്ന് നിന്റെ ഷാധിക്ക് പറഞ്ഞ എല്ലാ സ്വഭാവവും മ്മടെ ഷാദി കുട്ടിക്കും ഉണ്ട്....പിന്നെ അവിടെ എത്തി നിങ്ങടെ രണ്ടിന്റെയും തമ്മിൽ കണ്ടപ്പോഴുള്ള പരുങ്ങൽ കൂടി കണ്ടപ്പോ എനിക്ക് ബോധ്യമായി...."

"ഹിഹി...കൊച്ചു ഗള്ളൻ...കണ്ടു പിടിച്ചു..."

"ഓൾ നല്ല പെണ്ണാടാ.... നി ഓളെ തന്നെ കെട്ടണം....ഓളെ കിട്ടുന്ന പയ്യൻ ഭാഗ്യവാൻ ആണ്....ആ ഭാഗ്യവാൻ നി തന്നെ ആയിക്കോട്ടെ...."

ഓൻ പറഞ്ഞു....അതേ...അതാണെന്റെ ഇഷ്ട്ടവും.....

ഇതൊക്കെ കേട്ടു കൊണ്ട് ഷംന പുറത്ത് ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല...
_________________________________________

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്