ഒരു കുഞ്ഞു നൊമ്പരം (159)

ഒരു കുഞ്ഞു നൊമ്പരം......

*************
          എത്ര നേരമായി ആ കുഞ്ഞു കിടന്നു കരയുന്നു....ആർക്കേലും അതിനു വല്ലോം കൊടുത്തുകൂടെ.......

അയൽ പക്കത്തെ വീട്ടിൽ നിന്നുള്ള ഒരു പൊടികുഞ്ഞിന്റെ കരച്ചിൽ നയനയെ വല്ലാതെ നോവിച്ചു.

     ഞാനും ഒരമ്മയാണ്.. പേറ്റുനോവ് അറിഞ്ഞവൾ.........
ഇവിടെ വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് രണ്ടു ദിവസമായി.....
വന്നപ്പോൾ മുതൽ ആ കുഞ്ഞു നിർത്താതെയുള്ള കരച്ചിലാണ്....
ഓഫീസിൽ ഇരിക്കുമ്പോഴും ആ തേങ്ങൽ കാതുകളിൽ മുഴങ്ങും പോലെ തോന്നി......

ആ കുഞ്ഞിന്റെ 'അമ്മ എവിടെയാണോ.....
അവൾ കേൾക്കുന്നില്ലേ ഈ ദയനീയമായ കരച്ചിൽ.....

നയന ചിറ്റൂർ എന്ന സ്ഥലത്തെ വില്ലെജ് ഓഫിസിൽ ക്ലാർക്ക് ആണ്.

അവർ നാലു സ്ത്രീകൾ ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്നു. നയന,ക്ഷമ,ശ്രീക്കുട്ടി,ലക്ഷ്മി......

"എന്തിനാ നയനെ നീ ഇങ്ങിനെ വേവലാതിപ്പെടുന്ന......."

ക്ഷമയുടെ ചോദ്യം കേട്ട് അവൾ മുഖം കുനിച്ചു നിന്നു

"എന്താ നനയനേ  എന്തുപറ്റി ....നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നല്ലോ......'

ഏയ്.... ഒന്നുമില്ല... ആ കുഞ്ഞിന്റെ കരച്ചിൽ..... എനിക്ക് സഹിക്കാൻ പറ്റുന്നില്ല.....'

"കൊല്ലം കുഞ്ഞുങ്ങൾ കരയണ്ടേ......എങ്കിലേ അവർ വളരൂ..... നിനക്കറിയില്ലേ ഇതൊന്നും.....
അതിനു ഇങ്ങിനെ വിഷമിക്കണോ....
അതിന്റെ 'അമ്മ നോക്കിക്കോളും അതിനെ...... നീ അതിനു കണ്ണ് നനക്കണ്ട,"

അതുപറഞ്ഞത് ലക്ഷ്മിയായിരുന്നു.....

"ഞങ്ങളും അമ്മമാരാണ് .മക്കളെ ഇട്ടിട്ടാണ് ഇവിടെ വന്നു നിൽക്കുന്നത്..... നിന്റെ വിവാഹം കഴിഞ്ഞയല്ലേ ഉള്ളു.....  അപ്പൊ നിന്നെക്കാൾ വേദന ഞങ്ങൾക്കുണ്ടാകണ്ടേ....."

"എല്ലാർക്കും ഒരേപോലിരിക്കുമോ....."
ശ്രീക്കുട്ടി ഇടക്കുകയറി.......

"നിങ്ങൾക്കറിയാത്ത ഒന്നുണ്ട്....... ഞാൻ ഒരു അമ്മയാണെന്ന്..... ഞങ്ങളുടെ കുഞ്ഞു ഇന്ന് ജീവനോടെ ഇല്ലന്ന്......എന്റെ പൊന്നുമോൾ എന്റെ അടുത്തില്ലന്നു........"
അവൾ വിങ്ങിപ്പൊട്ടി........

നയന.  ....... ക്ഷമിക്കു മോളെ ഞങ്ങളോട് ഇതൊന്നും പറഞ്ഞിരുന്നില്ലല്ലോ.......
ഇതൊക്കെ ഈശ്വര നിശ്ചയം അല്ലേ......
നിന്റെ ചെക്കന്റെ അടുത്ത വരവിനു എല്ലാം ശരിയാകും............
അവർ അവളെ ചിരിപ്പിക്കാൻ നോക്കി.........

ഉള്ളിൽ നിന്നും വരുത്തി അവൾ ഒന്ന് ചിരിച്ചു......

നിങ്ങൾ കിടന്നോളൂ..... ഞാൻ വന്നേക്കാം.......
അവൾ വീണ്ടും ചിന്തയിലാണ്ടു..........

    ആ രാത്രി കടന്നുപോയി...........
ശ്രീക്കുട്ടി വന്നു വിളിക്കുമ്പോൾ ആണ് നയന എഴുന്നേറ്റത്....
"ചേച്ചി ഇന്നലെ താമസിചാ കിടന്നത് അല്ലെ......"

അതെ.........

അവൾ നേരെ അയാൾ വീട്ടിലേക്കു നോക്കി

"ഇല്ല...... ഇപ്പൊ ആ കുഞ്ഞു കരയുന്നില്ല..... പാവം ഉറക്കമായിരിക്കും.........."

************************************************

ദിവസങ്ങൾ  കൊഴിഞ്ഞുകൊണ്ടിരുന്നു......
എന്നും രാത്രി മയങ്ങുമ്പോൾ  കുഞ്ഞിന്റെ കരച്ചിൽ പതിവായി.........

അന്ന് ആ വീട്ടിലെ അടുക്കളലപടിയിൽ ഒരമ്മ ഇരുന്നു കരയുന്നത് കണ്ടു......
നയന മാത്രമേ അന്നുണ്ടാർന്നുള്ളൂ...

'ഒന്ന് ചെന്നാലോ'

അവൾ അടുക്കള ഗേറ്റ്  തുറന്നു അവിടേക്ക് ചെന്നു......

"അമ്മേ"
"ഉം........ "അവർ പെട്ടന്നു  കണ്ണ് തുടച്ചു എഴുന്നേറ്റു.........

"എന്താ മോളെ"

ഞാൻ അടുത്ത വീട്ടിലെയാണ്...... കുറച്ചായി ഇവിടെ വന്നിട്ട്......ഇവിടെ ഏതാ ഒരു കുഞ്ഞിന്റെ കരച്ചിൽ........ എന്നും കേൾ ക്കാമല്ലോ......

പെട്ടന്നവർ  അവളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.........
"എന്റെ മോളേ...."
അപ്രതീക്ഷിതസ്‌മായൊരു  ഇടപെടൽ ........
എന്തുചെയ്യണം എന്നറിയാതെ അവൾ കുഴങ്ങി.........

"അമ്മേ..... എന്താണെങ്കിലും പറയൂ..........."

മോളേ.......എന്റെ മോന്റെ കുഞ്ഞാണ്.......
നാലുമാസം ആകുന്നു.......... ഈ കുഞ്ഞിനെ ആനി ഏല്പിച്ചിട്ടു അവൾ പോയിമോളെ........
എന്റെ അനുമോൾ പോയി.......
കുഞ്ഞിനെ അനുവിന്റെ എട്ടന്മാർ കൊണ്ടുപോയിരുന്നു.അവൾക്കു അച്ഛനും അമ്മയും ഇല്ല. കുഞ്ഞിനെ നോക്കാൻ പട്റ്റുന്നില്ലന്നു  പറഞ്ഞു രണ്ടാഴ്ച മുമ്പ് അവർ കുഞ്ഞിനെ എന്നെ ഏല്പിച്ചു........
രാത്രി കുഞ്ഞു ഒട്ടും ഉറങ്ങുന്നില്ല....

അതിനു പാല് വേണ്ടേ മോളെ.......പോടീ കലക്കി കൊടുത്തിട്ടു കുടിക്കുന്നില്ല........ഞാൻ അന്ത ചെയ്യേണ്ടത്........
എന്റെ കുട്ടൻ ..........അക്കരെ പോയി കിടന്നു വേലയെടുക്കുന്നവനോട് ഞാൻ ഇതെങ്ങിനെ പറയും..........അമ്മയുടെ മുലപ്പാലിനും ചൂടോളോ വരില്ലല്ലോ ഒന്നും..........."

എല്ലാം നിശ്ശബ്ദയായി അവൾ കേട്ടുകൊണ്ടിരുന്നു.............

ഉള്ളിൽ അവളിലെ 'അമ്മ ഉണരുകയായിരുന്നു.......
അത് അവളുടെ മറൈൻ നനയിച്ചു...........

അതുകണ്ട് ആ സ്ത്രീ ചോദിച്ചു.......
"മോള്. .............. മോള് പെറ്റതാണോ......"
"ഉം............"
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി........

"കുഞ്ഞു.........കുഞ്ഞോ.............."
"പോയി ...... മൂന്നാം മാസം എന്റെ കുഞ്ഞു എന്നെവിട്ടു പോയി..........
അവൾ ഉണ്ടാരുന്നേൽ ഇപ്പൊ അഞ്ചു മാസം കഴിഞ്ഞേനെ.....................ആ വിഷമത്തിൽ നിന്നും രക്ഷപെടാനാ ഞാൻ  ഇവജോലി  നോക്കിയേ.............
"ഭർത്താവോ......."

അദ്ദേഹം ഗൾഫിൽആണ്..എഞ്ചിനീയർ........

"മോളെ. ഇത്രയും പറഞ്ഞ കൊണ്ട് ചോദിക്കുവാ
എന്റെ കുഞ്ഞിന് ഇത്തിരി പാലുകൊടുക്കുമോ........"

തൊഴുകയോടെ അവർ നിന്നു.......

ആ കൈകൾ അവൾ തന്നിലേക്ക് ചേർത്തുപിടിച്ചു............

(തുടരും)

ഒരു കുഞ്ഞു നൊമ്പരം-2
***************************

അവൾ അകത്തേക്ക് കയറി.... തഹോട്ടിലിൽ നിന്നു കുഞ്ഞിനെ എടുത്തു  മടിയിൽ കിടത്തി പാലൂട്ടി......

ആ കുഞ്ഞി കണ്ണുകൾ അവളെ നോക്കി പുഞ്ചിരിച്ചു...... തന്റെ അമ്മയെ ആ കുഞ്ഞി കണ്ണുകളിലേക്കു പകർത്തുക്കയായിരുന്നു.....
അവളിലെ 'അമ്മ പുനർ ജനിക്കുകയായിരുന്നു.... നെറ്റിയിൽ ഒരു മത കൊടുത്തുകൊണ്ട് അവൾ കുഞ്ഞിന് താളം കൊട്ടി.....

പൊടിമോൾക്കു എവിടെയൊക്കെയോ  തന്റെ മാളൂട്ടിയുടെ ഛായ ഉള്ള പോലെ തോന്നി........

ആ. രാത്രി കുഞ്ഞിന്റെ കരച്ചിൽ  അവകേട്ടില്ല.....

പിറ്റേന്ന് സൗമിനിയാണ് അവരെ വിളിച്ചുണർത്തിയത്........

(സൗമിനിയും കേശവനും  പൊടിമോളുടെ അച്ഛമ്മയ്‌യും അച്ഛച്ഛനും ആണ് കേട്ടോ)

"മോളെ നയന മോളെ......"

"എന്താ അമ്മേ.....,"

ക്ഷമ വാതിൽ തുറന്നത്........

"മോളെ നയാന മോൾ എന്തേ......"
"ഉണ്ട് വിളിക്കാം.അവള് ഇന്നലെ വല്യ സന്തോഷത്തിലായിരുന്നു.... അമ്മെ"

അപ്പോഴേയ്ക്കും നയന അവിടേക്കു വന്നു.

"എന്താ അമ്മെ കുഞ്ഞു ഉണർനോ......"

"മോളെ ഞാൻ ഒരു കൂട്ടം ചോദിയ്ക്കാൻ വന്നതാ....മോൾക്ക് ബുദ്ധിമുട്ടില്ലേൽ എന്റെ പൊടിമോൾക്കു എല്ലാ ദിവസവും രാവിലെയും വൈകിട്ടും പാല് കൊടുക്കാമോ"

അവൾ അവരെ ചേർത്തുപിടിച്ചിട്ടു പറഞ്ഞു

"ഇന്നലെ മുതൽ പൊടിമോൾ എന്റെയും മോളാണ്. ഞാൻ അവളുടെ അമ്മയും....
ഈ നാട്ടിൽ നിന്ന് പോകും വരെ ഞാൻ മോൾക്ക് പാലൂട്ടിക്കോളം........."

ദിവസങ്ങൾ കടന്നുപോയി......
പൊടിമോളും നയനയും  വളരെ അടുത്തു.....
പൊടിമോൾക്കു നയനയെ പിരിയാൻ വയ്യ എന്ന രീതിയായി. അന്തിയുറക്കംവരെ നയനയോട് ഒപ്പമാണ്......
അവൾ ഓഫീസിൽ പോകുമ്പോൾ  ചിണുങ്ങാൻ തുടങ്ങും.........

ഒരിക്കൽ നയന ചോദിച്ചു..
"മോളുടെ അച്ഛന് ഇഷ്ടമാകുമോ ഞാൻ നോക്കുന്നതിനു.........ഉടനെ വരുമോ........വന്നാൽ എനിക്ക് പഴയപോലെ സ്നേഹിക്കാൻ പട്ടില്ലാരിക്കും അല്ലെ അമ്മെ........."

"ഇല്ല മോളെ..... അവനു നിന്നോട് വല്യ കടപ്പാടാണ്..... അവന്റെ കുഞ്ഞു കരയുന്നതാ ഏറ്റോം വിഷമം......
അഞ്ചുമാസം കൂടുമ്പോൾ ലീവ് കിട്ടും
ചിലപ്പോ അടുത്ത മാസം എതിയേക്കും"

ദിവസങ്ങൾ കഴിയുന്തോറും അവർക്കു പിരിയാൻ കഴിയാത്ത അവസ്ഥ ആയിക്കൊണ്ടിരുന്നു....

ഓണ അവധിക്കു എല്ലാവരും നാട്ടിൽ പോയി..'നീ വരുന്നില്ലേ 'എന്ന ചോദ്യത്തിന് 
എന്റെ ചേട്ടൻ വരുമ്പോഴേ ഞാൻ നാട്ടിലേക്കുള്ളൂ അന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു മാറി...........

ആ ദിവസങ്ങളിൽ പൊടിമോളുടെ വീട്ടിലായിരുന്നു നയന.ആ വീട്ടുകാരുമായി അവൾ എന്തെന്നില്ലാത്ത അടുത്തു...... സൗമിനിക്ക്കും കേശവനും അവൾ മകൾ ആയി മാറി.......

അന്നൊരു ദിവസം പൊടിമോളെ കളിപ്പിക്കുന്നതിനിടയിൽ മുറ്റത്തൊരു വണ്ടി വന്ന ശബ്‌ദം....
ഉമ്മറത്ത് നിന്ന് സൗമിനി വിളിച്ചു പറയുന്നു....
"ദേ ഇങ്ങോട്ടു വന്നേ  നമ്മുടെ കുട്ടൻ വന്നിരിക്കുന്നു......... എന്താ മോനെ ഒന്ന് വിളിച്ചുപറയുകപോലും ചെയ്യാതെ........"
  
   നയനയുടെ  നെഞ്ചിൽ കടൽ ഇരമ്പി........
അയാൾ എന്റെ കുഞ്ഞിനെ കൊണ്ടുപോകാൻ വന്നതാണോ........ ഇല്ല ...... ഇവൾ എന്റെ ആണ്......ഞാൻ ആണ് ഇവളുടെ 'അമ്മ........ ആർക്കും എന്റെ കുഞ്ഞിനെ വിട്ടുകൊടുക്കില്ല......
അവൾ കുഞ്ഞിനെ തന്റെ മാറോടു അടുക്കിപിടിച്ചു.......പൊടിമോൾ അവളുടെ കയ്യിൽ കൊഞ്ചി ചിരിക്കുകയായിരുന്നു.......

"മോളേ... കുഞ്ഞിനെ ഇങ്ങുതാ........അവളുടെ അച്ഛൻ വന്നു...... എന്റെ കുട്ടനെ.......... കുഞ്ഞിനെ കൊടുക്കട്ടെ...."

"കുഞ്ഞിനെ............ കുഞ്ഞിനെ ഞാൻ കൊണ്ടുവരാം.......'അമ്മ പൊയ്ക്കോ.........."

അവൾ മനസ്സില്ലാതെ പറഞ്ഞു..........

നയന കുഞ്ഞുമായി അയാൾക്കരികിലെത്തി

അവർ നോക്കി........

വിറയാർന്ന കൈകളാൽ അവൾ കുഞ്ഞിനെ കൊടുത്തു..... മുറിയിൽ ചെന്ന് പൊട്ടി കരഞ്ഞു..........

(തുടരും......)

ഒരു കുഞ്ഞു നൊമ്പരം-3
*********************************

ദിവസങ്ങൾ കഴിയുന്തോറും നയന കുഞ്ഞിൽ നിന്നും മനഃപൂർവ്വം അകലുന്നതായി സൗമിനിക്കു തോന്നി.....
അവർ ചോദിച്ചു.....

"മോളേ നീ എന്താ പഴേ പോലെ കുഞ്ഞിനെ അടുക്കാത്തതു......."

"എന്നായാലും  ഞാൻ അവളെ പിരിയേണ്ടേ അമ്മെ...... ഉള്ള കാലം അച്ഛനുമായി അടുക്കട്ടേ  എന്ന് കരുതി......അതാ.... ഞാൻ......"

"ഉം.......അതെ....... മോളെ ഞങ്ങൾക്കും  സ്വന്തമാക്കാൻ ആവില്ലല്ലോ........ നാളെ ഭർത്താവു വരുമ്പോൾ മോൾക്ക് പോവണ്ടേ......."

"ഉം........"
അവളുടെ തൊണ്ട ഇടറി......

ദിവസങ്ങൾ കടന്നുപോയി........

സൗമിനിയും കേശവനും  കുടുംബ ക്ഷേത്രത്തിൽ പോയിരുന്നു........നല്ല മഴ ഉണ്ടായിരുന്നു ആ രാത്രിയിൽ....നായനായും പൊടിമോളും മാത്രമായിരുന്നു അന്ന്.

രാത്രിയായപ്പോൾ കുട്ടൻ വന്നു. അവൻ നന്നായി നനഞ്ഞിരുന്നു.......അവൾ വാതിൽ തുറന്നു കൊടുത്തു അകത്തേക്ക് തിരിഞ്ഞു......

"ഒരു തുവർത് തരുമോ......"
"ഉം..."
അവൾ അകത്തുപോയി  തുവർത് എടുത്തു കൊടുത്തു...
"മോൾ ഉറങ്ങിയോ..."
"ഉം..."
തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോൾ കുട്ടൻ അവളുടെ കയ്യിൽ കടന്നു പിടിച്ചു..

"നച്ചു...."

ആ വിളികേട്ട് അവൾ നിന്നു.
കണ്ണുകൾ ചുവന്നു. ആ കണ്ണുകളിൽ തന്നെ  ദഹിപ്പിക്കുന്ന തീഷ്ണത ഉള്ളതായി അവനു തോന്നി...
"നിങ്ങളുടെ കാമം തീർക്കാൻ മാത്രം വിധിക്കപ്പെട്ടവൾ അല്ല ഞാൻ....."
കൈ വിടുവിച്ചു  കൊണ്ടവൾ പറഞ്ഞു....

ആ വാക്കുകൾ അവന്റെ ഹൃദയത്തിൽ താഴ്ന്നു കൊണ്ടു. ആകാശത്തിലെ മിന്നൽ പിണർപ്പുകൾ തന്റെ നെഞ്ചിൽ വന്നു തർക്കുംപോലെ തോന്നി......

(തുടരും.....)

: ഒരു കുഞ്ഞു നൊമ്പരം-4
***************************

അവൾ വാതിൽ ശക്തിയായി അടച്ചു

അവൻ കുറച്ചു കാലം പിന്നിലേക്കുപോയി.....

താൻ കോഴിക്കോട് ഒരു ഫാർമസിയിൽ  ജോലി നോക്കുമ്പോഴായിരുന്നു നയനയെ ആദ്യമായി കാണുന്നത്....അവിടെ ഒരു  അനാഥാലയത്തിലെ കുട്ടി.ആരും ഇല്ലാത്തവൾ..........
അന്നും ഫാർമസിയുടെ മുന്നിലൂടെ ആയിരുന്നു അവൾ കോളേജിൽ പോയിരുന്നത്....ആപ്പിഴന് ഞങ്ങളിൽ പ്രണയം മോട്ടിട്ടത് എന്നറിയില്ല.ആ കടൽകാരയിലേ ഓരോ മണൽ തരികൾക്കും ഞങ്ങളെ അറിയാമായിരുന്നു.....
ഡിഗ്രി അവസാന പരീക്ഷയും എഴുതി  ആരോടും പറയാതെ വിവാഹം നടത്താൻ തീരുമാനിച്ച ദിവസം....... തനിക്കവളെ പിരിയേണ്ടി വന്നു.......
രെജിസ്റ്റർ ഓഫീസിൽ അവളും കോയിട്ടുകാരും എത്തി . ഞാൻ ഒഴികെ.....

അതിന്റെ കാരണം.......

ഞാൻ അവളെ ചതിച്ചിട്ടില്ല.... എന്ന് അവളെ ബോധ്യപ്പെടുത്തണം......
കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് അവൻ ചിന്തയിൽ നിന്നും ഉണർന്നത്.

അവൻ ആ മുറിയിലേക്ക് ചെന്നു........

"നച്ചു....."
അവൾ പൊട്ടിതെറിച്ചു......
"അരോട് ചോദിച്ചിട്ട് നിങ്ങൾ ഇങ്ങോട്ടു വന്നത്...."

"നച്ചു..... ഞാൻ പറയുന്നതൊന്നു കേൾക്കു....."
"വേണ്ട..... ഹരിയേട്ടന്റെ നച്ചു മരിച്ചു. അല്ലെങ്കിൽ നിങ്ങൾ അവളെ കൊന്നു. ഇത് നയന ആണ്....."
"മോളെ..... ഞാൻ പറയുന്നത്  ഒന്ന് കേൾക്കു.....ഞാൻ നിന്നെ ചതിച്ചിട്ടില്ല...."
"ഇല്ലേ..... ചതിച്ചില്ലേ..... പിന്നെങ്ങനെ  വിവാഹം കഴിക്കാതെ ഞാൻ നിങ്ങളുടെ കുഞ്ഞിനു ജന്മം നൽകി........."

നിന്നിടം പിളരും പോലെ അവനു തോന്നി.....
"എന്റെ കുഞ്ഞോ........"
"മറന്നോ......രജിസ്റ്റർ ചെയാൻ നിശ്ചയിച്ച ദിവസം.... ഒരു വീട് വാടകക്ക് എടുത്ത് താമസിച്ചത്....അന്ന് നിങൾ എന്നെ താലികെട്ടാതെ ഭാര്യ ആക്കിയത്...... പിറ്റെന്നു മാലവാങ്ങാൻ പോയ  നിങ്ങളെ ഇവിടെ വച്ചാണ് ഞാൻ കാണുന്നത്......"

ശരിയാണ്..... അന്ന് രാത്രി ഞങ്ങൾ ഒന്നിച്ചു. എല്ലാം മറന്ന്.....

"നിങ്ങൾ മറന്നു കാണും....."അവൾ തുടർന്നു...

ഹരിയേട്ടന്റെ തിരയാത്ത സ്ഥലമില്ല.ഡ്രെസ്സ് ഇല്ല ഫോൺ വിളിച്ചിട്ട് കിട്ടുന്നുമില്ല....

നൽകാം മറന്നു തുടങ്ങിയപ്പോഴാണ് നിങ്ങളിലെ ജീവൻ എന്നിൽ വളര്ന്നു അന്ന് ഞാൻ അറിഞ്ഞത്.....

മഠത്തിലെ അമ്മമാർ എന്നെ വേറെ ഒരു കോൺവെന്റിൽ എത്തിച്ചു.പിഴച്ചവൾ എന്ന പേര് വീഴാതിരിക്കാൻ ഭർത്താവു വിദേശത്താണ് എന്ന് കള്ളം പറഞ്ഞു. അവിടെ നിന്ന് ഞാൻ നിങ്ങളുടെ കുഞ്ഞിനെ പ്രസവിച്ചു. പക്ഷെ അവിടെയും ഈശ്വരൻ എന്നോട് ക്രൂരത കാട്ടി...... മൂന്നു മഠം കഴിഞ്ഞപ്പോൾ എന്റെ മാളൂട്ടി പോയി......ഇവിടെ വന്ന്‌ ഈ കുഞ്ഞിന് മുലയൂട്ടുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല നിങ്ങൾ എന്ന നീചന്റെ കുഞ്ഞാണെന്നു......
ആനി ചതിച്ചു മറ്റൊരുവളുടെ ഭർത്തവകാൻ അല്ലെ നിങ്ങൾ ഒളിച്ചോടിയത്.....അതിനുമാത്രം എന്തു തെറ്റ് ചെയ്തു ഞാൻ..... എന്റെ ഹരിയേട്ടന്റെ അന്ന് പറഞ്ഞു ഹൃദയത്തോട് ചേർത്ത് നിർത്തിയതോ....... പറ........."

അവൾ പൊട്ടിക്കരഞ്ഞു......

ഒന്നും പറയാൻ ആകാതെ അവൻ നിന്നു.

നയന ഇന്നും വിവാഹം കഴിച്ചിട്ടില്ല. എന്നെങ്കിലും ഞാൻ വരും എന്ന അവളുടെ കാത്തിരിപ്പ്..... ഞാൻ ചതിച്ചിട്ടു പോയവൾ.....
ഇന്നെന്റെ കുഞ്ഞിന് അമ്മയായി......

"മാപ്പു ചോദിക്കാൻ പോലും എനിക്ക് അർഹതയില്ല. എങ്കിലും നീ അറിയാത്ത ചിലതുണ്ട്. മാള വാങ്ങാൻ പോയ എന്നെ എന്റെ അളിയന്മാർ പിടിച്ചുകൊണ്ട് പോയതാണ്. അവർ നമ്മുടെ കാര്യം എങ്ങിനെയോ അറിഞ്ഞിരുന്നു. ഒരു പണമുള്ള പെണ്ണിനെ എന്റെ തലയിൽ കെട്ടിവെക്കാൻ വേണ്ടി.....അതിലൂടെ അവർക്കു കിട്ടുന്ന നേട്ടങ്ങൾക്കുവേണ്ടി.....
എന്നെ ഒരു മുറിയിൽ അടച്ചിട്ടിരുന്നു. ഫോൺ പോലും തന്നില്ല.... ആത്മഹത്യാ ചെയ്യാൻ പോലും കഴിയാതെ  ഞാൻ തടവിലായിരുന്നു.
നിന്നെ ഒരിക്കലും ഞാൻ മറന്നതല്ല..... അവളുടെ കഴുത്തിൽ താലികെട്ടുമ്പോൾ ഒരായിരം മാപ്പു ഞാൻ നിന്നോട് പറഞ്ഞിരുന്നു. ഒരു മാസം കഴിയും മുൻപ് അവർ എന്നെ വിദേശത്തു അയച്ചു..... അനു..... അവളെ ഞാൻ സ്നേഹിച്ചിരുന്നില്ല......
ഏതോ ഒരു അബോധവസ്ഥതയിൽ അല്ലെങ്കിൽ മദ്യത്തിന്റെ ലഹരിയിൽ...... അങ്ങിനെ സംഭവിച്ചതാണ്..പൊടിമോൾ....."

"ഹരിയെട്ടാ......."
അവൾ പൊട്ടിക്കരഞ്ഞു......അവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു..... ഒരിക്കൽ അറിയാതെ ചെയ്ത തെറ്റ്..... അതെനിക്ക് തിരുത്തണം.....

മുറ്റത്തു മഴ തോർന്നിരുന്നു......
നേരം പുലരാറായി.......
ക്ഷേത്രത്തിൽ നിന്നും തിരിച്ചെത്തിയ അച്ഛനോടും അമ്മയോടും തനിക്കു നയനയെ  വിവാഹം കഴിക്കണം എന്ന ആഗ്രഹം മുന്നോട്ടു വചു.

"കുട്ടാ.....മറ്റൊരാളുടെ ഭാര്യയെ ആണ് നീ ചോദിക്കുന്നത്...... വല്ല ബോധവും ഉണ്ടോ......"

കേശവൻ എതിർത്തു...

"അവളെ ആരും വിവാഹം ജക്സിച്ചിട്ടില്ല അച്ഛാ...അവൾ ജന്മം നല്കിയതു എന്റെ കുഞ്ഞിനെ ആണ്.നിങ്ങളുടെ പണത്തോടുള്ള ആർതികാരണം നഷ്ടപ്പെട്ടത് ഞങ്ങളുടെ ജീവിതമാണ്.  നിങ്ങളും അളിയന്മാരും കാരണം. ഇന്നവർ ആരെങ്കിലും ഉണ്ടോ.....
ഞാൻ മാത്രം ബാക്കി.....
എന്റെ നയന പിഴച്ചവൾ അല്ല. ഇന്നും ആർക്കും തലകുനിക്കാതെ എന്റെ ഓർമകളുമായി ജീവിച്ചവൾ......
ഇവളാണ് എന്റെ ഭാര്യ......"

സൗമിനിയും കേശവനും  ഒന്നും മിണ്ടാതെ നിന്ന്. മകന്റെ ചോദ്യത്തിന് മുന്നിൽ അവർക്കു ഉത്തരം ഇല്ലായിരുന്നു......

ഇന്ന് ഞങ്ങൾ ഈ നിളയുടെ തീരത്തുകൂടി നടക്കുകയാണ്.....ഞാനും എന്റെ നച്ചുവും ഞങ്ങളുടെ പിടിമോളും ....പിന്നെ....... നയനയുടെ വയറ്റിൽഏഴ് മാസം പ്രായമായ ഞങ്ങളുടെ ഉണ്ണികുട്ടനും......

ആ നദിക്കരയിലൂടെ അവർ നടന്നു.....
നഷ്ടപ്പെട്ടുപോയ ഒരു ജീവിതം തിരിച്ചു പിടിച്ചതിന്റെ സന്തോഷത്തിലാണവർ......
ഹരി അവളെ വട്ടം ചേർത്തു പിടിച്ചു......

"ഹരിയെട്ടാ...... ദാ.. ഉണ്ണിക്കുട്ടൻ അനങ്ങുന്നു...."

അവൻ ആ നിറവയറിൽ കൈചേർത്തുപിടിച്ചു...... അസ്തമയ സൂര്യന്റെ കിരണങ്ങളെ ത്രസിപ്പിച്ചുകൊണ്ട് മുന്നോട്ടു നടന്നു.......

മുന്നിൽ മേധാവിയായി പൊടിമോളും........

(അവസാനിച്ചു)

***

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്