സ്നേഹം (111)

❤സ്നേഹം❤
ഫുൾ പാർട്ട്‌
=============

കുറച്ച് ദിവസം ആയി ഞാൻ അവളെ ശ്രദ്ധിക്കുന്നു. റസിക്ക് എന്ധോ പ്രോബ്ലം ഉണ്ട്. എന്നോട് ഒന്നും മിണ്ടുന്നില്ല ചോദിച്ചിട്ട് ഒന്നും പറയുന്നില്ല. എന്തായാലും ഇന്നെല്ലാം ചോദിക്കണം. അവളുടെ പ്രശ്നത്തിന് പരിഹാരം കാണണം. സ്വയം ഓരോന് ചിന്തിച്ചു അവളെ കാത്തിരിക്കുഗയാണ് റിയാസ്.

കയ്യിൽ ഒരു ഗ്ലാസ്‌ ചായയും ആയി അവൾ വന്നു. ഇക്ക ചായ ഇതാ വേണേൽ കുടിച്ചോ എന്നും പറഞ്ഞു അവൾ പോവാൻ ഒരുങ്ങി. ഞാൻ അവളെ വിളിച്ചു. റസി നിനക്ക് എന്താ പറ്റിയെ നീ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ ഇപ്പൊ എന്തു പറ്റി. ഞാൻ ഇങ്ങനെയാ നിങ്ങൾക്ക് പറ്റില്ലെങ്കി ഒഴിവാക്കുക. അങ്ങനെ ഒഴിവാക്കാൻ വേണ്ടി അല്ല ഞാൻ നിന്നെ എന്റെ ജീവിതത്തിൽ ഒപ്പം കൂട്ടിയദ്. നിങ്ങൾക്ക് എന്താ വേണ്ടേ എനിക്ക് കുറെ പണിയുണ്ട് നിങ്ങളോട് കിന്നാരം ചൊല്ലി നിക്കാൻ നേരം ഇല്ല. ഇവൾക്ക് എന്താ പറ്റിയെ. എന്നെ ഒരുമ്മ തന്നാ ദിവസവും അവൾ ഉണർതാ എനിക്ക് ബ്രെഷ് പേസ്റ്റ് എല്ലാം എടുത്തു തരും. ഞാൻ പല്ല് തേച്ചു വരുമ്പോൾ അവൾ ബെഡ് ഷീറ്റ് എല്ലാം നേരെയാക്കുകയാവും എനിക്ക് ചായ തന്ന് ഞാൻ കുടിച്ചു കഴിഞ്ഞാൽ ഗ്ലാസ്‌ ആയിട്ടേ അവൾ പോവു.

കുളിക്കാൻ കയറിയപ്പോളും എന്റെ മനസ്സിൽ ഇദൊക്കെ തന്നെ ആയിരുന്നു. കുളിച്ചു കഴിഞ്ഞു ഞാൻ റസി എന്ന് നീട്ടി വിളിച്ചു. ഞാൻ കുളി കഴിഞ്ഞു വരുമ്പോൾ അവൾ ഇവിടെ ഉണ്ടാവും. എന്റെ ഷിർട്ടിന്റെ ബട്ടൺ ഇട്ടുതന്നിട്ടേ പോവോള്ളൂ. എന്തായാലും ഇപ്പൊ അവൾ വരും കാരണം ഉമ്മ അടുക്കളയിൽ ഉണ്ട് അപ്പൊ അവൾ എന്തായാലും വരും. വിചാരിച്ച പോലെ തന്നെ അവൾ വന്നു. ഹ്മ്മ് എന്തിനാ വിളിച്ചേ. എന്റെ ഷിർട്ടിന്റെ ബട്ടൺ ഇട്ടു താ. നിങ്ങൾക്ക് എന്ധെ കയ്യ് ഇല്ലേ ചെറിയ കുട്ടി ഒന്നും അല്ലല്ലോ ഒറ്റക്ക് ഇട്ടൂടെ. ഞാൻ ചെറിയ കുട്ടി ആയദ് കൊണ്ടാണോ നീ ഇത്രേം ദിവസം ബട്ടൺ ഇട്ടു തന്നെ. അതു അപ്പൊ ഇപ്പൊ എനിക്ക് വയ്യ വേണേൽ ഒറ്റക്ക് ഇട്ടോ എന്നും പറഞ് അവൾ പോയി. ഞാൻ ഡ്രസ്സ്‌ മാറ്റി ഫുഡ്‌ കഴിക്കാൻ താഴോട്ട് pooyi.

തുടരും
സ്‌നേഹം
===============

  ഭാഗം 2

അവൾ എനിക്ക് ഫുഡ്‌ തന്ന് അടുക്കളയിൽ പോയി. സാധാരണ ഞാൻ കഴിച്ചു കഴിയും വരെ നോക്കി നില്കും ഒരു പ്രാവശ്യം എങ്കിലും അവൾക്ക് വായിൽ വച്ച് കൊടുക്കണം ഇല്ലേൽ അതു മതി അന്ന് മിണ്ടാതെ നടക്കാൻ. കഴിച്ചെന്നു വരുത്തി ഞാൻ എഴുന്നേറ്റു.

അവൾ എന്റെ ലഞ്ച് ബോക്സ്‌ ബാഗിൽ വച്ച് പൂവൻ നിൽകുമ്പോൾ ഞാൻ അവളെ വിളിച്ചു. ഓഫീസിൽ പൂവൻ നേരം ഒരുമ്മ പതിവ് ഉള്ളതാ.

എന്താ വിളിച്ചേ. എന്ടെങ്ങിലും പറയാൻ ഉണ്ടെങ്കിൽ വേഗം പറ. ഞാൻ അവളുടെ കയ്യിൽ പിടിച്ചു എന്റെ അടുത്തോട്ടു വലിച്ചു. അവൾ കു‌തറി മാറി. അവളുടെ മുഖം ചുവന്നു. നിങ്ങളുടെ പണി എല്ലാം കഴിഞ്ഞു എങ്കിൽ പോവാൻ നോക്. എന്നെ ബുദ്ധിമുട്ടിക്കല്ലേ. അവൾ പോയി. ഞാൻ ഓഫീസിൽ പോവാൻ ഇറങ്ങി. എന്നെ യാത്ര അയക്കാൻ പോലും അവൾ വന്നില്ല.
എനിക്ക് നല്ല സങ്കടം വന്നു. ഇവൾക്ക് എന്താ പറ്റിയെ എന്ന് അറിയില്ല. ഞാൻ ദേഷ്യം പിടിച്ചാൽ പോലും ചിരിക്കുന്ന ആളാ. ഇവൾക്ക് എന്താ പറ്റിയെ. ചിന്തിച്ചു ഓഫീസ് എത്തിയ്ഡ് അറിഞ്ഞില്ല.ഒന്നിലും ശ്രദ്ധ ഇല്ല. മനസ്സിൽ റസി മാത്രം.

തുടരും
സ്നേഹം
============
    ഭാഗം 3

ഞാൻ ഓഫീസിൽ നിന്നും വരുമ്പോൾ ഡോർ തുറന്നു എന്നെ അവൾ കാത്തിരിക്കാർ ഉണ്ട് . ഇന്ന് അതുണ്ടായില്ല. ഞാൻ ബെൽ അടിച്ചപ്പോൾ അവൾ വന്നു ഡോർ തുറന്നു പോയി. ഒന്ന് ചിരിക്ക പോലും ചെയ്‌തുല്ല. ഞാൻ പോയി ഫ്രഷ് ആയി വന്നപ്പോൾ എനിക്ക് ചായ തന്ന് അവൾ പോയി.

കുറച്ച് വർക്ക്‌ പെന്റിങ് ഉണ്ട് ഞാൻ അതു ചെയ്യാൻ ഇരുന്നു. രാത്രി അവൾ ഫുഡ്‌ കഴിക്കാൻ വിളിച്ചപ്പം ആണ് പോയേ. ഞാൻ വർക്ക്‌ ചെയ്യുമ്പോൾ എന്റെ അടുത്ത് വന്നിരിക്കും. ഇന്ന് അതും ഇല്ല.

ഞാൻ ഫുഡ്‌ കഴിക്കാൻ പോയി. അവൾ വിളമ്പി തന്നു. ഉമ്മയും ഉപ്പയും കഴിച്ചോ. ഹ്മ്മ് മറുപടി അവൾ ഒരു മൂളലിൽ ഒദുക്കി. ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല അവൾ ഒന്നും പറയേo ചെയ്ദില്ല. ഞാൻ കഴിച്ചു റൂമിൽ പോയി. അവൾക് വേണ്ടി വെയിറ്റ് ചെയ്‌തു.

തുടരും
സ്നേഹം
===============
ഭാഗം 4

കുറച്ച് സമയത്തിന് ശേഷം അവൾ വന്നു. കലപില സംസാരിക്കുന്ന ആൾ ആണ് ഇപ്പൊ ഒന്നും മിണ്ടാതെ ഇരിക്കുന്നദ്.
എത്ര വലിയ പിണക്കം ആയാലും രാത്രി അവൾ എന്നെ കെട്ടിപ്പിടിച്ചേ ഉറങ്ങു. എന്റെ നെഞ്ചിൽ തല ചായ്ച്ചില്ലേൽ അവൾക് ഉറക്കം കിട്ടില്ലാത്രേ. അവൾക് എപ്പഴും ഞാൻ കൂടെ വേണം അതുകൊണ്ടു സ്വന്തം വീട്ടിൽ പോലും പോയി നില്കാൻ ഇഷ്ടമല്ല. ഞാൻ ഉണ്ടെങ്കിൽ മാത്രമേ അവൾ വീട്ടിൽ നിക്കുകയൊള്ളു. ചിലപ്പോൾ ഞാൻ ഓഫീസിൽ പൂവുമ്പോൾ അവളെ വീട്ടിൽ ആകും തിരിച്ചു വരുമ്പോൾ കൊണ്ട് വരും.

അവൾ കിടക്കാൻ വേണ്ടി വന്നു. അവളെ എന്റെ അടുത്ത് വരും എന്ന് ഞാൻ വിചാരിച്ചു. പക്ഷെ അങ്ങനെ നടന്നില്ല. ഞാൻ പതിയെ അവളെ എന്റെ അടുക്കലോട്ട് ചേർക്കാൻ ഒരു ശ്രമം നടത്തി. പക്ഷെ അവൾ അതു മുളയിലേ നുള്ളി. അത് മാത്രം അല്ല എന്റെ നേർക്ക് തുറിച്ചു നോക്കുകയും, മര്യാദക്ക് കിടന്നോളണം എനിക്ക് ഉറക്കം വരുന്നു  എന്നെ ശല്യം ചെയ്യേണ്ട ഞാൻ കിടക്കുന്നത് കൊണ്ട് വല്ല പ്രോബ്ലം ഉണ്ടെങ്കിൽ ഞാൻ വേറെ എവിടെ എങ്കിലും കിടന്നോളാം. എന്നും കൂടെ പറഞ്ഞപ്പോൾ തൃപ്തി ആയി.

ഞാൻ എന്താ ചെയ്ദത് എന്നറിയില്ല അവൾ എന്തിനാ ഇങ്ങനെ പെരുമാറുന്നത് . ഞാൻ എന്തു തെറ്റ് ചെയ്തു. ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നില്ല .

5

എപ്പഴാ ഉറങ്ങിയേ എന്നറിയില്ല. രാവിലെ അവൾ വന്നു വിളിച്ചപ്പോൾ ആണ് ഞാൻ എഴുനെല്കുന്നദ്. അവൾക് യാധൊരുവിത മാറ്റങ്ങളും ഇല്ല. അവളുടെ ദേഷ്യം പിന്നെ പിന്നെ കൂടി വരുന്നു. സഹിക്കാൻ വയ്യധേ ആയപ്പോൾ ഞാൻ കുറെ ചൂടായി. അവളോടുള്ള കലിപ്പിലാണ് ഓഫീസിൽ പോയത്. അവിടെ എത്തിയിട്ടും ഒരു സമാധാനം കിട്ടുന്നില്ല. മനസ്സിൽ അവൾ മാത്രം ഒള്ളു. ഓഫീസിലെ ഒരു കാര്യങ്ങളും തലയിൽ കയറുന്നില്ല. സഹികെട്ടു അവളെ വിളിച്ചു. എവിടെ നോ രക്ഷ. അവളുടെ ദേഷ്യം കൂടുന്നധ് അല്ലാദേ കുറയുന്നില്ല.

ആഗെ തല പെരുക്കുന്നു. അവൾ എന്തിനാ എന്നോട് ഇങ്ങനെ. ഞാൻ എന്ട് തെറ്റ് ചെയ്തു. അവൾ ഇങ്ങനെ ആവണമെങ്കിൽ എന്ടെങ്ങിലും ഉണ്ടാവും. അല്ലാദേ എന്റെ റസിക്കു എന്നോട് ഇങ്ങനെ ആവാൻ കഴിയില്ല. അവൾക് എന്ധോ പ്രോബ്ലം ഉണ്ട്. കണ്ടു പിടിക്കണം.

ഓരോന്നു ആലോജിച് തല വേദനിക്കുന്നു. ടേബിളിൽ തല വച്ച് കിടന്നു. ഞാനാണ് അവളോട്‌ എപ്പഴും ഓരോന്നു പറഞ്ഞു വഴക്ക് കൂടാറ്. എത്ര വലിയ വഴക്ക് ആണേലും 5, 10 മിനിറ്റ് അതിൽ കൂടില്ല. കൂടിയാൽ രണ്ടു പേർക്കും സങ്കടം ആണ്. ഞാൻ എത്ര വഴക്ക് പറഞ്ഞു തെറ്റിയാലും സോറി പറഞ്ഞു അവൾ ആണ് ആദ്യം വരുക. എന്തു പ്രശ്നം ആണേലും രാത്രി അവൾ എന്നോട് ചേർന്നേ കിടക്കു ഇല്ലേൽ അവൾക് ഉറക്കം വരില്ല. രാവിലെ എന്നെ ഒരുമ്മ തന്ന് എഴുനെല്പിക്കുന്ന ആൾ ആണ്. എല്ലായിടത്തും മാറ്റങ്ങൾ മാത്രം. ഇവൾക്ക് എന്താ പറ്റിയെ എന്ന് ആലോജിച് ഒരു പിടിയും ഇല്ല .

===============
*ഭാഗം 6

ഇന്ന് ഓഫീസിൽ നല്ല ബോർ ആയിരുന്നു. എങ്ങിനെ ആവാതിരിക്കും ഇന്ന് രാവിലെ നല്ല തല്ല് കൂടി അല്ലെ വന്നദ്. അതുകൊണ്ട് ഒന്നിലും ശ്രദ്ധിക്ക)ൻ പറ്റിയില്ല. അവൾക് എന്താ എന്റെ പടച്ചോനെ പറ്റിയത്. അവൾ ഇങ്ങനെ ഒന്നും അല്ല അവളെ എനിക്ക് നന്നായി അറിയാം. അവൾ ഇങ്ങനെ ആവണേൽ എന്ടെങ്ങിലും പ്രോബ്ലം ഉണ്ടാവും.

എന്താണ് എന്ന് അറിയണമെങ്കിൽ അവൾ ഒന്ന് മര്യാദക്ക് സംസാരിക്കണ്ടേ അതിനെങ്ങിനെയാ എന്നെ കാണുമ്പോൾ തന്നെ അവൾ കലിപ്പിലാകും. എന്റെ റസിക്ക് എന്താ പറ്റിയെ. അവൾ എന്നാ എന്നോട് ഒന്ന് മര്യാദക്ക് സംസാരിക്കുക . അവളോടൊന്ന് സ്നേഹത്തിൽ സംസാരിക്കാൻ അവളുടെ മധുരമായ ശബ്ദം കൊണ്ട് ഇക്ക എന്നുള്ള ആ വിളി കേൾക്കാൻ കൊതി ആവുന്നു. അവൾക് എന്നോട് കൂടുതൽ ഇഷ്ടം തോന്നുമ്പോൾ അവൾ എന്നെ മാക്രി എന്നാ വിളിക്കാ.

എത്ര കാലം ആയി അധെല്ലാം കേട്ടിട്ട്. ഇപ്പൊ എന്നും തല്ലും വഴക്കും മാത്രം. കളിയോ ചിരിയോ  തല്ല് കൂടലോ ഇണക്കമോ ഒന്നും ഇല്ല. വെറും ദേഷ്യം മാത്രം. നേരിൽ കണ്ടാൽ തന്നെ കീരിയും പാമ്പും പോലെ. എന്റെ അല്ലാഹ് ഇന്നെങ്കിലും അവൾ എന്റെ ആ പഴയ റസി ആയാൽ മതിയായിരുന്നു.

ഓരോന്നു ആലോചിച്ചു വീട് എത്തിയത് അറിഞ്ഞില്ല. ഇനി എന്ധോക്കെ പുകിൽ ആണാവോ ഉണ്ടാവുക.
================

*ഭാഗം 7*

പ്രധീക്ഷിച്ച പോലെ തന്നെ അവളുടെ മുഖത്തിന്റെ കനം എന്നെ കണ്ടപ്പോൾ ഒന്ന് കൂടെ കൂടി. ഒരു ലേശം പോലും കുറഞ്ഞില്ല. എന്റുമ്മ ഈ പെണ്ണിനെ ഞാൻ എന്താണാവോ ചെയ്ദത്.

അവൾ വാതിൽ തുറന്നു തന്ന് അടുക്കളയിൽ പോയി. ഞാൻ സ്റ്റെപ് കയറി മുകളിലത്തെ റൂമിൽ പോയി. കുളിച്ചു ഫ്രഷ് ആയി വന്നു.

എത്രയും കാലം കുളി കഴിഞ്ഞു വന്നാൽ അവളാണ് തല തോർത്തി തരാർ. ഞാൻ തോർത്തിയാലും അവൾ തോർത്തിത്തരും. ഞാൻ ചെയ്‌തത്‌ ശെരിയല്ല തലയിൽ നല്ല വെള്ളം ഉണ്ട് പനി പിടിക്കും എന്നൊക്കെ പറഞ്ഞ് അതു എന്റെ ബീവി അങ്ങ് ചെയ്‌തുതരും. ഇപ്പഴോ....... അവൾ എന്നെ ഒന്ന് നോക്കുന്നു പോലും ഇല്ല. ഹാഹ്.

ഇക്ക.......... പെട്ടെന്ന് ആ വിളി കേട്ട് ഞാൻ ഒന്ന് ഞെട്ടി. കാരണം ഇത്രയും ദിവസം ഞാൻ സ്നേഹത്തോടെ ആ വിളി കേട്ടിട്ടില്ല. അവൾ അങ്ങനെ വിളിച്ചപ്പോൾ എനിക്ക് എന്ധോക്കെയോ പോലെ. ഒന്നും പറഞ്ഞരീകാൻ പറ്റുന്നില്ല.

എന്റെ അന്താളിപ്പ് കണ്ടിട്ടാ തോന്നുന്നു അവൾ എന്നോട് എന്താ ഇങ്ങനെ നോക്കി നില്കുന്നെ എന്ന് ചോദിച്ചു.

എടൊ റസി തനിക്കെന്ത ഇത്ര ദിവസം പറ്റിയെ ഇയ്യ് എന്താ എന്നോട് ഒന്നും മിണ്ടാത്തെ. ഞാൻ എന്തു തെറ്റ് ചെയ്‌തു നിന്നോട്. നിനക്ക് എന്ധെലും പ്രോബ്ലം ഉണ്ടെങ്കിൽ എന്നോട് പറ. ഞാൻ പരിഹാരം കാണാം.

എന്നിങ്ങനെ കുറച്ച് ചോദ്യങ്ങൾ ഒറ്റയടിക്ക് ചോദിച്ചു ഞാൻ ഒന്ന് ശ്വാസ്സം വലിച്ചു.

അവൾ ഇത്രേം ചോദ്യം ഒരുമിച്ച് കേട്ടത് കൊണ്ടാണ് തോനുന്നു എന്നെ തന്നെ നോക്കുന്നുണ്ട്.

*ഭാഗം 8*

                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                              
      എന്താടോ താൻ ഇങ്ങനെ നോക്കുന്നെ എന്തു പറ്റി നിനക്ക്.

എനിക്ക് ഇക്കാനോട് അത്യാവശ്യം ആയി ഒര് കാര്യം പറയാൻ ഉണ്ട്. എന്താ മുത്തേ താൻ പറ. തനിക്കെന്തു വേണേലും പറഞ്ഞോ. താൻ പറഞ്ഞതൊന്നും ഇതുവരെ ഞാൻ വാങ്ങി താരാധേ ഇരുന്നിട്ടില്ലല്ലോ.

പിന്നെ താൻ എന്ധെലും ചെറിയ കാര്യങ്ങൾ ആവും പറയാ അല്ല താൻ ഇതുവരെ എന്നോട് വളരെ കുറച്ചു ആഗ്രഹം അല്ല പറഞ്ഞിട്ടുള്ളു അതും അതികം പൈസ ചിലവില്ലാത്ത കാര്യവും. അല്ലെ.

ഹ എന്റെ മുത്തേ പറ എന്താ വേണ്ട ഞാൻ ഇപ്പൊ തന്നെ വാങ്ങി വരാം.

ഇക്ക ഞാൻ പറയാൻ പോകുന്ന ആ കാര്യം എന്തായാലും എനിക്ക് തരോ. പിന്നെ എന്റെ മുത്തിന് താരാധേ. താൻ പറയടോ.

ഞാൻ പറയട്ടെ. ഹ്മ്മ് പറയടോ എന്റെ റസിക്കുട്ടി (അവൻ അവളുടെ താടിയിൽ പിടിച്ച് കുലുക്കിയാണ് പറഞ്ഞത് .

അവൾ അവന്റെ കയ്യ് thatti മാറ്റി എന്നിട്ട് പറഞ്ഞു എനിക്ക് വേണ്ടത്

DIVORCE

അവന്ക് ഇതു കേട്ടപ്പോ തല ചുറ്റുന്ന പോലെ തോന്നി. എന്താ റസി താൻ ഈ പറയുന്നേ. തനിക്ക് ഇപ്പൊ എന്തിനാ ഡിവോഴ്സ് . തനിക്ക് എന്നെ മടുത്തോ. പറ റസി.

അത് എന്തിനാ നിങ്ങൾ അറിയുന്നേ ഞാൻ ചോദിച്ചത് ഇങ്ങ് തന്നാൽ മതി. ഞാൻ എന്തു ചോദിച്ചാലും തരും എന്നല്ലേ ഇത്രേം നേരം വാജകം അടിച്ചിരുന്നെ. ഇപ്പൊ എന്തു പറ്റി.

എനിക്ക് എന്തായാലും ഡിവോഴ്സ് വേണം അതിൽ ഒരു മാറ്റവും ഇല്ല. മനസ്സിലായല്ലോ. നിങ്ങൾക്കെന്ത നാക്ക്‌ ഇല്ലേ എന്താ ഒന്നും പറയാത്തത് അധോ ചെവി ഇല്ലേ ഞാൻ പറയുന്നത് കേൾക്കുന്നില്ലേ.
അവന്ക് ഒന്നും പറയാൻ പറ്റുന്നില്ല എല്ലാം കേട്ട് തരിച്ചു നില്കുകയാ അവൻ.

ഭാഗം 9

സ്വബോധം തിരിച്ചു കിട്ടിയപോൾ അവൻ ചോദിച്ചു എന്താ താൻ ഈ പറയുന്നേ. ഡിവോഴ്സ്നു മാത്രം എന്തു പ്രോബ്ലം ആണ് ഇവിടെ ഉണ്ടായത്. എടൊ ഞാൻ തന്നോട് എന്തു തെറ്റ് ചെയ്തു താൻ ഇങ്ങനെ ഇങ്ങനൊക്കെ പറയണമെങ്കിൽ എന്ധെലും കാരണം വേണ്ട ഇദ് ഇതിപ്പോ ഒന്നുല്യാധേ താൻ എന്താടോ ഇങ്ങനെ.

ഞാൻ ഇങ്ങനെയൊക്കെ ആണ് ഇത്രയും കാലമായി എന്നെ മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ എന്തു ഭർത്താവാണ്. സ്വന്തം ഭാര്യയെ കുറിച്ച് ഒന്നും അറിയില്ല. ചെ...

എനിക്ക് നിന്നെ കുറിച്ചും നിനക്ക് എന്നെ കുറിച്ചും അറിയുന്ന പോലെ മറ്റാര്കെങ്ങിലും അറിയോ പറ.... താൻ എന്താ ഒന്നും മിണ്ടാതെ ഇതിനുമാത്രം എന്താ ഉണ്ടായേ എന്നു പറ നമുക്ക് പരിഹാരം ഉണ്ടാകാം പ്ലീസ് മുത്തേ നീ നീ എന്നെ വിട്ട് പോവരുത് അത് അതെനിക്ക് സഹിക്കാൻ കഴിയില്ല.

നിങ്ങൾ വേണേൽ സഹിച്ചാൽ മതി. എനിക്ക് നിങ്ങളോടൊപ്പം ഉള്ള ജീവിതം മടുത്തു മതിയായി എനിക്ക്. എനിക്ക് ഫ്രീഡം വേണം ഇങ്ങനെ കൂട്ടിൽ അടച്ച കിളിയെ പോലെ ഇരിക്കാൻ എനിക്ക് പറ്റില്ല. എനിക്കെത്രയും പെട്ടെന്ന് നിങ്ങളിൽ നിന്നും ഒഴിഞ്ഞു പോണം.

അപ്പൊ ഇത്രയും പെട്ടെന്ന് നിനക്ക് എന്നെ മടുത്തോ. പറ മുത്തേ എന്തിനാ എന്തിനാ നീ എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോണത് നീ ഇല്ലെങ്കിൽ പിന്നെ ഞാൻ.......... അത് മുഴുവനാകാൻ അവനു കഴിഞ്ഞില്ല അവന്റെ ശബ്ദം ഇടറി. വാക്കുകൾ പുറത്തേക്കു വരുന്നില്ല.

നിങ്ങൾ എന്തു ചെയ്‌താലും എനിക്കൊന്നും ഇല്ല. നിങ്ങൾ ജീവിക്കേ മരിക്കേ എന്താന്നു വാചാ ചെയ്യ് എനിക്കൊരു ചുക്കും ഇല്ല പക്ഷെ എത്രയും പെട്ടെന്ന് ഞാൻ ആവശ്യപ്പെട്ടത് എനിക്ക് വേണം.

ഡിവോഴ്സ്. നിങ്ങളുമായുള്ള ഈ നശിച്ച ജീവിതത്തിൽ നിന്നും ഒരു മോചനം. അവളുടെ വാക്ക് ഉറച്ചതായിരുന്നു. ആ വാക്കുകൾക് വളരെ അധികം ശക്തി ഉള്ളത് പോലെ അത് ഹൃദയത്തിൽ തുളഞ്ഞു കയറുന്നു.

ഇതും പറഞ്ഞു അവൾ ഉറച്ച കാൽ വെപ്പോടെ നടന്നു റൂമിൽ നിന്നും പുറത്തു പോയി.

*സ്നേഹം*
===================
*ഭാഗം 10*

അവൻ ഇതെല്ലാം കേട്ട് മരവിച്ചു നില്കുകയാ എന്താ ചെയ്യാ ഒരു പിടിയും ഇല്ല. വീഴാൻ പോകുന്നു എന്ന് തോന്നിയപ്പോൾ അവൻ വേഗം കട്ടിലിൽ ഇരുന്നു.

അവന്റെ തല ചുറ്റുന്ന പോലെ കണ്ണിൽ നിന്നും കണ്ണ് നീര് യാതൊരു ദയവുo ഇല്ലാതെ വരുന്നു .

എന്റെ അല്ലാഹ് നീ തന്നെ കാക്ക€ണഅവൻ എല്ലാ സങ്കടവും അവൻ അല്ലാഹുവിൽ അർപ്പിച്ചു.

അവൻ വേഗം എഴുന്നേറ്റു ബാത്‌റൂമിൽ പോയി വുളൂ എടുത്തു വന്നു രണ്ടു റക്അത് അല്ലാഹുവിനു വേണ്ടി നമസ്കരിച്ചു എന്നിട്ടവൻ മനമുരുകി ദുആ ചെയ്‌തു.

അവനു ഒന്നിനും ഒരു താല്പര്യം ഇല്ല അവൻ റൂമിൽ നിന്നും ഇറങ്ങിയേ ഇല്ല. ഇറങ്ങാൻ മനസ്സ് അനുവദിക്കുന്നില്ല.

വൈകുന്നേരം ആയപ്പോൾ അവൾ ചായകൊണ്ടു വന്നു. ഒന്ന് ചിരിക്കുക പോലും ചെയ്‌തില്ല. ഞാൻ ചായ കുടിച്ചു താഴോട്ട് പോയി. ഉമ്മ അവളോട്‌ എന്ധോ പറയുന്നുണ്ട്. ഞാൻ പുറത്ത് പൂവൻ വേണ്ടി ഉമ്മറത്തു എത്തിയപ്പോ ഉമ്മ എന്റെ അടുത്ത് വന്നു ചോദിച്ചു.

മോനെ നീയും മോളുo തമ്മിൽ എന്ധെങ്കിലും പ്രശ്നം ഉണ്ടോ. ആ വാക്ക് അവന്റെ നെഞ്ചിൽ ആണ് കൊണ്ടത്. കാരണം ഉമ്മാക്ക് അവളെന്നുവച്ചാൽ ജീവൻ ആണ് അവൾക്കും അങ്ങിനെ തന്നെ. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അവളാണ് ഉമ്മയുടെ കുട്ടി എന്ന്. കാരണം അവർ അത്രയും സ്നേഹത്തിൽ ആണ് പലപ്പോഴും ഒരമ്മ)യി അമ്മ മരുമകൾ കാണാൻ ഞാൻ ഒരുപാട് കൊതിച്ചതാ. അവൾ എന്നോട് ദേഷ്യം പിടിച്ചാലും ഉമ്മയുടെ മുന്നിൽ ഒന്ന് മുഖം കറുപ്പിക്ക പോലും ചെയ്യില്ല. മോനെ നീ എന്താ ഒന്നും പറയാത്തത് ഉമ്മയുടെ സംസാരം അവനെ ചിന്തയിൽ നിന്നും ഉണർത്തി

ഉമ്മാ അവൾ എന്ധെലും പറഞ്ഞോ. അവൾ പറഞ്ഞു ഒരു പ്രശ്നവും ഇല്ല ഉമ്മാക്ക് വെറുതെ തോന്നുന്നത് ആണ് എന്ന്. പക്ഷെ എനിക്ക് തോന്നുന്നില്ല നിങ്ങൾ തമ്മിൽ എന്ധോ ഉണ്ട് നിങ്ങളുടെ ആ പഴയ കളി ചിരി ഒന്നും കാണാൻ ഇല്ല. എന്താ മോനെ എന്ധെലും ഉണ്ടെങ്കിൽ ഉമ്മയോട് പറ മോനെ

തുടരും

11

ഇങ്ങക്ക് വെറുതെ തോന്നുന്നത ഞങ്ങൾ തമ്മിൽ കൊഴപ്പോന്നൂല്യ പിന്നെ ഓഫീസിലെ കുറച്ച് തിരുക്ക് കാരണം അവളോട്‌ ശരിക്കും മിണ്ടാൻ പറ്റുന്നില്ല കുറച്ചധികം വർക്ക്‌ ഉണ്ടായിരുന്നു കുറച്ച് ദിവസം അതുകൊണ്ടാ ഉമ്മ അല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല.
എങ്കിൽ നിനക്ക് പുറത്ത് പോയി കണ്ണിൽ കണ്ടവരുമായി സംസാരിച്ചിരുന്ന നേരo ഇവിടെ അവളുമായി വല്ലതും പറഞ്ഞൂടെ അല്ലെങ്കിൽ വേണ്ട അവളേറ്റ് പുറത്ത് എവിടേലും പോയി കറങ്ങി വാ.അവൾക് ഇവിടെ ഒറ്റക്കിരുന്നു ബോർ അടിക്കുന്നുണ്ടാവുo.
ശരിയാ ഉമ്മ പറഞ്ഞത് അവളുമായി എവിടേലും പൂവാ എന്നിട്ട് സാവധാനം അവളോട്‌ എല്ലാം ചോദിച്ചു മനസ്സിലാകാം. ഉമ്മയുടെ മുന്നിൽ നിന്നും വിളിച്ചാൽ അവൾക് ഒഴിഞ്ഞു മാറാൻ കഴിയില്ല.
ne എന്താടാ ആലോജിക്കുന്നെ ഞാൻ പറഞ്ഞത് വല്ലോം കേട്ടോ. ആഹ് കേട്ടുമ്മ. റസീ,,,അവൻ അകത്തോട്ട് നോക്കി നീട്ടി വിളിച്ചു.

അവന്റെ വിളി കേട്ട് അവൾക് ദേഷ്യം പിടിച്ചു എന്ധെലും ഒക്കെ പറയണം എന്ന് കരുതി ഹാൽ ഇളകിയാണ് അവൾ റൂമിൽ നിന്നും ഉമ്മറത്തേക്ക് വന്നത്. ഉമ്മയെ കണ്ടപ്പോൾ അവൾ പറയാൻ വന്നതെല്ലാം വിഴുങ്ങി. നല്ല സ്നേഹത്തോടെ തന്നെ അവൾ ചോദിച്ചു,,,,

എന്താ ഇക്ക വിളിച്ചേ. അതോ നീ വേഗം പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്‌തു വാ നമുക്ക് ഒന്ന് പുറത്ത് പോയി വരാം. ഇതു കേട്ട് അവൾ ഒന്ന് ഞെട്ടി. അല്ലാ ഇപ്പഴാ. ഇപ്പൊ എന്താ കുഴപ്പം നിങ്ങൾ പോയി വാ മക്കളെ ഉമ്മയാണ് പറഞ്ഞത്. അല്ല ഉമ്മ എനിക്ക് ഇപ്പൊ ഒരു ഇന്റെരെസ്റ്റ്‌ ഇല്ല അതു കൊണ്ടാ. അതെന്താ ഇല്ലാത്തെ നിങ്ങൾ ഇപ്പൊ എവിടേലും പോയി കറങ്ങി വന്നാൽ മതി വേണേൽ പുറത്ത് നിന്നും ഫുഡ്‌ കഴിച്ചു വന്നാലും മതി .
ഓഹ് എന്റെ പൊന്നുമ്മാ ഉമ്മാക്ക് ഞാൻ മനസ്സിൽ നന്ദി പറഞ്ഞു. ഉമ്മ കട്ടക്ക് സപ്പോർട്ട് ചെയ്‌തില്ല എങ്കിൽ എല്ലാം വെള്ളത്തിൽ ആയേനെ. എന്തായാലും ഇനി അവൾ സമ്മതിക്കും ഉറപ്പാ.

ശരി ഉമ്മ ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വരാം എന്നും പറഞ്ഞു അവൾ അകത്തോട്ട് പോയി.

കുറച്ച് കഴിഞ്ഞു അവൾ വന്നു ഉമ്മയോട് യാത്ര പറഞ്ഞു ഞങ്ങൾ ബുള്ളറ്റിൽ കയറി ഇരുന്നു. എന്ധെലും പ്രശ്നം ഉണ്ടെങ്കിൽ അതെല്ലാം തീർത്തു രണ്ടാളും ഇങ്ങോട്ട് വന്നാൽ മതി. മനസ്സിലായോ. എന്നും പറഞ്ഞ് ഉമ്മ പോയി. ഞങ്ങൾ യാത്ര തുടങ്ങി.

അവളും ഞാനും എന്ധെലും പറഞ്ഞു വഴക്ക് കൂടിയാൽ അത് തീർത്തു തരാ ഞങ്ങളുടെ മുത്തായ ബുള്ളറ്റ് ആണ് അതിൽ ഇരുന്നു കുറച്ച് നേരം എങ്ങോട്ടേലും പോയാൽ തീരാവുന്ന പ്രശ്നമേ ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടുള്ളൂ. ഇതും അങ്ങിനെ ആവണെ എന്റെ അല്ലാഹ്

12

ഞാനും അവളും പരസ്പരം ഒന്നും സംസാരിച്ചില്ല. ഞങ്ങൾ ബീച്ചിൽ ആണ് പോയത്. ഞങ്ങൾ ഒരു ബെഞ്ചിൽ പോയി ഇരുന്നു. എന്താ പറയാ എവിടെ നിന്നും തുടങ്ങും ഒരു പിടിയും ഇല്ല. അവിടെ വേറെ കുറെ couples ഉണ്ടായിരുന്നു. ഞങ്ങളെ പോലെ അപരിചിതർ ആയിട്ടല്ല. പരസ്പരം സ്നേഹിച്ചു കയ്യ് കോർത്തു പിടിച്ചു നടക്കുന്നു. എന്തു വന്നാലും വേണ്ടില്ല അവളോട്‌ സംസാരിക്കണം എന്തു പ്രശ്നം ആണേലും സംസാരിച്ചു തീർക്കണം എന്നെ ഒഴിവാക്കാൻ മാത്രം ഞാൻ എന്തു തെറ്റാ അവളോട്‌ ചെയ്ദത്.

രണ്ടും കല്പിച്ചു ഞാൻ വിളിച്ചു റസി. ഹ്മ്മ് അവൾ ഒന്ന് മൂളി. താൻ എന്താ ഒന്നും പറയാത്തത്. എത്ര ദിവസം ആയി നീ എന്നോട് നല്ലപോലെ ഒന്ന് സംസാരിച്ചിട്ട്,, എന്ധെങ്കിലും പറയടോ.

ഞാൻ എന്താ പറയാ പറയാൻ ഉള്ളദേല്ലാം ഞാൻ പറഞ്ഞല്ലോ  എനിക്കൊന്നേ പറയാൻ ഒള്ളു ഞാൻ ആവശ്യപെട്ടത് എനിക്ക് വേണം. അതിന്റെ കാരണം എനിക്ക് അറിയണം ഞാൻ എന്താ ചെയ്‌ഥേ നിന്നോട് ഇത്രയും അതികം നിന്നെ സ്നേഹിച്ചതിനാണോ നീ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ പറ. അതൊന്നും നിങ്ങൾ അറിയേണ്ട കാര്യം ഇല്ല ഞാൻ പറഞ്ഞല്ലോ എന്നെ എന്റെ ഇഷ്ടത്തിന് വിട്ടേക്ക് എനിക്ക് നിങ്ങളും ആയി ഒരു ജീവിതം വേണ്ട. എന്നെ എന്റെ വീട്ടിൽ കൊണ്ട് പോയി ആകു അല്ലേൽ ഞാൻ പൂവാ. എടൊ തനിക്കെങ്ങനെ ഇങ്ങനെ പറയാൻ പറ്റുന്നെ നിനക്ക് എന്നെ വിട്ട് പൂവൻ പറ്റോ ഉമ്മ ഉമ്മയെ നീ ഒന്ന് ഓർത്തു നോക് എന്നേക്കാൾ നിന്നെ അല്ലെ ഉമ്മ സ്നേഹിക്കുന്നെ ആ ഉമ്മയെ വിട്ട് നിനക്ക് പോവാൻ പറ്റോ ഉമ്മാക്ക് ഇപ്പൊ തന്നെ ഡൌട്ട് ഉണ്ട് നമ്മൾ തമ്മിൽ വല്ല പ്രോബ്ലം ഉണ്ടോ എന്ന് ഉണ്ടെങ്കിൽ അത് മാറാൻ വേണ്ടിയാ നമ്മളെ ഇങ്ങനെ പറഞ്ഞയച്ചെ അതൊന്നും എന്താ താൻ മനസ്സിലാക്കാത്തെ.

എനിക്കൊന്നും അറിയേണ്ട എന്നെ എന്റെ വഴിക്ക് വിടണം എന്റെ ജീവിതത്തിൽ ഒരുപാട് തടസ്സം ഉണ്ട് അതിൽ മെയിൻ തടസ്സം നിങ്ങളാണ് നിങ്ങൾ എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോയാൽ പിന്നെ എനിക്ക് സുഗായി ജീവിക്കാം എന്റെ ഇഷ്ടത്തിന് അനുസരിച്ചു ആരെയും പേടിക്കണ്ട എനിക്ക് എന്റെ ലൈഫ് എൻജോയ് ചെയ്യണം അതിനു നിങ്ങളുടെ ഭാര്യ എന്ന നിലയിൽ ഇരിക്കുമ്പോൾ പറ്റില്ല അതുകൊണ്ടാ എന്നെ എന്റെ പാട്ടിനു വിടണം പ്ലീസ്.........

പിന്നെ ഒന്നും പറയാൻ തോന്നിയില്ല അവർ അവിടെ നിന്നും പോയി സാധാരണ ബുള്ളറ്റ് യാത്ര അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആണ് അവർ അത് ശരിക്കും എൻജോയ് ചെയ്യാറ് ഉള്ളതാ പക്ഷെ ഇപ്പൊ. പെട്ടെന്ന് തന്നെ വീട് എത്തി. അവൾ വേഗം ഇറങ്ങി. ഉമ്മറത്തു ഉമ്മയെ കണ്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു.

ആഹ്ഹ് രണ്ടാളും ഇത്ര പെട്ടെന്ന് വന്നോ. അഹ് എന്ധോ അവിടെ ഒരു രസവും ഇല്ല അപ്പൊ വേഗം ഇങ്ങ് പോന്നു. എന്റെ മനസ്സിലെ സങ്കടം ഒന്നും പുറത്ത് കാണിച്ചില്ല ഉമ്മയോട് ഞാനും അവളും നന്നായി സ്നേഹം അഭിനയിച്ചു സംസാരിച്ചു ഉമ്മാക്ക് സംശയം ഒന്നും തോന്നിചില്ല രാത്രി എല്ലാവരും ഒരുമിച്ച് ഫുഡ്‌ കഴിച്ചു കളിയും ചിരിയും എല്ലാം ആയി. ഞങ്ങൾ ഉറങ്ങാൻ പോയി.

അവളും ഉറങ്ങാൻ വന്നു. ഈ കളിയും ചിരിയും ഒന്നും നിനക്ക് ഇനി വേണ്ട അല്ലെ. നിനക്കെങ്ങനെ ഇവിടെ നിന്നും പൂവൻ തോന്നുന്നു. വെറുതെ ഓരോന്ന് പറഞ്ഞു എന്റെ മനസ്സ് മാറ്റാൻ പറ്റും എന്ന് വിചാരിക്കേണ്ട. ഞാൻ പറഞ്ഞതിൽ ഒരു മാറ്റവും ഇല്ല. എനിക്ക് ഉറക്കം വരുന്നു ഇനി ഒന്നും സംസാരിക്കാൻ വയ്യ. അവൾ ലൈറ്റ് ഓഫ്‌ ചെയ്തു തിരിഞ്ഞു കിടന്നു.

അവൾക് ഉറക്കം വരും പക്ഷെ എനിക്കൊ നെഞ്ചിൽ തി കയറ്റി വച്ചിരിക്കല്ലേ. എന്താ ചെയ്യ)))). എന്തായാലും അവളെ പിരിയാൻ മാത്രം പറ്റില്ല ഉറപ്പാ

13

ഓരോന്ന് ആലോചിച്ചു എപ്പോഴോ ഉറങ്ങി. അവളുടെ വിളി കേട്ടാണ് എഴുന്നേറ്റത്. പതിവ് പോലെ തന്നെ അവളുടെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല. ഞാനും അവളും ഒന്നും സംസാരിച്ചില്ല. ഉമ്മ കൂടെ ഉള്ളത് കൊണ്ട് അവൾ എന്റെ എല്ലാ കാര്യവും നന്നായി ചെയ്തു തരും ഉമ്മയുടെ മുന്നിൽ വച്ച് മാത്രം അല്ലേൽ അവൾ എന്നെ ഒന്ന് മൈൻഡ് ചെയ്യുക പോലും ഇല്ല.
ദിവസവും മാസവും എത്ര പെട്ടെന്ന് പോവുന്നു. മനസ്സിന്റെ ആതി ദിവസം കൂടും തോറും വർധിച്ചു വരുന്നു. അവൾക് ഇപ്പഴും ഒരു മാറ്റവും ഇല്ല ദിവസം കഴിയും തോറും ഞങ്ങൾ തമ്മിൽ ഉള്ള അകൽച്ച കൂടി കൂടി വന്നു. എന്തു പറഞ്ഞാലും തർക്കുത്തരം മാത്രമേ അവൾ പറയു തന്നിഷ്ടത്തിന് എന്ധെങ്കിലും ഒക്കെ ചെയ്തു വെക്കും എന്നെ മാത്രം അല്ല ഉമ്മയെയും അവൾ നന്നായി ദേഷ്യം പിടിപ്പിക്കുന്ടെ. ഉമ്മ അവളെ ഒന്നും പറയില്ല കുറേ ഒക്കെ കണ്ടില്ല കേട്ടില്ല എന്ന് വച്ച് നടക്കും പക്ഷെ ഒരു ദിവസം ഉമ്മ അവളെ നന്നായി ചീത്ത പറഞ്ഞു അവൾ തിരിച്ചു ഉമ്മയെയും ഞാൻ അവളോട്‌ ചോദിക്കാൻ ചെന്നപ്പോൾ ഉമ്മ എന്നെ വഴക്ക് പറഞ്ഞു. അവൾ ഞങ്ങളെ രണ്ടുപേരയും കുറിച്ച് കുറെ ആവശ്യമില്ലാത്തദ് പറഞ്ഞു. ഉമ്മ പറഞ്ഞതു കൊണ്ട് മാത്രം ദേഷ്യം കടിച്ചു പിടിച്ചു അവൾ പറഞ്ഞതിനൊന്നും മറുപടി പറഞ്ഞില്ല.
ദേഷ്യം തീർന്നധ് കൊണ്ടോ അതോ പറയാൻ വാക്കുകൾ കിട്ടാത്തദ് കൊണ്ടോ അവൾ തത്കാലം അവസാനിപ്പിച്ചു മുകളിലത്തെ റൂമിലോട്ട് കയറിപ്പോയി.
എന്താ മോനെ ഇത് അവൾ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ അവൾക് എന്താ മോനെ പറ്റിയത്. അറിയില്ല ഉമ്മ അവൾ ഇപ്പൊ കുറച്ചായി ഇങ്ങനെയൊക്കെ ആണ് എന്താണെന്ന് എത്ര ചോദിച്ചിട്ടും പറയുന്നില്ല. അവൾക് ഡിവോഴ്സ് വേണത്രെ.
എന്താ എന്താ മോനെ നീ ഈ പറയുന്നേ. അതുമ്മ അവൾക് ഒരു ഫ്രീഡം ഇല്ല എന്റെ ജീവിതത്തിൽ നിന്നും അവൾക് മോചനം വേണം. എന്താ ഉമ്മ ഞാൻ അവളോട്‌ ചെയ്ദത് എന്നെക്കാൾ കൂടുതൽ ഉമ്മ അവളെ അല്ലെ സ്നേഹിച്ചേ അതാണോ നമ്മൾ അവൾക് ചെയ്‌ത ദ്രോഹം. എനിക്കവളെ പിരിയാൻ പറ്റില്ല ഉമ്മ എനിക്കവളെ വേണം ഉമ്മ അവളെ പറഞ്ഞൊന്ന് മനസ്സിലാക്കണം. അവൻ കരഞ്ഞു കൊണ്ട് ഉമ്മയെ കെട്ടിപ്പിടിച്ചു ഉമ്മയും കരയുന്നുണ്ടായിരുന്നു

14

അവൻ മുഗളിതേ റൂമിലോട്ട് പോയി പക്ഷെ അവളെ അവിടെ കണ്ടില്ല അവൻ ബാൽക്കണിയിൽ പോയി നോക്കി അവൾ അവിടെ നിന്നും കരയുന്നധ് അവൻ കണ്ടു.

അവൻ അവളുടെ അടുത്ത് ചെന്ന് പതിയെ വിളിച്ചു റസി. അവൾ ഒന്ന് ഞെട്ടി കണ്ണ് തുടച് ദേഷ്യത്തിൽ അവനെ ഒന്ന് നോക്കി.

എന്തിനാടോ താൻ കരയുന്നെ എല്ലാം നീ കാരണം തന്നെ അല്ലെ ഉണ്ടായത് സ്വയം ഓരോന്ന് വരുത്തി വച്ച് ഒറ്റക്കിരുന്നു കരയുന്നതെന്തിനാ പറയടോ എന്താ തന്റെ പ്രശ്നം എന്താണേലും എന്നോട് പറ മുത്തേ. എനിക്കറിയാം തനിക്ക് എന്നെയും ഉമ്മയെയും സങ്കടപെടുത്താൻ കഴിയില്ല എന്ന്. ഞങ്ങളെ വിട്ട് പിരിഞ്ഞു നിനക്ക് ജീവിക്കാൻ പറ്റില്ല എന്നെനിക്കറിയാം പിന്നെ എന്തിനാടോ താൻ ഇങ്ങനെ ഒക്കെ ചെയ്യുന്നേ.
നിങ്ങൾക്കെന്താ വേണ്ടത് മനുഷ്യനെ സമാധാനം തരില്ലേ ഒന്ന് ഒറ്റക്ക് വന്നിരിക്കാം എന്ന് വിജാരിച്ചാ ഇങ്ങോട്ട് വന്നത് അപ്പൊ ഇവിടെയും എത്തി ശല്യം.
എടൊ താൻ എന്താ പറഞ്ഞെ ശല്യമോ... ഞാനോ നിനക്ക് ഞാനിപ്പോ ശല്യമായി അല്ലെ . നീ തന്നെ ഇങ്ങനെ പറയണം കേട്ടോ നിന്നെ ഇത്ര സ്നേഹിച്ചതിന് കിട്ടിയ ശിക്ഷയാകും ഇത്. പിന്നെ താൻ എന്തിനാ ഇവിടെ നിന്ന് കരഞ്ഞിരുന്നേ.

ഞാനോ ഈ ഞാൻ കരഞ്ഞന്നോ.... കരയാൻ മാത്രം എന്റെ ആരേലും ഇവിടെ ചത്തോ..... എന്റെ കണ്ണിൽ പൊടി പോയതാ. അല്ലാതെ ഞാൻ എന്തിനാ കരയുന്നത്. കരയേണ്ടതു ഞാനല്ല നിങ്ങളും നിങ്ങളുടെ ഉമ്മയും ആണ് അത് വേണ്ടെങ്കിൽ എത്രയും പെട്ടെന്ന് എന്നെ അങ്ങ് ഒഴിവാക്കിക്കൂടെ എന്തിനാ ഇങ്ങനെ സഹിക്കുന്നെ.
അങ്ങിനെ ഒഴിവാക്കാൻ വേണ്ടിയല്ല കൂടെ കുട്ടിയെ എന്റെ ജീവൻ ഉള്ളടത്തോളം കാലം ഞാൻ ചാർത്തിയ മഹർ നിന്റെ കഴുത്തിൽ തന്നെ ഉണ്ടാകും അത് ആര് വിചാരിച്ചാലും മാറ്റാൻ പറ്റില്ല അത്ര പെട്ടെന്നൊന്നും അത് നിന്റെ ശരീരത്തിൽ നിന്നും നിനക്ക് പൊട്ടിച്ചെറിയാൻ പറ്റില്ല എനിക്കുറപ്പാ.
ഇതും പറഞ്ഞു അവൻ താഴോട്ട് ഇറങ്ങി പോയി. അവൻ വരുന്നദ് കണ്ട  ഉമ്മ ഉടനെ അവന്റെ  അടുത്തേക്ക്  ഓടി ചെന്നു.
എന്തായി മോനെ അവൾക് വല്ല മാറ്റവും ഉണ്ടോ. എന്തു മാറ്റം ഉമ്മ അവൾ അവളുടെ തീരുമാനത്തിൽ തന്നെ ഉറച്ചു നില്കുകയാ. മോനെ ഇനി അവൾക് വേറെ ആരോടെങ്കിലും അവർ പറഞ്ഞു മുഴുവൻ ആകുമ്പഴേക്കും അവൻ ഇടയിൽ കയറി പറഞ്ഞു ഇല്ല ഉമ്മ. അവൾ അവൾ അങ്ങിനെ ഒന്നും ചെയ്യില്ല എനിക്കുറപ്പാ അവൾ ഒരിക്കലും എനിക്ക് തരുന്ന സ്നേഹം വേറെ ഒരാൾക്ക് കൊടുക്കാൻ ആഗ്രഹിക്കില്ല എനിക്ക് ഉറപ്പുണ്ട് ഉമ്മാ. പിന്നെ എന്താ മോനെ അവളുടെ പ്രശ്നം അറിയിലുമ്മ എനിക്ക് എനിക്കൊന്നും അറിയില്ല. ഇതും പറഞ്ഞു അവൻ പുറത്തോട്ടു പോയി.

അവൻ രാത്രി ഏറെ വൈകിയാണ് വന്നത് ഉമ്മ അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവർ അവനെ ഭക്ഷണം കഴിക്കാൻ കുറേ നിർബന്ധിച്ചു പക്ഷെ അവൻ കഴിച്ചില്ല. അവൻ റൂമിലോട്ടു പോയി അവൾ നല്ല ഉറക്കം ആണ്. അവൻ അവളുടെ അടുത്ത് ചെന്നിരുന്നു പതിയെ അവളെ തലോടി അവന്റെ മനസ്സിൽ വീണ്ടും സങ്കടക്കടൽ ആർതുളച്ചു. അവൻ എല്ലാം മനസ്സിൽ ഒതുക്കി പതിയെ തിരിഞ്ഞു കിടന്നു.

ദിവസങ്ങൾ പെട്ടെന്ന് തന്നെ പോയി കൊണ്ടിരുന്നു അവരുടെ ജീവിതത്തിൽ പ്രത്യേകിച്ചു മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല അവർ അവളോടുള്ള സ്നേഹത്തിലും അവൾക് അവരോടുള്ള ദേഷ്യത്തിലും വെറുപ്പിലും.

ഒരു ഒഴിവു ദിവസം ഓഫീസിലെ തിരക്ക് പിടിച്ച ജോലിയിൽ ആയിരുന്നു അവൻ. എദോ ഒരു ഫയൽ പെട്ടെന്ന് അവനു ആവശ്യം വന്നു സാധാരണ ഇതെല്ലാം അവളുടെ ഡ്യൂട്ടി ആണ് എനിക്ക് വേണ്ടതെല്ലാം അവളാണ് ചെയ്‌തു തരാ അതു ഓഫീസ് വർക്ക്‌ ആണേലും അവൾ അവനെ സഹായിക്കും. ഇനിപ്പോ അവളെ വിളിച്ചു വെറുതെ ദേഷ്യം പിടിപ്പിക്കേണ്ട എന്നെ കരുതി അവൻ തന്നെ ഫയൽ തിരച്ചിൽ ആരംഭിച്ചു. അവന്റെ ഓഫീസ് file വെക്കുന്ന ഷെൽഫിൽ നോക്കി അവിടെ ഒന്നും ഇല്ല. അവൻ അലമാറ തുറന്നു അതിൽ ഉണ്ടോ എന്ന് നോക്കുന്ന തിരക്കിൽ ആണ് അവൻ പരിജയം ഇല്ലാത്ത ഒരു ഫയൽ കണ്ടത്. അവൻ വേഗം അധെടുത്തു നോക്കി അവനു തല ചേറ്റുന്ന പോലെ തോന്നി നെഞ്ച് പട പാടാ ഇടിക്കുന്നു കണ്ണിൽ ഇരുട്ട് കയറി കണ്ണീർ ഒഴുകുന്നു അവനു ഒന്നും കാണുന്നില്ല. അവൻ എന്ധോക്കെ പോലെ ആയി ഭൂമി കിഴ്മേൽ മറിഞ്ഞൽ മതി എന്നായി അവന്ക്

15

എന്താ ചെയ്യാ ഒരു പിടിയും ഇല്ല കണ്ണീർ അവന്റെ അനുവാദം ചോദിക്കാതെ ധാരയായി ഒഴുകുന്നുണ്ട്.
അല്ലേലും സങ്കടത്തിൽ  നമ്മുടെ അനുവാദം ചോദിക്കഥെ നമ്മുടെ കൂടെ നില്കാൻ ഒരാൾ മാത്രമേ ഉണ്ടാവു അതാണ് കണ്ണുനീർ.
എന്താ എന്റെ റബ്ബേ ഞാൻ ഈ കാണുന്നെ ഒരിക്കലും ഞാൻ ഇങ്ങനെ ഒന്നും പ്രദീക്ഷിച്ചിരുന്നില്ല. ഒരിക്കൽ പോലും അവൾ എനിക്കൊരു സൂചന തന്നിരുന്നെങ്കിൽ.......... ഞാൻ ഞാൻ എന്തു വലിയ പാപി ആണ് അല്ലാഹ് കെട്ടിയ പെണ്ണിന്റെ മനസ്സ് കാണാൻ പറ്റാത്ത ഒരാളാണല്ലോ ഞാൻ. അറിയാതെ ആണേലും അവളോട്‌ ഒരുപാട് ദേശ്യപെട്ടു ഒരിക്കൽ പോലും അവളുടെ മനസ്സിലെ നോവ് ഞാൻ എന്താണെന്ന് അറിയാൻ ശ്രമിച്ചിട്ടില്ല. അവൾ എനിക്കത് കാണിച്ചു തന്നിട്ടും ഇല്ല.
ചെറുപ്പം മുതൽക്കേ സങ്കടം മാത്രം ആസ്വദിച്ചു വളർന്നത അവൾ. ഉമ്മ ഇല്ലാത്ത അവൾക് ആ സ്നേഹം കിട്ടിക്കോട്ടേ എന്ന് കരുതിയ അവളുടെ ഉപ്പ അവൾക് വേറെ ഒരുമ്മയെ കൊടുത്തത് എന്നാൽ,,,, സ്നേഹം പോയിട്ട് ഒരു നല്ല വാക്കു പോലും ആ സ്ത്രീ ഇവളോട് പറഞ്ഞിട്ടില്ല. ആരോടും ഒന്നും പറയാതെ എല്ലാം ഉള്ളിൽ ഒതുക്കി നടന്നു ആ പാവം. ഇപ്പോഴും അങ്ങിനെ തന്നെ.
ആ നരകത്തിൽ നിന്നും അവളെ കരകയറ്റിയത്‌ എന്ടെ ഉമ്മയാണ്. അവളെ എന്റെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയത്. ആ കയ്യ് ഞാൻ ഒരിക്കലും വിടില്ല എന്നും ഇതു പോലെ ചേർത്ത് പിടിക്കും.
അവൾ വന്നതിന്റെ ശേഷം എന്റെ ജീവിതത്തിൽ ഇരട്ടി മധുരം ആയിരുന്നു. എപ്പഴും തല്ലും വഴക്കും മാത്രം. ഒരു ഭാര്യ എന്നതിൽ ഉബരി അവൾ എനിക്ക് വേറെ ആരൊക്കെയോ ആയിരുന്നു.
അമ്മയില്ലാത്ത അവളെ എന്റുമ്മ എന്നെക്കാൾ കൂടുതൽ അവളെ സ്നേഹിച്ചു സംപ്രക്ഷിച്ചു ആ സ്നേഹത്തെ അവൾ അത്ര പെട്ടെന്ന് തള്ളികളയില്ല എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു എന്നിട്ടും ഞങ്ങൾ അവളെ കുറ്റപ്പെടുത്തി അവളുടെ ഭാഗം എന്താണെന്ന് ഞങ്ങൾ ആരും ചിന്തിച്ചില്ല.
എന്നാലും എന്ടെ അല്ലാഹ് എന്തിനാ ആ പാവത്തിനെ ഇനിയും ഇങ്ങനെയൊക്കെ....... അവ്ൻക് എന്തു ചെയ്യണം എന്ന് അറിയില്ല. അവന്റെ എല്ലാ കരുത്തും ചോർന്നു പോവുന്നു. എന്തു വന്നാലും വേണ്ടില്ല ഇതിനൊരു അവസാനം വേണം . അവൻ ആ ഫയൽ എടുത്തു ബാൽക്കണിയിലോട്ട് പോയി അവൾ അവിടെ ഉണ്ടായിരുന്നു. അവനെ കണ്ട അവൾ എഴുന്നേറ്റു.

അവൻ ആ ഫയൽ അവൾക് നേരെ നീട്ടി. അവളൊന്നു ഞെട്ടിയോ അതോ അവനു തോന്നിയഥോ.

ഹാവൂ ഇപ്പോഴേലും എന്നെ ഈ നരകത്തിൽ നിന്നും പറഞ്ഞയക്കാൻ നിങ്ങൾക്ക് തോന്നിയല്ലോ. സമാധാനം. ഇനി എനിക്കെന്റെ വഴി നിങ്ങൾക്ക് നിങ്ങളുടേതും. ഇനി എന്ടെ കാര്യത്തിൽ നിങ്ങൾ ഇടപെടരുത്. എനിക്കെന്റെ ജീവിതം ആസ്വദിക്കണം അതിനു ആരും തടസ്സം ആവരുത്. ഇനി എനിക്ക് ഒന്നിനും ആരുടേയും അനുവാദം വേണ്ട എല്ലാം എന്റെ ഇഷ്ടത്തിന് ചെയ്യാം.

ഇത്രയും പറഞ്ഞവൾ oru വിജയിയുടെ ചിരി ചിരിച്ചു.

മതി ചിരിച്ചേ ആദ്യം അതൊന്ന് തുറന്നു നോക് എന്നിട്ട് ബാക്കി പറയാം.

അവൾ ആ ഫയൽ തുറന്നു നോക്കി അവളുടെ കണ്ണുകൾ നിറയുന്നുണ്ട് എന്തു ചെയ്യണം പറയണം എന്നൊന്നും അവൾക് അറിയില്ല. ഇത്രയും നേരം ഒരു വിജയിയുടെ ഭാവം ആയിരുന്നു എന്നാൽ ഇപ്പൊ നിസ്സഹായയായി നില്കുകയാ. അവളുടെ കയ്യിൽ നിന്നും ആ ഫയൽ നിലത്തു വീണു. തല ചുറ്റുന്ന പോലെ

ഭാഗം 16

അവൾ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു ഇക്കാ എന്നോട് ക്ഷമിക്കണം ഇക്കാ എന്നോട് പൊറുക്കണം ഇക്കാ ഒന്നും വീണെന്ന് വിചാരിച്ചല്ല എന്റെ ഇക്ക ഒന്നും അറിയരുത് എന്ന് കരുതിയിട്ട അറിഞ്ഞാൽ ഈ മനസ്സ് നോവുന്നതു കാണാൻ എനിക്ക് കഴിയില്ല അതുകൊണ്ടു മാത്രമാ ഇക്ക ഞാൻ ഇങ്ങനെയൊക്കെ ചെയ്‌തത്‌ എന്നോട് ക്ഷമിക്കണം. അവൾ എന്നെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു.

എന്തു ചെയ്യണം എന്നറിയാതെ അവളെ ഒന്ന് കൂടെ മുറുക്കി പിടിച്ചു പതിയെ ആ മുടിയിഴയിൽ തലോടി. അവളുടെ മുഖം എന്റെ കയ്യിൽ കോരി എടുത്തു. കരഞ്ഞു കരഞ്ഞു ആ മുഖം ചുവന്നു തുടുത്തു. അവൾ എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിൽക്കുകയാണ്. പ്രതീക്ഷയുടെ കിരണം അവളുടെ ആ നോട്ടത്തിൽ കാണുന്നുണ്ട്.

ഇക്കാ ഇങ്ങളെന്നോട് ക്ഷമിക്കില്ലേ വേണം എന്ന് കരുതിയിട്ടല്ല ഇക്കാ ഞാൻ ഞാൻ ഇങ്ങനെയൊക്കെ ചെയ്ദത് വേറെ വഴി ഒന്നും ഇല്ലാഞ്ഞിട്ടാ. നിങ്ങളെയും ഉമ്മയെയും സങ്കടപ്പെടുത്തണം എന്ന് ഞാൻ ഒരിക്കൽ പോലും ചിന്ദിച്ചിട്ടില്ല ഇക്ക. പക്ഷെ......... വിധി ഇങ്ങനെയൊക്കെ ആണ്. എന്റെ ഇക്ക ഒന്നും അറിയരുത് എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പടച്ചോൻ എന്നെ എന്തിനാ ഇങ്ങനെ ദ്രോഹിക്കുന്നെ ഞാൻ എന്തു തെറ്റാ ചെയ്‌തത്‌. ഇതു പറഞ്ഞവൾ വീണ്ടും എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു.

എന്തുത്തരം ആണ് ഞാൻ അവളോട്‌ പറയേണ്ടത്.പടച്ചോനെ എന്തിനാ ഞങ്ങളെ ഇങ്ങനെ സങ്കടപ്പെടുത്തുന്നെ. അല്ലാഹ് എല്ലാം നീ തന്നെ ശരിയാക്കി തരണേ

മുത്തേ ഞാൻ പതിയെ വിളിച്ചു അവൾ എന്നെ ഒന്ന് നോക്കി നിഷ്കളങ്കമായ ഒരു നോട്ടം. എടൊ തനിക്ക് എന്നോടൊരു വാക്ക് പറയായിരുന്നില്ലേ എവിടെ കൊണ്ടുപോയിട്ടായാലും നിന്റെ ഈ ജീവൻ ഞാൻ രക്ഷിക്കില്ലേ..... വേണ്ട ഇക്ക അതൊന്നും വേണ്ട.

ഒരിക്കലും ഇക്കയും ഉമ്മയും ഉപ്പയും എനിക്ക് കാൻസർ ആണെന്ന് അറിയാൻ പാടില്ല എന്നാ ഞാൻ വിചാരിച്ചേ അതിനു വേണ്ടിയാ ഞാൻ ഡിവോഴ്സ് ആവശ്യപ്പെട്ടതും പക്ഷെ എല്ലാം ഇക്ക അറിഞ്ഞു അറിയിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷെ നിങ്ങൾക് അത് താങ്ങാൻ പറ്റില്ല എന്നെനിക്കറിയാം. അതു കൊണ്ട എല്ലാം മറച്ചു വച്ചത്. ഇക്ക എന്നോട് ക്ഷമിക്കണം കുറേ സങ്കടപ്പെടുത്തി അല്ലെ എന്നോട് പൊറുക്കണം ഇക്ക.

താൻ വിഷമിക്കണ്ട ഒന്നും വരില്ല വേണ്ട ഇക്ക ഒന്നും വേണ്ട ഞാൻ കാരണം എന്റെ ഇക്കയുടെ ജീവിതം നശിക്കരുത്. ഇക്ക വേറെ പെണ്ണൊക്കെ കെട്ടി കുട്ടികളൊക്കെ ആയി സുഗായി ജീവിക്കണ്o എന്റെ അവസാനത്തെ ആഗ്രഹം ആയി ഇക്ക ഇത് സാധിച്ചു തരണം പ്ലീസ് ഇക്ക.

റസി താൻ എന്ധോക്കെ ഈ പറയുന്നേ നിന്നെ അല്ലാതെ വേറെ ആരെയും എനിക്ക് ഇനി ഈ സ്ഥാനത്ത് കാണാൻ കഴിയില്ല. എനിക്ക് വേണം നിന്നെ ജീവിക്കേണെലും മരിക്കേണെലും നമ്മൾ ഒരുമിച്ചു മതി നീ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് പറ്റില്ല മുത്തേ. ഇത്ര ദിവസം എങ്ങനെ തള്ളി നീക്കി എന്ന് എനിക്ക് മാത്രമേ അറിയു നിന്റെ ഈ ഒഴിഞ്ഞു മാറ്റം എന്നെ എത്ര വേതനിപ്പിച്ചു എന്നറിയോ നിനക്ക് ആ ഞാൻ എങ്ങനെ നീ ഇല്ലാത.

വേണ്ട ഇക്ക എന്നെപ്പോലെ ഒരാളെ എന്തിനാ ഇക്ക സഹിക്കുന്നെ എന്നെ അങ്ങ് ഒഴിവാക്കിക്കൂടെ ചെറുപ്പം മുതൽക്കേ വേദന മാത്രം ആണ് എന്റെ കൂട്ട് ഉമ്മയെ കണ്ട ഓർമ പോലും ഇല്ല ഉപ്പ വേറെ ഒരു കല്യാണം കഴിച്ചപ്പോൾ വിചാരിച്ചു ആ ഉമ്മ എന്നെ ശെരിക്കും സ്നേഹിക്കും എന്ന് നഷ്ടപ്പെട്ട ഉമ്മയുടെ സ്നേഹം ലഭിക്കും എന്ന് പക്ഷെ അതെല്ലാം വെറുതെ ആയിരുന്നു അന്ന് തൊട്ടു മനസമാധാനം പോയി എന്നും ഉമ്മയും ഉപ്പയും തമ്മിൽ വഴക്കാണ് എന്റെ പേര് പറഞ്ഞ്.

എന്തു ചെയ്താലും വഴക്ക് മാത്രം ഒള്ളു എത്ര സ്നേഹം കൊടുത്താലും ഉമ്മ ഒരു നല്ല വാക്ക് പോലും പറയില്ല. പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ അത് ഉമ്മ മുളയിലേ നുള്ളി. ഉപ്പ കുറെ പറഞ്ഞു പൊക്കോ എന്ന് പക്ഷെ ഞാൻ പോയില്ല എന്തിനാ വെറുതെ വീട്ടിലെ എല്ലാം കഴിഞ്ഞിട്ട് വേണം പൂവൻ എന്തിനാപ്പൊ അങ്ങനെ കുറെ ഇടങ്ങേറായിട്ട് അതുകൊണ്ടു പഠിപ്പ് അവിടെ വച്ച് നിർത്തി. വീട്ട് ജോലിയിൽ മുഴുകി ഉമ്മയുടെ അടിയും ഇടിയും കിട്ടി ജീവിക്കുന്ന സമയത്താണ് എനിക്ക് നിങ്ങളുടെ ആലോചന വന്നത് പൊന്നും പണവും ഒന്നും വേണ്ട എന്ന് പറഞ്ഞത് കാരണം ആണ് ഞാൻ ഇന്ന് ഇവിടെ നില്കുന്നെ. പിന്നീടങ്ങോട്ട് സന്താഷത്തിന്റെ ദിവസങ്ങൾ ആയിരുന്നു. ഉമ്മയും ഉപ്പയും ഉണ്ടായിട്ടും കിട്ടാത്ത സ്നേഹം മുഴുവൻ എനിക്ക് നിങ്ങളുടെ ഉമ്മയും ഉപ്പയും തന്നു. മനസ്സറിഞ്ഞ് ചിരിച്ചത് ഇവിടെ വന്നിട്ട. അതിന്ടെ ഇടക്ക കാലനെ പോലെ കാൻസർ എന്ന അസുഗം പിടിപെട്ടത്.

ഭാഗം 18

അനുഭവിക്കാൻ ഉള്ളതെല്ലാം ഈ ജന്മത്തിൽ അനുഭവിച്ചു സ്നേഹവും സങ്കടവും എല്ലാം. മതിയായി ഇക്ക എല്ലാം കൊണ്ട്. ഇനി എന്നെകൊണ്ട് എന്റെ ഇക്ക അനുഭവിക്കേണ്ട അങ്ങ് ഒഴിവാക്കു ഞാൻ കാരണം എന്റെ ഇക്കയുടെ ജീവിതം ഇങ്ങനെ നശിപ്പിക്കരുത്. നിങ്ങളെന്നെ മറന്നേക്ക്.

എന്താ മോളെ നീ ഈ പറയുന്നേ നീ ഇല്ലെങ്കിൽ പിന്നെ എനിക്കാരാ ഉള്ളത്. നിന്നെ എനിക്ക് വേണം ഈ ജീവിതാവസാനം വരെ.

വേണ്ട ഇക്ക ഇനി എനിക്കൊരു ജീവിതം ഇല്ല ഞാൻ എന്റെ വീട്ടിൽ പോവാ എത്രയും പെട്ടെന്ന് എനിക്കുള്ള ഡിവോഴ്സ് നോട്ടീസ് അയച്ചു തരണം.

നീ എങ്ങോട്ടാ പോണത് അവിടെ നിനക്ക് ആരാ ഉള്ളത് പേരിനൊരു ഉമ്മയും ഉപ്പയും ഉണ്ടന്നെല്ലാതെ വല്ല സ്നേഹവും കരുതലും അവരുടെ കയ്യിൽ നിന്നും നിനക്ക് കിട്ടിയിട്ടുണ്ടോ പറ.

അതൊക്കെ ശരിയാ എന്നാലും ഇത് ശരിയാവില്ല ഞാൻ കാരണം ആരുടെ ജീവിതവും നശിക്കരുത്. നമ്മുടെ കല്യാണം കഴിഞ്ഞ ശേഷം ഞാൻ അതികം അവിടെ പോവാറില്ല വല്ലപ്പോഴും പോയാൽ അന്ന് തന്നെ ഇങ്ങ് വരും അതുകൊണ്ട് ഉമ്മയുടെ വഴക്ക് കുറെ ആയി കേട്ടിട്ട് പിന്നെ കല്യാണം കഴിഞ്ഞതല്ലേ പഴയതു പോലെ അല്ലല്ലോ ചോദിക്കാനും പറയാനും ആൾ ഉള്ളത് കൊണ്ടാവും ഒന്നും പറയാതെ ഇരുന്നത്. എന്തായാലും സ്ഥിരതാമസത്തിന് ആണ് അങ്ങോട്ട്‌ വന്നത് എന്ന് അറിഞ്ഞാൽ പിന്നെ പഴയതെല്ലാം ഉമ്മ വീണ്ടും പുറത്തെടുക്കും. എന്നാലും സാരല്യ ഞാൻ ഇതെല്ലാം കുറെ സഹിച്ചതാ ഇനിയും സഹിക്കാൻ എന്റെ ജീവിതം ബാക്കി അല്ലാതെ എന്താ പറയാ. പിന്നെ ഞാൻ കാരണം ഇവിടത്തെ ഉമ്മക്കും ഉപ്പക്കും എന്ധെലും തോന്നും പഴയത് പോലെ അല്ല ഇപ്പൊ ഞാൻ ഞാനൊരു രോഗിയാ ജീവിതം തിരിച്ചു കിട്ടുമോ എന്നുറപ്പില്ലാത്ത രോഗി. (അവളുടെ ശബ്ദം ഇടറി ).

എടൊ താൻ എന്ധോക്കെ ഈ പറയുന്നേ താൻ ഉമ്മയെയും ഉപ്പയെയും കുറിച്ച് ഇങ്ങനെ ആണോ വിചാരിച്ചിരിക്കുന്നേ അവർ നിന്നെ പൊന്നു പോലെ നോക്കില്ല പിന്നെ എന്താ. അറിയാം ഇക്ക എന്നാലും ഏതൊരു ഉമ്മയും ഉപ്പയും ആഗ്രഹിക്ക മക്കൾ സന്തോഷത്തോടെ ജീവിക്കണം എന്നാണ് എന്നെപ്പോലെ ഒരാളെ അവർക്ക് ഇഷ്ടപ്പെടില്ല ഞാൻ കാരണം ഞങ്ങളുടെ മകന്റെ ഭാവി നഷ്ടപ്പെടുമോ എന്നാണ് അവർ ചിന്ദിക്കുക അതുകൊണ്ടു വേണ്ട ഇക്ക ഞാൻ പൊന്നു പോലെ സ്നേഹിച്ച എന്റെ ഈ ഉമ്മയും ഉപ്പയും എന്നോട് ഇറങ്ങി പൂവൻ പറയുന്നതിനും ഭേദം ഞാൻ അങ്ങ് പോണതല്ലേ..........

തനിക്ക് തനിക്ക് കഴിയോ മുത്തേ എന്നെ വിട്ട് പോവാൻ പറ അപ്പൊ നിനക്ക് എന്നോട് ഒരു സ്നേഹവും ഇല്ലല്ലേ ഞാൻ നിന്നെ ഇത്ര മാത്രം സ്നേഹിക്കുന്നുണ്ട് അത് ഒരു മരണത്തിനും വിട്ടു കൊടുക്കാൻ അല്ല.

അവൻ തേങ്ങി കരഞ്ഞു കൊണ്ട് അവളെ മാറോടനക്കിപിടിച്ചു അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. അവർ രണ്ടു പേരും പരസ്പരം കെട്ടിപിടിച്ചു കരഞ്ഞു.

എന്നാൽ ഇതെല്ലാം കണ്ടും കേട്ടും വേറെ രണ്ടു പേർ ഉണ്ടായിരുന്നു.

ഭാഗം 19

മതി ഇക്ക ഇനിയും ഞാൻ ഇവിടെ നില്കുന്നില്ല ഞാൻ പോവാ എന്റെ ഇക്കയുടെ ജീവിതത്തിൽ നിന്നും എന്നന്നേക്കും ആയി ഇനി ഒരിക്കലും വരില്ല സങ്കടപെടുത്താൻ. ഇക്ക എന്നോട് ക്ഷമിക്കണം ഞാൻ ഒരുപാട് ദ്രോഹിച്ചു ഈ മനസ്സിനെ  ഒരുപാട് സങ്കടപ്പെടുത്തി എല്ലാത്തിനും പൊറുക്കണം ഞാൻ ചെയ്ത എല്ലാ തെറ്റിനും ഇക്ക പൊരുത്തപ്പെട്ടു തരണം മരണം വന്നു വിളിച്ചാൽ എനിക്ക് പോവേണ്ടി വരും ഒന്ന് പൊരുത്തം ചോദിക്കാൻ പോലും സമയം കിട്ടില്ല...

((ഇതും പറഞ്ഞു അവൾ ബാൽക്കണിയിൽ നിന്നും  പുറത്തിറങ്ങി . അവിടെ ഉള്ളവരെ കണ്ടു അവൾ ഞെട്ടി. റിയാസിന്റെ ഉമ്മയും ഉപ്പയും അല്ല ഞാൻ എന്റെതെന്നു കരുതി സ്നേഹിച്ച എന്റെ ഉമ്മയും ഉപ്പയും. ഉമ്മ കരയുന്നു ഉപ്പയുടെ മുഖത് വല്ലാത്തൊരു സങ്കടം നിഴലിച്ചു നിൽക്കുന്നു അവർ എല്ലാം കേട്ടു എന്ന് അവൾക് മനസ്സിലായി. ))

ഉമ്മയും ഉപ്പയും എന്നോട് ക്ഷമിക്കണം ഞാൻ ചെയ്ത എല്ലാ തെറ്റിനും ഞാൻ പോവാണ് ഇനി ഒരിക്കലും നിങ്ങളുടെ ഈ മകൾ തിരിച്ചു വരില്ല എത്ര കാലം ഉണ്ടാകും എന്ന് ഒരു പ്രതീക്ഷയും ഇല്ല നല്ല രീതിയിൽ മരിക്കാൻ വേണ്ടി ഉമ്മയും ഉപ്പയും ദുആ ചെയ്യണം ഇക്കയെ കൊണ്ട് വേറെ ഒരു കല്യാണം കഴിപ്പിക്കണം.

ഉമ്മയോട് വേണം എന്ന് കരുതിയില്ല ഓരോന്ന് പറഞ്ഞു വേദനിപ്പിച്ചത് എന്നെ വെറുക്കാൻ വേണ്ടിയ വെറുക്കാൻ വേണ്ടിയാ ഉമ്മ ഈ മോൾക്ക്‌ പൊറുത്തു തരണം ഉമ്മാ ഇതും പറഞ്ഞു അവൾ റിയാസിന്റെ ഉമ്മയുടെ കാൽ പിടിച്ചു കരഞ്ഞു.

ഉമ്മ അവളെ പിടിച്ചു എഴുനെൽപിച്ചു അവളെ കെട്ടിപിടിച്ചു കരഞ്ഞു.

മോൾ വേഷമിക്കണ്ട എല്ലാം പടച്ചോൻ തന്നെ ശെരിയാക്കിതരും മോൾ ഇങ്ങനെ കരയല്ലേ. അവർ അവളെ ആശ്വാസിപ്പിച്ചു.

ഉമ്മ ഉപ്പ ഞാൻ പോവാണ് ഇനി എന്നെ കാണാൻ വരരുത് എന്നെ വിളിക്കുകയും ചെയ്യരുത്. എല്ലാം ഇവിടെ വച്ച് അവസാനിപ്പിച്ചാണ് ഞാൻ പോവുന്നത്.

മോൾ എങ്ങോട്ടാ പോണത് റിയാസിന്റെ ഉപ്പയാണ്. ഞാൻ എന്റെ വീട്ടിൽക്ക്. അവിടെ എന്റെ മോൾക്ക്‌ ആരാ ഉള്ളത് അവിടുത്തെ ഉമ്മ നീ ഇവിടുത്തെ എല്ലാ ബന്ധവും ഉഭേക്ഷിച്ചു വന്നതാ എന്നറിഞ്ഞാൽ മോൾക്ക്‌ സമാധാനം തരോ അവര് വേണേൽ അവിടുന്ന് ഇറക്കി വിടും അപ്പോ എന്റെ മോൾ എവിടെ പോവും. ആരും ഇല്ലാത്തൊർക്ക് പടച്ചോൻ എന്ധെങ്കിലും വഴി കാണിച്ചു തരും ഉപ്പ. അത് നീ പറഞ്ഞത് ശരിയാ ഒരു വഴി പടച്ചോൻ കാണിച്ചു തന്നിട്ടുണ്ട്. എന്താ ഉപ്പ നിങ്ങൾ എന്ധോക്കെ ഈ പറയുന്നേ.

മോളെ അന്നേ ഞങ്ങളുടെ മോൻ റിയാസ് കെട്ടിക്കോടുന്നിട്ടുള്ളത് അവന്റെ ഭാര്യ ആയിട്ടാണ് ഞങ്ങളുടെ മകൾ ആയിട്ടാണ് അന്നേ ഞങ്ങൾ ഒഴിവാക്കില്ല ഞങ്ങൾ നോക്കും മരണം വരെ റിയാസിനെകാളും ഞങ്ങൾ നിന്നെ ആണ് സ്നേഹിച്ചത് അന്നേ ഒഴിവാക്കാൻ ഞങ്ങൾക്ക് പറ്റില്ല മോളെ.

ഇതും പറഞ്ഞു റിയാസിന്റെ ഉമ്മ അവളെ കെട്ടിപിടിച്ചു കരഞ്ഞു.

ഭാഗം 20

ഇതെല്ലാം കണ്ടു കൊണ്ടാണ് റിയാസ് അങ്ങോട്ട്‌ വന്നത്. മോനെ ഇവളെ എവടെ കൊണ്ടു പോയിട്ടാണേലും വേണ്ടില്ല നമ്മുടെ പഴയ റസി ആയി തന്നെ തിരിച്ചു കൊണ്ടു വരണം. ഞങ്ങക്ക് വേണം മോളെ അന്നേ ഞങ്ങടെ മോന്റെ പെണ്ണായി ഞങ്ങളുടെ മോളായി.

എന്തിനാ ഉമ്മ വെറുതെ  എന്നെ ഇനി ജീവിതത്തിലോട്ട് കൊണ്ടുവരുന്നത് അത് നടക്കില്ല വെറുതെ ഞാൻ കാരണം നിങ്ങളെല്ലാരും വേദനിക്കുന്നത്. നിങ്ങൾ ഇക്കാക് വേറെ ഒരു പെണ്ണിനെ നോക്ക് അവളെ മകളെ പോലെ സ്നേഹിക്കാൻ നോക്ക് എന്റെ അവസാനം ആവാൻ അയ്ക്കുന്നു എനിക്ക് ഇനി പ്രതീക്ഷ ഇല്ല പഴയത് പോലെ സന്തോഷം ആയി ജീവിക്കാൻ പറ്റും എന്ന്.

റസി നീ എന്തിനാ വെറുതെ ഓരോന്ന് ചിന്തിച്ചു വിഷമിക്കുന്നെ ഞങ്ങൾ ഇല്ലേ നിനക്ക് ഞങ്ങൾ തിരിച്ചു കൊണ്ടുവരും നിന്നെ പഴയ ജീവിതത്തിലോട്ട്. നിന്നെ പോലെ ഇനി വേറെ ഒരാളെ എനിക്ക് ഇനി ഭാര്യയായി സങ്കല്പിക്കാൻ കഴിയില്ല. ഞങ്ങൾക്ക് വേണം നിന്നെ ആ പഴയ റസി ആയി. 

റിയാസ് അവളെ തന്റെ നെഞ്ചോടു ചേർത്തു ആശ്വസിപ്പിച്ചു.

((പടച്ചോനെ ഇതിനു മാത്രം എന്തു പുണ്യം ആണ് ഞാൻ ചെയ്തത് എന്നെ ഇത്രയും അതികം സ്നേഹിക്കുന്ന സംബ്രക്ഷിക്കുന്ന ഒരു വീട്ടുകാരെ തരാൻ അല്ലാഹ് എന്നും ഈ സ്നേഹം നിൽക്കാണെ അല്ലാഹ് ))

പെട്ടന്ന് അവൾ ചോര ഛർദിച്ചു. ബോധം പോയി നിലത്തു വീഴാൻ പോയ അവളെ അവൻ പെട്ടെന്ന് പിടിച്ചു. അവളെ എടുത്തു അവർ പെട്ടെന്ന് തന്നെ ഹിസ്‌പിറ്റലിലേക്ക് പുറപ്പെട്ടു.

ഭാഗം 21

അവർ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തി പരിശോധിച്ച് ഡോക്ടർ പറഞ്ഞു അവൾക് ബ്ലഡ്‌ കാൻസർ ആണ് 2nd സ്റ്റേജ് തുടക്കം ആണ് എത്രയും പെട്ടെന്ന് ട്രീറ്റ്മെന്റ് സ്റ്റാർട്ട്‌ ചെയ്യണം.
ഒക്കെ ഡോക്ടർ ഇന്ന് തന്നെ ട്രീറ്റ്മെന്റ് തുടങ്ങാം അവളെ അസുഗം ഫുൾ ഭേദമാക്കി ഞങ്ങൾക്ക് തിരിച്ചു തരണം.
ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാം. ഞാൻ ഒരു ഡോക്ടർ ആണ് രോഗിയുടെ അസുഗം പകുതി ഭേദമാക്കൽ എന്റെ കടമയാണ് ബാക്കി പകുതി പടച്ചോന്റെ കയ്യില്ലാ രോഗം തരുന്നതും അത് ഭേദമാക്കുന്നതും പടച്ചോൻ ആണ് നമുക്ക് അല്ലാഹുവിനോട് ദുആ ചെയ്യാം എല്ലാം ശരിയാക്കിത്തരാൻ പടച്ചോനല്ലേ വലുത് എല്ലാം ശരിയാക്കുന്നേ.... ആ പിന്നെ ഒരിക്കലും നിങ്ങൾ ഇങ്ങനെ സങ്കടപെട്ട് ഇരിക്കരുത് എത്ര വിഷമം ഉണ്ടെങ്കിലും അവളുടെ മുന്നിൽ ആ സങ്കടം പുറത്ത് കാണിക്കരുത് നിങ്ങൾ ഹാപ്പി ആയി ഇരിക്കണം ഇന്നലെ അവൾക്കും ഒരു പോസിറ്റീവ് എനർജി കിട്ടൂ മനസിലായല്ലോ. Be cool എല്ലാം റെഡി ആവും. ഹ്മ്മ് ഒക്കെ ഡോക്ടർ.
ഇക്ക ഡോക്ടർ എന്തു പറഞ്ഞു. ഓഹ് കുഴപ്പം ഒന്നുല്യ ട്രീറ്റ്മെന്റ് സ്റ്റാർട്ട്‌ ചെയ്യും ഇന്ന് പിന്നെ എനിക്കെന്റെ ആ പഴയ രസിക്കുട്ടിയെ ഇങ് തിരിച്ചു കിട്ടും . എന്റെ മുത്ത്‌ ഇനി വെറുതെ അതും ഇതും ഓർത്തു വിഷമിക്കണ്ട കേട്ടോ എല്ലാം ശരിയാകും.

ട്രീറ്റ്മെന്റ് തുടങ്ങിയതിന്റെ എല്ലാ ലക്ഷണവും അവളുടെ മുഖത്തും ശരീരത്തും കാണാം. മെലിഞ്ഞു എല്ലും തോലും ആയി കണ്ണ് കുഴിഞ് മുടി എല്ലാം കൊഴിഞ്ഞു ആഗെ വല്ലാത്തൊരു അവസ്ഥ അവളെ കാണാൻ വയ്യ. ഇപ്പഴും ആ മുഖത്തെ ചിരി മാഞ്ഞിട്ടില്ല പക്ഷെ ആ പഴയ തിളക്കം ഇല്ല അതെല്ലാം നഷ്ടപ്പെട്ടു. അവൾക് നല്ല കോൺഫിഡൻസ് ഉണ്ട് എല്ലാം ശരിയാകും എന്ന്. അങ്ങനെ തന്നെയാ ഞങ്ങളുടെയും പ്രതീക്ഷ...

ഭാഗം 22
(അവസാന ഭാഗം )

പടച്ചോൻ ഞങ്ങളുടെ പ്രാർത്ഥന കേട്ടു എല്ലാം ഞങ്ങൾ പ്രതീക്ഷിച്ച പോലെ തന്നെ നടന്നു ഇന്ന് എന്റെ റസിയുടെ എല്ലാ അസുഖങ്ങളും മാറി അവൾ ഇന്ന് പൂർണ ആരോഗ്യവതി ആണ്. പഴയതിനെകാളും നല്ല ഒരു കുടുംബ ജീവിതം ഇന്ന് ഞങ്ങൾ ആസ്വദിക്കുന്നു. എല്ലാത്തിനും പടച്ചോനോട് നന്ദി.

എല്ലാ അസുഖങ്ങളും തരുന്നത് പടച്ചോൻ ആണ് അപ്പൊ അത് മാറ്റി പോർണ ആരോഗ്യം നമുക്ക് തിരിച്ചു നല്കുന്നതും പടച്ചോൻ തന്നെ ആണ്. എല്ലാം നമ്മൾ അല്ലാഹുവിൽ അർപ്പിക്കുക എല്ലാം നല്ലതിനാന്നെ.

       കുറച്ച് മാസങ്ങൾക് ശേഷം

മോനെ നീ പെട്ടെന്ന് ഒന്ന് ഇങ്ങോട്ട് വരണം. എന്താ ഉമ്മ എന്തു പറ്റി. എടാ മോൾക്ക്‌ തീരെ വയ്യ. ഹേ എന്താ ഉമ്മ റസിക്ക് എന്താ പറ്റിയെ. ഓഹ് നീ ഇങ്ങനെ ബേജാർ ആവണ്ട അവൾ ഒന്ന് തല കറങ്ങി വീണതാ വേറെ കൊഴപ്പം ഒന്നും ഇല്ല്യ. ഹാവൂ എന്റെ അള്ളോ ഇതിനാണോ ഉമ്മ ഇങ്ങള് വിളിച്ചേ മനുഷ്യനെ ടെൻഷൻ അടുപ്പിക്കാനായിട്ട്. അവൾക് നിന്നെ കാണണം എന്ന് ഇയ്യ് വേഗം ഇങ്ങോട്ട് വാ. ഹ്മ്മ് ഞാൻ ഇതാ വരുന്നു.

അങ്ങനെ കഷ്ടപ്പെട്ട് മാനേജരുടെ കയ്യും കാലും പിടിച്ചു ഹാഫ് ഡേ ലീവ് ഒപ്പിച്ചു നേരെ വീട്ടിലോട്ടു പോന്നു.

ബെൽ അടിച്ചപ്പോൾ ഉമ്മയാണ് ഡോർ തുറന്നത്. ഉമ്മ റസി എവിടെ. അവൾ കിടക്കേന് നീ അങ്ങോട്ട്‌ ചെല്ല്. ഞാൻ റൂമിൽ ചെന്നപ്പോൾ അവൾ കിടക്കാന്.

ഞാൻ അവളെ പതിയെ തലോടി. അവൾ കണ്ണ് തുറന്നു. ഒന്ന് ചിരിച്ചിട്ട് എഴുന്നേറ്റിരുന്നു. എന്താടോ മുത്തേ പറ്റിയെ. ഒന്നുല്യ ഇക്ക ചെറിയ തല കറക്കം ആണ് പേടിക്കാൻ ഒന്നും ഇല്ല്യ. ശെരിക്ക് ഫുഡ്‌ കഴിക്കാഞ്ഞിട്ടാണ്. ഓഹ് ഇതിപ്പോ കഴിച്ചാലും ഉണ്ടാവുന്നെ. എന്താ താൻ എന്താ പറയുന്നേ. എന്റെ പൊന്നു ഇക്ക ഇതൊരു കുട്ടി റിയാസ് വരുന്നതിന്റെ സിഗ്നൽ ആണ്. സത്യാണോ മുത്തേ താൻ പറഞ്ഞെ. ആ ഇക്ക ഞാനും ഉമ്മയും ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്തു. റിസൾട്ട്‌ പോസിറ്റീവ് ആണ്. മുത്തേ ഞാൻ അവളെ കെട്ടിപിടിച്ചു നെറ്റിയിൽ ഒരു മുത്തം കൊടുന്നു. ഞങ്ങളുടെ സണ്ടോഷത്തിന് അതിരുകൾ ഇല്ല. എല്ലാവരെയും പോലെ ഞാനും എന്റെ റസിയും ഒരു ഉമ്മയും ഉപ്പയും ആവാൻ പോവുന്നു.
==================
പരസ്പരം സ്നേഹവും വിശ്വാസവും ഉണ്ടെങ്കിൽ എന്തിനെയും നമുക്ക് തരണം ചെയ്യാം. ഒന്ന് കൊണ്ടും പേടിക്കരുത് പതറരുത് നല്ല ആത്മവിശ്വാസം വേണം പിന്നെ പടച്ചോനോട് മനസ്സറിഞ്ഞു പ്രാർത്ഥിക്കാ എല്ലാം നല്ല രീതിയിൽ അവസാനിപ്പിച്ചു തരാന്. BE POSITIVE ALWAYS. എല്ലാo പടച്ചവൻ നേരെ ആക്കി തരുന്നേ.

അവസാനിച്ചു
============

Thanks to all
Nesrin

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്