പ്രിയനേ നിൻ മറുപടിക്കായി

❤പ്രിയനേ നിന്‍ മറുപടിക്കായി❤

ഫുൾ പാർട്ട്‌

  ആദ്യമായിട് സ്കൂൾ ബസ്സ് മിസ്സായഅപ്പോൾ ആണ് ഞാൻ അവനെ കണ്ടത്. ബൈക്കിൽ പിറകിൽ ഇരുന്നു പോകുന്ന ഇസ്ലാം രീതിയിൽ തൊപ്പി ധരിച്ച ഒരു തൊപ്പിക്കാരൻ മൊഞ്ചൻ. എന്തോ, കണ്ടപ്പോൾ തന്നെ ഒരുപാട് കാലത്തെ ബന്ധം ഉള്ളത് പോലെ തോന്നി. സ്കൂൾ ബസ്സ് പോയപ്പോൾ ലൈൻ ബസ്സിൽ പോകാൻ ബസ് സ്റ്റോപ്പിൽ നിൽകുമ്പോൾ ആണ് ഇത്തരം ഒരു കാഴ്ച. ഗൾഫിലെ പ്രസിദ്ധമായ കമ്പനി ആയ           AM ഗ്രൂപ്പിന്റെ മുതലാളിയായ അബൂബക്കർഹാജിയുടെ മകൾ ആയ ഞാൻ ലൈൻ ബസ്സിൽ കയറി അധികം ശീലമില്ല. പതിവ് സ്കൂൾ ബസ്സിലാണ്. വീട്ടിൽ സ്കൂട്ടിയും കാറും എല്ലാം ഉണ്ടെങ്കിലും ഈ എനിക്ക് 18 വയസ്സ് ആവാതെ പഠിപ്പിച്ചു തരില്ലെന്ന വാശിയആണ് എന്റെ പ്രിയപ്പെട്ട സഹോദരൻ 'നിഷാൻ'. ഉപ്പാടെ കൂടെ തന്നെ ഗൾഫിൽ വർക്ക്‌ ആണ് അവനും. വീട്ടിൽ ഇപ്പൊ ഉമ്മയും ഞാനും ഉമ്മാമയും ഉപ്പാപ്പയും മാത്രമേ ഉള്ളു.

         ആരായിരിക്കും ആ തൊപ്പിക്കാരൻ എന്ന് ആലോചിച്ചു നിൽകുമ്പോൾ ആണ് ബസ്സിന്റെ നീണ്ട ഹോൺ കേട്ടത്. എങ്ങനെയെങ്കിലും സ്കൂളിൽ എത്തിയല്ലേ പറ്റു. പ്ലസ് 2 ആയതു കൊണ്ട് ലീവ് ആകരുത് എന്നാണ് ഉപ്പ പറഞ്ഞിരിക്കുന്നത്. ഇക്കാക് പിന്നെ ഞാൻ പഠിച്ചാൽ മതി. നാട്ടിൽ ആണേൽ നിഷാൻഇക്ക പഠിക് പഠിക് എന്ന് പറഞ്ഞു ഒരു സ്വയ്‌ര്യം തരില്ല. ആൾ ആണേൽ മറ്റന്നാൾ നാട്ടിലേക് വരുന്നുമുണ്ട്.

      ബസ്സിൽ കയറിയപ്പോൾ നിലത്തു ചവിട്ടാൻ സ്ഥലം ഇല്ല.തിരക്ക് കൊണ്ട് സ്കൂൾ പിള്ളേർസ് ആ പാവം ഇരിക്കുന്ന മുതിർന്ന സ്ത്രീകളുടെ മടിത്തട്ടിൽ വരെ എത്തിയിട്ടുണ്ട്.🤭

 
_part 2_

      ഒരു ഫുൾ ടിക്കറ്റ് എടുത്തു ഞാൻ ഒരു സൈഡിൽ ഒതുങ്ങി നിന്നു.ബെൽ അടിക്കുമോ എന്ന ഒരു ഭയം എന്റെ ഉള്ളിൽ ഉണ്ടായിരുന്നു.അപ്പോഴും ഒരു നേരിയ തൂവൽ പോലെ തൊപ്പിക്കാരൻ എന്റെ മനസിനെ പിടിചെടുത്തിരുന്നു.എങ്ങനെയെങ്കിലും അവന്റെ ഫുൾ ഡീറ്റെയിൽസ് കണ്ടു പിടിക്കണം.അതിനു  എന്റെ ചങ്ക്‌സ് ഉണ്ടല്ലൊ.സ്കൂൾപടിയിൽ ഒരുവിധം ഇറങ്ങിയപ്പോൾ ആണ് ശോസം ഒന്നു നേരെ വിട്ടത്.എന്തൊരു തിരക്കാണ്.നിത്യവും ഇതിൽ വരുന്ന പിള്ളേരെ സമ്മതിക്കണം.ഞാൻ വേഗം സ്കൂളിലേക്ക് നടന്നു.

     ക്ലാസ്സിൽ എത്തിയപ്പോൾ എന്റെ ഒരു ചങ്ക് 'രേഷ്മ' എന്റടുത്തു വന്നു.

   "നീ എവിടെ ആയിരുന്നു.നിന്റെ സ്കൂൾ ബസ്സ് വന്നിട്ടും നിന്നെ കാണാതെ ആയപ്പോൾ ഞങ്ങൾ വിചാരിച്ചു നീ ഇന്ന് ലീവ് ആണെന്ന്."

"എന്തു പറയാനാ രേച്ചുക്കുട്ടി,ബസ്സ് മിസ്സായി"

"ആഹാ,എന്നിട്ടെങ്ങനെ നീ വന്നു"

ഞാൻ മറുപടി പറയും മുന്പേ എന്റെ രണ്ടാമത്തെ ചങ്ക് ഫിസിയ പറഞ്ഞു-"അവൾ വല്ല ബോയ്സിന്റെ ലിഫ്റ്റ് അടിച്ചിട്ടുണ്ടകും"

"പോടീ തക്കാളി"🍅

മുഖം ചുമന്നു തുടുത്ത ആ സുന്ദരിക്കോതയെ ഞങ്ങൾ തക്കാളി എന്നാണ് വിളിച്ചിരുന്നത്.കണ്ടോ,ഇതാണ് എന്റെ ചങ്ക്‌സ്.രേച്ചു എന്ന് വിളിക്കുന്ന രേഷ്മ,സിയ(തക്കാളി) എന്ന് വിളിക്കുന്ന ഫിസിയ.ഞങ്ങൾ മൂവരും ഒരു ഗാങ് ആണ്.കട്ടചങ്ങായിസ്.മൂവരും തറവാട്ട്കാർ,പണക്കാർ🤑.മൂവരുടെയും പിതാക്കളും ചങ്ങായിസ്.സോ വല്യ ബന്ധമാ.ഫിസിക്സ്‌ സർ ക്ലാസ്സ്‌ എടുത്തു ചടപ്പികുമ്പോൾ ആണ് വീണ്ടും തൊപ്പിക്കാരൻ എന്റെ മനസിലെക്ക് വന്നത്.ഞാൻ അവനെ പറ്റി എന്റെ ചങ്ക്‌സിനോട് പറയാൻ ആഗ്രഹിച്ചു.🤗

                (തുടരും)❤

_part 3_

     "ടീ"
എന്റെ വിളി കേട്ട് രണ്ടു പേരും ഒരേ സ്വൊരത്തിൽ "എന്താടി" എന്ന് ചോദിച്ചു.

  "ഞാൻ പറഞ്ഞില്ലേ ഇന്ന് ബസ്സ് miss ആയെന്നു"

  "സോ??"-സിയ
  
"ലൈൻ ബസ്സിനാ ഞാൻ വന്നേ. ബസ് സ്റ്റോപ്പിൽ കാത്തു നിൽകുമ്പോൾ ഞാൻ ഒരു മൊഞ്ചനെ  കണ്ടു"

"മോളെ നൈശു, ഒരു പ്രേമം മണക്കുന്നല്ലോ"-രേച്ചു

"പോടീ. അങ്ങനൊന്നും ഇല്ല. പക്ഷെ ആളെ എനിക്ക് ഇഷ്ടായി"

"ഈ ഇഷ്ടം തെന്നെയാണ് പ്രേമം. പോട്ടെ, നീ ആളെ പേര് പറ"-സിയ

"അത് എനിക്കരിയുല. കണ്ടുപിടിക്കണം"

"അയ്യേ. ഒരു ഒണക്ക പ്രേമം"-രെച്ചു

"ഞാനവനെ ആദ്യമായി കാണുകയാ. ഒരു മിന്നായം പോലെ. ബൈക്കിൽ പോകുവായിരുന്നു. തൊപ്പിയിട്ട ഒരു മൊഞ്ചൻ."

"നീ പേടിക്കേണ്ടടീ. അവനെ കണ്ടുപിടിക്കാൻ ഞങ്ങൾ നിന്റെ കൂടെയുണ്ടാകും. അല്ലേടി സിയ"-രേച്ചു

"അതെ, അവൻ ഏതു വല്യ രാജാവ് ആയാലും ഞങ്ങടെ രാജകുമാരിക്ക് അവനെ മുമ്പിൽ കൊണ്ട് വന്നിട്ടുതരും"-സിയ

"താങ്ക്സ് ടീ, ഇങ്ങളാണ് ചങ്ക്‌സ്"

പറഞ്ഞത് ഇത്തിരി സൗണ്ട് കൂടിയെന്ന് തോന്നുന്നു. സാറിന്റെ കയ്യിൽ നിന്ന് പാഞ്ഞു വന്ന ടെസ്റ്ററിന്റെ ഉന്നം തെറ്റിയില്ല. 😆

                    (തുടരും)❤

_part 4_

"എന്താ മൂന്നുപേരും കൂടി"

"Nothing sir"

"Ok, listen here"

സർ ബാക്കി എടുക്കാൻ നിൽകുമ്പോൾ ബെൽ അടിച്ചു. ഇന്റർവെൽ ടൈമിൽ രണ്ടു പേരും തൊപ്പിക്കാരന്റെ പേരും പറഞ്ഞു എന്നെ നല്ലോണം കളിയാക്കി.

"മോളെ നൈശു, ചിലവ് വേണം"-സിയ

"അതെ. നീയും പെട്ടു പ്രേമത്തിൽ"-രേച്ചു

"പോടീ കളിയാക്കതെ. അത് വിട്, നാളെ സ്വതന്ത്രദിനം അല്ലേ❓എന്താ പ്ലാൻ?"

"എന്തു പ്ലാൻ, നമ്മൾ ഇവിടുത്തെ പരിപാടി കഴിഞ്ഞു നേരെ... "-രേച്ചു

"നേരെ???"-സിയ

"നേരെ HOTSTAR ബേക്കറിയിൽ പോയി അടിച്ചു പൊളിക്കുന്നു"-രേച്ചു

"Ok, but ചിലവ് muyuvan നൈശു,.. നിന്റെ വക"-സിയ

"Ok തമ്പ്രാട്ടി. Iam agreed. നാളെ നമ്മൾ അടിച്ചു പൊളിക്കുന്നു"

പതിവിലും സന്തോഷത്തോടെ ആണ് വീട്ടിൽ ചെന്നത്. കാരണം കൂട്ടുകാരുടെ കൂടെ പുറത്തു പോയി ഭക്ഷണം കഴിക്കുന്നതും കറങ്ങുന്നതും ഒരു പ്രത്യേക രസം തന്നെ ആണല്ലോ. വീട്ടിൽ ചെന്ന് വേഗം ഡ്രസ്സ്‌ മാറ്റി. രാവിലെ കുളിച്ചാൽ വൈകുന്നേരം കുളിക്കില്ല എന്ന പ്രതിജ്ഞ എടുത്തതുകൊണ്ട് മ്മൾ വൈകുന്നേരം കുളിക്കാറില്ല. (പ്രതിജ്ഞ എടുത്തോണ്ട് ആട്ടോ)നേരെ അടുക്കളയിൽ ചെന്ന്. മ്മടെ ഉമ്മതമ്പുരാട്ടി കാര്യമായി തിരക്കിലാണ്. ഫ്രിഡ്ജിൽ നിന്ന് ഒരു Dairy milk 🍫എടുത്തു റാക്കിൽ കയറി ഉമ്മിക്ക് അഭിമുഖമായി ഇരുന്നു.

"ഇന്നെന്താ പതിവില്ലാതെ ഒരു സന്തോഷം?"-ഉമ്മി

"അതൊക്കെയുണ്ട് ന്റെ ഉമ്മിച്ചി"

"പറ, കേൾക്കട്ടെ"😜

                      (തുടരും)❤

_part 5_

"അതോ. അത് ഞങ്ങൾ നാളെ പുറത്തുനിന്ന് ഫുഡ്‌ ഒക്കെ കഴിച്ചു അടിച്ചു പൊളിക്കന് പോകാ"

"വെറുതെയല്ല"-ഉമ്മിച്ചി

Dairy milkന്റെ ഓരോ ചതുരക്കട്ടയും കാരറ്റ് തിന്നുന്ന പോലെ കടിച്ചു തിന്നുകയായിരുന്നു ഞാൻ.

"അല്ല, നാളെ ആരാ ചിലവ് എടുക്കുന്നെ??"

ഉമ്മി അങ്ങനെ ചോദിക്കാനും കാരണം ഉണ്ട്.എന്നു പുറത്തു പോകുകയാണെങ്കിലും ആരെങ്കിലും ഒരാൾ ചിലവ് ഏറ്റെടുക്കണം. ആ സമയം ആകുമ്പോൾ ചിലവ് കൊടുക്കാൻ ഉള്ള എന്തേലും കാരണം പടച്ചോനായിട്ട് തരുകയും ചെയ്യും. കഴിഞ്ഞ റിപ്പബ്ലിക്കിന് രേച്ചുന്റെ വകയായിരുന്നു-അവളുടെ പ്രേമം എട്ടു നിലയിൽ പൊട്ടിയതിന്💔.

"നാളെ എന്റെ വകയാ ഉമ്മി"

"ആണോ. എന്താ കാരണം?"

"അത്.. മിനിഞാന്ന് ഒരു പുതിയ ഡ്രസ്സ്‌ എടുതീലേ. അതിന്റെ"തപ്പി പുടിച്ചു ഒരു നുണ അങ്ങ് കാച്ചി. അല്ലാതെ തൊപ്പിക്കാരനെ കണ്ടത് കൊണ്ടാണെന്നു ഉമ്മിയോട് എങ്ങാൻ പറഞ്ഞാൽ... അള്ളോഹ്

"ചെറിയ കാര്യം ഉണ്ടാകാൻ നിൽക്ക ഇങ്ങള് മൂന്നും. ആ പേരും പറഞ്ഞു കറങ്ങാലോ. പെൺകുട്ടികൾ ആണെന്ന് ഓർത്തോ"

ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു. ഇങ്ങനൊക്കെ പറയുങ്കിലും ഉമ്മി തന്നെ പൈസ എടുത്തു തരും.എന്നെക്കാൾ സിയയേയും രേച്ചുനെയുമാ ഉമ്മിക്ക് ഇഷ്ടം.

"പൈസ ഞാൻ നാളെ ഇയ്യ് പോകുമ്പ തരാ. ഉപ്പുപ്പ ഇന്ന് കാശ് എടുക്കാൻ ബാങ്കിൽ പോയിട്ടൊള്ള"

ഉമ്മിക്ക് കവിളിൽ ഒരു മുത്തം കൊടുത്തു ചാടിയിറങ്ങി പോകുമ്പോൾ ഉമ്മി പറയുന്നത് ഞാൻ കേട്ടു

"കാന്താരിപെണ്ണ് "☺

                     (തുടരും)❤

----------------------------------------

_part 6_

നേരെ പോയത് ഉമ്മമ്മടെ റൂമിലേക്ക്‌ ആണ്. പാവം ഉമ്മാമ്മ. ഈയിടെ ആയിട്ടു തീരെ വയ്യ. കിടപ്പാണ്. വർത്താനമൊക്കെ പറയും. എഴുന്നേൽക്കാൻ ഇപ്പോൾ ഒരാളുടെ സഹായം വേണം. ഞാൻ ചെന്നപ്പോൾ ഉമ്മാമ്മ ഉറങ്ങുകയായിരുന്നു. അടുത്ത് ചെന്നു ആ ചുളിവു വീണ മുഖത്തു പതിയെ തലോടി. ഉമ്മാമ്മ ഒരു നേരമ്പോക്ക് ആണ്. തമാശ പറയാൻ ഒരു പ്രത്യേക കഴിവ് ഉമ്മാമ്മക്ക് പടച്ചോൻ കൊടുത്ക്ണ്. വയ്യേലും വർത്താനതിന്നു ഒരു കുറവുല്ല.എന്നാൽ ചില നേരത്ത് വേദന വന്നു പുളയുമ്പോയും കണ്ണിൽ നിന്ന് വെള്ളം വരുമ്പോയും പുഞ്ചിരിച്ചു കിടക്കുന്നത് കാണുമ്പോൾ സങ്കടം വരു. പടച്ചോൻ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്ന് തോന്നും ആ അവസ്ഥയിൽ. തണുത്തു വിറക്കുന്നത് കണ്ടപ്പോൾ ഫാൻ ഓഫാക്കി പുതച്ചു കൊടുത്തു. വിറയൽ അല്പം കുറഞ്ഞ പോലെ തോന്നി. പതിയെ ആ നെറ്റിയിൽ ചൂടോടെ ഒരു ചുംബനം കൊടുത്തു പുതപ്പ് ഒന്നു കൂടി ശരിയാക്കി കൊടുത്തു ഞാൻ റൂമിൽ നിന്ന് ഇറങ്ങി.നാളത്തെ കാര്യം ആലോചിക്കുമ്പോൾ കുളിരു കോരുന്നു. പുറത്തു നിന്ന് ഫുഡടിച്ചിട്ടു ബീച്ചിൽ പോണം. മൂവരും കൂടി സിയന്റെ സ്കൂട്ടിയിൽ പോകുന്നത് വല്ലാത്തൊരു ഹരമാണ്. ഞങ്ങളുടെ കൂടെ പ്ലസ് 2 വിലാനെലും അവളെ ഒരു വർഷം വൈകി ചേർത്തതിനാൽ അവൾക്കു 18 വയസ്സ് ആയിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾകിടയിൽ ആകെ ലൈസൻസും വണ്ടിയും ഉള്ളതു അവൾക്കു മാത്രമായിരുന്നു. വിശേഷദിവസങ്ങളിൽ അല്ലാതെ സ്കൂട്ടി സ്കൂളിൽ അവൾ കൊണ്ട് വരാറില്ല. 🛵

                  

_part 7_

    സിയയുടെ ഉമ്മ ഒരു ഗൈനക്കോളജിസ്റ്റാണ്.ഉപ്പഹംസയും നാട്ടിലാണ്. Maruthi car shop ന്റെ ambasidar ആണ്. രേച്ചുന്റെ അച്ഛൻ ദിനേശ് കുവൈത്തിൽ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ വർക്കിംഗ്‌. അമ്മ സുജ പിള്ളേർക്ക് വീട്ടിൽ ട്യൂഷൻ എടുക്കുന്നു. ചില വെക്കേഷനുകളിൽ ഉപ്പയും ദിനേശങ്കിലും ഹംസങ്കിലും ഒരുമിച്ചു നാട്ടിൽ ഉണ്ടാകും. അപ്പോൾ മൂവരുടെയും കുടുംബവും കൂടി ചേർന്ന് ട്രിപ്പ്ഒക്കെ പോകും. ഞങ്ങളുടെ ലൈഫിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തങ്ങളിൽ ഒന്ന്. അപ്രതീക്ഷിതമായെ അവ സംഭവിക്കാറുള്ളൂ.

നാളെ കഴിഞ്ഞു പിറ്റേന്ന് എന്റെ നിഷുക്കയും വരും. അൽപസൊല്പ ദേഷ്യം ഒഴിച്ചാൽ ആൾ ഒരു പച്ച പാവം. എന്നെ വല്യ കാര്യാ. ഞാൻ പഠിച്ചു ഒരു ഡോക്ടർ ആവണമെന്നണ് മൂപ്പർടെ ആഗ്രഹം. അതോണ്ടാ ഉപ്പ സമ്മതിച്ചിട്ടും ഫോൺ കൊടുത്തയക്കാൻ ഓൻ സമ്മതിക്കാത്തത്.ഡോക്ടർ ആകുമ്പോൾ ഓൻ തന്നെ ഫോൺ വാങ്ങി താരാന്നും പറഞ്ഞു.ഇടയ്ക്കിടക്ക് അവനു എന്നിലുള്ള കൂടുതൽ കേറിങ് എന്നെ മടുപ്പിക്കുമെങ്കിലും,ഇഷ്ടാണ് എനിക്ക്.ചങ്കൂറ്റത്തോടെ എനിക്ക് ഒരു ഇക്കാക്ക ഉണ്ടെന്നു പറയാലോ.പിന്നെ ഒരു കാര്യം കൂടി ഉണ്ട്.നിഷുക്കന്റെ പെണ്ണ്കാണൽ ചടങ്ങും ഈ വരവിൽ കഴിയും.നിക്കാഹും കല്യാണമൊക്കെ 2 വർഷം കഴിഞ്ഞിട്ടെന്നാണ് തീരുമാനം.പെണ്ണിന് പോലും അറിയുല,എന്റെ പൊട്ടനിക്കാക്കയാണ് പെണ്ണ് കാണാൻ വരുന്നത് എന്ന്.ഓരോന്ന് പറഞ്ഞു സമയം പോയതറിഞ്ഞില്ല.മഗ്‌രിബ് ബാങ്ക് കേൾക്കുന്നു.അപ്പൊ ഞാൻ നിസ്കരിക്കട്ടെ.🕋

             

_part 8_

മഗ്‌രിബ് നിസ്കരിച്ചു കഴിഞ്ഞാൽ പിന്നെ ഖുർആൻ ഓതൽ നിർബന്ധമാണ്. അത് ഉമ്മാമ്മനെ കേൾപ്പിച്ചു കൊണ്ടാകണം, ഉപ്പാപ്പനെയും. ചെറുപ്പം മുതൽ ഇവിടെ അങ്ങനെ ആണ്. തെറ്റുകൾ ഉണ്ടെങ്കിൽ ഉപ്പാപ്പ തിരുത്തി തരികയും ചെയ്യും. വയസ്സായലും ഉപ്പാപ്പന്റെ ആരോഗ്യം ഒട്ടും പോയിട്ട് ഇല്ല. ഉപ്പാപ്പ പറയാറു പണ്ടത്തെ ഭക്ഷണരീതി കൊണ്ടാണെന്നു ആണ്. അത് കൊണ്ട് ഞാനും ഭക്ഷണം അല്പം നിയന്ത്രിക്കാറുണ്ട്. സത്യം😜. ഉപ്പാപ്പന്റെ ഖുർആൻ പാരായണം കേൾക്കണം. എന്തൊരു ഈണമാണ്, ഒരു ലഹരി പോലെ അതിൽ ലയിച്ചു പോകും. ഖുർആൻ കൊണ്ട് ഉമ്മാമടെ റൂമിൽ പോയി. ഉപ്പാപ്പ ഓതി തുടങ്ങാൻ നിൽകുവാർന്നു.

"എപ്പോഴാ ബാങ്കിൽ നിന്ന് വന്നേ ഉപ്പാപ്പ"

"ഇപ്പൊ വന്നുള്ളൂ. പള്ളീൽ നിന്ന് നിക്കേർച്ചു ബരുന്ന വയിയ"

ഞാൻ ഉപ്പപ്പടെ അടുത്ത് ചെന്നു. ഉമ്മാമ്മ പാവം വയ്യായിരുന്നിട്ടും കിടന്നു നിസ്കരിക്കുകയായിരുന്നു. ഖുർആൻ പാരായണതിന്നു ശേഷം ദുആ ചെയ്താൽ ഉത്തരം കിട്ടും. എന്റെ മനസ്സിലുള്ള എല്ലാം പടച്ചോനോട് പറഞ്ഞു, കൂട്ടത്തിൽ തൊപ്പിക്കാരനെ കാണാനും പ്രാർത്ഥിച്ചു. അപ്പോയെക്കും പള്ളിയിൽ നിന്നും മധുരമായ ഇശാബാങ്കിന്റെ ശബ്ദം കേട്ടു. ഞാൻ പതിയെ മുകളിലെ എന്റെ റൂമിലേക്ക്‌ തിരിച്ചു നടന്നു. ഇശാ നിസ്കരിച്ചു കഴിഞ്ഞാൽ പിന്നെ പഠിത്തമാണ്. ഇക്കാക്ക് ഞാൻ വാക്ക് കൊടുത്തതാണ് പ്ലസ് 2 വിൽ ഫുൾ എ പ്ലസ് നേടുന്നു. എന്നാലേ ഇക്കാക്ക കോളേജിൽ തുടർന്ന് പോകാൻ സമ്മതിക്കു. അതോണ്ട് അതിനായി ഉള്ള പരിശ്രമത്തിലാണ് 10:00 വരെ പഠിച്ചു കഴിഞ്ഞപ്പോൾ താഴെ ചെന്നു വല്ലതും അകത്തക്കി. ഉറങ്ങാൻ കിടക്കുമ്പോൾ നാളെതെ കാര്യങ്ങൾ ആയിരുന്നു മനസ്സിൽ നിറയെ🤩

                  (തുടരും)❤

-------------------------------

_part 9_

"ബീപ്,, ബീപ്.. "

നോക്കണ്ട. അലാരാണ്. 5:30am നുള്ള അലാറം. കേട്ടിട്ടു snooz ആക്കി വച്ച് ഞാൻ പിന്നേം മൂടി പുതച്ചു. 5:45 നു പിന്നേം അടിച്ചു.പിന്നേം snooz ആക്കാൻ നിക്കുമ്പോ warning bell. മ്മടെ ഉമ്മിടെ അലാറൽ തയെ നിന്ന് കേട്ടു. അത് കേട്ടപ്പയെ ചാടിയെനീറ്റു. എണീറ്റു എന്നതിന് സിഗ്നൽ ആയി 'ആ' എന്ന് ഓളിയിട്ട് മറുപടിയും കൊടുത്തു. എണീറ്റില്ലേൽ പിന്നെ ഉമ്മി ഇങ്ങട്ട് കേറി വന്നു ഹലാക്കാകും. എന്തിനാ വെറുതെ.. തലയും ചൊറിഞ്ഞു ബാത്‌റൂമിൽ പോകാനായി ഇക്കാക്കടെ റൂമിലേക്ക്‌ നടന്നു. മുകളിൽ ഒരു റൂം എന്റതും ഒരു റൂം ഇക്കാടെതുമാണ്. ഇക്കാക്കടെ റൂമിലാണ് ബാത്റൂം. ബാത്‌റൂമിൽ കയറി ബ്രഷ്ൽ ത്തിരി പേസ്റ്റ് ആക്കി കണ്ണാടിടെ മുമ്പിൽ പല്ലിളിച്ചു അങ്ങട്ട് തേക്കാൻ തുടങ്ങി. ഒരു നിമിഷം, കണ്ണാടിയിൽ എന്റെ രൂപം കണ്ടു ഞാൻ തന്നെ  ഞെട്ടി. നല്ല അസ്സൽ ഭദ്രകാളി ലുക്ക്‌. വെറുതെയല്ല, ഞാൻ എണീറ്റു വരുമ്പോൾ ഇക്കാക്ക കളിയാക്കി ചിരിക്കണതു. ഈ രൂപത്തിൽ എങ്ങാൻ തൊപ്പിക്കാരൻ എന്നെ കണ്ടാൽ ജീവനും കൊണ്ട് ഓടും. അല്ല, അവനാരാ എന്റെ🤔. ഏതു സമയവും ഞാൻ എന്തിനാ അവനെ ഇങ്ങനെ ഓർക്കുന്നത്. മുഖം പോലും ശരിക്കും കണ്ടിട്ടില്ല, പരിചയം പോലും ഇല്ല. പിന്നെന്തിനാ അവനെ ഓർത്ത് ഞാൻ തല പുകയ്ക്ക്ണ്. വീണ്ടും താഴെ നിന്ന് warning bell കേട്ടു,"നൈഷാനാ ഇയ്യ് എവിടെ?നിസ്കരിച്ചോ?". പിന്നെ എല്ലാം ശടപുടെന്ന് കഴിച്ചു നിസ്കരിക്കാൻ നിന്നു. നിസ്കാരം കഴിഞ്ഞു ഖുർആൻ ഓതി🙂

             

_part 10_

കുറച്ചു കഴിഞ്ഞു തായോട്ട് പോയി. ഉമ്മ തിരക്കിട്ട പണിയിൽ ആയിരുന്നു.

"ഉമ്മി.. ചായ തരു"

"ആ വന്നോ, അനക്കൊന്നു നേരത്തെ നീറ്റുടെ. 6:15 ആയി. നീയൊരു പെണ്ണാ. അതോർതോ"

"അതിപ്പന്താ ഇത്ര ഓർക്കാൻ😒"

"വേറെ വീട്ടിൽക് പോവാനുള്ളതല്ലേ നൈശു. ആ ചിന്ത അനക്കുണ്ടോ?പെൺകുട്ടികളായാൽ നേരത്തെ നീച്ചു വരണഡീ"

എന്നും പറഞ്ഞു ഉമ്മി ചായ തന്നു. അതും കൊണ്ട് ഞാൻ സിറ്റോട്ടിൽ വന്നിരുന്നു. ഉപ്പാപ്പ അവിടെ ഇരുന്നു പത്രം വായിക്കുന്നുണ്ടായിരുന്നു.

"ആ, നീ എണീറ്റോ"

"ഉം"

കയ്യിലുള്ള ചൂട് കാപ്പി ഊതി ഊതി കുടിച്ചു. രാവിലെ എന്തൊരു തണുപ്പാണ്. അപ്പൊ ഉമ്മ ഫോൺ കൊണ്ട് വന്നു എനിക്ക് തന്നിട്ട് പറഞ്ഞു,

"നൈശോ, ഇന്നാ. അനക്കാ ഫോൺ"

"ആരാ ഉമ്മി"

"രേഷ്മൂട്ടിയ"

      "ഹലോ"

"ഹലോ, നീ എപ്പഴാ നൈശു സ്കൂളിൽ വരുന്നത്?"

      "ഞാൻ 7. 45 ന്റെ ബസ്സിൽ വരാം"
  "ലൈൻബസ്സിനോ"
    "ഉം"
    "ഇനി നീ എന്നും ലൈൻ ബസ്സിലാകൊ"
      "പോടീ"
      "അതുപോട്ടെ, 8:00ക്ക് അല്ലേ സ്കൂളിൽ എത്തേണ്ടത്"
     "Ya"
    "ന്ന വച്ചേക്ക"

ഫോൺ വെച്ച് വേഗം കാപ്പി കുടിച്ചു ഞാൻ കുളിക്കാൻ പോയി. നൈസായി ഒരു കാക്കകുളി കഴിഞ്ഞിട്ട് ഉമ്മിന്റെ ദോശയും ചട്ടിണിയും കൂട്ടി ഒരു പിടിപിടിച്ചു.ശേഷം മാറ്റി ഒരുങ്ങിയപ്പോയെക്കും 7:40 ആയി.

"ഉമ്മച്ചി, പൈസ കാട്ടി"

ഉമ്മി അകത്തു പോയി രണ്ടു 500 ന്റെ നോട്ട് തന്നു.

"സൂക്ഷിച്ചു ഉപയോഗിക്കണം. ബാക്കി ഇങ്ങട്ട് കൊടുന്നോണ്ടി"

"അതൊക്കെ മ്മക്ക് അറിയാം ഉമ്മി"

ഉമ്മിന്റെ കവിളിൽ നുള്ളി ഉമ്മാമന്റെ അടുത്തു പോയി.

"ഉമ്മാമ്മക്ക് ചായ വേണ്ടേ"

"നീ പോവാണോ"

"ആ"

"പോയിട്ടു വാ. പടച്ചതമ്പുരാനെ, ന്റെ കുട്ടിനെ കാക്കണെ"

ഞാൻ ഉമ്മാമ്മക്ക് ഒരു മുത്തം കൊടുത്തു പുറത്തു ഇറങ്ങി. ഉപ്പാപ്പാട് സലാം പറഞ്ഞു ഞാൻ ബസ് സ്റ്റോപ്പിൽക്ക് നടന്നു. ഇന്ന് ഇന്നലത്തെ സമയം അല്ലാത്തതുകൊണ്ട് തൊപ്പിക്കാരനെ കാണാൻ പറ്റുലേർക്കും. ബസ്സിൽ കയറിയപ്പോൾ അധികം തിരക്കില്ല.ബസ്സ് സ്കൂളിൽ എത്തിയപ്പോ ഞാൻ ഇറങ്ങി ക്ലാസ്സിലേക്ക് നടന്നു.

ക്ലാസ്സിൽ എത്തിയപ്പോ അവളുമാർ രണ്ടും വന്നിട്ടില്ല. ഞാൻ അങ്ങനെ ചടച്ചു ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അതാ വരുന്നു രണ്ടും കൂടി.

"ന്ത ടീ ലേറ്റ് ആയെ"

"ബസ് കിട്ടീല മുത്തേ"-രേചു

"ഞാൻ സ്കൂട്ടിയിൽ വന്നപ്പോൾ ഇവളെ കണ്ടു സ്റ്റോപ്പിൽ"-സിയ

"അപ്പോൾ ഞങ്ങൾ രണ്ടാളും കൂടി ഇങ്ങ് പോന്നു"-രെച്ചു

അപ്പോൾ assambli ക്കുള്ള അനൗൺസ് വന്നു. Assambli ക്ക് നിക്കുമ്പലും പതാക ഉയർത്തുമ്പളും എന്റെ മനസ്സിൽ ഞങ്ങൾ ബീച്ചിൽ കറങ്ങുന്ന ചിത്രം ആയിരുന്നു. അങ്ങനെ എല്ലാ പരിപാടിയും കഴിഞ്ഞു ഞങ്ങൾ HOTSTAR bakery യിലേക്ക് നടന്നു.

"3 ഷവർമ പ്ലേറ്റ്, 3 ഫലൂദ"

ഓർഡർ ചെയ്തു അൽപ സമയം കഴിഞ്ഞപ്പോയെക്കും എല്ലാം ഞങ്ങളുടെ മുമ്പിൽ വന്നു.

"വേഗം കഴിക്കണം. എന്ന് വച്ച് ആക്രാന്തം കാണിക്കരുതു. ബീച്ചിൽ കൂടി പോകാനുള്ളതാ"

എല്ലാം കഴിഞ്ഞു ബില്ല് പേ ചെയ്യാനായി ഞാൻ കാശ് കൌണ്ടറിലെക്ക് നടന്നു. പെയ്സിൽ നിന്ന് 500എടുത്തു.

"എത്രയായി ചേട്ടാ"

"400 രൂപ"

ബാക്കി കിട്ടാനായി കാത്തു നിൽകുമ്പോൾ ഞാൻ ചുമ്മാ പുറത്തേക്കു നോക്കി. അപ്പോൾ വരുന്ന ആളെ കണ്ടു ഞാൻ ഞെട്ടി. ഞാൻ അയാളെ അവളുമാർക്ക് കാണിച്ചു കൊടുത്തു😳

         
_part 11_

"തൊപ്പിക്കാരൻ"!ഞാൻ അവരോടു പറഞ്ഞു.അവളുമാർ തൊപ്പിക്കാരനെ നോക്കി.അപ്പോയെക്കും തൊപ്പിക്കാരൻ ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു.

"സാനു"-രേച്ചു ആത്മഗതം പോലെ പറഞ്ഞത് ഞാൻ കേട്ടു.

"നിനക്കവനെ അറിയോ രേച്ചു?"-സിയ

"പിന്നെ അറിയാതെ,എന്റെ സാനുക്കയാ അത്"-രേച്ചു.

എന്നും പറഞ്ഞു അവൾ തൊപ്പിക്കാരന്റെ അടുത്തേക്ക് പോയി.

"സാനുക്ക"

"ഹ..രേഷ്മയോ"

"എന്താ ഇവിടെ?"

"ഞാൻ ചുമ്മാ ഫ്രണ്ട്സുമായിട്ട് ഒന്ന് കറങ്ങാൻ"

"മ്മ്"

"നീയെന്താ ഇവിടെ"

"ഞാനും ഫ്രണ്ട്സിന്റെ കൂടെ"

ഇതും പറഞ്ഞു അവൾ ഞങ്ങളെ രണ്ടുപേരെയും കൂട്ടി അവന്റടുതെക്കു ചെന്നു.

"സാനുക്കാ,ഞാൻ പറയാറില്ലേ എന്റെ കട്ടചങ്ക്‌സ് സിയയും നൈഷുവും.ഇവരാണ് അത്.ഇത്  ഫിസിയ and ഇത് നൈഷാന"

"ഹായ്"-സാനുക്ക

"ഹായ്"-സിയ

"ഇയാളെന്താ ഒന്നും മിണ്ടാത്തെ"-എന്നെ നോക്കിക്കൊണ്ട് സാനുക്ക ചോദിച്ചു.

ഞാൻ വേഗം ഒരു ഹായ് പറഞ്ഞു.പോവാമെന്നു സിയയോട് പറഞ്ഞു കൗണ്ടറിൽ ചെന്നു ബാലൻസ് വാങ്ങി.ഞാൻ സ്കൂട്ടിന്റെ അടുത്തേക്ക് നടന്നു.രേച്ചു വന്നപ്പോൾ ഞാൻ അവളോട്‌ അവൾക്കു തൊപ്പിക്കാരനെ അറിയോന്ന് ചോദിച്ചു.അവൾ പറഞ്ഞു:അറിയാം.പക്ഷെ നീ അവനെ സ്നേഹിക്കണ്ട.ഇത് ശരിയാവുല.

എനിക്കാകെ എന്തോ പോലായി.ഇതുവരെ ഇങ്ങനൊരു മനോവിഷമം എനിക്കുണ്ടായിട്ടില്ല.കണ്ണിൽ നിന്നൊക്കെ കണ്ണുനീർ വരാൻ തുടങ്ങി.രേച്ചു അതൊന്നും മൈൻഡ് ചെയ്തില്ല.😔

                  

_part 12_

"സിയാ..വണ്ടിയെടുക്ക്.ബീച്ചിലും കൂടി പോവാൻ ഉള്ളതാ" - രെച്ചു

"വാ നൈശു"-സിയ

ഞങ്ങൾ മൂവരും കൂടി ബീച്ചിലേക്ക് പുറപ്പെട്ടു.ആ യാത്ര ആസ്വദിക്കാൻ കൂടി എനിക്ക് കഴിഞ്ഞില്ല.എന്തായിരിക്കും രേച്ചു അങ്ങനെ പറയാൻ കാരണം?ഇനി അവൾക്കു അവനോടു എന്തേലും???ഹേയ്,അങ്ങനെ ഉണ്ടെങ്കിൽ അവൾ തീർച്ചയായും ഞങ്ങളോട് പറയേണ്ടതാണ്.ഞാൻ ചിന്തിച്ചിരിക്കുമ്പോൾ ആണ് സിയന്റെ ചോദ്യം

"രേച്ചു,നിനക്കെങ്ങനെ അവനെ അറിയാം'

"അതൊക്കെ അറിയാം" -രേച്ചു.

ബീച്ചിൽ എത്തിയ ഞാൻ ഒരു സ്ഥലതു ഇരുന്നു.പതിവ് പോലെ കരയിലൂടെ നടക്കാൻ ഒന്നും എനിക്ക് തോന്നിയില്ല.എന്റെ ഇരുത്തം കണ്ടു സിയയും രേച്ചുവും എന്റടുത്തു വന്നു.

"നിനക്ക് ഇത് എന്തു പറ്റി നൈശു" -siya

"ഒന്നുല്ല"

"പിന്നെന്താ നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നെ" -സിയ

ഞാൻ ഒന്നും മിണ്ടിയില്ല

"ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ടാണോ" -രേച്ചു

അവർ രണ്ട്പേരും എന്റെ ഇരുവശത്തുമായി ഇരുന്നു.രേച്ചു എന്റെ തോളിൽകൂടെ കയ്യിട്ടു.

"നിന്റെ തൊപ്പിക്കാരനെ എനിക്ക് ആദ്യമേ അറിയാം.ഞാൻ പറയാറില്ലേ,എന്റെ പഠിപ്പിലെ സംശയങ്ങൾ തീർത്തു തരുന്ന ഒരു ഇക്കാക്കയെ പറ്റി'' -രേഷ്മ

"ആ,അവനാണോ ഇവള്ടെ തൊപ്പിക്കാരൻ" -സിയ

"അതെ.അവൻ എന്റെ അയൽവാസിയാണ്.വെറും അയൽവാസി മാത്രമല്ല," -രേച്ചു

"പിന്നെയാരാ..നിന്റെ ലൗവറോ"-സിയ

സിയ അത് ചോദിച്ചപ്പോൾ രേച്ചു അവളെ ദേഷ്യത്തോടെ നോക്കി.

"ഒരാണും പെണ്ണും തമ്മിൽ ലവ് മാത്രമാണോ ഉണ്ടാകാ??" -രേച്ചു

"അത്,,അങ്ങനൊന്നുല്ല" -സിയ

"സാനു,സനാഫ് സാനു.അതാണ് അവന്റെ പേര്.സഹോദരിസഹോദരനൊന്നും ഇല്ലാത്ത എനിക്ക് സ്വന്തം ചേട്ടനെ പോലെയാണ് സാനുക്ക.ഒരു നല്ല ഇക്കാക്ക.അവനു ഒരു അനിയൻ ഉണ്ട്.5 ൽ പഠിക്കുന്ന.പേര് മനാഫ്.അതിന് അസുഖവുമാണ്.വയറ്റിൽ ഒരു മുഴ.ഓപ്പറേഷൻ ചെയ്യാൻ വലിയ തുക വേണം.എന്റെ അച്ഛൻ കൊടുക്കാമെന്നു പറഞ്ഞിട്ടും സാനു അത് സമ്മതിക്കതെ എന്താ പറയാറെന്ന് അറിയോ,'ദിനെശേട്ടൻ എന്നെ ഒത്തിരി സഹായിക്കുന്നുണ്ട്.അതെല്ലാം കൂട്ടിയാൽ തന്നെ എനിക്ക് തിരിച്ചു തരാൻ പറ്റില്ല.പക്ഷെ ഒരു ദിവസം ഞാൻ അത് തിരിച്ചു തരും.മനാഫിനു danger ഒന്നും ഇല്ലല്ലോ.അധ്വാനിച്ചു പണിയെടുത്തു ആ തുകയുടെ പകുതി ഞാൻ ഉണ്ടാക്കി.അങ്ങനെ ഉണ്ടാക്കി ഞങ്ങൾ അവന്റെ ഓപ്പറേഷൻ നടത്തും' എന്ന്.സനുന്റെ ഉപ്പ അവന് 15 ഉം അനിയന് 6ഉം വയസ്സ് ഉള്ളപ്പോൾ മരിച്ചു.പിന്നെ ആ കുടുംബം തീർത്തും ദരിദ്രർ ആയി.വീട് ഒക്കെ ജപ്തിയായി.ഇപ്പൊ ഒരു ചെറിയ വീട്ടിലാ താമസം.അതോ,ഒരു മഴ ഒന്ന് ശക്തിയിൽ പെയ്താൽ തകരും.ഉപ്പാന്റെ മരണശേഷം ആ പാവം ഉമ്മ ജോലിയെടുത്തു അവനെ പഠിപ്പിച്ചു.ഇപ്പൊ ആ CGK കോളേജിൽ 2nd year ആണ് അവൻ.ഒഴിവ്സമയം കിട്ടുമ്പോൾ ജോലിയെടുക്കും.എല്ലാം ചെയ്യും.ഉമ്മാനെ ഇപ്പൊ അവൻ പണിക്കു വിടാറില്ല.അവന്റെ തുച്ഛമായ വേതനം കൊണ്ടാണ് ആ കുടുംബം ഒരു നേരം വിശപ്പ് അടക്കുന്നത്.ഇങ്ങനെ ഒരു കുടുംബത്തിലേക്ക് നിന്നെ അയക്കാൻ നിന്റെ ഇക്കയും ഉപ്പയും ഒക്കെ സമ്മതിക്കുമെന്നു അനക്ക് തോന്നുണ്ടോ?അപ്പോൾ ഈ കാര്യം ചൊല്ലി ഒരു isue ഉണ്ടാകേണ്ട എന്ന് വച്ച ഞാൻ അത് മുളയിലേ നുള്ളിക്കളയാൻ നോക്കിയതു" -രേച്ചു ഇത്രയും പറഞ്ഞു ഒരു ദീർഖനിശ്വാസം വിട്ടു.

"ഇത്രേം ഒള്ളു കാര്യം.ഞാൻ വിചാരിച്ചു.."

"അല്ല നൈശു.ഇത് ഒരു സീരിയസ് പ്രോബ്ലം തന്നെയാ.നീ അവനെ വിട്ടേക്ക്" -സിയ

"നിങ്ങളെന്താടീ ഇങ്ങനെ?നിങ്ങളെല്ലേ പറഞ്ഞത് ആരായാലും കൊണ്ടുവന്നു തരും,ആനയാണ്,ചേനയാണ് എന്നൊക്കെ.പിന്നെന്താ?എനിക്കറിയാം,എന്റെ ഇഷ്ടത്തിന് എന്റെ കുടുംബം ഒരിക്കലും എതിരെ നിൽക്കില്ല.എന്റെ ഇഷ്ടമാണ് അവരുടെയും ഇഷ്ടം.പിന്നെ എന്താ പ്രോബ്ലം?"

"നിന്റെ കുടുംബം സമ്മതിചാലും സാനു സമ്മതിക്കുമെന്നു എനിക്ക് തോന്നുന്നില്ല.ഇത്ര പ്രധാപിയും പണക്കാരിയുമായ നിന്നെ അവന്റെ ദരിദ്രകുടുംബത്തിലേക്ക് കൊണ്ട് പോകാൻ അവനൊരിക്കലും തയ്യാറാകില്ല.അത്രയ്ക്ക് പാവമാ അവൻ.അറിഞ്ഞു കൊണ്ട് അവൻ ആരുടെയും ജീവിതം നശിപ്പിക്കില്ല" -രേച്ചു

"അവനെ എങ്ങനെ സമ്മതിപ്പിക്കണം എന്ന് എനിക്കറിയാം.Plz dee.നിങ്ങൾ എന്റെ കൂടെ നിൽക്ക്"

"നിനക്ക് പ്രോബ്ലം ഇല്ലേൽ പിന്നെ ഞങ്ങൾക്ക് എന്താ.ഞങ്ങൾ നിന്റെ കൂടെ ഉണ്ട്" -രേച്ചു

"ഇപ്പൊ ഒക്കെ ok ആയില്ലേ.ഇനി നൈശുമോൾ ആ കണ്ണീരൊക്കെ അങ്ങ് തുടച്ചു കള.കരയണ നിന്നെ കാണാൻ ഒരു രസവുല്ല."-സിയ

ഞാൻ കണ്ണീർ തുടച്ചു.ഞങ്ങൾ മൂവരും കൈ കോർത്തു സന്തോഷത്തോടെ ബീച്ചിൽ കൂടെ നടന്നു.അസ്തമയ സമയം  ആയപ്പോൾ ഞങ്ങൾ ഐസ്ക്രീം തിന്നു വീട്ടിലേക്കു മടങ്ങി.🛵

                      (
_part 13_

വളരെ സന്തോഷത്തോടെയാണ് അന്ന് ഞാൻ വീട്ടിൽ മടങ്ങി എത്തിയത്.ബാക്കി പൈസ ഉമ്മിനെ ഏല്പിച്ചു.ശേഷം ഞാൻ ഉമ്മാന്റെ ഫോണും കൊണ്ട് എന്റെ റൂമിലേക്ക്‌ നടന്നു.

അങ്ങനെ തൊപ്പിക്കാരന്റെ ഡീറ്റെയിൽസ് കിട്ടി.സനാഫ് സാനു,2nd year ,CGK കോളേജ്.ആ കോളേജ് ഞങ്ങടെ സ്കൂളിൽ നിന്നും 1km അകലെയാണ്.ഇനി സാനുവുമായി ഒന്ന് പരിചയപ്പെടണം.ഇന്നാണെങ്കിൽ ഓനെ നല്ലത് പോലെ നോക്കാനും പറ്റിയില്ല.ന്റെ സാനുക്കാ,മ്മൾ ഇങ്ങളെ കൊണ്ടേ പോകു.നൈഷാന സനാഫ്‌.അടിപൊളി.സാനുക്കാനെ പരിജയപ്പെടാൻ ഒരു വഴി ഉണ്ട്.നാളെ ശനിയാഴ്ച ആണല്ലോ.സ്കൂൾ ഇല്ല.ഞാൻ വേഗം ഉമ്മിന്റെ ഫോണിൽ നിന്ന് രേഷ്മക്ക് വിളിച്ചു.

"ഹലോ രേച്ചു"

"ആ.പറ മുത്തേ"

"നാളെ ഞാൻ നിന്റെ വീട്ടിൽ വരു"

"ന്തിനാ"

"സാനുക്കാനെ പരിജയപ്പെടാൻ"

"അതിനു എന്റെ വീട്ടിൽക് വന്നിട്ട് എന്താ"

"എടി മണ്ടി,ഞാൻ കമ്പനിസ്റ്റഡി എന്ന് പറഞ്ഞു വരും.അപ്പോൾ നമുക്ക് സംശയം ഉണ്ടെന്നു പറഞ്ഞു സാനുക്കന്റെ വീട്ടിൽ പോകാം"

"നിന്റെയൊരു ബുദ്ധിയെ"

"താങ്ക്സ് "

"എന്നാ നാളെ കാണാം"

"ഓക്കേ ചങ്കെ"

എനിക്കുണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു.ഞാൻ അടുക്കളയിൽ പോകാൻ നിക്കുമ്പോൾ ആണ് സിയ വിളിച്ചത്.

"ഹലോ നൈഷു."

"ഹലോ സിയ.നാളെ ഞാൻ.."എന്നും പറഞ്ഞു ഇതുവരെ നടന്നതും നാളെ നടക്കാൻ പോകുന്നതും ആയ മുഴുവൻ കാര്യങ്ങളും അവളോട്‌ പറഞ്ഞു.

"ന്റെ നൈഷു.ഞാൻ ഒന്ന് പറയട്ടെ"

"നീ പറ ഡീ."

"നമ്മുടെ സ്കൂളിൽ തിങ്കൾ ഒരു എക്സിബിഷൻ ഉണ്ട്.നമ്മളോട് എന്തെങ്കിലും ഉണ്ടാക്കി കൊണ്ട് വരാൻ."

"മ്മ്മ്.ഏതു സ്കൂളിലെ പിള്ളേരാ എക്സിബിഷൻ കാണാൻ വരുന്നത്"

"അതറിയില്ല.ഞാൻ പിന്നെ വിളിക്കാം"

"ഓക്കേ.ഗുഡ് നൈറ്റ്‌"

നിസ്കാരവും ഓതും കഴിഞ്ഞു ഞാൻ അടുക്കളയിൽ ചെന്നു.ഉമ്മി തിരക്കിൽ ആണ്.നാളെ പൊന്നുമോൻ വരുകയല്ലേ.ഞാൻ വേഗം ചോറ് തിന്നു.ഇശാ ബാങ്ക് കൊടുത്തപ്പോൾ നിസ്കരിച്ചു.ഞാൻ ബെഡിലേക്ക് ചാടി വീണു.

    പ്രഭാതം പൊട്ടി വിടർന്നു.അല്ലേൽ വേണ്ട.എന്തിനാ വെറുതെ സാഹിത്യം ഒക്കെ ചേർത്ത് കഥയുടെ ഒഴുക് കളയണ്ട.രാവിലെ ആയി.ഞാൻ പ്രഭാത കൃത്യങ്ങൾ എല്ലാം ചെയ്തു.സ്കൂൾ ഇല്ലല്ലോ എന്നോർത്ത് പിന്നേം കിടന്നു.പിന്നെ നീറ്റതു 8 മണിക്ക്.വേഗം അടുക്കളയിൽ ചെന്നു ചായ കുടിച്ചു.ഉമ്മിനോട് സലാം പറഞ്ഞു ഒരു 8:45 n ഞാൻ രേച്ചുന്റോട്ക്ക് പുറപ്പെട്ടു.😜

             

_part 14_

രേച്ചുന്റോടെ ചെന്നപ്പോൾ അവളുടെ അമ്മമ്മ കോലായിൽ ഇരുന്നു പത്രം വായിക്കുന്നത് കണ്ടു.

"ഹലോ മുത്തശ്ശിപ്പാറു,സുഗാണോ"

"ഹമ്പടി കേമി.ന്റെ നൈശു മോൾ അല്ലെ ഇത്"

ഞാൻ ചിരിച്ചുകൊണ്ട് രേച്ചുനെ വിളിച്ചു.ഞങ്ങൾ രണ്ടും പുസ്തകവും കൊണ്ട് സാനുക്കന്റെ വീട് ലക്ഷ്യം വച്ച് നടന്നു.

"സാനുക്ക അവിടെ ഉണ്ടാവോ രേച്ചു"

"സാറ്റർഡേ 10 മണിക്കാണ് അവൻ സാദാരണ പണിക്കു പോകാർ.പാവം,പഠിപ്പും ചെലവും ഒരുമിച്ചു നടത്തണ അവനെ സമ്മതിക്കണം" -രേഷ്മ

ഞങ്ങൾ അപ്പോയെക്കും അവിടെ എത്തി.രേച്ചു പറഞ്ഞത് ഒക്കെയും സത്യം ആണെന്ന് എനിക്ക് ബോദ്യം ആയി.ദാരിദ്ര്യതെ വിളിച്ചറിയിക്കുന്ന ഒരു ഓലപ്പുര.രേച്ചു അകത്തേക്ക് നീട്ടി വിളിച്ചു.

"സാനുക്കോ"

വാതിൽ തുറന്നു ഒരു മദ്യവയസ്ക പുറത്തു വന്നു.വാതിൽ എന്നൊന്നും പറയാൻ പറ്റില്ല.ഓല കൊണ്ടുണ്ടാക്കിയ ഒരു പാളി.ആ മാധ്യവയസ്ക സാനുന്റെ ഉമ്മയാകാമെന്നു ഞാൻ ഊഹിച്ചു.

"ആ.രേഷ്മമോളോ"

"സാനു ഇല്ലേ റസിയതാ"

"ഉണ്ട്.ഉറങ്ങുവാ.ഇന്നലെ നേരം വൈകീട്ട് വന്നതാ.പണി കഴിയാൻ കുറെ നേരം ആയത്രേ.ഇതാരാ പുതിയ ആള്" -റസിയത്ത

"ഇതെന്റെ സ്കൂളിലെ ചങ്കാ.നൈഷാന" -രേച്ചു.

"വരിം.അകത്തു ഇരിക്കി.ഞാൻ ഓനെ ബിലിച്ചിട്ടു ബരാ" -റസിയത.

ഞാനും രേച്ചുവും അകത്തു കയറി.അവിടെ ഉണ്ടായിരുന്ന നീളമുള്ള ഒരു ബെഞ്ചിൽ ഇരുന്നു.എന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി.ഞാൻ എങ്ങനാ സാനുക്കാട് സംസാരിച്ചു തുടങ?എന്താ പറയ?എനിക്കാകെ വെപ്രാളം ആകാൻ തുടങ്ങി.

"ആരിത്?"

സാനുക്കന്റെ ശബ്ദം.ഞാൻ തലയുയർത്തി നോക്കി.ശരിക്കും പറഞ്ഞാൽ ഇപ്പോഴാ ഞാനാ മുഗം ശരിക്കും കാണുന്നത്.ന്റെ പടച്ചോനെ...ആ മുഖത്തു നിന്നും കണ്ണേടുക്കാൻ തോന്നില്ല.ആ മുഖത്തെ കണ്ണുകൾ എന്തു മനോഹരം.സുറുമയിട്ട പോലെ തിളങ്ങുന്ന വിടർന്ന കണ്ണുകൾ.അത് സാനുക്കാക്ക് നന്നായി ചേരുന്നുണ്ട്.അത്ര നിറം ഇല്ലേലും ഈ ഇരുനിറം തന്നെയാ സാനുക്കാക്ക് ഭംഗി.

"പുതിയ കൂട്ടുകാരിയും ഉണ്ടല്ലൊ" -സാനുക്ക

ഞാൻ അപ്പോഴും മിണ്ടാതെ സാനുക്കാനെ നോക്കി നിക്കുവാരുന്നു.T-ഷർട്ട്‌ഉം ലുങ്കിയുമാണ് വേഷം.ഇപ്പോ തൊപ്പി ഇട്ടിട്ടില്ല.എണ തേച്ച പോലുള്ള ആ കറുത്ത മുടി ഒരു സൈഡിലേക്ക് ഒതുക്കി നിർത്തിയിരിക്കുന്നു.തൊപ്പി ഇടതെയാണ് സാനുക്കാനെ കാണാൻ ഭംഗി.ഞാൻ ഒന്നും മിണ്ടാതെ നിക്കുന്നത് കണ്ടപ്പോൾ രേഷ്മ എന്നെ ഒരു തട്ട് തട്ടി.ഞാൻ അപ്പോഴാ സ്വബോധം വീണ്ടെടുതത്.

"നൈഷാന എന്നല്ലേ പേര് പറഞ്ഞത്." -സാനുക്ക

"അതെ.നൈഷാന,നൈഷാന അബൂബക്കർ"

"മം.ന്തേ ഈ വഴിക്ക്" -സാനുക്ക

"അത് ഇവൾക്ക് മാത്‍സ്ൽ ഒരു സംശയം.അത് തീർക്കാൻ" -രേച്ചു

"എന്നാ വേഗം ചോയ്ചോ.എനിക്ക് 10 മണിക്ക് പോകാനുള്ളതാ" -സാനുക്ക.

ഞാൻ വേഗം എന്റെ നോട്ടിലേ ഒരു പേജ് കാണിച്ചു കൊടുത്തു.സത്യത്തിൽ എനിക്ക് ഡൌട്ട് ഒന്നും ഇല്ലാരുന്നു.പിന്നെ സാനുക്കാനെ ഒന്ന് പരിജയപ്പെടാൻ.

"ഓ.ഇതാണോ.ഇതത്ര വല്യ പ്രശ്നം ഒന്നും അല്ല.ഈ x കണ്ടോ.ഇതിനെ ...."

സാനുക്ക ഇതും പറഞ്ഞു എന്റെ കുറച്ചു അടുത്ത് വന്നിരുന്നു.എന്റെ ഹാർട്ട്‌ വേഗത്തിൽ ഇടിക്കാൻ തുടങ്ങി.സാനുക്ക പറയുന്നത് ഒന്നും ഞാൻ ശ്രദ്ധിചില്ല.ഞാൻ സാനുക്കാനെ നോക്കി ഇരുന്നു.എന്തൊരു മൊഞ്ചൻ ആണ് സാനുക്ക.ആ പുഞ്ചിരി എന്തൊരു മനോഹരം ആണ്.ആ കണ്ണുകളിലെക്ക് തന്നെ നോക്കി ഇരിക്കാൻ തോന്നുന്നു.

"ഇപ്പൊ മനസ്സിലായില്ലേ" -സാനുക്ക.

"ആ.ഇത് മാത്രം ആയിരുന്നു ഒരു ഡൌട്ട്.ഇപ്പൊ ക്ലിയർ ആയി"ഞാൻ ഇതും പറഞ്ഞു രേഷ്മയെ നോക്കി.അവൾ എന്നെ അന്തം വിട്ടു നോക്കുവാരുന്നു.ആ നോട്ടത്തിന്റെ അർത്ഥം എനിക്ക് പിടികിട്ടി.കണക്കിൽ എല്ലാ തവണയും A+ വാങ്ങുന്ന എനിക്ക് എന്ത് ഡൌട്ട് എന്നായിരിക്കും.ഞാൻ രേഷ്മയെ കണ്ണിറുക്കി കാണിച്ചു.

"അപ്പോൾ താങ്ക്സ് Mr...."ഞാൻ പേരറിയാത പോലെ അഭിനയിച്ചു.

"സനാഫ്" -സാനു

"താങ്ക്സ് Mr.Sanaf"

"എന്നാ ഞങ്ങൾ ഇറങ്ങട്ടെ"- രേച്ചു.

"അവുടെ നിക്കി.ചായ കുടിച്ചിട്ട് പോകാം"അപ്പോയെക്കും റസിയത ചായയും കൊണ്ട് വന്നു.ഞാൻ അത് കുടിച്ചു നോക്കി.നല്ല ടേസ്റ്റ് ഉള്ള ചായ.

"മോളുടെ വീട്ടിൽ ആരൊക്കെ" -റസിയത

"ഉപ്പ ഉമ്മ ഇക്കാക്ക ഉമ്മാമ ഉപ്പാപ്പ"

"ഉപ്പ എന്ത് ചെയ്യുന്നു"- റസിയത

"ഗൾഫിലെ AM കമ്പനിയുടെ മുതലാളിയാ"

അത് കേട്ടപ്പോൾ അവരുടെ കണ്ണിൽ അമ്പരപ്പ് വന്നത് ഞാൻ കണ്ടു.സാനുക്ക എന്റടുത്തു നിന്നും ചാടി എണീറ്റു.ആ അമ്പരപ്പ് ഞാൻ കാര്യമാക്കിയില്ല.AM grp നാട്ടിലും ഗൾഫിലും ഒരു പോലെ അറിയപ്പെടുന്ന കമ്പനി ആണ്.പ്രതിമാസം 90 ലക്ഷം രൂപ വരുമാനം.ഒരുപാട് കഷ്ടപ്പെട്ട് ന്റെ ഉപ്പ പടുതുയർതിയ പ്രസ്ഥാനം.ആ ഉപ്പാന്റെ മകൾ ആണെന്ന് അറിഞ്ഞാൽ ആരും അമ്പരക്കും.

"മോളെന്തിനാ ഇങ്ങട്ട് ഒക്കെ വന്നേ.ഇങ്ങോട്ട് ഒക്കെ വന്നാൽ മോളെ ഉപ്പ ചീത്ത പറയില്ലേ" -റസിയത

എനിക്ക് അത് കേട്ടു ദേഷ്യമാണ് വന്നത്.

"ന്റെ ഇത്താ,ന്റെ ഉപ്പ ഇതുപോലെ കഷ്ടപ്പാട് ഒരുപാട് അനുഭവിച്ചതാ.ന്റെ ഉപ്പാപ്പ കഷ്ടപ്പെട്ട് എന്റെ ഉപ്പാനെ പഠിപ്പിച്ചു.ന്റെ ഉപ്പ അധ്വാനിച്ചു ഒരു ചെറിയ കമ്പനി തുടങ്ങി.അത് പിന്നെ ഇത്രേം വല്യ കമ്പനി ആയി മാറി.ഉപ്പ താമസിച്ചിരുന്ന കൂര മാറി ഇരുനില വീടായി.പക്ഷെ ഉപ്പ ഒരിക്കലും തന്റെ പഴയ അവസ്ഥ മറക്കില്ല.ഒരു പക്ഷെ ഉപ്പ തോറ്റു പിന്മാറി എല്ലാം വിധിക്ക് വിട്ടു കൊടുത്തിരുന്നു എങ്കിൽ ഇന്ന് ഈ സുഖസൗകര്യം അനുഭവിക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല.അതിക ധനികർക്കും പറയാനുണ്ടാകും അവരനുഭവിച്ച ദാരിദ്ര്യത്തിന്റെ കഥ.അങ്ങനെ ഒരു കഥയുള്ള ഒരു ധനികരും പാവങ്ങളെ കണ്ടില്ലെന്നു നടിക്കില്ല.അത് പോലൊരു ആളാണ് എന്റെ ഉപ്പ" -ഞാൻ ചായ കുടിച്ചു ഗ്ലാസ്‌ റസിയതക്കു കൊടുത്തു.പോകുന്ന നേരം ഞാൻ റസിയതാട് പറഞ്ഞു:"ചായ ഉസാറായിക്ക്"👌🏼

                  (
_part 15_

വീട്ടിൽ വന്നു കയറിയപ്പോൾ തന്നെ ഉമ്മി പണി തന്നു.വീടിന്റെ അകം മുഴുവൻ അടിച്ചു തുടച്ചു വൃത്തിയാക്കാൻ.എനിക്ക് ഏറ്റവും മടിയുള്ള പണിയും അത് തന്നെ.പക്ഷെ ഉമ്മിക്ക് അടുക്കളയിൽ തന്നെ ഒരുപാട് പണി pending ആണ്.ഞാൻ ചൂലും എടുത്തു മുകളിലേക്ക് നടന്നു.ആദ്യം മുകളിൽ അടിച്ചു വാരി.പിന്നെ താഴെയും.അത് കഴിഞ്ഞപ്പോലേക്കും വിയർത്തു.തുടച്ചു കഴിഞ്ഞപ്പോൾ വിയർപ്പിൽ കുളിച്ചിരുന്നു.വേഗം പോയി കുളിക്കാന്ന് വച്ചു.അലക്കാൻ pending ൽ ഉള്ള തുണിയും കൊണ്ട് കുളിക്കാൻ പോയി.

തിരുമ്പി കുളിച്ചു റെഡി ആയി വന്നപ്പോൾ ളുഹര് ബാങ്ക് കൊടുത്തു.ഉമ്മ എന്നെ കുക്കറിനടുതു ഏല്പിച്ചു.

"നൈശോ,5 വിസൽ അടിക്കുമ്പോൾ നിർത്തിക്കൊണ്ടി." -ഉമ്മി

ന്നിട്ട് ഉമ്മി കുളിക്കാൻ പോയി.5 വിസലും അടിച്ചു കഴിഞ്ഞപ്പോൾ ഞാൻ ഓഫാക്കി.ളുഹര് നിസ്കരിക്കാൻ പോകുമ്പോൾ ആണ് ഫോൺ അടിച്ചത്.നോക്കുമ്പോൾ നിഷുക്ക ആണ്.

"ഹലോ,അസ്സലാമു അലൈകും നിഷുക്ക"

"വ അലൈകുമുസ്സലാം.എന്താ വിശേഷം"

"എന്ത് വിശേഷം.ഇക്കു ഇങ്ങോട്ട് വരല്ലേ."

"ഉമ്മി എവുടെ"

"കുളിക്കാൻ പോയി."

"ഞാൻ വിളിച്ചത് എയർപോർട്ടിൽ പോവാണ് എന്ന് പറയാനാ.ഇനി അവിടെ ഇറങ്ങിയിട്ട് വിളിക്കാം''

"8:00 pm നു അല്ലേ ഇവിടെ ഇറങ്ങ"

"മം.വന്നിട്ട് കാണാം.ഇന്ഷാ അല്ലാഹ്"

"മ്മ്"

ഞാൻ റൂമിൽ പോയി ളുഹര് നിസ്കരിച്ചു ഒന്ന് കിടന്നു.

"നൈഷാന.."ഉമ്മാന്റെ വിളി കേട്ടു എണീറ്റപ്പോ നേരം 4:30.വേഗം അസർ നിസ്കരിച്ചു അടുക്കളയിൽ പോയി.ഉമ്മിനെ ജോലിയിൽ സഹായിച്ചു.

"ഉമ്മി.ഇക്കാക്ക വിളിചീനും"

"എന്താ പറഞ്ഞത്"

"എയർപോർട്ടിൽ പോവാണെന്നു പറഞ്ഞു.8 മണിക്ക് ഇവിടെ ഇറങ്ങും.9മണി ആകും വീട്ടിൽ എതാൻ.ഹംസക്ക കൊണ്ട് വരാൻ പോകില്ലേ"

"മ്മ്മ്"

സിയന്റെ ഉപ്പയാണ് കൊണ്ടോരാൻ പോകുന്നത്.നാട്ടിൽ ഇപ്പൊ അദ്ദേഹം മാത്രേ ഉള്ളു.കഴിഞ്ഞ വരവിനു ദിനേശങ്കിൽ ആണ് കൊണ്ട് വരാൻ  പോയതു.✈

                 (തുടരും)❤

_part 16_

നിസ്കാരവും ഓതും എല്ലാം കഴിഞ്ഞു 8മണിക്ക് തന്നെ ഞാനും ഉമ്മയും ഉപ്പാപ്പയും ഇക്കാക്കനെ പ്രതീക്ഷിച്ചു സിറ്റോട്ടിൽ വന്നിരുന്നു.അപ്പോൾ ഹംസക്ക വിളിച്ചു.ഞാൻ ഉമ്മാനോട് ഫോൺ ലൗഡ് സ്പീക്കറിൽ ഇടാൻ പറഞ്ഞു.

"ഹെലോ ഹംസേ" -ഉമ്മി

"ഹംസക്ക അല്ലുമ്മ.ഞാനാ നിഷാൻ"

"മോനെ,നീ ഇറങ്ങിയോ.കൊയപ്പം ഒന്നുല്ലല്ലോ.യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു" -ഉമ്മി

"അൽഹംദുലില്ലാഹ്.കുഴപ്പം ഒന്നും ഇല്ല.യാത്ര ഒക്കെ ഉഷാറായി.ഞങ്ങൾ അങ്ങോട്ട്‌ വന്നോണ്ടിരിക്ക" -നിഷുക്ക

"അൽഹംദുലില്ലാഹ്."

"ന്ന വെക്കട്ടെ ഉമ്മി.അവിടെ എത്തീട്ട് കാണാം." -നിശുക്ക

"ഇൻഷാ അല്ലാഹ്"

ഇക്ക സുഗമായി നാട്ടിൽ ഇറങ്ങി.കഴിഞ്ഞ വർഷം നോമ്പിനു പോയതാണ്.പ്രവാസി ആയതിനു ശേഷമുള്ള രണ്ടാമത്തെ വരവ്.ഇന്ന് വന്നാൽ അടുത്ത ഞായറാഴ്ച അവന്റെ പെണ്ണുകാണൽ ആണ്.പിന്നെ , ഈ പെണ്ണിന് ഒരു പ്രത്യേകത കൂടി ഉണ്ട്.നിശുക്കാന്റെ 17-മത്തെ വയസ്സിൽ അവന്റെ മനസ്സിനെ പിടിച്ചെടുത്ത പെണ്ണിനെയാണ് അവൻ സ്വന്തം ആക്കാൻ പോകുന്നത്.പക്ഷെ ആ കാര്യം പെണ്ണിന് പോലും അറിയില്ല.ഒരു നാൾ അവൻ മോഹിച്ച പെണ്ണാണ് ഇന്നവന്റെ മുമ്പിൽ വരാൻ പോകുന്നതെന്ന കാര്യം എനിക്കും അവനും പടച്ചോനും മാത്രമേ അറിയു.അതെന്താണന്നല്ലേ.പറയാം.അതിനു ഒരു 6 വർഷം പുറകോട്ടു സഞ്ചരിക്കണം🕰⏪6⃣

           
_part 17_

അന്ന് എനിക്ക് 11 വയസ്സ്.6 ആം ക്ലാസ്സിൽ ആണ്.നിശുക്ക പ്ലസ് 2 വിലും.ആ പ്രായത്തിൽ ആണ് അവനു അവളോട്‌ പ്രേമം തോന്നിയത്.അവസാനം അവൻ അത് എന്നോട് തുറന്നു പറഞ്ഞു.

(6 വർഷത്തിനു മുന്നത്തെ ഒരു സീൻ ⬇)

"നൈശോ,നൈശു മോളെ" -നിശുക്ക

"എന്താ മോനെ ഒരു സോപ്പിങ്ങ് ഒക്കെ" -ഞാൻ

"അത്"

"എന്തായാലും പറയടാ മാക്രി 🐸"

"എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാടി.ഇഷ്ടം എന്ന് വച്ചാൽ കല്യാണം കഴിക്കാൻ ഇഷ്ടാണ്.നിനക്ക് മനസ്സിലാവുണ്ടോ"

"മ്മ്മ്"

"കെട്ടാൻ പൂതിണ്ട്.പക്ഷെ ഇപ്പോഴല്ല.ഞാൻ ഒരു ജോലി ഒക്കെ നേടിട്ട്"

പ്രേമിച്ചു നടക്കാൻ ഒന് താല്പര്യം ഇല്ലത്രെ.കല്യാണം കഴിച്ചിട്ട് പ്രേമിക്കാൻ ആത്രേ.അതാണല്ലോ ഹലാൽ ആയ പ്രണയം.പക്ഷെ അതുവരെ അവന്റെ ഹൂറിയെ ആരും കൊത്തിക്കൊണ്ട് പോകരുത്.അതാണ് എന്റെ ദൗത്യം.അവന്റെ ഹൂറിയെ എനിക്കും അറിയാം.അവൻ ഒരു ജോലി നേടി വിവാഹം കഴിക്കനകുമ്പോൾ അവളുടെ ആലോചന ബ്രോക്കർ വഴി ഉപ്പാന്റെ അടുത്ത് എത്തിക്കണം.അതാണ് പ്ലാൻ.പ്ലാൻ പോലെ നടന്നു.അവൻ 21 മത്തെ വയസ്സിൽ പ്രവാസി ആയി സ്വയംപര്യാപ്തത നേടി.വിവാഹം ആലോചിക്കാൻ തൊടങ്ങിയപ്പോ ബ്രോക്കർ വഴി അവന്റെ ഹൂറിയുടെ ആലോചന വന്നു.വീട്ടിൽ ഉള്ളോർക്ക് ഒക്കെ ഇഷ്ടായി.ഉപ്പ പെണ്ണിന്റെ ഉപ്പയും ആയി സംസാരിച്ചു.അടുത്ത വരവിൽ പെണ്ണ് കാണലും ഉറപ്പിച്ചു.അതാണ് അടുത്ത ഞായറാഴ്ച നടക്കാൻ പോകുന്നത്.ഇപ്പോഴും അവന്റെ ആ പഴയ മുഹബ്ബത്ത് നിശുക്ക അവളോട്‌ പറഞ്ഞിട്ടില്ല.അത് കൂടി നടക്കാൻ പോവാണ് ആ പെണ്ണ്കാണൽ ചടങ്ങിൽ.💑

Part 18

എന്റേം സാനുക്കാടേം കാര്യവും ഇങ്ങനെ ഒക്കെ ആയാൽ മതിയായിരുന്നു.

കാത്തിരിപ്പിനു വിരാമം ഇട്ടു വണ്ടി മുറ്റത്തു വന്നു നിന്ന്.ഹംസക്ക ഇറങ്ങി പെട്ടി എല്ലാം എടുത്തു വച്ചു.ഡോർ തുറന്നു ഇക്കാക്ക പുറത്തിറങ്ങി.ഞാൻ അന്തം വിട്ടു പോയി.ശരിക്കും ഒരു ഹോളിവുഡ് നടന്റെ ലുക്ക്‌.സിക്സ് പാകും മസിലും ആ ടൈറ്റ് T-ഷർട്ട്‌ ൽ വ്യക്തമായി കാണാം.കൂളിംഗ് ഗ്ലാസ്സും.ഓ പിന്നെ.ഓനാരു?ദുൽകർ സൽമാനോ?ഒന്ന് കൂടി വെളുത്തു പഹയൻ.ഇക്കാക്ക വന്നു എന്നെ വട്ടം കറക്കുന്നത് ഞാൻ സ്വപ്നം കണ്ടു നിന്നു.പക്ഷെ...പക്ഷെ ഇക്കാക്ക എന്നെ മൈന്റ് പോലും ചെയ്തില്ല.ഉമ്മാനോട് സലാം പറഞ്ഞു കെട്ടിപിടിച്ചു.ഉപ്പാപ്പടും.വാതിൽക്കൽ നിൽക്കുകയായിരുന്ന എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ  അകത്തു കയറി.എന്റെ കണ്ണൊക്കെ നിറഞ്ഞു.ശരിക്കും എനിക്ക് നല്ല സങ്കടം വന്നു.നിങ്ങൾ ചിരിക്കേണ്ട.ഏറെ ഇഷ്ടമുള്ള ഒരാളെ കാത്തുനിൽകുമ്പോൾ അവർ നമ്മളെ അവഗണിച്ചു പോകുമ്പോൾ ഉള്ള ഒരവസ്ഥ നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ?ചങ്ക് തകർന്നു പോകും.ഇത്ര നേരായിട്ട് ഞാൻ ഇക്കാക്കനെ കാത്തു നില്കുന്നു.ഇക്കാന്റെ പ്രേമത്തിന് കൂടെ നിന്നു.ഇപ്പൊ അവൻ ആഗ്രഹിച്ചത് എല്ലാം അവനു കിട്ടി.ഇനി നമ്മളൊക്കെ എന്തിനു?ഒന്ന് പൊട്ടി കരയണം എന്ന് തോന്നി എനിക്ക്.കരച്ചിൽ നിയന്ത്രിക്കാൻ പറ്റില്ലാന്ന് തോന്നിയപ്പോൾ ഞാൻ എന്റെ റൂമിലേക്ക്‌ ഓടി 😭

             
Part 19

ബെഡിൽ കിടന്നു തലയണ കെട്ടിപിടിച്ചു കരഞ്ഞു.ന്റെ കണ്ണീർ തലയണ ഒപ്പിഎടുത്തു.

   പെട്ടെന്ന് ആരോ എന്റെ തലയിൽ തലോടി.

"നൈശു.."

മുറിയിൽ ആകെ നല്ല അത്തറിന്റെ സുഗന്ധം പരന്ന്.ഇക്കാക്ക!എനിക്ക് ദേഷ്യം വന്നു.ഞാൻ കൈ തട്ടി മാറ്റി.ഇക്കാക്ക പിന്നേം തലോടി.

"മാളു"

'മാളു'!തന്റെ പ്രിയപ്പെട്ട പേര്.ആ പേര് ഇക്കാക്ക മാത്രം വിളിക്കുന്നതാണ് എനിക്ക് ഇഷ്ടം.സ്നേഹം കൂടുമ്പോൾ ആണ് ഇക്കാക്ക എന്നെ ആ പേര് വിളിക്കാറ്.എന്നാലും എന്റെ ദേഷ്യം മാറിയില്ല.ഞാൻ പിന്നേം കൈ തട്ടി മാറ്റി.

"വേണ്ട.കിന്നാരിചോണ്ട് വരണ്ട.എനിക്ക് ഇഷ്ട്ടല്ല.പൊക്കോ.എന്നെ ഇനി വേണ്ടല്ലോ.ഇക്കാക്ക് ഇഷ്ടമുള്ളതെല്ലാം കിട്ടീലെ.ഇനി ഞാൻ എന്തിനാ" -ഞാൻ തേങ്ങി കൊണ്ട് പറഞ്ഞു.

"എന്റെ മാളു,നീ ഇപ്പോഴും ആ പൊട്ടി പെണ്ണ് തന്നെയാണല്ലോ"

ഇക്കാക്ക എന്നെ എണീപ്പിച്ചിരുത്തി.എന്റെ കവിളിൽ കൂടെ ഒലിചിറങ്ങുന്ന കണ്ണീർ തുടച്ചു തന്നു കൊണ്ട് നിഷുക്ക തുടർന്നു.

"നിന്നെ ഞാൻ ഒന്ന് പറ്റിച്ചതല്ലേടി.നീ അപ്പോയെക്കും അത് സീരിയസ് ആക്കി.ഇങ്ങനൊരു പൊട്ടി"

"എന്നാലും ഇത്രക്ക് വേണ്ടായിരുന്നു.കാത്തിരുന്നിട്ട് ഇക്കാക്ക എന്നെ പാടെ അവഗണിച്ചപ്പോൾ ചങ്ക് തകർന്നു പോയി"

"എടി പൊട്ടി,ഞാൻ പോകുമ്പോൾ ചക്കക്കുരു പോലുണ്ടയിരുന്ന നീ ഇപ്പോ മെലിഞ്ഞു ഉണക്ക കൊള്ളി ആയി.അതുകൊണ്ട് ഞാൻ നിന്നെ മനസ്സിലാകാത്ത പോലെ അഭിനയിച്ചതല്ലേ.ഇതിനു നീ ഇത്രേം കരയാൻ എന്തിരിക്കുന്നു?"

ഇക്കാക്ക എന്നെ ചേർത്ത് പിടിച്ചു.ഇക്കാടെ കണ്ണും ചെറുതായി നനഞ്ഞിരുന്നു.അവിടെ തീർന്നു എന്റെ പരിഭവം.

"അതുശരി.എന്നെ കളിയാക്കിട്ട് ഇക്കു കരയാണോ"

"സോറി മാളു.നിനക്ക് ഇത്രേം feel ചെയ്യുന്ന് ഞാൻ വിചാരിച്ചില്ല"

"മതി മതി.ഓവർ സെന്റി ആകണ്ട"

ഞാൻ ചിരിച്ചു.ഇക്കാക്കയു.അപ്പോൾ തായേ നിന്നും ഉമ്മ വിളിച്ചു.ഞാനും ഇക്കാക്കയും താഴേക്കു ചെന്നു.

"ഞാൻ പോവാ മോനെ" -ഹംസക്ക

"ഭക്ഷണം കഴിച്ചിട്ട് പോകാന്നു" -നിഷുക്ക

"ഇപ്പൊ വേണ്ടടാ" -ഹംസക്ക

ഹംസക്ക പോയി.ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു.ഞാൻ നിഷുക്കാട് ചോദിച്ചു:ഉമ്മാമ്മനെ കണ്ടോ

"ഉം" -നിഷുക്ക

ഞങ്ങളുടെ ഉമ്മ തമ്പുരാട്ടി പുന്നാരമോനു ഭക്ഷണം കൊടുത്തു മത്സരിക്കുകയാണ്.കാക്കക്ക് തൻ കുഞ്ഞ് പൊന്നു കുഞ്ഞു എന്നാണല്ലോ👩‍👦

           

Part 20

പിറ്റേ ദിവസം ഞായറാഴ്ച ആയതു കൊണ്ട് ഫുൾ കറങ്ങലായിരുന്നു ഇക്കാടെ കൂടെ.ഇക്കാക്ക വന്ന വകയിൽ ഞാനും ഇക്കാക്കയും കുടുംബക്കാരുടെ അടുത്തൊക്കെ ഒന്ന് പോയി.വൈകുന്നേരം mall ൽ പോയി.ബീച്ചിൽ പോയി അസ്തമയം കണ്ടു വീട്ടിലേക് തിരിച്ചു.വീട്ടിൽ ചെന്നപ്പോൾ ഉമ്മി പറഞ്ഞു

"ന്റെ നൈശോ,ആ ചെക്കൻ ഗൾഫിന്ന് വന്നിട്ട് ഒന്ന് റസ്റ്റ്‌ എടുക്കാൻ പോലും എന്താ ഇയ്യ് സമ്മതിക്കാത്തതു"

"ഓ , അതൊന്നും സാരല്ല്യ ഉമ്മി.ഇവളെന്റെ പുന്നാര പെങ്ങളല്ലേ" -നിഷുക്ക

"ലോകത്തു എല്ലാ ആങ്ങളപെങ്ങൾമാരും കീരിപാമ്പും പോലെ ആണ്.ഇവിടത്തെ രണ്ടെണ്ണം മാത്രമേ ഇങ്ങനുണ്ടാകു"

"ന്റെ ഉമ്മി,എത്ര കീരിപാമ്പ് ആയാലും തല്ലു കൂടിയാലും ഓരോ ആങ്ങളമാർക്കും അവരുടെ പെങ്ങൾ ജീവനായിരിക്കും.പെങ്ങൾമാർക്ക് തിരിച്ചും" -നിഷുക്ക

"വാ രണ്ടും.വന്നു എന്തേലും തിന്നാൻ നോക്കി"

(പ്രിയപ്പെട്ട വായനക്കാരെ.നിങ്ങളിൽ പലരും ഒരു ആങ്ങളയോ പെങ്ങളോ ആയിരിക്കാം.ഒരു കാര്യം മനസ്സിലാക്കുക.ദൈവം ഒരു മനുഷ്യന് നൽകിയ സമ്പത്ത് ആണ് അവരുടെ കൂടെപിറപ്പുകൾ അഥവാ സഹോദരങ്ങൾ.അത് മനസ്സിലാക്കി ജീവിക്കുക.എത്ര വഴക്ക് കൂടിയാലും ദേഷ്യം കാണിച്ചലും പെങ്ങൾക്ക്/ആങ്ങളക്ക് എന്തേലും സംഭവിച്ചാൽ നെഞ്ച് പിടയും.നിങ്ങൾ ഒരു ആങ്ങള/പെങ്ങൾ ആണെങ്കിൽ അതിൽ അഭിമാനിക്കുക.സഹോദരങ്ങളെ മനസിലാക്കുക,സ്നേഹിക്കുക)

ഉമ്മി ചായയോടൊപ്പം ഇക്കാക്കന്റെ പ്രിയപ്പെട്ട snacks ഉണ്ടാക്കികുണ്.ഉന്നക്കായ😋അത് കൂട്ടി ചായ കുടിച്ചു.മഗ്‌രിബ് നിസ്കരിച്ചു ഖുർആൻ ഓതുമ്പോൾ ആണ് സിയ വിളിച്ചത്.

"ഹലോ.പറടി" -ഞാൻ

"ഡീ.ഒരു ഗുഡ് ന്യൂസ്‌.നാളെ മ്മടെ സ്കൂളിൽ എക്സിബിഷൻ കാണാൻ വരുന്നത് എവിടുത്തെ പിള്ളേരാണെന്ന് അറിയോ"

"അള്ളോഹ്.ഞാൻ എക്സിബിഷൻ തന്നെ മറന്നു.പിന്നെയാ.നീ പറ,എവിടുത്തെ പിള്ളേരാ??"

"CGK കോളേജിൽ നിന്നാ" -സിയ

"CGK college.എവിടെയോ കേട്ടുക്ണല്ലോ...പടച്ചോനെ ,,,സാനുക്കന്റെ college."😲

                 (തുടരും)❤😍പ്രിയനേ നിൻ മറുപടിക്കായി😘

Part 21

"അതെ,നിന്റെ ഓന്റെ കോളേജ്😜" -സിയ

"പൊളിച്ചു😍" -ഞാൻ

"നീ എന്തേലും ഉണ്ടാക്കി കൊണ്ടു വരുന്നുണ്ടോ" -സിയ

"ഇല്ലടി.നാളെ രേച്ചു വരോ"

"ഇല്ലേക്കാരം" -സിയ

"ഓ.ഓൾക്ക് പിന്നെ പണ്ടേ എക്സിബിഷൻ ഇഷ്ടല്ലല്ലോ"

ഇതും പറഞ്ഞു ഞാനും സിയയും ചിരിച്ചു.രെച്ചുന് എക്സിബിഷൻ ഇഷ്ടല്ലാതിരിക്കാൻ ഒരു കാരണം ഉണ്ട്.അത് വഴിയേ പറയാം.

"ഉം.എന്നാ നാളെ കാണാം" -ഞാൻ

"ഓക്കേ ഡീ" -സിയ

ഫോൺ കട്ടായി.പടച്ചോനെ,നീ തന്നെ കൊണ്ടു തന്ന ഈ അവസരം ഒരു ഭാഗ്യം ആയിട്ടാണ് ഞാൻ കരുതുന്നത്.അന്യപുരുഷനെ ആഗ്രഹിക്കൽ തെറ്റാണെന്നു അറിയാം.പക്ഷെ നീ എന്റെ ഇഷ്ടവും ഇക്കാടെ പോലെ ഹലാലായ രീതിയിൽ നടത്തി തരണേ.അത് വരെ ഞാൻ കാത്തിരുന്നോളാം.

പിറ്റേ ദിവസം ഇക്കാന്റെ ബുള്ളെറ്റിൽ സ്കൂളിലേക്ക് പുറപ്പെട്ടു.ഇക്ക വന്നാൽ പിന്നെ എന്നെ സ്കൂൾ ബസിൽ വിടില്ല.ഇക്ക തന്നെ ആക്കി തരും.തിരിച്ചു വരവും അങ്ങനെ തന്നെ.സ്കൂളിൽ എത്തിയപ്പോൾ ക്ലാസ്സിൽ സിയ ഉണ്ട് .രേച്ചു വന്നിട്ടില്ല😜.

"ടീ തക്കാളി🍅"

"എന്താടി"

"എടി.നമ്മൾ എക്സിബിഷൻ ആയിട്ടു വെറും കയ്യോടെ സാനുക്കന്റെ മുമ്പിൽ നിന്നാ മോശല്ലേ"

"അത് ശരിയാണല്ലോ.ഇനി എന്തു ചെയ്യും"

"വഴിയുണ്ട്.നീ വാ"

എക്സിബിഷൻ തുടങ്ങി.CGK കോളേജിലെ ബസ് വന്നു.ആദ്യം ഫസ്റ്റ് year പിന്നെ സെക്കന്റ്‌ year അങ്ങനെ ആണ്.നമ്മക്ക് വേണ്ടത് second year ആണ്.first year പിള്ളേർ കഴിഞ്ഞപ്പോൾ second year പിള്ളേർസ് വന്നു.ഞാനും സിയയും വേഗം +1 ബാച്ച്ന്റെ അടുത്തേക്ക് നടന്നു.അവിടെ ഒരു കുട്ടി ഉണ്ട്.ഒരു പാവം.ഞങ്ങൾ സീനിയർസ്നെ വല്യ പേടിയാ ആൾക്ക്.പേര് ഫിദ മോൾ.അവൾ ഉണ്ടാക്കി കൊണ്ടുവന്ന project ഞങ്ങൾക്ക് ഇഷ്ടായി.ഞങ്ങൾ അവളുടെ അടുത്ത് ചെന്നു.

"ഫിദ , can you help us"

"എന്തെ" -ഫിദ

"ഒരല്പ സമയം നിന്റെ project ഞങ്ങൾ show ചെയ്തോട്ടെ" -സിയ

"അതിനെന്താ" -ഫിദ

അവൾ മാറിതന്നു.ഞാനും സിയയും ആ project show ചെയ്യാൻ തുടങ്ങി.ദാ വരുന്നു എന്റെ മൊഞ്ചൻ.അവൻ ഞങ്ങളുടെ അടുത്തെത്തി.

"ആഹാ...Gangil ഒരാൾ കുറവുണ്ടല്ലോ" -സാനുക്ക

ഞങ്ങൾ ചിരിച്ചു.

"Project പൊളിച്ചിട്ടുണ്ട്.ആരുടെതാ" -സാനുക്ക

"ഇത് നൈശുന്റെതാ" -സിയ

"ആണോ" -സാനുക്ക

"ആ...അതെ.ഞാ.....ഞാൻ ഉണ്ടാക്കിയതാ" -ഇത്ര ഗംഭീരം ആയ നുണ പറഞ്ഞതായി ഞാൻ ഓർക്കുന്നില്ല.

"ഉഷാർ" -സാനുക്ക

"ത...താങ്ക്സ്" -ഞാൻ

"വിരോധം ഇല്ലെങ്കിൽ ഒരു മിനിറ്റ് ഒന്ന് വരോ.ഒരു കാര്യം സംസാരിക്കാൻ ആയിരുന്നു" -സാനുക്ക എന്നെ നോക്കി പറഞ്ഞു.ഞാൻ സിയയെ നോക്കി.അവൾ പോകാൻ പറഞ്ഞു ആക്ഷൻ കാട്ടി.

"Why not" -ഞാൻ

ഞാനും സാനുക്കയും കുറച്ചു അപ്പുറത്തേക്ക് മാറി നിന്നു.ഞാൻ തല താഴ്ത്തി നിന്നു.

"മുഖത്തേക്ക് നോക്" -സാനുക്ക

ഞാൻ അനുസരിച്ചു.സാനുക്ക തുടർന്ന്.

"നുണ പറയുന്നത് എത്ര വലിയ തെറ്റാണെന്നു അറിയാമോ"

ഞാൻ ഞെട്ടി.കള്ളി വെളിച്ചതായേന്ന് മനസ്സിലായി.

"അത് ഞാൻ" -ഞാൻ

"വേണ്ട.കിടന്നുരുളണ്ട.ആ നില്കുന്നു കുട്ടിയുടെ അല്ലേ അത്.ഫിദ മോൾടെ അല്ലേ"

പടച്ചോനെ എന്താ ഞാൻ പറയാ.ആരുടെ മുന്നിൽ നാണം കെടാതെ ഇരിക്കാൻ വേണ്ടി നുണ പറഞ്ഞോ അയാളുടെ മുന്നിൽ തന്നെ നാണം കെട്ടവളയി ഞാൻ.

"ഫിദ എന്റെ ഫ്രണ്ട് ആണ്.അവളുടെ ആ projectന് വേണ്ടിയുള്ള ഐഡിയ പറഞ്ഞു കൊടുത്തത് ഞാനാണ്.ആ എന്നോടാണോ നീ നുണ പറയുന്നത്" -സാനുക്ക ഇതും പറഞ്ഞു പോയി.

ആകെ നാറിയെന്ന് പറഞ്ഞാൽ മതിയല്ലോ.First impression കുളമായി.ഇപ്പൊ ഒരു പ്രാർത്ഥനയെ ഒള്ളു.ഫിദയും സാനുക്കയും തമ്മിൽ friendship മാത്രം ആവണേ🤲🏻

                     (

Part 22

പിറ്റേ ദിവസം രേച്ചുനോട് പറ്റിയ അക്കിടി പറഞ്ഞപ്പോൾ ലവൾ ചിരിയോടെ ചിരി.അല്ല,അവളെ പറഞ്ഞിട്ടു കാര്യമില്ല.ഇങ്ങനൊരു അവസ്ഥ അവൾക്കു വന്നാൽ ഞാനും അതെന്നെ ആണ് ചെയ്യൽ.പിന്നെന്താ.അപ്പോഴാണ് സിയ ഞങ്ങളോട് ആ കാര്യം പറഞ്ഞത്.അതെന്താണ് എന്ന് നിങ്ങളോട് വൈകാതെ പറയുന്നതതാണ്.

സ്കൂളും വീടും ഇക്കാക്കയുടെ കൂടെ ട്രിപ്പും എല്ലാമായി ദിവസങ്ങൾ പോയി.ഇന്ന് ഞായർ ആണ്.ഇന്നാണ് ഇക്കാക്കാന്റെ പെണ്ണ്കാണൽ.ഞാനും ഉപ്പാപ്പയും ഇക്കാടെ ഫ്രണ്ട് ശിഹാബിക്കയും ആണ് കൂടെ പോകുന്നത്.10 മണിക്കാണ് ചടങ്ങ്.ശിഹാബിക്ക വന്നപ്പോൾ ഞങ്ങൾ പുറപ്പെട്ടു.

പെണ്ണിന്റെ വീട്ടിൽ എത്തിയപ്പോൾ പെണ്ണുപ്പ ഞങ്ങളെ സ്വീകരിച്ചു ഇരുത്തി.ഞാൻ ഉള്ളിലേക്ക് പോയി.എന്റെ നാത്തൂൻ ആകാൻ പോകുന്ന ആ ഹതഭാഗ്യയെ കാണാൻ.റൂമിൽ ഒന്നും കാണാതായപ്പോ അടുക്കളയിൽ പോയി നോക്കി.ദേ മൊഞ്ചത്തി ഇവിടെ നിക്കുന്നു.ഞാൻ അവളെ വിളിച്ചു.

"സിയ.."

ഞെട്ടി.അവളും നിങ്ങളും.ല്ലേ??അതേടോ,എന്റെ ചങ്ക് ഫിസിയ തന്നെയാണ് നിഷുക്കാടെ മുഹബ്ബത്ത്.ഇവളുടെ കാര്യം പറഞ്ഞത് കൊണ്ടാണ് ഞങ്ങടെ parents 100% സമ്മതിച്ചത്.പക്ഷെ ഈ തക്കാളിക്ക് അറിയില്ലാട്ടോ,എന്റെ ഇക്കാക്കയാണ് പെണ്ണ് കാണാൻ വന്നതെന്ന്.

"ആ വന്നോ.എബടെ പോയി കിടക്കെന്ന് ഇയ്യ്.ഇങ്ങളോട് രണ്ടാളോടും ഞാൻ നേരത്തെ വരാൻ പറഞ്ഞതല്ലേ.രേച്ചു വന്നു.ചെക്കൻ വന്നിട്ടാണോ നീ വരുന്നത്?" -സിയ

"സോറി മുത്തേ"-ഞാൻ

അപ്പോൾ രേച്ചു വന്നു.അവളുടെ അമ്പരപ്പ് കണ്ടപ്പോൾ എനിക്ക് മനസിലായി അവൾ നിശുക്കാനെ കണ്ടെന്നു.

"എടി..ആ ചെക്കൻ" -രേച്ചു

അവൾ മുഴുവനക്കും മുമ്പേ ഞാൻ അവളോട്‌ മിണ്ടരുത് എന്ന് ആഗ്യം കാണിച്ചു.അവൾ ചിരിച്ചു.

"നീ കണ്ടോടി.എങ്ങനുണ്ട്" -സിയ വെപ്രാളത്തിൽ ചോദിച്ചു

"നിനക്ക് നന്നായി ചേരും" -രെച്ചു

അപ്പോയെക്കും സിയന്റെ ഉമ്മ അവളുടെ കയ്യിൽ ചായ കൊടുത്തു.ഞങ്ങൾ അവളെ ഉന്തി തള്ളി കോലയിലേക്ക് പറഞ്ഞു വിട്ടു.അവൾ ആരുടെയും മുഖത്തു നോക്കുന്നില്ല.ചായ കൊടുത്തു വന്നപ്പോൾ രെച്ചു ചോദിച്ചു.

"കണ്ടോടി"

" എവിടെ?ഞാൻ നോക്കിയതു പോലുമില്ല"

അപ്പോയെക്കും സിയയുടെ ഉപ്പ അഥവാ ഹംസക്ക കോലയിൽ ഇരുന്നു പറയണത് കേട്ടു.

"മോന് എന്തേലും അവളോട്‌ സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിച്ചോ"

"ഈ ഉപ്പാക്ക് ഇത് എന്തിന്റെ കേടാ.ഞാൻ അപ്പൊയെ പറഞ്ഞത ഇപ്പോ ഇതൊന്നും വേണ്ടാന്ന്" -സിയ

"നീ ചെല്ലടീ.ഇതൊക്കെ ഒരു പതിവല്ലേ" -രെച്ചു

"എന്നാ നിങ്ങളും വാ" -ഇതും പറഞ്ഞു സിയ ഞങ്ങളെ കൊണ്ട് റൂമിലേക്ക്‌ പോയി.നിശുക്ക വന്നപ്പോൾ അവൾ ജനലിൽ കൂടെ പുറത്തേക്കു നോക്കി നിക്കയിരുന്നു.

"നല്ലോണം നോക്കിക്കോ.ഇനി കണ്ടില്ലന്ന് പറയരുത്" -ഞാൻ

സിയ തിരിഞ്ഞു നോക്കി.അവൾ അന്തം വിട്ടു.അപ്പോഴത്തെ അവളുടെ അവസ്ഥ എന്തെന്ന് വർണ്ണിക്കാൻ കഴിയില്ല.വല്ലാത്ത ഒരു അവസ്ഥയായിരുന്നു.

"പണ്ട് ഒളിപ്പിച്ചു വച്ച മുഹബ്ബത്ത് നിനക്ക് നൽകാൻ വന്നതാണ് ഞാൻ.ഇഷ്ടമാണ് പെണ്ണെ നിന്നെ ഒരുപാട്" -നിശുക്ക

ഇതും പറഞ്ഞു ഇക്ക പോവാൻ നിന്നു.ഒന്ന് കൂടെ തിരിഞ്ഞു നോക്കിയിട്ട് അവൻ പറഞ്ഞു:"എന്നെ ഇഷ്ടമായോ"

മറുപടി സിയയുടെ പുഞ്ചിരി ആയിരുന്നു.ഇക്ക ചിരിച്ചു കൊണ്ട് പുറത്തേക്കു പോയി.ഇക്കാക്ക പോയതും അവൾ എന്നെ അടിക്കാൻ തുടങ്ങി.

"ഒരു സൂചന എങ്കിലും തന്നുഡാർന്നോ"

ഞാൻ ചിരിച്ചു.ഞങ്ങൾ മൂന്ന് പേരും കെട്ടിപിടിച്ചു.ഇനി സന്തോഷത്തിന്റെ ദിനങ്ങൾ😊

         
Part 23

ഞങ്ങൾ അവിടുന്ന് ഇറങ്ങാൻ നേരം ഞാൻ സിയനെ ഒന്ന് നോക്കി.അവളുടെ മുഖം പതിവിലും മൊഞ്ചയിരിക്കുന്നു.അവരോടു യാത്ര പറഞ്ഞു ഞങ്ങൾ അവിടുന്ന് ഇറങ്ങി.

ഇനി നിങ്ങളുടെ സംശയങ്ങൾ തീർത്തു തരാം.നിങ്ങൾ വിചാരിക്കുന്നുണ്ടാകും സിയക്ക് നിശുക്കാനെ ഇഷ്ടല്ലങ്കിലോ എന്ന്.ചിലർ ചിന്തിക്കുന്നുണ്ടാകും സിയ പെണ്ണ്കാണൽനെ പറ്റി ഞങ്ങളോട് എപ്പോഴാ പറഞ്ഞതെന്ന്.നിങ്ങൾക്ക് ഓർമ ഉണ്ടോ എന്ന് അറിയില്ല.നിങ്ങളോട് ഞാൻ സിയ ഒരു കാര്യം പറഞ്ഞത് സൂചിപ്പിച്ചിരുന്നു.വൈകാതെ നിങ്ങളോട് പറയുമെന്നും ഞാൻ പറഞ്ഞു.അപ്പോൾ എന്താ സംഭവിച്ചത് എന്ന് ഒന്ന് നോക്കാം⬇

*********************

"ടീ.എനിക്ക് നിങ്ങളോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്" -സിയ

"എന്താടി ഇത്ര പ്രധാന കാര്യം" -രെച്ചു

"ഈ വരുന്ന ഞായറാഴ്ച എന്നെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ടത്രേ" -സിയ

"കോളടിച്ചല്ലോ മോളെ" -ഞാൻ

"പോടീ.ഞാൻ ഉപ്പയോട് കുറേ പറഞ്ഞു നോക്കി ഇപ്പോ ഇതൊന്നും വേണ്ടാന്ന്" -സിയ

"അതെന്താ.നിനക്ക് ആരോടേലും" -രെച്ചു

"അങ്ങനെ ഉണ്ടെങ്കിൽ ഞാൻ നിങ്ങളോട് പറയാതെ ഇരിക്കോ" -സിയ

"അത് പോട്ടെ.നിന്റെ ചെക്കനെ പറ്റിയുള്ള സങ്കൽപങ്ങൾ എന്തൊക്കെയാ" -ഞാൻ

"നിന്റെ ഇക്കാനെ പോലെ ആയ മതി" -സിയ

"എന്നാ നീ എന്റെ ഇക്കാനെ കെട്ടിക്കോടി" -ഞാൻ

"നേരത്തെ പറയണ്ടേ.ഇപ്പൊ തീരെ ചാൻസ് ഇല്ല." -സിയ

"ഉം ഉം" -രെച്ചു

"പോടീ.ആ പിന്നെ രണ്ടാളും ഞായർ നേരെത്തെ ബന്നോണ്ടി" -സിയ

"അത് പിന്നെ പറയണോ.നിന്റെ ചെക്കനെ കാണാൻ ഞങ്ങൾ വന്നിരിക്കും" -ഞാൻ

********************

ഇപ്പൊ നിങ്ങൾക്ക് എല്ലാം മനസ്സിലായില്ലേ.അപ്പോൾ നമുക്ക് തിരിച്ചു വരാം.

വീട്ടിൽ എത്തിയപ്പോൾ ഉമ്മി ചോദിച്ചു

"എന്തായി കാര്യങ്ങൾ" -ഉമ്മി

"ന്തു പറയാനാ.നിങ്ങടെ സെലെക്ഷൻ പൊളിച്ചു" -ഷിഹാബിക്ക

"സിയ മോൾ എന്തു പറഞ്ഞു" -ഉമ്മി

"ന്റെ ഉമ്മി.അപ്പോയതെ അവളുടെ expression കാണണ്ടതായിരുന്നു.നവ രസങ്ങൾ എല്ലാം ചേർത്ത് സാമ്പാർ വച്ച പോലെയായിരുന്നു മുഖഭാവം" -ഞാൻ

"ശരിയാ.എന്തു കൊണ്ടും നല്ലൊരു ബന്ധ ഇത്.3 വർഷം കഴിഞ്ഞിട്ട് നിക്കാഹും കല്യാണവും ഉഷാറാക്കണം.Insha allah" -ഉപ്പാപ്പ

"എന്താ നിഷാനെ.അനക്കൊന്നും പറയാനില്ല" -ഉമ്മി

"എന്തു പറയാൻ ഉമ്മി.എല്ലാം നിങ്ങടെ ഇഷ്ടം" -ഇക്കാക്ക

ന്റെ പടച്ചോനെ.എന്തൊരു സൗമ്യത.യഥാർത്ഥ സംഭവം ഇനിക്ക് അല്ലെ അറിയു.നിശുക്ക എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.ഞാൻ ചിരിച്ചോണ്ട് അകത്തു പോയി.ഉമ്മാമ്മന്റെ അടുത്ത് പോയി കാര്യങ്ങളെല്ലാം പറഞ്ഞു.

"അൽഹംദുലില്ലാഹ്.എല്ലാം നല്ല രീതിയിൽ കഴിഞ്ഞാൽ മതിയായിരുന്നു" -ഉമ്മാമ്മ



പിറ്റേ ദിവസം സ്കൂളിൽ പോയപ്പോൾ സിയക്ക് ഒരു ബഹുമാനം ഒക്കെ വന്ന പോലെ😜.ഇന്ന് നിഷുക്കാടെ കൂടെ വന്നപ്പോൾ വഴിയിൽ വച്ച് സാനുക്കാനെ കണ്ടു.But അവൻ എന്നെ കണ്ടില്ല.

ദിവസങ്ങൾ ആരെയും കാക്കാതെ കടന്നു പോയി.പരീക്ഷ ആയി.ഫുൾ A+ വാങ്ങാതെ നിഷുക്ക തുടർന്നു പഠിക്കാൻ സമ്മതിക്കില്ലന്ന് പറഞ്ഞതൊണ്ട് ആ സമയം ബാക്കിയെല്ലാം മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞു പഠിപ്പിൽ മാത്രം ശ്രദ്ധിച്ചു.കാരണം എനിക്ക് പഠിക്കണമായിരുന്നു.ഇതിനിടയിൽ പലവട്ടം സാനുക്കാനെ കണ്ടെങ്കിലും ഒഴിഞ്ഞു മാറി.അന്നത്തെ ആ സംഭവത്തിന്റെ ശേഷം എനിക്ക് അവനെ face ചെയ്യാൻ മടി ആയിരുന്നു.

റിസൾട്ട്‌ വന്നപ്പോൾ ആഗ്രഹിച്ച പോലെ മൂന്നു പേർക്കും full A+.പിന്നെ മൂന്നു പേരുടെയും പേരെന്റ്സ് ഞങ്ങളെ ഒരേ കോളേജിൽ ചേർത്താൻ തീരുമാനിച്ചു.ഞങ്ങൾക്കും അതായിരുന്നു ഇഷ്ടം.എനിക്ക് ഒറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നോള്ളൂ.CGK കോളേജ് ആവരുത് എന്ന്.ആദ്യം ഞാൻ ആ college തന്നെയാണ് ആഗ്രഹിച്ചിരുന്നതു.പക്ഷെ സാനുക്കാനെ face ചെയ്യാനുള്ള മടി ഒന്ന് കൊണ്ട് മാത്രം.

പക്ഷെ ഞങ്ങളുടെ parents ആ college തന്നെ തിരഞ്ഞെടുത്തു.എങ്ങനെ സാനുക്കാനെ face ചെയ്യും എന്ന ചിന്ത എന്നെ അലട്ടി കൊണ്ടിരുന്നു.ഇതിനിടയിൽ നിഷുക്കാക്ക് ലീവ് തീരാനായി.പെണ്ണ് കണ്ടെന്നു വച്ച് ഇക്കാക്ക പ്രണയിച്ചു നടന്നോന്നും ചെയ്തീല.നിക്കാഹ് കഴിഞ്ഞിട്ട് മതിയത്രേ.എന്തായാലും ഒരു ബുധനാഴച്ച രാത്രി മൂപ്പർ തിരിച്ചു പോയി.ഇനി നിക്കാഹിനു വരുകയുള്ളൂ.ഇക്കാക്ക പോയപ്പോൾ എനിക്ക് ആകെ സങ്കടായി.ഇനി നിശുക്കാടെ വരവ് പ്രധീക്ഷിച്ചു ഒരാൾ കൂടി ഉണ്ടായി,സിയ.

എല്ലാം കഴിഞ്ഞു.എത്ര പെട്ടെന്നാണ് ദിവസങ്ങൾ കഴിഞ്ഞതു.നാളെ ഞങ്ങളുടെ കോളേജിലെ ഫസ്റ്റ് ഡേ ആണ്.എന്താവോ എന്തോ😢

Part 24

ഉപ്പാടെ പ്രത്യേക അഭ്യർത്ഥന മാനിച്ചു എന്റെ കസിൻ ആഷികിന് ആയിരുന്നു എന്നെ കോളേജിൽ എത്തിക്കാനും തിരിച്ചു ആകാനുമുള്ള ജോലി.വീട്ടിൽ വേറെ പണിയൊന്നും ഇല്ലാത്തോണ്ട് അവൻ ആ ജോലി ഏറ്റെടുത്തു.കൃത്യം 8മണിക്ക് തന്നെ അവൻ വന്നു.അവന്റെ കൂടെ ഞാൻ കോളേജിലെക്ക് പുറപ്പെട്ടു.

"ന്താ ആഷി,അനക് ഈ ലക്കട ബൈക്ക് മാറ്റി ഒരു ബുള്ളറ്റ് എടുത്തുടെ" -ഞാൻ

"ബുള്ളറ്റ് എടുക്കാൻ അന്റെ വാപ്പ ഇക്കു പൈസ തരോ" -ആഷി

അവനങ്ങനെ ആണ്.ഒന്ന് പറഞ്ഞു രണ്ടാമത്തത്തിനു ചൂടാകും.

"ഞാൻ വെറുതെ ചോദിച്ചതാടാ ഹമുക്കേ.അതിനു ഇയ്യ് ഇന്റെ വാപ്പാനെ പറയണ്ട" -ഞാൻ

പിന്നെ ഞാൻ ഒന്നും മിണ്ടീല.

"എന്താടി നീ ഒന്നും മിണ്ടാത്തെ" - ആഷി

"നിനക്കെന്റെ വാപ്പാക്ക് വിളിക്കാൻ അല്ലെ"- ഞാൻ

"ഇല്ലടി.നീ പറ.നീ മിണ്ടാതെ ഇർന്നാൽ ഒരു രസണ്ടവുലടീ" -ആഷി

"പോടാ പട്ടി" -ഞാൻ

"നീ പോടീ ആകാശവാണി" -ആഷി

മനസ്സിലായില്ലേ?എന്റെ ഇരട്ടപേരാണ്,'ആകാശവാണി'.ഏതു നേരവും ചിലചോണ്ട് ഇരിക്കുന്നത് കൊണ്ടാണ് ആ പേര്.എന്റെ മഹാനായ സഹോദരൻ എന്ന  ഹമുക്ക് ഇട്ട പേര് തന്ന.വർത്താനം പറഞ്ഞു കോളേജ് എത്തിയത് അറിഞ്ഞില്ല.സ്കൂളിൽ നിന്നും കോളേജിൽ എത്തി ഞാൻ.ആഷിയോട് താങ്ക്സ് പറഞ്ഞു ഞാൻ ക്ലാസ്സിലേക്ക് നടക്കാൻ തുടങ്ങി.ക്ലാസ്സിൽ എത്തിയപ്പോ പരിജയം ഉള്ള ആരുല്ല.എനിക്കാകെ എന്തോ പോലായി.തക്കാളിയും രേച്ചുവും എവിടെ.ആരെയും പരിജയം ഇല്ലാത്തതു കൊണ്ട് ക്ലാസ്സിൽ ഇരുന്നപ്പോൾ എനിക്ക് വീർപ്പു മുട്ടി.പുറത്തിറങ്ങിയപ്പോൾ ആണ് ഞാൻ ആ വല്യ സത്യം മനസ്സിലാക്കിയത്.രേച്ചുവും സിയയും ഞാനും മൂന്നു ക്ലാസ്സിലാണ്.ആകെ ഉണ്ടായിരുന്ന പിടി വള്ളിയും പോയി കിട്ടി.

"ഇനി നമ്മൾ എന്താ ചെയ്യുക" -സിയ

"നിങ്ങളില്ലാതെ എനിക്ക് പറ്റില്ല.അവിടെ എനിക്ക് ആരെയും പരിജയവും ഇല്ല😔" -ഞാൻ

"ശരിയാടി.എന്റെ അവസ്ഥ same തന്നെയാണ്.ഇപ്പോഴാ ഫ്രണ്ട്സ്ന്റെ value മനസ്സിലായത്😢" -രേച്ചു

[പ്രിയപ്പെട്ട വായനക്കാരെ,സുഹൃത്തുക്കൾ നമ്മുടെ ജീവിതത്തിലെ വിളക്കുകൾ ആണ്.ഇരുൾ അണയുമ്പോൾ നമ്മുടെ ജീവിതത്തിൽ അവർ വെളിച്ചമാകുന്നു.അവരുമായി പിണങ്ങാതെ ഇരിക്കുക.അങ്ങനെ സംഭവിച്ചാൽ വിരഹവേദനയെക്കാൾ വല്യ വേദന നമ്മുടെ മനസ്സിനെ ബാധിചേക്കാം]

ആരുമായും അതികം പരിജയപ്പെടാൻ കഴിഞ്ഞില്ല.Interwell സമയത്തു ആയിരുന്നു പിന്നെ ഒരു സമാധാനം.അപ്പോയെങ്കിലും എന്റെ ചങ്കുകളെ കാണാല്ലോ.നിങ്ങൾ ഇപ്പൊ ചിന്തിക്കുന്നുണ്ടാകും സാനുക്കാനെ പറ്റി എന്താ ഒന്നും പറയാത്തത് എന്ന്.പറയാം ചെങ്ങായി.അവൻ തന്നെല്ലേ ഇനി അങ്ങോട്ട്‌ തിളങ്ങി നിക്കാൻ പോണത്.😅

    
                   (തുടരും)❤

---------------------------------------

Part 25

സാനുക്കാനെ പറ്റി ഓർമ ഉണ്ടെങ്കിലും അവനെ ഞാൻ കണ്ടില്ല.അതിനു ഞാൻ ശ്രമിച്ചില്ല എന്ന് പറയാം.അത് അവനോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല.എന്തോ നല്ല മടിയായി അവനെ കാണുമ്പോൾ.ആ സംഭവം ഒന്ന് മറന്നു തുടങ്ങട്ടെ എന്ന് കരുതി.രണ്ടീസം കൂടി കഴിഞ്ഞിട്ട് അവനെ പറ്റി അന്വശിക്കാന്ന് വച്ചു.അല്ലാതെ നമ്മളുണ്ടോ ഓനെ വിടുന്നു.ഹയ്യട.

അതുവരെ അവന്റെ മുമ്പിൽ ചെന്നു ചാടാതിരിക്കാൻ സൂക്ഷിച്ചു.രെച്ചുവും സിയയും അവനെ കണ്ടിട്ട് എന്നെ കളിയാക്കും എങ്കിലും ഞാൻ മൈന്റ് ചെയ്യാൻ നിന്നില്ല.രണ്ടീസം കയ്യട്ടെ മക്കളെ.സാനുക്കാനെ ഒടിച്ചു മടക്കി ഞാൻ എന്റെ കഴുത്തിൽ ഇടും.ഹല്ല പിന്നെ.

പക്ഷെ...എന്റെ പ്രതീക്ഷകൾ ആകെ തെറ്റി.അത് എങ്ങനെ എന്നല്ലേ.അതല്ലേ ബായ് പറയാൻ വരണത്.ധൃതി വക്കല്ലേ😁

ഉച്ചക്ക് ലഞ്ച് കഴിച്ചു ഞാൻ കൈ കഴുകാൻ പോകുവാർന്നു.അവളുമാർ രണ്ടും ലഞ്ച് കഴിക്കാൻ തൊടങ്ങുന്നൊള്ളൂ.So എന്നോട് പോകാൻ പറഞ്ഞു.ഞാൻ അങ്ങനെ കൈ കഴുകി വരാൻ നേരത്താണ് ഒരു കൂട്ടം boys എന്റെ അടുത്തേക്ക് വന്നത്.ഞാൻ ആകെ പേടിച്ചു പോയി.പിന്നെയാ മനസ്സിലായത് റാഗിങ് ടീം ആണെന്ന്.ഇതൊക്കെ എന്ത്.എന്നോടാണോ അവരുടെ കളി.അവരിങ്ങോട്ട്‌ എന്തേലും പറയണ മുമ്പ് ഞാൻ കണ്ണീർ ഒലിപ്പിച്ചു തുടങ്ങി.എന്നിട്ടും ആ തെണ്ടികൾക്ക് എന്നെ വിടാൻ ഉദ്ദേശം ഇല്ലായിരുന്നു.അപ്പോഴാ കൃത്യസന്തർഭത്തിൽ ആ വ്യക്തിയുടെ വരവ്.നിങ്ങൾ വിചാരിക്കും അത് സാനുക്ക ആണെന്ന്.അതെ,ഇത് സിനിമ അല്ല.വല്ലാണ്ട് വിചാരിക്കണ്ട.അത് പ്രിൻസിപ്പൽ ആയിരുന്നു.

"എന്താടാ നിങ്ങക്ക് ഇവിടെ പണി" -പ്രിൻസിപ്പൽ

"അത് സർ.ഞങ്ങൾ വെറുതെ" -boys

പ്രിൻസിപ്പൽ അവരെ question ചെയ്യുന്ന നേരത്ത് ഞാൻ രക്ഷപെട്ടു.ക്ലാസ്സിൽ പോകുമ്പോൾ ആണ് ആ പരിജയശബ്ദം കേട്ടത്.

"ഹലോ നുണച്ചി പാറു"

പടച്ചോനെ സാനുക്ക.ഓൻ ഇന്റടുത്തുക്ക് ആണല്ലോ വരുന്നത്.ഞാൻ എന്താ പറയാ പടച്ചോനെ.

"ഓർമ ഉണ്ടോ ആവോ തമ്പുരാട്ടിക്ക്" -സാനുക്ക

"അങ്ങനെ മറക്കാൻ പറ്റോ.എന്റെ കള്ളി പിടിച്ച ആളല്ലേ" -ഞാൻ

"ഓ അപ്പോൾ മറന്നിട്ടില്ല.നീ ഇവിടെ തന്നെ വന്നു പെട്ടു ലെ.ഇനി നിന്റെ ഓരോ കള്ളത്തരങ്ലും ഞാൻ തോണ്ടി പുറത്തേക്കു ഇടും" -സാനുക്ക

സാനുക്ക ചിരിച്ചു.റബ്ബേ,എന്ത് മനോഹരം ആണ് ആ ചിരി.അതെന്നെ വല്ലാതെ ആകർശിക്കുന്നു.ഞാൻ മുഖം തിരിച്ചു കളഞ്ഞു.ഈ പുഞ്ചിരി എനിക്ക് സ്വന്തം ആകണേ.

"ഞാൻ പോവാ" -ഞാൻ

"ഓക്കേ.ഇനിയും കാണാം.അവരും ഇവിടല്ലേ?" -സാനുക്ക

"മ്മ്"

സാനുക്കാടെ സംസാരഭാഷയിൽ നിന്നും ആള് നല്ല കമ്പനി ആണെന്ന് എനിക്ക് മനസ്സിലായി.പോകാൻ നിൽക്കുമ്പോൾ ആണ് സാനുക്ക പിന്നേം വിളിച്ചതു.

"അതേയ്,ഒരു കാര്യം ചോദിക്കട്ടെ" -സാനുക്ക

ഞാൻ വേറേതോ ലോകത്തു ആയിരുന്നു.സാനുക്കാടെ മുമ്പിൽ എത്തുമ്പോൾ എന്റെ ധൈര്യം എല്ലാം പോകുന്നത് പോലെ.

"താൻ ഇത് ഏതു ലോകത്താ?ഞാൻ പറഞ്ഞത് വല്ലതും കേട്ടോ" -സാനുക്ക

"എന്താ"

"എന്നേം നിങ്ങടെ ഗാങ്ൽ എടുക്കാമോ എന്ന്" -സാനുക്ക

ശരിക്കും പറഞ്ഞാൽ അത് എനിക്ക് ഒരു ഓഫർ പോലെയാണ് തോന്നിയത്.അതിലൂടെ എനിക്ക് സാനുക്കയും ആയി കൂടുതൽ അടുക്കാമല്ലോ.പക്ഷെ ഞാൻ മാത്രം തീരുമാനിച്ചാൽ പോരല്ലോ.എന്റെ ചങ്ക്‌സ്നോടും ചോദിക്കണ്ടേ.

"ആലോചിക്കട്ടെ" -ഞാൻ

ഇതും പറഞ്ഞു ഞാൻ ക്ലാസിലെക്ക് നടന്നു.അപ്പോഴും ഞാൻ ഏതോ ലോകത്തു ആയിരുന്നു.🤔

           
Part 26

സാനുക്കന്റെ ആഗ്രഹം അപ്പോൾ തന്നെ ഞാൻ എന്റെ ചങ്ക്‌സ്നോട് പറഞ്ഞു.

"അതിനെന്താടീ.Gangil ഒരു ബോയ് ഉള്ളതും നല്ലതാ" -സിയ

"പിന്നെ നിനക്ക് വിശദമായി സംസാരിക്കാല്ലോ"- രെച്ചു

"അപ്പൊ സമ്മതിക്കമല്ലേ"

"പിന്നല്ലാണ്ട്"-സിയ

അങ്ങനെ ഞങ്ങളുടെ മൂവർ സംഗം നാലർ സംഗം ആയി.സാനുക്ക വേഗം തന്നെ ഞങ്ങളും ആയി കട്ട കമ്പനി ആയി.എന്ത് കാര്യവും ഞങ്ങൾ നാലു പേരും തമ്മിൽ ഷെയർ ചെയ്തിരുന്നു.

ദിവസങ്ങൾ സന്തോഷത്തോടെ കടന്നു പോയി.ഈ ഒരു വർഷമേ ഞങ്ങളുടെ കൂടെ സാനുക്ക ഉണ്ടാകു.സാനുക്കാന്റെ കോളേജിലെ last year ആണിത്.

അങ്ങനെ ഒരു വൈകുന്നേരം,college വിട്ട് സമയം കുറെ ആയെങ്കിലും ആഷി വന്നില്ല.രെച്ചുവും സിയയും നിക്കാന്ന് പറഞ്ഞെങ്കിലും അവരുടെ സ്കൂൾ ബസ് വന്നപ്പോൾ ഞാൻ അവരെ പറഞ്ഞു വിട്ടു.സാനുക്ക ഉണ്ടല്ലൊ.അവസാനം സാനുക്കാകും പോകാൻ സമയം ആയി.

"നിന്റെ വണ്ടി ഇപ്പോൾ വരോ" -സാനുക്ക

"ഹാ.ഇങ്ങള് പൊക്കൊളു"-  ഞാൻ

മനസിൽ സാനുക്ക പോകല്ലേ എന്ന് ആയിരുന്നു.

"ന്താ.ഇങ്ങളൊ??എന്നെ അങ്ങനെ ബഹുമാനിക്കണ്ട.ഇയ്യ് എന്ന് സാധാപോലെ വിളിച്ചാൽ മതി" -സാനുക്ക

അപ്പോയെക്കും ആഷി വന്നു.ഓടി കിതച്ചയിരുന്നു അവന്റെ വരവ്.

"എന്താ ആഷി.എന്തു പറ്റി?നിന്റെ ബൈക്ക് എവിടെ" -ഞാൻ

"അത് ആ ജംഗ്ഷനിൽ വച്ച് പഞ്ചർ ആയടീ" -ആഷി

"ന്നിട്ട് അത്രേം ദൂരം ഓടിയാനോ നീ വന്നത്"

"ഓ അതൊന്നും സാരല്ല.College വിട്ടു ഒറ്റക്ക് നിക്കുമ്പോൾ ഉള്ള നിന്റെ പേടിച്ച മുഖം മനസ്സിൽ വന്നപ്പോൾ ഞാൻ ഇങ്ങു പൊന്നു.കയ്യിൽ നയാ പൈസ ഇല്ലാത്തോണ്ട് വേറെ വണ്ടിയോന്നും കിട്ടിയില്ല" -ആഷി

ഇതാ എന്റെ നിശുക്കാടെ പോലെ എന്റെ മറ്റൊരു ഇക്കാക്ക.ഈ ഇക്കാക്കമാരുടെ സ്നേഹം കിട്ടാൻ എന്ത് പുണ്യമാണ് പടച്ചവനെ ഞാൻ ചെയ്തത്.

"ഒറ്റക്കായില്ല.കൂട്ടിനു ഇവൻ ഉണ്ടായിരുന്നു" -ഞാൻ സാനുക്കാനെ ആഷിക്കു പരിജയപ്പെടുത്തി കൊടുത്തു.സാനുക്കയോട് യാത്ര പറഞ്ഞു ഞാൻ ഒരു ഓട്ടോ വിളിച്ചു.ഞങ്ങൾ അതിൽ വീട്ടിലേക്കു മടങ്ങി.

ഓട്ടോയിൽ വച്ച് ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു.വീട്ടിൽ എത്തി ആഷി ആ ഓട്ടോയിൽ തന്നെ തിരിച്ചു പോയി.ഞാൻ വീട്ടിൽ ചെന്നു ഡ്രസ്സ്‌ മാറ്റി അസർ വേഗം നിസ്കരിച്ചു.നിസ്കരിച്ചു കഴിഞ്ഞു ഒന്ന് കിടന്നു.അപ്പോഴാണ് സാനുക്ക പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിലേക്ക് വന്നത്.

*********************

"ഈ ഇയർ കഴിഞ്ഞാൽ പിന്നെ പഠിപ്പു നിർത്തി വല്ല ജോലിക്കും പോണം.ജോലിയും പഠിപ്പും കൂടി എനിക്ക് പറ്റുന്നില്ല" -സാനുക്ക

"അതിനാണോ അന്റെ ഉമ്മ ഇത്ര കഷ്ടപ്പെട്ട് അന്നെ പഠിപ്പിച്ചത്." -ഞാൻ

"ഈ പഠിപ്പ് വച്ച് ഒരു നല്ല ജോലി കിട്ടാതിരിക്കില്ല" -സാനുക്ക

"Insha allah" -ഞാൻ

***********************

സാനുക്ക പാവാണ്‌.ഞാൻ വിചാരിച്ചാൽ സാനുക്കാനെ ഈ ദുരിതത്തിൽ നിന്ന് രക്ഷിക്കാം.ഉപ്പയോട് അവനെ പറ്റി പറയാം.ഉപ്പ എന്തായാലും സാനുക്കാക്ക് ഒരു ജോലി ശെരിയാക്കി കൊടുക്കും.

രാത്രി ഉപ്പ വിളിച്ചു.

"ഹലോ ഉപ്പച്ചി.അസ്സലാമു അലൈകും"

"വ അലൈകുമുസ്സലാം.എന്തൊക്കെ വിശേഷങ്ങൾ"

"നല്ല വിശേഷം.ഉപ്പച്ചി ഇനിക്ക് ഒരു കാര്യം പറയാനുണ്ട്"

"ന്താ നൈശു"

"ഉപ്പ,ഞങ്ങടെ കോളേജിൽ ഒരു പയ്യൻ ഉണ്ട് sanaf എന്ന അവന്റെ പേര്.അവന്റെ അവസ്ഥ വളരെ പരിതപകരം ആണ് ഉപ്പ.ദാരിദ്ര്യത്തിന്റെ അങ്ങേ അറ്റം വരെ അവൻ അനുഭവിച്ചു കഴിഞ്ഞു.പഠിപ്പും ജോലിയും കൂടി നടത്താൻ അവൻ വല്ലാതെ കഷ്ടപ്പെടുന്നണ്ട്"

"അതിനിപ്പോ ഞാൻ എന്താ ചെയ്യാ മോളെ"

"ഉപ്പ വിചാരിച്ചാൽ ഒരു ജോലി ശരിയാക്കി കൊടുതുടെ"🤨

      

Part 27

"മ്മ്.ഞാൻ ഒന്ന് നോക്കട്ടെ" - ഉപ്പ

ഞാൻ സാനുക്കന്റെ കാര്യങ്ങൾ എല്ലാം വിശദമായി ഉപ്പാക്ക് പറഞ്ഞു കൊടുത്തു.രെച്ചുന്റെ അയൽവാസി ആണെന്നും പറഞ്ഞു.

"ഞാൻ ദിനെശിനോട് ഒന്ന് ചോദിച്ചു നോക്കട്ടെ.അവൻ ആള് എങ്ങനാണ് എന്ന്" -ഉപ്പ

"ശരി ഉപ്പച്ചി"

എനിക്ക് ഉണ്ടായ സന്തോഷത്തിനു അതിരു ഇല്ലായിരുന്നു.ജോലി കിട്ടിയാൽ സാനുക്കന്റെ പ്രശ്നങ്ങൾ എല്ലാം തീരും.Insha allah.

പിറ്റേ ദിവസം കോളേജിൽ ചെന്ന ഉടനെ സാനുക്കാടെ അടുത്ത് പോയി.

"Daa സനോ" -njan

"എടി.നിനക്ക് കുറച്ചു സ്വാതന്ത്ര്യം തന്നപ്പോൾ എടാ പോടാ ന്ന് ഒക്കെ വിളിക്കാൻ തൊടങ്ങിയോ"

"ഒരു സന്തോഷ വാർത്ത ഉണ്ട്"

"എന്താടി"

"നിനക്ക് ഒരു ജോലി കിട്ടാൻ പോകുന്നു"

"നുണ പറയാണെങ്കിലും ഇങ്ങനെ പറഞ്ഞു എന്നെ കൊതിപ്പിക്കല്ലേ നുണച്ചിപ്പാറു"

"അയ്യോ ഞാൻ പറഞ്ഞത് സത്യാണ്"

"കാര്യം പറ"

"ഇന്നലെ ഉപ്പാടെ നിന്റെ കാര്യം ഞാൻ സംസാരിച്ചു.നിനക്ക് ഒരു ജോലി ശരിയാക്കി തരാം എന്ന് ഉപ്പ ഏറ്റിട്ടുണ്ട്"

പടച്ചോനെ എന്താ പ്പോ ഈ പൊട്ടന്റെ കണ്ണ് നിറഞ്കുണ്.

"നിന്നോട് ഞാൻ എങ്ങനാടാ മുത്തേ നന്ദി പറയാ" -സാനുക്ക

വെറും സഹതാപത്തിന്റെ പുറത്തല്ല,മറിച്ചു മനസ്സിലെ ഇഷ്ടം കൊണ്ടാണ് എന്ന് ഈ പഹയനോട് എങ്ങനാ പറയാ.

"കരഞ്ഞു കൊളാക്കുമല്ലോ ഈ ചെക്കൻ.എന്തിനാ ഇപ്പൊ കരയണതു" -njan

"സന്തോഷം കൊണ്ട.എന്റെ എത്ര നാളത്തെ ആഗ്രഹം ആണെന്ന് അറിയാമോ നല്ലൊരു ജോലി"

"അതൊക്കെ പോട്ടെ.നിനക്ക് പാസ്പോർട്ട്‌ ഒക്കെ ഉണ്ടോ"

"പാസ്പോര്ട്ടോ?എന്തിനു"

"എടാ..നിനക്ക് അവിടെ ഒരു ജോലി ശരിയാക്കി തരാനെ ഉപ്പാക്ക്  പറ്റു.ഗൾഫിൽ."

"ഗൾഫിലോ.പടച്ചോനെ അതിനുള്ള പൈസ ഒന്നും ഞങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടുല''

"അത് സാരല്ല.അതൊക്കെ ഉപ്പ റെഡിയാക്കി തന്നോളും''

"മ്മ്.ഉപ്പാട് പറ അതൊക്കെ എന്റെ ശമ്പളത്തിൽ നിന്ന് പിടിക്കാൻ"

"ജോലി കിട്ടിയില്ല.അപ്പൊത്തിന് ശമ്പളത്തിൽ എത്തി"

ഞങ്ങൾ ചിരിച്ചു.




രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഉപ്പ വിളിച്ചു.

"ആ നൈശോ.ദിനേശ് പറഞ്ഞത് ഓൻ നല്ല ചെക്കൻ ആണെന്ന.ചെയ്യണ ജോലിയിൽ ഒക്കെ നല്ല ആത്മാർത്ഥയാ.അതോണ്ട്..."

"അതോണ്ട്"

"ഓനെ നമ്മളെ കമ്പനിയിൽ തന്നെ എടുക്കാന്ന് ഞാനും അന്റെ ഇക്കുവും തീരുമാനിച്ചു.പിന്നെ അവന്റെ അവസ്ഥ മുഖവിലക്ക് എടുത്തു അവനു ഇങ്ങോട്ട് എത്താൻ ഉള്ള എല്ലാ ഏർപ്പാടും  ഞങ്ങൾ ചെയ്തോളാം"

പടച്ചോനെ ഞാൻ പറയാതെ തന്നെ ഉപ്പ എല്ലാം മനസ്സിലാക്കി.അപ്പൊ എന്റെ സാനുക്ക ദുബായ്ലേക്ക് പറക്കാൻ പോകുന്നു.

ദിവസങ്ങൾ ആഴ്ചകൾ ആയി.ആഴ്ചകൾ മാസങ്ങളായി.എക്സാം എല്ലാം കഴിഞ്ഞു.ഞങ്ങൾ നാല് പേരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഡമായി.

Third year പിള്ളേരുടെ sentoff കഴിഞ്ഞു.ഇനി ഏതാനും ദിവസങ്ങളെ സാനുക്ക ഞങ്ങളുടെ കൂടെ ഉണ്ടാകു.പാസ്സ്പോര്ട്ടും വിസയും എല്ലാം ഇതിനകം ഉപ്പ ശരിയാക്കി കൊടുത്തിരുന്നു.സാനുക്ക മറ്റൊരു നാട്ടിലേക്കു ചേക്കെരുന്നതിനു മുന്നേ എന്റെ ഇഷ്ടം അവനോടു തുറന്നു പറയണം.എത്ര കാലം വേണെമെങ്കിലും കാത്തിരിക്കും ഞാൻ.ഒരു പക്ഷെ ഇപ്പോൾ പറഞ്ഞില്ലെങ്കിൽ സനുക്കാനെ എനിക്ക് നഷ്ടപ്പെട്ടെക്കാം.

ലാസ്റ്റ് examinte അന്ന് സാനുക്കാട് എന്റെ love പറയാൻ ഞാൻ തീരുമാനിച്ചു.എക്സാം കഴിഞ്ഞു ഞാൻ സാനുക്കാട് പറഞ്ഞു.

"ഇന്ന് ലാസ്റ്റ് ഡേ ആണ്.ഇനി നമ്മൾ കണ്ടെന്നു വരില്ല" -ഞാൻ

"ശരിയാണ്.നിങ്ങളെയും ഈ കോളേജിനെയും പിരിയുന്നത്തിൽ എനിക് സങ്കടം ഉണ്ട്.ബട്ട്‌ എന്തു ചെയ്യും" -സാനു

അപ്പോഴണ് സിയയും രെച്ചുവും വന്നത്.

"ഏതായാലും സാനുന് ജോലി കിട്ടിയ സ്ഥിതിക്കും ഇന്ന് നമ്മുടെ sentoff ആയതു കൊണ്ടും ഇന്ന് നമ്മൾ പുറത്തു പോയി അടിച്ചു പൊളിക്കുന്നു.ചെലവ് മൊത്തം എന്റെ വക" -സിയ

ഞങ്ങൾ ഒരു കൂൾ ബാറിൽ കയറി ഭക്ഷണം കഴിച്ചു.ബീച്ചിൽ വന്നപ്പോൾ ആണ് എനിക്ക് സാനുക്കാനെ ഒന്ന് ഒറ്റക്ക് കിട്ടിയത്.

നൈഷാന.ഇത് തന്നെയാണ് പറ്റിയ സമയം.ചെന്നു പറ.എന്റെ മനസ്സിൽ ഇരുന്നു ആരോ പറയാൻ തുടങ്ങി.

ഞാൻ സാനുക്കാടെ അടുത്തേക്ക് നടന്നു.എന്റെ കയ്യും കാലും വിറക്കുന്നതു ഞാൻ അറിഞ്ഞു.

"സാനുക്കാ.എനിക്ക് ഒരു കാര്യം പറയാനുണ്ട്"😶

                  

Part  28

"സാനുക്കാ.എനിക്ക് ഒരു കാര്യം പറയാനുണ്ട്"

"എന്താടി.നീ ധൈര്യം ആയി പറ "

"അത്..എനിക്ക്  "

"എന്താടോ നിനക്കൊരു മുഖവുര ഒക്കെ.നമ്മൾ എല്ലാരും തമ്മിൽ എല്ലാ കാര്യവും പറയാറുള്ളതല്ലേ  .നീ പറ"

"എനിക്ക് ഒരാളെ ഇഷ്ട്ടം ആണ് സാനുക്ക.എന്റെ കഴുത്തിൽ ഒരു മഹർ ഉണ്ടേൽ അത് അവൻ അണിയിച്ചതാകണം എന്നാണ് എന്റെ ആഗ്രഹം"

"കൊള്ളാല്ലോ നീ.ശരി.ആള് ആരാന്നു പറ "

"ആളെ മറ്റാരേക്കാളും നിനക്ക് നന്നായി അറിയും"

"അതാരാപ്പോ അങ്ങനെ ഒരാൾ"

"നീ പറഞ്ഞാൽ അവൻ സമ്മതിക്കും"

"അങ്ങനെ ആണോ.എന്ന ഞാൻ സമ്മതിപ്പിചിരിക്കും"

"സത്യം"

"സത്യം.പക്ഷെ നീ ആള് ആരാന്നു പറ"

"ആൾടെ പേര്.."

"പറ"

"പറയട്ടെ"

"നീ പറ"

"SANAF"

"കൊള്ളാലോ.എന്റെ അതെ പേരാണല്ലോ അവനും"

"ഓ ന്റെ മണ്ടാ🤦🏻‍♀"

പടച്ചോനെ ഇങ്ങനൊരു പൊട്ടനെ ആണല്ലോ എനിക്ക് പ്രേമിക്കാൻ തോന്നിയത്.

"എടാ പൊട്ട.ഞാൻ ഇഷ്ടപ്പെടുന്നത് മറ്റാരെയും അല്ല.നിന്നെയാണ്"

എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ പറഞ്ഞോപ്പിച്ചു.സാനുക്കാടെ മറുപടി അറിയാൻ ആയി ഞാൻ ആ മുഖത്തു നോക്കി.അവൻ ഒന്നും മിണ്ടുന്നില്ല.

"ഈ ഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.ഇഷ്ടാണ് എനിക്ക് ഒരുപാട്.നിന്നെ നഷ്ടപ്പെടുമോ എന്ന പേടി കൊണ്ടാണ് ഇപ്പൊ തന്നെ പറഞ്ഞത്."

ഒന്നും മിണ്ടാതെ സാനുക്ക പോവാൻ നിന്നു.ഞാൻ ആ കയ്യിൽ കടന്നു പിടിച്ചു.

"ഒരു മറുപടി പറഞ്ഞിട്ട് പോയാൽ മതി" -ഞാൻ

"നൈഷാന..നീ കയ്യിൽ നിന്ന് വിട്" -സാനുക്ക

ഞാൻ വിട്ടില.പക്ഷെ സാനുക്ക ബലമായി എന്റെ കൈ മാറ്റി.അവൻ പോകാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു.

"ആലോചിച്ചു പറഞ്ഞാൽ മതിട്ടോ.നാളെ ഇതേ സ്ഥലത്തു ഇതേ സമയം ഞാൻ വരും.പ്രിയനേ നിൻ മറുപടിക്കായി"

                  
Part 29

തിരിച്ചു ഒന്നും പറയാതെ എന്നിൽ നിന്നും നടന്നകലുന്ന സാനുക്കയെ ഞാൻ നോക്കി നിന്നു.അപ്പോയെക്കും സിയയും രെച്ചുവും എന്റടുത്തു വന്നിരുന്നു.

"എന്തെടി അവൻ പോയി" -സിയ

ഞാൻ സംഭവിച്ചത് എല്ലാം പറഞ്ഞു.

"നീ വിഷമിക്കാതെ.നാളെ അവൻ വരുമെന്ന് എന്റെ മനസ്സ് പറയുന്നു" -രെച്ചു

"Insha allah" -ഞാൻ

"നീ ഏതായാലും പറഞ്ഞത് നന്നായി.അല്ലെങ്കിൽ നിന്റെ സ്നേഹം മനസ്സിലാക്കാതെ അവൻ പോയെന്നെ" -സിയ

ഞാൻ ഒന്ന് മൂളി.അതികം വൈകാതെ ഞങ്ങൾ അവിടുന്ന് വീട്ടിലേക് തിരിച്ചു.

"എന്താ നൈശു നിന്റെ മുഖത്ത് ഒരു വാട്ടം" -ഉമ്മി

"ഓ ഒന്നുല്ല ഉമ്മാ.നിങ്ങക്ക് വെറുതെ തോന്നുന്നതാ"

"വേണ്ട.നീ എന്നോട് നുണ പറയണ്ട.നിന്റെ മനസ്സ് ഒന്ന് വിഷമിച്ചാൽ എനിക്ക് മനസ്സിലാകും" -ഉമ്മി

[ഈ ഉമ്മമാർ ഒരു സംഭവം ആണ്.Newjen ഭാഷയിൽ പറഞ്ഞാൽ കൊലമ്മാസ്.അവരുടെ മക്കൾക്ക്‌ എന്തു വിഷമം ഉണ്ടായാലും അത് മനസ്സിലാക്കാൻ ഉള്ള ഒരു പ്രത്യേക കഴിവ് പടച്ചോൻ ഓരോ ഉമ്മമാർക്കും നൽകീക്ക്ണ്]

ഒന്നും പറയാതെ ഞാൻ റൂമിലേക്ക്‌ പോയി.നാളെ എന്തു ഉണ്ടാകുമെന്നു ഓർത്ത് എന്റെ ഹൃദയം ഉറക്കെ മിടിക്കാൻ തുടങ്ങി.അത് നെഞ്ച് തുളച്ചു പുറത്തു വരുമോ എന്ന് തോന്നി.ആ സമയം സാനുക്കാട് ഒന്നും പറയണ്ടായിരുന്നു എന്ന് വരെ ഞാൻ ചിന്തിച്ചു.



പിറ്റേ ദിവസം ഞാനും സിയയും രെച്ചുവും കൂടി പറഞ്ഞ സമയത്തു ബീച്ചിലേക്ക് പുറപ്പെട്ടു.

"എടി.ന്നാ ഞങ്ങൾ പോട്ടെ" -രെച്ചു

"അള്ളോഹ്.ഇങ്ങള് പോവല്ലേ"

"എടി ഇതൊക്കെ നിങ്ങളുടെ പേർസണൽ matters ആണ്.കഴിഞ്ഞാൽ നീ ഞങ്ങളെ ഒന്ന് വിളിച്ചാൽ മതി.ഞങ്ങൾ പാഞ്ഞു വരും" -സിയ

"സാനുക്കാടെ മറുപടി പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും നിന്റെ ധൈര്യം നീ കൈ വെടിയരുത്" -രെച്ചു

ഇതും പറഞ്ഞു ലവൾമാർ പോയി.ഞാൻ അലക്ഷ്യമായി കടലിനെ നോക്കി നിന്നു.ഒരുപാട് സമയം wait ചെയ്തിട്ടും സാനുക്ക വന്നില്ല.ഇനി വരില്ലേ.പറഞ്ഞ സമയം കഴിഞ്ഞു.ഇനി വരില്ലെന്ന് ഉറപ്പു ആയപ്പോൾ ഞാൻ എഴുന്നേറ്റു.

"പോവാണോ"

ഞാൻ തിരിഞ്ഞു നോക്കി.സാനുക്ക.സാനുക്ക വന്നിരിക്കുന്നു.

"എന്റെ മറുപടി അറിയണ്ടേ നിനക്ക്'' -സാനുക്ക

ഞാൻ ഒന്നും മിണ്ടിയില്ല.സാനുക്ക തുടർന്നു:

"മറുപടി പറയും മുന്നേ ഞാൻ ചില കാര്യങ്ങൾ പറയാം.
ഒന്ന്,എനിക്ക് ജോലി കിട്ടാനും അത് വഴി ഗൾഫിൽ എത്താനുമുള്ള എല്ലാ സൗകര്യങ്ങലും ചെയ്തു തന്നത് എന്റെ മുതലാളി ആണ് അഥവാ നിന്റെ ഉപ്പ.ആ വലിയ മനസ്സിനെ ഞാൻ ബഹുമാനിക്കുന്നു.അദ്ദേഹത്തെ ഒരു തരത്തിലും വിഷമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
രണ്ടു,എന്റെ കുടുംബം പട്ടിണി ഇല്ലാതെ ദിവസവും കഴിഞ്ഞു പോകാനും മറ്റും ബുദ്ധിമുട്ടാണ്.നല്ല ഒരു വീട് പോലുമില്ല.
മൂന്നു,ഞാൻ ഒരു ഫ്രണ്ട് ആയിട്ടു മാത്രമേ നിന്നെ കണ്ടിട്ടൊള്ളൂ.അല്ലാതെ മറ്റൊരു തരത്തിൽ...
ഈ കാര്യങ്ങളിൽ നിന്നും എന്റെ മറുപടി എന്തെന്ന് നിനക്ക് ഊഹിക്കാമല്ലോ" -സാനുക്ക

എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി.എന്നെ ഇഷ്ടമല്ല എന്നാണ് സാനുക്ക പറയാതെ പറയുന്നത്.

"നീയുമായി അടുക്കുമ്പോലും എനിക്ക് ഒരു ലക്ഷ്യം മാത്രേ ഉണ്ടാരുന്നുള്ളൂ.ജോലി.നീ എന്റെ വീട്ടിൽ വന്നു നിന്നെ പരിജയപ്പെടുത്തിയില്ലേ.അന്ന് ഞാൻ ഉറപ്പിച്ചത നീ വിചാരിച്ചാൽ എനിക്ക് നല്ല ജോലി കിട്ടുമെന്ന്.അല്ലാതെ എനിക്ക് നിന്നോട് ഒന്നുമില്ല" -സാനുക്ക

എന്റെ മുഖത്തു നോക്കാതെ ആണ് സാനുക്ക അത്രയും പറഞ്ഞത്.

"മറ്റന്നാൾ ഞാൻ ഒരു പ്രവാസി ആകാൻ പോകുന്നു.ഒരു കാര്യം പറയാം.ഇനി എന്നെ കുറിച്ച് ആലോചിക്കുകയെ ചെയ്യരുത്"

ഇത്രയും പറഞ്ഞു സാനുക്ക പോയി.എന്റെ നിശുക്കാനെ പോലെ സാനുക്കയും 21 മത്തെ വയസ്സിൽ ഒരു പ്രവാസി ആകാൻ പോകുന്നു.ഞാൻ അടുത്ത് കാണുന്ന std booth ലേക്ക് നടന്നു സിയക്ക് കാൾ ചെയ്തു.നിമിഷങ്ങൾക്കകം രണ്ടു പേരും എന്റെ മുമ്പിൽ ഹാജർ.അവരെ കണ്ടതും എനിക്ക് എന്റെ സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.ഞാൻ അവരെ പരിസരം നോക്കാതെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു.കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു.അവർക്കും എന്നെ ആശോസിപ്പിക്കാൻ വാക്കുകൾ ഇല്ലായിരുന്നു.എന്നെ അവർ വീട്ടിൽ കൊണ്ടാക്കി.ഉമ്മിനെ കണ്ടപ്പോൾ സങ്കടം ഇരട്ടിച്ചു.എന്റെ പെട്ടെന്ന് ഉള്ള കരചിലിൽ പാവം ആകെ പേടിച്ചുഎന്ന് തോന്നുന്നു.

"എന്താ പറ്റിയെ എന്റെ കുട്ടിക്ക്" -ഉമ്മി

അപ്പോഴാ എനിക്ക് ബോധം വന്നത്.ഞാൻ കണ്ണൊക്കെ തുടച്ചു.

"അത് ഉമ്മാ എക്സാം റിസൾട്ട്‌ എന്താകും എന്ന് പേടിയാകുന്നു."

"അതിനാണോ നീ ഇങ്ങനെ കരഞ്ഞത്.നീ ആദ്യം ആയിട്ടു എക്സാം എയ്താണോ"

ഞാൻ ummade മുമ്പിൽ ചിരി അഭിനയിച്ചു.എനിക്ക് എന്താ സംഭവിച്ചത്?എന്താണ് ഞാൻ ഇങ്ങനെ?എല്ലാ കാര്യങ്ങളും നിശുക്കാട് പറയണം എന്ന് തോന്നി.എന്നോട് എല്ലാം പറയാർഉള്ളതാ നിശുക്ക.ഞാൻ നിശുക്കക്ക് മിസ്സ്‌ അടിച്ചു.മിനിട്ടുകൾക്ക് ശേഷം ഇക്കാക്ക തിരിച്ചു വിളിച്ചു.ഇക്കാടെ പ്രതികരണം എന്താകും എന്ന നേരിയ ഭയത്തോടെ ഞാൻ കാൾ അറ്റൻഡ് ചെയ്തു.

"അസ്സലാമു അലൈകും ഇക്കാക്ക"📱

       

Part 30

ഞാൻ ഉമ്മ കേൾക്കാതെ ഇരിക്കാൻ വേണ്ടി ഫോണും കൊണ്ട് എന്റെ റൂമിലേക്ക്‌ പോയി.

"വ അലൈകുമുസ്സലാം നൈശു.സുഗാണോ" -നിശുക്ക

"സുഖം.അൽഹംദുലില്ലാഹ്" -ഞാൻ

"എന്താ പ്രത്യേകിച്ച്" -നിശുക്ക

എനിക്ക് സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.ഞാൻ പൊട്ടി കരഞ്ഞു.

"നൈശുട്ടി,,നീ എന്നതിന ഈ കരയുന്നെ.ഇക്കാടു പറ" -നിശുക്ക

ഞാൻ ഇക്കടു സാനുക്കാനെ കണ്ടത് തൊട്ടു ഇതുവരെ സംഭവിച്ചത് എല്ലാം പറഞ്ഞു കൊടുത്തു.

"ന്നിട്ട് എന്തെ നീ എന്നോട് ആദ്യമേ പറഞ്ഞില്ല?എന്റെ കാര്യം നിന്നോടല്ലേ ഞാൻ ആദ്യം പറഞ്ഞതു" -നിശുക്ക

ആ വാക്കുകളിൽ നിന്ന് ഇക്കാടെ പരിഭവം ഞാൻ മനസ്സിലാക്കി.എന്നോട് ദേഷ്യം അല്ല.മറിച്ചു ഞാൻ പറയാതെ ഇരുന്നത് കൊണ്ടുള്ള പരിഭവം ആണ് ഇക്കാക്.

"ഇക്ക എന്നോട് ക്ഷമിക്കണം.എനിക്ക് അവനെ ഒഴിവാക്കാൻ പറ്റില്ല.അത്രത്തോളം ഞാൻ സ്നേഹിച്ചു പോയി" -ഞാൻ

"ഇൻഷാ അല്ലാഹ്.അവൻ ഇങ്ങോട്ട് തന്നെയാണല്ലോ വരുന്നത്.എല്ലാം നമുക്ക് തീരുമാനം ആക്കാം.ന്റെ മാളു കരയണ്ടട്ടൊ" -nishukka

ഇക്കാക്ക അത് പറഞ്ഞപ്പോൾ അല്പം ആശ്വാസം ലഭിച്ച പോലെ തോന്നി.

പിറ്റേ ദിവസം സാനുക്ക വീട്ടിൽ വന്നിരുന്നു.അവന്റെ പോക്ക് പറയാൻ.കൂടെ ഓന്റെ ഉമ്മയും ഉണ്ടായിരുന്നു.ആ ഉമ്മ എന്റെ ഉമ്മിനോട് നന്ദി പറയുന്നത് നിറഞ്ഞകണ്ണുകൾ കൊണ്ട് ഞാൻ നോക്കി നിന്നു.സാനുക്കാനെ നോക്കാൻ എനിക്ക് മടി ആയി.ഞാൻ അകത്തു പോയി കുറച്ചു സർബത്ത് കലക്കി അത് അവർക്ക് കൊണ്ടു വന്നു കൊടുത്തു.സാനുക്കാക്ക് അത് കൊടുക്കുമ്പോൾ അത് എന്റെ പെണ്ണ് കാണൽ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി.

അങ്ങനെ സാനുക്ക ദുബായ്ൽ എത്തി.ഞാൻ ഡിഗ്രി 2nd year ലും ആയി.1 വർഷം കൂടി കഴിഞ്ഞാൽ ഇക്കയും ഉപ്പയും വരും.ഇക്കാടെ കല്യാണം നടത്താൻ.സാനുക്ക അവിടെ എത്തിയിട്ട് ഇന്നേക്ക് 6മാസം ആയി കാണും.അന്നാണ് ഉപ്പ വിളിച്ചത്.

"നൈശോ.ഇയ്യ് കാരണം നമ്മൾ കമ്പനിക്ക് വരുമാനം കൂടി" -ഉപ്പ

"ഞാനോ??"

"അതേടി പെണ്ണെ.നീ കാരണം അല്ലെ സാനുനെ ഞങ്ങൾക്ക് കിട്ടിയത്.അവൻ കാരണം ഞങ്ങളുടെ കമ്പനി മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുകയാണ്.നല്ല പയ്യനാ.വർക്ക്‌ ഒക്കെ നല്ലോം അറിയാം.ഫ്രാൻസിലെ ഒരു കമ്പനി അവനെ അവരിലെക്ക് ക്ഷണിച്ചിട്ടുണ്ട്.അത് അത്ര നിസാര കാര്യം അല്ല.വെറും 6മാസത്തെ അവന്റെ വർക്ക്‌ കണ്ടു അവർ അവനെ അങ്ങോട്ട്‌ വിളിച്ചിരിക്കുകയാണ്.സാധാരണ എല്ലാരും കോടികൾ മുടക്കി ആ കമ്പനിയിൽ join ചെയ്യാൻ ശ്രമിക്കുന്നു.എന്നിട്ടു അവൻ പറയുന്നത് പോകുന്നില്ല എന്ന.ആ കമ്പനിയിൽ join ചെയ്താൽ പ്രതിമാസം ഒരാൾക്ക് 45 ലക്ഷം കിട്ടും.വർക്ക്‌ന്റെ രീതി അനുസരിച്ചു ശമ്പളം കുറയുകയും കൂടുകയും ചെയ്യും.പക്ഷെ അവനു ഞങ്ങളുടെ അടുത്ത് നിന്നാ മതി.ഞങ്ങൾ ആണത്രേ അവന്റെ ഈ പദവിക്ക് കാരണം.ഞങ്ങളല്ല.അവന്റെ അധ്വാനിക്കാൻ ഉള്ള മനസ്സ് ആണ് ഇതിനൊക്കെ കാരണം എന്ന് ഞങ്ങൾ പറഞ്ഞു.ഞങ്ങളുടെ നിരന്തര നിർബന്ധ പ്രകാരം പോവാം എന്ന് അവൻ സമ്മതിച്ചു.മറ്റന്നാൾ അവനോടു ഫ്രാൻസിൽ join ചെയ്യനാ പറഞ്ഞത്.ഇന്ന് തന്നെ അവൻ പുറപ്പെടും" -ഉപ്പ

റബ്ബേ.ഇനി സാനുക്കക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല.ഇതിനിടയിൽ സാനുക്കന്റെ അനിയൻ മനാഫ്ന്റെ ഓപ്പറേഷൻ കഴിഞ്ഞത് അറിഞ്ഞു.അൽഹംദുലില്ലാഹ്.അവൻ സുഖമായി ഇരിക്കുന്നു.ഫ്രാൻസ്ലെ ജോലി സാനുക്കന്റെ ജീവിതം തന്നെ മാറ്റി മറിക്കും.

ദിവസങ്ങൾ പോയി കൊണ്ടിരുന്നു.ഇന്ന്  രെച്ചുനെയും പെണ്ണ് കാണാൻ ഒരു കൂട്ടര വരുന്നുണ്ട്.നേരത്തെ തന്നെ ഞാൻ അങ്ങോട്ട് പുറപ്പെട്ടു.സാനുക്കന്റെ ആ മറുപടിക്ക് ശേഷം എന്റെ വായാടിതരം എല്ലാം പോയിരുന്നു.അധികം സംസാരിക്കാതെ ആയി ഞാൻ.നിശുക്ക പറഞ്ഞിരുന്നു സാനുക്കാടെ മുമ്പിൽ ഒരു ലക്ഷ്യം മാത്രേ ഉള്ളു അത് നല്ലൊരു വീട് ആണെന്ന്.അല്ലതെ അവൻ വേറെ affair ഒന്നും ഇല്ലെന്നു നിശുക്ക മനസ്സിലാക്കിയിരുന്നു.പാവം നിശുക്ക.അള്ളാഹു വിധിച്ചിട്ടുണ്ട് എങ്കിലും സാനു മാത്രേ നിന്നെ നിക്കാഹ് ചെയ്യു എന്നൊക്കെ പറഞ്ഞു എന്നെ സമാധാനിപ്പിക്കാൻ ആവതും ശ്രമിക്കുന്നുണ്ടായിരുന്നു.രേച്ചുന്റോടെ ചെന്നപ്പയും ഒന്നിനും ഒരു ഉത്സാഹം ഉണ്ടായിരുന്നില്ല.ഇത് കണ്ടു സിയ എന്നോട് പറഞ്ഞു.

"എന്റെ നൈശു.നിന്നോട് ഞങ്ങൾ ആയിരം വട്ടം പറഞ്ഞില്ലേ നിന്റെ പ്രേമം സത്യം ആണെങ്കിൽ അവൻ നിന്നെ തന്നെ കെട്ടും എന്ന്.പിന്നെയും നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്.നിന്റെ ഈ    മൗനം ഞങ്ങളെ എത്ര വേദനിപ്പിക്കുന്നുണ്ട് എന്ന് അറിയോ നിനക്ക്.നീ എന്താ ഞങ്ങളെ മനസ്സിലാക്കാതെ.." -സിയ

"എനിക്കറിയാം.ഞാൻ പരമാവധി ശ്രമിച്ചത.പക്ഷെ സാനുക്കാടെ നല്ല ഒരു മറുപടി കേൾക്കാതെ എനിക്ക് ഒരു സമാധാനം ഇല്ലടാ😔" -ഞാൻ

"ആഹാ.നല്ലൊരു ദിവസം ആയിട്ടു നിങ്ങൾ ഇവിടെ സെന്റി അടിച്ചു ഇരിക്കാനോ.ചെക്കൻ വന്നു" -rechunte വകേൽ പെങ്ങള ലക്ഷ്മി.

"ആ വന്നോ.ന്നിട്ട് പെണ്ണ് എവോടെ" -സിയ

ഞങ്ങൾ അവളുടെ റൂമിലേക്ക്‌ ചെന്നു.അവളെ കണ്ടപ്പോൾ എന്തോ വിഷമം അവൾക്കു ഉള്ള പോലെ തോന്നി.

"രെച്ചു.ഇന്ന് എന്താ നീ എങ്ങനെ dull ആയി ഇരിക്കുന്നെ.എന്തു പറ്റി നിനക്ക്"

അവളെ കണ്ട ഞങ്ങൾ ഞെട്ടി പോയി.അവൾ കരയുന്നുണ്ടയിരുന്നു.അവളുടെ ഓരോ തുള്ളി കണ്ണുനീരും ഞങ്ങളുടെ മനസ്സിനെ പൊള്ളിച്ചു.

"രെച്ചു.എന്താടാ.എന്തിനാ നീ കരയുന്നെ" -ഞാൻ

"എടാ എനിക്ക് ഈ കല്യാണം വേണ്ട"

"എന്താ നീ പറഞ്ഞത്.നീയല്ലേ പറഞ്ഞത് അച്ഛനും അമ്മയും ഇഷ്ടപ്പെട്ട ആളെ തന്നെയാണ് നിന്റെ ഇഷ്ടം എന്നും.ഈ ബന്ധം നിന്റെ അച്ഛനു ഒത്തിരി ഇഷ്ടയത് അല്ലെ.നീ ചെക്കനെ ഒന്ന് കാണാൻ പോലും കൂട്ടാക്കാതെ അച്ഛന്റെ ഇഷ്ടത്തിന് അനുസരിച്ചു സമ്മതം മൂളിയതും അല്ലെ.പിന്നെന്താ ഇപ്പോ" -സിയ

"എല്ലാം ശരിയാ.ബട്ട്‌ ഇന്നാണ് ഞാൻ ചെക്കനെ കണ്ടത്.അത്.." -രെച്ചു

അവൾ പറഞ്ഞു മുഴുവൻ ആകും മുന്നേ അവളുടെ അമ്മ ചായ കൊണ്ടു കൊടുക്കാൻ പറഞ്ഞു.ഞങ്ങളും അവളുടെ പിന്നാലെ ചെക്കനെ കാണാൻ ചെന്നു.ചെക്കനെ കണ്ട ഞങ്ങൾ രണ്ടു പേരും ഞെട്ടി.

"നൈശു.ഇത് അവനല്ലേ" -സിയ

"അതെ.അവൻ തന്നെ.ശ്രീഹരി" -ഞാൻ

ഞങ്ങൾ രണ്ടു പേരും മുഖതോട് മുഖം നോക്കി നിന്നു.വെറുതെ അല്ല.രെച്ചു കല്യാണം വേണ്ടാന്ന് പറഞ്ഞതു.ശ്രീഹരി.അവന്റെ ഉദ്ദേശം എന്താണ്??😱

            

Part 31

"ശ്രീ ആണോ ഇവളുടെ ചെക്കൻ" -ഞാൻ

ചായ കൊടുത്തു വന്ന രെച്ചു കരഞ്ഞു കൊണ്ട് റൂമിലേക്ക്‌ ഓടിയത് ഞങ്ങൾ രണ്ടുപേർ അല്ലാതെ വേറാരും കണ്ടില്ല.ഞങ്ങൾ രെച്ചുന്റെ അടുത്ത് ചെന്നു.

"രെച്ചു നീ കരയാതെ"-സിയ

"അവൻ എന്നോട് പ്രതികാരം ചെയ്യാൻ വന്നതാ" -രെച്ചു

"അതെ. അതിനു തന്നെയാണ് ഞാൻ വന്നത്"

ആ ശബ്ദം കേട്ട ഭാഗത്തക്ക് ഞങ്ങൾ നോക്കി. അവിടെ അതാ ശ്രീഹരി നില്കുന്നു. അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു.

"രേഷ്മേ ഞാൻ നിന്നോട് പ്രതികാരം ചെയ്യാൻ തന്നെയാണ് വന്നത്. നിന്നെ കെട്ടി നിന്നെ സ്നേഹിച്ചു ഞാൻ പ്രതികാരം ചെയ്യും" -ശ്രീ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. രേഷ്മയും ഞങ്ങളും അവനെ അന്തം വിട്ടു നോക്കി.

"നിങ്ങടെ ഭാഗത്തു ഒരു തെറ്റും ഉണ്ടായിരുന്നില്ലല്ലോ. പിന്നെന്തിനാ ഞാൻ നിങ്ങളോട് പ്രതികാരം ചെയ്യുന്നത്" -ശ്രീ

അപ്പോഴാ രെച്ചുന്റെ ശ്വാസം ഒന്ന് നേരെ വീണത്.

"വൈകാതെ നിന്നേം കൊണ്ട് ഞാൻ പോകുമെടീ കാന്താരി" -ഇത് പറഞ്ഞു ശ്രീ പുറത്തേക്കു നടന്നു. ഇതുവരെ പേടിച്ചു നിന്ന കരഞ്ഞു നിന്ന രെച്ചുന്റെ മുഖത്തു സന്തോഷം വിടർന്നതു ഞങ്ങൾ കണ്ടു.

എന്താടോ നിങ്ങൾ ഇങ്ങനെ അന്തം വിട്ടു നില്കുന്നെ. ഒന്നും മനസ്സിലായില്ല അല്ലെ. പറഞ്ഞു തരം. പണ്ട് ഞാൻ നിങ്ങളോട് ഒരു കാര്യം പറഞ്ഞു തരാം എന്ന് പറഞ്ഞിരുന്നു. നിങ്ങൾ മറന്നാലും അത് എനിക്ക് മറക്കാൻ പറ്റില്ലല്ലോ. എക്സിബിഷനു രെച്ചു എന്തു കൊണ്ട് വരുന്നില്ല. കേട്ടോളു.
ഞങ്ങളുടെ സ്കൂളിൽ പണ്ട് മുതലേ എക്സിബിഷൻ ഉണ്ടാകുമായിരുന്നു. +2 വരെ ഞങ്ങൾ പഠിച്ച ആ സ്കൂളിൽ. 8 ആം ക്ലാസ്സിലായിരുന്ന സമയത്തു ഉണ്ടായ ഒരു എക്സിബിഷന്റെ അന്നാണ് ഞങ്ങൾ ശ്രീയെ ആദ്യമായി പരിജയപെട്ടത്. പിന്നെ അവൻ എല്ലാ വർഷവും വരാൻ തുടങ്ങി. അന്നൊക്കെ രെച്ചു എക്സിബിഷൻ വരുമായിരിന്നു. അങ്ങനെ ഞങ്ങൾ 10ൽ പഠിക്കുമ്പോൾ എക്സിബിഷന് ശ്രീ വന്നു. ഒന്നും രണ്ടും പറഞ്ഞു ശ്രീയും രെച്ചുവും പിണങ്ങി. അന്ന് തന്നെ രെച്ചു ഉണ്ടാക്കി കൊണ്ടു വന്ന ഒരു ഉപകരണത്തിൽ നിന്ന് അവനു ഷോക്ക് അടിച്ചു. അന്ന് ശ്രീ പറഞ്ഞത് മനപ്പൂർവം രെച്ചു ചെയ്തത് ആണെന്ന് ആണ്. അതിനു പ്രതികാരം ചെയ്യും എന്നും പറഞ്ഞു. അതു പേടിച്ചു പിന്നെ രെച്ചു എക്സിബിഷൻ വരാതെ ആയി. ആ ശ്രീ ആണ് ഇന്ന് അവളെ പെണ്ണ് കാണാൻ വന്നിരുക്കുന്നത്. അതാണ് അവൾ പേടിച്ചതു. ഇത്രേം ഉള്ളു കാര്യം.

ദിവസങ്ങൾ കൊഴിഞ്ഞു പോയി.ഉപ്പ പറഞ്ഞു ഇനി ഗൾഫ് നിർത്തി പോരാണ് എന്ന്. അവിടുത്തെ കാര്യങ്ങൽ ഒക്കെ നോക്കാൻ ഇനി ഇക്കാക്ക ഉണ്ടല്ലൊ. നമ്മുടെ ആളെ കുറിച്ച് ഒരു വിവരും ഇല്ല. ഫ്രാൻസ്ൽ ജോലിക്ക് ചേർന്ന് എന്ന് കേട്ടു. നല്ല ഒരു വീടും പറമ്പും വാങ്ങിയത് രെച്ചുവിൽ നിന്നും അറിഞ്ഞു. ഇനി നമ്മളൊക്കെ പറ്റോ. അതു  ആദ്യം തന്നെ പറ്റൂലല്ലോ.😔.ദിവസങ്ങൾ കഴിഞ്ഞു.2nd year കഴിഞ്ഞു ഞങ്ങൾ third year എത്തി. ഉപ്പ എൻറെ പെണ്ണ്കാണൽനെ പറ്റി പറയുന്നുണ്ട്.പക്ഷെ ഞാൻ അതും ഇതും പറഞ്ഞു ആ വിഷയം മാറ്റി കൊണ്ടിരുന്നു. ഒരു ഞായറാഴ്ച രാത്രി ഉപ്പ നാട്ടിൽ വന്നു.ഇനി ഉപ്പ എന്നും ഞങ്ങടെ കൂടെ ഉണ്ടാകും. ഇക്കാക്കടെ കൂടെ തന്നെ എൻറെ കല്യാണവും നടത്തണം എന്നാണ് ഉപ്പാന്റെ നിർബന്ധം. ഇക്കാക്ക വന്നിട്ട് ഒക്കെ തീരുമാനിക്കാം എന്ന് ഞാനും പറഞ്ഞു. ഉപ്പ പറഞ്ഞതിലൂടെ സാനുക്ക ഇപ്പൊ വല്യ നിലയിൽ ആയെന്നു മനസ്സിലായി. അടുത്ത വർഷം കാക്ക വന്നാൽ പിന്നെ എന്റേം കല്യാണം ഉപ്പ നടത്തും. ഉപ്പ പറഞ്ഞാൽ പറഞ്ഞതാണ്. സാനുക്ക വേഗം വന്നാൽ മതിയായിരുന്നു.😩

          

Part 32

ദിവസങ്ങൾ കടന്നു പോയി.തേർഡ് year കഴിയാറായി.കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ ഇക്കാക്ക വരും. Insha allah. ഇക്കാക്ക ബന്നിട്ട് എന്നെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുമെന്ന് ഉപ്പ പറഞ്ഞു.സാനുക്കാക്ക് വേണ്ടി ഒരു പാട് ഞാൻ ഒഴിഞ്ഞു മാറി.പഠിക്കണം എന്നൊക്കെ കാരണം പറഞ്ഞു.പക്ഷെ ഉപ്പ പറഞ്ഞത് കല്യാണം കഴിഞ്ഞലും പഠിക്കാം എന്നാണ്.

രെച്ചുന്റെ കല്യാണം ഉറപ്പിച്ചു.ഇനി 1മാസം ഉണ്ട് കല്യാണത്തിന്.അങ്ങനെ ഞങ്ങളുടെ കോളേജ് ലൈഫും തീർന്നു.ഒരു ദിവസം നിശുക്കയും നാട്ടിൽ ഇറങ്ങി.ഇക്കാനെ കണ്ടപ്പോൾ അടക്കി വച്ച എന്നിലെ വേദന എല്ലാം പുറത്തു ചാടി. ഇക്കാക്കക്ക് മാത്രേ എന്നെ ആശ്വാസിപ്പിക്കാൻ കഴിയു.ഞാൻ നിശുക്കാനെ കെട്ടി പിടിച്ചു തേങ്ങി കരഞ്ഞു.

"ഹയ്യേ. എൻറെ മാളു എന്തിനാ കരയുന്നത്. പടച്ചോൻ വിധിച്ചത് മാത്രേ നമുക്ക് കിട്ടു.ന്റെ മാളൂനെ റബ്ബ് കൈ വിടില്ല, "

ഇക്കാടെ വാക്കുകൾ കുറച്ചു ഒന്നുമല്ല എന്നെ ആശ്വാസിപ്പിച്ചതു.

അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ എഴുന്നേറ്റു വന്നു സമയം നോക്കുമ്പോൾ 10മണി.അടുക്കളയിൽ പോകാൻ നിൽക്കുമ്പോൾ ആണ് ഉമ്മറത്തു നിന്ന് ആരുടെയൊക്കെയോ ശബ്ദം കേട്ടത്. പടച്ചോനെ ഇനി എന്നെ പെണ്ണ് കാണാൻ വന്ന വല്ല ഹലാക്കും ആണോ.ഞാൻ കൊലയിലേക്ക് ഒന്ന് എത്തി നോക്കി.അവിടെ ഇരിക്കുന്ന ആളെ ഇനിക്ക് പരിചയമുള്ള പോലെ തോന്നി.ഒന്നും കൂടി എന്തി വലിഞ്ഞു ഞാൻ നോക്കി. സാനുക്ക.ഓൻ എപ്പഴാ നാട്ടിൽ വന്നത്.ഉപ്പാനെ കാണാൻ വന്നതായിരിക്കു. ഞാൻ ഇവിടെ തീ തിന്നുന്നത് വല്ലതും അവൻ അറിയുന്നുണ്ടോ.ഞാൻ അങ്ങനെ നിക്കുമ്പോൾ ആണ് കൊലയിൽ നിന്നു നിശുക്ക അടുത്തേക്ക് വന്നത്.

"ന്താ നൈശോ അനക്ക് ഇവിടെ ഒരു ചുറ്റിക്കളി"

"ഒന്ന് പോ ഇക്ക"

"അനക്ക് ഒരു സന്തോഷ വാർത്ത ഉണ്ട്"


"ന്താ ഇക്കാക്ക"


"പറയട്ടെ"



"പറയി. ടെൻഷൻ ആക്കല്ലേ"



"സാനു വന്നത് എന്തിനാ എന്ന് അറിയോ"



"ഉപ്പാനെ കാണാൻ അല്ലെ"



"തേങ്ങ. ടീ നിന്നെ പെണ്ണ് കാണാനാ"



അതു കേട്ടു ഞാൻ ഒന്ന് ഞെട്ടി.


"സത്യാണോ ഇക്കാക്ക"

"പിന്നെ. ഞാൻ എന്തിനാ നിന്നോട് നുണ പറയുന്നത്"



"എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.പക്ഷെ സാനുക്ക ഇന്നേ ഇഷ്ട്ടം അല്ലെന്നു പറഞ്ഞതാല്ലോ"


"അതൊന്നും ഇനിക്ക് അറിയുല.ഉപ്പ സമ്മതിക്കാൻ ദുആ ചെയ്തോ"

ഞാൻ എൻറെ ശ്രദ്ധ അവരുടെ സംഭാഷണത്തിലേക്ക് തിരിച്ചു.അതിൽ ഉപ്പ പറഞ്ഞ കാര്യം കേട്ടു  ഞാൻ ഞെട്ടി.

"സന്തോഷകാര്യം തന്നെയാ.പക്ഷെ എനിക്ക് ഇതിനു സമ്മതക്കുറവ് ഉണ്ട്" -ഉപ്പ

     

Part 33

ഞാൻ കരച്ചിൽ തുടങ്ങി കഴിഞ്ഞു.ഇക്കാക്ക എന്നെ ആശ്വാസിപ്പിക്കുന്നുണ്ട്.അവരുടെ ബാക്കി സംസാരത്തിലേക്ക് ഞങ്ങൾ കാതോർത്തു.

"ചോദിക്കുന്നതു തെറ്റാണു എന്നറിയാം.പക്ഷെ ഉള്ളിന്റെ ഉള്ളിൽ കൂടുകൂടിയ പ്രണയം പറയാതെ പോകുന്നത് ഏറ്റവും വലിയ തെറ്റാണെന്നു തോന്നി.അന്ന് ഞാൻ എൻറെ ഇഷ്ടം അവളോട്‌ പറയാതിരുന്നത് എൻറെ അവസ്ഥ കാരണം ആയിരുന്നു.നല്ല ഒരു സ്ഥിരമായ ജോലി പോലും എനിക്ക് ഉണ്ടായിരുന്നില്ല.അത് കൊണ്ട പാടില്ല എന്ന് തോന്നിയിട്ടും വന്നത്.നിങ്ങൾ പേടിക്കണ്ട.എൻറെ മനസ്സിലെ ഏറ്റവും വലിയ സ്ഥാനം നിങ്ങൾക്ക് ഉണ്ട്.എനിക്ക് കാണുന്ന എല്ലാ സമ്പാദ്യവും എന്തിനു എൻറെ ഈ വേഷം പോലും നിങ്ങൾ കാരണം എന്നിക്ക് കിട്ടിയതണ്.എന്നും നിങ്ങളെ ഉപ്പാനെ പോലെയാ ഞാൻ കണ്ടിട്ടുള്ളത്.അതുകൊണ്ട് നിങ്ങൾക്ക് താല്പര്യം ഇല്ലെങ്കിൽ വേണ്ട.ഞങ്ങൾ ഇറങ്ങട്ടെ" -സാനുക്ക

പടച്ചവൻ എത്ര വലിയവൻ ആണ്.സാനുക്കാക്ക് എന്നെയും ഇഷ്ടം ആണത്രേ.നിങ്ങൾ കേട്ടില്ലേ കൂട്ടരേ.പക്ഷെ എൻറെ ഉപ്പാടെ സന്തോഷം ആണ് എന്റെയും സന്തോഷം.

"മോനെ.നീ എന്റെ കീഴ്ജോലിക്കാരൻ ആയതു കൊണ്ടോ നിന്റെ പഴയ അവസ്ഥ കാരണമോ അല്ല ഞാൻ അങ്ങനെ പറഞ്ഞത്.എൻറെ മോളെ നിന്റെ കയ്യിൽ ഏല്പിക്കാൻ സന്തോഷം മാത്രേ ഉള്ളു.പക്ഷെ ഞാൻ ഒരാൾക്ക് വാക്കു കൊടുത്തു പോയി.എന്റെ പൊന്നു മകൾ അവർക്ക് ഉള്ളതാണ് എന്ന്.അതെ ചെറുപ്പത്തിൽ തന്നെ കൊടുത്ത വാക്കാണ്.അതു തെറ്റിക്കാൻ എനിക്ക് പറ്റില്ല.അങ്ങനൊരു വാക്ക് ഞാൻ കൊടുത്തില്ലയിരുന്നു എങ്കിലും 100% സമ്മതത്തോടെ എൻറെ മോളെ നിനക്ക് ഞാൻ നൽകുമായിരുന്നു" -ഉപ്പ

"സാരമില്ല.നമ്മൾ ആഗ്രഹിക്കുന്നതു ഒന്ന് allah വിധിക്കപ്പെട്ടതു മറ്റൊന്നും.എന്നാ ഞങ്ങൾ ഇറങ്ങട്ടെ.അസ്സലാമു അലൈകും" -സാനുക്ക

"വ അലൈകുമുസ്സലാം"

സാനുക്ക പോകുന്നത് നിറകണ്ണുകലോടെ ഞാൻ നോക്കി നിന്നു.അകത്തേക്ക് വന്ന ഉപ്പ എൻറെ കണ്ണീർ കണ്ടു ചോദിച്ചു.

"മോൾക്കും സാനുനെ ഇഷ്ടായിരുന്നു ലെ" -ഉപ്പ

ഞാൻ ഉപ്പാനെ കെട്ടിപിടിച്ചു കരഞ്ഞു.വഴക്ക് പ്രതീക്ഷിച്ച എന്നെ അത്ഭുതപ്പെടുത്തി കൊണ്ട്  ഉപ്പ എന്റെ തലയിൽ പതിയെ തലോടി.

"കൊടുത്ത വാക്ക് തെറ്റിക്കാൻ എനിക്കാവില്ല.എൻറെ മോളെ ഓർക്കു കൊടുക്കാന്നു ഞാൻ പണ്ടേ പറഞ്ഞതാ" -ഉപ്പ

"ആർക്കു" -ഞാൻ ചോദിക്കൻ ഉദേശിച്ചത് നിശുക്ക ചോദിച്ചു.

"അബുനെ അറിയുലെ അനക്ക്. ഓന്റെ മോന്. മ്മടെ റാഷിക്ക്" -ഉപ്പ

യാ റബ്ബി.നീ എന്നെ വീണ്ടും പരീക്ഷിക്കുകയാണോ.റാഷിക്കാനെ ഒരിക്കലും അതരത്തിൽ ഞാൻ കണ്ടിട്ടില്ല. നിശുക്കയെയും ആഷിയെയും പോലെയാണ് അവനെയും ഞാൻ കണ്ടിട്ടുള്ളത്. അങ്ങനെ ഇടപഴകിയിരുന്ന ഞങ്ങൾക്കിടയിൽ ഇങ്ങനൊരു വാക്ക് ഉണ്ടാകും എന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിചിട്ടില്ല.

ഉപ്പ,ഹംസക്ക,ദിനേശങ്കിൽ, അബുക്ക. ഇവർ നാല് ഉറ്റ ചങ്ങാതിമർ ആണ്.കല്യാണം കഴിഞ്ഞു 10 വർഷത്തിന് ശേഷം അബുക്കയും ഫാമിലിയും  അമേരിക്കയിൽ settled ആയി.അബുക്കാടെ മകനാണ് റാഷിൻ.ആ റാഷിയെ പറ്റി ആണ് ഉപ്പ ഇപ്പോൾ പറഞ്ഞത്.

"നിന്നെ കാണാനും കല്യാണം നടത്താനും വേണ്ടി അവർ എല്ലാം ഇപ്പൊ നാട്ടിൽ വന്നിട്ടുണ്ട്. നാളെ അവൻ നിന്നെ പെണ്ണ് കാണാൻ വരും.എൻറെ മോൾ അവനു ഉള്ളതാണ് എന്ന് ഞാനെ വാക്ക് കൊടുത്തുള്ളൂ.അവന്റെ മോൻ നിനക്കുള്ളതാനെന്നു അവർ വാക്ക് തന്നിട്ടില്ല. അതോണ്ട് അവർ ഈ കല്യാണത്തിൽ നിന്ന് പിന്മാറിയാലെ ഇത് മുടങ്ങു.ഉപ്പാടെ ഭാഗത്തു നിന്ന് യാതൊരു ദയയും മോൾ കരുതണ്ട. എനിക്കു ഇഷ്ടം ആണ് sanaf നെ.പക്ഷെ... " -ഇതും പറഞ്ഞു ഉപ്പ അകത്തു കയറി പോയി.

"മോളു. നിന്റെം അവന്റെ സ്നേഹം സത്യം ആണെങ്കിൽ സാനു മാത്രേ നിന്നെ കെട്ടു" -നിശുക്ക

ഞാൻ ഒന്നും മിണ്ടിയില്ല. ഒരിക്കലും എനിക്ക് സാനുക്കാനെ കിട്ടില്ല. കാരണം അബുക്കയും കുടുംബവും ഈ കല്യാണത്തിൽ നിന്ന് പിന്മാറില്ല. അത്രക്കും ഇഷ്ടമാണ് അവർക്ക് എന്നെ. ഇപ്പൊ കല്യാണം നടത്താൻ വേണ്ടി മാത്രം അവർ നാട്ടിലേക് വന്നിരിക്കുന്നു. നാളെ ഇങ്ങോട്ടും വരും.റബ്ബേ എല്ലാം ക്ഷമിക്കനും സഹിക്കാനും ഉള്ള മനസ്സ് നീ എനിക്ക് നൽകേണമേ.നാളെ ആവാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇങ്ങനൊരു വാക്കിനെ പറ്റി റാഷിക്കക്ക് അറിയാമായിരുന്നൊ.സഹോദരനെ പോലെ കണ്ട അവനെ ഇണ ആയി സങ്കല്പിക്കാൻ പോലും എനിക്ക് കഴിയില്ല.പടച്ചോനെ നീ തന്നെ ഒരു വഴി തുറന്നു തരണേ😔

     
Part 34

പിറ്റേ ദിവസം ഉമ്മ എന്നെ വിളിച്ചു എണീപ്പിച്ചു.ഒരുപാട് വിഭവങ്ങൾ ഉമ്മ ഉണ്ടാക്കുന്നുണ്ട്.സമയം ആയപ്പോൾ ഉപ്പ വന്നു ഒരുങ്ങാൻ പറഞ്ഞു.നിശുക്ക എന്റെ അടുത്ത് വന്നു പറഞ്ഞു.

"പോയി ഒരുങ്ങ്.എല്ലാം ശരിയാകും.ഇക്കാടെ സ്നേഹം സത്യം ആയതു കൊണ്ടല്ലേ പടച്ചോൻ എനിക്ക് അവളെ തന്നെ തന്നത്.അതു പോലെ നിനക്കും കിട്ടും"

നിശുക്കാന്റെ വാക്കുകൾ വിശ്വസിച്ചു ഞാൻ മാറ്റാൻ വേണ്ടി നടന്നു.സിയയും രെച്ചുവും നേരത്തെ വന്നിരുന്നു.അവർ എന്നെ അണിയിചൊരുക്കി.ഒന്നും ഞാൻ അറിഞ്ഞില്ല.എന്റെ മനസ്സ് നിയന്ത്രണം വിട്ടു എവിടൊക്കെയോ അലയുകയായിരുന്നു.

"ന്താ നൈശു ഇത്.ഒന്ന് ചിരിച്ചേ" -രെച്ചു

"ഇത് നിന്റെ പെണ്ണ് കാണൽ ആണ്.അല്ലാതെ കല്യാണം ഒന്നുമല്ല" -സിയ

"നീ പേടിക്കണ്ട.എല്ലാം ശരിയാകും" -രെച്ചു

"നിങ്ങക്കൊക്കെ നിങ്ങൾ ഇഷ്ടപ്പെട്ട ആളെ തന്നെ കിട്ടിയില്ലേ.എന്റെ അവസ്ഥയോ"

എന്റെ ആ ചോദ്യത്തിന് അവർക്ക് മറുപടി ഇല്ലായിരുന്നു.കുറച്ചു സമയം കഴിഞ്ഞപ്പോൾ അബുക്കയും കുടുംബവും വന്നു.റാഷിക്ക് ഒരു പാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.ഉമ്മ എന്റെ കയ്യിൽ ചായ തന്നു വിട്ടു.റാഷിക്ക് ചായ കൊടുത്തപ്പോൾ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി.റാഷി മൊഞ്ചൻ ആണ്.പക്ഷെ എന്റെ മനസ്സിൽ എന്നും സാനുക്കയെ ഉണ്ടാകു.റാഷിന്റെ ഉമ്മ പറഞ്ഞു.

"ന്റെ മോൾ ഇപ്പൊ പഴയതിലും മൊഞ്ചത്തി ആയിരിക്കന്നു"

അതിനു ഞാൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.പഴയ സുഹൃത്തിനെ കിട്ടിയ ആവേശം ആയിരുന്നു ഉപ്പാന്റെ മുഖത്തു.ഞാൻ ഒന്നും മിണ്ടാത അകത്തു റൂമിൽ പോയി കരഞ്ഞു.സിയയും രെച്ചുവും ആശ്വാസിപ്പിച്ചു.റാഷി സംസാരിക്കാൻ വരുന്നു എന്ന് ഉമ്മ പറഞ്ഞപ്പോൾ വേഗം കണ്ണുകൾ തുടച്ചു.സിയയെയും രെച്ചുനെയും എന്റെ അടുത്ത് ഞാൻ പിടിച്ച് വച്ചു.റാഷി വന്നു.

"നൈശോ" -റാഷി

"ഉം"

"സത്യത്തിൽ എനിക്കും അറിയില്ലായിരുന്നു നമ്മൾ തമ്മിൽ ഇങ്ങനൊരു ബന്ധം നമ്മുടെ ഉപ്പമാർ വച്ച്കുണ് എന്നത്"

"ഉം"

"നിനക്ക് എന്നെ ഇഷ്ടമായോ പെണ്ണെ"


"......"

"എന്താ നീ ഒന്നും മിണ്ടാത്തത്"

റബ്ബേ ഞാൻ എന്തു പറയും.മനസ്സിൽ ഒരാളെ വച്ചിട്ട് മറ്റൊരാളെ എങ്ങനാ റബ്ബേ ഞാൻ സ്നേഹിക്ക.

"ജീവിതം മുഴുവൻ നിന്നെ സഹിക്കാൻ ഞാൻ തയ്യാർ ആണ് ട്ടൊ" -റാഷി

ഇതും പറഞ്ഞു റാഷി പോയി.എല്ലാം അവനോടു തുറന്നു പറയണം എന്ന് വിചാരിച്ചതാണ്.പക്ഷെ എനിക്ക് വാക്കുകൾ കിട്ടിയില്ല.

കാര്യങ്ങൾ എല്ലാം അറിഞ്ഞ ഉമ്മ പിന്നെ എപ്പോഴും എന്റെ കൂടെ ആയിരുന്നു.ഞാൻ അരുതാത്തത്തു എന്തേലും ചെയ്യും എന്ന് കരുതീട്ട് ആകണം.

"ഉമ്മ.പടച്ചോന് നിരക്കാത്തതോന്നും ഉമ്മാടെ മോൾ ചെയ്യില്ല.ഉമ്മ എന്നെ ഒന്ന് ഒറ്റക്ക് വിട്"

നിർബന്ധിച്ചപ്പോൾ ഉമ്മി പോയി.നിശുക്ക എന്റെ റൂമിലേക്ക്‌ വന്നു.

"നൈശു.വാ ഭക്ഷണം കഴിക്കാം"

"എനിക്ക് വേണ്ട ഇക്കാ"


"പിന്നെ എന്താ നിന്റെ വിചാരം.ഇങ്ങനെ പട്ടിണി കിടന്നു എന്ന് വച്ച് അവനെ നിനക്ക് കിട്ടോ"

പെട്ടന്നായിരുന്നു അവൻ ചൂടായതു.അവനെ പറഞ്ഞിട്ട് കാര്യമില്ല.ഒന്നും മിണ്ടാതെ തിന്നാതെ ഉള്ള എന്റെ ഈ അവസ്ഥ അവനെ തളർത്തി കളഞ്ഞിരുന്ന.

"മാളു.നീ വന്നു വല്ലതും കഴിക്കു.ഞാൻ ഇന്ന് റാഷിയോട് സംസാരിക്കാൻ പോകുന്നുണ്ട്.കാര്യങ്ങൾ എല്ലാം അറിഞ്ഞാൽ അവൻ തന്നെ ഈ ബന്ധത്തിൽ നിന്ന് പിന്മാറിക്കോലും.ഇപ്പൊ നീ വന്നു എന്തേലും തിന്ന"

ഇക്കാടെ നിർബന്ധം കാരണം വല്ലതും കഴിച്ചു എന്ന് വരുത്തി.അതിനു ശേഷം സാനുക്കാനെ ഒന്ന് കാണാനോ കഴിഞ്ഞിട്ട് ഇല്ല.യാതൊരു വിവരവും ഇല്ല.



റാഷിയോട് ഇക്ക സംസാരിച്ചു വരുന്നതും കാത്തു നിൽക്കുകയാണ് ഞാൻ.അവസാനം നിശുക്ക വന്നു.

"എന്തായി ഇക്ക കാര്യങ്ങൾ"

വിഷമത്തോടെ ഇക്ക എന്റെ മുഖത്തു നോക്കിയപ്പോൾ തന്നെ എനിക്ക് മനസ്സിലായി റാഷി സമ്മതിച്ചിട്ടില്ലാന്നു.

"മാളു.ഇക്കാക്കക്ക് വേണ്ടി നീ കഴിഞ്ഞത് ഒക്കെ മറക്കണം.Allah വിധിച്ചത് അല്ലെ നടക്കു.നീ തൃപ്തിയുള്ളവൾ ആകുക"


റബ്ബേ നീയും എന്നെ കൈ വിടുകയാനോ.ഇല്ല ഈ naishu തളരില്ല.അള്ളാഹുവിന്റെ വിധിയിൽ ഞാൻ തൃപ്തിപ്പെടും.



ദിവസങ്ങൾ കഴിഞ്ഞു പോയി.രെച്ചുന്റെ കല്യാണം വന്നു.കല്യാണതലേന്ന് ഞങ്ങൾ പുറപ്പെട്ടു.ഉപ്പ അവിടെ സജീവമായിരുന്നു.ഉറ്റ ചങ്ങാതിയുടെ മോളല്ലേ.അബുക്കയും ഉണ്ടായിരുന്നു.റാഷി വന്നിട്ടില്ല എന്ന് ഓന്റെ ഉമ്മ പറഞ്ഞു.ഞാനും സിയയും രെച്ചുന്റെ കൂടെ കുറേ ഫോട്ടോ ഒക്കെ എടുത്തു.നാളെ ഇവൾ മറ്റൊരാൾക്ക്‌ സ്വന്തം.ആ ഞങ്ങളും അങ്ങനെ ആവേണ്ടവർ ആണല്ലോ.ഫുഡ്‌ കഴിച്ചു വന്നു ഞാൻ ഒറ്റക്ക് ഒരു റൂമിൽ ഇരിക്കുകയായിരുന്നു.സിയ അവൾടെ ഭാവി അമ്മായിമ്മന്റെ അടുത്ത അഥവാ എന്റെ ഉമ്മാന്റെ അടുത്ത്.ഉമ്മ എല്ലാർക്കും അവളെ പരിജയപ്പെടുത്തി കൊടുക്കുകയാണ്.എങ്ങും ആളുകൾ കൊണ്ട് നിറഞ്ഞരിക്കുന്നു.ഞാൻ അങ്ങനെ ഇരിക്കുമ്പോൾ ആണ് സാനുക്ക റൂമിൽ വന്നത്.എന്നെ കണ്ട സാനുക്കയും അവനെ കണ്ട ഞാനും ഒന്ന് ഞെട്ടി.സാനുക്ക ഇവിടെ സജീവം ആയിരിക്കും എന്നെനിക്കറിയമയിരുന്നു.പെങ്ങൾടെ കല്യാണം അല്ലെ.



"നൈശു"



"എന്നെ അപ്പൊ ഇഷ്ടമായിരുന്നുലെ"

"ഒരുപാട്.പക്ഷെ അന്നത്തെ എന്റെ അവസ്ഥ കാരണം നീ വന്നു പറഞ്ഞപ്പോഴും ഞാൻ ഒഴിഞ്ഞു മാറി.അന്തസായി വന്നു പെണ്ണ് ചോദിക്കാം എന്ന് കരുതിയതാ.പക്ഷെ.."


"വേണ്ട.ഒന്നും പറയണ്ട.റബ്ബ് തന്ന ജീവിതം തൃപ്തിപ്പെടൻ  നോക്കുകയണ് ഞാൻ"

സാനുക്കക്ക് കൊടുക്കാൻ വേണ്ടി എന്റെ വെഡിങ് ഇൻവിറ്റേഷൻ കാർഡ് ഞാൻ എടുത്തു വച്ചിരുന്നു.അതു എടുത്തു കൊടുത്തു.

"ന്റേം നിശുക്കടേം കല്യാണം ഒരുമിച്ചു ആണ്.വരണം"

ഇതും പറഞ്ഞു ഞാൻ റൂമിൽ നിന്നും ഇറങ്ങി പോയി.എന്റെ ഹൃദയം വിങ്ങുന്ന പോലെ സാനുക്കാടെ ഹൃദയവും വിങ്ങുന്നണ്ടാകും.

കല്യാണം ഒക്കെ അടിപൊളിയായി.രെച്ചുനെ പുതിയ ഒരു വീട്ടിലേക്കു പറിച്ചു നട്ടു.അത് പെണ്ണ്നു പറഞ്ഞതാനല്ലൊ.

ദിവസങ്ങൾ അടുത്ത്.ഇന്ന് എന്റെ കല്യാണതലേന്ന് ആണ്.നാളെ ഉള്ളിന്റെ ഉള്ളിൽ കൂട്ടിരുന്ന പ്രണയം തകരാൻ പോകുന്നു.നാളെ ഞാൻ റാഷിക്ക് സ്വന്തം.പടച്ചോനെ നല്ലൊരു കുടുംബം ആയി ജീവിക്കാൻ നീ എനിക്ക് വിധി ഏകനെ.ഇക്കയും മൊഞ്ചൻ ആയിട്ടുണ്ട്.ആരൊക്കെയോ എന്നെ മാറ്റിക്കുന്നു.എല്ലാത്തിനും ഒരു പ്രതിമ കണക്കെ ഞാൻ നിന്നു കൊടുത്തു.നാളെ ഓഡിറ്റോറിയത്തിൽ വച്ചാണ് രണ്ടു കൂട്ടരുടെയും നിക്കാഹ്.രെച്ചു എന്റെ വീട്ടിലും സിയയുടെ വീട്ടിലും കൂടി നടക്കുന്നുണ്ട്.


"നിക്കാഹ് കാണാൻ മണവാട്ടികളെ കൊണ്ടു വന്നോളു"

അത് കേട്ടു ഞാനും സിയയും സ്റ്റേജ്ന്റെ മുമ്പിൽ വന്നിരുന്നു.രണ്ടാളുടെയും കല്യാണം ഒരു ഓഡിറ്റോറിയത്തിൽ ആണ്.സ്റ്റേജിൽ അത നിശുക്കയും ഹംസക്കയും ഉപ്പയും റാഷിയും.അവസാനം ഇതാ ആ സമയം വന്നിരിക്കുന്നു.ഞാൻ ചുറ്റും നോക്കി.സാനുക്കയും വന്നിട്ടുണ്ട്.നിറഞ്ഞ കണ്ണുകളോടെ ഒന്ന് പുഞ്ചിരിക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.നിശുക്കാടെ കൈ പിടിച്ച് ഹംസക്ക ഓരോന്ന് പറയുന്നുണ്ട്.സിയയുടെ നിക്കാഹ് കഴിഞ്ഞു.കണ്മുന്നിൽ ഇക്കാന്റെ മുഹബ്ബത്ത് പൂത്തപ്പോൾ ഞാനിത എന്റെ  മുഹബ്ബത്ത് കൊഴിഞ്ഞതു കാണുന്നു.ഇനി റാഷിയും ആയുള്ള നിക്കാഹ് ആണ്.റബ്ബേ നീ എനിക്ക് ധൈര്യം നൽകണേ😭

                  (തുടരും)❤

Part 35 (അവസാനഭാഗം)

നിക്കാഹ് ചെയ്യാൻ ഇരിക്കുന്ന മുമ്പ് റാഷി മൈക് കയ്യിൽ എടുത്തു.ഇവൻ എന്താ ചെയ്യാൻ പോകുന്നത്.ഞാൻ നോക്കി.

"പ്രിയപ്പെട്ടവരെ.നമ്മൾ എന്തിനാണ് ഇവിടെ ഒരുമിച്ചു കൂടിയിരിക്കുന്നതു എന്നു നിങ്ങൾക്ക് എല്ലാർക്കും അറിയാമല്ലോ.അറിയാത്തവർ കേട്ടോളു.അബൂബക്കർഹാജിയുടെ മകൻ നിഷാനും  ഹംസയുടെ മകൾ ഫിസിയയും തമ്മിലുള്ള നിക്കാഹിനും അതെ അബൂബക്കർഹാജിയുടെ മകൾ നൈഷാനയും പിന്നെ പരെതനായ ഷാഫിയുടെ മകൻ സനാഫും തമ്മിലുള്ള നിക്കാഹിനു ആണ്"

ഞാൻ അന്തം വിട്ടു.റാഷിക്ക എന്താ ഈ പറയുന്നത്.റാഷിക്കാടെയും കുടുംബത്തിന്റെയും മുഖങ്ങൾ ഒഴിച്ചു ബാക്കി എല്ലാവരുടെയും മുഖത്തു അമ്പരപ്പ് നിറഞ്ഞരിക്കുന്നു.സാനുക്ക അടക്കം.

"നിങ്ങൾ എല്ലാവരും അന്തം വിട്ടുലെ.ഹ ഹ.എല്ലാത്തിനും കാരണം നിശു ആണ്"

"ഞാനോ" -നിശുക്ക

"അതെ.നീ അന്ന് എന്നോട് എല്ലാം കാര്യവും പറഞ്ഞത് നന്നായി.ഇല്ലെങ്കിൽ എന്റെ ജീവിതം കുളം ആയേനെ.നിങ്ങൾക്ക് ഒരു surprise ആയിക്കോട്ടെ എന്നു വച്ച ഞാനും എന്റെ കുടുംബവും മിണ്ടാത് ഇരുന്നത്.പക്ഷെ ഇന്ന് എന്റെ നിക്കാഹും ഉണ്ട്"

അതു പറഞ്ഞു കഴിഞ്ഞതും റാഷിക്കാടെ ഉമ്മ ഒരു പുതിയ പെണ്ണുമായി വന്നു.

"അതാണ് എന്റെ പെണ്ണ്.ഷഹല.നിശു പറഞ്ഞത് എല്ലാം ഞാൻ ഉപ്പയോട് പറഞ്ഞു.ഒരു പെൺകുട്ടിയുടെ കണ്ണീർ നമ്മൾ കാരണം ഒഴുകരുത് എന്നു ഉപ്പ പറഞ്ഞു.അപ്പൊ ഞങ്ങൾ ചെയ്ത പ്ലാൻ ആണിത്.സന്തോഷം ആയില്ലേ നൈശോ" -റാഷി

എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.സാനുക്കാനെ ഞാൻ നോക്കി.അവനും കരയുന്നുണ്ടായിരുന്നു.സാനുക്കന്റെ ഉമ്മാന്റെ മുഖത്തെ സന്തോഷം ഞാൻ കണ്ടു.ഉപ്പ റാഷിന്റെ കൈ പിടിച്ച് നന്ദി പറയുന്നത് ഞാൻ കണ്ടു.

ഇന്ന് ഞങ്ങൾ മൂന്നു പേരുടെയും കല്യാണം ആണ്.ആദ്യം ആയിട്ടായിരിക്കും ഒരു puthyapla തന്റെ കല്യാണം അറിയാതെ പോയതു.എന്റെ ഇത്രയും കാലത്ത് സങ്കടം പടച്ചോൻ തീർത്തു തന്നു.റബ്ബ് എന്നെ കൈ വിട്ടില്ല.ഉപ്പ പൂർണ സമ്മതത്തോടെ എന്നെ സാനുക്കക്ക് കൊടുത്തു.

ഇന്ന് സാനുക്കന്റെ നെഞ്ചിൽ ചേർന്ന് കിടക്കുമ്പോൾ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാനാണെന്ന് തോന്നി.

"വെറുതെ അല്ല എന്റെ ഇക്കാക്ക പറയാറുണ്ട്. സ്നേഹം സത്യം ആണെങ്കിൽ പടച്ചോൻ അവരെ ഒരുമിപ്പിക്കും എന്ന്"

"അതെയതെ. ഇനി ജീവിതം മുഴുവൻ ഞാൻ നിന്നെ സഹിക്കണമല്ലോ. ചോറ് തിന്നാം എന്ന് വിചാരിച്ചു വന്ന നിന്നെ എന്റെ തലയിൽ ആക്കി"

അപ്പോൾ ഞാൻ സാനുക്കന്റെ കയ്യിൽ ഒരു നുള്ളു കൊടുത്തു.

"നുള്ളല്ല നുണച്ചി പാറു. ഞാൻ വെറുതെ പറഞ്ഞതല്ലേ" -സാനുക്ക

ഇക്ക എന്നെ നെഞ്ചോടു ചേർത്ത് പിടിച്ചു.ഇനി ഞാൻ ജീവിക്കട്ടെ. ഒരു പുതു ജീവിതം. എന്റെ സാനുക്കാടെ കൂടെ. നിങ്ങൾ എന്തു നോക്കി നിക്കുവാ😁. കഥ തീർന്നു. ഇനി ഞങ്ങടെ സന്തോഷ നിമിഷങ്ങൾ. ഇത് എന്നും നില നിർത്തനെ നാഥാ.


ഈ സമയം മറ്റൊരു ഇടത്തും ആദ്യരാത്രി ആഘോഷിക്കുകയയിരുന്നു രണ്ടു പേര്. നിഷാനും സിയയും.😊

              അവസാനിച്ചു. 💔

(തന്റെ ലക്ഷ്യം നേടിയ നൈഷാനയുടെ യാത്ര തുടരുന്നു.സനാഫിന്റെ കൂടെ.

ഈ കഥ ഇവിടെ അവസാനിക്കുന്നു. തുടക്കം മുതൽ സപ്പോർട് ചെയ്ത എല്ലാ ഫ്രണ്ട്സ്നും എന്റെ ഹൃദയം നിറഞ്ഞ നന്ദി.അഭിപ്രായം അറിയിക്കാൻ മറക്കരുത്.മറ്റൊരു സ്റ്റോറിയുമായി വൈകാതെ നമുക്ക് കാണാം. Insha allah.)
HASNAJABIN
നന്ദി

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്