പേക്കിനാവ് (143)

❤പേക്കിനാവ്❤
(രണ്ടാനച്ഛൻ)
ഫുൾ പാർട്ട്‌

ഞായറാഴ്ച ഔട്ട് ഹൗസിൽ പ്രഭാത വെയിലേറ്റ് കിടക്കുമ്പോഴാണ് പിറകിൽ നിന്നും ഉണ്ണിയുടെ വിളിയെത്തുന്നത്
ഡാ ചന്തു നിനക്കൊരു കത്തുണ്ട്..
കേട്ടമത്രയിൽ തന്നെ ഞാനൊന്ന് ഞെട്ടി. കത്തോ.. മൊബൈൽ ഫോൺ ഇത്രയും പ്രാബല്യം നേടിയ ഈ കാലത്തും കത്തെഴുതുന്നൊരുണ്ടോ.
ഏതവളാടാ എനിക്ക് പ്രേമലേഖനം എഴുതിയത് എന്നുള്ള എന്റെ ചോദ്യത്തിന് അവൻ പറഞ്ഞ മറുപടി കേട്ട് ദേഷ്യം കൊണ്ട് എന്റെ ഞെരമ്പുകൾ വലിഞ്ഞുമുറുക്കാൻ തുടങ്ങി.

ശാരദ, താഴെവീട്ടിൽ, കായംകുളം..

അം മ്മാ.. അറിയാതെ ചുണ്ടുകൾ മന്ത്രിച്ചു. ഇരുപത് വര്ഷങ്ങള്ക്കുമുന്നെ എന്റെ നാക്കിൽനിന്നും മനസ്സിൽനിന്നും ഇറക്കിക്കിവിട്ട വാക്ക്. ചത്തില്ലായിരുന്നോ ഇത്രയും കാലമായിട്ട്. മനസ്സിൽ ദേഷ്യം നുരഞ്ഞുപൊന്താൻ തുടങ്ങി ഒപ്പം ഹൃദയത്തിൽ കുഴിച്ചുമൂടിയ ഓർമകളും.
.................................................................

ചന്തുവിന് പുതിയ അച്ഛൻ വരാൻ പോവാണല്ലോ. ലെ
അമ്മായിയുടെ ചോദ്യത്തിന് കയ്യിലുള്ള പ്ലേറ്റ് ഒരൊറ്റ ഏറായിരുന്നു,
വേണ്ട. എന്റെ അച്ഛൻ മരിച്ചതാ. എനിക്ക് ഇനിയൊരു അച്ഛനെ വേണ്ട. മരിച്ചുപോയ എന്റെ അച്ഛനെ തിരികെ തരാൻ കയ്യോ അമ്മായിക്ക്, ഇവിടെ ആർക്കേലും കയ്യോ. ഇല്ലല്ലോ. എനിക്ക് ഒരു അച്ഛനെ ഒള്ളു അത് മരിക്കും വരെയും അങ്ങനെത്തന്നെയാകും. ആ കൊച്ചു വീട്ടിൽ എന്റെ ഉച്ചത്തിലുള്ള ശബ്ദം പ്രതിധ്വനിച്ചു.
പക്ഷെ..

ദിവസ്സങ്ങൾ നീണ്ടുപോയി. ആ എട്ടാംക്ലാസ്സുകാരന്റെ എതിർപ്പിനെ ഗൗനിക്കാതെ അമ്മയുടെ കയ്യിൽ വീണ്ടും മൈലാഞ്ചി ചുവന്നു അതിനിടയിൽ എപ്പോഴോ അറിഞ്ഞു അമ്മയെ കെട്ടാൻ വരുന്നയാൾക്ക് എന്നേക്കാൾ ചെറിയ ഒരു മകനുമുണ്ടെന്ന്. അതോടെ എന്നിലെ കോപം ഇരട്ടിച്ചു ഇത്രയും നാൾ എനിക്കുമാത്രം കിട്ടിയിരുന്ന സ്നേഹം ഇനി പങ്കുവെക്കപ്പെടാൻ തുടങ്ങുന്നു. ഓർത്തപ്പോൾ ചങ്കിനകത്തൊരു വേദന അനുഭവപ്പെട്ടു.
അച്ഛന്റെ സ്ഥാനം അയാൾക്കും എന്റെ സ്ഥാനം അയാളുടെ മകനും നൽകിയപ്പോൾ അമ്മയെയും വെറുത്തുതുടങ്ങി. അങ്ങനെയാണ് കല്യാണം നടന്ന അന്ന് രാത്രിതന്നെ ഞാൻ നാട് വിട്ടത്.
അന്നോടിയാ ഓട്ടം ഇപ്പോൾ മുംബയിലെ ഈ വലിയ നഗരത്തിലെ ഹൃദയഭാഗത്തെത്തിനിൽക്കുന്നു, ജീവിക്കാൻ പഠിച്ചു, ഒത്തിരിസമ്പാദിച്ചു. പതിയെ എല്ലാം മറന്നു. ബന്ധങ്ങളില്ലാതെ ബന്ധനങ്ങളില്ലാതെ ഇപ്പൊ ഒരു വൻവൃക്ഷമായി.

എന്താ ചന്തു നീ ആലോചിക്കുന്നേ.. ആരാ ഈ കത്തുനിനക്ക് അയച്ചത്.
ഉണ്ണിയുടെ ചോദ്യംകേട്ടപ്പോഴാണ് ചിന്തയിൽനിന്നും ഉണർന്നത്. എന്റെ മുഖത്തൊരു പരിഹാസച്ചിരി വിടർന്നു.
'അമ്മ.. എന്നെ പ്രസവിച്ച, ജന്മം കൊണ്ടുമാത്രമുള്ള 'അമ്മ,
അമ്മയോ.. അവനൊന്ന് ഞെട്ടി, അപ്പൊ നീ അനാഥനല്ലേ.. അങ്ങനെയല്ലേ നീ ഇവടെ എല്ലാവരോടും പറഞ്ഞത്.
അനാഥൻ തന്നെയാണ് ഞാൻ, എന്റെ അച്ഛൻ മരിച്ച അന്നുമുതൽ ദാ ഇന്നുവരെ. ഇവിടെ ആർക്കും അറിയാത്ത, നിന്നോട് പോലും പറയാത്ത ഒരു കഥയുണ്ട് എനിക്ക്. എന്നെ ജീവിക്കാൻ പ്രേരിപ്പിച്ച, ജയിക്കാൻ പഠിപ്പിച്ച കഥ.

അച്ഛനും അമ്മയും ഞാനും അതായിരുന്നു എന്റെ കുടുംബം.
വലിയ തറവാട്ടിലെ ഇളയ സന്തതിയായിരുന്നു അച്ഛൻ, അതുകൊണ്ടുതന്നെ വീതംവെപ്പിൽ ഞാൻ ജനിച്ച, കളിച്ചുനടന്ന തറവാടും അതിനു ചുറ്റുമുള്ള പാടവും അച്ഛനായിരുന്നു കിട്ടിയത്, അവിടെ ആരും കൊതിക്കുന്ന  സ്വർഗ്ഗതുല്യമായ ഞങ്ങളുടെ ജീവിതം..
പക്ഷെ.. ചിലപ്പോൾ ഞങ്ങളുടെ സന്തോഷത്തിൽ ദൈവത്തിനുപോലും അസൂയ തോന്നിക്കാണും..
അതുകൊണ്ടല്ലേ ഒരപകടത്തിൽ അച്ഛനെ.. വാക്കുകൾ പൂർത്തിയാകുന്നതിന് മുന്നേ കണ്ണ് നിറഞ്ഞു.
എന്തിനും കൂട്ടായി ഉണ്ടായിരുന്ന അച്ഛൻ പോയപ്പോൾ ചിറകൊടിഞ്ഞ കുരുവിയെ പോലെ നൊന്ത് പോയി എനിക്ക്. വീട് മൂകമായി, 'അമ്മ ചിരിക്കാതെയായി.
പതിയെ പതിയെ അച്ഛനില്ലാത്ത ജീവിതത്തെ പൊരുത്തപ്പെട്ട് തുടങ്ങുമ്പോഴാണ് എന്നെ നടുക്കുന്ന മറ്റൊരുവർത്തയെത്തുന്നത്. എന്റെ ജീവിതത്തിലേക്ക് പുതിയൊരു അച്ഛൻ വരുന്നെന്ന്.
രണ്ടാനച്ഛന്റെ കേട്ടറിഞ്ഞ ക്രൂരതകളോർത്തപ്പോൾ പേടിയായി, പതിയെ അത് വാശിയായി. ഒരിക്കലും ഈ കല്യാണത്തിന് ഞാൻ അനുവദിക്കില്ലെന്ന് തീർത്തുപറഞ്ഞെങ്കിലും നടന്നില്ല.
എനിക്ക് വേണ്ടിയെന്ന വ്യാജേന അയാളെ സ്വീകരിക്കാൻ അമ്മയും തയ്യാറായപ്പോൾ അമ്മയെയും വെറുത്തു.
അങ്ങനെയാണ് ആ രാത്രി ഞാൻ നാടുവിടുന്നത്. പിന്നെ ഇവിടെ ബന്ധങ്ങളില്ലാതെ ഏകനായി..

എനിക്കുറപ്പുണ്ടായിരുന്നു ഒരിക്കൽ 'അമ്മ എന്നെത്തേടിവരുമെന്ന്, ആവിശ്യം കഴിഞ്ഞാൽ, അച്ഛന്റെ സ്വത്തുക്കൾ കൈവശപ്പെടുത്തിയാൽ അയാൾ അമ്മയെ ഉപേക്ഷിക്കുമെന്ന്. അത് ഇപ്പോൾ സംഭവിച്ചിരിക്കുന്നു.
ചെയ്തത് തെറ്റായിപ്പോയി എന്നു തോന്നുന്നിടത്തുനിന്ന് ഞാൻ അമ്മയെ സ്വീകരിക്കും. ഇത്രനാളുമുള്ള സ്നേഹം നൽകും,
ആ കത്ത് തുറക്കുമ്പോൾ എന്തിനോ എന്റെ ഹൃദയമൊന്ന് പിടഞ്ഞു, അമ്മിഞ്ഞപ്പാലിന്റെ ഗന്ധം മൂക്കിലേക്ക് ആഞ്ഞുവീശി. അതിൽ 'അമ്മ എഴുതിയതുകൂടെ കണ്ടപ്പോൾ.. ഞാൻ ഭൂമി പിളർന്നു താഴോട്ട് പോകുമ്പോലെ..

പ്രിയപ്പെട്ട ചന്തുവിന്..
അത്രയേ വായിച്ചൊള്ളു അപ്പോഴേക്കും തളർന്നിരുന്നുപോയി ഞാൻ..

തുടരും..

#പേക്കിനാവ്
#രണ്ടാനച്ഛൻ.... ഭാഗം 2 (അവസാനം)

പ്രിയപ്പെട്ട ചന്തുവിന്.
എന്റെ മോന് സുഖം തന്നെയെന്ന് കരുതുന്നു. അങ്ങനെ ആവണേ എന്നാണ് എപ്പോഴും എന്റെ പ്രാർത്ഥന.
നിനക്ക് ഇപ്പോഴും അമ്മയോട് ദേഷ്യമാവും അല്ലെ, അതുകൊണ്ടല്ലേ കാലം ഇത്രയും ആയിട്ടും എന്നെകുറിച്ചൊന്ന് അന്വേഷികപോലും ചെയ്യാതിരുന്നത്.
സാരല്ല അതിൽ അമ്മക്ക് വിഷമൊന്നുല്ല. അന്ന് നിന്റെ ഇഷ്ടം നോക്കാതെ ഞാൻ അദ്ദേഹത്തെ വിവാഹം ചെയ്തത് പുതിയൊരു ജീവിതം മോഹിച്ചിട്ടൊന്നുമല്ലായിരുന്നു, ന്റെ മോനെ മറന്ന് എനിക്കൊരു സന്തോഷവും വേണ്ട, പക്ഷെ നിനക്കറിയാമോ അച്ഛൻ മരിച്ചതിനുശേഷം നമ്മുടെ കുടുംബത്തിൽ നിന്നുപോലും എന്റെ ശരീരത്തിന് നേരെ കൈ നീണ്ടുവന്നിട്ടുണ്ട്. ശരീരം കാർന്നുതിന്നുന്ന നോട്ടങ്ങളുണ്ടായിട്ടുണ്ട്.

ചെറിയ കുട്ടിയായ നീയും ഞാനും ഒട്ടും സുരക്ഷിതമല്ലാത്ത നമ്മുടെ കുടുംബവും, പേരിനെങ്കിലും ഒരു തുണയില്ലെങ്കിൽ, അച്ഛന്റെ സ്വത്തുക്കളും എന്റെ ശരീരവും കിട്ടാൻ ചിലപ്പോ നിന്നെ കൊല്ലാൻ വരെ അവർ മടിക്കില്ലെന്ന് ഭയന്നതുകൊണ്ടാണ് ഞാൻ ഒരു പുനർവിവാഹത്തെ കുറിച്ച് ആലോചിക്കുന്നത്. അങ്ങനെയാണ് അദ്ദേഹത്തെ ഞാൻ ജീവിതത്തിലേക്ക് കൂടെ കൂട്ടിയത്, നിനക്കൊരു സുരക്ഷിതം ഒരുക്കിയത്.

പക്ഷെ അപ്പോഴേക്കും നീ..
നിന്നെ കാണാതായ വിവരം അറിഞ്ഞപ്പോഴേക്കും ഞാൻ കുഴഞ്ഞുവീണിരുന്നു, ബോധം വന്നപ്പോൾ അറിഞ്ഞു, എന്റെ കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടു എന്ന്. ജീവിതം ഒരു വീല്ചെയറിലേക്ക് മാറിയപ്പോഴും ജീവിക്കാൻ ധൈര്യം തന്ന് കൂടെ നിന്നത് അദ്ദേഹമായിരുന്നു. ഒപ്പം നിന്നെ തിരിച്ചുകൊണ്ടുവരുമെന്ന ഉറപ്പും തന്നു എനിക്ക്.
നിന്നെ കണ്ടെത്താനുള്ള പരക്കം പാച്ചിലായിരുന്നു പിന്നീട്.
അന്വേഷണങ്ങൾക്കൊടുവിൽ നീ ബോംബെയിൽ ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി. പക്ഷെ അതിനിടക്കെപ്പൊഴോ അദ്ദേഹത്തെ രോഗം തളർത്തി. കിടപ്പിലായി.
അങ്ങനെയാണ് അദ്ദേഹം ഉണ്ണിയെ നിന്റെ അടുത്തേക്ക് ഒരു ജോലിക്ക് വേണ്ടി അയക്കുന്നത്. പതിയെ അവനിലൂടെ നിന്റെ വിവരങ്ങളെല്ലാം ഞാൻ അറിയാൻ തുടങ്ങി,
സ്വന്തം അനിയൻ നിന്റെ അടുത്ത് ഇത്രനാളും ഉണ്ടായിട്ടും നിനക്ക് അവനെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ ചന്തു.

അവസാനിപ്പിക്കുകയാ 'അമ്മ. കഴിഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞു നിന്നെ അലോസരപ്പെടുത്തുന്നില്ല.
ഞാൻ ഈ കത്ത് എഴുതാനുള്ള കാരണം അദ്ദേഹത്തിനിപ്പോൾ വയ്യായിക കൂടിയിരിക്കുന്നു. നിന്നെ തിരിച്ചുകൊണ്ടുവരുമെന്ന വാക്ക് പാലിക്കാതെ ഈ ലോകം വെടിയേണ്ടിവരുമോ എന്ന പേടിയില അദ്ദേഹം. അത്കൊണ്ട് മോനോട് അമ്മ അപേക്ഷിക്കുകയാ ഒരിക്കലെങ്കിലും ഒരു തവണ മാത്രമെങ്കിലും അദ്ദേഹത്തിന് വേണ്ടി എന്നെ വന്നൊന്ന് കാണാമോ. നീ തിരിച്ചുവന്നെന്ന സന്തോഷത്തിൽ അദ്ദേഹം കണ്ണടച്ചോട്ടെ. ഇത്രയും കാലം എനിക്ക് വേണ്ടി ജീവിച്ച എന്റെ സന്തോഷങ്ങൾ മാത്രം ആഗ്രഹിച്ച ആ നല്ല മനസ്സിന് വേണ്ടി 'അമ്മ ഇത്രയെങ്കിലും ചെയ്യണ്ടേ..
നിന്റെ വരവും പ്രതീക്ഷിച്ചുകൊണ്ട് നിർത്തട്ടെ..
നിന്റെ സ്വന്തം 'അമ്മ..

എന്റെ കണ്ണ് നിറഞ്ഞു, കാഴ്ച മങ്ങി, ദൈവമേ എന്റെ 'അമ്മ. ഹൃദയമാരോ കൊത്തിവലിക്കുന്ന പോലെ.
എന്നെ ജീവനോളം സ്നേഹിച്ച, എനിക്ക് വേണ്ടി ജീവിച്ച അമ്മയെ ഞാൻ മനസ്സിലാക്കാതെ പോയല്ലോ. ആ കത്ത് നെഞ്ചോട് ചേർത്തു ഞാൻ പൊട്ടിക്കരഞ്ഞു.
ഏട്ടാ,, പിറകിൽ നിന്നും ഉണ്ണിയുടെ വിളികേട്ടപ്പോൾ ഞാൻ തലയുയർത്തി നോക്കി, അവന്റെ കണ്ണും നിറഞ്ഞിരിക്കുന്നു,
മോനെ ഉണ്ണീ, പറയായിരുന്നില്ലേ നിനക്ക്.. എന്റെ 'അമ്മ നമ്മുടെ അച്ഛൻ, എനിക്ക് അവരെകാണണം,
പോവാം ഏട്ടാ.. കൊണ്ടുവരും എന്ന വാക്കുകൊടുത്തതാ ഞാൻ അമ്മക്ക്.

ചേട്ടാ, വീടെത്തി
ഉണ്ണി തട്ടിവിളിച്ചപ്പോൾ പതിയെ മിഴിതുറന്നു. എന്റെ തറവാട്വീട് ഞാൻ ഓടിനടന്ന മുറ്റം. മനസ്സിൽ തിരയിളകിത്തുടങ്ങി. അമ്മയുടെ മുന്നിൽ നിൽക്കാനുള്ള ധൈര്യം നൽകണേ ഭഗവതീ.. മനസ്സിൽ പ്രാത്ഥിച്ചുകൊണ്ട് പതിയെ അകത്തേക്ക് നടന്നു, പിറകിലായി ഉണ്ണിയും
അമ്മയുടെ മുറിക്ക് മുന്നിലെത്തിയപ്പോൾ കാലുകൾ നിശ്ചലമായത് പോലെ. മനസ്സ് നീറിപ്പുകയുന്നു,
വീൽ ചെയറിലിരുന്ന് ജാലകജത്തിലൂടെ പുറത്തേക്ക് നോക്കുന്ന അമ്മയെ കണ്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടു . അമ്മേ.. എന്നുവിളിച്ചു ഞാൻ ആ കൽക്കലിലേക്ക് വീണു.. മടിയിലേക്ക് തലവെച്ചു പൊട്ടിപ്പൊട്ടി കരഞ്ഞു.

വന്നോ എന്റെ കുട്ടി. എന്റെ കൃഷ്ണ നീ എന്റെ പ്രാർത്ഥന കേട്ടു. ഇനി എനിക്ക് കണ്ണടച്ചാൽ മതി.
നിന്നെ കാണാതെ മരിക്കൂന്നർന്നു കരുതിയത്.
അമ്മെ. മാപ്പ്. എന്നെ ശപിക്കല്ലേ.. ഇടറിയ സ്വരത്തിൽ ഞാൻ പറഞ്ഞു
എന്താ ചന്തു നീ പറയുന്നേ. ന്റെ കുട്ടിയെ ഞാൻ ശപിക്കേ.. കഴിയോ എനിക്കതിന്, ഇത്രയും നാളും ന്റെ കുട്ടിക്ക് നല്ലത് മാത്രം വരണെ എന്നായിരുന്നു പ്രാർത്ഥന, നിന്നെ കാണുന്നത് വരെ ആയുസ്സുണ്ടാവണേ എന്നായിരുന്നു ആശിച്ചത്. ആ ഞാൻ എങ്ങനാ എന്റെ മോനെ ശപിക്കുന്നെ. ഇഷ്ടാ എനിക്ക് എന്റെ കുട്ടിയെ ന്റെ ജീവനേക്കാളേറെ ഇഷ്ടാ..
അമ്മയുടെ വാക്കുകളോരോന്നും എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങി, എന്റെ കണ്ണീരിൽ  അമ്മയുടെ മടിത്തട്ട് കുതിർന്നു.

പെട്ടെന്നാണ് ചുവരിലെ അച്ഛന്റെ മാലയിട്ട ഫോട്ടോയിൽ എന്റെ കണ്ണുടക്കിയത്. പക്ഷെ അച്ഛന്റെ തൊട്ടടുത്തുള്ള ഫോട്ടോ കണ്ടപ്പോൾ ഞാനൊന്ന് ഞെട്ടി.
അമ്മയുടെ മടിയിൽ നിന്നും എണീറ്റ് പതിയെ ആ ഫോട്ടോക്ക് അടുത്തേക്ക് നടന്നു.
പോയി. ഒരു മാസം മുന്നേ. നിന്നെയൊന്ന് കാണാൻ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷെ...,
ഇത് പറയുമ്പോൾ അമ്മയുടെ ശബ്ദം ഇടറിയിരുന്നു. എന്റെ കണ്ണുകൾ വീണ്ടും നനയാൻ തുടങ്ങി.
ചെല്ല് തെക്കേ കണ്ടതിൽ നിന്റെ അച്ഛന്റെ അടുത്തുതന്നെ ഉറങ്ങുന്നുണ്ട് അദ്ദേഹം. പോയി പറ നീ വന്ന കാര്യം. എങ്കിലേ അദ്ദേഹത്തിന് ശാന്തി കിട്ടൂ..

തെക്കേ കണ്ടത്തിൽ തിരിയാണയാത്ത കല്ലറക്കുമുന്നിൽ ഞാൻ ചെന്ന് നിന്നു. മനസ്സ് നൊമ്പരക്കടലായി.
മാപ്പ്. അറിയാതെ ചുണ്ടുകൾ മന്ത്രിച്ചു.
ഇത്രയും കാലം നേരറിയാതെ വെറുത്തതിന്. ശപിച്ചതിന് എല്ലാം മാപ്പ്..

എങ്ങനെയാ ഞാൻ നന്ദി പറയേണ്ടത്. എന്റെ അമ്മക്കൊരു തുണയായതിന് ധൈര്യം നൽകിയതിന്  ജീവിക്കാൻ കൂടെ ചെന്നതിന്, വെറുത്തിട്ടും മനസ്സിൽ എനിക്ക് ഉണ്ണിയുടെ സ്ഥാനം തന്നതിന്.. അങ്ങനെ അങ്ങനെ എല്ലാത്തിനും നന്ദി..

കലങ്ങിയകണ്ണുകളുമായി തിരിഞ്ഞു നടക്കുമ്പോൾ മനസ്സിലുറപ്പിച്ചിരുന്നു. ഇനി മരണം പിരിക്കുന്നത് വരെ അമ്മയുടെ കൂടെ തന്നെയുണ്ടാവുമെന്ന് ഇന്നോളം വെറുതെ അച്ഛനെ ഇനി മുതൽ സ്നേഹിച്ചുതുടങ്ങുമെന്ന്...
അതെ എനിക്ക് അച്ഛനമ്മമാർ രണ്ടാണ്..

ശുഭം..

(തന്നെ ജീവനോളം സ്നേഹിക്കുന്ന രണ്ടാനച്ഛന്റെ കഥ പറഞ്ഞിരുന്നു ഒരു കൂട്ടുകാരി. അതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു കഥയെഴുതാൻ ഒരുങ്ങിയത്, ഒറ്റ പാർട്ടിൽ എഴുതാൻ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും സമയക്കുറവും സൗകര്യക്കുറവും കണക്കിലെടുത്താണ് രണ്ടുപർട്ടുകൾ ആക്കി എഴുതിയത്. പ്രിയ വായനക്കാർ ക്ഷമിക്കുക.
രണ്ടാനച്ഛൻമാർ എല്ലാം ക്രൂരൻമ്മാർ അല്ല എന്നൂടെ കൂട്ടിച്ചേർക്കട്ടെ..)
Ancy Ann

ഉനൈസ്

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്