സഗാവിന്റെ സ്വന്തം അച്ചു

#സഖാവിന്റെ_സ്വന്തം_അച്ചു…#
ഫുൾ പാർട്ട്‌

ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്  തെറ്റുകൾ ഉണ്ടെകിൽ ക്ഷമിക്കുക....
വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.....

അമ്മേ....
എന്താ കിച്ചുമോനെ ....

അമ്മയുടെയും അച്ഛന്റെയും ലൗസ്റ്റോറി  ഒന്നുപറഞ്ഞു  തരാവോ ...

ദേ  അഭിയേട്ടാ ഇത് കേട്ടോ കിച്ചു പറയുന്നേ.

എന്തുവാ എന്റെ അച്ചു പ്രശ്നം ...

കിച്ചുവിന് നമ്മുടെ ലൗസ്റ്റോറി  കേൾക്കണമെന്ന്...

അതങ്ങു പറഞ്ഞുകൊടുത്തേക്ക് അച്ചുസേ..

പിന്നെ പഠിക്കണ്ട പ്രായത്തിലാണ് ലൗസ്റ്റോറി  പോയിരുന്നു പഠിക്കെടാ...
അച്ഛനും കണക്കാ  മോനും കണക്കാ.അച്ഛൻ പറ്റിയമോൻ...

കിച്ചുമോനെ ഇങ്ങു വന്നേ അച്ഛൻ പറഞ്ഞുതരാം...

അച്ഛാ വേഗം പറ..
ഒരു  പാവപ്പെട്ട വീട്ടിലെ ഞാൻ  ധനികയായ മോന്റെ  അമ്മ അച്ചുനെ കല്യാണം  കഴിച്ചു. എന്നോടും മോനോടുമൊപ്പം ദേ ഈ കൊച്ചുവീട്ടിൽ താമസിക്കുന്നു....

എന്റെ ഏട്ടാ എന്തുവാ ഈ കൊച്ചിനോട് പറഞ്ഞുകൊടുക്കുന്നത്. കൊച്ചുവീടാണെലും നമ്മൾ  സന്തോഷമായിയല്ലേ ജീവിക്കുന്നത്. ഈ പാവപ്പെട്ടവന് തന്നെ വേണ്ടിവന്നു ഒടുവിൽ എന്റെ ജീവൻ നിലനിർത്താൻ....

അതെന്താ അമ്മേ ???

മോനെ നിനക്ക് അതറിയാനുള്ള പ്രായമായില്ല. മോൻ കുറച്ചൂടെ വലുതാകുമ്പോൾ അമ്മ തന്നെ പറഞ്ഞു തരാം. ഇപ്പോൾ മോൻ പോയിരുന്നു പഠിക്ക്.

കിച്ചു പോയി

അച്ചുവിന്റെ മനസ്സ് പഴയെ  കാലത്തേക്ക് സഞ്ചരിച്ചു....

അഭിയേട്ടനും ഞാനും സ്കൂൾ കാലം  മുതലേ അറിയാവുന്നവരാണ്.  ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അഭിയേട്ടൻ പത്താം ക്ലാസ്സിൽ.ഞാൻ കാണുമ്പോഴൊക്കെ വഴിയരികിലും സ്കൂളിലും  അടിയൊക്കെയിട്ട് കൂട്ടുകാരുമായി നടക്കുന്ന ഒരു ചെക്കൻ. അപ്പോഴൊക്കെ എന്റെ മനസ്സിൽ വെറുപ്പും...
പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഈ ചെറുക്കാൻ ഇതേ ഉള്ളോ പണിയെന്നു.

ദിനങ്ങൾ പലത് കൊഴിഞ്ഞുപോയി ഒരു ദിവസം മറ്റൊരു കുട്ടിയുമായി  അടിയിട്ടുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ അതുവഴി നടന്നു പോയത്. പെട്ടെന്ന് അവിടുന്നുള്ള ഉന്തലും തള്ളും കൊണ്ട് എന്റെ ദേഹത്തേക്ക് അഭിയേട്ടൻ വന്നിടിച്ചു. ഞാൻ നിലത്തേക്ക് വീണു കല്ലിൽ തലയിടിച്ചു തലപൊട്ടി ആകെ പ്രശ്നമായി.എല്ലാവരും കൂടെ എന്നെ ആശുപത്രിയിൽ കൊണ്ടുപോയി. തലയിൽ ആഴത്തിൽ മുറിവും..

സ്കൂളിൽ ടീച്ചർമാർ ചോദിച്ചു.. "എങ്ങനെയുണ്ടായതാണെന്ന് "

ഞാൻ ഒന്നും പറഞ്ഞില്ല വീണ്ടും ചോദ്യങ്ങൾ ഉയർന്നു ഞാൻ പറയാൻ തുടങ്ങി...

തുടരും......

#സഖാവിന്റെ_സ്വന്തം_അച്ചു.....#
(ഭാഗം 2)....

ഞാൻ പറയാൻ തുടങ്ങി......

അത് , അത് ഞാൻ നടന്നുവരുമ്പോൾ......

പെട്ടെന്ന് നിശബ്ദമായി  ഒന്നാലോചിച്ചു.....

"വീട്ടിലറിഞ്ഞാലാകെ പ്രശ്നമാകും അതുകൊണ്ടു അഭിയുടെ പേരുപറയണ്ടാ ".......

പാതിയിൽ നിർത്തിയ ടീച്ചർമാരുടെ       ചോദ്യങ്ങൾ വീണ്ടും ആവർത്തിക്കപ്പെട്ടു.   
"എന്തുണ്ടായി ?" മടിച്ചു നിക്കാതെ പറയൂ അച്ചു...

"നടന്നുപോയപ്പോൾ കല്ലിൽ തട്ടിവീണതാണ്"... 

ടീച്ചർമാർ ചോദിച്ചു,
"ഇതുപറയാനാണോ അച്ചു ഇത്രെയും താമസം?"

അവിടെ മൗനം പാലിക്കാനെ എനിക്ക് തോന്നിയുള്ളൂ.

അഭിയേട്ടൻ പലതവണ ക്ഷമയൊക്കെ പറഞ്ഞുവെങ്കിലും എന്റെ മനസ്സാക്ഷി മാപ്പു കൊടുക്കാൻ തയ്യാറായില്ല. മുഖത്തോടു മുഖമുടക്കിയാലും  നോക്കാതെ ഞാൻ പോകും.പലതവണ സംസാരിക്കാൻ വന്നപ്പോഴും ഒഴിഞ്ഞുമാറി.

അങ്ങനെ അഭിയേട്ടൻ +2 പഠനം പൂർത്തിയാക്കി  സ്കൂളിൽ നിന്നു യാത്രയായി.
എന്റെ സ്കൂൾ ജീവിതത്തിന് അവസാനാളുകളും കൊഴിഞ്ഞുപോയി.മുറിവു ണങ്ങാത്ത സൗഹൃദവും എവിടെയോ അടർന്നു വീണു .

പരീക്ഷഫലം വന്നതോടെ, കോളേജ് പ്രവേശനത്തിന്റെ തിരക്കും ബഹളവും. ഒടുവിൽ ആഗ്രഹിച്ചത് പോലെ, അടുത്തുള്ള ഗവണ്മെന്റ് കോളേജിൽ ബി.എ മലയാളത്തിന് സീറ്റ് കിട്ടി.

കോളേജിലേക്കുള്ള ആദ്യ ദിനം.ബസിലുള്ള കോളേജ് യാത്രയിൽ മനസ്സിൽ ഒട്ടേറെ ചോദ്യങ്ങൾ തിരതല്ലി പുതിയ കോളേജ് എങ്ങനെയാകും?  കൂട്ടുകാരൊക്കെ എത്തരക്കാരാകും? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ...
സ്കൂൾ ജീവിതത്തിൽ നിന്നും  തികച്ചും വ്യത്യസ്തമായിരിക്കും  എന്ന കേട്ടറിവ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അത് മനസ്സിനെ വല്ലാതെതളർത്തി...

ബസ്സ് ഇറങ്ങി, നേരെ കാണുന്നത് ആണ് പേര് കേട്ട
" ശ്രീ വിവേകാനന്ദ കോളേജ്" .
കോളേജ് കവാടത്തിൽ വളരെ ഭംഗിയുള്ള തോരണങ്ങളും  അലങ്കാരങ്ങളും ചിത്രങ്ങളും.പല പാർട്ടികളുടെയും പോസ്‌റ്ററുകളും ഫ്ലക്സുകളും എല്ലാം വിചിത്രമായി തോന്നി.  'നവാഗതർക്ക് സ്വാഗതം ' എന്ന പല പാർട്ടികളുടെയും ബോർഡ് കൂട്ടത്തിലെ ചുവന്ന വലിയൊരു ബോർഡ് എന്റെ  കണ്ണിലുടക്കി. കോളേജിലേക്ക് ചുറ്റും കണ്ണൊടിച്ചപ്പോഴാണ്  കുറെയേറെ കുട്ടികളെയും ക്ലാസ്സ് മുറികളും കണ്ടത്.  ഇതിലേതാകും എന്റെ ക്ലാസ്സ് മുറിയെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ്  സീനിയേഴ്സ് വിളിക്കുന്നത്.

"ദെയ്‌ ആ നീല ചുരിദാർ ഇട്ട കുട്ടി ഇങ്ങു വരൂ."

കൂട്ടത്തിൽ ഒരു സീനിയർ ചേട്ടന്റെ  തലപൊക്കിയെന്നോട്  പാട്ടുപാടാൻ ആവശ്യപ്പെട്ടു.  ഇതൊന്നും ഒട്ടും പരിചയമില്ലാത്ത എനിക്ക് എല്ലാം കൂടി കണ്ടപ്പോൾ കണ്ണ്നിറഞ്ഞുപോയി.

പെട്ടെന്ന് ഒരു ശബ്ദം കേട്ട്  തിരിഞ്ഞുനോക്കി വളരെ യാദൃശ്ചികമായി , മറവിയുടെ തീചൂളയിൽ തിളച്ചു മറിഞ്ഞ മുഖം!!! അഭിയേട്ടനുമായുള്ള അടുത്ത കൂടിക്കാഴ്ച്ച.....

തുടരും.....

#സഖാവിന്റെ_സ്വന്തം_അച്ചു.....#

ഭാഗം (3)

അഭിയേട്ടനുമായുള്ള അടുത്ത കൂടിക്കാഴ്ച...

"എന്താടാ ഇത് റാഗിങ്ങോ ?
വിട്ടേക്കേടാ ഈ പിള്ളേരേ."

സീനിയർസിന്റെ ഇടയിൽ കേറിയുള്ള ഭീക്ഷണി സ്വരം, അതെനിക്ക്  ഒരാശ്വാസമായി എന്നു വേണേൽ പറയാം.

"താൻ പോയിക്കൊളൂ,
പേടിക്കണ്ട ഇതൊക്കെ ആദ്യദിവസം പതിവുള്ളതാണ്  എന്നഭിയേട്ടൻ പറഞ്ഞപ്പോൾ"
"ഉം " എന്ന ഒറ്റമറുപടിയിൽ ഞാനും നടന്നകന്നു.

മനസ്സിൽ പല ചോദ്യശരങ്ങളുമുയർന്നു...

"അഭി തന്നെയല്ലേ അത് അവൻ ഇവിടെയും ഉണ്ടായിരുന്നോ ദൈവമേ...  എന്നെ മനസ്സിലായികാണില്ലേ , അതോ അഭിനയിക്കുവാണോ..
പെണ്ണ്പിള്ളേരുടെ മുമ്പിൽ ആളാകാനാകും വലിയഹീറോയ്സം കാണിച്ചത്. ഏതായാലും എന്റെ അടുത്ത് അവന്റെ കളി നടക്കില്ല... "

അങ്ങനെ ക്ലാസ്സ് മുറി കണ്ടുപിടിച്ചു അവിടെയെത്തി. കുറേ നല്ല സുഹൃത്തുക്കളെയും കിട്ടി. ലക്ഷ്മി ആയിരുന്നു എന്റെ അടുത്ത കൂട്ടുകാരി വളരെ പാവമാണവൾ പെട്ടെന്ന് തന്നെ ഞങ്ങളടുത്തു.  അഭിയേട്ടന്റെ അയൽക്കാരിയുമായിരുന്നു....

പിന്നീട്‌ സമരവും വിപ്ലവും ഒക്കെയായി പല തവണ കണ്ടു. ചെങ്കൊടി കയ്യിലേന്തി മുമ്പിലുണ്ടാകും എല്ലാത്തിനും....

മനസ്സിലോർത്തൂ...
"ആഹാ  സഖാവായിരുന്നോ അപ്പൊ നമ്മുടെ ആളുതന്നെയാണല്ലോ"....

ഒരു ദിവസം എന്റെയും ലച്ചുവിന്റെയും സംഭാഷണങ്ങൾക്കിടയിൽ കടന്നുവന്നത് അഭിയേട്ടനെ കുറിചുള്ള വിശേഷണങ്ങളായിരുന്നു.

"വളരെ നല്ല മനുഷ്യസ്നേഹിയും ആർക്കും എന്തുസഹായവും ചെയ്യാൻ മുമ്പിലുണ്ടാകും.  അച്ഛനെയുള്ളൂ, അമ്മ മരിച്ചുപോയി. ഒരു അനിയത്തിയുമുണ്ട്.  കോളേജിലെ ക്ലാസ്സ് കഴിഞ്ഞു കിട്ടുന്ന സമയം ജോലിക്കുപോയി വീട് നോക്കുകയും അതിനിടയിൽ പാർട്ടി പ്രവർത്തനവും കൊണ്ടുപോകുന്നു."

അഭിയേട്ടനോട് സ്നേഹവും ബഹുമാനവും  ഒരുപോലെ തോന്നിയ നിമിഷം...
മനസ്സിൽ വല്ലാത്തൊരു കുറ്റബോധം തോന്നി.

ഞാൻ അഭിയേട്ടനെ കാണണമെന്ന് തീരുമാനിച്ചു കോളേജിൽ തിരഞ്ഞുനടന്നു പക്ഷെ കണ്ടില്ല.അപ്പോഴാണ്.... 

തുടരും.....

#സഖാവിന്റെ_സ്വന്തം_അച്ചു#

(ഭാഗം 4)

അപ്പോഴാണ്......

മുത്തശ്ശിമാവിന്റെ ചുവട്ടിൽ ഒറ്റക്കിരിക്കുന്ന അഭിയേട്ടൻ എന്റെ  ശ്രദ്ധയിൽ പെടുന്നത്. ഞാൻ പതിയെ അവിടേക്ക് നടന്നു. ഞാൻ ഒന്നും ചോദിക്കാതെതന്നെ  അടുത്ത് ചെന്നിരുന്നു. എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ ദേഷ്യമെല്ലാം അലിഞ്ഞില്ലാതെയായിപോയി.

എന്നോട് ചോദിച്ചു, "തനിക്ക് ദേഷ്യമുണ്ടോ എന്നോട്  "....

"ദേഷ്യമുണ്ടായിരുന്നു  ഇപ്പോഴില്ല അതൊന്നും
അപ്പോഴെന്നെ ഏട്ടൻ മനസിലായിരുന്നുവല്ലേ ?"...

അഭിയേട്ടൻ പറഞ്ഞു തുടങ്ങി , "അങ്ങനെ തന്നെയങ്ങു മറക്കാൻ പറ്റുമോ ഞാനല്ലേ തള്ളിയിട്ടത്. അന്ന് അറിയാതെ  സംഭവിച്ചൊരാബ്ധതമാണ്,
എന്റെ കൂട്ടുകാരനെ തല്ലിയത് ചോദിക്കാൻചെന്നു അതടിയിലാണ് കലാശിച്ചത്. അവർ അടിയുടെ ഇടയിൽ എന്നെ തള്ളിയപ്പോൾ നിയന്ത്രണം വിട്ടു തന്റെ ദേഹത്തു വന്നിടിച്ചതാണ്.ഒട്ടും വിചാരിച്ചതല്ല തന്റെ തലപൊട്ടുമെന്നും .പലപ്പോഴും തന്നെ ഞാൻ  കണ്ടിട്ടുണ്ട് അപ്പോഴൊക്കെ താൻ  കാണാത്ത ഭാവത്തിൽ  പോകും അത് 
മനസ്സിനെ വല്ലാതെ  കുത്തിനോവിച്ചിരുന്നു.ക്ഷമിക്കുക എന്നോട് "...

"അതൊന്നും സാരമില്ല ഏട്ടാ അതൊക്കെ അപ്പോഴത്തെ ദേഷ്യത്തിനായിരുന്നു അങ്ങനെയൊക്കെ ചെയ്തത്, ഞാനത് മറന്നതാണ് ഏട്ടനും മറന്നേക്ക്.
ഏട്ടൻ എന്തിനാ എപ്പോഴും മറ്റുള്ളവരുമായി  അടിയുണ്ടാക്കിയിരുന്നത് ?? "

"അത് കൂട്ടുകാർക്ക് വേണ്ടിയാകും അല്ലെങ്കിൽ  നമ്മുടെ കൂടെയുള്ളവർക്ക്  എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോ എനിക്കത് സഹിക്കാൻ പറ്റില്ല അപ്പോഴാണ്......  "

"അറിയാതെ മനസ്സിൽ പറഞ്ഞു ശരിക്കും ഒരു സഖാവ് തന്നെയാണ് "

അങ്ങനെ ഞങ്ങളുടെ സംസാരം നീണ്ടുപോയി. പെട്ടെന്ന് തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.

ലച്ചുവിന് എന്റെ മനസ്സിൽ  അഭിയേട്ടനോടുള്ളത്  പ്രണയമാണെന്ന് മനസിലായി കഴിഞ്ഞിരുന്നു.
പക്ഷെ ലച്ചു എന്നോടൊന്നും ചോദിച്ചില്ല ഞാൻ പറഞ്ഞതുമില്ല...

ഉച്ചയ്ക്ക് ഞാൻ കൊണ്ടുവരുന്ന ഭക്ഷണം അഭിയേട്ടനും പകർന്നു കൊടുത്തു.ലച്ചുവും ഞങ്ങളുടെ ഒപ്പംകൂടി. എന്നിലെ സൗഹൃദം അപ്പോഴേക്കും  സഖാവിനോട് പ്രണയമായി കഴിഞ്ഞിരുന്നു. കോളേജിലേക്ക് പോകുന്നത് തന്നെ അഭിയേട്ടനെ കാണാനായി.സ്വപ്നങ്ങളുടെ യാമങ്ങളിലും അഭിയേട്ടൻ കൂടുകൂട്ടി.

അടുത്തദിവസം കോളേജിലെത്തി അഭിയേട്ടനെ തിരഞ്ഞു അവിടെയെങ്ങും കാണാനില്ല.
മനസ്സുപിടഞ്ഞു, പലരോടും തിരക്കി ആർക്കും അറിയില്ല എവിടെയാണെന്ന് .ദിനങ്ങൾ പലതുകഴിഞ്ഞിട്ടും  സഖാവിനെ കണ്ടില്ല .
മനസ്സിൽ വല്ലാത്ത പേടിതോന്നി തുടങ്ങി  മനസിലൊരായിരം  ചോദ്യങ്ങളലതല്ലി ,

"ഇനി എന്തെങ്കിലും ആപത്തുണ്ടായോ ?അതോ ഇനി മറ്റാരെങ്കിലുമായി ഇഷ്ടത്തിലായിരുന്നോ ? ".

ലച്ചുവിന്റെ അരികിലിരുന്നു ഒരുപാട് കരഞ്ഞു എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു പക്ഷേ ശ്രമങ്ങൾ  വിഫലമായി.മനസ്സ്  വല്ലാതെ വെമ്പൽകൊണ്ടു അഭിയേട്ടനെയൊന്നു  കാണാനും ഒരുവാക്ക്  സംസാരിക്കാനും.എന്റെ സന്തോഷങ്ങളൊക്കെയും മണ്മറഞ്ഞു.

ഞാൻ മുത്തശ്ശി മാവിന്റെ ചുവട്ടിലേക്ക് നടന്നു അവിടെ  ഒറ്റയ്ക്കിരുന്നു.ഒരുപാട് ഓർമ്മകൾ മനസിനെ കീറിമുറിച്ചുകൊണ്ടിരുന്നു.  ഞാൻ അറിയാതെ എന്റെ കണ്ണുനീർ കവിളിനെ നനച്ചൊഴുകി പെട്ടെന്ന് പുറകിൽ നിന്ന് അച്ചു എന്ന ഒരു വിളികേട്ടു തിരിഞ്ഞുനോക്കിയപ്പോൾ അഭിയേട്ടൻ.
സന്തോഷംകൊണ്ട് ഓടിച്ചെന്നു കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് ചോദിച്ചു,

"എവിടായിരുന്നു എന്നെ തനിച്ചാക്കിപ്പോയത് ".
എന്റെ മുടിയിൽ താലോടി..
പെട്ടെന്ന് സ്ഥലകാലബോധം വന്നപ്പോൾ എന്നെ പിടിച്ചു  മാറ്റി എന്നിട്ടു പറഞ്ഞു,

"എന്തായിത് ആരേലും കാണും അച്ചു.....
അച്ഛൻ സുഖമില്ലായിരുന്നു അതായിരുന്നു വരാതിരുന്നത്."

" അഭിയേട്ടനൊന്നു പറഞ്ഞിട്ടു പൊയ്കൂടായിരുന്നോ. ഞാൻ ഒരുപാട് വിഷമിച്ചു എട്ടനെ കാണാതെ.ആരുകണ്ടാലും സാരമില്ല ഞാൻ സഖാവിന്റെ പെണ്ണാണ് എനിക്ക് ഏട്ടനെ ഒരുപാട് ഇഷ്ടമാണ് ഞാൻ എത്ര സ്നേഹിക്കുന്നുണ്ടെന്ന് ഈ ദിവസങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കി "....

അഭിയേട്ടൻ പറഞ്ഞു, "അതൊന്നും വേണ്ട അച്ചു അത് ശരിയാവില്ല. ഞാൻ ഒരു പാവപ്പെട്ട വീട്ടിലെയാണ് താൻ ഒരു ധനികനായ അച്ഛന്റെ മകളും. ഞാനൊന്നും തന്നെ മനസിൽപോലും ചിന്തിക്കാൻ പാടില്ല. നമ്മൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് "

"അഭിയേട്ടാ എനിക്ക് ഏട്ടനെ കുറിച്ച് എല്ലാം അറിയാം അറിഞ്ഞുകൊണ്ടാണ് സ്നേഹിച്ചതും.എത്ര  കഷ്ടപാടായാലും ആ മനസ്സിൽ ഒരു ഇടം ഉണ്ടായാൽ മതി. എന്നുമെന്റെ കൂടെയുണ്ടായാൽമതി"....

എന്റെ കൈ അഭിയേട്ടൻ  ചേർത്തുപിടിച്ചു പറഞ്ഞു "ആദ്യമായി സ്കൂളിൽ തന്നെ കണ്ടപ്പോഴേ മനസിലൊരു ഇഷ്ടമുണ്ടായിരുന്നു , പക്ഷേ ഞാൻ പറഞ്ഞില്ല പറയാൻ ശ്രമിച്ചില്ല.ഇനി ഈ കൈവിട്ടെങ്ങോട്ടും പോകില്ല ഞാൻ ".....

പിന്നീട് പ്രണയത്തിന് നാളുകളായിരുന്നു....  ഗുൽമോഹറും,  മുത്തശ്ശിമാവും ഞങ്ങളോട് കഥകൾ ചൊല്ലി, വര്ണങ്ങളാർന്ന പറവകൾ ആകാശനീലിമയിൽ തെളിഞ്ഞു അവ വട്ടമിട്ടു കിന്നരംചൊല്ലി  ഹൃദയങ്ങളിൽ പ്രണയത്തിന് കുളിര്മഴപെയ്തു.....
എങ്കിലും സഖാവിന്റെ സമരവും വിപ്ലവും ഒപ്പമുണ്ടായിരുന്നു.  ഞാനും എതിർത്തിരുന്നില്ല, ഞാനും ഒരു സഖാവാണല്ലോ....
ദിനങ്ങൾ കൊഴിഞ്ഞു പോയി...

ഒടുവിൽ വീട്ടിലറിഞ്ഞു...

തുടരും.....

#സഖാവിന്റെ_സ്വന്തം_അച്ചു#

(ഭാഗം 5)

ഒടുവിൽ വീട്ടിലറിഞ്ഞു....
ദാരിദ്ര്യത്തിൽ ജീവിക്കുന്ന വീട്ടിലേക്ക് മകളെ പറഞ്ഞയിക്കില്ല എന്നു അച്ഛൻ തീർത്തു പറഞ്ഞു. കല്യാണലോചനകൾ  വന്നു തുടങ്ങി...
പഠനം അവസാനിച്ചു.

ലച്ചുവായിരുന്നു ആകെയുള്ള ആശ്വാസം.ലച്ചുവഴി ഞങ്ങൾ കാര്യങ്ങളറിഞ്ഞു.ഇടക്ക് ലച്ചു വീട്ടിൽ വരും.അവളെ വീട്ടിൽ വലിയ കാര്യമാണതുകൊണ്ടു തന്നെ അവൾക്ക് എപ്പോൾ വേണമെങ്കിലും വരാൻ പൂർണ സ്വാതന്ത്ര്യമുണ്ട്.

ഒരു ദിവസം
ലച്ചു പറഞ്ഞറിഞ്ഞു,
അഭിയേട്ടനെ എന്റെ ചേട്ടൻമാർ തല്ലി, എന്നിട്ടും  തിരിച്ചൊരടിപോലും കൊടുത്തില്ല കൊടുക്കാൻ കഴിയാത്തതുകൊണ്ടല്ല  എനിക്കുവേണ്ടി മാത്രം എല്ലാം ഏറ്റുവാങ്ങി,  അതെന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. ഞാൻ കരഞ്ഞു പറഞ്ഞു അച്ഛനോടും എല്ലാവരോടും എനിക്ക് അഭിയേട്ടനെ മതിയെന്ന് അവരാരും എന്റെ വാക്കുകൾ കേട്ടില്ല. ഒടുവിൽ എന്റെ വിവാഹം ഉറപ്പിച്ചു അഭിയേട്ടൻ അല്ലാതെ ഒരാളെയും വേണ്ടെന്നുവെച്ചു ഈ ലോകത്ത് നിന്ന് യാത്രയാകാൻ ഞാൻ തീരുമാനിച്ചു വിഷം കഴിച്ചു.

അമ്മയെനിക്ക് ഭക്ഷണം തരാനായി മുറിയിലേയ്ക്ക് വന്നപ്പോൾ അബോധാവസ്ഥയിലായിരുന്ന എന്നെകണ്ടു അമ്മ കരഞ്ഞു. അമ്മയുടെ കരച്ചിൽ കേട്ടുകൊണ്ട് ഓടിയെത്തിയ അച്ഛനും ചേട്ടന്മാരും എന്നെ ആശുപത്രിയിൽ  കൊണ്ടുപോയി അവിടെ ഐ. സി.യു.വിൽ എന്നെ പ്രവേശിപ്പിച്ചു.

ഡോക്ടർ പറഞ്ഞു , "
"രക്ഷപെടുമോയെന്നത് സംശയമാണ്.വിഷം കരളിന് ബാധിച്ചു ഉടനെ മാറ്റിവെച്ചാൽ രക്ഷപ്പെടും. പക്ഷേ വളരെ കുറച്ച് സമയമേയുള്ളു മുമ്പിൽ അതിനു മുൻപേ ഒരാളെ കണ്ടത്തെണം ഇല്ലെങ്കിൽ"....

എന്റെ അച്ഛനും അമ്മയും ഒരുപാട് കരഞ്ഞു .അമ്മ അച്ഛനെ കുറ്റപ്പെടുത്തി അച്ഛൻ കാരണമാണ് എനിക്ക് ഇങ്ങനെ സംഭവിച്ചതെന്ന്. അച്ഛൻ മൗനം പാലിക്കാനേ കഴിഞ്ഞുള്ളു...

അഭിയേട്ടൻ എന്നെ കാണാൻ ഓടിയെത്തി. ആരും തടഞ്ഞില്ല ,ഡോക്ടറിനോട് അനുവാദം ചോദിച്ചിട്ട് എന്റെ അടുത്ത് വന്നിരുന്നു. എന്റെ കൈ ചേർത്തുപിടിച്ചു അച്ചുയെന്നു വിളിച്ചു ഞാൻ മെല്ലെ കണ്ണുതുറന്നു.

എന്റെ സഖാവിന്റെ കണ്ണ് ആദ്യമായി നിറഞ്ഞത് ഞാൻ കണ്ടു.

"സഖാവേ, ഒരിക്കലും ഈ കണ്ണ് നിറയരുത് ആ കണ്ണ് നിറഞ്ഞാൽ എനിക്ക് സഹിക്കാൻ കഴിയില്ല എന്റെ കണ്ണും നിറയും.എനിക്ക് എന്റെ സഖാവില്ലാതെ ജീവിക്കാൻ കഴിയില്ല. അച്ഛൻ വേറെ വിവാഹമുറപ്പിച്ചപ്പോൾ...."

അഭിയേട്ടൻ പറഞ്ഞു, "ഇതിനും മാത്രം എന്താണുള്ളത് അച്ചു എനിക്ക്.എന്തിനാ എനിക്കുവേണ്ടിയിങ്ങനെ" ???

"അഭിയേട്ടന്റെ ഈ മനസ്സ്, എല്ലാവരെയും ഒരുപാട് സ്നേഹിക്കുകയും സഹായിക്കുകയും ചെയുന്ന ഈ മനസ്സ് . എല്ലാവരും ഇന്ന് സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നു പക്ഷേ എട്ടൻ  മറ്റുള്ളവർക്കായി ജീവിക്കുന്നു.ഏട്ടൻ വ്യത്യസ്തനാണ് മറ്റുള്ളവരിൽനിന്ന്....
അഭിയേട്ടാ എനിക്കൊരാഗ്രഹമുണ്ട് സാധിച്ചു തരാമോ?"

"എന്താ അച്ചൂ സാധിച്ചു തരാമോയെന്ന് ചോദിക്കുന്നത്.
എന്റെ അച്ചൂന് വേണ്ടത് എന്താണെങ്കിലും പറയൂ ഞാൻ സാധിച്ചു തരും"....

"എനിക്ക് മുത്തശ്ശിമാവിന്റെ ചുവട്ടിലൊന്നിരിക്കണം. ഇനിയിരിക്കാൻ പറ്റിയില്ലെങ്കിലോ ".......

പെട്ടെന്ന്
ചലനം നിശ്ചലമായി.....
അപ്പോഴാണ്....

തുടരും.....

#സഖാവിന്റെ_സ്വന്തം_അച്ചു#

(അവസാന ഭാഗം)

അപ്പോഴാണ് ലച്ചുവും അവിടേക്ക് എത്തിയത് അവൾ കാണുന്നത് ശ്വാസം നിലക്കുന്നതാണ്,  ലച്ചു എന്തോ പറയാൻ തുടങ്ങി പക്ഷേ വാക്കുകളിടറി മിഴികൾ നിറഞ്ഞു....

അഭിയേട്ടൻ അലറി കരഞ്ഞു.....

കരച്ചിൽ കേട്ടു ഡോക്ടർ ഓടിയെത്തി പരിശോധിച്ചു.
മരണപ്പെട്ടു എന്നു ഡോക്ടർ സ്ഥിതീകരിച്ചു.
അഭിയേട്ടൻ കരഞ്ഞുകൊണ്ട് എന്റെ കൈയിൽമുറികെ പിടിച്ചു പെട്ടെന്ന് എന്റെ ശ്വാസം ഉയർന്നുപൊങ്ങി...

ഡോക്ടർ അത്ഭുതപെട്ടുകൊണ്ടു  പറഞ്ഞു,
"മിറാക്കിൾ, ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയതല്ല, എത്രയും വേഗം കരൾ മാറ്റിവെക്കണം രക്ഷപെടും..... "

അഭിയേട്ടൻ ഒന്നും നോക്കാതെ പറഞ്ഞു, "ഞാൻ തയ്യാറാണ് ഡോക്ടർ വേണ്ടകാര്യങ്ങൾ ചെയ്തോളൂ".

അങ്ങനെ ടെസ്റ്റുകളെല്ലാം നടത്തി ദൈവത്തിന്റെ കരുണയിൽ ബ്ലഡ് ഗ്രൂപ്പും എല്ലാം ഒരുപോലെയായിരുന്നു . അങ്ങനെ ഓപ്പറേഷൻ നടത്തി.
അഭിയേട്ടന്റെ കരൾ എനിക്ക് പകുത്തു നൽകി.  എന്റെ സഖാവിന്റെ  പാതിയിൽ എന്നിൽ  ജീവന്റെ നാമ്പുകൾ ഉയർന്നു..

ഞങ്ങളുടെ സ്നേഹം കണ്ടില്ലയെന്നു നടിക്കാൻ കഴിയാത്തതു കൊണ്ടാവണം ഇനിയുള്ള ജീവിതം ഒരുമിച്ചു ജീവിക്കാനായി ദൈവം ഒരു രണ്ടാം ജന്മം ഞങ്ങൾക്ക് നൽകിയത്. എന്റെ അമ്മയും അച്ഛനും ഒരുപാട് നന്ദി പറഞ്ഞു ഒപ്പം അന്ന് സംഭവിച്ചതിന് ക്ഷമയും പറഞ്ഞു. അമ്മയ്ക്കും അച്ഛനും നല്ലയൊരു മകനായി ആ മനസ്സിന്റെ വലുപ്പം അവരും മനസിലാക്കി  എന്നെക്കാളേറെ അഭിയേട്ടനെ സ്നേഹിച്ചുതുടങ്ങി.

ആശുപത്രിയിൽ നിന്നു വന്നതിനു ശേഷം അമ്മയുടെയും അച്ഛന്റെയും എല്ലാവരുടെയും  സമ്മതത്തോടെ ഞങ്ങളുടെ കല്യാണം  നന്നായി കഴിഞ്ഞു ഒപ്പം ഏട്ടന്റെ അനിയത്തിയുടെയും.
അച്ഛന്റെ കൈയിൽ നിന്നു ഒരു രൂപപോലും വാങ്ങാതെ അഭിയേട്ടൻ ജോലിചെയ്തു പൊന്നുപോലെ നോക്കുന്നു....

അങ്ങനെ സഖാവിന്റെ പെണ്ണായ് ഇപ്പോ കിച്ചുട്ടന്റെ അമ്മയും.

അറിയാതെ കണ്ണ് നിറഞ്ഞ് കവിളിൽ നനവ് പടർന്നപ്പോൾ എന്റെ കൈ ചേർത്തുപിടിച്ചു  അഭിയേട്ടൻ പറഞ്ഞു "താൻ നമ്മുടെ പഴയ കാലത്തേക്ക് പോയല്ലെ"...

അഭി കണ്ണ്നീർ തുടച്ചു അച്ചുവിന്റെ നെറുകയിൽ ചുംബനം നൽകി. കിച്ചുവും ഓടിയെത്തി അമ്മയ്ക്കും അച്ഛനും ചുംബനങ്ങളേകി......

ശുഭം

ആദ്യമായി എഴുതിയ കഥയാണ്, എന്നിട്ടും സ്നേഹത്തോടെ എന്റെ തെറ്റുകളൊക്കെ ക്ഷമിച്ചു, ഇതുവരെ എന്റെ കൂടെനിന്നു കഥ വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത എല്ലാ സുഹൃത്തുകൾക്കും വളരെ അധികം നന്ദിയുണ്ട്....

----ആതിര ചിപ്പി----

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്